Friday, July 2, 2010

പെരളശ്ശേരി ക്ഷേത്രക്കുളം

അടുത്തകാലത്ത് പുനരുദ്ധരിച്ച പെരളശ്ശേരി ക്ഷേത്രക്കുളത്തെക്കുറിച്ച് ധാരാളം പത്രവാര്‍ത്തകളും അഭിപ്രായങ്ങളും കുറച്ചുകാലമായി കേള്‍ക്കുകയും കാണുകയും ചെയ്യുന്നു.കണ്ണൂരില്‍ നിന്നും എട്ടോ പത്തോ കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ഈ വിശേഷപ്പെട്ട കുളം കാണാനായി ജൂണിലെ ഒരു ഞായറാഴ്ച്ച നീക്കിവച്ചു.ചെങ്കല്ലുകൊണ്ട് വളരെ ഭംഗിയായി നിര്‍മ്മിച്ച വലിയൊരു കല്‍പ്പണപോലുള്ള ആഴമുള്ള കുളം ! കുളം നേരില്‍ കണ്ടപ്പോള്‍ ചിത്രകാരന് അത്രക്കങ്ങ് പിടിച്ചില്ല ! കുളത്തിന്റെ കെടപ്പുകണ്ടിണ്ട് കൊളത്തിനു ശ്വാസം മുട്ടുന്നുണ്ടായിരിക്കുമോ എന്നൊരു തോന്നല്‍ !!! സുബ്രഹ്മണ്യക്ഷേത്രത്തിനു മുന്നില്‍ മതിലുകെട്ടിത്തിരിച്ച നിലയില്‍ ഞെങ്ങി ഞെരുങ്ങി വിമ്മിഷ്ടപ്പെട്ട് കുത്തിക്കൊള്ളിച്ചതുപോലുണ്ട് കൊളത്തിന്റെ നിര്‍മ്മിതി. പട്ടണ പ്രദേശങ്ങളില്‍ നാലു സെന്റു സ്ഥലത്ത് അതിരുകള്‍ നിറഞ്ഞുനില്‍ക്കുന്ന രണ്ടുനില വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നതുപോലെ ഇത്ര വലിയൊരു കുളം അവിടെ അധികപറ്റായി തോന്നി.കുളത്തില്‍ എത്ര വെള്ളം താണാലും താഴെവരെ ഒതുക്കുകളിറങ്ങി കുളിക്കാനിറങ്ങാം എന്ന സൌകര്യവും ഉത്തരമലബാറില്‍ കാണപ്പെടുന്ന മനോഹരമായ കുളത്തിന്റെ പൊതുവായ ശില്‍പ്പസൌന്ദര്യവും തെല്ലും മുനയും പൊട്ടാതെ സൂക്ഷിച്ചുവക്കാനാണ് കുളം നിര്‍മ്മിച്ചവര്‍ ശ്രദ്ധിച്ചിരിക്കുന്നത്.അങ്ങനെ ഒരു നാടിന്റെ അഭിമാനകുളമായി പെരളശ്ശേരി അംബലക്കുളം ഇവിടെ സസുഖം കഴിഞ്ഞുകൂടുന്നു. ശിവേട്ടന്റെ മൂത്തമോന്‍ സുബ്രഹ്മണ്ണ്യന്‍ കുട്ടിയാണ് പെരളശ്ശേരി ക്ഷേത്രത്തിലെ താമസക്കാരന്‍.
ക്ഷേത്രത്തിനകത്തുകയറാന്‍ ചെരിപ്പഴിക്കുകയും,ഷര്‍ട്ടഴിക്കുകയും ചെയ്യണമെന്ന പഴയ ഹിന്ദു മാടംബി നിയമം പൂര്‍വ്വാധികം ശക്തമായി ആചരിച്ചുവരുന്നതിനാല്‍ ചിത്രകാരന്‍ ക്ഷേത്രത്തില്‍ കയറാന്‍ കൂട്ടാക്കിയില്ല.
സുബ്രഹ്മണ്യനു വേണമെങ്കില്‍ ചിത്രകാരനെ വീട്ടില്‍ വന്ന് മുഖം കാണിക്കാം. അതും അശേഷം നിര്‍ബന്ധമില്ല.
കുളം കാണാന്‍ വരുന്ന ആള്‍ എന്തിന് സുബ്രഹ്മണ്യന്‍ കുട്ടിയുടെ വീട്ടില്‍ കയറണം !!!
ചിത്രകാരന്‍ മൊബൈല്‍ ക്യാമറയില്‍ നട്ടുച്ചനേരത്തെ കുളം പകര്‍ത്തിയെടുത്തു.(നോക്കിയ 3710 ഫോള്‍ഡ് ആണ് ക്യാമറ ഫോണ്‍.കുഴപ്പമില്ലെന്ന് തോന്നുന്നു.അഡ്ജസ്റ്റുമെന്റുകളോന്നും പിടിയില്ലാത്തതിനാല്‍ വെറുതെ ഞെക്കിയെടുത്ത പടങ്ങളാണ്.) അവ താഴെ പോസ്റ്റുന്നു:
ക്ഷേത്രത്തേയും കുളത്തേയും വേര്‍ത്തിരിക്കുന്ന ജയിലുപോലുള്ള
മതിലിനു മുകളിലൂടെ കുളത്തിലേക്ക് എത്തിനോക്കിയെടുത്ത പടം.
താഴെവരെ ഒതുക്കുകളിറങ്ങി കുളിക്കുകയും നീന്തുകയുമൊക്കെ ചെയ്യാവുന്ന
ഈ ആഴമുള്ള കുളം കുട്ടിക്കാലത്ത് ഏറെ സമയം ചിലവിട്ടിട്ടുള്ള
പാംബും കോണിയും കളിയെയാണ് ചിത്രകാരനെ ഓര്‍മ്മിപ്പിച്ചത്.

കുളത്തിന്റെ പ്രവേശനമാര്‍ഗ്ഗത്തില്‍ നിന്നൊരു കാഴ്ച്ച.
വെള്ളം പം‌മ്പ് ചെയ്യാനുള്ള കുഴലുകളാണെന്നു തോന്നുന്നു
വെളുത്ത ഒരു റിബ്ബണ്‍ പോലെ കാണപ്പെടുന്നത്.
കുളത്തിനു മുകളിലായി കാണപ്പെടുന്നതാണ് സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ മേല്‍ക്കൂര
പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രം ... പ്രവേശന വഴി.
ക്ഷേത്രത്തിന്റെ പ്രവേശന ദ്വാരത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് ഭക്തരേ വഴിതടയുന്നത്
അപ്പോഴാണ് ശ്രദ്ധിച്ചത്. പ്രൈവറ്റ് ബസ്സിലെ കിളി സ്ത്രീ യാത്രക്കാരെ ഞെക്കി പരിശോധിച്ച്
ബസ്സില്‍ കയറ്റുന്നറ്റുന്നതുപോലെ ... വഴിതടയുന്ന ഒരു കമ്മ്യൂണിസ്റ്റോ ക്രിസ്തുമസ്സ് അപ്പൂപ്പനോ... ???
ഹിന്ദുമതമൊക്കെ ജനിക്കുന്നതിനു മുന്‍പ് , കേരളത്തില്‍ ദൈവത്തിന്റെ പ്രതിപുരുഷനായി
ഭക്തരെ അനുഗ്രഹിക്കുകയും, പ്രശ്ന പരിഹാര നിര്‍ദ്ദേശങ്ങളുമായി ആശ്വസിപ്പിക്കുകയും
ചെയ്തിരുന്ന ഒരു പരംബരയുടെ വര്‍ത്തമാന കണ്ണിയായ ഒരു തെയ്യമോ വെളിച്ചപ്പാടോ..
ഭക്തരെ വാളും പരിചയും കയ്യിലേന്തി ശാന്തിയുടെ ഒരു തണലു സൃഷ്ടിച്ചുകൊണ്ട് അനുഗ്രഹിക്കുന്ന തിരക്കിലാണ്.
ദൈവം(തെയ്യം)ചിത്രകാരനെ എടം കണ്ണിട്ടു നോക്കുന്നുണ്ട്... ഭഗവാനേ,, രക്ഷിച്ചോണേ !!!
പാവം സ്ത്രീകള്‍...!!! ദൈവത്തിന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നവര്‍ !
ചിത്രകാരന്റെ പടമെടുപ്പ് ദൈവത്തിന്റെ സഹായി
നിരീക്ഷിക്കുന്നുണ്ട്...
സ്ഥലം വിടുന്നതാണ് ബുദ്ധി.

കണ്ണൂരിലേക്ക് മടങ്ങുന്ന വഴിയിലാണ് ഒരു വയലില്‍ സ്റ്റേജു പോലുള്ള തറ ശ്രദ്ധിച്ചത്.
തറക്കടുത്ത് ഒരു കര്‍ഷകന്‍ ഞാറു നടുന്നുമുണ്ട്.
കൊളം മാത്രമല്ല തറയുടെ പടവും സംഘടിപ്പിക്കണമല്ലൊ.
ചിത്രകാരന്‍ വയലിലേക്കിറങ്ങി.
ഇതു കൃഷിക്കാരനായ കിട്ടേട്ടന്‍. കൃഷ്ണന്‍ എന്നു പേരുള്ളവരെയാണ് കണ്ണൂരില്‍ കിട്ടേട്ടനെന്ന്
ജനം സ്നേഹപൂര്‍വ്വം വിളിക്കുന്നത്. ഉത്സവമില്ലാത്ത കാലത്ത് കിട്ടേട്ടന്‍ വയല്‍ പാട്ടത്തിനെടുത്ത്
കൃഷിയിറക്കുകയാണ്.

മാവിലക്കാവിലെ പ്രശസ്തമായ അടിയുത്സവത്തോടനുബന്ധിച്ചുള്ള
ചടങ്ങിന്റെ ഭാഗമായുള്ള ചെംങ്കല്ലില്‍ പണിത ഒരു ആറാട്ടു തറയാണിത്.
കാര്യം വ്യക്തമായറിയാനും അനുഭവിക്കാനും ഉത്സവകാലത്തു തന്നെ വരേണ്ടിവരും.
അടുത്ത അടിയുത്സവത്തില്‍ ബാക്കി ചിത്രങ്ങളും
വിവരണങ്ങളും പൂര്‍ത്തിയാക്കാമെന്ന്
പ്രതീക്ഷിക്കാം.

18 comments:

chithrakaran:ചിത്രകാരന്‍ said...

ബൂലോഗത്തെ വിവിധ മതസ്ഥരായ ഭക്ത ശിരോമണികളുടെ ശാപത്തില്‍ നിന്നും കണ്ണുകടിയില്‍ നിന്നും രക്ഷ ലഭിക്കുന്നതിനായി ദൈവസ്ഥാനങ്ങാളിലൂടെ തീര്‍ത്ഥാടനം നടത്തിക്കൊണ്ടിരിക്കുകയാണ് ചിത്രകാരന്‍ :)


മാവിലക്കാവിലെ അടുത്ത അടിയുത്സവത്തില്‍ ബാക്കി ചിത്രങ്ങളും
വിവരണങ്ങളും പൂര്‍ത്തിയാക്കാമെന്ന്
പ്രതീക്ഷിക്കാം.

ബിജു ചന്ദ്രന്‍ said...

നല്ല ചിത്രങ്ങള്‍ , നല്ല വിവരണം. കമ്മ്യൂണിസ്റ്റു കാരനായ വെളിച്ചപ്പാട്!

V.B.Rajan said...

നല്ല ചിത്രങ്ങളും വിവരണവും. കണ്ണൂരില്‍ കണ്ണവത്തിനടുത്ത് തൊടീക്കളം ക്ഷേത്രത്തിലും ഇതുപോലൊരു കുളം കാണുവാനിടയായി. ആ ക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങളും മനോഹരങ്ങളാണ്.

ദീപു said...

ആ ആറാട്ടുതറയുടെ ചിത്രം മാവിലായിക്കാവിലെ ഉത്സവതിന്റെ ഓർമകളെ തട്ടിയുണർത്തി.
നന്ദി.
(ഇടിഞ്ഞു പൊളിഞ്ഞ തറയുടെ ചിത്രമായിരിന്നൂ ഇതുവരെ മനസ്സിൽ. അത്‌ പുനർനിർമ്മിച്ചിരിക്കുന്നു.)

Unknown said...

അപ്പോള്‍ അശോകേട്ടന്റെ കൂടെയാണ് ഇപ്പോള്‍ അമ്പലങ്ങളിലേക്കും കാവുകളിലേക്കുമുള്ള യാത്രകള്‍ അല്ലേ :)

ജിവി/JiVi said...

റോഡ് നല്ലതായതുകൊണ്ടാണോ അതോ അശോകേട്ടന്‍ കൂട്ടുള്ളതുകൊണ്ടാണോ കണ്ണൂര്‍ നഗരമധ്യത്തില്നിന്നും 15 കി മീ ഉള്ള പെരളശ്ശേരി എട്ടോ പത്തോ കി മീ അകലെയാണെന്ന് ചിത്രകാരന് തോന്നിയത്.

jayaraj said...

വളരെ നന്നായിരിക്കുന്നു ഈ പറഞ്ഞ സ്ഥലത്ത് പോകുവാന്‍ പറ്റിയില്ലെങ്കിലും അവിടുത്തെ ചിത്രങ്ങള്‍ കാണുവാന്‍ കഴിഞ്ഞല്ലോ. പിന്നെ അടിയുത്സവതിന്റെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു

Prasanna Raghavan said...

ഉം നന്നായിട്ടുണ്ടു ചിത്രകാരാ, ചിത്രങ്ങളും വിവരണങ്ങളും

ഉം. കാത്തിരുന്നോ. ഗണപതിക്കുട്ടന്‍ വാതില്‍ മുട്ടി കുശലം ചോദിച്ച് അനുഗ്രഹിക്കാന്‍ വരും, ഒരു ദിവസം. :)

poor-me/പാവം-ഞാന്‍ said...

ചിത്രങള്‍ക്കും വിവരണത്തിനും നന്ദി
പാവം-ഞാന്‍

Muhammed Shan said...

ചിത്രകാരാ..,നല്ല ചിത്രങ്ങള്‍..
നല്ല വിവരണം..

Unknown said...

nostalgia vannu.. thanks..

Joker said...

:)

ജീവി കരിവെള്ളൂർ said...

പെരളശ്ശേരി ക്ഷേത്ര ആഫീസ് വരെ പോയിട്ടുണ്ടെങ്കിലും ക്ഷേത്രത്തിനകത്തേക്കോ കുളത്തിലേക്കോ പോയില്ല .

അഭിലാഷങ്ങള്‍ said...

ഹൊയ് ഹൊയ്... എന്റെ നാട് !!
:)

ഇവിടെ നിന്ന് എന്റെ വീട്ടിലേക്ക് ഒരു 2 കിലോമീറ്ററേയുള്ളൂ. പിന്നെ, ഇപ്പോ നാട്ടില്‍ ഒരു കല്യാണം നടന്നാല്‍ വീഡിയോചിത്രീകരണത്തില്‍ ഒരു ഷോട്ടെങ്കിലും ഈ കുളത്തിന്റെ പടവുകളില്‍ നിന്ന് എടുത്തില്ലേല്‍ വീഡിയോഗ്രാഫര്‍മ്മാര്‍ക്ക് ഉറക്കം വരില്ല എന്ന് തോന്നുന്നു. ഒരുപാട് സീരിയലുകളിലും ചില സിനിമകളിലും ഈ കുളം കാണാം..
ഉദാ: അമൃതത്തിലെ ഗാനരംഗം:
“♪♫...ഓ സൈനബാ....
അഴകുള്ള സൈനബാ..♪♫.”

നന്ദി, ചിത്രകാരാ.

-അഭിലാഷങ്ങള്‍

Anil cheleri kumaran said...

അടുത്തത് കടലായി അമ്പലമായിക്കോട്ടെ. പിന്നെ പറശ്ശിനിക്കടവ്, പിന്നെ ഇരിക്കൂര്‍മാമാനം പിന്നെ, തളിപ്പറമ്പ്...

K@nn(())raan*خلي ولي said...

എന്റെ നാട്.. എന്റെ കണ്ണൂര്‍..
ഇങ്ങള് ഞമ്മളെ നാട്ടുകാരനാ അല്ലെ!

manoos said...

പുതിയ അറിവുകള്‍ നല്‍കിയതിനു നന്ദി

Unknown said...

നടുക്കടലിലല്ല എവിടെ പോയാലും ഈ ജീവി നക്കിയേ കുടിക്കൂ . ഈ കുളം ഇനി മാര്‍ത്താണ്ഡത്തോ പുരിയിലോ ആയാലോ ഇല്ലാത്ത വിശേഷണങ്ങള്‍ കേട്ട് കാത് പുളിച്ചേനെ. വിശ്വാസം പോട്ടെ പ്രതീക്ഷയെങ്കിലും വേണ്ടേ .