Sunday, November 22, 2009

പ്രതീക്ഷനല്‍കുന്ന അധ്യാപകരുടെ ബ്ലോഗുകള്‍

ഒരു കാലത്ത് നമ്മുടെ പത്രങ്ങളും,പിന്നീട് സ്കൂള്‍ അധ്യാപകരുമായിരുന്നു നമ്മുടെ സമൂഹത്തിന്റെ മാര്‍ഗ്ഗ ദര്‍ശികള്‍. ശാസ്ത്ര സാഹിത്യ പരിഷത്തിന്റേയും മറ്റു പുരോഗമന ചിന്തകളുടേയും പ്രചോദന കേന്ദ്രം അധ്യാപകര്‍തന്നെ. പിന്നീട് എവിടെവച്ചാണ് ഇവരെ കാണാതായത് എന്നോര്‍മ്മയില്ല.പത്രങ്ങള്‍ എവിടെയോ ചീഞ്ഞളിഞ്ഞ് നശിച്ച് , പട്ടണങ്ങളുടെ ഇരുണ്ട കോണുകളിലേക്ക് ഇരയെ കാത്തിരിക്കുന്ന വേശ്യയുടെ കള്ളനോട്ടത്തിലെക്ക് ചുരുങ്ങിപ്പോയി. അധ്യാപകര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകളുടെ ശക്തിപ്രകടനത്തിന്റെ വേലിയേറ്റവും വേലിയിറക്കവുമായി വെറും മുദ്രാവാക്യങ്ങളായി തെരുവില്‍ അലഞ്ഞു നടന്നിരുന്നു ! പിന്നെ, വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണ സുനാമിക്കിടയില്‍ ഈ ജന്തു വിഭാഗത്തെ ഏതാണ്ട് മറന്നെന്നു പറയാം. കുട്ടികളെ പകല്‍‌സമയം തടവിലിടാനുള്ള ഒരു സര്‍ക്കാരോഫീസ് !!!
അതിനുശേഷം ഇന്നാണ് ചിത്രകാരന്‍ അധ്യാപകരെ കാണുന്നത്. നമ്മുടെ സ്വന്തം ബൂലൊകത്ത് !!! സത്യത്തില്‍ സന്തോഷം തോന്നി.
അധ്യാപകര്‍ കുറ്റിയറ്റുപോയിട്ടില്ല എന്നു ബോധ്യമായി. അറിവു പകര്‍ന്നു നല്‍കണം എന്ന ഇച്ഛാശക്തിയുമായി ഒരു കൂട്ടം അധ്യാപകര്‍ ഗ്രൂപ്പ് ബ്ലോഗുകള്‍ തുടങ്ങുകയും അതിലൂടെ ലോകത്തെംബാടുമുള്ള മലയാളികളുമായി ആശയവിനിമയം നടത്തുകയും, തങ്ങളുടെ അറിവിന്റെ ചക്രവാളം വികസിപ്പിക്കാന്‍ സ്വമേധയ മുന്നോട്ടുവരികയും ചെയ്യുന്നു എന്നത് നമ്മുടെ നാടിന്റെ സാംസ്ക്കാരികമായ വളര്‍ച്ചയുടെ പ്രതീക്ഷകള്‍ ഉണര്‍ത്തുന്നല്ലോ എന്നൊരു വെളിപാട് ചിത്രകാരന്റെ മനസ്സിലൂടെ മിന്നിമറയുന്നു.

വെറും സ്കൂള്‍ പാഠങ്ങള്‍ മാത്രമല്ല, നമ്മുടെ സമൂഹത്തിന്റെ ചിന്താധാരകളെല്ലാം നവീകരിക്കാന്‍ കെല്‍പ്പുള്ള സംഘടിത ശേഷികൂടിയുള്ള ശക്തരായ സാന്നിദ്ധ്യമായാണ് അധ്യാപകരെ ചിത്രകാരന്‍ കാണുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ അധ്യാപകര്‍ ബൂലോകത്തേക്ക് കടന്നു വരണമെന്നും സ്കൂള്‍ കാര്യങ്ങളും,ശാസ്ത്ര സാമൂഹ്യ കാര്യങ്ങളും നിര്‍ഭയം ബൂലോകത്ത് പങ്കുവക്കണമെന്നും ചിത്രകാരന്‍ ആഗ്രഹിക്കുന്നു. ചിത്രകാരന്‍ ഇന്ന് വായിച്ച മാത്തമറ്റിക്സ് അധ്യാപകരുടെ കൂട്ടായ്മ ബ്ലോഗും, ഫിസിക്സ് അധ്യാപകരുടെ കൂട്ടായ്മാ ബ്ലോഗും,ജി.എച്ച്.എസ്.മാഞ്ഞൂര്‍ സ്കൂള്‍ ബ്ലോഗും കണ്ടിട്ടില്ലാത്തവര്‍ ലിങ്കുകളിലൂടെ അവിടെ എത്തിപ്പെടുക.ജാലകംബൂലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും അധ്യാപകരുടെ ബ്ലോഗിനു ലഭിക്കാനായി ജാലകം അഗ്രഗേറ്റര്‍ ബാനര്‍(ജാലകത്തെക്കുറിച്ചുള്ള ബ്ലോഗ് അക്കാദമി പോസ്റ്റിലേക്കുള്ള ലിങ്ക്) ബ്ലോഗുകളില്‍ സ്ഥാപിക്കണമെന്ന് ചിത്രകാരന്‍ അധ്യാപക ബ്ലോഗ് കൂട്ടായ്മകളോട് അഭ്യര്‍ത്ഥിക്കുന്നു. പുതുതായി ബ്ലോഗ് തുടങ്ങുന്നവരുടെ സൌകര്യത്തിനായി കേരള ബ്ലോഗ് അക്കാദമിയുടെ ബാനറും ഉപയോഗിക്കാം. ബ്ലോഗിനെ ഒരു അറിവിന്റെ വിസ്ഫോടനമായി ഉപയോഗപ്പെടുത്തി സാമൂഹ്യമാറ്റങ്ങള്‍ക്ക് കാരണഭൂതരാകാന്‍ ഇച്ഛാശക്തിയുണ്ടെങ്കില്‍ ബ്ലോഗ് അതിനുള്ള മാധ്യമം തന്നെയാണേന്ന് തീര്‍ച്ചയായും ഉറപ്പിക്കാം.
അധ്യാപക ബ്ലോഗര്‍മാര്‍ക്ക് ചിത്രകാരന്റെ സ്നേഹപൂര്‍ണ്ണമായ അഭിവാദ്യങ്ങള്‍ !!!

വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള അധ്യാപകരുടെ മറ്റു ബ്ലോഗുകളിലേക്കുള്ള ലിങ്കുകള്‍ താഴെ:
1)സുജനിക
2)സ്കൂള്‍ വിക്കി
3)അദ്ധ്യാപന തന്ത്രങ്ങള്‍
4)മിനിലോകം
5)സ്കൂള്‍ വാര്‍ത്തകള്‍
6)അക്ഷര പരിചയം
7)ഹിസ്റ്ററി വാര്‍ത്തകള്‍
8)ഫിസിക്സ് വിദ്യാലയം
9)Quiz
10)സയന്‍സ് ലോകം
11)കുറുഞ്ഞി ഓണ്‍ലൈന്‍ അധ്യാപകന്റെ ബ്ലോഗല്ലെങ്കിലും അത് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇഷ്ടമാകും.
12)മനുഷ്യചരിതങ്ങള്‍‍ അധ്യാപകര്‍ വായിച്ച് മനസ്സിലാക്കേണ്ടതായ സി.കെ.ബാബുവിന്റെ ബ്ലോഗ്

19 comments:

chithrakaran:ചിത്രകാരന്‍ said...

ഒരു കാലത്ത് നമ്മുടെ പത്രങ്ങളും,പിന്നീട് സ്കൂള്‍ അധ്യാപകരുമായിരുന്നു നമ്മുടെ സമൂഹത്തിന്റെ മാര്‍ഗ്ഗ ദര്‍ശികള്‍. ശാസ്ത്ര സാഹിത്യ പരിഷത്തിന്റേയും മറ്റു പുരോഗമന ചിന്തകളുടേയും പ്രചോദന കേന്ദ്രം അധ്യാപകര്‍തന്നെ. പിന്നീട് എവിടെവച്ചാണ് ഇവരെ കാണാതായത് എന്നോര്‍മ്മയില്ല.പത്രങ്ങള്‍ എവിടെയോ ചീഞ്ഞളിഞ്ഞ് നശിച്ച് , പട്ടണങ്ങളുടെ ഇരുണ്ട കോണുകളിലേക്ക് ഇരയെ കാത്തിരിക്കുന്ന വേശ്യയുടെ കള്ളനോട്ടത്തിലെക്ക് ചുരുങ്ങിപ്പോയി. അധ്യാപകര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകളുടെ ശക്തിപ്രകടനത്തിന്റെ വേലിയേറ്റവും വേലിയിറക്കവുമായി വെറും മുദ്രാവാക്യങ്ങളായി തെരുവില്‍ അലഞ്ഞു നടന്നിരുന്നു ! പിന്നെ, വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണ സുനാമിക്കിടയില്‍ ഈ ജന്തു വിഭാഗത്തെ ഏതാണ്ട് മറന്നെന്നു പറയാം. കുട്ടികളെ പകല്‍‌സമയം തടവിലിടാനുള്ള ഒരു സര്‍ക്കാരോഫീസ് !!!

chithrakaran:ചിത്രകാരന്‍ said...

ചിത്രകാരന്റെ ശ്രദ്ധയില്‍ പെടാത്ത ഇതുപോലുള്ള അധ്യാപക ബ്ലോഗുകളുണ്ടെങ്കില്‍ ദയവായി ലിങ്കു നല്‍കുവാന്‍ താല്‍പ്പര്യം.

Kiranz..!! said...

Thanks for sharing Chithraa..!

സുജനിക said...

മഷമ്മാരുടെ കൂട്ടത്തിൽ എന്നെ വീട്ടുപോയതിൽ ദു:ഖം: http://sujaword.wordpress.com/
http://sujanika.blogspot.com/

കണ്ണനുണ്ണി said...

ഈ കുറിപ്പ് യുക്തം തന്നെ ചിത്രകാരന്‍

saju john said...

ചിത്രകാരാ....

ഇതൊരു പുതിയ അറിവാണ്. ഇത്തരം പുതിയ പുതിയ ബ്ലോഗുകള്‍ പരിചയപ്പെടുത്തൂ.

നന്ദി......ചിത്രകാരാ.

Kaithamullu said...

നന്ദി മുരളി.

sunil panikker said...

നന്നായി...

ഷൈജൻ കാക്കര said...

കുട്ടികളെ പകല്‍‌സമയം തടവിലിടാനുള്ള ഒരു സര്‍ക്കാരോഫീസ് !!!

simy nazareth said...

good!

Anonymous said...

അധ്യാപകരുടെ ഈ ബ്ലോഗുകൾ വളരെ നേരത്തെ തന്നെ കണ്ടിട്ടുള്ളതും സത്യാന്വേഷിയുടെ സൈഡ്ബാറിൽ ചേർത്തിട്ടുള്ളതുമാണ്. എന്നിരുന്നാലും ചിത്രകാരൻ പരിചയപ്പെടുത്തിയതോടെ അവ കൂടുതൽ പ്രശസ്തങ്ങളായി. സ്കൂൾ വിക്കിയും സുജനികയും കണ്ടിട്ടില്ലായിരുന്നു. എല്ലാ വിഷയത്തിലും ഇങ്ങനെ ബ്ലോഗുണ്ടാക്കാൻ അധ്യാപക സുഹൃത്തുക്കൾ തയ്യാറാകട്ടെ.

തറവാടി said...
This comment has been removed by the author.
തറവാടി said...

ചിത്രകാരന്‍,

രണ്ട് വര്‍ഷത്തിലധികമായുള്ള ബ്ലോഗര്‍ കരിപ്പാറ സുനില്‍ മാഷെ മറക്കരുത്. പ്രോഫൈല്‍ http://www.blogger.com/profile/05795461735382647084

Anonymous said...

പ്രിയ ചിത്രകാരന്,

സര്‍,ഞങ്ങളുടെ ബ്ലോഗിനെ ബൂലോകത്തിന് പരിചയപ്പെടുത്താനായി ഇത്തരമൊരു പോസ്റ്റ് പ്രസിദ്ധീകരച്ചതിലുള്ള ഹൃദയം നിറഞ്ഞ നന്ദി ആദ്യമേ രേഖപ്പെടുത്തട്ടെ. അതും, ആരുടെ മുന്നിലും നട്ടെല്ലു വളയ്ക്കാതെ തന്റെ അഭിപ്രായം തുറന്നു പറയാന്‍ മടിക്കാത്ത ഒരു വ്യക്തിയില്‍ നിന്നാകുമ്പോള്‍ അതിനൊരു സുഖമുണ്ട്. ഇത് ഞങ്ങള്‍ക്ക് ലഭിച്ച അംഗീകാരങ്ങളിലൊന്നായി കാണുന്നു. ഞങ്ങളുടെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിത്തരുന്നവരുടെ കൂട്ടത്തില്‍ താങ്കളും ഉണ്ടാകുമല്ലോ. നന്ദിയുണ്ട് ഒരുപാട്. എല്ലാവരോടും...

mini//മിനി said...

പ്രീയപ്പെട്ട ചിത്രകാരന്‍,
താങ്കള്‍ പറഞ്ഞത് എത്രയോ ശരിയാണ്. ഒരു അദ്ധ്യാപകനാവുന്ന വ്യക്തി പലപ്പോഴും പാഠപുസ്തകത്തിനപ്പുറത്ത് കടക്കാറില്ല, എന്നത് ഒരു ദുഖസത്യമാണ്. ജോലി കിട്ടിയില്ലെ, ഇനിയെന്തിന് പഠിക്കണം എന്നാണ് എന്റെ ചില ബന്ധുക്കള്‍ പറയാറ്. എന്റെ ബ്ലോഗ് വായനക്കാരില്‍ മലയാളികളായ കേരളത്തിലെ അദ്ധ്യാപക സുഹൃത്തുക്കളുടെ അഭിപ്രാ‍യങ്ങള്‍ കുറവാണ്. എന്റെ അദ്ധ്യാപക വിശേഷങ്ങള്‍ക്ക് കാരണമായ ഒരു വിദ്യാലയത്തിലെയും അദ്ധ്യാപകര്‍ ഒരിക്കലും അതിനെപറ്റി അഭിപ്രായം പറഞ്ഞിട്ടില്ല എന്നതില്‍ നിന്നും അവര്‍ ബ്ലോഗ് വായിച്ചിട്ടില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇപ്പോള്‍ വീട്ടിലിരിക്കുന്ന ഞാന്‍ 32 വര്‍ഷത്തെ അനുഭവങ്ങളില്‍ നിന്നും ഏതാനും ചിലത് പോസ്റ്റ് ചെയ്യുകയാണ്. കാര്യങ്ങളുടെ കിടപ്പ് തിരിച്ചറിഞ്ഞതിന് നന്ദി. വളരെ നന്ദി.
http://mini-minilokam.blogspot.com/

കാവാലം ജയകൃഷ്ണന്‍ said...

പ്രിയ ചിത്രകാരന്‍,

താങ്കളുടെ സാമൂഹ്യപ്രതിബദ്ധത പ്രകടമാകുന്ന ഒരു പോസ്റ്റ്.

താങ്കള്‍ പറഞ്ഞത് ശരിയാണ്, വംശനാശഭീഷണി നേരിടുന്ന ഒരു മനുഷ്യ സമൂഹമാണ് അധ്യാപകര്‍. പണ്ട് കാലത്ത് അധ്യാപനം ഒരു തൊഴിലല്ലായിരുന്നു. ഒരു കലയും തപസ്യയുമായിരുന്നു. ക്ലാസ്സ് മുറികളില്‍ എല്ലാവര്‍ക്കും കേള്‍ക്കുമാറുച്ചത്തില്‍ ഒരു മനുഷ്യായുസ്സു മുഴുവന്‍ പഠിപ്പിച്ച് വലിവ് വന്ന ഒരു അദ്ധ്യാപികയെ എനിക്കറിയാം. കാവാലത്തെ എന്‍റെ തൊട്ടയല്‍വാസിയായിരുന്ന അന്തരിച്ച നാണിക്കുട്ടിയമ്മ സാര്‍. ഞാന്‍ അമ്മൂമ്മേ എന്നു വിളിച്ചിരുന്ന ആ സ്ത്രീരത്നം എന്‍റെ അമ്മയെ പഠിപ്പിച്ചിട്ടുണ്ട്.

ഒരു മനുഷ്യായുസ്സു മുഴുവനും ക്ലാസ്സ് റൂമില്‍ മുഴങ്ങിയിരുന്ന അവരുടെ ശബ്ദം ചിന്തയില്‍, ബുദ്ധിയിലെല്ലാം പ്രതിധ്വനിപ്പിക്കുവാന്‍ പോന്ന പ്രാഗദ്ഭ്യമുള്ള അധ്യാപകര്‍ കേരളത്തിനുണ്ടായിരുന്നു. എന്നാല്‍ ഇന്നത് വിരലിലെണ്ണാവുന്നതു പോലെ ചുരുങ്ങുകയാണ്. എങ്കിലും അഭിമാനത്തോടെ പറയട്ടെ, എന്‍റെ അധ്യാപകര്‍ 99%വും ആ അര്‍പ്പണമനോഭാവമുള്ളവരായിരുന്നു.

അവരോടുള്ള ആരാധന മൂലമാണ് പഠനം കഴിഞ്ഞാല്‍ ആദ്യമായി ചെയ്യുന്നത് അധ്യാപനമായിരിക്കണം എന്ന അടങ്ങാത്ത ആ വേശത്തില്‍ അല്‍‍പ്പകാലമെങ്കിലും ഞാനും അധ്യാപകനായത്. ഇപ്പൊഴും ക്ലാസ്സെടുക്കാന്‍ കിട്ടുന്ന ഒരവസരവും ഞാന്‍ പാഴാക്കാറില്ല.

ആഹാരം, വസ്ത്രം, ഔഷധം, ധനം ഇവയെല്ലാം ദാനം ചെയ്യുന്നത് ശരീരത്തിനു മാത്രമാണെങ്കില്‍; ആത്മാവിന് ദാനം ചെയ്യാന്‍ കഴിയുന്ന രണ്ടു കാര്യങ്ങളേ ഈ ഭൂമിയിലുള്ളൂ. ഒന്ന്‌ സ്നേഹം, രണ്ട്‌ വിദ്യ!

ഈ പോസ്റ്റിന് നന്ദി പറയാതെ വയ്യ

jayasree said...

പ്രീയപ്പെട്ട ചിത്രകാരന്‍,
ഈ പോസ്റ്റിന് നന്ദി
ഒരു അദ്ധ്യാപിക
http://sciencelokam.blogspot.com/

★ Shine said...

A big salute to the forward thinking TEACHERs.

and RESPECT TO CHITHRAKARAN for your social commitment. Well said on time!

Also, Teachers join with http://kerala-campus.blogspot.com/

Unknown said...

പ്രിയ ചിത്രകാരന്‍,
എളുപ്പത്തിന്റെ പേരില്‍ എന്റെ ഗൂഗിള്‍ ബ്ലോഗുകളുടെ URL ഞാന്‍ വ്യത്യാസപ്പെടുത്തിയിരുന്നു. പുതിയ URL (ലിങ്കുകള്‍) താഴെക്കൊടുക്കുന്നു. ഗൂഗിള്‍ പ്ലസില്‍ എന്റെ 'മനുഷ്യചരിതങ്ങള്‍' ബ്ലോഗ് പരാമര്‍ശിക്കപ്പെട്ടതിനാലാണു്‌ ഈ വിവരം അറിയിക്കുന്നതു്‌. എന്റെ എല്ലാ ഗൂഗിള്‍ ബ്ലോഗുകളുടെയും URL മാറിയിട്ടുണ്ടു്‌. അതുകൊണ്ടു്‌ എല്ലാറ്റിന്റെയും ലിങ്കുകള്‍ ഇവിടെ കൊടുക്കുന്നു. ഏതായാലും എഴുതണം. അപ്പോള്‍ എല്ലാമാവട്ടെ.

1. മനുഷ്യചരിതങ്ങള്‍ http://www.ckbabu-1.blogspot.com/

2. മനുഷ്യര്‍, മതങ്ങള്‍, ദൈവങ്ങള്‍ http://ckbabu-2.blogspot.com/

3. ചിത്രം.. വിചിത്രം... http://www.ckbabu-3.blogspot.com/

4. കേട്ടതും കണ്ടതും http://www.ckbabu-4.blogspot.com/

നന്ദി.