Sunday, November 10, 2013

കാമുകന്‍

നെഞ്ചോടമര്‍ത്തി ഓമനിക്കേണ്ട
കുട്ടിത്തത്തെ കാണുമ്പോള്‍
ഇത്രയും അറപ്പോ, വെറുപ്പോ ... 
അലര്‍ജ്ജിയോ ദേഷ്യമോ...
ചുട്ടും, പുഴുങ്ങിയും കൊല്ലാമോ,
പൈതങ്ങളുടെ കുലം മുടിക്കാമോ ??? 

ഹിംസക്ക് പ്രേരണ നല്‍കുന്നത് 
ഇരയുടെ രൂപമാകുന്നത്  
സംസ്ക്കാര ശൂന്യതയോ ? വംശീയതയോ ? 
അതോ,
പ്രകൃതിയുടെ ശാപം തന്നെയാകുമോ ?

എനിക്കൊന്നുമറിയില്ല പൂമ്പാറ്റേ, 
നിന്റെ കുട്ട്യാളെ നീ തന്നെ നോക്കണം.
ഹത്യാചാരിയാണെങ്കിലും 
ഞാന്‍ നിന്റെ കാമുകന്‍.

4 comments:

ബൈജു മണിയങ്കാല said...

പ്യൂപ്പകളിൽ ഒളിച്ചു വയ്ക്കെണ്ടിവരുന്നത്‌

Cv Thankappan said...

പാവം പൂമ്പാറ്റകള്‍...
ആശംസകള്‍

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

വർത്തമാന കാല വ്യഥകൾ

ബിലാത്തിപട്ടണം Muralee Mukundan said...

ഹിംസക്ക് പ്രേരണ നല്‍കുന്നത്
ഇരയുടെ രൂപമാകുന്നത്
സംസ്ക്കാര ശൂന്യതയോ ? വംശീയതയോ ?
അതോ,
പ്രകൃതിയുടെ ശാപം തന്നെയാകുമോ ?

Translate

Followers