Saturday, July 24, 2010

ബ്രാഹ്മണ ജനതപാര്‍ട്ടിയുടെ താലീബാനിമുഖം !

ഇന്നത്തെ (24.7.10)മാതൃഭൂമി ഒന്നാം പേജ് വാര്‍ത്ത മുകളില്‍.
താഴെ രാഷ്ട്രദീപിക വാര്‍ത്ത.
സനാതന ഹിന്ദു മതത്തിന്റെ കാവല്‍ പോരാളികളും ഇന്ത്യയിലെ ഒരേയൊരു രാജ്യസ്നേഹമുള്ള കൂട്ടക്കാരുമായ ഔദ്ദ്യോഗിക സവര്‍ണ്ണ ഹൈന്ദവ രാഷ്ട്രീയ കക്ഷിയായ ബ്രാഹ്മണ ജനത പാര്‍ട്ടിയുടെ പൊന്നോമന ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ശ്രീ ശ്രീ നരേന്ദ്ര മോഡി തിരുവടികളുടെ വിശ്വസ്ത ശിക്ഷ്യനും ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ ശ്രീ ശ്രീ ശ്രീ അമിത് ഷാ പരശുരാമാവതാരം ഹൈന്ദവ സാമ്രാജ്യത്തിനു വീതിയും നീളവും കൂട്ടുന്നതിന്റെ ഭാഗമായി നടത്തിയ പരിപാവനമായ നരബലികള്‍ വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ചുകൊണ്ട് സി.ബി.ഐ.കള്ളക്കേസില്‍ കുടുക്കി ദ്രോഹിക്കുന്നതിനെതിരെ സര്‍വ്വമാന ഹിന്ദുക്കളും എന്തുകൊണ്ട് പ്രതിഷേധിക്കുന്നില്ല, ഒരു ഫ്രീഡം പരേഡെങ്കിലും നടത്താന്‍ മുതിരുന്നില്ല എന്ന് .... ചിത്രകാരന്‍ അത്ഭുതപ്പെടുകയാണ്.!!! ഭാരതമെന്നും ബി.ജെ.പി എന്നും കേട്ടാല്‍ നമ്മുടെ ചോര തിളക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലല്ലോ പടച്ചോനെ ..പടച്ചോനെ...!!!

പണ്ട് ക്ഷത്രിയരുടെ(സത്യത്തില്‍ ബൌദ്ധ ബന്ധമുള്ളവരുടെ) കുലം മുടിക്കാനായി വെണ്മഴുവുമായി ഇറങ്ങി തന്റെ തള്ളയുടെ ചങ്കുതന്നെ വെട്ടി റിഹേഴ്സലു നടത്തിയ ബ്രാഹ്മണ ഇറച്ചി വെട്ടുകാരന്‍ ദൈവമായ പരശുരാമനാണെന്നു തോന്നുന്നു ലോകത്തിലെ ആദ്യ താലിബാനി. ആ മൊഴന്ത് ദൈവത്തിന്റെ പാത പിന്തുടരുന്ന ബ്രാഹ്മ്മണ ജനതാ പാര്‍ട്ടിയുടെ പരിവാരങ്ങള്‍ ഇസ്ലാമിക വര്‍ഗ്ഗീയതയെ പര്‍വ്വതീകരിക്കുന്നതിനും, ഊതിക്കത്തിക്കുന്നതിനും നടത്തുന്ന വ്യാജ ഭീകരതയും ,വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ഇന്ത്യന്‍ മതേതര ജനതയുടെ ധാര്‍മ്മിക മൂല്യങ്ങളില്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ... സി.ബി.ഐ.യും, കോടതിയും നടത്തിയിരിക്കുന്ന കുറ്റവാളികളായ ഹിന്ദു വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ക്കെതിരെയുള്ള നിയമ നടപടി അഭിമാനകരമായിരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഡി.ഐ.ജി.യും എസ്.പിയുമടക്കം അഞ്ച് ഐ.പി.എസ്.ഓഫീസര്‍മാരും 13 പോലീസുകാരും അറസ്റ്റിലായി, വിവിധ ജയിലുകളില്‍ കഴിയുകയാണ് എന്ന യാഥാര്‍ത്ഥ്യം നമ്മുടെ നീതി ന്യായ വ്യവസ്ഥിതിയെക്കുറിച്ചും, അന്വേഷണ ഉദ്ദ്യോഗസ്തരുടെ കരുത്തിനെക്കുറിച്ചും മതിപ്പുളവാക്കുന്നു.
ഈ ഉശിര് നമ്മുടെ അഭയയുടെ കൊലപാതകികളായ അച്ഛന്മാരേയും അച്ചികളേയും ഇരുംബഴിക്കുള്ളിലാക്കുന്നതിലും സി.ബി.ഐ ക്ക് പ്രകടിപ്പിക്കാന്‍, ഇറ്റാലിയന്‍ ഗാന്ധി കനിഞ്ഞനുവദിച്ചിരുന്നെങ്കില്‍... എന്നാശിച്ചു പോകുന്നു.

Wednesday, July 21, 2010

കണ്ടല്‍ പാര്‍ക്ക് മോശമാണോ ?

ചിത്രകാരന്‍ കണ്ടല്‍ പാര്‍ക്കില്‍ പോയിട്ടില്ലെങ്കിലും, കണ്ടല്‍ പാര്‍ക്ക് എന്ന ആശയത്തോട് വളരെ താല്‍പ്പര്യമുള്ളയാളാണ്. മറ്റൊന്നും കൊണ്ടല്ല, നമ്മുടെ പുഴയും, കായലും,നീര്‍ത്തടങ്ങളും,കാടുകളും,കടല്‍ തീരവും നിയന്ത്രണത്തോടെയെങ്കിലും അടുത്തറിയാനും , തദ്ദേശിയരായ ജനങ്ങള്‍ക്ക് തങ്ങളുടെ പൈതൃക സ്വത്തിനെക്കുറിച്ച് ബോധമുള്ളവരാകാനും, ആ സമ്പത്ത് അഭിമാനപൂര്‍വ്വം ഉത്തരവാദിത്വത്തോടെ വിനിയോഗിച്ച് ജീവിക്കാനും അവസരം ലഭിക്കുക എന്നത് പുരോഗമനപരമായ ജനങ്ങളുടെ അവകാശമാണ്. അത് ആത്മാഭിമാനപരമാണ്, ദേശസ്നേഹപരമാണ്.

കെട്ടിടങ്ങള്‍ പണിയരുത്, പുഴ നികത്തിയെടുക്കരുത്, ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കരുത്,
റോഡുകള്‍ നിര്‍മ്മിക്കരുത്, ജലം മലിനമാക്കരുത്, കണ്ടല്‍ ക‍ാട് നശിക്കാനിടവരരുത്. കണ്ടലല്ലാതെ മറ്റൊരു സസ്യവും അവിടെ വച്ചുപിടിപ്പിക്കരുത് തുടങ്ങിയ നിബന്ധനകളോടെ ഒരു കണ്ടല്‍ പാര്‍ക്ക് വളപട്ടണം പുഴയുടെ
തീരത്ത് പ്രവര്‍ത്തിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. അതുമാത്രമല്ല, സമുദ്രത്തിന്റേയും പുഴയുടേയും തീരങ്ങള്‍ക്ക് കരുത്തു പകരുന്ന കണ്ടല്‍ വനങ്ങള്‍ക്ക് പൊതു ജനങ്ങള്‍ക്കിടയില്‍ അന്തസ്സുപകരുന്ന കൃത്യം കൂടിയാണ് കണ്ടല്‍ പാര്‍ക്ക് എന്ന ആശയം.

ഇത്രയും പറയുന്നതുകൊണ്ട്, എല്ലാ കണ്ടല്‍ വനപ്രദേശത്തും പാര്‍ക്ക് തുടങ്ങണമെന്ന് അര്‍ത്ഥമില്ല. ഒരു രണ്ടു ശതമാനം കണ്ടല്‍ കാടെങ്കിലും നമുക്ക് ജനോപയോഗത്തിനായി നിയന്ത്രണത്തോടെ വിട്ടുകൊടുക്കാനായാല്‍ ഭാവനാശാലികളായ സംരഭകര്‍ക്ക് കണ്ടല്‍ പാര്‍ക്കു പോലുള്ള ആശയങ്ങള്‍ നടപ്പാക്കാനും,
നാടിന്റെ മുഖസൌന്ദര്യം വര്‍ദ്ധിപ്പിക്കാനും കഴിയും. ഇത്തരം കണ്ടല്‍ പാര്‍ക്കുകളില്‍ നിന്നും മറ്റു ബോട്ടു ജട്ടികളില്‍ നിന്നും ബോട്ട് സര്‍വ്വീസുകളും , ഉല്ലാസ നൌകകളും നമ്മുടെ ജലാശയങ്ങളിലേക്ക് യഥേഷ്ടം പ്രവര്‍ത്തിപ്പിക്കാനായാല്‍ പ്രാദേശിക ടൂറിസവും അന്തര്‍ദ്ദേശീയ ടൂറിസവും നമ്മുടെ സ്വന്തം ഉടമസ്തതയില്‍ തന്നെ വികസിപ്പിക്കാവുന്നതാണ്. അതല്ലാതെ, നമ്മുടെ പൈതൃക സ്വത്തുകളിലൊന്നും തൊട്ടുപോകരുത് എന്നുപറയുന്നത് പ്രകൃതിയുടെ വരദാനങ്ങള്‍ വേസ്റ്റിട്ട് നശിപ്പിച്ച് മുനിസിപ്പല്‍ ഓടപോലെ ജീര്‍ണ്ണിപ്പിച്ച് നശിപ്പിക്കുന്നതു പോലെ പ്രകൃതിവിരുദ്ധതയും ബുദ്ധിശൂന്യതയുമാണ്.
വളപട്ടണം പുഴയോരത്തെ കണ്ടല്‍ പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത് പട്ടികജാതിക്കാരായ പാവപ്പെട്ട ജനങ്ങളുടെ ഭൂമി കബളിപ്പിച്ച് തട്ടിയെടുത്താണെന്ന് ഒരു ശ്രുതികേട്ടു. അതുശരിയാണെങ്കില്‍ വളരെ മോശം തന്നെ !കാരണം, അവര്‍ തൊണ്ടു ചീയിക്കാനായി വളരെക്കാലമായി ഉപയോഗിച്ചുവരുന്ന സ്ഥലത്താണെന്നു തോന്നുന്നു ഈ പാര്‍ക്ക്. അവര്‍ക്ക് പാര്‍ക്കിന്റെ നടത്തിപ്പില്‍ മതിയായ ഉടമസ്തതയോ പ്രാതിനിധ്യമോ നല്‍കാതെയാണ് പാര്‍ട്ടിയുടെ സൊസൈറ്റി ഈ സ്ഥലത്ത് പാര്‍ക്ക് സ്ഥാപിച്ചതെങ്കില്‍ അതിന്റെ ശാപം പാര്‍ട്ടിതന്നെ അനുഭവിക്കണം. കാരണം, പേരിനെങ്കിലും തൊഴിലാളി പാര്‍ട്ടിയാണല്ലോ !!!

പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയുടെ നല്ലൊരാശയം പാര്‍ട്ടി ദാര്‍ഷ്ട്ര്യത്തിന്റെ രക്തസാക്ഷിയായി അടച്ചുപൂട്ടേണ്ടി വന്നിരിക്കുന്നു എന്നത് പാര്‍ട്ടിയെ സംബന്ധിച്ച് പരിഹാസ്യമായ സ്ഥിതിവിശേഷമാണ് കാഴ്ച്ചവച്ചിരിക്കുന്നത്. അധികാരത്തിലേറുബോഴെങ്കിലും തങ്ങള്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും പ്രതിനിധീകരിക്കുന്ന ഉത്തരവാദിത്വ ബോധമുള്ളവരാകേണ്ടതാണെന്ന് ഈ പൊട്ടന്മാരുടെ പാര്‍ട്ടിക്കു തോന്നാറില്ല.
തങ്ങളുടെ പണച്ചാക്കുകളും,മാടംബികളുമായ പാര്‍ട്ടി ഉടമകളും, അടിമത്വ ബോധം പേറുന്ന പാര്‍ട്ടി ഭക്തശിരോമണികളായ അണികളും ഒഴിച്ച് മറ്റെല്ലാ ജനവിഭാഗവും അന്യരാണെന്ന പ്രകടമായ വേര്‍ത്തിരിവ് പാര്‍ട്ടിയുടെ ഉടമസ്തതയിലുള്ള എല്ലാ ബിസിനസ്സ് സംരഭങ്ങളിലും കാണാവുന്നതാണ്. ജനങ്ങളെ വാലാട്ടി വര്‍ഗ്ഗം തിരിച്ച് വേര്‍ത്തിരിക്കുന്ന സംങ്കുചിതത്വം !
വല്ലവനും, തന്റെ ആശയത്തിന്റെ ബലത്തില്‍ പടുത്തുയര്‍ത്തുന്ന സംരഭത്തെ നാടിന്റെ വികസനമായി കണ്ട് അഭിനന്ദിക്കാതെ, ആ സംരഭത്തെ മാടംബിത്വം കൊണ്ട് വെടക്കാക്കി തനിക്കാക്കുന്ന പരിയാരം മെഡിക്കല്‍ കോളേജ് പിടിച്ചെടുക്കല്‍ മോഡല്‍ നീതിബോധമുള്ള പാര്‍ട്ടി അഭിമുഖീകരിക്കേണ്ടി വരാവുന്ന സ്വാഭാവികമായ ഒരു ദുര്യോഗമാണ് കണ്ടല്‍ പാര്‍ക്കിനും സംഭവിച്ചിരിക്കുന്നത്.

ഈ മാടമ്പി ദാര്‍ഷ്ട്ര്യത്തിന്റെ പാര്‍ട്ടിവായ് നാറ്റത്തിനപ്പുറം കണ്ടല്‍ പാര്‍ക്കിന് തീരദേശസംരക്ഷണ നിയമത്തിന്റെ (സി.ആര്‍.സെഡ്) കുരുക്കില്‍ കുടുങ്ങാനുള്ള സാധ്യതയൊന്നുമുണ്ടായിരുന്നില്ല. കണ്ടല്‍ കാട്ടിനുള്ളില്‍ പ്രകൃതി സൌഹാര്‍ദ്ദമായ രീതിയില്‍ പക്ഷിക്കൂടുകള്‍ പോലെ നിര്‍മ്മിച്ചിരിക്കുന്ന എടുപ്പുകള്‍ കലാപരമാണെന്നു മാത്രമല്ല , അഭിനന്ദനീയമായ സൌന്ദര്യബോധത്തിന്റേയും, ക്രിയാത്മകശേഷിയുടേയും പ്രായോഗികമായ വിനിയോഗമാണ് .
പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ക്രിയാത്മകമായ ആശയമായ കണ്ടല്‍ പാര്‍ക്കിന് അനുയോജ്യമായ രൂപം നല്‍കിയ പ്രതിഭകളെ ചിത്രകാരന്‍ അഭിനന്ദിക്കുന്നു.
സത്യത്തില്‍ കണ്ടല്‍ പാര്‍ക്ക് കോണ്‍ഗ്രസ്സുകാര്‍ക്കും അനുകരണീയമായ ആശയമാണ്... സി.ആര്‍.സെഡ്. നിയമങ്ങള്‍ ഇക്കാര്യത്തില്‍ ഓലപ്പാമ്പ് മാത്രമാണ്. നാടിന്റെ വികസനത്തെ വഴിമുടക്കുന്ന ജനവിരുദ്ധമായ കക്ഷി രാഷ്ട്രീയ ബോധമാണ് നിരോധിക്കപ്പെടേണ്ടത്.

ഏഷ്യാനെറ്റില്‍ ജൂലായ് 20 നു കാണിച്ച കണ്ടല്‍ പാര്‍ക്കിന്റെ ചില ദൃശ്യങ്ങള്‍ ചിത്രകാരന്‍ താഴെ സൂക്ഷിച്ചുവക്കുന്നു.നശിപ്പിക്കപ്പെട്ട സുല്‍ത്താന്‍ കനാല്‍ കാണുക !!! ജനം നിത്യ ജീവിതത്തിന്റെ ഭാഗമായി ഉപയോഗിക്കേണ്ടതും, വൃത്തിയോടെ സൂക്ഷിക്കപ്പെടേണ്ടിയിരുന്നതുമായ പുഴയുടെ ഒരു കൈവഴി ഇങ്ങനെ നശിപ്പിക്കുന്നതിന് നമുക്കൊരുമനസ്ഥാപവുമില്ല !!!
മനോരമയുടെ വാര്‍ത്തയും ചിത്രവും. ഇതും കണ്ണൂരില്‍ തന്നെ !

Sunday, July 4, 2010

കേരളത്തിലും ഇസ്ലാമിക നിയമം നടപ്പാക്കിത്തുടങ്ങി !

മലയാളന്മാരുടെ സതതി പരംബരയില്‍പെട്ട മലയാളദേശത്തും തങ്ങളുടെ തന്ത അറബികളോ പാക്കിസ്ഥാനികളോ താലിബാനികളോ ആണെന്ന് വിശ്വസിക്കുന്ന മലയാളന്മാരായ ചില ഇസ്ലാമിക മത ഭ്രാന്തന്മാര്‍ അനിസ്ലാമിക വിശ്വാസികളെ ഇസ്ലാമിക നിയമ പ്രകാരം ശിക്ഷിക്കാന്‍ ആരംഭിച്ചിരിക്കുന്നു. സ്ഥലത്തെ മുഖ്യ ഷൌരക്കാരായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും, ആര്‍ എസ് എസ്സിനേയും പിന്തുടര്‍ന്ന് ഇസ്ലാം മത ഭ്രാന്തന്മാരും ക്ഷൌരവും മനുഷ്യനെ അറക്കുന്ന താലിബാനിയന്‍ ഇസ്ലാമിക നിയമങ്ങളും നടപ്പാക്കിത്തുടങ്ങിയതിനാല്‍ മലയാളി ജനം ഇനി ഒച്ചവെക്കില്ല. മൂക്കിലെ ചൂളംമ്പോലും വളരെ ശ്രദ്ധിച്ച് സൂക്ഷിച്ച് വളരെ അനുസരണയോടും മാന്യതയോടും വിധേയത്വത്തോടും കൂടി മാത്രമേ മലയാളികള്‍ ഇനി പുറത്തുവിടു. ഇസ്ലാമിക-ഹൈന്ദവ-ക്രൈസ്തവ മത ഭ്രാന്തന്മാര്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും നാട്ടിലെ പോലീസിനും കോടതിക്കും രസിക്കാത്ത രീതിയില്‍ മലയാളന്മാര്‍ ഇനി ശബ്ദിച്ചുകൂടാത്തതാണ്. ഇങ്ങനെ മതങ്ങള്‍ക്കു മുന്നില്‍ ജനങ്ങളെ നടതള്ളിക്കൊടുക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ആജ്ഞാനുവര്‍ത്തികളായ ശിങ്കിടി ഉദ്ദ്യോഗസ്തര്‍ക്കും ഗള്‍ഫില്‍ ചെന്നാല്‍ നല്ല കമ്മീഷന്‍ സംഭാവനയായി ലഭിക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്....ജാഗ്രത !!! സൂക്ഷിച്ചാല്‍ ദുഖിക്കണ്ട !!!

അതുകൊണ്ട് നമ്മള്‍ മലയാളന്മാര്‍ ഇനിമേലില്‍ മതങ്ങള്‍ക്കോ, ജാതിക്കോ, ജാതി സംഘടനകള്‍ക്കോ,രാഷ്ട്രീയക്കാര്‍ക്കോ,അവരുടെ സ്താവര-ജംഗമ സ്വത്തുക്കള്‍ക്കോ അവരുടെ താല്‍പ്പര്യങ്ങള്‍ക്കോ അപ്രിയമായ വിധം മിണ്ടുകയൊ വായിക്കുകയോ എഴുതുകയോ കാണുകയോ കേള്‍ക്കുകയോ ചെയ്തുകൂടാത്തതാണ്. ഇത്രയും ഭീഷണമായ സ്ഥിതിവിശേഷം സംജാതമായിട്ടും അതൊന്നും ഗൌനിക്കാതെ ആണുങ്ങളായി സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും പ്രതികരിക്കുന്നതും ബുദ്ധിശൂന്യതയായി ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. കൈ വെട്ടുന്നവനേയും, തലവെട്ടുന്നവനേയും, കാലുവെട്ടുന്നവനേയും കീര്‍ത്തനങ്ങള്‍ പാടി വീരപുരുഷന്മാരായി ഫ്ലെക്സ് ബോര്‍ഡ് സ്ഥാപിച്ച് ഭജനകളും, വയള്ളുകളും, രോഗ ശുശ്രൂഷകളും, കുര്‍ബാനകളും, പാര്‍ട്ടി കുടുംബയോഗങ്ങളും സംഘടിപ്പിക്കുകയും ആ ജാതി ചടങ്ങുകളില്‍ വാപൊളിച്ചിരുന്ന് അനുസരണയോടെ നല്ല കേള്‍വിക്കാരെന്ന ഖ്യാതിയുണ്ടാക്കേണ്ടതുമാണ്.

നമുക്ക് പ്രാര്‍ത്ഥിക്കാം... ഈ കേരളക്കരയിലും താലിബാന്റെ ഇസ്ലാമിക രാജ്യം വരേണമേ...മലയാളന്മാരുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവര്‍ക്ക് പച്ച പരവധാനി വിരിച്ചു കൊടുക്കേണമേ.... അവര്‍ക്ക് കൈനിറയെ സംഭാവന ലഭിക്കേണമേ...
നമ്മളിനി പ്രവാചകന്മാരുടെതാണെന്നു തോന്നുന്ന ഒരു പേരും അറിയാതെപോലും ഉച്ചരിക്കില്ല അയലോക്കത്തെ മൊയ്മാപ്ലയെപ്പോലും
ഇനിമുതല്‍ മൊയ്മു തംബ്രാന്‍ ന്ന് വിളിച്ചോളാമേ... സത്യമായും അടിമത്വവും ഇരുട്ടും സ്വര്‍ഗ്ഗം പൊലെ സുന്ദരമാണെന്ന് സംശല്ല.

1)ജ്സഫിനെ വെട്ടി നുറുക്കി
2)ചിത്രങ്ങള്: ന്യൂമാന് കോളേജിലെ ...
3) താലിബാനും കൈവട്ടും
4)തൂ ണീ രം | thooneeram: വിവാദ ചോദ്യത്തിനു ...
5)കൈ വെട്ടിയത് ആറംഗ പോപ്പുലര്‍ ഫ്രണ്ട് സംഘം.
6)ലജ്ജാകരം തന്നെ
7)കേരളത്തില്‍ തീ പടരുമ്പോള്‍..!
8)ചോദ്യപേപ്പറില്‍ നിന്ന് നബിയെ കണ്ടെടുക്കുക
9)
ജിഹാദികൾ ഉണ്ടാകുന്നത്...

Friday, July 2, 2010

പെരളശ്ശേരി ക്ഷേത്രക്കുളം

അടുത്തകാലത്ത് പുനരുദ്ധരിച്ച പെരളശ്ശേരി ക്ഷേത്രക്കുളത്തെക്കുറിച്ച് ധാരാളം പത്രവാര്‍ത്തകളും അഭിപ്രായങ്ങളും കുറച്ചുകാലമായി കേള്‍ക്കുകയും കാണുകയും ചെയ്യുന്നു.കണ്ണൂരില്‍ നിന്നും എട്ടോ പത്തോ കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ഈ വിശേഷപ്പെട്ട കുളം കാണാനായി ജൂണിലെ ഒരു ഞായറാഴ്ച്ച നീക്കിവച്ചു.ചെങ്കല്ലുകൊണ്ട് വളരെ ഭംഗിയായി നിര്‍മ്മിച്ച വലിയൊരു കല്‍പ്പണപോലുള്ള ആഴമുള്ള കുളം ! കുളം നേരില്‍ കണ്ടപ്പോള്‍ ചിത്രകാരന് അത്രക്കങ്ങ് പിടിച്ചില്ല ! കുളത്തിന്റെ കെടപ്പുകണ്ടിണ്ട് കൊളത്തിനു ശ്വാസം മുട്ടുന്നുണ്ടായിരിക്കുമോ എന്നൊരു തോന്നല്‍ !!! സുബ്രഹ്മണ്യക്ഷേത്രത്തിനു മുന്നില്‍ മതിലുകെട്ടിത്തിരിച്ച നിലയില്‍ ഞെങ്ങി ഞെരുങ്ങി വിമ്മിഷ്ടപ്പെട്ട് കുത്തിക്കൊള്ളിച്ചതുപോലുണ്ട് കൊളത്തിന്റെ നിര്‍മ്മിതി. പട്ടണ പ്രദേശങ്ങളില്‍ നാലു സെന്റു സ്ഥലത്ത് അതിരുകള്‍ നിറഞ്ഞുനില്‍ക്കുന്ന രണ്ടുനില വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നതുപോലെ ഇത്ര വലിയൊരു കുളം അവിടെ അധികപറ്റായി തോന്നി.കുളത്തില്‍ എത്ര വെള്ളം താണാലും താഴെവരെ ഒതുക്കുകളിറങ്ങി കുളിക്കാനിറങ്ങാം എന്ന സൌകര്യവും ഉത്തരമലബാറില്‍ കാണപ്പെടുന്ന മനോഹരമായ കുളത്തിന്റെ പൊതുവായ ശില്‍പ്പസൌന്ദര്യവും തെല്ലും മുനയും പൊട്ടാതെ സൂക്ഷിച്ചുവക്കാനാണ് കുളം നിര്‍മ്മിച്ചവര്‍ ശ്രദ്ധിച്ചിരിക്കുന്നത്.അങ്ങനെ ഒരു നാടിന്റെ അഭിമാനകുളമായി പെരളശ്ശേരി അംബലക്കുളം ഇവിടെ സസുഖം കഴിഞ്ഞുകൂടുന്നു. ശിവേട്ടന്റെ മൂത്തമോന്‍ സുബ്രഹ്മണ്ണ്യന്‍ കുട്ടിയാണ് പെരളശ്ശേരി ക്ഷേത്രത്തിലെ താമസക്കാരന്‍.
ക്ഷേത്രത്തിനകത്തുകയറാന്‍ ചെരിപ്പഴിക്കുകയും,ഷര്‍ട്ടഴിക്കുകയും ചെയ്യണമെന്ന പഴയ ഹിന്ദു മാടംബി നിയമം പൂര്‍വ്വാധികം ശക്തമായി ആചരിച്ചുവരുന്നതിനാല്‍ ചിത്രകാരന്‍ ക്ഷേത്രത്തില്‍ കയറാന്‍ കൂട്ടാക്കിയില്ല.
സുബ്രഹ്മണ്യനു വേണമെങ്കില്‍ ചിത്രകാരനെ വീട്ടില്‍ വന്ന് മുഖം കാണിക്കാം. അതും അശേഷം നിര്‍ബന്ധമില്ല.
കുളം കാണാന്‍ വരുന്ന ആള്‍ എന്തിന് സുബ്രഹ്മണ്യന്‍ കുട്ടിയുടെ വീട്ടില്‍ കയറണം !!!
ചിത്രകാരന്‍ മൊബൈല്‍ ക്യാമറയില്‍ നട്ടുച്ചനേരത്തെ കുളം പകര്‍ത്തിയെടുത്തു.(നോക്കിയ 3710 ഫോള്‍ഡ് ആണ് ക്യാമറ ഫോണ്‍.കുഴപ്പമില്ലെന്ന് തോന്നുന്നു.അഡ്ജസ്റ്റുമെന്റുകളോന്നും പിടിയില്ലാത്തതിനാല്‍ വെറുതെ ഞെക്കിയെടുത്ത പടങ്ങളാണ്.) അവ താഴെ പോസ്റ്റുന്നു:
ക്ഷേത്രത്തേയും കുളത്തേയും വേര്‍ത്തിരിക്കുന്ന ജയിലുപോലുള്ള
മതിലിനു മുകളിലൂടെ കുളത്തിലേക്ക് എത്തിനോക്കിയെടുത്ത പടം.
താഴെവരെ ഒതുക്കുകളിറങ്ങി കുളിക്കുകയും നീന്തുകയുമൊക്കെ ചെയ്യാവുന്ന
ഈ ആഴമുള്ള കുളം കുട്ടിക്കാലത്ത് ഏറെ സമയം ചിലവിട്ടിട്ടുള്ള
പാംബും കോണിയും കളിയെയാണ് ചിത്രകാരനെ ഓര്‍മ്മിപ്പിച്ചത്.

കുളത്തിന്റെ പ്രവേശനമാര്‍ഗ്ഗത്തില്‍ നിന്നൊരു കാഴ്ച്ച.
വെള്ളം പം‌മ്പ് ചെയ്യാനുള്ള കുഴലുകളാണെന്നു തോന്നുന്നു
വെളുത്ത ഒരു റിബ്ബണ്‍ പോലെ കാണപ്പെടുന്നത്.
കുളത്തിനു മുകളിലായി കാണപ്പെടുന്നതാണ് സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ മേല്‍ക്കൂര
പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രം ... പ്രവേശന വഴി.
ക്ഷേത്രത്തിന്റെ പ്രവേശന ദ്വാരത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് ഭക്തരേ വഴിതടയുന്നത്
അപ്പോഴാണ് ശ്രദ്ധിച്ചത്. പ്രൈവറ്റ് ബസ്സിലെ കിളി സ്ത്രീ യാത്രക്കാരെ ഞെക്കി പരിശോധിച്ച്
ബസ്സില്‍ കയറ്റുന്നറ്റുന്നതുപോലെ ... വഴിതടയുന്ന ഒരു കമ്മ്യൂണിസ്റ്റോ ക്രിസ്തുമസ്സ് അപ്പൂപ്പനോ... ???
ഹിന്ദുമതമൊക്കെ ജനിക്കുന്നതിനു മുന്‍പ് , കേരളത്തില്‍ ദൈവത്തിന്റെ പ്രതിപുരുഷനായി
ഭക്തരെ അനുഗ്രഹിക്കുകയും, പ്രശ്ന പരിഹാര നിര്‍ദ്ദേശങ്ങളുമായി ആശ്വസിപ്പിക്കുകയും
ചെയ്തിരുന്ന ഒരു പരംബരയുടെ വര്‍ത്തമാന കണ്ണിയായ ഒരു തെയ്യമോ വെളിച്ചപ്പാടോ..
ഭക്തരെ വാളും പരിചയും കയ്യിലേന്തി ശാന്തിയുടെ ഒരു തണലു സൃഷ്ടിച്ചുകൊണ്ട് അനുഗ്രഹിക്കുന്ന തിരക്കിലാണ്.
ദൈവം(തെയ്യം)ചിത്രകാരനെ എടം കണ്ണിട്ടു നോക്കുന്നുണ്ട്... ഭഗവാനേ,, രക്ഷിച്ചോണേ !!!
പാവം സ്ത്രീകള്‍...!!! ദൈവത്തിന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നവര്‍ !
ചിത്രകാരന്റെ പടമെടുപ്പ് ദൈവത്തിന്റെ സഹായി
നിരീക്ഷിക്കുന്നുണ്ട്...
സ്ഥലം വിടുന്നതാണ് ബുദ്ധി.

കണ്ണൂരിലേക്ക് മടങ്ങുന്ന വഴിയിലാണ് ഒരു വയലില്‍ സ്റ്റേജു പോലുള്ള തറ ശ്രദ്ധിച്ചത്.
തറക്കടുത്ത് ഒരു കര്‍ഷകന്‍ ഞാറു നടുന്നുമുണ്ട്.
കൊളം മാത്രമല്ല തറയുടെ പടവും സംഘടിപ്പിക്കണമല്ലൊ.
ചിത്രകാരന്‍ വയലിലേക്കിറങ്ങി.
ഇതു കൃഷിക്കാരനായ കിട്ടേട്ടന്‍. കൃഷ്ണന്‍ എന്നു പേരുള്ളവരെയാണ് കണ്ണൂരില്‍ കിട്ടേട്ടനെന്ന്
ജനം സ്നേഹപൂര്‍വ്വം വിളിക്കുന്നത്. ഉത്സവമില്ലാത്ത കാലത്ത് കിട്ടേട്ടന്‍ വയല്‍ പാട്ടത്തിനെടുത്ത്
കൃഷിയിറക്കുകയാണ്.

മാവിലക്കാവിലെ പ്രശസ്തമായ അടിയുത്സവത്തോടനുബന്ധിച്ചുള്ള
ചടങ്ങിന്റെ ഭാഗമായുള്ള ചെംങ്കല്ലില്‍ പണിത ഒരു ആറാട്ടു തറയാണിത്.
കാര്യം വ്യക്തമായറിയാനും അനുഭവിക്കാനും ഉത്സവകാലത്തു തന്നെ വരേണ്ടിവരും.
അടുത്ത അടിയുത്സവത്തില്‍ ബാക്കി ചിത്രങ്ങളും
വിവരണങ്ങളും പൂര്‍ത്തിയാക്കാമെന്ന്
പ്രതീക്ഷിക്കാം.