Wednesday, March 6, 2013

ബ്ലോഗര്‍മാര്‍ക്ക് അവാര്‍ഡും എണ്ണക്കുരുവും !

കേരള സാഹിത്യ അക്കാദമിയെ നമ്മള്‍ ബ്ലോഗര്‍മാര്‍ തൊഴണം. വെറുതെ തൊഴുതാല്‍ പോരാ ... സാഷ്ഠാഗം പ്രണമിക്കണം. മറ്റൊന്നുമല്ല,  നമ്മള്‍ മലയാളം ബ്ലോഗര്‍മാര്‍ക്ക്  ഞാന പീഠം, ഓടക്കുഴല്‍, വയലാര്‍, അരി പ്രാഞ്ചിയേട്ടന്‍, പത്മ പ്രിയ, പത്മ ദൂഷണം തുടങ്ങിയ വിഖ്യാതമായ അവാര്‍ഡുകള്‍ വിതരണം ചെയ്യാനായി ലോകത്തിന്റെ എല്ലാ ഭാഗത്തും റേഷന്‍ കടകള്‍ തുടങ്ങുന്ന കാര്യം പരിശോധിക്കുമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കഴിഞ്ഞ ഞായറാഴ്ച്ച കേരള സാഹിത്യ അക്കാദമിയിലെ മണല്‍ത്തരികളെ കോരിത്തരിപ്പിക്കുന്ന ഒരു പ്രഖ്യാപനം നടത്തിയതായി നമ്മുടെ ബൂലോകം റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. കേരളത്തില്‍ സംസ്ക്കാരത്തിന്റെ ഗോഡൌണുകളാല്‍ വീര്‍പ്പുമുട്ടുന്ന ഒരു നഗരമുണ്ടെന്നും, മലയാള സാഹിത്യത്തിന്റെ തറവാടും, കാവും, കുളവും, കളരിയും ആ നഗരത്തിലാണ് സ്ഥിതിചെയ്യുന്നതെന്നും നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന ലേഖനം ഏതാണ്ട് അവില്‍ കിഴിയുമായി പഴയ സഹപാഠിയായ ശ്രീ കൃഷ്ണേട്ടനെ കാണാന്‍ വരുന്ന കുചേലേട്ടന്‍ നമ്പൂതിരിപ്പാടിന്റെ പൊടിമണ്ണിലെ ശയന പ്രതിക്ഷണത്തോളമെത്തുന്ന ഭക്തിപാരവശ്യത്തോടെയാണ്  വൈലോപ്പിള്ളി ഹാളിലേക്ക്  പ്രവേശിക്കുന്നത്. തുടര്‍ന്ന് ലോക സാഹിത്യ തറവാട്ടിലെ മലയാളം പഞ്ചായത്തു മെമ്പര്‍മാരായിരുന്നവരുടെ സ്മരണ തണല്‍ വിരിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ക്കു താഴെക്കൂടി വൈലോപ്പിള്ളി ഹാള്‍ ഒരൊ റൌണ്ട് ഉരുണ്ടതിനു ശേഷം മാത്രമേ കയ്യിലിരുന്ന അഹങ്കാരത്തിന്റെ പൊടിക്കുപ്പിയില്‍ നിന്നും അല്‍പ്പം പൊടി വലിച്ചു കേറ്റി ആസനസ്തനാകാന്‍ ലേഖകനു കഴിഞ്ഞുള്ളു  !! ബ്ലോഗര്‍മാരായാല്‍ ഇങ്ങനെ വേണം... എന്താണു ഭയ ഭക്തി !! സാഹിത്യ അക്കാദമിയുടെ മലയാളം ബ്ലോഗര്‍മാര്‍ക്കുള്ള ആദ്യ അവാര്‍ഡിന്റെ രണ്ടു കോപ്പിയും പലകയും ഒരു നാരങ്ങാവെള്ളവും നമ്മുടെ ബൂലോകത്തിനും പൊസ്റ്റിന്റെ കര്‍ത്താവിനും അപ്പഴേ സാഹിത്യ അക്കാദമി കൊടുക്കേണ്ടതായിരുന്നു. ചടങ്ങിന്റെ അദ്ധ്യക്ഷ്യം വഹിച്ചത് ഒരു ബ്ലോഗറായ എ. സഹദേവന്‍ തന്നെയാണെന്ന് എവിടേയും എഴുതിക്കണ്ടില്ല. ഏതായാലും അംഗീകാരങ്ങള്‍ക്കുവേണ്ടി പിച്ചച്ചട്ടിയുമായി ഭിക്ഷാം ദേഹികളായി ബ്ലോഗര്‍മാരെ അധികാരത്തിന്റെ തൊഴുത്തുകളില്‍ കാണേണ്ടി വരുന്നത് ലജ്ജാകരം തന്നെ. എല്ലാവരും ഭിക്ഷാംദേഹികളായി എന്നല്ല ഉദ്ദേശിക്കുന്നത്. ഭരണ പാര്‍ട്ടിക്കാരുടെ ഓശാനക്കാര്‍ക്കുള്ള സംവരണ സീറ്റുകളിലെ സാഹിത്യ ഗുമസ്തന്മാരുടെ തിരുമുന്‍‌പില്‍ ഞങ്ങളെ അംഗീകരിക്കൂ എന്ന് അപേക്ഷിച്ച് നിവേദ്യങ്ങളും, കീര്‍ത്തനങ്ങളും, ഹര്‍ജ്ജികളുമായി നിലകൊള്ളുന്ന ബ്ലോഗര്‍മാരെ കാണുമ്പോള്‍ ബ്ലോഗുതന്നെ അശ്ലീലമായിത്തീരുന്നുണ്ട്. ഓന്റെ ഒരു മൈര് അവാര്‍ഡ് !! സാഹിത്യ അക്കാദമി ഇങ്ങനെ അവാര്‍ഡ് കൊടുക്കാന്‍ തുടങ്ങ്യാല്‍ മൊബൈല്‍ ഫോണിലെ എസ്. എം എസ്. മെസേജിനടക്കം അവാര്‍ഡ് കൊടുക്കാന്‍ സ്കോപ്പുണ്ടല്ലോ ! ബ്ലോഗിനു മാത്രമല്ല, കേരള ഗവണ്മെന്റിന്റെ സാഹിത്യ അക്കാദമി അവാര്‍ഡ് ട്വിറ്ററിനും, ഫേസ് ബൊക്കിനും, ഓര്‍ക്കൂട്ടിനും, എല്ലാം കൊടുക്കേണ്ടതാണ്. എന്താ ഞ്ഞങ്ങളൊന്നും ടാക്സു കൊടുക്കുന്നില്ലേ ? അവസാനം ഡോക്റ്റര്‍മാരുടേയും വൈദ്യന്മാരുടേയും കുറിപ്പിനും, കല്യാണക്കുറി, ജ്യോത്സ്യന്മാരുടെ മുഹൂര്‍ത്തക്കുറിപ്പ് എന്നിവക്കെല്ലാം സര്‍ക്കാര്‍ അവാര്‍ഡ് ഏറ്ര്പ്പെടുത്തി വിതരണം ചെയ്യാനായി റേഷന്‍ കടകള്‍ തികയാതെ വരികയും മൊബൈല്‍ റീ ചാര്‍ജ്ജ് കൂപ്പണ്‍ വിതരണം ചെയ്യുന്ന പെട്ടിക്കടകളെക്കൂടി അവാര്‍ഡ് വിതരണത്തിനായി അധികാരപ്പെടുത്തേണ്ടി വരികയും ചെയ്യാനിടയുണ്ട്. ബ്ലോഗെഴുത്ത് ഒരു വ്യവസായമായോ നാണ്യ വിളയായോ സര്‍ക്കാരിനെക്കൊണ്ട് പ്രഖ്യാപിക്കാനായാല്‍ ധാരാളം പ്രയോജനമുള്ളതിനാല്‍ ആ വഴിക്കും നമ്മുടെ ബൂലോകവും അവാര്‍ഡ് കാംക്ഷികളും പ്രയത്നിക്കുന്നത് നന്നായിരിക്കും. പക്ഷേ, കേരള സാഹിത്യ അക്കാദമി വിളിച്ചു ചേര്‍ത്ത ബ്ലോഗ് ചര്‍ച്ചാ യോഗത്തോട് ചിത്രകാരന് യോജിപ്പുണ്ട്. അതിന്റെ കാരണം, ബ്ലോഗ്, ബ്ലോഗ് ബ്ലോഗ് എന്ന് നിരന്തരം ആരു ഒച്ചവച്ചാലും അതിന്റെ ഗുണഫലം സമൂഹത്തിന്റെ ആശയവിനിമയ രംഗത്ത് ജനാധിപത്യപരമായ വികാസത്തിനു കാരണമാകും എന്നതുകൊണ്ടാണ്. അല്ലാതെ, സാഹിത്യലോകത്തേക്ക് കയറിപ്പറ്റാനുള്ള ഒരു ഷോര്‍ട്ട് കട്ട് ലക്ഷ്യംവച്ച് സ്സഹിത്യ അക്കാദമിയുടെ മനസ്സില്‍ ഒരു ബ്ലോഗ് തൊഴുത്ത് സൃഷ്ടിച്ചെങ്കിലും അതില്‍ സ്ഥാനമുറപ്പിക്കാമെന്ന് ആഗ്രഹിക്കുന്നവരുടെ ഉദ്ദേശം അറിയാത്തതുകൊണ്ടല്ല. ബ്ലോഗര്‍മാരുടെ ചെറിയൊരു കോക്കസുണ്ടാക്കി, അതിലൊരുത്തനെ ഈ വര്‍ഷത്തെ അഖിലലോക ബ്രഹ്മാണ്ഡ ബ്ലോഗ് അവാര്‍ഡ് നല്‍കി ആദരിക്കുന്ന തട്ടിക്കൂട്ടിയ ലെറ്റര്‍ ഹെഡ് പത്രക്കുറിപ്പുമായി പത്ര ഓഫീസിലേക്കോടുന്ന പ്രാഞ്ചി അവാര്‍ഡ് ആര്‍ക്കും സംഘടിപ്പിക്കാവുന്നതേയുള്ളു.അത് അശ്ലീലമാണെന്ന് അധികപേര്‍ക്കും അറിയാവുന്നതുകൊണ്ടാണ് അവാര്‍ഡ് പെരുമഴകള്‍ ബൂലോകത്ത് വളരെയേറെ ഉണ്ടാകാത്തതെന്നു തോന്നുന്നു. ഒന്നോ രണ്ടൊ വര്‍ഷം മുന്‍പാണെന്നു തോന്നുന്നു, ഒരു പ്രത്യേക മതസ്ഥനായ ബ്ലോഗറെ ആ മതക്കാരായ കുറെ ബ്ലോഗ്ഗര്‍മാര്‍ മാത്രം ചേര്‍ന്ന് മലയാള സൂപ്പര്‍ ബ്ലോഗ്ഗറൊ മെഗ ബ്ലോഗ്ഗറോ മറ്റോ ആയി തിരഞ്ഞെടുത്തത്. ഇങ്ങനെയുള്ള സംഭവങ്ങളെ ഭംഗിയായി പരിഹസിക്കാനുള്ള ജനകീയ മാധ്യമമാണ് ആ ധര്‍മ്മം നിറവേറ്റാതെ ചൊറി മാന്തികളുടെ താവളമാകുന്നതെന്നാണ് ദുഖകരമായിട്ടുള്ളത്. മലയാള ബ്ലോഗിങ്ങില്‍ ആര്‍ക്കെങ്കിലും സ്വന്തം പേരില്‍ ഒരു അവാര്‍ഡു കൊടുക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ അത് കൊടകര പുരാണക്കാരന് കൊടുത്താല്‍, അതിലൊരു അന്തസ്സുണ്ട്. അതിന് സാഹിത്യ അക്കാദമിയെ കണ്ട് പിച്ചയെടുക്കുകയൊന്നും വേണ്ടല്ലോ. സാഹിത്യ അക്കാദമിയുടെ വേദിയില്‍ ചെല്ലുമ്പോള്‍ ആദര്‍ശ് സൂചിപ്പിച്ചതുപോലെ ഇലക്ട്രോണിക് മീഡിയയുടെ നൂതന സാധ്യതകള്‍ അക്കാദമി ജീവികള്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ വിശദീകരിച്ചുകൊടുത്ത്, ഇലക്ട്രോണിക്ക് സാക്ഷരത വ്യാപിപ്പിക്കാനുള്ള ദാന ധര്‍മം ചെയ്യുക എന്നല്ലാതെ, ആ സര്‍ക്കാരോഫീസിന്റെ അംഗീകാരവും, അവാര്‍ഡും, ലൈസന്‍സും, സംരക്ഷണവുമൊന്നും ആവശ്യപ്പെടേണ്ട താണ നിലവാരത്തിലേക്ക് ബ്ലോഗര്‍മാര്‍ താഴേണ്ടതില്ല എന്നാണ് ചിത്രകാര മതം. അഥവ വല്ലവര്‍ക്കും അതു വേണമെന്നുണ്ടെങ്കില്‍ അവരുടെ സ്വന്തം നിലക്ക് നടത്തുന്നതല്ലേ ഉചിതം. നമ്മുടെ ബൂലോകം പോസ്റ്റിലേക്കുള്ള ലിങ്ക്:   ബ്ലോഗെഴുത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് - അക്ബര്...

4 comments:

chithrakaran:ചിത്രകാരന്‍ said...

കേരളത്തില്‍ സംസ്ക്കാരത്തിന്റെ ഗോഡൌണുകളാല്‍ വീര്‍പ്പുമുട്ടുന്ന ഒരു നഗരമുണ്ടെന്നും, മലയാള സാഹിത്യത്തിന്റെ തറവാടും, കാവും, കുളവും, കളരിയും ആ നഗരത്തിലാണ് സ്ഥിതിചെയ്യുന്നതെന്നും നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന ലേഖനം ഏതാണ്ട് അവില്‍ കിഴിയുമായി പഴയ സഹപാഠിയായ ശ്രീ കൃഷ്ണേട്ടനെ കാണാന്‍ വരുന്ന കുചേലേട്ടന്‍ നമ്പൂതിരിപ്പാടിന്റെ പൊടിമണ്ണിലെ ശയന പ്രതിക്ഷണത്തോളമെത്തുന്ന ഭക്തിപാരവശ്യത്തോടെയാണ് വൈലോപ്പിള്ളി ഹാളിലേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് ലോക സാഹിത്യ തറവാട്ടിലെ മലയാളം പഞ്ചായത്തു മെമ്പര്‍മാരായിരുന്നവരുടെ സ്മരണ തണല്‍ വിരിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ക്കു താഴെക്കൂടി വൈലോപ്പിള്ളി ഹാള്‍ ഒരൊ റൌണ്ട് ഉരുണ്ടതിനു ശേഷം മാത്രമേ കയ്യിലിരുന്ന അഹങ്കാരത്തിന്റെ പൊടിക്കുപ്പിയില്‍ നിന്നും അല്‍പ്പം പൊടി വലിച്ചു കേറ്റി ആസനസ്തനാകാന്‍ ലേഖകനു കഴിഞ്ഞുള്ളു !!

ബിലാത്തിപട്ടണം Muralee Mukundan said...

മറ്റ് മാധ്യമങ്ങളെ അപേക്ഷിച്ച് ഇതാണ് ബൂലോഗത്തിന്റെ മഹിമ...
ആരുടേയും മുഖം നോക്കാതെ
ഇതുപോൽ എന്തും നമുക്ക് പ്രതികരിക്കാം..!

jaikishan said...

യോജിക്കുന്നു.സാഹിത്യ അക്കാദമിക്ക് ഒരു കാര്യവുമില്ല ബ്ലോഗില്‍.ഉണ്ടെങ്കില്‍അത് ബ്ലോഗ്‌ അക്കാദമിക്ക്മാത്രം

jaikishan said...
This comment has been removed by the author.

Translate

Followers