Monday, December 28, 2009

ഹര്‍ത്താല്‍-ഞാഞ്ഞൂലുകള്‍ പത്തിവിടര്‍ത്തുന്നു !

നാളെ 29.12.09 സുന്ദരമായൊരു ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കയാണ്.കുപ്പിയും, കോഴിയും, സീരിയലും,വാര്‍ത്താ ചാനലുകളുമായി മലയാളി അവന്റെ ഭീരുത്വവും അരാഷ്ട്രീയതയും ആഘോഷിക്കുന്ന മഹത്തായ ദിനമാണ് ഹര്‍ത്താല്‍ ! അത്യാസന്ന നിലയില്‍ കിടക്കുന്ന 2009 ന്റെ ശ്വാസം നിലക്കുന്നതിനു മുന്‍പ് ഹര്‍ത്താല്‍ നടത്താനുള്ള ഞാഞ്ഞൂല്‍ സംഘടനയുടെ അതിസാമര്‍ത്ഥ്യത്തെ അഭിനന്ദിക്കുകതന്നെ വേണം.

ജനങ്ങളുടെ സ്വാഭാവിക മതേതര രാഷ്ട്രീയം ജീര്‍ണ്ണത ബാധിച്ച് നിഷ്പ്രഭമാകുന്ന സന്ദര്‍ഭങ്ങളിലാണ് ഞാഞ്ഞൂലുകള്‍ക്ക് തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ ഉള്‍‌വിളിയുണ്ടാകുക.വിലക്കയറ്റത്തിനെതിരെ നടത്തുന്ന ഹര്‍ത്താല്‍ വഴിപാടിലൂടെ ഇങ്ങനെയൊരു സംഘടനയുണ്ടെന്ന് ജനങ്ങളെ അറിയിക്കുക എന്നതാണ് ലക്ഷ്യമെന്നു തോന്നുന്നു.ബ്രാഹ്മണ ജനതാ പാര്‍ട്ടിയുടെ തൊഴിലാളി വിഭാഗം
ഹര്‍ത്താല്‍ നടത്തുന്നത് വിഹ്വലമാകാനിരിക്കുന്ന നമ്മുടെ ഭാവിയിലേക്കുള്ള ഒരു എളിയ വര്‍ഗ്ഗീയ നിക്ഷേപം തന്നെയാണ്.മത പ്രീണന രാഷ്ട്രീയത്തിന്റെ വിടവിലൂടെ സമൂഹത്തിലേക്ക് വേരാഴ്ത്താന്‍ അവര്‍ക്കും കൊതിയുണ്ടാകും.

ഹര്‍ത്താലുകള്‍ പ്രഖ്യാ‍പിക്കുന്ന നേതാക്കളെയും,കടയടപ്പിക്കാനും വാഹനം തടയാനും പുറത്തിറങ്ങുന്ന ഹര്‍ത്താല്‍ പ്രചാരകരെയും അറസ്റ്റു ചെയ്ത് ജനജീവിതത്തിനു തടസ്സമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട നമ്മുടെ
സര്‍ക്കാര്‍ ധാര്‍മ്മിക ശക്തിയില്ലാതെ പകലുറങ്ങുംബോള്‍ ... അരങ്ങ് വര്‍ഗ്ഗീയ ശക്തികള്‍ക്ക് ഒഴിഞ്ഞുകൊടുത്ത് നമുക്ക് മാളങ്ങളിലേക്ക് ഉള്‍വലിയാം ! ജയ് ഹര്‍ത്താല്‍ !!!

Friday, December 25, 2009

കേരളം മദ്യാഘോഷങ്ങളുടെ നാട് !

ഇന്ന് ക്രിസ്തുമസ്സാണ്. ക്രിസ്തുമസ് ആഘോഷിക്കാനായി കേരളത്തിലെ ജനങ്ങള്‍ ഇന്നലെ ബീവറേജസ്സിനു കൊടുത്തത് 28 കോടി രൂപയാണത്രേ. ന്യൂ ഇയര്‍ ആഘോഷത്തിന്റെ മുന്‍പുള്ള സാമ്പിള്‍ മദ്യാഘോഷമായ ക്രിസ്തുമസ് ഏതോ മദ്യ കോണ്ട്രാക്റ്ററുടെ ജന്മദിനമായതുകൊണ്ടല്ല കേരള ജനത ക്രിസ്തുമസിന് ഇത്രയും മദ്യം ഉപഭോഗിക്കുന്നത്.മദ്യം കേരളത്തിന്റെ അത്താണിയായിരിക്കുന്നു എന്നതാണ് സത്യം. ലക്ഷ്യബോധം നഷ്ടപ്പെട്ട ജനം മദ്യം എന്ന അത്താണിയില്‍ തങ്ങളുടെ ജീവിതം ഇറക്കിവച്ച് സദാ വിശ്രമിക്കാന്‍ ആഗ്രഹിക്കുന്നു.
വല്ലവനും വിദേശത്ത് ദാസ്യവൃത്തിയിലൂടെ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം കമ്മീഷനിലൂടെയോ,തട്ടിപ്പിലൂടെയോ,കൈക്കൂലിയിലൂടെയോ മെയ്യനങ്ങാതെ കൈക്കലാക്കി മദ്യഷോപ്പിലോ ദൈവ സന്നിധിയിലോ എത്തിച്ച് ലഹരിയിലാറാടുക എന്നത് നമ്മുടെ ശീലമായിരിക്കുന്നു. അവരെ കുറ്റം പറയാനാകില്ല. മറ്റൊരു ലക്ഷ്യ ബോധം നല്‍കാന്‍ അവരുടെ മാതാപിതാക്കള്‍ പ്രബുദ്ധരല്ല. മദ്യത്തിന്റെ അമിതോപയോഗം വിരല്‍ ചൂണ്ടുന്നത് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അവിശുദ്ധമായ ധന ഇടപാടുകളുടെ ആധിക്യത്തെക്കുറിച്ചുകൂടിയാണ്. ജനം ഒന്നാകെ സ്വാര്‍ത്ഥ ശക്തികളുടെയും,കരിഞ്ചന്തയുടേയും ഏജന്റുമാരാകുന്നതിന്റെ ഫലമായി ലഭിക്കുന്ന പണം അധാര്‍മ്മികതയിലേക്ക് തിരിച്ചൊഴുകുന്നു !

മദ്യകച്ചവടം,ഭക്തി കച്ചവടം,വിദ്യാഭ്യാസ കച്ചവടം,ഭൂമി കച്ചവടം,കറന്റ് കച്ചവടം,ഗ്രാന്‍ഡ് കേരള ഷോപ്പിങ്ങ് കച്ചവടം,ടൂറിസം കച്ചവടം,മണല്‍ കച്ചവടം,റോഡ് റിപ്പയറിങ്ങ് കച്ചവടം,സിനിമ കച്ചവടം,ക്രമസമാധാന കച്ചവടം,ഭരണ നീതി കച്ചവടം ... തുടങ്ങിയ അനവധി കച്ചവടങ്ങള്‍ അഞ്ചു വര്‍ഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിനുള്ള സംവിധാനത്തെയാണ് ഗവണ്മെന്റ് എന്നു പറയുന്നതെന്നു തോന്നുന്നു.അല്ലാതെ, സമൂഹത്തിന്റെ ഒരു നൂറുവര്‍ഷത്തെയെങ്കിലും വികസന സാധ്യതകളെ കണക്കിലെടുത്ത് അതിനനുസരിച്ചുള്ള സാമൂഹ്യവും സാംസ്ക്കാരികവും ശാസ്ത്രീയവുമായ അടിത്തറയും സ്ട്രക്ച്ചറും ആസൂത്രണം ചെയ്ത് ഒരു ദേശീയതയായി വളരുക എന്നത് നമ്മുടെ അജണ്ടയിലില്ലെന്നു മാത്രമല്ല... സ്വപ്നത്തില്‍ പോലുമില്ല ! കന്നുകാലികളെ മേക്കുന്ന കാലിച്ചെക്കന് ഉള്ള രാഷ്ട്രീയ ബോധം പോലും നമ്മുടെ രാഷ്ട്രീയക്കാര്‍ക്കില്ല. ജനങ്ങള്‍ എവിടേക്കു പോകുന്നോ അവിടെയൊക്കെ കച്ചവടവിഭവങ്ങളായ മദ്യവും,ഭക്തിയും,... നീണ്ട ക്യൂകള്‍ ഏര്‍പ്പെടുത്തി കൊള്ളവിലക്ക് കച്ചവടം ചെയ്യുക എന്നതായിരിക്കുന്നു ഭരണം.

സ്വന്തം ജനങ്ങളുടെ ശാരീരികവും,മാനസികവും,സാംബത്തികവും,സാംസ്ക്കാരികവുമായ ശക്തിക്ഷയങ്ങള്‍ക്കെതിരെ ജാഗരൂകരാകേണ്ട ഗവണ്മെന്റ് ഒരു കൂട്ടിക്കൊടുപ്പുകാരന്റെ സ്ഥാനത്തേക്ക് സ്വയം താഴുന്നത് ഒരു സമൂഹത്തിനും ആശാസ്യമല്ല. ലഭ്യമായ മനശ്ശാസ്ത്രജ്ഞരുടേയും,സാമൂഹ്യ ശാസ്ത്രജ്ഞരുടേയും, യൂണിവേഴ്സിറ്റികളുടേയും സഹായം ഉപയോഗപ്പെടുത്തിക്കൊണ്ട് സമൂഹത്തിന്റെ മദ്യദീന കാരണം കണ്ടെത്തി ചികിത്സിക്കേണ്ടത് സമൂഹത്തിന്റെ, അതായത് ഗവണ്മെന്റിന്റെ ചുമതല തന്നെയാണ്.

അബ്കാരികളുടെ മാസപ്പടികൊണ്ട് കഴിഞ്ഞുകൂടുന്ന ദല്ലാളന്മാര്‍ക്ക് അതിനു കഴിയില്ലെന്നത് മറ്റൊരു കാര്യം !

Thursday, December 24, 2009

പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക

അന്തസ്സിന്റേയും,ആഭിജാത്യത്തിന്റേയും,കുലീനതയുടേയും,സുരക്ഷയുടേയും, ഔദ്ധ്യോഗിക വസ്ത്രമാണ് പര്‍ദ്ദ എന്ന കാര്യത്തില്‍ മതവര്‍ഗ്ഗീയതയുടെ കളിത്തൊട്ടിലായ കേരളത്തില്‍ വസിക്കുന്ന ജനലക്ഷങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടാകാനിടയില്ല. പര്‍ദ്ദ എന്നത് വെറുമൊരു വസ്ത്രമല്ല ! പര്‍ദ്ദ ധരിക്കുന്നതോടെ സ്ത്രീ ഒരു വ്യക്തിയല്ലാതായിത്തീരുകയും, ലോകത്തിലെ ധനാഢ്യരായ മത വര്‍ഗ്ഗീയതയുടെ മഹനീയ സാന്നിദ്ധ്യമായിത്തീരുകയും ചെയ്യുന്നു. കറുത്ത , അയഞ്ഞ ഒരു വസ്ത്രം ധരിക്കുന്നതിലൂടെ ദുര്‍ബലയായ സ്ത്രീ അതിശക്തമായ ഒരു പ്രസ്ഥാനമായിത്തീരുന്നു എന്ന പ്രതിഭാസം കണ്ണാടി വിശ്വനാഥന്റെ കോമിക് പുസ്തകങ്ങളിലെ “ഇരുംബുകൈ മായാവിയെ”പ്പോലെ നമ്മേ ഹര്‍ഷപുളകിതരാക്കുന്ന അത്ഭുതം തന്നെയാണ്. ഒരു മുഖം മൂടി(MASK) ധരിക്കുന്നതിലൂടെ അത്ഭുത ശക്തികള്‍ കൈവരുന്ന ഹോളിവുഡ് സിനിമയിലെ കഥാപാത്രത്തെപ്പോലെ ജയിലിലും,കോടതിയിലും,രാഷ്ട്രീയക്കാര്‍ക്കിടയിലും,ആശുപത്രിയിലും,മീഡിയയിലും കൊടുംങ്കാറ്റുയര്‍ത്തിക്കൊണ്ട് മാന്ത്രിക പരിവേഷത്തോടെ കടന്നുപോകാന്‍ ഈ പെണ്‍ മാജിക്ക് വസ്ത്രത്തിന് അസാമാന്യ കഴിവുണ്ടെന്ന കാര്യത്തില്‍ കേരളീയരെങ്കിലും അനുഭവസ്ഥരാണ്. പര്‍ദ്ദ എന്നു കേള്‍ക്കുന്ന മാത്രയില്‍ നമ്മുടെ പഴയ വിപ്ലവ പാര്‍ട്ടി നേതാക്കളും മന്ത്രിമാരും ഏത് ഉറക്കത്തിലും എണീറ്റുനിന്ന് റെഡ് സല്യൂട്ടടിച്ചുകളയും !!!
കാരണം അത്രക്ക് ശക്തമാണ് ആ വേഷത്തിനു പിന്നിലെ (സാംബത്തിക)വിശ്വാസം. അതിനകത്ത് ആരാണ് എന്നതൊന്നും പ്രശ്നമല്ല. ലോക സാമ്രാജ്യത്വം പര്‍ദ്ദയിട്ടു വന്നാല്‍ പോലും ഭയഭക്തിയോടെ സ്വീകരിക്കാന്‍ തൊഴിലാളിവര്‍ഗ്ഗം പ്രതിജ്ഞാബദ്ധമാണ്.

ചിത്രകാരന്റെ ചിന്തകള്‍ സാധ്യതകളെ വേട്ടയാടുന്നതില്‍ വ്യാപൃഥമായതുകൊണ്ടായിരിക്കാം... പര്‍ദ്ദയെ എങ്ങിനെ ജനോപയോഗപ്രദമായി ഉപയോഗപ്പെടുത്താം എന്ന് അന്വെഷിക്കുകയാണ്.

നമ്മുടെ സമൂഹത്തില്‍ പുരുഷ വര്‍ഗ്ഗത്തിന്റെ വേട്ടമൃഗമാണ് സ്ത്രീ എന്ന കാര്യം സ്ത്രൈണബുദ്ധികളായ എല്ലാ ബുദ്ധിജീവികളും തലകുലുക്കി സമ്മതിക്കും. മാത്രമല്ല,സ്ത്രീപീഢനമാണല്ലോ നമ്മുടെ ഏക കായിക വിനോദം.
ഈ പീഢന പശ്ചത്തലത്തിലേക്കാണ് പര്‍ദ്ദ എന്ന പരിശുദ്ധ സ്ത്രീ രക്ഷാകവചം അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് 20 വര്‍ഷം മുന്‍പ് ഇറങ്ങിവന്നിരിക്കുന്നത് ! അതുകൊണ്ടുതന്നെ പര്‍ദ്ദയെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് നാം ജാതി മത പാര്‍ട്ടി വ്യത്യാസങ്ങള്‍ മറന്ന് ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു !

നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് പര്‍ദ്ദയുടെ സുരക്ഷ ജനകീയമായി വിതരണം ചെയ്യുന്നതിന്റെ ഭാഗമായി,സ്ത്രീകളില്‍ ഏറ്റവും പീഢനം അനുഭവിക്കുന്നവരും,മനുഷ്യര്‍ എന്ന പരിഗണനപോലും ലഭിക്കാതെ നിഷ്ഠൂരമായ അധിക്ഷേപത്തിന് ഇരകളായിത്തീരുന്നവരുമായ ആണ്‍/പെണ്‍ വേശ്യകളെ പര്‍ദ്ദയുടെ പരിശുദ്ധിയിലേക്ക് ആകര്‍ഷിക്കാനായാല്‍ നമ്മുടെ സമൂഹത്തിലെ മനുഷ്യന്റെ അന്തസ്സും,അഭിമാനവും ഉയര്‍ത്തുന്നതില്‍ പ്രായോഗികമായ വിപ്ലവകരമായ ചുവടുവെപ്പായിരിക്കും അതെന്ന് സംശയമില്ല. നിലവില്‍ റിസോര്‍ട്ടുകള്‍,നക്ഷത്ര ഹോട്ടലുകള്‍,ഫ്ലാറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള വേശ്യാവൃത്തിയില്‍ ഈ പരിശുദ്ധ വസ്ത്രം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും,ഭാവിയില്‍ സമൂഹത്തിന്റെ വേട്ട മൃഗങ്ങളായ തെരുവുവേശ്യകള്‍ക്കുകൂടി പര്‍ദ്ദയുടെ സുരക്ഷയും മാന്യതയും ഉപയോഗപ്പെടുത്താനായാല്‍ സാമൂഹ്യ പുരോഗതിയില്‍ പര്‍ദ്ദ എന്നെന്നും നന്ദിയോടെ സ്മരിക്കപ്പെടുന്ന വസ്ത്രമായിത്തീരും.മാത്രമല്ല,തെരുവോര വേശ്യാവൃത്തിയെ പ്രഫഷണലൈസ് ചെയ്ത് ആകര്‍ഷകമാക്കുന്ന ടൂറിസം വികസനത്തിലൂന്നിയുള്ള ഒരു മുന്നേറ്റമായും പര്‍ദ്ദാപ്രചരണ സാധ്യത വിലയിരുത്തപ്പെടേണ്ടതായുണ്ട്. നളിനി ജമീലമാരിലൂടെ മനുഷ്യരാണെന്ന് പ്രഖ്യാപിച്ച ലൈഗീക തൊഴിലാളിവര്‍ഗ്ഗം
മാന്യതയും,ആദരവും,മനുഷ്യാവകാശങ്ങളും നേടിയെടുക്കുന്നതിനായി തങ്ങളുടെ യൂണിഫോമായി പര്‍ദ്ദ അണിയുന്നത് പര്‍ദ്ദയുടെ വര്‍ഗ്ഗീയ ദുരുപയോഗത്തിന്റെ സാധ്യതക്ക് കടിഞ്ഞാണിടുന്ന പ്രവര്‍ത്തികൂടിയാകുമെന്നതിനാല്‍ ദേശസ്നേഹികളായ സാമൂഹ്യ പ്രവര്‍ത്തകര്‍ പര്‍ദ്ദ പ്രചരിപ്പിക്കാന്‍ മുന്നോട്ടു വരേണ്ടതാണ്.

ലൈംഗീകതൊഴിലാളിവര്‍ഗ്ഗത്തിന്റെ മോചനമാര്‍ഗ്ഗമാകട്ടെ പര്‍ദ്ദ എന്നാശംസിക്കുന്നു !!!
..............................................................
25.1.10 ന് അനാമിക എന്ന ബ്ലോഗറുടെ ബ്ലോഗില്‍ കാരശ്ശേരിക്ക് ഇതെന്തിന്റെ സൂക്കേടാണെന്നൊരു പോസ്റ്റ് കണ്ടതിനാല്‍
അതിന്റെ ലിങ്കും, ചിത്രകാരന്‍ അവിടെ എഴുതിയ കമന്റും ഇതോടൊന്നിച്ച് കൂട്ടിച്ചേര്‍ക്കുന്നു.അനാമികയുടെ പോസ്റ്റിലേക്കുള്ള ലിങ്ക്: കാരശ്ശേരി മാഷിനു എന്തിന്‍റെ സൂക്കേടാണ്?

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹഹ............
കാരശ്ശേരി മാഷന്മാര്‍ക്കല്ല കുഴപ്പം അനാമിക !!!
അനോമികമാര്‍ക്കുതന്നെയാണ് കുഴപ്പം :)
പദ്ദ നമ്മുടെ സമൂഹത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്നതിനായി മുസ്ലീം വര്‍ഗ്ഗീയ ശക്തികള്‍ സ്ത്രീകളിലൂടെ നടത്തുന്ന വിഭാഗീയ പ്രവര്‍ത്തനത്തിന്റെ
പ്രധാന മര്‍ഗ്ഗങ്ങളിലൊന്നാണ്. നമ്മുടെ മതേതര സമൂഹത്തെ വിഭജിച്ച്
മുസ്ലീമിനേയും കാഫീറിനേയും വേര്‍ത്തിരിക്കാനുള്ള വിഘടന പ്രവത്തനത്തിന്റെ
നിശബ്ദ യുദ്ധത്തിന്റെ അല്ലെങ്കില്‍ ജിഹാദിന്റെ രൂപമാണ്.
ഒരിക്കലും അത് നന്മയുടേതല്ല. തിന്മ നിറഞ്ഞ വര്‍ഗ്ഗീയതയുടെയും
വൈദേശിക രാഷ്ട്രീയ താല്‍പ്പര്യത്തിന്റേയും ഗൂഢമായ ഉപജാപ പ്രവര്‍ത്തനത്തിന്റെ ഫലമാണ് നമ്മുടെ നാട്ടിലെ പര്‍ദ്ദ പ്രചരണം.
സമൂഹത്തേയും മാനവ സാഹോദര്യത്തേയും സ്നേഹിക്കുന്ന കാരശ്ശേരിപോലുള്ള
മാര്‍ഗ്ഗദീപങ്ങള്‍ തിന്മയെ വിദൂരത്തില്‍ വച്ചുതന്നെ തിരിച്ചറിഞ്ഞ് നമുക്ക്
മുന്നറിയിപ്പു നല്‍കുന്നതാണ്. അദ്ദേഹത്തോട് നന്ദി പറയുക...
മഹനീയമായ ജാഗ്രതയുടെപേരില്‍ ...
അതുമാത്രമേ ചിത്രകാരനും പറയാനുള്ളു.
നമ്മള്‍ മനുഷ്യരാണ് സഹോദരി !!!
ദയവായി വിഭജന ചിന്ത അരുത്.
ചിത്രകാരന്റെ ഒരു പോസ്റ്റ്:പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക
January 26, 2010 8:52 AM

Tuesday, December 22, 2009

ഉണ്ണിത്താനും പിഡിപി-ഡിഫി സദാചാരവും

ഉണ്ണിത്താന്‍ പ്രശ്നത്തില്‍ പിഡിപിക്കാര്‍ നമ്മുടെ കപട ഏകഭാര്യവൃതത്തിന്റെ രാമരാജ്യത്തിനെതിരെ വിപ്ലവകരമായ തൊണ്ടി പിടുത്തമാണ് നടത്തിയിരിക്കുന്നത്. അവര്‍ക്കതിനു യോഗ്യതയുണ്ട്. നാലു ഭാര്യമാരെവരെ നിയമ വിധേയമായി മാനേജു ചെയ്യാന്‍ ഭാഗ്യം ലഭിച്ച ഇസ്ലാം മത വിശ്വാസികള്‍ക്ക് നമ്മുടെ കപട രാമന്മാരെ തുറന്നു കാണിക്കാനും,പരിഹസിക്കാനും ധാര്‍മ്മിക യോഗ്യതയുണ്ട്. ഇസ്ലാമിന്റെ ആകര്‍ഷകമായ ഈ വ്യവസ്ഥിതി ഹിന്ദുക്കള്‍ക്കും കൃസ്ത്യാനികള്‍ക്കും കൂടി ലഭ്യമാക്കുന്ന തരത്തില്‍ നമ്മുടെ വിവാഹ നിയമങ്ങള്‍ പൊളിച്ചെഴുതേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയക്കാരുടെ സദാചാര കേസുകള്‍ സാക്ഷ്യപ്പെടുത്തുന്നു! ഹഹഹഹഹഹ............എന്റെ ഭഗവാനേ, ഇതിനായി കൂടുതല്‍ രാഷ്ട്രീയക്കാര്‍ വ്യഭിചാരമാരോപിച്ച് തൊണ്ടി സഹിതം പിടിക്കപ്പെടണമേ ...!!!! പീഡീപ്പിക്കാരെ,പീഡീപിയുടെ പോഷക സംഘടനയായ ഡിഫിക്കാരെ...എന്‍ഡീഎഫ് സഖാക്കളേ...സോളിഡാരിറ്റി വെള്ളരി പ്രാവുകളെ...മുത്തലീക്കുമാരേ..കാക്കി ആറെസ്സസ്സുകാരേ... ജാഗ്രത പുലര്‍ത്തുവിന്‍ !!! എല്ലാവരേയും തൊണ്ടിയോടെ പിടിച്ച് അപമാനിപ്പിന്‍ !!!

എല്ലാ രാഷ്ട്രീയക്കാരും അന്തോണിമാരും,ശ്രീരാമന്മാരുമായിരിക്കണമെന്ന് അടിമകളായ പൊതുജനത്തിന്റെ മൂഢസംങ്കല്‍പ്പം മാത്രമാകാനാണിട. ഒരാള്‍ രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ തല്‍പ്പരനാകുന്നതുതന്നെ തന്റെ ക്രിയാത്മകതക്ക് മേച്ചില്‍പ്പുറ വിസ്തൃതി പോരാത്തതുകൊണ്ടാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവക്കുന്ന ആണത്വം കൂടിയ ആണുങ്ങളില്‍ രാമന്റെ ഏകഭാര്യാവൃതത്തില്‍ കെട്ടിപ്പിടിച്ചിരിക്കുന്നവരുടെ സംഖ്യ തുലോം വിരളമാകാനാണ് സാധ്യത. ഈ അണിയറ രഹസ്യങ്ങളെല്ലാം പത്ര-മാധ്യമ പ്രവര്‍ത്തകര്‍ക്കും,ഉയര്‍ന്ന നിയമപാലകര്‍ക്കും,രാഷ്ട്രീയക്കാരുടെ ധര്‍മ്മപത്നിമാര്‍ക്കും പകല്‍‌പോലെ അറിയാവുന്ന കാര്യവുമാണ്. പരസ്പര സഹകരണത്താല്‍ ആരും പല്ലില്‍ കുത്തി മണപ്പിക്കാതെ അവസരങ്ങള്‍ സഹവര്‍ത്തിത്വത്തോടെ പ്രയോജനപ്പെടുത്തുന്നു! ഈ കപടതയാണ് പൊളിക്കപ്പെടേണ്ടത്.പിഡിപിക്കാരും,ഡിഫിക്കാരും പ്രകടിപ്പിക്കുന്ന സദാചാര രോക്ഷം കണ്ടാല്‍ തോന്നും തങ്ങളുടെ നേതാക്കള്‍ എല്ലാം നപുംസകങ്ങളോ,ഷണ്ഡന്മാരോ ആണെന്ന്‌ !!! ഇവിടെ പള്ളീലച്ചന്മാര്‍ കന്യാസ്ത്രീകള്‍ക്ക് കിടക്കപ്പൊറുതി കൊടുക്കുന്നില്ല,... എന്നിട്ടാണ് ജന്മനാ കോഴികളായ രാഷ്ട്രീയ മുതലാളിമാര്‍ ! ഹഹഹ.......

ചിത്രകാരന്‍ പറയുന്നത് സ്ത്രീ-പുരുഷ ലൈംഗീകതയല്ല സാമൂഹ്യപ്രശ്നം എന്നാണ്. കരിഞ്ചന്തയായി മാത്രം ലൈംഗീകവിനിമയം നിലനില്‍ക്കുന്ന സമൂഹത്തിന്റെ കാപട്യമാണ് ഇന്നത്തെ സാമൂഹ്യപ്രശ്നം. ആ കാപട്യമാണ് അല്ലെങ്കില്‍ സത്യസന്ധത ഇല്ലായ്മയാണ് നമ്മുടെ സമൂഹം അനുഭവിക്കുന്ന സകല ജീര്‍ണ്ണതകളുടേയും കാരണം. ലൌ ജിഹാദു നടത്താനുള്ള അവകാശത്തിനായി താത്വിക ലേഖനങ്ങളെഴുതിനിറച്ച പുരോഗമന നാട്യക്കര്‍ക്കൊന്നും സ്ത്രീ-പുരുഷ ലൈംഗീകതയുടെ കരിംഞ്ചന്തക്കു വിരാമമിടാനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ സമയം കാണില്ല.
വിവാഹത്തിലേര്‍പ്പെടാത്ത ഒരു സ്ത്രീയും പുരുഷനും ഒരു മേല്‍ക്കൂരക്കു കീഴില്‍ ഒരുമിച്ചിരിക്കാനുള്ള മാനുഷിക സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെ അവര്‍ക്ക് ബോധ്യപ്പെടുകയില്ല.ആ സ്വാതന്ത്ര്യത്തെ ബഹുമാനിക്കാനുള്ള മര്യാദയോ സംസ്ക്കാരമോ നമുക്കില്ലെന്ന സത്യമാണ് മനസ്സിലാക്കേണ്ടത്.അന്യന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കാനും,ഒളിഞ്ഞുനോക്കാനും,ആളെ സംഘടിപ്പിച്ച് ചവിട്ടിമെതിച്ച് കടന്നുകയറ്റം നടത്താനുമുള്ള മാടംബി സംസ്ക്കാരമാണ് നമുക്കുള്ളത്.ജനത്തിന്റെ സാംസ്ക്കാരിക രോഗം എന്ന് ഇതിനെ വിശേഷിപ്പിക്കാം.പൊതുജനത്തിന്റെ ഈ ജീര്‍ണ്ണിച്ച സംസ്ക്കാരത്തെ നവീകരിക്കുന്നതിനു പകരം ഈ രോഗത്തിന്റെ മറവില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള ശ്രമമാണ് നമ്മുടെ ചീഞ്ഞ രാഷ്ട്രീയ കക്ഷികളെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത്.ആ ചീഞ്ഞ സദാചാര വിളവെടുപ്പില്‍ ഉണ്ണിത്താന്‍ മികച്ച കൊയ്ത്തുകാരനായിരുന്നു എന്നത് അദ്ദേഹത്തെ പോസ്റ്റുമാര്‍ട്ടം ചെയ്യുന്നവര്‍ക്ക് ആവേശം നല്‍കുന്ന ഘടകമായത് കാലത്തിന്റെ കളിതന്നെ.ലൈംഗീക ആരോപണത്തിന് സര്‍വ്വഥായോഗ്യത തെളിയിച്ച ഉണ്ണിത്താന്‍ ജനക്കൂട്ടത്തിന്റെ സദാചാര ചര്‍ച്ചയില്‍ മുങ്ങിക്കുളിക്കട്ടെ. പക്ഷേ, നമുക്ക് ഇതിലെ മനുഷ്യത്വ വിരുദ്ധതയാണു ചിന്താവിഷയം.ഒരു സ്ത്രീയും പുരുഷനും സ്നേഹിക്കുന്നതും,കാണുന്നതും,സംസാരിക്കുന്നതും,ഒരു വാഹനത്തില്‍ സഞ്ചരിക്കുന്നതും,ഒരു വീട്ടിലോ ലോഡ്ജിലോ താമസിക്കുന്നതും അവര്‍ക്ക് എതിര്‍പ്പില്ലാത്ത കാലത്തോളം അവരുടെ വ്യക്തിപരമായ സ്വകാര്യതയുടേയും സ്വാതന്ത്ര്യത്തിന്റേയും പരിപാവനമായ ഇടമാണ്.ആ സ്വാതന്ത്ര്യത്തെ പൊതുജനം ബഹുമാനിക്കാനും,ആദരിക്കാനും കടപ്പെട്ടിരിക്കുന്നു.അതിനു പകരം ഈ പന്ന സദാചാരം ലംഘിക്കുന്നവര്‍ എതിര്‍ പാര്‍ട്ടിക്കരാണെങ്കില്‍ ഏതു വര്‍ഗ്ഗീയ മൂരാച്ചികള്‍ക്കൊപ്പം വേണമെങ്കിലും ആ മനുഷ്യസ്വാതന്ത്ര്യത്തിനെതിരെ സദാചാര സമരം നയിക്കാന്‍ ലൌ ജിഹാദിനു കുടപിടിക്കുന്ന മാനവിക വാദികള്‍ മടിക്കുന്നില്ല എന്നത് അപലപനീയമായ അളവിലുള്ള സംസ്ക്കാര ശൂന്യതയാണ്.

നമ്മുടെ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മാന്യത ലഭിക്കപ്പെടാതിരിക്കുന്നതും,സ്ത്രീകള്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നതും,കൊച്ചു കുട്ടികള്‍ പോലും ലൈംഗീക ആക്രമണങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നതുമെല്ലാം പോലീസിന്റേയും,നിയമത്തിന്റേയും,പുരുഷവര്‍ഗ്ഗത്തിന്റേയും കുഴപ്പം കൊണ്ടാണെന്ന് പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കുന്ന സദാചാരികളോട് ചിത്രകാരന്‍ പറയുന്നു... സമൂഹം അനുഭവിക്കുന്ന സ്നേഹത്തിന്റേയും ലൈംഗീകതയുടേയും ദാരിദ്ര്യമാണ് നമ്മുടെ പ്രശ്നം.അതെ,സ്നേഹ ദാരിദ്ര്യം !!! എത്ര ശക്തനായ പുരുഷനും അഭയം പ്രാപിക്കാന്‍ സ്ത്രൈണസ്നേഹത്തിന്റെ ഇത്തിരി തണലുവേണം. അതിന്റെ വില ഒരുപക്ഷേ അവന്റെ നേട്ടങ്ങളുടെ കൊടുമുടിയില്‍ നിന്നും ഒരു നിമിഷം കൊണ്ട് അവനെ തള്ളിയിട്ടേക്കാം !!! എങ്കിലും... ആ അഭയത്തിനുവേണ്ടിയാണ് പുരുഷന്‍ ലോകത്തെപ്പോലും കീഴടക്കാന്‍ ഒരുങ്ങിപ്പുറപ്പെടുന്നത് ! ക്ഷമിക്കുക... ചിത്രകാരന്റെ ഭ്രാന്ത ചിന്തകളാവാം :)

ലൈംഗീക ദാരിദ്ര്യവും,സ്നേഹ ശൂന്യതയും സമൂഹത്തില്‍ സ്ത്രീക്കുമാത്രം പരിഹരിക്കാന്‍ കഴിയുന്ന മനുഷ്യ ബന്ധത്തിന്റെ അടിസ്ഥാന ഘടകമാണ്. ഈ സത്യത്തെ വസ്തുതാപരമായി വിശകലനം ചെയ്ത് സാമൂഹ്യ ശാസ്ത്രജ്ഞന്മാരാല്‍,ആണത്വമുള്ള രാഷ്ട്രതന്ത്രജ്ഞരാല്‍ പരിഹരിക്കപ്പെട്ടാലേ സംസ്ക്കാരമുള്ള സമൂഹമായി മുന്നേറാന്‍ നമുക്ക് സത്യസന്ധതയുടെ ഊര്‍ജ്ജ്യം ലഭിക്കു.

Sunday, December 20, 2009

തീവ്രവാദിയായിരുന്നുവോ മഹാത്മാഗാന്ധി ?

റിച്ചാഡ് ആറ്റംബറോയുടെ മനസ്സിലെ ഗാന്ധി...

മഹാത്മാഗാന്ധി തീവ്രവാദിയായിരുന്നു എന്നുതന്നെയാണ് ചിത്രകാരന്റെ വിശ്വാസം.
സത്യസന്ധതയുടെ തീവ്രവാദി !....അഹിംസയുടേയും !!

തീവ്രവാദം രണ്ടു തരമുണ്ട്.
1)മനസ്സിനകത്തേക്കുള്ള തീവ്രവാദം.
അത് സത്യസന്ധതയോടുള്ള തീവ്രമായ അഭിനിവേശമാണ്.സ്വന്തം മനസ്സിനോടും,സ്വന്തം വ്യക്തിത്വത്തോടും,സ്വന്തം ജീവിത മൂല്യങ്ങളോടും,സ്വന്തം കാഴ്ച്ചപ്പാടുകളോടും,സ്വന്തം അറിവിനോടും,സ്വന്തം സമൂഹത്തോടും സത്യസന്ധത പുലര്‍ത്തുക എന്നത് ഒരു തീവ്രവാദി ലക്ഷണം തന്നെയാണ്. ആര്‍ക്കും വേണ്ടാത്ത സത്യത്തിനുവേണ്ടി കഠിനമായി വാശിപിടിക്കുക എന്നത് തീവ്രവാദമല്ലെങ്കില്‍ പിന്നെന്താണ് ???
ഹഹഹഹഹ............. പക്ഷേ,അത്തരം ഏതു തീവ്രവാദിയും ഒരു നൂറ്റാണ്ടു മുന്‍പുവരെ വിഷം കൊടുത്തു കൊല്ലപ്പെടാനും,കണ്ണു കുത്തിപ്പൊട്ടിക്കപ്പെടാനും,ചുട്ടുകൊല്ലപ്പെടാനും,കുരിശിലേറ്റപ്പെടാനും,തലവെട്ടി മാറ്റപ്പെടാനും അര്‍ഹമായവിധം രാജ്യദ്രോഹികള്‍ തന്നെയായിരുന്നു ! കൊടിയ രാജ്യദ്രോഹ കുറ്റമായ ഈ തീവ്രവാദത്തെ ഹൃദ്യമായ മാനവിക വികാസമായി തിരിച്ചറിഞ്ഞ് ആദരിക്കാന്‍ പശ്ചാത്യ നാഗരികത വളര്‍ന്നിരിക്കുന്നു എന്ന് മനസ്സിലാക്കിയിരുന്നു മഹാത്മാഗാന്ധിയിലെ തീവ്രവാദി.
മഹാത്മാഗാന്ധി തീവ്രവാദിയാകുന്നത് തീവ്രമായ സത്യസന്ധത ജീവിതത്തില്‍ ആചരിക്കുന്നതിലൂടെയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ വിരിമാറിലൂടെ വലിച്ചുകെട്ടിയ തന്റെ ജീവിതത്തില്‍ സത്യസന്ധത കൊണ്ട് ഗാന്ധി രചിച്ച മാനവികതയുടെ അഹിംസാസന്ദേശം തങ്ങളുടെ സാസ്ക്കാരികതയുടെ ധന്യതയായി തിരിച്ചറിയാന്‍ പശ്ചാത്യ നാഗരികത വളര്‍ന്നു എന്നത് മനുഷ്യ ചരിത്രത്തിലെ മഹാഭാഗ്യം തന്നെയാണ്.മനസ്സിനകത്തേക്കുള്ള തീവ്രവാദത്തിലൂടെ ഗാന്ധി ലോകത്തിലെ എല്ലാ മനുഷ്യരേയും സഹോദരങ്ങളായി ഉള്‍ക്കൊള്ളാനാകുന്നവിധം തന്റെ മനസ്സ് വികസിപ്പിക്കുകയാണ് ചെയ്തത്. ആ വിസ്താരം പശ്ചാത്യരെക്കൊണ്ട് സാക്ഷ്യപ്പെടുത്താന്‍ കഴിഞ്ഞതിലൂടെ ഇടുങ്ങിയ മനസ്സുള്ള ഇന്ത്യക്കാര്‍ തങ്ങളുടെ സങ്കുചിതത്വം ഉപേക്ഷിക്കാതെത്തന്നെ അദ്ദേഹത്തിന്റെ ഭക്തരായി! ഗാന്ധിയെ കൊന്ന്, സ്റ്റഫ് ചെയ്ത് വഴിനീളെ വിഗ്രഹങ്ങളായി പ്രതിഷ്ടിച്ച് ...സത്യസന്ധതയുടെ തുടര്‍ തീവ്രവാദത്തെ നാം കടിഞ്ഞാണിട്ടു നിര്‍ത്തി. അതെ,മഹാത്മാവ് തീവ്രവാദിതന്നെയായിരുന്നു...മഹത്വമാര്‍ന്ന തീവ്രവാദി !!!

2)മസിലുകളിലേക്കുള്ള തീവ്രവാദം(മനസ്സിനു പുറത്തേക്ക്)
അസമത്വം വാഴുന്ന സമൂഹ്യ വ്യവസ്ഥിതിയുടെ അകത്തുനിന്നുകൊണ്ട് കൂടുതല്‍ വിഭവങ്ങള്‍ക്കും,അധികാരത്തിനും വേണ്ടിയുള്ള വിഭാഗീയമായ,കച്ചവട തന്ത്രങ്ങളിലധിഷ്ഠിതമായ വിലപേശലാണ് ഇത്.സ്വന്തം മനസ്സിനു അനുകൂലമായ ആശയങ്ങളോ,വാദഗതികളോ,അവകാശങ്ങളോ അന്യരും അംഗീകരിക്കണമെന്ന വാശിയും നിര്‍ബന്ധബുദ്ധിയും ഈ തീവ്രവാദത്തിന്റെ വസ്തുനിഷ്ടമല്ലാത്തതും,സത്യസന്ധമല്ലാത്തതും,വൈകാരികമായതുമായ രീതിയാണ്.അന്യരുടെ അവകാശങ്ങള്‍ കൂടി കവര്‍ന്നെടുക്കാം എന്ന ദുഷ്ട ലക്ഷ്യം പോലും മനോവികാസം പ്രാപിക്കാത്ത ഈ തീവ്രവാദികള്‍ തങ്ങളുടെ പരിപാവന ലക്ഷ്യമായി ഉയര്‍ത്തിക്കാണിക്കും.സ്വയം ആത്മബോധം നേടിയിട്ടില്ലാത്തവരും,അന്യ രാജ്യങ്ങളുടെയോ,വര്‍ഗ്ഗീയ ഗ്രൂപ്പുകളുടേയോ രാഷ്ട്രീയ വ്യാപന ലക്ഷ്യങ്ങളുടെയോ അടിമകളോ കൂലികളോ ആയവരും ഈ തീവ്രവാദ ബിസിനസ്സ് നടത്തി ഭൌതീകമായും രാഷ്ട്രീയമായും പുരോഗമിക്കാന്‍ ശ്രമിക്കുന്നത് അവികസിത രാജ്യങ്ങളിലെ പതിവു ദൃശ്യമാണ്.സമൂഹത്തില്‍ നിലവിലുള്ള ജാതി-മത-വര്‍ഗ്ഗ-വംശ-ഗോത്ര-പാര്‍ട്ടി-ആശയ വിഭാഗീയതയുടെ നേരിയ വിള്ളലുകളെങ്കിലും ഉപയോഗപ്പെടുത്തി, സംഘബലം കൂട്ടി,മസിലുരുട്ടുന്ന ഭീഷണിയോടെ നടത്തുന്ന ഈ തീവ്രവാദവും സംകുചിത രാഷ്ട്രീയ പ്രവര്‍ത്തനവും മാനവികതക്കു നേരെയുള്ള ആക്രമണവുമാണ്.

അറിവില്ലായ്മ,ഭക്തി,അടിമത്വം,വിധേയത്വം,ദാസ്യം എന്നീ കാരണങ്ങള്‍ കൊണ്ട് ആത്മബോധം ആര്‍ജ്ജിക്കാനാകാതെവരുന്നവരുടെ മനസ്സില്‍ ഭയം നിക്ഷേപിക്കുന്നതിലൂടെ നിര്‍മ്മിച്ചെടുക്കുന്ന സംഘബലമാണ് ഈ സങ്കുചിത തീവ്രവാദത്തിന്റെ കരുത്ത്.
വസ്തു നിഷ്ടമല്ലാത്ത ദുരഭിമാനങ്ങളും,അര്‍ദ്ധ സത്യങ്ങള്‍ കൊണ്ട് നിര്‍മ്മിക്കുന്ന കള്ള കഥകളുമായി ഈ തീവ്രവാദത്തെ ഭീകരവാദമായി വളര്‍ത്തിയെടുക്കാന്‍ അശേഷം ബുദ്ധിമുട്ടേണ്ടതില്ല.

തീവ്രവാദത്തിന്റെ കാരണം പിന്നോക്കാവസ്ഥയല്ല !
ഈ ലോകത്തെ ഏതൊരുവന്റേയും പിന്നോക്കാവസ്ഥയുടെ മുഖ്യകാരണം അവന്‍ തന്നെയാണ്. സ്വന്തം കഴിവില്ലായ്മയുടെ,അല്ലെങ്കില്‍ കഴിവിനെക്കുറിച്ചുള്ള ദുരഭിമാനത്തിന്റെ ഫലമായി പൊതു മാര്‍ഗ്ഗത്തില്‍ നിന്നും എപ്പോഴെങ്കിലും ഉള്‍വലിഞ്ഞു നിന്നതിന്റെ നിര്‍ഭാഗ്യകര അവസ്ഥയാണ് പിന്നോക്കാവസ്ഥ. സംഘടിത അടിമവല്‍ക്കരണത്തിലൂടെയോ,പിടിച്ചുപറിയിലൂടെയോ,രാഷ്ട്രീയമായി നിഷ്ക്കാസിതരായോ പിന്നോക്കാവസ്ഥയിലെത്തിയവരുമുണ്ട്. ഇവരെയെല്ലാം ഓരോ കാലഘട്ടങ്ങളില്‍ മാനവികത ഉണര്‍ത്തുപാട്ടായി വന്ന് വിളിച്ചുണര്‍ത്താറുണ്ട് എന്നത് നമ്മെ പിന്നോക്കാവസ്ഥയിലേക്ക് തള്ളിയവരുടെതന്നെ തെറ്റുകളും ക്രൂരതകളും തിരുത്തുന്ന മനുഷ്യസ്നേഹത്തിന്റെ പൊതുബോധമാണ്. ആ പൊതു ബോധത്തോളം വളരാനായി എന്നതാണ് മഹാത്മാഗാന്ധിയുടെ മഹത്വം.

പിന്നോക്കാവസ്ഥയുടെ കാരണം വിവരമില്ലായ്മ !

അന്യ സമൂഹങ്ങളുമായി നമ്മുടെ സമൂഹത്തെ താരതമ്യം ചെയ്യുംബോള്‍ മാത്രമുണ്ടാകുന്ന സാംബത്തികവും സാംസ്ക്കാരികവുമായ ആപേക്ഷിക വ്യത്യാസമാണ് പിന്നോക്കാവസ്ഥ. അതുകൊണ്ടു തന്നെ നമ്മുടെ പിന്നോക്കാവസ്ഥ ഇല്ലാതാക്കാന്‍ അന്യ സമൂഹങ്ങളെ
സംങ്കുചിത ചിന്തകള്‍ മാറ്റിവച്ച് തുറന്ന മനസ്സോടെ പഠിക്കുക മാത്രമേ വഴിയുള്ളു. സാംബത്തികമായി നാം എത്ര വളര്‍ന്നാലും അന്യ സമൂഹത്തിന്റെ മികവിനെക്കുറിച്ചുള്ള അറിവും,നമ്മുടെ പോരായ്മയെക്കുറിച്ചുള്ള വിമര്‍ശനവും ഇല്ലാതുള്ള വളര്‍ച്ച ശാശ്വതമല്ല.സമൂഹങ്ങളെ വിളക്കിച്ചേര്‍ക്കുന്ന ഘടകം തന്നെ ഈ ആത്മ വിമര്‍ശനങ്ങളും,അന്യ സമൂഹങ്ങളുടെ മികവിനേയും,അറിവിനേയും ഉള്‍ക്കൊള്ളാനുള്ള നമ്മുടെ സത്യാഭിമുഖ്യത്തിലൂടെയാണ്.അല്ലാതെ, ദുരഭിമാനത്തിലൂടെ ആയിക്കൂട !!!!

....................................................................
ചിത്രകാരന്റെ ഞായറാഴ്ച്ച ചിന്തകള്‍ കുറിച്ചുവച്ചതാണ്.ചിന്തയുടെ രൂപമോ ഭംഗിയോ ഒന്നും ശ്രദ്ധിച്ചിട്ടില്ല. സമൂഹത്തെ നിരന്തരം വിമര്‍ശിച്ച് ശക്തിപ്പെടുത്തുക എന്നത് ചിത്രകാരന്റെ മാനവിക വീക്ഷണത്തിന്റെ ഭാഗമാകുന്നത്,കലാപ്രവര്‍ത്തനമാകുന്നത് എങ്ങനെയെന്ന് ചിലര്‍ക്കെങ്കിലും ഇതില്‍ നിന്നും മനസ്സിലാകുമെന്ന് പ്രതീക്ഷിക്കട്ടെ!

Saturday, December 19, 2009

സൂഫിയ-മദനി മെഗസീരിയല്‍ ?

ഉസ്താദിന്റെ സഹധര്‍മ്മിണി സൂഫിയ മദനി ഇന്ത്യാവിഷനില്‍
കൊല്ലുകയോ...തിന്നുകയോ...കടിച്ചുകീറുകയോ ചെയ്യട്ടെ...!!!!”
മെഗാസീരിയലുകളേയും,റിയാലിറ്റി ഷോകളേയും വെല്ലുന്ന മനശ്ശാസ്ത്ര പ്രയോഗം.
എന്റെ ബ്രിട്ടാസേ...
തീവ്രവാദത്തില്‍ നിന്നും ഒരു കണ്ണീര്‍ കഥ കടഞ്ഞെടുക്കാനുള്ള
കൈരളി ടി.വി.യുടെ വിദഗ്ദശ്രമമോ ?
ജോണ്‍ ബ്രിട്ടാസിന്റെ കൈരളിയിലെ സൂഫിയ അഭിമുഖം
കണ്ണടച്ചാല്‍ ഇരുട്ടാകുമോ...?
ജോണ്‍ ബ്രിട്ടാസിന്റെ കൈരളിയിലെ സൂഫിയ അഭിമുഖം.

കേരളീയര്‍ ഇപ്പോള്‍ പുതിയൊരു സീരിയല്‍ കാണുന്ന ആഘോഷത്തിലാണ്. മത തീവ്രവാദത്തിന്റെ മെഗാ സീരിയലിലേക്ക് നായികയായി കടന്നുവന്നിരിക്കുന്നത് ശരീരമാസകലം പര്‍ദ്ദകൊണ്ട് മൂടിക്കെട്ടിയ സൂഫിയ മദനി എന്നൊരു വീട്ടമ്മയാണ്. ഈ സീരിയല്‍ ആരാണ് എഴുതി തയ്യാറാക്കുന്നതെന്നും, ആരാണ് സംവിധാനം ചെയ്യുന്നതെന്നും അറിയേണ്ടത് പൊതുവെ ഒരു കലസൃഷ്ടിയുടെ ആസ്വാദനത്തിന് ഒഴിച്ചുകൂടാനാകാത്ത അറിവാണെങ്കിലും നമ്മുടെ മന്ദബുദ്ധി പ്രേക്ഷകര്‍ അതിനെക്കുറിച്ചൊന്നും ചിന്തിച്ചു തലപുണ്ണാക്കാന്‍ തയ്യാറല്ല.

കേരളത്തിലെ സകല വീട്ടമ്മമാരേയും,പ്രത്യേകിച്ച് അഞ്ചോ അതില്‍ കൂടുതലോ തവണ ദിവസം നിസ്ക്കരിക്കുന്ന മുസ്ലീം വീട്ടമ്മമാരെയെല്ലാം സമീപഭാവിയില്‍ പോലീസിന്റെ കൈകളിലേക്ക് ...തിന്ന്വോ,കൊല്ലുകയോ,കടിച്ചു കീറുകയോ ചെയ്യാനായി... എറിഞ്ഞു കൊടുക്കേണ്ടിവരുമെന്ന അത്യന്തം സ്ഫോടനാത്മകമായ സ്ഥിതിവിശേഷമാണ് ജനമനസ്സുകളിലേക്ക് ഈ സീരിയല്‍ പ്രക്ഷേപിക്കുന്നത്.അതായത് സാംസ്ക്കാരികമായ വര്‍ഗ്ഗീയ ബോംബ് നിര്‍മ്മാണം! അതുകൊണ്ടുതന്നെ ഈ സീരിയല്‍ നമ്മുടെ സമൂഹത്തെ അതിതീവ്രവാദത്തിന്റെ ഭാവിയിലേക്കല്ലേ നയിക്കുന്നതെന്ന് ചിത്രകാരന്‍ ആശങ്കപ്പെടുന്നു. തീവ്രവാദത്തിന് മഹനീയതയും,സ്വീകാര്യതയും,നീതീകരണവും നല്‍കുന്ന ഈ സീരിയല്‍ നിര്‍മ്മാണം നമ്മുടെ കണ്‍‌വെട്ടത്തിനു പുറത്തുള്ള അന്താരാഷ്ട്ര സാംബത്തിക സ്രോതസ്സുകള്‍ ഹൈജാക്കു ചെയ്തിരിക്കുന്നു എന്നു പറയാം.അഥവ അവരുടെ തൃപ്പാദങ്ങളില്‍ കാണിക്കയായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു.

സത്യത്തില്‍ ആ സ്ത്രീയെ ഇത്രക്കും നാടകീയമായി അറസ്റ്റു ചെയ്യേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ ?
നിസാരമായ ഒരു ചോദ്യം ചെയ്യലോ,തെളിവന്വേഷണമോ ഒരു ഉത്സവമായി ഉയര്‍ന്ന പോലീസ് ഉദ്ദ്യോഗസ്തരുടെ പടയേയും,മന്ത്രിമാരേയും,ചാനല്‍ അവതാരകരേയും,പ്രത്യേക പരിശീലനം നേടിയ കമാന്‍ഡോകളുടെയും,പിഡിപി അനുയായികളായ കുറുച്യപടയേയും അണിനിരത്തുന്ന മെഗാസീരിയലായി രൂപപരിവര്‍ത്തനം നടത്തുന്നവരുടെ സാമൂഹ്യ വീക്ഷണം കാണുംബോള്‍ ഭയം തോന്നുന്നു.

അടിമത്വത്തില്‍ നിന്നും മോചനം നേടിയിട്ടില്ലാത്ത നമ്മുടെ ജന മനസ്സിനെ ത്രസിപ്പിക്കുന്ന രാഷ്ട്രീയസീരിയലുകള്‍ സൃഷ്ടിക്കുക എന്നതിലുപരി വസ്തുതാപരമായ അന്വേഷണവും,തീവ്രവാദ പ്രശ്നത്തിന്റെ പരിഹാരവും സാധ്യമാക്കുക എന്ന സത്യസന്ധമായ രാഷ്ട്രീയ-നീതിന്യായ ഉത്തരവാദിത്വത്തില്‍ നിന്നും നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എത്ര അകലെ നില്‍ക്കുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്.

ഏതെങ്കിലും ജാതിയിലോ മതത്തിലോ രാഷ്ട്രീയത്തിലോ തത്വ സംഹിതയിലോ വിശ്വസിക്കുന്ന സ്ത്രീ പുരുഷന്മാര്‍ ഉള്‍പ്പെടാത്ത ഒരു കുറ്റകൃത്യം നമ്മുടെ നാട്ടില്‍ നടക്കാനിടയില്ലല്ലോ. കുറ്റ കൃത്യത്തെ പോലീസിനും കോടതിക്കും വിട്ടുകൊടുക്കാതെ,കുറ്റകൃത്യം ചെയ്തവര്‍ക്കായി പക്ഷ-പ്രതിപക്ഷ നാടകങ്ങള്‍ രചിച്ച് സംവിധാനം ചെയ്ത് നാലുവര്‍ഗ്ഗീയവോട്ട് സംഘടിപ്പിക്കാം എന്നു കരുതുന്ന രാഷ്ട്രീയക്കാര്‍ പിന്‍പറ്റുന്ന ജനധിപത്യബോധം എത്ര ദരിദ്രമാണ്?

സവര്‍ണ്ണ ഫാസിസ്റ്റ് താല്‍പ്പര്യങ്ങള്‍ പെരുമ്പാംബിനെപ്പോലെ ഇന്ത്യന്‍ ജനതയെ വിഴുങ്ങുന്നുണ്ടെന്ന് ശരിയാണ്.രണ്ടായിരം കൊല്ലമായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രോസസാണത്. അതിനെതിരെയുള്ള സാംസ്ക്കാരികവും രാഷ്ട്രീയവുമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാതെ, ഗള്‍ഫ് പണത്തിനു മുന്നില്‍ സ്വയം ഒരു അടിയാനായി... ലോകത്തെ ഏറ്റവും വലിയ ഫാസിസ്റ്റ് ശക്തിയായ ഇസ്ലാമിക വര്‍ഗ്ഗീയതയുടെ വായ്ക്കകത്തു കയറിയിരുന്ന് വര്‍ഗ്ഗീയതയുടെ പല്ലിനു മൂര്‍ച്ചകൂട്ടുന്ന റിപ്പയറിങ്ങ് ജോലികളില്‍ പുരോഗമന പ്രസ്ഥാനത്തിന്റെ ബുദ്ധിജീവികളെന്നു അഭിമാനിക്കുന്നവര്‍ വ്യാപൃതരാകുന്നത് ആത്മഹത്യാപരമല്ലെങ്കില്‍ പിന്നെന്താണ് ?

വര്‍ഗ്ഗീയതയെ വര്‍ഗ്ഗീയതയായി കണ്ടില്ലെങ്കില്‍,അതു തുറന്നു പറഞ്ഞില്ലെങ്കില്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ അഡ്രസ്സ് ഏതാനും സഹകരണ സംഘങ്ങളിലേക്കു മാത്രമായി ഭാവിയില്‍ ചുരുങ്ങുന്ന സ്ഥിതിവിശേഷമുണ്ടാകും.

ഈ വിഷയത്തില്‍ ചിത്രകാരന്‍ എഴുതിയ പഴയ പോസ്റ്റിലേക്കുള്ള ലിങ്ക്: രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍
മനോരമ പത്രം ഒന്നാം പേജ് കണ്ണൂര്‍ എഡിഷന്‍ 16.12.09
മനോരമ പത്രം ഒന്നാം പേജ് കണ്ണൂര്‍ എഡിഷന്‍ 16.12.09
മനോരമ പത്രം ഒന്നാം പേജ് കണ്ണൂര്‍ എഡിഷന്‍ 16.12.09
മാതൃഭൂമി പത്രം ഒന്നാം പേജ്,കണ്ണൂര്‍ എഡിഷന്‍. 17.12.09

മാതൃഭൂമി ഒന്നാം പേജ് കണ്ണൂര്‍ എഡിഷന്‍ 18.12.09
മാതൃഭൂമി ഒന്നാം പേജ് കണ്ണൂര്‍ എഡിഷന്‍ 18.12.09
മാതൃഭൂമി ഒന്നാം പേജ് കണ്ണൂര്‍ എഡിഷന്‍ 19.12.09
തേജസ് പത്രം 23.12.09.ഒന്നാം പേജ്.തീവ്രവാദത്തിന്റെ മത പിന്തുണ !
മംഗളം പത്രം 23.12.09.ഒന്നാം പേജ്.
മംഗളം പത്രം 23.12.09.ഒന്നാം പേജ്.
മാധ്യമം പത്രം 23.12.09.ഒന്നാം പേജ്.
മാതൃഭൂമി പത്രം 23.12.09.ഒന്നാം പേജ്.

Sunday, December 13, 2009

രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍

നമ്മള്‍ ഏത് ജാതിക്കാരായാലും,ഏതു മതക്കാരായാലും,ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ അണികളായാലും എത്രമാത്രം ആശയപരമോ,ചിന്താപരമോ ആയി വ്യത്യസ്തരായാലും അത്തരം വ്യക്തിപരമായ നമ്മുടെ വിശ്വാസങ്ങള്‍ക്കും കാഴ്ച്ചപ്പാടുകള്‍ക്കൊക്കെ ഉപരിയായി നമ്മെ ഒന്നിപ്പിക്കുകയും സ്നേഹിപ്പിക്കുകയും ചെയ്യുന്ന മഹനീയമായൊരു രക്തബന്ധം നമുക്ക് പൊതുവായുണ്ട്. അതാണ് നമ്മുടെ നാട്,ദേശം,രാഷ്ട്രം എന്നൊക്കെപ്പറയുന്നത്. അതായത് നമ്മുടെ കാല്‍ച്ചുവട്ടിലെ ഇത്തിരി മണ്ണ് ! ആ മണ്ണിനോളം നമ്മളോട് രക്തബന്ധമുള്ള,നമ്മെ സഹോദരങ്ങളെന്ന് തിരിച്ചറിവുനല്‍കുന്ന ഒരു വിശ്വാസപ്രമാണവും ഈ ലോകത്തിലില്ല.ആ മണ്ണിനുവേണ്ടി യുദ്ധം ചെയ്ത് മരിക്കാം.അതിന് അന്തസ്സുണ്ട്.എന്നാല്‍ ആ മണ്ണിനെ വഞ്ചിക്കാനും,ഒറ്റുകൊടുക്കാനും, കൂട്ടിക്കൊടുക്കാനും ശ്രമിക്കുക എന്നത് ഈ ലോകത്ത് ഒരു മനുഷ്യനു ചെയ്യാവുന്ന ഏറ്റവും നികൃഷ്ടമായ നീചവൃത്തിയാണ്.

മുകളില്‍ പറഞ്ഞ സത്യം നമുക്കെല്ലാം പച്ചവെള്ളം പോലെ അറിയാവുന്നതുമാണ്.അതുകൊണ്ടാണല്ലോ കാശ്മീരില്‍ വെച്ചു കൊല്ലപ്പെട്ട കണ്ണൂര്‍ക്കാരന്‍ രാജ്യദ്രോഹിയുടെ അമ്മ തന്റെ ഏത്രയും പ്രിയപ്പെട്ട മകന്റെ മുഖം തനിക്കു കാണേണ്ടെന്ന് കരഞ്ഞു പറയുന്നതും, പഴയ മദനി ഭക്തനും രാജ്യദ്രോഹിയുമായ ലഷ്ക്കറെ ഭീകരന്റെ അച്ഛന്‍ തന്റെ മകന്‍ ശിക്ഷിക്കപ്പെടണമെന്ന് ഗതികെട്ട് വിളിച്ചുപറയുന്നതും !

ഇതെല്ലാം നമുക്ക് കാണിച്ചുതരുന്ന യാഥാര്‍ത്ഥ്യം രാജ്യദ്രോഹം അല്ലെങ്കില്‍ സ്വന്തം നാടിനെ വഞ്ചിക്കല്‍ ഒരു സാമൂഹ്യ ജീവിക്കും ന്യായീകരിക്കാനാകത്ത കുറ്റകൃത്യമാണെന്നാണ്. എന്നാല്‍ നമ്മുടെ ബുദ്ധിശൂന്യരായ അഥവ സ്വാര്‍ത്ഥതയാല്‍ ബുദ്ധിമരവിച്ചവരായ രാഷ്ട്രീയ തൊഴിലാളികളുടെ അധികാര ദുര നിമിത്തം നമുക്ക് അപ്രധാനമായിമാറിയ രാഷ്ട്രമെന്ന ബോധം നമ്മുടെ മത നിരപേക്ഷതയെ ദുര്‍ബലപ്പെടുത്തിയതാണ് ഇന്നത്തെ രാജ്യദ്രോഹികളുടെ വളര്‍ച്ചക്ക് വളമായത്. നമ്മുടെ രാഷ്ട്രീയത്തിന്റെ മതനിരപേക്ഷതക്കേറ്റ തളര്‍ച്ച അന്യരാജ്യങ്ങളിലെ മതാധിഷ്ഠിത രാഷ്ട്രീയ ശക്തികള്‍ക്ക് സുവര്‍ണ്ണാവസരമൊരുക്കുന്നതുപോലും നിസംഗതയോടെ, താത്വിക ന്യായവാദങ്ങളിലൂടെ ന്യൂനപക്ഷാവകാശമായി വ്യാഖ്യാനിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ രാജ്യദ്രോഹത്തിന് കൂട്ടുനിന്ന്‌ ജനങ്ങളെ വിഢികളാക്കി എന്നത് ക്ഷമിക്കാവുന്ന കുറ്റമല്ല.

ചിത്രകാരന്‍ മതാധിഷ്ഠിത രാഷ്ട്രീയപാര്‍ട്ടികളെ വര്‍ഗ്ഗീയ വിഷ വൃക്ഷങ്ങള്‍ എന്ന് ആക്ഷേപിച്ചുകൊണ്ട് വെറുപ്പോടും അറപ്പോടും നോക്കിക്കാണുന്ന ആളാണ്. എന്നാല്‍ സി.പി.എം.എന്ന തൊഴിലാളി വഞ്ചക പാര്‍ട്ടിയെ അതിന്റെ ഇന്നത്തെ രാജ്യദ്രോഹപരമായ നിലപാടുകളുടെ പേരിലും,അവസരവാദപരമായ ആദര്‍ശ കാപട്യത്തിന്റെ പേരിലും മുകളില്‍ പറഞ്ഞ വര്‍ഗ്ഗീയ പാര്‍ട്ടികളേക്കാള്‍ അറപ്പോടെയാണ് കാണുന്നത്. ആ രാഷ്ട്രീയപാര്‍ട്ടിയുടെ നന്മനിറഞ്ഞ അണികളുടെ ആത്മാര്‍ത്ഥതയേയും,ത്യാഗത്തേയും,സ്വപ്നങ്ങളേയും വ്യഭിചരിച്ച അതിന്റെ നേതൃത്വത്തെ ശപിക്കാനെ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവര്‍ക്കാകു.

മതങ്ങള്‍ക്കും,പണത്തിനും രാഷ്ട്രീയത്തില്‍ ഇടപെടാനാകത്തവിധം നമ്മുടെ മതനിരപേക്ഷതയെ ശക്തിപ്പെടുത്തുക എന്നതുമാത്രമാണ് സ്നേഹത്തോടെ എല്ലാ ജാതിമതസ്തര്‍ക്കും സമാധനത്തില്‍ ഈ നല്ല ഭൂമിയില്‍ ജീവിക്കാനുള്ള ഒരേയൊരു വഴിയെന്ന സത്യം നാം മനസ്സിലാക്കാന്‍ തീവ്രവാദത്തിന്റെ ഈ സുനാമി കാരണമായെങ്കില്‍ എന്നാശിച്ചുപോകുന്നു.

മത നിരപേക്ഷതയുടെ ശത്രുക്കള്‍
മാധ്യമം,തേജസ്സ്,ദേശാഭിമാനി തുടങ്ങിയ പത്രങ്ങള്‍ തൊഴിലാളികളുടേയും ന്യൂനപക്ഷത്തിന്റെയും ദളിതരുടേയും സ്ത്രീപക്ഷത്തിന്റേയും ചോരയില്‍ നിന്നും ചലത്തില്‍ നിന്നും തങ്ങളുടെ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്ക് ഊര്‍ജ്ജ്യം സംഭരിക്കുന്നതായി ചിത്രകാരനു തോന്നുന്നു. ബ്ലോഗില്‍ ഈ തല്‍പ്പര ഗ്രൂപ്പുകളുടെ പ്രചാരവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന, ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണെന്ന നാട്യത്തില്‍ രാജ്യദ്രോഹത്തിനെതിരേയുള്ള ജാഗ്രതയെപ്പോലും നിരപരാധികള്‍ക്കെതിരെയുള്ള കള്ളക്കഥകളായി വ്യാഖ്യാനിച്ച് ഫലിപ്പിക്കുന്ന നല്ലൊരു സംഘം തന്നെ വ്യത്യസ്ത തൂലികാനാമങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടിട്ടുണ്ട്. ബ്ലോഗര്‍മാരെന്ന നിലയില്‍ ഇവരെ ദാക്ഷിണ്യമില്ലാതെ തുറന്നു കാണിക്കാന്‍ ചിത്രകാരന്‍ അഭ്യര്‍ത്ഥിക്കുന്നു.
കാരണം... ജീവിതം, സ്നേഹം,സാഹിത്യം,കല എന്നതെല്ലാം ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്.
ആത്യന്തികമായി നാമെല്ലാവരും മനുഷ്യരാണെന്നോര്‍മ്മിപ്പിക്കുന്ന രാഷ്ട്രീയബോധം.
നമുക്ക് രാഷ്ട്രീയക്കാരാകം... നമ്മുടെ നാടിന്റെ സമാധാനത്തിനും,നമ്മുടെ സുരക്ഷക്കും !!!
...........................................................

ഇതുമായി ബന്ധപ്പെട്ട മാതൃഭൂമിയില്‍ മനോജ് കെ. മേപ്പയില്‍ എഴുതിയ “ജാഗ്രത; കേരളം തീവ്രവാദത്തിന്റെ ലക്ഷ്യകേന്ദ്രം” എന്ന ലേഖനത്തിന്റെ മാതൃഭൂമി ലിങ്ക് (കുതിരവട്ടന്‍ നല്‍കിയത്) ഇവിടെ ചേര്‍ക്കുന്നു. സമകാലീന സംഭവങ്ങളുമായി വളരെ വസ്തുനിഷ്ടമായ മുന്നറിവു നല്‍കുന്ന മാതൃഭൂമിയിലെ ലേഖനം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സര്‍ക്കാരോ,പോലീസോ,ജനങ്ങളോ പരിഗണിച്ചില്ലെന്നത് നമ്മേ ഗ്രസിച്ചിരിക്കുന്ന അരാഷ്ട്രീയതയുടെ ആഴം വ്യക്തമാക്കുന്നു.
മാതൃഭൂമി പത്രം 2009 നവംബര്‍ 29
2009ഡിസംബര്‍12മാതൃഭൂമി
മാതൃഭൂമി 2009 ഡിസംബര്‍ 8
മാതൃഭൂമി 2009 ഡിസംബര്‍ വെള്ളിയാഴ്ച്ച
മാതൃഭൂമി 2009 ഡിസംബര്‍ 13 ഞായര്‍
മാതൃഭൂമി 2009 ഡിസംബര്‍ 13 ഞായര്‍
മാതൃഭൂമി 2009 ഡിസംബര്‍ 10 വ്യാഴം
മാതൃഭൂമി 2009 ഡിസംബര്‍ 30 ബുധന്‍

Friday, December 11, 2009

മലയാളമറിയാത്ത കേരളമേ ലജ്ജിക്കുക !

നമ്മുടെ നെറ്റ് കഫെകള്‍ അത്യാവശ്യം ഇംഗ്ലീഷില്‍ ഈ-മെയില്‍ അയക്കാനും,പിന്നെ അശ്ലീല വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കാനും മാത്രമുള്ള പൊതു ഇടങ്ങളാണെന്ന് തോന്നുന്നു.കേരളത്തിലെ ഒട്ടുമിക്ക നെറ്റ് കഫെകളിലെ കംബ്യൂട്ടറുകളിലും മലയാള ഭാഷ കിട്ടാക്കനിയാണ്.എവിടേയും യൂണീക്കോഡ് മലയാളം ലഭ്യമല്ല.വളരെ അനായാസമായി മലയാളം ഇന്‍സ്റ്റാള്‍ ചെയ്ത് കംബ്യൂട്ടര്‍ കഫെകളെ വായന ശാലകള്‍ പോലെ ജന സൌഹാര്‍ദ്ദനിലയങ്ങളായും,സാംസ്ക്കാരിക കേന്ദ്രങ്ങളായും പരിവര്‍ത്തനപ്പെടുത്താമെന്നിരിക്കെ നമ്മുടെ സര്‍ക്കാരിനോ,കംബ്യൂട്ടര്‍ സാക്ഷരതാക്കുവേണ്ടിയുള്ള സാങ്കേതിക വിദഗ്ദര്‍ക്കോ അതിനുവേണ്ടിയുള്ള സംഭാവനകളൊന്നും നല്‍കാനാകുന്നില്ലെന്നത് നിര്‍ഭാഗ്യകരം തന്നെ.
കേരളത്തില്‍ യാതചെയ്യേണ്ടിവരുന്ന മലയാളം ഉപയോഗിക്കുന്ന ബ്ലോഗര്‍മാര്‍ക്കാണ് ഈ അസൌകര്യം വളരെ അരോചകമായി തോന്നുക. കാരണം പലരുടെയും മെയില്‍ ബോക്സില്‍ നിറഞ്ഞിരിക്കുന്ന മെയിലുകള്‍ അധികവും മലയാളത്തിലാകുമെന്നതിനാല്‍ മെയില്‍ ബോക്സ് തുറന്നാലും മെയിലുകള്‍ വായിക്കാനാകാതെ വിഷമവൃത്തത്തിലാകുന്നു !
ഇതിനൊരു പരിഹാരം ബ്ലോഗര്‍മാര്‍ മുന്നിട്ടിറങ്ങിത്തന്നെ ഉണ്ടാക്കേണ്ടതാണെന്നു തോന്നുന്നു.
കേരള ബ്ലോഗ് അക്കാദമി,വിവിധ ബ്ലോഗ് കമ്യൂണിറ്റികള്‍,ബ്ലോഗ് പത്രങ്ങള്‍,മലയാളം ന്യൂസ് പോര്‍ട്ടലുകള്‍ എന്നിവര്‍ കൂട്ടായ്മയോടെ ശ്രമിച്ചാല്‍ നമ്മുടെ ഇന്റെര്‍നെറ്റ് കഫെകള്‍ മലയാളം യൂണിക്കോഡ് ഇന്‍സ്റ്റാള്‍ ചെയ്യാനും,മലയാളം മെയില്‍ അയക്കലും ബ്ലോഗ് വായനയും,എഴുത്തും അനായസമാക്കാനും സാധിക്കുന്നതാണ്. ഈ സദുദ്ധേശത്തിനായി നമുക്ക് യോജിച്ച് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.വിദേശങ്ങളില്‍ നിന്നും വല്ലപ്പോഴും നാട്ടില്‍ വരുന്നവര്‍ക്കും കഫെകളുടെ മലയാളവല്‍ക്കരണം വളരെ ആശ്വാസമാകും.ഇത്തരം ചിന്തകളും,പ്രവര്‍ത്തനവും വികസിക്കുന്നതിനായി ഈ വിഷയം ബ്ലോഗര്‍മാര്‍ ചര്‍ച്ചചെയ്യണമെന്ന് ചിത്രകാരന്‍ അഭ്യര്‍ത്ഥിക്കുന്നു.

Thursday, December 10, 2009

തീവ്രവാദം...മഹാമനസ്കതയുടെ സന്തതി!!!

കേരളീയരായ നാം ലോകത്തില്‍ വച്ച് ഏറ്റവും കൂടുതല്‍ മഹാമനസ്കത ചുമന്നു നടക്കുന്ന ജനവിഭാഗമാണെന്ന് ചിത്രകാരന് അഭിപ്രായമുണ്ട്.മഹാമനസ്കതയുടെ അസ്ക്യത സഹിക്കവയ്യാതെ വ്യക്തിപരമായി ചിത്രകാരനും ഏറെ കഷ്ടപ്പെടുന്നുണ്ട്.
മഹാബലിയിലാണ് ഈ രോഗം ഏറ്റവും ഗുരുതരമായ അവസ്ഥയില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ളത്.മാവേലിയുടെ തലയില്‍ ചവിട്ടാന്‍ കൊതിച്ച കള്ളന്‍ വാമനന്‍ പട്ടരുടെ മുന്നില്‍ കിരീടമഴിച്ചുവച്ച് ചവിട്ടാന്‍ പാകത്തിന് തലകുനിച്ചിരുന്നുകൊടുത്ത മഹാബലിയുടെ മഹാമനസ്ക്കത ഒരു മാറാവ്യാധിയായി നമ്മുടെ ജീവിതത്തിന്റെ ഭാഗമായി... സഹസ്രാബ്ദങ്ങളായി പാരംബര്യമായി നമ്മേ പിന്തുടരുന്നു.
ആറ്റുനോറ്റ് ബാലറ്റുപെട്ടിയിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോഴും നമ്മുടെ മഹാമനസ്ക്കത പ്രതിപക്ഷമായിരിക്കേണ്ട ജന്മി നാടുവാഴിത്ത്വ സവര്‍ണ്ണതയുടെ തിരുമുന്‍പില്‍ അധികാരം കാഴ്ച്ചക്കുലയായി സമര്‍പ്പിച്ച് നംബൂതിരിപ്പാടിനെ വാഴ്ത്തി,നാം ധീരതയോടെ മാറിനിന്നു.ത്യാഗമാണ് മഹാമനസ്ക്കതയുടെ സംബാദ്യം. ത്യാഗം നമ്മുടെ പത്തായങ്ങളിലും,പറംബിലും,പെരുവഴിയിലും കുമിഞ്ഞുകൂടി, കുമിഞ്ഞുകൂടി... രക്തസാക്ഷി മണ്ഡപങ്ങളെ കണികാണാതെ പുറത്തിറങ്ങി നടക്കാനാകാത്ത സ്ഥിതിയായി ! അത്ഭുതം പോലെ ഒരു കണ്ണേട്ടനുണ്ടായിരുന്നു... കല്യാണം കഴിക്കാന്‍പോലും മഹാമനസ്ക്കത കക്ഷിയെ അനുവദിച്ചില്ല.ഈ മഹാമനസ്ക്കത രോഗമായി ബാധിച്ചാല്‍ നമുക്ക് പിന്നെ കണ്ണുകാണില്ല. നമ്മുടെ പ്രശസ്തിക്ക് ഊനം തട്ടുന്ന ഒരു പ്രവര്‍ത്തിയും എത്ര നിര്‍ണ്ണായകമാണെങ്കിലും ഈ രോഗികള്‍ക്ക് ചെയ്യാനാകില്ല.അഴിമതിക്കെതിരെ മഹാമനസ്ക്ക രോഗിയുടെ ചെറുവിരല്പോലും അനങ്ങില്ല.കുരങ്ങനേയും,ചീങ്കണ്ണിയേയും,പാംബിനേയും ചുട്ടുകൊന്നതുപോലും ന്യായീകരിക്കാന്‍ മഹാമനസ്ക്കരോഗം മൂത്ത് സ്വാര്‍ത്ഥകര്‍ത്തവ്യാവസ്ഥയിലെത്തുന്ന ത്യാഗരോഗികള്‍ നിര്‍ബന്ധിതരാകും! ഈ അവസ്ഥയെ മാവേലിരൊഗം എന്നാണ് ചിത്രകാരന്‍ വിളിക്കുക.മഹാഭാരതത്തിലെ ധര്‍മ്മപുത്രര്‍ക്കും ഈ രോഗം കലശലായ നിലയില്‍ കാണാം. അതില്‍നിന്നും നാം മനസ്സിലാക്കേണ്ടത് ഈ രോഗത്തിന്റെ ഉറവിടം ബ്രാഹ്മണ്യമാണെന്നുതന്നെയാണ്. ബലിഷ്ടരെ പറഞ്ഞുപൊക്കി,ധാര്‍മ്മികതയുടേയും,മഹത്വകാംക്ഷയുടേയും ഉത്തുംഘശൃഖത്തിലെത്തിച്ച് അവിടെനിന്നും തള്ളിയിട്ട് കൊന്ന് ആത്മഹത്യയും,ത്യാഗവുമാണെന്ന് പാണന്മാരെക്കൊണ്ട് പാടിച്ച് രക്തസാക്ഷികളെയും,വിഗ്രഹങ്ങളേയും നിര്‍മ്മിക്കുന്ന കുടിലബുദ്ധിയുണ്ടിതില്‍.

ഇങ്ങനെയൊക്കെ ചിന്തിച്ചു കണ്ടുപിടിക്കാന്‍ ചിത്രകാരനെപ്പോലെ അപാരമായ ബുദ്ധിമാന്ദ്യം ആവശ്യമായതിനാല്‍ സാധാരണക്കാരായ ബുദ്ധിയുള്ള ബ്ലോഗര്‍മാര്‍ ആ വിഷയം വിടുക. നമുക്ക് തടിയന്റവിടെ നസീറിലേക്കു വരാം !
ഇപ്പോള്‍ മത തീവ്രവാദികള്‍ക്കും രാജ്യദ്രോഹികള്‍ക്കും വിലയിടിവുള്ള സമയമാണ്. കുറച്ചു മാസം മുന്‍പുവരെ ഇസ്ലാമിക തീവ്രവാദി എന്നാല്‍ ദിവ്യത്വമുള്ള,സഹാനുഭൂതിക്ക് പാത്രീഭവിക്കേണ്ട പഞ്ചപാവങ്ങളായിരുന്നു നമുക്ക്.തുരുംബന്‍ താടിയും,പാക്കിസ്ഥാനി വേഷവും,കണങ്കാല്‍ തൊടാത്ത കാത്സ്രായിയും,നെറ്റി തറയിലിടിച്ച് കഷ്ടപ്പെട്ടുണ്ടാക്കുന്ന കറുത്ത നിസ്ക്കാര തഴംബും മലബാറിലെ തെരുവുകളില്‍ താരമൂല്യമുണ്ടാക്കുന്ന ജിഹാദി ലക്ഷണങ്ങളായിരുന്നു. കാഷ്മീരില്‍ വച്ച് മലയാളി ജിഹാദികള്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചതിനെത്തുടര്‍ന്നാണ് ജിഹാദികള്‍ക്ക് ആദ്യം വിലയിടിഞ്ഞത്.നമ്മുടെ മഹാമനസ്ക്കത ഉയര്‍ത്തെണീറ്റ് അതു വ്യാജ വാര്‍ത്തയാണെന്ന് വിശ്വസിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും,കൊല്ലപ്പെട്ട ജിഹാദിയുടെ മാതാവ് മകനെ തള്ളിപ്പറഞ്ഞ സ്ഥിതിക്ക് മഹാമനസ്ക്കതക്ക് വിചാരിച്ചതുപോലെ മാര്‍ക്കെറ്റ് കിട്ടിയില്ല.

അടുത്തതായി ലൌജിഹാദാണ് (റോമിയോ ജിഹാദ്)മഹാമനസ്ക്കരുടെ മനസ്സ് തുറന്നുകാണിക്കാനുള്ള സുവര്‍ണ്ണാവസരമായി കേരളത്തില്‍ രംഗത്തുവന്നത്. കമ്മ്യൂണിസ്റ്റു പാര്‍ട്ടികളില്‍ ഇഴഞ്ഞുകയറിയിട്ടുള്ള വര്‍ഗ്ഗീയ താത്വികാചാര്യന്മാരുടെ ലേഖന പരംബരകളുടെ മഹാമനസ്ക്കതാപ്രവാഹത്തില്‍ തങ്ങളുടെ സംഭാവനകൂടി അര്‍പ്പിക്കാന്‍ കമ്മ്യൂണിസ്റ്റുകളും ലൌജിഹാദികളും കെട്ടിപ്പിടിച്ചുകൊണ്ടാണ് വരിനിന്നത്. മത വിമര്‍ശകനായ ചിത്രകാരനുപോലും ഇസ്ലാം മതത്തില്‍ ചേരാനും വിവിധ മതങ്ങളില്‍ പെട്ട നാലു സുന്ദരിമാരെ മതം മാറ്റി നിക്കാഹുകഴിക്കാനും,അതിലൂടെ ഉദാത്തമായ സ്നേഹത്തിന്റെ/പ്രേമത്തിന്റെ മത രാഷ്ട്രീയതയില്‍ അണിചേരാനും ഒരു വേള മോഹമുദിച്ചിരുന്നു ! പ്രേമം അനിസ്ലാമികമാണെന്നും,രക്ഷിതാക്കള്‍ നിശ്ചയിച്ചുറപ്പിക്കുന്ന നിക്കാഹിനേ സാധുതയുള്ളെന്നും ഏതോ ഒരു മോല്യാര്‍ പത്രപ്രസ്താവന നടത്തിയതോടെ ആ മോഹം പൊലിഞ്ഞുപോയി.

ഇപ്പോള്‍ തടിയന്റവിടെ നസീര്‍ കേരളത്തിനു പുറത്തുള്ള പോലീസിന്റെ പിടിയിലായതോടെ തീവ്രവാദികളും,മഹാമനസ്ക്കത തൊഴിലാളിവര്‍ഗ്ഗവും ഒരേപോലെ വെട്ടിലായിരിക്കുന്നു. ഇന്ത്യമുഴുവന്‍ ഭീകരവദം പടര്‍ത്താനുള്ള ഇസ്ലാമിക സത്കര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജിഹാദികളില്‍ ഭൂരിഭാഗവും കണ്ണൂര്‍ക്കാരാണെന്ന് കേള്‍ക്കുംബോള്‍ ,അവര്‍ നടത്തിയ സ്ഫോടനപരംബരകളുടെ വഴിക്കണക്ക് പരിശോധിക്കുംബോള്‍ ഭീകരതക്ക് ചൂട്ടുപിടിച്ച് കഞ്ഞിവച്ചുവിളംബിയ മഹാമനസ്ക്കര്‍ക്ക് കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ ! എല്ലാ മതങ്ങളും മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മനപ്പൂര്‍വ്വം വിസ്മരിച്ചുകൊണ്ട് മഹാമനസ്ക്കന്‍ നംബൂതിരി ഇസ്ലാമികതയെ മടിയിലിരുത്തി താലോലിച്ചതിന്റെ ദുരന്തപര്യവസാനം ഇനി എന്തൊക്കെയാകുമൊ ആവോ ? കാരണം ഇപ്പോഴും മത പ്രീണനത്തിന്റെ ഭവിഷ്യത്തുക്കളെന്ത് എന്ന് ചിന്തിക്കാനുള്ള ശേഷി നമുക്കുണ്ടായിട്ടില്ല.

നമ്മുടെ മഹാമനസ്ക്കതതന്നെയാണ് ഇവിടെ വില്ലനായി ഒളിഞ്ഞുനില്‍ക്കുന്നത്. സത്യത്തെ സത്യമായി കാണാതെ,പാംബിന്‍ കുഞ്ഞിനെ മനുഷ്യകുഞ്ഞായി സങ്കല്‍പ്പിച്ച്...മനുഷ്യത്വം മന്ത്രതന്ത്രങ്ങളിലൂടെ ആവാഹിച്ച്, ഓമനിച്ച്,പാലുകൊടുത്ത് പ്രീണിപ്പിച്ച് നാം ഭാവിയിലേക്ക് ഭീകരമായ സംബാദ്യങ്ങള്‍ സ്വരൂപിച്ചുകൊണ്ടിരിക്കുകയായിരുന്നു.മതങ്ങള്‍ക്ക് വേദനിക്കുംബോള്‍ നൊന്തുപോകുന്ന തരളമനസ്സുമായി നമ്മുടെ മഹാമനസ്ക്കത നടത്തുന്ന ഈ കപടമായ സ്വാര്‍ത്ഥ മഹത്വ കാംക്ഷയെ ഇനിയും തുറന്നുകാണിക്കാതിരുന്നാല്‍ ഹിന്ദു,മുസ്ലീം,ക്രൈസ്തവ,മതേതര വിഭാഗങ്ങളിലെല്ലാമുള്ള അടിസ്ഥാന വര്‍ഗ്ഗമായ മനുഷ്യരുടെ താല്‍പ്പര്യം ഈ സ്വാര്‍ത്ഥികളായ മഹാമനസ്ക്കര്‍ നശിപ്പിച്ച് നമ്മേ കുളം തോണ്ടുമെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.

ഫലത്തില്‍ ഇന്ത്യയിലെ തീവ്രവാദം...മഹാമനസ്കതയുടെ സന്തതിതന്നെയാണ്. മതത്തെ അര്‍ഹതയുടെ മാനദണ്ഢമാക്കതുള്ള സത്യത്തിന്റേയും നീതിയുടേയും വിതരണത്തിലൂടെ മാത്രമേ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഇന്ത്യക്കാരനെന്ന് അഭിമാനവും,അന്തസ്സും കൈവരികയുള്ളു.തീവ്രവാദത്തെ തള്ളിപ്പറയുന്ന മതവിശ്വാസികള്‍ക്കാണ് ഈ സത്യം കൂടുതല്‍ വ്യക്തമായി ഉള്‍ക്കൊള്ളാനാകുക.കാശ്മീരില്‍ കൊല്ലപ്പെട്ടയാളുടെ ഉമ്മക്ക് അതിനു കഴിയുന്നുണ്ട്.തടിയന്റവിടെ നസീറിന്റെ വാപ്പക്കും കഴിയുന്നുണ്ട് നമ്മുടെ നാട്ടിലെ മഹാമനസ്ക്കര്‍ക്ക് കഴിയണമെന്നില്ല. മഹാമനസ്ക്കത കപടമായ സ്വാര്‍ത്ഥതയാണെന്ന് നമുക്കറിയില്ലല്ലോ !!!

Tuesday, December 8, 2009

തിരുവില്വാമല ഐവര്‍മഠം ശ്മശാനം

കുറച്ചു കാലമായി ഐവര്‍മഠം എന്ന ശ്മശാനം ചിത്രകാരനെ വേട്ടയാടുന്നു. ഇന്നലെയാണ് (7.12.09)നിയതമായ രൂപമില്ലാതിരുന്ന ആ ശ്മശാനത്തിന്റെ ബ്രാന്‍ഡ് നാമത്തിനു പിന്നിലുള്ള ഭൂപ്രകൃതി ഹൃദിസ്ഥമാക്കാനായത്.ഒരു പത്തു വര്‍ഷം മുന്‍പ് ഭാരതപ്പുഴയുടെ തീരത്തുള്ള തിരുവില്വാമല (പാലക്കാട് ജില്ല) ശ്മശാനത്തെക്കുറിച്ച് ഒന്നും കേട്ടിരുന്നില്ല.എന്നാല്‍ അടുത്തകാലത്തായി കോഴിക്കോട്,മലപ്പുറം,പാലക്കാട്,തൃശൂര്‍ ജില്ലകളിലുള്ള ജനങ്ങളുടെ പൊതുശ്മശാനം തിരുവില്വാമല പഞ്ചായത്തിലാണ്.ഒ.വി.വിജയന്റെ ശവസംസ്ക്കാര ചടങ്ങുകളെക്കുറിച്ചുള്ള ബഹളങ്ങള്‍ക്കിടയിലാണ് ഐവര്‍ മഠം എന്നൊരു ശവസംസ്ക്കാര വ്യവസായത്തെക്കുറിച്ച് ചിത്രകാരന്‍ ആദ്യമായി കേള്‍ക്കുന്നത്. ഇപ്പോള്‍,ഐവര്‍ മഠം എന്നത് ശവസംസ്ക്കാരത്തിന്റെ ഒരു ബ്രാന്‍ഡ് നൈം ആയിരിക്കുന്നു ഇവിടങ്ങളില്‍. എന്തോ... നേരിട്ട് സ്വര്‍ഗത്തിലേക്ക് പിതൃക്കളെ വണ്ടി കയറ്റി വിടുന്ന ആസ്ഥാനം.നൂറോളം മൃതദേഹം ഒരേസമയം ഭാരതപ്പുഴയുടെ തീരത്തുള്ള ഈ ശ്മശാനത്തില്‍ ദഹിപ്പിക്കാം ! ഈ ശ്മശാനത്തെ ആകര്‍ഷകമാക്കുന്നത് അതിന്റെ നടത്തിപ്പിലെ പ്രഫഷണലിസം തന്നെയാണ്. ശ്മശാനത്തിന്റെ വിസിറ്റിങ്ങ് കാര്‍ഡ് പലരുടേയും കയ്യില്‍ കാണും. അതിലെ ഫോണ്‍ നംബറില്‍ ഒന്നു വിളിച്ചുപറയുകയേ വേണ്ടു.മൃദദേഹത്തിനുള്ള അവസാനത്തെ വിറകുകൊണ്ടുള്ള കട്ടിലും രാമച്ചം,ചന്ദനത്തിരി,മണ്‍കുടം,കിണ്ടി,വെള്ളം...എല്ലാം റെഡിയായിക്കഴിഞ്ഞു.ആംബുലന്‍സ് അയക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അതും റെഡി. മരിക്കാന്‍ ഇത്രയും നല്ല സാഹചര്യം നമ്മുടെ നാട്ടിലുണ്ടായിരുന്നില്ലെന്ന് മനസ്സിലാകും ശ്മശാന നടത്തിപ്പുകാരുടെ പ്രഫഷണലിസം കണ്ടാല്‍. ശ്മശാനത്തില്‍ അംബുലന്‍സില്‍ നിന്നും ഇറങ്ങിയപാടെ മൃദദേഹത്തെ അനുഗമിക്കുന്നവരെത്തേടി മണ്‍ കുടവുമായി ഒരാള്‍ വരും. ചടങ്ങു നടത്തേണ്ടവര്‍ കുളിച്ച് ഈറനായി വരണം...
ചിതകൊളുത്തേണ്ട മൂത്ത പുത്രന്‍ മുങ്ങിക്കുളിക്കിടക്ക് മണ്‍ കുടത്തില്‍ കര്‍മ്മം ചെയ്യാനുള്ള വെള്ളവും എടുക്കേണ്ടതാണ്.
കുളിച്ചെത്തിയവര്‍ മൃതദേഹം ചിതയില്‍ വച്ചുകഴിഞ്ഞ് പഞ്ചായത്തിനുള്ള ഫീസായ 50 രൂപയും,സംസ്ക്കാരത്തിനാവശ്യമായ ചിലവുകള്‍ക്കാവശ്യമായ 1450 രൂപയുടെ ബില്ലും അടക്കാം. മരണാനന്തര ചടങ്ങുകള്‍ക്കുവേണ്ടിയുള്ള അസ്ഥിശേഖരിക്കാന്‍ വരുംബോള്‍ തൊട്ടടുത്ത ഐവര്‍മഠം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ അടക്കാനുള്ള 275രൂപകൂടി കൊണ്ടുവന്നാല്‍ ചിലവുകളെല്ലാം തീര്‍ന്നു.
പഞ്ചായത്ത് ശ്മശാനം ലേലത്തില്‍ പിടിക്കുന്നവരാനത്രേ ശവസംസ്ക്കാര ചടങ്ങിനുള്ള സൌകര്യങ്ങളൊരുക്കുന്നത്.

ഈ ശ്മശാനം യശാശാരീരയായ ഭാരതപ്പുഴയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് എന്നതായിരിക്കണം ഇത്ര തിരക്കുപിടിച്ച് ശ്മശാനമാകാന്‍ കാരണം. ഭാരതപ്പുഴ എന്ന കാടുപിടിച്ച വയലുപോലെയോ
,പറംബു പോലെയോ ഉള്ള നദിയുടെ ശവത്തിന്റെ ഓരത്തുകൂടി ഏതാണ്ട് ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു ചോലയിലെ വെള്ളം മണല്‍ ചാക്കുകളിട്ട് തടഞ്ഞു നിര്‍ത്തിയാണ് സംസ്ക്കാര ചടങ്ങിനായി എത്തിച്ചേരുന്നവര്‍ ഏതാണ്ട് മുട്ടോളം മാത്രം വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നത്.

നമ്മുടെ സമൂഹത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മരണമണികൂടി ഐവര്‍മഠം പോലുള്ള ശ്മശാനങ്ങളില്‍ മുഴങ്ങുതായി ചിത്രകാരനു കാണാനായി.മതങ്ങളില്‍ നിന്നും,ആചാരങ്ങളില്‍ നിന്നും വേര്‍പ്പെടുത്തേണ്ടിയിരുന്ന ജനന മരണ വിവാഹപരമായ സാമൂഹ്യാ‍വശ്യങ്ങളെ ഏറ്റെടുത്ത് നടത്താനുള്ള ബുദ്ധിവൈഭവം പ്രകടിപ്പിക്കേണ്ടിയിരുന്ന പുരോഗമന പ്രസ്ഥാനങ്ങള്‍ നവ സാമൂഹ്യസൃഷ്ടിയെ എത്ര ഉദാസീനമായും,ഉത്തരവാദിത്വരഹിതമായുമാണ് ഹൈന്ദവ സവര്‍ണ്ണ ആചാരങ്ങള്‍ക്കും അനുഷ്ടാനങ്ങള്‍ക്കും അടിയറവച്ച് ഒഴിഞ്ഞു മാറിനില്‍ക്കുന്നതെന്ന് ചിത്രകാരന്‍ അതിശയത്തോടെ നോക്കി നില്‍ക്കുന്നു. ജനപിന്തുണയുള്ള നല്ലൊരു ആശയത്തിന്റെ തുടര്‍ ചിന്തകളുടെ അഭാവം കാരണമുള്ള അസന്ന മരണത്തിന് സാക്ഷിയാകേണ്ടിവരുമല്ലോ എന്നൊരു വേദന...

ഈ പോസ്റ്റിലെ ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറ ഉപയോഗിച്ച് എടുത്തതായതിനാലും, മരണാനന്തര ചടങ്ങിനു വന്ന ആള്‍ പ്രകടമായി ചിത്രങ്ങള്‍ എടുക്കുന്നതില്‍ അനുഭവപ്പെടുന്ന സ്നേഹശൂന്യതയുടെ മനസ്സാക്ഷിക്കുത്തുള്ളതിനാലും പടങ്ങള്‍ ഗുണനിലവാരമുള്ളതാകില്ല. എങ്കിലും ചിത്രകാരനൊപ്പം ബ്ലോഗര്‍മാരെ തിരുവില്വാമലയിലെ ഈ ശ്മശാനത്തില്‍ എത്തിക്കാനുള്ള ,അനുഭവം പങ്കുവക്കാനുള്ള ശ്രമമായി കണ്ട് പാകപ്പിഴകള്‍ പൊറുക്കുക. ജീവിതത്തിന്റെ നിസാരതയെ ഓര്‍ക്കാന്‍ ഇടക്കൊക്കെ ശ്മാശന സന്ദര്‍ശനം നമ്മെ സഹായിക്കും.
ശ്മശാനത്തിന്റെ പ്രവേശന കവാടം
പ്രേതങ്ങള്‍ക്ക് തണലൊരുക്കുന്ന ശ്മശാനത്തിന്റെ നടുക്കുള്ള പാലമരം.
വിവിധ ചിതകളില്‍ നിന്നും ഉയരുന്ന പുക... ഒന്നായി പരമാത്മാവില്‍ ലിയിക്കുകയാണ് !
മുട്ടോളം വെള്ളത്തില്‍ ഒരു മുങ്ങിക്കുളി. ഭാരതപ്പുഴയില്‍ മണല്‍ ചാക്കുകളിട്ടാണ് ഈ മുട്ടോളം വെള്ളം സംഘടിപ്പിക്കുന്നത്.
ചിതക്ക് ചുറ്റും പ്രതിക്ഷണംവക്കുന്ന കുടുംബാംഗങ്ങള്‍ . ഫെമിനിസ്റ്റുകള്‍ക്ക് പ്രാതിനിധ്യം ലഭിക്കാത്ത അപൂര്‍വ്വം ചടങ്ങുകളിലൊന്ന്.
പരേതന്റെ മൃതശരീരവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് ... (യാഥാര്‍ത്ഥ്യബോധത്തോടെ അഗ്നിക്കു വിട്ടുകൊടുത്ത് ) ജീവിതത്തിന്റെ കര്‍ത്തവ്യ ബോധങ്ങളിലേക്ക് വിടുതല്‍ വാങ്ങുന്ന നിമിഷങ്ങള്‍.
എവിടെനിന്നോ വരാനുള്ള ശവത്തിനുവേണ്ടി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത
നിരനിരയായുള്ള ചിതകളുടെ ക്യൂ...
കോണ്‍ക്രീറ്റ് മേല്‍ക്കൂരക്കു കീഴിലെ വി.ഐ.പി.ചിതകള്‍.

ശവസംസ്ക്കാരം തൊഴിലും വ്യവസായവുമാകുന്നു...!!!
ശ്മശാനത്തില്‍ വന്നിറങ്ങിയതും കുളിക്കാനായി പോകുന്ന പരേതന്റെ ബന്ധുക്കള്‍

Sunday, December 6, 2009

കന്യാകുമാരി യാത്ര ‘09

ശശി തരൂരിനെപ്പോലെ ഇടക്കൊക്കെ ട്വിറ്ററിലും,ബ്ലോഗിലും അറിയിപ്പുകള്‍ നല്‍കി മഹാനായ ചിത്രകാരനും ടൂറുപോകാറുണ്ട്.ഇപ്രാവശ്യം യാത്ര കോവളത്തേക്കായിരുന്നെങ്കിലും കന്യാകുമാരിയില്‍ തിരുവള്ളുവര്‍ വന്നതിനുശേഷം അവിടെ പോയിട്ടില്ലെന്ന ഖേദം തീര്‍ക്കാനായി യാത്ര കന്യാകുമാരി വരെ നീട്ടുകയായിരുന്നു.പോകുന്ന വഴിക്ക് കണ്ട ചില ദൃശ്യങ്ങള്‍ ക്യാമറയിലാക്കി ബ്ലോഗിലേക്ക് ചൊരിഞ്ഞിരിക്കുകയാണ്.വ്യക്തിപരമായ ഓര്‍മ്മ സൂക്ഷിക്കലിന്റെ ഭാഗമായി. കോവളത്തെ റിസോര്‍ട്ടില്‍ തയ്യാറാക്കപ്പെട്ട കഥകളി സ്ത്രീ വേഷം ക്ഷീണമകറ്റാന്‍ ഇലക്ട്രിക്ക് കാറില്‍ തന്റെ ഭാരിച്ച വേഷം ചാരിവച്ച് വിശ്രന്മിക്കുന്നു.
വര്‍ത്തമാന കൂത്തബലങ്ങളും അംബലങ്ങളും എല്ലാമായ ... റിസോര്‍ട്ടിലെ വാദ്യക്കാരും ചുവരിലെ മലയാളിയുടെ ഭാരിച്ച പൊങ്ങച്ചം ധരിച്ചു നില്‍ക്കുന്ന കഥകളി റിലീഫ് രൂപവും.
പാവാട ഭംഗിയായി രൂപ ഭംഗിയോടെ നില്‍ക്കാന്‍ എത്ര കെട്ട് പ്ലാസ്റ്റിക് ചാക്കുകളാണ് അരയില്‍ തെറുത്ത് കെട്ടിവച്ചിരിക്കുന്നതെന്ന് നാം അറിയുന്നുണ്ടോ ? .... മലയാളിയുടെ പൊങ്ങച്ചത്തിന്റെ പൊള്ളയായ കഥകളി രൂപം.
കഥകളിയുടെ പൊള്ളയായ അളിഞ്ഞ സ്നേഹ പ്രകടനം... നമ്മുടെ മഹനീയ സംസ്ക്കാരം !
കലയുടെ ദയനീയ രൂപം !
റിസോര്‍ട്ടിന്റെ ചുവരിലെ കഥകളി റിലീഫ് രൂപം... ടൂറിസ്റ്റ് ദൌര്‍ബല്യങ്ങളേ സ്വാഗതം !
ശുചീന്ദ്രം ക്ഷേത്രത്തിനു മുന്നിലെ പ്രവേശന കവാടത്തിലെ ചെറുപ്പക്കാരായ മനുഷ്യര്‍ക്ക് നൂറ്റാണ്ടുകളുടെ പ്രായമുണ്ട്.
കോവളം റിസോര്‍ട്ടില്‍ ആയുര്‍വേദ മസാജ് കോട്ടേജിന്റെ ഉത്തരത്തില്‍ കാണപ്പെട്ട ബോധിയിലെ(ആലിലയിലെ) ബുദ്ധരൂപം
നാഗര്‍ കോവിലില്‍ തെരുവോരത്തിരുന്ന് എണ്ണ പലഹാരമുണ്ടാക്കുന്ന തൊഴിലാളി. ബസ്സിലിരുന്ന് ഒരു സ്നാപ്പ് !
കന്യാകുമാരിയില്‍ പട്ടിക്കൂടുപോലുള്ള തടവറയില്‍ കാണപ്പെട്ട ഏതോ ഹിന്ദു ദൈവങ്ങള്‍ !
ദൈവങ്ങളുടെ ഉടമകള്‍ ഭക്തരെ ആകര്‍ഷിക്കാനായി കൂട് തുറന്നു വച്ചപ്പോള്‍...
ശുചീന്ദ്രത്ത് ശ്രീകോവിലിലേക്ക് പൂജസാധനങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാരന്‍
ശുചീന്ദ്രത്ത് ക്ഷേത്ര പ്രവേശന കവാടത്തില്‍ പിച്ചക്കിരിക്കുന്ന രണ്ടു ദൈവ കുഞ്ഞുങ്ങള്‍
ഹിന്ദു ഭക്തിയുടെ ഒരു വേഷം ,ഭിക്ഷാടനത്തിന്റേയും !
ശുചീന്ദ്രത്ത് തെരുവിലിരുന്ന് ഉണങ്ങുന്ന കച്ചവടക്കാരനും സുഗന്ധവ്യഞ്ജനങ്ങളും.
ശുചീന്ദ്രത്ത് തെരുവിലെ കച്ചവട ഉത്പ്പന്നങ്ങള്‍
ചന്ദ്രനിലേക്ക് റോക്കറ്റു വിടുന്ന രാജ്യത്തിലെ ദാരിദ്ര്യത്തിന്റെ ഓരോ മുഖങ്ങള്‍
ശുചീന്ദ്രത്തെ കച്ചവടക്കാരിയായ അമ്മൂമ്മ
കന്യാകുമാരി ...തിരു വള്ളുവര്‍ പ്രതിമ
വിവേകാനന്ദ പാറയിലെ മണ്ഡപം


29ന് കോവളത്തു വച്ചുനടന്ന കെ ത്രി എ വര്‍ഷിക ആഘോഷത്തില്‍ ...
കെ.ത്രി..വാര്‍ഷികാഘോഷത്തില്‍ വേദിയിലെ മീ‍ഡിയ പ്രമുഖരും,മന്ത്രിയും,കെ.ത്രി..ഭാരവാഹികളും.