Sunday, November 22, 2009

പ്രേമം ഇസ്ലാം അംഗീകരിക്കുമോ ?

മതത്തിന്റെ ചട്ടക്കൂടിനകത്ത് നിയമാനുസാരിയായി നടത്തുന്ന പ്രേമത്തെ ഒരു വിപ്ലവമായോ സാമൂഹ്യ നന്മയായോ വിശേഷിപ്പിക്കേണ്ടതില്ലല്ലോ. എന്നാല്‍ മതത്തിന്റെ മതില്‍ക്കെട്ടുകള്‍ അതിലംഘിക്കുന്ന പ്രേമം മഹനീയമായ,മാനവികമായ സമൂഹത്തിന്റെ വളര്‍ച്ചതന്നെയാണ്. ആ പ്രേമത്തെ ഫാസിസ്റ്റ് മൌദൂദി ആശയങ്ങളുപയോഗിച്ച് ഒടിച്ചു മടക്കി ഒരു ഹിംസ്ര ജന്തുവിനെപ്പോലെ മതത്തിനകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നത് വര്‍ഗ്ഗീയ യുദ്ധത്തിന്റെ പ്രേമ മുഖം തന്നെയാണ്.അതിനെ ലൌ ജിഹാദെന്നോ,റോമിയോ ജിഹാദെന്നോ,പ്രേമ മതമെന്നോ വിശേഷിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല.പ്രേമം എന്ന മഹനീയ അവസ്ഥയെ വ്യഭിചരിക്കുന്ന മതങ്ങളുടെ ആ യുദ്ധ തന്ത്രത്തെ നന്മയാഗ്രഹിക്കുന്ന സമൂഹം മതത്തിന്റെ കപടമുഖം വെളിപ്പെടുത്തി അപഹസിക്കുകതന്നെ വേണം. കാരണം നമ്മുടെ സമൂഹത്തിന്റെ സമാധാനപൂര്‍ണ്ണമായ നിലനില്‍പ്പിന് മതങ്ങളുടെ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ് മുഖങ്ങള്‍ പൊളിച്ചുമാറ്റേണ്ടത് അനിവാര്യമാണ്.

ഒരു പ്രേമ വണ്‍‌വേമതവിവാഹം,അത് എത്തിച്ചേരുന്നത് ഏതു മതത്തിലേക്കായാലും ആ മതത്തിന്റെ സ്വാര്‍ത്ഥവും, തിന്മ നിറഞ്ഞതുമായ നിലപാടിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥക്കു മുന്നിലെ കീഴടങ്ങലാണ്. സമൂഹത്തെ വര്‍ഗ്ഗീയ വല്‍ക്കരിക്കാനുള്ള മത നിര്‍ബന്ധത്തിന്റെ ശാഠ്യത്തിനു മുന്നില്‍ കീഴടങ്ങുന്ന ആ പ്രേമം പാടിപൊലിപ്പിക്കാന്‍ മാത്രം മഹനീയമല്ലെന്നു മാത്രമല്ല, ഒരു വര്‍ഗ്ഗീയ പ്രവര്‍ത്തനം തന്നെയാണ്. അന്യമതങ്ങളില്‍ നിന്നും പ്രേമിക്കുന്ന യുവതീയുവാക്കള്‍ക്ക് തങ്ങളുടെ നിലവിലുള്ള മതങ്ങളില്‍ വിശ്വസിക്കാനും, വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യം നല്‍കുമെന്ന് ഇവിടത്തെ മതങ്ങള്‍ സമൂഹത്തിന് ഉറപ്പു കൊടുക്കേണ്ടിയിരിക്കുന്നു. അത്തരം ഉറപ്പു നല്‍കാന്‍ തയ്യാറാകാത്ത മതങ്ങളെ തീവ്രവാദികളുടെ മതങ്ങളായോ, വര്‍ഗ്ഗീയ ഫാസിസ്റ്റ് അക്രമിക്കൂട്ടമായോ അടയാളപ്പെടുത്താന്‍ സമൂഹം മത പ്രീണനം വെടിഞ്ഞ് യാഥാര്‍ത്ഥ്യബോധം കാണിക്കേണ്ടിയിരിക്കുന്നു.

മതത്തിലേക്ക് സ്വമേധയാ പരിവര്‍ത്തനം നടത്തിയതാണ് എന്ന് മതം മാറി വിവാഹിതരായ ആരുതന്നെ പറഞ്ഞാലും,ഏതു മതസ്ഥരായാലും അത് അവര്‍ എത്തിച്ചേര്‍ന്ന മതത്തിന്റെ ശാസനങ്ങള്‍ക്കുമുന്നിലുള്ള കീഴടങ്ങലിന്റെ ബാക്കിപത്രമാണ്. അതില്‍ ഏതെങ്കിലും മതത്തിന്റെ മഹിമയെന്ന് ഉദ്ഘോഷിക്കാനായി ഒന്നും തന്നെയില്ല. മാത്രമല്ല, സ്ത്രീകളുടെ കാര്യത്തില്‍ അവര്‍ ഭര്‍ത്താവിന്റെ നിലപാടിന്റെ പ്രതിബിംബം മാത്രമാണ്.സ്വന്തമായി വ്യക്തിത്വവും,അഭിപ്രായവും,രാഷ്ട്രീയവും വച്ചുപുലര്‍ത്തുന്ന സ്ത്രീ നമ്മുടെ സമൂഹത്തിലെങ്കിലും വളരെ വളരെ അപൂര്‍വ്വമായൊരു ന്യൂന പക്ഷം തന്നെയാണ്.

ഡോക്റ്റര്‍ എന്‍.എം.മുഹമ്മദലിയുടെ പോസ്റ്റിലെ വളരെ പ്രസക്തവും സത്യത്തിന്റെ നേര്‍ക്കാഴ്ച്ചയുമായ ഒരു ക്വോട്ടിങ്ങ് താഴെ കോപ്പി ചെയ്ത് വക്കുന്നു. ലൌ ജിഹാദ് പ്രശ്നത്തിന്റേയും നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതുമായ ഇസ്ലാമിക ഫാസിസത്തിന്റേയും മൂലകാരണം അദ്ദേഹം അതി ലളിതമായി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ഇസ്ലാം നിരുപദ്രവമല്ലെന്നും വര്‍ഗ്ഗീയതയുടേയും,മതഭ്രാന്തിന്റേയും തലസ്ഥാനം തന്നെയാണെന്നും മനസ്സിലാക്കാന്‍ കൂടുതല്‍ ഉദാഹരണാങ്ങളൊന്നും വേണമെന്നില്ല!

“ഇപ്പോള്‍ നടന്ന റോമിയോ പ്രഹസനങ്ങള്‍ എല്ലാം തന്നെ മാധ്യമം ‘അന്വേഷണത്തില്‍’ കണ്ടെത്താന്‍ പോകുന്നത് പോലെ ഒറ്റപ്പെട്ട സംഭവങ്ങളായിരിക്കാം. എങ്കിലും പ്രണയജിഹാദിന്റെ ബദല്‍ ബാധ്യതയില്‍ (vicarious responsibility) നിന്നു ജമാഅത്തെ ഇസ്ലാമി മുക്തമാവുന്നില്ല. കാരണം മൌദൂദിയുടെ ജിഹാദ് സിദ്ധാന്തം ഈ കാമുകരെ സ്വാധീനിച്ചിട്ടുണ്ട്. ലോകത്തുള്ള സകല ചരാചരങ്ങളും മുസ്ലിം ആണെന്നും മനുഷ്യരില്‍ കുറച്ചുപേര്‍ മാത്രമാണ് മുസ്ലിം ആകാതെയുള്ളത് എന്നുമാണ് മൌദൂദിയുടെ വാദം. മുസ്ലിം എന്നാല്‍ അല്ലാഹുവിന് കീഴടങ്ങിയവന്‍ എന്നാണ് അര്‍ത്ഥം. ഇസ്ലാം എന്ന വാക്കിന്റെ അര്‍ത്ഥം കീഴടങ്ങല്‍ എന്നാണ്. ചില ‘പണ്ഡിതന്മാര്‍’ പറയാറുള്ളത് പോലെ സമാധാനം എന്നല്ല. അല്ലാഹുവിനു കീഴടങ്ങിയവരാണ് മുസ്ലിങ്ങള്‍ (മുസ്ലിമീന്‍). അല്ലാഹുവിനു കീഴടങ്ങാതെ കഴിയുന്ന മനുഷ്യരെക്കൂടി കീഴടങ്ങിയവരാക്കുന്നത് മുസ്ലിങ്ങളുടെ മതപരമായ കടമയാണ്. ഈ കടമ നിറവേറ്റാനുള്ള പരിശ്രമമാണ് ജിഹാദ്. അത് യുദ്ധം തന്നെ ആയിരിക്കണമെന്നില്ല. മൌദൂദിയുടെ സിദ്ധാന്തമനുസരിച്ച് ഇസ്ലാമും കുഫറും (അമുസ്ലിങ്ങള്‍) തമ്മില്‍ നിരന്തരം സമരം നടന്നു കൊണ്ടിരിക്കുകയാണ്. മൌദൂദിക്ക് ഇസ്ലാമും കുഫറും തമ്മിലുള്ള സമരം കമ്മ്യൂണസത്തിലെ വര്‍ഗ്ഗസമരം പോലെയാണ്. അന്തിമ വിജയം അല്ലാഹുവിന്റെ സ്വന്തം മതമായ ഇസ്ലാമിനു തന്നെ ആയിരിക്കുമെന്നാണ് മൌദൂദിയുടെ ദര്‍ശനം.”-ഡോക്റ്റര്‍ എന്‍.എം.മുഹമ്മദലി

ഡോക്റ്റര്‍ എന്‍.എം.മുഹമ്മദലിയുടെ കോമണ്‍സെന്‍സ് എന്ന ബ്ലോഗില്‍ “പ്രേമജിഹാദും ജമാഅത്തെ ഇസ്ലാമിയും - ഒരു മന:ശാസ്ത്രവിചിന്തനം” എന്ന പോസ്റ്റ് വായിച്ചപ്പോള്‍ ചിത്രകാരന്റെ മനസ്സിലുരുത്തിരിഞ്ഞ ചിന്താശകലങ്ങളാണ് മുകളിലെഴുതിയത്.
ലൌ ജിഹാദുമായി ബന്ധപ്പെട്ട് ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആധികാരികവും വസ്തുനിഷ്ടവുമായ പോസ്റ്റായ പ്രേമജിഹാദും ജമാഅത്തെ ഇസ്ലാമിയും - ഒരു മന:ശാസ്ത്രവിചിന്തനം തീര്‍ച്ചയായും വായിക്കപ്പെടേണ്ടതും മനുഷ്യ പുരോഗതി ആഗ്രഹിക്കുന്നവര്‍ ഒരു മനശ്ശാസ്ത്രജ്ഞന്റെ വിശകലനം എന്ന രീതിയില്‍ ഗൌരവമായി ഉള്‍ക്കൊള്ളാന്‍ ശ്രമിക്കേണ്ടതുമാണ്.
ഇതേ വിഷയത്തിലുള്ള ചിത്രകാരന്റെ “ജേണലിസ്റ്റ് കരച്ചിലും, ലൌ ജിഹാദും” എന്ന പോസ്റ്റിലേക്കുള്ള ലിങ്ക്.

ചിത്രകാരന്‍ അദ്ദേഹത്തിന്റെ പോസ്റ്റിലെഴുതിയ കമന്റ് താഴെ സൂക്ഷിക്കുന്നു:
Blogger chithrakaran:ചിത്രകാരന്‍ said...
വസ്തുനിഷ്ടമായി പ്രേമ ജിഹാദിനെ വിശകലനം ചെയ്തിരിക്കുന്ന ഈ പോസ്റ്റ് നന്മയാഗ്രഹിക്കുന്ന മനുഷ്യമനസ്സുകളുടെ ചിന്തകള്‍ പങ്കുവക്കുന്നു.
ഈ പോസ്റ്റിനു നന്ദി പറയട്ടെ.

ചിത്രകാരന്റെ ചിന്തയില്‍ മൃദു മത വിശ്വാസം എന്നൊന്നില്ല. ഉറങ്ങിക്കിടക്കുന്ന മത വിശ്വാസത്തെ നമ്മുടെ ആശ്വാസത്തിനായി മൃദു മത വിശ്വാസം എന്ന് തല്‍ക്കാലം വിളിക്കാം. എല്ലാ മത വിശ്വാസികളും ആ മതത്തില്‍ വിശ്വസിക്കുന്നതിലൂടെ മത ഭീകരന്മാരോടുപോലും ധാര്‍മ്മികമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.അഞ്ചു നേരം നിസ്ക്കരിക്കുന്ന സാത്വികനായ ഒരു മുസല്‍മാനും,എല്ലാ ഞായറാഴ്ച്ചയും പള്ളിയില്‍ പോകുന്ന കൃസ്ത്യാനിയും,മാസത്തിലൊരിക്കലെങ്കിലും ക്ഷേത്ര ദര്‍ശനം നടത്തുന്ന ഹിന്ദുവും മതവര്‍ഗ്ഗീയതക്ക് അടിപ്പെട്ടവര്‍തന്നെയാണ്. ഇവരെ എങ്ങിനെ ഉപയോഗിക്കണമെന്ന് മത നേതൃത്വങ്ങള്‍ തീരുമാനിക്കുന്നതിനനുസരിച്ചാണ് ഇവര്‍ സമൂഹത്തിന് ഭീഷണിയാകുന്നതും,സാധുവിശ്വാസിയായി വേഷംകെട്ടുന്നതും!

ഇസ്ലാം മതവിശ്വാസികള്‍ ബുദ്ധിവികാസമില്ലായ്മയുടെ വര്‍ഗ്ഗീയ വൈറസ്സ് രോഗത്തിന്റെ ഇരകളെന്ന നിലയില്‍ സഹാനുഭൂതിക്ക് അര്‍ഹരാണെങ്കിലും,മറ്റൊരു മത വര്‍ഗ്ഗീയവിശ്വാസികളുമായും സമത്വപ്പെടുത്താന്‍ കഴിയാത്തവിധം ഒരു പക്ഷേ, നാസികള്‍ക്കു തുല്യമായ രീതിയില്‍ ഫാസിസ്റ്റ് രോഗചിന്തകള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ മാത്രമേ ഇസ്ലാമിക ഫാസിസ്റ്റുകളെ അതിലംഘിക്കുന്നുള്ളു. അതുകൊണ്ടുതന്നെ പ്രേമ ജിഹാദിന്റെ പേരിലായാലും ഇസ്ലാമിക വര്‍ഗ്ഗീയതയുടെ വിഷ ചിന്തകള്‍ പുറത്തുവരത്തക്ക വിധത്തില്‍ ചര്‍ച്ചകള്‍ തുടരേണ്ടിയിരിക്കുന്നു.

പ്രേമത്തിലൂടെ അന്യ മതങ്ങളിലേക്കോ, മതമില്ലാത്ത മാനവിക തലത്തിലേക്കോ പറിച്ചു നടപ്പെടുന്ന മുസ്ലീം പെണ്‍കുട്ടികള്‍ക്കും,ആണ്‍കുട്ടികള്‍ക്കും കേരളത്തിലെ ഇസ്ലാമിക സമൂഹം സഹിഷ്ണുതയുടെ സമാധാനാന്തരീക്ഷം നല്‍കും എന്നൊരു ഉറപ്പെങ്കിലും ഇസ്ലാം മത പ്രമുഖരില്‍ നിന്നും പ്രത്യേകിച്ച് മൌദൂദികളായ ജമാ‍അത്തെ ഇസ്ലാമി നേതാക്കളില്‍ നിന്നും,അവരുടെ പത്രങ്ങളില്‍ നിന്നും സമൂഹത്തിനു ലഭിക്കുകയാണെങ്കില്‍ ഈ വര്‍ഗ്ഗീയ പ്രശ്നം മത നിരപേക്ഷതയുടേയും പൊതുജനത്തിന്റെ മൊത്തത്തിലുള്ളതുമായ വിജയമായിരിക്കും.

അതുമാത്രമല്ല, ലൌ ജിഹാദിന്റെ പേരില്‍ പല്ലും നഖവും മൂര്‍ച്ച്കൂട്ടി വര്‍ഗ്ഗീയ ഇരപിടുത്തത്തിനിറങ്ങിയ സവര്‍ണ്ണ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ക്കും,കൃസ്ത്യന്‍ വര്‍ഗ്ഗീയസഭാപ്രവര്‍ത്തകര്‍ക്കും ചുണ്ടെലികളായി തങ്ങളുടെ മാളങ്ങളിലേക്ക് മടങ്ങാനുള്ള സ്ഥിതിവിശേഷവുമുണ്ടാക്കും.

November 22, 2009 8:10 PM

12 comments:

chithrakaran:ചിത്രകാരന്‍ said...

ഒരു വണ്‍‌വേപ്രേമ മതവിവാഹം,അത് എത്തിച്ചേരുന്നത് ഏതു മതത്തിലേക്കായാലും ആ മതത്തിന്റെ സ്വാര്‍ത്ഥവും, തിന്മ നിറഞ്ഞതുമായ നിലപാടിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥയാണ്. സമൂഹത്തെ വര്‍ഗ്ഗീയ വല്‍ക്കരിക്കാനുള്ള മത നിര്‍ബന്ധത്തിന്റെ ശാഠ്യത്തിനു മുന്നില്‍ കീഴടങ്ങുന്ന ആ പ്രേമം പാടിപൊലിപ്പിക്കാന്‍ മാത്രം മഹനീയമല്ലെന്നു മാത്രമല്ല, ഒരു വര്‍ഗ്ഗീയ പ്രവര്‍ത്തനം തന്നെയാണ്. അന്യമതങ്ങളില്‍ നിന്നും പ്രേമിക്കുന്ന യുവതീയുവാക്കള്‍ക്ക് തങ്ങളുടെ നിലവിലുള്ള മതങ്ങളില്‍ വിശ്വസിക്കാനും, വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യം നല്‍കുമെന്ന് ഇവിടത്തെ മതങ്ങള്‍ സമൂഹത്തിന് ഉറപ്പു കൊടുക്കേണ്ടിയിരിക്കുന്നു. അത്തരം ഉറപ്പു നല്‍കാന്‍ തയ്യാറാകാത്ത മതങ്ങളെ തീവ്രവാദികളുടെ മതങ്ങളായോ, വര്‍ഗ്ഗീയ ഫാസിസ്റ്റ് അക്രമിക്കൂട്ടമായോ അടയാളപ്പെടുത്താന്‍ സമൂഹം മത പ്രീണനം വെടിഞ്ഞ് യാഥാര്‍ത്ഥ്യബോധം കാണിക്കേണ്ടിയിരിക്കുന്നു.

തറവാടി said...

അള്ളാഹുവെന്ന് പറഞ്ഞാല്‍,

കിരീടം തലയിലും ചെങ്കോല്‍ കയ്യിലും വെച്ച് ഏഴാം ആകാശത്തിലെ സിംഹാസനത്തിലിരിക്കുന്ന ഒരു മ്മിണി ബല്യ ഒരു രാജാവാണെന്ന് ഇതടക്കം ചില പോസ്റ്റുകള്‍ വയിച്ചപ്പോഴാണ് മനസ്സിലായത്.

Unknown said...

സകല അക്കാദമിയിലും ഉണ്ടല്ലോ? എന്തായാലും എഴുത്തിനു കരുത്തുണ്ട്‌..."പുരോഗമനവാദികളും മതേതരവാദികളും" കേൾക്കണ്ട ഈ വാക്കുകൾ..അവർക്ക്‌ പൊള്ളും, ആരെയാ നോവിക്കുന്നേന്ന് അറിയാലോ.

Anonymous said...

പ്രേമം ഇസ്ലാം അംഗീകരിക്കുമോ എന്ന ചോദ്യത്തിന് നേർക്കുനേരെയുള്ള ഉത്തരം ‘ഇല്ല’എന്നാണെന്നാണു സത്യാന്വേഷിയും മനസ്സിലാക്കിയിരിക്കുന്നത്. മതവത്കരണം എല്ലാ വിഭാഗങ്ങളിലും അതിശക്തമായ ഒരു കാലമാണിത്. മുൻപൊക്കെ ഹിന്ദു മതക്കാരിൽ-വിശേഷിച്ച് അവർണരിൽ-ഇത്ര ശക്തമായ മതവത്കരണം ഇല്ലായിരുന്നു. ഇന്ന് ‘ഏതു ജാതി?’ എന്നവരോട് ചോദിച്ചാൽ ‘ഞങ്ങൾ ഹിന്ദുക്കളാണ്’ എന്നേ അവർ മറുപടി പറയൂ. ജാതി സ്വത്വം ആഛാദിതമാക്കപ്പെട്ടിരിക്കുന്നു. ബ്രാഹ്മണ്യത്തിന്റെ വിജയം. മുസ്ലിങ്ങൾ ഇവിടെ ന്യൂനപക്ഷം ആയതിനാലും ഇസ്ലാമികഭരണം ഇല്ലാത്തതിനാലും അവർ ഫാഷിസം ഇവിടെ ഇപ്പോൾ നടപ്പാവില്ല. എന്നാൽ ഹൈന്ദവ ഫാഷിസത്തിന്റെ കാര്യം അതല്ല. അവർണരിലെ ജാതിസ്വത്വം മറച്ചുപിടിക്കാൻ ബ്രാഹ്മണ്യ ശക്തികളെ സഹായിക്കുന്ന ഒന്നാന്തരം ശത്രുവാണു മുസ്ലിം. ‘അന്യജാതിക്കാരൻ’ എന്ന് അവർണർ ഇന്ന് വിവക്ഷിക്കുന്നത് മുസ്ലിം-ക്രിസ്ത്യൻ വിഭാഗങ്ങളെയാണ്. കാഞ്ച ഐലയ്യ പറയുന്ന പോലെ ‘ആത്മീയ ജനാധിപത്യം ഉള്ള മതങ്ങളാണ് ഇസ്ലാമും ക്രൈസ്തവതയും’ എന്ന വസ്തുത[ദൈവത്തിന്റെ മുന്നിലെങ്കിലും എല്ലാവരും തുല്യരാണ്] ഡോ മുഹമദാലിയും ചിത്രകാരനും മറക്കുന്നു എന്ന അഭിപ്രായമുണ്ട്. അതുകൊണ്ടാണ് യുക്തിവാദിയാ‍യ പെരിയാർ രാമസ്വാമി പോലും അവർണരോട് ഇസ്ലാം സ്വീകരിക്കാൻ ആഹ്വാനം ചെയ്തത്.

SUNIL V S സുനിൽ വി എസ്‌ said...
This comment has been removed by the author.
ഷൈജൻ കാക്കര said...

ഉയർന്ന സമ്പത്തുള്ള വീട്ടിലെ പെണ്ണ്‌ സ്വമതത്തിലെ സാമ്പത്തികമായി താഴ്‌ന്ന വീട്ടിലെ പുരുഷനെ (രണ്ടു വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന്‌) മതാചാരപ്രകാരം വിവാഹം കഴിച്ചാൽ താങ്ങൾ പറഞ്ഞ മാനവികതയുണ്ടാവില്ലേ? അല്ലെങ്ങിൽ മതത്തിന്‌ പുറത്ത്‌ മാത്രമെ മാനവികതയുണ്ടാവുകയുള്ളോ?

മതമാറ്റം ഒരു പാർട്ടി മാറുന്നത്‌ പോലെയലെയുള്ളു?

സമൂഹത്തിലും ജീവിതത്തിലും മതത്തിനാണ്‌ ശക്തിയെങ്ങിൽ മതംമാറൽ സങ്കീർണ്ണമാകും.

സമൂഹത്തിലും ജീവിതത്തിലും പാർട്ടിക്കാണ്‌ ശക്തിയെങ്ങിൽ പാർട്ടിമാറൽ സങ്കീർണ്ണമാകും.

ഇതെ അവസ്ഥ, ഗോത്രത്തിനും ജാതിക്കും ബാധകമാണ്‌

kamil said...

islam orikkalum shakthi ubayokich islamileek oraleyum kond varilla
ithe orupad thavan "moudoodhi" paranch karyamane

athepole islam barikkunna kaleth athava 4 khaleefh marude kaleth oru amuslimaya manution polum avan amuslimayathe kond kollappedukayo peedippikkappedukayo cheythittilla

kamil said...

ningal islamine kurich "moudoodi"yude bookukal thanne vayich manssilakkuka
and red kuran not a bit of some part

kamil said...

pls ith vayikkanam

Anonymous said...

ഒരു ഹിന്ദു സ്ത്രീ ഒരു ക്രിസ്ത്യന്‍ പുരുഷനെയോ മുസ്ളീം പുരുഷനെയോ കല്യാണം കഴിച്ചാല്‍ ആറുമാസത്തിനകം അവര്‍ ഭര്‍ത്താവിണ്റ്റെ മതത്തിലേക്കു കണ്‍ വെര്‍ട്ടു ചെയ്യപെടുന്നതാണു കാണുന്നത്‌ അവരെ ഹിന്ദു ആയി തന്നെ നിലനിര്‍ത്താനുള്ള സഹിഷ്‌ണുത വരനോ അവണ്റ്റെ വീട്ടുകാരോ സമുദായക്കാരോ കാണിക്കുന്നില്ല ഒറ്റപെടല്‍ മൂലം പാവം ഹിന്ദു പെണ്ണു സമ്മതിക്കുകയാണു പതിവ്‌ ഇതു ഇസ്ളാം മതം വളരെ മേന്‍മയുള്ളതു കൊണ്ടോ ക്രിസ്ത്യന്‍ മത വിശ്വാസത്തില്‍ ആക്രിഷ്ടയായതുകൊണ്ടോ അല്ല എങ്ങിനെയും ബന്ധം നിലനില്‍ക്കാന്‍ അവള്‍ ചെയ്യുന്ന ത്യാഗം ഹിന്ദു പുരുഷന്‍മാര്‍ പലപ്പോഴും സൌഡിയില്‍ ജോലി കിട്ടുമ്പോള്‍ ഇസ്ളാം ആയി കണ്‍ വെറ്റ്റ്റു ചെയ്തു പോകുന്നത്‌ കണ്ടിട്ടുണ്ട്‌ അതു ഉപജീവനം മറിച്ചു ഒരു ഹിന്ദു പുരുഷന്‍ ഇസ്ളാം പെണ്ണിനെ പ്റേമിച്ചു കെട്ടുന്നത്‌ ഇപ്പോഴെങ്ങും നടപ്പില്ല അതു മുള്യിലെ ഇസ്ളാം ഫണ്ടമെണ്റ്റലിസ്റ്റുകള്‍ നുള്ളിക്കളയും വേണ്ടാത്ത പൊല്ലാപ്പിനു പോകാന്‍ ഹിന്ദു പുരുഷനു ധിയര്യവുമില്ല എന്നാല്‍ പലപ്പോഴും ഹിന്ദു പുരുഷന്‍ ക്റിസ്ത്യന്‍ സ്ത്റീയെ കല്യാണം കഴിക്കാറുണ്ട്‌ പക്ഷെ സ്ത്റീ തുടറ്‍ന്നും പള്ളിയില്‍ പോവുക തന്നെ ചെയ്യും വല്ല ആറ്‍ എസ്‌ എസുകാരന്‍ വിരട്ടിയാലോ എന്നു പേടിച്ചു ചിലപ്പോള്‍ ഒരു പേരു മാറ്റം നടത്തിയേക്ക്കാം ആര്യസമാജം വക ഒരു സറ്‍ട്ടിഫിക്കറ്റും ഉണ്ടാക്കിയേക്കാം പക്ഷെ അവള്‍ പള്ളിയില്‍ തുടറ്‍ന്നും പോയ്ക്കൊണ്ടേയിരിക്കും ഹിന്ദുവിനു ഫിനാന്‍ഷ്യല്‍ സപ്പോറ്‍ട്ടിനു ആരുമില്ല അതിനാല്‍ ജീവിക്കാനായി അവന്‍ അല്ലെങ്കില്‍ അവള്‍ മതം മാറും ഇതു മറ്റുള്ളവറ്‍ മുതലെടുക്കുന്നു

വായുജിത് said...

അന്യമതങ്ങളില്‍ നിന്നും പ്രേമിക്കുന്ന യുവതീയുവാക്കള്‍ക്ക് തങ്ങളുടെ നിലവിലുള്ള മതങ്ങളില്‍ വിശ്വസിക്കാനും, വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യം നല്‍കുമെന്ന് ഇവിടത്തെ മതങ്ങള്‍ സമൂഹത്തിന് ഉറപ്പു കൊടുക്കേണ്ടിയിരിക്കുന്നു. അത്തരം ഉറപ്പു നല്‍കാന്‍ തയ്യാറാകാത്ത മതങ്ങളെ തീവ്രവാദികളുടെ മതങ്ങളായോ, വര്‍ഗ്ഗീയ ഫാസിസ്റ്റ് അക്രമിക്കൂട്ടമായോ അടയാളപ്പെടുത്താന്‍ സമൂഹം മത പ്രീണനം വെടിഞ്ഞ് യാഥാര്‍ത്ഥ്യബോധം കാണിക്കേണ്ടിയിരിക്കുന്നു.

നൂറു ശതമാനവും യോജിക്കുന്നു .. ജാതി മത വര്‍ഗ വര്‍ണ്ണ ഭാഷ ഭേദമില്ലാതെ പ്രണയം വിജയിക്കട്ടെ ..


ഇന്ന് ‘ഏതു ജാതി?’ എന്നവരോട് ചോദിച്ചാൽ ‘ഞങ്ങൾ ഹിന്ദുക്കളാണ്’ എന്നേ അവർ മറുപടി പറയൂ

അതാണോ സത്യാന്വേഷീ ഇപ്പോള്‍ പ്രശ്നം...

വായുജിത് said...
This comment has been removed by the author.