Saturday, November 1, 2014

ചുംബനത്താല്‍ വ്രണിതമാകുന്ന സദാചാരം !

ബ്രാങ്കുസിയുടെ പ്രശസ്തമായ “ചുംബന ശിലപ്പ”ങ്ങളില്‍ ഒന്ന്
കേരളത്തില്‍ ചുംബനം സദാചാരവിരുദ്ധമാകുന്നത് പൊതു ഇടങ്ങളില്‍ മാത്രമാണെന്നു തോന്നുന്നു. രഹസ്യമായി മാത്രം ചുംബിക്കുന്നതില്‍ സദാചാരത്തിന്റെ കാവല്‍ പടയാളികളായ സംഘികള്‍ക്കും താലീബാനികളായ സുഡാപ്പികള്‍ക്കും എതിര്‍പ്പുണ്ടാകുമെന്നു തോന്നുന്നില്ല. സത്യത്തില്‍ ചുംബനം എന്ന അത്യന്തം നിന്ദ്യവും അസ്ലീലവുമായ പ്രവര്‍ത്തി നമ്മുടെ നാട്ടില്‍ ഇല്ലെന്ന് അടിയുറച്ചു വിശ്വസിച്ചിരിക്കുന്ന സദാചാരികളെ പരിഹസിക്കാനും പ്രകോപിപ്പിക്കാനും മാത്രമായി നടത്തപ്പെടുന്ന കൊച്ചി, മറൈന്‍ ഡ്രൈവിലെ ചുംബന സമരം സംഘികളുടെയും സുഡാപ്പികളുടേയും മതവൃണങ്ങള്‍ വികാരപ്പെടുത്തുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. കേരളത്തില്‍ പണ്ടു നടപ്പാക്കിയിരുന്ന സാക്ഷര യജ്ഞം പോലെ പ്രാധാന്യമുള്ള സംഭവമായിരിക്കുന്നു ചുംബനസമരം. അതായത്, നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഒരു തുടര്‍ച്ചപോലെ ഒരു സംഭവം.

  നവോത്ഥാന സമരങ്ങള്‍

 പൊതുവെ അടിമത്വ മനസ്സുള്ള ആണുങ്ങളുടെ നാടായതിനാലാകണം നമ്മുടെ സമൂഹത്തില്‍ നവോത്ഥാന സമരങ്ങള്‍ തുടങ്ങിവച്ചത് സ്ത്രീകളാണ്. 1822 ലാണ് കല്‍ക്കുളത്തുവച്ച് കേരളത്തിലെ സ്ത്രീകള്‍ ആദ്യമായി ജാക്കറ്റ് ധരിച്ച് പൊതു നിരത്തില്‍ ഇറങ്ങാന്‍ ധൈര്യപ്പെട്ടത്. കൃസ്തുമതം സ്വീകരിച്ചിരുന്ന നാടാര്‍ സ്ത്രീകള്‍ക്കാണ് മാറുമറക്കുക എന്ന ഈ വിപ്ലവം നടത്താന്‍ ഭാഗ്യമുണ്ടായത്. അതിന്റെ വിലയായി ആ സ്ത്രീകള്‍ അനുഭവിച്ച പീഢനവും അപമാനവും ഭീകരമായിരുന്നു. അന്നത്തെ സദാചാര ഗുണ്ടാ പോലീസായിരുന്ന നായന്മാര്‍ ആ സ്ത്രീകളെ തെരുവില്‍ വച്ച് ജാക്കറ്റ് വലിച്ചുകീറുകയും, മുലക്കണ്ണില്‍ മച്ചിങ്ങ/വെള്ളക്ക തൂക്കിയിട്ട് റോഡിലൂടെ നടത്തിച്ചതിന്റെ ത്യാഗ ഫലമായാണ് കേരളത്തിലെ മറ്റെലാ സ്ത്രീകള്‍ക്കും ഇഷ്ടവസ്ത്രം ധരിക്കാനുള്ള അവകാശം ലഭിച്ചതെന്ന് ഓര്‍ക്കണം. അന്ന് തിരുവിതാംകൂറിലെ നരാധമ രാജഭരണാധികാരികള്‍ സ്ത്രീകള്‍ ബ്ലൌസ് ധരിച്ചതിനെ രാജ്യദ്രോഹപരമായ പ്രവൃത്തിയായാണു നോക്കിക്കണ്ടിരുന്നത്. തുടര്‍ന്ന് ആറാട്ടുപുഴ വേലായുധ പണിക്കരുടെ നേതൃത്വത്തില്‍ നടന്ന എത്താപ്പു സമരം, മുക്കുത്തി സമരം, നാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷ്ഠാവിപ്ലവം, മഹാനായ അയ്യന്‍ കാളിയുടെ വില്ലുവണ്ടി യാത്ര, .... തുടങ്ങി അനേകം അരുതായ്മകള്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പിന്റെ അവകാശ സമരങ്ങളാണ് നമ്മേ നവോത്ഥാനത്തിലെത്തിച്ചത് എന്നു ചരിത്രം. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളൊക്കെ ജനിക്കുന്നതിനു മുന്‍പ്, അതായത്, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും നേതൃത്വമില്ലാതെ വ്യക്തികള്‍ നടത്തിയ നവോത്ഥാന സമരങ്ങളെ പോലെ ചുംബന സമരത്തേയും, നമ്മുടെ ആദിവാസി സഹോദരങ്ങള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന നില്‍പ്പു സമരത്തേയും നവോത്ഥാന സമരങ്ങളായിത്തന്നെയാണ് ചിത്രകാരന്‍ കാണുന്നത്.

  ലൈംഗീകതയെക്കുറിച്ചുള്ള മിഥ്യാധാരണകള്‍

 അക്ഷരാഭ്യാസമുള്ളവരാണെങ്കിലും മത രോഗികളായ സദാചാരികള്‍ സ്വന്തം നാടിന്റെ ചരിത്രം അറിയാത്തവരാണെന്ന കാര്യത്തില്‍ സംശയമില്ല. സംഘികളുടെ വിശുദ്ധ ധാരണകള്‍ ഉടലെടുക്കുന്ന ദുര്‍മന്ത്രവാദികളായ ബ്രാഹ്മണരുടെ ഉടമസ്ഥതയിലുള്ള ഇന്നത്തെ സവര്‍ണ്ണ(ജാതീയ)ഹിന്ദുമതം സത്യത്തില്‍ ലൈംഗീക അരാജകത്വത്തില്‍ അധിഷ്ഠിതമായ മതമാണെന്ന് ഹിന്ദു മതത്തിന്റെ ചരിത്രങ്ങളും പുരാണേതിഹാസങ്ങളും തന്നെ തെളിവു നല്‍കുന്നുണ്ട്. ലൈംഗീകതക്ക് 64 പോസുകള്‍ വിവരിക്കുന്ന കാമസൂത്രം മനുഷ്യര്‍ക്ക് ലഭിച്ചത് ഭഗവാന്‍ ശിവേട്ടന്‍ പാര്‍വ്വതി ചേച്ചിക്ക് ഉപദേശിച്ചുകൊടുത്ത ലൈംഗീക പാഠങ്ങള്‍ ലീക്കായി നന്ദികേശന്‍ കേട്ടതിലൂടെയാണെന്നാണു ഐതിഹ്യം ! വേശ്യാവൃത്തിയില്‍ നിപുണയാകാനുള്ള പഠങ്ങള്‍ പറഞ്ഞു തരുന്ന “കുട്ടനീമതം“, വൈശികതന്ത്രം, അനംഗരാഗം, സമയമാതൃക, ലീലാവതി, ... തുടങ്ങിയ ലൈംഗീക വൃത്തിയിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്ന ഗ്രന്ഥങ്ങളെല്ലാം രചിച്ച് ഇന്ത്യാരാജ്യത്ത് പ്രചരിപ്പിച്ചത് ഭക്തി പ്രസ്ഥാനത്തിന്റെ ഭാഗമായി ബ്രാഹ്മണര്‍ തന്നെയായിരുന്നല്ലോ.

ഭക്തരെ ലൈഗീകമായി ചൂഷണം ചെയ്യുന്നതിനായും, വേശ്യാവൃത്തി 
ദിവ്യമായ ആരാധനാ രീതിയാണെന്ന് സ്ഥാപിക്കുന്നതിനുമായി 
ഹൈന്ദവ ക്ഷേത്ര ചുമരുകളില്‍ രചിക്കപ്പെട്ട ആയിരക്കണക്കിനു 
രതി വൈകൃത ശില്‍പ്പങ്ങളില്‍ ഒന്ന് !!

 കൊണര്‍ക്ക് ഖജുരാഹോ തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിറഞ്ഞാടുന്ന രതിവൈകൃതങ്ങളും, പത്മനാഭ ക്ഷേത്രത്തിലെ പ്രതിക്ഷണ വഴികളിലെ രതി ശില്‍പ്പങ്ങളും അടങ്ങുന്ന ലൈംഗീക പേക്കൂത്തുകളെല്ലാം ദുര്‍മന്ത്രവാദികളായ ബ്രാഹ്മണരുടെ ഉടമസ്ഥതയിലുള്ള ഹിന്ദുമതത്തിന്റെ “മഹനീയ“ പാരമ്പര്യത്തിന്റെ തെളിവുകളായിരിക്കുമ്പോള്‍ എന്തു ധാര്‍മ്മികതയുടെ പേരിലാണാവോ സംഘികള്‍ ആരെങ്കിലും സ്വകാര്യമായി ചുംബിക്കുന്നിടത്തൊക്കെ ഓടി നടന്ന് വിഢിവേഷം കെട്ടുന്നത് ? ഹിന്ദു മതത്തിന്റെ പഴയ കാലത്തെ ജീര്‍ണ്ണമായതു ലജ്ജാകരമായതുമായ “സംബന്ധ”ങ്ങളുടേയും, “സ്മാര്‍ത്തവിചാര“ങ്ങളുടേയും, “മണാളന്മാരുടെയും” ചീഞ്ഞളിഞ്ഞ ചരിത്രം മൂടിവക്കാനോ ? ? ക്ഷേത്രങ്ങളില്‍ കൂത്തച്ചിമാരേയും, തേവ്ടിശ്ശിമാരേയും പാര്‍പ്പിച്ചും കോവിലകങ്ങള്‍ നക്ഷത്ര വേശ്യാലയങ്ങളാക്കിയും പ്രമാണിമാരേയും, ധനികരേയും, കച്ചവടക്കാരേയും പിഴിഞ്ഞൂറ്റിയിരുന്ന വെറും പൌരോഹിത്യ മേധാവിത്വത്തിന്റെ ചരിത്രം മാത്രമുള്ള സവര്‍ണ്ണ ഹിന്ദു മതത്തിന്റെ ഇല്ലാത്ത സദാചാര ബോധത്തിന്റെ പേരില്‍ എന്തിനു ചുമ്പിക്കുന്നവരെ ദ്രോഹിക്കാനിറങ്ങുന്നു ??

  ചുംബന സമരം

 മഹത്തായൊരു ആശയമാണ് ചുംബന സമരം. അതിന്റെ വ്യാപ്തിയും, സാധ്യതയും, ചരിത്ര പ്രാധാന്യവും സംഘാടകര്‍ മനസ്സിലാക്കുന്നുണ്ടോ എന്നറിയില്ല. എന്തായാലും, നവോത്ഥാന ചിന്തകള്‍ കൈമോശം വന്ന് വെറും അധികാര രാഷ്ട്രീയത്തിന്റെ എച്ചിലിനു വേണ്ടി കടിപിടികൂടുന്ന പട്ടിക്കൂട്ടമായി രാഷ്ട്രീയ പാര്‍ട്ടികള്‍ അധപ്പതിച്ചിരിക്കുന്ന ഈ വര്‍ത്തമാന കാലഘട്ടത്തില്‍ ഇത്രയും നല്ലൊരു ആശയം ഉടലെടുത്തത് പ്രതീക്ഷ നല്‍കുന്നു. സ്ത്രീയുടെയും പുരുഷന്റേയും സമത്വ ബോധത്തിന്റെ പ്രഖ്യാപനം കൂടിയാണ് “ചുംബന സമര”ത്തിലൂടെ പൊതുബോധത്തിലേക്ക് പ്രവഹിക്കുന്നത്. അതുണ്ടാക്കുന്ന അലയൊലികള്‍ സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം ഉയര്‍ത്തുക തന്നെ ചെയ്യുമെന്ന് ഉറപ്പാണ്. മുഷ്ടിചുരുട്ടി അന്തരീക്ഷത്തെ ഇടിച്ചു തെറിപ്പിക്കുന്ന നമ്മുടെ രാഷ്ട്രീയക്കാരുടെ ഗുണ്ടാരാഷ്ട്രീയ സമര രീതിയില്‍ നിന്നു വ്യത്യസ്ഥമായി സ്നേഹത്തിന്റെ ചുടുചുമ്പനങ്ങള്‍കൊണ്ട് സമൂഹത്തെ ഉത്തേജിപ്പിക്കുകയും പ്രബുദ്ധമാക്കുകയും ചെയ്യുന്ന “ചുംബന സമരത്തിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!! ചുംബന സമരങ്ങള്‍ മറൈന്‍ ഡ്രൈവില്‍ മാത്രമല്ല, കോഴിക്കോടും, തിരുവനന്തപുരത്തും നടത്താന്‍ കൂടുതല്‍ യുവതീയുവാക്കള്‍ മുന്നോട്ടുവരട്ടെ... കോളേജുകളിലും, സര്‍വ്വകലാശാലകളിലുമുള്ള യുവതീയുവാക്കള്‍ ചുമ്പന സമരത്തിന്റെ ചരിത്ര പ്രസക്തി ചര്‍ച്ചചെയ്യട്ടെ.... നന്മകള്‍ !!!

  ‘അടി‘ക്കുറിപ്പ് :

 ഇരുളടഞ്ഞ സമൂഹത്തിന്റെ വെളിച്ചത്തിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഇത്തരം നവോത്ഥാന സമരങ്ങള്‍ അതിന്റെ അപകട സാധ്യതയെച്ചൊല്ലി നിരുത്സാഹപ്പെടുത്തുന്നതില്‍ കാര്യമില്ല. ത്യാഗങ്ങളിലൂടെ മാത്രമേ സമൂഹത്തിനു സ്വാതന്ത്ര്യത്തിലേക്കും, ജനാധിപത്യ ബോധത്തിലേക്കും, സമത്വത്തിലേക്കും പ്രവേശിക്കാനാകു. എങ്കിലും, ചുമ്പന സമരത്തെ നിരുത്സാഹപ്പെടുത്താനും, പൊളിച്ച്ടുക്കാനും മത ഗുണ്ടകള്‍ പുരോഗമന മേലങ്കിയണിഞ്ഞുതന്നെ ചുംബന സമരത്തില്‍ പങ്കെടുത്തേക്കാം എന്നതിനാല്‍ കരുതിയിരിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും, ചുംബിക്കുന്ന ദംബതികള്‍ക്ക് സുരക്ഷ നല്‍കാന്‍ ജനാധിപത്യ നിയമങ്ങള്‍ പ്രകാരം ബാധ്യതപ്പെട്ട സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന്മാര്‍ (പബ്ലിക് സര്‍വന്റുകള്‍) ഏറെയും ഇടുങ്ങിയ ജാതി മത തിമിരം ബാധിച്ചവരായ സാഹചര്യത്തില്‍.

3 comments:

chithrakaran:ചിത്രകാരന്‍ said...

കൊണര്‍ക്ക് ഖജുരാഹോ തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിറഞ്ഞാടുന്ന രതിവൈകൃതങ്ങളും, പത്മനാഭ ക്ഷേത്രത്തിലെ പ്രതിക്ഷണ വഴികളിലെ രതി ശില്‍പ്പങ്ങളും അടങ്ങുന്ന ലൈംഗീക പേക്കൂത്തുകളെല്ലാം ദുര്‍മന്ത്രവാദികളായ ബ്രാഹ്മണരുടെ ഉടമസ്ഥതയിലുള്ള ഹിന്ദുമതത്തിന്റെ “മഹനീയ“ പാരമ്പര്യത്തിന്റെ തെളിവുകളായിരിക്കുമ്പോള്‍ എന്തു ധാര്‍മ്മികതയുടെ പേരിലാണാവോ സംഘികള്‍ ആരെങ്കിലും സ്വകാര്യമായി ചുംബിക്കുന്നിടത്തൊക്കെ ഓടി നടന്ന് വിഢിവേഷം കെട്ടുന്നത് ? ഹിന്ദു മതത്തിന്റെ പഴയ കാലത്തെ ജീര്‍ണ്ണമായതു ലജ്ജാകരമായതുമായ “സംബന്ധ”ങ്ങളുടേയും, “സ്മാര്‍ത്തവിചാര“ങ്ങളുടേയും, “മണാളന്മാരുടെയും” ചീഞ്ഞളിഞ്ഞ ചരിത്രം മൂടിവക്കാനോ ? ? ക്ഷേത്രങ്ങളില്‍ കൂത്തച്ചിമാരേയും, തേവ്ടിശ്ശിമാരേയും പാര്‍പ്പിച്ചും കോവിലകങ്ങള്‍ നക്ഷത്ര വേശ്യാലയങ്ങളാക്കിയും പ്രമാണിമാരേയും, ധനികരേയും, കച്ചവടക്കാരേയും പിഴിഞ്ഞൂറ്റിയിരുന്ന വെറും പൌരോഹിത്യ മേധാവിത്വത്തിന്റെ ചരിത്രം മാത്രമുള്ള സവര്‍ണ്ണ ഹിന്ദു മതത്തിന്റെ ഇല്ലാത്ത സദാചാര ബോധത്തിന്റെ പേരില്‍ എന്തിനു ചുമ്പിക്കുന്നവരെ ദ്രോഹിക്കാനിറങ്ങുന്നു ?

Muralee Mukundan , ബിലാത്തിപട്ടണം said...

അക്ഷരാഭ്യാസമുള്ളവരാണെങ്കിലും മത രോഗികളായ സദാചാരികള്‍ സ്വന്തം നാടിന്റെ ചരിത്രം അറിയാത്തവരാണെന്ന കാര്യത്തില്‍ സംശയമില്ല. സംഘികളുടെ വിശുദ്ധ ധാരണകള്‍ ഉടലെടുക്കുന്ന ദുര്‍മന്ത്രവാദികളായ ബ്രാഹ്മണരുടെ ഉടമസ്ഥതയിലുള്ള ഇന്നത്തെ സവര്‍ണ്ണ(ജാതീയ)ഹിന്ദുമതം സത്യത്തില്‍ ലൈംഗീക അരാജകത്വത്തില്‍ അധിഷ്ഠിതമായ മതമാണെന്ന് ഹിന്ദു മതത്തിന്റെ ചരിത്രങ്ങളും പുരാണേതിഹാസങ്ങളും തന്നെ തെളിവു നല്‍കുന്നുണ്ട്.

Thabarak Rahman Saahini said...

കപട സദാചാരം, ഭീരുക്കളുടെ ആവനാഴിയിലെ
ഒരു നനഞ്ഞ പടക്കമാകുന്നു.
ചിത്രകാരനു ആഭിനന്ദനങ്ങള്‍.