മുന്നറിയിപ്പ്
പ്രായത്തിനനുസരിച്ച് ബുദ്ധി പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാകാത്തവര്‍, അടിമത്വം സുഖകരമാണെന്നു ചിന്തിക്കുന്നവര്‍,ബുദ്ധിവികാസം കുറഞ്ഞവര്‍, പാരംബര്യ വാദികള്‍/യാഥാസ്ഥികര്‍, അന്യരുടെ ചിന്തകളോടും അഭിപ്രായങ്ങളോടും അസഹിഷ്ണുത പുലര്‍ത്തുന്നവര്‍,ദുരഭിമാനികള്‍,വര്‍ണ്ണവെറിയന്മാര്‍;ജാതി മതം, എന്നീ വേര്‍തിരിവുകളോ മാംസളമായ ദൈവസങ്കല്‍പ്പങ്ങളോ അവയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ കഥകളോ,കുട്ടിക്കഥകളോ,പുരാണങ്ങളോ,ഐതിഹ്യങ്ങളോ,ഇതിഹാസങ്ങളോ,വിശ്വാസങ്ങളോ പരമസത്യമാണെന്ന് വിശ്വസിക്കുന്നവര്‍,സ്വന്തം വിശ്വാസങ്ങളെ ശുദ്ധീകരിക്കാനോ/വിമര്‍ശിക്കാനോ വിമുഖരായവര്‍ തുടങ്ങിയ ബഹുമാന്യര്‍ക്ക് ഈ ബ്ലോഗ് വായിക്കുന്നത് അവരുടെ ചിന്താഗതികളെ സ്വാധീനിക്കാനോ, അവരുടെ വിശ്വാസം വൃണപ്പെടാനോ കാരണമായേക്കാം എന്നുള്ളതിനാല്‍ അവര്‍ ഈ ബ്ലോഗ് വായിക്കാനോ കാണാനോ മറ്റുള്ളവരെ കാണിക്കാനോ വായിപ്പിക്കാനോ ശ്രമിക്കരുതെന്ന് ഇതിനാല്‍ മുന്നറിയിപ്പു നല്‍കുന്നു.

അഥവ വല്ലവരും ഈ മുന്നറിയിപ്പിനെ അവഗണിക്കുന്ന പക്ഷം അവരുടെ പ്രവര്‍ത്തിയുടെ ഫലത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അവര്‍ക്കുതന്നെ ആയിരിക്കുന്നതും, ഇതെഴുതുന്ന സമയത്ത് ചിത്രകാരന്‍ എന്ന ബ്ലോഗറുടെ നിയന്ത്രണത്തിലുള്ളതും,
അമേരിക്കയിലെ ഗൂഗിള്‍ കംബനിയുടെ ഉടമസ്തതയിലുള്ളതുമായ ഈ ബ്ലോഗിനോ,ചിത്രകാരന്‍ എന്ന ബ്ലോഗര്‍ക്കോ,തന്നിഷ്ടത്തോടെ അതിക്രമിച്ചുകടന്ന ബ്ലോഗ് വായനക്കാരുടെ കഷ്ട നഷ്ടങ്ങളില്‍ ഉത്തരവാദിത്വമുണ്ടാകുന്നതല്ല എന്ന് അറിയിച്ചുകൊള്ളുന്നു.(ശേഷം ഭാഗം പേജിന്റെ താഴെ)

Wednesday, November 4, 2009

അച്ഛനെ മാറ്റിപ്പറയുന്ന മലയാളിക്കൊരു ചിരിമരുന്ന്


കാര്‍ട്ടൂണിസ്റ്റിന്റെ “കേരള ഹഹഹ” ബ്ലോഗില്‍ പോസ്റ്റു ചെയ്തിരിക്കുന്ന “2009 കേരള പിറവി ദിനാശംസകള്‍” മൂന്നു ദിവസം വൈകിയാണെങ്കിലും ചിത്രകാരന്‍ ഇന്നു കണ്ടു.ചിത്രകാരന്റെ ചിന്തകളോട് കാര്‍ട്ടൂണ്‍ വളരെ അടുത്തു നില്‍ക്കുന്നതുകൊണ്ടായിരിക്കാം വളരെ പ്രാധാന്യമര്‍ഹിക്കുന്നതായി തോന്നുന്നു. ഈ കാര്‍ട്ടൂണ്‍ കേരളീയ സമൂഹത്തിലേക്ക് അഴിച്ചുവിടുന്ന പരിഹാസ്യമായ,അപമനകരമായ സത്യത്തിന്റെ ദുരവസ്ഥയെ നാം കണ്ണടച്ച് ഇരുട്ടാക്കി അവഗണിച്ചുകൂട.നമ്മുടെ മൂല്യബോധത്തെ കഴുകി തുടച്ച് ശുദ്ധമാക്കേണ്ട ചുമതല ഒരോ കേരളീയന്റെയും രാഷ്ട്രീയത്തിന്റെ ഭാഗമായി അനുഷ്ടിക്കേണ്ട കര്‍ത്തവ്യബോധമായി നമ്മെ പിന്‍‌തുടരുന്നതായി ഈ മനോഹരമായ കാര്‍ട്ടൂണ്‍ നമ്മേ ഓര്‍മ്മിപ്പിക്കുന്നു. അതു മാത്രമല്ല, ഈ കാര്‍ട്ടൂണ്‍ എങ്ങനെയോ സംഭവിച്ചുപോയ ഒരു നര്‍മ്മ തുരുത്തല്ലെന്ന് കര്‍ട്ടൂണിസ്റ്റിന്റെ വിവരണത്തില്‍ നിന്നും മനസിലാകുന്നു. “അപ്പപ്പ കാണുന്നോരാണപ്പന്‍” സിദ്ധന്തം അണുവിട തെറ്റിക്കാതെ ആചരിച്ചുവരുന്ന മലയാളിയുടെ മൂല്യബോധത്തിന്റെ വൈകല്യത്തെ വളരെ ഭംഗിയായി വരച്ചുകാണിക്കുന്ന ഈ കാര്‍ട്ടൂണ്‍ പോസ്റ്ററായി ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കപ്പെടേണ്ട തരത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന കാര്‍ട്ടൂണിസ്റ്റിന്റെ ഉജ്വല രചനയാണെന്ന് ചിത്രകാരന് അഭിപ്രായമുണ്ട്. നമ്മുടെ സാംസ്കാരിക അപചയത്തിന്റേയും,കപട സദാചാരത്തിന്റേയും,പൊങ്ങച്ചത്തിന്റെ അപ്രമാദിത്വത്തിന്റേയും,മലിനമായ മൂല്യബോധത്തിന്റേയും, കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തിന്റേയും, തന്തയില്ലായ്മയുടേയും എല്ലാം കാരണം ഈ കാര്‍ട്ടൂണില്‍ മലയാളിയുടെ ആത്മവിമര്‍ശനമായി കാര്‍ട്ടൂണിസ്റ്റ് സന്നിവേശിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും കെടിഡിസി യുടെ ബോര്‍ഡുകളാണ് കാര്‍ട്ടൂണിന്റെ പശ്ചാത്തലം എന്നത് യാദൃശ്ചികതയല്ല.വെറുമൊരു പരിഹാസ ചിരിയിലൊതുങ്ങൂന്ന ഉപരിപ്ലവ കാര്‍ട്ടൂണല്ലാ ഇത്.സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മലയാളിയുടെ കാപട്യം നിറഞ്ഞ മൂല്യബോധത്തിനു നേരെ പ്രതിഷ്ടിച്ചിരിക്കുന്ന കണ്ണാടിയാണ് ഈ കാര്‍ട്ടൂണ്‍. ലോകത്തിനു മുന്നില്‍ ഒരു ഭിക്ഷാടകന്റെ വ്യക്തിത്വം മാത്രമുള്ള, പണം കൊണ്ട് എല്ലാം നേടിയെന്ന് വിശ്വസിക്കുന്ന മലയാളിയുടെ ബുദ്ധി മാന്ദ്യത്തിനുനേരേയുള്ള കാര്‍ട്ടൂണിസ്റ്റിന്റെ പരിഹാസമാണിത്. ഇതിനു മുന്നിലെ നമ്മുടെ പൊട്ടന്‍ ചിരി, നമ്മുടെ തന്നെ വൈരൂപ്യം കണ്ടുള്ള വിഢിച്ചിരിയാണെന്ന അപ്രിയ സത്യം ഒരോ മലയാളിയും മനസ്സിലാക്കിയാല്‍ ആത്മാഭിമാനത്തിന്റെ അയലോക്കത്തെങ്കിലും മലയാളിക്ക് എത്തിപ്പെടാം. സ്വന്തം അച്ഛനെ ഭിക്ഷക്കാരനായാലും,കള്ളനായാലും,കൊലപാതകിയായാലും,തെണ്ടിയായാലും അച്ഛാ എന്ന് അഭിമാനത്തോടെ വിളിക്കാനുള്ള തിരിച്ചറിവിന് നമ്മുടെ അമ്മ നന്നാവുകതന്നെ വേണം.അമ്മയില്‍ നിന്നും മുലപ്പാലുപോലെ ആ സംസ്ക്കാരം ലഭിക്കുകതന്നെ വേണം. സാംബത്തികമായി മികവുനേടുന്ന സ്ത്രീകളുടെ കുടുംബ പൊങ്ങച്ചത്തിന്റെ, മഹിമയുടെ പാരംബര്യ വാഹകരായി നില്‍ക്കുംബോള്‍ നമുക്ക് ലഭിക്കുന്നത് പുറം മോടിയുള്ള തന്തയില്ലായ്മയുടെ ദുരഭിമാനം നിറഞ്ഞ സംസ്ക്കാരമാണെന്ന് മലയാളത്തില്‍ പറഞ്ഞാല്‍പ്പോലും അതിന്റെ അര്‍ത്ഥം, അര്‍ത്ഥത്തിന്റെ ലജ്ജാവഹമായ ഭീകരത ബോധ്യമാകാത്തവിധം മലയാളിമനസ്സിന്റെ പൌരുഷം സ്ത്രൈണമായിരിക്കുന്നു.(ഇത് ചിത്രകാരന്റെ ചിന്തയാണ്.കാര്‍ട്ടൂണിസ്റ്റിന്റേതല്ല)

“ഈ പയ്യന്‍സിന്റെ പ്രസക്തി അടിക്കടി കൂടിക്കൂടിവരുമെന്നു
ദിവസം നാലുപത്രം കമ്പോടുകമ്പ് വായിക്കുന്ന എന്റെ അയല്‍വാസി
കിട്ടുണ്ണ്യമ്മാന്‍ പറയുന്നു. അതുകൊണ്ട്, 2050 വരെ
എന്റെ കേരളപ്പിറവിദിനാശംസാകാര്‍ഡ് ഇതു തന്നെ. മാറ്റല്യ !”


ചിത്രകാരന്റെ മെയില്‍ ബോക്സിലേക്ക് പുതിയ പോസ്റ്റിന്റെ വിവരമറിയിച്ചുകൊണ്ട് എത്തിച്ചേര്‍ന്ന കാര്‍ട്ടൂണിസ്റ്റിന്റെ മുകളില്‍ കൊടുത്ത നാലുവരി അറിയിപ്പ് ചിത്രകാരനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. പത്രങ്ങളിലൊക്കെ കാര്‍ട്ടൂണ്‍ വരക്കുന്ന വയറ്റിപ്പെഴപ്പ് കാര്‍ട്ടൂണിസ്റ്റുകളേക്കാള്‍ കുറച്ചുകൂടി ഉയരത്തില്‍ ഈ കാര്‍ട്ടൂണിസ്റ്റിനെ മനസ്സില്‍ പ്രതിഷ്ടിച്ചിരുന്നെങ്കിലും, കക്ഷിയുടെ സ്ഥാന നിര്‍ണ്ണയ കാര്യത്തില്‍ ചിത്രകാരനു തെറ്റുപറ്റിയെന്ന് ബോധ്യപ്പെടുത്തുന്ന വരിയാണ് “2050 വരെ
എന്റെ കേരളപ്പിറവിദിനാശംസാകാര്‍ഡ് ഇതു തന്നെ. മാറ്റല്യ” എന്ന ദൃഢ പ്രതിജ്ഞ.ചിത്രകാരന്റെ “തന്തക്കുപിറന്നവരുടെ ഗവണ്മെന്റ്” എന്ന വായന പോസ്റ്റില്‍ കാര്‍ട്ടൂണിസ്റ്റിന്റെ കന്മന്റ് വീണതില്‍ ഒരു താണു പറക്കലിന്റെ ഭംഗിയാര്‍ന്ന ഒരു വിവരണമുണ്ടായിരുന്നു....മനോഹരമായ ഒരു ആകാശ ദൃശ്യം ! അതു കണ്ടപ്പോഴേ ഒരു ദാര്‍ശനികനെ സംശയിച്ചിരുന്നു. ഇപ്പോള്‍ ബോധ്യമായി. വെറുമൊരു ചിരിയിലപ്പുറം സമൂഹത്തിന്റെ ആന്തരാത്മാവിലേക്ക് ഈ കാര്‍ട്ടൂണിസ്റ്റ് ദൃഢനിശ്ചയത്തോടെ പ്രവേശിക്കുന്നതും, കാര്‍ട്ടൂണിസ്റ്റിന്റെ ചിരി രാഷ്ട്രീയത്തിന്റെ വജ്രരൂപം പ്രാപിക്കുന്നതും ദാര്‍ശനിക രോഗമായി മനസ്സിലാക്കുന്നു. ആ രോഗമുള്ളവരെ, ആത്മബോധം ലഭിച്ചവരെ തത്വമസിയുടെ അര്‍ത്ഥ തലത്തില്‍ തന്നെ അടയാളപ്പെടുത്തേണ്ടതുണ്ട്.

സമൂഹത്തിനന്യമായ ആത്മബോധവും ആത്മാഭിമാനവും സമൂഹത്തിലേക്ക് കൊണ്ടുവരാന്‍ കലാകാരന്മാര്‍ക്ക് ആ വസ്തുതയെക്കുറിച്ച് ബോധോദയമുണ്ടാകുകയാണല്ലോ ആദ്യം വേണ്ടത്. ബൂലോകത്തിന്റെ സ്വതന്ത്രാകാശത്ത് ഇനിയും വളര്‍ന്ന് ഭൂലോകം കൂടി ആത്മപ്രകാശത്താല്‍ ധന്യമാക്കാന്‍ കാര്‍റ്റൂണിസ്റ്റിന്റെ അകകാംബുള്ള ചിരികള്‍ക്ക് സാധിക്കട്ടെ എന്ന് സസന്തോഷം ആശംസിക്കുന്നു.
ബൂലോകത്തെ കാര്‍ട്ടൂണിസ്റ്റിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍...!!!! ഈ വായന പോസ്റ്റിന്റെ മനോഹാരിതക്കും, ചിത്രകാരന്‍ വളരെ ഇഷ്ടപ്പെടുന്ന കാര്‍ട്ടൂണിസ്റ്റിന്റെ കാര്‍ട്ടൂണ്‍ എന്ന നിലക്കും, ചിത്രകാരനുകൂടി അവകാശപ്പെട്ട ഈ കാര്‍ട്ടൂണ്‍ ഇവിടെ മോഷ്ടിച്ച് ചേര്‍ക്കുന്നു. കാര്‍ട്ടൂണിസ്റ്റ് ആവശ്യപ്പെട്ടാല്‍ മാത്രമേ ചിത്രകാരന്റെ ഹൃദയത്തില്‍ നിന്നും ഈ കാര്‍ട്ടൂണ്‍ തിരിച്ചു നല്‍കു എന്നും അഹങ്കാരപൂര്‍വ്വം അറിയിക്കട്ടെ.കാര്‍ട്ടൂണിസ്റ്റിന്റെ കേരള ഹഹഹയിലെ പ്രതിപാദ്യമായ പോസ്റ്റിലേക്കുള്ള ലിങ്ക്.

15 comments:

chithrakaran:ചിത്രകാരന്‍ said...

പത്തു ഫുള്‍സ്കാപ്പ് പേപ്പറില്‍ കുറയാതെ കാര്‍ട്ടൂണിസ്റ്റിന്റെ ഈ കാര്‍ട്ടൂണിനെ അധികരിച്ച് മലയാളികളെല്ലാം പത്തു പ്രാവശ്യമെങ്കിലും കാണാപ്പാഠം പഠിക്കാതെ ഉപന്യസിച്ചാല്‍ ... ഒരു പക്ഷേ മനസ്സിനകത്തേക്ക് കുറച്ച് വെളിച്ചം കേറും !
ഈ കാര്‍ട്ടൂണ്‍ പോസ്റ്ററായി ഒരോ മലയാളി ഭവനത്തിലും സ്വീകരണമുറിയില്‍ പ്രതിഷ്ടിക്കുന്നതും നല്ലതാണ്. സ്വന്തം അച്ഛനെ തിരിച്ചറിയുന്ന ആത്മബോധത്തില്‍ നിന്നേ ഒരു നാറ്റിന്റെ സംസ്ക്കാരം കൃത്രിമമല്ലാതെ സ്വയം വളര്‍ന്നുവരു.

കാപ്പിലാന്‍ said...

:)

സത്യാന്വേഷി said...

നമ്മുടെ ദിനപത്രങ്ങളിൽ ഇപ്പോൾ കാർട്ടൂണുകളും കാർട്ടൂണിസ്റ്റുകളും നന്നേ കുറവായിരിക്കുന്നു. യേശുദാസൻ വെറും പടം വരക്കാരൻ മാത്രമായിരുന്നു;അതും സ്ത്രീകളെ വരച്ചാൽ പൌരുഷമായിരിക്കും.ബി എം ഗഫൂറും കണക്കായിരുന്നു. ഗോപീകൃഷ്ണനും സുജിത്തും കൊള്ളാം. ഗോപീകൃഷ്ണൻ കേരളകൌമുദിയിലായിരുന്നപ്പോൾ ഉള്ള മികവ് ഇപ്പോൾ കാണാനില്ല.വേണു കാർട്ടൂണിസ്റ്റെന്ന രീതിയിൽ മോശം,എഴുത്തുകാരൻ എന്ന രീതിയിൽ ഉഗ്രൻ.ഇവരെയെല്ലാം വെല്ലുന്ന മികവുള്ളയാളാണ് നമ്മൂടെ ബൂലോകത്തുള്ളത്; വരയിലും ചിന്തയിലും. ചിത്രകാരൻ ചൂണ്ടിക്കാണിക്കുന്നതും അതുതന്നെ. അഭിനന്ദനം,കാർട്ടൂനിസ്റ്റിനും ചിത്രകാരനും.

കാക്കര said...

കാർട്ടൂണുകൽ എപ്പൊഴും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യും. ഒരു പേജ്‌ നീളമുള്ള ലേഖനത്തേക്കാൽ, നാലു വരയും ഒരു അടികുറിപ്പും, അതു തന്നെ ധാരാളം.

ഭൂതത്താന്‍ said...

കൊള്ളാം പ്രസക്ത മായ ചിന്ത ...

പോങ്ങുമ്മൂടന്‍ said...

നന്നായി ചിത്രകാരാ...

Joker said...

ചിത്രകാരാ

പഴമയും ചരിത്രവും എല്ലാം പഠിക്കുന്നതും അതിനെ കുറിഛന്വേഷിക്കുന്നതും ചെയ്യുന്നത് അറു പിന്തിരിപ്പനാണെന്നല്ലേ ഇപ്പോള്‍ പുരോഗമന വികസന വാദികള്‍ പറയുന്നത്. ചരിത്രം മാറ്റിയെഴുത്തും എല്ലാം നടക്കുന്നതും അത് കൊണ്ടാണ്. ചരിത്ര ഒരു പാട് മാന്തിയാല്‍ പിന്നെ പലരെയും നമ്മള്‍ എറിഞ്ഞോടിക്കും.

കാര്‍ട്ടൂണ്‍ പത്രങ്ങളിലേക്ക് മാറുമ്പോള്‍ പത്ര മുതലാളിയുടെ മനവും നോക്കണം. ഗോപീ ക്യഷ്ണന്റെ കാര്‍ട്ടൂണിന്റെ മുന കുറേശ്ശേയായി ഒടിയുന്നതിന്റെ കാരണം അതാണ്. സ്വതന്ത്ര മാധ്യമമായി കാര്‍ട്ടൂണ്‍ മാറേണ്ടതുണ്ട്. ടോംസിന് ശേഷം സ്വതന്ത്ര കാര്‍ട്ടൂണ്‍ പ്രവര്‍ത്തനം പേരിലെങ്കിലും ഇപ്പോഴുള്ളത് ബ്ലോഗിലാണ് എന്ന് തോന്നുന്നു.

നന്ദി

Cartoonist said...

ചിത്രാരാ,
ഇങ്ങനെ ഒരു കൊണ്ടാടല്‍ കേരളത്തിലെ മറ്റൊരു കാര്‍ട്ടൂണിസ്റ്റിനും ബ്ലോഗില്‍ കിട്ടിയിട്ടില്ല എന്ന് ഞാന്‍ പേടിക്കുന്നു.

മികവ് എന്ന സാധനത്തെ സംശയദൃഷ്ടിയോടെ മാത്രമേ കാണാവൂ എന്ന് കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ എന്റെ അച്ഛന്‍ ഉദ്വേഗത്തോടെ എന്നെ ഓര്‍മ്മപ്പെടുത്തുമായിരുന്നു.

റിയാലിറ്റി ഷോവിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്നു എന്നു പറയപ്പെടുന്നതടക്കമുള്ള മികവിനു പുറകിലെ അര്‍ഥകല്‍പ്പനകളെ ഇപ്പോഴും സംശയത്തോടെ മാത്രമേ എനിക്കു കാണാനാവൂ. ഒരു തരത്തില്‍ ഒരു മത്സരവും ഒന്നും തെളിയിക്കുന്നില്ല എന്നുപോലും വിശ്വസിച്ചുകൊണ്ടിരിക്കാന്‍ തോന്നാറുണ്ട്.

ഗതികേടുകൊണ്ടുമാത്രം എന്റത്രപോലും മികവു കാണിക്കാനാവാത്ത, ആവാതെ മറഞ്ഞ, ഒരിക്കലും ആവാതെ പോകാവുന്ന ലക്ഷങ്ങള്‍ക്ക് ചിത്രാരന്റെ ഈ നന്മ നിറഞ്ഞ വാക്കുകള്‍ കൊടുത്ത്, ഉള്ള കടം കുറച്ചിരിക്കുന്നു.....

സി.കുഞ്ഞിക്കണ്ണന്‍ said...

പടം വളരെ നന്നായിരിക്കുന്നു. ഭാഷ അല്പം ക്ലേശകരമായി അനുഭവപ്പെട്ടതുകൊണ്ട് പോസ്റ്റ് മുഴുവന്‍ വായിച്ചില്ല. ഇത്ര നല്ല കാര്‍ട്ടൂണ്‍ വരച്ച താങ്കള്‍ക്കു ചിത്രകാരന്‍ എന്ന പേരിനേക്കാള്‍ നന്നായി യോജിക്കുന്നത് കാര്‍ട്ടൂണിസ്റ്റ് എന്നാണെന്നു തോന്നുന്നു. ഇനിയും വരക്കുക.ആശംസകള്‍

RAMDAS said...

Kalkki.............

chithrakaran:ചിത്രകാരന്‍ said...
This post has been removed by the author.
chithrakaran:ചിത്രകാരന്‍ said...

പ്രിയ സി.കുഞ്ഞിക്കണ്ണന്‍,
ബ്ലോഗിലെ പരിചയക്കുറവ് കാരണമാണെന്നു തോന്നുന്നു താങ്കള്‍ക്കൊരു തെറ്റു പറ്റിയിരിക്കുന്നു.ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന കാര്‍ട്ടൂണ്‍ ചിത്രകാരന്‍ എന്ന ബ്ലോഗറുടെ രചനയല്ല. കേരള ഹഹഹ എന്ന ബ്ലോഗെഴുതുന്ന കാര്‍ട്ടൂണിസ്റ്റ് എന്ന ബ്ലോഗറുടെതാണ് ഈ കാര്‍ട്ടൂണ്‍. ചിത്രകാരന്‍ അസ്വാദന കംബം മൂത്ത് കക്ഷിയുടെ കാര്‍ട്ടൂണ്‍ അനുവാദം കൂടാതെ മോഷ്ടിച്ച് ഇവിടെ പോസ്റ്റു ചെയ്തെന്നു മാത്രം.
ഈ പൊസ്റ്റിന്റെ എല്ലാ ക്രെഡിറ്റും മുകളില്‍ കമന്റെഴുതിയിരിക്കുന്ന ബ്ലോഗര്‍മാരുടെ അഭിപ്രായങ്ങള്‍ സഹിതം കാര്‍ട്ടൂണിസ്റ്റ് എന്ന ബ്ലോഗര്‍ക്ക് അവകാശപ്പെട്ടതാണ് :)

കമന്റെഴുതിയവര്‍ക്കും വായിച്ചവര്‍ക്കും നന്ദി.

യൂസുഫ്പ said...

കലക്കി ചിത്രകാരാ സൂപ്പര്‍

സി.കുഞ്ഞിക്കണ്ണന്‍ said...

ഒട്ടേറെ ജീവിതാനുഭവങ്ങള്‍ ഉണ്ടെങ്കിലും ബ്ലോഗിലെ ശീലങ്ങള്‍ അറിയാത്തതുകൊണ്ടു പറ്റിയ പിഴവാണ്. ക്ഷമിക്കുക. എന്നാലും മറ്റൊരാളുടെ ചിത്രങ്ങള്‍ ഇങ്ങനെ മോഷ്ടിക്കുന്നത് തെറ്റല്ലേ? ആസ്വാദനത്തിന്റെ പേരിലാണെങ്കിലും.

ചാണക്യന്‍ said...

:)

chithrakaran's posts

ചിത്രകാരന്റെ കുറിപ്പുകള്‍(പോസ്റ്റുകള്‍): » » ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!! |പ്രേമം ഇസ്ലാം അംഗീകരിക്കുമോ ? |പ്രതീക്ഷനല്‍കുന്ന അധ്യാപകരുടെ ബ്ലോഗുകള്‍ |ബ്രാഹ്മണ്യമെന്ന ഇന്ത്യന്‍ തമാശ ! |ജേണലിസ്റ്റ് കരച്ചിലും, ലൌ ജിഹാദും |മാതൃഭൂമി ബ്ലോഗനയുടെ രാഷ്ട്രീയം |അടിമത്വത്തിന്റെ സ്വന്തം മതങ്ങള്‍ |സര്‍ക്കാരിന്റെ മുണ്ട് ചിത്രകാരന് ! |അച്ഛനെ മാറ്റിപ്പറയുന്ന മലയാളിക്കൊരു ചിരിമരുന്ന് |ഫെമിനിസ്റ്റ്കളുടെ പിങ്ക് പാന്റീസ് മാഹാത്മ്യം |ഇഞ്ചിപ്പെണ്ണിന്റെ ഷെഢി സമ്മാനം നമതിന് |ഗുരുവായൂരപ്പന്റെ അടിമയായ റോക്കറ്റ് ശാസ്ത്രം ! |ബൂലോകത്തെ വരട്ടുചൊറിക്കാര്‍ !! |കാരിക്കേച്ചര്‍ മത്സരവും ഒരു പൂക്കുട്ടിയും |വീട്ടമ്മയുടെ മഹത്വം, ഫെമിനിസ്റ്റിന്റെ.... ??? |ബിടി.ഗര്‍ഭാശയം ! |വക്കം മൌലവി,മാധ്യമം,ഇന്ത്യാവിഷന്‍... |നഗ്നവസ്ത്രം നെയ്യുന്നവന്‍‍‍ |അല്ലാഹുവിന്റെ സ്വര്‍ഗ്ഗം !! |തന്തക്കു പിറന്നവരുടെ ഗവണ്മെന്റ് !!! |100%കവികളുടെ ബൂലോകം! |ശ്രീമതി പാര്‍ട്ടിയുടെ ദൌര്‍ബല്യമോ? |കേരള സ്ത്രീകളും മദ്യം കഴിക്കും |ഗാന്ധി പ്രതിമകള്‍ |സമയ സ്പന്ദനമായി ഒരു കവിത ! |വെള്ളഴുത്തിന്റെ സ്വയംഭോഗം !!! | നെറ്റിലെ മലയാളം കമ്മ്യൂണിറ്റികള്? | ചലച്ചിത്രം ചിത്രമാകുംബോള് | അക്ഷരങ്ങളുടെ ജിംനേഷ്യം !!! | സ്നേഹം പൌരുഷത്തെ ആലിംഗനം ചെയ്യുന്നു ! | അനില്പനച്ചൂരാനുമായി ഒരു അഭിമുഖം | കാണ്മാനില്ല :( | ബൂലോകത്തെത്തുന്ന പിച്ചക്കാര്!!! | ശശി തരൂരും മന്ദബുദ്ധികളും ! | അഭയ കൊലപാതകവും മനോരമയും | ഈണം...ബ്ലോഗ് സംഗീതം | പതിനഞ്ചുകാരിക്കും ശാസ്ത്രജ്ഞയാകാം ! | നംബര്വണ് വശ്യ സുന്ദരി ! | വിജയ ദശമി ബുദ്ധന്റെ ജന്മദിനം ! | ബാലചന്ദ്രന്ചുള്ളിക്കാടിന്റെ ബ്ലോഗാവതാരം !!! | ഓം പ്രകാശ് എന്ന പ്രതിഭ !!! | സത്യത്തിനും അസത്യത്തിനുമിടക്കുള്ള ഒത്തുതീര്പ്പ് ശ്രമം | മനോഹരമായ നര്മ്മ കഥകള്| “ബ്രാഹ്മണ്യത്തിന്റെ കോണക ചീളുകള്” |കുറച്ചു പഴയ കാരിക്കേച്ചറുകള്‍|കുറച്ചു പഴയ കാര്‍ട്ടൂണുകള്‍ | മമ്മുട്ടിയും ബാര്ബര്ബാലനും ! | ആഗ്രഹിച്ച ബ്ലോഗ് അഗ്രഗേറ്റര്! | വിമേഷിന്റെ റേഷന്കാര്ഡ് | ഓണത്തെക്കുറിച്ച് ചിന്തിക്കുംബോള്... | പുരോഗതിയുടെ ഗതികേട് !!! | ബ്ലോഗിലെ ഭീരുക്കള്...സംശയ രോഗികള്... | പോള്വധം ആട്ടക്കഥ | ഗലീലിയോ -വിശ്വാസത്തിന്റെ നട്ടെല്ല് തകര്ത്ത ശാസ്ത്രജ്ഞന്| ജനാധിപത്യത്തിന്റെ ലേബലില്.... | സനാതന ഹൈന്ദവ ശവസംസ്ക്കാരം ! | ബ്ലോഗര്മാരുടെ ഭ്രാന്ത് ! | വികെസി സ്ട്രീറ്റ് ലൈറ്റ് റിയലിറ്റി ഷോ! | ബ്ലോഗിലെ ജാതി-മത പ്രചരണം | എങ്ങനെ മലയാളത്തില്ബ്ലോഗാം...കണ്ണൂരാന്റെ പുസ്തകം | റേഡിയോ കണ്ടുപിടിച്ചത് ഇന്ത്യക്കാരന്? | കേരളത്തിന്റെ ബുദ്ധി മാന്ദ്യം ! | ശത്രുക്കളെ സൃഷ്ടിച്ചവരെ തിരിച്ചറിയുക !!! | നാഷണല്ഹെല്ത്ത് സര്വ്വിസ് NHS(National Health Service) | മനുഷ്യപക്ഷ ശ്രദ്ധക്ക് !! | അശ്ലീലമാകുന്ന ആചാരവെടി !| കുടുംബത്തില്അന്യര്ഇടപെടുംബോള്... | ഭക്തിവിഷം പ്രചരിപ്പിക്കുന്ന കല | സാഹിത്യത്തിലെ ചേരികള്!!| ബ്ലോഗ് മീറ്റ് ... ചിത്രങ്ങള്cherai blog meet 2009 | മോഹന്ലാലിന്റെ വിഢിവേഷം ! | മലയാള സിനിമയിലെസവര്ണ്ണ വിഷം | രാജ്യത്തെ വസ്ത്രാക്ഷേപം ചെയ്യുംബോള്... | മാതൃഭാഷയും വളര്ത്തു മൃഗങ്ങളും !!! | ഒരു ബ്ലോഗറുടെ ഭയരോഗം !!! | ഫെമിനിസമെന്ന സാംക്രമിക രോഗം !! | കുഞ്ഞിക്കണ്ണന്വാണിമേലിന്റെ കുപ്പായം | സ്ത്രീകള്ക്ക് വിദ്യാഭ്യാസം നിഷേധിക്കുംബോള്... | നളിനി ജമീലയുടെ ആത്മകഥ/സീതായണം | ബഷീര്കണ്ട നായര്മുലകള് | നിരോധിടാത്ത ചിന്തകള്! | സെപ്റ്റിക് ടാങ്കിലെ പ്രപഞ്ചസങ്കല്പ്പം !!! | കലാനിരൂപണം വഴങ്ങുമോ ? | രവിവര്മ്മ - നെല്ലും,പതിരും| രവിവര്മ്മ എന്ന കൊമേഴ്സ്യല്ആര്ട്ടിസ്റ്റ് ! | സരസ്വതിക്ക് എത്ര മുലകളുണ്ട് ? | വിഷാദം രോഗമാകുമ്പോള്| ബ്രാഹ്മണിക്ക് ബോമ്പ് ! | അദ്ധ്വാനത്തിന്റെ മഹത്വമറിയുന്നയാള് | മലയചരിതം താളിയോല | ക്രിക്കറ്റും,സിനിമയും പോലെ... ആഘോഷിക്കുക | അഭയ - സഭക്ക് കുമ്പസരിക്കാമായിരുന്നു ! | കുറ്റിച്ചൂലുകള്നാടുനീങ്ങുന്നില്ല ! | താരങ്ങള്ഇരുട്ടിന്റെ സൃഷ്ടികള്!! | അല്ഫോണ്സാ റിയാലിറ്റി ഷോ !! | ഒക്റ്റോബര്9 ശ്രീ ബുദ്ധ ജയന്തി| അപര്ണ്ണാ ലവകുമാര് | അക്ഷയ മലയാളം കംമ്പ്യൂട്ടിങ്ങ് പ്രൊജക്റ്റ് | വേദവ്യാസന്.. വിശുദ്ധ ജാരന്!| കൃസ്തുവിന്റെ കാല്തല്ലിയൊടിച്ചു ! | പന്തക്കാരന്- ഇലസ്റ്റ്രേഷന്പരീക്ഷണം | രാഷ്ട്രീയ ദൈവങ്ങളും , വിശ്വാസികളും !| വി.പി.എസ്.എല്.വി വിക്ഷേപണം ! | ശബരിമലയിലെ അനീതി | ആത്മീയത ലൈംഗീകതയാകുമ്പോള്! | ജാതിയുടെ മര്മ്മം- സവര്ണ്ണാഭിമാനം! | സര്പ്പയജ്ഞം | ദേവകി നിലയങ്ങോടിന്റെ “എച്ചില്“ | സൌന്ദര്യ ചരക്കു മത്സരം ! | വെളിച്ചത്തിന്റെ സ്നേഹം | എ.എസ്സ് എന്ന അസാമാന്യ ചിത്രകാരന്| കുഞ്ഞാടുകള്ക്കായി സഭയുടെ പ്രജനന പ്രവര്ത്തനം| ഉണക്കമാന്തള് | കേരളത്തില്വിപ്ലവം നടത്തിയ ഗള്ഫ് മലയാളി | സ്ത്രീപക്ഷാഘാതം-ഒരു മനോരോഗം !!!| ഇതാണ് പത്രധര്‍മ്മം !...കലക്കി മാതൃഭൂമി !! | സ്വയം അധമനാകുന്ന കാവാലത്തെ നാടകാചാര്യന്! | അക്ഷയതൃതീയക്കുപിന്നിലെ ഭൂതം!| നരസിംഹം എന്ന നികൃഷ്ട ഹിന്ദു ദൈവം | ഭൂമിയില്വേരൂന്നുന്ന ബൂലോകം !!! | പ്രകാശ് വര്മ്മ-മലയാളിക്ക് അഭിമാനിക്കാന്ഒരു പ്രതിഭ ! | തിരുമാന്താംകാവ് പത്താം പൂരം ഇന്ന് | ജാതിയത എന്ന വിഷപ്രയോഗം | പത്മനാഭക്ഷേത്രം ബുദ്ധവിഹാരം ! | വിളക്കുകളെ തേടിയ വെളിച്ചം | വിശ്വാസ ഭ്രാന്തിന് രാത്രി പരീക്ഷ ! | ബ്ലോഗേഴ്സ് അക്കാദമി | നെലോളിക്കരുത് | ചിരിക്കുന്ന ബുദ്ധന് | ചലച്ചിത്രകാരന്പി.എന്.മേനോന്| ബ്ലൊഗിലെ പൂച്ചക്കുട്ടി വനിതയില്! | സംവരണ വിരുദ്ധരുടെ പുതിയ യുദ്ധമുറ | കൊലപാതങ്ങളുടെ കാരണങ്ങള്പഠിക്കുകതന്നെ വേണം| മോഷണം പാപമല്ല !!! | നമ്മുടെ സ്വന്തം മഹാത്മാഗാന്ധി /ഇന്ത്യ. | ഒരു ലക്ഷത്തിന്റെ ഇന്ത്യന്കാര് | എം.ടി.യുടെ പ്രതിമ സ്ഥാപിക്കണം | വസ്ത്രാക്ഷേപം കാര്ട്ടൂണ് | മുസ്ലീങ്ങള്ക്ക് വെളിച്ചമാകുന്ന തസ്ലീമ | കറുത്ത മനസ്സുകള് | നാല്ക്കവലയുടെ ചിരി | മരക്കുരിശ് | വസ്ത്രാക്ഷേപം കാര്ട്ടൂണ് | മുസ്ലീങ്ങള്ക്ക് വെളിച്ചമാകുന്ന തസ്ലീമ | ക്രിസ്തുവിനെ നമുക്കു മറന്നൂടെ? | ടിന്നിലാക്കിയ മത്തി, അരവണ, സൌന്ദര്യം... | ഭ്രാന്ത് | ദൈവവും പിശാചും... ഒരു ചര്ച്ച | കുഞ്ചിയമ്മയും അഞ്ചുമക്കളും | ചാനല് സുന്ദരിയുടെ ബെല്ലി ഡാന്സ് | സാംസ്കാരിക ടാക്സ് | അമാവാസി..കാര്ട്ടൂണ് -5 | നഷ്ടപ്പെട്ടെന്നു കരുതിയ ഡ്രോയിങ്ങ്സ് | അമാവാസി..കാര്ട്ടൂണ് - 4 | ചിറകുകളുടെ സൌന്ദര്യം | അമാവാസി.. കാര്ട്ടൂണ്- 3 | ബിസിനസ്സ് ചിന്തകള് ... | അമാവാസി ...കാര്ട്ടൂണ്-2 | B പോസിറ്റീവ് | അമാവാസി-1 - ചിത്രകാരന്റെകാര്ട്ടൂണ് | നംബൂതിരി ഫലിതത്തിലെ വിഷം | മാതൃഭൂമി രൈറ്റ് അപ്പ് 1993 | മാധ്യമം പേപ്പര് കട്ടിങ്ങ് 1993 | ഒരു മനോരമ പേപ്പര് കട്ടിങ്ങ് | നിരോധിട്ട ചിന്തകള് !! | ഹര്ത്താല് ആശംസകള് !!!! | ആശാന് സ്മാരകം | അഴീക്കോട് ശരശയ്യയില് !!! | മനോരമയില് മോഡിയുടെ നരസിംഹാവതാര ചിത്രം | കളറിങ്ങ് മത്സരം !! | ഗ്രീറ്റിങ്ങ്സ് കാര്ട്ടൂണ് | അതിമനോഹരമായ മരണം ! | മാതൃഭൂമി ഊതി വലുതാക്കുന്ന ബൂലോകം? | മനോഹരമായ ഒരു കാര്ട്ടൂണ് | സൂഷ്മ ജീവികളായ മനുഷ്യര് | മാതൃഭൂമിയിലെ ചിത്രം | കൊതുകിനെ കൊല്ലാന്... | ഹനുമാന്മാര് വഴിതടയുന്നു !! | എക്സിബിഷന് ഉദ്ഘാടനം | ബോംമ്പേന്തിയ മനുഷ്യന്-man with a bomb | ചാന്നാര് സ്ത്രീ | ക്രൂരത നിറഞ്ഞ ബീഹാര് | അമ്മയെ സ്നേഹിക്കുന്ന കുട്ടി | കീടനാശിനി...കാര്ട്ടൂണ് | ഒരു കാര്ട്ടൂണ്... ഉല്ഘാടനം !! | പോര്ട്രൈറ്റ് | "മാതൃഭൂമിയില്"ഷവര്മയും, ചില്ലി ചിക്കനും !! | "ശൂദ്ര സ്ത്രീ" ഓയില്പെയിന്റിംഗ് | "നിസംഗത" | "നഗ്ന പ്രതിച്ഛായ" | "പ്രതിസന്ധി" | "ദീപം" -ഓയില് പെയിന്റിംഗ് | കോമ്രേഡ്-പെയിന്റിംഗ് | വസ്ത്രാക്ഷേപം | "കുപ്പായമില്ലാത്ത യാത്രക്കാരന്" | "പൂണൂലിലെ താക്കോല്" | മതാന്ധത-1 | വര്ഗ്ഗ സമരം | കേരള ചരിത്രം | കൃഷ്ണന് | കുട്ടിക്കാലം childhood | ന്യൂസ് പേപ്പര് oil painting | അയ്യപ്പന്:buddha | ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം... ..നര്മ്മ ഭാവന | ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ സ്വതന്ത്രയായിരുന്നു | ആത്മീയത പ്ലാസ്റ്റിക്ക് കുപ്പിയില് !! | എന്താണ് ആത്മീയത ? | കഥകളി ഇന്നത്തെ കലാരൂപമല്ല !! | ശ്രീശ്രീ രവിശങ്കറിന് മുഖംമൂടിയുണ്ടോ? | ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ?

My Blog List

My Blog List followed

മുന്നറിയിപ്പ് (പേജിന്റെ മുകളില്‍നിന്നുള്ള തുടര്‍ച്ച)
അമേരിക്കയിലെ ഗൂഗിള്‍ കംബനിയുടെ ഉടമസ്തതയിലുള്ള സെര്‍വറില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഈ ബ്ലോഗ് സെര്‍ച്ച് ചെയ്ത് കണ്ടുപിടിച്ച് മലയാളം യൂണിക്കോഡ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഡികോഡ് ചെയ്ത് സ്വന്തം കംബ്യൂട്ടറ് മോണിറ്ററിലോ,പ്രൊജക്റ്ററിലോ,മറ്റു ഡിസ്പ്ലേ യൂണിറ്റിലോ പ്രസിദ്ധീകരിക്കാനോ,പ്രസരണം ചെയ്യാനോ,മറ്റു പ്രവര്‍ത്തികള്‍ക്ക് വിധേയമാക്കാനോ,ഉപയോഗിക്കാനോ ഈ ബ്ലോഗ് എഴുത്തുകാരനായ ചിത്രകാരന്‍ ആര്‍ക്കും അനുവാദം നല്‍കുകയോ,ചുമതലപ്പെടുത്തുകയോ, ഏതെങ്കിലും വിധത്തില്‍ ആരെയെങ്കിലും ക്ഷണിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു. സ്വന്തം ഇഷ്ടപ്രകാരം നടത്തുന്ന ബ്ലോഗ് വായനക്കും,പ്രസിദ്ധീകരണത്തിനും,പ്രൊജക്ഷനും,മറ്റു പ്രവര്‍ത്തികള്‍ക്കും അതില്‍നിന്നുണ്ടാകുന്ന അനുഭവങ്ങള്‍ക്കും ,കഷ്ട നഷ്ടങ്ങള്‍ക്കും ഈ ബ്ലോഗ് തുറക്കുന്നവര്‍ / വായനക്കാര്‍ മാത്രമായിരിക്കും ഉത്തരവാദി. ഈ ബ്ലോഗ് ചിത്രകാരന്റെ സ്വകാര്യ ചിന്തയുടെ തികച്ചും സ്വകാര്യമായ ഗൂഗിള്‍ അക്കൌണ്ടാണ്.ഗൂഗിളിന്റെ മാത്രം സ്വന്തമായതും,ഗൂഗിളിന്റെ നിയമ നിബന്ധനകളില്‍ പ്രവര്‍ത്തിക്കുന്നതുമായ ഈ ബ്ലോഗില്‍ ഗൂഗിളിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനും, മാനവിക വീക്ഷണത്തിനും, സല്‍പ്പേരിനും നിരക്കാത്ത വസ്തുതയുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നുന്നപക്ഷം ബ്ലോഗിന്റെ മുകളില്‍ കൊടുത്തിരിക്കുന്ന ഫ്ലാഗ് ബട്ടണില്‍ അമര്‍ത്തി ഗൂഗിളിനെ ആ വസ്തുത അറിയിക്കാനുള്ള സ്വാതന്ത്ര്യം ദയവായി
വിനിയോഗിക്കുക.
...............................................
മനുഷ്യത്വവും,സഹിഷ്ണുതയും,തുല്യത ബോധവും,സ്നേഹവും,അറിവും,നന്മയും,സത്യവുമാണ് ദൈവം എന്നു വിശ്വസിക്കുന്ന സാധാരണ മനുഷ്യര്‍ക്ക് ഈ മുന്നറിയിപ്പ് വിഘാതമാകില്ലെന്ന് വിശ്വസിക്കുന്നു. ഹഹഹ...!!!

ചിത്രകാരന്റെ പല ബ്ലോഗുകളിലായി ചിതറിക്കിടന്നിരുന്ന പോസ്റ്റുകള്‍ വായനയുടെ സൌകര്യാര്‍ത്ഥം ഇവിടെ ഒരൊറ്റ ബ്ലോഗില്‍ സമാഹരിച്ചിരിക്കുകയാണ്.ഈ ബ്ലോഗില്‍ നല്‍കിയിരിക്കുന്ന പല ലിങ്കുകളും പ്രവര്‍ത്തിക്കാനിടയില്ല. സാവകാശം ലിങ്കുകള്‍ ശരിപ്പെടുത്തുന്നതാണ്.
സമയക്കുറവുള്ളതിനാല്‍ കമന്റുകള്‍ക്ക് മറുപടി പ്രതീക്ഷിക്കരുത്‌ :)