Showing posts with label BOT NATIONAL HIGH WAY. Show all posts
Showing posts with label BOT NATIONAL HIGH WAY. Show all posts

Thursday, August 19, 2010

നമുക്കു വേണം മലയോര എക്സ്പ്രസ്സ് ഹൈവെ

മാതൃഭൂമി വാര്‍ത്ത (19.8.10)
തീര്‍ച്ചയായും ഗതാഗത സൌകര്യങ്ങളുടെ വളര്‍ച്ച നമ്മുടെ നാടിന്റെ വളര്‍ച്ചക്ക് അനുപേക്ഷണീയമായ അടിയന്തിര ആവശ്യമാണ്. വാഹന പെരുപ്പത്താല്‍ നിറഞ്ഞുകവിഞ്ഞ് അപകടങ്ങളാലും, സമയ നഷ്ടത്തിലും,ഇന്ധന നഷ്ടത്തിലും,അന്തരീഷ മലിനീകരണത്തിലും കലങ്ങി ഒഴുകുന്ന നമ്മുടെ ദേശീയ പാതകള്‍ നമുക്ക് ഇന്ന് അപര്യാപ്തമാണ്. എന്നാല്‍ മുന്നണി രാഷ്ട്രീയക്കാര്‍ക്കും, അണിയറയില്‍ തീരുമാനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന രാഷ്ട്രീയ ബുദ്ധികേന്ദ്രങ്ങള്‍ക്കും കയ്യയച്ച് നല്‍കുന്ന നോക്കുകൂലിയെന്നോ , കമ്മീഷനെന്നോ, ഒറ്റുകാശെന്നോ അറിയപ്പെടുന്ന കോടികള്‍ കൊണ്ടുള്ള തുലാഭാരമാകരുത്  ദേശീയ പാതകള്‍ക്കുവേണ്ടിയുള്ള കരാറുകള്‍ക്കു പിന്നിലുള്ള ലക്ഷ്യം.പ്രത്യേകിച്ചും ഭരണമവസാനിപ്പിച്ച് പോകാന്‍ കാലത്ത് കയ്യില്‍ കിട്ടുന്നതെല്ലാം ഊരിയെടുത്ത്  സംബത്തു വര്‍ദ്ധിപ്പിക്കാനെ ഇടതുപക്ഷ രാഷ്ട്രീയ സവര്‍ണ്ണതൊഴിലാളി നേതൃത്വം ശ്രമിക്കു എന്ന യാഥാര്‍ത്ഥ്യം ശ്രദ്ധിക്കേണ്ടതുണ്ട്.
കേന്ദ്ര പദ്ധതി പ്രകാരമുള്ള ഒരു ദേശീയ പാത കേരളത്തിന് അനുവദിക്കപ്പെടുംബോള്‍ അത് നിലവിലുള്ള ദേശീയപാതയുടെ മുകളിലൂടെത്തന്നെ വിരിക്കപ്പെടണമെന്നത് ബി ടി ഒ കരാറിലേര്‍പ്പെടുന്ന സ്വകാര്യ റോഡ് ഉടമസ്ത കമ്പനിയുടെ മാത്രം താല്‍പ്പര്യമാണ്. ജനത്തിരക്കുള്ള പ്രദേശാങ്ങളിലൂടെ നിലവിലുള്ള റോഡ് സൌകര്യം ഇല്ലാതാക്കി നിര്‍ബന്ധിത പിരിവ് പണം നല്‍കി യാത്രചെയ്യിക്കാന്‍ ജനങ്ങാളെ സമ്മര്‍ദ്ദപ്പെടുത്താന്‍  കഴിയുന്നത് പുതിയ ബി.ഒ.ടി. റോഡ് നിര്‍മ്മിക്കുന്നതിനേക്കാള്‍ സ്വകാര്യ കമ്പനിക്ക് നൂറിരട്ടി ലാഭകരമാണ്.

കേരള ജനത ഈ പകല്‍ കൊള്ളക്കെതിരെ വിവരദോഷികളും കച്ചകപടക്കാരുമായ വ്യാപാരി വ്യവസായി സംഘടനകളോട് കൂട്ടു ചേര്‍ന്നിട്ടാണെങ്കില്‍  പോലും (കൂടുതല്‍ വിശ്വസിക്കരുതെന്ന്  !!) ജനാഭിപ്രായം സ്വരൂപിക്കെണ്ടതായിട്ടുണ്ട്. കൂട്ടിക്കൊടുപ്പുകാരും, കൊള്ളക്കാരുമായ രാഷ്ട്രീയക്കാരില്‍ നിന്നും നമ്മുടെ നാടിനെ രക്ഷിക്കേണ്ടതുണ്ട്.

അന്താരാഷ്ട്ര ഗുണനിലവാരത്തോടെയുള്ള ഒരു മലയോര എക്സ്പ്രസ്സ് ഹൈവെ ആണെങ്കില്‍ ബി.ഓ.ടി. യെ ഒഴിവാക്കേണ്ടതുമില്ല.കാസര്‍ഗോഡ് മുതല്‍ പാറശ്ശാലവരെ നല്ലൊരു എക്സ്പ്രസ്സ് ഹൈവെ കേരളത്തിന്റെ നട്ടെല്ലുപോലെ പുതുതായി നിര്‍മ്മിക്കുന്നത് എന്തുകൊണ്ടും ദീര്‍ഘദൂര യാത്രക്കാരെ സംബന്ധിച്ചും, നിലവിലുള്ള ദേശീയപാതയിലെ തിരക്ക് കുറക്കുന്നതിനും, കേരളത്തിലെ സന്തുലിതമായ വികസനത്തിനും എല്ലാം ഗുണം ചെയ്യും.  എന്നാല്‍ നിലവിലുള്ള പൊതുജനത്തിന്റെ യാത്രാ മാര്‍ഗ്ഗം സ്വകാര്യ മേഖലക്ക് തീറെഴുതിക്കൊടുത്തുകൊണ്ടുള്ള ഒരു പദ്ധതിയും നമുക്കു വേണ്ട. 

നിലവിലുള്ള ജനങ്ങളുടെ ഉടമസ്തതയിലുള്ള പൊതുസ്ഥലങ്ങളെല്ലാം രാഷ്ട്രീയ പിംബുകളുടെ സഹായത്തോടെ സ്വകാര്യ മേഖല ചുളുവിലക്ക് സ്വന്തമാക്കാന്‍ നടത്തുന്ന ഉപജാപങ്ങളെ പച്ചക്ക് തുറന്നു കാണിക്കാന്‍ നമ്മുടെ ദൃശ്യ അച്ചടി മാധ്യമങ്ങളും നമ്മെ സഹായിക്കട്ടെ !