Wednesday, June 23, 2010

മദനിക്കെതിരായ സവര്‍ണ്ണ ഗൂഢാലോചനകളെ തുറന്നുകാണിക്കുക

ഭീകരരെ ഫോണ്‍ വിളിച്ചു,ഭീകരന്‍ മിസ്സ് കോളടിച്ചു,ഭീകരനെ നോക്കി ചിരിച്ചു,പ്രസംഗിച്ചു, കോട്ടുവായിട്ടു, തുടങ്ങിയ ഏതു പ്രവര്‍ത്തിയും ജാമ്യം കിട്ടാത്ത വകുപ്പുകളോടെ പൌരന്മാരെ ദ്രോഹിക്കാനുള്ള കാരണങ്ങളായി ഇന്ത്യന്‍ ഭരണവര്‍ഗ്ഗമായ സവര്‍ണ്ണര്‍ക്ക് ഉപയോഗിക്കാനാകുന്ന വിധം അധികാരത്തിന്റെ അകത്തളങ്ങളില്‍ ഹൈന്ദവ സവര്‍ണ്ണത ഇന്നും നമ്മുടെ സമൂഹത്തില്‍ ലജ്ജയില്ലാതെ തങ്ങളുടെ വര്‍ഗ്ഗീയ അജണ്ടകളുമായി പതുങ്ങിയിരിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് മദനിക്കെതിരെയുള്ള ബാംഗ്ലൂര്‍ സവര്‍ണ്ണ പോലീസ് നടപടി. അനാവശ്യമായാണെങ്കിലും, സവര്‍ണ്ണ ഹൈന്ദവ ഫാസിസത്തിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കുക എന്ന ലക്ഷ്യത്തോടെ ഇസ്ലാം മതത്തോടുള്ള അസഹിഷ്ണുതയും അവര്‍ണ്ണ ശബ്ദങ്ങളോടുള്ള പ്രതികാരവാഞ്ചയും തീവ്രവാദത്തിന്റെ പുകമറ ഉപയോഗിച്ച് സാക്ഷാത്ക്കരിക്കാനുള്ള കുടില നീക്കങ്ങാളാണ് മദനിക്കെതിരെയുള്ള നിയമക്കുരുക്കുകളിലൂടെ ദൃശ്യമാകുന്നത്.

അതുകൊണ്ടുതന്നെ, മദനിക്കെതിരെയുള്ള ഭരണകൂടത്തിന്റെ സവര്‍ണ്ണ നീക്കങ്ങള്‍ ഒരു വ്യക്തിക്കെതിരെയുള്ള നിസാരമായ നിയമനടപടികളല്ല. മാനവികതക്കെതിരേയും,മനുഷ്യാവകാശത്തിനെതിരേയും,ജനാധിപത്യത്തിനും,പൌരന്മാരുടെ അന്തസ്സിനും അഭിമാനത്തിനുമെതിരേയുമുള്ള ഹൈന്ദവ സവര്‍ണ്ണ ഫാസിസത്തിന്റെ കിരാതമായ മാടം‌മ്പിത്വ പടയൊരുക്കമാണ് ഇത്. ജാതി-മത രാഷ്ട്രീയ ഭേദ ചിന്തയില്ലാതെ അപലപിക്കേണ്ടതാണ് സവര്‍ണ്ണതയുടെ കിങ്കരന്മാരുടെ ഈ വര്‍ഗ്ഗീയ ജ്വരം.
കരി നിയമങ്ങളുടെ സഹായത്തോടെ വെറും വിചാരണ തടവുകാരനാക്കി ഒന്‍പതുവര്‍ഷക്കാലം കോയമ്പത്തൂര്‍ ജയിലിലിട്ട് ജീവിതത്തിന്റെ വിലപ്പെട്ട 9 വര്‍ഷവും, ഈ പൌരന്റെ ആരോഗ്യവും സ്വകാര്യ ജീവിതവും അപഹരിച്ചതിന് തന്നെ മാപ്പുചോദിക്കാന്‍ ബാധ്യതയുള്ള പോലീസും കോടതിയും വീണ്ടും സവര്‍ണ്ണ ഫാസിസത്തിന്റെ കുരുക്കുകളുമായി മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിറങ്ങുന്നത് ആത്മാഭിമാനമുള്ള ഒരു ഇന്ത്യന്‍ പൌരനായ ചിത്രകാരനെ ലജ്ജിപ്പിക്കുന്നു. ഒരു ജനാധിപത്യ രാജ്യത്ത് നിയമങ്ങളും,പോലീസും,കോടതിയും,ഗവണ്മെന്റും നിരപരാധികളെ പ്രതികാരത്തോടെ പിന്തുടര്‍ന്ന് പീഢിപ്പിക്കാനുള്ള ആയുധമോ സ്ഥാപനമോ ആയിക്കൂട. സത്യമായും ഇതു ലജ്ജിപ്പിക്കുന്നു !!!

ഈ വിഷയവുമായി ബന്ധപ്പെട്ട് ചിത്രകാരന്റെ ശ്രദ്ധയില്‍ വന്ന പോസ്റ്റുകളുടെ ലിങ്കുകള്‍:
1)മ്അദനിക്ക് ഐക്യദാർഢ്യവുമായി മുസ്ലിം ഐക്യവേദി
2)മല്‍ഗോണ്ടയും മോഡിയും മഅ്‌ദനിയും
3) അബ്ദുന്നാസര്‍ മഅദനിക്കെതിരെയുള്ള തെളിവുകള്‍!
4) മഅ്ദനി ക്രൂരമായ പകപോക്കലിന്റെ ഇര | എ.ആര്‍
5)പാവം മ്അദനി
6)മലയാളം-പാവം മ്അദനി
7)മഅ്ദനി ക്രൂരമായ പകപോക്കലിന്റെ ഇര
8)ഹാള്‍ഫ് ട്രൌസറും അജണ്ടകളും
9)മഅദനിക്ക് എതിരായ കേസ് വ്യാജമോ

Tuesday, June 22, 2010

പൊലിയാടിമക്കളായ മൌദൂദികളും ശൂദ്രന്മാരും !

തന്തയെ മാറ്റിപ്പറയുന്നവരെയാണ് പൊലിയാടിമക്കളെന്നും തന്തയില്ലാത്തവരെന്നും നമ്മള്‍ അഭിസംബോധന ചെയ്യുന്നത്. സ്വന്തം അച്ഛനു ചന്തം പോരെന്നും പ്രാപ്തിപോരെന്നും,വംശ ഗുണം പരിതാപകരമാണെന്നും സ്വന്തം അമ്മയുടെ സാക്ഷ്യം കേള്‍ക്കുന്നതോടെയാണ് സാധാരണഗതിയില്‍ ഒരു പിതൃശൂന്യന്‍ ജനിക്കുന്നത്. പിതൃശൂന്യന്‍ ഒരു ബൌദ്ധിക പരികല്‍പ്പനയാണ്. കാരണം പിതാവില്ലാതെ ആരും ജനിക്കുന്നില്ലല്ലോ. എന്നാല്‍ സ്വന്തം തന്തയെ തള്ളിപ്പറയുന്നവന്‍ എന്നേ പിതൃശൂന്യനും, അതിന്റെ പച്ചമലയാളമായ തന്തയില്ലാത്തവനും അര്‍ത്ഥമുള്ളു. സ്വന്തം തന്ത തള്ളമാരെ പാതിരാത്രിയില്‍ തെരുവോരത്ത് കട്ടിലടക്കം ഉപേക്ഷിച്ചു പോകുന്നവരും, തന്ത തള്ളമാരെ ഡാഡിയും മമ്മിയുമാക്കി വൃദ്ധസദനങ്ങളില്‍ നടതള്ളുന്നവരും പിതൃശൂന്യതയുടെ വര്‍ത്തമാന കാലത്തെ അവകാശികളാണ്. തന്ത, തള്ള തുടങ്ങിയ മഹനീയ രക്തബന്ധത്തിന്റെ പരിപാവനമായ വാക്കുകള്‍ പോലും മലയാളിക്ക് അലര്‍ജ്ജിയുണ്ടാക്കുന്ന തെറിവാക്കുകളായി അനുഭവപ്പെടുന്നത് നമ്മുടെ സമൂഹത്തിന്റെ ഉപരിവര്‍ഗ്ഗം ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ആ പൊക്കിള്‍ കൊടി ബന്ധത്തെ ചവിട്ടിത്തേച്ച് മികച്ച പൈതൃകങ്ങളെ ആശ്ലേഷിച്ചതിന്റെ തന്തയില്ലായ്മ ആ വാക്കുകളില്‍ ചരിത്രത്തിന്റെ ഓര്‍മ്മകളായി പ്രതിധ്വനിക്കുന്നതുകൊണ്ടാണ്.സ്വന്തമല്ലാത്ത അച്ഛനെ അച്ഛാ എന്നു വിളിക്കുന്നതിന്റെ അശ്ലീലതയെക്കുറിച്ച് നിരക്ഷരരും ബ്രാഹ്മണരുടെ അടിമകളുമായിരുന്ന അവര്‍ക്ക് അന്ന് അറിവുണ്ടായിരുന്നില്ല.
സത്യത്തെക്കാള്‍ അടിമത്വവും അധിശ്വത്വ പൌരോഹിത്യശക്തികളും പടച്ചു നല്‍കുന്ന കള്ളക്കഥകളേയും, പുരാണ ഐതിഹ്യ കഥകളേയും സര്‍വ്വ സത്യമെന്ന് വിശ്വസിക്കുന്ന , സ്വന്തം സ്വത്വത്തെ വിസ്മരിച്ച് അന്യന്റെ(ഉടമയുടെ)സ്വത്വത്തെ സ്വന്തം സ്വത്വമായി സ്വീകരിക്കുന്ന അടിമകളുടെ ദുര്യോഗമാണ് തന്തയില്ലായ്മ. നമ്മുടെ ശൂദ്രനായന്മാരും, മൌദൂദികളും ഈ ചതിക്കുഴിയില്‍ വീണ ഹതഭാഗ്യരായ നമ്മുടെ സഹോദരങ്ങളാണ്.സവര്‍ണ്ണത മഹനീയമാണെന്നു കരുതുന്ന ഈഴവരെപ്പോലുള്ള അവര്‍ണ്ണരും,സവര്‍ണ്ണ കൃസ്ത്യാനികളും ഈ സ്വത്വ ബോധത്തിലേക്കാണ് ചേക്കേറുന്നത്. ബ്രാഹ്മണ്യത്തിന്റേയും മൌദൂതിസത്തിന്റേയും തന്തയില്ലായ്മയുടെ, സ്വന്തം സ്വത്വബോധത്തെ നിരാകരിക്കുന്ന അടിമത്വത്തിന്റെ ആയുധമാകാനുള്ള നിയോഗം മാത്രമാണ് ഈ ഹതഭാഗ്യര്‍ക്കുള്ളത്. അന്യ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി(ബ്രാഹ്മണ/മൌദൂദി ഇസ്ലാമികം ) സ്വന്തം സഹോദരങ്ങള്‍ക്കെതിരെ വേട്ടനായ്ക്കളെപ്പോലെ ഹിംസാത്മകമായും, സംസ്ക്കാര ശൂന്യമായും ,ശത്രുതാപരമായും പെരുമാറാന്‍ പ്രോഗ്രാം ചെയ്യപ്പെട്ട അസഹിഷ്ണുതപൂണ്ട മനസ്സാണ് ഇവരെ നിയന്ത്രിക്കുക.

ഇ.എ.ജബ്ബാര്‍ മാഷുടെ ബ്ലോഗില്‍ മൌദൂദിസത്തിന്റെ ഉള്ളിലിരുപ്പുകള്‍ വലിച്ചു പുറത്തിട്ടുകൊണ്ട് എന്തുകൊണ്ട് ജമാ:അത്തെ ഇസ്ലാമി എന്നൊരു പോസ്റ്റ് ചിത്രകാരന്‍ വായിച്ചു. നമ്മുടെ രാജ്യത്തു നിലവിലുള്ള ജനാധിപത്യത്തിലും മത സാഹോദര്യത്തിലും, മത സഹിഷ്ണുതയിലും, മതേതരത്വത്തിലും വിശ്വസിക്കാതിരുന്നിട്ടുകൂടി അതിന്റെ വക്താക്കളായും, ഇടതുപക്ഷ ചിന്തകളുടെ സഹയാത്രികരായും വിദഗ്ദമായി അഭിനയിച്ചു കൊണ്ട് നമ്മെ ചതിക്കാനുള്ള തക്കം പാര്‍ത്ത് കൂടെനടക്കുന്ന മൌദൂദിസത്തിന്റെ കുഞ്ഞാടു വേഷങ്ങളായ ജമാ:അത്തെ ഇസ്ലാമികളേയും, പാക്കിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളേയും, പാക്കിസ്ഥാന്‍ പോപ്പുലര്‍ ഫ്രണ്ടിനേയും,സോളിഡാരിറ്റി വിപ്പ്ലവ യുവത്വത്തേയും പകല്‍ വെളിച്ചത്തില്‍ കാണാന്‍ സഹായിക്കുന്ന പോസ്റ്റാണ് ജബ്ബാര്‍ മാഷുടേത് . തീര്‍ച്ചയായും അതു വായിക്കാന്‍ ചിത്രകാരന്‍ മാനവികതയില്‍ വിശ്വസിക്കുന്ന ബ്ലോഗര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നു. ജബ്ബാര്‍ മാഷുടെ പോസ്റ്റിലേക്കുള്ള ലിങ്ക് ഇവിടെ:എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം