വഴി

സ്വര്‍ഗ്ഗവും നരകവും
വയല്‍ വരമ്പിന്റെ ഇരുവശത്തുമുള്ള
രണ്ടു രാജ്യങ്ങളാണ്.

എങ്കിലും,
സ്വര്‍ഗ്ഗ നരകങ്ങളിലെത്താന്‍
കുറുക്കു വഴികളില്ല.

നരകത്തിന്റെ നടുമുള്ളിലൂടെയാണ്
സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി.
സ്വര്‍ഗ്ഗത്തിന്റെ രാജപാതയിലൂടെയാണ്
നരകത്തിലേക്കുള്ള വഴി.


ഓരോ ചിന്തകള്‍ :)

Comments

നല്ല ചിന്ത :) good one
വെല്ല്യ ഉറപ്പൊന്നും ഇല്ലാത്തതിനാല്‍ തല്‍ക്കാലം രാജപാത സ്വീകരിക്കാന്‍ തീരുമാനിച്ചു!
c.v.thankappan said…
വഴികള്‍ ചിന്താക്കുഴപ്പമാക്കീലോ?
ആശംസകള്‍
"സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി ഇടുങ്ങിയതും കല്ലും മുള്ളും നിറഞ്ഞതുമാണ് എന്നാണല്ലോ ചിത്രകാരാ കേട്ടിരുന്നത്,
ഇതിപ്പോ രാജപാതയെന്ന് പറയുമ്പോള്‍......

ആവ്വോ ആകെ കണ്‍ഫ്യൂഷനായി.
'ഓരോ ചിന്തകള്‍'പോകുന്ന പോക്കേ :)
ChethuVasu said…
ഓട്ടോ പിടിച്ചു പോയാലോ !! ഇനി ഇപ്പൊ ബന്ദോ മറ്റോ പ്രശ്നാവോ !! :)
Dious said…
സ്വര്‍ഗത്തിന് ചുറ്റും നരകം, നരകത്തിന് ചുറ്റും സ്വര്‍ഗം
സ്വര്‍ഗ്ഗവും നരകവും ഒന്നിടവിട്ട് ആവര്‍ത്തിച്ച്‌ വരുമായിരിക്കും
മുകിൽ said…
ഒരു പതിവു ചിന്ത!
എങ്കിലും,
സ്വര്‍ഗ്ഗ നരകങ്ങളിലെത്താന്‍
കുറുക്കു വഴികളില്ല...

ഏതെങ്കിലും മല്ലുവിനോട് ചോദിക്കൂ
എല്ലാ കുറുക്കുവഴികളും അവർ പറഞ്ഞുതരും കേട്ടൊ ഭായ്