Tuesday, August 28, 2007

അമ്മയെ സ്നേഹിക്കുന്ന കുട്ടി


കുടത്തില്‍നിന്നും തുളുമ്പിയൊഴുകുന്ന വെള്ളത്തില്‍ കുളിച്ച് സൂചിപോലെ തലക്കകത്തേക്ക് കുത്തിയിറങ്ങുന്ന ഭാരത്തെ കാലടികോണ്ട് അളന്ന് എണ്ണി മൂന്നോട്ടു നീങ്ങുന്ന ബാല്യം.
അര മീറ്റര്‍ സമ ചതുരത്തിലുള്ളൊരു ഓയില്‍ പെയിന്റിങ്ങ്. 1990ല്‍ വരച്ചതായിരിക്കണം. ഒരു കലാസ്വാദകനു  നല്‍കിയിരുന്ന ഈ പെയിന്‍റിംഗ് 2013 ല്‍ വീണ്ടും ചിത്രപ്രദര്‍ശനം ആരംഭിച്ചപ്പോള്‍ അദ്ദേഹം തിരിച്ചുതന്നു. പതിനഞ്ചു വര്‍ഷത്തോളം ഈ ചിത്രം കേടുകൂടാതെ അഭിമാനത്തോടെ സൂക്ഷിച്ച ആ കലാ സ്നേഹിക്കു നന്ദി.

18 comments:

ചിത്രകാരന്‍chithrakaran said...

കുടത്തില്‍നിന്നും തുളുമ്പിയൊഴുകുന്ന വെള്ളത്തില്‍ കുളിച്ച് സൂചിപോലെ തലക്കകത്തേക്ക് കുത്തിയിറങ്ങുന്ന ഭാരത്തെ കാലടികോണ്ട് അളന്ന് എണ്ണി മൂന്നോട്ടു നീങ്ങുന്ന ബാല്യം.
അര മീറ്റര്‍ സമ ചതുരത്തിലുള്ളൊരു ഓയില്‍ പെയിന്റിങ്ങ്. 1990ല്‍ വരച്ചതായിരിക്കണം. ഒരു കലാശേഖരക്കാരനു വെറുതെകൊടുത്തു.

മയൂര said...

പെയിന്റിങ്ങ് നന്നായിരിക്കുന്നു..ആ കുട്ടിയുടെ മുഖഭാവം എന്തോക്കയൊ പറയുന്നത് പോലെ...

സനാതനന് ‍| sanathanan said...

chithrakara..oru rahasyam parayatte
njan pandu chithrangngal varachchirunnu.ippol athorkkumpol entho oru nashtabodham.
nallachithrangal
:)

സി. കെ. ബാബു said...

ഭാരം! തലയില്‍, മനസ്സില്‍!

വിഷ്ണു പ്രസാദ് said...

ചിത്രകാരാ താങ്കളുടെ ഈ ബ്ലോഗ് ഞാന്‍ സ്റ്റമ്പ് ള്‍ അപ്പോണ്‍ സൈറ്റില്‍ സബ്മിറ്റ് ചെയ്തിട്ടുണ്ട്.

സാരംഗി said...

ചിത്രം നന്നായിരിക്കുന്നു ചിത്രകാരാ.

SUNISH THOMAS said...

നല്ല പടം. നല്ലയെഴുത്ത്. നന്നായി.

:)

ശ്രീഹരി::Sreehari said...

hmmm good one. orupadu kanditulla oru rangam. canvasil nannayi pakarthi. nice

Pradeep Kozhipurath said...

Nice Picture, Good color Combination

ചിത്രകാരന്‍chithrakaran said...

പ്രിയ കോഴിപ്പുറത്ത്,
ശ്രീഹരി,
സുനീഷ് തോമസ്,
സാരംഗി,
മുടിയനായ പുത്രന്‍,
സനാതനന്‍,
മയൂര...
നല്ല വാക്കുകള്‍ക്ക് നന്ദി.
വിഷ്ണുപ്രസാദ് ... വളരെ നല്ലത്.
(അതേക്കുറിച്ച് ചിത്രകാരന് ഒന്നുമറിയില്ല.)

അഗ്രജന്‍ said...

നല്ല പെയിന്‍റിങ്ങ് ചിത്രകാരാ...

വേനല്‍ക്കാലത്ത് വീട്ടുമുറ്റത്തെ കിണറ്റിലെ വെള്ളം വറ്റുമ്പോള്‍ അയല്‍പക്കത്തെ കിണറ്റില്‍ നിന്നും ഉമ്മാടെ കൂടെ കുടത്തില്‍ വെള്ളമെടുത്ത് വരുന്ന കുട്ടിക്കാലം ഓര്‍മ്മയിലെത്തി - നന്ദി!

ചിത്രകാരന്‍chithrakaran said...

പ്രിയ അഗ്രജാ,
ആ ഓര്‍മ്മകളാണ് നമ്മുടെ ശക്തി. ജീവിതത്തിന്റെ സൌന്ദര്യവും... നന്ദി.

കുഞ്ഞന്‍ said...

ചിത്രം ഒരു പാടുകഥകള്‍ പറയുന്നുണ്ട്.


ഓ.ടോ.ബാല്യത്തില്‍ കഴുത്തില്‍ മുഴ തെളിഞ്ഞു കാണാന്‍ പറ്റുമൊ?

മന്‍സുര്‍ said...

പ്രിയ ചിത്രകാര

നല്ല ചിത്രം ....

അമ്മ തന്‍ നോവറിയുന്നു ഞാന്നിന്ന്
രാപ്പകല്‍ ജോലി ചെയ്ത് പോറ്റുമെന്‍ അമ്മ തന്‍ യാതന അറിയുന്നു ഞാന്‍ ഇന്ന്.
ഇന്ന് ഞാനുമെന്‍ അമ്മയ്ക്ക് തണലായ്.

ഇന്നു മഷിയിട്ട് തിരഞാല്‍ കാണുമോ അമ്മയെ സഹായിക്കുന്ന കുഞുങ്ങളെ....

ചിത്രങ്ങള്‍ നന്നയി വരയ്ക്കുന്ന ഒരാളണ്‌...ഈ പ്രവാസഭൂമിയില്‍ അക്കരെ പച്ച തേടിയുള്ള യാത്രയില്‍ എവിടെയോ മറന്ന് വെച്ചു ഞാന്‍ .

സസ്നേഹം
മന്‍സൂര്‍

Pramod.KM said...

നന്നായിരിക്കുന്നു ഈ പെയിന്റിങ്ങ്.:)
മുഖത്തെ ഭാവവും ഒട്ടിയ വക്കോടെയുള്ള കലവും ഏറെ സംസാരിക്കുന്നു.:)

തറവാടി said...

ചിത്രം നന്നായി ചിത്രകാരാ , :)

ചിത്രകാരന്‍chithrakaran said...

കുഞ്ഞന്‍,
കഴുത്തിലെ മുഴയല്ല, കുഴിയാണ്.
വന്നതില്‍ സന്തോഷം.

മന്‍സൂര്‍,
ജീവിത വിജയത്തിന് ചിത്രകലയെ ചിലപ്പോള്‍ മാറ്റിനിര്‍ത്തേണ്ടിവരും. പക്ഷേ കല നമ്മുടെ കൂടെത്തന്നെ കാണും. സമൂഹത്തെ സ്നേഹിക്കാന്‍ സമയം കണ്ടെത്തുംബോള്‍ അതു
പുറത്തുവരികതന്നെ ചെയ്യും.

പ്രമോദ് സാന്നിദ്ധ്യത്തിനു നന്ദി. അഭിപ്രായം സസന്തോഷം സ്വീകരിക്കുന്നു.

തറവാടി ,
നന്നായെന്നറിയിച്ചതില്‍ സന്തോഷം. :)

SARAN said...

i like your vision