Sunday, December 6, 2009

കന്യാകുമാരി യാത്ര ‘09

ശശി തരൂരിനെപ്പോലെ ഇടക്കൊക്കെ ട്വിറ്ററിലും,ബ്ലോഗിലും അറിയിപ്പുകള്‍ നല്‍കി മഹാനായ ചിത്രകാരനും ടൂറുപോകാറുണ്ട്.ഇപ്രാവശ്യം യാത്ര കോവളത്തേക്കായിരുന്നെങ്കിലും കന്യാകുമാരിയില്‍ തിരുവള്ളുവര്‍ വന്നതിനുശേഷം അവിടെ പോയിട്ടില്ലെന്ന ഖേദം തീര്‍ക്കാനായി യാത്ര കന്യാകുമാരി വരെ നീട്ടുകയായിരുന്നു.പോകുന്ന വഴിക്ക് കണ്ട ചില ദൃശ്യങ്ങള്‍ ക്യാമറയിലാക്കി ബ്ലോഗിലേക്ക് ചൊരിഞ്ഞിരിക്കുകയാണ്.വ്യക്തിപരമായ ഓര്‍മ്മ സൂക്ഷിക്കലിന്റെ ഭാഗമായി. കോവളത്തെ റിസോര്‍ട്ടില്‍ തയ്യാറാക്കപ്പെട്ട കഥകളി സ്ത്രീ വേഷം ക്ഷീണമകറ്റാന്‍ ഇലക്ട്രിക്ക് കാറില്‍ തന്റെ ഭാരിച്ച വേഷം ചാരിവച്ച് വിശ്രന്മിക്കുന്നു.
വര്‍ത്തമാന കൂത്തബലങ്ങളും അംബലങ്ങളും എല്ലാമായ ... റിസോര്‍ട്ടിലെ വാദ്യക്കാരും ചുവരിലെ മലയാളിയുടെ ഭാരിച്ച പൊങ്ങച്ചം ധരിച്ചു നില്‍ക്കുന്ന കഥകളി റിലീഫ് രൂപവും.
പാവാട ഭംഗിയായി രൂപ ഭംഗിയോടെ നില്‍ക്കാന്‍ എത്ര കെട്ട് പ്ലാസ്റ്റിക് ചാക്കുകളാണ് അരയില്‍ തെറുത്ത് കെട്ടിവച്ചിരിക്കുന്നതെന്ന് നാം അറിയുന്നുണ്ടോ ? .... മലയാളിയുടെ പൊങ്ങച്ചത്തിന്റെ പൊള്ളയായ കഥകളി രൂപം.
കഥകളിയുടെ പൊള്ളയായ അളിഞ്ഞ സ്നേഹ പ്രകടനം... നമ്മുടെ മഹനീയ സംസ്ക്കാരം !
കലയുടെ ദയനീയ രൂപം !
റിസോര്‍ട്ടിന്റെ ചുവരിലെ കഥകളി റിലീഫ് രൂപം... ടൂറിസ്റ്റ് ദൌര്‍ബല്യങ്ങളേ സ്വാഗതം !
ശുചീന്ദ്രം ക്ഷേത്രത്തിനു മുന്നിലെ പ്രവേശന കവാടത്തിലെ ചെറുപ്പക്കാരായ മനുഷ്യര്‍ക്ക് നൂറ്റാണ്ടുകളുടെ പ്രായമുണ്ട്.
കോവളം റിസോര്‍ട്ടില്‍ ആയുര്‍വേദ മസാജ് കോട്ടേജിന്റെ ഉത്തരത്തില്‍ കാണപ്പെട്ട ബോധിയിലെ(ആലിലയിലെ) ബുദ്ധരൂപം
നാഗര്‍ കോവിലില്‍ തെരുവോരത്തിരുന്ന് എണ്ണ പലഹാരമുണ്ടാക്കുന്ന തൊഴിലാളി. ബസ്സിലിരുന്ന് ഒരു സ്നാപ്പ് !
കന്യാകുമാരിയില്‍ പട്ടിക്കൂടുപോലുള്ള തടവറയില്‍ കാണപ്പെട്ട ഏതോ ഹിന്ദു ദൈവങ്ങള്‍ !
ദൈവങ്ങളുടെ ഉടമകള്‍ ഭക്തരെ ആകര്‍ഷിക്കാനായി കൂട് തുറന്നു വച്ചപ്പോള്‍...
ശുചീന്ദ്രത്ത് ശ്രീകോവിലിലേക്ക് പൂജസാധനങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാരന്‍
ശുചീന്ദ്രത്ത് ക്ഷേത്ര പ്രവേശന കവാടത്തില്‍ പിച്ചക്കിരിക്കുന്ന രണ്ടു ദൈവ കുഞ്ഞുങ്ങള്‍
ഹിന്ദു ഭക്തിയുടെ ഒരു വേഷം ,ഭിക്ഷാടനത്തിന്റേയും !
ശുചീന്ദ്രത്ത് തെരുവിലിരുന്ന് ഉണങ്ങുന്ന കച്ചവടക്കാരനും സുഗന്ധവ്യഞ്ജനങ്ങളും.
ശുചീന്ദ്രത്ത് തെരുവിലെ കച്ചവട ഉത്പ്പന്നങ്ങള്‍
ചന്ദ്രനിലേക്ക് റോക്കറ്റു വിടുന്ന രാജ്യത്തിലെ ദാരിദ്ര്യത്തിന്റെ ഓരോ മുഖങ്ങള്‍
ശുചീന്ദ്രത്തെ കച്ചവടക്കാരിയായ അമ്മൂമ്മ
കന്യാകുമാരി ...തിരു വള്ളുവര്‍ പ്രതിമ
വിവേകാനന്ദ പാറയിലെ മണ്ഡപം


29ന് കോവളത്തു വച്ചുനടന്ന കെ ത്രി എ വര്‍ഷിക ആഘോഷത്തില്‍ ...
കെ.ത്രി..വാര്‍ഷികാഘോഷത്തില്‍ വേദിയിലെ മീ‍ഡിയ പ്രമുഖരും,മന്ത്രിയും,കെ.ത്രി..ഭാരവാഹികളും.

11 comments:

കിംവദന്‍ said...

സവർണ്ണകലകളും ചിഹ്നങ്ങളും പൂജാരിയും ബിംബങ്ങളും ഒക്കെ ചിത്രകാരൻ ആസ്വദിക്കാൻ തുടങ്ങിയത് കണ്ട് സന്തോഷിക്കുന്നു. പരിവാറിലേക്കുള്ള അവർണ്ണ പ്രയാണമാകും

പാട്ടോളി, Paattoli said...

നല്ല ചിത്രങ്ങൾ,
‘കലയുടെ ദയനീയ രൂപ‘വും
‘പട്ടിക്കൂട്ടിലെ ദൈവ‘വും
വളരെ ഇഷ്ടമായി....

Joker said...

ശുചീന്ദ്രത്ത് തെരുവിലിരുന്ന് ഉണങ്ങുന്ന കച്ചവടക്കാരനും സുഗന്ധവ്യഞ്ജനങ്ങളും.
==========================
ha ha ha

Thanks for pics

Anonymous said...

നല്ല ചിത്രങ്ങള്‍.....

Anonymous said...

"ശുചീന്ദ്രം ക്ഷേത്രത്തിനു മുന്നിലെ പ്രവേശന കവാടത്തിലെ ഈ ചെറുപ്പക്കാരായ മനുഷ്യര്‍ക്ക് നൂറ്റാണ്ടുകളുടെ പ്രായമുണ്ട്."
ഉഗ്രൻ.

നന്ദന said...

ok

Unknown said...

Neither you don’t have belief in Hindu Gods, but many of your blogs try to abuse the culture, heritage by substandard language. Now you exhibit a picture (Vivekananda Statue inside the Mandapam). Photography inside the mandapam is strictly prohibited; you allegedly took the photo and mock at the historic symbols. I am going to report this.

Muralee Mukundan , ബിലാത്തിപട്ടണം said...

ആട്ടവും,താളവും,മേളവും,ഭംഗിയും,കഥയും,നവരസ ഭാവാഭിനയവും കൂടിച്ചേർന്ന ലോകത്തിലെ ഏകകലാരൂപമാണ് കഥകളിയെന്ന് കുറച്ചുനാൾ മുമ്പ് സായിപ്പിന്റെ പത്രത്തിൽ വായിച്ചിരുന്നൂ.
നമ്മളേക്കാൾ ഈ കലാരൂപം ആസ്വദിക്കുന്നത് ഇപ്പോൾ ഈ യൂറോപ്പിലാണ് എന്നുതോന്നുന്നു !

Anil cheleri kumaran said...

ദൈവക്കുഞ്ഞുങ്ങള്‍...
ഹോ സങ്കടപ്പെടുത്തി.

Unknown said...

ഈ ചിത്രകാരന്‍റെ ഒരു കാര്യം എന്തൊക്കെ കാഴ്ചകളാ കാണുന്നെ. നമ്മള്‍ നോക്കുമ്പോള്‍ വെറും സമുദ്രവും തിരുവള്ളുവരും മാത്രം. നന്ദി

നിരക്ഷരൻ said...

ഈ പോസ്റ്റ് വളരെ മുന്നേ വായിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ ഈ വഴി വരാനുള്ള കാരണം മറ്റൊന്നാണ്.

ഈ ലിങ്ക് ഒന്ന് നോക്കുമല്ലോ ? സഹകരണം പ്രതീക്ഷിക്കുന്നു.