Saturday, July 24, 2010

ബ്രാഹ്മണ ജനതപാര്‍ട്ടിയുടെ താലീബാനിമുഖം !

ഇന്നത്തെ (24.7.10)മാതൃഭൂമി ഒന്നാം പേജ് വാര്‍ത്ത മുകളില്‍.
താഴെ രാഷ്ട്രദീപിക വാര്‍ത്ത.
സനാതന ഹിന്ദു മതത്തിന്റെ കാവല്‍ പോരാളികളും ഇന്ത്യയിലെ ഒരേയൊരു രാജ്യസ്നേഹമുള്ള കൂട്ടക്കാരുമായ ഔദ്ദ്യോഗിക സവര്‍ണ്ണ ഹൈന്ദവ രാഷ്ട്രീയ കക്ഷിയായ ബ്രാഹ്മണ ജനത പാര്‍ട്ടിയുടെ പൊന്നോമന ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ശ്രീ ശ്രീ നരേന്ദ്ര മോഡി തിരുവടികളുടെ വിശ്വസ്ത ശിക്ഷ്യനും ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ ശ്രീ ശ്രീ ശ്രീ അമിത് ഷാ പരശുരാമാവതാരം ഹൈന്ദവ സാമ്രാജ്യത്തിനു വീതിയും നീളവും കൂട്ടുന്നതിന്റെ ഭാഗമായി നടത്തിയ പരിപാവനമായ നരബലികള്‍ വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ചുകൊണ്ട് സി.ബി.ഐ.കള്ളക്കേസില്‍ കുടുക്കി ദ്രോഹിക്കുന്നതിനെതിരെ സര്‍വ്വമാന ഹിന്ദുക്കളും എന്തുകൊണ്ട് പ്രതിഷേധിക്കുന്നില്ല, ഒരു ഫ്രീഡം പരേഡെങ്കിലും നടത്താന്‍ മുതിരുന്നില്ല എന്ന് .... ചിത്രകാരന്‍ അത്ഭുതപ്പെടുകയാണ്.!!! ഭാരതമെന്നും ബി.ജെ.പി എന്നും കേട്ടാല്‍ നമ്മുടെ ചോര തിളക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലല്ലോ പടച്ചോനെ ..പടച്ചോനെ...!!!

പണ്ട് ക്ഷത്രിയരുടെ(സത്യത്തില്‍ ബൌദ്ധ ബന്ധമുള്ളവരുടെ) കുലം മുടിക്കാനായി വെണ്മഴുവുമായി ഇറങ്ങി തന്റെ തള്ളയുടെ ചങ്കുതന്നെ വെട്ടി റിഹേഴ്സലു നടത്തിയ ബ്രാഹ്മണ ഇറച്ചി വെട്ടുകാരന്‍ ദൈവമായ പരശുരാമനാണെന്നു തോന്നുന്നു ലോകത്തിലെ ആദ്യ താലിബാനി. ആ മൊഴന്ത് ദൈവത്തിന്റെ പാത പിന്തുടരുന്ന ബ്രാഹ്മ്മണ ജനതാ പാര്‍ട്ടിയുടെ പരിവാരങ്ങള്‍ ഇസ്ലാമിക വര്‍ഗ്ഗീയതയെ പര്‍വ്വതീകരിക്കുന്നതിനും, ഊതിക്കത്തിക്കുന്നതിനും നടത്തുന്ന വ്യാജ ഭീകരതയും ,വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ഇന്ത്യന്‍ മതേതര ജനതയുടെ ധാര്‍മ്മിക മൂല്യങ്ങളില്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ... സി.ബി.ഐ.യും, കോടതിയും നടത്തിയിരിക്കുന്ന കുറ്റവാളികളായ ഹിന്ദു വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ക്കെതിരെയുള്ള നിയമ നടപടി അഭിമാനകരമായിരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഡി.ഐ.ജി.യും എസ്.പിയുമടക്കം അഞ്ച് ഐ.പി.എസ്.ഓഫീസര്‍മാരും 13 പോലീസുകാരും അറസ്റ്റിലായി, വിവിധ ജയിലുകളില്‍ കഴിയുകയാണ് എന്ന യാഥാര്‍ത്ഥ്യം നമ്മുടെ നീതി ന്യായ വ്യവസ്ഥിതിയെക്കുറിച്ചും, അന്വേഷണ ഉദ്ദ്യോഗസ്തരുടെ കരുത്തിനെക്കുറിച്ചും മതിപ്പുളവാക്കുന്നു.
ഈ ഉശിര് നമ്മുടെ അഭയയുടെ കൊലപാതകികളായ അച്ഛന്മാരേയും അച്ചികളേയും ഇരുംബഴിക്കുള്ളിലാക്കുന്നതിലും സി.ബി.ഐ ക്ക് പ്രകടിപ്പിക്കാന്‍, ഇറ്റാലിയന്‍ ഗാന്ധി കനിഞ്ഞനുവദിച്ചിരുന്നെങ്കില്‍... എന്നാശിച്ചു പോകുന്നു.

14 comments:

chithrakaran:ചിത്രകാരന്‍ said...

ഈ ഉശിര് നമ്മുടെ അഭയയുടെ കൊലപാതകികളായ അച്ഛന്മാരേയും അച്ചികളേയും ഇരുംബഴിക്കുള്ളിലാക്കുന്നതിലും സി.ബി.ഐ ക്ക് പ്രകടിപ്പിക്കാന്‍, ഇറ്റാലിയന്‍ ഗാന്ധി കനിഞ്ഞനുവദിച്ചിരുന്നെങ്കില്‍... എന്നാശിച്ചു പോകുന്നു.

Baiju Elikkattoor said...

good post...!

അനില്‍@ബ്ലോഗ് // anil said...

സിബിഐ യുടെ ഉദ്ദേശ ശുദ്ധിയില്‍ സംശയം തോന്നാമെന്കിലും കാര്യം ജോറായി.
ഓഫ്ഫ്:
ഇറ്റലിയെ തൊട്ടുകളിക്കരുത്.:)

shaji.k said...

നല്ല പോസ്റ്റ്‌ ചിത്രകാരന്‍,അഭിനന്ദനങ്ങള്‍.

ശ്രീജിത് കൊണ്ടോട്ടി. said...

ഇത് കൂടി നോക്കുമല്ലോ!!!

കാവല്‍ക്കാര്‍ തന്നെ വേട്ടക്കരാവുന്നു!!
http://sreejithkondotty.blogspot.com/

Unknown said...

"അഭയയുടെ കൊലപാതകികളായ അച്ഛന്മാരേയുംഇരുംബഴിക്കുള്ളിലാക്കുന്നതിലും സി.ബി.ഐ ക്ക് പ്രകടിപ്പിക്കാന്‍, ഇറ്റാലിയന്‍ ഗാന്ധി കനിഞ്ഞനുവദിച്ചിരുന്നെങ്കില്‍."

ഇറ്റാലിയന്‍ഗാണ്ടിയെ തൊട്ടു തുടങ്ങിയാ പിന്നെ ആ ടൈപ് കേസ് കൈകാര്യം ചെയ്യാന്‍ മറ്റൊരു സീ.ബി.ഐ യെ വെക്കേണ്ടി വരും.
പിന്നെ,അച്ചന്മാരെ ചേകന്നൂര്‍മൌലവി കൊലപാതകികളെ ഒക്കെ പിടിക്കാന്‍ സുവര്ന്നവസരം ഉണ്ടായിരുന്നില്ലേ. തുരുമ്പ്മനുഷ്യ അദ്വാനിയുടെ കൈകുമ്പിളില്‍ ആയിരുന്നില്ലേ 97 മുതല്‍ 2005 വരെ സീബി ഐ,റോ,ഐ.ബി എല്ലാം.എന്തെ കണ്ണടച്ചു. എവിടെ! ഈ കൊച്ചു കേരളത്തിലെ മനോരമ മുതല്‍ ചില തീവ്രതാടിക്കാര് വരെ അദ്വാനി മുതല്‍ രാജഗോപാലിനെ വരെ വിലക്കെടുത്തു. ഇത് തന്നെ ആണ് മദനി വിഷയവും.തെളിവ് ഉണ്ടെങ്കില്‍ അത് കോടതിയില്‍ സമര്‍പ്പിച്ചു അദ്വാനി കാലഘട്ടത്തില്‍ തന്നെ ടിയാനു ശിക്ഷ വാങ്ങി കൊടുക്കാമായിരുന്നു.ഇപ്പോള്‍ നാണമില്ലാതെ വിലാപവും, "രാജ്യ സ്നേഹികള്'വക.

കാവലാന്‍ said...

ബ്രാഹ്മണജനതാപാര്‍ട്ടിയുടെ പാതുകാപ്പ് ഭാരതത്തിനുവേണ്ട.
സഹോദരങ്ങളുടെ ചോരയില്‍ ചെമ്പിച്ച ഒരു കൊടിയും ഭാരതത്തില്‍ വാഴേണ്ട.അധികാര വ്യാമോഹങ്ങള്‍ക്കു വളമിടാന്‍ വ്യാജയുദ്ധങ്ങള്‍ നടത്തുന്ന ശിഖണ്ടി ജന്മങ്ങളെത്തന്നെയാണ് തീവ്രവാദികള്‍/ഭീകരവാദികള്‍ എന്നുവിളിക്കേണ്ടത്.

കുട്ടന്‍ said...

അതെ അതെ ,
"മാര്‍ബിള്‍ നു വേണ്ടി ആണല്ലോ അന്ന് പരശുരാമന്‍ മഴു എടുത്തത്‌ ."
സമയം ഉണ്ടെങ്കില്‍ ഇത് ഒന്ന് വായിക്കാം ..
ആരാണ് ഈ പുണ്യവാളന്‍ എന്നും അറിയാം :)

http://www.ndtv.com/article/india/who-was-sohrabuddin-sheikh-39280

കുട്ടന്‍ said...

കൊടുങ്ങലൂര്‍ , CPM എന്ത് പറയുന്നു ..
http://mangalam.com/index.php?page=category&lang=malayalam&cid=64&TmpId=15

ശ്രീജിത് കൊണ്ടോട്ടി. said...

ഗുജറാത്തിലെ മനുഷ്യ കുരുതികള്‍ക്കും വ്യാജ ഏറ്റുമുട്ടലുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ തീവ്രവാദികളെയും കണ്ടെത്താനും ശിക്ഷിക്കാനും സി.ബി.ഐ-ക്ക് കഴിയട്ടെ. അഭയയും ചേകന്നൂരും ലാവ്ലിനും പോല ഈ വ്യാജ ഏറ്റുമുട്ടലുകളും രാഷ്ട്രീയ ഉപചാപകരുടെ പണത്തിനും പവ്വറിനും മുന്നില്‍ കുഴിച്ചുമൂടപ്പെടതിരിക്കട്ടെ!! (സോണിയ ഗാന്ധിയുടെ മനസ്സ് മാറാതിരിക്കട്ടെ !!)

http://sreejithkondotty.blogspot.com/

Irshad said...

:)

Unknown said...

കാല്‍ക്കീഴിലെ മണ്ണ് പോയാല്‍ അച്യുതാനന്ദനല്ല പിണറായിയും മോഡി ആകും

http://kalippukall.blogspot.com/2010/07/blog-post.html

ശ്രീജിത് കൊണ്ടോട്ടി. said...

നമ്മുടെ മതേതരത്വ മൂല്യം സങ്കുചിത രാഷ്ട്രീയ, മത ചിന്തകള്‍‍ക്കായി ബലി കഴിക്കേണ്ടതുണ്ടോ???
സഖാവ് വി.എസ് അച്ചുദാനന്ദന്‍ എന്ന മതേതര വാദിയുടെ വാക്കുകള്‍ വളചൊടിക്കുന്നതിലൂടെ ഇക്കൂട്ടര്‍ തകര്‍ക്കാര്‍ ശ്രമിക്കുന്നത് മലയാളിയുടെ പുരോഗമന,മതേതരത്വ, സാഹോദര്യ കാഴ്ചപ്പാടുകളെത്തന്നെ ആണ്!!
ഇതുകൂടി വായിക്കുമല്ലോ!!

http://sreejithkondotty.blogspot.com/

Ajith said...

Very well said
"

ബ്രാഹ്മണജനതാപാര്‍ട്ടിയുടെ പാതുകാപ്പ് ഭാരതത്തിനുവേണ്ട.
സഹോദരങ്ങളുടെ ചോരയില്‍ ചെമ്പിച്ച ഒരു കൊടിയും ഭാരതത്തില്‍ വാഴേണ്ട.അധികാര വ്യാമോഹങ്ങള്‍ക്കു വളമിടാന്‍ വ്യാജയുദ്ധങ്ങള്‍ നടത്തുന്ന ശിഖണ്ടി ജന്മങ്ങളെത്തന്നെയാണ് തീവ്രവാദികള്‍/ഭീകരവാദികള്‍ എന്നുവിളിക്കേണ്ടത്.

"