My painting Asifa Bano - 2018
ഹിംസയുടെ ഇടുങ്ങിയ ബോധം വെടിഞ്ഞ് അഹിംസയുടെ വിശാലവും മാനവികവും സ്നേഹാർദ്രവുമായ ശക്തി തിരിച്ചറിയാൻ ഈ സ്വതന്ത്യദിനം നമ്മേ പ്രാപ്തമാക്കട്ടെ.
സ്ത്രീകൾക്കും കുട്ടികൾക്കും നിർധനർക്കും ജാതീയമായോ മതപരമായോ വിവേചനം അനുഭവിക്കുന്നവർക്കും കൂടി അവകാശപ്പെട്ടതായിരിക്കട്ടെ നമ്മുടെ സ്വാതന്ത്ര്യം.
സത്യവും ധർമ്മവും തുല്യതയും നീതിയും സ്നേഹവും സഹജീവി സ്നേഹവും സഹിഷ്ണുതയും കരുണയും പുലരുന്ന സ്വതന്ത്ര ഇന്ത്യക്കായി നമ്മുടെ സാംസ്കാരികതയെ നിരന്തരം നവീകരിക്കാം.
ഏവർക്കും എന്റെ സ്വാതന്ത്ര്യദിന ആശംസകൾ !
My painting Madhu - 2018
ഇന്ത്യൻ പൗരനായി സ്വതന്ത്രമായി ജീവിക്കാൻ ആദിവാസി യുവാവായ മധുവിനും അവകാശമുണ്ടായിരുന്നു.
എന്നാൽ, ആ സ്വാതന്ത്ര്യം പരിഷ്ക്കാരികളെന്നു സ്വയം അഭിമാനിക്കുന്ന നമ്മുടെ അഹന്ത അനുവദിച്ചില്ലെന്നു മാത്രം!
മധുവിനോടു കാണിച്ച ഹിംസയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നമുക്ക് സംസ്ക്കാരമുണ്ടാകാന്‍ ഇടയാക്കട്ടെ !
സ്വാതന്ത്ര്യദിനാശംസകൾ ...
മുരളി ടി.