Sunday, August 1, 2010

കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്നു !

എന്നാലും ഇങ്ങനെയൊരു ജനമുണ്ടോ ? ഒരു തരി പ്രതികരണ ശേഷിപോലുമില്ലാത്ത നിര്‍ഗുണ പരബ്രഹ്മം പോലൊരു ജനവിഭാഗം ! ഇവന്മാരെ എന്തിനു കൊള്ളാം അല്ലേ ??? ഉപ്പ് സത്യാഗ്രഹത്തില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ ദണ്ഢനമേല്‍ക്കാന്‍ വരിവരിയായി ഊഴം കാത്തുനിന്ന് ഒരു സാമ്രാജ്യത്തിന്റെ ഭാരം മുഴുവന്‍ തങ്ങളുടെ ശരീരത്തില്‍ ഏറ്റുവാങ്ങിയ ഗാന്ധിയുടെ അഹിംസാ പോരാളികളെ ആറ്റന്‍ബറോയുടെ ഗാന്ധി സിനിമയില്‍ കണ്ടിട്ടുണ്ട്. അതുപോലെ, 2500 വര്‍ഷങ്ങള്‍ക്കു മുന്‍പ് അശോക ചക്രവര്‍ത്തിയുടെ  സൈനികര്‍ക്കു മുന്നില്‍ കഴുത്തുവെട്ടാന്‍ നിരായുധരായി നിന്നു കൊടുത്ത കലിംഗ രാജ്യത്തെ ബുദ്ധധര്‍മ്മ വിശ്വാസികളെപ്പോലായല്ലോ കേരളത്തിലെ നസ്രാണികളുടെ കഥ !!! തിരിച്ചു കൈ
കൊത്താന്‍ ഇവരുടെ വീട്ടിലൊന്നും ഒരു മഴുവും വെട്ടുകത്തിയുമില്ലാത്തതുകൊണ്ടാണോ ?

കൂട്ടത്തിലൊരുത്തന്റെ കൈപ്പത്തി അഫ്ഗാനിസ്ഥാന്‍ ഫിനിഷിങ്ങില്‍ വെട്ടിയെടുത്ത താലീബാനികളോട് ക-മാന്ന് ഒരക്ഷരം എതിര്‍ത്ത് പറയാത്ത മതമന്ദബുദ്ധികള്‍ !!!  വലത്തെ കൈ കൊണ്ട് കൈ വെട്ടിയവന്റെ ഇടത്തെ കൈയ്യില്‍ നിന്നും  12 കുപ്പി ചോരയും വാങ്ങി, കൈ തുന്നി ച്ചേര്‍ത്ത്  താലീബാനികളുടെ ഹൃദയ വിശാലതക്ക് ഒരു കൊട്ട നന്ദിയും പറഞ്ഞ്, കൈവെട്ടിയവര്‍ക്ക് മാപ്പും വീട്ടിലെത്തിച്ചുകൊടുത്ത് സ്വസ്ഥസമാധാനം , വേദന ഒരു വ്യക്തിയുടെ ശരീരത്തിലേക്കു മാത്രമായൊതുക്കി, നിശബ്ദമായി, സ്വയമൊരു സുവര്‍ണ്ണ ചരിത്രം രചിച്ചിരിക്കുകയാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം.

ഈ ധന്യമായ മാനവിക സാമൂഹ്യബോധത്തെ കാണാതിരുന്നാല്‍ ചിത്രകാരന്റെ കാഴ്ച്ചശക്തി അന്ധതയോളം ഇരുളടഞ്ഞതായിത്തീരുമെന്നതിനാല്‍ ... കേരളത്തിലെ കൃസ്ത്യന്‍  സമൂഹത്തെ ഹൃദയത്തിന്റെ ഏറ്റവും സ്നേഹപൂര്‍ണ്ണമായ മാനവിക തലത്തിലിരുന്നുകൊണ്ട് ചിത്രകാരന്‍ കൃതജ്ഞതയറിയിക്കുന്നു. ... കേരളീയനായ ഈ മനുഷ്യസ്നേഹിയുടെ നന്ദി ... സഹോദരങ്ങളെ!!!!

ചിത്രകാരന്റെ നന്ദി പ്രകടനം കൊണ്ട് പ്രഫസര്‍ ജോസഫിന്റെ വേദനയോ, കൃസ്ത്യന്‍ സമൂഹത്തിന്റെ ഹൃദയത്തിനേറ്റ മുറിപ്പാടോ ചരിത്രത്തിനു മായ്ക്കാനാകില്ലെങ്കിലും, കൃസ്ത്യന്‍ സമൂഹം കാണിച്ച മാതൃകാപരമായ സമചിത്തതയും, മത ഭ്രാന്തില്ലായ്മയും മറ്റു മതസ്തര്‍ക്ക്  ഭ്രാന്തരാകാതിരിക്കാനുള്ള മാര്‍ഗ്ഗദര്‍ശനമായേക്കാം എന്നതിനാല്‍ , മൂന്നരക്കോടിയിലൊരു നിസാരനായ ചിത്രകാരന്റെ നന്ദിക്കും
പ്രസക്തിയുണ്ട്.. അഥവ ഇല്ലെങ്കില്‍ തന്നെ ഈ നന്ദി പ്രകാശനം ചിത്രകാരന്റെ മനസ്സ് ശുദ്ധിയാക്കാനുള്ള
വ്യക്തിഗതമായ ശുചീകരണ കര്‍ത്തവ്യം കൂടിയാണ്. ബ്ലോഗ് ഒരു ഭാഗ്യമായി മുന്നിലുള്ളപ്പോള്‍ ചിത്രകാരന്റെ നന്ദിക്കും മാലാഖകളായി കൃസ്ത്യന്‍ ജനതയുടെയും മറ്റു മനുഷ്യ സമൂഹങ്ങാളുടേയും മനസ്സില്‍ പറന്നിറങ്ങാനും ആശ്വാസം ജനിപ്പിക്കാനും കഴിഞ്ഞേക്കും എന്നാശിക്കുന്നു.

കൃസ്ത്യന്‍ സമൂഹം കൈവെട്ട് സംഭവത്തില്‍ പ്രകടിപ്പിച്ച  അസാമാന്യമായ ക്ഷമയും സാമൂഹ്യ ബോധവും അഹിംസയും കൃസ്ത്യന്‍ സമൂഹം ആര്‍ജ്ജിച്ചിരിക്കുന്ന പശ്ചാത്യ മാനവികതയുടെ വ്യാപനത്തിന്റെ ഭാഗമാണ്.
എത്ര ശക്തമായ മതമേധാവിത്വ ഭരണത്തിന്റെ കീഴിലാണെങ്കിലും അന്യ മതസ്തര്‍ മതത്തിന്റെ പേരില്‍ ഉറഞ്ഞു തുള്ളിക്കൊണ്ട് ഒരു കൃസ്ത്യാനിയുടെ കൈപ്പത്തി താലീബാനി നിയമപ്രകാരം മുറിച്ചെടുക്കുംബോള്‍ സംയമനം പാലിക്കണമെന്ന് ആര്‍ ആവശ്യപ്പെട്ടാലും ബഹുമത സമൂഹത്തില്‍ നിരവധി പേര്‍ക്ക് കയ്യും തലയും ഭര്‍ത്താക്കന്മാരും നഷ്ടപ്പെടാനുള്ള സാധ്യത തടുക്കാനാകില്ല. അതുകൊണ്ടുതന്നെ, ഇത് കൃസ്ത്യന്‍ മത മേലധ്യക്ഷന്മാരുടെ വിജയമല്ല, സംസ്കൃതചിത്തരായ കേരളത്തിലെ കൃസ്ത്യന്‍ സമൂഹത്തിന്റെ പ്രബുദ്ധതയുടെ നിദര്‍ശനമാണ്. അരമനകളിലിരുന്നും,കോണ്‍‌വെന്റില്‍ മതിലു ചാടിയും പെണ്ണുപിടിക്കുന്ന കൊലപാതകി പാതിരിമാരില്‍ നിന്നും വ്യത്യസ്തമായി കൃസ്ത്യന്‍ ജന സമൂഹത്തിന് കൃസ്തുവിന്റെ സ്നേഹ സിദ്ധാന്തത്തോട് നേര്‍ ബന്ധം തന്നെയുണ്ട്. മലയാളിയുടെ ഭാഗ്യം !

ഈ സന്ദര്‍ഭത്തില്‍  ചിത്രകാരന്‍ പ്രതികാരത്തെക്കുറിച്ച് ചിന്തിക്കുകയാണ് :)

പ്രതികാരദാഹമെന്ന കണക്കപ്പിള്ള !

മനസ്സില്‍ പ്രതികാരം അനുഭവപ്പെടാത്ത മനുഷ്യരുണ്ടാകുമെന്ന് തോന്നുന്നില്ല. എന്താണീ പ്രതികാരം ? ശാസ്ത്രീയമായി, അത് മനുഷ്യമനസ്സിലേക്ക് ഊളിയിട്ട മനശ്ശാസ്ത്ര വിദഗ്ദര്‍ നമുക്ക് പറഞ്ഞു തരേണ്ടതായ മാനസ്സികാവസ്ഥയാണ്. എന്നാല്‍, ചിത്രകാരന്റെ അനുഭവ നിരീക്ഷണത്തിലൂടെ...  പ്രതികാരം എന്നത് ഏതൊരു ജീവിയിലും ഉണ്ടായിരിക്കേണ്ട പ്രതികരണ ശേഷിയുടെ , അല്ലെങ്കില്‍ സ്വത്വപരമായ സ്വാര്‍ത്ഥതയുടെ അതിര്‍ത്തി ലംഘനങ്ങളോടുള്ള കണക്കു തീര്‍ക്കലാണ്. സത്യത്തില്‍ , സ്വത്വബോധത്തിന്റെ/സ്വാര്‍ത്ഥതയുടെ/അഭിമാനത്തിന്റെ  ചീഫ് അക്കൌണ്ടന്റ് വരവ് ചിലവ് കണക്ക് ബാലന്‍സ് ചെയ്യാനുള്ള വ്യഗ്രതകാണിക്കുന്നതിനെയാണ് നമ്മള്‍ പ്രതികാരമായി വിവക്ഷിക്കുന്നത്. നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കാനുള്ള കണക്കപ്പിള്ളയുടെ സാമര്‍ത്ഥ്യവും ,അതി സാമര്‍ത്ഥ്യവും തന്നെയാണ് പ്രതികാരത്തിന്റെ ജനിതക ചോദന.

നമ്മുടെ വ്യക്തി പരമോ,കുടുംബപരമോ,ജാതിപരമോ,സാമൂഹ്യപരമോ,മതപരമോ,
സംഘടനാപരമോ,രാഷ്ട്രീയപരമോ.... ആയ അഭിമാനമോ,സ്വത്തോ, ശരീരമോ, മനസ്സോ വൃണപ്പെടുന്നത് ആര്‍ക്കും നഷ്ടബോധവും, ഹൃദയ വേദനയും ഉണ്ടാക്കുന്ന കാര്യമാണ്. അതിനു കാരണമായ സാഹചര്യങ്ങളോടും വ്യക്തികളോടും സമൂഹത്തോടും സമരം ചെയ്യുക എന്നത് അതിജീവനത്തിന്റെ പ്രാഥമിക കര്‍ത്തവ്യം കൂടിയാണ്. അതുകൊണ്ടുതന്നെ പ്രഥമ ദൃഷ്ട്യാ പ്രതികാരപ്രവൃത്തി ന്യായയുക്തമായ മൌലീക അവകാശമാണ്.

എന്നാല്‍, നമ്മുടെ അറിവില്ലായ്മയാലും, തെറ്റിദ്ധാരണയാലും, ഇടുങ്ങിയ വര്‍ഗ്ഗീയ മത രാഷ്ട്രീയ ബോധത്താലും,  സമൂഹങ്ങളുടേയോ വ്യക്തികളുടേയോ  പ്രതികാരപ്രവൃത്തി അന്യന്റെ വ്യക്തിപരമായ/രാഷ്ട്രീയപരമായ അതിരുകളിലേക്ക് അതിക്രമിച്ചു കയറി അധികാരം സ്ഥാപിക്കാറുണ്ട്. ഒരു അന്യ സമൂഹത്തെയോ വ്യക്തിയേയോ ആക്രമിച്ച് അടിമപ്പെടുത്താനുള്ള/കൊള്ള ചെയ്യാനുള്ള ക്രൌര്യമായ സ്വാര്ത്ഥസാമൂഹ്യ ബോധത്തെ  അനുവദിക്കുന്നവര്‍ക്കു  മാത്രമേ അത്തരം പ്രതികാര പ്രവര്‍ത്തിയെ ന്യായീകരിക്കാനാകു. പൊതുവായി ന്യായം കണ്ടെത്താനാകാത്ത ഇത്തരം പ്രതികാര പ്രവര്‍ത്തനങ്ങള്‍ അസംഖ്യം പ്രതികാര പ്രതിപ്രവര്‍ത്തനങ്ങളുടെ മാലപ്പടക്കത്തിനു തിരികൊളുത്തുന്നതിനാല്‍ അത്തരം പ്രതിപ്രവര്‍ത്തനത്തെ ചെറുക്കാന്‍  രാഷ്ട്രീയ അധിനിവേശ കായികശേഷിയുള്ളവരുടെ ന്യായമായി മാത്രമേ അത്തരം പ്രതികാരത്തെ ന്യായികരിക്കാനാകു എന്നുവരും.പഴയ കാല കൊല്ലിനും,കൊലക്കും, കൊള്ളക്കും അധികാരമുള്ള മാടമ്പി നാടുവാഴിഭരണത്തിനും, രാജഭരണത്തിനും,സുല്‍ത്താന്‍,ഖലീഫ,മുതലാളിത്വ,ജന്മി ഭരണത്തിനുമൊക്കെ മാത്രമേ അത്തരം പ്രതികാര ചിന്തക്ക് മനുഷ്യ പൊയ്മുഖം നിര്‍മ്മിക്കാനാകു. പരിഷ്കൃത സമൂഹങ്ങള്‍ക്ക് അനാരോഗ്യകരവും അന്യവുമാണ് അത്തരം പ്രതികാരബോധം. പ്രതികാര ബോധം ന്യായ ബോധത്തിന് വഴിമാറുംബോഴാണ് പരിഷ്കൃതമായ ആധുനിക സമൂഹമുണ്ടാകുന്നത്.

ആധുനിക സമൂഹത്തിലും നമ്മള്‍ നിരന്തരം അതിര്‍ത്തി ലംഘനങ്ങള്‍ നടത്താറുണ്ടെങ്കിലും താരതമ്യേന വളരെ കുറവായി മാത്രമേ സംഭവിക്കുന്നുള്ളു. തെറ്റുപറ്റിയാലുടനെ തെറ്റു തിരുത്താനും ക്ഷമ ചോദിക്കാനും, മാപ്പുപറയാനുമുള്ള വിശാല മാനവിക ബോധമാണ് ആധുനിക മനുഷ്യന്റെ പ്രതികാരത്തെ ക്രിയാത്മകമായ മാനവിക പുരോഗതിക്കായി രൂപപ്പെടുത്താനും ഉപയോഗപ്പെടുത്താനും പ്രേരിപ്പിക്കുന്നത്. നമുക്ക്  ഒരാളുമായി നിസാരമായ ഒരു കാര്യത്തിന്റേ പേരില്‍പ്പൊലും ശണ്ഠകൂടാം .ആ ശണ്ഠയില്‍ നിന്നും പ്രതികാരാഗ്നി വളര്‍ത്തി
നമ്മുടെ ഇഷ്ട ജനങ്ങളുടെ മസ്സില്‍ പവറിലൂടെ സമൂഹങ്ങള്‍ തമ്മിലുള്ള വൈരമായോ രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധമായോ വളര്‍ത്തിയെടുക്കാം. പ്രത്യേകിച്ച് മുതല്‍മുടക്കൊന്നും ആവശ്യമില്ലാത്ത പിശാചിന്റെ ബുദ്ധിമാത്രം മതി. എന്നാല്‍ ആ ശണ്ഠയില്‍ നിന്നും നഷ്ടം സഹിച്ചാണെങ്കിലും പിന്മാറാനും ആ നഷ്ടം ക്രിയാത്മകമായ ബുദ്ധിയിലൂടെ പരിഹരിക്കാനും, അതേ ക്രിയാത്മക ബുദ്ധികൊണ്ട് ലോകത്തെ വിരല്‍ത്തുംബില്‍ ആവാഹിക്കാനും മഹനീയ ബുദ്ധിയുള്ളവര്‍ക്ക് നിഷ്പ്രയാസം സാധിക്കും. അത്തരമൊരു മഹനീയ ബുദ്ധിയാണ്
ഏതൊരു സമൂഹത്തിനും മാതൃകാപരമായിട്ടുള്ളത്. മഞ്ഞപ്പിത്തം ബാധിച്ച നമുക്ക് കയ്പ്പേറിയതാകുമെങ്കിലും അതിന് ഏറ്റവും നല്ല ഉദാഹരണം ജൂതന്മാര്‍ തന്നെ !

ക്രിയാത്മകതയും നിഷേധാത്മകതയും

പ്രതികാരം എന്നതുതന്നെ, അന്യന്റെ അസ്തിത്വത്തില്‍ നിന്നും ഉടലെടുക്കുന്ന മാനസികാവസ്ഥയാണ്. സമൂഹത്തില്‍ അന്യനില്ലെങ്കില്‍ പ്രതികാരത്തിനു പ്രസക്തിയില്ല. അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് സ്ഥാനമില്ല.
ഭേദഭാവം അല്ലെങ്കില്‍ വിവേചനമാണ് പ്രതികാരത്തിന്റെ കണക്കപ്പിള്ളയെ ജാഗരൂകമാക്കുന്നത്. കൊടുക്കുന്നതിലും വാങ്ങുന്നതിലുമുള്ള സത്യസന്ധതയും, സുതാര്യതയും നിലനില്‍ക്കുന്ന സമൂഹത്തില്‍ അന്യഥാബോധത്തിനും അതിര്‍ത്തി തര്‍ക്കത്തിനും പിടിച്ചു വാങ്ങലിന്റെ പ്രതികാര കണക്കുകള്‍ക്കും
 നിലനില്‍പ്പില്ല. എന്നാല്‍ അങ്ങനെയൊരു മാലിന്യമുക്ത മാവേലി രാജ്യം ലോകത്തൊരിടത്തും ആര്‍ക്കും സ്ഥാപിക്കാനുമാകില്ല. കാരണം എത്ര സുരക്ഷിത സമൂഹത്തിലും പുറത്തെ പൊന്തക്കാട്ടില്‍ നിന്നും ഒരു കൊതുകെങ്കിലും വ്യത്യസ്ഥമായ ഒരു രാഷ്ട്രീയ സാമൂഹ്യ കാഴ്ച്ചപ്പാടോടെ പാറിവരാതിരിക്കില്ല.

അതുകൊണ്ടുതന്നെ, അന്യ വ്യക്തിത്വങ്ങളുടെ സംസര്‍ഗ്ഗത്തിലൂടെയും അവരുമായുള്ള തര്‍ക്കത്തിലൂടെയും സ്നേഹത്തിലൂടെയും ഉണ്ടാകുന്ന ലാഭ നഷ്ടങ്ങളെ കാര്യമാക്കാതെ ക്രിയാത്മകമായി ആ അനുഭവങ്ങളെ ഭാവിയിലേക്കുള്ള നിക്ഷേപങ്ങളായി വളര്‍ത്തുകയാണ് വേണ്ടത്. അതിര്‍ത്തി തര്‍ക്കങ്ങളിലും, അടിപിടികളിലും,
കൊലക്കേസുകളിലും, ചെക്കു കേസുകളിലും ജീവിതം കോടതികളില്‍ തളച്ചിടാതെ , നഷ്ടങ്ങള്‍ സഹിച്ച്
ക്രിയാത്മകതയുള്ളവര്‍ക്ക് മുന്നേറാനാകും.

ബാബറി മസ്ജിദ് പൊളിച്ചതുകൊണ്ട് ഇന്ത്യന്‍ ബ്രാഹ്മണ ജനതാ പാര്‍ട്ടിയുടെ കുറച്ച് കാവി ഭക്തര്‍ ഇന്ത്യ ഭരിച്ചെന്ന് അഭിമാനിച്ച് ചൊറി കുത്തിയിരിക്കാം. അല്ലാതെ , മുസ്ലീങ്ങളെ നശിപ്പിക്കാനോ, പൊതുധാരയില്‍ നിന്നും ആട്ടിയകറ്റാനോ അവരുടെ പുരോഗതി തടയാനോ അവര്‍ക്കയോ ? പ്രതികാരാഗ്നികൊണ്ട് പള്ളിപൊളിച്ചിട്ടെന്തുനേടി ? ക്രിയാത്മകതയോടെ തന്റെ തീഷ്ണമായ ജീവിതാനുഭവത്തിന്റെ ഉരുക്കു മൂശയില്‍ അംബേദ്ക്കര്‍ വാര്‍ത്തെടുത്ത ഉജ്ജ്വലമായ മതേതര ഇന്ത്യന്‍ ഭരണഘടനയുടെ  കരുത്തിനു മുന്നില്‍ ബാബറി മസ്ജിദ് പൊളിച്ച സവര്‍ണ്ണ പിക്കാസുകള്‍ക്കും ശൂലങ്ങള്‍ക്കും  വാച്ചു മാന്‍ ജോലിക്കപ്പുറം ഒന്നും ചെയ്യാനായില്ലല്ലോ !!!

വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത വീരശൂര പരാക്രമികളുടെ ഗതിയെന്താണ്. ലോകത്തുനിന്നും മുഴുവനായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് പാക്കിസ്ഥാനിലെ പാറമടകളിലിരുന്ന്  ജിഹാദി മുദ്രാവാക്യം വിളിക്കുന്ന പിരാന്തന്മാരാകാനുള്ള യോഗത്തിലുപരി എന്തു നേട്ടമാണ് അവര്‍ക്കുണ്ടായത് ? വേള്‍ഡ് ട്രേഡ് സെന്റര്‍ ഒരു പത്തെണ്ണം പണിയാന്‍ അമേരിക്കന്‍ ബാങ്കുകളില്‍ കായി കള്ളന്‍ കൊണ്ടോവാതെ സൂക്ഷിക്കാന്‍ കൊടുത്ത ഇസ്ലാമീങ്ങളുടെ ഒന്നോ രണ്ടോ മൊത്തവ്യാപാരികളായ ഉടമകളോട് .. വിരലു ചൂണ്ടേണ്ട ആവശ്യമേ അമേരിക്കക്കുള്ളു.  അതേ സ്ഥാനത്ത്,  പശ്ചാത്യരുടെ ക്രിയാത്മക ബുദ്ധി പ്രവര്‍ത്തിക്കുന്നതു നോക്കു ... അറേബ്യന്‍ രാജ്യങ്ങളിലാണ് പശ്ചാത്യര്‍ അറബീകളുടെ പണം കൊണ്ട് ലോകത്തെ ഏറ്റവും വലിയതും മനോഹരവുമായ അത്ഭുതങ്ങള്‍ തീര്‍ക്കുന്നത്.

അഫ്ഗാനിലെ വിലമതിക്കാനാകാത്ത , അവരുടെതന്നെ മഹത്തായ പൈതൃകത്തിന്റെ തെളിവായിരുന്ന ബുദ്ധപ്രതിമ തകര്‍ത്ത ഇസ്ലാമിക വര്‍ഗ്ഗീയ സംസ്ക്കാരത്തിന്  
അറേബ്യന്‍ നാടിനെ സ്വര്‍ഗ്ഗതുല്യമാക്കുന്ന സാങ്കേതികവിദ്യയുടെ പശ്ചാത്യരുടെ സംഭാവനയുടെ വില ഡോളറിലോ, ദിര്‍ഹത്തിലൊ, റിയാലിലോ പരിഭാഷപ്പെടുത്താന്‍ മാത്രമല്ലേ അറിവുള്ളു ? ആ കരുത്തിന്റേയും,അനുഭവത്തിന്റെയും,ശാസ്ത്രജ്ഞാനത്തിന്റെയും,മഹാമനസ്ക്കതയുടേയും വജ്ര കാഠിന്യത്തോട് സമം നില്‍ക്കാന്‍ ഇന്ത്യയിലെ ആലാസുകയറുപോലുള്ള പൂണൂലിടുന്ന ബ്രാഹ്മണ്യത്തിനും,അവന്റെ മുപ്പത്തി മുക്കോടി പീക്കിരി ദൈവങ്ങള്‍ക്കും കഴിയുമോ ? ഇറാനിലും,പാക്കിസ്ഥാനിലുമായി കാട്ടെടുത്ത ആണവവിദ്യയുടെ ആറ്റം ബോമ്പുകള്‍ക്കു മീതെ അടയിരിക്കുന്ന മൊല്ലാക്കമാര്‍ക്കാകുമോ ?

  ആരുടെ പറമ്പിലായാലും നിര്‍മ്മിക്കുന്നവന്‍ ദൈവീകതയോട് അടുത്തുനില്‍ക്കുന്ന ക്രിയാത്മക ശക്തി ആര്‍ജ്ജിച്ചവനാണ്. ക്രിയാത്മകത സൃഷ്ടികര്‍മ്മമാണ്, സൃഷാവ് പടച്ചോനും ! നശിപ്പിക്കുന്നവന്‍ പിശാചിന്റെ അടിമകളും. പെട്രോളിയ നിക്ഷേപം ശോഷിച്ചാല്‍ ഇപ്പോള്‍ ബുദ്ധികൂടിയ ഇന്ത്യക്കാരായ അമേരിക്കന്‍ പൌരന്മാര്‍ പ്രവാസിച്ചുകൊണ്ടിരിക്കുന്നതുപോലെ... അമേരിക്കന്‍ പട്ടിക്കൂടുകളില്‍ അഭയം പ്രാപിക്കുകയല്ലാതെ സംബന്ന സുഖഭോഗങ്ങളനുഭവിക്കുന്ന അറബികള്‍ക്ക് മറ്റ് മാര്‍ഗ്ഗമുണ്ടാകുമോ ? അന്ന് ഇപ്പോള്‍ പണിത അംബരചുംബികളും സ്വര്‍ഗ്ഗരാജ്യവും ആരുടെ ഉടമസ്തതയിലായിരിക്കുമെന്ന് ...വല്ല ഊഹവും നടത്തിനൊക്കുന്നത് നന്നായിരിക്കും. ഹിമാലയത്തിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ചൈനക്കു ഇന്ത്യന്‍ ഹിന്ദുക്കള്‍ പണം കൊടുക്കേണ്ടിവരുന്നതുപോലെ , അമേരിക്കന്‍ പട്ടിക്കൂട്ടിലെ അറബികള്‍ ഹജ്ജുചെയ്യാന്‍ വരുമ്പോള്‍ അനിസ്ലാമിക രാജ്യത്തിന് ഫീ കൊടുക്കേണ്ടിവരുന്ന അവസ്ഥപോലും തമ്മില്‍ തല്ലുന്ന നിഷേധാത്മക തത്വശാസ്ത്രത്തിന്റെ സ്വാഭാവിക പാര്‍ശ്വവല്‍ക്കരണത്തിലൂടെ സംഭവിക്കാം !അതിനു കുറെ നൂറ്റാണ്ടുകളൊന്നും വേണ്ട !!

ദീര്‍ഘദര്‍ശന ശേഷിയുള്ളവര്‍ ഭാവിയെ പ്രൊജക്റ്റ് ചെയ്തു നോക്കുന്നത് നല്ലതാണ്.
കുറച്ചു സാമാന്യബോധമുള്ള ആര്‍ക്കും മുന്‍-കൂട്ടി കാണാവുന്ന ഭാവി. സംഭവ്യതകളെ മുന്‍‌കൂട്ടി ഒഴിവാക്കാനുള്ള സദുദ്ദേശത്തോടെ.
അഞ്ചിനുപകരം ദിവസം എത്ര നേരം നിസ്ക്കരിച്ചാലും ഒരു പടച്ചൊനും നിഷേധാത്മക ബുദ്ധിയെ സഹായിക്കില്ല.  നിഷെധാത്മക സമൂഹങ്ങള്‍ക്ക് ആകെയുള്ള അത്താണി പശ്ചാത്യ ചിന്തകൊണ്ട് വികസിച്ചുനില്‍ക്കുന്ന അനിസ്ലാമികമായ ലോകമാനവികത മാത്രമാണ്.  ആ സ്നേഹഹസ്തവും കേരളത്തില്‍ വെട്ടിക്കളയാനുള്ള പ്രാദേശിക ശ്രമമാണ് തൊടുപുഴയില്‍ നടന്നത്.

മത നേതൃത്വം മാപ്പുപറയണം
കേരളത്തിലെ കൃസ്ത്യാനികള്‍ വെട്ടുകത്തിയുമായി നിരപരാധികളായ മുസ്ലീങ്ങള്‍ക്കു പിറകെ വേട്ടനായ്ക്കളെപ്പോലെ ഓടിനടക്കിലെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു. കൈവെട്ടിയ താലീബാനികള്‍ക്ക് അവര്‍ മാപ്പും നല്‍കി ! എന്നാല്‍ ഈ പാപഭാരമെല്ലാം വഹിക്കാന്‍ ധാര്‍മ്മിക ബാധ്യതയുള്ള കേരളത്തിലെ മുസ്ലീം ജനത സംഭവിച്ചുപോയ ഈ തിന്മയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് എങ്ങനെ ശുദ്ധരാകും എന്ന് കേരളം നിരീക്ഷിക്കുന്നുണ്ട്. ഒരു ബഹുമത സമൂഹത്തില്‍ കൈപ്പത്തിയും ചങ്കും ഛേദിക്കുന്ന പരശുരാമന്മാര്‍ക്ക് അവരേതു മതക്കാരയാലും ചോരപുരണ്ട കുറ്റവാളി വേഷത്തില്‍ നിന്നും പുറത്തുകടക്കാനാകില്ല. സ്വയം പാര്‍ശ്വവല്‍ക്കരിക്കപ്പെടുക എന്നതാണ് പരിണതഫലം. തങ്ങളുടെ മസിലും പണവും കണ്ട് അന്യമതസ്തര്‍ തങ്ങളെ ബഹുമാനിച്ചു തുടങ്ങി എന്ന് അഹങ്കരിക്കാം. ആ നാശത്തിന്റെ പടുകുഴിവേണോ, അതോ തിരിച്ചറിവിന്റേയും, പശ്ചാത്താപത്തിന്റെയും,മാനവിക സാഹോദര്യത്തിന്റേയും ഉജ്ജ്വലമായ പുരോഗതിയുടെ വഴി വേണോ എന്ന്
കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയിലെ പ്രബുദ്ധ ജനങ്ങള്‍ കേരളത്തോട് പറയേണ്ടിയിരിക്കുന്നു.

മാത്രമല്ല, ഇസ്ലാം നമയുടെ മതമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടെങ്കില്‍  കേരള സമൂഹത്തോട് മാപ്പു പറയാന്‍ കേരളത്തിലെ മുസ്ലീം മത നേതൃത്വത്തിന് ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ധാര്‍മ്മിക ബാധ്യതയുണ്ട്. മത വിശ്വാസികള്‍ക്കിടയില്‍ നല്ല സ്വാധീനശേഷിയുള്ള മത മേലാളന്മാരുടെ അനുഗ്രഹാശിസ്സുകളില്ലാതെ, മത രാഷ്ട്രീയ സംരക്ഷണമില്ലാതെ ഇവിടെ മത തീവ്രവാദൈകളുടെ നിയന്ത്രണത്തിലുള്ള ഇസ്ലാമിക കോടതികളും അവരുടെ സദാചാര പോലീസും പ്രവര്‍ത്തിക്കുകയില്ല. കാരണം,ഇസ്ലാം മതം അനുസരണകെട്ട ഹിന്ദുമതക്കാരെപ്പോലെയോ, വിശ്വാസിയുടെ പിന്നാലെ ഓടിയെത്തുന്ന പൌരോഹിത്യമുള്ള കൃസ്തു മതം പോലെയോ അഴഞ്ഞ സെറ്റപ്പിലുള്ളതല്ല. ദൈവത്തിന്റെ അടിമത്വം സ്വീകരിച്ച ഇസ്ലാം മത വിശ്വാസികള്‍ സംഘടിതമായി നടത്തുന്ന മത ഭീകരത  മത സമൂഹത്തിന്റെ കൈകളിലും രക്തക്കറ അവശേഷിപ്പിക്കുന്നുണ്ട്.

ഇസ്ലാമിസ്റ്റ് ബുജികളുടെ നെഞ്ഞത്തടിയും കരച്ചിലും

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ അവശ ദളിത-ഇസ്ലാമിക ബുജികള്‍ കൈവെട്ടു കേസിന്റെ  ന്യായീകരണ കഥകള്‍ രചിച്ച് ഇസ്ലാമിക പത്ര മുതലാളിമാരോടുള്ള തങ്ങളുടെ വിധേയത്വം എങ്ങിനെ മാനവികമായ ചായങ്ങള്‍ കലക്കികൊണ്ട് ജനത്തെ കുടിപ്പിക്കാം എന്ന ഗവേഷണത്തിലാണ്.
സ്വന്തം വീട്ടില്‍ ,സാംബാറും,മീന്‍ വറുത്തതും ഉണ്ടാക്കുന്നതുപോലും, ദേശീയ അന്തര്‍ശീയ പരിപ്രേക്ഷ്യത്തില്‍ വിപണിയേയും, പാചകകലയേയും, സ്ത്രീപക്ഷ ചിന്താധാരകളെയും സ്തുതിച്ച് പ്രതീകാത്മകമായി തീക്കൂട്ടിയ അടുപ്പിലേ ആയിക്കൂടാവു എന്ന് നിര്‍ബന്ധമുള്ള ആദര്‍ശധീരരായ ഈ പാവങ്ങള്‍ കാഴ്ച്ച ബംഗ്ലാവുകളില്‍ താമസിപ്പിക്കാന്‍ തക്കവിധം തലകുത്തി നടക്കുന്നതില്‍ പ്രവീണരാണ്.

അടിക്കുറിപ്പ്:
മുകളില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ ചിത്രകാരന്റെ ജീവിതാനുഭവങ്ങള്‍ , സാധാ വാര്‍ത്തകള്‍, സ്വന്തം കാഴ്ച്ചപ്പാട്  എന്നിവ മാത്രം അവലംഭിച്ച് ഒരു മനുഷ്യനെന്ന നിലയില്‍ എഴുതിയതാകുന്നു. കാര്‍ക്കരെയെ കൊന്നതാര് എന്ന പുസ്തകമോ , മാധ്യമം ,തേജസ്,മലയാളം,കൌമുദി,മാതൃഭൂമി,ഭാഷാപോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളോ ചിത്രകാരന്‍ വായിക്കാത്തതിനാല്‍ ഈ പോസ്റ്റിനുണ്ടായേക്കാവുന്ന ദാര്‍ശനിക പരിമിതിയും വായനക്ക് രുചിക്കുറവും ഉണ്ടെന്ന് അഭിപ്രായമുള്ളവര്‍ ഈ പോസ്റ്റിനൊപ്പം കടിച്ചുകൂട്ടാന്‍ അത്തരം പ്രസിദ്ധീകരണങ്ങള്‍ സ്വന്തം ചിലവില്‍ കയ്യില്‍ കരുതേണ്ടതാണ്.
ചിത്രകാരന്റെ നിലപാടുകളെ പത്തു ചോദ്യങ്ങളിലൂടെ തുണിയുരികാന്‍ ആഗ്രഹിക്കുന്ന സത്യാന്വേഷി എന്ന ബ്ലോഗറുടെ  ഇതുമായ ബന്ധപ്പെട്ട പോസ്റ്റിന്റെ ലിങ്ക് : 
ചിത്രകാരന്റെ മുസ്ലിം വിരുദ്ധ വെപ്രാളങ്ങള്‍

157 comments:

Unknown said...

നല്ല ചിന്തകള്‍ , ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.

//ചാട്ടവാര്‍// said...

"കാര്‍ക്കരെയെ കൊന്നതാര് എന്ന പുസ്തകമോ , മാധ്യമം ,തേജസ്,മലയാളം,കൌമുദി,മാതൃഭൂമി,ഭാഷാപോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളോ ചിത്രകാരന്‍ വായിക്കാത്തതിനാല്‍ ഈ പോസ്റ്റിനുണ്ടായേക്കാവുന്ന ദാര്‍ശനിക പരിമിതിയും വായനക്ക് രുചിക്കുറവും ഉണ്ടെന്ന് അഭിപ്രായമുള്ളവര്‍ ഈ പോസ്റ്റിനൊപ്പം കടിച്ചുകൂട്ടാന്‍ അത്തരം പ്രസിദ്ധീകരണങ്ങള്‍ സ്വന്തം ചിലവില്‍ കയ്യില്‍ കരുതേണ്ടതാണ്"

അടിക്കുറിപ്പ്കലക്കി.മനുഷ്യന്റെ സാമാന്യബുദ്ധിക്ക് ബോധ്യപ്പെടുന്ന കാര്യങ്ങള്‍ ഉന്നയിച്ചാല്‍ പോലും
മരുന്നായി “കര്‍ക്കരെയെ കൊന്നതാര്” എന്ന പുസ്തകം വായിച്ചിട്ടു വരാന്‍ പറഞ്ഞ “അവര്‍ണബുജികള്‍” ഉണ്ടല്ലോ ഇവിടെ.സത്യത്തില്‍ ബഹുകോടികളായ അവര്‍ണ്ണര്‍ക്കല്ല ഈ അവര്‍ണ്ണബുജികള്‍ക്കാണ്
ബൌദ്ധികപിന്നോക്കാവസ്ഥയുള്ളത്.ഇവന്മാര്‍ക്കു വയറിളകാനുള്ള മരുന്നല്ല ആവശ്യം,തലയ്ക്ക് നെല്ലിക്കാത്തളമാണ്.

vc.aneee said...
This comment has been removed by the author.
നിസ്സഹായന്‍ said...

:)

Anonymous said...

ചിത്രകാരന് ആരെയും എങ്ങനെയും വിമര്‍ശിക്കാം. അതു വസ്തുനിഷ്ടമാകണമെന്നോ ലോജിക്കലോ ആകണമെന്നു പറയാന്‍ സത്യാന്വേഷി ആര്? എല്ലാം ഒരു ഹ ഹ ഹ ഹി ഹി ഹി. സ്വയം ഇങ്ങനെ അപഹാസ്യനാകരുതെന്നേ സത്യാന്വേഷിക്കു പറയാനുള്ളൂ.

shaji.k said...

""വേദന ഒരു വ്യക്തിയുടെ ശരീരത്തിലേക്കു മാത്രമായൊതുക്കി, നിശബ്ദമായി, സ്വയമൊരു സുവര്‍ണ്ണ ചരിത്രം രചിച്ചിരിക്കുകയാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം.""

ഇതൊന്നും ഇവിടത്തെ ബുജികള്‍ കാണില്ല ചിത്രകാരാ.


""സ്വന്തം വീട്ടില്‍ ,സാംബാറും,മീന്‍ വറുത്തതും ഉണ്ടാക്കുന്നതുപോലും, ദേശീയ അന്തര്‍ശീയ പരിപ്രേക്ഷ്യത്തില്‍ വിപണിയേയും, പാചകകലയേയും, സ്ത്രീപക്ഷ ചിന്താധാരകളെയും സ്തുതിച്ച് പ്രതീകാത്മകമായി തീക്കൂട്ടിയ അടുപ്പിലേ ആയിക്കൂടാവു...."" :) :)

Muhammed Shan said...

ചിത്ര കാരാ നല്ല എഴുത്ത് ,
വളരെ ഇഷ്ടമായി

sijo george said...

ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു എന്നതൊഴിച്ചാൽ, ഇപ്പോൾ ഒരു രീതിയിലും മതത്തിന്റെ ഒരു സ്വാധീനവുമില്ലാത്തഒരാൾ എന്നത് കൊണ്ട് പറയട്ടെ, പരമ്പരാഗത സത്യക്രിസ്ത്യാനി രീതിയിൽ ജീവിക്കുന്ന എന്റെ മാതാ പിതാക്കളോട് പോലും, ചോദിച്ചപ്പോൾ പറയുന്നത്, തിന്മയെ തിന്മ കൊണ്ടല്ല നേരിടെണ്ടതെന്നാണ്. ജോസഫ് ചെയ്തത് തിന്മയാണ്, അതിന് പകരമായി ജോസഫിനോട് ചെയ്തതും തിന്മയാണ്.. ഇടയ ലേഖനങ്ങളും, ചില പ്രാർത്ഥന കൂട്ടായ്മകൾക്കുമല്ലാതെ, ക്രിസ്ത്യാനികൾക്ക് ഈ കാര്യത്തിൽ വലിയ താല്പര്യമൊന്നുമില്ല.. അല്ലങ്കിലും,മത തീവ്രവാദം എന്നൊര്രു വിഷയം വരുമ്പോൾ, ചില മിഷനറികളുടെ പേരല്ലാതെ, ഇൻഡ്യയിലെങ്കിലും, ക്രിസ്ത്യാനികൾ ചിത്രകാരൻ പറഞ്ഞത് പോലെ, നിർഗുണ പരബ്രഹ്മമാണ്..(ബിഷപ്പുമാരുടെ ഇടയ ലേഖനൌവും, ഒന്നും മറക്കുന്നില്ല) അവരെങ്കിലും റബ്ബറിന്റെ വില നിലവാരവും, ഞായറാഴ്ച കുർബാനയും, പോത്തിറച്ചിയുമായി, കാര്യമായ മതഭ്രാന്തില്ലാതെ അങ്ങനെയിരിക്കട്ടെ.. അത്രയും സമാധാനം.

chithrakaran:ചിത്രകാരന്‍ said...

കേരളത്തിലെ കൃസ്ത്യാനികള്‍ വെട്ടുകത്തിയുമായി നിരപരാധികളായ മുസ്ലീങ്ങള്‍ക്കു പിറകെ വേട്ടനായ്ക്കളെപ്പോലെ ഓടിനടക്കിലെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു. കൈവെട്ടിയ താലീബാനികള്‍ക്ക് അവര്‍ മാപ്പും നല്‍കി ! എന്നാല്‍ ഈ പാപഭാരമെല്ലാം വഹിക്കാന്‍ ധാര്‍മ്മിക ബാധ്യതയുള്ള കേരളത്തിലെ മുസ്ലീം ജനത സംഭവിച്ചുപോയ ഈ തിന്മയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് എങ്ങനെ ശുദ്ധരാകും എന്ന് കേരളം നിരീക്ഷിക്കുന്നുണ്ട്. ഒരു ബഹുമത സമൂഹത്തില്‍ കൈപ്പത്തിയും ചങ്കും ഛേദിക്കുന്ന പരശുരാമന്മാര്‍ക്ക് അവരേതു മതക്കാരയാലും ചോരപുരണ്ട കുറ്റവാളി വേഷത്തില്‍ നിന്നും പുറത്തുകടക്കാനാകില്ല. സ്വയം പാര്‍ശ്വവല്‍ക്കരിക്കപ്പെടുക എന്നതാണ് പരിണതഫലം. തങ്ങളുടെ മസിലും പണവും കണ്ട് അന്യമതസ്തര്‍ തങ്ങളെ ബഹുമാനിച്ചു തുടങ്ങി എന്ന് അഹങ്കരിക്കാം. ആ നാശത്തിന്റെ പടുകുഴിവേണോ, അതോ തിരിച്ചറിവിന്റേയും, പശ്ചാത്താപത്തിന്റെയും,മാനവിക സാഹോദര്യത്തിന്റേയും ഉജ്ജ്വലമായ പുരോഗതിയുടെ വഴി വേണോ എന്ന്
കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയിലെ പ്രബുദ്ധ ജനങ്ങള്‍ കേരളത്തോട് പറയേണ്ടിയിരിക്കുന്നു.

ChethuVasu said...
This comment has been removed by the author.
ChethuVasu said...

ഡിയര്‍ മിസ്ടര്‍ ചിത്രകാരന്‍ , (ഒരു ജോസ് പ്രകാശ് സ്റ്റൈലില്‍ )

ചിന്തകള്‍ കൊള്ളാം..ഇടയ്ക്കു കാട് കയറിയോ..? എന്തായാലും പോസിറ്റീവ് ആണ് , നല്ലത് . തെറി പറയാത്ത ഒരു പോസ്റ്റ്‌ കണ്ടത്തില്‍ സന്തോഷം ..(കര്‍ത്താവിനു സ്തുതി :-) )
ചിത്രകാരന്‍ പറഞ്ഞ യുരോപിയന് മാനവികത ,ഗലിലിയോക്കും, ബ്രുണോക്കും ശേഷം, ഫ്രഞ്ച് വിപ്ലവത്തിനും, മാഗ്ന കാര്ട്ടക്കും വെട്ട , സെക്യുലരിസം എന്നാ പുരോഗമന ചിന്ത , ആധുനിക രാഷ്ട്ര സങ്കല്പങ്ങളില്‍ ഉള്‍ക്കൊള്ളിച്ച്ചതിനു ശേഷം യുറോപ്പില്‍ ഉണ്ടായതാണ് എന്ന സത്യം ഇവിടെ വിസ്മരിക്കപ്പെട്ടുകൂടാ . അതിന്റെ ക്രെഡിറ്റ്‌ അവിടെയുള്ള ''മനുഷ്യര്‍ക്ക്‌'' അവകാശപ്പെട്ടതാണ് , മതത്തിന്റെ ചട്ടക്കൂടുകളെ എതിര്‍ക്കാന്‍ അവര്‍ക്ക് കഴിവുണ്ടായിരുന്നു .

കേരളത്തിലെ ക്രിസ്തു മതക്കാര്‍ ഈ സംഭവത്തില്‍ (കൈ വെട്ടു ) അമര്‍ഷം രേഖപ്പെടുത്തിയെങ്ങിലും , അക്രമത്തിനു മുതിര്‍ന്നില്ല എന്നത് വലിയ കാര്യമാണ് . അതിനു അവര്‍ അനുമോദനം അര്‍ഹിക്കുന്നു.

( കേരത്തിന്റെ നവോദ്ധാന ചരിത്രത്തില്‍ അവര്‍ ( പ്രത്യേകിച്ചും സായിപ്പന്‍ മിഷനറിമാര്‍ വഹിച്ച പങ്കു ചില്ലറയല്ല ) - "നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്നു" , അര്‍ദ്ധഗര്‍ഭമായ നര്‍മ്മത്തോടെ ശ്രീനാരായണന്‍ പറഞ്ഞതും വെറുതെയല്ല )

ഇനി രണ്ടാമത്തെ വിഷയം . എന്തോകുണ്ട് അവര്‍ അതിന് ( പ്രത്യാക്രണമത്തിനു ) മുതിര്‍ന്നില്ല എന്നതാണ് . തീര്‍ച്ചയായും ക്രൈസ്തവ മാനവികതയുടെ സമാധാന പ്രവണത ഒരു ഘടകമാണ് ,അത് മാത്രമാണോ...അതിന്റെ പിന്നിലെ സാമൂഹ്യ മനശ്ശാസ്ത്രം ?

1 . കേരളത്തിലെ രാഷ്ട്രീയ സംഘട്ടങ്ങളിലും ഗുണ്ട പ്രവര്‍ത്തനങ്ങളിലും പൊതുവില്‍ ക്രിസ്ത്യന്‍ പേരുകള്‍ കേള്‍ക്കാറില്ല .പൊതുവില്‍ അത്തരം കാര്യങ്ങളില്‍ പരിചയം ഉള്ളവര്‍ അവരില്‍ കുറവാണ് . നല്ലത് തന്നെ !! :-)
2 . ഒരു പരിധി വരെ അരാഷ്ട്രീയരായത് കൊണ്ടും , പിന്നെ പ്രത്യേകിച്ച് പരാതിപ്പെടാന്‍ പ്രത്യേക കാരണങ്ങള്‍ ഇല്ലാത്തതു കൊണ്ടും , സാമ്പത്തികമായും രാഷ്ട്രീയമായും,ന്യൂനപക്ഷ കോട്ടയിലും അവര്‍ നേടേണ്ടത് നേടുന്നുണ്ട്, അപ്പൊ പിന്നെ കൊന്നും കൊടുത്തും നേടേണ്ട ആവശ്യം അവര്‍ക്കില്ല , അക്കാര്യത്തില്‍ ശീലവുമില്ല . ശീലിക്കാത്തത് പാലിക്കാന്‍ വലിയ ബുദ്ധ്ധിമുട്ടാണ്.
3 . ഭയം ഒരു ഘടകമായിരിക്കാം , ആര്‍ക്കെതിരെ തിരിഞ്ഞു കായികമായി പ്രതികരിക്കും..? , അതു കൂടുതെല്‍ അക്രമങ്ങളുമായി തരിച്ചു വന്നാലോ..അത് നമുക്ക് വിനയാകില്ലേ എന്നാ ചിന്ത .
4 ഇത് പറയാന്‍ കാരണം അമ്പതു വര്ഷം മുമ്പ് നടന്ന വിമോചന സമരത്തില്‍ അതി ശക്തമായി ഇതേ വിഭാഗം രംഗത്തുണ്ടായി എന്നതാണ് . അപ്പൊ അന്ന് വികാരം കൊള്ളുകയും ഇന്ന് അങ്ങനെ ചെയ്യാതിരിക്കുകയും ചെയ്യുന്നത് , സമാധാനമോഹം പെട്ടെന്ന് കൂടിയത് കൊണ്ടാണോ എന്ന് പറയാന്‍ പറ്റില്ലല്ലോ ...
5. അടുത്തിടെ രണ്ടു ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മിലുണ്ടായ പ്രശ്നങ്ങളില്‍ ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ , കോടതി ചിലരെ ശിക്ഷിച്ചിട്ട് അധികം നാളായില്ല .

പക്ഷെ എന്തൊക്കെ പറഞ്ഞാലും , ഇവിടത്തെ സാധാരണക്കാരായ ക്രിസ്ത്യന്‍ സഹോദരങ്ങള്‍ നല്ലവരാണ് , സംശയമില്ല . പക്ഷെ തങ്ങള്‍ ദുര്‍ബലരല്ലെന്നും ന്യുനപക്ഷ അവകാശങ്ങള്‍ തങ്ങള്‍ക്കു വേണ്ടെന്നും , അതിനെക്കാളും പ്രധാനം ആ അവകാശങ്ങള്‍ അര്‍ഹതപ്പെട്ട ഇവിടത്തെ എല്ലാ ജാതി മതത്തില്‍ പെട്ട പാവപ്പെട്ടവര്‍ക്ക് - പാവങ്ങള്‍ക്ക് -നല്‍കണമെന്നും അവര്‍ തുറന്നു പറയണം ., എങ്കില്‍ അവര്‍ കൂടുതല്‍ നല്ലവരാകും . .

ചീഞ്ഞ സവര്‍ണ ജാതി വ്വ്യവസ്തയിലേക്ക് കയറിപ്പറ്റി സ്വയം ഒരു സ്ഥാനം അവരോധിക്കാനും , തങ്ങളില്‍ ചിലരെങ്കിലും താണവരന്നു മറ്റു ചില വിഭാഗക്കാരെ (ബ്ലോഗ്ഗുകളില്‍ എങ്കിലും ) പരിഹസിക്കുന്നതും നിര്‍ത്തണം , അങ്ങനെ ചെയ്യുന്നവര്‍ ഇപ്പോള്‍ മിണ്ടാതിരിക്കുന്നത് പെട്ടെന്ന് മാനവീയത കൈ വന്നത് കൊണ്ടാണോ എന്നറിയില്ല

സ്വന്തം കുലമഹിമയെപ്പറ്റി കെട്ടുകഥകള്‍ ഉണ്ടാക്കാതെ , തങ്ങളുടെ യഥാര്‍ഥ ചരിത്രം കലര്‍പ്പില്ലാതെ പഠിക്കണം അവര്‍ ..ക്രിസ്ന്യാനിക്കുട്ടികള് ക്രിസ്ത്യന്‍ സ്കൂളില്‍ പഠിക്കണം എന്ന് പറയുന്നവരെ തിരുത്താന്‍ അവര്‍ക്ക് കഴിയണം ..

നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക ! , അത് ജീവിതത്തില്‍ പ്രവര്ത്തികമാക്കുക!കാരണം നിന്റെ അയല്‍ക്കാരന്‍ നിന്റെ മതക്കാരനായിരിക്കണമെന്നില്ല !! ഒരു പക്ഷെ ഒരു മത വിശ്വാസി പോലുമായിരിക്കണമെന്നില്ല ! ..നിന്റെ മതത്തെപ്പോലെ അയല്‍ക്കാരന്റെ മതത്തെയും സ്നേഹിക്കുക .!! അയല്‍ക്കാരന്റെ മതം (= അഭിപ്രായം,കാഴ്ചപ്പാട്, ചിന്ത )ഒരുപക്ഷെ നാസ്തിക മതമായിരുന്നാല്‍ തന്നെയും ..

സന്മനസ്സുള്ളവര്‍ക്ക് എന്നെന്നും സമാധാനം വരട്ടെ ..!
ക്രിസ്തുവിനെ ഇഷ്ടപ്പെടുന്ന , എന്നാല്‍ ക്രിസ്ത്യാനിയല്ലാത്ത അല്ലാത്ത ഒരാള്‍ :-)

ചെത്തുകാരന്‍ വാസു

ശ്രീക്കുട്ടന്‍ said...

ചിത്രകാരന്,

അഭിനന്ദനങ്ങള്‍ ആദ്യമേ അറിയിക്കട്ടെ.വളരെ മികച്ച എഴുത്തുതന്നെ.അല്‍പ്പം ദുര്‍ഗ്രാഹ്യമായി തോന്നിയത് മധ്യഭാഗമാണു.

ആദ്യ പാര വായിച്ചപ്പോള്‍ ശരിക്കും ഭയന്നുകേട്ടോ.

Unknown said...

ചിത്രകാരന്റെ മേല്‍ക്കമന്റിന് എന്റെ ഒരു കൈയ്യൊപ്പ് കൂടി. മുസ്ലീം സമുദായം കുറച്ചു കൂടി കാറ്റും വെളിച്ചവും കടക്കത്തക്ക രീതിയില്‍ ഓപ്പണായെങ്കില്‍, ഈ പരിഷ്കൃതകാലത്തിനൊപ്പം അവര്‍ക്കും ചുവടൊപ്പിച്ച് നടക്കാനായെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കാറുണ്ടായിരുന്നു. അത് പക്ഷെ തുറന്ന് പറഞ്ഞൂടല്ലൊ, പറഞ്ഞാല്‍ സംഘപരിവാരനായിപ്പോകുമല്ലൊ. ഇപ്പോള്‍ തന്നെ സി.പി.എം.-യുക്തിവാദി-സംഘപരിവാര്‍ കൂട്ട്കെട്ട് എന്നൊരു സംജ്ഞ നിലവില്‍ വന്നു കഴിഞ്ഞു. അഭിപ്രായം പറയുന്ന ആരെയും നാമകരണം ചെയ്യാനും ചാപ്പകുത്താനും എന്തെളുപ്പം. സ്വയംവിമര്‍ശനത്തിന്റെ കാര്യം വരുമ്പോഴല്ലെ ബുദ്ധിമുട്ട് മനസ്സിലാകൂ. ക്രൈസ്തവസമൂഹത്തിന്റെ ക്ഷമയും സംസ്ക്കാരവും കുലീനത്വവും ഈ കൈവെട്ട് സംഭവത്തോടെ കേരളം തിരിച്ചറിഞ്ഞിട്ടുണ്ട്. വളരെ തെളിഞ്ഞ ചിന്തകളാണ് ചിത്രകാരന്‍ ഈ പോസ്റ്റിലും കമന്റുകളിലും പ്രകടിപ്പിച്ചിട്ടുള്ളത്.

ബിനോയ്//HariNav said...

നല്ല ചിന്തകള്‍ മാഷേ. ആശംസകള്‍ :)

Kaithamullu said...

“വളരെ തെളിഞ്ഞ ചിന്തകളാണ് ചിത്രകാരന്‍ ഈ പോസ്റ്റിലും കമന്റുകളിലും പ്രകടിപ്പിച്ചിട്ടുള്ളത്.“

-സുകുമാരന്‍ മാഷ്‌ടെ കമെന്റിന് താഴെ എന്റെയും കൂടി ഒപ്പ്!!

Anonymous said...

>കൃസ്ത്യന്‍ സമൂഹം കൈവെട്ട് സംഭവത്തില്‍ പ്രകടിപ്പിച്ച അസാമാന്യമായ ക്ഷമയും സാമൂഹ്യ ബോധവും അഹിംസയും കൃസ്ത്യന്‍ സമൂഹം ആര്‍ജ്ജിച്ചിരിക്കുന്ന പശ്ചാത്യ മാനവികതയുടെ വ്യാപനത്തിന്റെ ഭാഗമാണ്. <


ഹ. ഹാ. ഹാ. .>എന്നാല്‍ ഈ പാപഭാരമെല്ലാം വഹിക്കാന്‍ ധാര്‍മ്മിക ബാധ്യതയുള്ള കേരളത്തിലെ മുസ്ലീം ജനത സംഭവിച്ചുപോയ ഈ തിന്മയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് എങ്ങനെ ശുദ്ധരാകും എന്ന് കേരളം നിരീക്ഷിക്കുന്നുണ്ട്<


ബു ഹാ ഹാ..

Anonymous said...

>>എന്നാലും ഇങ്ങനെയൊരു ജനമുണ്ടോ ? ഒരു തരി പ്രതികരണ ശേഷിപോലുമില്ലാത്ത നിര്‍ഗുണ പരബ്രഹ്മം പോലൊരു ജനവിഭാഗം ! ഇവന്മാരെ എന്തിനു കൊള്ളാം അല്ലേ ??? ഉപ്പ് സത്യാഗ്രഹത്തില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ ദണ്ഢനമേല്‍ക്കാന്‍ വരിവരിയായി ഊഴം കാത്തുനിന്ന് ഒരു സാമ്രാജ്യത്തിന്റെ ഭാരം മുഴുവന്‍ തങ്ങളുടെ ശരീരത്തില്‍ ഏറ്റുവാങ്ങിയ ഗാന്ധിയുടെ അഹിംസാ പോരാളികളെ ആറ്റന്‍ബറോയുടെ ഗാന്ധി സിനിമയില്‍ കണ്ടിട്ടുണ്ട്. അതുപോലെ, 2500 വര്‍ഷങ്ങള്‍ക്കു മുന്‍പ് അശോക ചക്രവര്‍ത്തിയുടെ സൈനികര്‍ക്കു മുന്നില്‍ കഴുത്തുവെട്ടാന്‍ നിരായുധരായി നിന്നു കൊടുത്ത കലിംഗ രാജ്യത്തെ ബുദ്ധധര്‍മ്മ വിശ്വാസികളെപ്പോലായല്ലോ കേരളത്തിലെ നസ്രാണികളുടെ കഥ !!! തിരിച്ചു കൈ
കൊത്താന്‍ ഇവരുടെ വീട്ടിലൊന്നും ഒരു മഴുവും വെട്ടുകത്തിയുമില്ലാത്തതുകൊണ്ടാണോ ?


oh. dear x-tians,
this is the real mind of mr. chithrakaaran.. all of the rest is a drama..

Ajith said...

Indian armed forces (Army, Navy , Airforce ) and its intelligence agencies (CBI,IB, RAW) had many Christians , muslims, Sikhs , jains Parsis as its Supreme commanders and top office bearers. during the 1971 war it was a muslim who commanded the Indian Airforce (Air chief Marshell Idrees Hassan Latif) and a parsi headed the Army (Gen. Sam Manesksaw), Till last year our own own Hormis Tharakan IPS was heading the RAW.

It was retired IG of Maharashra police who never held office with any of these agencies came with such a libel against the intelligence agencies , that too with familier conspiracy theories which are making rounds in certain national and international quarters from a long time.It should be noted that the same IGs book release came at a critical juncure : aftermath of the 26/11 mumbai attacks.

The whole conspiracy theories being aired through websites such as "countercurrents" lost its steam when the top run liberal media houses in Pakistan (The Dawn, Geo Tv) came with factual reports about the connection of entities in that country with the mumbai attack. this was followed by reports about the perperators of 26/11 in well respected international medi houses such as The Guardian, NewYork Times etc.

Baiju Elikkattoor said...

chithrakaaran,

abhinandanangal!

N.J Joju said...

൧. "കൃസ്ത്യന്‍ സമൂഹത്തിന്റെ ഹൃദയത്തിനേറ്റ മുറിപ്പാടോ"

ഈ സംഭവത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഹൃദയം മുറിപ്പെട്ടു എന്ന് ചിത്രകാരനോട് ആര് പറഞ്ഞു. എന്തായാലും എന്റെ ഹൃദയം മുറിപ്പെട്ടിട്ടില്ല.

2 . "കേരളത്തിലെ ക്രിസ്തു മതക്കാര്‍ ഈ സംഭവത്തില്‍ (കൈ വെട്ടു ) അമര്‍ഷം രേഖപ്പെടുത്തിയെങ്ങിലും"
അങ്ങിനെ എന്തെങ്കില് ആരെങ്കിലും രേഖപെടുതിയോ ? അതും ഞാനറിഞ്ഞില്ല.

ഈ സംഭവം ഒരു ക്രിസ്ത്യന്‍ മുസ്ലീം പ്രശ്നമായി ചിതൃകരിയ്ക്കുവനുള്ള -ബോധാപൂര്‍വമല്ലെങ്കില്‍ കൂടിയും - ശ്രമിയ്കുനില്ലേ എന്നൊരു തോന്നല്‍.

Kmvenu said...

"ജാതി മതം, എന്നീ വേര്‍തിരിവുകളോ മാംസളമായ ദൈവസങ്കല്‍പ്പങ്ങളോ അവയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ കഥകളോ,കുട്ടിക്കഥകളോ,പുരാണങ്ങളോ,ഐതിഹ്യങ്ങളോ,ഇതിഹാസങ്ങളോ,വിശ്വാസങ്ങളോ പരമസത്യമാണെന്ന് വിശ്വസിക്കുന്നവര്‍,..തുടങ്ങിയ ബഹുമാന്യര്‍ക്ക് ഈ ബ്ലോഗ് വായിക്കുന്നത് അവരുടെ ചിന്താഗതികളെ..വായിപ്പിക്കാനോ ശ്രമിക്കരുതെന്ന് ഇതിനാല്‍ മുന്നറിയിപ്പു നല്‍കുന്നു."ഈ കാഴ്ച്ചപ്പാട് ആളുകളെ "റെഡി made " വിശ്വാസികളും അവിശ്വാസികളും ആയി വിഭജിക്കുന്നു.
ഇവിടെയാണ്‌ എല്ലാ ജനാധിപത്യ വിരുദ്ധ യാന്ത്രിക വാദ യുക്തികളുടെയും തുടക്കം; ഇത് ഒരാളെ
സ്വയം enlightened aayi സങ്കല്‍പ്പിക്കാന്‍ ഉപകരിക്കുമെങ്കിലും, സങ്കീര്‍ണ്ണമായ സാമൂഹ്യ്പ്രക്രിയയില്‍
ഇടപെടാന്‍ പര്യാപ്തമായ സൃഷ്ടിപരമായ ആശയങ്ങള്‍ക്കോ, സംവാദങ്ങള്‍ക്കോ പകരം ആവുകയില്ല
എന്ന് ഞാന്‍ ശങ്കിക്കുന്നു.

Kmvenu said...

മാത്രമല്ല, ജാതീയവും മതപരവും ആയ വേര്‍തിരിവുകളെ ചിത്രകാരന്റെ പല പോസ്റ്കളും സ്ഥാപനവല്‍ക്കരിക്കുന്നു.
യുക്തിവാദി ആയതുകൊണ്ട് മാത്രം സമൂഹ്യജീവിതത്തില്‍നിന്നു ശത്രുതാപരതയോടെ വേര്‍തിരിഞ്ഞുനില്‍ക്കാന്‍ ഞാന്‍
ആഗ്രഹിക്കാത്തതുപോലെ യാണ് എന്റെ വിശ്വാസികളായ ഹിന്ദു കുടുംബാന്ഗങ്ങളും മുസ്ലിം വിശ്വാസികളായ അയല്വക്കക്കാരും
എന്നെയും സമൂഹത്തിന്റെ ഭാഗമായി കാണുന്നത്. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള goodwill തകര്‍ക്കാന്‍ ശ്രമിക്കുന്നത്
യുക്തിവാദികള്‍ ആയാലും ജോസഫ്‌ ആയാലും പോപ്പുലര്‍ ഫ്രന്റ്‌ ആയാലും വീയെസ് ആയാലും അവര്‍ എല്ലാം വര്‍ഗീയവാദികള്‍ തന്നെ എന്നാണ്
എന്റെ പക്ഷം.
(കൈവെട്ട് അപലപിക്കുന്നു,അപലപിക്കുന്നു, അപലപിക്കുന്നു)

കുട്ടന്‍ said...
This comment has been removed by the author.
കുട്ടന്‍ said...
This comment has been removed by the author.
കുട്ടന്‍ said...

@chithrakaran :-
കാര്‍ക്കരെയെ കൊന്നതാര് എന്ന പുസ്തകമോ , മാധ്യമം ,തേജസ്,മലയാളം,കൌമുദി,മാതൃഭൂമി,ഭാഷാപോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളോ ചിത്രകാരന്‍ വായിക്കാത്തതിനാല്‍ ഈ പോസ്റ്റിനുണ്ടായേക്കാവുന്ന ദാര്‍ശനിക പരിമിതിയും ....


കുട്ടന്‍ പറയണം എന്ന് വിചാരിച്ച മേല്‍ ചൊന്ന കാര്യത്തെ പറ്റി ചില കുറിപ്പുകള്‍

ഒരു "നിസഹായി" , 4 , 5 ലക്കം മുന്നേ ഉള്ള മാതൃഭൂമി ആഴ്ചപതിപ്പില്‍ ഒരു "കുരങ്ങന്‍" എഴുതിയ " വെള്ളെഴുത്ത് " നിന്നും "ചില സഹായങ്ങള്‍" കൊണ്ട് വന്നു GP സാറിന്റെ പോസ്റ്റില്‍ ഇട്ടതായി കണ്ടു .
സത്യം അന്വേഷിക്കാന്‍ വേറെ ചിലര്‍ സ്ഥിരമായി പോകുന്നത് തേജസില്‍ ആണ് .
പിനേ ചിലര്‍ " IPH ഹൌസ്" ഇല് കയറി കഷ്ടപ്പെട്ട് അരിയും , പഞ്ചാരയും , മണ്ണ്എണ്ണയും കൊണ്ട് വന്നു "കഞ്ഞി " ഉണ്ടാകി കുടിച്ചു കിടക്കുന്നു ..
ആശയപരവും , ആഖ്യാന പരവും ആയ വിയോജിപ്പ് ചിത്രകാരനോട് ഉണ്ടെങ്ങിലും
അവതരണത്തിലെ ( ചിന്ത എന്ന് പറയുനില്ല ) മൌലികത ചിത്രകാരനില്‍ കാണുന്നു
ആ മൌലികതയില്‍ ചിലപ്പോള്‍ പ്രതിപക്ഷ ബഹുമാനം തോന്നിയേക്കാം ....

ChethuVasu said...

@ Blogger K.M.വേണുഗോപാലന്‍

സാറേ , ചിത്രകാരന്‍ താങ്കളുടെ പോസ്റ്റിനെതിരെ എപ്പോഴെങ്ങിലും കമന്റിട്ടു വിമര്‍ശിചെന്നു കരുതി , ഇവിടെ വിഷയത്തില്‍ നിന്നും മനപൂര്‍വ്വം വ്യതിച്ചലിച്ചത് മോശമായി അയ്യേ.. , ചിത്രകാരന്റെ ആടിനെ പട്ടിയാക്കാന്‍, താങ്കള്‍ പോസ്റ്റ്‌ -മുഖവുരയെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചത് ഒരു കുറുക്കു വിദ്യ ആയി പോയി, കഷ്ടമുണ്ട് സാര്‍ . ഇത് പെട്ടുന്നു മനസ്സിലാവുന്ന ഒന്നല്ലേ.. :-)

പിന്നെ , ചിത്രകാരന്റെ വാക്കുകളില്‍ പിടിച്ചു തൂങ്ങി അതിന്റെ semantics തല നാരിഴ കീറി പരിശോധിക്കൊമ്പോള്‍ താങ്കള്‍ മിനക്കെടുമ്പോള്‍, വാക്കുകളുടെ അര്‍ത്ഥത്തെ , അതിന്റെ ആശയത്തെതാങ്കള്‍ മനപൂര്‍വ്വം വിട്ടു കലയുകയാനൂ സാര്‍ .. കഷ്ടം.. അനഗ്നെയാനെങ്ങില്‍ താങ്കളുടെ ഈ കമന്റില്‍ തന്നെയുള്ള യുക്തികളെ കുറിച്ച് എന്ത് പറയും .."

"ജനാധിപത്യ വിരുദ്ധ യാന്ത്രിക വാദ യുക്തികളുടെയും തുടക്കം;" - എന്താണ് സാര്‍ ഈ ജനാധിപത്യ വിരുദ്ധ യാന്ത്രിക യുക്തിവാദം , ഒന്ന് കൂടി പറഞ്ഞാല്‍ യന്ത്രികമാല്ലത്ത്ത യുക്തി വാദം എന്താണ് - ? അതായത് ഈ വൈകാരിക യുക്തിവാദം ..? ഒന്ന് പറഞ്ഞു തരണം സാര്‍ .? ഈ യാന്ത്രിക യുക്തിവാദം പോലെ സാറിനു ഈ സമൂഹത്തിന്റെ യാന്ത്രിക നീതി ബോധത്തോടും പുഞ്ഞമുണ്ടോ ..( തെറ്റ് ആര് ചെയ്താലും തെറ്റാണെന്നും ,മുന്നില്‍ നിക്കുന്നത് ആരെന്നു നോക്കാതെ നിയമം നടപ്പാക്കുന്ന യാന്ത്രികത ആണല്ലോ ...സാര്‍ ഈ ജസ്റ്റിസ്‌ സിസ്റ്റം എന്നൊക്കെ പറയുന്നത് . )ഇനി ഭാഷയുടെ കാര്യം സാര്‍, മനുഷ്യന്‍ മാര്‍ പല തരത്തിലാണ് , അവരില്‍ വിശ്വാസികളും അവിശ്വാസികളും അല്‍പ വിശ്വാസികളും പൂര്‍ണ വിശ്വാസികളും എന്നൊക്കെ പല വിധം ഉണ്ട് ..പക്ഷെ ഇവിടെ അവരെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ മനുഷ്യന്‍ ആശയ വിനിമിയത്തിനു വേണ്ടി അത്യാവശ്യം ചില വാക്കുകള്‍ അതിന്റെ പരിമിതിയോടെ ഉപയോഗിക്കുന്നു എന്നല്ലേ ഉള്ളൂ . പൊതുവില്‍ വിശ്വാസികളും അവിശ്വാസികളും എന്നത് ആശയ വിനിമയതിനുപയോഗിക്കുന്ന ലളിതമായ ഒരു സംഞ്ഞയാണ് ഒരു സിമ്പിള്‍ duality , അത് വായിക്കുന്ന എല്ലാവര്‍ക്കുമറിയാം ഈ വിസ്വാസികളിലും അവിസ്വസികളിലും പല തലങ്ങള്‍ ഉണ്ടെന്നു അത് ഒരു കേവല dvait സങ്കല്പമാല്ലെന്നും , അത് സാമാന്യ ബുദ്ധി ഉപയോഗിച്ചു മനസ്സിലാക്കേണ്ടതാണ്.

അത് പോട്ടെ , സാറും ഇനി യാന്ത്രികത ഒഴിവാക്കാന്‍ അച്ചടി ഭാഷ എഴുത്ത് നിര്‍ത്തി ജൈവപരമായ ഭാഷാ പ്രയോഗങ്ങളിക്ക് കടക്കാന്‍ ശ്രദ്ധിക്കുമല്ലോ :-))

പിന്നെ , എങ്ങനെയാണ് സാര്‍ യുക്തിവാദികള്‍ വര്‍ഗ്ഗീയവാദികള്‍ ആകുന്നതു ? യുക്തിവാദികള്‍ക്ക് വര്‍ഗ്ഗബോധം ഉണ്ടോ..? പൊതു സ്വത്വബോധം ഉണ്ടോ...? ഓരോ യുക്തിവാദിക്കും മറ്റു യുക്തിവാടികളില്‍ നിന്നും വ്യത്യസ്തമായ "വ്യക്തി ബോധം- വ്യക്തിത്വം അല്ലെ ഉള്ളത്...? അത് കൊണ്ടല്ലേ അവര്‍ തമ്മില്‍ ( ഈ വേണു ഗോപാലന്‍ സാര്‍ അടക്കം ) അങ്ങോട്ടും ഇങ്ങോട്ടും കലഹിക്കുന്നത് ? അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് . കാരണം വേണുഗോപാല്‍ എന്നാ വ്യക്തിയും (യുക്തി ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ആള്‍ എന്നാ അര്‍ത്ഥത്തില്‍ യുക്തിവാദി തന്നെ ) മറ്റു യുക്തി വാദികളും അവരുടെ വ്യക്തപരമായ അഭിപ്രായമാണ് പറയുന്നത് - അത് കൊണ്ടാണ് സാര്‍ നിങ്ങള്‍ക്ക് നിങ്ങളെപ്പോലുള്ള മറ്റുള്ളവരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് .

ഇനി അതിനു പകരം , വര്‍ഗ്ഗീയ വാദികള്‍ ഏതെങ്കിലും തരത്തില്‍ ഒരു വര്‍ഗ്ഗബോധം അല്ലെങ്ങില്‍ സ്വത്വബോധം ഉള്ളവര്‍ ആണ് .അവര്‍ക്ക് പൊതു സ്വത്വം ഉണ്ട് , അത് കൊണ്ടാണ് അവര്‍ "വര്‍ഗ്ഗീയവാദികള്‍ 'ആകുന്നതു . അവരുടെ വ്യക്തിബോധത്തെക്കള്‍ അവരുടെ മേല്‍ സ്വാധീനം ചോലുത്തുന്നത് അവരുടെ പൊതു -വര്‍ഗ്ഗ ബോധം ആണ് . പരസ്പര വിരുദ്ധമായ ധ്രുവങ്ങളില്‍ ഇരിക്കുന്ന യുക്തിവാദികളെയും വര്‍ഗ്ഗീയവാദിക ളാക്കാന്‍ ശ്രമിക്കുന്നത് യുക്തിയുടെ കുറവാണ് എന്ന് പറയേണ്ടിയിരിക്കുന്നു .

വേര്‍തിരിവുകളെ ചിത്രക്കാരന്‍ സ്ഥാപനവല്‍ക്കരിക്കുന്നതാണോ..അതോ സ്ഥാപന വല്‍ക്കരിക്കപ്പെട്ട വേര്‍തിരിവുകളെ ചിത്രകാരന്‍ തുറന്നു കട്ടുന്നതാണോ..ചിത്രകാരന് കൂടി വന്നാല്‍ 100 വയസ്സല്ലേ കാണൂ , സാറ് പറഞ്ഞ വേര്‍തിരിവുകള്‍ക്ക് സ്ഥാപന വല്ക്കരിക്കപ്പെട്ടു നൂറ്റാണ്ടുകളുടെ പ്രയമുണ്ടല്ലോ സാര്‍ :-)ഒന്നാലോചിച്ചിട്ട് എഴുതിക്കൂടെ ...മോശമല്ലേ ...? :-)

@ N.J ജോജൂ

സര്‍ , ഈ സംഭവം തെറ്റായിപ്പോയി എന്നാണ് ഞാന്‍ അറിയുന്ന (നേരിട്ടും പത്ര മാധ്യമങ്ങളിലൂടെയും ) ക്രിസ്ടുമാതക്കാര്‍ പറഞ്ഞു കണ്ടത് , ചിലര്‍ പങ്കെടുത്ത ചില ജാഥകളും tv യില്‍ കണ്ടു . അത് ഈ സംഭവത്തെ അപലപിച്ചു കൊണ്ടാണ് (അമര്‍ഷം എന്നാ വാക്കിനു ആ അര്‍ത്ഥമേ ഉദ്ദേശിച്ചുള്ളൂ..ക്ഷമി ..) , എനിക്കും അമര്‍ഷമുണ്ട് ,ഇങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. സാറിനതില്ലെങ്ങില്‍ ,അങ്ങനെ തോന്നുന്നില്ലെങ്ങില്‍ വേണ്ട .

പുലരി said...

പകരം മനോജ്‌ എബ്രഹാമും ഏ.വി. ജോര്ജുമടങ്ങുന്ന "സര്‍ക്കാര്‍ പ്രതിനിധികള്‍" അവരെ കേട്ടിത്തുക്കുകയും ഗുഹ്യസ്ഥാനങ്ങളില്‍ മുളക് തെക്കുകയോക്കെ ചെയ്യുന്നുണ്ട് ചിത്രകാരാ ..
സര്‍ക്കാരില്‍ തന്നെ "ഇത്തരക്കാര്‍" ഉള്ളപ്പോള്‍ പിന്നെയെന്തിന് കോടാലിയും, മംമാട്ടിയുമൊക്കെ എടുത്ത് പ്രതികരിക്കണം?
മാപ്പ് നല്‍കിയ "സാറ്" തന്നെയാണ് പ്രതികളെ തിരിച്ചറിഞ്ഞതും. പിന്നെയെന്തു മാപ്പ്? ആളെ പറ്റിക്കാണോ?

poor-me/പാവം-ഞാന്‍ said...

Good thought...

saju john said...

ഓരോ ക്രിസ്ത്യാനിക്കും ഇതില്‍ നിന്നും എന്ത് ലാഭം. അത്തരം ഒരു ലാഭവും ഈ വിഷയത്തില്‍ നിന്നും കിട്ടുന്നില്ല എന്നതിനാലാവാം ക്രിസ്ത്യാനികള്‍ ഇതില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്നത്.

ഒരു റബറച്ചായന്റെ വീട്ടിലെ റബ്ബര്‍ വെട്ടുകാരന്റെ കൈ ആവട്ടെ വെട്ടിയത്....എങ്കില്‍ ആ ക്രിസ്ത്യാനി സങ്കടപ്പെട്ടേനെ.....എന്തിനെന്നോ.... എന്റെ കര്‍ത്താവെ ആര് നാളെ റബ്ബര്‍ വെട്ടും എന്ന് കരുതി, അതായിരിക്കും അവന്‍ വിഷമിക്കുക.

കേരളത്തില്‍ ഒരു സമൂഹവും അത്ര വിശുദ്ധരൊന്നുമല്ല..... എല്ലാവരും കുളിക്കാതെ കോണകം മാത്രം പുരപ്പുരത്ത് ഉണക്കാണിട്ടിരിക്കുകയാണ്.

Inji Pennu said...

നല്ല കാഞ്ഞ ബുദ്ധി ചിത്രകാരാ. ജോസഫ് എന്നാൽ പേരു വെച്ച് ക്രിസ്ത്യാനി, അതുകൊണ്ട് ക്രിസ്ത്യാനികൾ ഇളകിയില്ല് എന്നൽഭുതം, ല്ലേ? മുട്ടനാടിന്റെ ചോരയ്ക്ക് നല്ല രുചിയുണ്ടല്ലേ?

Prasanna Raghavan said...

നട്ടപ്പിരാന്തന്‍ പറഞ്ഞതിന്റെ താഴെ ഒരൊപ്പ്, പ്രത്യേകുച്ച് ആഗോള മുതളാലിത്വത്തിന്റെ ഈ കാലഘട്ടത്തില്‍ കാപ്പിറ്റലാണ് ചിത്രകാ‍രാ പുതിയ മതം, ഇന്വെസ്റ്റുമെന്റിനും ലാഭവീതത്തി നും കുഴപ്പമുണ്ടാകാതെ ശ്രദ്ദിക്കുന്നതാണ് മത ധര്‍മ്മം. അടിപിടിം കലപോം ഒക്കെ ഉണ്ടായാല്‍ മുതലാളിയ്ക്കാണ് നഷ്ടം.

ഈ രണ്ടു മതങ്ങളേയും കുറിച്ചു പൊതുവായി പറഞ്ഞാല്‍, ഇസ്ലാമില്‍ വിശ്വസിക്കാത്തവരെ നിഗ്രഹിക്കുന്ന ഹോളി യുദ്ധവും, യേശുവിലൂടെ മാത്രമേ ദൈവത്തിലേക്കെത്തിച്ചേരാന്‍ കഴിയും എന്നു പറയുന്നതും തമ്മിലുള്ള അകലം എത്രമാത്രമുണ്ട് എന്നന്വേഷിക്കുന്നതു നന്നയിരിക്കും. സമ്മതിക്കുന്നു, രണ്ടിന്റെയും മോഡസ് ഓപ്പറാണ്ടിയില്‍ വ്യത്യാസമുണ്ട്.

Anonymous said...

ജോജു പറഞ്ഞതാണ്‌ അതിന്റെ വസ്തുത..

ജോസെഫിന്റെ കൈ വെട്ടിയതില്‍ ക്രിസ്ത്യാനികള്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ഞെട്ടിയിട്ടില്ല..

പിന്നെ, നട്ടപ്പിരാന്തന്‍ പറഞ്ഞതും..

;)

ശ്രീജിത് കൊണ്ടോട്ടി. said...

എല്ലാ പാപികള്‍ക്കും ദൈവം മാപ്പുകൊടുക്കുമാറാകട്ടെ !!

ശ്രീജിത് കൊണ്ടോട്ടി. said...

എല്ലാ പാപികള്‍ക്കും ദൈവം മാപ്പുകൊടുക്കുമാറാകട്ടെ !!

Kmvenu said...
This comment has been removed by a blog administrator.
ചിന്തകന്‍ said...

മുസ്ലീംങ്ങളുടെ ഭാഗം ന്യായീകരിച്ച് ആരെങ്കിലും ഒന്ന് സംസാരിച്ച് പോയാല്‍ അവരെല്ലാം ചിത്രകാരനെ സംബന്ധിച്ചേടൊത്തോളം കൂലിയെഴുത്തുകാരാണ്. സഭയില്‍ നിന്ന് പ്രതിഫലം പറ്റിയാണ് ഇദ്ദേഹം ഈ സുഖിപ്പിക്കല്‍ നടത്തുന്നതെന്ന് ഞാനേതായാലും വാദിക്കുന്നില്ല :) അത്ര തരം താഴാനും ഞാന്‍ ഉദ്ദേശിക്കുന്നില്ല :)

പറഞ്ഞകാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ ശരിയാണെന്ന് തോന്നാമെങ്കിലും മറ്റു രണ്ട് തരം നിരീക്ഷണങ്ങള്‍കൂടി ഇക്കാര്യത്തില്‍ നടത്താവുന്നതാണ്.

1)കൃസ്ത്യാനികള്‍ കാര്യം വിട്ടു ഒരു കളിയും നടത്തില്ല എന്ന ആരോ സൂചിപ്പിച്ചത് ഒരു പരിധിവരെ ശരിയാണ്. അക്കാര്യത്തില്‍ അവര്‍ സമര്‍ത്ഥരാണ്. സ്വാതന്ത്ര്യ സമരത്തില്‍ അവര്‍ വഹിച്ച പങ്ക് നമുക്ക് ഏവര്‍ക്കും അറിവുള്ളതുമാണ്. ഒരാളും അത്തരം ഒരു കാര്യത്തെ പറ്റി ചര്‍ച്ചയേ ചെയ്യാറുമില്ല. ഇപ്പോഴും ഇന്ത്യ ഭരിക്കുന്നത് ബ്രിട്ടീഷുകാരാണെങ്കില്‍ ഇന്ത്യക്ക് കൂടുതല്‍ പുരോഗതി നേടാമായിരുന്നു എന്ന് കരുതുന്നവരും ഇവരില്‍ ഇല്ലാതില്ല.

എപ്പോഴും സമ്രാജ്യത്വ സേവകരായി നിന്നവര്‍ക്കാണ് സ്വാതന്ത്ര്യയത്തിന് ശേഷം ഏറ്റവും ആനുകൂല്യങ്ങള്‍ പറ്റുന്നത് മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ തങ്ങള്‍ക്ക് എളുപ്പത്തില്‍ സ്വാധീനിക്കാന്‍ പറ്റുന്നവര്‍ക്ക് മുന്‍ ഗണന നല്‍കിയാ‍ണ് ഏതൊരു സാമ്രാജ്യത്വ ശക്തിയും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയുള്ളൂ. ഇന്ത്യയുടെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. സ്വാഭാവികമായും സ്വാതന്ത്രയത്തിന് വേണ്ടിപോരാടിയവരും അതിന് വേണ്ടി അദ്ധ്വാനിക്കുകയും രക്തം നല്‍കുകയും ചെയ്ത വിഭാഗം പിന്തള്ളപെടും. ഇപ്പോള്‍ ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഫലസ്തീനിലും കൊറിയയിലും പണ്ട് ജപ്പാനിലും ഒക്കെ സംഭവിച്ചതും ഇത് തന്നെ. കൃസ്ത്യാനികള്‍ എങ്ങനെ വിദ്യാഭ്യാസ പരമായി മുന്നിലെത്തിയെന്നും മുസ്ലീങ്ങള്‍ എങ്ങനെ പിന്നോക്കമായി എന്നും നിങ്ങള്‍ക്കിപ്പോള്‍ ഒരു ഏകദേശം രൂ‍പം കിട്ടിക്കാണും. ഇത് ഒരു കുറ്റപെടുത്തലാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല എന്ന് പ്രത്യേകം ഉണര്‍ത്തുന്നു.

2) നമുക്കറിയാം ലൌ ജിഹാദ് , മഫ്ത, പ്രവാചക നിന്ദാ പുസ്തക രചന വിഷയത്തില്‍ കൃസ്ത്യന്‍ സഭകള്‍ നേരിട്ട് സപ്പോര്‍ട്ട് ചെയ്ത് നടത്തിയ ഏര്‍പ്പാടുകള്‍ മുസ്ലീങ്ങളെ പ്രകോപിപ്പിച്ച് അതില്‍ നിന്ന് മുതലേടുക്കാമെന്ന കുറുക്കന്‍ ബുദ്ധിയോടെ തന്നെയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പൊതുവെ വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന മുസ്ലീങ്ങളെ പ്രകോപിതരാക്കി അതില്‍ നിന്ന് മുതലെടുക്കാന്‍ അവര്‍ക്ക് കഴിയും.... എന്നാല്‍ ഈ മൂന്ന് കാര്യങ്ങളും വിചാരിച്ചത് പോലെ ഏശാതെ അവര്‍ക്ക് തന്നെ തിരിച്ചടിക്കുകയാണുണ്ടായത്. വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയ രീതി പ്രകോപനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുക്കൂടി മന:പൂര്‍വ്വം തന്നെ തയ്യാറക്കപ്പെട്ടത് തന്നെയാണെന്ന് സാമാന്യ ബുദ്ധി നശിക്കാത്ത ആര്‍ക്കും ബോധ്യപെടുന്ന കാര്യമാണ്.(യുക്തി ബാധികളെ ഇതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു) ആ പ്രശ്നം പുറത്തെത്താന്‍ കാരണം കോളേജ് പ്രിന്‍സിപാളിന്റെ നടപടികളാണെന്ന് പിന്നീട് ജോസഫ് തന്നെ കുറ്റപെടുത്തുകയുണ്ടായി. ഈ പ്രശ്നത്തിലും സഭകള്‍ പ്രതിരോധത്തിലായികൊണ്ടിരിക്കുന്ന ഒരവസ്ഥയിലാണ് ഏറ്റവും ഹീനമായ ആ കൃത്യം അരങ്ങേറിയത്. ഈ വിവാദങ്ങള്‍ നടത്താന്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ എന്താണോ ഉദ്ദേശിച്ചത് അത് പോപുലര്‍ ഫ്രണ്ട് എന്ന തീവ്രവാദി സംഘടന നടത്തി കൊടുത്തു. അതോടെ ഇത് വരെ കേരളം ദര്‍ശിച്ചിട്ടില്ലാത്ത ന്യൂസ് കവറേജ് ആ സംഭവത്തിന് ലഭിച്ച്. ഏതാണ്ട് ഒന്നരവര്‍ഷംമുമ്പ് ഭീമാ പള്ളിയില്‍ 6 നിരപരാധികളായ മനുഷ്യരെ വെടിവെച്ച് കൊന്ന സംഭവം നമുക്കറിയാം. പ്രതിപക്ഷത്തിന് ഒരു തുറുപ്പ് ചീട്ടാക്കാമായിരുന്ന ഈ സംഭവം സഭ ഇടപെട്ട് ഇല്ലാതാക്കിയതിന് പിന്നില്‍ ആരെയൊക്കെയോ സഭക്ക് സംരക്ഷിക്കേണ്ടതുണ്ടായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. 6 മനുഷ്യ ജീവനുകള്‍ പോയിട്ടും മുസ്ല്ലിംങ്ങളുടെ ഭാഗത്ത് നിന്ന് ക്ഷമാ പൂര്‍വ്വമായ നിലപാടാണ് ഇക്കാര്യത്തില്‍ ഇക്കാലമത്രയും ഉണ്ടായത്. നമ്മുടെ വാര്‍ത്താ ചാനലുകളില്‍ ഒരു ദിവസത്തെ ആയുസ്സുപോലും ഈ സംഭവത്തിനുണ്ടായില്ല. ഉദ്ദ്യോഗസ്ഥ തലത്തില്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടത്ര പ്രാധിനിധ്യമില്ലാത്തതും ഈ മേഘലയില്‍ കൃസ്ത്യന്‍ സാനിധ്യം അനുപാതത്തേക്കാള്‍ എത്രയോ കൂടുതലുള്ളതും ഇക്കാര്യത്തില്‍ ഹൈന്ദവ വര്‍ഗ്ഗീയതയെ അവര്‍ കൂട്ടുപിടിക്കുന്നത് കൊണ്ടും, ഉള്ള മുസ്ല്ലിം സാനിധ്യം തന്നെ സംശയിക്കപെടാന്‍ സാധ്യതയുള്ളത് കൊണ്ടും, ഓരോ ദിവസവും പോലീസുകാരില്‍ നിന്നും പുതിയ പുതിയ അപസര്‍പ്പക കഥകളും റിപ്പോര്‍ട്ടുകളും മാധ്യമങ്ങള്‍ക്കും മന്ത്രിമാര്‍ക്കും പോയികൊണ്ടിരുന്നു. അച്ഛുതാനന്ദന്റെ പ്രസ്ഥാവന ജനിക്കുന്നതൊക്കെ അവിടെ നിന്നാണ്. തിരിച്ച് ഒരു കൈ വെട്ടപ്പെട്ടിരുന്നെങ്കില്‍ ഈയൊരു സുഖംകിട്ടുമായിരുന്നില്ല എന്ന് മനസ്സിലാക്കാന്‍ കൃസ്ത്യാനികള്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ പോലെ മരമണ്ടന്മാരല്ല. മാത്രമല്ല അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഈ സംഭവത്തിന്റെ വാര്‍ത്താ പ്രാധാന്യം തന്നെ ഇല്ലാതായിപോയേനെ.

തുടരുന്നു...

ചിന്തകന്‍ said...

മുസ്ലീങ്ങള്‍ 99.9 ശതമാനവും ഈ സംഭവത്തെ അതിശക്തമായി തന്നെ എതിര്‍ത്തിട്ടുണ്ട്. എന്നിട്ടും ചിത്രകാരനെ പോലെയുള്ള അതി വര്‍ഗ്ഗീയവാദികള്‍ മുസ്ലീങ്ങള്‍ ഈ സംഭാവത്തെ ന്യായീകരിക്കാന്‍ ശ്രമിച്ച്കൊണ്ടിരിക്കുന്നു എന്ന് വിലപിച്ചുകൊണ്ടിരിക്കുന്നു. ഇത് (ചില) യുക്തിബാധികള്‍ ആഗ്രഹിക്കുന്നതെന്ത് എന്നും അവരുടെ മനസ്സിലുള്ള വര്‍ഗ്ഗീയതയുടെ ആഴം എത്രമാത്രം ആണ് എന്നും വ്യക്തമാക്കി തരുന്നുണ്ട്. തലയും കാലം വാലും കൈപ്പത്തിയും ഒക്കെ തുണ്ടം തുണ്ടമാക്കി ജീവന്‍ അവശേഷിച്ചാല്‍ ഒരിക്കലും മുറിവുണങ്ങാതിരിക്കാന്‍ അതില്‍ മണ്ണ് വാരി നിറച്ച് സമാനതകളില്ലാത്ത ക്രൂരവിനോധം ചെയ്യുന്നവരാണ് ഇവിടെ വിലപിക്കുന്നവരെന്നോര്‍ക്കണം. ഇത് പറയുമ്പോള്‍, ചിലര്‍ പറയുന്നത് കേട്ടാല്‍ , ചിരിക്കക്കുകയാണോ കരയുകയാണോ വേണ്ടത് എന്നു തോന്നിപോകാറുണ്ട്.
പ്രവാചക നിന്ദ നടത്തുന്നവര്‍ക്കെതിരെ ഇസ്ല്ലാമിക ശിക്ഷാരീതി എന്നപേരില്‍ നടപ്പാക്കിയത് കൊണ്ടാണത്രേ കൈപത്തി വെട്ടിയത് മാത്രം ക്രൂരവും പൈശാചികവും പ്രാകൃതവും വേറേന്തൊക്കെ പദപ്രയോഗങ്ങളുണ്ടോ അതൊക്കെയും ആയിതീരുന്നത്. കളവു നടത്തിയവരുടെ കൈവെട്ടുക എന്ന ഒരു ശിക്ഷാ രീതി ഇസ്ലാമിലുണ്ട് എന്നത് നേരാണ്. അതിന് ഒരു പാട് നിബന്ധകളുള്ള ഒരു കാര്യമാണത്. ഒരു വ്യക്തിക്കോ സംഘടനക്കോ അത് നടപ്പാക്കാനുള്ള അധികാരവും ഇസ്ല്ലാം നല്‍കിയിട്ടില്ല. നീതി നടപ്പാക്കേണ്ട ഭരണകൂടത്തിന് മാത്രമേ ഇസ്ലാമിലെ ഏതൊരു ശിക്ഷാ നിയമവും നടപ്പിലാക്കാന്‍ അധികാരമുള്ള. ഒരു വ്യക്തിയോ സംഘടയോ പ്രതികാരം ചെയ്യുന്നത് കുറ്റത്തിനനുസരിച്ച് ശിക്ഷാര്‍ഹമായ കാര്യമാണ് ഇസ്ലാമില്‍. യുക്തിബാധികള്‍ പറയുന്ന ഇസ്ലാമിനെ കുറിച്ച് അവരോട് തന്നെ ചോദിക്കുന്നതാവും നല്ലത്. ഞാന്‍ പറഞ്ഞത് യഥാര്‍ത്ഥ ഇസ്ലാമിനെ കുറിച്ചാണ്.

മുസ്ലീം രാജ്യങ്ങളില്‍ ഒരിടത്തും ജാതി നോക്കിയോ മതം നോക്കിയോ ശിക്ഷ നടപ്പാക്കാറുമില്ല ചുരുങ്ങിയ പക്ഷം ആ രാജ്യങ്ങളില്‍ മാസാന്തം വീടുകളിലേക്ക് പണമയക്കുന്നവര്‍ക്കെങ്കിലും ഇക്കാര്യം അറിയേണ്ടതാണ്.

NB:-ഇ എ ജബ്ബാര്‍ എന്‍ എം മുഹമ്മദലി ഹമീദാതി കാരശ്ശേരികളുടെ കണ്ടെത്തലുകലുടെ തെളിവുകളുമായി ദയവായി എന്നോട് സംശയങ്ങള്‍ ചോദിക്കരുത്.. അത് അവരോടോ കടുത്ത യുക്തിബാധ വര്‍ഗ്ഗീയ വാദിയായ ചിത്രകാരനോടോ ചോദിക്കുന്നതാണ് നല്ലത് എന്ന് ആദ്യമേ ഉണര്‍ത്തുന്നു. :)

ചിത്രകാരാ.... സ്പോര്‍സ്മാന്‍ സ്പ്രിറ്റോടു കൂടി മാത്രമേ എന്റെ ഈ കുറിപ്പിനെ കാണാവൂ എന്ന് അപേക്ഷ :)

chithrakaran:ചിത്രകാരന്‍ said...

എന്തോ എററു കാരണമാണെന്നു തോന്നുന്നു,വേണുവിന്റെ കമന്റില്‍ കുറെഭാഗം ബ്ലാങ്ക് സ്പേസ്
കാണുന്നു.അതിനാല്‍ ഏററു നീക്കി കോപ്പി പേസ്റ്റ് ചെയ്യുന്നു.
................

K.M.Venugopalan said...

@ Chethukaran Vasu:-
യുക്തിവാദത്തിന് എപ്പൊഴും ജനാധിപത്യപരം ആകാനാവില്ല എന്നാണു തോന്നുന്നത്. അതുപോലെ,വര്‍ഗ്ഗബോധവും വര്‍ഗീയതയും ഒരേ അര്‍ത്ഥത്തില്‍ കാണുമ്പോഴും
ജനാധിപത്യം എന്ന ആശയം തിരസ്ക്കരിക്കപ്പെടുന്നു. വര്‍ഗ്ഗബോധം ചരിത്രത്തിന്റെ യുക്തിയില്‍ നിന്നും വര്‍ഗ്ഗീയത ചരിത്ര നിരാസത്ത്തില്‍
നിന്നും ഉണ്ടാകുന്ന വ്യത്യസ്തങ്ങളായ സാമൂഹ്യ പ്രതിഭാസങ്ങളാണ്. എന്റെ യുക്തിവാദം പുരോഗമനപരം ആകണമെന്ന നിര്‍ബന്ധം ഇല്ലെങ്കില്‍,
എനിക്ക് ലോകത്തിലെ വിശ്വാസികലെയെല്ലാം രണ്ടാംകിടക്കാര്‍ ആയി കാണുന്ന നിയമം ഉണ്ടാക്കാന്‍ കോര്‍പ്പറേറ്റ് കളും മുതലാളിമാരും
നിയന്ത്രിക്കുന്ന ഒരു ലോക വ്യവസ്ഥയോട് മണ്ടനെപ്പോലെ ആവശ്യപ്പെട്ടുകൊണ്ട് ഇരിക്കാം; കൂടുതല്‍ കുഴപ്പക്കാരായ വിശാസികള്‍ മുസ്ലിം മതക്കാര്‍കൂടി ആണെന്ന്
ഞാന്‍ പറഞ്ഞാല്‍ ചിലപ്പോള്‍ അതിനു പ്രോത്സാഹനം കിട്ടും.
എന്നാല്‍, ഭീകരവാടത്തിനെതിരായി 'വിട്ടുവീഴ്ച്ച്ചയില്ലാത്ത്ത പോരാട്ടത്തിന്റെ'
പേരില്‍ ലോകത്തില്‍ എല്ലായിടത്തും യുദ്ധം എത്തിക്കാനും നിയമ വാഴ്ചയെയും രാജ്യങ്ങളുടെ പരമാധികാരത്തെയും അട്ടിമറിക്കാനും
എന്റെ 'യുക്തിവാദത്തെ' അന്നാരക്കന്നനും തന്നാല്‍ ആയതു എന്ന മട്ടില്‍, ഞാന്‍ വിട്ടുകൊടുക്കണോ?

മുസ്ലിം കേരളത്തില്‍ ഭൂരിപക്ഷം ആകാന്‍ വേണ്ടി നിയമവിധേയമായി ഏതെങ്കിലും ഒരു സംഘടന ശ്രമിച്ചാല്‍ എനിക്ക് ഒരു ആക്ഷേപവും
ഇല്ല. എന്നെ കിട്ടില്ല എന്ന് മാത്രം യുക്തിവാദിയും Marxist ഉം ഒക്കെയായ എനിക്ക് പറയാം.
നേരെ മറിച്ചു, ഇതൊന്നും അല്ലാത്ത ഹിന്ദുക്കളും ക്രിസ്ത്യാനികളും ദളിതരും ഒക്കെ ആയ എന്റെ പാവം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇസ്ലാം കുറെ ഭേദപ്പെട്ട ഒരു വിശ്വാസം ആണെന്ന് അടുത്ത ഭാവിയില്‍ തോന്നുകയാണെങ്കില്‍ 'ഭീകര വിരുദ്ധ' യുധ്ധത്ത്തിലെ ഏറ്റവും വലിയ തമാശയായി അത് ആസ്വദിക്കാന്‍ കഴിയെണ്ടാതാനെന്നു
എന്റെ ജനാധിപത്യ ബോധം എന്നെ ഓര്‍മ്മിപ്പിക്കുന്നു.
[ലവ് ജിഹാദ് എന്ന കഥയിലും ഇതുപോലെ ഒരു തമാശയുണ്ട്; ഒരു
വശത്ത് നിഷ്ക്കളങ്കരായ ഹിന്ദു -ക്രിസ്ത്യന്‍ യുവതികളെ പ്രേമിച്ചു പ്രേമിച്ചു വശീകരിക്കാന്‍ കഴിവുള്ള മുസ്ലിം ഭീകരര്‍- മറു വശത്തു പോലീസ്, കോടതി, സമുദായ സംഘടനാ നേതാക്കള്‍(Khap പഞ്ചായത്?), മാധ്യമങ്ങള്‍, സാക്ഷാല്‍ പിതാക്കന്മാര്‍- അപ്പോള്‍ ഒക്കെ വെറുതെ കഥ ഉണ്ടാക്കുകയാണെന്ന് സമാധാനിച്ച്ചവര്‍ക്ക് മുഖ്യ മന്ത്രിയുടെ
ഗൌരവമായ വെളിപ്പെടുത്തല്‍ കൂടി കേട്ട് എങ്ങനെ മിണ്ടാതിരിക്കാനാവും?]

നാട്ടുകാര്‍ക്ക്

ഇതേ കോര്‍പ്പറേറ്റ് കൂട്ടായ്മ ശ്രമിച്ച്ച്ചുകൊണ്ടിരിക്കുമ്പോള്‍


vum

August 3, 2010 12:42 AM

സുഗുണന്‍ said...

ചിത്രകാരന് ആരെയും എങ്ങനെയും വിമര്‍ശിക്കാം. അതു വസ്തുനിഷ്ടമാകണമെന്നോ ലോജിക്കലോ ആകണമെന്നു പറയാന്‍ സത്യാന്വേഷി ആര്? എല്ലാം ഒരു ഹ ഹ ഹ ഹി ഹി ഹി. സ്വയം ഇങ്ങനെ അപഹാസ്യനാകരുതെന്നേ സത്യാന്വേഷിക്കു പറയാനുള്ളൂ.

Unknown said...

K.M.Venugopalan said.


മുസ്ലിം കേരളത്തില്‍ ഭൂരിപക്ഷം ആകാന്‍ വേണ്ടി നിയമവിധേയമായി ഏതെങ്കിലും ഒരു സംഘടന ശ്രമിച്ചാല്‍ എനിക്ക് ഒരു ആക്ഷേപവും
ഇല്ല. എന്നെ കിട്ടില്ല എന്ന് മാത്രം യുക്തിവാദിയും Marxist ഉം ഒക്കെയായ എനിക്ക് പറയാം.
നേരെ മറിച്ചു, ഇതൊന്നും അല്ലാത്ത ഹിന്ദുക്കളും ക്രിസ്ത്യാനികളും ദളിതരും ഒക്കെ ആയ എന്റെ പാവം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇസ്ലാം കുറെ ഭേദപ്പെട്ട ഒരു വിശ്വാസം ആണെന്ന് അടുത്ത ഭാവിയില്‍ തോന്നുകയാണെങ്കില്‍ 'ഭീകര വിരുദ്ധ' യുധ്ധത്ത്തിലെ ഏറ്റവും വലിയ തമാശയായി അത് ആസ്വദിക്കാന്‍ കഴിയെണ്ടാതാനെന്നു
എന്റെ ജനാധിപത്യ ബോധം എന്നെ ഓര്‍മ്മിപ്പിക്കുന്നു.


ഇതിനൊക്കെ എങ്ങനാ ചാര്‍ജ് ???

സുഗുണന്‍ said...
This comment has been removed by the author.
സുഗുണന്‍ said...

മുസ്ലീംങ്ങളുടെ ഭാഗം ന്യായീകരിച്ച് ആരെങ്കിലും ഒന്ന് സംസാരിച്ച് പോയാല്‍ അവരെല്ലാം ചിത്രകാരനെ സംബന്ധിച്ചേടൊത്തോളം കൂലിയെഴുത്തുകാരാണ്. സഭയില്‍ നിന്ന് പ്രതിഫലം പറ്റിയാണ് ഇദ്ദേഹം ഈ സുഖിപ്പിക്കല്‍ നടത്തുന്നതെന്ന് ഞാനേതായാലും വാദിക്കുന്നില്ല :) അത്ര തരം താഴാനും ഞാന്‍ ഉദ്ദേശിക്കുന്നില്ല :)

പറഞ്ഞകാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ ശരിയാണെന്ന് തോന്നാമെങ്കിലും മറ്റു രണ്ട് തരം നിരീക്ഷണങ്ങള്‍കൂടി ഇക്കാര്യത്തില്‍ നടത്താവുന്നതാണ്.

1)കൃസ്ത്യാനികള്‍ കാര്യം വിട്ടു ഒരു കളിയും നടത്തില്ല എന്ന ആരോ സൂചിപ്പിച്ചത് ഒരു പരിധിവരെ ശരിയാണ്. അക്കാര്യത്തില്‍ അവര്‍ സമര്‍ത്ഥരാണ്. സ്വാതന്ത്ര്യ സമരത്തില്‍ അവര്‍ വഹിച്ച പങ്ക് നമുക്ക് ഏവര്‍ക്കും അറിവുള്ളതുമാണ്. ഒരാളും അത്തരം ഒരു കാര്യത്തെ പറ്റി ചര്‍ച്ചയേ ചെയ്യാറുമില്ല. ഇപ്പോഴും ഇന്ത്യ ഭരിക്കുന്നത് ബ്രിട്ടീഷുകാരാണെങ്കില്‍ ഇന്ത്യക്ക് കൂടുതല്‍ പുരോഗതി നേടാമായിരുന്നു എന്ന് കരുതുന്നവരും ഇവരില്‍ ഇല്ലാതില്ല.

എപ്പോഴും സമ്രാജ്യത്വ സേവകരായി നിന്നവര്‍ക്കാണ് സ്വാതന്ത്ര്യയത്തിന് ശേഷം ഏറ്റവും ആനുകൂല്യങ്ങള്‍ പറ്റുന്നത് മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ തങ്ങള്‍ക്ക് എളുപ്പത്തില്‍ സ്വാധീനിക്കാന്‍ പറ്റുന്നവര്‍ക്ക് മുന്‍ ഗണന നല്‍കിയാ‍ണ് ഏതൊരു സാമ്രാജ്യത്വ ശക്തിയും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയുള്ളൂ. ഇന്ത്യയുടെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. സ്വാഭാവികമായും സ്വാതന്ത്രയത്തിന് വേണ്ടിപോരാടിയവരും അതിന് വേണ്ടി അദ്ധ്വാനിക്കുകയും രക്തം നല്‍കുകയും ചെയ്ത വിഭാഗം പിന്തള്ളപെടും. ഇപ്പോള്‍ ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഫലസ്തീനിലും കൊറിയയിലും പണ്ട് ജപ്പാനിലും ഒക്കെ സംഭവിച്ചതും ഇത് തന്നെ. കൃസ്ത്യാനികള്‍ എങ്ങനെ വിദ്യാഭ്യാസ പരമായി മുന്നിലെത്തിയെന്നും മുസ്ലീങ്ങള്‍ എങ്ങനെ പിന്നോക്കമായി എന്നും നിങ്ങള്‍ക്കിപ്പോള്‍ ഒരു ഏകദേശം രൂ‍പം കിട്ടിക്കാണും. ഇത് ഒരു കുറ്റപെടുത്തലാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല എന്ന് പ്രത്യേകം ഉണര്‍ത്തുന്നു.

2) നമുക്കറിയാം ലൌ ജിഹാദ് , മഫ്ത, പ്രവാചക നിന്ദാ പുസ്തക രചന വിഷയത്തില്‍ കൃസ്ത്യന്‍ സഭകള്‍ നേരിട്ട് സപ്പോര്‍ട്ട് ചെയ്ത് നടത്തിയ ഏര്‍പ്പാടുകള്‍ മുസ്ലീങ്ങളെ പ്രകോപിപ്പിച്ച് അതില്‍ നിന്ന് മുതലേടുക്കാമെന്ന കുറുക്കന്‍ ബുദ്ധിയോടെ തന്നെയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പൊതുവെ വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന മുസ്ലീങ്ങളെ പ്രകോപിതരാക്കി അതില്‍ നിന്ന് മുതലെടുക്കാന്‍ അവര്‍ക്ക് കഴിയും.... എന്നാല്‍ ഈ മൂന്ന് കാര്യങ്ങളും വിചാരിച്ചത് പോലെ ഏശാതെ അവര്‍ക്ക് തന്നെ തിരിച്ചടിക്കുകയാണുണ്ടായത്. വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയ രീതി പ്രകോപനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുക്കൂടി മന:പൂര്‍വ്വം തന്നെ തയ്യാറക്കപ്പെട്ടത് തന്നെയാണെന്ന് സാമാന്യ ബുദ്ധി നശിക്കാത്ത ആര്‍ക്കും ബോധ്യപെടുന്ന കാര്യമാണ്.(യുക്തി ബാധികളെ ഇതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു) ആ പ്രശ്നം പുറത്തെത്താന്‍ കാരണം കോളേജ് പ്രിന്‍സിപാളിന്റെ നടപടികളാണെന്ന് പിന്നീട് ജോസഫ് തന്നെ കുറ്റപെടുത്തുകയുണ്ടായി. ഈ പ്രശ്നത്തിലും സഭകള്‍ പ്രതിരോധത്തിലായികൊണ്ടിരിക്കുന്ന ഒരവസ്ഥയിലാണ് ഏറ്റവും ഹീനമായ ആ കൃത്യം അരങ്ങേറിയത്. ഈ വിവാദങ്ങള്‍ നടത്താന്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ എന്താണോ ഉദ്ദേശിച്ചത് അത് നടത്തി കൊടുത്തു. അതോടെ ഇത് വരെ കേരളം ദര്‍ശിച്ചിട്ടില്ലാത്ത ന്യൂസ് കവറേജ് ആ സംഭവത്തിന് ലഭിച്ച്.
അതോടെ ഇത് വരെ കേരളം ദര്‍ശിച്ചിട്ടില്ലാത്ത ന്യൂസ് കവറേജ് ആ സംഭവത്തിന് ലഭിച്ച്.
ഏതാണ്ട് ഒന്നരവര്‍ഷംമുമ്പ് ഭീമാ പള്ളിയില്‍ 6 നിരപരാധികളായ മനുഷ്യരെ വെടിവെച്ച് കൊന്ന സംഭവം നമുക്കറിയാം. പ്രതിപക്ഷത്തിന് ഒരു തുറുപ്പ് ചീട്ടാക്കാമായിരുന്ന ഈ സംഭവം സഭ ഇടപെട്ട് ഇല്ലാതാക്കിയതിന് പിന്നില്‍ ആരെയൊക്കെയോ സഭക്ക് സംരക്ഷിക്കേണ്ടതുണ്ടായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. 6 മനുഷ്യ ജീവനുകള്‍ പോയിട്ടും മുസ്ല്ലിംങ്ങളുടെ ഭാഗത്ത് നിന്ന് ക്ഷമാ പൂര്‍വ്വമായ നിലപാടാണ് ഇക്കാര്യത്തില്‍ ഇക്കാലമത്രയും ഉണ്ടായത്. നമ്മുടെ വാര്‍ത്താ ചാനലുകളില്‍ ഒരു ദിവസത്തെ ആയുസ്സുപോലും ഈ സംഭവത്തിനുണ്ടായില്ല. ഉദ്ദ്യോഗസ്ഥ തലത്തില്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടത്ര പ്രാധിനിധ്യമില്ലാത്തതും ഈ മേഘലയില്‍ കൃസ്ത്യന്‍ സാനിധ്യം അനുപാതത്തേക്കാള്‍ എത്രയോ കൂടുതലുള്ളതും ഇക്കാര്യത്തില്‍ ഹൈന്ദവ വര്‍ഗ്ഗീയതയെ അവര്‍ കൂട്ടുപിടിക്കുന്നത് കൊണ്ടും, ഉള്ള മുസ്ല്ലിം സാനിധ്യം തന്നെ സംശയിക്കപെടാന്‍ സാധ്യതയുള്ളത് കൊണ്ടും, ഓരോ ദിവസവും പോലീസുകാരില്‍ നിന്നും പുതിയ പുതിയ അപസര്‍പ്പക കഥകളും റിപ്പോര്‍ട്ടുകളും മാധ്യമങ്ങള്‍ക്കും മന്ത്രിമാര്‍ക്കും പോയികൊണ്ടിരുന്നു. അച്ഛുതാനന്ദന്റെ പ്രസ്ഥാവന ജനിക്കുന്നതൊക്കെ അവിടെ നിന്നാണ്. തിരിച്ച് ഒരു കൈ വെട്ടപ്പെട്ടിരുന്നെങ്കില്‍ ഈയൊരു സുഖംകിട്ടുമായിരുന്നില്ല എന്ന് മനസ്സിലാക്കാന്‍ കൃസ്ത്യാനികള്‍ മരമണ്ടന്മാരല്ല.
മാത്രമല്ല അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഈ സംഭവത്തിന്റെ വാര്‍ത്താ പ്രാധാന്യം തന്നെ ഇല്ലാതായിപോയേനെ.
ഈ സംഭവത്തിന്റെ വാര്‍ത്താ പ്രാധാന്യം തന്നെ ഇല്ലാതായിപോയേനെ.

തുടരുന്നു...

Kmvenu said...

@ താന്തോന്നി, others ...
ഇസ്ലാമിനെ മുസ്ലിം കളും ഹിന്ദുക്കളും ക്രിസ്ത്യാനികളും ആയ മതരാഷ്ട്രവാദികള്‍ കാണുന്നതും 'യുക്തിവാദി' കാണുന്നതും ആയ രീതികള്‍ നോക്കുക; ഇവയില്‍
ഏറെ സമാനതകള്‍ ഉണ്ട് എന്നാണു എന്റെ പക്ഷം. ഈ കാഴ്ചകള്‍ എല്ലാം തന്നെ ചരിത്ര നിഷേധകം എന്നതുപോലെ യാഥാസ്ഥിതികവും ആണ്.
ഇസ്ലാമും, ആധുനികമായ egalitarian ,യൂണിവേര്‍സല്‍ മാനവികതയും തമ്മില്‍ ഏതെല്ലാമോ വിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് അതു
ലോകത്തില്‍ എമ്പാടും ഉള്ള കുറെ ആളുകള്‍ക്കെങ്കിലും ആകര്‍ഷകമായി തോന്നുന്നത്. അല്ലാത്ത പക്ഷം, അറേബ്യയിലെ ഒരു ചെറിയ പ്രദേശത്തിലെ
ഗോത്രജനതയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുക എന്ന ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ദൌത്യം പോലും സമ്പൂര്‍ണ്ണമായി പൂര്‍ത്തിയാക്കാന്‍
കഴിയാത്ത ഇസ്ലാം (ഉദാഹരണത്തിന് സ്ത്രീകളെ പൌരത്വ പദവിയിലേക്ക് ഉയര്‍ത്തിയത്‌, നിയമവാഴ്ച എന്തെന്ന് പണക്കാരന്നും പാവപ്പെട്ടവന്നും ഒരുപോലെ കാട്ടിക്കൊടുത്തത്, ഇവയെല്ലാം ചരിത്രപരമായി ഇസ്ലാം പുരോഗമാനപരമെന്നു പറയാനുള്ള കാരണങ്ങള്‍ ആണ്),
ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും അമേരിക്കകളിലും ഇപ്പോഴും ജനങ്ങളുടെ ഭാവനകളെ സ്വാധീനിക്കുമായിരുന്നില്ല.
ഇതിനെ ഭീകരവാദികളുടെ വിശ്വാസം ആയി ചിത്രീകരിക്കുന്നവര്ക്കാന് പല പല സ്ഥാപിത താല്‍പ്പര്യങ്ങളും ഉള്ളത്-
വെള്ളം, എണ്ണ, ധാതു നിക്ഷേപങ്ങള്‍, ആയുധക്കച്ച്ചവടം, കരയും കടലും ആകാശവും ബാഹ്യാകാശവും എല്ലാം കോര്‍പ്പറേറ്റ്
കൂട്ടായ്മ യുടെ രാക്ഷാകര്ത്രുത്വത്ത്തില്‍ നാറ്റോ-യൂയെസ്-ഇസ്രേല്‍ സൈനിക നിയന്ത്രണത്തില്‍ വരുത്തുക- ഇവയെല്ലാം
അജണ്ട യില്‍ കാണുമെന്നും, അത് സുഗമമായി നടപ്പാക്കണമെങ്കില്‍ USSR ന്റെ പതനത്തിനു ശേഷമുള്ള ലോകത്ത്
ഒരു പുതിയ 'ശത്രു' ആവശ്യമാണെന്നും ഈ കൂട്ടായ്മയ്ക്ക് നല്ലതുപോലെ അറിയാം.

ChethuVasu said...

എന്തൊരത്ഭുതം !! ചിന്തകന്‍ എഴുതിയ കമന്റ്‌ താന്തോന്നിയുടെ പേരില്‍ ഇതാ വീണ്ടും മേലെ.. !!! അത് കൂടാതെ സത്യനെഷിയുടെ കമന്റ്‌ ഇതാ വീണ്ടും പരകായ പ്രവേശം ചെയ്തു താന്തോന്നിയുടെ പേരില്‍ കിടക്കുന്നു... എന്റമ്മേ..അത്ഭുതം!! അത്ഭുതം... !! ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍ ഉണ്ടായോരിന്ടല്‍...

എന്തായാലും എടുത്തൂ പിടിച്ചൂ എന്ന് പറഞ്ഞു വേണുഗോപാലന്‍ സാര്‍ ചാടി വീണു മറുപടിയും കൊടുത്തു... തമാശ് ....!!

Kmvenu said...

http://www.thedailybeast.com/blogs-and-stories/2010-04-19/memo-to-america-stop-murdering-my-people/2/

Memo to America: Stop Murdering My People


Malalai Joya, now 31, was the youngest member of the Afghan Parliament, elected in 2005. In 2007 she was suspended from Parliament because of her consistent criticism of the warlords and other human rights abusers in the Karzai regime. Joya has survived five assassination attempts to date, and has written her life story in the book A Woman Among Warlords (with Derrick O’Keefe, Scribner, 2009). She writes from Kabul, Afghanistan.

Progressive-minded Afghans want to break out of this circle of warlordism once and for all. It is ironic that Karzai talks about the possibility that a “national resistance” could develop in Afghanistan. He should know that the prime target of such a movement will be his own regime and its foreign supporters.

Our people are deeply fed up. They have organized many anti-U.S. protests in the past months and if the occupation continues, the resistance will only grow. More than eight years of occupation have made life bleak, and we are tired of being pawns in the U.S. and NATO’s game for control of Central Asia.

We can no longer bear the killing of our pregnant mothers, the killing of our teenagers and young children, the killing of so many Afghan men and women. We can no longer bear these “accidents” and these “apologies” for the deaths of the innocent.

We salute the anti-war movements in the NATO countries. Here, we will struggle to our last breath to stop this war that is tearing apart our beloved Afghanistan.

Malalai Joya, now 31, was the youngest member of the Afghan parliament, elected in 2005. In 2007 she was suspended from parliament because of her consistent criticism of the warlords and other human-rights abusers in the Karzai regime. Joya has survived five assassination attempts to date, and has written her life story in the book A Woman Among Warlords (with Derrick O’Keefe, Scribner, 2009).

Unknown said...

ഉദാഹരണത്തിന് സ്ത്രീകളെ പൌരത്വ പദവിയിലേക്ക് ഉയര്‍ത്തിയത്‌, നിയമവാഴ്ച എന്തെന്ന് പണക്കാരന്നും പാവപ്പെട്ടവന്നും ഒരുപോലെ കാട്ടിക്കൊടുത്തത്, ഇവയെല്ലാം ചരിത്രപരമായി ഇസ്ലാം പുരോഗമാനപരമെന്നു പറയാനുള്ള കാരണങ്ങള്‍ ആണ്

ഇതൊക്കെ ഇതു രാജ്യങ്ങളിലാണ്‌ പ്രാവര്‍ത്തികമാക്കിയിട്ടുള്ളത് ???

ആള്‍ക്കാര്‍ക്ക് മനസ്സിലാകാത്ത രീതിയില്‍ എന്റെന്കിലുമൊക്കെ പറയുക .....................ഇതൊക്കെ എന്താണ് ഹെ

ChethuVasu said...

""ഉദാഹരണത്തിന് സ്ത്രീകളെ പൌരത്വ പദവിയിലേക്ക് ഉയര്‍ത്തിയത്‌, നിയമവാഴ്ച എന്തെന്ന് പണക്കാരന്നും പാവപ്പെട്ടവന്നും ഒരുപോലെ കാട്ടിക്കൊടുത്തത്, ഇവയെല്ലാം ചരിത്രപരമായി ഇസ്ലാം പുരോഗമാനപരമെന്നു പറയാനുള്ള കാരണങ്ങള്‍ ആണ്),
ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും അമേരിക്കകളിലും ഇപ്പോഴും ജനങ്ങളുടെ ഭാവനകളെ സ്വാധീനിക്കുമായിരുന്നില്ല.""

വേണുഗോപാലന്‍ സാര്‍ പറഞ്ഞു വരുന്നത് കാറല്‍ മാര്‍ക്സ് സമത്വ സുന്ദര ലോകം സ്വപ്നം കണ്ടതും ദാസ്‌ കപിടല്‍ എഴുതിയതും ഒക്കെ വെറുതെയാണെന്നും പുള്ളിക്കാരന്‍ കോപ്പി അടിച്ചതാണെന്നു മാണ് :-) ആണോ സാറേ ..?

Kmvenu said...

@ ചിത്രകാരന്‍
അല്ലേയല്ല!
കോപ്പിയടിക്കുന്നതും നന്മ്മയുടെ പേറ്റന്റ്‌ അവകാശപ്പെടുന്നതും ഒന്നുമല്ല ഇവിടെ വിഷയം.
ബുദ്ധനും ക്രിസ്തുവും ഒക്കെ ഇസ്ലാമിന് മുമ്പേ ലോകത്തെ കൂടുതല്‍ നന്മ്മകല്‍ നിറഞ്ഞതാക്കാന്‍ അവരുടെ ജീവിതങ്ങള്‍ അര്‍പ്പിച്ച്ചതല്ലേ?
നന്മ്മ- തിന്മ്മകള്‍, മനുഷ്യര്‍ ഉണ്ടായകാലം മുതല്‍ ചര്ച്ച്ചചെയ്യ്തുപോരുന്നുണ്ട്. ചരിത്രപരവും ഭൌതികവാടപരവും
ആയ നോട്ടത്തില്‍ ആശയങ്ങള്‍ കേവലം വ്യക്തികളുടെ തലച്ചോറിന്റെ ഗുണനിലവാരത്തിന്റെ സാക്ഷ്യങ്ങള്‍ അല്ല; അവ
ജീവസന്ധാരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ( ഉല്‍പ്പാദന ബന്ധങ്ങളിലൂടെ) നിര്‍മ്മിക്കപ്പെടുന്നു.
ഇന്ന്ന്നു ലോകത്തില്‍, ഇസ്ലാമിനെ ഭീകരതയായി ചിത്രീകരിക്കുന്ന എല്ലാ ആശയങ്ങളുടെയും ഭൌതിക അടിത്തറ
സാമ്രാജ്യത്വത്തിന്റെതാണ്; നഗ്നമായ സൈനികവാദ മാത്രവും അധിനിവേശപരവും ആയ നിയോ ലിബറലിസം
ആണ്.ഇതാണ് ഇസ്ലാമിനെ ചരിത്രപരമായി പുരോഗമാനോന്മുഖം ആയ ഒരു വിശ്വാസമായി ഞാന്‍ വിലയിരുത്തുന്നത്.
ഇസ്ലാമിനെ ഭീകരതയുടെ മറ്റൊരു പേരായിക്കരുതാന്‍ ആരാണ് ആവശ്യപ്പെടുന്നത് എന്ന് പരിശോധിക്കാന്‍
ഒരു മാര്‍ക്സിസ്റ്റ്‌ എന്ന നിലയില്‍, അല്ലെങ്കില്‍ ഒരു സാദാ വ്യക്തി എന്ന നിലയില്‍ ഞാന്‍ അപേക്ഷിക്കുന്നു.

കുട്ടന്‍ said...

മാതൃഭൂമി യില്‍ മൌദൂദി ...

http://www.mathrubhumi.com/story.php?id=117023

Unknown said...

ഇസ്ലാമിനെ ഭീകരതയുടെ മറ്റൊരു പേരായിക്കരുതാന്‍ ആരാണ് ആവശ്യപ്പെടുന്നത് എന്ന് പരിശോധിക്കാന്‍
ഒരു മാര്‍ക്സിസ്റ്റ്‌ എന്ന നിലയില്‍, അല്ലെങ്കില്‍ ഒരു സാദാ വ്യക്തി എന്ന നിലയില്‍ ഞാന്‍ അപേക്ഷിക്കുന്നു.താങ്കള്‍ക്കു ഇങ്ങനെ തോന്നാന്‍ എന്താണ് കാരണം ????

ചിന്തകന്‍ said...

@ചെങ്കുട്ടുവൻ വാസു
എന്റെ കമന്റ് താന്തോന്നി കോപിപേസ്റ്റാക്കിയപ്പോൾ അതിൽ നിന്ന് മർമ്മ പ്രധാനമായ ഒരു പോയന്റ് വിട്ടുപോയത് വാസു ശ്രദ്ധിച്ചോ എന്നറിയില്ല.

ഇല്ലെങ്കിൽ വിട്ട് പോയ ആ ഭാഗം അടങ്ങിയത് ഞാൻ ഒന്ന്കൂടി ചേർക്കാം...

തിരിച്ച് ഒരു കൈ വെട്ടപ്പെട്ടിരുന്നെങ്കില്‍ ഈയൊരു സുഖംകിട്ടുമായിരുന്നില്ല എന്ന് മനസ്സിലാക്കാൻ കൃസ്ത്യാനികള്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ പോലെ മരമണ്ടന്മാരല്ല. മാത്രമല്ല അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഈ സംഭവത്തിന്റെ വാര്‍ത്താ പ്രാധാന്യം തന്നെ ഇല്ലാതായിപോയേനെ.
ഈ ഭാഗം ഞാനെഴുതിയതും താന്തോന്നിയെഴുതിയതും തമ്മിലുള്ള വിത്യാസം നോക്കൂ.

എനിക്കും ആ കമന്റിൽ ഒരു ചെറിയ വാക് പിശക് പറ്റിയിട്ടുണ്ട്.

അത് ഇവിടെ തിരുത്തുന്നു.


തിരിച്ച് ഒരു കൈ വെട്ടപ്പെട്ടിരുന്നെങ്കില്‍ ഈയൊരു സുഖംകിട്ടുമായിരുന്നില്ല എന്ന് മനസ്സിലാക്കാതിരിക്കാൻ കൃസ്ത്യാനികള്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ പോലെ മരമണ്ടന്മാരല്ല. മാത്രമല്ല അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഈ സംഭവത്തിന്റെ വാര്‍ത്താ പ്രാധാന്യം തന്നെ ഇല്ലാതായിപോയേനെ.


എന്നാക്കി വായിക്കാനപേക്ഷ.

മാത്രമല്ല കമന്റിന്റെ രണ്ടാം ഭാഗം പേസ്റ്റാക്കിയിട്ടുമില്ല.

@താന്തോന്നി
ഞാനെഴുതിയ ഒരു കമന്റ് കോപീപേസ്റ്റാക്കിയപ്പോൾ അതിന്റെ പുർണ്ണഭാഗങ്ങളും പേസ്റ്റാക്കുകയും താങ്കളുടെതായ ഒരു കമന്റ് ചേർക്കുകയും ആയിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്.

ChethuVasu said...

@K.M.Venugopalan
വേണുഗോപാലന സാര്‍ ,
ഒരു മനുഷ്യന്‍ എന്ന രീതിയിലുള്ള ആദരവും ബഹുമാനവും ഒക്കെ എനിക്ക് അങ്ങയോടുണ്ട് . പിന്നെ എന്റെ കമന്റിനുള്ള മറുപടു ചിത്രകാരന്‍ എന്ന പേരില്‍ ഇട്ടതു മനപൂര്‍വ്വമല്ല എന്ന് കരുതുന്നു :-)

സാര്‍ പറയന്നു "അല്ലേയല്ല!" പക്ഷെ .. എന്നാല്‍ .

എങ്കില്‍ സാര്‍ ഇങ്ങനെ എന്തിനു എഴുതി : "" ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും അമേരിക്കകളിലും ഇപ്പോഴും ജനങ്ങളുടെ ഭാവനകളെ സ്വാധീനിക്കുമായിരുന്നില്ല.""

അതിന്റെ അര്‍ഥം , കാറല്‍ മാര്‍ക്സ് ജീവിച്ചത് യൂറോപ്പിലും ഭൂമിയിലുംമല്ല എന്നാണോ..?അദ്ധേഹത്തിന്റെ ഭാവനയെ ആരാണ് സ്വധീനിച്ച്ചത് . കാറല്‍ മാര്‍ക്സ് ഒരു ഉദാഹരണം മാത്രം .മറ്റൊരുദാഹരണം ഒരു പക്ഷെ താങ്ങള്‍ തന്നെയായിരിക്കാം. തങ്ങള്‍ക്കു സമത്വ വീക്ഷണം ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത് , താങ്കള്‍ ഇസ്ലാം മത വിശ്വാസിയാണോ ..? അല്ലാതെ താങ്കള്‍ക്ക് ഈ സമത്വ വീക്ഷണം എവിടെ നിന്ന് ലഭിച്ചു ..? താങ്കള്‍ക്ക് ഉടര്‍ന്ന ബുദ്ധി ഉള്ളതുകൊണ്ട് , ഇസ്ലാം ആകാതെ സമത്വ ദര്‍ശന സാധ്യമാണെന്നും മറ്റുള്ള ബുദ്ധി കുറഞ്ഞ "പാവ"ങ്ങള്‍ക്ക് അങ്ങനെ സാധിക്കില്ലെന്ന്മാണോ വിവക്ഷ ..?

തങ്ങളുടെ വാചകം - "എന്റെ പാവം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും "- ഇവിടെ പാവം എന്ന് അര്‍ത്ഥമാക്കുന്നത് എന്താണ് ..?സാമ്പത്തികമായ പിന്നോക്കവസ്തയാണോ..? അതോ അവര്‍ക്ക് ചിന്താപരമായ കഴിവ് കുറവുനണ്ടെന്നാണോ ..അക്കാര്യത്തില അവര്‍ താങ്കളില്‍ താഴ്ന്നവര്‍ ആണോ ? എന്തുകൊണ്ട് അവര്‍ താങ്കള്‍ക്ക് 'പാവമായി' ...? patronization എന്നത് ശരിയായ കാര്യമാണോ ..താങ്കള്‍ക്ക് അവരില്‍ നിന്നും ഉയര്‍ന്ന ചിന്തയുണ്ട് എന്നത് താങ്കളെ ഗുപ്തമായി ആനന്ദിപ്പിക്കുണ്ടോ )

താങ്കള്‍ പറയുന്നു "നന്മ്മയുടെ പേറ്റന്റ്‌ അവകാശപ്പെടുന്നതും ഒന്നുമല്ല ഇവിടെ വിഷയം." -
എങ്കില്‍ താങ്കള്‍ എന്തിനു ആ പേറ്റന്റ്‌ (മുകളില്‍ കൊടുത്തതു ) കൊടുക്കാന്‍ ശ്രമിച്ചു..? വാദിച്ചു ജയിക്കാന്‍ ചെയ്തതാണോ ..?വാക്കുകളുടെ അര്‍ഥം എഴ്തുതിയപ്പോള്‍ ആലോചിച്ച്ചില്ലേ..? ഇത് വിഷയമാക്കിയത് താങ്കള്‍ അല്ലെ..?

മാനവീയത ഇസ്ലാമില്‍ ഉണ്ട് എന്നത് സത്യമാണ് എനിക്ക് അത് കൊണ്ട് തന്നെ ആ മതത്തോടു അക്കാര്യത്തില്‍ ബഹുമാനവുമുണ്ട്‌ , പക്ഷെ അത് മറ്റു മതങ്ങളിലുമുണ്ട് , യുക്തിവാദികളിലും നിരീശ്വരവാദികളിലും ,താങ്കള്‍ക്കും ഉണ്ട് . മനവീയതയാണ്സാമ്രാജ്യത്വത്തെ നേരിടാന്‍ തങ്കളെ പ്രേരിപ്പിക്കുന്നതും.

മാനവീയതയില്‍ നിന്നാണ് മതവും മാര്‍ക്സിസവും യുക്തിവാദവും ഉണ്ടായത് എന്നും മറിച്ചല്ല എന്ന് കരുതുന്ന ഒരാളാണ് ഞാന്‍ .
സ്നേഹത്തോടെ
ചെത്തുകാരന്‍ വാസു

Ajith said...

@..
(കൈവെട്ട് അപലപിക്കുന്നു,അപലപിക്കുന്നു, അപലപിക്കുന്നു).

When all the mainstream muslim organizations came forward to condemn the act . Here is one article posted in the Website of "CHRO" said to be an auxillary of popular front .


"
Thiruvananthapuram: Human rights activists condemned police atrocities against Muslims in the name of investigation into the assault on college teacher. They demanded to stop unwarranted statewide raids in the offices of Popular Front of India and Social Democratic Party of India (SDPI) and houses of its activists. There are reports of illegal custodies and custodial tortures. And police are also giving false reports to the media about the seized materials during raids as if the CDs and booklets were having anti national features.
The duty of the police is to find out real culprits behind the attack and produce them before the law. The law enforcers should not become law breakers. There was more serious crimes in the state in the past committed by various groups like CPM and RSS including murder. But there were no police activities of this kind then. This kind of discrimination will cause unrest and insecurity in the society, opined statement by human rights activists.
The statement was signed by C R Neelakandan, A Vasu, Prof. T B Vijayakumar, Dr. M S Jayaprakash, Reni Ilin, Nikhila Henry, N P Chekkutty, Jamal Kochangadi, K M Rama, Selvaraj, K Prasannakumar, K M VenuGopal ans Dr. J Devika ".

C R Neelakandan later retracted as he was never a signatory. What Aryadan Shoukath mentioned in a TV debate ("Nammil Thammil") seems very significant here about the critism he faces during the release of his movie.

many "Marxists" are in the forefront to rise to the status of Mukundan C Menon.LINK:
http://nchro.org/index.php?option=com_content&view=article&id=7108:save-india-day-9-august-pfi-campaign-stop-torturing-innocents-human-rights-activists&catid=9:minorities&Itemid=19

Ajith said...

MR Venugopal , you are a signatory to the statement that Its not Popular Front ,SDPI, but the "real culprits" should be brought to book.

Who are those 'real culprits' ?

നിസ്സാരന്‍ said...

വേണുഗോപാലന്‍ സാറെ താങ്കളാണ് യഥാര്‍ത്ഥ ബുദ്ധിജീവി. ഇമ്മാതിരി ബുദ്ധിജീവികളെയാണ് കേരളത്തിനാവശ്യം. എഴുതുന്നത് കണ്ടിട്ട് ഇപ്പോള്‍ തന്നെ താങ്കള്‍ ഒരൊന്നൊന്നര ബുദ്ധിജീവിയായ പോലെയുണ്ട്. വൈകാതെ ഒരു സാംസ്ക്കാരികനായക പദവിക്കും അര്‍ഹതയുണ്ട്. അഭിവാദനങ്ങള്‍ ആയിരമായിരം !!!!!

Kmvenu said...

@ Ajith
"Here is one article posted in the Website of "CHRO" said to be an auxillary of popular front..."

What bull shit is this?
What is this said to be?

This is why I tell you that fascism is at your door steps..now it is CHRO and Popular Front Kerala.
It is almost all Muslims in Gujarat ,
in Khandamahal(Orissa) all adivasis and dalits who had converted to Christianity

In Mangalore and South Karnataka, it was about young girls and boys
communicating with each other/traveling in buses sitting in adjacent seats/ women visiting the pubs/youths celebrating Valentine's Day..

You want poof who is doing these?

>["MR Venugopal , you are a signatory to the statement that Its not Popular Front ,SDPI, but the "real culprits" should be brought to book]

Why do you ask this to me?..
In the statement there was nothing
like
'it was not PF/SDPI..'
though it is expressedly suggested that
"..The duty of the police is to find out real culprits behind the attack and produce them before the law. The law enforcers should not become law breakers.."

You better ask the police to stop harassing innocent people, than spreading the nasty media stories like "CHRO" said to be an auxillary of popular front..."!

ChethuVasu said...

Dear Venugaopalan sir,

you say "
Why do you ask this to me?..
In the statement there was nothing
like
'it was not PF/SDPI..'"

Now the statement says
"The duty of the police is to find out real culprits behind the attack and produce them before the law"

Now we get back to discussion:
1.The police and government says PFI is the culprit,Raids their offices, takes their members into custody
2.CHRO protests against the Raids and ask the police to find out the real culprits (what is the implicit assumption here..?)
3 . Now (2) above, assumes that CHRO is not of the view that culprits as suggested by the police as of now, are not the real culprits .
4. replace part in (3)"culprits as suggested by the police" with part " PFI is the culprit" from (1)

5. So we get a statement CHRO is not of view that PFI are not the real culprits.

This is a simple ,plain logical chain of reasoning.

Now how can you say that " the people raided by the police are not real culprits" and that "you never said that PFI is not the culprits" at the same time..

It is logical fallacy. It doesn't stand . :-)

Kmvenu said...

@Chethukaran Vasu:
Sorry for my comment having addressed to chithrakaran; actually I found the mistake after posting ; but thought that I could even address to the moderator direct.
Anyway, it was not because of the reasons you mentioned that I almost avoided to mention Marx in the context I made references to Budhdhism, Christianity and Islam.
All pre-Marxian thoughts continue to inspire even progressive minded people these days,whether you or myself like it or not. To that extent,I also believe they ought to be part of the repertoire
of progressive ideas oriented toward changing the world for better.
(Thanks,Venu)

Kmvenu said...

@ Chethukaran Vasu
It just means that
THE POLICE SHOULD ACT LAWFULLY;
THE POLICE SHOULD NOT ACT IN A LAWLESS MANNER
Even in this discussion someone said that "CHRO is said to be an affiliate of PF/PDFI"
In many arbitrary police arrests and media reporting,this kind of remote associations are seen willfully done.
All this happens in a country where a senior police officer in charge of Anti Terrorist Activity and who had actually unearthed the RSS links in connection with several cases of terrorism related offences( which in turn were earlier wrongly attributed by the investigative agencies and the media to several innocent Muslim youths and certain lawful Muslim otrganizations.)was lynched in the course of an operation. Hemanth Karkare and his associate Salaskar were officers of such impeccable record and the circumstances under which they were killed allegedly by the terrorists while they encountered the latter in the Mumbai terrorist attack still leave lot of questions unanswered.!
Just call Mr Musharaf (who published the book WHO KILLED HEMANTH KARKARE and who is also an ex-Police Officer retired from a responsible post )a terrorist and get relieved of your 'unpatriotic' doubts!
Coming back to your question,
I will rather suggest that the organization PF/PYFI whatever has taken a public stand denying their involvement in the crime.But for 'proving'the very same crime the police seem to say that they have offices, they organize meetings, they possess this and that book (including Tamil & other translations of Who Killed Hemant Karkare), CDs and all.
How incriminating are these stuff , is yet to be established in a court of law..
WE are still left guessing what would be the material like proving that the organization has a 20 years programme
(not a 20 point program, but should indeed be a magic programme!)
to make Kerala a "Muslim majority state"!

)

chithrakaran:ചിത്രകാരന്‍ said...

പ്രിയ ദുഷ്ടന്മാരെ,
സാമ്രാജ്യത്വ ഭാഷയായ ഇംഗ്ലീഷില്‍
തുടര്‍ച്ചയായി കമന്റെഴുതി ഈ
പാവത്തെ കഷ്ടപ്പെടുത്തരുത് !!!

Kmvenu said...

http://video.google.com/videoplay?docid=2361768238243596380#

Unknown said...

WE are still left guessing what would be the material like proving that the organization has a 20 years programme
(not a 20 point program, but should indeed be a magic programme!)
to make Kerala a "Muslim majority state"!

എത്ര നാള്‍ കാത്തിരിക്കണം ?????

ChethuVasu said...

എന്റെ പോന്നു ചേട്ടന്മാരെ , ശരിയാന് നമ്മള്‍ ഒരു രാജ്യമാണ് , ഈ രാജ്യത്ത് നടക്കുന്ന എല്ലാ സംഭവങ്ങളോടും നമ്മള്‍ പ്രതികരിക്കണം , തെറ്റ് കണ്ടാല്‍ പ്രതിഷേധിക്കണം , പക്ഷെ ഈ ഇന്ത്യ മൊത്തം ഒരേ സെറ്റ് അപ്പ്‌ ആണ് എന്ന് വിചാരിക്കരുത് പ്ലീസ് . വടക്കേ ഇന്തയില്‍ കാണുന്ന വര്‍ഗ്ഗീയ ഭ്രാത് അതെ അളവില്‍ ഇവിടെ ഇല്ല (പൂര്‍ണമായും ഇല്ല എന്നല്ല ഇതിന്റെ അര്‍ത്ഥം ) , ഉണ്ടായിരുന്നില്ല . അവിടെ ഇപ്പോള്‍ ഉള്ള ജാതീയത (സവര്‍ണത ) ആ അളവില്‍ ഇവിടെ ഇപ്പോള്‍ ഇല്ല . അത് കൊണ്ട് ഇന്ത്യയില്‍ മറ്റൊരു സ്ഥലത്ത് നടന്നു എന്ന് നാം കരുതുന്ന ഒരു കാര്യത്തോട് വടക്കേ ഇന്ത്യന്‍ സ്കേലില്‍ അല്ല ഇവിടെ പ്രതികരിക്കേണ്ടത് , ഇന്ത്യയുടെ ഒരു ഭാഗത്ത് , A എന്നാ വിഭാഗം (മതമോ ജാതിയോ ) B (മതമോ ജാതിയോ ) എന്നാ വിഭാഗത്നോട് അക്രമം കാട്ടിയാല്‍ , കേരളത്തില്‍ അതിനു പകരം വീട്ടുകയല്ല വേണ്ടത് .അങ്ങനെ ചെയ്‌താല്‍ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നാ പോലെ ആകും . അത് കൊണ്ട് , ഈ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇവിടെ അത്തരം സംഭവങ്ങളെ ക്കുറിച്ച് അവബോധം ഉണ്ടാക്കുകയും, കഴിയുമെങ്ങില്‍ അതതു സ്ഥലങ്ങില്‍ പോയി, ആശയ പ്രചാരണവും പ്രതിരോധവുക് ഒക്കെ തീര്‍ക്കുകയാണ് വേണ്ടത് . ഇവിടെ എല്ലാവരും നിങ്ങലോടപ്പമുണ്ടാകും തീര്‍ച്ച , അല്ലെ എന്റെ പ്രിയ നാട്ടാരെ ..?

പിന്ന കേരളം സ്വര്‍ഗ്ഗമാണെന്നല്ല , ഇവിടെ ഇനിയും സാമൂഹ്യ പുരോഗതി അതിന്റെ ആത്മാവിലും , ഭൌതിക സമൂഹത്തിലും ഉണ്ടാകാനുണ്ട് . ഇവിടെയുള്ള വൃത്തികെട്ട സാമൂഹ്യ അനീതികള്‍ എത്രയും പെട്ടെന്ന് തുടച്ചു മാറ്റപ്പെടെണ്ടാതുണ്ട് .അതിനു ഈ നല്ലവരായ മനുഷ്യവകഷികളുടെ പിതുന വളരെ ആവശ്യമാണ് .കാരണം അവരില്‍ പൊതുവേ എല്ലാവരും വളരെ നല്ലവരത്രേ, ഒരുപാട് തിയറി പഠിച്ചു പോയാല്‍ പ്രക്ട്കള്‍ ചിലപ്പോള്‍ ഫെയില്‍ ആകും അതിന്റെ ഒരു പ്രശ്നം അല്ലാതെ , അവരെ കുറ്റം പറയാന്‍ വാസുവിന് പറ്റില്ല . കാരണം വാസുവിനെ അക്ഷരം പഠിപ്പിച്ച സാറന്മാര്‍ അല്ലെ അവരുടെ പൂര്‍വികര്‍ ..

എന്റെ സാറന്മാരെ, ഓര്‍ക്കേണ്ടത് ഒറ്റക്കാര്യം മാത്രം, സാമൂഹിക കേരളം ഇന്ത്യന്‍ ശരാശരിയെക്കാള്‍ മെച്ചമാണ് , അത് കൊണ്ട് കേരളത്തെ ഇന്ത്യയിലെ മറ്റെല്ലാ പ്രദെശത്തെപ്പോലെ ആക്കുന്നതിനു പകരം ഇന്ത്യയെ ഒരു വലിയ കേരളമാക്കൂ ..പ്ലീസ്‌.... മനുഷ്യാവകാശ ചേട്ടന്മാരെ ..പ്ലീസ് ..സഹകരിക്കൂ..വിജയിപ്പിക്കൂ..വാസു ഓസില്‍ ഇളം കള്ള് തരാം .... :-)

സുല്ല് ! ടാറ്റാ !! ചെത്താന്‍ പോണ്ട ടൈം ആയി , വരട്ടെ ..
എല്ലാര്ക്കും നല്ലത് വരട്ടെ. !! :-)

സ്വന്തം വാസു ..

സുഗുണന്‍ said...

ചിന്തകനോട്:
കൊപിയടിച്ചതല്ലേ.... ചിന്തിച്ചു നോകിയപ്പോള്‍ ചിന്തകന്ടെ ചിന്തകളോട് യോചിച്ച കാര്യങ്ങള്‍ എടുത്തു പറഞ്ഞു.. എന്‍ടെ ചിന്തകളും ചിന്തകന്ടെ ചിന്തകളും ശരിയാവാതിടത് കുറച്ചു മുറിച്ചു കളഞ്ഞു ... തിരുത്തി നാല് പ്രാവശ്യം കൊടുക്കേണ്ട കാര്യമുണ്ടായിരുന്നില്ല.. വായിക്കുന്നവര്‍ക്ക് അല്ലേലും അറിയാല്ലോ ....
ചെത്തുകാര... കോപിയടിച്ചു ഞാന്‍ പരീക്ഷക്ക്‌ പോയി എഴുതിയോന്നുമില്ലല്ലോ... താഴെത്തന്നെ വെച്ചില്ലേ ... അതിനെന്തിനാ VS നെ പോലെ കൈകാലിട്ടടിക്കുന്നത്‌, .... കാര്യം നോക്ക് മാഷേ ....
വേണു സാറേ ... സാറൊന്നു പോപ്പുലര്‍ ഫ്രോന്റിനിട്ടു നാല് തെറി പറഞ്ഞേ... ദേ... കാണാം നൂറായിരം നല്ല ഒന്നാന്തരം കമന്റ്സും, അഭിനന്ദനങ്ങളും, പൂച്ചെണ്ടുകളും...മതേതര സര്‍ട്ടിഫിക്കറ്റും ... ങാ പിന്നെ ..
......പിന്നെ, ആ നമ്മളെ കാല മാക്സ് ചേട്ടനെ ഒന്ന് പൊക്കി വെച്ചേര്.. അപ്പൊ പിന്നെ ശോഷിച്ചു ശോഷിച്ചു പോന്ന "തോഴിലാ(കൊല)ളി വര്‍ഗ(ഗീയ) പാര്‍ട്ടിക്ക് കുറച്ചു ഗ്ലോക്കോസ് കേറ്റിയ പോലെ യാവും ... അവശത മാറട്ടെ... നാലുകൊല്ലമായി ഭരിച്ചു മുടിച്ചു മുധിച്ചു ക്ഷീനിച്ചിരിക്കുവാല്ലേ....

ചിത്രകാരാ ...
ഞാന്‍ തേജസും തേജസ്‌ ദ്വൈവാരികയും മാധ്യമവും, പിന്നെ മാതുട്ടിചായന്റെ കൊലയാള മനോരമയും, ജന്മഭുമിയും,ചിലരുടെ മാത്രം മാതൃഭുമിയും ഒക്കെ കുഴച്ചു മറിച്ചു പരത്തി നിരത്തി വായിക്കുന്നത് കൊണ്ട് ആവശ്യത്തിനു എരിവും പുളിയും ഉണ്ട് ... പിന്നെ ഈ ബ്ലോഗലും കിട്ടിയപ്പോ കെങ്കേമമായി ....

സുഗുണന്‍ said...

A എന്നാ വിഭാഗം (മതമോ ജാതിയോ ) B (മതമോ ജാതിയോ ) എന്നാ വിഭാഗത്നോട് അക്രമം കാട്ടിയാല്‍ , കേരളത്തില്‍ അതിനു പകരം വീട്ടുകയല്ല വേണ്ടത് .
ശോ ബലാത കായ്ച്ചപ്പാടന്ന്യാപ ...
വളരെ (റീ നീട്ടി വലിച്ചു പറയണം, വി എസ് പറയുന്ന പോലെ ) അര്‍ത്ഥ 'ഗര്‍ഭവും' ശുദ്ധവുംooooooooooo ......
അല്ല വാസുവേട്ട...ഇപ്പൊ ഏതു കുരക്കനെയാ കോഴി പിടിച്ചത് ???

കഴിയുമെങ്ങില്‍ അതതു സ്ഥലങ്ങില്‍ പോയി, ആശയ പ്രചാരണവും പ്രതിരോധവുക് ഒക്കെ തീര്‍ക്കുകയാണ് വേണ്ടത് . ഇവിടെ എല്ലാവരും നിങ്ങലോടപ്പമുണ്ടാകും തീര്‍ച്ച , അല്ലെ എന്റെ പ്രിയ നാട്ടാരെ ..?
ഇതേതായാലും സന്തോഷമുള്ള കാര്യം തന്നെ .... (വാസുവേട്ടന്‍ കീ ജയ് )

സുഗുണന്‍ said...

മൂവാറ്റുപുഴയില്‍ നടന്ന നിര്‍ഭാഗ്യകരമായ സംഭവത്തിന്റെ മറവില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളും പ്രചാരണകോലാഹലങ്ങളും കേരളത്തിലെങ്കിലും അവശേഷിക്കുന്ന മതസൌഹാര്‍ദത്തിന്റെ ശാദ്വലതലങ്ങളില്‍ വിഷം കലര്‍ത്തുന്ന തരത്തിലുള്ളതാണ്

കോളജ് അധ്യാപകന്റെ കൈ വെട്ടിയ തെറ്റിനെ അതിനേക്കാള്‍ വലിയ തെറ്റുകള്‍കൊണ്ട് അഭിഷേകം ചെയ്യുന്ന വൃത്തിഹീനമായ രാഷ്ട്രീയം പ്രബുദ്ധ സാക്ഷരകേരളത്തിന്റെ സാംസ്കാരികമണ്ഡലത്തെ മലീമസമാക്കിക്കൊണ്ടിരിക്കുമ്പോള്‍ നഷ്ടപ്പെടുന്നതെന്താണെന്നു കേരളമനസ്സാക്ഷി തിരിച്ചറിയേണ്ടതുണ്ട്. കേരളസമൂഹത്തില്‍ ശക്തമായ സ്വാധീനമുള്ള പോപുലര്‍ ഫ്രണ്ടിനോ മുസ്ലിംകളെ മൊത്തത്തിലോ ദുഷ്പ്പേര് ചാര്‍ത്തുന്നതുമൂലമുണ്ടാവുന്ന സാമുദായിക ധ്രുവീകരണത്തിന്റെ ദൂഷ്യഫലങ്ങള്‍ ദൂരീകരിക്കാന്‍ ഒരുകാലത്തും കഴിഞ്ഞുകൊള്ളണമെന്നില്ല.

ദൈവം പ്രവാചകനെ ഏറ്റവും ദുഷിച്ച തെറിഭാഷയില്‍ സംബോധന ചെയ്യുന്ന വാചകം എഴുതിച്ചേര്‍ത്ത പ്രഫ. ജോസഫിന്റെ ചെയ്തിക്കെതിരേ നാട്ടിലെ മൊത്തം ക്രൈസ്തവരെയോ ജോസഫ് പ്രതിനിധാനം ചെയ്യുന്ന സഭയെയോ കുടുംബത്തെ പോലുമോ ആരും പഴിച്ചിട്ടില്ല. പഴിയും തൊഴിയും ഏറ്റത് ജോസഫിനു മാത്രമായിരുന്നു. കൈ നഷ്ടപ്പെടേണ്ടിവരുകയെന്ന ദുരന്തം വന്നുഭവിച്ചതും ജോസഫിനു മാത്രമാണ്.എന്നാല്‍, അധ്യാപകനെ ആക്രമിച്ചവര്‍ പഴിക്കപ്പെടേണ്ടതിനു പകരം അവരുടെ സമുദായത്തെ ഒന്നടങ്കം കാടിളക്കി വേട്ടയാടുന്നതും താലിബാനിസം തൊട്ട് പ്രാകൃതത്വം വരെയുള്ള വിശേഷണങ്ങള്‍കൊണ്ടു മൂടുന്നതും അന്യമതസ്ഥരില്‍ അവരെക്കുറിച്ചു ഭീതി ജനിപ്പിക്കുന്നതും ആപദ്കരമാണ്.

ഈ ഭീതിജനിപ്പിക്കുന്നതിന് കേരളത്തില്‍ സംഘപരിവാരത്തേക്കാള്‍ പതിന്‍മടങ്ങ് കേരള പോലിസിന്റെ എല്ലാ തലങ്ങളിലും തലപ്പത്തിരിക്കുന്ന ചില പോലിസ് ഉദ്യോഗസ്ഥരുടെ ഗൂഢനീക്കമുണ്െടന്ന വാര്‍ത്തകള്‍ ഏറെ ആശങ്കയോടെയാണു കേരളം ശ്രവിക്കുന്നത്. കേരളത്തിലെ പോലിസ് സേനയുടെ അടിതൊട്ട് മുടിവരെ ഒരുപോലെ തലപ്പത്ത് ഒരു മതവിഭാഗത്തില്‍പ്പെട്ടവര്‍ തന്നെ അവരോധിതരായെന്നതു തികച്ചും യാദൃച്ഛികമാവാനിടയില്ല. ഇവരെല്ലാം കൂടിച്ചേര്‍ന്നു സൃഷ്ടിക്കുന്നതാണ് മേല്‍പ്പറഞ്ഞ ഭീതിയും പരസ്പരവിദ്വേഷവും.

ഇതുതന്നെയാണ് ഇവാഞ്ചലിസ്റായ ജോര്‍ജ് ബുഷ് ലോകത്തു സൃഷ്ടിച്ച ഇസ്ലാമോഫോബിയ അഥവാ ഇസ്ലാം ഭീതി. ഇസ്ലാം ഭീതിയെ ഇതേ വിഭാഗത്തില്‍പ്പെടുന്ന പോലിസ് മേധാവികളുടെ ഒത്താശയോടെ പറിച്ചുനടുകയാണു കേരളത്തില്‍. അല്ലെങ്കിലെങ്ങനെയാണു ചിലര്‍. ഒരു അധ്യാപകന്റെ കൈ വെട്ടിയെന്ന ഒറ്റപ്പെട്ട ക്രൂരകൃത്യത്തെ താലിബാനിസമെന്ന് ഒറ്റയടിക്കു വിശേഷിപ്പിച്ചുകളയുക. കൈവെട്ട് നടന്ന ഉടനെ തീവണ്ടിയില്‍ സ്ഫോടകവസ്തു, വണ്ടിയുടെ എയര്‍പൈപ്പ് മുറിക്കല്‍, ബസ്സില്‍ സ്ഫോടകവസ്തു, ആയുധശേഖരം പിടിക്കല്‍- ഒറ്റയടിക്ക് നിരവധി സംഭവങ്ങള്‍ ആവര്‍ത്തിച്ചുണ്ടാവുന്നതെങ്ങനെയാണ്?്

ഇന്ത്യന്‍ ദേശീയപതാകയേന്തി സ്വാതന്ത്യ്രസന്ദേശമുയര്‍ത്തി സാരെ ജഹാംസെ അച്ചാ എന്ന വിശ്വവിഖ്യാതമായ ദേശസ്നേഹഗീതം പാടി മാര്‍ച്ച് ചെയ്യുന്നതുപോലും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ രാജ്യദ്രോഹമായി മുദ്രകുത്തപ്പെടുന്നു. ശിരോവസ്ത്രം നിഷേധിക്കുന്നതേറെയും അമേരിക്കന്‍ പണംപറ്റുന്ന ചില മതപ്രഭാഷകര്‍ സ്വയം സ്ഥാപിച്ച സഭകള്‍ നടത്തുന്ന സ്കൂളുകളിലാണെന്നാണു പറയുന്നത്. പക്ഷേ, ഇക്കൂട്ടരെ ആരും ഒറ്റപ്പെടുത്തി ആക്രമിക്കുന്നില്ല. സൌഹാര്‍ദത്തോടെ ജീവിക്കുന്ന കേരളീയര്‍ക്കിടയില്‍ വിദ്വേഷത്തിന്റെ വിത്തുകള്‍ മുളപ്പിക്കുന്നതാണ് ഇത്തരം പ്രചാരണങ്ങള്‍. സ്ഫോടകവസ്തുക്കള്‍ ബസ്സിലും വണ്ടിയിലും കണ്െടടുക്കപ്പെടുകയും നിലമ്പൂരില്‍ തീവണ്ടിയുടെ ബ്രേക്ക് പാഡ് മുറിക്കുകയും ചെയ്ത അതേ വേളയില്‍ മുഖ്യമന്ത്രിക്കു വധഭീഷണി നല്‍കിയതു തീവ്രവാദത്തിന് എരിവും പുളിയും കൂട്ടാനായിരുന്നുവെങ്കിലും സംഭവത്തില്‍ പിടിയിലായത് ബാബു ചാക്കോ എന്നയാളാണ്. ഇതോടെ പ്രസ്തുത സംഭവം വിസ്മൃതിയിലേക്കു തള്ളപ്പെട്ടുവെങ്കിലും ഈ സംഭവം കേരളീയ മനസ്സാക്ഷിക്കുമുമ്പില്‍ ഉയര്‍ത്തുന്ന ഒരു വെല്ലുവിളിയുണ്ട്. പോലിസുദ്യോഗസ്ഥരെ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന വ്യാജപ്രചാരണമുള്‍പ്പെടെയുള്ള കള്ളത്തരങ്ങളുടെ ആകത്തുക കൂട്ടിനോക്കാം നമുക്ക്. പക്ഷേ, ബാബു ചാക്കോയെപോലെ പലരും ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ എരിവും പുളിയും ചേര്‍ക്കാന്‍ നിയോഗിക്കപ്പെട്ടിട്ടില്ലെന്ന് ആരുകണ്ടു?

സുഗുണന്‍ said...

അതേപോലെ ഇപ്പോഴത്തെ കടന്നാക്രമണങ്ങള്‍ മുസ്ലിംസംഘടനകള്‍ക്കു പുത്തരിയല്ല. മുമ്പ് പലപ്പോഴും പല സംഘടനകളും ആക്രമണവിധേയരായിട്ടുണ്ട്. ഇന്ത്യക്കു സ്വാതന്ത്യ്രം കിട്ടിയ ഉടനെ ഇന്ത്യയിലെ ഏറ്റവും വലിയ മൂരാച്ചികളും വര്‍ഗീയവാദികളും വിഘടനവാദികളും മുസ്ലിംലീഗായിരുന്നു. വിഭജനത്തിന്റെ മുഴുവന്‍ പാപഭാരവും തലയിലേറ്റേണ്ടിവന്ന മുസ്ലിംലീഗിന് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് എന്ന ശുദ്ധമായ പേരിട്ടിട്ടും സ്വതന്ത്ര ഇന്ത്യയുടെ വികസനരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്യ്രം ലഭിച്ചിരുന്നില്ല.

കേരളത്തില്‍ മുസ്ലിംലീഗ് രാഷ്ട്രീയം ശക്തിപ്രാപിച്ചപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്തതും തലയുയര്‍ത്താന്‍ സമ്മതിക്കാതിരുന്നതും കോണ്‍ഗ്രസ്സായിരുന്നു. 'ചത്ത കുതിര' എന്ന നെഹ്റുവിശേഷണം ഒരുകാലത്തും ഒരു മുസ്ലിംലീഗുകാരനും മറക്കാനിടയില്ല. ലീഗ് ശക്തിപ്പെട്ടപ്പോള്‍ നിവൃത്തികേടുകൊണ്ട് സ്പീക്കറാവേണ്ടിവന്നപ്പോള്‍ തൊപ്പി ഊരിവയ്ക്കണമെന്നു നിര്‍ദേശിച്ച മുഖ്യധാരാ രാഷ്ട്രീയക്കാരെ ലീഗുകാര്‍ ഇന്ന് ഒരുപക്ഷേ, വിസ്മരിച്ചിരിക്കും. മുസ്ലിംലീഗില്ലാതെ അധികാരത്തില്‍ വരാനാവില്ലെന്നു വന്നപ്പോള്‍ മാത്രമാണ് ലീഗിനോടുള്ള അസ്പൃശ്യത മാറിയത്. എന്നിട്ടും സി എച്ചിനെ ഒരുനാള്‍ മുഴുക്കെ മുഖ്യമന്ത്രിക്കസേരയിലിരുത്താന്‍ അനുവദിക്കാത്ത പ്രത്യയശാസ്ത്രങ്ങളാണ് ഇവിടം ഭരിക്കുന്നത..

അധികാരലബ്ധിക്ക് ലീഗ് അനിവാര്യമായിരുന്നിട്ടും ശരീഅത്ത് വിവാദകാലത്തു മുസ്ലിംലീഗിനെ ഖബറടക്കാന്‍ ശുദ്ധ മതേതരവാദിയായ ഇ എം എസിന്റെ മേല്‍നോട്ടത്തില്‍ ഭഗീരഥ യത്നങ്ങള്‍ നടക്കുകയുണ്ടായി. ജനകീയ കരുത്തുകൊണ്ടു മാത്രമാണ് തച്ചുതകര്‍ക്കാനുള്ള പതിനെട്ടടവുകളെയും ലീഗിന് അതിജയിക്കാനായത്. എണ്‍പതുകളില്‍ ഇ എം എസ് നമ്പൂതിരിപ്പാട് ഉയര്‍ത്തിവിട്ട ശരീഅത്ത് വിവാദചരിത്രമറിയുന്നവര്‍ക്കിതു മറക്കാനാവില്ല. കോണ്‍ഗ്രസ്സിലെ ഒരു ചേരിയും സി.പി.എമ്മും ബി.ജെ.പിയും ഒറ്റക്കെട്ടായിട്ടായിരുന്നു ശക്തമായി മുസ്ലിംലീഗിനെതിരെന്ന നാട്യത്തില്‍ മുസ്ലിംകള്‍ക്കെതിരേ നിലകൊണ്ടത്. താറടിക്കാനും പ്രാകൃതരും പഴഞ്ചന്‍മാരുമായി മുദ്രകുത്താനും അന്നുമുണ്ടായി ഭയങ്കരശ്രമങ്ങള്‍.

ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കെതിരായി നടന്ന അത്യുഗ്രന്‍ വിസ്ഫോടനാത്മക സ്ഥിതിവിശേഷം സൃഷ്ടിച്ചുവിട്ടതിനു പിന്നിലുമുണ്ടായിരുന്നു ഇതേ ശക്തികളെല്ലാം. ഡോ. മുനീര്‍ മാധ്യമസ്വാതന്ത്യ്രത്തിന്റെ കുരിശുപോരാളിയായി വെറുതെയങ്ങു വന്നതാണെന്നു ധരിക്കാന്‍ പ്രയാസം. കുഞ്ഞാലിക്കുട്ടിയില്‍ ആരോപിക്കപ്പെട്ട കുറ്റം അതിനേക്കാള്‍ വലിയ അളവില്‍ തെളിയിക്കപ്പെട്ടവര്‍ക്കു നേരിടേണ്ടിവന്നിട്ടില്ലാത്ത പ്രചണ്ഡപ്രചാരണങ്ങളുടെ കൊടുങ്കാറ്റില്‍ യഥാര്‍ഥത്തില്‍ മുസ്ലിംലീഗ് ആടിയുലയുകയായിരുന്നു. അന്നും ലീഗ് പിടിച്ചുനിന്നത് തീവ്രവാദമുദ്രയുള്ളവരുള്‍പ്പെടെ കേരള മുസ്ലിംകള്‍ ഒന്നടങ്കം ഒപ്പംനിന്നതുമൂലമായിരുന്നു. എന്തുകൊണ്ട് കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തി ആക്രമിച്ചുവെന്ന ചോദ്യത്തിന്റെ യഥാര്‍ഥ ഉത്തരം കുടികൊള്ളുന്നത് എന്തുകൊണ്ട് തൊപ്പി അഴിച്ചുവയ്ക്കാന്‍ പറഞ്ഞു എന്നതില്‍ത്തന്നെയാണ്. അഥവാ അന്നും ഇന്നും ചില കൂട്ടര്‍ ജാഗ്രതയോടെ മുസ്ലിം സംഘശക്തികളെ തകര്‍ക്കാന്‍ ഒരുമിച്ചുനില്‍ക്കുന്നു എന്നുള്ളതാണ്. അതില്‍ കോണ്‍ഗ്രസ്സുകാരനും മാര്‍ക്സിസ്റ്റുകാരനും ബി.ജെ.പിക്കാരനും ഒന്നിച്ചുണ്ട് എന്നതുമാണ്. അജിതയെപ്പോലുള്ള നക്സല്‍ ടേണ്‍ഡ് സവര്‍ണ ഫെമിനിസ്റുകളുടെ പിന്തുണയും അവര്‍ ഉപയോഗപ്പെടുത്തുകയായിരുന്നു.

മലപ്പുറം ജില്ലാ രൂപീകരണവേളയിലുണ്ടായ ലീഗ്വിരുദ്ധ പ്രചാരണങ്ങളും ഒറ്റപ്പെടുത്തലും ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍, ഈയിടെ ചിത്രം മാറിമറിയുകയാണ്. ലീഗിന്റെ അജയ്യശക്തി ബോധ്യപ്പെട്ടതുകൊണ്ടാവണം, ലീഗിനുള്ളില്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ ഈ ശത്രുകോക്കസിനു സാധിച്ചുകൊണ്ടിരിക്കുകയാണ്. അതിനായി ലീഗിലെ ചില നേതാക്കളെ മാമോദീസ മുക്കി സെക്കുലര്‍ ആക്കി മാറ്റുകയും മറ്റുള്ളവരെല്ലാം സെക്കുലര്‍ വിരുദ്ധരായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. ലീഗിനുള്ളിലേക്കു നുഴഞ്ഞുകയറാന്‍ നിരീശ്വരവാദികളുള്‍പ്പെട്ട, ആര്‍.എസ്.എസിന് അനുകൂലമായി എക്കാലവും നിലനിന്നിട്ടുള്ള ഇക്കൂട്ടര്‍ വഴിതുറന്നിരിക്കുന്നു. വെറുതെയാണോ പോപുലര്‍ ഫ്രണ്ടിനെതിരേയുള്ള കടന്നുകയറ്റത്തിനു മുസ്ലിംലീഗിലെ രണ്േടരണ്ടുപേര്‍ മാധ്യമമുന്നണിയില്‍ നില്‍ക്കുന്നത്?

സുഗുണന്‍ said...

അപ്രതിരോധ്യമായ ടിപ്പുസുല്‍ത്താന്റെ മൈസൂര്‍ കോട്ടയ്ക്കുള്ളിലേക്കു നുഴഞ്ഞുകയറാന്‍ പൂര്‍ണയ്യമാര്‍ പഴുതുണ്ടാക്കിക്കൊടുത്തതുപോലെ മുസ്ലിംലീഗിന്റെ കോട്ടകളില്‍ ഭാവിയില്‍ വിള്ളലുണ്ടാക്കാന്‍ പാകത്തിലുള്ള ആശയവ്യതിയാനത്തിനു നാന്ദികുറിക്കപ്പെട്ടുകഴിഞ്ഞു. ഇസ്മാഈല്‍ സാഹിബും ബാഫഖി തങ്ങളും സി എച്ചും പടുത്തുയര്‍ത്തിയ ഹരിതകോട്ട തകര്‍ക്കാനുള്ള മീര്‍ജാഫര്‍മാര്‍ മുസ്ലിംലീഗിന്റെ ഇതപ്പര്യന്തമുള്ള സാമുദായിക ആശയങ്ങളുടെ കടയ്ക്കു കത്തിവച്ചുകൊണ്ടിരിക്കുന്നത് തീവ്രവാദവിരോധത്തിന്റെ പേരില്‍ അവരറിയുന്നുപോലുമില്ല

ലീഗിനെ ഇപ്പോള്‍ തന്നെ ആദര്‍ശപരമായി ശോഷിപ്പിച്ചുകഴിഞ്ഞ ഇക്കൂട്ടര്‍ ആശയങ്ങളില്ലാത്ത ആള്‍ക്കൂട്ടമായി ലീഗിനെ മാറ്റുന്നതില്‍നിന്നാണ് യഥാര്‍ഥത്തില്‍ മറ്റു പല ന്യൂനപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളും പിറവികൊള്ളുന്നത. ലീഗ് ആശയപരമായി ശക്തമായിരുന്നുവെങ്കില്‍ മുളപൊട്ടുമായിരുന്നില്ലാത്ത ഐ.എന്‍.എല്‍, പി.ഡി.പി തുടങ്ങിയ രാഷ്ട്രീയ കക്ഷികള്‍ ഇന്നു വിപരീതധ്രുവത്തില്‍ നില്‍ക്കേണ്ടിവരുന്നതും ഇക്കാരണത്താലാണ്. ഇതിനു പുറമെ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപ്രവേശവും എസ്.ഡി.പി.ഐയുടെ ആവിര്‍ഭാവവും ലീഗ് രാഷ്ട്രീയം സുശക്തമല്ലാത്തതുമൂലമാണെന്നത് നിസ്തര്‍ക്കമാണ്. ഈ പശ്ചാത്തലത്തില്‍ വേണം സമീപകാല സാമുദായിക ധ്രുവീകരണങ്ങളും അവയ്ക്കെതിരായ സര്‍വകക്ഷി സംഹാരയത്നങ്ങളും മാറ്റുരയ്ക്കപ്പെടേണ്ടത്. മുമ്പ് ഏതൊരു ലീഗിന്റെ ഏതൊരു ആദര്‍ശത്തെയാണോ മറ്റുള്ളവരെല്ലാം ചേര്‍ന്ന് എതിര്‍ത്തിരുന്നത് അതേ മാര്‍ഗം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ പേരിലാണ് പില്‍ക്കാലത്തു പി.ഡി.പിയും ഐ.എന്‍.എല്ലും ഒടുവില്‍ പോപുലര്‍ ഫ്രണ്ടും എതിര്‍ക്കപ്പെടുന്നത്.

മഅ്ദനിയെ തീവ്രവാദിയാക്കി തരംതാഴ്ത്തി നിഗ്രഹിക്കാനുള്ള തത്രപ്പാടായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പുവേളയിലും തൊട്ടുടനെയും ദൃശ്യമായത്. അതിലൊട്ടൊക്കെ വിജയിച്ചപ്പോഴാണ് ജമാഅത്തെ ഇസ്ലാമിയെ ഒറ്റപ്പെടുത്തി കൈകാര്യം ചെയ്തത്. ഐ.എന്‍.എല്ലിനെ കൂടെ കൂട്ടി നക്കിത്തിന്നു എന്നു പറഞ്ഞാല്‍ ലളിതം. ഇനിയിപ്പോഴിത് പോപുലര്‍ ഫ്രണ്ടിന്റെ ഊഴമാണ്. മുസ്ലിം രാഷ്ട്രീയത്തില്‍ അതിശക്തമായി ഉയര്‍ന്നുവന്ന ഇത്തരം നവസാമൂഹികപ്രസ്ഥാനങ്ങളെ ഞെക്കിക്കൊല്ലാന്‍ ആവനാഴിയിലെ എല്ലാ അമ്പുകളും പിന്നാക്കവിരുദ്ധര്‍ പുറത്തെടുത്തുകഴിഞ്ഞു. മലപ്പുറം ജില്ല രൂപീകരിച്ചപ്പോഴും ശരീഅത്ത് വിവാദകാലത്തും കുഞ്ഞാലിക്കുട്ടി വിവാദകാലത്തും ആര്യപക്ഷത്തു നിലയുറപ്പിച്ചിരുന്ന ആര്യാടന്‍മാര്‍ ഇപ്പോഴും 'തങ്ങന്‍മാരെ ചീത്തപറയാതെ' അതേ പക്ഷത്തു സജീവമാണ്. ശരീഅത്ത് വിവാദം, കുഞ്ഞാലിക്കുട്ടി സംഭവം എന്നിവകളില്‍ ഏറെ സജീവമായിരുന്ന ഹമീദ് ചേന്ദമംഗല്ലൂര്‍ അതേ പക്ഷത്ത് ഇപ്പോഴും സജീവമാണ്. ഒരുകാലത്തും ആര്‍.എസ്.എസിനെ എതിര്‍ക്കാന്‍ നാവോ പേനയോ ഉയര്‍ന്നിട്ടില്ലാത്ത ഹമീദ്മാരോടൊപ്പം ഇന്നു സമുദായസംഘടനാ പക്ഷക്കാരുമുണ്ട്. എല്ലാവരുടെയും ലക്ഷ്യമൊന്നാണ്. സമുദായത്തിന്റെ അവകാശങ്ങള്‍ ചോദിക്കാന്‍ ആരും തലപൊക്കരുത്. ലീഗിനെ തച്ചുപരത്തി ഒരു പരുവത്തിലാക്കി കിടത്തിയശേഷം ബദല്‍പ്രസ്ഥാനങ്ങളെയും വേട്ടയാടാനിറങ്ങിയിരിക്കുകയാണിവര്‍. എന്തെന്തു മറിമായങ്ങളാണ് ഈ നാട്ടില്‍ നടന്നുവരുന്നത്. തെങ്ങുകയറ്റക്കാരനില്‍ നിന്നു പിടിച്ചുവാങ്ങിയ വാക്കത്തി കാട്ടി പോപുലര്‍ ഫ്രണ്ടുകാരന്റെ വീട്ടില്‍ നിന്ന് ആയുധം പിടിച്ചുവെന്ന് പറയുന്നതും പിടികൂടാനുള്ള ആയുധങ്ങള്‍ നിക്ഷേപിക്കാന്‍ പറ്റിയ ഇടം തേടിയുള്ള പോലിസിന്റെ മരണപ്പാച്ചിലും ചിരിയും സഹതാപവുമാണുണ്ടാക്കുന്നത്.

പി. അഹമ്മദ്‌ ശരീഫ്
http://www.thejasnews.com/index.jsp?tp=det&det=yes&news_id=201006121181553372

Unknown said...

ചിലതൊക്കെ ന്യുനപക്ഷത്തിന്റെ അവകാശങ്ങളാണഎന്ന് നമ്മള്‍ പറയുന്നു

ഇതൊക്കെ ന്യുന പക്ഷത്തിനു കിട്ടുന്ന ഔദാര്യം ആണന്നു നമ്മള്‍ തിരിച്ചറിയുക

chithrakaran:ചിത്രകാരന്‍ said...

ന്റെ റബ്ബേ............ !!!
തെന്താ താന്തോന്ന്യേ ... ക്കാണ്‌ന്നതൊക്കെ ???
ചരിത്രാ...ഭൂമിശാസ്ത്രോ ...അതോ
തേജസ്സാണോ ഈ പകര്‍ത്തി എയ്ത്യേത് ?
ഇതൊരു പോസ്റ്റാക്കിട്ട് ലിങ്ക് തന്നാപ്പോരേ കുട്ട്യേ ?
അല്ലേങ്ക് ജ്ജ് പറ.. തൊക്കെ നിര്‍ത്താനൊരു
വജ്ജ് പറ.
മ്മള് മ്മ്‌ല് ങ്ങനെ തര്‍ക്കുത്തരം പറ്‌ഞ്ഞ്ട്ട് ന്താ കാര്യം.
ജ്ജൊരു വജ്ജ് പറ മനെ.

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

കൈ വെട്ടിയത് തെറ്റ് തന്നെ..അതിനെ ആരും അനുകൂലിക്കുന്നില്ല..എന്നാല്‍ ആ കൈ വെട്ടല്‍ ആരെങ്കിലും ബ്ലോഗിലൂടെ ആഹ്വാനം ചെയ്തിട്ടായിരുന്നില്ല.ഇതു കടന്ന കൈ ആയിപ്പോയി.ചിത്രകാരാ..താങ്കളുടെ വികൃതമായ മനസ്സ്
ഇവിടെ തുറന്നു കാട്ടിയതിനു നന്ദി."തെറ്റിനെ തെറ്റ് കൊണ്ടല്ല" നേരിടേണ്ടത് എന്ന് പോപ്പുലര്‍ ഫ്രണ്ട് നോട് പറഞ്ഞിട്ട് , ക്രിസ്ത്യാനികളോട് തെറ്റിനെ തെറ്റ് കൊണ്ട് നേരിടാന്‍ പറയുന്നു."ചക്കയ്ക്കാവും മാങ്ങയ്ക്കാവില്ല"
അല്ലെ? കഴിയുന്നതും നല്ല സന്ദേശങ്ങള്‍ നല്‍കാന്‍ ശ്രമിക്കുക.അല്ലെങ്കില്‍ മിണ്ടാതിരിക്കുക.

സുഗുണന്‍ said...

#തിരിച്ചു കൈകൊത്താന്‍ ഇവരുടെ വീട്ടിലൊന്നും ഒരു മഴുവും വെട്ടുകത്തിയുമില്ലാത്തതുകൊണ്ടാണോ ?
കൂട്ടത്തിലൊരുത്തന്റെ കൈപ്പത്തി അഫ്ഗാനിസ്ഥാന്‍ ഫിനിഷിങ്ങില്‍ വെട്ടിയെടുത്ത താലീബാനികളോട് ക-മാന്ന് ഒരക്ഷരം എതിര്‍ത്ത് പറയാത്ത മതമന്ദബുദ്ധികള്‍ !!
നിശബ്ദമായി, സ്വയമൊരു സുവര്‍ണ്ണ ചരിത്രം രചിച്ചിരിക്കുകയാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം.
അന്യ മതസ്തര്‍ മതത്തിന്റെ പേരില്‍ ഉറഞ്ഞു തുള്ളിക്കൊണ്ട് ഒരു കൃസ്ത്യാനിയുടെ കൈപ്പത്തി താലീബാനി നിയമപ്രകാരം മുറിച്ചെടുക്കുംബോള്‍ സംയമനം പാലിക്കണമെന്ന് ആര്‍ ആവശ്യപ്പെട്ടാലും
ഇത് കൃസ്ത്യന്‍ മത മേലധ്യക്ഷന്മാരുടെ വിജയമല്ല, സംസ്കൃതചിത്തരായ കേരളത്തിലെ കൃസ്ത്യന്‍ സമൂഹത്തിന്റെ പ്രബുദ്ധതയുടെ നിദര്‍ശനമാണ്.
കോണ്‍‌വെന്റില്‍ മതിലു ചാടിയും പെണ്ണുപിടിക്കുന്ന കൊലപാതകി പാതിരിമാരില്‍ നിന്നും,#
---------------------
ഓരെ സമയം അച്ഛനെ തെമ്മാടിയെന്നും പുന്യവളെനെന്നും പറയേണ്ടി വരുന്നതിലെ ഗതികേടെ ....
------
സമര്‍ദ്തമായി പറഞ്ഞിരിക്കുന്ന മതനിരപെക്ഷയും പ്രതികാരവും സഹോടര്യമൊന്നും നിഷ്പക്ഷമായ നിലയില്‍ ചിത്രകാരന്‍ കണ്ടിട്ടില്ല ....
കൈവെട്ടു സംഭവം യദാര്‍ത്ഥത്തില്‍ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് മുസ്ലിം സമുധയതെയാണ്, അത് കൊണ്ടുതന്നെ അതിനെതിരെ അവര്‍ പ്രതികരിചിട്ടുമുണ്ട് ... പ്രതിഷേധിച്ചിട്ടുണ്ട് ...
രക്തം കൊടുത്തു എന്നതിനെ പോലും പരിഹസിക്കാന്‍ കാണിക്കുന്ന അസഹിഷ്ണുത വളരെ നല്ലതാണ് ചിത്രകാരാ (പിന്നെ എന്തു ചെയ്യണമായിരുന്നു?)
പക്ഷെ, മറ്റു മുഖ്യദാരാ മേഖലകളിനിന്നും നിഷ്പക്ഷമായ ഒരു അവലോകനമോ ചര്‍ച്ചയോ നടന്നിട്ടില്ല എന്നു പറയുന്നതിലെ ആശങ്ക നമ്മള്‍ കാണാതെ പോകരുത് ...
ഈ ഒറ്റുകളും, സ്വജനപക്ഷപാതവും തന്നെയല്ലേ മതേതര സാഹോദര്യ ജനതക്കിടയില്‍ ഉണ്ടയെക്കാവുന്നതില്‍ വെച്ച് ഏറ്റവും അപകട കരമായതു ????
ഓരെ സമയം പ്രതികാരം ചെയ്യരുതെന്ന് പറയുമ്പോഴും പ്രതികാരം ചെയ്യതത്തിലെ നിരാശയും കാനിക്കുന്നതിത് ഇത് തന്നെയാണ് ...
---------
ഇവിടെയും മുസ്ലിംകള്‍ ന്യാകീരിച്ചു എന്നു പറയുന്ന ചിത്രകാരന്‍ കാര്യങ്ങള്‍ മനസ്സിലാകാതെയാണ് ഉറഞ്ഞു തുള്ളുന്നത് ....
ഇതും ചിന്തിക്കേണ്ടതല്ലേ ...
കേരളത്തില്‍ മത അസഹിഷ്ണുത കാനിക്കുന്നതിലേക്ക് എന്തു കൊണ്ട് ചില ക്രിസ്ത്യന്‍ മത സഭകള്‍ പോകുന്നു എന്നതെന്തേ ചിത്രകാരന്‍ ചിന്തിച്ചില്ല....

ക്രിസ്ത്യന്‍ മത മേലാധികാരികള്‍ക്കും ഇത്തരം ധാരുണ സംഭവങ്ങളില്‍ ഉള്ള ഉത്തരവാദിത്തം നാം കാണാതെ പോകരുത് .... അവരുടെ ഉത്തരവാദിത്തങ്ങള്‍ നിരവേട്ടിയില്ല എന്നതാണ് ഏറ്റവും വലിയ പരാജയം ...

സുഗുണന്‍ said...

ചില വിവാദങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു :
തലമാറക്കല്‍ വിവാദം:
"തലമാരക്കാതവരുടെ മുടി വാദിച്ചു കളയുക" എന്നു പഠിപ്പിക്കുന്ന ബൈബിള്‍ വിശ്വാസ പ്രമേയമായി സ്വീകരിച്ചവരുടെ ഭാഗത്ത്‌ നിന്നുണ്ടായ അവകാശ നിഷേതങ്ങള്‍ യാതാര്തതൈല്‍ ഇന്ത്യയുടെ ഭരണഘടനക്ക് തന്നെ എതിരായിരുന്നു, അല്ലാതെ പാതിരിമാരുടെ ഔദാര്യത്തിന് വേണ്ടിയല്ല മുസ്ലിംസമൂഹം വാദിച്ചത്..കേരളത്തില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ ഭരിക്കുന്ന ചില സ്കൂളികളി എന്തു കൊണ്ട് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് തലമാരക്കാന്‍ പാടില്ല എന്നു പറയുന്നു ... തലമാരച്ചു നമ്മുടെ ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ മക്കള്‍ ഓരെ സ്കൂളില്‍ ഓരെ ബഞ്ചില്‍ ഇരിന്നു എത്ര സൌഹാര്ധ പരംയായിരുന്നു ഇത്രയും കാലം പഠിച്ചത് ... ആരും തടയാത അവകാശങ്ങളുടെ മേല്‍ എന്തിന്ടെ പേരിലായാലും കത്തി വെക്കുകയായിരുന്നു ഇവര്‍ ചെയ്തത് .....
പുസ്തക വിവാദം:
അര്‍ദ്ത വട്തായ ആശയങ്ങളുടെ പേരിലാവനം സംവാദങ്ങള്‍. എന്തു കൊണ്ട് വസ്യതെന്നു പറഞ്ഞും മറ്റു തരത്തില്‍ ഒരു മത സമൂഹത്തിന്ടെ വിശ്വാസത്തിനെ അവഹേളിക്കാനും നിന്നിക്കാനും തെരിപരയാനും വേണ്ടി ചിന്വാത് പാലം അടക്കമുള്ള നിരവതി പുസ്തകങ്ങള്‍ ഇറങ്ങുന്നു ???? തങ്ങളുടെ ആശയങ്ങള്‍ക്ക് നിലനില്പില്ല എന്നത് കൊണ്ടാണോ ??? ശത്രുവിനെയും സ്നേഹിക്കുക എന്ന ബൈബിള്‍ വചനം ഇത്തരം തരാം താണ കര്‍മ്മ പരിപാടികലെയാണോ പ്രതിനിതീകരിക്കുന്നത് ?????
ഈ പുസ്തക വിവാധങ്ങള്‍ക്ക് ശേഷം മതമെലാധികാരികള്‍ മുക്യമാന്ത്ര്ക്കും പ്രതിപക്ഷ നേതാകള്‍ക്കും കൊടുത്ത കത്തില്‍ ഇതിനെയെല്ലാം ന്യായീകരിക്കുകയാണ് ചെയ്തത്...വിശുദ്ധ ഖുര്‍ആനില്‍ യേശുവിനെയും യേശുവിണ്ടേ മാതാവ് മരിയമിനെയും കുറിച്ച് വിവരിക്കുന്ന ഒരു അദ്ധ്യായം തന്നെയുണ് ... അതില്‍ മരിയമിനെ പരിചയപ്പെടുത്തുന്നത് ഏറ്റവും വിശുദ്ധയായ സ്ത്രീ എന്നതാണ് .... അത് തന്നെയാണ് എല്ലാമുസ്ലിമ്കള്‍ വിശ്വസിക്കുന്നതും ദിവസം പഠിക്കുന്നതും പഠിപ്പിക്കുന്നതും ....
ലവ് ജിഹാദ് ....
ലവ് ജിഹാദ് എന്ന കുതിതിരുപ്പു നമ്മുടെ സമൂഹത്തിനു ഇട്ടു നല്‍കിയത് ആരാണ് ... സ്നേഹത്തിന്ടെ സൌഹ്ര്തതിന്ടെയും സുവര്‍ണ ഭൂമി എന്നു നാം വിളിക്കുന്ന ക്യാമ്പസുകളില്‍ വര്ഘീയതയുടെയും വിധ്വേഷതിണ്ടേ വിഷം പകരാനും അവിശുധതയുടെ മതില്‍കെട്ട് പണിയാനും ശ്രമിച്ചു പരിഹാസ്യരായവര്‍ ആരാണ് ???? കേ സി ബി സി പ്രസിദ്ധീകരിച്ച ജാഗ്രത എന്ന നോടീസ് യഥാര്‍ത്ഥത്തില്‍ ഫാസിസ്റ്റ്കലെകാല്‍ കൂടുതല്‍ വിഷം പുരണ്ടിരുന്നു എന്നു നുക്കറിയാം ... നലായിരതിലതികം കുട്ടികള്‍ പ്രണയിച്ചു മുസ്ലിമായെന്നും നമ്മുടെ കുട്ടികളെ മുസ്ലിം കുട്ടികളുടെ സൌഹ്രതം ഉണ്ടാവരുത് എന്നു പറഞ്ഞു പ്രസിദ്ധീകരിച്ച ആ ലേഖനം പക്വരായ മത മേലാധികാരികളില്‍ നിന്നും ഉണ്ടാവെണ്ടാതായിരുന്നോ .... മലയാളത്തിണ്ടേ ദുസ്വപ്നമായ മനോരമ രചിച്ച അപശ്രപകഥകള്‍ എത്ര മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ സ്രിഷ്ടിചിട്ടുണ്ടാവും ... ഇത്തരം കാര്യങ്ങള്‍ സംഘപരിവാരതെപോലും നാണിപ്പിക്കുന്നതായിരുന്നു ...
അവസാനതെതും ഒരു പക്ഷെ ഇനിയും അവസാനിചിട്ടില്ലാതതുമായ ഒരു സംഭവമായിരുന്നു ചോദ്യപപേര്‍ വിവാദം .... ശക്തമായ നടപടികള്‍ സ്വീകരിക്കാതിലെ മത മേലാധികാരികളുടെയും അധികാരികളുടെയും നിഷ്ക്രിയതം തന്നെയാണ് യഥാര്‍ത്ഥ പ്രതി എന്നതില്‍ സംശയമില്ല .... തെറ്റ് ചെയ്ത ജോസെഫിനെതിരെ നടപടിയെടുക്കുക എന്നു പറഞ്ഞ മുസ്ലിം സമൂഹത്തിനു നേരെ വിപരീധമായിരുന്നു കൈവേട്ടുസംഭവം നടന്നപ്പോള്‍ പൊതു സമൂഹം പ്രതികരിച്ചത്.. ചെയ്തവരെ കണ്ടെത്തി ശിക്ഷിക്കുക എന്നതില്‍ കവിഞ്ഞ ബഹളങ്ങളും രിടുകളും നുണപ്രചാരണങ്ങളും പക്ഷ പാതവും വിവാദ-പ്രതിവിവാധങ്ങള്‍ക്ക് പിന്നിലും കാണേണ്ട ഒളിയച്ചന്ടകള്‍ നമ്മള്‍ കാണാതെ പോവുകയാണെങ്കില്‍ അതേറ്റവും നഷ്ട്ടം വരുത്തുന്നത് കേരളത്തിന്ടെ മത സൌഹാര്തത്തിനു തന്നെയാണ് ....
മുസ്ലിം സമൂഹം
# ഇസ്ലാം നമയുടെ മതമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടെങ്കില്‍ കേരള സമൂഹത്തോട് മാപ്പു പറയാന്‍ കേരളത്തിലെ മുസ്ലീം മത നേതൃത്വത്തിന് ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ധാര്‍മ്മിക ബാധ്യതയുണ്ട്. മത വിശ്വാസികള്‍ക്കിടയില്‍ നല്ല സ്വാധീനശേഷിയുള്ള മത മേലാളന്മാരുടെ അനുഗ്രഹാശിസ്സുകളില്ലാതെ, മത രാഷ്ട്രീയ സംരക്ഷണമില്ലാതെ ഇവിടെ മത തീവ്രവാദൈകളുടെ നിയന്ത്രണത്തിലുള്ള ഇസ്ലാമിക കോടതികളും അവരുടെ സദാചാര പോലീസും പ്രവര്‍ത്തിക്കുകയില്ല. #
ഇത്തരം മുന്‍വിധികളും ഭാവന കഥകളുമാണ്‌ യഥാര്‍ത്ഥത്തില്‍ പഠനവിധെയമാകേണ്ടത്...
raidenna പേരില്‍ നമ്മുടെ പോലീസും അധികാര കേന്ത്രങ്ങളും കാട്ടിക്കൂട്ടിയ കാര്യങ്ങള്‍ നമ്മുടെ മുന്‍വിധികളെ പരിഹസിക്കുകയും നിഷ്പക്ഷതയ്ക്ക്‌ പുതിയ നിരവച്ചനവും നല്‍കാതിരിക്കുന്നില്ല .... അതിന്ടെ തുടര്ച്ചതന്നെയാല്‍ മേള പറഞ്ഞ വരികളും ....

ChethuVasu said...

@താന്തോന്നി
കുട്ടാ , താങ്കള്‍ മേലെ പ്പറഞ്ഞ രണ്ടു വാചകങ്ങള്‍ ഇവിടെ ആവര്‍ത്തിക്കുന്നു , സന്ദര്‍ഭം വിശദീകരിച്ചു ആശയം വ്യക്തമാക്കുക .
1
"പ്രഫ. ജോസഫിന്റെ ചെയ്തിക്കെതിരേ നാട്ടിലെ മൊത്തം ക്രൈസ്തവരെയോ ജോസഫ് പ്രതിനിധാനം ചെയ്യുന്ന സഭയെയോ കുടുംബത്തെ പോലുമോ ആരും പഴിച്ചിട്ടില്ല. പഴിയും തൊഴിയും ഏറ്റത് ജോസഫിനു മാത്രമായിരുന്നു."

ഇനി ഇതന്റെ തൊട്ടു താഴെ നിങ്ങള്‍ എഴുതിയത് :
2
"ഈ ഭീതിജനിപ്പിക്കുന്നതിന് കേരളത്തില്‍ സംഘപരിവാരത്തേക്കാള്‍ പതിന്‍മടങ്ങ് കേരള പോലിസിന്റെ എല്ലാ തലങ്ങളിലും തലപ്പത്തിരിക്കുന്ന ചില പോലിസ് ഉദ്യോഗസ്ഥരുടെ ഗൂഢനീക്കമുണ്െടന്ന വാര്‍ത്തകള്‍ ഏറെ ആശങ്കയോടെയാണു കേരളം ശ്രവിക്കുന്നത്. കേരളത്തിലെ പോലിസ് സേനയുടെ അടിതൊട്ട് മുടിവരെ ഒരുപോലെ തലപ്പത്ത് ഒരു മതവിഭാഗത്തില്‍പ്പെട്ടവര്‍ തന്നെ അവരോധിതരായെന്നതു തികച്ചും യാദൃച്ഛികമാവാനിടയില്ല"
3
അതിനു താഴെ കുട്ടന്‍ പിന്നെയും പറയുന്നു :

"ശിരോവസ്ത്രം നിഷേധിക്കുന്നതേറെയും അമേരിക്കന്‍ പണംപറ്റുന്ന ചില മതപ്രഭാഷകര്‍ സ്വയം സ്ഥാപിച്ച സഭകള്‍ നടത്തുന്ന സ്കൂളുകളിലാണെന്നാണു പറയുന്നത്."

എന്താ കുട്ടാ ഇത് ? ആദ്യത്തെ വാചകത്തില്‍ നിന്നും മൂന്നാമാതെതില്‍ എത്തിയപ്പോള്‍ ആകെ ഒരു അര്‍ത്ഥ വ്യത്യാസം ...?.

മക്കളെ എന്താ ഇത് ..? സൌഭദ്രത്തില്‍ നിന്ന് തുടങ്ങി പുരന്ജയമാകുന്ന ആ പഴയ അടവോ..? അതോ കണ്ണില്‍ മണ്ണ് വാരിയിട്ടു ആളെ പറ്റിക്കുന്ന പുതിയ അടവോ..? അമ്മവന്‍ പഠിപ്പിച്ചു തന്ന പുതിയ അടവുകള്‍ ഇനിയും ബാക്കിയുണ്ടോ .. ? :-))

വാസൂന് മനസ്സിയില്ല ട്ടോ... സോറി കുട്ടാ...

കുട്ടന്‍ said...

തന്തോനി , പ്രധിവിധി ഉണ്ട് ..

http://wellness.mathrubhumi.com/story.php?id=48140

Joker said...

നല്ല പോസ്റ്റ്. ഇനിയും ഇത്തരത്തിലുള്ള പോസ്റ്റുകള്‍ എഴുതണേ ചേട്ടാ................ഡാങ്ക്സ്

സുഗുണന്‍ said...

http://www.youtube.com/watch?v=gSIldNGWqMg&feature=related

Kmvenu said...
This comment has been removed by the author.
Kmvenu said...

പോപ്പുലര്‍ ഫ്രന്റ്‌ ഇന്റെ ഒരു ഔദ്യോഗിക വക്താവിനെ ആദ്യമായി നേരില്‍ കേള്‍ക്കാനിടയായത് ഈ ലിങ്ക് വഴിയാണ്.
ചര്‍ച്ചകള്‍ക്ക് ഇത് സഹായകം ആകുമോ അതോ യു ട്യൂബ് 'ഭീകരനെ' കേരളത്തില്‍ നിരോധിക്കാനുള്ള പുതിയ ആവശ്യം ഉയരുമോ?
അല്ലയോ മുഖ്യധാരാ മാധ്യമങ്ങളേ നിങ്ങള്ക്ക് എന്തെങ്കിലും തോന്നുന്നുണ്ടോ?..!..
(നന്ദി, താന്തോന്നി!)

Unknown said...

ഔദ്യോഗിക വ്യക്താവ് പറ കേക്കട്ടെ

Kmvenu said...

The New Superclass


Video Report By Al Jazeera

http://www.youtube.com/watch?v=aZjr6e0J0Ls

A new breed has emerged; they set the global agenda, ride on Gulfstreams and manage the credit crunch in their spare time.

They are anything but elected; they are entrepreneurs and entertainers, media moguls and former politicians - the self-made super rich who are using their money to lay down a new set of global rules.

They have more in common with each other than with their countrymen, set apart by their ability to regularly influence the lives of millions of people around the globe.

So where did this new global aristocracy come from and who is keeping them in check?

Why should Oprah Winfrey have the ear of President Obama, and who gave Shakira the right to dictate education policy?

But then again, when you have as much money as Bill Gates and you are prepared to give it over to a good cause who is going to stop you?

It is all well and good until the revolving door spins in the wrong direction. Empire talks to Christopher Hitchens about Henry Kissinger and his life beyond elected power - it does not seem to have changed that much.

Is the world suffering from a global governance gap? Should we be worried that the superclass seems to have an ever-expanding reach that bypasses governments and remains unchecked?

Posted July 30, 2010

Kmvenu said...

Key Ajmer dargah blast accused held?
TNN, Aug 4, 2010, 03.38am IST

JAIPUR: The Rajasthan anti-terrorist squad (ATS) on Tuesday is said to
have nabbed a key accused of Ajmer dargah blast Ramji Kalsangra from
Indore in Madhya Pradesh.

Ramji, who is wanted in other blast cases, including those at Mecca
Masjid in Hyderabad and Malegaon, was on the run since his name came
up during interrogation of other accused – Devendra Gupta, Lokesh
Sharma and Chandrashekhar Barod – arrested earlier by Rajasthan ATS.

No ATS officer from Rajasthan confirmed the reports of Ramji’s arrest,
claiming them to be “just rumors”.
Ramji who is said to be a former RSS pracharak, is believed to have
played a vital role in the three blasts as he is accused of preparing
the bombs which were planted at the blast sites in Ajmer, Hyderabad
and Malegaon.

He had allegedly prepared the bombs while Sushil Joshi, who was shot
dead in MP two months after the Ajmer Dargah blast, was a middleman
between the people who planted the bombs and those who prepared them
and planned the attack.
Rajasthan home minister Shanti Dhariwal claims that Sushil was
murdered by RSS people in order to shield the names of the top leaders
of RSS who were involved in the blast.

The Rajasthan anti-terrorist squad teams had been searching for Ramji
in Jharkhand and Madhya Pradesh since May.
DIG (ATS) Anand Srivastava told TOI that the reports of Ramji’s arrest
are just rumours and the agency has not arrested anyone.

http://timesofindia.indiatimes.com/city/jaipur/Key-Ajmer-dargah-blast-accused-held/articleshow/6254422.cms

Unknown said...

The New Superclass


Video Report By Al Jazeera

ഈ അല്‍ ജസീറ ആരാണ് നിയന്ത്രിക്കുന്നത്‌ എന്ന് അണ്ണന് അറിയാമോ ???

മന്ദ ബുദ്ധികളെ കളിപ്പിക്കുന്നതിനു അവിടുന്നും ഇവിടുന്നും .....

എന്തൊരു പുത്തി...

ഹ ഹ ഹ

Kmvenu said...

@ pakkaran
>
ഈ അല്‍ ജസീറ ആരാണ് നിയന്ത്രിക്കുന്നത്‌ എന്ന് അണ്ണന് അറിയാമോ ???

മന്ദ ബുദ്ധികളെ കളിപ്പിക്കുന്നതിനു അവിടുന്നും ഇവിടുന്നും .....

എന്തൊരു പുത്തി...

ഹ ഹ ഹ
ഒരു അഭിപ്രായം പറയാന്‍, കേള്‍ക്കാന്‍ ആര് ആരെ നിയന്ത്രിക്കുന്നു എന്ന് അന്വേഷിച്ചു തല (അക്ഷരാര്തത്ത്തില്‍) പുണ്ണ് ആക്കുകയാണ് താങ്കള്‍.
പക്ഷെ സ്വന്തം തല നിര്‍ഭയമായി ചിന്തിക്കാന്‍ കൂടി ഉള്ളതാണെന്ന് വിചാരിക്കുന്ന ഒരുപാട് പേര്‍ ഈ ലോകത്ത് ഉണ്ട് എന്ന് ധരിച്ചാല്‍ കുറേക്കൂടി സമാധാനം
കിട്ടും എന്ന് ഞാന്‍ ഉറപ്പു തരുന്നു.
" ഹാ ഹാ ഹാ ഹീ ഹീ ഹീ "എന്നമട്ടിലുള്ള കൊഞ്ഞനം കുത്തലുകള്‍ കൊണ്ട് സ്വയം എന്തോ പറഞ്ഞതുപോലെ താങ്കള്‍ക്കു ആശ്വസിക്കാന്‍ പറ്റില്ലെന്ന്
പറയാന്‍ ഞാന്‍ ആളല്ല; പക്ഷെ അതുകൊണ്ട് താങ്കളുടെയും എന്റെയും മറ്റുള്ളവരുടെയും ഇടയില്‍ അനാവശ്യമായ distaste ഉണ്ടായേക്കുമെന്നല്ലാതെ
പ്രയോജനം കമ്മിയാണ്.

Unknown said...

ഇപ്പൊ സി എന്‍ എന്നോ ബി ബി സിയോ ആയിരുന്നെങ്കില്‍ ഗോപാലന്‍ "ഹാരാ നിയന്ത്രിക്കുന്നത്‌ എന്നറിയാമോ?" എന്ന് ചോദിച്ചേനെ! മാധ്യമവും തേജസും ജസ്സീറയും തെഹല്‍ക്കയും, സ്വന്തം തലയെ നിര്‍ഭയമായി ചിന്തിപ്പിക്കാന്‍ നിര്‍മ്മിക്കപ്പെട്ടതാണ് എന്നൊരു വാദവും കാച്ചും. ഗോപാലന്റെ ഓരോ ലീലാവിലാസങ്ങള്‍....

Kmvenu said...

പൊന്നു ചാത്താ, വെറുതെ അപവാദം പറയരുത്!
അങ്ങനെയൊന്നും ഞാന്‍ ചെയ്യില്ല. ബീ ബീ സീ യും സീ എന്‍ എന്‍ ഉം
ഒക്കെ ധാരാളമായി ഉപയോഗിക്കുകയും ആവശ്യമുള്ള കാര്യങ്ങള്‍ അവയില്‍നിന്നും
ഷെയര്‍ ചെയ്യുകയും ചെയ്യുന്ന ഒരുത്തനാണ് ഇവന്‍.
എല്ലാ Coporate മാധ്യമങ്ങള്‍ക്കും പല കാര്യങ്ങളിലും സത്യങ്ങള്‍ പറയേണ്ടിവരുന്ന
ഒരു അവസ്ഥ ഇന്നുണ്ടായത് ചിലര്‍ ഈ രംഗത്ത് ധീരതയോടെ അന്വേഷണങ്ങള്‍ നടത്ത്ടിവരുന്നതുകൊണ്ടാണ്.
നമ്മള്‍ എല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്നവരോ, വിഴുങ്ങേണ്ടവരോ
അല്ലാത്തതുകൊണ്ടാണ് ഇത്തരം സംവാദങ്ങള്‍ മുഖ്യധാരയെ അപേക്ഷിച്ചു ബ്ലോഗ്ഗ് കളില്‍ കൂടുതലായി നടക്കുന്നതുതന്നെ.
ഇന്റര്‍നെറ്റ്‌ ഇന്ന് മാധ്യമ പ്രവര്‍ത്തനത്തിന്റെ അലകും പിടിയും മാറ്റിക്കഴിഞ്ഞു. കാക്കത്തൊള്ളായിരം പത്രങ്ങള്‍ ആവര്‍ത്തിച്ചു
പ്രചരിപ്പിക്കുന്ന നുണകള്‍ നിമിഷങ്ങള്‍ കൊണ്ട് പൊളിച്ചു കയ്യില്‍ കൊടുക്കാന്‍
അവയുടെയൊക്കെ logistic സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ ഇന്ന് സാധിക്കും.
ഇന്‍ഫര്‍മേഷന്‍ അത്രയും സുതാര്യവും എളുപ്പത്തില്‍ അഭിഗമ്യവും ആണ്.
നമ്മള്‍ എങ്ങനെ ആര്‍ക്കുവേണ്ടി അതിനെ ഉപയോഗപ്പെടുത്തുന്നു, എന്നതുമാത്രം ചിന്തിക്കേണ്ട വിഷയം
ആണ്. പലപ്പോഴും സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി misinformation പരത്തുന്ന എത്രയോ
വലിയ മാധ്യമ സ്രാവുകള്‍ ദയനീയമായി തുറന്നുകാട്ടപ്പെടുന്ന ഇന്നത്തെ ലോകത്തില്‍ നിങ്ങള്‍
ഏത് പത്രം ആണ് വായിക്കുന്നത് എന്ന ചോദ്യം തന്നെ ചിരിയുനര്ത്ത്തുന്നു!

Unknown said...

സംവാദങ്ങള്‍ മുഖ്യധാരയെ അപേക്ഷിച്ചു ബ്ലോഗ്ഗ് കളില്‍ കൂടുതലായി നടക്കുന്നതുതന്നെ.
ഇന്റര്‍നെറ്റ്‌ ഇന്ന് മാധ്യമ പ്രവര്‍ത്തനത്തിന്റെ അലകും പിടിയും മാറ്റിക്കഴിഞ്ഞു. കാക്കത്തൊള്ളായിരം പത്രങ്ങള്‍ ആവര്‍ത്തിച്ചു
പ്രചരിപ്പിക്കുന്ന നുണകള്‍ നിമിഷങ്ങള്‍ കൊണ്ട് പൊളിച്ചു കയ്യില്‍ കൊടുക്കാന്‍
അവയുടെയൊക്കെ logistic സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ ഇന്ന് സാധിക്കും.
ഇന്‍ഫര്‍മേഷന്‍ അത്രയും സുതാര്യവും എളുപ്പത്തില്‍ അഭിഗമ്യവും ആണ്.
നമ്മള്‍ എങ്ങനെ ആര്‍ക്കുവേണ്ടി അതിനെ ഉപയോഗപ്പെടുത്തുന്നു, എന്നതുമാത്രം ചിന്തിക്കേണ്ട വിഷയം
ആണ്. പലപ്പോഴും സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി misinformation പരത്തുന്ന എത്രയോ
വലിയ മാധ്യമ സ്രാവുകള്‍ ദയനീയമായി തുറന്നുകാട്ടപ്പെടുന്ന ഇന്നത്തെ ലോകത്തില്‍ നിങ്ങള്‍
ഏത് പത്രം ആണ് വായിക്കുന്നത് എന്ന ചോദ്യം തന്നെ ചിരിയുനര്ത്ത്തുന്നു!

:)

Unknown said...

ഒരു സമൂഹത്തെ വികാരപരമായി സന്തോഷിപ്പിക്കുക വഴി നിങ്ങള്‍ ആരെയാണ് പ്രീണിപ്പിക്കുന്നത് ???

അല്‍ ജസീറയും ചെയ്യുന്നത് ഇത് തന്നെ

SMASH said...

ഒരു മതസമൂഹം പൊതുധാരയില്‍ നിന്നും ഒറ്റപ്പെട്ടാല്‍, അതായത് തങ്ങളെ ആരും വിലവയ്ക്കുന്നില്ലെന്നോ, അല്ലെങ്കില്‍ തങ്ങള്‍ ഏതെങ്കിലും തരത്തില്‍ പിന്നോക്കമാണെന്നോ, അക്രമികളാണെന്നോ, തങ്ങളെ പൊതുധാരയില്‍ നിന്നും നീക്കി, ഒരു അപര വിഭാഗമായി നീക്കിനിര്‍ത്തുന്നുവെന്നോ അവര്‍ക്ക് തോന്നിയാല്‍ പിന്നെ എന്താണുണ്ടാവുക?. എന്തായാലും ആരും തങ്ങളുടെ മത വിശ്വാസം ഉപേക്ഷിക്കില്ല എന്നതിന്‌ ചരിത്രം സാക്ഷി. നേരേ മറിച്ച് തങ്ങളുടെ വിശ്വാസം കൂടുതല്‍ ദൃഢമാക്കാനുള്ള ശ്രമം മാത്രമായിരിക്കും കൂടുതലും ഉണ്ടാവുക. സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ മാത്രം നിരീക്ഷിച്ചാല്‍ മതി കാര്യങ്ങള്‍ മനസിലാകാന്‍. ഏതൊരു മതത്തിനും വളരാന്‍ ഒരു ശത്രു, അത് സാങ്കല്പ്പികമാകാം ആല്ലായിരിക്കാം, അത് ഉണ്ടായേ തീരൂ. അതാണതിന്റെ മനശാസ്ത്രം. ഇപ്പോള്‍ ഇവിടെ മുസ്ലീംങ്ങളെ ഒറ്റപ്പെടുത്തുന്നു, എന്നതാണല്ലോ പ്രശ്നം. അതായത് ഇസ്ലാമിന്‌ ഒരു ശത്രു ഉണ്ട്. ഇങ്ങനെ ഒരു ശത്രു ഉണ്ടായാല്‍ എന്തു സംഭവിക്കും?. ആ സമൂഹം മറ്റെല്ലാം മറന്ന് ഒന്നിക്കുമോ ഇല്ലയോ?മതം ഒറ്റക്കെട്ടായി ആ ശത്രുവിനെ നേരിടാന്‍ ഇറങ്ങിയാല്‍ അതുവഴി ആര്‍ക്കാണു നേട്ടമുണ്ടാവുക?

ക്രൈസ്തവ സഭയുടെ തന്ത്രവും മറ്റൊന്നല്ല!. ഒരു ശത്രു! - വരുധ്യാത്മക ഭൗതീകവാദം! പക്ഷേ വിചാരിച്ചത്ര നേട്ടം ഇല്ല എന്നുമാത്രം. കാരണം ഈ ഭൗതീകവാദം പ്രത്യക്ഷത്തില്‍ യാതൊരു പ്രശ്നവും വിശ്വാസികള്‍ക്ക് ഉണ്ടാക്കുന്നില്ല, കൂടാതെ, അച്ചന്മാരുടെ തനിനിറവും, അവര്‍ എന്തിനുവേണ്ടിയാണ്‌ നിലകൊള്ളുന്നതെന്നും, ഇവിടെയുള്ള ഓരോ സാധാ വിശ്വാസിക്കും നല്ല ബോധ്യമുണ്ട്. അതിനാല്‍ "ക്രൈസ്തവ സമൂഹമേ നിങ്ങളെ മുസ്ലീമുകളും, കമ്മ്യൂണിസ്റ്റുകാരും, ഹിന്ദുക്കളും കൂടെ ഇപ്പ ശരിയാക്കും" എന്ന പഴയ ലൊട്ടുലൊടുക്കു വിദ്യയില്‍ വീണുപോകുന്ന ക്രൈസ്തവ സമുദായാംഗങ്ങളുടെ എണ്ണം ഇന്നും കുറഞ്ഞുകൊണ്ടിരിക്കുന്നു. അതിനു കാരണം, തങ്ങളുടെ സ്വര്‍ഗ്ഗരാജ്യങ്ങളില്‍ ഉണ്ടായിക്കൊണ്‍റ്റിരിക്കുന്ന വിശ്വാസ തീക്ഷണതയുടെ അപചയം ആധുനിക മാധ്യമങ്ങള്‍ വഴി അവര്‍ ഒരുപാട് മനസിലാക്കിക്കൊണ്ടിരിക്കുന്നു എന്നതു മാത്രമാണ്‌. എന്നാല്‍ ഇസ്ലാമിന്റെ സ്വര്‍ഗ്ഗരാജ്യങ്ങള്‍ എന്ന് നമ്മുടെ നാടന്‍ മുസ്ലീമുകള്‍ കരുതുന്ന അറബിനാടുകളില്‍ അങ്ങിനെയുള്ള ഒരു വിശ്വാസ അപചയം അവര്‍ പ്രത്യക്ഷത്തില്‍ കാണുന്നില്ല എന്നതാണ്‌ ഇതിന്റെ മറുവശം!

Denish Sebastian said...
This comment has been removed by the author.
Denish Sebastian said...
This comment has been removed by the author.
Denish Sebastian said...

ക്രിസ്തുമതത്തെ പല കാലങ്ങളിലും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കുവേണ്ടി പലരും ദുരുപയോഗം ചെയ്തിട്ടുണ്ട്. ആതിന്റെ ഫലമായി ക്രിസ്തുമതത്തിന്റെ പേരില്‍ പല യുദ്ധങ്ങളും പലരും ചെയ്തിട്ടുമുണ്ട്.

പക്ഷേ താഴെ പറഞ്ഞിരിക്കുന്ന രണ്ടു കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യത ഉള്ളത് കൊണ്ട് തന്നെയാണ് ഈ കാലഘട്ടത്തില്‍ മറ്റു മതാനുയായികളില്‍ നിന്നു വ്യത്യസ്തമായി സാധാരണഗതിയില്‍ ക്രിസ്ത്യാനികള്‍ മതപരമായി സംഘടിച്ചു കൊണ്ട് മത വിശ്വാസതിന്റെയോ മത വികാരത്തിന്റെയോ പേരില്‍ ആക്രമണങ്ങളോ പ്രത്യാക്രമണങ്ങളോ നടത്താത്തത് എന്നാണ് ഞാന്‍ മനസ്സിലാകിയിട്ടുള്ളത്.

1. അടിസ്ഥാനപരമായി ക്രിസ്തുമതത്തിന്റെ പഠിപ്പികലുകള്‍ക്കോ ഉപദേശങ്ങള്‍ക്കോ യാതൊരു തരത്തിലുമുള്ള രാഷ്ട്രീയ അജണ്ടയുമില്ല. കുറച്ചു കൂടെ വ്യക്തമായി പറഞ്ഞാല്‍ വിശ്വാസം വേറെ ഭരണകൂടവും പൊതു സമൂഹവും അതിന്റെ നിയമങ്ങളും വേറെ. യേശുവിന്റെ വാക്കുകളില്‍: എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ സേവകര്‍ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല. (യോഹന്നാന്‍ 18:36) എന്നാൽ സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ” എന്നു അവന്‍ അവരോടു പറഞ്ഞു. (മത്തായി 22:21)

2. ശത്രുക്കളെ സ്നേഹിക്കുവാനാണ് യേശു പഠിപ്പിച്ചത്. പുതിയ നിയമം അക്രമത്തെ ഒരു തരത്തിലും ന്യായീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. ഒരു സാഹചര്യത്തിലും ആയുധമെടുത്ത് പോരാടുവാന്‍ പുതിയ നിയമ വിശ്വാസം ക്രിസ്ത്യാനികളെ ആഹ്വാനം ചെയ്യുന്നില്ല എന്ന് മാത്രമല്ല അത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ക്രിസ്തുമതത്തിന്റെ പഠിപ്പിക്കലുകള്‍ക്ക് പൂര്‍ണ്ണമായും എതിരും ആണ്. - "നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുവിൻ(മത്തായി 5:44)". "നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിക്കുവിൻ (എഫെസ്യര്‍ 4:32)".

കഴിഞ്ഞ മൂന്നു ദശകങ്ങളായി ക്രിസ്തീയ സമൂഹത്തിന്റെ ഇടയില്‍ നടന്നു കൊണ്ടിരിക്കുന്ന കരിസ്മാറ്റിക് നവീകരണവും മറ്റും ക്രിസ്ത്യാനികള്‍ക്കിടയില്‍ മുകളില്‍ പറഞ്ഞത് പോലുള്ള പഠിപ്പിക്കലുകള്‍ പ്രാവര്‍ത്തികമായി കാണുവാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വളരെയധികം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് സഭയെ വച്ച് രാഷ്ട്രീയം കളിക്കുന്ന പുരോഹിത വൃന്ദത്തോട് സാധാരണക്കാരായ ക്രിസ്തീയ വിശ്വാസികള്‍ക്ക് പൊതുവില്‍ എതിര്‍പ്പ് കൂടിക്കൊണ്ടിരിക്കുന്നത്.

പഠിപ്പിക്കലുകള്‍ പലതും വ്യക്തി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ വിശ്വാസികള്‍ എത്രത്തോളം വിജയിക്കുന്നുണ്ട് എന്നത് വിശ്വാസികള്‍ വ്യക്തിപരമായി വിലയിരുത്തേണ്ട ഒരു പ്രധാനപ്പെട്ട വിഷയമാണ്, പക്ഷേ ഈ ചര്‍ച്ചയ്ക്ക് വിഷയീഭവിച്ചിരിക്കുന്ന തരത്തിലുള്ള ക്രിസ്തീയ സമൂഹവുമായി ഏതെന്കിലും രീതിയില്‍ ബന്ധപ്പെട്ടതായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ "അക്രമികളോട് ക്ഷമിച്ചിരിക്കുന്നു" എന്ന രീതിയിലുള്ള പരസ്യ പ്രസ്താവനകള്‍ ക്രിസ്ത്യാനികള്‍ നടത്തുന്നതും ഇത്തരത്തിലുള്ള സംഭവങ്ങള്‍ പൊറുത്തും മറന്നും കൊണ്ട് ക്രിസ്തീയ സമൂഹം മുന്നോട്ടു പോകുന്നതും മുകളില്‍ വിശദീകരിച്ച ക്രിസ്തീയ ഉപദേശങ്ങളെക്കുറിച്ച് ക്രിസ്ത്യാനികള്‍ക്ക് വ്യക്തമായ ബോധ്യതയുള്ളതുകൊണ്ടു തന്നെയാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.

അതല്ലാതെ മറ്റെന്തെല്ലാമോ കാരണങ്ങളാണ് അതിന്റെ പിന്നില്‍ എന്ന് പറയാന്‍ ശ്രമിക്കുന്നവര്‍ ക്രിസ്തീയ സമൂഹത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരാണെന്നാണ് ഞാന്‍ കരുതുന്നത്. എല്ലാ മതങ്ങളും ഒരു പോലെയാണെന്ന ഉത്തരാധുനിക വികല ചിന്താഗതിയാണോ അത്തരക്കാരെ ഭരിക്കുന്നത് എന്നും ഞാന്‍ സംശയിക്കുന്നു.

മുകളില്‍ വിശദീകരിച്ച ക്രിസ്തീയ് പഠിപ്പിക്കലുകള്‍ ഉത്ഭവിച്ചത് രണ്ടു സഹസ്രാബ്ദം മുന്‍പാണെങ്കിലും ഒരു ആധുനിക ജനാധിപത്യ സമൂഹത്തില്‍ നിലനില്‍ക്കുവാനഗ്രഹിക്കുന്ന ഒരു മതത്തിനു ഏറ്റവും യോജിച്ച സമീപനമാണ് ഇത് എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാകുമെന്നു ഞാന്‍ കരുതുന്നില്ല. നമ്മുടെ സമൂഹത്തില്‍ വ്യക്തമായ സ്വാധീനമുള്ള എല്ലാ മതങ്ങളുടെയും ഈ കാര്യങ്ങളെക്കുറിച്ചുള്ള പഠിപ്പികലുകള്‍ ഇത്തരത്തില്‍ സമൂഹ നന്മയ്ക്കുതകുന്നതാണോ എന്ന് ആ മത വിശ്വാസങ്ങള്‍ പിന്തുടരുന്നവരാണ്, പ്രസംഗങ്ങളിലും എഴുത്തുകളിലും കൂടെ മാത്രമല്ല പ്രവര്‍ത്തികളിലും കൂടെ, വ്യക്തമാകേണ്ടത്. പക്ഷേ ഞാന്‍ വായിച്ചറിഞ്ഞ ചില കാര്യങ്ങളും കഴിഞ്ഞകാല അനുഭവങ്ങളും ഇക്കാര്യത്തില്‍ ചിലതിനെക്കുറിച്ച് എനിക്കുണ്ടായിരുന്ന ശുഭ പ്രതീക്ഷകള്‍ക്ക്‌ അല്പം മങ്ങലേല്‍പ്പിച്ചിട്ടുണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു. ചിലപ്പോള്‍ അതെന്റെ തെറ്റിദ്ധാരണയോ അറിവില്ലായ്മയോ കൊണ്ടുണ്ടായതായിരിക്കാം.

SMASH said...

Mr.Denish Sebastian.

താങ്കള്‍ പറഞ്ഞു ക്രിസ്തീയതയുടെ പേരും പറഞ്ഞ് പലരും യുദ്ധങ്ങള്‍ നടത്തിയിട്ടുണ്ടെന്ന്, പലരും എന്ന് സാമാന്യവല്‍ക്കരിക്കുന്നതിനും മുന്‍പ് ഒരു കാര്യം ഓര്‍ക്കണം. ഈ യുദ്ധങ്ങളില്‍ പലതും ക്രൈസ്തവസഭയുടെ തന്നെ നേതൃത്വത്തില്‍ നടന്നവയാണ്‌, അല്ലാതെ വഴിയേ പോയ ആപ്പയും ഊപ്പയും ക്രിസ്തീയതയുടെ പേരില്‍ നടത്തിയതായിരുന്നില്ല ആ യുദ്ധങ്ങള്‍. ക്ഷമയുടേയും സ്നേഹത്തിന്റേയും പര്യായമായിരിക്കേണ്ട ക്രിസ്തീയത തന്നെയാണ്‌ ആ അക്രമങ്ങള്‍ കാണിച്ചുകൂട്ടിയത് എന്നു ചുരുക്കം.യേശു പഠിപ്പിച്ചതില്‍ ഒന്നും രാഷ്ട്രീയപരമായ അജണ്ടകള്‍ ഒന്നും തന്നെ നമുക്ക് കാണാനാകില്ല എന്നതു സത്യം. എന്നാല്‍ യേശു പഠിപ്പിച്ചത് മാത്രമല്ലല്ലോ സഭകളുടെ പഠിപ്പികലുകള്‍! അത് മാര്‍പ്പാപ്പമാരുടേയും മെത്രാന്മാരുടേയും പഠിപ്പിക്കലുകളാണ്‌. അതാകട്ടെ കുരിശുയുദ്ധങ്ങള്‍ക്കും, മതപ്രചരണങ്ങള്‍ക്കും, മതത്തിന്റെ സര്‍‌വാധിപത്യത്തിനും വേണ്ടിയുള്ള ഒടിവിദ്യകള്‍ തന്നെ!

"അടിസ്ഥാനപരമായി ക്രിസ്തുമതത്തിന്റെ പഠിപ്പികലുകള്‍ക്കോ ഉപദേശങ്ങള്‍ക്കോ യാതൊരു തരത്തിലുമുള്ള രാഷ്ട്രീയ അജണ്ടയുമില്ല"

ഇങ്ങനെ സഭ ഇപ്പോള്‍ പറഞ്ഞു നടക്കുന്നുണ്ടെങ്കില്‍, ഈ മതം അങ്ങനെ ഒരു ഗതികേടിലേക്ക് എത്തി എന്നുവേണം പറയാന്‍. അതിനു കാരണം നവേഥാനത്തിലൂടെയും ശാസ്ത്രമുന്നേറ്റങ്ങളുടേയും ഫലമായി മനുഷ്യരില്‍ ഉണ്ടായ ഭൗതികമായ ഉന്നമനത്താല്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ക്രിസ്തുമതത്തിന്റെ തകര്‍ച്ചയുടെ ഫലമാണെന്നതില്‍ തര്‍ക്കമില്ല. അതിന്റെ ഒരു ഭാഗം തന്നെയാണ്‌ കേരളത്തിലെ ക്രിസ്തീയ യുവാക്കളുടെ ഉള്ളിന്റെയുള്ളില്‍, പഴയകാലത്തില്‍ നിന്നും വിഭിന്നമായി പുരോഹിതന്മാരോടും, മതചട്ടക്കൂടുകളോടും ഉള്ള പുഛവും, അവഗണനയും എല്ലാം. പിന്നെ യേശുവില്‍ എല്ലാവര്‍ക്കും ഒരു മനുഷ്യന്‍ എന്നനിലയിലുള്ള ബഹുമാനവും ആരാധനയും ഇന്നും എന്നും ഉണ്ടായിരിക്കുകയും, യേശുവിന്റെ ചിന്തകളും പ്രവൃത്തിയും ഇനിയും എല്ലാവരിലും ഗുണകരമായി സ്വാധീനമുണ്ടാക്കുവാന്‍ പോന്നവയാണെന്നും ഞാന്‍ കരുതുന്നു. പക്ഷെ ഇതെല്ലാം ഒരു വേദപുസ്തകത്തില്‍നിന്നും ഉള്ള പഠിപ്പിക്കലുകളുടെ സ്വാധീനഫലമായിരിക്കില്ലെന്നുമാത്രം. മറിച്ച് യേശുവിനെ ഒരു പച്ചയായ മനുഷ്യന്‍ എന്ന നിലയില്‍ വീക്ഷിക്കുന്നതിന്റെ ഫലമായിട്ടായിരിക്കും അത്.

പിന്നെ അച്ചന്മാര്‍ എല്ലാം അങ്ങ് ഒറ്റയടിക്ക് ക്ഷമിച്ചു എന്നൊന്നും പറയാന്‍ കഴിയില്ല. ഈ കൈവെട്ട് കേസില്‍ സഭയ്ക്കിടപെടേണ്ട കാര്യമൊന്നും ഇല്ല. ഇടപെട്ടിട്ടും ഇല്ല.മതമേലാളന്മാര്‍ ആരായലും തങ്ങളുടെ മതം വളരണമെന്ന് ആഗ്രഹിക്കുന്നവരാണ്‌. ക്രിസ്ത്യാനിയെ വെട്ടിയാല്‍ തിരിച്ചും വെട്ടണമെന്ന്, കുരിശുയുദ്ധക്കഥകളുടെ സുഖകരമായ ഓര്‍മ്മകള്‍ അയവിറക്കി അരമനയില്‍ ഇരിക്കുന്ന പിതാക്കന്മാരില്‍ പലര്‍ക്കും ആഗ്രഹം ഉള്ളിന്റെയുള്ളില്‍ ഉണ്ട്. എന്നാല്‍ വിശ്വാസികള്‍ എന്നുപറയുന്നവര്‍(എല്ലാവരുമല്ല) ഇവന്മാരുടെ തനിസ്വരൂപം മനസിലാക്കിയിട്ടുള്ളതിനാലും, പലരും, ക്രിസ്ത്യന്‍ സ്വര്‍ഗ്ഗങ്ങളായ രാജ്യങ്ങളിലെ മതത്തിന്റെ ഇപ്പോളത്തെ നിലയും വിലയും അറിയുന്നവര്‍ ആകയാലും,കൂടാതെ തങ്ങളുടെ തിരുവചനങ്ങള്‍ കേള്‍ക്കാന്‍ അരുമയോടെ മുട്ടിപ്പായി ഇരിക്കുന്ന ചിലരുണ്ടെങ്കിലും(പ്രാര്‍ഥിച്ച് ഉദ്ദിഷ്ടകാര്യം നിറവേറ്റാനും, ടെന്‍ഷന്‍ കുറക്കാനും മാത്രം പള്ളീലും,ധ്യാനത്തിനും പോകുന്ന ചിലര്‍, മറ്റു ചിലര്‍ പിതാക്കന്മാരെ സുയിപ്പിക്കുന്ന വര്‍ത്താനം പറഞ്ഞ് അപ്പം തിന്നാന്‍ നടക്കുന്നവര്‍‍) അവരാരും തന്നെ സ്വന്തം ജീവിതം ബലികൊടുത്ത് സഭയെ ഉദ്ധരിക്കാന്‍ വേണ്ടി കൈ വെട്ടിനിറങ്ങാന്‍ ഗട്ട്സ് ഇല്ലാത്തവരാണെന്ന് പിതാക്കള്‍ക്ക് നല്ല ബോധ്യമുള്ളതിനാലും, മതപ്രഭുക്കന്മാര്‍ക്ക് തങ്ങളുടെ ആഹ്വാനങ്ങള്‍ പുറപ്പെടുവിക്കുന്നതിനു മുന്‍പ് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നു.മൈക്കിന്റെ മുന്നില്‍ നിന്ന് തോന്നിയതൊക്കെ ആഹ്വാനിച്ചിട്ട് ഒരു പട്ടിയും തെരുവിലിറങ്ങാതെ വന്നാല്‍, മെത്രാച്ചന്‍ ആപ്പിലാകും. അതുകൊണ്ടാണ്‌, ഇടക്കിടെ അവര്‍ ഇങ്ങനെ ക്ഷമിക്കുന്നതും, ഹൈ വോള്‍ട്ടേജിലുള്ള ആഹ്വാനങ്ങള്‍ക്കു പകരം, ഡോസ് ഇത്തിരി കുറച്ച് ഇടയലേഖനങ്ങളിറക്കി രാഷ്ട്രീയക്കാരെ പേടിപ്പിക്കാന്‍ നോക്കുന്നതും. കാശിന്റെ ഒരു തെളപ്പുകൊണ്ട് അത്ര പെട്ടന്നൊന്നും ഇവര്‍ വേരറ്റു പോകില്ലതാനും.

ശ്രീജിത് കൊണ്ടോട്ടി. said...

കൈവെട്ടല്‍ തുടരുന്നു!!

ദേശാഭിമാനി വാര്‍ത്ത

http://www.deshabhimani.com/Profile.php?user=172384

മാധ്യമം വാര്‍ത്ത ...

ആര്‍.എസ്.എസുകാര്‍ യുവാവിന്റെ കൈ വെട്ടി
Friday, August 6, 2010
ചെങ്ങന്നൂര്‍: ആര്‍.എസ്.എസ് ആക്രമണത്തില്‍ സി.പി.എം അനുഭാവിയായ യുവാവിന്റെ കൈക്ക് വെട്ടേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ അഞ്ചുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുളക്കുഴ കോട്ടയിലായിരുന്നു സംഭവം.

മാതൃഭൂമി വാര്‍ത്ത!!

ചെങ്ങന്നൂര്‍:ഹോട്ടലടച്ച് ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങിയ ഉടമയേയും കടുംബത്തേയും നാലു ബൈക്കില്‍ മാരകായുധങ്ങളുമായി എത്തിയ സംഘം ആക്രമിച്ചു. ബന്ധുവായ ഓട്ടോ ഡ്രൈവര്‍ അഭിലാഷിന്റെ വലതുകൈ അക്രമികള്‍ വെട്ടി. പരിക്കേറ്റ അഞ്ചുപേരെ വ്യാഴാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധത്തില്‍പ്പെട്ട യുവതിയെ ശല്യം ചെയ്തതിനെ രണ്ടു മാസം മുമ്പ് അഭിലാഷ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നു കരുതുന്നു.

http://www.mathrubhumi.com/story.php?id=117887

ബദ്റുദ്ധീന്‍ കുന്നരിയത്ത് said...

വാര്‍ത്ത:
ആര്‍.എസ്.എസുകാര്‍ യുവാവിന്‍റെ കൈ വെട്ടി; കോട്ടയില്‍ സന്ഖര്‍ശാവസ്ഥ .
____________________________


ചെങ്ങന്നൂര്‍: ആര്‍.എസ്.എസ്.ആക്രമണത്തില്‍ സി.പി.എം. അനുഭാവിയായ യുവാവിന്‍റെ കൈക്ക് വെട്ടേറ്റു.
മുളക്കുഴ കോട്ടയിലാണ് സംഭവം.അഭിലാഷ്‌(25) ന്‍റെ കൈക്കാന് വെട്ടേറ്റ്ത്.
.
*കേരളത്തില്‍ ആര്‍ .എസ്.എസ്. താലിബാനിസം നടപ്പിലാക്കുന്നു.
രാജ്യ സ്നേഹികള്‍ എവിടെ?

തെറ്റ് മുസ്ലിം ചെയ്താലും ക്രിസ്ത്യാനി ചെയ്താലും ഹിന്ദു ചെയ്താലും
മുസ്ലിം സന്ഖടന ചെയ്താലും ക്രിസ്ത്യന്‍ സന്ഖടന ചെയ്താലും
ഹിന്ദു സന്ഖടന ചെയ്താലും ഏതു രാഷ്ട്രീയ പാര്‍ട്ടി ചെയ്താലും
തെറ്റ് തന്നെ.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൈ വെട്ടിയപ്പോള്‍ വാ തോരാതെ
സംസാരിച്ച നേതാക്കള്‍ എവിടെ?

അഭിലാഷിന്റെ കൈ എന്താ കൈ അല്ലെ? ആ കൈ വെട്ടിയത് തെറ്റല്ലേ?

ചിത്രകാരാ...
സി പി എം കാരോട് ആഹ്വാനം ചെയ്യുന്നില്ലേ
അഭിലാഷിന്റെ കൈ വെട്ടിയവരുടെ കൈ വെട്ടാന്‍?

എന്തെ പ്രതികാരം ചെയ്യേണ്ടേ?

ആരോടൊക്കെ കൈ വെട്ടാന്‍ പറയും ?

താലിബാനിസം ആര്‍ എസ് എസും നടപ്പിലാക്കുന്നു.
എന്തെ രാജ്യസ്നേഹികളുടെ വായ അടഞ്ഞു പോയോ? പ്രതികരണ ശേഷി നഷ്ട്ടപ്പെട്ടുപോയോ?

കൈ ആര് വെട്ടിയാലും തെറ്റാണ്..മുസ്ലിമോ മുസ്ലിം സന്ഖടനയോ വെട്ടിയാല്‍ മാത്രം എതിര്‍ത്താല്‍ മതിയോ ചിത്രകാരാ...?

ഈ കൈ വെട്ടലും താലിബാനിസം തന്നെ യല്ലേ?

എന്തെ ? മുസ്ലിം ചെയ്‌താല്‍ മാത്രമാണോ താലിബാനിസം?
(മുസ്ലിം കൈ വെട്ടിയതിനെ അനുകൂലിക്കാന്‍ വേണ്ടിയല്ല ഇത്രയും എഴുതിയത്.ആ വേളയില്‍ ഉഗ്രന്‍ ഡയലോഗ് കളുമായി രംഗപ്രവേശം ചെയ്തവരെയൊന്നും ഇപ്പോള്‍ കാണ്മാനില്ല.
പാവം..എല്ലാവരും മൌന വ്രതതിലായിരിക്കും.)

ഇനി എത്ര ആര്‍.എസ്.എസ്.ഓഫീസുകളില്‍ റൈഡ്
നടത്തും എന്നും കാണാനുണ്ട്.

Denish Sebastian said...
This comment has been removed by the author.
Denish Sebastian said...

@SMASH

>>>>"ഈ കൈവെട്ട് കേസില്‍ സഭയ്ക്കിടപെടേണ്ട കാര്യമൊന്നും ഇല്ല."<<<<

ശരി തന്നെ, പക്ഷെ മുന്‍പ് പലപ്പോഴും പുരോഹിതന്മാരും കന്യാസ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍‍, സഭയ്ക്ക് ഇടപെടാന്‍ വകുപ്പുള്ള രീതിയില്‍ തന്നെ, ആക്രമിക്കപ്പെട്ടപ്പോഴും ക്രിസ്ത്യാനികള്‍ അക്രമത്തിലൂടെ പ്രതികരിച്ചിട്ടില്ല. അക്രമം ക്രിസ്തുവിന്റെ പഠിപ്പിക്കലുകള്‍ക്കെതിരാണ് എന്ന് ബോധ്യതയുള്ളതു കൊണ്ടാണ് അവര്‍ അക്രമത്തിലേക്കു തിരിയാതിരുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

>>>>>"ക്രിസ്ത്യാനിയെ വെട്ടിയാല്‍ തിരിച്ചും വെട്ടണമെന്ന്, കുരിശുയുദ്ധക്കഥകളുടെ സുഖകരമായ ഓര്‍മ്മകള്‍ അയവിറക്കി അരമനയില്‍ ഇരിക്കുന്ന പിതാക്കന്മാരില്‍ പലര്‍ക്കും ആഗ്രഹം ഉള്ളിന്റെയുള്ളില്‍ ഉണ്ട്."<<<<


അരമനയില്‍ ഇരിക്കുന്ന പിതാക്കന്മാരുടെ ഉള്ളിന്റെയുള്ളിലെ ആഗ്രഹം ഇതാണെന്നും കുരിശുയുദ്ധത്തിന്റെ ഓര്‍മ്മകള്‍ അവര്‍ക്ക് സുഖകരമാണെന്നും ആ ഓര്‍മ്മകള്‍ അവര്‍ അയവിറക്കി കൊണ്ടിരിക്കുകയാണെന്നും താങ്കള്‍ എങ്ങനെ അറിഞ്ഞു???....നല്ല ഭാവന!!!

SMASH said...

ആക്രമിക്കപ്പെട്ടപ്പോഴും ക്രിസ്ത്യാനികള്‍ അക്രമത്തിലൂടെ പ്രതികരിച്ചിട്ടില്ല. അക്രമം ക്രിസ്തുവിന്റെ പഠിപ്പിക്കലുകള്‍ക്കെതിരാണ് '

ഉവ്വ.. ഉവ്വ ക്രിസ്തുവിന്റെ പഠിപ്പിക്കലൊക്കെ പിതാക്കന്മാര്‍ക്ക് പറഞ്ഞു നടക്കാന്‍ കൊള്ളാം..ഇത്ര സഹന ശക്തിയും ക്ഷമയും ഉള്ളവരായിരുന്നെങ്കില്‍ പിന്നെ എന്തിനു കുരിശുയുദ്ധങ്ങള്‍ നടത്തി, ശാസ്ത്രജ്ഞരെ തുറങ്കിലടച്ചു? സഭയുടെ രാഷ്ട്രീയ/സാമൂഹിക രംഗങ്ങളിലുണ്ടായിരുന്ന അധികാരത്തിന്റെ ഫലമായിരുന്നില്ലെ അതെല്ലാം. ആ അധികാരം ഇന്നു നഷ്ടപ്പെട്ടു(പടിഞാറെങ്കിലും) അതുകൊണ്ടല്ലെ ഇപ്പോല്‍ സഭാപിതാക്കന്മാര്‍ അടങ്ങിയിരിക്കുന്നത്?. ഇന്നും ആ അധികാരത്തിന്റെ ശക്തി തങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ ഇനിയും കുരിശുയുദ്ധങ്ങള്‍ ഉണ്ടാകുമാഇരുന്നില്ലെ?

"അരമനയില്‍ ഇരിക്കുന്ന പിതാക്കന്മാരുടെ ഉള്ളിന്റെയുള്ളിലെ ആഗ്രഹം ഇതാണെന്നും കുരിശുയുദ്ധത്തിന്റെ ഓര്‍മ്മകള്‍ അവര്‍ക്ക് സുഖകരമാണെന്നും ആ ഓര്‍മ്മകള്‍ അവര്‍ അയവിറക്കി കൊണ്ടിരിക്കുകയാണെന്നും താങ്കള്‍ എങ്ങനെ അറിഞ്ഞു???....നല്ല ഭാവന!!!

ഭാവനയല്ല, സത്യം..കുരിശു യുദ്ധത്തിന്റെ വീരകഥകളൊക്കെ ടമാര്‍ പടാര്‍ ഉച്ചത്തില്‍ പ്രസംഗിക്കുന്നത് ഞാന്‍ നേരിട്ടു കേട്ടിട്ടുള്ളതാണ്- ക്രിസ്ത്യാനികള്‍ക്കെതിരെ അക്രമങ്ങള്‍ നടന്നപ്പോള്‍‌. പിന്നെ ക്രിസ്ത്യന്‍ യുവാക്കള്‍ അക്രമത്തിനിറങ്ങണമെന്നും, തിരിച്ചടിക്കണമെന്നും, എന്നാലേ ചിലവന്മാരൊക്കെ പഠിക്കൂ എന്ന് നേരിട്ട് ഉപദേശിച്ച ഫാദറിനെ വരെ എനിക്കറിയാം.

മിക്കവാറൂം ക്രിസ്തു രണ്ടാമത് അവതരിക്കുമെന്ന് തോന്നുന്നു, യേശുവിന്റെ കാലത്തുണ്ടായിരുന്ന പുരോഹിത പ്രഭുക്കന്മാര്‍ ചെയ്ത് കൂട്ടിയതിലും കഷ്ടമാണ്‌ ക്രിസ്തുവിന്റെ കാവല്‍ക്കാര്‍ ആയിരുന്നവര്‍ കെയ്തതും..

Unknown said...

കൊണ്ടോട്ടി, ബദര്‍,

പേടിക്കാനൊന്നുമില്ല. പെങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചതിനാണ് സിപിഎംകാരെ ആര്‍ എസ് എസ്കാര്‍ ആക്രമിച്ചത്, മതനിന്ദക്കല്ല. ആ കണക്കു അവര്‍ തീര്‍ത്തോളും. നിങ്ങ പേടിക്കേണ്ട.

Blog Academy said...

തല്‍ക്കാലത്തേക്ക് (രണ്ടു ദിവസം കഴിഞ്ഞാല്‍ ഡിലിറ്റാവുന്നതാണ്)ബ്ലോഗര്‍മാരുടെ ശ്രദ്ധയിലേക്കുള്ള ഒരു അറിയിപ്പ് :

കൊച്ചിന്‍ ബ്ലോഗ് മീറ്റിനെക്കുറിച്ച് ഇതുവരെ അറിയാതിരുന്നവരുടെ ശ്രദ്ധക്കായി ബ്ലോഗ് അക്കാദമി പോസ്റ്റിലേക്ക് ബ്ലോഗ് വായനക്കാരുടേയും ബ്ലോഗ് എഴുത്തുകാരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.

കൊച്ചി ബ്ലോഗ് മീറ്റ് ...2010 ആഗസ്ത് 8 ന്

പ്രിയ ബ്ലോഗര്‍മാരെ,
2009 ലെ ചേറായി ബ്ലോഗ് മീറ്റിന്റെ തുടര്‍ച്ചയായുള്ള ഈ വര്‍ഷത്തെ ബ്ലോഗ് മീറ്റ് കൊച്ചിയില്‍ 2010 ആഗസ്ത് 8 ന്
(ഞായര്‍) നടത്തപ്പെടുകയാണ്. ഊര്‍ജ്ജ്യസ്വലരും, ഇച്ഛാശക്തിയുള്ളവരുമായ ഏതാനും ബ്ലോഗര്‍മാരുടെ ശ്രമഫലമായി സംഘടിപ്പിക്കപ്പെടുന്ന ഈ ബ്ലോഗര്‍ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ജനകീയ പ്രസാധകരുടെ കൂട്ടായ്മയാണ്.
മാധ്യമ രംഗത്തേക്ക് ശുദ്ധവായുവും ജനാധിപത്യവും കൊണ്ടുവന്ന ബ്ലോഗ് എന്ന മാധ്യമത്തിന്റേയും, അതിന്റെ എഴുത്തുകാരുടേയും,വായനക്കാരുടേയും വാര്‍ഷിക കൂടിക്കാഴ്ച്ച എന്നത് ഈ മാധ്യമത്തിന്റെ ശൈശവ ഘട്ടത്തില്‍ നിസാരമായ
ഒരു സംഭവമല്ല. തൊട്ടയല്‍പ്പക്കത്തുള്ള ബ്ലോഗര്‍മാര്‍ പോലും പരസ്പ്പരം കണ്ടുമുട്ടുന്നതും അപരിചിതത്വത്തിന്റെ വന്‍‌കരകള്‍ തമ്മിലുള്ള അകലം മുഖാമുഖ കൂടിക്കാഴ്ച്ചയിലേക്ക് ചുരുങ്ങി, ഹൃദ്യമായ ഒരു പാരസ്പര്യമായി വളരുന്നതും ഇത്തരം കൂടിച്ചേരലുകളിലൂടെയാണ്.
ബ്ലോഗ് മീറ്റുകളുടെ ഫലമായുണ്ടാകുന്ന സൌഹൃദ കൂട്ടായ്മകള്‍ പലപല ക്രിയാത്മക ദൌത്യങ്ങളുമായി കര്‍മ്മോത്സുകരായി നന്മനിറഞ്ഞ
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നമുക്ക് കാണാനായിട്ടുണ്ട്. ഈ എളിയ പ്രവര്‍ത്തനങ്ങളെല്ലാം സത്യത്തില്‍ ഒരു തുടക്കം മാത്രമേ ആകുന്നുള്ളു. കാരണം, സാമൂഹ്യമായ ക്രിയാത്മക ഊര്‍ജ്ജ്യത്തിന്റെ വിതരണതലവും, സമൂഹത്തിന്റെ ജനാധിപത്യപരവും, വ്യക്തിപരവുമായ വികാസത്തിന്റെ സാംസ്ക്കാരിക വേദിയുമാകാനിരിക്കുന്ന ബൂലോഗത്തിന്റെ സാധ്യത അത്രക്ക് ബൃഹത്താണ്.

ആ ബൃഹത്തായ സാധ്യതയിലേക്കുള്ള ഒരോ
ചവിട്ടുപടികളാണ് ബ്ലോഗ് രചനകളുടെ പുസ്തക പ്രകാശന ചടങ്ങുകളും, ബ്ലോഗ് മീറ്റുകളും,ബ്ലോഗ് ശില്‍പ്പശാലകളും മറ്റും.
അതിനാല്‍ സ്വകാര്യ പ്രസിദ്ധീകരണ എകാന്തതയുടെ
വാത്മീകങ്ങള്‍ ഭേദിച്ച് ഇത്തരം കൂട്ടായ്മകളില്‍
പങ്കുചേരാന്‍... ബ്ലോഗര്‍മാര്‍ മുന്നോട്ടുവരണമെന്ന്
കെരള ബ്ലോഗ് അക്കാദമി
സ്നേഹപൂര്‍വ്വം ബ്ലോഗര്‍മാരേയും ബ്ലോഗ് വായനക്കാരെയും
നന്മയുടെ പേരില്‍ ഓര്‍മ്മിപ്പിക്കുന്നു.

സുഗുണന്‍ said...

ചെല്ലപ്പോ ...
ആ ചൊല്ലല്‍ അത്ര ശരിയല്ലല്ലോ ....
ബന്തുവിനെ കളിയാകിയതിനു ഒരു കൈ വെട്ടാവോ ... ഉവ്വോ .. അപ്പം ഇപ്പം ചെയ്തത് ശരിയും ജീവനേകാള്‍ അതികം മുസ്ലിംകള്‍ സ്നേഹിക്കുന്ന ഒരാളെ തെറി പറഞ്ഞതിന് പ്രതികരിച്ചത് തെറ്റ് ....
ഇതാണ് ചെല്ലപ്പാ... പുതിയ മതേതര മനുഷ്യസ്നേഹികളുടെ ഉള്ളിരിപ്പ് ....
തെറ്റോ ശരിയോ എന്നു തീരുമാനിക്കുന്നതിന് മുമ്പായി പേരും മതവും ജാതിയും അളന്നു മുറിച്ചു ബോദ്യപ്പെടുത്തും ....
മുസ്ലിമായാല്‍ തീവ്രവാദം ... ദളിതനായാല്‍ കൊടിയ തീവ്രവാദം .. എല്ലാ ഓഫീസുകളിലും റൈഡ് , എല്ലാ വീട്ടിലും റൈഡ് ... . ആര്‍ എസ് എസുകാരനായാല്‍ " ഓ , അത് വേണ്ടത് തന്നെപ്പ "എന്നു പറയുന്ന ഈ വര്ഘീയ സഹിഷ്ണതയാണ് യഥാര്‍ത്ഥത്തില്‍ നാടിന്നാപതായിട്ടുള്ളത് ....
ചാനല്‍ കുമാരന്മാര്ക് സ്വീകരണ മുറിയില്‍ വിഷം വമിപ്പിക്കാന്‍ ഇത് പോര. .. കാരണം പേര് മുസ്ലിമിണ്ടാതല്ലല്ലോ ....
മനോരമാക്കാനെങ്കില്‍ വാര്‍ത്ത കണ്ടിട്ടേയില്ല ... മത്ര്ഭുമി വേറെ എന്തോ തിരക്കിലാണ് .. സാംസ്കാരിക നേതാകള്‍ ഇത് വരെ ഉണര്‍ന്നിട്ടില്ല.. പിന്നെ രാഷ്ട്രീയക്കാര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിണ്ടേ തിരക്കിലാണ് ...
പിന്നെ പോലീസ് പോപ്പുലര്‍ ഫ്രാന്റിണ്ടേ പ്രവര്‍ത്തകരുടെ വീട് റൈഡ് ചെയ്യുന്ന തിരക്കിലാണ് ... (കേരളത്തിലെ എല്ലാ വീട് റൈഡ് ചെയ്തു കഴിയുമ്പോള്‍ , ദൈവമേ എത്ര വര്‍ഷമെടുക്കും എന്നറിയില്ല,) ഇതൊക്കെ കഴിഞ്ഞു സമാധാനത്തോടെ ഈ പ്രശ്നത്തില്‍ എല്ലാവരും പ്രതികരിച്ചാല്‍ മതി ... അത് വരെ ചിത്രകാരാ താങ്കളും കംമുനിസ്ടുകല്ക് ആദരവ് അറിയിച്ചു ബ്ലോഗല്ലേ .... ഒകായ്‌ ...

#ആ കണക്കു അവര്‍ തീര്‍ത്തോളും. #
അപ്പ എന്ന ടയലോഗപ്പ ...
മനസ്സിനകത്ത് വര്ഘീയ വിഷവും പൊതു സമൂഹത്തില്‍ മനുഷ്യസ്നേഹതിന്ടെയും മതെതരതതിന്ടെയും വാക്താകലായ " ചെല്ലപ്പന്മാര്‍" ഇടയ്ക്കിടെ ചര്തിക്കുന്ന ഇത്തരം വിശങ്ങളെ ഇനിയും സമൂഹം കണ്ടില്ലെന്നു നടിക്കുകയെങ്കില്‍ അത് വീണ്ടും വീണ്ടും സഹോദര്യത്തെ മുരിവേല്‍പ്ച്ചു കൊണ്ടെയിരുക്കും ...

#
ആര്‍ എസ് എസ്ന്ടെ ഏതെങ്കിലും ഓഫീസ് റൈഡ് ചെയ്തതായി ഇനി അടുത്ത ദിവസങ്ങളില്‍ വായിക്കാന്‍ പറ്റില്ല എന്നു മാത്രമല്ല, മുസ്ലിംകളുടെ മേലുള്ള മാധ്യമ കൊപ്പുകളുടെ കുതിര കയറ്റം തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്യും ഇനിയും വരാനിരിക്കുന്ന 'ടോപ്‌ സ്ടോരിയിലും ''കൌണ്ടര്‍ പൊയന്ടിലും" അത് പോലെ പലതിലും //// അതാണ്‌ യഥാര്‍ത്ഥത്തില്‍ നമ്മെ ഭയപ്പെടുതെണ്ടത് .... അത് കൊണ്ട് തന്നെ മുസ്ലിം സമുദായം കൂടുതല്‍ അപകര്‍ഷരാവുക....

എന്നു ഇത്തരം വര്ഘീയ മനസ്സുകള്‍ക് നമ്മള്‍ നോ പറയുന്നുവോ അന്ന് വരേക്കും നമ്മള്‍ ഭീതിയിലായിരിക്കും , പോലീസും മാധ്യമങ്ങളും ചില ഏഴാം കൂലി രാഷ്ട്രീയക്കാരും കൂടി ഒരു നിഴല്‍ യുദ്ധം സൃഷ്ടിച്ചു , പുക പടലങ്ങള്‍ സ്രഷ്ടിച്ചു അവര്‍ക്ക് വേണ്ടത് വോട്ടായാലും കാശായാലും പബ്ലിസിറ്റി യായാലും നേടിയെടുക്കാം .. നമ്മള്‍ മനുഷ്യര്‍ മുറിവുണങ്ങാതെ വേദനിച്ചു കൊണ്ടിരിക്കും ...

#അടിക്കുറിപ്പും#
ജൊസഫ് 'സാറിനു ' താന്‍ ചെയ്തു പോയതിനെ അഭിപ്രായ സ്വാതത്രതിണ്ടേ പെട്ടിക്കോളത്തില്‍ പെടുത്തണമെന്ന് അപേക്ഷ ... :സാറേ തന്റെ തന്തക്കു വിളിച്ചിട്ട് അഭിപ്രായ സ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍ നല്ല ശേലായിരിക്കും ..."
പുതിയ കൈവെട്ടു കേസില്‍ ആര്‍ എസ് എസുകാര്‍ പെണ്‍കുട്ടിയെ പരസ്യമായി ആക്ഷേപിച്ചതും അവാരുടെ ഒരു അഭിപ്രായ സ്വാതന്ത്രത്തില്‍ പെടുതാമല്ലോ സഖാകളെ ...
വെറുതയല്ല സ്വാമി വിവേകാനന്തന്‍ പറഞ്ഞതു ' കേരളം ഒരു ഭ്രാന്താലയമാനെന്നു "

ബി.എം. said...

ഞാന്‍ ഒരു ഹിന്ദു ആണ്‌. ഞാന്‍ അതില്‍ അഭിമാനം കൊള്ളുന്നു കാരണം എന്റെ വിശ്വാസം ഞാന്‍ പിറന്ന മണ്ണിന്റെ സംസ്കാരത്തില്‍ നിന്ന് ഉടലെടുത്തതാണ്. പഷേ ഇന്ഡ്യന ഒരു ഹിന്ദു ഭൂരിപക്ഷരാജ്യംമായി നിലകൊള്ളണം എന്ന ആഗ്രഹം എനിക്ക് ഇല്ല. എന്നാല്‍ ഒരു മുസ്ലീം ഭൂരിപക്ഷ രാജ്യം ആവരുത് എന്ന ആഗ്രഹിക്കുന്നു. ഇന്ഡ്യ് ഒരു കൃസ്ത്യന്‍ ഭൂരിപക്ഷരാജ്യംമായി മാറുന്നതിനെ ഞാന്‍ ഭയപ്പെട്ുന്നില്ലാ കാരണം അവര്‍ ജനാധിപത്യത്തെയോ എന്റെര വിശ്വാസത്തേയോ അടിച്ചഅമറ്ത്തില്ലാ എന്ന് കൃസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങള്‍ എനിക്ക് കാണിച്ചു തരുന്നു. എന്നാല്‍ ഒരു മുസ്ലീം ഭൂരിപക്ഷമായുള്ള ഭൂരിപക്ഷം രാജ്യങ്ങളിലും ജനാധിപത്യവും മറ്റു വശ്വാസങ്ങളും ഇല്ലതാക്കപ്പടുകയാണ്. എന്നെ കാഫിര്‍ ആയി നരകത്തില്പോികാന്‍ ടിക്കറ്റ് ബുക്ക് ചെയ്തവനായി വിശേഷിപ്പിക്കുന്നവന് എന്നെ സഹോദരന്‍ ആയി കാണാന്കചഴിയും എന്റെ് വിശ്വാസത്തെ ബഹുമാനിക്കാിന്‍ കഴിയും എന്ന് വിശ്വാസിക്കാന്‍ മാത്രം വിഡ്ഢി യാവന്‍ എനിക്ക് കഴിയില്ല. അത് കോണ്ട് ഞാന്‍ മുസ്ലീം അധിനിവേശം ഭയക്കുന്നത് എനിക്ക് രോഗം (ഇസ്ലാം ഫോബിയ) ഉള്ളത് കൊണ്ടല്ല മറിച്ച്‌ രോഗാതുരമായ വിശ്വാസവും രാഷ്ട്രീയ കാഴ്ച്ചപ്പാട്ുമാണ് ഇസ്ലാം മുന്നോട്ട് വയ്ക്കുന്നത് എന്നതുകോണ്ടാണ്. കൃസ്ത്യസിനെപോലെ കാലത്തിനനുസരിച്ച് പരിഷ്കൃത കഴ്ചപ്പാട് മുന്നോട്ട്‌ വയ്ക്കാന്‍ കഴിഞ്ഞങിലെ ഇസ്ലാമിനോടു എന്നെപ്പോലുള്ളവരുടെ ഭയം മാറൂ.
നോട്ട്: ബൈബിള്‍ പഠിച്ചിട്ടോന്നുമല്ല ഈ ഒരു നിലപാട് കൃസ്ത്യസിനോട് അത്കൊണ്ട് ഖുറാന്‍ പഠക്കാന്‍ പറയരുത് ഭയം മാറാന്‍

ചിന്തകന്‍ said...

എന്നാല്‍ ഒരു മുസ്ലീം ഭൂരിപക്ഷമായുള്ള ഭൂരിപക്ഷം രാജ്യങ്ങളിലും ജനാധിപത്യവും മറ്റു വശ്വാസങ്ങളും ഇല്ലതാക്കപ്പടുകയാണ്.

ബിജുമോൻ വസ്തുതകളുടെ അടിസ്ഥാനത്തിലാണോ പറയുന്നത് എന്ന് അറിയാൻ ആഗ്രഹമുണ്ട്. ഗൾഫ് രാജ്യങ്ങളിൽ മുസ്ലീങ്ങളേക്കാൾ കൂടുതൽ പ്രവാസികളായി ജോലിയെടുക്കുന്നവർ മറ്റു മതസ്ഥരാണ്. ഇവിടെ മുസ്ല്ലിങ്ങളെ പോലെ തെന്നെയും ചിലപ്പോൾ അതിലധികം പരിഗണയും മറ്റു മതസ്ഥർക്ക് ലഭിക്കുന്നുണ്ട്. ഒറ്റപെട്ട സംഭവങ്ങളേതെങ്കിലുമുണ്ടെങ്കിൽ അത് വെച്ച് ഒരു സാമാന്യവത്ക്കരണം നല്ലതല്ല.

മുസ്ലീം രാജ്യങ്ങളിലെ ജനാധിപത്യത്തെ ഏറ്റവും കൂ‍ടുതൽ ഭയപെടുന്നത് സാമ്രാജ്യത്വവും സയണിസവും (കൃസ്ത്യൻ, ജൂത) രാജ്യങ്ങളാണ്. മുസ്ലീലോകത്തെ ജനാധിപത്യ രാജ്യങ്ങളെല്ലാം അവർക്ക് ഭീകര രാജ്യങ്ങളാണ്.

ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യരെ യമപുരിയിലേക്ക് അയക്കുന്നവർ കൃസ്ത്യൻ ജൂത ഭരണകൂട ഭീകരതയാണ്. മുസ്ലീം തീവ്രവാദത്തെ ചുട്ടെടുത്തതും ഇപ്പോൾ അത് പ്രധാന രാഷ്ട്രീയ അജണ്ടയായി മാധ്യമങ്ങളിൽ നില നിർത്തുന്നതും മുതലാളിത്ത കൃസ്ത്യാനിസവും സയണിസ ജൂതായിസവുമാണ്. ഒരു മുസ്ലീം ഭൂരിപക്ഷ രാജ്യത്തും ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപെടുന്നില്ല. എന്നാൽ മുസ്ലീങ്ങൾ ന്യൂനപക്ഷമുള്ളിടത്തെല്ലാം അവർ ഭീതിയോടെ കഴിയേണ്ടുന്ന ഒരവസ്ഥയാണ് ഇന്ന് ലോകത്ത് നില നിൽക്കുന്നത്.


തീർത്തും ഉപരിപ്ല്വമായ താങ്കളുടെ പ്രസ്ഥാവനകൾ വസ്തുതാ വിരുദ്ധമാണെന്ന് പറയാതിരിക്കാൻ വയ്യ.

Unknown said...

ചിന്തകാ,

പാകിസ്ഥാനില്‍ വിമാനാപകടം നടന്നപ്പോ കൊല്ലപ്പെട്ട ഹിന്ദുവിന്റെ ശവപ്പെട്ടിയില്‍ ചുവന്ന അക്ഷരത്തില്‍ "കാഫിര്‍" എന്ന് എഴുതിവിട്ട മതബോധം കുറാനില്‍ ഇല്ല എന്ന് മാത്രം പറയരുത്. യു ക്കെയില്‍ പോലും ശരിയാ നിയമം വേണം എന്ന് വാശി പിടിക്കുന്ന ജനതയ്ക്ക് ഇസ്ലാം ഒരു മതമല്ല, മദമാണ്. മദം മുസ്ലീങ്ങള്‍ക്ക് ഇളകാന്‍ വലിയ പ്രകോപനം ഒന്നും ആവശ്യമില്ല. അതിനായുള്ള പ്രകോപനങ്ങള്‍ ലോകത്തെവിടെയും അവര്‍ ഉണ്ടാക്കിക്കോളും. അത്തരത്തില്‍ പലതുമാണ് സാമ്രാജ്യത്വവും ജൂത-ഹിന്ദു-ക്രിസ്ത്യന്‍ വിരുദ്ധതയും.

Unknown said...

ഇവിടെത്തന്നെ "താന്തോന്നി" പറയുന്നത് കണ്ടില്ലേ? മത നിന്ദക്ക് വേണ്ടി വേണ്ടി വെട്ടിയതും വ്യക്തിവിരോധം മൂലം വെട്ടിയതും ഒരേ രീതിയില്‍ കണ്ടില്ല എന്ന് വിലപിക്കുന്നു. ഈ ഇരവാദികള്‍ ഇവിടം താലീബാന്‍ ആക്കാന്‍ മനപ്പൂര്‍വം ശ്രമിക്കുന്നതാണെന്ന് മനസ്സിലാക്കണം. എന്നിട്ട് മുസ്ലീങ്ങളെ പീഡിപ്പിക്കുന്നു എന്നൊരു വാവിട്ടു കരച്ചില്‍ കൂടി! ഇതൊക്കെ ചേര്‍ത്ത് വായിക്കുമ്പോള്‍ മുസ്ലീങ്ങളെ പേടിക്കുകയല്ലാതെ?

Denish Sebastian said...

@SMASH

ക്രിസ്ത്യാനികള്‍ അക്രമത്തിലൂടെ പ്രതികരിച്ചിട്ടില്ല എന്ന് ഞാന്‍ പറഞ്ഞത്‌ ഈ കാലഘട്ടത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന അക്രമങ്ങളെ ഉദ്ദേശിച്ചാണെന്നു എന്റെ കമന്റില്‍ നിന്ന് വ്യക്തമാണെന്ന് ഞാന്‍ കരുതുന്നു. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ക്രിസ്തുവിന്റെ പഠിപ്പിക്കലുകളുകളെക്കാള്‍ സഭാ മേലാധികാരികളുടെ ആഹ്വാനങ്ങള്‍ക്ക് വിശ്വാസികള്‍ പ്രാധാന്യം കൊടുത്തിരുന്ന ഒരു കാലഘട്ടത്തില്‍ വിശുദ്ധ നാടുകള്‍ക്ക് വേണ്ടി നടത്തിയ യുദ്ധങ്ങളും ഇപ്പോഴത്തെ സംഭവങ്ങളും തമ്മില്‍ ഒരു തരത്തിലും താരതമ്യം ചെയ്യുവാന്‍ സാധിക്കുകയില്ല.

"കുരിശു യുദ്ധം":

നിശ്ചയമായും ക്രൂരമായ പ്രവര്‍ത്തികള്‍ നിറഞ്ഞ കുരിശു യുദ്ധങ്ങള്‍ 1095 - 1291 കാലഘട്ടത്തില്‍ സഭയുടെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്. പക്ഷേ നാം മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യം ഈ യുദ്ധങ്ങള്‍, അവ സംഭവിച്ച കാലഘട്ടത്തിനു മുന്‍പ് വരെയുണ്ടായിരുന്നതോ അതിനു ശേഷം വന്നതോ ആയ സഭയുടെ ഒരു പഠിപ്പിക്കലുകളുമായും യാതൊരു തരത്തിലും യോജിച്ചു പോകാത്ത ഒന്നായിരുന്നു എന്നതാണ്. ഈ യുദ്ധങ്ങള്‍ക്ക് ആഹ്വാനം ചെയ്ത പോപ്പുമാരെല്ലാം യേശുവിന്റെ പഠിപ്പിക്കലുകള്‍ക്ക് കടക വിരുദ്ധമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഈ വസ്തുതകള്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് നൂറ്റാണ്ടുകള്‍ക്കിപ്പുറമാണെങ്കിലും ആ സഭയ്‌ക്ക് സംഭവിച്ച തെറ്റുകള്‍ ക്ഷമാപണം നടത്തുവാന്‍ സഭ തയ്യാറായത്. (വിശദാംശങ്ങള്‍ക്കായി വത്തിക്കാന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഈ രേഖകള്‍ പരിശോധിക്കുക MEMORY AND RECONCILIATION: THE CHURCH AND THE FAULTS OF THE PAST‍ & HOMILY OF THE HOLY FATHER - DAY OF PARDON )അതുകൊണ്ട് തന്നെ കുരിശു യുദ്ധങ്ങള്‍ സഭയുടെ എല്ലാ കാലത്തെയും പ്രത്യേകിച്ച് ഈ കാലഘട്ടത്തിലെ നിലപാടിനെ പ്രധിനിതീകരിക്കുന്നതാണെന്നു പറയുന്നത് തികച്ചും തെറ്റാണ്‌.

"ശാസ്ത്രജ്ഞരെ തുറുങ്കിലടച്ചു":

1633ല്‍ നടന്ന ഒരു മത വിചാരണയെ തുടര്‍ന്ന് ഗലീലിയോയെ ഒരു ആര്‍ച്ച്ബിഷപ്പിന്റെ കൊട്ടാരത്തില്‍ അഞ്ചുമാസം താമസിപ്പിച്ചതിനു ശേഷം അദ്ധേഹത്തെ അദ്ധേഹത്തിന്റെ സ്വന്തം വീട്ടില്‍ വീട്ടു തടങ്കലില്‍ ആകുകയുണ്ടായിട്ടുണ്ട് അതല്ലാതെ ഒരു ശാസ്ത്രജ്ഞനെയും സഭ തുറുങ്കിലടച്ചിട്ടില്ല. പക്ഷേ ആ സംഭവത്തിലും സഭ അതിന്റെ നിലപാട് പിന്നീട് തിരുത്തുകയുണ്ടായിട്ടുണ്ട്. ഇവിടെ നോക്കുക Galileo and the Catholic Church‍

എന്തു തന്നെയായാലും ഈ സംഭവങ്ങളൊന്നും തന്നെ ഈ കാലഘട്ടത്തിലെ കത്തോലിക്കാ സഭ മത വൈരത്തിന്റെ പേരിലോ മത നിന്ദയുടെ പേരിലോ പ്രതികാരത്തിന്റെ പേരിലോ അക്രമ മാര്‍ഗ്ഗത്തിലൂടെ പ്രതികരിക്കുന്ന ഒരു പ്രസ്ഥാനമാണ് എന്ന നിഗമനത്തിലേക്ക് ആരെയും എത്തിക്കുകയില്ല. അത്തരത്തില്‍ ഒരു നിഗമനത്തിലേക്ക് ആരെങ്കിലും എത്തുന്നെന്കില്‍ അത് വസ്തുതകള്‍ മനസ്സിലാക്കാതെയുള്ള വെറും വാചകമടി മാത്രമാണെന്നാണ് എന്റെ അഭിപ്രായം.

പിന്നെ പുരോഹിതന്മാര്‍ കുരിശു യുദ്ധത്തിന്റെ വീര കഥകള്‍ പ്രസംഗിച്ചിട്ടുണ്ടെന്നും ക്രിസ്ത്യന്‍ യുവാക്കള്‍ അക്രമത്തിനിറങ്ങണമെന്നു ഒരു ഫാദര്‍ ഉപദേശിച്ചിട്ടുണ്ടെന്നതുമൊക്കെയുള്ള താങ്കളുടെ അവകാശവാദങ്ങള്‍ സ്വതന്ത്രമായ ഒരു സ്ഥിരീകരണം ലഭിക്കാത്ത കാലത്തോളം വിശ്വാസത്തിലെടുക്കുവാന്‍ സാധിക്കുകയില്ല. മാത്രവുമല്ല അക്രമത്തിനുള്ള ആഹ്വാനങ്ങള്‍ പുരോഹിതന്മാര്‍ നടത്തിയിട്ടില്ലെന്ന അര്‍ത്ഥത്തിലുള്ള താങ്കളുടെ രണ്ടാമത്തെ കമന്റിനു കടക വിരുദ്ധമാണ് താങ്കളുടെ ഈ വെളിപ്പെടുത്തല്‍. അതുകൊണ്ടുതന്നെ "പിതാക്കന്മാരുടെ ആഗ്രഹത്തെക്കുറിച്ച്" താങ്കള്‍ കമന്റിയത് താങ്കളുടെ ഭാവന മാത്രമാണന്നു ഞാന്‍ കരുതുന്നു.

Unknown said...

:)

Unknown said...

ഹിന്ദുത്വ ഭീകരരാല്‍ ഷന്ടന്മാരായ ദളിത്‌ ബുജികള്‍ക്ക് ഇപ്പോള്‍ നല്ല വരവാണല്ലോ ..

നേരത്തെ അഞ്ച്ഓ പത്തോ കൊടുത്താല്‍ മതിയാരുന്നു ഇപ്പോള്‍ കോടികളല്ലേ കിട്ടുന്നത്

എതിര്‍ത്താല്‍ തുണി പൊക്കി കാണിക്കും....
മക്കളെ കോടികളൊന്നും ഇല്ല തരാന്‍ ക്ഷമി ...................

Unknown said...

നിഷ്കളങ്കരായ ഒരു ജനതയെ തീവ്രവാദത്തിലേക്ക് നയിച്ച്‌ ഒറ്റപ്പെടുട്ടാനാണ് നോക്കുന്നതെങ്കില്‍ നടക്കില്ല മക്കളെ നടക്കില്ല

ദളിതര്‍ക്ക് അവരുടേതായ സത്വം ഉണ്ട്....

അതിനു കാട്ടറബികളെ കൂട്ട് പിടിക്കണ്ട കാര്യം ഇല്ല

വല്ലതും കിട്ടുന്നുണ്ടങ്കില്‍ നക്കിട്ടു കിടന്നുറങ്ങിയാല്‍ പോരെ

പ്രതികരണം said...

""ഒരു മുസ്ലീം ഭൂരിപക്ഷ രാജ്യത്തും ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപെടുന്നില്ല"" - ചിന്തകന്‍

ചിന്തകാ താങ്കളുടെ ഈ പ്രസ്താവന വസ്തുതാ പരമായി പൂര്‍ണ്ണമായും തെറ്റാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ന്യൂനപക്ഷ പീഡനം നടക്കുന്ന രാജ്യങ്ങളില്‍ കൂടുതലും ഇസ്ലാമിക രാജ്യങ്ങള്‍ ആണെന്ന് ഖേദപൂര്‍വ്വം താങ്കളെ അറിയിച്ചു കൊള്ളട്ടെ.

ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങളില്‍ എട്ടും ഇസ്ലാമിക രാജ്യങ്ങളാണ്. ലിങ്ക് ദാ ഇവിടെ.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ നോക്കുക.

Human Rights reports and Country Profiles

Countries of Particular Concern

Global Restrictions on Religion

SMASH said...

പക്ഷേ നാം മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യം ഈ യുദ്ധങ്ങള്‍, അവ സംഭവിച്ച കാലഘട്ടത്തിനു മുന്‍പ് വരെയുണ്ടായിരുന്നതോ അതിനു ശേഷം വന്നതോ ആയ സഭയുടെ ഒരു പഠിപ്പിക്കലുകളുമായും യാതൊരു തരത്തിലും യോജിച്ചു പോകാത്ത ഒന്നായിരുന്നു എന്നതാണ്. ഈ യുദ്ധങ്ങള്‍ക്ക് ആഹ്വാനം ചെയ്ത പോപ്പുമാരെല്ലാം യേശുവിന്റെ പഠിപ്പിക്കലുകള്‍ക്ക് കടക വിരുദ്ധമായി പ്രവര്‍ത്തിക്കുകയായിരുന്നു''

സത്യം..പക്ഷെ ഞാന്‍ പറഞു വരുന്നത് ഈ കടകവിരുദ്ധപ്രവര്‍ത്തനം നിര്‍ത്താന്‍ അവര്‍ നിര്‍ബന്ദിതരായി, അല്ലെങ്കില്‍ ആയിക്കൊണ്ടിരിക്കുകയാണ്‌ എന്നാണ്‌. അങ്ങനെ നിര്‍ബന്ദിതരാകാന്‍ കാരണം നവോഥാനം വഴി,ജനാതിപത്യത്തിന്റെ വേരോട്ടത്താല്‍, അധികാരകേന്ദ്രങ്ങളില്‍ നിന്നുള്ള ഈ മതത്തിന്റെ പുറംതള്ളപ്പെടലും, പിന്നെ ശാസ്ത്രത്തിന്റെ വളര്‍ച്ചയുമാണ്‌. ക്രിസ്തീയത എന്നത് എന്നും എന്തിനോടും ക്ഷമയും, സഹനവും ഉള്ള ഒന്നാണ്‌. എന്നാല്‍ ക്രിസ്തുമതം എന്നത് അങ്ങനെയല്ല, അതിനു പല ഘട്ടങ്ങളിലും വിട്ടുവീഴ്ച്ചകള്‍ ചെയ്യേണ്ടിവരുന്നു, ഇല്ലെങ്കില്‍ അതിന്റെ നിലനില്പ്പുതന്നെ അപകടത്തിലാകും. പ്രതിബന്ധങ്ങളെ പ്രായോഗികമായി നേരിടാതെ ഒരു മതത്തിനും നിലനില്പ്പില്ല. അതു തിരിച്ചറിഞ്ഞ മാര്‍പ്പാപ്പമാര്‍ പ്രായോഗികമായി നീങ്ങിയത്, മതത്തിന്റെ ഉന്നമനത്തിനു വേണ്ടി തന്നെയാണ്‌. പക്ഷെ അതെല്ലാം ക്രിസ്തീയതയ്ക്ക് കടകവിരുദ്ധവും ആയിരുന്നു. കാരണം ക്രിസ്തു പഠിപ്പിച്ചത് ഏതു കൊടും ശത്രുവിനേയും സ്നേഹത്തിലൂടെ മാത്രം കീഴ്പ്പെടുത്താനായിരുന്നു. പക്ഷേ, സ്നേഹവും പറഞ്ഞിരുന്നാല്‍ കാക്കാന്മാര്‍ സകലതും ചെത്തിക്കൊണ്ടുപോകും എന്ന് ഉറപ്പുണ്ടായിരുന്ന പാപ്പമാര്‍ പ്രായോഗികമായി തന്നെ നീങ്ങി. അതാണു സത്യം. അത്തരം ഒരു രീതിയില്‍ തന്നെയായിരുന്നു ലോകക്രമം ജനാതിപത്യത്തിനും, മതേതരത്വത്തിനും വഴിമാറുന്നത് വരെ ക്രിസ്തുമതം പ്രവര്‍ത്തിച്ചതും. ഈയൊരു പ്രായോഗിഗ രീതി തുടരാന്‍ പറ്റാത്ത അവസ്ഥയില്‍ ആണ്‌ ഇന്ന് യൂറോപ്പിലൊക്കെ ക്രിസ്തുമതം എത്തിനില്‍ക്കുന്നത്, നമ്മുടെ നാട്ടിലും അതിന്റെ ആരംഭം നേരിയ തോതില്‍ കാണുന്നു. തല്‍ഫലമായി മതം ഇപ്പോള്‍ ക്രിസ്തുവിനെ എടുത്ത് മടിയില്‍ ഇരുത്താന്‍ ശ്രമിക്കുകയാണ്‌. ഒരുപക്ഷെ വളരാവുന്നതിന്റെ പരമാവധി വളരുകയും, നേടാവുന്നതിന്റെ പരമാവധി നേടുകയും ചെയ്തതിനാല്‍ അതിന്‌ പുതിയ ലോകസാഹചര്യങ്ങളില്‍ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടിവരുന്നതില്‍ ദുഖമുണ്ടാകാന്‍ വഴിയില്ല. എങ്കിലും അവസരം കിട്ടിയാല്‍ പഴയ സ്വഭാവം പുറത്തുവരാതിരിക്കില്ല!

സത്യത്തില്‍ ക്രിസ്തുവിന്റെ തത്വങ്ങള്‍, തത്വങ്ങള്‍ മാത്രമാണ്‌, അതിന്‌ ഒരു മതമാകാനോ, സഭയാകാനോ ഒരിക്കലും കഴിയില്ല. എന്നാല്‍ (ചില)മനുഷ്യരെ അക്രമത്തിന്റെ വഴിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയും, തീര്‍ച്ച- അതൊരിക്കലും മതങ്ങള്‍ പഠിപ്പിച്ചതുകൊണ്ടല്ല!കേവലം മനുഷ്യനായ ക്രിസ്തുവിനെ, അതിന്റെ ആഴത്തില്‍ മനസിലാക്കിയാല്‍ ആരും അക്രമത്തില്‍ നിന്നും പിന്തിരിയും എന്നതുകൊണ്ടാണ്. അതിന്റെ പേരിലുള്ള സഭകള്‍ ഒരിക്കലും യേശുവിനെ പ്രതിനിദാനം ചെയ്യുന്നില്ല. മറിച്ച് അതെല്ലാം ക്രിസ്തുവിന്റെ രൂപം കാണിച്ച് ആളുകളെ ആകര്‍ഷിച്ച് വയറ്റിപ്പിഴപ്പുനടത്തുന്ന വെറും ആള്‍ക്കൂട്ടങ്ങള്‍ മാത്രം ആണ്‌.


"പിന്നെ പുരോഹിതന്മാര്‍ കുരിശു യുദ്ധത്തിന്റെ വീര കഥകള്‍ പ്രസംഗിച്ചിട്ടുണ്ടെന്നും ക്രിസ്ത്യന്‍ യുവാക്കള്‍ അക്രമത്തിനിറങ്ങണമെന്നു ഒരു ഫാദര്‍ ഉപദേശിച്ചിട്ടുണ്ടെന്നതുമൊക്കെയുള്ള താങ്കളുടെ അവകാശവാദങ്ങള്‍ സ്വതന്ത്രമായ ഒരു സ്ഥിരീകരണം ലഭിക്കാത്ത കാലത്തോളം വിശ്വാസത്തിലെടുക്കുവാന്‍ സാധിക്കുകയില്ല"

പുരോഹിതരുടെ "ഉള്ളിന്റെ ഉള്ളില്‍" എന്നു പറഞത് എനിക്ക് സ്ഥിരീകരണം നല്‍കാന്‍ കഴിയാത്തതിനാലാണ്‌. ഉള്ളിന്റെ ഉള്ളിലുള്ളവ അബദ്ധത്തില്‍ ചിലപ്പോള്‍ പുറത്തു ചാടുന്നു. വിശ്വസിക്കാന്‍ കഴിയുന്നവര്‍ വിശ്വസിക്കുക! അത്രതന്നെ! പിന്നെ എല്ലാ പുരോഹിതരും ഇങ്ങനെയൊന്നും അല്ല കേട്ടോ, പക്ഷെ, ഇവര്‍ ആരും അത്ര തലപ്പത്തൊന്നും സാധാരണയായി എത്താറില്ല! എത്തിയാല്‍ തന്നെ അവര്‍ മറ്റു 'യഥാര്‍ഥ' പിതാക്കള്‍ക്ക് തലവേദനയായിരിക്കുകയും ചെയ്യും.ഇവരെ സാധാരണയായി വല്ല അഗതിമന്ദിരങ്ങളുടെയോ,ഹോസ്റ്റലിന്റേയോ വാര്‍ഡനോ, അല്ലെങ്കില്‍ മഠത്തിലെ പണിയില്ലാ അച്ചനോ ആക്കറാണ്‌ പതിവ്, ചിലര്‍ കലാപരമായ വാസനയുള്ളവരാകയാല്‍ അവരെ ആ ഒരു സൈഡിലോട്ട് തള്ളിവിടും. ഇനി അതിനും പറ്റിയില്ലെങ്കില്‍ വല്ല നോക്കുകുത്തിയോ, മെത്രാന്റെ കുശിനിക്കാരനോ മറ്റോ ആക്കി ചിലപ്പോള്‍ നിയമിക്കും.

പിന്നെ ഹര്‍ത്താലും വഴിതടയലും എന്നത് സ്നേഹത്തിലൂടെ ശത്രുവിനെ കീഴ്പ്പെടുത്തലിന്റെ ഭാഗമാണോ എന്നൊരു സംശയം. അല്ല അങ്ങനെയും ഒരു സംഭവം ഉണ്ടായിട്ടുണ്ട്.

ചിന്തകന്‍ said...

@പ്രതികരണം

കൃസ്ത്യന്‍മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ ഞെട്ടിപ്പിക്കുന്നത് തന്നെ! പച്ചക്കളങ്ങളെ ഔദ്യോഗിക കണക്കുകളാക്കി അവതരിപ്പിക്കുക! സൌദി അറേബ്യ എന്ന രാജ്യത്ത് ജനസംഖ്യയില്‍ കൃസ്ത്യാനികളേ ഇല്ല. പിന്നെയെങ്ങനെയാ പീഡിപ്പിക്കപെടുന്നത്?

മിഷനറിമാര്‍ക്ക് പണവും സ്വാധീനവും ഉപയോഗിച്ച് ഒരു തരത്തിലും മിഷനറി പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത രാജ്യങ്ങളുടെ ലിസ്റ്റായിരിക്കും ഒരു പക്ഷേ ഇത്.

അമേരിക്ക ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പെടുത്തിയ എല്ലാവരും ലിസ്റ്റില്‍ ഉണ്ട് എന്നുള്ളതും ശ്രദ്ദേയമാണ്. സത്യത്തില്‍ കൃസ്ത്യന്‍ ഇവാഞ്ചലിസ്റ്റു ഭീകരരും അമേരിക്കന്‍ ഭരണകൂടവും ഒരുമിച്ച് സാമുവല്‍ ഹണ്‍ണ്ടിക്ടന്‍ന്റെ ‘ സംസ്കാരങ്ങളുടെ സംഘട്ടനം‘ എന്ന ഓമനപേരു വിളിച്ചു കൊണ്ടാണ് ലോക മുസ്ലീം രാജ്യങ്ങളില്‍ മുഴുവന്‍ മാരാകായുധങ്ങള്‍ പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്.

സത്യത്തില്‍, കടുത്ത കൃസ്ത്യന്‍ ജ്യൂത വര്‍ഗ്ഗീയതയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ലോകത്ത് നടക്കുന്ന യുദ്ധങ്ങളെല്ലാം നടന്നു കൊണ്ടിരിക്കുന്നത് എന്നത് പകല്‍ പോലെ വ്യക്തമാണ്.

Unknown said...

രാജ്യത്ത് ജനസംഖ്യയില്‍ കൃസ്ത്യാനികളേ ഇല്ല. പിന്നെയെങ്ങനെയാ പീഡിപ്പിക്കപെടുന്നത്?

ചതിയായി പോയി .....

Unknown said...

My experience.

Tried for a job in one of the oil company in UAE. Got a reply from the HR guy(whom i know personally), "sorry, we cant proceed your CV as it is against the policy".

Later he revealed it " We prefer only MUSLIMS"

In india, Hindus have no preference! But muslims have preference.

Other muslim countries are also have the same preferences!

private firms has no such policies, even in india

സുഗുണന്‍ said...

@ Mr. Nice Guy said...
My experience..........

Please don't try to give a false information about a country where the largest Indian community work, earn and live....
If you check today, you can see there are millions of Indians work in UAE, whether Muslim or Non Muslim.
I think you may work in UAE and your friends, your relations and so on..If you are right you can go and check with oil companies or other companies how many Indian Hindus and Christians are working with the company...

They may be prefer Arab people (other GCC etc.. ) but for their communication ease... not because of nasty thought like you people have...

Once again..
We should thank UAE and it's rules as they give us opportunity to make millions and billions without asking a single penny as tax... you can earn as much as you can and live anywhere in UAE, they provide the best infrastructures,transport etc....

Again if you say the same...
I am sorry i have nothing to say...

Anonymous said...

MR. NICE GUY ,

I AGREE WITH താന്തോന്നി,

ALSO WANT TO SAY,

INDIA IS NOT A HINDU COUNTRY .

Unknown said...

Come on,
Don't misinterpret what i wrote. I never said that other people are suffering in UAE or some countries like that. I still go to these countries for my job related trips and stayed in UAE, Qatar and Oman. I dont say they are bad or anything.

But i pointed out some of the things which you people need to understand.

Hindus are not claiming or getting anything extra benefits which other don't get in india. But there are extra benefits to minorities in india. Hindus dont complain much about it in india.

My straight forward question, Any other country in the world are so good to minorities?

Dont say europe n all are good to minorities, bcos i agree with it. But they dont anything extra to minorites, Arent they?

I hope you will read anything beyond what i wrote.

;) Thanx

Unknown said...

A K,

Where did you find me saying India is a hindu country? But i hope you will argue with me the fact that india is hindu majority country. Would u?

I wonder how people want to misread others for misleading.

SO PITY....

SMASH said...

ചിന്തകന്‍ അമേരിക്ക നടത്തുന്ന യുദ്ധങ്ങളെ, ക്രിസ്ത്യന്‍ ഭീകരവാദം, ക്രിസ്ത്യന്‍ സാമ്രാജ്യത്വം എന്നൊക്കെ വിശേഷിപ്പിച്ച് പ്രസ്താവനകള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുന്നതിന്റെ ചേതോവികാരം ഒന്നറിഞാല്‍ കൊള്ളാമായിരുന്നു.

ബി.എം. said...

പ്രയ ചിന്തകാ

1)താന്ക്ള്‍ പറയുന്ന ഗള്ഫ്്‌ രാജ്യംങളില്‍ എവിടെയാണ്‌ ജനാധിപത്യം?
2)അവിടെ ജോലി ചെയ്യുന്ന മറ്റു മത വിശ്വാസികള്‍ അവരുടെ വിശ്വാസം പരസ്യമായി പൃകടിപ്പിച്ചാല്‍ തല പോവില്ലയോ?
3)പേരിനു ജനാതിപത്യം ഉള്ള ഇറനില്‍ സോസളിസ്റ്റ്‌, സ്ത്രീ വിമോചന പ്രവര്ത്ത കര്‍ കൊല ചെയ്യപ്പെടുകയോ നാടുകടത്തപ്പെട്ടുകയോ ചെയ്തില്ലേ?
4) ഇറനില്‍ പ്രതിപക്ഷ നേതാവ് ഇപ്പോഴും ജയലില്‍ തന്നെ അല്ലെ?
5) അമേരിക്കയെ എതിര്ക്കു ന്നത്തുകൊണ്ട് ആഹെമെദ്‌ നിജാദി ഭികരന്‍ അല്ലതകുമോ?
6)നമ്മുടെ അയല്‍ രാജ്യഗങ്ങള്‍ ആയ പാകിസ്താനില്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മത നുനപക്ഷങ്ങല്കു എന്ത് സംഭവിച്ചു?
7)എന്തിനു ക്‌ുടുതല്‍ നമ്മുടെ കൊച്ചു കേരളത്തില്‍ മുസ്ലിങ്ങള്‍ ഭുരിപക്ഷ്വും വര്ഗിനയമായി ചിന്തിക്കുന്നത് കൊണ്ടല്ലേ മുസ്ലിം ഭുരിപക്ഷ പ്രദേശഗളില്‍ വര്ഗിുയ പാര്ട്ടി കളായ മുസ്ലിം ലീഗ്ന്റെയോ , വ്ര്ഗിപയ ലേബല്‍ ഉള്ളവരുടെയോ സ്ഥാനാര്ഥി്കള്‍ മാത്രം ജയിക്കുന്നുത്‌. ഹിന്ദുവിന്റെ പേരില്‍ ഒരു ആള്‍ പോലും ഇതുവരെ ജയിച്ചിട്ടില്ല എന്ന് ഒര്കണം.

ചുരുക്കത്തില്‍ മുസ്ലിം ഭുരിപഷത്തിനു മത നിരപേക്ഷ മകുവാന്‍ പറ്റില്ല എന്നതല്ലേ സത്യം?


നേരെ മറിച്ച്
ക്രിസ്ത്യന്‍ ഭുരിപക്ഷ രാജ്യംങ്ങളില്‍ എല്ലാം തന്നെ ജനാതിപത്യം നിലനില്കു്ന്നു
അവിടെ മറ്റു മതക്കാര്ക്ക് മോസ്കോ, അമ്പലമോ,മോനസ്ട്രിയോ പണിയാം
അമേരിക്കന്‍ ഭരണക്‌ുട ഭികരതയുടെ മൂടുതാങ്ങികല്‍ സൗദിയും,ഖത്റും,കുവൈറ്റ് പോലുള്ള മുസ്ലിം രാജ്യംങ്ങള്‍ മാവുബോള്‍ അതെങ്ങനെ ക്രിസ്തയ്ന്‍ ഭികരതയവ്‌ും?

ഈ വസ്തുതകള്‍ സത്യം അല്ല എന്ന് ഉണ്ടോ?

ഇനിയും ഒരുപാടു വസ്തുതകള്‍ ഇതുപോലുണ്ട്
ചിന്തകന്റെ ചിന്തയ്ക്ക് വെളിച്ചവും തെളിച്ചവുംമുണ്ടാങ്ങില്‍ അതൊക്കെ കാണാന്‍ കഴിയും

ബി.എം. said...
This comment has been removed by the author.
ബി.എം. said...

SMASH
ഒന്നാം നൂറ്റാണ്ടിലും അതിനു മുന്പുംത പിന്പും് ഉള്ള കരിയങ്ങള്‍ അല്ല്ല വസ്തുതകള്‍. ഇന്ന് എന്ത് എന്നതാണ്. താങ്ങളെ വിലയിരുത്തേണ്ടത് താങ്ങളുടെ അപ്പുപന്മാരുടെ പ്രവര്ത്തികള്‍ നോക്കിയാണോ അതോ താങ്ങളുടെ പ്രവര്ത്തികള്‍ നോക്കിയാണോ?

Anonymous said...

I will tell some real stories,

My cousin who was working and staying near to UAE worksite planted "thulasi" plant near to his accommodation. His kerala muslim colleague complained to his boss(UAE national) that the plant is used for HINDU prayers. But my cousin had to struggle explaining his boss that the plant is an ayurvedic medicine. eventually he was asked to remove 'thulasi" the HINDU plant!

Anonymous said...

Another one,

In qatar, some people tried for a temple and were deported from the country within days.

ചിന്തകന്‍ said...

@സ്മാ‍ഷ്

അതിൽ അൽഭുതം കൂറാനെന്തിരിക്കുന്നു.
1) കൈവെട്ടും, ബോംബു സ്ഫോടനങ്ങളും ഇസ്ലാമിന്റെ പേരിൽ പതിച്ചു നൽകാമെങ്കിൽ, അമേരിക്ക ഭരിക്കുന്നവർ കൃസ്ത്യാനികളല്ലെന്ന വാദം സ്മാഷിനോ അല്ലെങ്കിൽ ഏതെങ്കിലും കൃസ്ത്യാനികൾക്കോ ഉണ്ടോ?

2) അമേരിക്ക എവിടെയൊക്കെ അധിനിവേശം നടത്തിയിട്ടുണ്ടോ അവിടെയൊക്കെ അവരുടെ കൂടെ കൃസ്ത്യൻ മിഷനറിമാരുമുണ്ട്

<a href="http://www.youtube.com/watch?v=n74hcjIDzNU“> ഇതും കാണൂ</a>

ഇത് ഏതാനും ചിലത് മാത്രം...
ഞാൻ നേരെത്തെ സൂചിപ്പിച്ച
Clash of Civilization എന്താണെന്ന് സ്മാഷ് ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കുക

SMASH said...
This comment has been removed by the author.
SMASH said...

"ഒന്നാം നൂറ്റാണ്ടിലും അതിനു മുന്പുംത പിന്പും് ഉള്ള കരിയങ്ങള്‍ അല്ല്ല വസ്തുതകള്‍. ഇന്ന് എന്ത് എന്നതാണ്. താങ്ങളെ വിലയിരുത്തേണ്ടത് താങ്ങളുടെ അപ്പുപന്മാരുടെ പ്രവര്ത്തികള്‍ നോക്കിയാണോ അതോ താങ്ങളുടെ പ്രവര്ത്തികള്‍ നോക്കിയാണോ"

അപ്പൂപ്പന്‍ നാടുവാഴിയായിരുന്ന കാലത്ത് നാട്ടാരെ തല്ലി നിരത്തി അവരെ അടിമകളാക്കി, പക്ഷെ, മക്കളുടെ കാലം വന്നപ്പോള്‍ തറവാടിനു പഴയ അധികാരവും, പ്രതാപവും നഷ്ടപ്പെട്ടു..അപ്പൂപ്പന്‍ ഉണ്ടാക്കിയ സ്വത്തിന്റെ ബലത്തില്‍ മക്കള്‍ അടിച്ചുപൊളിക്കുന്നുണ്ടെങ്കിലും പഴയ അധികാരവും, പ്രതാപവും തിരിച്ചുകിട്ടിയാല്‍ കൊള്ളാമെന്ന് മക്കള്‍ ആഗ്രഹിച്ചാല്‍ അതില്‍ അസ്വാഭാവികമായി എന്തുണ്ട്? ഒന്നുമില്ല!

SMASH said...

"കൈവെട്ടും, ബോംബു സ്ഫോടനങ്ങളും ഇസ്ലാമിന്റെ പേരിൽ പതിച്ചു നൽകാമെങ്കിൽ'

പകരത്തിനു പകരം ലൈന്‍!

പക്ഷെ അമേരിക്ക എന്തിനു പിന്നെ ക്രിസ്ത്യാനികളായ ക്യൂബക്കാരേയും, വെന്വസ്വേലക്കാരേയും എതിര്‍ത്തുകൊണ്ടിരിക്കുന്നു. മിഷിണറിമാര്‍ക്ക് അവിടെ ഇനി എന്ത് സാധിക്കാനാണ്‌?

സൗദിഅറേബ്യ അവരുടെ സാമ്പത്തിക ലാഭത്തിനുവേണ്ടി ഏന്നെങ്കിലും ഏതെങ്കിലും രാജ്യത്തെ കീഴ്പ്പെടുത്തിയാല്‍‍, അതിന്റെ തിണ്ണമിടുക്കില്‍ കുറേ ഇസ്ലാമികര്‍ ആളുകളെ ചൂണ്ടയിടാന്‍ അവിടെ കിടന്നു കറങ്ങുന്നതു കാണാം. അതു തന്നെ ഇവിടേയും..
‍,അമേരിക്ക അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി പല എടപാടുകളും നടത്തുന്നു. അതിലൂടെ തങ്ങള്‍ക്ക് കിട്ടാനുള്ള നക്കാപ്പിച്ചക്കുവേണ്ടി ഈ ഇവാഞ്ചലിസ്റ്റുകളും അതിനൊപ്പം നില്‍ക്കുന്നു. കീലേരി അച്ചു, "ഞങ്ങളെ രണ്ടാളേയും തോല്പ്പിക്കാന്‍ ആരുണ്ടെടാ" എന്നു ചോദിക്കുന്നതുപോലെ! ഇനി എങ്ങാനും, ഈ ഇവാഞ്ചലിസ്റ്റുകളെക്കൊണ്ട് അമേരിക്കയ്ക്ക് എന്തെങ്കിലും ദോഷം ഭാവിയില്‍ വരുമെന്നു കണ്ടാല്‍ അവരേയും അമേരിക്ക തട്ടും. അത് അമേരിക്ക ഭരിക്കുന്നത് ഏതവനായാലും..

SMASH said...

"അമേരിക്കന്‍ ഭരണക്‌ുട ഭികരതയുടെ മൂടുതാങ്ങികല്‍ സൗദിയും,ഖത്റും,കുവൈറ്റ് പോലുള്ള മുസ്ലിം രാജ്യംങ്ങള്‍ മാവുബോള്‍ അതെങ്ങനെ ക്രിസ്തയ്ന്‍ ഭികരതയവ്‌ും?"

ഇതൊരു ചോദ്യം തന്നെ.. ഇവരെപ്പോലെ മറ്റൊരു മൂടുതാങ്ങിക്കൂട്ടമാണ്‌ ഈ ഇവാഞ്ചലിസ്റ്റുകളും..

@bijumon

"ക്രിസ്ത്യന്‍ ഭുരിപക്ഷ രാജ്യംങ്ങളില്‍ എല്ലാം തന്നെ ജനാതിപത്യം നിലനില്കു്ന്നു
അവിടെ മറ്റു മതക്കാര്ക്ക് മോസ്കോ, അമ്പലമോ,മോനസ്ട്രിയോ പണിയാം"ചുരുക്കത്തില്‍ മുസ്ലിം ഭുരിപഷത്തിനു മത നിരപേക്ഷ മകുവാന്‍ പറ്റില്ല എന്നതല്ലേ സത്യം?

ഇങ്ങനെ സാമാന്യവല്‍ക്കരിക്കരുത്. വളരെ തരം താഴ്ന്നു പോയി.

ഇതേ നിലവാരത്തിലുള്ള മതഭ്രാന്ത് ഇല്ലാത്ത മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളും ഇഷ്ടം പോലെ ഉണ്ട്.. യൂറോപ്പിലും ഉണ്ട്, ആ സംസ്കാരത്തില്‍ ജീവിക്കുന്ന Genuine(Not by immigration) മുസ്ലിം രാജ്യങ്ങള്‍(see , see , see , see ). ഏതൊക്കെ സംസ്കാരങ്ങളില്‍, എത്രയെത്ര മുസ്ലീംങ്ങള്‍!! എന്നാല്‍ ഇവിടുത്തെ ഇസ്ലാമികര്‍ക്ക് പക്ഷേ അതൊന്നും കാണാന്‍ കണ്ണില്ല. അവര്‍ക്ക് മുസ്ലീം രാജ്യങ്ങളെന്നാല്‍ സൗദിയും, ഇറാനും, പാക്കിസ്ഥാനും, അഫ്ഗാനിസ്ഥാനും, മാത്രം..

പ്രതികരണം said...

----"സൌദി അറേബ്യ എന്ന രാജ്യത്ത് ജനസംഖ്യയില്‍ കൃസ്ത്യാനികളേ ഇല്ല. പിന്നെയെങ്ങനെയാ പീഡിപ്പിക്കപെടുന്നത്?"---- ചിന്തകന്‍

@ചിന്തകന്‍

ചിന്തകാ താങ്കളുടെ ഈ പ്രസ്താവന പൂര്‍ണ്ണമായും തെറ്റാണ്. സൗദി അറേബ്യയില്‍ രണ്ടു വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യാനികള്‍ ഉണ്ട്.

ഒന്നാമത്തെ വിഭാഗം വിവിധ രാജ്യങ്ങളില്‍ നിന്നും ജോലി തേടി സൌദിയില്‍ എത്തിയവരാണ്. താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ നോക്കുക.

THE EXPATRIATE POPULATION IN SAUDI ARABIA

Christians in the Middle East

രണ്ടാമത്തെ വിഭാഗം രഹസ്യമായി ക്രിസ്തീയ് വിശ്വാസം സ്വീകരിച്ച സൌദി പൌരന്മാരാണ്. സൌദിയിലെ കടുത്ത മത നിയമങ്ങളെ ഭയന്ന് രഹസ്യമായി മാത്രം പ്രവര്‍ത്തിക്കുന്ന ഇവരെക്കുറിച്ച് അത് കൊണ്ട് തന്നെ കൃത്യമായ്‌ വിവരങ്ങള്‍ ലഭ്യമല്ല. ഇവരെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്ന രണ്ടു ലിങ്കുകള്‍ താഴെ കൊടുക്കുന്നു.

Operation World - Kingdom of Saudi Arabia

Secret Christian Church in Mecca

സൌദി സ്വദേശികളായ ക്രിസ്ത്യാനികളെക്കുറിച്ച് മറ്റ് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ അവരുടെ സുരക്ഷയെ മുന്‍നിര്‍ത്തി പുറത്തുവിടപ്പെട്ടിട്ടില്ല. എങ്കിലും ക്രിസ്ത്യാനിത്വത്തിലേക്ക് പരിവര്‍ത്തനം ചെയ്ത സൌദി സ്വദേശികള്‍ക്കെതിരായി നടന്ന പീഡനങ്ങള്‍ മാധ്യമങ്ങളും ചില മനുഷ്യാവകാശ സംഘടനകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ടു റിപ്പോര്‍ട്ടുകളിലേക്കുള്ള ലിങ്കുകള്‍ താഴെ കൊടുക്കുന്നു.

Saudi man kills daughter for converting to Christianity

Saudi Arabia arrests blogger, blocks his blog. His life at risk as he embraced Christianity

സൌദിയില്‍ നടക്കുന്ന മറ്റ് മത പീഡനങ്ങളെക്കുറിച്ച് അറിയണമെന്നുണ്ടെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ പരിശോധിക്കുക

STATUS OF RELIGIOUS FREEDOM AND PERSECUTION IN SAUDI ARABIA

SAUDI ARABIA - Persecution, prison and torture for Christians

U.S. Ally Jails House-Church Leaders

The Crisis of Religious Freedom in Saudi Arabia

മുസ്ലീങ്ങളുടെ പുണ്യ പരിപാവന ഭൂമിയില്‍ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ഇപ്പോള്‍ ഒരു ഏകദേശ ധാരണ കിട്ടിക്കാണും എന്ന് വിശ്വസിക്കുന്നു.

പ്രതികരണം said...

@SMASH

----"ഇങ്ങനെ സാമാന്യവല്‍ക്കരിക്കരുത്. വളരെ തരം താഴ്ന്നു പോയി"----

ഒട്ടും തരം താഴ്ന്നു പോയിട്ടില്ല കാരണം എല്ലാ മതങ്ങളിലും മിത വാദികള്‍ ഉള്ളതുപോലെ ഇസ്ലാമിലും മിതവാദികളുണ്ട്. ഈ ഇസ്ലാമിക മിതവാദികള്‍ക്ക് സ്വാധീനമുള്ള ചെറിയ ചെറിയ രാജ്യങ്ങളുമുണ്ട്. പക്ഷേ ഈ രാജ്യങ്ങളൊന്നും ഇസ്ലാമിന്റെ പഠിപ്പിക്കലുകള്‍ ശരിയായി പിന്തുടരുന്നവരല്ല. ഇസ്ലാമിന്റെ പഠിപ്പിക്കലുകള്‍ ശരിയായി പിന്തുടരുന്ന രാജ്യങ്ങളെയാണ് ഇസ്ലാമിന്റെ ശരിയായ മുഖം തിരിച്ചറിയുവാന്‍ നാം ഉദാഹരണമായി എടുക്കേണ്ടത്. അതായത് സൗദി, ഇറാന്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളെ. ഇനിയും താങ്കള്‍ ചൂണ്ടി കാണിച്ച "നല്ല" രാജ്യങ്ങളില്‍ ബോസ്നിയയും അല്‍ബേനിയയും ശക്തമായ ക്രിസ്ത്യന്‍ സാനിധ്യമുള്ള രാജ്യങ്ങളാണ് മക്കദോന്യയിലാകട്ടെ ഭൂരിപക്ഷവും ക്രിസ്ത്യാനികളാണ് പിന്നെയുള്ള കൊസോവോയില്‍ ഭൂരിപക്ഷം മുസ്ലിങ്ങള്‍ക്കാണെന്കിലും അവിടെ പള്ളികളിലെ ഹാജര്‍ നില കുറവും ഇസ്ലാമിക സംസ്ക്കാരാത്തിന്റെ പ്രദര്‍ശന കാര്യത്തില്‍ അവര്‍ വളരെ പിന്നോട്ടാണെന്നുമാണ് ഞാന്‍ വായിച്ചറിഞ്ഞിട്ടുള്ളത്. മാത്രവുമല്ല ഈ രാജ്യങ്ങളിലൊന്നും തന്നെ ശരിയത്ത് നിയമം നിലവിലില്ല. ശരിയത്ത് നിയമം നിലവിലില്ലാത്ത ഒരു രാജ്യത്തിനെങ്ങനെ ഇസ്ലാമിനെ പ്രതിനിധീകരിക്കുവാന്‍ കഴിയും. അതുകൊണ്ട് തന്നെ ശരിയായ ഒരു മുസ്ലീം രാജ്യത്തിന് മതനിരപേക്ഷമാകുവാന്‍ പറ്റുമെന്ന് നമ്മുക്ക് പറയുവാന്‍ സാധിക്കുകയില്ല.

ChethuVasu said...

പലര്‍ക്കും (കേരത്തിലെ ഇടതു ചിന്തകര്‍ക്ക്‌ വരെ ) ഒരുപക്ഷെ അധികം അറിയാത്ത കാര്യം ഇറാനില്‍ വളരെ ശക്തമായിരുന്ന ഇടതു പാര്‍ടികള്‍ ഉണ്ടായിരുന്നു എന്നതാണ് . യഥാര്‍ത്ഥത്തില്‍ 1979 ലെ വിപ്ലവത്തിന് കംമിന്സിറ്റ് പാര്‍ടികള്‍ ശക്തമായി രംഗത്തുണ്ടായിരുന്നു . 1979 നു ശേഷം അവര്‍ക്ക് എന്ത് സംഭവിച്ചു എന്നത് ഇതൊരു സാമൂഹ്യ ചിന്തകനും മിനിമം പഠിക്കേണ്ട വിഷയമാണ് . എത്ര പേരുടെ തല പോയെന്നും എത്ര പേര്‍ നാട് കടതതപ്പെട്ടെന്നും ബാക്കിയുള്ളവരുടെ ചിന്താബോധം ,ആദര്‍ശം എന്നിവ ദയവധങ്ങള്‍ക്ക് വിധേയമായി എന്നുള്ളതും . അതിന്നെടുത്തത് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ മാത്രം ..!!!

എന്തുകൊണ്ട് ഇറാനിലെ കംമ്യുനിസ്ടുകള്‍ക്ക് വിപ്ലവാനന്തര ശേഷമുള്ള അവരുടെ ഭാവി മുന്‍ കൂട്ടി കാണാന്‍ പറ്റാതെ പോയി എന്നുള്ളത് ഒരു മനശ്ശാസ്ത്ര വിശകലനത്തിനും വിഷയമാക്കെണ്ടുന്ന ഒന്നാണ് . അതിനു ശേഷം കേരളത്തിലെ ബുദ്ധി(?) ജീവികളുടെ മനശ്ശാസ്ത്രം പ്രത്യകം പഠിക്കേണ്ടി വരില്ല !!

ചരിത്രം ആവര്‍ത്തിക്കുന്നു . പക്ഷെ ചരിത്രത്തിനെ കുറ്റം പറയരുത് . ചരിത്രത്തില്‍ നിന്ന് പാഠം പഠിച്ച്ചില്ലെങ്ങില്‍ അത് ആവര്‍ത്തിക്കപ്പെട്ടു കൊണ്ടേ ഇരിക്കും .

SMASH said...

"ചുരുക്കത്തില്‍ മുസ്ലിം ഭുരിപഷത്തിനു മത നിരപേക്ഷ മകുവാന്‍ പറ്റില്ല എന്നതല്ലേ സത്യം?"

മുകളിലെഴുതിയ ഈ വാചകത്തിനുള്ള മറുപടിയായിരുന്നു, ഞാന്‍ ഉദ്ദേശിച്ചത്. മുസ്ലീം ഭൂരിപക്ഷം ഞാന്‍ പറഞ ചിലയിടങ്ങളില്‍ ഇല്ലെങ്കിലും നല്ലൊരു ജനസംഖ്യ മുസ്ലീംങ്ങള്‍ ആണ്‌. തുര്‍ക്കിയും, അസര്‍ബൈജാനും പിന്നെ ഇഷ്ടം‌പോലെ രാജ്യങ്ങളും മതനിരപേക്ഷ രാജ്യങ്ങളായി തുടരുന്നില്ലെ? പക്ഷെ ഇതുപോലുള്ള പാശ്ചാത്യ സംസ്കാരങ്ങളില്‍ നിലകൊള്ളുന്ന മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളുടെ കാര്യങ്ങളിലെ കാര്യങ്ങള്‍ ഇവിടുത്തെ സാധാരണ മുസ്ലീംങ്ങള്‍ക്ക് ഇന്നും അജ്ഞാതമാണ്‌. അവര്‍ സൗദിയും, ഇറാനും, പാകിസ്ഥാനും തന്നെ നോക്കി ഇരിക്കുന്നു. ഇതു തന്നെ അവരെ എതിര്‍ക്കുന്നവരും ചെയ്യുന്നു.

"നല്ല" രാജ്യങ്ങളില്‍ ബോസ്നിയയും അല്‍ബേനിയയും ശക്തമായ ക്രിസ്ത്യന്‍ സാനിധ്യമുള്ള രാജ്യങ്ങളാണ് മക്കദോന്യയിലാകട്ടെ "

ഇവിടെ ക്രിസ്ത്യന്‍ സാനിധ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവിടം അങ്ങനെ തന്നെ ആയിരുക്കും. കാരണം തങ്ങളുടെ സംസ്കാരം ഏതെന്നറിയുന്നവരും, അതില്‍ അഭിമാനിക്കുന്നവരാണവര്‍. ഇസ്ലാം ആയതിനാല്‍ ഭാഷയും, സംസ്കാരവും അറബിനാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യതതാകണമെന്ന നിര്‍ബന്ദമൊന്നുമില്ല അവര്‍ക്ക്. ഇവിടുങ്ങളിലെ വിവാഹങ്ങള്‍ തന്നെ നല്ലൊരുദാഹരണം. അവരുടെ സ്വന്തം(പാശ്ചാത്യ) രീതിയില്‍തന്നെയാണ്‌ അവ നടത്തപ്പെടുന്നത്.

"ഭൂരിപക്ഷം മുസ്ലിങ്ങള്‍ക്കാണെന്കിലും അവിടെ പള്ളികളിലെ ഹാജര്‍ നില കുറവും"

ഹാജര്‍നിലയുടെ കാര്യത്തില്‍ ക്രിസ്ത്യന്‍ സ്വര്‍ഗ്ഗരാജ്യങ്ങളിലെ കാര്യവും ഓര്‍ക്കുന്നത് നന്ന്. അവരെ പോലെ തന്നെ ഇവരും എന്ന് വിചാരിച്ചാല്‍ മതി.

"ഇസ്ലാമിക സംസ്ക്കാരാത്തിന്റെ പ്രദര്‍ശന കാര്യത്തില്‍ അവര്‍ വളരെ പിന്നോട്ടാണെന്നുമാണ്"

ഇസ്ലാമിക സംസ്കാരമെന്നാല്‍ അറബി സംസ്കാരം മാത്രമാണെന്ന തെറ്റിദ്ധാരണ അവരില്‍ ഇല്ലാത്തതിന്റെ ഗുണമാണത്. അവര്‍ പിന്തുടരുന്നത് അവരുടെ സ്വന്തം സംസ്കാരമാണ്‌, അത് ക്രിസ്ത്യന്‍ സംസ്കാരമല്ല- പാശ്ചാത്യ സംസ്കാരമാണ്‌.


"ഇസ്ലാമിന്റെ പഠിപ്പിക്കലുകള്‍ ശരിയായി പിന്തുടരുന്ന രാജ്യങ്ങളെയാണ് ഇസ്ലാമിന്റെ ശരിയായ മുഖം തിരിച്ചറിയുവാന്‍ നാം ഉദാഹരണമായി എടുക്കേണ്ടത്/ശരിയത്ത് നിയമം നിലവിലില്ലാത്ത ഒരു രാജ്യത്തിനെങ്ങനെ ഇസ്ലാമിനെ പ്രതിനിധീകരിക്കുവാന്‍ കഴിയും"

ഇങ്ങനെ ഇഷ്ടം പോലെ രാജ്യങ്ങള്‍ ഉണ്ട്,, ഇസ്ലാമിനെ പ്രിതിനിധീകരിക്കണമെങ്കില്‍ ശരിയത്ത് നിയമം പിന്തുടരണമോ, ഇസ്ലാമിക പഠിപ്പിക്കലുകള്‍ പിന്തുടരണമോ എന്നതിനെ പറ്റി എനിക്കറിയില്ല. താങ്കള്‍ ക്രിസ്ത്യന്‍ രാജ്യങ്ങള്‍ എന്നു പറഞ്ഞ യൂറോപ്യന്‍ രാജ്യങ്ങള്‍ അപ്പോള്‍ എങ്ങനെ ക്രൈസ്തവതയെ പ്രധിനിധീകരിക്കുന്നു. അവിടുങ്ങളില്‍ മതത്തിന്‌ രാഷ്ട്രീയത്തില്‍ യാതൊരു റോളുമില്ലല്ലോ, പിന്നെങ്ങനെ?

SMASH said...
This comment has been removed by the author.
ബി.എം. said...

smash
തങ്ങള്‍ പറഞ്ഞ മുസ്ലിം ഭുരിപഷ രാജ്യങ്ങളില്‍ മുസ്ലിങ്ങള്‍ മത നിരപെക്ഷമായി ചിന്തിക്കുന്നു എങ്കില്‍ അത് ഇസ്ല്ലമിന്റെ ഗുണം കൊണ്ടല്ല മറി ച്ചു 1990 കള്‍ വരെ ഈ രാജ്യങ്ങളില്‍ കമ്മുനിസ്ട്റോ സോഷളിസ്ടോ ഭരണകൂടങ്ങളാണ് നിലനിന്നിരുന്നത് എന്നതിനാലാണ് . ആ തത്വശാസത്രം ജനങ്ങളില്‍ വരുത്തിയ സ്വാതീനം ഇന്നും വലിയൊരു ശതമാനം ജനങ്ങളെ അവിശ്വാസികള്‍ ആക്കി മാറ്റിയിരിക്കുന്നു . പക്ഷേ ഇവിടെയും മതം വളരുന്നതനുസരിച്ച് കലാപങ്ങളും വളരുന്നത് കാണാം .അതിന്‍റെ അര്‍ത്ഥം ഇസ്ല്ളംമതബോധം വളുന്നതിനുസരിച്ചു അസഹിഷ്ണുതയും വളരുന്നു എന്നല്ലേ ? അതു കൊണ്ട് ഇനിയും വിശാലമനസ് മുസ്ലിം മതബോധത്തോടു കാണിച്ചാല്‍ മൂര്‍ക്കാന്‍ പാബിനോട് ദയ തോന്നി തോളിലേറ്റി അവസാനം കടികൊണ്ട് മരിക്കുന്ന സന്‍ന്യസി യുടെ കഥ പോലെ യവും മറ്റു മതക്കാരുടെ അവസ്ഥ

ചിന്തകന്‍ said...
This comment has been removed by the author.
ചിന്തകന്‍ said...

പാശ്ചാത്യന്റെ സംസ്കാരത്തിന്റെ മഹിമയെ പുകഴ്ത്തുന്നവരോട്.

കൃസ്ത്യൻ മിഷനറിമാരുടെ നുണക്കണക്കുകൾക്ക് മറുപടി പറയാൻ എനിക്ക് താല്പര്യമില്ല.

ലോക ചരിത്രത്തിൽ പാശ്ചാത്യർ ചെയ്തുകൂട്ടിയത്ര മനുഷ്യ കുരുതികൾ വേരൊരു സമൂഹവും ചെയ്തിട്ടില്ല. പാശ്ചാത്യന്റെ ജനാധിപത്യം എന്നത് അവൻ പറയുന്നേടെത്ത് കാര്യങ്ങൾ നിൽക്കുന്ന ജനാധിപത്യമാണ്. ഇറാനിലെ ജനാധിപത്യവും ഫലസ്തീനിലെ ജനാധിപത്യവും അവനു അംഗീകരിക്കാൻ പറ്റാത്തത് അത് കൊണ്ടാണ്. പാശ്ചാത്യന്റെ ആധിപത്യത്തെ അംഗീകരിച്ചാൽ അവർ പറയുന്ന ജനാധിപത്യമായി. ഇസ്ല്ലാം ഇന്ന് വരെ ഒരു ജനതയെയും അധിനിവേശം ചെയ്തിട്ടില്ല. കൃസ്ത്യൻ യുദ്ധവെറിയന്മാർ പറയുന്ന പച്ചക്കള്ളങ്ങൾ അവരുടെ അധിനിവേശ തന്ത്രത്തിന്റെ മാത്രം ഭാഗമാണ്

സോവിയറ്റ് യൂണിയനിൽ എന്ത് സ്വാതന്ത്ര്യവും മതനിരപേഷതയുമായിരുന്നു നിലനിന്നിരുന്നത് അനോണിക്കുട്ടന്മാരൊക്കെ ഒന്ന് വ്യക്തമാക്കിയാൽ നന്ന് :)

ബോസ്നിയയിലും സാരായാവോയിലും ഒക്കെ നടന്നതെന്തെന്ന് ഈ വീഡിയോ നിങ്ങൾക്ക് പറഞ്ഞ് തരും. ഇവിടെനിന്ന് ഒരൊറ്റ മുസ്ലീമിന്റെ മനസ്സിൽ നിന്നും ഇസ്ലാമിക സംസ്കാരം മാഞ്ഞുപോയിട്ടില്ല. എന്നാൽ യൂറോപിലു അമേരിക്കയിലുമുക്കെ ചർച്ചുകൾ ബാറുകളും നൈറ്റ് ക്ലബ്ബുകളുമായി മാറുന്ന അവസ്ഥായാണുള്ളത്.

ഇരുണ്ടയുഗത്തിലായിരുന്ന പാശ്ചാത്യനെ അത്പമെങ്കിലും ജനാധിപത്യവും മനുഷ്യത്വവും ഒക്കെ പഠിപ്പിച്ചത് ഇസ്ലാമാണെന്ന് വസ്തുതാപരമായി ചരിത്രം പഠിക്കുന്നവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഉള്ളിൽ വർഗ്ഗീ‍യതയുടെ കാള സർപ്പങ്ങൾ പത്തിവിടർത്തിയാടുന്ന മുകളിലെ അനോണിക്കൂട്ടങ്ങൾക്ക് ഇതൊന്നും തലയിൽ കേറുമെന്ന ഒരു വിശ്വാസവും എനിക്കില്ല തന്നെ!!!

SMASH said...
This comment has been removed by the author.
SMASH said...
This comment has been removed by the author.
SMASH said...

@ chinthakan,

പാശ്ചാത്യര്‍ കൊള്ളരുതാത്തവരായാലും അല്ലെങ്കിലും, അതല്ല, പാശ്ചാത്യ സംസ്കാരം നമ്മുടെ കാഴ്ചപ്പാടില്‍ നല്ലതായാലും, പൊട്ടയായാലും അവിടുത്തെ ജനങ്ങള്‍ നൂറ്റാണ്ടുകളായി അത് അഭിമാനത്തോടെ പിന്തുടരുന്നു. അതില്‍ ക്രിസ്ത്യാനികളും, മുസ്ലീംങ്ങളുമുണ്ട്. ഇത്രയെ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചുള്ളു.

SMASH said...

"തങ്ങള്‍ പറഞ്ഞ മുസ്ലിം ഭുരിപഷ രാജ്യങ്ങളില്‍ മുസ്ലിങ്ങള്‍ മത നിരപെക്ഷമായി ചിന്തിക്കുന്നു എങ്കില്‍ അത് ഇസ്ല്ലമിന്റെ ഗുണം കൊണ്ടല്ല മറി ച്ചു 1990 കള്‍ വരെ ഈ രാജ്യങ്ങളില്‍ കമ്മുനിസ്ട്റോ സോഷളിസ്ടോ ഭരണകൂടങ്ങളാണ് നിലനിന്നിരുന്നത് എന്നതിനാലാണ് .

ഇവിടുങ്ങളില്‍ മതത്തിനുള്ള പ്രാധാന്യം കുറയുന്നു എന്നതു ശരി തന്നെ, അതില്‍ വലിയ അല്‍ഭുതമൊന്നുമില്ല. പാശ്ചാത്യ നാടുകളിലെ മതങ്ങളുടെ സ്വാഭാവിക പരിണാമമായി കണ്ടാല്‍ മതി. അല്‍ബേനിയ സര്‍ക്കാര്‍ തന്നെ മതമില്ലായമയെ പ്രോത്സാഹിപ്പിക്കുന്നു എന്നു തോന്നുന്നു.

താങ്കള്‍ക്ക് ഞാന്‍ പറഞത് ശരിക്കും മനസിലായില്ല. ഇസ്ലാമിന്റെ ഗുണം കൊണ്ടല്ല അവര്‍ മത നിരപേക്ഷകരായിക്കൊണ്ടിരിക്കുന്നത്. മറിച്ച് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ മാതൃകയില്‍ തന്നെ അവരും കാലത്തിനനുസരിച്ച് മാറി എന്നേ ഉള്ളൂ. അതു സ്വാഭാവികം മാത്രം.ചിന്തകന്‍ തന്ന വിഡിയോയില്‍ തന്നെ ആ Western style അവിടുത്തെ ജനങ്ങളിലും ചുറ്റുവട്ടങ്ങളിലും വേണ്ടുവോളം. കമ്മൂണിസവും സോഷ്യലിസവും വരുന്നതിനു മുന്‍പും അവര്‍ യൂറോപ്യന്‍ സംസ്കാരത്തില്‍ ജീവിച്ച മുസ്ലീങ്ങള്‍ തന്നെയായിരുന്നു. ക്രൈസ്തവരാജ്യങ്ങള്‍ക്ക് മതനിരപേക്ഷമാകാമെങ്കില്‍, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്കും അതുപോലെ ആകാം എന്നതിനു വേറേ തെളിവു വേണോ?

"ആ തത്വശാസത്രം ജനങ്ങളില്‍ വരുത്തിയ സ്വാധീനം ഇന്നും വലിയൊരു ശതമാനം ജനങ്ങളെ അവിശ്വാസികള്‍ ആക്കി മാറ്റിയിരിക്കുന്നു"

ആ രാജ്യങ്ങള്‍ മറ്റു സോവിയറ്റ് രാജ്യങ്ങളെ പോലെ തന്നെ സാമ്പത്തികമായി അല്പം തകര്‍ച്ചയിലായതിനു കാരണം ഒരുപക്ഷെ കമ്മ്യൂണിസ്റ്റ് ഭരണമായിരുന്നിരിക്കാന്‍ സാധ്യതയുണ്ട്.
മറ്റുള്ള (പശ്ചിമ)യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിയൊരു വിഭാഗം അവിശ്വാസികളായി മാറിയതിന്റെ കാരണം എന്താണ്‌?

പ്രതികരണം said...

@ചിന്തകന്‍

----"ഇരുണ്ടയുഗത്തിലായിരുന്ന പാശ്ചാത്യനെ അത്പമെങ്കിലും ജനാധിപത്യവും മനുഷ്യത്വവും ഒക്കെ പഠിപ്പിച്ചത് ഇസ്ലാമാണെന്ന് വസ്തുതാപരമായി ചരിത്രം പഠിക്കുന്നവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ"----ചിന്തകന്‍

ഇസ്ലാം പാശ്ചാത്യരെ ജനാധിപത്യം പഠിപ്പിച്ചു എന്നു പറയുന്നത് അമേരിക്ക ചൈനയെ കമ്മ്യൂണിസം പഠിപ്പിച്ചു എന്നു പറയുന്നതുപോലെയാണ്. ജനാധിപത്യം ഇസ്ലാമുമായി യോജിച്ചു പോകുമോ എന്ന തര്‍ക്കം പോലും ഇപ്പോഴും അവസാനിച്ചിട്ടില്ല‍ അപ്പോഴാണ്‌ അവര്‍ പാശ്ചാത്യരെ ജനാധിപത്യം പഠിപ്പിക്കുവാന്‍ പോകുന്നത്!! കഷ്ടം!!

മതേതര ജനാധിപത്യത്തെക്കുറിച്ച് ഖുറാനിലും ഹദീസുകളിലും എവിടെയാണ് പറഞ്ഞിരിക്കുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാം. പിന്നെ മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന വിചിത്രമായ ആശയം താങ്കള്‍ക്കേതു ചരിത്ര പുസ്തകത്തില്‍ നിന്നാണ് ലഭിച്ചതെന്നും അറിയാന്‍ ആഗ്രഹമുണ്ട്.

പ്രതികരണം said...

@SMASH

----"ഇസ്ലാമിനെ പ്രിതിനിധീകരിക്കണമെങ്കില്‍ ശരിയത്ത് നിയമം പിന്തുടരണമോ, ഇസ്ലാമിക പഠിപ്പിക്കലുകള്‍ പിന്തുടരണമോ എന്നതിനെ പറ്റി എനിക്കറിയില്ല. താങ്കള്‍ ക്രിസ്ത്യന്‍ രാജ്യങ്ങള്‍ എന്നു പറഞ്ഞ യൂറോപ്യന്‍ രാജ്യങ്ങള്‍ അപ്പോള്‍ എങ്ങനെ ക്രൈസ്തവതയെ പ്രധിനിധീകരിക്കുന്നു അവിടുങ്ങളില്‍ മതത്തിന്‌ രാഷ്ട്രീയത്തില്‍ യാതൊരു റോളുമില്ലല്ലോ, പിന്നെങ്ങനെ?."----SMASH

'ക്രിസ്ത്യന്‍ രാജ്യങ്ങള്‍' എന്നു ഞാന്‍ പറഞ്ഞിട്ടില്ല ഒരു രാജ്യത്തെക്കുറിച്ചും ഞാനങ്ങനെ പറയുകയുമില്ല കാരണം യേശുവിന്റെ ഉപദേശങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നിയമപരമായ സ്ഥാനം നല്‍കിക്കൊണ്ട് അവയുടെ അടിസ്ഥാനത്തില്‍ ഭരിക്കപ്പെടുന്ന ഒരു രാജ്യവും എന്റെ അറിവിലില്ല. പാശ്ചാത്യ സംസ്കാരത്തിന്റെ രൂപീകരണത്തില്‍ ക്രിസ്ത്യാനിത്വം ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ടെങ്കിലും ഇന്നത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രധിനിധീകരിക്കുന്നത് പ്രധാനമായും പ്രബോധോദയ കാലഘട്ടത്തില്‍ (Age of Enlightenment) ഉദയം ചെയ്യുകയും തുടര്‍ന്ന് വന്ന പല ചിന്തകന്മാരാലും വിപുലീകരിക്കപ്പെടുകയും ചെയ്ത ആശയങ്ങളെയാണ് എന്നാണ് ഞാന്‍ കരുതുന്നത്.

പ്രതികരണം said...

@ചിന്തകന്‍

-----"ഇരുണ്ടയുഗത്തിലായിരുന്ന പാശ്ചാത്യനെ അത്പമെങ്കിലും ജനാധിപത്യവും മനുഷ്യത്വവും ഒക്കെ പഠിപ്പിച്ചത് ഇസ്ലാമാണെന്ന് വസ്തുതാപരമായി ചരിത്രം പഠിക്കുന്നവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ"----ചിന്തകന്‍

അമേരിക്ക ചൈനയെ കമ്മ്യൂണിസം പഠിപ്പിച്ചു എന്നു പറയുന്നതു പോലെയാണ് ഇസ്ലാം പാശ്ചാത്യരെ ജനാധിപത്യം പഠിപ്പിച്ചു എന്ന് പറയുന്നത്. ഇസ്ലാമിന് ജനാധിപത്യവുമായി യോജിച്ചു പോകുവാന്‍ സാധിക്കുമോ എന്ന തര്‍ക്കം ഇപ്പോഴും തുടരുകയാണ് അപ്പോഴാണ്‌ ഇസ്ലാം പാശ്ചാത്യരെ ജനാധിപത്യം പഠിപ്പിക്കുന്നത്‌!!! കഷ്ടം!!

മതേതര ജനാധിപത്യത്തെക്കുറിച്ച് ഖുറാനിലും ഹദീസുകളിലും എവിടെയാണ് പറഞ്ഞിരിക്കുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാം. മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന വിചിത്രമായ ആശയം താങ്കള്‍ക്കു ഏതു ചരിത്രപുസ്തകത്തില്‍ നിന്നാണ് ലഭിച്ചതെന്നും അറിയാന്‍ ആഗ്രഹമുണ്ട്. എന്തുതന്നെയായാലും ഇത്തരം പുത്തന്‍ ചരിത്ര സിദ്ധാന്തങ്ങള്‍ തട്ടിവിടുന്നതിനു മുന്‍പ് ജനാധിപത്യത്തിന്റെ ചരിത്രത്തെക്കുറിച്ച് ഒന്ന് പഠിക്കുന്നതു നന്നായിരിക്കും.

ബി.എം. said...

SMASH
മനുഷ്യരുടെ പൊതു സ്വഭാവം വിശകലനം ചെയ്യുബോള്‍ മനസ്സിലവുന്നുത് സോഷ്യലിസവും മതബോധവും പൊതുവേ നിലനില്കുക സാമ്പത്തികമായും സമുഹികമയും പിന്നോകം നില്‍കുന്ന ജനതയുടെ ഇടയില്‍ ആണ് . അവിടെ സോഷിളിസത്തിനു മുന്തുക്കം വരുമ്പോള്‍ മതം പിന്തല്ലപെടുന്നു മതത്തിനു മുന്തുകം വരുബോള്‍ സോഷ്യലിസം പിന്തല്ലപെടുകയും ചെയ്യുന്നു. പക്ഷേ സാബതികമായി സമുഹം മുന്നെരുബോള്‍ ഇതു രണ്ടും പിന്തല്ലപെടുന്നു. സാമ്പത്തിക മുന്നോക്കാവസ്ഥ ആണ് പടിഞ്ഞാറന്‍ യുറോപ്പില്‍ മതത്തെ പിന്തള്ളിയതെങ്ങില്‍ കിഴക്കെന്‍ യുറോപ്പില്‍ സോഷിലിസമകുന്നു അതിനു കാരണമായത്.നമ്മുടെ നാട്ടില്‍ മത തീവ്രചിന്തഗതിക്കാരിലും കമ്മ്യൂണിസ്റ്റ്കാറിലും ബഹുഭുരിപഷവും ലോ ക്ലാസ്‌ല്‍ നിന്നോ ലോവര്‍ മിഡില്‍ ക്ലാസില്‍ (എക്കണോമിക്കലി )നിന്നോ ആണന്നു കാണാം.സാമ്പത്തികമായി മുന്നെരിയിട്ടും ഈ കൂട്ടരില്‍ ആരിങ്ങിലും മുകളില്‍ പറഞ്ഞതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു എങ്കില്‍ അതിനു മറ്റു പല ലക്ഷ്യങ്ങളും കാണും . പണമയപ്പോ മതപാര്‍റ്റിയില്‍ ചേര്‍ന്ന് ഒരു നിലംബൂര്‍കാരന്‍ MP യുണ്ടയിരുന്നാല്ലോ നമുക്ക്.ചുരുക്കത്തില്‍ മതത്തിനു നിലനില്കനമെങ്ങില്‍ പട്ടിണി വേണം . അതോകൊണ്ടാന്നു ബുദ്ധിമാനായ മത പ്രവാചകന്‍ പിച്ചകൊടുക്കവാന്‍ മാത്രം പഠിപ്പിക്കുകയും പിച്ചക്കാരനെ രക്ഷിക്കാനുള്ള വഴി പഠിപ്പിക്കാതിരിക്കുകയും ചെയ്തതു.എല്ലാം ഒരു കച്ചവട തന്ത്രം മാത്രമാന്നു സുഹൃത്തേ.അതുകൊണ്ട് തന്നെയാണ് യുറോപ്പില്‍ മാര്‍ക്കെറ്റ്‌ നഷ്ടപ്പെട്ടവര്‍ ആഫ്രിക്കയിലേക്കും ലാറ്റിന്‍ അമേരിക്കയിലേക്കും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്നതും.

SMASH said...

@പ്രതികരണം,
അംഗീകരിക്കുന്നു...


പൊതുവില്‍
പാശ്ചാത്യം = ക്രിസ്ത്യന്‍, അല്ലെങ്കില്‍ ഇസ്ലാം = മിഡില്‍ ഈസ്റ്റ് എന്ന
ചിന്താഗതി മാറാന്‍ എന്റെ കമന്റുകള്‍ ചെറുതായെങ്കിലും ഉപകാരപ്പെടട്ടെ എന്ന്
ഞാന്‍ ആശിക്കുന്നു. പാശ്ചാത്യത്തെ ക്രൈസ്തവം/നിരീശ്വത്ത്വം മാത്രമാണെന്നു
കരുതി മാത്രം തെറിപറയുന്ന ചിലരെങ്കിലും അറിയട്ടേ ഇസ്ലാമില്‍
വിശ്വസിച്ചവരും/വിശ്വസിക്കുന്നവരും അതില്‍ പെടുമെന്ന്.


@bijumon

പറഞതില്‍ പലതും കറകട്...

"അതോകൊണ്ടാന്നു ബുദ്ധിമാനായ മത പ്രവാചകന്‍ പിച്ചകൊടുക്കവാന്‍ മാത്രം പഠിപ്പിക്കുകയും പിച്ചക്കാരനെ രക്ഷിക്കാനുള്ള വഴി പഠിപ്പിക്കാതിരിക്കുകയും ചെയ്തതു"

ഇതിനടിയില്‍ ഒരൊപ്പും..... :)

പാവപ്പെട്ടവര്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല! ഇവാഞ്ചലിസ്റ്റുകളും, ഇസ്ലാമിസ്റ്റുകളും, അവശത അനുഭവിക്കുന്നവരെ പൊക്കിക്കൊണ്ട് നടക്കുന്നതും അതിനുവേണ്ടി തന്നെ!


സാമ്പത്തിക മുന്നോക്കാവസ്ഥയാണ്‌ മതത്തെ പടിഞാറന്‍ യൂറോപ്പില്‍ പിന്തള്ളിക്കൊണ്ടിരിക്കുന്നത് എന്നത് പൂര്‍ണ്ണമായും ശരിയല്ല. മതം അതിന്റെ അധികാര പരകോടിയില്‍ നിന്നപ്പോഴും ആ പ്രദേശങ്ങള്‍ അതിസമ്പന്നം തന്നെയായിരുന്നു. മതത്തിന്റേയും മാടമ്പിത്ത്വത്തിന്റേയും ചൂഷണം മൂലം സാമൂഹിക ദ്രുവീകരണം അവിടുങ്ങളില്‍ ഉണ്ടായിരുന്നു താനും. കിഴക്കും, പടിഞാറും യൂറോപ്പുകള്‍ തമ്മില്‍ സമ്പത്തിന്റെയും മതാധികാരത്തിന്റേയും കാര്യത്തില്‍ വലിയ അന്തരമൊന്നും ഉണ്ടായിരുന്നില്ല! എന്നാല്‍ ഇതില്‍ നിന്നൊക്കെ മാറ്റമുണ്ടായത് ശാസ്ത്ര പുരോഗതിയും, ജനാതിപത്യത്തിന്റെ വളര്‍ച്ചയുമാണ്‌. പടിഞാറന്‍ യൂറോപ്പില്‍ മതത്തിന്റെ തകര്‍ച്ച ശാസ്ത്ര/ജനാതിപത്യ വളര്‍ച്ചയുടെ ഫലമായി പടിപടിയായി മാത്രം സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍, കിഴക്ക്, ത്വരിതഗതിയില്‍ അത് സംഭവിക്കാന്‍ കാരണം, ഒപ്പം കമ്മ്യൂണിസവും ഉണ്ടായിരുന്നു എന്നതാണ്‌. പിന്നെ സാമ്പത്തിക പിന്നോക്കാവസ്ഥ ചിലയിടങ്ങളില്‍ വിശ്വാസം വളര്‍ത്തുന്നുണ്ടെങ്കില്‍ ചിലയിടങ്ങളില്‍ നേരെ തിരിച്ചാണ്‌. സാമ്പത്തിക മുന്നോക്കാവസ്ഥയുടെ കാര്യവും അതുപോലെ തന്നെ. ഉദാഹരണത്തിന്‌ വിശ്വാസ തീക്ഷണതയുടെ കാര്യത്തില്‍ സാമ്പത്തികമായി ഉയര്‍ന്ന രാജ്യമായ ഇറ്റലി, അതിനേക്കാള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളേക്കാള്‍ വളരെ മുന്നിലാണെന്ന് കണക്കുകള്‍ പറയുന്നു. അതെന്തുകൊണ്ടാണെന്ന് എനിക്കും വലിയ പിടിയില്ല! കത്തോലിക്കര്‍ക്ക് മുന്തൂക്കമുള്ള രാജ്യങ്ങളിലെ പൊതുസ്വഭാവമാണോ അതെന്ന് എന്ന് സംശയമുണ്ട്.


വിവരമില്ലാത്തവന്‌ പണമുണ്ടായാലും വിശ്വാസം വളരും, കാരണം ആ പണമൊക്കെ പോകാതെ കാത്തുരക്ഷിക്കാന്‍ അവന്‌ ദൈവമല്ലേ ഉള്ളു! അതുപോലെ ചിലര്‍ക്ക് പണമുണ്ടെങ്കിലും, നീതിനിര്‍‌വഹണവും സോഷ്യല്‍ സെക്യൂരിറ്റിയും കാര്യക്ഷമമല്ലാത്തതിനാല്‍, ചില രാജ്യങ്ങളിലും അതേ കാരണത്താല്‍ വിശ്വാസ്സം തന്നെ വളരും. നമ്മുടെയൊക്കെ നാട്ടിലെ ദേവാലയങ്ങള്‍ക്കും, തരികിട, തട്ടിപ്പ്, മന്ത്രവാദം, ആള്‍ദൈവം ടീമുകള്‍ക്കും മുന്നിലെ ജനത്തിരക്കും, കിട്ടുന്ന ഭീമമായ സംഭാവനകളും ഇതിന്റെ ഭാഗമായി കണക്കക്കാം.

Akbar said...

നിലപാടുകളിലെ കാര്‍ക്കശ്യം. വിമര്‍ശനത്തിലെ പാരുഷ്യം. വാക്കുകളിലെ കൃത്യത. മതങ്ങളോടും സാമൂഹിക ഉച്ചനീചത്തങ്ങളോടും സന്ധിയില്ലാ സമരം. തൊട്ടാല്‍ കൈ പൊള്ളുന്ന വിഷയങ്ങള്‍ തൂലിക കൊണ്ട് അമ്മാനമാടാനുള്ള മൈവഴക്കം. ഒപ്പം പുരോഗതിയുടെ പഴുതു തേടുന്ന ചിന്തകള്‍. ചിത്രകാരന്‍ എന്ന ഈ ബ്ലോഗര്‍ക്ക് എന്‍റെ നിരീക്ഷണത്തില്‍ നല്‍കാവുന്ന വിശേഷണങ്ങള്‍ ഇതൊക്കെയാണ്.

തികഞ്ഞ മത വിശ്വാസിയായായ ഞാന്‍ പലപ്പോഴും ചിത്രകാരന്റെ നിലപാടുകളോട് മത വിഷയങ്ങളില്‍ യോജിക്കുന്നില്ല . എന്നാല്‍ ചിത്രകാരന്റെ നിപക്ഷതയെ അവിശ്വസിക്കുന്നുമില്ല. ചിത്രകാരന്‍ എന്ന ബ്ലോഗറെ പലപ്പോഴും കപട മതേതരവാദിയായി എല്ലാ മതക്കാരും തരം പോലെ ആക്ഷേപിക്കാറു ണ്ട് എന്നത് നിലപാടുകളിലെ നിഷ്പക്ഷതക്കുള്ള തെളിവാണ്. പിന്നെ അത് വ്യക്തി സ്വാതന്ത്ര്യമാണ്.

പ്രതികരണം said...

@ചിന്തകന്‍

----"ഇരുണ്ടയുഗത്തിലായിരുന്ന പാശ്ചാത്യനെ അത്പമെങ്കിലും ജനാധിപത്യവും മനുഷ്യത്വവും ഒക്കെ പഠിപ്പിച്ചത് ഇസ്ലാമാണെന്ന് വസ്തുതാപരമായി ചരിത്രം പഠിക്കുന്നവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ."----ചിന്തകന്‍

അമേരിക്ക ചൈനയെ കമ്മ്യൂണിസം പഠിപ്പിച്ചു എന്ന് പറയുന്നതുപോലെയാണ് ഇസ്ലാം പാശ്ചാത്യരെ ജനാധിപത്യം പഠിപ്പിച്ചു എന്ന് പറയുന്നത്. ഇസ്ലാമിന് ജനാധിപത്യവുമായി യോജിച്ചു പോകുവാന്‍ സാധിക്കുമോ എന്ന തര്‍ക്കം പോലും ഇപ്പോഴും അവസാനിച്ചിട്ടില്ല. അപ്പോഴാണ് ഇസ്ലാം പാശ്ചാത്യരെ പാശ്ചാത്യരെ ജനാധിപത്യം പഠിപ്പിക്കുന്നത്‌!!! കഷ്ടം!!

മതേതര ജനാധിപത്യത്തെക്കുറിച്ച് ഖുറാനിലും ഹദീസുകളിലും എവിടെയാണ് പറഞ്ഞിരിക്കുന്നതെന്ന് അറിഞ്ഞാന്‍ കൊള്ളാം. മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന വിചിത്രമായ ആശയം താങ്കള്‍ക്ക് ഏതു ചരിത്രപുസ്തകത്തില്‍ നിന്നാണ് ലഭിച്ചതെന്നും അറിയാന്‍ ആഗ്രഹമുണ്ട്. പിന്നെ ഇത്തരം പുത്തന്‍ ചരിത്ര സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് ജനാധിപത്യത്തിന്റെ ചരിത്രത്തെക്കുറിച്ച് ഒന്ന് പഠിച്ചിരിക്കുന്നത് നല്ലതാണ്.

SMASH said...

കത്തീഡ്രല്‍ മോസ്ക്ക് ആക്കി മാറ്റിയവരും, കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കി ഇസ്ലാമിക വല്‍ക്കരിച്ചവരുമാണ്‌ ഓട്ടോമന്‍ ചക്രവര്‍ത്തിമാര്‍ എങ്കിലും, സാമ്രാജ്യത്തിനു കീഴില്‍ കുറേകാലം നിലനിന്ന ക്രൈസ്തവ ഗ്രീസ്സ് ആ കാലമത്രയും ക്രൈസ്തവമായി തന്നെ നിലനിന്നു എന്നത് ഒരു ചരിത്ര വസ്തുത. അവരുടെ പാശ്ചാത്യ-ബൈസാന്റിയന്‍ സംസ്കാരം ഉള്ള ഇസ്ലാം ആയതിനാലും അറബ് ഗോത്ര സംസ്കാരത്തിന്റെ സ്വാധീനത്തില്‍ നിന്നും വിമുക്തമായതിനാലുമാണെന്നു തോന്നുന്നു, കിഴക്കന്‍ യൂറോപ്പിലെ ഓട്ടോമാന്‍ സാമ്രാജ്യത്തില്‍ നിന്നും ഉല്‍ഭവിച്ച ഇസ്ലാം സമൂഹത്തിന്‌ ഇന്നും സ്വന്തം സംസ്കാരത്തില്‍ നിലനില്‍ക്കുവാന്‍ സാധിക്കുന്നത്. ഇന്ധ്യയിലെ ഖിലാഫത്ത് നടത്തിയ തീവ്ര ഇസ്ലാമികരുടെ ഇഷ്ട സാമ്രാജ്യമായ ആ ഓട്ടോമന്‍ സാമ്രജ്യത്തില്‍ സ്വവര്‍ഗ്ഗരതി 1858 മുതല്‍ നിയമവിരുദ്ധമല്ലായിരുന്നു എന്നത് എന്നേപ്പോലും അല്‍ഭുതം കൊള്ളിക്കുന്നു. ഇവിടെ സൗദിയേയും, ഇറാനേയും, അഫഗാനിസ്ഥാനേയും നോക്കി വെള്ളമിറക്കിയിരിക്കുന്നവര്‍ ഈ ചരിത്രവസ്തുതകള്‍ കൂടി സാധാരണ വിശ്വാസ്സികളെ അറിയാന്‍ അനുവധിച്ചിരുന്നെങ്കില്‍ ..

ChethuVasu said...

പൊതുവേ യൂറോപ്പിലും , വിശേഷിച്ചു പശ്ചിമ യൂറോപ്പിലും ഉണ്ടായിട്ടുള്ള ഈ സെക്യുലര്‍ (മത നിരപേക്ഷ ) കാഴ്ചപ്പാടിന്റെ ചില കാരണങ്ങള്‍ ഇവിടെ ബിജുമോനും , SMASH ഉം ചൂണ്ടിക്കാട്ടിയിട്ടുണ്ട് . ഇടതു പക്ഷ ചിന്തകളും , ജര്‍മന്‍ ചിന്തകരും , കിഴക്കന്‍ യൂറോപ്പിന് മാത്രമല്ല പടിഞ്ഞാറന്‍ യൂറോപ്പിനും മൊത്തത്തില്‍ ഒരു പുരോഗമന ഭാവം കൊടുത്തിട്ടുണ്ട് . സംബത്തികാംയി പുരോഗമിച്ച്ചോപ്പോള്‍ , ഭൌതിക ജീവിതത്തിലെ പല അരക്ഷിതാവസ്ഥയും അതിനെ തുടര്ന്നുടാകുന്ന , അകരാരണമായ , ആധിയും , നിസ്സഹായാവസ്ഥയും ഒരു പരിധി വരെ നീങ്ങി ക്കിട്ടിയത് കൊണ്ട് , തന്റെ ദാരിദ്രവും കഷ്ടപ്പാടും മാറിക്കിട്ടാന്‍ ദൈവത്തെ അവര്‍ക്ക് അധികം ആശ്രയിക്കേണ്ടതില്ല (പൊതുവേ കരുതുന്നതിനു വിരുദ്ധമായി , ആത്മീയമായ മോചനത്തിണോ , ഉന്നമനത്തിനോ അല്ല, പകരം തനിക്കും ചുറ്റും "scarcity " കൊണ്ടുണ്ടാകുന്ന ഭൌതികമായ കുറവുകളെയും , അതില്‍ നിന്നും ഉണ്ടാകാവുന്ന ദുഖത്തെയും , നിരാശയെയും , ഒക്കെ നേരിടാനും ഒക്കെയാണ് പലപ്പോഴും മനുഷ്യന്‍ ദൈവത്തെ പ്രാരതിക്കരുള്ളത് ..) അതുകൊണ്ട് , ഒരിക്കല്‍ , അപര്യാപ്തത ( "scarcity " - അതിന്റെ തോത് കുറക്കാന്‍ കഴിഞ്ഞാല്‍ ദൈവ വിശ്വാസം , ആത്മീയമായ ഒരാവശ്യം മാത്രമാകും , പക്ഷെ , അതാര്‍ക്കും അത്ര താത്പര്യമുള്ള കാര്യമല്ലല്ലോ ..:-) ഇഹലോകതിലാനല്ലോ വിശ്വാസികളും , പല "അത്മീയകരും " ജീവിക്കാന്‍ ഇഷ്ടപ്പെടുന്നത് :-)

യൂറോപീലെ പൊതുവിലുള്ള സെകുലര്‍ (യഥാര്‍ത്ഥ അര്‍ത്ഥത്തിലുള്ള) സ്വഭാവത്തിന് കാരണം , അവരുടെ വ്യക്തി സ്വാതന്ത്ര്യ വാഞ്ഞ്ച്ച ആണെന്ന് കൂടി കാണാം . ആരും അവരെ നിയന്ത്രിക്കുന്നത്‌ അവര്ക്ക അത്ര ഇഷ്ടമല്ല !!! അത് .മതങ്ങളയാലും ,മനുഷ്യരായാലും .."എന്നെ നിയന്ത്രിക്കാന്‍ ഞാനുണ്ടല്ലോ ..നീ എനിക്ക് നല്ല വിദ്യാഭ്യാസം തരിക,പിന്നെ എന്നെ എന്റെ പാട്ടിനു വിട്ടേക്കുക അത്ര തന്നെ" -ഇതാണ് അവരുടെ രീതി..ഏത് ? :-) .. സ്വാതത്ര്യം എന്നുള്ളത് , ചില ഭൂമിശാസ്ത്രത്തിനു ഏതോ വര്ഷം ലഭ്യമായ /ആകുന്ന്‍ ഒന്ന് മാത്രമാണ് എന്ന് തെറ്റിദ്ധരിച്ച നമ്മളൊക്കെ സ്വാതന്ത്ര്യം എന്നത് അടിസ്ഥാനമായി വ്യക്തി സ്വാതന്ത്ര്യ മാണെന്ന് കൂടി തിരിച്ചറിയണം ..ഈ അഗസ്റ്റ് പതിനഞ്ഞിനെങ്ങിലും !!!

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

good thinking

Ajith said...

About 'CHRO'
-------------------
News: വിവാദ സിഡി പിടിച്ചെടുത്ത കേസിലെ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു .

"കൊച്ചി: എറണാകുളത്ത് മനുഷ്യാവകാശ, മാധ്യമ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് വിവാദ സിഡികള്‍ പിടികൂടിയ കേസിലുള്‍പ്പെട്ട രണ്ട് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എറണാകുളം പുല്ലേപ്പടി സ്വദേശി അബ്ദുള്‍ സലാം, മട്ടാഞ്ചേരി പനയപ്പിള്ളി സ്വദേശി സിദ്ദീഖ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് വി. രാംകുമാര്‍ തള്ളിയത്.

എറണാകുളം നോര്‍ത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍സ് (സി.എച്ച്.ആര്‍.ഒ.), മീഡിയ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ (എം.ആര്‍.ഡി.എഫ്.) എന്നിവയുടെ ഓഫീസില്‍ നിന്ന് മതസ്​പര്‍ധയുണ്ടാക്കുന്ന സിഡികളും ലഘുലേഖകളും പിടിച്ചെടുത്ത കേസിലാണിത്. തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെ തുടര്‍ന്ന് തങ്ങള്‍ക്ക് എതിരെ പോലീസിന് കേസെടുക്കാനാവില്ലെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. പോലീസിന്റെ അതിക്രമത്തിന്റെ തെളിവാണിതെന്നും വാദിച്ചു. എന്നാല്‍ ഈ വാദത്തോട് യോജിക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സിഡിയുടെ ഉള്ളടക്കം മതസ്​പര്‍ധയുണ്ടാക്കാവുന്നതാണെന്നാണ് പിടിച്ചെടുത്തതിലെ ഒരു സിഡി പരിശോധിച്ചതില്‍ നിന്ന് ലഭിച്ച സൂചന. കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്ന് പോലീസ് പറയുന്നു. സംഘടനകളുടെ മറവില്‍ അന്തസ്സംസ്ഥാന, രാജ്യാന്തര ബന്ധമുള്ളവര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്.

കേസിലെ ഒന്നും രണ്ടും പ്രതികളായ ഹര്‍ജിക്കാര്‍ ജൂലായ് 22നാണ് അറസ്റ്റിലായത്. സിഡികള്‍ക്ക് പുറമേ സി.എച്ച്.ആര്‍.ഒ. നിരീക്ഷണ സംഘത്തിലെ 20 പേരുടെ തിരിച്ചറിയല്‍ കാര്‍ഡ്, ഫ്രീഡം പരേഡിന്റെ ബാഡ്ജ്, സിഡികള്‍ വിതരണം ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്ന കത്ത് തുടങ്ങി 27 ഇനം വസ്തുക്കള്‍ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തിരുന്നു."

Earlier Justice Hema also denied these 2 CHRO activists bail.

Link:
http://www.mathrubhumi.com/online/malayalam/news/story/467194/2010-08-13/kerala

cherpulassery said...

കഴുത കാമം കരഞ്ഞു തീർത്തോ..ഫേക്കാവുമ്പോൾ തലപോകില്ല....നല്ല വിഷമുള്ള ജീവി....

cherpulassery said...

കഴുത കാമം കരഞ്ഞു തീർത്തോ..ഫേക്കാവുമ്പോൾ തലപോകില്ല....നല്ല വിഷമുള്ള ജീവി....

Mathews George said...

കുരിശു യുദ്ധം ഒക്കെ നടന്നതു കൊണ്ട് തന്നെയാ ഇപ്പോള്‍ നമ്മള്‍ ഇവിടെ ബ്ലോഗ്‌ എഴുതുകയും, അന്ടകടാഹത്തില്‍ ഉള്ള എല്ലാത്തിനെയും വിമര്‍ശിക്കുകയും, പ്രതിവിമര്‍ശനം ഒക്കെ ചെയ്യുന്നതും. ഇല്ലെങ്കില്‍ ഇമ്മിണി വലിയ സോമാലിയയോ, അഫ്ഘാനിസ്താണോ ഒക്കെ ആയേനെ. കൂടുതല്‍ ദൂരം ഒന്നും പോകേണ്ട. ടിപ്പുവിനെ തടയാന്‍ ബ്രിടീശുകാര്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ന് തെന്നിഇന്ത്യ എന്നാ ഒരു ഇസ്ലാമിക രാജ്യവും പിന്നെ പരസ്പരം ബോംബ്‌ വെച്ചും, വെട്ടിയും, കുത്തിയും, ചവിട്ടിയും ഒക്കെ കൊള്ളുന്ന സകലമാന വിശേഷങ്ങളും കൊണ്ട് പട്രതാലുകള്‍ നിരഞ്ഞെനെ. സംസ്കാരങ്ങള്‍ക്കു സഹകരിക്കാന്‍ കഴിയാതെ പോകുമ്പോള്‍ സംസ്കാരങ്ങളുടെ സംഘര്‍ഷം ഉണ്ടായാല്‍ തെറ്റൊന്നും പറയാന്‍ കഴിയില്ല.

pcmadhuraj.blogspot.com said...

അതിന് ഏറ്റവും നല്ല ഉദാഹരണം ജൂതന്മാര്‍ തന്നെ ! !!!!!!!!!!

P.C.MADHURAJ said...

അതിന് ഏറ്റവും നല്ല ഉദാഹരണം ജൂതന്മാര്‍ തന്നെ ! !!!!!