Monday, May 18, 2015

'മഹാത്മാഗാന്ധി മോക്ഷം' - സഹൃദയ സ്പോണ്‍സര്‍ഷിപ്പ് ക്ഷണിക്കുന്നു

Sponsorship invited from Art lovers
Tittle: "Mahathma Gandhi Moksham"
My Painting on Mahathma Gandhi and Nathuram Godse.
Medium: Acrylic on canvas board , under work in progress, expecting, will be completed in June 2015.
Size:W: 57cm x H: 89cm ( Inches: 22.5''x35'') with out frames.

ചിത്രത്തിന്‍റെ കാരണം

അടുത്തകാലത്തായി മഹാത്മാഗാന്ധി കൂടുതല്‍ കൂടുതല്‍ പഠിക്കപ്പെടാനും വിമര്‍ശിക്കപ്പെടാനും ഇടയാകുന്നു എന്നത് ശുഭ സൂചനയാണ്. സമൂഹത്തില്‍ നിറയുന്ന ഇരുട്ടിന്‍റെ സാന്നിദ്ധ്യത്തെ നാം തിരിച്ചറിയാനും ഭയപ്പെടാനും തുടങ്ങിയിരിക്കുന്നു എന്നത് ഇതിനൊരു  കാരണമായിരിക്കണം.

ഇന്ത്യ മാത്രമല്ല, ലോക സമൂഹം തന്നെ അഹിംസയുടെ പര്യായമായി ഗണിക്കുന്ന  മഹാത്മാ ഗാന്ധിയെ പഠിക്കുന്നതും വിമര്‍ശന വിധേയമാക്കുന്നതും ജനാധിപത്യബോധം കൂടുതല്‍ ആഴത്തില്‍ വേരൂന്നാനും ഹിംസയുടെ സാന്നിദ്ധ്യത്തെ പ്രതിരോധിക്കുന്നതിനും ശക്തി നല്‍കുന്നുണ്ട്.

മഹാത്മാഗാന്ധിയുടെ ഘാതകനായ നാതൂറാം ഗോഡ്സെ പുതിയ ഫാസിസ്റ്റ് ദേശീയ ബോധത്തിന്‍റെ ധീര രക്ത സാക്ഷിയായി വിഗ്രഹവല്‍ക്കരിക്കപ്പെടുകയും ക്ഷേത്രത്തില്‍ പ്രതിഷ്ടിക്കപ്പെടാനുള്ള ശുഭ  മുഹൂര്‍ത്തം പ്രതീക്ഷിച്ചിരിക്കുകയുമാണ്. ഈ പശ്ചാത്തലമാണ് ചിത്രകാരനെക്കൊണ്ട് "മഹാത്മാഗാന്ധി മോക്ഷം" വരപ്പിക്കുന്നത്. 

'മഹാത്മാഗാന്ധി മോക്ഷം' എന്ന ചിത്രത്തിന്‍റെ  പേര്

ഇന്ത്യന്‍ പുരാണേതിഹാസങ്ങള്‍ അനുസരിച്ച് പൌരോഹിത്യ നിയോഗത്താല്‍ ആരെ, ആരു കൊലചെയ്യുന്നതും "മോക്ഷം" കൊടുക്കലാണ്. അല്ലെങ്കില്‍ ദുഷ്ട ശക്തികളില്‍ നിന്നും പ്രപഞ്ചത്തെ രക്ഷിക്കാനുള്ള സത് കര്‍മ്മമായാണ്‌ ദൈവീക കൊലപാതകങ്ങളെ ഐതിഹ്യ പുരാണങ്ങള്‍ വിശേഷിപ്പിക്കുന്നത്.  കൊല്ലപ്പെടുന്നവനെ കൊലയാളി  പരലോകത്തേക്കു മോക്ഷവും പ്രമോക്ഷനും കൊടുത്ത് അനുഗ്രഹിച്ച് യാത്രയാക്കുന്നു  എന്ന ഒരു സംങ്കല്‍പ്പം !
മന്ത്രാധീനം ദൈവങ്ങളെക്കാള്‍ ശക്തരായ പൌരോഹിത്യത്തിനു മുന്നില്‍ ദൈവങ്ങള്‍ എല്ലാ അനീതിക്കും, അധര്‍മ്മത്തിനും കൂട്ട് നില്‍ക്കുന്ന പാവം  വിചിത്രരൂപികള്‍ മാത്രമാകുന്നു.

ഈ ഉള്‍ക്കാഴ്ച്ചയോടെ വരയ്ക്കപ്പെടുന്ന 'മഹാത്മാഗാന്ധി മോക്ഷം' നാതൂറാം ഗോഡ്സേയുടെ കൂടി ചിത്രമാണെന്ന് പറയാം.
  
സഹൃദയ സ്പോണ്‍സര്‍ഷിപ്പ്

ചിത്രകാരന്‍റെ ചിത്രങ്ങളേയും ആശയങ്ങളെയും കലാപ്രവര്‍ത്തനത്തെയും സ്നേഹിക്കുന്നവരുടെ ക്രിയാത്മക പങ്കാളിത്തം സ്വീകരിക്കുക എന്ന ആശയമാണ് സഹൃദയ സ്പോണ്‍സര്‍ഷിപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇപ്പോള്‍ ചിത്രകാരന്‍ വരച്ചുകൊണ്ടിരിക്കുന്ന 'മഹാത്മാഗാന്ധി മോക്ഷം' എന്ന ചിത്രത്തിന്‍റെ നിര്‍മ്മിതിയില്‍ പങ്കുചേരാന്‍ താല്‍പ്പര്യമുള്ളവരെയാണ് അന്വേഷിക്കുന്നത്. സഹൃദയ സ്പോണ്‍സര്‍ പദ്ധതിയില്‍ സഹകരിക്കുന്നവര്‍ക്ക് 'മഹാത്മാഗാന്ധി മോക്ഷം' എന്ന ചിത്രത്തിന്‍റെ ലിമിറ്റഡ് എഡിഷന്‍ ഹൈ ക്വാളിറ്റി കോപ്പികള്‍ പ്രത്യുപഹാരമായി നല്‍കാനാണ് ആഗ്രഹിക്കുന്നത്.

 സഹൃദയ സ്പോണ്‍സര്‍ ഷിപ്പ് പദ്ധതിയുടെ ആദ്യ ചിത്രമായ "ഏകലവ്യന്‍" സ്പോണ്‍സര്‍ ചെയ്ത പ്രമുഖ പ്ലസ്സര്‍ ജയെച്ചിയുടെ (Jaya M) ഒരു സജഷന്‍ ഉള്‍ക്കൊണ്ടുകൊണ്ട്,  ഇപ്രാവശ്യം ഒന്നിലധികം സഹൃദയ സ്പോണ്‍സര്‍മാരെ ഒരു ചിത്രത്തിനു വേണ്ടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്. സ്പോണ്‍സര്‍ഷിപ്പിനുള്ള തുക കുറച്ചു കൊണ്ടുവരിക എന്നതാണ് ഉദ്ദേശം.

 "മഹാത്മാഗാന്ധി മോക്ഷം" സ്പോണ്‍സര്‍ ചെയ്യാന്‍ രൂപ. 4000/-, 8000/- എന്നീ രണ്ടു ഓപ്ഷനുകള്‍ ഉണ്ടായിരിക്കും. ഈ തുകക്ക് ആനുപാതികമായി വിവധ വലിപ്പത്തിലുള്ള ( 16 inch, 24 inch Height x prortionate width ) ലിമിറ്റഡ് എഡിഷന്‍ കാന്‍വാസ് പ്രിന്‍റുകള്‍ നല്ലപോലെ ഫ്രേം ചെയ്താണ് സ്പോണ്‍സര്‍ക്ക് നല്‍കുക. വിദേശത്തുള്ളവര്‍ക്കും നേരില്‍ ചിത്രങ്ങളുടെ ലിമിറ്റഡ് എഡിഷന്‍ സ്വീകരിക്കാന്‍ അസൌകര്യം ഉള്ളവര്‍ക്കും ചിത്രത്തിന്‍റെ ഹൈ റെസല്യൂഷനിലുള്ള ഫയല്‍ ഈമെയിലായി  അയച്ചു നല്‍കുകയോ ഫ്രൈം ചെയ്യാത്ത ചിത്രം കൊറിയറില്‍/തപാലില്‍ അയക്കുകയോ ചെയ്യാം.

'മഹാത്മാഗാന്ധി മോക്ഷം' എന്ന ചിത്രത്തിനു പകരം ചിത്രകാരന്‍റെ  മറ്റേതെങ്കിലും  ചിത്രത്തിന്‍റെ ലിമിറ്റഡ് എഡിഷന്‍ ലഭിക്കാനാണ്  സഹൃദയ സ്പോണ്‍സര്‍ ആഗ്രഹിക്കുന്നെങ്കില്‍ ആയത്  നേരത്തെ അറിയിച്ചാല്‍ മതിയാകും.

 മേയ്, ജൂണ്‍ മാസങ്ങളില്‍ ചിത്രം പൂര്‍ത്തിയാകും. ചിത്രം പൂര്‍ത്തിയായി ഒരു മാസത്തിനുള്ളില്‍ സഹൃദയ സ്പോണ്‍സര്‍മാരില്‍ ഒരാള്‍ക്ക് ഒറിജിനല്‍ പെയിന്‍റിംഗ്  (മാസ്റ്റര്‍ കോപ്പി) സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നെങ്കില്‍ കുറഞ്ഞ ഒരു തുകക്ക് അതിനുള്ള അവസരം ലഭ്യമായിരിക്കും. എങ്കിലും, ചിത്ര പ്രദര്‍ശനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത്തിനുള്ള സാവകാശം ലഭിക്കുന്നതിനായി ആറു മാസത്തിനു ശേഷമേ ചിത്രം കൈമാറു എന്നൊരു വ്യവസ്ഥ ഉണ്ടായിരിക്കും.  
 

 “സഹൃദയ സ്പോണ്‍സര്‍ഷിപ്പ് “ എങ്ങനെ ? 

"സഹൃദയ സ്പോണ്‍സര്‍ഷിപ്പ് “ പദ്ധതിയെക്കുറിച്ച്  കൂടുതല്‍ വിവരങ്ങള്‍ക്കായി chithrakaran@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക.

സസ്നേഹം,
ചിത്രകാരന്‍ ടി. മുരളി
അദ്വൈതം, കക്കാട് (പോസ്റ്റ്‌),
കണ്ണൂര്‍- 670005.
ഫോണ്‍: 9249401004, 7736836189.

18.05.2015

ചിത്രകാരന്റെ ചിത്രങ്ങളെക്കുറിച്ചറിയാന്‍ ഫേസ്ബുക്ക് പേജ് നോക്കുക. അല്ലെങ്കില്‍   ഈ ബ്ലോഗ്‌ ലിങ്കില്‍ ക്ലിക്കുക.

ഏകലവ്യന്‍ ചിത്രത്തിന്‍റെ സഹൃദയ സ്പോണ്‍സര്‍മാരായ (പ്ലസ്സര്‍ ദമ്പതിമാരായ) ജയെച്ചിയും സുന്ദരേട്ടനും ചിത്രങ്ങള്‍ സ്വീകരിക്കുന്ന ഫോട്ടോകളും ബ്ലോഗ്‌ ലിങ്കുകളും താഴെ കൊടുക്കുന്നു:


Translate

Followers