Wednesday, September 15, 2010

യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?

യുക്തിവാദികള്‍ക്ക് ജാതിയും, മതവും,ദൈവവുമില്ലെന്നായിരുന്നു ചിത്രകാരന്റെ ധാരണ.മനസ്സ് വൃത്തികേടാക്കുന്ന ദൈവസംങ്കല്‍പ്പങ്ങളെ അടിച്ചോടിച്ച്, പകരം മാനവികതയുടെ കാറ്റും, വെളിച്ചവും കടക്കുന്ന ജനലും വാതിലും വച്ച് മനസ്സ് പ്രകാശമാനമാക്കുന്നവരാണ് യുക്തിവാദികള്‍. അഡ്രസ്സ് റാപ്പര്‍ പൊട്ടിക്കാതെ,മേശപ്പുറത്ത് വിശ്രമിക്കുകയായിരുന്ന കേരള യുക്തിവാദി സംഘത്തിന്റെ മുഖപത്രമായ യുക്തിരേഖ മാസികയുടെ ജൂലായ്,ആഗസ്ത്,സെപ്തംബര്‍ ലക്കങ്ങള്‍ ഇന്നാണ് ഒന്നു മറിച്ചു നോക്കാന്‍ തോന്നിയത്. ആദ്യമേ കണ്ണില്‍ തടഞ്ഞത് ഒരു സവര്‍ണ്ണ ജാതി കാഴ്ച്ചപ്പാടുള്ള ലേഖനമാണ്. ജാതികളുടെ സെന്‍സസ് എടുക്കുന്നതിനെതിരെയുള്ള ആ ലേഖനത്തില്‍ എന്തുമാത്രം ബാലിശ സവര്‍ണ്ണ യുക്തികളാണ് ലേഖകന്‍ എഴുന്നള്ളിച്ചിരിക്കുന്നത് എന്ന് വായിച്ച് അതിശയപ്പെടാനായി !!! പൊതുവെ, സ്വതന്ത്രമായ ചിന്താശേഷിയുള്ളവരൊക്കെയാണ് യുക്തിവാദ മേഖലയിലേക്ക് എത്തിപ്പെടുക എന്നൊരു ധാരണയുമായി നടന്ന ചിത്രകാരനെ ജാതി സെന്‍സസ്സിനെതിരെയുള്ള യുക്തിരേഖ ലേഖനം മുന്‍ധാരണകളെ തല്ലിയുടക്കാന്‍ നിര്‍ബന്ധിതനാക്കിയിരിക്കുന്നു. ഒരു ഫാഷനു വേണ്ടിയോ, മറ്റ് മത്സരാര്‍ത്ഥികള്‍ ഏറെയില്ലാത്ത വേദിയെന്നതിനാലും എത്തിപ്പെടുന്നവരുടെ അഭയകേന്ദ്രമായിരിക്കുമോ യുക്തിവാദം ? അതോ, ചിത്രകാരന്‍ വായിച്ച ആ ലേഖനത്തിന്റെ കര്‍ത്താവിന്റെ മാത്രം ചിന്തയുടെ ആഴക്കുറവാകുമോ ?

ഒരു കാര്യത്തില്‍ യോജിക്കാം. യുക്തിവാദിക്ക് ജാതി ആവശ്യമില്ല.സ്വന്തം ബുദ്ധിശക്തിയിലും,ചിന്താശേഷിയിലും,ലോകവിവരത്തിലും നല്ല ആത്മവിശ്വാസമുള്ള യുക്തിവാദികള്‍ക്കും,ഈ ചിത്രകാരനു തന്നെയും ജാതിയോ, മതമോ,ദൈവമോ രക്ഷാധികാരിയായി നില്‍ക്കാതെത്തന്നെ ഒറ്റക്കു നിന്ന് വിജയിക്കാനുള്ള കരുത്തുണ്ടാകാം. എന്നാല്‍, യുക്തിവാദികളല്ലാത്തവര്‍ക്ക് ജാതിയില്ലെന്ന് പറയാന്‍ എങ്ങനെയാണു സാധിക്കുക ? ആത്മാഭിമാനിയായ യുക്തിവാദിയുടേയും, അടിമയായ ഒരു വിശ്വാസിയുടേയും ബോധം തുല്യമല്ലാത്ത സ്ഥിതിക്ക് ജാതി മത ദൈവ അടിമത്വം അനുഭവിക്കുന്ന ഇന്ത്യന്‍ ജനതയെ അവന്റെ ബോധത്തെ അടയാളപ്പെടുത്തുന്ന, സാമൂഹ്യ സ്ഥാനത്തെ നിജപ്പെടുത്തുന്ന വ്യവസ്ഥിതിയായ, അതി പ്രധാന സ്വാധീനം ചെലുത്തുന്നതായ ജാതിയതയെ അവഗണിച്ച് മാനവികമായ തുല്യതയിലേക്കുയര്‍ത്തുന്ന സവര്‍ണ്ണ യുക്തിവാദ നിലപാട് എന്തുമാത്രം കാപട്യം നിറഞ്ഞതാണെന്ന് സ്വതന്ത്ര ചിന്തകന്മാര്‍ തിരിച്ചറിയാതിരിക്കാമോ ? ജാതിയില്‍ ജനിച്ച്,ജാതിയില്‍ ജീവിച്ച്,ജാതിയില്‍ മരിക്കുന്ന ഇന്ത്യക്കാരനെ നോക്കി ജാതി നിലനില്‍ക്കുന്നില്ലെന്ന് പറയാന്‍ കണ്ണടച്ച് ഇരുട്ടാക്കുന്ന വിദ്യകൊണ്ടു മാത്രമേ കഴിയു.

പട്ടിക ജാതിക്കാരന്‍ തുടങ്ങിയ ഹോട്ടല്‍ പൂട്ടുന്നു,പട്ടിക ജാതിക്കാരന്‍ തുടങ്ങിയ പ്രിയദര്‍ശിനി ബസ് സര്‍വ്വീസ് നശിക്കുന്നു,തുടങ്ങിയ താണ ജാതിയുടെ പ്രതിസന്ധികള്‍ എല്ലാം കണ്ണു തുറന്ന് ഒരു സവര്‍ണ്ണനെപ്പോലെ കണ്ടുകൊണ്ടിരിക്കെ, ജാതി സെന്‍സസ്സ് കാരണം, അഴിമതിക്കാരായ താണ ജാതിക്കാര്‍ ഭരണതലത്തില്‍ നിറയാന്‍ കാരണമാകുമെന്നതിനാല്‍ അതൊരിക്കലും അനുവദിച്ചുകൂടെന്ന പിടിവാശി പരിഹാസ്യമായിരിക്കുന്നു !!! അഴിമതിയും, സ്വജന പക്ഷപാതവും,ക്ഷേത്ര തന്ത്രി‌ശാന്തി ജോലിപോലെ സവര്‍ണ്ണര്‍ക്ക് സംവരണം ചെയ്ത മേഖലയാണല്ലോ :) എന്തു മൈര് യുക്തിവാദമാണെടെ.. ഇത് ?
ഈ പാവം അധമ ജാതികളെല്ലാം അധര്‍മ്മവും,അഴിമതിയും,അനീതിയും ചെയ്ത് സവര്‍ണ്ണ യുക്തിവാദികള്‍ക്ക് മനോവിഷമമുണ്ടാക്കാതെയിരിക്കാനായി വല്ല കൂട്ട ആത്മഹത്യയും ചെയ്യേണ്ടിവരുമൊ ആവോ ??? ഭാരതത്തില്‍ അഴിമതി,വ്യഭിചാരം,ചതി,പിടിച്ചുപറി,കള്ള ചരിത്രം ചമക്കല്‍,കള്ളക്കഥകള്‍കൊണ്ട് അടിമത്വം സ്ഥാപിക്കല്‍,കൊട്ടേഷന്‍ കൂട്ടക്കൊല,വംശീയത,വര്‍ഗ്ഗീയത,വര്‍ണ്ണവിവേചനം,ജാതീയത,മനുഷ്യത്വരഹിതമായ കുടിലത തുടങ്ങിയ സകല തിന്മകളുടെയും തെമ്മാടിത്തരങ്ങളുടേയും,സംസ്ക്കാരശൂന്യതയുടേയും പ്രചാരകരും,പ്രായോചകരും ബ്രാഹ്മണ്യവും അവന്റെ ജാരസന്തതികളായ സവര്‍ണ്ണരുമാണെന്നിരിക്കെ, നിഷ്ക്കളങ്കരായ അവര്‍ണ്ണ ജനത അധികാര പ്രമത്തതയാല്‍ ദുഷിച്ചുപോകുമോ എന്ന് മൊതലകണ്ണീരൊഴുക്കുന്ന ഇന്ത്യന്‍ സവര്‍ണ്ണ രാഷ്റ്റ്രീയ നേതൃത്വവും, സവര്‍ണ്ണ യുക്തിവാദികളും ആരെയാണു പൊട്ടന്മാരാക്കാന്‍ ശ്രമിക്കുന്നത് ?

സ്വാതന്ത്ര്യം നേടി 64 വര്‍ഷമായിട്ടും, ഇത്ര രൂക്ഷമായി ജാതി വിവേചനം നിലനില്‍ക്കുന്നത് ജാതി സെന്‍സസ്സ് നടത്താതിരുന്നതുകൊണ്ടുകൂടിയാണ്.സാമൂഹ്യ നീതിവിതരണത്തിലെ അസമത്വം തുടരാന്‍ സവര്‍ണ്ണ ഭരണവര്‍ഗ്ഗത്തിനു ഞൊണ്ടിന്യായങ്ങള്‍കൊണ്ടു സാധിച്ചു. വസ്തുതാപരമായി സമൂഹത്തെ നോക്കിക്കാണുന്ന സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ക്കും, രാഷ്ട്രീയ തന്ത്രജ്ഞര്‍ക്കും, കലാ-സാഹിത്യകാരന്മാര്‍ക്കും, സാമൂഹ്യ ക്ഷേമ പ്രവര്‍ത്തകര്‍ക്കും മാര്‍ഗ്ഗദര്‍ശനമാകുന്ന ജാതി സെന്‍സസ്സ് എന്ന കണക്കിനെ ഭയപ്പെടുന്ന സവര്‍ണ്ണയുക്തിവാദികളും, സമ്പന്ന മാനവിക തലങ്ങളിലെത്തിയ വെള്ളരിപ്രാവുകളും, ഇസങ്ങളുടെ അടിമകളായ വരട്ടുചൊറിക്കാരും ദയവായി ഈ വിഷയത്തില്‍ ലേഖനമെഴുതുന്നതിനു മുന്‍പ് പട്ടിക ജാതി പട്ടികവര്‍ഗ്ഗക്കാരായ ദരിദ്രരുടെയും,സവര്‍ണ്ണ മൂല്യങ്ങള്‍ സ്വീകരിക്കാതെ സാമൂഹ്യ നന്മയും,ജീവിത മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന പിന്നോക്കക്കാരുടേയും, മുസ്ലീം-ക്രൈസ്തവ പിന്നോക്കക്കാരുടേയും ജീവിതവും,പരിമിതികളും നേരില്‍ കാണുക. പ്ലീസ്... അല്ലാതെ, പേനകൊണ്ട് ആ ജാതികളെ ഇല്ലാതാക്കരുത് !!!സഹസ്രാബ്ദങ്ങളായി ജാതി അവരുടെ ജീവിതം തന്നെയാണ്.അതില്ലാതാക്കരുത് !!!
ചിത്രകാരന്റെ ഈ വിഷയത്തിലുള്ള മറ്റൊരു (വായന) പോസ്റ്റ് : ജാതി സെന്‍സസ്സ് അനിവാര്യം
യുക്തിരേഖയില്‍ 2010 സെപ്തബര്‍ ലക്കം പ്രസിദ്ധീകരിച്ചിരിക്കുന്ന സെന്‍സസ്സിനെതിരെയുള്ള സവര്‍ണ്ണ യുക്തിവാദിയുടെ ലേഖനത്തിന്റെ സ്കാന്‍ ചെയ്ത ഇമേജ് താഴെ സൂക്ഷിക്കുന്നു.

159 comments:

chithrakaran:ചിത്രകാരന്‍ said...

സ്വാതന്ത്ര്യം നേടി 64 വര്‍ഷമായിട്ടും, ഇത്ര രൂക്ഷമായി ജാതി വിവേചനം നിലനില്‍ക്കുന്നത് ജാതി സെന്‍സസ്സ് നടത്താതിരുന്നതുകൊണ്ടുകൂടിയാണ്.സാമൂഹ്യ നീതിവിതരണത്തിലെ അസമത്വം തുടരാന്‍ സവര്‍ണ്ണ ഭരണവര്‍ഗ്ഗത്തിനു ഞൊണ്ടിന്യായങ്ങള്‍കൊണ്ടു സാധിച്ചു. വസ്തുതാപരമായി സമൂഹത്തെ നോക്കിക്കാണുന്ന സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ക്കും, രാഷ്ട്രീയ തന്ത്രജ്ഞര്‍ക്കും, കലാ-സാഹിത്യകാരന്മാര്‍ക്കും, സാമൂഹ്യ ക്ഷേമ പ്രവര്‍ത്തകര്‍ക്കും മാര്‍ഗ്ഗദര്‍ശനമാകുന്ന ജാതി സെന്‍സസ്സ് എന്ന കണക്കിനെ ഭയപ്പെടുന്ന സവര്‍ണ്ണയുക്തിവാദികളും, സമ്പന്ന മാനവിക തലങ്ങളിലെത്തിയ വെള്ളരിപ്രാവുകളും, ഇസങ്ങളുടെ അടിമകളായ വരട്ടുചൊറിക്കാരും ദയവായി ഈ വിഷയത്തില്‍ ലേഖനമെഴുതുന്നതിനു മുന്‍പ് പട്ടിക ജാതി പട്ടികവര്‍ഗ്ഗക്കാരായ ദരിദ്രരുടെയും,സവര്‍ണ്ണ മൂല്യങ്ങള്‍ സ്വീകരിക്കാതെ സാമൂഹ്യ നന്മയും,ജീവിത മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന പിന്നോക്കക്കാരുടേയും, മുസ്ലീം-ക്രൈസ്തവ പിന്നോക്കക്കാരുടേയും ജീവിതവും,പരിമിതികളും നേരില്‍ കാണുക. പ്ലീസ്... അല്ലാതെ, പേനകൊണ്ട് ആ ജാതികളെ ഇല്ലാതാക്കരുത് !!!സഹസ്രാബ്ദങ്ങളായി ജാതി അവരുടെ ജീവിതം തന്നെയാണ്.അതില്ലാതാക്കരുത് !!!

Anonymous said...

ഇന്‍ഡ്യയിലെ യുക്തിവാദികള്‍ ,കമ്യൂണിസ്റ്റുകാരെപ്പോലെ സവര്‍ണയുക്തികളില്‍ അഭിരമിക്കുന്നവരാണെന്ന് എത്രയോ വട്ടം തെളിയിക്കപ്പെട്ടിരിക്കുന്നു. ഒരുദാഹരണം ഈയുള്ളവനും മുന്‍പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.കലാനാഥനെ യുക്തിവാദ സംഘവും പുറത്താക്കുമോ അതോ സംഘം സംഘ് ആക്കുമോ?

നിസ്സഹായന്‍ said...

ഈയുള്ളവനും യുക്തിവാദി സംഘത്തില്‍ അംഗമാണ്. ഇന്ത്യന്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ഉള്‍കൊള്ളാതെ യൂറോപ്യന്‍ ജീവിതാവസ്ഥയിലാണ് തങ്ങളെന്ന് ഭ്രമിച്ചു നടക്കുന്ന സ്ഥലകാല ചരിത്രബോധമില്ലാത്ത വരട്ടുവാദയുക്തിവാദിസത്തക്ക് അടിമകളാണ് അതിലെ ബഹുഭൂരിപക്ഷവും എന്നു മനസ്സിലാക്കി വരുന്നു. കേവലം വിശ്വാസത്തെ എതിര്‍ത്താല്‍ ഇവിടുത്തെ സര്‍വ തിന്മകളെയും തുടച്ചു നീക്കാനാകും എന്നു കരുതുന്ന വിഢികളുടെ സ്വര്‍ഗത്തിലാണ് യുക്തിവാദികള്‍ ജീവിക്കുന്നതെന്ന് പറയാതെ നിര്‍വാഹമില്ല. അറിഞ്ഞും അറിയാതെയും അവര്‍ പിന്താങ്ങി പോരുന്നത് സവര്‍ണ താല്പര്യങ്ങളെയും മൂല്യങ്ങളെയുമാണെന്ന് വീണ്ടും ഉറപ്പിക്കുന്നതായിരുന്നു താങ്കള്‍ ഇവിടെ ഉദ്ധരിച്ച യുക്തിരേഖാ ലേഖനം. സംവരണത്തിനെതിരായും സാമ്പത്തിക സംവരണത്തിന് അനുകൂലമായും എഴുതിയ മുഖപ്രസംഗത്തെക്കുറിച്ചാണ് സത്യന്വേഷി മുകളിലത്തെ കമന്റില്‍ ലിങ്ക് ഇട്ടിരിക്കുന്നത്.വായിക്കുമല്ലോ. യുക്തദിവാദികള്‍ സവര്‍ണ പിന്തിരിപ്പന്മാരായി മാറുന്നത് എടുത്തു കാട്ടിയതിന് നന്ദി.

Ajith said...

The clarification needed is that

1.Is it an opinion/perspective article of a functionary,

then there are eminant personalities like Rajagopal Vakathanam to come up with a counterpoint from the Yuktivadi sangam itself

നിസ്സഹായന്‍ said...

Yukthirekha is the mouthpeace of Kerala Yukthivdi Sangham. Any matter publishing through it should be conformed to its ideals and policies. As pointed out in my earlier comment they have not yet regretted for their editorial, standing against caste reservation and arguing for economic reservation. Then it can be taken as they are Manuvaadees in toto.

കുട്ടന്‍ said...

യുക്തി വാദി ആകാനും സംവരണം ഏര്‍പ്പെടുത്തേണ്ടിരിക്കുന്നു ഉം ................
ദളിത്‌ യുക്തിവാദി , ഓ ബി സി യുക്തിവാദി , മുസ്ലിം യുക്തിവാദി , ക്രിസ്ത്യന്‍ യുക്തിവാദി
എന്നോകെ പറഞ്ഞു ഉണ്ടാക്കണം എന്നിട്ട് വെടക്കാകി തനിക്കു ആക്കണം .
വലിയ കുഴപ്പം ഒന്നും ഇല്ലാതെ പൊയ്കൊണ്ട് ഇരിക്കുന്ന ഒരു പ്രസ്ഥാനം ആണ് .
ഇനി അവിടെയും ഇങ്ങനെ ഓരോന്ന് പറഞ്ഞുണ്ടാക്കി കുത്തി തിരുപ്പു ഉണ്ടാക്കണം .
യുക്തി വാദി ആയി പോയി എനും വൈച്ചു യുക്തിപരമായി കാര്യങ്ങളെ വില ഇരുത്താന്‍ പടിലന്നു ഉണ്ടോ ?

prashanth said...

യുക്തിവാദി സംഘത്തില്‍ ഉണ്ടോ ഇല്ലയോ, ഒരു യുക്തിവാദി “ ഫ്രീ തിങ്കര്‍“ ആയിരിക്കണം. മനുഷ്യരായതിനാല്‍ അറിവില്ലായ്മ കൊണ്ട് അവനവന്‍ വരുത്തുന്ന തെറ്റുകള്‍ തിരുത്താന്‍ തയ്യാറായിരിക്കണം. ഞാന്‍ പിഠിച്ച് മുയലിന് 3 കൊമ്പ് എന്ന ആറ്റിട്ട്യൂട് പാടില്ല. മതം , ദൈവം എന്നീ വിഷയത്തില്‍ മാത്രമല്ല ജീവിതത്തിലെ എല്ലാ വിഷയത്തിലും യിക്തിസഹജമായ തീരുമാനങ്ങള്‍ എടുക്കണം. - ( ഹോമിയോപതിയിലും ) ....

Murali said...

മറിച്ചും തിരിച്ചും വായിച്ചിട്ടും ഈ ലേഖനം ജാതിയെന്ന ജീവിക്കുന്ന യാഥാര്‍ത്ഥ്യത്തെ എങ്ങനെ നിരാകരിക്കുന്നു എന്ന് മനസ്സിലാകുന്നില്ല. പക്ഷേ ലേഖകന്‍ ‘ജാതിരാഷ്ട്രീയ‘ത്തിന്റെ അപകടത്തെ തിരിച്ചറിയുന്നുണ്ട്. ഇസ്ലാമിനെതിരെ എന്തുവിമര്‍ശനമുന്നയിക്കുന്നവരേയും ‘ഇസ്ലാമോഫോബുകളാ’ക്കുന്ന അതേ വിദ്യതന്നെയാണ് ജാതിരാഷ്ട്രീയത്തിനെതിരെ എന്തുപറയുന്നവരെയും ‘സവര്‍ണ്ണമൂരാച്ചി’യാക്കുന്നത്. സവര്‍ണ്ണമൂരാച്ചിപറയുന്നതെന്തും വിശകലനമില്ലാതെ തള്ളിക്കളയാമല്ലോ.

ജാതിതിരിച്ച് സെന്‍സസ്സ് എടുക്കാനുള്ളതീരുമാനത്തെ അകമഴിഞ്ഞ് പിന്തുണക്കുന്നത് ജാതിരാഷ്ട്രീയംകൊണ്ട് ഏറ്റവും അധികം നേട്ടമുണ്ടാക്കിയ ലാലു യാദവ്, മുലായം യാദവ് തുടങ്ങിയവരാണെന്നുള്ളത് യാദ്രൃശ്ചികമല്ല. ജാതി എന്ന യാത്ഥാര്‍ഥ്യത്തെ തമസ്കരിക്കാതെ തന്നെ ജാതിരാഷ്ട്രീ‍യത്തിലെ ഇരുട്ടിനെ തിരിച്ചറിയാം. ജാതിരാഷ്ട്രീയം ജങ്ങളുടെ ഉന്നമനത്തിന് സഹായിക്കുമായിരുന്നെങ്കില്‍ ഇന്ന് ബീഹാറും യു.പിയുമെല്ലാം സ്വിറ്റ്സര്‍ലാണ്ടായേനെ. സാമാന്യമായി പറഞ്ഞാല്‍ (ഇന്ന് നിലവിലിരിക്കുന്ന) ജാതിരാഷ്ട്രീയത്തിന്റെ അപകടങ്ങള്‍ ഇവയൊക്കെയാണ്:
1. സംവരണമാണ് എല്ലാറ്റിനും പ്രതിവിധി എന്ന ശക്തമായ ബോധം വിവിധ ജനവിഭാഗങ്ങലില്‍ സൃഷ്ടിച്ചിരിക്കുന്നു. ‘കപ്ടാ, റോട്ടി, മകാന്‍’ എന്ന നിലവിളി ശക്തമാകുമ്പോള്‍ രാഷ്ട്രീയമേലാളന്മാര്‍ സംവരണം എന്ന മോര്‍ഫീന്‍ കുത്തിവച്ച് ജനങ്ങളെ മയക്കി കിടത്തുന്നു. ഇന്ന് ആ ‘ലിസ്റ്റില്‍‘ കയറിക്കൂടുകയാണ് നിര്‍വാണത്തിനുള്ള ഏക വഴി എന്ന് ഏതാണ്ടെല്ലാ ജനവിഭാഗങ്ങളും ധരിച്ചുവച്ചിരിക്കുന്നു. അതിന്റെ പരിണതഫലമാണ് രണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഗുജ്ജാര്‍ സമരവും ഇപ്പോള്‍ നടക്കുന്ന ജാട്ട് സമരവും. ജാട്ട് കക്ഷിയായ INLD യുടെ ഒരു നേതാവ് പറഞ്ഞത് നോക്കൂ: ‘The reservation is significant for the development of the community in all the fields‘. അതായത്, സവരണമേ ശരണം. (മണി, മസില്‍, പൊളിറ്റിക്കല്‍ പവറുകളില്‍ ഇന്ന് ഇന്‍ഡ്യയില്‍ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ജാട്ടുകളാണെന്ന് ഇതിനോട് ചേര്‍ത്തുവായിക്കുക). അല്ലാതെ രക്ഷയില്ല. ഇപ്പോള്‍ നായന്മാര്‍ക്കും സംവരണം വേണമെന്നാണല്ലോ. യഥാര്‍ഥ സാമൂഹ്യമാറ്റങ്ങള്‍, സാമ്പത്തിക സ്വാതന്ത്ര്യം, റോഡുകള്‍, സ്വതന്ത്ര നീ‍തിന്യായവ്യവസ്ഥ, ബ്യൂറോക്രാറ്റിക്-പൊലീസ് റിഫോംസ് - ഒന്നും ആരുടെയും അജണ്ടയില്‍ ഇല്ല.

2. സംവരണത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ പുകമറയിലാക്കിയിരിക്കുന്നു ജാതിരാഷ്ട്രീയം. സംവരണം എന്നത് ഒരു സാമ്പത്തിക പുനര്‍വിനിമയ പരിപാടിയല്ല. എന്നാല്‍ ഇന്ന് സംവരണമാണ് സാമ്പത്തിക ഉന്നമനത്തിലേക്കുള്ള കുറുക്കുവഴി എന്ന് പ്രചരിപ്പിക്കപ്പെടുന്നു. സാമ്പത്തിക സംവരണത്തെക്കുറിച്ച് ഏതെങ്കിലും വിവരദോഷി പറയുമ്പോള്‍ പെട്ടെന്ന് രാഷ്ട്രീയക്കാരന് സംവരണത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ബോധ്യം വരുകയും പറഞ്ഞവന്റെ അപ്പനപ്പൂപ്പന്മാരെ ചീത്തവിളിക്കുകയും ചെയ്യുന്നു. എന്നാല്‍ ഉടനെതന്നെ അത് മറക്കുകയും സ്വകാര്യമേഖലയിലും സംവരണം വേണം എന്ന് അടുത്ത വായ്ക്ക് ആവശ്യപ്പെടുകയും ചെയ്യുന്നു.

Murali said...

3. ജാതിരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഇരകളായ ദളിതരെ അതാണ് ശരിയായ രാഷ്ട്രീയം എന്ന് ധരിപ്പിച്ചിരിക്കുന്നു. ഇന്ന് ദളിത് പീഡനത്തിന്റെ ഹോള്‍സെയില്‍ ഡീലേഴ്സ് ജാതിരാഷ്ട്രീയത്തിന്റെ മുന്നണിയിലുള്ള ഒ.ബി.സി ജാതികളാണ്. ഖൈര്‍ലാഞ്ജി മുതല്‍ മീനാക്ഷിപുരം വരെ, സോണപ്പേട്ട് മുതല്‍ മധുരവരെ, ഇന്ന് എവിടെ ദളിതര്‍ക്ക് നേരെ അക്രമം നടന്നാലും അക്രമിയുടെ റോള്‍ ഒരു ഒ.ബി.സി. ജാതിക്കായിരിക്കും എന്ന് ഉറപ്പിച്ച് പറയാം. 'Khairllanji. A Strange and Bitter Crop' എന്ന് ഗ്രന്ഥത്തിന്റെ കര്‍ത്താവായ, ദളിത് ആക്റ്റിവിസ്റ്റായ ആനന്ദ് തെല്‍ത്തുംബ്ഡേയുടെ അഭിപ്രായത്തില്‍ കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി ദളിതര്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളെല്ലാം ഒ.ബി.സി ജാതികളുടെ വകയാണ്, അതില്‍ ബ്രാഹ്മണിസ്റ്റ് ജാതികള്‍ക്ക് (സവര്‍ണ്ണര്‍) പങ്കില്ല. (ഇത് പൂര്‍ണ്ണമായും ശരിയല്ല - 90കളില്‍ ബീഹാറില്‍ ദലിതര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട രണ്‍ബീര്‍സേന - ഇന്ന് നിര്‍ജ്ജീവമാണ് - സവര്‍ണ്ണരുടേതായിരുന്നു. അതൊഴിച്ചാല്‍ ഏതാണ്ട് ശരിയാണ് താനും). എന്നാല്‍ മാധ്യമങ്ങളില്‍ ദളിത് പീഡനത്തിന്റെ വാര്‍ത്തകള്‍ വരുമ്പോള്‍ ‘മേല്‍ജാതിക്കാര്‍' (ഇംഗ്ലീഷിലാണെങ്കില്‍ ‘upper castes' എന്നാണ്. ഇത് ഇപ്പോള്‍ ദി ഹിന്ദുവിനെ പോലുള്ള ‘പ്രോഗ്രസ്സീവ്’ പത്രങ്ങള്‍ ‘caste Hindus' എന്നാക്കിയിരിക്കുന്നു - ഒരുവെടിക്ക് രണ്ടുപക്ഷി) ആക്രമണം നടത്തി എന്നാണ് കാണുക. ഇത് ‘ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവര്‍ അക്രമം അഴിച്ചുവിട്ടു’ എന്ന രീതിയിലുള്ള ഒരു ചെപ്പടി വിദ്യയാണ്. വായിക്കുന്നവന്‍ ധരിക്കുന്നത്‌ വേറെ, ഈ പശ്ചാത്തലമെല്ലാം അറിയുന്ന ചുരുക്കം ചിലര്‍ക്ക് കാര്യം മനസ്സിലാകുകയും ചെയ്യും. സംവരണത്തിന്റെ കാര്യം വരുമ്പോള്‍ മാത്രം ദളിതരും ഒ.ബി.സി കളും ‘ഭായി-ഭായി’ ആകുന്നു. എന്തെന്നാല്‍ ജാതിരാഷ്ടീയ മേലാളന്മാര്‍ക്ക് കാലാള്‍പ്പട വേണമല്ലോ. ദളിത് പീഡനത്തിന്റെ മൊത്തവ്യാപാരികള്‍ ഒ.ബി.സി ജാതികളാണെന്ന നിന്ദ്യമായ യാഥാര്‍ഥ്യം വിളിച്ചുപറയുവാന്‍ ബൂലോഗത്തിലെ സത്യാന്വേഷികള്‍ക്കും ജാത്യാന്വേഷികള്‍ക്കും ഒക്കെ മടിയാണ്. അവര്‍ക്ക് നായന്മാരെയും നമ്പൂരാരെയും തെറിപറഞ്ഞിട്ട് തന്നെ സമയം ബാക്കിയില്ലല്ലോ.

UID പോലെ രാഷ്ട്രീയ മേലാളന്മാര്‍ക്കും സോഷ്യലിസ്റ്റ്-സ്റ്റേറ്റിസ്റ്റ് ‘പ്ലാനര്‍’മാര്‍ക്കും മാത്രം ഗുണം ചെയ്യുന്ന ഒരു പരിപാടിയാണീ ജാതി സെന്‍സസ്സും. സെന്‍സസ്സ് തന്നെ കാലഹരണപ്പെട്ട സെന്‍‌ട്രല്‍ പ്ലാനിങ്ങ് മോഡലിന്റെ ഒരു അവശിഷ്ടമാണ്. ഇതിന്റെ അടിസ്ഥാന ഉദ്ദേശ്യം വോട്ട് ബാങ്ക്‌ രാഷ്ട്രീയത്തെ കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതല്ലാതെ മറ്റൊന്നുമല്ല എന്ന് സവര്‍ണ്ണമൂരാച്ചികള്‍ മാത്രമല്ല തിരിച്ചറിയുന്നത്.

<-----> said...

ജാതി സെന്‍സസ് കൊണ്ട് എന്ത് പ്രയോജനമാണുള്ളത് ? ജാതിക്കാര്‍ഡിറക്കി, കഴിവുള്ളവരെ പിന്തള്ളി പ്രൊഫഷണല്‍ കോഴ്സിനും ജോലിക്കും പ്രവേശനം നേടുന്നത് എന്ത് നീതി? SC, ST, OBC, OEC.... സംവരണം... ഇനി പോരാതെ സെന്‍സസും!! മുസ്ലീംങ്ങളുടെ പെണ്‍മക്കള്‍ക്ക്‌ പ്രത്യേകം സ്കോളര്‍ഷിപ്പും!! അമുസ്ലീങ്ങളുടെ പെണ്‍മക്കളൊക്കെ എന്താ മൃഗങ്ങളാണോ?
ജാതി സെന്‍സസ് ജാതിചിന്ത പ്രോത്സാഹിപ്പിക്കാനെ ഉപകരിക്കൂ.ജാതി മതസംവരണം എന്നെന്നേക്കുമായി നിര്‍ത്തി എല്ലാം മെറിറ്റ്‌ അടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടുകയല്ലേ വേണ്ടത്? 'അര്‍ഹത' എന്ന വാക്കിന്റെ അര്‍ഥം തന്നെ മാറിയിരിക്കുന്നു. മനുഷ്യനും മനുഷ്യനും മത്സരിക്കുന്നിടത്ത് അര്‍ഹതക്ക് തൊലിവെളുപ്പും ജാതിയും മാനദണ്ഡമാകുന്നതിന്റെ അര്‍ത്ഥമെന്താണ്? ഇനി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നുവെങ്കില്‍ ദാരിദ്ര്യം എന്ന പ്രതിഭാസം എല്ലാ വിഭാഗങ്ങളിലുമുണ്ട്. 'ഉപ്പുപ്പാക്ക് ആനേണ്ടാര്ന്നാല്‍' കൊച്ചുമക്കളുടെ ചന്തിക്ക് തഴമ്പ് കാണണമെന്നില്ല.
മികവിന്റെ അടിസ്ഥാനത്തില്‍ വേണം പ്രവേശനവും ജോലിയും. എങ്കില്‍ രാജ്യം നന്നാവും. മതവും ജാതിയും സെന്‍സസും തുലയട്ടെ.

ചിന്തകന്‍ said...

ജാതിക്കാര്‍ഡിറക്കി, കഴിവുള്ളവരെ പിന്തള്ളി പ്രൊഫഷണല്‍ കോഴ്സിനും ജോലിക്കും പ്രവേശനം നേടുന്നത് എന്ത് നീതി? SC, ST, OBC, OEC.... സംവരണം... ഇനി പോരാതെ സെന്‍സസും!!

ഇവിടെയാണ് ചില യുക്തിവാദികളുടെ യുക്തി വര്‍ക്കു ചെയ്യാതെ പോകുന്നത്. ജാതി വ്യവസ്ഥ എന്ന അധമ വ്യവസ്ഥിതി മനുഷ്യരിലെ ഒരു വിഭാഗത്തെ ചിലമേലാളന്മരുടെ അടിമകളാക്കി വെപ്പിച്ചു. സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍, അടിമകളായി കഴിഞ്ഞ അവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ വയ്യാത്ത അവസ്ഥയിലായി. അവരെ കൂടി സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുക എന്നത് ഉത്തരവാദപെട്ട ഒരു സര്‍ക്കാരിന്റെ ചുമതലയാണ്. സംവരണമില്ലാതെ ഒരു നിലക്കും ഇത്തരക്കാര്‍ക്ക് മുഖ്യധാരയില്‍ എത്തുക സാധ്യമല്ല. മേലാളവര്‍ഗ്ഗം ആഗ്രഹിക്കുന്നത് അവരെ എന്നും അടിമകളായി വെക്കാന്‍ തന്നെയാണ്. അവസരങ്ങള്‍ ഉള്ളവര്‍ക്കേ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയൂ. അവസരത്തിന്റെ നാലയലത്ത് പോലും എത്താന്‍ കഴിയാത്തവര്‍ക്ക് അതിന് സാധിച്ചെന്നു വരില്ല. അവര്‍ എന്നും അധമരായി തന്നെ കഴിയാനാവും മേലാള വര്‍ഗ്ഗം ആഗ്രഹിക്കുക.

സവരണവും മറ്റാനുലൂകൂല്യങ്ങളും എടുത്തുകളയണമെങ്കില്‍ ജാതി തിരിച്ചുള്ള ഒരു സെന്‍സസുകൊണ്ടല്ലേ സാധ്യമാവുക. അതിന് മേലാള വര്‍ഗ്ഗം ബേചാറാകുന്നത് എന്തിന്? സെസ്ന്‍സ് എടുത്താല്‍ അറിയാം പട്ടിക ജാതി പട്ടിക വര്‍ഗ്ഗങ്ങള്‍ക്കര്‍ഹതപെട്ടതൊക്കെ മേലാള ജാതിക്കാര്‍ തന്നെ തട്ടിയെടുത്തിട്ടുണ്ടെന്ന്. അത് തന്നെയാകും എതിര്‍പിന് കാരണവും. മറ്റുള്ള യുക്തിവാദമൊക്കെ ഊഡായിപ്പല്ലാതെ മറ്റൊന്നുമല്ല താനും.


ജാതി എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോള്‍ ഒരു കണക്കെടുപ്പ് കൊണ്ട് പ്രത്യേകിച്ചു ദുരന്തമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. ‘ജാതി‘ എന്ന വ്യവസ്ഥക്ക് രൂപം നല്‍കിയവര്‍ അതില്‍ ഒരു നിലക്കും കുണ്ഡിതപെടേണ്ടതുമില്ല.

മറ്റുള്ളവരുടെ അവസരം ഉപയോഗപെടുത്തി കഴിവ് നേടിയവര്‍ പിന്തള്ളപെടുന്നതില്‍ ബേചാറാവേണ്ടതില്ല സായി കിരണ്‍. അവരം കിട്ടിയാല്‍ എല്ലാവര്‍ക്കും കഴിവ് തെളിയിക്കാന്‍ കഴിയും. ആ അവസരം ഉണ്ടാക്കപെടുന്നതിന് വേണ്ടിയാണ് സംവരണം

Rational books said...

“രചനകൾ ചീഫ് എഡിറ്റർ,യുക്തിരേഖ,യശോദ ബിൽഡിംഗ്, റാം മോഹൻറോയ് റോഡ്,മലബാർ ഗോൾഡിന് സമീപം, പുതിയറ.പി.ഒ,കോഴിക്കോട്. എന്ന വിലാസത്തിൽ അയയ്ക്കുക.
ലേഖനത്തിലെ അഭിപ്രായങ്ങൾ യുക്തിവാദി സംഘത്തിന്റേതായിരിക്കണമെന്നില്ല.”

ഇത് യുക്തിരേഖയുടെ ആദ്യപേജിൽ ഏറ്റവും താഴെ കൊടുത്തിട്ടുള്ള വാചകമാണ്.മാന്യ സുഹ്രുത്തുക്കൾ അതൊന്ന് വായിച്ച് നോക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

“ജാതി സെൻസസ് നടത്തണമെന്നും ജാതിമതരഹിതമായി ജീവിക്കുന്നവർക്ക് അത് രേഖപ്പെടുത്താനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും കേന്ദ്രസർക്കാരിനോട് കേരള യുക്തിവാദിസംഘം ആവശ്യപ്പെട്ടിട്ടുണ്ട്”.
ഇതാണ് ജാതി സെൻസസിനെക്കുറിച്ചുള്ള യുക്തിവാദി സംഘത്തിന്റെ നയം.

യുക്തിരേഖ,കേരള യുക്തിവാദിസംഘത്തിന്റെ മുഖമാസികയാണെങ്കിലും അതിൽ പലചിന്താഗതികളും വച്ചുപുലർത്തുന്നവരുടെ(മത-ദൈവ വിശ്വാസികളുൾപ്പെടെ) ലേഖനങ്ങളും കത്തുകളും പ്രസിദ്ധീകരിക്കുന്നുണ്ട്.അവരുടെ ലേഖനത്തിലെ ആശയങ്ങൾ പൂർണ്ണമായും യുക്തിവാദി സംഘത്തിന്റേതാണെന്ന് തെറ്റിദ്ധരിക്കരുത്.യുക്തിവാദ വിരുദ്ധമായ ലേഖനങ്ങളും സംവാദത്തിനായി പ്രസിദ്ധീകരിക്കാറുണ്ട്.യുക്തിവാദി സംഘത്തിന്റെ നയങ്ങളും തീരുമാനങ്ങളും സാധാരണയായി എഡിറ്റോറിയൽ,അറിയിപ്പുകൾ എന്നിവയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
2010 മാർച്ച് ലക്കത്തിലെ എഡിറ്റോറിയൽ കേരളയുക്തിവാദിസംഘത്തിന്റെ നയങ്ങൾക്ക് എതിരും ആശയ വൈരുദ്ധ്യവും അവ്യക്തതയുള്ളതുമാണ്. ഇത് ഗുരുതരമായ ഒരു വീഴ്ച്ചയാണെന്ന് സമ്മതിക്കുന്നു.ഈ ബ്ലോഗർ ഉൾപ്പെട്ട സംസ്ഥാന കമ്മറ്റിയിൽ മുഖപ്രസംഗത്തിനെതിരെ ശക്തമായ പ്രധിഷേധം ഉണ്ടാകുകയും ചർച്ചചെയ്തതുമാണ്.തുടർന്ന് ചീഫ് എഡിറ്ററോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല 2010 ജുലൈ ലക്കത്തിൽ തിരുത്ത് ജനറൽ സെക്രട്ടറിയുടെ അറിയിപ്പായിക്കൊടുത്തിട്ടുമുണ്ട്.
കേരളയുക്തിവാദി സംഘത്തെ വിലയിരുത്തേണ്ടത് അതിന്റെ ലക്ഷ്യങ്ങളെയും നയങ്ങളെയും പ്രവർത്തനങ്ങളെയും മനസ്സിലാക്കിയിട്ടാവണം.
സാമുദായിക സംവരണത്തെ അനുകൂലിക്കുന്നതുതന്നെയാണ് സംഘത്തിന്റെ നയം. സംവരണ ലക്ഷ്യം നേടിയാൽ ഭാവിയിൽ സംവരണം എടുത്തുകളയണം.പക്ഷെ, കേരളത്തിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളിലേത് ഇന്നും വളരെ പരിതാപകരമാണ്.
ക്രീമിലെയർ തള്ളിക്കളയണമെന്നും അല്ലാത്ത പക്ഷം പരിധി ഉയർത്തണമെന്നും രാജേന്ദ്രൻ കമ്മീഷൻ മുൻപാകെ തിരുവനന്തപുരം,കോഴിക്കോട് സിറ്റിംഗുകളിൽ പങ്കെടുത്ത് ആവശ്യപ്പെട്ടിട്ടുള്ള ഏക സമുദായേതര സംഘടനയാണ് കേരളയുക്തിവാദി സംഘം.അത് യുക്തിരേഖയിൽ കൊടുത്തിട്ടുള്ളതുമാണ്.
യുക്തിരേഖയിൽ വരുന്ന ലേഖനങ്ങൾക്കുള്ള മറുപടിലേഖനങ്ങളും കത്തുകളും, അത് ചീഫ് എഡിറ്ററെയുൾപ്പെടെയുള്ളവരെ വിമർശിച്ചുകൊണ്ടുള്ളതായാൽ‌പ്പോലും പ്രസിദ്ധീകരിക്കുന്നതാണ്.ജാതി-മത-വർഗ്ഗീയ-രാഷ്ട്രീയ ശക്തികളെ പ്രീണിപ്പിക്കാത്തതും വ്യക്തിഹത്യ നടത്താത്തതും സന്മാർഗ്ഗ-ധാർമ്മിക മൂല്യങ്ങളുള്ളതുമായ ലേഖനങ്ങളും കത്തുകളും താങ്കൾക്കും യുക്തിരേഖയിലേക്ക് അയയ്ക്കാവുന്നതാണ്.ലേഖനങ്ങൾ(ബ്ലോഗിലെ ചില ലേഖനം പോലെ തീട്ടം നാറാത്തവ) യുക്തിരേഖയിലേക്ക് സ്വഗതം ചെയ്യുന്നു.സ്ഥല ലഭ്യതയനുസരിച്ച് പ്രസിദ്ധികരിക്കാം. പ്രതിഫലം ചോദിക്കരുത്.മറ്റ് ‘മാധ്യമ’ങ്ങളെപ്പോലെ വരുമാനസ്രോതസുകളില്ല.
യുക്തിവാദിസംഘത്തിന്റെ നയങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും അംഗമായിരിക്കെത്തന്നെ പലകാര്യങ്ങളെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ വച്ചുപുലർത്താനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും അംഗങ്ങളുടെ യുക്തിവാദമനോഭാവത്തിലെ ഏറ്റക്കുറച്ചിലുകളെപ്പറ്റിയും ബൌദ്ധിക,വൈജ്ഞാനിക വ്യത്യാസങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്യാം. സമയം കിട്ടുമ്പോൾ വീണ്ടും ഇതുവഴി വരാം. താങ്കളുടെ വിമർശനത്തെ സുസ്വാഗതം ചെയ്യുന്നു.

Alex said...

[ഇന്ന് ദളിത് പീഡനത്തിന്റെ ഹോള്‍സെയില്‍ ഡീലേഴ്സ് ജാതിരാഷ്ട്രീയത്തിന്റെ മുന്നണിയിലുള്ള ഒ.ബി.സി ജാതികളാണ്. ഖൈര്‍ലാഞ്ജി മുതല്‍ മീനാക്ഷിപുരം വരെ, സോണപ്പേട്ട് മുതല്‍ മധുരവരെ, ഇന്ന് എവിടെ ദളിതര്‍ക്ക് നേരെ അക്രമം നടന്നാലും അക്രമിയുടെ റോള്‍ ഒരു ഒ.ബി.സി. ജാതിക്കായിരിക്കും എന്ന് ഉറപ്പിച്ച് പറയാം.]

ശ്രീ മുരളി,
ശക്തമായ നിരീക്ഷണങ്ങള്‍.
അങ്ങനെ വരുമ്പോള്‍ ജാതി കണക്കുകള്‍ കൊണ്ട് നേട്ടം കൊയ്യാന്‍ പോകുന്നതും ലാലു-പാസ്വാന്‍-കരുണാനിധി OBC ബ്രിഗേഡ് ആയിരിക്കും. ഉദ്ദേശിച്ചിരിക്കുന്നതിന്റെ നേര്‍ വിപരീത ഫലം ആണോ ജാതി സെന്‍സസ് കൊണ്ട് ഉണ്ടാകാന്‍ പോകുന്നത് എന്നാണ് ഇപ്പോള്‍ ഭയം.

Anonymous said...

@Rational books :
യു കലാനാഥനെപ്പോലെ സുദീര്‍ഘമായ പ്രവര്‍ത്തനപാരമ്പര്യവും സംഘടനയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ എഡിറ്ററാക്കാന്‍ യോഗ്യനുമായ ഒരാള്‍ക്ക്.സാമുദായിക സംവരണം സംബന്ധിച്ചുള്ള സംഘടനയുടെ ഔദ്യോഗിക നിലപാട് അറിയില്ല എന്നതില്‍ അല്പം സ്പെല്ലിങ് മിസ്റ്റേക്കില്ലേ സുഹൃത്തേ? ഇവിടെ താങ്കളുടെ ഒരു കൊനിഷ്ടു(മറ്റ് ‘മാധ്യമ’ങ്ങളെപ്പോലെ വരുമാനസ്രോതസുകളില്ല.) തന്നെ നല്‍കുന്ന സൂചന എന്താണ്?എല്ലാ പത്രങ്ങള്‍ക്കും വരുമാന സ്രോതസുകളുള്ളപ്പോള്‍ മാധ്യമത്തെ മാത്രം പരാമര്‍ശിച്ചത് യുക്തിവാദി സംഘം ഒരു സംഘ് ആയതുകൊണ്ടല്ലേ? മാതൃഭൂമിയും മനോരമയും കേരളകൌമുദിയുമൊക്കെ യുക്തിവാദികള്‍ക്ക് വന്‍തോതില്‍ പ്രചാരണം നല്‍കുന്ന മതേതര പത്രങ്ങളായതിനാലാണോ അവയെയൊന്നും ഇങ്ങനെ കുത്താഞ്ഞത്?

Anonymous said...

മുരളി (വാര്യര്‍?) ഇത്തവണ ദലിതരെയും ഓ ബീ സീകളെയും തമ്മിലടിപ്പിച്ചു ചോര കുടിക്കാനുള്ള പതിവു സവര്‍ണ തന്ത്രവുമായാണല്ലോ രംഗത്തു വന്നിരിക്കുന്നത്. ദലിതരും ഓ ബീ സികളും അടുത്തടുത്താണു താമസിക്കുന്നത്. സവര്‍ണര്‍ ദലിതരുമായി അടുത്തു താമസിക്കുന്നില്ല. മാത്രവുമല്ല, ദലിതരുമായി ധാരാളം സാംസ്കാരിക വൈജാത്യങ്ങളുള്ള വിഭാഗവുമാണ് ഓ ബീ സീകള്‍. ആ വൈരുധ്യം മൂര്‍ഛിക്കുന്നതിനനുരിച്ച് സംഘട്ടനങ്ങളുമുണ്ടാകും . വര്‍ഗസമരത്തിലൂടെ വര്‍ഗമില്ലാതാവുമെങ്കില്‍ ഇത്തരം ജാതി സമരങ്ങളിലൂടെ ജാതീയതയും ഇല്ലാതാവും. ഞങ്ങളതിനെ സ്വാഗതം ചെയ്യുന്നു.

Murali said...

@സത്യാന്വേഷീ,
അത് ഒരു നല്ല ലോജിക്കാണല്ലോ - ഒ.ബി.സി കളുടെ പീഡനം വര്‍ഗ്ഗസമരം, സവര്‍ണ്ണന്റെ പീഡനം പീഡനം!

പിന്നെ ഒ.ബി.സി കളെയും ദളിതരെയും ‘തമ്മിലടിപ്പിക്കാന്‍’ (ആ പ്രയോഗം തന്നെ തെറ്റാണ് - അക്രമം ഏതാണ്ട് പൂര്‍ണ്ണമായും ഏകപക്ഷീയമാണ്) ഒരു സവര്‍ണ്ണന്റെയും ആവശ്യമില്ലല്ലോ - അത് ആരുടെയും സഹായമില്ലാതെ ജാട്ടുകളും യാദവരും കുര്‍മ്മികളും വണ്ണിയരുമെല്ലാം (തീയരും - പയ്യന്നൂര്‍ ചിത്രലേഖ സംഭവം) ഭംഗിയായി നിര്‍വ്വഹിക്കുന്നുണ്ടല്ലോ.

Murali said...

Alex,

ഉദ്ദേശിച്ചിരിക്കുന്നതിന്റെ നേര്‍ വിപരീത ഫലം ആണോ ജാതി സെന്‍സസ് കൊണ്ട് ഉണ്ടാകാന്‍ പോകുന്നത് എന്നാണ് ഇപ്പോള്‍ ഭയം

ഭയം വേണ്ട. ജാതി സെന്‍സസ്സ് കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് മൂര്‍ച്ചകൂട്ടുക എന്നത് തന്നെയാണ്. അത് തന്നെയായിരിക്കും അതിന്റെ ഫലവും.

Joker said...

ദാ കെടക്ക്ണു ഒരു ഒബിസിക്കാരന്‍ നടത്തിയ അക്രമം.


ഹൈദരാബാദ്: താഴ്ന്ന ജാതിയില്‍ നിന്നുള്ള യുവാവിനൊപ്പം ഒളിച്ചോടി വിവാഹിതരായതിന് ദമ്പതികളെ കല്ലെറിഞ്ഞു കൊന്നു. ഹൈദരാബാദിനടുത്ത് നൈസാമാബാദ് ജില്ലയിലാണ് ദാരുണമായ ഈ സംഭവമുണ്ടായത്.മരത്തില്‍ കെട്ടിയിട്ട ശേഷമാണ് 30 ഓളം വരുന്ന അക്രമി സംഘം ദമ്പതികളെ കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം അരങ്ങേറിയത്.പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട സുന്‍കര ശ്രീനിവാസ് എന്ന 32 കാരനും, ഉയര്‍ന്ന ജാതിയില്‍ പെട്ട 22 കാരിയായ സ്വപ്‌ന റെഡ്ഡിയും ആറു മാസത്തിനു മുന്‍പാണ് ഒളിച്ചോടി വിവാഹം കഴിച്ചത്. ശ്രീനിവാസ് താഴ്ന്ന ജാതിക്കാരനായതിനാല്‍ സ്വപ്‌നയുടെ കുടുംബത്തിന് ഈ വിവാഹ ബന്ധം ഇഷ്ടമായിരുന്നില്ല. ഹൈദരാബാദിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുകയായിരുന്ന ശ്രീനിവാസ് മൂന്നു ദിവസത്തിനു മുന്‍പ് മാത്രമാണ് ഭാര്യയോടൊപ്പം നെനസാമാബാദ് ജില്ലയിലേക്ക് മടങ്ങിയത്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാം എന്ന വ്യാജേന ദമ്പതികളുടെ വീട്ടിലെത്തിയ സ്വപ്‌നയുടെ ബന്ധുക്കള്‍ ശ്രീനിവാസിനെ ആക്രമിക്കുകയും, തടയാന്‍ ചെന്ന സ്വപ്‌നയേയും മരത്തില്‍ കെട്ടിയിട്ട് കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു.സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്്റ്റു ചെയ്തു.

=============
എല്ലാവരും ഒന്ന് ആര്‍ത്ത് ചിരിച്ചോളൂ.വോട്ട് പോക്കര്റ്റുകളൂം , വോട്ട് ബാങ്കുകള്‍ ഇന്ത്യന്‍ പാര്‍ലിമെന്ററി ജാനാധിപത്യ രീതിയില്‍ ഇല്ലാതാകാന്‍ പോകുന്നില്ല. വ്യക്തമായ കണക്കുകള്‍ വരുന്നതോടു കൂടി ഇപ്പോള്‍ ഇടതും വലതും തന്ത്രപൂര്‍വ്വം ഉപയോഗപ്പെടുത്തുന്ന ഈഭൂരിപക്ഷത്തിന്റെ വോട്ടുകള്‍ ഇനി തലയില്‍ ആള്‍പ്പാര്‍പ്പുള്ളവര്‍ മനസ്സിലാക്കുന്നതോടെ. സവര്‍ണ ജാതികളുടെ അധികാര മനപ്പായസം അതോടെ തീരും. സംഘപരിവാര്‍ ഇത് മുന്‍ കൂട്ടി കണ്ട് കൊണ്ടാണ്. കേരളത്തില്‍ ദലിതുകളെ പ്രത്യേകം ഹിന്ദു മാര്‍ക്കം കഴിച്ച് ഹിന്ദുവാക്കി കൊണ്ട്റ്റിരിക്കുന്നത്. ജാത് സെന്‍സസൈനെ ഭയക്കുന്നവര്‍ പറയുന്ന കാരണം ജാതി വോട്ട് ബാങ്കാണ് എന്ന് പറയുമ്പോള്‍ തന്നെ അവര്‍ പേടിക്കുന്നതും. ആന ആനയുടെ വലിപ്പം തിരിച്ചറിയുമോ എന്ന പേടിയാണ്. എന്നിട്ട് പറയുന്ന ന്യായങ്ങള്‍ ദലിതുകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ പിന്നോക്ക ക്കാരന്റെ വകയാണത്രെ. മാനം കാക്കല്‍ കൊലകള്‍ എന്ന പേരില്‍ ക്രൂരമായ സവര്‍ണ ഭീകരവാദം കണ്‍ മുന്നില്‍ എന്നവണ്ണം നിരന്തരം, നടക്കുമ്പോഴാണ് ചില മന്ദ ബുദ്ധികളുടെ ഈ ഗീര്‍വാണം.

Murali said...

@ജോക്കര്‍,
ദളിതര്‍ക്ക് നേരേ നടക്കുന്ന അക്രമങ്ങള്‍ പൂര്‍ണ്ണമായും പിന്നോക്കക്കാരുടെ വകയാണെന്ന വാദം എന്റേതല്ല (അതങ്ങനെ അല്ല എന്ന് ഞാന്‍ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു) - ദളിത് ആക്റ്റിവിസ്റ്റും, ഖൈര്‍ലാഞ്ജിയെപ്പറ്റി ഒരുപുസ്തകം എഴുതിയ ആളുമായ ശ്രീ. ആനന്ദ് തെല്‍ത്തുംബ്ഡേയുടേതാണ്. എന്നിരുന്നാലും. ബഹുഭൂരിപക്ഷവും (അവയില്‍ തന്നെ ഖൈര്‍ലാഞ്ജിപോലെ ഏറ്റവും പൈശാചികവും ക്രൂരവുമായതും) പിന്നോക്കക്കാരുടെ വകയാണ് എന്ന സത്യം അംഗീകരിക്കാന്‍ താങ്കള്‍ക്ക് മടിയുണ്ടാകും. എന്നാലും സത്യം സത്യമല്ലാതാകുന്നില്ലല്ലോ.

പിന്നെ ഈ സെന്‍സസ്സ് എന്നുപറയുന്നതുതന്നെ ഞാന്‍ സൂചിപ്പിച്ചപോലെ സ്റ്റേറ്റിസ്റ്റ്-സോഷ്യലിസ്റ്റുകളുടെ നിക്ഷിപ്ത താല്പര്യത്തിനുവേണ്ടിയിള്ള ഒരു ഏര്‍പ്പാടാണ്. എന്നിരുന്നാലും ജാതി വോട്ട് ബാങ്കുകളും laws of diminishing returns - ന് വിധേയമാണ്. അവക്ക്‌ ‘ആനയുടെ വലിപ്പം’ ഉണ്ടെന്ന് തോന്നുന്നതൊക്കെയാണ് യഥാര്‍ഥ മനപ്പായസം. വായിച്ചുനോക്കൂ: http://www.livemint.com/2010/05/19211318/Caste-in-India-diminishing-re.html?h=D

Anonymous said...

ജാതി വ്യവസ്ഥിതിക്കെതിരായ സമരം ബഹുമുഖമാര്‍ന്നതാണ് വാര്യരേ. അതില്‍ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്നവരായ ദലിതരായിരിക്കും മുന്നണിപ്പോരാളികള്‍. അവരുടെ നേതൃത്വത്തിലുള്ള സമരത്തില്‍ അണിചേരാന്‍ ഓ ബീ സീകള്‍ തയ്യാറാവാത്തത് അവര്‍ ഐഡിയോളജിക്കലായി വളരെ പിന്നണിയിലായതിനാലാണ്. ഹിന്ദുത്വവത്കരണം കൂടുതല്‍ രൂഢമുലമാണവരില്‍.അടിമത്തബോധവും അതിനെ മറികടക്കാനായില്ലെങ്കില്‍ നഷ്ടം അവര്‍ക്കുതന്നെയാണ്. പ്രാദേശികമായി ദലിതര്‍ക്കെതിരെ ഓ ബീ സീകള്‍ നടത്തുന്ന ആക്രമണങ്ങളെ നേരിടാന്‍ ദലിതര്‍ കരുത്തുനേടിവരുന്ന മുറക്ക് അതവസാനിക്കും. എന്നാല്‍ അധികാരം ,ഭൂമി, സമ്പത്ത്,സംസ്കാരം ഇവയിലൂടെ ആധിപത്യം പുലര്‍ത്തുന്ന ബ്രാഹ്മണ്യത്തിനെതിരായ പോരാട്ടത്തില്‍ അതിന്റെ ഇരകളായ ദലിതരും പിന്നാക്കക്കാരും തങ്ങളുടെ താത്ക്കാലിക വൈരുധ്യങ്ങള്‍ മറന്ന് ഒന്നിച്ചു നില്‍ക്കും. അതാണ് ഇന്‍ഡ്യയുടെ ചരിത്രത്തില്‍ കാണാവുന്നത്.

Ajith said...

Rational books:
“ജാതി സെൻസസ് നടത്തണമെന്നും ജാതിമതരഹിതമായി ജീവിക്കുന്നവർക്ക് അത് രേഖപ്പെടുത്താനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും കേന്ദ്രസർക്കാരിനോട് കേരള യുക്തിവാദിസംഘം ആവശ്യപ്പെട്ടിട്ടുണ്ട്”.
ഇതാണ് ജാതി സെൻസസിനെക്കുറിച്ചുള്ള യുക്തിവാദി സംഘത്തിന്റെ നയം.

so the stand of kerala yuktivadi sangham

to add more..

യുക്തിരേഖ,കേരള യുക്തിവാദിസംഘത്തിന്റെ മുഖമാസികയാണെങ്കിലും അതിൽ പലചിന്താഗതികളും വച്ചുപുലർത്തുന്നവരുടെ(മത-ദൈവ വിശ്വാസികളുൾപ്പെടെ) ലേഖനങ്ങളും കത്തുകളും പ്രസിദ്ധീകരിക്കുന്നുണ്ട്.അവരുടെ ലേഖനത്തിലെ ആശയങ്ങൾ പൂർണ്ണമായും യുക്തിവാദി സംഘത്തിന്റേതാണെന്ന് തെറ്റിദ്ധരിക്കരുത്.യുക്തിവാദ വിരുദ്ധമായ ലേഖനങ്ങളും സംവാദത്തിനായി പ്രസിദ്ധീകരിക്കാറുണ്ട്.

Ajith said...

1. When the issue of according scheduled Tribe (S.T) status to 'Gujjar' , 'Pahari' muslims of Jammu came into picture ,it was the Jamaat e Islami who initiated street protest, with accusation that "Its a ploy of authorities to divide Muslims"


2. Similar was the stand taken by Jamaat when 'Pashmanda' muslims of Bihar were agitating for Most backward category (MBC)status.


When the issue of reservation for Dalit christians came to forefront , the christian clergy and their affliated media whole-heartedly supported the need for according SC status for dalit christians.

neither mathrubhumi, Manorama , kaumudi has adopted an editorial stand in favour of economic criteria based reservation.

was 'Madhyamam's' official stand on 1 and 2 different from that of Jamaat e Islami ?

Anonymous said...

നല്ലൊരു ചര്‍ച്ച..

Joker said...

മുരളി,

'Khairllanji. A Strange and Bitter Crop' എന്ന് ഗ്രന്ഥത്തിന്റെ കര്‍ത്താവായ, ദളിത് ആക്റ്റിവിസ്റ്റായ ആനന്ദ് തെല്‍ത്തുംബ്ഡേയുടെ അഭിപ്രായത്തില്‍ കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി ദളിതര്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളെല്ലാം ഒ.ബി.സി ജാതികളുടെ വകയാണ്, അതില്‍ ബ്രാഹ്മണിസ്റ്റ് ജാതികള്‍ക്ക് (സവര്‍ണ്ണര്‍) പങ്കില്ല. (ഇത് പൂര്‍ണ്ണമായും ശരിയല്ല - 90കളില്‍ ബീഹാറില്‍ ദലിതര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട രണ്‍ബീര്‍സേന - ഇന്ന് നിര്‍ജ്ജീവമാണ് - സവര്‍ണ്ണരുടേതായിരുന്നു. അതൊഴിച്ചാല്‍ ഏതാണ്ട് ശരിയാണ് താനും). എന്നാല്‍ മാധ്യമങ്ങളില്‍ ദളിത് പീഡനത്തിന്റെ വാര്‍ത്തകള്‍ വരുമ്പോള്‍ ‘മേല്‍ജാതിക്കാര്‍' (ഇംഗ്ലീഷിലാണെങ്കില്‍ ‘upper castes' എന്നാണ്.

ഇതാണ് താങ്കള്‍ എഴുതിയത്. രണ്‍ബീര്‍ സേന നിര്‍ജ്ജീവമായപ്പോള്‍ അപ്പര്‍ ക്ലാസ് ആക്രമം ഇല്ല എന്ന് തന്നെ അങ്ങുന്ന് പറഞ്ഞ് വെച്ചിട്ടുണ്. എനിക്ക് പിന്നോക്കക്കാരെ കുറ്റമുക്തരാക്കണം എന്ന് ആഗ്രഹമുണ്ട് എന്ന് അങ്ങുന്നിന് മനസ്സിലായപോലെ. എല്ലാത്തിനും അപ്പര്‍ ക്ലാസിനെ കുറ്റം പറയുന്ന ഹിന്ദു വിന്റെ(പത്രം) ഈ ചെയ്ത്ത് കണ്ട്റ്റിണ്ട് താങ്കള്‍ക്ക് കണ്ണീര് വരുന്നുണ്ട് താനും.മാത്രവുമല്ല താങ്കള്‍ അത് ഇങ്ങനെ സമര്‍ഥിക്കുന്നുണ്ട് .

“സവര്‍ണ്ണരുടേതായിരുന്നു. അതൊഴിച്ചാല്‍ ഏതാണ്ട് ശരിയാണ് താനും).“ ഇത് വായിച്ചാല്‍ പിന്നെ എന്താണ് മനസ്സിലാക്കേണ്ട്റ്റത്. എന്നിട്ട് ഒരുത്തന്‍ എഴുതിയതാണ് എന്ന് ഒരു ജാമ്യം വെപ്പും.താങ്കള്‍ക്ക് പറ്രയാന്‍ സാധിക്കുമോ കഴിഞ്ഞ രണ്ട് പതിറ്റാണ്ട്റ്റായിട്ട് സവര്‍ണ ആക്രമണങ്ങള്‍ ദലിതുകള്‍ക്ക് നേരെ ഉണ്ടായിട്ടില്ല എന്ന് ??

ജാതി സെന്‍സസ് എന്ന സംഗതി ഇത്തിരി പ്രയാസമുള്ള കാര്യമാണെങ്കില്‍ കൂടിയും അസാധ്യമായ ഒന്നല്ല. എല്ലാ വിഭാഗങ്ങളും എല്ലാത്തിനും പ്രതിവിധി സംവരണമാണെന്ന് ധരിച്ചു വശായി എന്ന് കരുതുന്നുണ്ട് എന്ന് താങ്കള്‍ പറയുന്നു. അപ്പോഴും ജാതി സെന്‍സസിന് പ്രസക്തിയുണ്ട്. ജാതി സെന്‍സസ് അനുസരിച്ച് വരുന്ന കണക്കുകളും, എല്ലാ നിയമ നിര്‍മാണ അധികാര , ഭരണ കേന്ദ്രങ്ങളിലും, ഉദ്യോഗങ്ങളിലും എല്ലാം എത്ര ശതമാനം ഈ പറഞ്ഞവരുണ്ട് എന്നും മനസ്സിലാക്കിയാല്‍.ഇനിയും സംവരണം വേണ്ടതില്ല എന്ന് കണക്കുകള്‍വ്യക്തമാക്കിയാല്‍, ഇനി സംവരണം പറഞ്ഞ് വരുന്നവരുടെ മുഖത്തേക്ക് എറിഞ്ഞു കൊടുക്കാന്‍ അതുപകരിക്കും. മുന്നോക്ക ജാതികള്‍ക്ക് സംവരണം ഇല്ലാത്തതിന്റെ പേരില്‍ പട്ടിണീയും പരിവട്ടവും കണ്ണീരും കൈയും ആണെന്ന് എണ്ണമില്ലാത്ത സംഘടനകളും ഇപ്പോള്‍ പറയുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ അത്തരക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനും ഈ ജാതി സെന്‍സസ് ഉപകരിക്കും. അല്ലാതെ ജാതി സെന്‍സസ് എന്ന് പറയുമ്പോള്‍ തന്നെ പൊളിട്ടിക്കല്‍ കോണ്‍സ്പിറസി എന്നൊക്കെ പറഞ്ഞ് ഇതിന് തുടക്കത്തിലേ പാര പണിയുമ്പോള്‍ ചിലതൊക്കെ സംശയിക്കേണ്ടതായി വരും.

സംവരണത്തെ കുറിച്ച് പറയുമ്പോഴേക്ക് തന്നെ ജാതി രഷ്ട്രീയത്തിന്റെ അപകടങ്ങള്‍ പറഞ്ഞ് ചര്‍ച്ച അവസാനിപ്പിക്കുമ്പോള്‍ ഒരു ജനതയുടെ പ്രശ്നങ്ങള്‍ ഒരിക്കലും അവസാനിക്കാത്ത തരത്തിലേക്ക് പോകാനുള്ള സാധ്യതകള്‍ കിടക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയാല്‍ നന്ന്.

Murali said...

@ജോക്കര്‍,
ഞാന്‍ എഴുതിയതിന്റെ സെമാന്റിക്കിനെക്കുറിച്ച് വേണമെങ്കില്‍ അനന്തമായി ചര്‍ച്ച ചെയ്യാം (‘ഏതാണ്ട് ശരി’ എന്നത് ‘100% ശരി‘ അല്ല എന്ന് എനിക്ക് തുടങ്ങാം). പക്ഷെ അത് നിഷ്ഫലമാണ്. എഴുതിയതിന്റെ വാച്യാര്‍ത്ഥത്തെ വിട്ട് സത്ത മനസ്സിലാക്കാന്‍ ഇനിയെങ്കിലും ശ്രമിക്കൂ.

ഗവണ്മെന്റിന് സംവരണവുമായി ബന്ധപ്പെട്ട പോളിസി തീരുമാനങ്ങള്‍ എടുക്കാന്‍ ഒരു സെന്‍സസ്സിന്റേയും ആവശ്യമില്ല എന്ന് ഗവണ്മെന്റ് തന്നെ തെളിയിച്ചിട്ടുണ്ട് - മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയത് എന്ത് ഡേറ്റയുടെ അടിസ്ഥാനത്തിലാണ്? അപ്പോള്‍ അതല്ല കാര്യം. ഇനി സെന്‍സസ്സ്, ഇപ്പോള്‍ കൊടുക്കുന്ന സംവരണം ജനസംഖ്യാനുപാതികമായി കൂടുതലാണെന്ന് തെളിയിച്ചാല്‍ സവരണത്തോത് കുറക്കുക എന്ന ആത്മഹത്യാപരമായ തീരുമാനം ഏതെങ്കിലും ഗവണ്മെന്റ് എടുക്കുമെന്ന് കരുതുന്നുണ്ടോ? (മറിച്ചാണെങ്കില്‍ തോത് കൂട്ടുമെന്ന് ഉറപ്പായി പറയാമെങ്കിലും). സംവരണത്തില്‍ എന്തെങ്കിലും തരത്തിലുള്ള അക്കൌണ്ടബിലിറ്റി കൊണ്ടുവരുന്നതിനെ സംവരണാനുകൂലികള്‍ എന്നും എതിര്‍ത്തിട്ടുണ്ട്. ഇനിയും അതിന് എന്തെങ്കിലും മാറ്റം വരുമെന്ന് കരുതുന്നുണ്ടോ? തീര്‍ച്ചയായും, പോളിസികള്‍ക്ക് രൂപം കൊടുക്കുന്നത് ഡെമോഗ്രഫിക്ക് ഡേറ്റയുടെ അടിസ്ഥാനത്തിലാകുന്നതാണ് ഏറ്റവും നല്ലത് (അത് ആവശ്യമാണെന്നും വേണമെങ്കില്‍ പറയാം). പക്ഷേ സംവരണത്തെ സംബന്ധിച്ച പോളിസി തീരുമാനങ്ങള്‍ എല്ലാം എടുത്തതിനു ശേഷം, വെള്ളമൊഴുകിപ്പോയതിനുശേഷമുള്ള ചിറകെട്ട് പോലെയുള്ള ഈ സെന്‍സസ്സ് എന്തിനാണ്? പിന്നെ, അധികാരകേന്ദ്രങ്ങളിലും ബ്യൂറോക്രസിയിലും ഉള്ള പ്രാതിനിധ്യം അറിയുന്നതിന് ഇങ്ങനെ ഒരു ‘സര്‍വാണി’ സെന്‍സസ്സിന്റെ ആവശ്യവുമില്ലല്ലോ?

ഞാന്‍ മുന്‍പ് പറഞ്ഞത്പോലെ സംവരണമെന്നത് ഒരു സ്റ്റേറ്റിസ്റ്റ്-ഇന്റര്‍വെന്‍ഷനിസ്റ്റ്-സോഷ്യലിസ്റ്റ് പദ്ധതിയാണ്. അത്തരം പദ്ധതികളുടെ ഗതി തന്നെ അതിന് വരാതിരിക്കുവാന്‍ ന്യായം കണുന്നില്ല, ഉദ്ദേശം എത്ര മഹത്തരമാണെങ്കിലും (കമ്മ്യൂണിസത്തിനും മഹത്തായ ലക്ഷ്യങ്ങളായിരുന്നല്ലോ ഉണ്ടായിരുന്നത്). യഥാര്‍ഥത്തില്‍ വേണ്ടതിനെ - സ്വതന്ത്ര കമ്പോളം, സ്വത്തവകാശം ഇതൊക്കെ - എതിര്‍ക്കുന്നതില്‍ സവര്‍ണ്ണ, അവര്‍ണ്ണ പാര്‍ട്ടികളൊക്കെ ഒറ്റക്കെട്ടാണ്. എന്തെന്നാല്‍, പൊളിറ്റിക്കല്‍ പേട്രണേജ് വിതരണം ചെയ്യാനുള്ള അവസരമാണല്ലോ അതുകൊണ്ട് ഇല്ലാതാകുന്നത്.

Joker said...

മുരളി,

ഞാന്‍ ചര്‍ച്ച അനന്തമായി നീട്ടണമെന്നോ ചര്‍ച്ച അലമ്പാക്കണമെന്നോ ഉദ്ദേശിച്ചല്ല. ജാതി സെന്‍സസുമായിട്ട് എങ്ങനെയാണ് ഒബിസി ദല്‍ത് സംഘട്ടനം ബന്ധപ്പെടുക എന്ന് തന്നെ എനിക്ക് മനസ്സിലായിട്ടില്ല. ഈ പോസ്റ്റ് പറയുന്നത് യുക്തിവാദികള്‍ ജാതി സെന്‍സസിന് എന്ത് കൊണ്ടെതിരു നില്‍ക്കുന്നു എന്നതുമാണ്. പക്ഷെ പൊടുന്നനെ താങ്കളുടെ കമന്റ് പ്രത്യക്ഷപ്പെടുന്നു. കഴിഞ്ഞ പതിറ്റാണ്ടുകളായിട്ട് ദലിതുകളെ ആക്രമിച്ചു കൊണ്ടീരിക്കുന്നത് ഒബിസികളാണെന്ന്. അതിന് ഒരു പുസ്തകവും പറയുന്നു.ബ്രാക്കറ്റില്‍ കുറച്ച് രണ്‍ബീര്‍ സേനയെ വെച്ച് ഉരുണ്ടു കളിഛു എങ്കിലും, താങ്കള്‍ക്ക് തന്നെ അറിയാം മോശമല്ലാത്ത രീതിയില്‍ സവര്‍ണ വിഭാഗങ്ങള്‍ ദലിത് ആക്രമണങ്ങളില്‍ പങ്കെടുക്കുന്നു എന്ന്. അത് ഇനി താങ്കള്‍ നിഷേധിച്ചാല്‍ ഒത്തിരി സംഭവങ്ങള്‍ എനിക്ക് നിരത്താനാവും. നിങ്ങള്‍ നിരുത്തരവാദ പരമായി ഒന്ന് പ്രസ്ഥാവിക്കുന്നു അതിന് പുസ്തകത്തിന്റെ പിന്‍ ബലവും കൊടുക്കുന്നു. അതില്‍ തന്നെ വ്യക്തമാണ് താങ്കള്‍ക്കും ആ അഭിപ്രായം തന്നെയാണ് ഉള്ളത് എന്ന്.പിന്നെ താങ്കള്‍ അതിനെ ലളിത വല്‍ക്കരിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള വായനകള്‍ ഏത് നിഗമനത്തിലാണ് വായനക്കാരെ എത്തിക്കുക എന്ന് താങ്കള്‍ മനസ്സിലാക്കും എന്ന് കരുതട്ടെ. (ഏതായാലും ഞാന്‍ ആ വിഷയം അവസാന്‍പ്പിച്ചു)

മുരളി ഭായ്

എന്തെങ്കിലും ഗതി വരട്ടെ. ലോകത്ത് തന്നെ ഒട്ടനവധി കാസ്റ്റുകള്‍ ഉള്ള ഇന്ത്യയില്‍ ഒരു കാസ്റ്റ് സ്റ്റാസ്റ്റിക്സ് എടുക്കുന്നതില്‍ എന്താണിത്ര പേടിക്കാനുള്ളത്. എല്ലാ രാജ്യങ്ങളിലും എണ്ണം എണ്ണം തിരിച്ച് കാറ്റഗറികളായി സെന്‍സസ് നടത്തുന്നുണ്ട്. എന്തിനീ മുന്‍ വിധികള്‍.ഈ മുന്‍ വിധികള്‍ തന്നെ ഒരു തരം അപകട സൂചനയാണെന്നാണ് എന്റെ നിഗമനം.വരും ജാതികള്‍ ഇല്ലാതാവുന്ന വരും തലമുറകള്‍ക്ക്(സ്വപ്നം).വിചിത്രമായ ഈ ഭൂതകാലം എന്ന നിലയില്‍ ഈ സ്റ്റാറ്റിസ്റ്റിക്കല്‍ രേഖകള്‍ ഒരു ചരിത്ര രേഖയായി നില നില്‍ക്കുകയും ചെയ്യുമല്ലോ.

(താല്‍കാലികമായി ചര്‍ച്ചയില്‍ നിന്ന് പിന്‍ വാങ്ങുന്നു, ഗൌരവമായ ചര്‍ച്ച സജീവമായി തുടരട്ടെ.)

നന്ദി.

Murali said...

ജോക്കര്‍,
ജാതിസെന്‍സസ്സിനെയല്ല, സെന്‍സസ്സിനെയാണ് യഥാര്‍ഥത്തില്‍ ഭയപ്പെടേണ്ടത്. ഈ സെന്‍സസ്സില്‍ മറ്റനവധി വിവരങ്ങള്‍ക്കൊപ്പം ബയോമെട്രിക്ക് ഡേറ്റാ കളക്ഷനും ഉണ്ടാകുമെന്ന് കേട്ടിരുന്നു. ഇങ്ങനെയുള്ള വിശദമായ ഡേറ്റ സര്‍ക്കാരിന്റെ കൈയില്‍ ഇരിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് എത്രമാത്രം അപകടകരമാണെന്ന് പറയേണ്ടതില്ലല്ലോ. ഇതൊരു പൊലീസ് സ്റ്റേറ്റായിത്തീരാന്‍ അധികകാലം വേണ്ട. ജാതിസെന്‍സസ്സിനോടുള്ള എതിര്‍പ്പ് അത് അടിസ്ഥാനപരമായി ആവശ്യമില്ലാത്തതും നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടാന്‍ സാധ്യതയുള്ളതുമാണ് എന്നതുകൊണ്ടാണ്. ജാതിസെന്‍സസ്സിനുവേണ്ടി വാദിക്കുന്ന പാര്‍ട്ടികളെല്ലാം അനിയന്ത്രിതമായ ഗവണ്മെന്റ് പവറിനെ അനുകൂലിക്കുന്ന സോഷ്യലിസ്റ്റ്-സ്റ്റേറ്റിസ്റ്റുകളാണെന്നത് യാദൃശ്ചികമല്ല.

സെന്‍സസ്സുമായി സഹകരിക്കാതിരിക്കുകയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം (ഇത് പ്രായോഗികമാണോ എന്ന് അറിയില്ല). കൂടിയപക്ഷം വീട്ടില്‍ എത്ര അംഗങ്ങളുണ്ടെന്ന വിവരം കൊടുക്കുക. അങ്ങേയറ്റം പോയാല്‍ ആണെത്ര, പെണ്ണെത്ര, കുട്ടികളെത്ര എന്നതും. അതിനപ്പുറം ഒന്നും ആവശ്യമില്ല.

Joker said...

ഇവയെ എല്ലാം നേരിടാന്‍ കോടികള്‍ ചെലവഴിക്കുന്നുണ്ട്‌ സര്‍ക്കാര്‍. എന്നിട്ടും നിയമം മൂലം നിശ്ചയിക്കപ്പെട്ട സംവരണം അര്‍ഹിക്കുന്ന വിഭാഗത്തിന്‌ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. ഇവര്‍ ജാതി സെന്‍സസ്‌ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ അത്‌ഭുതവുമില്ല. ഭരണഘടനയുടെ ആമുഖത്തില്‍ ഹൈന്ദവ, കുത്തക, ഉപഗ്രഹ രാജ്യം എന്ന്‌ തിരുത്തി എഴുതണമെന്ന അരുന്ധതി റോയിയുടെ അഭിപ്രായം വിശാലമായ ആശയപ്രപഞ്ചമാണ്‌ തുറന്നിടുന്നത്‌.

ചിത്രകാരന് വെറുക്കപ്പെട്ടവനാണെങ്കിലും രാജീവിന്റെ പോസ്റ്റ് കൂടി വായിക്കൂ.

P. M. Pathrose said...

ടി ആര്‍ തിരുവഴാംകുന്നിന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. ജാതിതിരിവിന് ഔദ്യോഗികത നല്‍കുന്നതാണ് തെറ്റ്‌. ജാതി തിരിച്ചുള്ള സംവരണം ആകാമെങ്കില്‍ ജാതി തിരിച്ചുള്ള സെന്‍സസും ആകാം. ഔദ്യോഗിക തലത്തില്‍ നിന്ന് ജാതി എടുത്തു കളയുകയാണ് ആത്യന്തികമായ പരിഹാരം. അതോടെ അടുത്ത തലമുറയിലെങ്കിലും ജാതി ഇല്ലാതാകും.

ഇന്ന് ഒറ്റ സമുദായം എന്നറിയപ്പെടുന്നവര്‍ പണ്ട് വ്യത്യസ്ത ജാതികളായി ആണ് കരുതപ്പെട്ടിരുന്നത്. ഇന്ന് ഹിന്ദു - ഈഴവ എന്നറിയപ്പെടുന്നവര്‍ പണ്ട് ചോകര്‍, ബില്ലവര്‍, തണ്ടാര്‍, ചാന്നാര്‍, തിയ്യ എന്നിങ്ങനെ പല വിഭാഗങ്ങളായിരുന്നു. എല്ലാവരും ഈഴവരായി അറിയപ്പെട്ടു തുടങ്ങിയതോടെ ഇത്തരം അവാന്തര വിഭാഗങ്ങള്‍ അലിഞ്ഞില്ലാതായി. ഇന്ന് മുസ്ലീങ്ങള്‍ക്ക് മുസ്ലീം അല്ലെങ്കില്‍ മാപ്പിള എന്നു മാത്രമേ ജാതി സര്‍ട്ടിഫിക്കറ്റ് ഉള്ളൂ. എന്നാല്‍ പണ്ട് കോയമാര്‍, മേത്തന്‍മാര്‍, ഒസ്സാന്‍മാര്‍ എന്നിങ്ങനെ വിഭാഗങ്ങള്‍ കേരളമുസ്ലീങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇന്ന് ആരൊക്കെയാണ് ഒസ്സാന്മാര്‍ ആരൊക്കെയാണ് മേത്തന്‍മാര്‍ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം എല്ലാം മുസ്ലീം എന്ന ഒറ്റ ഐഡന്റിറ്റിയില്‍ ലയിച്ചിരിക്കുന്നു. അതായത്‌ ജാതിയുടെ ഔദ്യാഗികതയാണ് അതിനെ നിലനിര്‍ത്തുന്നത്.

സംവരണം നിലനിര്‍ത്തിക്കൊണ്ടു തന്നെ ജാതി ഇല്ലാതാക്കാം. പക്ഷേ ജാതിസംഘടനാ നേതാക്കന്മാരുടെ 'വോട്ട്ബാങ്ക്' ഭീഷണിയ്ക്കു മുന്‍പില്‍ ഭയപ്പെടരുതെന്നു മാത്രം. ജാതി, മതം എന്നിവ പരാമര്‍ശിക്കാതെ മുന്നോക്കം, പിന്നോക്കം, വളരെ പിന്നോക്കം എന്നിങ്ങനെ മാത്രം സംവരണവ്യവസ്ഥകള്‍ ഉണ്ടാക്കുകയും ഇപ്പോള്‍ ഉള്ള ജാതികളില്‍ ഇന്നവ ഇന്ന വിഭാഗത്തില്‍ വരുന്നു എന്ന് ഒറ്റത്തവണ തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്‌താല്‍ അതാതു സമുദായങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക്‌ ഭാവിയില്‍ നല്കാനിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ ജാതിയെ പൂര്‍ണമായും ഒഴിവാക്കാം. സംവരണം അര്‍ഹിക്കുന്നവര്‍ക്ക് അത് നിഷേധിക്കപ്പെടുകയുമില്ല.

അപ്പൂട്ടൻ said...

ക്ഷമിക്കണം ചിത്രകാരൻ, ഇവിടെ താങ്കളുടെ മുൻനിലപാടുകളിലൂടെ ചോദിക്കുന്നതിന്‌.

പേനകൊണ്ട്‌ ആ ജാതികളെ ഇല്ലാതാക്കരുത്‌ !!!സഹസ്രാബ്ദങ്ങളായി ജാതി അവരുടെ ജീവിതം തന്നെയാണ്‌.അതില്ലാതാക്കരുത്‌

ഈ നിലപാടിൽ നിൽക്കുമ്പോൾ താങ്കൾക്കെങ്ങിനെ മതങ്ങളെ കുറ്റം പറയാൻ കഴിയും? അവയും സഹസ്രാബ്ദങ്ങളായി നിലനിൽക്കുന്നവയാണ്‌, ഒരുപാടുപേരുടെ ജീവിതവുമാണ്‌.

ഇനി, അടിച്ചമർത്തപ്പെട്ട വിഭാഗം എന്ന ചിന്തയാണ്‌ നയിക്കുന്നതെങ്കിൽ ജാതിമതവർഗ്ഗഭേദമന്യേ, ഇവയൊക്കെ തങ്ങളുടെ പിശാചരൂപം കാണിക്കുന്നതിനു മുൻപേ തന്നെ അടിച്ചമർത്തപ്പെട്ട സ്ത്രീവർഗ്ഗത്തിന്റെ കാര്യം വരുമ്പോൾ താങ്കളുടെ നിലപാടുകൾ എന്തായിരുന്നു?

Please don't take these personally. If you could clarify your stand, I'd be more than happy to accept

ജാതി സെൻസസ്‌ എടുക്കുന്നതോടുകൂടി ധ്രുവീകരണം കൂടുതലാകുമെന്നൊന്നും ഞാൻ കരുതുന്നില്ല (ഇപ്പോഴുള്ളത്‌ കുറവൊന്നുമല്ലതാനും). ജാതി സെൻസസ്‌ ആവശ്യം തന്നെ, അവശവിഭാഗങ്ങൾക്ക്‌ ഉപകരിക്കുമെങ്കിൽ പ്രത്യേകിച്ചും. നടക്കട്ടെ. ഒരു സംശയം മാത്രം.

വിഭാഗങ്ങളുടെ സംഘബലമാണോ (പോപ്പുലേഷൻ എന്ന ഉദ്ദേശ്യത്തിൽ മാത്രം) അതോ സാമൂഹികനിലയാണോ പ്രാതിനിധ്യത്തിൽ പ്രധാനം? തലമുറകളായി കൂടുതൽ പുറന്തള്ളപ്പെട്ടവർക്കല്ലേ, അവർ താരതമ്യേന എണ്ണത്തിൽ കുറവാണെങ്കിലും, കൂടുതൽ ആനുകൂല്യങ്ങളും പ്രാതിനിധ്യവും ലഭിക്കേണ്ടത്‌?

ബി.എം. said...

ജാതി സെന്‍സെസ് എടുത്തുയെന്നുവെച്ച് ഇവിടെ ദളിതന് ഒരു പുണ്ണാക്കും കിട്ടാന്‍ പോകുന്നില്ല , എടുത്തിട്ടില്ലയെങ്കിലും ഒരു ഇനി പുണ്ണാക്കും നഷ്ടപ്പെടാനും ഇല്ല. ദളിതന്റെ പേര് പറഞ്ഞു രാഷ്ട്രിയം കളിക്കുന്നവര്‍ക്ക് പ്രത്യേക നേട്ടം ചിലപ്പോള്‍ കിട്ടിയേക്കാം.

ബി.എം. said...
This comment has been removed by the author.
സുശീല്‍ കുമാര്‍ said...

യുക്തിരേഖയില്‍ വന്ന ടി ആര്‍ തുരുവിഴാംകുന്നിന്റെ ലേഖനം സംബന്ധിച്ച സംഘത്തിന്റെ ഔദ്ധ്യോഗിക നിലപാടുകള്‍ വിശദമായിതന്നെ Rational Books പ്രതിപാദിച്ചതനാല്‍ അത് ആവര്‍ത്തിക്കുന്നത് ഉചിതമല്ല. അദ്ദേഹത്തിന്റെ ലേഖകനത്തെ ചിത്രകാരന്‍ നിരൂപണം ചെയ്യുന്നതിലെ ആത്മാര്‍ത്ഥതയും ഉദ്ദേശ ശുദ്ധിയും പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ എന്റെ എളിയ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കട്ടെ.

1. പ്രസ്തുത ലേഖനത്തിന്റെ ഉള്ളടക്കം ജാതി സെന്‍സസ് സംബന്ധിച്ച യുക്തിവാദി സംഘത്തിന്റെ നിലപാടുകളുമായി പൂര്‍ണമായും ഒത്തുപോകുന്നതല്ല എന്നത് ശരിയാണ്‌.

2. എങ്കിലും ലേഖനത്തിന്റെ മൊത്തം ആശയം സവര്‍ണ ജാതിബോധത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല എന്ന് മാത്രമല്ല; അതിന്‌ തീര്‍ത്തും എതിരുമാണ്‌. ഉദാഹരണം തേടി അധികമൊന്നും അലയേണ്ടാതില്ല.
" ഇന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ കുടുംബങ്ങളിലെ പിറന്നാള്‍, കല്യാണം, മറ്റുവിശേഷാവസരങ്ങള്‍ തുടങ്ങിയ ആഘൊഷങ്ങള്‍ക്ക് സദ്യയൊരുക്കുന്നത് സവര്‍ണരാണ്‌. 'സവര്‍ണസദ്യ'യാണെങ്കില്‍ എല്ലാവര്‍ക്കും പങ്കെടുക്കാം, ഭക്ഷണം കഴിയ്ക്കും, ഇല്ലെങ്കില്‍ 'പുരോഗമനം' പറയുന്നവര്‍ തന്നെ പലരും പിന്തിരിയും." --'പുരോഗമനകാരി'കളുടെ പോലും ഉള്ളിലുള്ള സവര്‍ണ ബോധത്തെ പച്ചയായി വിളിച്ചുപറയുന്ന ടി ആര്‍ തിരുവിഴാംകുന്നിനെ സവര്‍ണബോധമുള്ളവനെന്ന് വിളിച്ചാക്ഷേപിക്കുമ്പോള്‍ ചിത്രകാരന്റെ വായനയില്‍ എവിടെയോ പിഴവ് സംഭവിച്ചിട്ടുണ്ടൊ എന്നൊരു ശങ്ക എനിക്കുണ്ട്. പരിശോധിക്കുമല്ലോ?

ഇവിടെ ലേഖകന്റെ സവര്‍ണാനുകൂല നിലപാടുകളായി ചിത്രകാരന്‍ നിരീക്ഷിക്കുന്ന എല്ലാ വാക്കുകളും എടുത്തുപരിശോധിച്ചാല്‍ ആയര്‍ത്ഥത്തില്‍ പ്രയോഗിച്ചവയല്ല എന്ന് മനസ്സിലാകും. പട്ടികവര്‍ഗ സൊസൈറ്റിക്ക് ബസ് റൂട്ട് ലാഭകരമാക്കാന്‍ ആവശ്യമായ ഭരണ പാടവമോ, ഉന്നതങ്ങളില്‍ സ്വാധീനമോ, 'കാലുതിരുമ്മലോ' ഈ വര്‍ഗ്ഗത്തിന്‌ ഉണ്ടായിരുന്നില്ല എന്ന വാക്കുകള്‍ ഒരിക്കലും ഒരു ആക്ഷേപമായിട്ടല്ല മറിച്ച് ചിത്രകാരന്‍ തന്നെ സൂചിപ്പിച്ചതുപോലെ അധീശത്വ വര്‍ഗ്ഗത്തില്‍ അന്തര്‍ലീനമായ എല്ലാ 'തരികിട' ഏര്‍പ്പാടുകളില്‍ നിന്നും മുക്തരായ അവര്‍ നിഷകളങ്കരായിരുന്നെന്നും അതിനാല്‍ ബസ് റൂട്ട് നഷ്ടത്തിലായെന്നുമാണ്‌ എനിക്കു മനസ്സിലായ കാര്യം.

പരിഹാസങ്ങള്‍ സഹിച്ചും ക്രൂരമായ മര്‍ദ്ദങ്ങള്‍‍ക്കിരയായും ജാതീയതയ്ക്കെതിരെ മുന്‍ തലമുറ വിട്ടുവീഴ്ചയില്ലാതെ പൊരുതിനേടിയ സ്വാതന്ത്ര്യവും ശുദ്ധവായുവുമാണ്‌ ഇന്നത്തെ തലമുറ അനുഭവിക്കുന്നതെന്ന ലേഖകന്റെ അഭിപ്രായം അക്ഷരം പ്രതി ശരിയാണ്‌. എന്നാല്‍ ഇന്ന് കേരലത്തിലുള്ള അവസ്ഥയല്ല ഉത്തരേന്ത്യയിലുള്ളതെന്നും പഞ്ചായത്ത് യോഗങ്ങളില്‍ പട്ടികജാതിക്കാരനായതിനാല്‍ പഞ്ചായത്ത് പ്രസിഡന്റ് പോലും നിലത്തിനിക്കേണ്ട അവസ്ഥയാണുള്ളതെന്നും അവിടുത്തെ സമ്പന്നരായ സവര്‍ണര്‍ അവരുടെ പുരോഗതിക്ക് സമ്മതിക്കുകയില്ലെന്നുമുള്ള തിരുവിഴാംകുന്നിന്റെ വിലയിരുത്തലും പകല്‍ വെളിച്ചം പോലെ സത്യമാണ്‌. മാവോയിസ്റ്റുകള്‍ ശക്തിപ്രാപിക്കുന്നതിന്റെ അടിസ്ഥാന കാരണവും ഇതുതന്നെയാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

പട്ടികജാതി- വര്‍ഗ്ഗക്കാരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലാത്തതുകൊണ്ടാണ്‌ പ്രസ്തുത സമൂഹത്തിന്‌ വേണ്ടി സര്‍ക്കാര്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്തതെന്ന വാദം കേവലം ബാലിശമാണെന്നതു മാത്രമാണ്‌ ഇതുവരെ പറഞ്ഞതില്‍ ചിത്രകാരന്റെ അഭിപ്രായത്തില്‍ നിന്ന് വ്യത്യസ്ഥമായി അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായം.

ഇന്ത്യയിലെ ജാതി വ്യവസ്ഥയുടെ ഒരു പ്രത്യേകത അതില്‍ ഒരു ജാതി മാത്രം 'ഉന്നതവും' (ബ്രാഹ്മണര്‍ അപവാദമാണ്‌) മറ്റെല്ലാ ജാതികളും 'നീച'വുമല്ല എന്നതാണ്‌. തട്ടുകളായുള്ള ജാതിവ്യവസ്ഥയില്‍ ഒരോ ജാതിയും മറ്റൊരു ജാതിയുടെ മുകളിലാണെന്ന് അഭിമാനിക്കുന്നവരും താഴ്നവര്‍ പോലും തങ്ങളില്‍ താഴ്ന്നവരെ ദ്രോഹിക്കുന്നവരുമണ് എന്നതാണ്‌ വസ്തുത. സവര്‍ണ ജാതിയുടേ മാത്രമല്ല അവര്‍ണ ജാതിയുടെ പേരിലും സമ്പന്നര്‍ രാഷ്ട്രീയം കളിക്കുന്നുണ്ട്. കേരളത്തിലെ ഈഴവ സംഘടനതന്നെ രണ്ട് പണച്ചാക്കുകളുടെ വീട്ടുകാര്യമായി മാറിയിരിക്കുന്നു. ജാതി സെന്‍സസ് ഇത്തരം ജാതിക്കോമരങ്ങള്‍ക്ക് വിലപേശി വാങ്ങാനും അതിന്റെ പേരില്‍ കോമരം തുള്ളാനുമുള്ള അവസരമൊരുക്കും എന്നാ ആശങ്കയാണ്‌ തിരുവിഴാംകുന്ന് അദ്ദേഹത്തിന്റെ ലേഖനത്തില്‍ പങ്കു വെയ്ക്കുന്നത്. അദ്ദേഹം ജാതി സെന്‍സസിന്റെ ഗുണപരായ വശങ്ങള്‍ സ്പര്‍ശിക്കുന്നില്ല എന്നതും വസ്തുതയണ്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ വിമര്‍ശിക്കാനും ബദല്‍ നിര്‍ദ്ദേശിക്കാനും ചിത്രകാരന്‌ അവകാശമുണ്ട്. പക്ഷേ അദ്ദേഹത്തെ 'സവര്‍ണനാക്കാനുള്ള' ശ്രമം അദ്ദേഹത്തിന്റെ ലേഖനത്തെ പലവട്ടം വായിച്ചു നോക്കിയിട്ടും ന്യായീകരിക്കത്തക്കതായി തോന്നുന്നില്ല.

എന്റെ വായന തെറ്റാണെങ്കില്‍ തിരുത്താന്‍ തയ്യാറാണ്‌ എന്നറിയിക്കുന്നു. അതിനുള്ള ന്യായങ്ങള്‍ സ്വാഗതം ചെയ്യുന്നു.

<-----> said...

<< ചിന്തകന്‍ said..."മറ്റുള്ളവരുടെ അവസരം ഉപയോഗപെടുത്തി കഴിവ് നേടിയവര്‍ പിന്തള്ളപെടുന്നതില്‍ ബേചാറാവേണ്ടതില്ല സായി കിരണ്‍. അവസരം കിട്ടിയാല്‍ എല്ലാവര്‍ക്കും കഴിവ് തെളിയിക്കാന്‍ കഴിയും. ആ അവസരം ഉണ്ടാക്കപെടുന്നതിന്
വേണ്ടിയാണ് സംവരണം"
>>

അവസരം കിട്ടിയിട്ടും കഴിവ് തെളിയുന്നില്ലല്ലോ. അത് കൊണ്ടല്ലേ സംവരണമെന്ന സൌജന്യം മാത്രമുപയോഗിച്ചു പ്രവേശനം നേടുന്നത്. ഒരു ഉദാഹരണം പറയാം. എന്നേക്കാള്‍ അധിക ശമ്പളമുള്ള ഒരു SCക്കാരന്റെ മകള്‍ക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ നാണംകെട്ട റാങ്കുണ്ടായിട്ടും പ്രവേശനം ലഭിച്ചു. ആ വര്‍ഷം നന്നായി സ്കോര്‍ ചെയ്ത എന്‍റെ ഭാര്യക്ക് (വിവാഹത്തിനു മുമ്പ്), SC പെണ്ണിനേക്കാള്‍ വളരെ വളരെ ഉയര്‍ന്ന റാങ്കുണ്ടായിട്ടും നിസ്സഹായയായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു. പിന്നീട് മെറിറ്റ്‌ സീറ്റില്‍ തന്നെ പഠിച്ചു ഡോക്ടര്‍ ആയെങ്കിലും രണ്ടും തമ്മിലുള്ള സാമ്യം അജഗജാന്തരമല്ലേ? FCക്കാര്‍ വളരെ കഷ്ട്ടപ്പെട്ടു ഉയര്‍ന്ന റാങ്ക് നേടിയാല്‍
മാത്രം എന്തെങ്കിലും ലഭിക്കുന്നു. അല്ലാത്തവര്‍ക്ക് എല്ലാം സൌജന്യം!! എന്നിട്ട് പഴി മുഴുവന്‍ 'സവര്‍ണ്ണര്‍ക്കും'!!! SC,OBC തുടങ്ങിയവരില്‍ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരും ഇത് മുതലെടുത്ത്‌ സുഖിക്കുന്നു. ഇങ്ങനെ പക്ഷഭേദത്തിനു ഇരയാവാന്‍ ഈ തലമുറ ഇനിയും നിന്ന് കൊടുക്കണോ?

അവസരം ഉണ്ടാക്കേണ്ടത് സംവരണം എന്ന സൌജന്യം കൊടുത്തിട്ടല്ല. സൌജന്യ ബൌദ്ധിക പരിശീലനം കൊടുത്തു ഏത് പ്രവേശനത്തിനും യോഗ്യത നേടാന്‍ പ്രാപ്തരാക്കി കൊണ്ട് വേണം. അത് യോഗ്യതാപരീക്ഷയില്‍ കാണിക്കുകയാണ് വേണ്ടത്. യോഗ്യതാപരീക്ഷ മനുഷ്യര്‍ക്കെല്ലാം ഒരേ മാനദണ്ഡത്തില്‍ തന്നെ വേണം നടത്താന്‍. അല്ലാതെ തലച്ചോറിന്റെയും ജാതി തിരിച്ചല്ല നടത്തേണ്ടത്.

ചിന്തകന്‍ said...
This comment has been removed by the author.
ബി.എം. said...

സുശീലിന്‍റെ നിരീക്ഷണത്തോട് യോജിക്കുന്നു

ചിന്തകന്‍ said...
This comment has been removed by the author.
ചിന്തകന്‍ said...

[[എന്നേക്കാള്‍ അധിക ശമ്പളമുള്ള ഒരു SCക്കാരന്റെ മകള്‍ക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ നാണംകെട്ട റാങ്കുണ്ടായിട്ടും പ്രവേശനം ലഭിച്ചു. ആ വര്‍ഷം നന്നായി സ്കോര്‍ ചെയ്ത എന്‍റെ ഭാര്യക്ക് (വിവാഹത്തിനു മുമ്പ്), SC പെണ്ണിനേക്കാള്‍ വളരെ വളരെ ഉയര്‍ന്ന റാങ്കുണ്ടായിട്ടും നിസ്സഹായയായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു.]]

അപ്പോള്‍ അതാണ് കാര്യം. യോഗ്യത എല്ലാവര്‍ക്കും നേടാനവസരവും സാഹചര്യവുമുണ്ടെങ്കില്‍ സംവരണത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല;എന്നല്ല ആവശ്യമില്ല തന്നെ!

എന്നാല്‍ പട്ടിക ജാതിക്കാരന്റെ ബൌദ്ധിക സാഹചര്യവും ഉയര്‍ന്ന ജാതിക്കാരന്റെ ബൌദ്ധിക സാഹചര്യവും തമ്മില്‍ ഏറെ അന്തരമുണ്ട്. അത് കൊണ്ട് കഴിവുകള്‍ വളര്‍ത്തപെടാനുള്ള അവസരം താഴ്ന്ന ജാതിക്കാരനെ അപേഷിച്ച് ഉയര്‍ന്ന ജാതിക്കാന് വളരെ കൂടുതലാണ്. വിദ്യാഭ്യാസം നേടണം എന്നുള്ള ബോധം വളര്‍ത്തിയെടുക്കുന്നതില്‍ തുടങ്ങേണ്ടതുണ്ട് കാര്യങ്ങള്‍. കേരളത്തെ സംബന്ധിച്ച് സ്ഥിതി ഇപ്പോള്‍ സ്ഥിതി അത്പം മെച്ചപെട്ടിട്ടുണ്ട് എന്നത് നേര് തന്നെ. മറ്റുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോഴും വളരെ പരിതാപകരമാണ് അവസ്ഥ.

വിദ്യാഭ്യാസം സൌജന്യമായത് പ്രയോജനപെടുത്താന്‍ ഏവര്‍ക്കും അവസരമുണ്ട്. സൌജന്യമായാല്‍ പോലും ബൌദ്ധികമായി പിന്നോക്കം നില്‍ക്കുന്ന ഒരു വിഭാഗത്തിന് മത്സരിക്കാന്‍ ഒരു പാട് മുന്നേറേണ്ടതുണ്ട്. സായികിരണിന് ഭാര്യക്ക് കുറച്ച് കൂടി മാര്‍ക്ക് നേടിയാല്‍ അവസരം ലഭിക്കുമായിരുന്നല്ലോ. എല്ലാ ബൌദ്ധിക സാഹചര്യവുമുണ്ടായിട്ടും മെറിറ്റ് ക്വാട്ടയില്‍ കയറിപറ്റാനാവാത്തവര്‍ അയോഗ്യര്‍ തന്നെയാണെന്നാണ് എന്റെയും പക്ഷം. അതിന് മറ്റുള്ളവര്‍ക്ക് ലഭിച്ച സംവരണത്തെ പഴിച്ചിട്ട് പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. ഏതെങ്കിലും ഒറ്റപെട്ട ഒരു സംഭവത്തെ മാത്രം മുന്‍ നിര്‍ത്തി മാറ്റിതിരുത്തേണ്ടതല്ല സംവരണം പോലുള്ള കാര്യങ്ങള്‍.

അത് കൊണ്ട്, ഇക്കാര്യത്തില്‍ എസ് സി പെണ്ണിന്റെ മാര്‍ക്കല്ല താരതമ്യത്തിനായി സായി കിരണ്‍ പരിഗണിക്കേണ്ടിയിരുന്നത്; മറിച്ച് എന്ത് കൊണ്ട് യോഗ്യത നേടിയ ഒരു പെണ്ണിന്റെ അത്ര മാര്‍ക്ക് അവര്‍ക്ക് നേടാന്‍ കഴിഞ്ഞില്ല എന്നതിനെ കുറിച്ചായിരുന്നു! മാത്രമല്ല താങ്കളുടെ അവസരമല്ല അവര്‍ക്ക് കിട്ടിയത്; മറിച്ച്, അവരുടെ സമുദായത്തില്‍ നിന്ന് തന്നെ യോഗ്യതയുള്ള വേറെ ആളുകള്‍ ഇല്ല എന്നുള്ളതിന്റെ പേരിലാണ്.

Anonymous said...

ഈ ടീ ആര്‍ തിരുവിഴാംകുന്നിന്റെ ജാതി ഒന്നറിഞ്ഞാല്‍ പ്രശ്നം അധികം നീട്ടാതെ അവസാനിപ്പിക്കാം. എന്റെ അറിവില്‍ അങ്ങോര്‍ പാലക്കാടന്‍ നായരാണ്. ശരിയാണോ സുശീല്‍കുമാറേ? സവര്‍ണരുടെ പ്രശ്നമിതാണ്. ഏതു യുക്തിവാദി/കമ്യൂണിസ്റ്റ്/നക്സലൈറ്റ്/പരിസ്ഥിതി/ഫെമിനിസ്റ്റ് സംഘടനകളിലായാലും മുരളിയെപ്പോലെ മതേതരനായാലും ചെല്ലുന്നിടത്തൊക്കെ തങ്ങളുടെ വെടക്ക് ജാതി സ്വഭാവവും കൊണ്ടുനടക്കും. അതാണ് അടിസ്ഥാന പ്രശ്നം.

ChethuVasu said...

ഓ ബി സി ക്കാര്‍ ആണ് ദളിതരുടെ പന്നം നമ്പര്‍ ശത്രുക്കള്‍ എന്നും സവര്‍ണര്‍ ദളിതരുടെ ആത്മ മിത്രങ്ങളും അഭ്യുദയ കാംഷികള്‍ ആണെന്നുമുള്ള ശ്രി മുരളിയുടെ അഭിപ്രായം ഒരേസമയം അര്‍ത്ഥസത്യത്തിന്റെ തന്ത്രപരമായ വിനിയോഗവും എന്നാല്‍ അത് എളുപ്പം തിരിച്ചറിയാന്‍ കഴിയുന്ന പരിഹാസ്യമായ ഒരു വാദമാകുകയും ചെയ്യുന്നു . ഓ ബി സി കള്‍ ആണ് ഇന്ത്യുടെ പലഭാഗത്തും ദളിതരെ പ്രത്യക്ഷമായി ഉപദ്രവിക്കുന്നു എന്നത് സത്യം - പക്ഷെ അര്‍ത്ഥ സത്യം . കാരണം ഒരേ സാമൂഹ്യ തലത്തില്‍ ബന്ധപ്പെടുന്നവര്‍ തമ്മില്‍ മാത്രമേ സംഘര്‍ഷങ്ങള്‍ ഉണ്ടാകുകയുള്ളൂ .. ദളിതനുമായി ഒരേ സോഷ്യല്‍ സ്പേസ് പങ്കു വയ്ക്കുന്ന ഓ ബി സി ക്കാരന്‍ അതെ സ്പേസ് ഷെയര്‍ ചെയ്യുന്ന ദളിതനുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നു എന്നത് ആണ് സത്യം . ഈ സത്യം പക്ഷെ വെറു ക്കപ്പെടെണ്ടതും എതിര്‍ക്കപ്പെടെണ്ടതും തന്നെ . പക്ഷെ ദളിതനെ തങ്ങളുടെ സോഷ്യല്‍ സ്പേസില്‍ നിന്നും മാറ്റി നിര്‍ത്തുന്ന - അവരുമായി സാമൂഹ്യ തലങ്ങള്‍ പങ്കിടാത്ത സവര്‍ണര്‍ ദളിതരെ നേരിട്ട് ഉപ്ദ്രവിക്കുന്നതിന്റെ data ഇല്ല എന്നത് തികച്ചും എളുപ്പം മനസ്സിലാക്കാവുന്ന ഒരു സാമൂഹ്യ പ്രതിഭാസമാണ് . അത് സവര്‍ണനു ദളിതനോടുള്ള മമതയുടെയും സ്നേഹത്തിന്റെയും സൂചകം അല്ല . മുരളിക്ക് തെറ്റ് പറ്റി. അറിയാതെയോ ..അതോ അറിഞ്ഞു കൊണ്ട് തന്നെയോ ..?

പിന്നെ ശരിയാണ് ഓ ബി സി ക്കാരന്‍ ദളിതനെ ആക്രമിക്കുന്നു അടിച്ചമര്‍ത്തുന്നു - സത്യം - നമ്മുടെ നാടിന്റെ ശാപം . പ്രാകൃതമായ സമൂഹ വ്യവസ്ഥ ഇവിടെ നിലനില്‍ക്കുന്നു എന്നതിന്റെ പ്രകടമായ തെളിവ് . പക്ഷെ അതിന്റെ സാമൂഹ്യ മനശാസ്ത്രം എന്താണ് സാര്‍ ..? അത് ചര്ച്ച ചെയ്യാതെ ഉപരിപ്ലവമായി പറഞ്ഞു പോകുന്നത് ശരിയല്ലല്ലോ .. സവര്‍ണ ബോധാത്തിലധിഷ്ടിതമായ സാമൂഹ്യ ക്രമത്തിലേക്ക് തങ്ങള്‍ക്കു അനുവദിച്ചു കിട്ടിയ സ്ഥാനം ഊട്ടി ഉറപ്പിക്കാന്‍ ഓ ബി സി ക്കാരന്‍ നടത്തുന്ന ജാതീയ - കിരാത പ്രവര്‍ത്തിയാണ് അതിനു പിന്നിലെ സാമൂഹ്യ മനശാസ്ത്രം - അതായത് , തങ്ങള്‍ക്കു മേലെയുല്ലവന്റെ ജാതി സ്ഥാനം അന്ഗീകരിക്കുകയും അതോടൊപ്പം തന്റെ താഴെ എന്ന് തന്‍ കരുതുന്നവന്റെ മേല്‍ മെക്കട്ട് കേറുകയും ചെയ്യുന്ന മനശാസ്ത്രം - ഒരര്‍ത്ഥത്തില്‍ എല്ലാ അടിമകളുടെയും മാനസികാവസ്ഥ - രാജാവിന്റെ അടിമയായ പടയാളി രാജാവിനു വേണ്ടി യുദ്ധം ചെയ്യുകയും , രാജാവിന്‌ വേണ്ടി തന്റെ സ്ത്രീകളെ കാഴ്ച വക്കാന്‍ മത്സരിക്കുകയും ചെയ്യുബോള്‍, തന്റെ കൂലിയായി പോന്നു തമ്പുരാന്‍ കനിഞ്ഞരുളിയ , താന്‍ യുദ്ധത്തില്‍ തോല്പ്പിച്ച്ചവരെ തന്റെ അടിമകളാക്കാന്‍ ഉള്ള അവകാശത്തില്‍ 'അരമാദിക്കുകയും' ചെയ്യുന്ന അവസ്ഥ - സ്വയം അടിമയാണെന്ന് തിരിച്ചറിയാത്ത ആ അടിമയായ പടയാളിയെ- അടിമയായ ആയ സേവകനെ നമുക്ക് സമൂഹത്തില്‍ എവിടെയും കാണാനാകും . അവന്‍ ഓ ബി സി കളില്‍ മാത്രമല്ല അവനു മേല്‍ ഉള്ള ജാതികളിലും കാണപ്പെടുന്നു -ശൂദ്രനാനെങ്ങിലും തന്റെയും , തന്റെ സ്ത്രീകളുടെയും മനുഷ്യാവകാശങ്ങളെ ക്രൂരമായി ചൂഷണം ചെയ്ത ഒരു വ്യവസ്ഥിതിയെ ന്യായീകരിക്കാന്‍- തന്റെ യജമാനന് വേണ്ടി പോരാടി മരിക്കാന്‍ എന്നും അവന്‍ ഉണ്ടാകും - സവര്‍ണരില്‍ ശൂദ്രന്‍ അത് ചെയ്യുമ്പോള്‍ - അവര്നരില്‍ സവര്‍ണത ചമയുന്ന ഓ ബി സി കാരും അത് അനുകരിച്ചു അത് തന്നെ ചെയ്യും . അതാണ്‌ ചിന്തയും ബുദ്ധിയും വികസിക്കതവന്റെയും - സ്വന്തം വ്യക്തിത്വം തിരിരിച്ചരിയാത്തവന്റെയും വിധി - അവന്‍ ശൂദ്രനനെങ്ങിലും അവര്‍ണന്‍ ആണെങ്കിലും -

contd....

ChethuVasu said...

അതുകൊണ്ട് സാര്‍ , ഈ ഓ ബി സി ക്കരനെയും സവര്‍ണ ശൂദ്രന്മാരെയും സ്വയം തിരിച്ചറിയാത്ത അടിമത്തത്തിന്റെ ഈ മനശാസ്ത്രത്ത്തിലേക്ക് കൊണ്ടു എത്തിഉക്കുന്ന , ജീര്‍ണിച്ച്ചതെങ്ങിലും വിട്ടു പോകാതെ ഇപ്പോഴും ഭാരത സമൂഹത്തെ ഒട്ടിപ്പിടിച്ചിരിക്കുന്നതായ ആ ജാതി വ്യവസ്ഥയെ- അതിന്റെ അഗ്രജരായ ഗുണഭോക്തക്കളെ ആണ് ഏറ്റവും അധികം വിമര്‍ശന വിധേയമാക്കന്റെത് . കരളിന്റെ അസുഖത്തിന് കണ്ണ് മഞ്ഞച്ചാലും കണ്ണ് അല്ലല്ലോ സാര്‍ പ്രശ്നക്കാരന്‍ - മരുന്നു വക്കേണ്ടതും കണ്ണില്‍ അല്ലല്ലോ . അത് കൊണ്ടു മേല്‍ പറഞ്ഞ ആ വ്യവസ്ഥയെ വെറുതെ വിട്ടു പകരം അതിന്റെ കൂലിപ്പട്ടാളക്കാരെ പ്രതിക്കൂട്ടിലാക്കി കേസോതുക്കാനുള്ള ശ്രമം ദുര്‍ബലവും ഒപ്പം പരിഹാസ്യവുമാണ് എന്ന് പറയേണ്ടതില്ലല്ലോ !! അങ്ങനെയെങ്ങില്‍ , സ്ടാലിനെയും ഹിടലരെയും നമുക്ക് വെറുതെ വിട്ടു പകരം ഒറ്റക്കുഴല്‍ തോക്ക് പട്ടാളക്കാരനെ നമുക്ക് ഒന്നാം പ്രതിയാക്കാം . പഴയ രാജാക്കന്മാരുടെ ക്രൂരതകള്‍ കണ്ടില്ലെന്നു നടിച്ചു അവരുടെ പടയാളികള്‍ മാത്രമാണ് യുധഭീകരതയുടെ വക്താക്കള്‍ എന്ന് വിലയിരുത്താം . സാഡിസ്റ്റ് മനശ്ശാസ്ത്രത്തില്‍ അധിഷ്ടിതമായ- മേല്ക്കൊയ്മയിലും കീഴ്പ്പെടലിലും രൂപപ്പെടുന്ന റാഗ്ഗിംഗ് എന്ന വ്യവസ്തയല്ല പകരം രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ മാത്രമാണ് രാഗ്ഗിങ്ങിനു പിന്നില്‍ എന്ന ലഘു ബുദ്ധിയില്‍ കാര്യങ്ങള്‍ ഒതുക്കാം - അല്ലെങ്ങില്‍ തന്ത്രപൂര്‍വ്വം വളച്ചൊടിക്കാം -- അല്ലെ സാര്‍ ..? :-)

chithrakaran:ചിത്രകാരന്‍ said...

ഹെഡ ഭയങ്കരാ..... :)
സായി കിരണിന്റെ എഫ്.സി.വിഷം കണ്ട് ബൂലോഗം നടുങ്ങിപ്പോകുന്നു !!!
ജാതി സെന്‍സസ്സിനെക്കുറിച്ചുള്ള പൊസ്റ്റാണെങ്കിലും ജാതിയെന്നു കണ്ടാലുടന്‍ എഫ്.സി.കള്‍ക്ക് സംവരണവിരുദ്ധവിഷമാണ് വായിലൂറിവരിക :)

സായി കിരണ്‍ വ്യക്തിപരമായ അനുഭവസാക്ഷ്യം പ്രത്യേകിച്ച് അടുത്തബന്ധുക്കളെക്കുറിച്ച് പറഞ്ഞതുകൊണ്ടുമാത്രം പറയുകയാണ്... :)

നമ്മുടെ നാട്ടില്‍ ഞാറു നടാനും, ഓഫീസ് തൂപ്പുജോലി ചെയ്യാനും, ക്ഷൌരപ്പണി ചെയ്യാനും,
തെങ്ങില്‍ കേറാനും, കയറു പിരിക്കാനും, കശുവണ്ടി തല്ലാനും, പറംബുകിളക്കാനും ധാരാളം ജോലി അവസരമുണ്ടായിരിക്കെ ഇത്രയും യോഗ്യതയും ബുദ്ധീശക്തിയുമുള്ള എഫ്.സി.ഭാര്യപ്പെണ്ണും, ന്വാമും എന്തുകൊണ്ടാണ് ആ ജോലികളൊന്നും സ്വീകരിക്കാതെ ... വല്ല എസ്.സി.കള്‍ക്കും ജനസംഖ്യാനുപാതികമായി ലഭ്യമല്ലാതെ കിടക്കുന്ന ഡാക്കിട്ടര്‍, എഞ്ചിനീയര്‍ ജോലികള്‍ക്കു മാത്രം ഇടിച്ചുകേറുന്നത്. അത്രക്ക് കഴിവുണ്ടെന്ന് ആത്മവിശ്വാസമുള്ളവര്‍ എന്തുകൊണ്ട് ബുദ്ധിശക്തി കൂടിയവരാല്‍ ആധുനികവല്‍ക്കരിക്കപ്പെടേണ്ടതും,പ്രഫഷണലൈസ് ചെയ്യേണ്ടതും എന്നാല്‍ ധാരാളം തൊഴിലവസരങ്ങള്‍ എണ്ട്രന്‍സ് എഴുതാതെ ലഭ്യമായതും, പലപ്പോഴും അന്യ സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികളെ ഇറക്കുമതി ചെയ്യേണ്ടി വരാറുമുള്ള ഈശ്വരാരാധനക്കു തുല്യമായ (?)ഈ തൊഴിലുകളില്‍ പ്രവേശിക്കാതെ എസ്.സി.കള്‍ക്ക് ജനസംഖ്യാപ്രാതിനിധ്യമനുസരിച്ച് ലഭിക്കേണ്ടതായ ഡോക്റ്റര്‍, എഞ്ചിനീയര്‍ പഠനാവസരങ്ങള്‍ക്കായി ആ ദുര്‍ബലരോട് മത്സരിച്ച് എന്തിനു സമയം പാഴാക്കുന്നു ? ജീവിക്കാന്‍ ഒരു ജോലി... അത്രയല്ലേ വേണ്ടു ?
........................

എസ്.സി.ക്കാരും ഇന്ത്യന്‍ പ്രജകളാണു എഫ്.സികളെ ! പണ്ട് തിരുവനന്തപുരത്തെ ശൂദ്രന്‍ രാജാവ് ശൂദ്ര നായന്മാര്‍ക്കും,പട്ടന്മാര്‍ക്കും മാത്രമേ സര്‍ക്കാര്‍ ജോലി കൊടുത്തിരുന്നുള്ളു.സായിപ്പ് വന്നപ്പോള്‍ കുറച്ചു നസ്രാണികള്‍ക്കും ! ഇനിയും അതു തുടരണമെന്ന് വാദിക്കാന്‍ നാണമില്ലേ എഫ്.സി.ശൂദ്രന്മാരേ???

സത്യത്തില്‍ വേണ്ടത് ജാതി-മതക്കാരുടേയും,ജാതി-മത വിശ്വാസമില്ലാത്തവരുടെയും ജനസംഖ്യാനുപാതികമായി ജനസംഖ്യാനുപാതികമായി 100% സംവരണ പ്രകാരമുള്ള അവസര വിതരണമാണ്.
എല്ലാ എഫ്.സിക്കും,എസ്.സി.ക്കും,ഓബീസിക്കും ജനസംഖ്യാനുപാതികമായ സംവരണം. എല്ലാവര്‍ക്കും സംവരണം !!! ജാതി നിരാകരിക്കാന്‍ തയ്യാറല്ലാത്ത സമൂഹത്തെ അങ്ങനെയെ ചികിത്സിക്കാനാകു. എല്ലാവര്‍ക്കും തുല്യ നീതി ലഭിക്കുംബോള്‍ ജാതിയും മതവുമെല്ലാം സ്വയം അപ്രസക്തമായിക്കൊള്ളും.

അപ്പൂട്ടൻ said...

എന്തെങ്കിലും ഒരു കാര്യം ഒരാൾ പറയുമ്പോൾ അയാളുടെ ജാതി പ്രസക്തമാക്കണം എന്ന് നിർബന്ധമുണ്ടോ സത്യാന്വേഷീ?

പരാമർശങ്ങളിൽ എനിക്കോ താങ്കൾക്കോ വിയോജിപ്പ്‌ പറയാം, വ്യക്തമായൊരു ജാതി പരാമർശമുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം. അതിനപ്പുറം അയാളുടെ ജാതി അന്വേഷിച്ച്‌ അതാണ്‌ ഈ പരാമർശത്തിനുകാരണം എന്നു പറഞ്ഞാൽ താങ്കൾ വിഷയത്തിനല്ല, അതുന്നയിക്കുന്ന വ്യക്തിയേയാണ്‌ ലക്ഷ്യമിടുന്നതെന്നുവരും.

ജാതിയറിഞ്ഞാൽ പ്രശ്നം തീരുമോ, വിഷയം അതേപടി അവിടെത്തന്നെയുണ്ടല്ലൊ.

തനിക്കിഷ്ടമല്ലാത്ത കാര്യം പറഞ്ഞാൽ അവൻ തനിക്കെതിർപ്പുള്ള വിഭാഗത്തിലേയാണെങ്കിൽ അയാൾ മറുവിഭാഗത്തിന്റെ കൊള്ളരുതായ്മയുടെ പ്രതീകം, സ്വന്തം വിഭാഗമാണെങ്കിൽ അയാളുടെ മാത്രം നിലപാടിന്റെ പ്രശ്നം.
തനിക്കിഷ്ടമുള്ള കാര്യം പറഞ്ഞാൽ അവൻ തനിക്കെതിർപ്പുള്ള വിഭാഗത്തിലേയാണെങ്കിൽ അയാൾ ആട്ടിൻതോലിട്ട ചെന്നായ (അതും കാണാം), സ്വന്തം വിഭാഗമാണെങ്കിൽ മുന്നണിപ്പോരാളി.

ഇതെന്ത്‌ സംവാദമാണ്‌ സഹോദരാ?

സായ്‌കിരൺ,
താങ്കളുടെ അഭിപ്രായത്തോട്‌ വിയോജിക്കുന്നു.
തുല്യഅവസരം പോലും പൊരുതിനേടേണ്ടിവരുന്നത്‌ വളരെ മോശമായ ഒരു അവസ്ഥയാണ്‌. അതിനുപോലും പാകമായ തലത്തിലല്ല തലമുറകളായി അധകൃതവിഭാഗങ്ങളായിരുന്നവരുടെ ഇന്നത്തെ(യും) അവസ്ഥ. ചില വ്യക്തികൾ അതിൽ എക്സപ്‌ഷൻ മാത്രമാണ്‌, അതും നഗരപ്രദേശങ്ങളിലൊതുങ്ങും ഇവരിൽ ഭൂരിപക്ഷവും. പല സംസ്ഥാനങ്ങളിലും ഇത്‌ നാം കാണുന്നതിലുമെത്രയോ അധികം രൂക്ഷമാണുതാനും.
സാമൂഹികമായി തുല്യഅവസരം എന്ന അവസ്ഥയിലേയ്ക്കെത്താനാണ്‌ സംവരണം. ചിന്തകനോട്‌ യോജിക്കുന്നു. (എത്രപേർക്ക്‌ ഇഷ്ടപ്പെടുമെന്നറിയില്ല, സ്ത്രീ സംവരണവും ഈ ലക്ഷ്യത്തിലേയ്ക്കായാണ്‌ വിഭാവനം ചെയ്തിരിക്കുന്നത്‌. അവിടെയും എതിർപ്പുകളിൽ സമാനമായ വാദങ്ങളും ലാലുവും സംഘവും പരാമർശിക്കപ്പെട്ടു എന്നത്‌ യാദൃച്ഛികമാണോ ആവോ)

<-----> said...

ദുര്‍ബലരോട് മത്സരിച്ചു സമയം പാഴാക്കിയിട്ടില്ല ചിത്രകാരാ. മെറിറ്റ്‌ സീറ്റില്‍ തന്നെയാണ് ഡോക്ടര്‍ ആയത്. എന്ത് ജോലി ചെയ്യണം എന്ന് തീരുമാനിക്കാനും അവസരമില്ലേ? എന്തായാലും കാശ് കൊടുത്തിട്ടോ സംവരണ സൌജന്യത്താലോ അല്ല ഡോക്ടര്‍ ആയത്. പണ്ട് തിരുവനന്തപുരത്തെ രാജാവ് ചെയ്തിരുന്നെങ്കില്‍ അത് നമ്മളും ചെയ്യണോ? അധകൃതര്‍ എങ്കില്‍ അവസരം തീര്‍ച്ചയായും കൊടുക്കണം. അതിനാണ് ഞാന്‍ മലയാളത്തില്‍ പറഞ്ഞത് അവസരം ഉണ്ടാക്കേണ്ടത് സംവരണം എന്ന സൌജന്യം കൊടുത്തിട്ടല്ല.സൌജന്യ ബൌദ്ധിക പരിശീലനം കൊടുത്തു ഏത് പ്രവേശനത്തിനും യോഗ്യത നേടാന്‍ പ്രാപ്തരാക്കി കൊണ്ട് വേണം. അതിനു 100% സൌജന്യ്ത്തോടെ സര്‍ക്കാര്‍ പരിശീലനവും സാഹചര്യവും ഒരുക്കട്ടെ. FC ആയി ജനിച്ചത്‌ കൊണ്ട് ഇതൊന്നും പാടില്ല എന്ന് പറയാമോ?

അപ്പൂട്ടനോട് യോജിക്കുന്നു. പക്ഷെ സാമൂഹ്യമായി തുല്യ അവസരം നേടാന്‍ അവരെ ബൌദ്ധികമായി പ്രാപ്തരാക്കുകയാണ് വേണ്ടത്. അതല്ലേ സംവരണത്തെക്കാള്‍ സാമൂഹ്യവികസനത്തിനും അവരുടെ ഭാവിക്കും നല്ലത്? സംവരണം നേടി സര്‍ക്കാര്‍ ജോലി മാത്രമല്ലേ അവര്‍ക്ക് ചെയ്യാന്‍ പറ്റൂ. എന്നാല്‍ പരിശീലനമാണ് ലഭിക്കുന്നതെങ്കില്‍ ലോകത്ത് എവിടെ വേണമെങ്കിലും അവര്‍ക്ക് വിജയകൊടി നാട്ടാം.

<-----> said...

മതത്തെ എതിര്‍ക്കുന്നവര്‍ ജാതിയെ എതിര്‍ക്കാതിരിക്കുന്നതിന്റെ അര്‍ഥം മനസ്സിലാവുന്നില്ല?

സുശീല്‍ കുമാര്‍ said...

സായ് കിരണ്‍,

താങ്കളുടെ വാദങ്ങള്‍ ഉപരിപ്ലവമാണെന്ന് പറയുന്നതില്‍ വിരോധം തോന്നരുത്‌. സംവരണം ജാതീയമായ പിന്നോക്കാവസ്ഥ എന്ന യഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടും അതിന്‌ പരിഹാരമെന്ന നിലയിലും ആണ്‌ വിഭാവനം ചെയ്തിരിക്കുന്നത്. ഭൗദ്ധികമായ നിലവാരം ഉയര്‍ത്തിക്കോണ്ടുവരണം എന്ന വാദം കുഴപ്പമില്ല, എന്നാല്‍ വ്യത്യസ്തമായ ഭൗതിക ചുറ്റുപാടില്‍ വളരുന്നവര്‍ക്ക് ഒരേ ഉയരം ചാടിക്കടക്കേണ്ടി വരുമ്പോള്‍ അതില്‍ ശരാശരിക്കുതാഴെയുള്ളവര്‍ പരാജയപ്പെടുക സ്വാഭാവികം. സംവരണം എക്കാലവും നില നില്‍ക്കേണ്ട ഒരു സംവിധാനമായിട്ടല്ല വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. അത് നിശ്ചിത കാലം കഴിയുമ്പോള്‍ പുന:പരിശോധിക്കുകയും മാനദണ്ഢങ്ങള്‍ വേണ്ടിവന്നാല്‍ മാറ്റുകയും വേണം. തുല്യ നിലയിലെത്തിയാല്‍ അത് അവസാനിപ്പിക്കുന്നതും ആവശ്യമാണ്‌. പക്ഷേ, തുല്ല്യനിലയില്‍ എത്തുന്നതുവരെ സംവരണം എന്ന 'മനുഷ്യാവകാശത്തെ' എതിര്‍ക്കുന്നത് ന്യായമല്ല.

പക്ഷേ, സംവരണത്തിലെ ക്രീമിയിലയറിന്റെ വരുമാന പരിധി വല്ലാതെ ഉയര്‍ത്തുന്നത് നല്ല സാമ്പത്തിക ശേഷിയുള്ള 'പിന്നോക്കക്കാര്‍ക്ക്' മുന്നില്‍ വരാനും അത് വഴി അര്‍ഹതപ്പെട്ടവര്‍ക്ക് അത് നഷ്ടപ്പെടാനും ഇടവരുത്തും. വെള്ളാപ്പള്ളിമാരുടെ ഇക്കാര്യത്തിലുള്ള ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ട്.

വ്യക്തിപരമായ മറ്റൊരഭിപ്രായം കൂടിയുണ്ട്. ഒരു കുടുംബത്തിലെ ഒരാള്‍ നിലവില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്നുവെങ്കില്‍ അതേ നിലവാരത്തിലുള്ളതോ അതില്‍ താഴ്നതോ ആയ മറ്റൊരു ജോലിക്ക് അയാളുടെ മക്കള്‍ക്ക് സംവരണം നല്‍കുന്നത് നീതിയല്ല. ഇക്കാര്യത്തില്‍ സ്വന്തം അഭിപ്രായം സ്വയം പ്രാവര്‍ത്തികമാക്കിയ ഒരു മനുഷ്യനെ എനിക്കറിയാം. ഒരു തലമുറയ്ക്ക് അര്‍ഹമായ ജോലി ലഭിക്കുകയും അതുവഴി പിന്നോക്കാവസ്ഥ തരണം ചെയ്യുകയും ചയ്തുകഴിഞ്ഞാല്‍ പിന്നീട് വീണ്ടും ആനുകൂല്യത്തിന്‌ അവകാശമുന്നയിക്കുന്നത് സാമാന്യ നീതിക്ക് എതിരാണെന്നുകണ്ട് അത് സ്വന്തം മക്കള്‍ക്ക് അവരുടെ സ്മ്മതത്തോടെ വേണ്ടേന്ന് വെച്ച് മാതൃക കാണിച്ചയാളാണ്‌ ശ്രീ ജബ്ബാര്‍ മാസ്റ്റര്‍.

ചിത്രകാരന്‍,

എന്റെ നിരീക്ഷണത്തോടുള്ള നിലപാട് ബി എം വ്യക്തമാക്കിയെങ്കിലും മറ്റാരും താങ്കളടക്കം ഒന്നും പറഞ്ഞില്ല. തെറ്റാണെങ്കില്‍ തിരുത്താനും ഞാന്‍ തയ്യാറാണ്‌.
ഒരാള്‍ ഒരഭിപ്രായം പറഞ്ഞാല്‍ അയാളുടേ ജാതിയറിഞ്ഞിട്ട് വേണം നിലപാടിലെ ശരിതെറ്റുകള്‍ തീരുമാനിക്കേണ്ടതെന്ന സത്യാന്വേഷിയുടെ നിലപാട് എന്ത് ന്യായം? എനിക്കും എല്‍ കെ അദ്വാനിക്കും ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ സമാന അഭിപ്രായമാണുള്ളത്.(അതിന്റെ ഉള്ളടക്കത്തില്‍ അജഗജാന്തരമുണ്ടകാം) എന്നുവെച്ച് എന്നെ സവര്‍ണബോധാനുകൂലിയാക്കാമോ? എല്‍ കെ അദ്വാനിക്കും ചിന്തകനും 'പ്രകൃത്യാതീതമായ ഒരു ദൈവത്തിന്റെ' കാര്യത്തില്‍ ഒരേ അഭിപ്രായമാണുള്ളത് എങ്കില്‍ ചിന്തകനെ സവര്‍ണ ബോധമുള്ളവന്‍ എന്ന‌ വിശേഷിപ്പിക്കാമോ എന്നതുമാണ്‌ എന്റെ ചോദ്യം.

Murali said...

സവര്‍ണര്‍ ദളിതരുടെ ആത്മ മിത്രങ്ങളും അഭ്യുദയ കാംഷികള്‍ ആണെന്നുമുള്ള ശ്രി മുരളിയുടെ അഭിപ്രായം ..

അങ്ങനെ ഞാന്‍ എവിടെ, എപ്പോഴാണ് സുഹൃത്തേ, പറഞ്ഞത്? ഇന്ന് ദളിത് പീഡകര്‍ കൂടുതലും പിന്നോക്ക ജാതിക്കാരായിരിക്കുന്നത് സവര്‍ണ്ണരുടെ നന്മകൊണ്ടൊന്നുമല്ല. രാഷ്ട്രീ‍യാധികാരം ഇന്ന് സവര്‍ണ്ണരില്‍നിന്നും പിന്നോക്കക്കാരിലേക്ക് മാറിയതും, സവര്‍ണ്ണരില്‍ വലിയൊരു വിഭാഗം കാര്‍ഷികവൃത്തിയില്‍നിന്നും പിന്മാറി നഗര കേന്ദ്രീ‍കൃതമായ സര്‍വീസ് സെക്ടര്‍ തൊഴിലുകളിലേക്ക് മാറിയതുമാണ് അതിന് കാരണം.

പിന്നെ കുറെയൊക്കെ ‘സവര്‍ണ്ണ ബോധത്തിലധിഷ്ഠിത്മായ സാമൂഹ്യവ്യ്‌വസ്ഥയെ’ പഴിക്കാം. പക്ഷേ അത് എക്കാലവു തുടരുന്നത് ഇന്ന് നിലനില്‍ക്കുന്ന ബ്യൂറോക്രസിക്കും പോലീസ് രാജിനും അഴിമതിക്കും ബ്രിട്ടീഷുകാരെ കുറ്റം പറയുന്നത് പോലെയേ ഉള്ളൂ.

Murali said...

സായ് കിരണ്‍,
താങ്കള്‍ പറഞ്ഞ അവസ്ഥക്ക് സംവരണമല്ല കാരണം, വിദ്യാഭാസ മേഖലയില്‍ (മറ്റ് പലമേഖലകളുടെയും, പ്രത്യേകിച്ച് സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കവസ്ഥയിലുള്ളവര്‍ തൊഴിലെടുക്കുന്ന മേഖലകളുടെ, സ്ഥിതി ഇതുതന്നെ) കൊടികുത്തിവാഴുന്ന ഗവണ്മെന്റ് മൊണോപ്പൊളിയും ലൈസന്‍സ്-പെര്‍മിറ്റ് രാജും ആണെന്ന് മനസ്സിലാക്കുക. ഓഫ് ടോപ്പിക്ക് ആയതിനാല്‍ അധികം വിശദീകരിക്കുന്നില്ല.

അപ്പൂട്ടൻ said...

ചിത്രകാരൻ,
ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം.
ഇവിടെ താങ്കൾക്ക്‌ കടന്നാക്രമിക്കാൻ കഴിയുന്ന കമന്റുകൾക്കേ മറുപടി പറഞ്ഞതായി കാണുന്നുള്ളൂ.

എന്റെ ചോദ്യങ്ങളും ശ്രദ്ധിച്ചിരിക്കുമെന്ന് വിശ്വസിക്കുന്നു. കഴിയുമെങ്കിൽ താങ്കളുടെ നിലപാട്‌ വ്യക്തമാക്കുക. മറുപടി പറയാൻ താൽപര്യമില്ലെന്നോ മറ്റൊരിടത്ത്‌ ചർച്ചയാകാമെന്നോ ആണെങ്കിൽ അങ്ങിനെ.

എന്റെ ചോദ്യങ്ങൾ ഇത്രമാത്രമായിരുന്നു.

പേനകൊണ്ട് ആ ജാതികളെ ഇല്ലാതാക്കരുത് !!!സഹസ്രാബ്ദങ്ങളായി ജാതി അവരുടെ ജീവിതം തന്നെയാണ്.അതില്ലാതാക്കരുത്

1. ഈ നിലപാടിൽ നിൽക്കുമ്പോൾ താങ്കൾക്കെങ്ങിനെ മതങ്ങളെ കുറ്റം പറയാൻ കഴിയും? അവയും സഹസ്രാബ്ദങ്ങളായി നിലനിൽക്കുന്നവയാണ്‌, ഒരുപാടുപേരുടെ ജീവിതവുമാണ്‌.

2. ഇനി, അടിച്ചമർത്തപ്പെട്ട വിഭാഗം എന്ന ചിന്തയാണ്‌ നയിക്കുന്നതെങ്കിൽ ജാതിമതവർഗ്ഗഭേദമന്യേ, ഇവയൊക്കെ തങ്ങളുടെ പിശാചരൂപം കാണിക്കുന്നതിനു മുൻപേ തന്നെ അടിച്ചമർത്തപ്പെട്ട സ്ത്രീവർഗ്ഗത്തിന്റെ കാര്യം വരുമ്പോൾ താങ്കളുടെ നിലപാടുകൾ എന്തായിരുന്നു?

chithrakaran:ചിത്രകാരന്‍ said...

പ്രിയരെ,
അപ്പുക്കുട്ടന്റെയും സുശീല്‍ കുമാറിന്റേയും
വളരെ അടുക്കും ചിട്ടയോടും കൂടിയ മാനവികതയിലേക്കുള്ള ചിന്താധാരകളെ സന്തോഷത്തോടെ സ്വാഗതം ചെയ്യുകയല്ലാതെ, അതിന്റെ വളവും തിരിവും നിറഞ്ഞ നൈസര്‍ഗ്ഗീക ഒഴുക്കുകളില്‍ ഇടപെടാന്‍ ചിത്രകാരന് അശേഷം താല്‍പ്പര്യമില്ല :)
അത് ചിത്രകാരന്റെ പരിമിതിപോലുമാകാം !!!

സെപ്തംബര്‍ 15 ന് യുക്തിരേഖക്കുമുകളിലൂടെ ചിത്രകാരന്റെ കാഴ്ച്ച കടന്നുപോയി എന്നുമാത്രമേ ഈ പോസ്റ്റില്‍ രേഖപ്പെടുത്താനുദ്ദേശിച്ചുള്ളു.

പരമാവധി ഒരു മിശ്രവിവാഹത്തിനപ്പുറം വളരാതെ, പൊതുധാരയില്‍ നിന്നും അകന്ന്, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് പട്ടികജാതി പരുവത്തില്‍ നിലകൊള്ളുന്ന യുക്തിവാദി പ്രസ്ഥാനത്തിന്റെ ബോണ്‍സായ് രൂപത്തെ തകര്‍ക്കാന്‍ ഒരു ആന്തരിക കലാപം തന്നെ ആരംഭിക്കാന്‍ യുക്തിവാദികള്‍ ഉറക്കമുണരട്ടെ എന്നാശംസിച്ചുകൊള്ളുന്നു :)

യുക്തിരേഖയിലേക്ക് ചിത്രകാരന്റെ ലേഖനങ്ങളും,പ്രതികരണങ്ങളും സ്വാഗതം ചെയ്ത റാഷണിലിസ്റ്റ് ബുക്സിന്റെ മഹാമനസ്കതയെ ഒരു അപമാന ശ്രമമായി തിരിച്ചറിയുകയാണ് ചിത്രകാരന്‍:) വിശാലമായ ബൂലോഗത്ത് ഇഷ്ടമുള്ള സൌകര്യങ്ങളില്‍ സ്വതന്ത്രമായി,ആത്മപ്രകാശനം നടത്തി ജീവിക്കാന്‍ ഭാഗ്യം സിദ്ധിച്ച ചിത്രകാരനെ ആളുകേറാത്ത കൂടുസ്സു മുറിയിലേക്ക് ക്ഷണിച്ചതില്‍ ചിത്രകാരന്‍ പ്രതിഷേധിക്കുന്നു :) ഒരു ആദിവാസി വേഷഭാവത്തോടെ പൊതുധാരയില്‍ നിന്നും വേര്‍പ്പെട്ട് അപകര്‍ഷതയോടെ നിലകൊള്ളുന്ന യുക്തിരേഖക്ക് ഒരു പുരാതന ആനുകാലികത്തിന്റെ ജീര്‍ണ്ണ മുഖമാണുള്ളത്. പണമൊന്നും വിഷയമല്ല..., ആശയത്തിനു കരുത്തുണ്ടെങ്കില്‍ പണം ആശ്രിതനായി മുന്നില്‍ വന്ന് നില്‍ക്കും.
ഇടക്കെങ്കിലും കണ്ണാടി നോക്കുക എന്നേ ചിത്രകാരനു പറയാനുള്ളു :)

chithrakaran:ചിത്രകാരന്‍ said...

ജാതിപ്പേരറിഞ്ഞാല്‍ പ്രശ്നം തീരുമെന്ന സത്യാന്വേഷിയുടെ പ്രസ്താവന അത്യന്തം വിഭാഗീയമാണ്. ഒരു ശത്രുവിനെ നിര്‍മ്മിക്കാനെ വിഭാഗീയതകൊണ്ടു സാധിക്കു. അനാവശ്യ ശത്രുത മാനവികമാക്കി പരിവര്‍ത്തിപ്പിക്കാന്‍ വിഭാഗീയ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുമ്പോളും മുന്നിലെ മനുഷ്യനെ വേര്‍ത്തിരിച്ചെടുത്ത് സ്നേഹിക്കുകതന്നെ വേണം. അതില്ലെങ്കില്‍ പിന്നെന്തിനാണു വെറുതെ തര്‍ക്കിക്കാന്‍ സമയം പാഴാക്കുന്നത് !

സവര്‍ണ്ണ സാംസ്ക്കാരിക മൂല്യങ്ങളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന പിന്നോക്കക്കാരനേയും,പട്ടിക ജാതിക്കാരനേയും നമുക്കു ചുറ്റും കുറച്ചൊന്നുമല്ല കാണാനാകുക.ജന്മംകൊണ്ട് അവര്‍ണ്ണരായിപ്പോയി എന്നതിന്റെ പേരില്‍ അവരുടെ സവര്‍ണ്ണനിലപടുകള്‍ മാറ്റേണ്ടതില്ല എന്നു പറയാനാകില്ല. അതേപോലെ മാനവികമായി ചിന്തിക്കുന്ന
ധാരാളം സവര്‍ണ്ണ പാരമ്പര്യക്കാരുമുണ്ട്. അവരെ വ്യക്തിപരമായി വര്‍ഗ്ഗീകരിക്കാതെ,ലേബലൊട്ടിക്കാതെ (തമാശക്കല്ലാതെ) ആശയപരമായി
വിമര്‍ശിക്കുകയാണുചിതം. ജാതി ലേബലില്ലാതെ, ബൂലോഗത്ത് ബ്ലോഗര്‍മാരെ കാണാനാകണെ എന്നാണ് ബ്ലോഗനാര്‍ കാവിലമ്മയോട് ചിത്രകാരന്റെ പ്രാര്‍ത്ഥന !

കുട്ടന്‍ said...

ചിത്രകാരന്‍ കഴിച്ച മരുന്ന് കൂടി പറഞ്ഞു തന്നെങ്കില്‍ എളുപ്പം ആയേനെ .... :)

Murali said...

..അനാവശ്യ ശത്രുത മാനവികമാക്കി പരിവര്‍ത്തിപ്പിക്കാന്‍ വിഭാഗീയ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുമ്പോളും മുന്നിലെ മനുഷ്യനെ വേര്‍ത്തിരിച്ചെടുത്ത് സ്നേഹിക്കുകതന്നെ വേണം..

അതിനൊരു സല്യൂട്ട്! പണ്ട് ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന നാളുകളില്‍ യൂറോപ്പില്‍ കൃസ്ത്യന്‍ മിഷനറിമാര്‍ പഠിപ്പിക്കുമായിരുന്നത്രേ: hate communism, but love the communists. ഒരു ഐഡിയോളജിയെയും അതിന്റെ അനുയായികളെയും വേര്‍തിരിച്ചുകാണാ‍മെന്നുതന്നെ പലര്‍ക്കും അറിയില്ല എന്നു തോന്നുന്നു. അതാണ് ഇസ്ലാമിസത്തെ വിമര്‍ശിക്കുന്നവരെയെല്ലാം ‘മുസ്ലീം വിരോധി’ എന്ന് മുദ്രകുത്തുന്നത്. (ഇപ്പോള്‍ ഇത് വന്നു വന്ന് പാക്കിസ്ഥാനെ വിമര്‍ശിച്ചാലും മുസ്ലീം വിരോധി എന്ന് ലേബലൊട്ടിക്കുന്നു. സംഘപരിവാറുകാര്‍ ചിരിക്കുന്നുണ്ടാകാം!)

chithrakaran:ചിത്രകാരന്‍ said...

ഈ വിഷയത്തില്‍ സുഗതന്‍ എന്ന ബ്ലോഗിലെ പ്പോസ്റ്റ് :ഗുരുദേവ് എക്‌സ്പ്രസ്സും സവര്‍ണ യുക്തിവാദവും

Vayanakkaran said...

സുശീലിനോടു യോജിക്കുന്നു. ചിത്രകാരന്റെ പല ബ്ലോഗുകളും വായിക്കുന്നുണ്ട്. പ്രപഞ്ച പുച്ച്ചവും അസഭ്യതയും കൂട്ടിക്കുഴച്ചു കൊണ്ടുള്ള ആ ജാത്യഗുണം സംവരണം കൊടുത്താലും പോവില്ലെന്നതിനു തെളിവാണ് ചിത്രകാരന്റെ വരികള്‍. ഞാന്‍ ഒരു യുക്തിവാടിയോന്നുമല്ല, എങ്കിലും യുക്തിവാദികള്‍ സവര്‍ണ്ണ ചിന്താഗതിയുല്ലവരാനെന്നു പ്രസ്തുത പുസ്തകത്തിലെ ഏത് വരികളാണ് ചിത്രകാരനെ പനി പിടിപിച്ചത്?
സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ സംവരണം പാടുള്ളൂ. എല്ലാ ജാതിയിലുമുന്ദ് താഴ്ന്നവരും ഉന്നതരും. സംവരണം എന്ന സൗകര്യം ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള താഴ്ന്ന ജാതിക്കാര്‍ അനുഭവിക്കുന്നതില്‍ നീതിയില്ല. സംവരണമില്ലാത്ത ദരിദ്രരായ ഉന്നതജാതിക്കാര്‍ എന്ത് ചെയ്യും? കുളം തോണ്ടി പട്ടിണി കിടക്കുന്ന ഇന്നത്തെ ബ്രാഹ്മനന്മാരുടെയാത്ര ക്ഷയിച്ചു പോയവര്‍ക്ക് എന്ത് നല്‍കി ഉയര്‍ത്തി കൊണ്ടുവരും? സായികിരന്‍ പറഞ്ഞ "ഉപ്പുപ്പാക്കാനെണ്ടാര്‍ന്നു എങ്കില്‍ കൊച്ചുമക്കള്‍ക്ക് തഴമ്പ് കാണില്ല" എന്നതിനോട് യോജിക്കുന്നു. ഗള്‍ഫ് എന്ന ദൈവാനുഗ്രഹം ഇല്ലെങ്കില്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ കൂട്ട ആത്മഹത്യ ചെയ്തേനെ. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്‌ കൊടുക്കുന്നതില്‍ സായികിരന്‍ അധികം തലചോരിയണ്ട. അതെങ്കിലും കൊടുത്താലേ ആ പെണ്‍കുട്ടികളില്‍ പലരും കോളേജു കാണൂ. ഭാര്യ മെരിറ്റില്‍ തന്നെ ഡോക്ടര്‍ ആയില്ലേ, ഇനി മിണ്ടാതിരുന്നൂടെ?
ചിത്രകാരാ, പണ്ട് രാജാവ് ആര്‍ക്കോ എന്തോ നിധി കൊടുത്തു, ഞങ്ങള്‍ക്ക് കിട്ടിയില്ല. അതുകൊണ്ട് അന്ന് കിട്ടിയവര്‍ക്കൊന്നും ഇനി പച്ചവെള്ളം കൊടുക്കരുതെന്ന ആ അധകൃത കോമ്പ്ലക്സ് ഇവിടെ വിളംബണോ? മതത്തെ വലിയവായില്‍ എതിര്‍ക്കുമ്പോള്‍ ജാതിയെ കെട്ടിപ്പിടിക്കുന്നതും അതുകൊണ്ടല്ലേ? ആ ഇന്ഫീര്യോരിടി കോമ്പ്ലക്സ് തന്നെയാണ് യുക്തിവാദി മാസികയെ മുന്വിധിയോടെ സമീപിക്കാനും ജാതി എന്ന് കേല്ല്കുമ്പോള്‍ തന്നെ സവര്‍ണ്ണര്‍ എന്ന ശത്രുക്കളോടു യുദ്ധം ചെയ്യാനും ചിത്രകാരനെ പ്രേരിപ്പിക്കുന്നത്. ഇത് പാരമ്പര്യ മാനസികരോഗമാണ്.

അപ്പൂട്ടൻ said...

സ്മൈലിയിട്ടുപോകാൻ ശീലിച്ചിട്ടില്ലാത്തതിനാൽ ഇതുകൂടി പറയട്ടെ.

Not an advice, just my take...
നിലപാടുകൾ എടുക്കുകയാണെങ്കിൽ അവയുടെ ആധാരം എന്തെന്ന് സ്വയം തിരിച്ചറിയേണ്ടതുണ്ട്‌, ചിത്രകാരൻ. മൂല്യാധിഷ്ഠിതമാകണം നിലപാട്‌ എന്നുണ്ടെങ്കിൽ ആ മൂല്യങ്ങൾ പ്രായോഗികമായ സങ്കേതങ്ങളിലെങ്കിലും കൺസിസ്റ്റന്റ്‌ ആയി പ്രയോഗിക്കേണ്ടതാണ്‌. ഇല്ലെങ്കിൽ വ്യത്യസ്തനാകാനായി മാത്രം യൂണിഫോം ധരിക്കാൻ വിസമ്മതിക്കുന്ന കുട്ടിയെ പോലെയാവും.

അൽപം നിരാശയുണ്ടെങ്കിലും, താങ്കളുടെ മൗനം ഞാൻ സ്വീകരിക്കുന്നു.

ശശി വര്മ്മ said...

പത്തു പൈസക്കു ഉപയോഗം ഇല്ലാത്ത ഓരു ഖുറാന്‍ അല്ലാതെ ഇസ്ലാം ഈ ലോകത്തിനു നല്‍കിയ എന്തു സംഭാവനയുണട്?

വെള്ളക്കാരന്‍ കണടു പിടിച്ച തോക്കും വിമാനവും കാറും ഒക്കെ ഉപയോഗിച്ചു അവര്‍ക്കെതിരേ യുധ്ധം ചെയ്യുന്നവറ് എന്തൊക്കെ കണടു പിടിച്ചിട്ടുണ്ട്?

ഇതാ ആദ്യത്തെ True ഇസ്ലാമിക് Invention !!!

http://img213.imageshack.us/img213/9659/islamicinvention.png

ശശി വര്മ്മ said...

http://yfrog.com/5xislamicinventionp

Anonymous said...

ചിത്രകാരാ,
ജാതി സംവരണത്തെ ഒരു ലേയറിന്റെയും പരിധികളില്ലാതെ അംഗീകരിക്കുന്ന എത്ര സവര്‍ണ ജാതിക്കാരെ താങ്കള്‍ക്കറിയാം? ചുരുങ്ങിയപക്ഷം ഈ ബ്ലോഗിലെങ്കിലും? ഒരു സൂരജിനെക്കാണാമായിരിക്കും.(Exceptions only prove the rule) എന്തുകൊണ്ട്? Blood is thicker than water എന്നതുകൊണ്ടല്ലേ അത്? എന്തുകൊണ്ടാണ് ബ്രാഹ്മണര്‍ക്ക് ഒരു വോള്‍ട്ടയറെ സൃഷ്ടിക്കാനാവാഞ്ഞത് എന്ന കാര്യം വിശദീകരിക്കുന്നവര്‍ക്ക് അംബേഡ്കര്‍ പറയുന്നുണ്ട്:"Why have the Brahmins not produced a Voltaire? The question can be answered only by another question. Why did the Sultan of Turkey not abolish the religion of the Mohammedan World? Why has no Pope denounced Catholicism? Why has the British Parliament not made a law ordering the killing of all blue-eyed babies? The reason why the Sultan or the Pope or the British Parliament has not done these things is the same as why the Brahmins have not been able to produce a Voltaire. It must be recognised that the selfish interest of a person or of the class to which he belongs always acts as an internal limitation which regulates the direction of his intellect. The power and position which the Brahmins possess is entirely due to the Hindu Civilisation which treats them as supermen and subjects the lower classes to all sorts of disabilities so that they may never rise and challenge or threaten the superiority of the Brahmins over them. As is natural, every Brahmin is interested in the maintenance of Brahmanic supremacy be he orthodox or unorthodox, be he a priest or a grahastha, be he a scholar or not. How can the Brahmins afford to be Voltaires? A Voltaire among the Brahmins would be a positive danger to the maintenance of a civilisation which is contrived to maintain Brahmanic supremacy. The point is that the intellect of a Brahmin scholar is severely limited by anxiety to preserve his interest. He suffers from this internal limitation as a result of which he does not allow his intellect full play which honesty and integrity demands. For, he fears that it may affect the interests of his class and therefore his own. "
ഇവിടെ ബ്രാഹ്മണന്‍ എന്ന സ്ഥാനത്തെല്ലാം സവര്‍ണന്‍ എന്നു ചേര്‍ത്താല്‍ അതു പൂര്‍ണമായും ശരിയല്ലേ? മറിച്ചുള്ള എത്ര ഉദാഹരണങ്ങളാണ് താങ്കളുടെ പക്കലുള്ളത്? ഇവിടെ സംഘനും കമ്യൂണിസ്റ്റും ശാസ്ത്രപരിഷത്തുകാരനും മതേതരനും ഒക്കെ സ്വന്തം ജാതിമേധാവിത്വം തകര്‍ക്കപ്പെടുന്നു എന്ന ഒറ്റക്കാരണത്താലല്ലേ സാമുദായികസംവരണത്തെയും ജാതി സെന്‍സസിനേയും എതിര്‍ക്കാന്‍ ഒറ്റക്കെട്ടാവുന്നത്?

Murali said...

സത്യാന്വേഷീ,
സംവരണത്തെയും ജാതിസെന്‍സസ്സിനെയും എതിര്‍ക്കുന്നവര്‍ ജാത്യേതരമായ ഏതെങ്കിലും കാരണം കൊണ്ടാകാം അത് ചെയ്യുന്നത് എന്നൊരു സാധ്യതയെക്കുറിച്ച് താങ്കള്‍ ഓര്‍ത്തിട്ടുണ്ടോ? ഇനി ഇല്ലെങ്കില്‍ അതിന്റെ കാരണം താങ്കളുടെ ഉള്ളിലുള്ള ജാതീയമായ മുന്‍‌വിധികളാണെന്ന് ഞാന്‍ പറഞ്ഞാല്‍?
പിന്നെ എതിര്‍ക്കാതെ തന്നെ ഒരു ഏര്‍പ്പാടിന്റെ ന്യൂനതകള്‍ ചൂണ്ടിക്കാണിക്കാമല്ലോ. അതുചെയ്യുന്നവര്‍ ഏത് വകുപ്പില്‍ പെടും? അതോ ഇതിനെയൊക്കെ യാതൊരുവിധത്തിലുള്ള വിശകലനവും നടത്താതെ (ചിത്രകാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ ബുദ്ധി പ്രവര്‍ത്തിപ്പിക്കാതെ), ‘ഉപാധികളില്ലാതെ’ അംഗീകരിക്കുന്നവര്‍ മാത്രമേ ‘good guys' ആയി ഉള്ളോ?

ശശി വര്മ്മ said...

"അവസരം ഉണ്ടാക്കേണ്ടത് സംവരണം എന്ന സൌജന്യം കൊടുത്തിട്ടല്ല.സൌജന്യ ബൌദ്ധിക പരിശീലനം കൊടുത്തു ഏത് പ്രവേശനത്തിനും യോഗ്യത നേടാന്‍ പ്രാപ്തരാക്കി കൊണ്ട് വേണം"

Sai Kiran.. your argument is based on the assumption that all human are born with the same level of abilities and the only difference is in the environment at which they are being brought up.

But that is not true. In India.. the low cast are being suppressed socially, economically and genetically for thousands of years. That is a fact.

There was years of selective breading - which while supported the upper class, supplied the lower cast with inferior genes.

Inferior genes for colour (dark), physic (short) and intelligence (lower).

Only the social and economical suppression could be changed with financial support by the Govt.

To make them stand equal to the genetically benefitted class, reservation is necessary. also, inter-cast marriages has to be promoted for further proper mixing of genes.

Africans are better in athletics than Asians..
Caucasians are better in science and discovery than Africans..

It is no matter of shame or anything. Different set of genes control different abilities and it is not supplied to everyone same way.

We as a reasonable society should be able to deal with the social, economical and genetic inequalities within ourselves.

ChethuVasu said...

ഹലോ വായനക്കാരന്‍ ,

താങ്കളുടെ മേലെയുള്ള കമന്റ്‌ വായിച്ചപ്പോള്‍ പുതുതായി ആരോ ഒരാള്‍ കമന്റ്‌ ചെയ്തു എന്നാണ് തോന്നിയത്. ഭാഷയിലും , ഉള്ളടക്കത്തിലും ഇതിനു മുന്‍പേ കമന്റ്‌ ചെയ്ത ആരുടേയും ഒട്ടു സമയവുമില്ല താനും .. പക്ഷെ തങ്ങളുടെ പ്രൊഫൈല്‍ നോക്കിയപ്പോള്‍ ദാന്റെ കിടക്കുന്ന നമ്മളുടെ സ്വന്തം സയികിരന്‍ മാത്രം ഫോല്ലോവേര്‍ - ഇത്വന്ത് അന്ത ദ്വന്ത വ്യക്തിത്വം ആണോ സായി കിരണ്‍ ..?

എന്തായാലും , അമളി പറ്റിപ്പോയല്ലോ ചേട്ടാ ... മാന്യനായ സായി കിരണ്‍ എവിടെക്കിടക്കുന്നു ... ജാതി ക്കുഷ്മാന്ടനായ വായനക്കാരന്‍ എവിടെക്കിടക്കുന്നു - അജഗജാന്തരം - പക്ഷെ ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍ ഉണ്ടായോരിന്ടല്‍ .. :-))

ഒന്നുകില്‍ സയികിരനെ മാത്രം ഫോളോ ചെയ്യുന്ന ഈ വായനക്കാരനെ മാന്യനായ സായി കിരണ്‍ തള്ളി പ്പരയണം ..ഒന്നില്ലെങ്ങിലും സായി കിരണ്‍ മാനവികത മതമാക്കിയ ആള്‍ അല്ലെ ..നിങ്ങളെ ഫോളോ ചെയ്യുന്ന ആള്‍ ഇത്ര മാനവികത ഇല്ലാത്ത ഒരാള്‍ ആകുന്നതെങ്ങനെ ..? എന്തായാലും സായി കിരണ്‍ അത്യാവശ്യമായി ഈ ചങ്ങാതിയുടെ ജാതി ഭ്രാന്തു മാറ്റി കുറച്ചു മാനവികത പകര്‍ന്നു കൊടുക്കണേ അല്ലെങ്ങില്‍ ... മറ്റുള്ളവര്‍ക്ക് ചില സംശയങ്ങള്‍ തോന്നുമേ .. നിങ്ങള്‍ രണ്ടും ഒരാള്‍ ആണ്എന്നൊക്കെ :-)) ഇതിനിപ്പം ഷെര്‍ലക് ഹോംസിനെ വിളിക്കേണ്ട അവശ്യം ഒന്നും ഇല്ലെന്നെ ..!! :-))

chithrakaran:ചിത്രകാരന്‍ said...

സായി കിരണിന്
അറിയാത്ത കാര്യമാണ് എന്താണ് അവര്‍ണ്ണ ജാതി
ബോധം എന്നത്. ആ ബോധം അവരിലല്ല കുടികൊള്ളുന്നതുപോലും എന്നാണ് ദുഖകരമായ കാര്യം.
സവര്‍ണ്ണന്റെ ദുരഭിമാനങ്ങളിലാണ് അവര്‍ണ്ണ ജാതിയെക്കുറിച്ചുള്ള നിര്‍വചനങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്.
ആ നിര്‍വചനങ്ങള്‍ മാനവികമാക്കാന്‍ അവര്‍ണ്ണന്റെ ദാസ്യം സവര്‍ണ്ണന്‍ തന്റെ ചരിത്രപരമായ ബാധ്യതയായി
ഏറ്റെടുക്കാന്‍ പോലും തയ്യാറാകേണ്ടതുണ്ട്.
കാരണം, സായികിരണ്‍ ഇന്ന് അനുഭവിക്കുന്ന ബോധപരമായ
അഭിവൃദ്ധിക്കുപോലും,ഇന്നു വാങ്ങുന്ന ശംബളത്തിനുപോലും കാരണക്കാര്‍ അദ്ധ്വാനികളായ
അവര്‍ണ്ണരാണെന്ന സാമാന്യ സത്യം മറന്നുകൂട.
അഥവ മറക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം
സ്വന്തം ചരിത്രം പഠിക്കാത്തതിന്റെ കുഴപ്പം മാത്രമാണ്.
കാരണം,ഒരോ അവര്‍ണ്ണ ജാതിപ്പേരും സവര്‍ണ്ണതയുടെ
മനുഷ്യത്വ ഹീനതയിലേക്കുള്ള ചൂണ്ടുപലകയാണ്.
സവര്‍ണ്ണന്‍ അഭിവൃദ്ധി പ്രാപിക്കുകയും,ഭരണം കയ്യാളുകയും ചെയ്തത് എങ്ങിനെയാണെന്ന് സത്യസന്ധമായി പഠിച്ചാല്‍ ഞാന്‍ സവര്‍ണ്ണ പക്ഷക്കാരനാണ് എന്ന് ബ്ലോഗില്‍ തുറന്നുപറഞ്ഞ് ഞെളിഞ്ഞിരിക്കാന്‍ ഒരുത്തനും ധൈര്യം തോന്നില്ല.
മാത്രമല്ല, നാണം കൊണ്ട് തലപൊങ്ങുകപോലുമില്ല ! അത്രക്ക് സംസ്ക്കാര ശൂന്യന്മാരായിരുന്ന നരാധമന്മാരായിരുന്നു സവര്‍ണ്ണ പിതാമഹന്മാര്‍ എന്ന് കാണാന്‍ സത്യാഭിമുഖ്യമുള്ള ഏതു മനുഷ്യനും സാധിക്കുന്നതാണ്. പിതാമഹന്മാര്‍ക്ക് ആനത്തഴമ്പുണ്ടായിരുന്നതിന്റെ പേരില്‍ മക്കളുടെ മൂട്ടില്‍ തഴംബു തിരയരുതെന്ന ന്യായമെല്ലം വളരെ നേര്‍ത്ത ഉപരിപ്ലവ ചിന്തയും അറിവുമാണ് സായി കിരണ്‍ ! പ്രപിതാമഹന്‍ ബാങ്കില്‍ നിന്നും പുരയിടം പണയം വച്ച് എടുത്ത ലോണിന്റെ പേരില്‍ പേരക്കുട്ടികളെ കുടിയൊഴിപ്പിച്ച് പുരയിടം ബാങ്കിനു നല്‍കണമെന്ന കോടതി വിധികള്‍ അവര്‍ണ്ണര്‍ക്കു മാത്രമേ ബാധകമാകു എന്ന് പറയാനാകുമോ ?
ആനത്തഴംബില്ലെങ്കിലും,തഴംബിന്റെ ആനബോധം സവര്‍ണ്ണന്റെ ദുരഭിമാനമായി സായിയുടെ ഓരോ വാക്കുകളിലും പ്രകടമാകുന്നുണ്ടല്ലോ !
പിതാമഹന്മാരുടെ കടങ്ങള്‍ കൊടുത്തുതീര്‍ക്കേണ്ടത് മക്കളുടേയും പേരക്കുട്ടികളുടേയും ബാധ്യത തന്നെയാണ്.

സവര്‍ണ്ണന്റെ അഭിവൃദ്ധിക്കായി നിര്‍ദ്ധനനും,ഭൂരഹിതനും,കൃഷിക്കാരനായിട്ടുപോലും കൃഷിഇടത്തിലെ അടിമ ജോലിക്കാരനും ആയി ഉണങ്ങി കറുത്തുപോകുകയും ചെയ്തത് അവര്‍ണ്ണന്റെ യോഗ്യതയില്ലായ്മകൊണ്ടോ അര്‍ഹതയില്ലായ്മയോകൊണ്ടായിരുന്നില്ല.
സവര്‍ണ്ണ പിതാമഹന്മാരുടെ മനുഷ്യത്വ ഹീനമായ
സംസ്ക്കാരശൂന്യതകൊണ്ട് മാത്രമായിരുന്നു.
അത് സാംസ്ക്കാരികമായി ഇന്ന് പരിഹരിക്കേണ്ടതുണ്ട്.
അവന്റെ അവസരങ്ങള്‍ അവനായി ബഹുമാനപൂര്‍വ്വം സമര്‍പ്പിച്ച് മറ്റു ലഭ്യമായ അവസരങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കാന്‍ സവര്‍ണ്ണ പരമ്പരക്ക് ധാര്‍മ്മിക ബാധ്യതയുണ്ട്.
പക്ഷേ തങ്ങളുടെ അനര്‍ഹമായ പ്രാതിനിധ്യം സ്വയം ബോധ്യപ്പെട്ട് ഒഴിഞ്ഞു നില്‍ക്കാന്‍ തക്ക സംസ്ക്കാരം സവര്‍ണ്ണന്‍ നേടിയിട്ടില്ല എന്നതിനാല്‍ ഇപ്പോഴും അവര്‍ണ്ണനിരിക്കേണ്ട സ്ഥാനങ്ങളില്‍ പോലും ഞെളിഞ്ഞിരുന്ന് യോഗ്യനാകുന്നത് മനോവികാസത്തിന്റെ കുറവുകൊണ്ടു മാത്രമാണ്.
ഈ സവര്‍ണ്ണ സാംസ്ക്കാരശൂന്യതയെ ജനാധിപത്യപരമായും ഭരണഘടനാപരമായും സമാധാനപരമായി മറികടക്കാനായാണ് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ക്കാര ശൂന്യരായ ഒരു സമൂഹത്തില്‍ സ്ത്രീകള്‍ക്കും,വയസ്സായവര്‍ക്കും,വികലാംഗര്‍ക്കും നിര്‍ബന്ധപൂര്‍വ്വം സീറ്റുകള്‍ ബസ്സില്‍ സംവരണം ചെയ്യുന്നതുപോലെ... സവര്‍ണ്ണന് മനുഷ്യത്വം സാംസ്ക്കാരികമായി ഉണ്ടായിരുന്നെങ്കില്‍ സംവരണത്തിന്റെ ആവശ്യമേ ഉദിക്കുന്നില്ലെന്നതാണ്
യാഥാര്‍ത്ഥ്യം :)

നമ്മുടെ അമ്പലങ്ങളിലെ തന്ത്രിമാരേയും ശാന്തിക്കാരേയും അങ്ങാടിയിലെ ചെരുപ്പുകുത്തികളായും,ബാര്‍ബര്‍മാരായും തൂപ്പുകാരായും സ്വാഭാവികമായി, അന്തസ്സുകുറവില്ലാതെ സമൂഹത്തില്‍ ധാരാളമായി കാണാനിടയാകുന്നതുവരെ സംവരണത്തിനും ജാതിയതക്കെതിറ്രെയുള്ള പോരാട്ടത്തിനും പ്രസക്തിയുണ്ട്. സാംസ്ക്കാരികമായി ആ പരിവര്‍ത്തനത്തിനു തയ്യാറാകാതെ നിന്നാല്‍
രാഷ്ട്രീയമായി അവര്‍ണ്ണന്‍ സംഘടിക്കുകയും, അവിഹിത സാമൂഹിക അവസരപ്രാതിനിധ്യം അനുഭവിക്കുന്ന ദന്തഗോപുരവാസികളെക്കൊണ്ട് നമ്മുടെ ഓടകള്‍ (സ്തെതസ്കോപ്പുകളും എഞ്ചിനീയര്‍ ബിരുദ സര്‍ട്ടീഫിക്കറ്റുകളുമൊക്ക് വലിച്ചെറിഞ്ഞ്) വൃത്തിയാക്കിക്കുന്ന ജോലി നിര്‍ബന്ധപൂര്‍വ്വം ചെയ്യിക്കുന്ന അനിവാര്യതയിലേക്ക് സമൂഹം നയിക്കപ്പെടുകയും ചെയ്യും.അതു സംഭവിക്കരുതെന്നാണ് സാംസ്ക്കാരികതയുടെ
സ്നേഹപൂര്‍ണ്ണമായ മാതൃസ്നേഹം നമ്മോട് ആവശ്യപ്പെടുന്നത് :)

Vayanakkaran said...

@ ചെത്തുകാരന്‍ വാസു, ഭയങ്കര കണ്ടുപിടുത്തം തന്നെ. ഞാന്‍ ആരെയൊക്കെ ഫോളോ ചെയ്യുന്നു എന്ന് നോക്കി എന്നെ കണ്ടുപിടിച്ചത് കണ്ടില്ലേ? ഒരു കാര്യം ചെയ്യാം ചെത്തുകാരന്റെ മേല്‍വിലാസം തന്നാല്‍ ഞാന്‍ നേരില്‍ പ്രത്യക്ഷപ്പെട്ടു അനുഗ്രഹം തരാം. എന്തേ?
എനിക്ക് ഏതൊക്കെ പേരുകളില്‍ ബ്ലോഗുകള്‍ ഉണ്ടെന്നും പറഞ്ഞ്‌ തരാം, ആരോടും പറയരുത്.

Anonymous said...

@മുരളീ
'ജാത്യേതരമായ' കാരണമോ? തന്നെ.തന്നെ.സ്വന്തം പേരിലും മെയില്‍വിലാസത്തിലും വരെ ജാതിപ്പേര്‍ കൊണ്ടുനടക്കുന്ന ആളുകള്‍ 'ജാത്യേതരമായ' വിശകലനങ്ങള്‍ നടത്തുന്ന നാടല്ലേ? അതിനുള്ള സാധ്യതയും ഉണ്ട്. അതെല്ലാം കാണാന്‍ പക്ഷേ സത്യാന്വേഷിയുടെ 'മുന്‍വിധി' സമ്മതിക്കുന്നില്ല. എന്തുചെയ്യാം ,മറിച്ചുള്ള അനുഭവങ്ങളില്ല.

Murali said...

അതു തന്നെ സത്യാന്വേഷീ, ഒരാളുടെ ജാതി അറിഞ്ഞാല്‍ മതി, അയാളെക്കുറിച്ച് എല്ലാം മനസ്സിലായി അല്ലേ. ജാതിത്തിമിരത്തിന് ജാതിപ്പേര് വാലായും മെയില്‍ഐഡിയിലും ഒന്നും വേണ്ട എന്ന് താങ്കള്‍ തന്നെ തെളിയിച്ചല്ലോ. നന്ദി.

ChethuVasu said...

ഹല്ലോ മിസ്റ്റര്‍ (?) വായനക്കാരന്‍ (വായനക്കാരി..?)

ഉരുളല്ലേ ചേട്ടാ (ചേച്ചീ) :-))
തീര്‍ച്ചയായും, അതൊരു ഉഗ്രന്‍ കണ്ടുപിടുത്തം തന്നെയല്ലേ ..? ആ കണ്ടുപിടുത്തം മറ്റു പല മാന്യരായ സുഹൃത്തുക്കള്‍ക്കും വിജ്ഞാന പ്രദവും , കൌതുകകരവും ആണ് എന്നതില്‍ സംശയമില്ല . താങ്കള്‍ ആരെ ഒക്കെയോ ഫോളോ ചെയ്യുന്നു എന്നല്ല . താങ്കള്‍ ആരെ മാത്രം ഫോളോ ചെയ്യുന്നു എന്നതാണ് രസകരം .തകള്‍ ഫോളോ ചെയ്യുന്ന ആള്‍ കമന്റ്‌ എഴുതുമ്പോള്‍ താങ്കളും ഒപ്പം കമന്റ്‌ എഴുതി എന്നത് വെറും യാദ്രിചികം (!!!) ആകാം എങ്ങിലും, സാദ്ധ്യതകള്‍ പരിഗണിക്കുമ്പോള്‍ യദ്രിച്ച്ചികം അല്ലാതാകനാണ് സാധ്യത . അതയത് "it is more probable to be by design and not be pure coincidence " പൂച്ച കണ്ണടച്ചു പാല് കുടിക്കുന്നത് ആരും അറിയില്ലെന്ന് പൂച്ച കരുതുന്നത് പൂച്ചയുടെ ഒരു IQ പ്രോബ്ലം ആണ് .

പിന്നെ , താങ്കള്‍ ഫോളോ ചെയ്യുന്നവന്റെ മാന്യതയും , മാനവികതയും താങ്കള്ക്കെന്തേ ഇല്ലാതെ പോയി എന്നതാണ് രസകരമായ കാര്യം. പക്ഷെ അതില്‍ അത്ഭുതമൊന്നുമില്ല താനും , മതങ്ങളും മറ്റു ദര്‍ശനംഗലും ഫോളോ ചെയ്യുന്നവര്‍അപ്പരഞ്ഞതില്‍ കാണുന്ന നന്മ ഒന്നും സ്വീകരിക്കാറില്ല എന്നതാണ് ലളിതമായ സത്യം .

എന്തായാലും " a curious case of a blog follower " എന്ന പേരില്‍ മറ്റൊരു ഷെര്‍ലക് adventure എഴുതാനുള്ള scope ആയി . കോപ്പി റൈറ്റ് പ്രശ്നം ഉണ്ടാകുമോ എന്തോ ..!

PS : ചെത്തുകാരന്‍ അനുഗ്രഹങ്ങള്‍ ഫ്രീ ആയി സ്വീകരിക്കാറില്ല , നിര്‍ബന്ധമാനെങ്ങില്‍ അനുഗ്രഹത്തിന് പകരം ശുദ്ധമായ ഇളം കള്ളു നല്‍കി ഒരു മാന്യമായ വ്യവഹാരത്തിന് തയ്യാറാണ് . ഇളം കള്ളു കഴിച്ചു രക്തശുദ്ധി വരുത്തി ജാതീയത വര്‍ഷങ്ങളായി കുടുംബ പാരമ്പര്യത്തിലൂടെ ഇളം തലമുറക്കാര്‍ക്ക് പകര്‍ന്നു നല്‍കിയ ജാതീയ വിഷം വൃക്കയിലൂടെയും വന്‍ കുടലിലൂടെയും പുറത്തേക്ക് ഒഴുക്കി കളഞ്ഞു മനുഷ്യ രക്തം സിരകളിലും ധമനികളിലും ഹൃദയത്തിലുംഓടാന്‍ അവസരമുണ്ടാക്കാന്‍ എല്ലാ ജാതീയകോമരങ്ങലോടും വാസു സ്നേഹപൂര്‍വ്വം അഭ്യര്ത്തിക്കുന്നു .

നിസ്സഹായന്‍ said...

"അതു തന്നെ സത്യാന്വേഷീ, ഒരാളുടെ ജാതി അറിഞ്ഞാല്‍ മതി, അയാളെക്കുറിച്ച് എല്ലാം മനസ്സിലായി അല്ലേ. ജാതിത്തിമിരത്തിന് ജാതിപ്പേര് വാലായും മെയില്‍ഐഡിയിലും ഒന്നും വേണ്ട എന്ന് താങ്കള്‍ തന്നെ തെളിയിച്ചല്ലോ. നന്ദി."

സത്യാന്വേഷി മുകളില്‍ കൊടുത്ത അംബേദ്കര്‍ ഉദ്ധരണിയില്‍ നിന്നും മുരളിക്ക് അത് വ്യക്തമായില്ലേ! സവര്‍ണന്‍ എത്ര കുടഞ്ഞുകളഞ്ഞാലും ജാത്യോല്‍ക്കര്‍ഷബോധം അവനില്‍ നിന്നും വിട്ടുപോകില്ല. അത് അബോധമായി അവന്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളില്‍ നിന്നും പെരുമാറ്റങ്ങളില്‍ നിന്നും തിരിച്ചറിയാനാകും. ജാതിയെ മറികടന്ന് ജ്ഞാനപീഠം കയറിയ യുക്തിവാദികളുടെ സംഘടനകളില്‍ ചെന്നാലും ഓരോ യുക്തിവാദിയുടേയും ജാതി (സവര്‍ണന്‍, അവര്‍ണന്‍, ദലിതന്‍)എന്നതു തിരിച്ചറിയാനാകും. പി.പി.സുശീല്‍കുമാറും കെ.പി.സുകുമാരനും അവര്‍ണയുക്തിവാദികളാണെന്നും അപ്പൂട്ടന്‍, ബ്രൈറ്റ്, മുരളി, സവര്‍ണയുക്തിവാദികളാണെന്നും എളുപ്പം തിരിച്ചറിയാം. അങ്ങനെ തിരിച്ചറിയുന്നവരെ ജാതിവാദികളെന്നോ ജാതിഭ്രാന്തന്മാരെന്നോ വിളിച്ചോളൂ, വിരോധമില്ല.

അപ്പൂട്ടൻ said...

നിസഹായൻ,
എനിക്ക്‌ മനസിലായില്ല.
ജാത്യോൽക്കഷബോധം മനസിൽ കൊണ്ടുനടക്കുന്നയാളാണ്‌ താങ്കളുടെ അഭിപ്രായത്തിൽ സവർണ്ണനെന്ന് മനസിലായി. അതിൽ ഞാനെവിടെ വന്നൂ എന്നെനിക്ക്‌ മനസിലായിട്ടില്ല. എവിടെയാണ്‌ ഞാനതുമായി ബന്ധപ്പെട്ട്‌ സംസാരിച്ചിട്ടുള്ളതെന്നും മനസിലായില്ല. ആദ്യമായാണ്‌ ജാതി സംബന്ധമായൊരു കാര്യത്തിൽ ഞാനൊരു അഭിപ്രായം പറയുന്നത്‌, എന്റെ അറിവിൽ.
എന്റെ കമന്റിൽ അത്തരമൊരു അഭിപ്രായപ്രകടനം കാണിച്ചുതന്നാൽ ഉപകാരമായി.

Murali said...

നിന്‍സ്സഹായന്‍,
ഇതിനോട് യോജിപ്പില്ല. ഇത് അവര്‍ണ്ണര്‍ എത്ര ഉയരത്തിലെത്തിയാലും ‘അവര്‍ണ്ണ മനോഭാവം’ അതായത്, ‘ജാത്യാപകര്‍ഷതാ ബോധം‘ അവരെ വിടുകയില്ല എന്നതിന്റെ മറുവശമാണ്‌‍. താങ്കളുടെ യുക്തിയെ അംഗീകരിക്കുകയാണെങ്കില്‍, ഈ ‘യുക്തി’യെയും അംഗീകരിക്കതെ വയ്യ. ഈ യുക്തി ഉന്നയിക്കുന്നവര്‍ ജാതിഭ്രാന്തന്മാരാണെങ്കില്‍ ആ യുക്തിഉന്നയിക്കുന്നവരും ജാതിഭ്രാന്തന്മാര്‍ തന്നെ.

പിന്നെ, ജാതി സെന്‍സസ്സിനേയും സംവരണത്തേയും എതിര്‍ക്കുന്നവരെല്ലാം അത് ചെയ്യുന്നത് സവര്‍ണ്ണ മനോഭാവം കൊണ്ടാണെന്നതിനോടും യോജിപ്പില്ല. സംവരണത്തെ എതിര്‍ക്കുന്ന എത്രയോ ലിബര്‍ട്ടേറിയന്മാര്‍ ഉണ്ട് - അവര്‍ക്ക് അതിനെ എതിര്‍ക്കാന്‍ വ്യക്തമായ, സാമ്പത്തിക ശാസ്ത്രത്തിലധിഷ്ഠിതമായ വാദങ്ങളുണ്ട്. അവരുടെ വാദങ്ങള്‍ ശരിയോ തെറ്റോ എന്നത് വേറേ കാര്യം. പക്ഷെ അവരുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യേണ്ടതില്ല.

ഇത്രയും പറഞ്ഞതില്‍നിന്നും, സംവരണത്തോടുള്ള എന്റെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. സംവരണത്തെ ഞാന്‍ ‘എതിര്‍ക്കുന്നില്ല’, പക്ഷേ മുന്‍പു പറഞ്ഞതുപോലെ, ഒരു സ്റ്റേറ്റിസ്റ്റ്-ഇന്റര്‍വെന്‍ഷനിസ്റ്റ് പദ്ധതി എന്നനിലയില്‍ അതിന്റെ കുറവുകളെക്കുറിച്ച് മനസ്സിലാക്കുന്നു, എന്നു മാത്രമല്ല, I am not excited about its prospects either.

Murali said...

അമേരിക്കയിലെ affirmative action പോളിസികളുടെ കടുത്ത വിമര്‍ശകനായ Thomas Sowell കറുത്തവംശജനാണ്. അദ്ദേഹത്തിനൊക്കെ എന്ത് ഉല്‍ക്കര്‍ഷതാബോധമാണ് ഉള്ളത് എന്ന് അറിയില്ല. സോവെല്ലിന്റെ ലേഖനങ്ങള്‍ ഇവിടെ വായിക്കുക: http://townhall.com/columnists/ThomasSowell/

Anonymous said...

മുരളീ,
എന്താണിവിടത്തെ പ്രശ്നം? ജാതി സംവരണത്തെയും ജാതി സെന്‍സസിനേയും സവര്‍ണസമുദായങ്ങള്‍-അവര്‍ നേതൃത്വം നല്‍കുന്ന സംഘടനകളും- മൊത്തത്തില്‍ എക്കാലത്തും എതിര്‍ക്കുന്നു. അപവാദങ്ങളുണ്ട്. വിജയനുണ്ണിയെപ്പോലുള്ളവര്‍(ജാതി സെന്‍സസിനുവേണ്ടി ശക്തമായി വാദിക്കുന്ന അദ്ദേഹം ജാതി സംവരണത്തിന്റെ കാര്യം വരുമ്പോള്‍ എന്തു നിലപാടാണെടുക്കുക എന്നറിയാനുണ്ട്)നേരേ മറിച്ച് അവര്‍ണ സമുദായങ്ങളും അവരുടെ സംഘടനകളും ജാതി സംവരണം,ജാതി സെന്‍സസ് എന്നിവയെ മൊത്തത്തില്‍ പിന്താങ്ങുന്നു,ശക്തമായി വാദിക്കുന്നു.അവരുടെ സമ്മര്‍ദം മൂലമാണ് ബീജേപ്പീ,കോണ്‍ഗ്രസ് എന്നീ സംഘടലകള്‍ പോലും ജാതി സെന്‍സസിനെ അനുകൂലിച്ചത്. ഇതിനും അപവാദങ്ങളുണ്ടാകും.Thomas Sowellനെപ്പോലെ. വീണ്ടും പറയട്ടെ,Exceptions only prove the rule.ഇതില്‍ക്കൂടുതല്‍ പറയാനില്ല. പറഞ്ഞാലും മനസ്സിലാകില്ല. കാരണം, അതാണ് സവര്‍ണരുടെ പ്രശ്നം. അതിനെയാണ് Blood is thicker than water എന്നു പറയുന്നത്.

Murali said...

Exceptions disprove the rule എന്നാണ് ഷെര്‍ലക്ക് ഹോംസ് പറഞ്ഞത് :) അതെന്തായാലും ഞാന്‍ സവര്‍ണ്ണ സമുദായങ്ങളെക്കുറിച്ച് ‘മൊത്തത്തില്‍’ അല്ല പറഞ്ഞത്. ആ സമുദായങ്ങള്‍ നേതൃത്വം നല്‍കുന്ന സംഘടനകളുടെ പ്രതിനിധിയോ വക്താവോ അല്ല താനും. ജാതി സെന്‍സസ്സിനെയും സംവരണത്തെയും എതിര്‍ക്കുന്നവരെല്ലാം (എല്ലാം എന്നതിന് ഊന്നല്‍) ‘സവര്‍ണ്ണ ബോധം’ കൊണ്ടാണ് അത് ചെയ്യുന്നതെന്ന അയുക്തികവും ad hominem ഉം ആയ അഭിപ്രായങ്ങളെക്കുറിച്ചാണ് പറഞ്ഞത്. അത് താങ്കള്‍ക്ക് മനസ്സിലാകുമോ എന്നറിയില്ല. ഇനി ഇല്ലെങ്കില്‍ രക്തത്തിന്റെ പ്രശ്നമാണോ എന്നും നിശ്ചയമില്ല.

Anonymous said...

സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ബ്ലോഗില്‍ എല്ലാവരും അവരുടെ ജാതി വെളിപ്പെടുത്തിയാല്‍ മതിയാകും!! അതിലൂടെ അര്‍ഥങ്ങള്‍ സത്യാന്വേഷിയും നിസ്സഹായനും വിശദീകരിക്കും!

:)

മരത്തലയന്‍ പട്ടേട്ടന്‍ said...

വിട്ടുകള അപ്പൂട്ടാ തങ്ങള്‍ ജനിച്ചുപോയത് താഴ്ന്ന ജാതിയിലായിപ്പോയല്ലോ എന്ന് ചില അസുരജന്മങ്ങള്‍ മനസ്സില്‍ അപകര്‍ഷത പേറുന്നുണ്ട്. അത്തരം നീചജന്മങ്ങളാണ് ജാതിവിഷം വമിക്കുന്നത്. അവറ്റകളോട് ചെത്തുകാരന്‍ വാസൂന്റെ ഇളംകള്ള് മേടിച്ചു കുടിക്കാന്‍ പറ. ആ ഇളം കള്ളു കഴിച്ചു രക്തശുദ്ധി വരുത്തി ജാതീയത വര്‍ഷങ്ങളായി കുടുംബ പാരമ്പര്യത്തിലൂടെ ഇളം തലമുറക്കാര്‍ക്ക് പകര്‍ന്നു നല്‍കിയ ജാതീയ വിഷം വൃക്കയിലൂടെയും വന്‍ കുടലിലൂടെയും പുറത്തേക്ക് ഒഴുക്കി കളഞ്ഞു മനുഷ്യ രക്തം സിരകളിലും ധമനികളിലും ഹൃദയത്തിലും ഓടാന്‍ അവസരമുണ്ടാകട്ടെ.

<-----> said...
This comment has been removed by the author.
<-----> said...

ചിത്രകാരന്‍, സുശീല്‍, ചിന്തകന്‍, ശശി വര്‍മ്മ.....
എന്‍റെ അഭിപ്രായത്തിനു നേരെയുള്ള നിങ്ങളുടെ വിശദമായ മറുപടികളാണ് ശരിയെന്നു ആലോചിച്ചപ്പോള്‍ തോന്നുന്നു. അഥവാ അത് എന്നെ ശരിയായ ദിശയില്‍ ചിന്തിപ്പിക്കുന്നു. ജാതി വലിയൊരു പ്രശ്നമാണെന്ന് ഞാന്‍ അറിഞ്ഞിട്ടോ അനുഭവിച്ചിട്ടോ ഇല്ല. ജനിച്ചു വളര്ന്നപ്പോഴോന്നും അനുഭവിക്കാത്തതിനാലാവാം അതിന്‍റെ തീക്ഷ്ണത മനസ്സിലാക്കാന്‍ ആവാതെ പോയത്. തീര്‍ച്ചയായും നിങ്ങളുടെ മറുപടികള്‍ വായിച്ചപ്പോള്‍ അത് മനസ്സിലാവുന്നു. ഈ ചര്‍ച്ചയില്‍ എന്‍റെ ഈ കമന്റിനു പ്രാധാന്യം ഇല്ലാത്തതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. സുശീലിന്റെ സുവ്യക്തമായ വിശദീകരണത്തിന് പ്രത്യേകം നന്ദി.

പ്രിയ ചെത്തുകാരന്‍ വാസൂ,
പരിമിതമായ കണ്ടെത്തലുകളില്‍ നിന്ന് ആരോപണങ്ങള്‍ ഉന്നയിക്കാതിരിക്കുക. അത് സംശയത്തിന്റെ രൂപത്തില്‍ ആണെങ്കിലും കണ്ടെത്തലിന്റെ രൂപത്തില്‍ ആണെങ്കിലും വ്യക്തിഹത്യ ആയി തോന്നുന്നു. "വായനക്കാരന്‍" എന്‍റെ FaceBook ക്ഷണപ്രകാരമാണ് എന്‍റെ ബ്ലോഗില്‍ എത്തുന്നത്. എന്‍റെ ബ്ലോഗ്‌ followers കൂടുതലും FaceBook പോലുള്ള Social Network സൈടിലൂടെയുള്ള എന്‍റെ ക്ഷണ പ്രകാരം എന്നെ Follow ചെയ്തവരാണ്. (www.facebook.com/saikiranweb). അദ്ദേഹം മറ്റുള്ളവരുടെ ബ്ലോഗുകള്‍ ഫോളോ ചെയ്യുന്നില്ല എന്നത് എന്‍റെ വിഷയമല്ല. ചിത്രകാരന്‍ അദ്ദേഹത്തിന്റെ ഈ പോസ്റ്റിന്റെ ലിങ്ക് എന്‍റെ ബ്ലോഗില്‍ ഇട്ടതു ശ്രദ്ധിക്കുമല്ലോ. ഏതായാലും താങ്കളുടെ ആരോപണം മനോവിഷമം ഉണ്ടാക്കിയതായി അറിയിക്കട്ടെ.
ചര്‍ച്ച വഴിതെറ്റിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നു. ചര്‍ച്ച പുരോഗമിക്കട്ടെ.

chithrakaran:ചിത്രകാരന്‍ said...

സായി കിരണിന്റെ നന്മനിറഞ്ഞതും,മഹനീയവും,മനവികവുമായ നിലപാടിന്
ചിത്രകാരന്റെ സ്നേഹം നിറഞ്ഞ അഭിവാദ്യങ്ങള്‍ !!!

Anonymous said...

It must be recognised that the selfish interest of a person or of the class to which he belongs always acts as an internal limitation which regulates the direction of his intellect.
ഇക്കാരണംകൊണ്ടാണ് സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ജാതി-ഇന്‍ഡ്യയില്‍-പ്രസക്തമാകുന്നത്. ഇതൊരിക്കലും ജാതിയുടെ പേരില്‍ സകല അധികാരങ്ങളും നൂറ്റാണ്ടുകളായി, അല്ല സഹസ്രാബ്ദങ്ങളായി കൈവശം വച്ചനുഭവിച്ചുവരുന്ന ജാതിക്കാര്‍ക്കും അവരുടെ പിന്മുറക്കാര്‍ക്കും അംഗീകരിക്കാനാവില്ല, അയാള്‍ സംഘനായാലും കമ്യൂണിസ്റ്റായാലും യുക്തിവാദിയായാലും കോങ്ക്രസായാലും മതേതര പുരോഗാമിയോ എന്തു കുന്തമോ ആയാലും.

അപ്പൂട്ടൻ said...

സായ്‌കിരൺ,
സന്തോഷമുണ്ട്‌, തന്റെ നിലപാടുകൾ വിമർശനാത്മകമായി വിശകലനം ചെയ്യുക എന്നത്‌ അത്ര എളുപ്പമുള്ളതല്ല, അത്‌ സാധിച്ചതിൽ താങ്കളെ അഭിനന്ദിക്കുന്നു. ചിത്രകാരനോട്‌ ഞാൻ ചോദ്യങ്ങൾ ചോദിച്ചതും അദ്ദേഹം ചില സന്ദർഭങ്ങളിലെയെങ്കിലും തന്റെ നിലപാടുകളിലേയ്ക്ക്‌ ഒന്നുകൂടി പിന്തിരിഞ്ഞുനോക്കും എന്ന പ്രതീക്ഷയിലാണ്‌.


നിസഹായൻ,
എന്റെ നിലപാടുകളുടെ കുഴപ്പങ്ങളും ഞാൻ അറിയേണ്ടതുണ്ട്‌. എന്റെ അറിവിൽ ഞാൻ വിഭാഗീയമായൊരു നിലപാട്‌ എടുത്തിട്ടില്ല.(എനിക്ക്‌ അനുഭാവമുള്ള ആശയങ്ങളോട്‌ ഞാൻ പ്രതിപത്തി കാണിക്കാറുണ്ട്‌, ഏതൊരാളെയും പോലെ). എന്റെ അഭിപ്രായങ്ങളിലും പെരുമാറ്റത്തിലും അങ്ങിനെയൊരു വിഭാഗീയത വ്യക്തമാകുന്നതെന്തെങ്കിലും ഉണ്ടോ എന്നാണ്‌ ഞാൻ താങ്കളോട്‌ ചോദിച്ചതും.

സവർണ്ണൻ,
മുൻവിധിയോടെ കാര്യങ്ങൾ കാണാൻ താൽപര്യമില്ല, ക്ഷമിക്കൂ. താങ്കളുടെ ഉപദേശം ഞാൻ ബഹുമാനപൂർവ്വം നിരസിക്കുന്നു.

സുശീല്‍ കുമാര്‍ said...

ഏതോരു മനുഷ്യന്റെയും ബോധം അയാള്‍ ജനിച്ചുവളര്‍ന്ന സാഹചര്യങ്ങളുടെ സൃഷ്ടിയാണ്‌. അത് സവര്‍ണനായാലും അവര്‍ണനായാലും. ഇന്ത്യന്‍ ജാതി വ്യവസ്ഥയുടെ പ്രത്യേകത അതില്‍ ഒരു കൂട്ടര്‍ മാത്രം എപ്പോഴും 'ഉയര്‍ന്നവനും' മറ്റൊരും കൂട്ടര്‍ എപ്പോഴും 'താഴ്നവനും' അല്ല എന്നതുതന്നെയാണ്‌. ഈഴവര്‍ അവര്‍ണ വിഭാഗത്തില്‍ പെടും എന്നാണ്‌ പൊതു ധാരണ, എന്നാല്‍ പുലയന്റെയും ചെറുമന്റെയും കണക്കന്റെയും കാര്യം വരുമ്പോള്‍ ഈഴവനിലെ സവര്‍ണന്‍ ഉണര്‍ന്നുവരും. കേരളത്തിലെ എക്കാലത്തെയും വലിയ സാമൂഹ്യവിപ്ലവമായി എടുത്തുകാണിക്കപ്പെടുന്ന ഒരു സംഭവമാണ്‌ സഹോദരന്‍ അയ്യപ്പന്‍ നടത്തിയ പന്തിഭോജനം. (കേരളത്തില്‍ ഇന്നത്തെ സാഹചര്യത്തില്‍ അത് ഒരു വിപ്ലവം പോയിട്ട് സാമൂഹ്യ സേവനം പോലുമല്ല; എന്നാല്‍ മനസ്സുകളില്‍ ഇന്നുമുള്ള ജാതിബോധം യാഥാര്‍ത്ഥ്യമാണ്‌). അന്ന് 'അവര്‍ണ ജാതിക്കാര്‍' ആയിരുന്ന ഈഴവര്‍ തന്നെയാണ്‌ സഹോദരന്‍ അയ്യപ്പനെ 'പുലയനയ്യപ്പന്‍' എന്ന് വിളിച്ച് 'ബഹുമാനിച്ചത്'. ഈയിടെ നായരായ എന്റെ ഒരു സുഹൃത്തിന്‌ പണ്ണന്വേഷിച്ചപ്പോള്‍ 'വിളക്കിത്തല' പറ്റില്ല എന്നാണഭിപ്രായം. 'കണക്കനായ' ഒരു സുഹൃത്ത് ഒരു സ്വകാര്യസംഭാഷണത്തില്‍ പറഞ്ഞു: അവര്‌ ഞങ്ങളെ കൂട്ടരല്ല, ചെറമക്കളാ, അതോണ്ട് അത് (കല്യാണാലോചനയ്ക്ക്) പറ്റൂല. ആദിവാസികളില്‍ കുറിച്യര്‍ സവര്‍ണരും പണിയര്‍ അവര്‍ണരുമാണ്‌.

സവര്‍ണനായി ജനിച്ച ഒരാള്‍ അയാളുടെ മനസ്സില്‍ അടിയുറച്ച ജാതിബോധത്തെ കുടഞ്ഞെറിയാന്‍ ശ്രമിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വരികയും ചെയ്യുമ്പോള്‍ അയാളെ ആക്ഷേപിച്ച് വീണ്ടും സവര്‍ണനാക്കാന്‍ ശ്രമിക്കുന്നതിന്റെ ഉദ്ദേശശുദ്ധി മനസ്സിലാകുന്നില്ല. ഒരാള്‍ യിക്തിവാദിയയി മാറുമ്പോള്‍ അയാളുടെ മനസ്സിനെ ബോധപൂര്‍വ്വം തന്റെ ബോധത്തിന്റെ കെട്ടുപാടുകളില്‍ നിന്നും മുക്തനാക്കാന്‍ ശ്രമിക്കുന്നു, ഇത് വളരെ ശ്രമകരമാണ്‌. ഒരു നല്ല യുക്തിവാദിക്കും സ്തീകളുടെ ചാരിത്ര്യശുദ്ധി സംബന്ധിച്ച്‌ മനസ്സിലുറച്ചുപോയ ബോധത്തില്‍ നിന്ന് അത്ര പെട്ടെന്നൊന്നും മുക്തനാകാന്‍ കഴിഞ്ഞെന്നുവരില്ല, അതിന്‌ അയാളെ കണന്നാക്രമിക്കുയല്ല വേണ്ടത്‌. മറിച്ച്‌ അയാള്‍ ഇതുവരെ ആര്‍ജിച്ച ബോധത്തെ അഭിനന്ദിക്കുകയാണ്‌. ഏത് യുക്തിവാദിയുടേയും മനസ്സില്‍ അയാള്‍ ജനിച്ചുവളര്‍ന്ന സാഹചര്യത്തിന്റെ സ്വാധീനം ബാക്കിയുണ്ടാകാം. അയാളുടെ ബോധത്തിന്റെ വേരുകളെ പൂര്‍ണമായും പറിച്ചെടുക്കാന്‍ കഴിഞ്ഞെന്നുവരില്ല, എത്രമാത്രം അയാള്‍ക്ക് അഗ്രഹമുണ്ടായാലും.

ജാതിയൊട്ടുമില്ലെന്നഹങ്കരിക്കുന്ന ഇസ്ലാമില്‍ ഒരു 'തങ്ങളും' 'ഒസ്സാനെ' കല്യാണം കഴിക്കാറില്ല. അവര്‍ണനെ കെട്ടിപ്പിടിച്ചുമ്മകൊടുക്കാന്‍ വെമ്പല്‍ കൊല്ലുന്ന ഒരു ജമാ അത്തുകാരനും അവന്റെ സവര്‍ണബോധത്തില്‍ നിന്നും മുക്തനല്ല.

യുക്തിവാദിയില്‍ അവശേഷിക്കുന്ന സവര്‍ണബോധത്തെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അയാല്‍ സ്വയം അത് തന്നില്‍ നിന്നും കുടഞ്ഞുകളയാന്‍ സന്നദ്ധനായവനാണെന്ന് അംഗീകരിക്കുക. ഒപ്പം വിമര്‍ശകരായി അരങ്ങുവാഴുന്ന എല്ലാവരും സ്വന്തം ഉള്ളില്‍ ഇപ്പോഴും 'സവര്‍ണബോധ'ത്തിന്റെ അംശം ബാക്കിനില്‍ക്കുന്നുണ്ടൊ സ്വയം വിലയിരുത്തുക. കാരണം സ്വയം വിമര്‍ശനബുദ്ധ്യാ വിലയിരുത്തമ്പോള്‍ എനിക്കുള്ളില്‍ ഇനിയും ബാക്കിയുള്ള ആ ബോധത്തെ ഇന്നും തിരിച്ചറിയുന്നവനും അതില്‍ നിന്നും കുതറിമാണാന്‍ ശ്രമിക്കുന്നവനുമാണ്‌ ഞാന്‍.

ചിന്തകന്‍ said...
This comment has been removed by the author.
ചിന്തകന്‍ said...

[[ജാതിയൊട്ടുമില്ലെന്നഹങ്കരിക്കുന്ന ഇസ്ലാമില്‍ ഒരു 'തങ്ങളും' 'ഒസ്സാനെ' കല്യാണം കഴിക്കാറില്ല. അവര്‍ണനെ കെട്ടിപ്പിടിച്ചുമ്മകൊടുക്കാന്‍ വെമ്പല്‍ കൊല്ലുന്ന ഒരു ജമാ അത്തുകാരനും അവന്റെ സവര്‍ണബോധത്തില്‍ നിന്നും മുക്തനല്ല. ]]

പ്രിയ സുശീൽ

ഇസ്ലാമിൽ തങ്ങളും ഒസ്സാനും എന്നിങ്ങനെ ജാതി തിരിവൊന്നുമില്ല.
എന്നാൽ ഇന്ത്യയിലെ, പ്രത്യേകിച്ച് ചില മുസ്ലീംങ്ങൾക്കിടയി വളരെ അപൂർവ്വമായി ഇങ്ങനെയൊന്നുണ്ടാവാം. അത് ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ സ്വാധീനത്തിൽ ഉണ്ടാ‍യത് എന്ന്മാത്രമേ പറയാൻ പറ്റൂ.


ഇസ്ലാമിന് ഇക്കാര്യത്തിൽ ഒറ്റ തിയറിയേ ഉള്ളൂ. “മനുഷ്യരൊക്കെ ആദമിൽ നിന്നും,ആദമോ മണ്ണിൽ നിന്നും”

ഏതാനും ചിലർ പ്രദേശികമായി ചെയ്യുന്നതിനെ ഇസ്ലാമിക നിയമത്തിന്റെ ഭാഗമായിട്ടവതരിപ്പിക്കുന്ന യുക്തിവാദം ഏതായും നല്ല രീതിയല്ല എന്നു സൂചിപിക്കട്ടെ.


ഇങ്ങനെയൊരു വിവേചനം ഉണ്ടാവുകയാണെങ്കിൽ അത് വേണ്ടിയിരുന്നത് മക്കയിലും മദീനയിലും ആണ്. അവിടെ പണ്ഡിതനും പാമരനും പാവപെട്ടവനും പണക്കാരനും എല്ലാം ഒരേ സ്വഫിൽ നിന്ന് തന്നെയാണ് നമസ്കരിക്കുന്നത്. ഇനി താങ്കൾ സൂചിപിച്ച ഒരു ‘ഒസ്സാൻ‘ ആണ് നമസ്കാരത്തിന് നേതൃത്വം നൽകുന്നതെങ്കിൽ അദ്ദേഹത്തിന്റെ പിന്നിൽ തങ്ങളും സയ്യിദും പണ്ഡിതനും രാജാവും ഭരണാധികാരിയും എല്ല്ലാം നിന്നു നമസ്കരിക്കാൻ ബാധ്യസ്ഥരാണ്.

Joker said...

സുശീലെ,

ജബ്ബാര്‍ മാഷിന്റെ വഅളായിരിക്കും അല്ലെ. തങ്ങന്മാര്‍ എന്നു പറയുന്ന മുസ്ലിം സവര്‍ണര്‍. ഇവിടെയുള്ള പുളീച്ച സവര്‍ണതയുടെ ബാക്കി പത്രമാണ്. അത് കൊണ്ടാണ് ശിഹാബ് തങ്ങള്‍ മരിച്ചപ്പോള്‍ കേരളത്തില്‍ കണ്ണീര്‍ പുഴയൊഴുകിയത്. ഇസ്ലാമിക അടിസ്ഥാന പ്രമാണങ്ങളില്‍ എവിടെയും ഒസാനോ, തങ്ങളോ എന്നൊന്നും ഇല്ല. അഹ് ലു ബൈത്ത് എന്നും പറഞ്ഞ് നടക്കുന്ന ഒരു കൂട്ടം സവര്‍ണ ധനികരാണ് തങ്ങള്‍ തങ്ങന്‍ മാരാണ് എന്ന് പറഞ്ഞ് നടന്നത്. പക്ഷെ തങ്ങള്‍ കുടുംബത്തിലെ ആണുങ്ങള്‍ പുറത്ത് നിന്ന് പെണ്ണിനെ കെട്ടും. പെണ്‍ കുട്ടികളെ പുറത്തേക്ക് കെട്ടിച്ചു കൊടുക്കില്ല. ഒസ്സാന്‍ മാരെ വില കുറഞ്ഞവരായി കണ്ട്റ്റവരും ഈ പറഞ്ഞ തങ്ങള്‍ മാഹാത്മത്തിന്റെ ആളുകളാണ്. ഇതൊക്കെ ഇസ്ലാമിക വിരുധ്ധമാണ് എന്ന് പറഞ്ഞ് രംഗത്ത് വന്നവരാണ് ജമാ അത്ത് കാരും, കേരളത്തിലെ സലഫീ പ്രസ്ഥാനവുമെല്ലാം. ഇത്തരം വിഭാഗീയതയെ എതിര്‍ക്കുന്ന ജമാ അത്തിന് തന്നെ അവസാനം സുശീല്‍ ഇട്ട് കൊട്ടി. സുശീല്‍ ബുദ്ധി ഇല്ലേ അതോ ഏതോ പോങ്ങന്‍ അത് പണയം വെച്ചോ. അല്പം അന്വേഷിച്ചിട്ടാണ് ഇതൊക്കെ പറയുന്നതെങ്കില്‍ ഇങ്ങനെ അബദ്ധങ്ങള്‍ എഴുതി വെക്കില്ല. ജബ്ബാര്‍ വ അള് കേട്ട് ഗീര്‍വാണങ്ങള്‍ തൊടുത്തു വിട്ടാല്‍ അപഹാസ്യനായി പോകും സുശീലെ. യുക്തിവാദികളെ ആസ്ഥാന മന്ദ ബുദ്ധികള്‍ എന്ന് വിളിച്ഛും തുടങ്ങേണ്ട സമയം അതിക്രമിച്ചോ എന്ന് സംശയം.

ChethuVasu said...

പ്രിയ സായി കിരണ്‍,

സുഹൃത്തേ ,താങ്കള്‍ക്ക് മനോ വിഷമം ഉണ്ടാക്കിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു . തീര്‍ച്ചയായും താങ്കളുടെ ബോല്ഗില്‍ ചിത്രകാരന്‍ ഇട്ട ലിങ്ക് ഞാന്‍ ശ്രദ്ധിച്ചില്ലായിരുന്നു . That should explain how Mr vayanakkaran came to comment on this .അതെ സമയം താങ്കളുടെ മനവീയതയുടെയും മാന്യതയും ഒപ്പം അംഗീകരിച്ചു കൊണ്ടു തന്നെയാണ് എന്റെ സംശയങ്ങള്‍ പ്രകടിപ്പിച്ച്ചത് അന്ന് കൂടി പറയട്ടെ . പ്രത്യേകിച്ചും താങ്കളുടെ ബ്ലോഗ്‌ വായിച്ചു അതില്‍ ഒരു പാട് നല്ല ചിന്തകള്‍ കണ്ടത് കൊണ്ടുമാണ് .

അതേസമയം , താങ്കളുടെ ഫോല്ലോവര്‍ ആയ ആള്‍ , അതായതു പ്രുപക്ഷേ താങ്കളുടെ ബ്ലോഗുകള്‍ ഇഷ്ടപ്പെട്ന്ന ആള്‍ താങ്കളില്‍ നിന്ന് എത്ര വിഭിന്നമായ , താങ്കളുടെ മാനവിക ആശയങ്ങളുമായി ഒട്ടും യോജിക്കാത്ത അഭിപ്രായമാണല്ലോ പ്രകടിപ്പിക്കുന്നത് എന്നോര്‍ക്കുബോള്‍ ദുഖവും നിരാശയും തോന്നുന്നു .

ഏതായാലും താങ്കളുടെ നല്ല മനസ്സിന് നന്ദി . തെറ്റിധാരണയെ തിരുത്തിയതിനും . ത്തകളുടെ ബ്ലോഗുകള്‍ ആളുകള്‍ വായിക്കുക മാത്രമല്ല അതില്‍ നിന്നും ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് സാധിക്കട്ടെ എന്നും ആശംസിക്കുന്നു

സുശീല്‍ കുമാര്‍ said...

ചിന്തകന്‍, ജോക്കര്‍,

ഞാന്‍ ഒരു സാമൂഹ്യയാഥാര്‍ത്ഥ്യത്തെ പച്ചയായി അവതരിപ്പിക്കുകയാണ്‌ ചെയ്തത്. ഇസ്ലാമിനെയോ മുസ്ലിംകളെയൊ ആഷേപിക്കാനായി ഇവിടെ ഒന്നും പറഞ്ഞില്ല. 'ഒസ്സാനും' 'തങ്ങളും' എവിടേനിന്ന് വന്നതായാലും ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യമാണ്‌ എന്ന് നിങ്ങളും അംഗീകരിക്കുന്നുവെന്നാണ്‌ നിങ്ങളുടെ കമന്റുകളില്‍ നിന്നും മനസ്സിലാകുന്നത്. അത്രയേ ഞാനും ഉദ്ദേശിച്ചുള്ളു. എന്റെ ഉള്ളില്‍ ചിലപ്പോഴെങ്കിലും തികട്ടി വരാറുള്ള 'സവര്‍ണമനസ്സിനെ' സ്വയം വിമര്‍ശനബുദ്ധ്യാ വിലയിരുത്താനുള്ള സാമാന്യബോധം എനിക്കുണ്ടെന്നിരിക്കെ, ജോക്കറിന്റെ തെറിയഭിഷേകങ്ങള്‍ക്കുമുന്നില്‍ ഞാന്‍ പതറേണ്ടതില്ലല്ലോ?

"ഒപ്പം വിമര്‍ശകരായി അരങ്ങുവാഴുന്ന എല്ലാവരും സ്വന്തം ഉള്ളില്‍ ഇപ്പോഴും 'സവര്‍ണബോധ'ത്തിന്റെ അംശം ബാക്കിനില്‍ക്കുന്നുണ്ടൊ സ്വയം വിലയിരുത്തുക. "- ഈ വാക്കുകള്‍ നിങ്ങളൊടാണെന്ന് കരുതി വിഷമിക്കണ്ട. അത് ചിത്രകാരനോടുകൂടിയാണെന്ന് അദ്ദേഹത്തിന് മനസ്സിലാകും. അതിന്‌ ദുരുദ്ദേശമൊട്ടുമില്ല, സ്വന്തം ഉള്ളിലേക്ക് കളങ്കമില്ലാതെ നോക്കാന്‍ സഹായിക്കുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി. ജോക്കര്‍ എനിക്കും ജബ്ബാര്‍ മാഷ്ക്കുമെതിരെ ചൊരിഞ്ഞ എല്ലാ സദ്വചനങ്ങളും അവഗണിക്കുന്നു. ആരോഗ്യകരമായ ചര്‍ച്ച തുടരട്ടെ.

ചിന്തകന്‍ said...

[[ഞാന്‍ ഒരു സാമൂഹ്യയാഥാര്‍ത്ഥ്യത്തെ പച്ചയായി അവതരിപ്പിക്കുകയാണ്‌ ചെയ്തത്. ]]

പ്രിയ സുശീൽ

(താങ്കളുടെ ഉദ്ദേശ ശുദ്ധിയെ ഞാൻ സംശയിക്കുന്നില്ല.)

അങ്ങിനെ സാമൂഹ്യ യാഥാർഥ്യത്തെ പച്ചയായി അവതരിപ്പിച്ചു എന്നുള്ളതല്ല ഇവിടെ പ്രശ്നം.
എന്താണ് താങ്കൾ പറഞ്ഞത് ഒന്നു കൂടി ഇവിടെ ഉദ്ധരിക്കാം...

[[ജാതിയൊട്ടുമില്ലെന്നഹങ്കരിക്കുന്ന ഇസ്ലാമില്‍ ഒരു 'തങ്ങളും' 'ഒസ്സാനെ' കല്യാണം കഴിക്കാറില്ല. ]]

ഇസ്ലാമിൽ തങ്ങളും ഒസ്സാനും എന്ന ഒരു സങ്കല്പമുണ്ടെന്നാണ് ഇത് ധ്വനിപ്പിക്കുന്നത്. ഇതിനോടാണ് എന്റെ വിയോജനം. ചിലമുസ്ലീങ്ങൾക്കിടയിൽ അങ്ങിനെ ചില ആചാരങ്ങളുള്ളതിനെ ഞാൻ നിഷേധിച്ചുട്ടുമില്ല. ‘ഇസ്ലാമിൽ‘ എന്നാക്കി, ഏതാനും മുസ്ലീങ്ങളിൽ പ്രാദേശികമായുള്ള ഒരു ആചാരത്തെ സാമാന്യവത്ക്കരിക്കുന്നത് തെറ്റായ ഒരു പ്രവണതയാണെന്ന് ചൂണ്ടിക്കാണിക്കാനാണ് ഞാൻ ശ്രമിച്ചത്.

താങ്കൾ വീണ്ടും ആ പ്രസ്ഥാവനയെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്.

ChethuVasu said...

സുശീല്‍ കുമാറിന്റെ അഭിപ്രായത്തോട് ഏതാണ്ട് പൂര്‍ണമായിത്തന്നെ യോജിക്കുന്നു . മറ്റുള്ളവരോട് പറയാനുള്ളത് ""Proof of the pudding is in the eating and not in the recipe " എന്നുമാണ് .

ഒരു ഇറച്ചി വെട്ടുകാരന്‍ പ്രതിദിനം 500 രൂപ ഉണ്ടാക്കുന്നു എന്നിരിക്കിട്ടെ , അതെ സമയം ഒരു പ്യൂണ്‍ പ്രതിദിനം 200 രൂപ നേടുന്നു എന്നും ഇരിക്കട്ടെ . അങ്ങനെയെങ്ങില്‍ , നമ്മുടെ ഇടയിലുള്ള ഒരു സാധാരണ മുസ്ലിം സുഹൃത്ത് ഏതു ജോലി ജോലി തിരഞ്ഞെടുക്കും എന്ന് അറിയാന്‍ താത്പര്യമുണ്ട് . സമൂഹത്ത്ലേക്ക് കണ്ണോടിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്‌ പൊതുവില്‍ പ്യൂണ്‍ ജോലി ആണ് സ്വാകര്യമെന്നാണ് . അത് ഒരു പക്ഷെ കുറഞ്ഞ വേതനമേ പ്രദാനം ചെയ്യുന്നുല്ലോ എങ്കിലും . അതിന്റെ കാരണം തൊഴിലുകള്‍ തമ്മിലുള്ള ഭേദചിന്ത അല്ലെ ? ഈ ഭേദചിന്ത തന്നെയല്ലേ സവര്‍ണ ജാതി വ്യവസ്ഥയുടെയും അടിസ്ഥാനം . അപ്പോള്‍ ജാതി പ്രകടമായി നിരാകരിക്കുമ്പോഴും ജാതിയുടെ (ജാത്യഭിമാനത്ത്തിന്റെ ) ആണിക്കല്ലായ ഭേദചിന്ത (തൊഴില്‍ പരമായ) ഉപേക്ഷിക്കാന്‍ ഏതു മതക്കാര്‍ക്കും ഇതുവരെ സാധ്യമായിട്ടില്ല എന്ന് തന്നെയല്ലേ ... കതിരിന്മേല്‍ വളം വച്ച് കാത്തിരുന്നാല്‍ എന്ത് കാര്യം..? കൊയ്യുന്നത് വെറും പാഴക്കതിരായി പോകില്ലേ..? വളം വെക്കേണ്ടത് മണ്ണില്‍ അല്ലെ ..? മനസ്സില്‍ അല്ലെ...?

(മുകളില്‍ പറഞ്ഞതില്‍ പ്യൂണ്‍ ജോലിക്ക് പകരം stetionary കട നടത്തിപ്പ് തുടങ്ങിയ "മാന്യമായ" മറ്റു ജോലികള്‍ കൊണ്ടു replace ചെയ്യാവുന്നതാണ് )

ഇനി ആ പ്യൂണ്‍ അയാളുടെ മകള്‍ക്ക് കല്യാണാലോചനകള്‍ ക്ഷണിച്ചാല്‍ , , തന്റെ മകളെ കൂടുതല്‍ നന്നായി പരിരക്ഷിക്കാന്‍ കഴിയുന്ന സാമാന്യ ഭേദപ്പെട്ട സാമ്പത്തിക അവസ്ഥയുള്ള ഇറച്ചി വെട്ട്കരറെ മകനെ ആയിരിക്കുമോ ..അതല്ല , മറ്റൊരു പ്യൂണിന്റെ മകനെ ആയിരിക്കുമോ അയാള്‍ മരുമകനായി ആഗ്രഹിക്കുന്നത് ..? ഇനി ഒരു മതപന്ടിതന്റെ കുടുബത്തിലെക്കാന് മകളെ കല്യാണം കഴിക്കുന്നതെങ്ങില്‍ അയാള്‍ കൂടുതല്‍ ആഹ്ലദിക്കുമോ..?അതില്‍ കൂടുതല്‍ അഭിമാനിക്കുമോ ..? എങ്കില്‍ എന്തുകൊണ്ട്..?

ഭേദചിന്തയുടെ ആണിക്കല്ലിളക്കാന്‍ അത്ര എളുപ്പമല്ല എന്നല്ലേ ഇതിന്റെ ഒക്കെ അര്‍ത്ഥം - മനുഷ്യന്‍ മനുഷ്യത്വത്ത്തിലേക്ക് എത്താന്‍ , ഇന്യും ഒരുപാടു ദൂരം പോകേണ്ടിയിരിക്കുന്നു എന്ന് സാരം . അതിനു ഇത് വരെ കഴിച്ച മരുന്ന് പോര എന്ന് മനസ്സിലാക്കി പുതിയ മരുന്നുകള്‍ സ്വീകരിക്കെന്റിയിരിക്കുന്നു ...

പണ്ടൊരാള്‍ പറഞ്ഞത് പോലെ " മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി " . അതെ മനുഷ്യന്‍ കൂടുതല്‍ മനുഷ്യത്വം,മാനവികത ആര്‍ജിക്കുന്നതിനെയാണ് മനുഷ്യന്‍ നന്നാവുക എന്ന് പറയുന്നത്

നല്ലത് വരട്ടെ ..!!

chithrakaran:ചിത്രകാരന്‍ said...

സുശീല്‍ കുമാര്‍ പറഞ്ഞിടത്താണു സത്യം.
ആ തെളിഞ്ഞ ചിന്തക്ക് അഭിനന്ദനങ്ങള്‍ !!!

എത്രമാത്രം ഭേദചിന്തയെ/ജാതിമത ചിന്തയെ നാം സ്വന്തം മനസ്സില്‍ നിന്നും
തകര്‍ത്തെറിഞ്ഞാലും നമ്മുടെ ചിന്ത പൂര്‍ണ്ണമായി ശുദ്ധീകരിക്കപ്പെട്ടു എന്ന് ആര്‍ക്കും അവകാശപ്പെടാനാകുമെന്ന് തോന്നുന്നില്ല. കാരണം നമ്മുടെ മനസ്സിന് ചുരുങ്ങിയത് ഈ ദൃശ്യപ്രപഞ്ചത്തോളമെങ്കിലും (വലിപ്പം ആപേക്ഷികം)വലിപ്പമുണ്ട്. അതിന്റെ മുക്കും മൂലയിലും എത്തുകപോയിട്ട്, പ്രധാന തെരുവുകളെങ്കിലും ശുചീകരിക്കുക എന്നതുപോലും കനത്ത ജോലിയാണ്. ഈ ജോലിഭാരം പേടിച്ച് സ്വന്തം മനസ്സിലേക്ക് കാലെടുത്തുകുത്താന്‍ പോലും ഭയമുള്ളവരാണ് മാനവികതക്കു പകരം കുപ്പിവെള്ളം( ആത്മീയത പ്ലാസ്റ്റിക്ക് കുപ്പിയില് !!
)പോലുള്ള റെഡിമെയ്ഡ് മത ആത്മീയതയുടെ അഡിക്റ്റുകളായി സമൂഹത്തില്‍ മത/പാര്‍ട്ടിരാഷ്ട്രീയ ചിഹ്നങ്ങളുമണിഞ്ഞ് അടിമക്കൂട്ടങ്ങളായി കാണപ്പെടുന്നത് !

ഈ കൂട്ടത്തില്‍ യുക്തിവാദികളെപ്പോലും കാണേണ്ടിവരുന്നു എന്നതാണ് ചിത്രകാരനെ അതിശയിപ്പിച്ചത്.

കുറച്ച് അമ്മാവന്മാരായ/കാരണവന്മാരായ നേതൃത്വത്തെ ഉള്‍ക്കൊള്ളുന്ന ഒരു പഴയ മക്കത്തായ വ്യവസ്ഥിതിയിലുള്ള നായര്‍ തറവാടായാണ് കേരളത്തിലെ/ഇന്ത്യന്‍ യുക്തിവാദി പ്രസ്ഥാനത്തെ കാണാനാകുന്നത്. യുക്തിവാദികളെ വരിയുടച്ച് ജീര്‍ണ്ണമായ വരട്ടുവാദ തൊഴുത്തില്‍ കെട്ടാനല്ലാതെ നിലവിലുള്ള പാരംബര്യ കാരണവന്മാര്‍ക്കും,യുക്തിവാദി പ്രസ്ഥാനത്തിന്റെ ഉടമകള്‍ക്കും മറ്റൊന്നും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല.തികച്ചും ഷണ്ഢര്‍ !!! ഇവര്‍ ആകെ ചെയ്യുന്നത് കൃസ്തു ജിവിച്ചിരുന്നില്ല, ബുദ്ധന്‍ ചത്തിട്ടില്ല,ദൈവത്തിനു മൂത്രമൊഴിക്കാനാകില്ല,പൊന്നാനീലെ മോമ്മാക്കക്ക് പ്രാന്തുണ്ടായിരുന്നു(കൈ വെട്ടുമോ എന്ന് ഭയന്ന് പേരു വ്യക്തമാക്കാതിരിക്കുകയാണ് :),കൃഷ്ണന്‍ വയഗ്ര ഉപയോഗിച്ചിരുന്നില്ല... തുടങ്ങിയ പുസ്തകങ്ങള്‍ തല്ലിക്കൂട്ടി ശ്രദ്ധേയരായ എഴുത്തുകാരായി സായൂജ്യമടയുകമാത്രമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

അച്ഛന്‍ ഇടമറുകില്‍ നിന്നും മോന്‍ ഇടമറുകിലേക്കും, പവനനില്‍ നിന്നും കലാനാഥനിലേക്കും വീട്ടുകാരണവരുടെ സ്ഥാനങ്ങള്‍ പാരംബര്യാധിഷ്ഠിതമായി കൈമാറുക എന്നതൊഴിച്ച് മറ്റൊരു ആശയപരമായ വളര്‍ച്ചയും,സംഘടനാപരമായ വികാസവും 30 വര്‍ഷത്തെ യുകതിവാദി കളെക്കുറിച്ചുള്ള (അലസ) നിരീക്ഷണത്തില്‍ ചിത്രകാരനു കാണാനാകുന്നില്ല.

പെന്‍ഷന്‍പറ്റി മൂത്തുനരച്ച് മണ്ണൂര്‍ക്ക് കെട്ടിയെടുക്കുന്നതുവരെ കെട്ടിപ്പിടിച്ചിരിക്കാനുള്ള ഒരു നേരമ്പോക്ക് അക്ഷരശ്ലോക സദസ്സു മാത്രമാകുന്നില്ലേ യുക്തിവാദി പ്രസ്ഥാനങ്ങളും സംഘടനകളും ?

മാനവികതയുടെ നവംനവങ്ങളായ ആശയങ്ങള്‍കൊണ്ട് തീളച്ചു മറിയേണ്ട ഒരു പ്രസ്ഥാനം,പുതിയ പുതിയ ശാസ്ത്രജ്ഞരും,ചിന്തകരും പൊട്ടിവിടരേണ്ടതായ ഒരു വേദി,സമൂഹത്തെ ഒന്നായി കണ്ട്,സമൂഹത്തിനു ചിന്താപരമായ നേതൃത്വം കൊടുക്കേണ്ട പ്രസ്ഥാനം, പിന്നോട്ടു തിരിഞ്ഞ് മതങ്ങള്‍ക്കെതിരെ ഭയങ്കര ചിന്താശേഷിയുള്ള വിഭാഗമായി സ്വയം അടയാളപ്പെടുത്തി, ആശ്വസിച്ച്, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട്, പൊതുധാരാ വിരുദ്ധരായി,അസ്പര്‍ശ്യരായി,പരിഹാസ്യരായി,നടന്നു നീങ്ങുന്ന ദയനീയ ചിത്രം ഇത്രയും കാലം യുക്തിവാദികള്‍ക്ക് സ്വന്തം മനസ്സില്‍നിന്നും സ്വയം കണ്ടെടുക്കാനായില്ലെന്നത് എന്തൊരു ഭീമാബദ്ധമാണ് ?
നേരത്തെ പറഞ്ഞ നമ്മുടെ മനസ്സിന്റെ തന്നെ മുറ്റം പോലും അടിച്ചു വൃത്തിയാക്കാനുള്ള ആത്മവിമര്‍ശന ബോധം പോലും നമുക്ക് പലപ്പോഴും അന്യമാണെന്ന് മനസ്സിലാക്കാന്‍ വിചാരശൂന്യനായ കൈവെട്ടുകേസിലെ ഒരു മതഭീകരനായിരിക്കും നമ്മേ സഹായിക്കുക.
സ്വന്തം മനസ്സില്‍ വിമര്‍ശനവിധേയമല്ലാത്ത ധാരാളം സ്വാര്‍ത്ഥ തുരുത്തുകളോ വന്‍‌കരകളോ,ഗാലക്സികളോ ഉണ്ടെന്ന് സ്വയം തിരിച്ചറിയുക,അംഗീകരിക്കുക(അതില്ലാത്തവരാണ് മാനവികതയുടെ പുറത്തേറി സവര്‍ണ്ണ/അവര്‍ണ്ണ തൊഴുത്തുകളില്‍ തിരിച്ചെത്തുന്നത്.) എന്നതാണ് ഒരു സത്യാന്വേഷകന്റെ ഏറ്റവും പ്രധാനപ്പെട്ട കടമ.
മേല്‍പ്പറഞ്ഞതെല്ലാം ഈ ദുഷ്ടന്‍ ചിത്രകാരനും ബാധകമാണ്.ഹഹഹഹഹ.......... !!!!

ജയരാജ്‌മുരുക്കുംപുഴ said...

ee arogyakaramaya charchaykku thudakkamitta chithrakaranu abhinandanangal......

Anonymous said...

"സവര്‍ണനായി ജനിച്ച ഒരാള്‍ അയാളുടെ മനസ്സില്‍ അടിയുറച്ച ജാതിബോധത്തെ കുടഞ്ഞെറിയാന്‍ ശ്രമിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വരികയും ചെയ്യുമ്പോള്‍ ....."
എന്ന സുശീലിന്റെ അഭിപ്രായം ശ്രദ്ധിച്ചു. യുക്തിവാദി സംഘത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും ശാസ്ത്രസാഹിത്യ പരിഷത്തിലും മറ്റും പ്രവര്‍ത്തിക്കുന്ന അവര്‍ണര്‍ വരെ ജാതിസംവരണ വിരോധികളാകുന്ന കാഴ്ച്ചയാണു പൊതുവില്‍ കാണുന്നത്.(ഉദാ. കലാനാഥന്‍).സവര്‍ണര്‍ പിന്നെ ജാതി സംവരണത്തെയും ജാതി സംവരണത്തെയും അനുകൂലിക്കുന്ന പ്രശ്നം തന്നെ വരുന്നില്ല. ഇതെന്തുകൊണ്ടെന്ന് സുശീല്‍ ആലോചിച്ചിട്ടുണ്ടോ ?

പാര്‍ത്ഥന്‍ said...

ചിന്തകൻ - പറഞ്ഞു :

ഇസ്ലാമിൽ തങ്ങളും ഒസ്സാനും എന്ന ഒരു സങ്കല്പമുണ്ടെന്നാണ് ഇത് ധ്വനിപ്പിക്കുന്നത്. ഇതിനോടാണ് എന്റെ വിയോജനം.

ചിന്തകാ‍ാ‍ാ..
മൂന്നു മാസം മുമ്പ് മലപ്പുറം ജില്ലയിൽ ഉണ്ടായ ഒരു കല്യാണ വിശേഷം പറയാം. ഒരു സാധാരണ സാമ്പത്തിക നിലയിലുള്ള ഒരു മുസ്ലീം തറവാട്ടിലെ പെൺകുട്ടിക്ക് ഗൾഫിൽ പോയി പുതുപ്പണക്കാരനായ ഒരു ഒസ്സാരുവീട്ടിലെ പയ്യന്റെ ആലോചന വന്നു. തറവാട്ടുകാരൻ (തങ്ങളൊന്നുമല്ല) ഉടൻ തന്നെ പറഞ്ഞു, ഇത് ഞമ്മക്ക് പറ്റൂല്ല. ഇതിന് സമത്വസുന്ദരവർണ്ണവിവേചനം എന്നു പറയാമോ ?

പെട്ടെന്ന് എടുത്തു കളയാവുന്നതിലും ആഴത്തിൽ കിടക്കുന്ന ഒരു നൂലാമാലയാണ് ഈ ജാതി ചിന്ത. അത് എടുത്തു കളഞ്ഞിട്ട് എന്തെങ്കിലും വിപ്ലവം നടക്കുമെങ്കിൽ ആവട്ടെ. പക്ഷെ നമുക്ക് ഒരു കാര്യം ചെയ്യാനാകും. ഈ വ്യവസ്ഥിതിയിൽ നിന്നുകൊണ്ടു തന്നെ സർക്കാർ അനുവദിക്കുന്ന സഹായങ്ങളെങ്കിലും അത് ആവശ്യമുള്ള ദളിത-ആദിവാസി തുടങ്ങിയ വർഗ്ഗങ്ങൾക്ക് എത്തിച്ചുകൊടുക്കാൻ മനസ്സുള്ളവരായിരുന്നാൽ മതി. യോഗ്യതയുള്ളവർ താനെ നന്നായിക്കോളും. എല്ലാവരും മനുഷ്യരാണെന്ന തോന്നൽ ഇലക്ഷൻ ഇല്ലാത്തപ്പോഴും ഉണ്ടായിരിക്കുക.

Baiju Elikkattoor said...

:)

<-----> said...

ഇസ്ലാം തത്ത്വസംഹിതയില്‍ ജാതീയത ഇല്ല എന്നത് സത്യം തന്നെയാണ്. പണ്ഡിതനെന്നോ പാമരനെന്നോ വേര്‍തിരിവില്ലാതെ, വെറുമൊരു സാധാരണക്കാരന്‍ നേതൃത്വം നല്‍കിയാലും പിന്നില്‍ നിന്ന് നമസ്ക്കരിക്കുന്ന സൗദി രാജാവ് തന്നെയാണ് അതിന്‍റെ ഏറ്റവും വലിയ ഉദാഹരണം എന്ന് മതവാദികള്‍ ചൂണ്ടിക്കാണിക്കുന്നു. കുറെ കൂടി മുന്നോട്ടു പോയാല്‍ മെക്കയില്‍ ജാതിമതഭേദമന്യേ എല്ലാവരും പ്രാര്‍ഥനാനിരതരാകുന്നു എന്ന് കാണാം. എന്നാല്‍ ഇസ്ലാമിന്റെ ഈറ്റില്ലമായ സൗദി അറേബ്യയില്‍ തന്നെ വിഭാഗീയ (ജാതീയത എന്ന് വിളിക്കുന്നതില്‍ തെറ്റില്ല) വേര്‍തിരിവുണ്ട്. അവിടെ നജ്രാന്‍ പോലുള്ള സ്ഥലങ്ങളിലെ 'ബദുക്കള്‍' എന്ന് കളിയാക്കി വിളിക്കപ്പെടുന്ന കറുത്തവരെ വിവാഹം ചെയ്യാന്‍ ഉന്നതകുലജാതര്‍ തയ്യാറല്ല എന്നത് ഞാന്‍ നേരിട്ടറിഞ്ഞ സത്യമാണ്. അറേബ്യന്‍ മീഡിയ രംഗത്ത് ജോലി ചെയ്യുന്ന സമയത്ത് സൗദി സുഹൃത്തുക്കളുടെ വിവാഹങ്ങളില്‍ പങ്കെടുത്ത പരിചയത്തില്‍ നിന്നും അറിഞ്ഞ വസ്തുതയാണിത്. അവരെ 'ബദുക്കള്‍' എന്ന് വിളിച്ചു പരിഹസിക്കുന്ന സൗദി സുഹൃത്തുക്കള്‍ എന്‍റെ എന്‍റെ സുഹൃദ് വലയത്തില്‍ തന്നെ ഉണ്ടായിരുന്നു. നമ്മുടെ നാട്ടിലെ ആദിവാസികളെ ഓര്‍മിപ്പിക്കും വിധം ഒരു പ്രത്യേക സംസ്കാരവും രീതിയുമായി ജീവിക്കുന്നവരാണവര്‍. അപരിഷ്കൃത പ്രദേശമായ നജ്രാനില്‍ കൂടുതല്‍ ആണെങ്കിലും ഹായല്‍, ജേസാന്‍, തലസ്ഥാന നഗരമായ റിയാദിന്റെ ഉള്‍ഭാഗങ്ങളിലും ഇവരെ ധാരാളമായി കണ്ടിട്ടുണ്ട്. നായാട്ടു പ്രധാന ശീലമായി കൊണ്ടുനടക്കുന്ന ഇവരോടൊപ്പം 'ബാന്ധവം' ഒഴികെയുള്ള മറ്റുകാര്യങ്ങള്‍ക്കെല്ലാം സൌദികള്‍ പ്രവര്‍ത്തിക്കുന്നതും പ്രാര്‍ഥനാനിരതരാകുന്നതും പരമ്പരാഗതശൈലിയില്‍ മുത്തം കൈമാറുന്നതും കണ്ടിട്ടുണ്ട്. എന്നാല്‍ പൊതുധാരയില്‍ ജീവിക്കുന്നവ സൗദി അറേബ്യക്കാര്‍ ഏറെ പുച്ഛത്തോടെ ഇവരെ കുറിച്ച് സംസാരിക്കുന്നതും ധാരാളമായി കേട്ടിട്ടുണ്ട്. ഒരര്‍ഥത്തില്‍ ഇതും സവര്‍ണ്ണ-അവര്‍ണ്ണ ചിന്താഗതി തന്നെയല്ലേ?

മനുഷ്യരില്‍ അന്തര്‍ലീനമായി കിടക്കുന്ന വിഭാഗീയ വേര്‍തിരിവ് എല്ലായിടത്തുമുണ്ട്. അത് പല രൂപത്തില്‍ ആണെന്ന് മാത്രം. ദിവസം 500 രൂപ സമ്പാദിക്കുന്ന ഇറച്ചിവെട്ടുകാരനോടും 200 രൂപ വാങ്ങുന്ന പ്യൂണിനോടും സമൂഹം കാണിക്കുന്ന വേര്‍തിരിവും അത് തന്നെ. അത് ഹൈന്ദവതയിലും, കൃസ്തീയതയിലും, ഇസ്ലാമികതയിലും ഒന്ന് തന്നെ, കാരണം മനുഷ്യന്‍ എന്ന ജീവിയാണല്ലോ ഇതിലെ മെമ്പര്‍മാര്‍. അത് ഞങ്ങളുടെ പുസ്തകത്തില്‍ ഇല്ല എന്ന മതവാദിയുടെ ന്യായീകരണത്തെ "Proof of the pudding is in the eating and not in the recipe" എന്നേ കാണാനാവൂ. അല്ലെന്നു വാദിക്കുന്നവരോട് ഇസ്ലാം എന്നൊരു മതം ഇല്ല, വെറും പുസ്തകം മാത്രമേ ഉള്ളൂ എന്ന് പറയേണ്ടി വരും.

chithrakaran:ചിത്രകാരന്‍ said...

“അത് ഞങ്ങളുടെ പുസ്തകത്തില്‍ ഇല്ല എന്ന മതവാദിയുടെ ന്യായീകരണത്തെ "Proof of the pudding is in the eating and not in the recipe" എന്നേ കാണാനാവൂ. അല്ലെന്നു വാദിക്കുന്നവരോട് ഇസ്ലാം എന്നൊരു മതം ഇല്ല, വെറും പുസ്തകം മാത്രമേ ഉള്ളൂ എന്ന് പറയേണ്ടി വരും.”

കലക്കന്‍ !!!

ചിന്തകന്‍ said...
This comment has been removed by the author.
ശ്രീജിത് കൊണ്ടോട്ടി. said...

Tracking!

SMASH said...

എല്ലാ തൊഴിലിനും അതിന്റേതായ മാന്യതയുണ്ട് എന്ന് വീമ്പിളക്കുന്ന എത്ര പേര്‍ തൊഴിലുകളുടെ മാന്യതയെ പറ്റി ചിന്തിക്കാത്തതായുണ്ട്. ഇന്ത്യയിലെ-അതുപോലുള്ള സമൂഹങ്ങളിലെ വൃത്തികെട്ട ജാതിചിന്തയാല്‍ ഉണ്ടായ "തൊഴിലുകളിലെ മാന്യത" അളന്നു തൂക്കുന്നതില്‍ യാതൊരു പ്രശ്നവും കാണാത്ത എല്ലാവരും ഒരു തരത്തില്‍ ജാതിഭ്രാന്തന്മാര്‍ തന്നെ! ഈ സമൂഹം തന്നെ മൊത്തത്തില്‍ ശരിയല്ല. ശരിയാകണമെങ്കില്‍ ഭൗതിക നിലവാരം പല ഘാതം മുന്നോട്ട് കുതിക്കേണ്ടിയിരിക്കുന്നു.
ഐസു കട്ടയില്‍ പെയിന്റടിമാതിരിയുള്ള ബോധവല്‍ക്കരണങ്ങളും, വിദ്യാഭ്യാസ സമ്പ്രദായവും അതുപോലുള്ള മറ്റെല്ലാ സാമൂഹിക പരിഷ്കരണങ്ങള്‍ക്കും പകരം സമൂഹത്തിന്റെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി, അടിച്ചമര്‍ത്തല്‍ വേണ്ടിടത്ത് അടിച്ചമര്‍ത്തി തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍, ശക്തമായ, നല്ല ആദര്‍ശങ്ങളിലൂന്നിയ ഭരണാധികാരികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ . ഇവിടെ ഭരണത്തില്‍ അട്ടിമറി തന്നെ നടക്കേണ്ടിയിരിക്കുന്നു! ഒരു പക്ഷെ ഈ രാജ്യം തന്നെ ഇല്ലാതായേക്കും. ഏകാധിപത്യം വന്നേക്കാം. പക്ഷെ അതല്ലാതെ യാതൊരു വഴിയും ഈ ജീര്‍ണ്ണിച്ച സമൂഹത്തെ നേരെയാക്കാന്‍ ഇല്ല!!!

Rational books said...

കത്തോലിക്കാ മതഭീകരതയ്ക്കെതിരേ മതവിരുദ്ധ റാലി

ചിന്തകന്‍ said...

പ്രിയ സായ്കിരൺ

താങ്കൾ പറഞ്ഞത് ശരിയാണ്. മനുഷ്യൻ ഏത് മതത്തില്പെട്ടവനായാലും വിഭാഗത്തിൽ പെട്ടവനായാലും മറ്റെല്ലാ ഗുണങ്ങളും/ദോശങ്ങളും ഉള്ളതു പോലെ തന്നെ ഒരു സവർണ്ണബോധവും ഉണ്ടാവാം/ഉണ്ട്.

മൃഗത്തിൽ നിന്ന് മനുഷ്യനെ വേർതിരിക്കുന്ന ഒരു ഗുണം അവനിലുള്ള സംസ്കാരമാണ്. ആ സംസ്കാരത്തെ ഉത്തേജിപ്പിക്കാനാണ് ഇസ്ലാം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഒരേ ആത്മാവിൽനിന്ന് തന്നെയാണ് മനുഷ്യര്‍ എല്ലാവരും സൃഷ്ടിക്കപെട്ടത് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. മനുഷ്യരിൽ തന്നെ അനുസരണയുള്ളവരും അതില്ലാത്തവരും ഇണ്ട്.

സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരമാണെന്ന് പാക്കറ്റിൽ രേഖപെടുത്തിയിട്ടും അത് വാങ്ങി വലിക്കുന്ന എത്രയോ പേരുണ്ട്.

താങ്കൾ സൂചിപിച്ചപോലെയുള്ള വിവേചനങ്ങൾ നായർ/ബ്രഹ്മണ സമുദായത്തിനുള്ളിൽ തന്നെയുമുണ്ടാവും. പ്രദേശം/രാജ്യം/സംസ്ഥാനം/ഭാഷ എന്നിങ്ങനെ പലതും ഇത്തരം വിവേചനങ്ങൾക്ക് കാരണമായേക്കാം.

എന്ത് തരം വിവേചനമായാലും ഇസ്ലാമികമായി അത് ഒരു തെറ്റാണ് എന്ന് മാത്രമേ എനിക്കിപ്പോൾ പറയാൻ സാധിക്കുകയുള്ളൂ.

സസ്നേഹം...

ഹ ഹ ഹ said...

ജീര്‍ണത ഇല്ലാത്ത ഒരു സമൂഹം ഉണ്ടാകുമോ .....??

എല്ലാ സമൂഹത്തിലും നിലനില്‍ക്കുന്നുണ്ട് നിലനില്‍ക്കുകയും ചെയ്യും!

ക്ലോണിങ്ങിലൂടെ .....അറിയില്ല അറിയുന്നവര്‍ പറയുക.

Anonymous said...

@സുശീല്‍കുമാറേ,
താങ്കളുടെ ഈ കമന്റ്-ഒരാള്‍ ഒരഭിപ്രായം പറഞ്ഞാല്‍ അയാളുടേ ജാതിയറിഞ്ഞിട്ട് വേണം നിലപാടിലെ ശരിതെറ്റുകള്‍ തീരുമാനിക്കേണ്ടതെന്ന സത്യാന്വേഷിയുടെ നിലപാട് എന്ത് ന്യായം? എനിക്കും എല്‍ കെ അദ്വാനിക്കും ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ സമാന അഭിപ്രായമാണുള്ളത്.(അതിന്റെ ഉള്ളടക്കത്തില്‍ അജഗജാന്തരമുണ്ടകാം) എന്നുവെച്ച് എന്നെ സവര്‍ണബോധാനുകൂലിയാക്കാമോ? - വൈകിയാണു ശ്രദ്ധിച്ചത്.
ദലിത്-ബഹുജന്‍ പ്രസ്ഥാനങ്ങളുടെ പൊതുവിലുള്ള വിമര്‍ശനമാണ് കമ്യൂണിസ്റ്റുകള്‍ക്ക് ജാതിപ്രശ്നത്തില്‍ ശരിയായ നിലപാട് എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന്. അതിന്റെ മുഖ്യകാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് ആ പാര്‍ട്ടികളുടെ നേതൃത്വം സവര്‍ണരുടെ കൈയിലാണെന്നതാണ്. അതായത് ഒരാള്‍ ഏതു ജാതിയില്‍ പെടുന്നു എന്നത് അയാളുടെ നിലപാടുകളെ സ്വാധീനിക്കുന്നു എന്നര്‍ഥം. അന്യഥാ ഉദ്ധരിച്ച അംബേഡ്കര്‍ വചനവും അതാണു സാക്ഷ്യപ്പെടുത്തുന്നത്. മറിച്ചുള്ള ഉദാഹരണങ്ങള്‍ തികച്ചും അപവാദങ്ങള്‍ മാത്രമല്ലേ? ഈ ബ്ലോഗില്‍ത്തന്നെ നോക്കുക. സവര്‍ണര്‍ -ഏതു ബ്രാന്‍ഡായാലും- ഒന്നടങ്കമെന്നോണം ജാതി സംവരണത്തെയും ജാതി സെന്‍സസിനെയും എതിര്‍ക്കുകയല്ലേ? യുക്തിവാദിയായിട്ടും തന്റെ ജാതി സ്വത്വം നഷ്ടപ്പെട്ടിട്ടില്ല എന്നല്ലേ ടി ആര്‍ തിരുവിഴാംകുന്നും തെളിയിച്ചത്?
ഏകീകൃത സിവില്ഡകോഡ് സംബന്ധമായി നാം തമ്മില്‍ മുന്പൊരിക്കല്‍ ചര്‍ച്ചിച്ചതാണ്. ഒരു സംശയവും വേണ്ട. അഡ്വാണിയുടെ ആ വാദത്തെ പിന്തുണക്കുന്നവര്‍ സവര്‍ണാനുകൂലികളാണെന്നു മാത്രമല്ല, പ്രാഥമിക ജനാധിപത്യ ബോധം പോലുമില്ലാത്തവരാണ്.

Vayanakkaran said...

<< ചിന്തകന്‍ said..എന്ത് തരം വിവേചനമായാലും ഇസ്ലാമികമായി അത് ഒരു തെറ്റാണ്..>>
ഇസ്ലാമില്‍ അടിയുറച്ചു വിശ്വസിക്കുന്ന എത്ര പേര്‍, വിദ്യാഭ്യാസമോ 'നല്ല' ജോലിയോ ഇല്ലാത്ത വെറുമൊരു മതഭക്തനെ കൊണ്ട് അവരുടെ മകളെ നിക്കാഹ് ചെയ്ത് കൊടുക്കും?

ചിന്തകന്‍ said...

ഇസ്ലാമില്‍ അടിയുറച്ചു വിശ്വസിക്കുന്ന എത്ര പേര്‍, വിദ്യാഭ്യാസമോ 'നല്ല' ജോലിയോ ഇല്ലാത്ത വെറുമൊരു മതഭക്തനെ കൊണ്ട് അവരുടെ മകളെ നിക്കാഹ് ചെയ്ത് കൊടുക്കും?

പ്രിയ വായനക്കാരന്‍
താങ്കള്‍ക്ക് ചില തെറ്റിദ്ധാരണകളുണ്ടെന്ന് തോന്നുന്നു. ഒരു ചെറിയ ഓഫ് ടോപിക്കാണ്. ചിത്രകാരന്‍ പൊറുത്തു തരുമെന്ന പ്രതീക്ഷയോടെ.


ഒരു ജോലിയും വിദ്യാഭ്യാസവുമില്ലാതെ സദാസമയവും പള്ളിയില്‍ ഭജനമിരിക്കുന്ന ഒരാളെ ഇസ്ലാമികമായി ഒരു ഭക്തന്‍ എന്ന് വിളിക്കാന്‍ കഴിയില്ല. (ഇങ്ങനെയാണ് താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍)
സാമ്പത്തികമായി ഉന്നതിയിലല്ലെങ്കില്‍ പോലും
നല്ല വിദ്യാഭ്യാസവും നല്ലവിവരവും ആര്‍ജ്ജിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ അയാള്‍ നല്ല ജോലിക്ക് വേണ്ടിശ്രമിക്കുന്നു, ശമ്പളം ചെറുതാണെങ്കിലും അയാളുടെ ജോലി ആത്മാര്‍ത്ഥമായും വാങ്ങുന്ന ശമ്പളത്തോടു നീതിപുലര്‍ത്തുകയും ചെയ്യുന്നു. സമൂഹത്തില്‍ എതൊരാള്‍ക്കും അദ്ദേഹത്തെകൊണ്ട് ഉപകാരമല്ലാതെ ഒരു ഉപദ്രവവും ഉണ്ടായിട്ടില്ല. പള്ളിയില്‍ പോകേണ്ട സമയങ്ങള്‍ കൃത്യമായി അതും ചെയ്യുന്നു. കുടുംബത്തെ മാന്യമായി പരിപാലിക്കുന്നു. മാതാപിതാക്കളോട് ഏറ്റവും നല്ല രീതിയില്‍ പെരുമാറുന്നു. പ്രകൃതിയോട് നീതിയോടെ വര്‍ത്തിക്കുന്നു... തന്റെ സമ്പത്തില്‍ ഒരു വിഹിതം മറ്റുള്ളവര്‍ക്കായി നീക്കിവെക്കുന്നു... ഇതൊക്കെയാണ് ഇസ്ലാമിക വീക്ഷണത്തിലുള്ള ഒരു ഭക്തന്റെ സ്വഭാവം.

വിദ്യാഭ്യാസമില്ലാ‍തെ, പള്ളിയില്‍ എപ്പോഴും ഭജനമിരുന്നു ജോലിക്കൊന്നും പോകാത്ത ഒരാളെ മടിയനായിമാത്രമേ കണക്കാക്കാന്‍ പറ്റുകയുള്ളൂ. ഇത്തരക്കാര്‍ക്ക് ഇസ്ലാമില്‍ അടിയുറച്ച് വിശ്വസിക്കുന്ന ആളുകള്‍ മക്കളെ നിക്കാഹ് ചെയ്തു കൊടുക്കാന്‍ സാധ്യത വളരെ കുറവാണ്.

ഞാന്‍ പറഞ്ഞതരത്തിലുള്ള ഒര്‍ ഭക്തനെ കണ്ടു പിടിച്ച് അയാള്‍ക്ക് തന്റെ മകളെ നിക്കാഹ് ചെയ്ത്കൊടുക്കാനാണ് ഇസ്ലാമില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഏതൊരാളും ആഗ്രഹിക്കുകയുള്ളൂ. സംശയമേ വേണ്ട.


ഇസ്ലാമിനെ അറിഞ്ഞു കൊണ്ട് ആചരിക്കുന്നവനെയാണ് ഭക്തന്‍ എന്നു പറയുന്നത്. അല്ലാത്തയാള്‍ വെറും അന്ധവിശ്വാസി മാത്രമാണ്.

കുട്ടന്‍ said...

വിഷയത്തില്‍ നിന്നും ചര്‍ച്ച വഴിമാറുന്നു
ആരോഗ്യകരമായ രീതിയില്‍ സംവരണ ചര്‍ച്ച നടക്കുകയായിരുന്നു ....

സുശീല്‍ കുമാര്‍ said...

സത്യാന്വേഷീ,

ഏകീകൃത സവില്‍ കോഡ് സംബന്ധിച്ച എന്റെ അഭിപ്രായം ഇവിടെ സാന്ദര്‍ഭികമായി മാത്രം പറഞ്ഞതാണ്‌. കൂടുതല്‍ ചര്‍ച്ച ഈ വേദിയില്‍ ആഗ്രഹിക്കുന്നില്ല; കാരണം ഇവിടെ വിഷയം അതല്ലല്ലോ? എന്നാലും താങ്കളുടെ പരാമര്‍ശം തെറ്റിദ്ധാരണാജനകമായതിനാല്‍ എന്റെ നിലപാട് വ്യക്തമാക്കാതിരിക്കുന്നത് മറ്റുള്ളവരിലും തെറ്റിദ്ധാരണയ്ക്കു കാരണമായേക്കാം.
ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച യുക്തിവാദികളുടെ അഭിപ്രായവും സംഘപരിവാറിന്റെ അഭിപ്രായവും പരിശോധിക്കാതെ അതിനെ പിന്തുണയ്ക്കുകയാണെന്ന വാദത്തിന്‌ എന്തടിസ്ഥാനം? ഇന്ത്യയില്‍ വിവിധ ജാതിവിഭാഗങ്ങള്‍ പിന്തുടര്‍ന്നുവരുന്ന ജീവിതരീതി വ്യത്യസ്ഥമാണെന്നിരിക്കെ അവര്‍ക്കെല്ലാം ഒരു കോഡ് പറ്റുമെങ്കില്‍ പൊതുവിഷയത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഒരു സിവില്‍കോഡ് മതിയാകില്ലേ? അതോ സവര്‍ണര്‍ക്കും അവര്‍ണര്‍ക്കും അതില്‍ തന്നെ വ്യത്യസ്ഥ ജാതികള്‍ക്കും ഉപജാതികള്‍ക്കും വെവ്വേറേ സിവില്‍ കോഡ് വേണമെന്നാണോ? അതിന്റെ ഉള്ളടക്കം എല്ലാവര്‍ക്കും സ്വീകാര്യമായാല്‍ പോരേ? പൊതുകോഡ് പറ്റില്ലെന്ന് വാശി പിടിക്കുന്നവരുടെ 'സ്വന്തംകോഡ് ' എല്ലാവര്‍ക്കും സ്വീകാര്യമാണെങ്കില്‍ അതും സ്വീകാരിക്കാമല്ലോ?

Anonymous said...

.....പൊതുവിഷയത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഒരു സിവില്‍കോഡ് മതിയാകില്ലേ? .....
സുശീലേ,
ഏകീകൃത സിവില്‍കോഡ് എന്നത് മുസ്ലിങ്ങളുടെ ശരീയത്തിനെതിരായ വാദമാണ് വാസ്തവത്തില്‍. വിവാഹം,സ്വത്തവകാശം,അനന്തരാവകാശം തുടങ്ങി മുസ്ലിങ്ങള്‍ക്കിടയില്‍ മാത്രമായ വ്യവസ്ഥകളാണതിലുള്ളത്. അതു മാറ്റണമെങ്കില്‍ മുസ്ലിങ്ങളാണ് പറയേണ്ടത്. മറ്റു മതക്കാരെയും മതേതരക്കാരെയും ബാധിക്കാത്ത ആ വ്യവസ്ഥകള്‍ മാറ്റി അവരെല്ലാം മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ വ്യത്യസ്തമായ സമീപനമുള്ള ഏകീകൃത കോഡ് സ്വീകരിക്കണമെന്നു പറയുന്നത് എന്തു ജനാധിപത്യമര്യാദയാണ് സുഹൃത്തേ?

സുശീല്‍ കുമാര്‍ said...

നായന്മാര്‍ക്ക് അമ്മ വഴിയാണവകാശം. വിവാഹത്തിനും വിവിധ 'ഹൈന്ദവ' വിഭാഗങ്ങള്‍ക്കിടയില്‍ വ്യത്യസ്ഥ വ്യവസ്ഥകളാണുള്ളത്. ആദിവാസികള്‍ക്കും ബ്രാഹ്മണര്‍ക്കും ഒരേ വ്യവസ്ഥയാണോ എല്ലാ കാര്യത്തിലും? അപ്പോള്‍ അവര്‍ക്ക് വെവ്വേറെ സിവില്‍ കോഡ് വേണ്ടിവരില്ലേ? മുസ്ലിംകളുടെ ശരീഅത്ത് അവര്‍ക്കുമാത്രം വേണ്ടിയുള്ളതാണോ? അത് ലോകാവസാനം വരെയുള്ള എല്ലാ മനുഷ്യര്‍ക്കുമായുള്ള നിയമമല്ലേ? അതും പരിശോധിച്ച് നോക്കി എല്ലാവര്‍ക്കും സ്വീകാര്യമാണെങ്കില്‍ സ്വീകരിക്കാമല്ലോ? ആ നിയമം മറ്റാര്‍ക്കും സ്വീകാര്യമാകില്ലെന്ന് സത്യാന്വേഷിയെന്തേ ആദ്യമേ വിധിയെഴുതി?

സതി സംബ്രദായം ഹിന്ദുക്കള്‍ക്കിടയിലെ ഒരാചാരമായിരുന്നു. അത് നിര്‍ത്താന്‍ അത് നടത്തുന്നവര്‍ തന്നെ ആവശ്യപ്പെട്ടില്ലെങ്കില്‍ നില നിര്‍ത്തണോ? കാസര്‍ഗൊഡ് കുലവന്‌ മൃഗവേട്ട എന്നൊരാചാരമുണ്ട്. അത് എന്നും തുടരണമെന്നാണ്‌ അതിന്റെ നടത്തിപ്പുകാരുടെ ആവശ്യം. എന്തു ചെയ്യും? നരബലി എന്നൊരാചാര്യമുണ്ടായിരുന്നു. അതു തുടരണമെന്ന്‌ ആര്‍ക്കെങ്കിലും തോന്നിയാല്‍ എന്ത് ചെയ്യും?

വിവാഹത്തിന്റെ കാര്യത്തില്‍ ഇന്ന ആചാരം വേണമോ വേണ്ടയോ എന്നതല്ല ഇവിടെ പ്രശ്നം. നാലുപെണ്ണ് കട്ടാനുള്ള അവകാശം പുരുഷനെ സംബന്ധിച്ച് 'അനുഗ്രഹമായിരിക്കും'(അവന്റെ കട്ടകാലം അവനല്ലേ അറിയൂ) എന്നാല്‍ 'നാലിലൊന്നായി' കാലം കഴിക്കാന്‍ വിധിക്കപ്പെട്ട പെണ്ണിന്റെ കാര്യമോ? അച്ഛന്റെ സ്വത്ത് മക്കള്‍ക്ക് കിട്ടാത്തൊരു നിയമുണ്ടെങ്കില്‍ അതിന്റെ രക്തസാക്ഷികള്‍(എനിക്ക് നേരിട്ടറിയാം) ; അവരുടെ കാര്യം?

ഇനി ഇതൊക്കെ നല്ലതാണെന്ന് സത്യാന്വേഷിക്ക് തോന്നിയാല്‍ എനിക്കും വിരോധമില്ല, എന്തേ നമുക്കുമൊരു നാലുകെട്ടിയാല്‍? ആകാശം ഇടിഞ്ഞു വീഴുമോ? അത് പൊതു സിവില്‍ കോഡാകട്ടെ. ഇന്ത്യന്‍ പുരുഷത്വം ആഹ്ലാദത്തില്‍ ആറാടട്ടെ.

Anonymous said...

സുശീല്‍,

സത്യാന്വേഷിയെ ഉപദേശിച്ചിട്ട് കാര്യമില്ല.. അംബേദ്‌ക്കര്‍ എന്തൊക്കെ ഈ വിഷയത്തില്‍ പറഞ്ഞിട്ടുണ്ട് എന്നുപോലും അറിയാതെയാണ് കമന്റ് ഇടുന്നത്!!

അദ്ദേഹം പറഞ്ഞത് ഇതാണ്..
""Mahomedan Law allows a Muslim to marry four wives at a time. It is not unoften said that this is an improvement over the Hindu Law, which places no restriction on the number of wives a Hindu can have at any given time. But it is forgotten that in addition to the four legal wives, the Muslim Law permits a Mahomedan to cohabit with his female slaves. In the case of female slaves nothing is said as to the number. They are allowed to him without any restriction whatever and without any obligation to marry them.""

Anonymous said...

വിഷയത്തിൽ നിന്നു വ്യതിചലിക്കുന്നതിൽ ക്ഷമ ചോദിക്കുന്നു.
സത്യാന്വേഷി പറഞ്ഞു “ഏകീകൃത സിവില്കോഡ് സംബന്ധമായി നാം തമ്മില്‍ മുന്പൊരിക്കല്‍ ചര്‍ച്ചിച്ചതാണ്. ഒരു സംശയവും വേണ്ട. അഡ്വാണിയുടെ ആ വാദത്തെ പിന്തുണക്കുന്നവര്‍ സവര്‍ണാനുകൂലികളാണെന്നു മാത്രമല്ല, പ്രാഥമിക ജനാധിപത്യ ബോധം പോലുമില്ലാത്തവരാണ്.”
ഇന്ത്യൻ ഭരണഘടനയിൽ 44-ആം വകുപ്പിൽ(നിർദ്ദേശക തത്വങ്ങൾ) പറഞ്ഞിട്ടുള്ളത് - ‘രാജ്യത്താകമാനം ബാധകമായ ഒരു സിവിൽ നിയമസംഹിത നിർമ്മിക്കുക’.
ഭരണഘടനയിൽ നിർദ്ദേശക തത്വങ്ങൾ ഉൾപ്പെടുത്താനുള്ള പ്രേരണയെക്കുറിച്ച് പ്രശസ്ത ഭരണ ഘടനാ വ്യഖ്യാതാവായ ഡോ.എം.വി.പൈലി വിശദീക്കരിക്കുന്നു ‘യു.എൻ.ചാർട്ടറും സാർവ്വലൌകിക മനുഷ്യാവകാശ ചാർട്ടറും ഭരണഘടനാനിർമ്മാതാക്കളെ സ്വാധീനിച്ചിട്ടുണ്ട്. ഭരണഘടനാനിർമ്മാണ സഭ ഭരണഘടനാനിർമ്മാണത്തെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരുന്ന കാലഘട്ടത്തിൽത്തന്നെ, മനുഷ്യാവകാശ ചാർട്ടറിനെപ്പറ്റിയുള്ള ചർച്ചയും പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു.’
1948 ലെ മനുഷ്യാവകാശ പ്രഖ്യാപന തത്വങ്ങൾ നടപ്പാക്കാൻ ഏകസിവിൽ നിയമത്തിനേ കഴിയൂ. കാരണം മത വ്യക്തിനിയമങ്ങളിലുള്ള പല വ്യവസ്ഥകളും മനുഷ്യാവകാശ പ്രഖ്യാപന തത്വങ്ങൾക്ക് എതിരാണ്. ഉദാ.മുത്തലാക്ക് ചൊല്ലി വിവാഹമോചനം നടത്തുന്ന രീതി, ആൺകുട്ടിക്കു ലഭിക്കുന്ന സ്വത്തിന്റെ പകുതിമാ‍ത്രം പെൺകുട്ടിക്ക് ലഭിക്കുന്നത്, പുരുഷന് നാല് ഭാര്യമാരെ അനുവദിക്കുന്നത് തുടങ്ങിയ അനവധി മത നിയമങ്ങൾ സമ്പത്തിന്റെ,ലിംഗത്തിന്റെ പേരിലുള്ള തുല്യതാ നിഷേധമാണ്.
ഏകസിവിൽ നിയമത്തെ അനുകൂലിക്കുന്നവരെല്ലാം സവർണ്ണാനുകൂലികളാണെങ്കിൽ താങ്കൾ ഏറെ ബഹുമാനിക്കുന്ന ഭരണഘടനാ ശില്പിയായ ഡോ.ബാബാസാ‍ഹേബ് അംബേദ്കറും അതിൽ‌പ്പെടും ഏന്നു പറയുന്നതിൽ ആതിയായ ഖേദം ഉണ്ട്.

Anonymous said...

വിഷയത്തിൽ നിന്നു വ്യതിചലിക്കുന്നതിൽ ക്ഷമ ചോദിക്കുന്നു.
സത്യാന്വേഷി പറഞ്ഞു “ഏകീകൃത സിവില്കോഡ് സംബന്ധമായി നാം തമ്മില്‍ മുന്പൊരിക്കല്‍ ചര്‍ച്ചിച്ചതാണ്. ഒരു സംശയവും വേണ്ട. അഡ്വാണിയുടെ ആ വാദത്തെ പിന്തുണക്കുന്നവര്‍ സവര്‍ണാനുകൂലികളാണെന്നു മാത്രമല്ല, പ്രാഥമിക ജനാധിപത്യ ബോധം പോലുമില്ലാത്തവരാണ്.”
ഇന്ത്യൻ ഭരണഘടനയിൽ 44-ആം വകുപ്പിൽ(നിർദ്ദേശക തത്വങ്ങൾ) പറഞ്ഞിട്ടുള്ളത് - ‘രാജ്യത്താകമാനം ബാധകമായ ഒരു സിവിൽ നിയമസംഹിത നിർമ്മിക്കുക’.
ഭരണഘടനയിൽ നിർദ്ദേശക തത്വങ്ങൾ ഉൾപ്പെടുത്താനുള്ള പ്രേരണയെക്കുറിച്ച് പ്രശസ്ത ഭരണ ഘടനാ വ്യഖ്യാതാവായ ഡോ.എം.വി.പൈലി വിശദീക്കരിക്കുന്നു ‘യു.എൻ.ചാർട്ടറും സാർവ്വലൌകിക മനുഷ്യാവകാശ ചാർട്ടറും ഭരണഘടനാനിർമ്മാതാക്കളെ സ്വാധീനിച്ചിട്ടുണ്ട്. ഭരണഘടനാനിർമ്മാണ സഭ ഭരണഘടനാനിർമ്മാണത്തെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരുന്ന കാലഘട്ടത്തിൽത്തന്നെ, മനുഷ്യാവകാശ ചാർട്ടറിനെപ്പറ്റിയുള്ള ചർച്ചയും പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു.’
1948 ലെ മനുഷ്യാവകാശ പ്രഖ്യാപന തത്വങ്ങൾ നടപ്പാക്കാൻ ഏകസിവിൽ നിയമത്തിനേ കഴിയൂ. കാരണം മത വ്യക്തിനിയമങ്ങളിലുള്ള പല വ്യവസ്ഥകളും മനുഷ്യാവകാശ പ്രഖ്യാപന തത്വങ്ങൾക്ക് എതിരാണ്. ഉദാ.മുത്തലാക്ക് ചൊല്ലി വിവാഹമോചനം നടത്തുന്ന രീതി, ആൺകുട്ടിക്കു ലഭിക്കുന്ന സ്വത്തിന്റെ പകുതിമാ‍ത്രം പെൺകുട്ടിക്ക് ലഭിക്കുന്നത്, പുരുഷന് നാല് ഭാര്യമാരെ അനുവദിക്കുന്നത് തുടങ്ങിയ അനവധി മത നിയമങ്ങൾ സമ്പത്തിന്റെ,ലിംഗത്തിന്റെ പേരിലുള്ള തുല്യതാ നിഷേധമാണ്.
ഏകസിവിൽ നിയമത്തെ അനുകൂലിക്കുന്നവരെല്ലാം സവർണ്ണാനുകൂലികളാണെങ്കിൽ താങ്കൾ ഏറെ ബഹുമാനിക്കുന്ന ഭരണഘടനാ ശില്പിയായ ഡോ.ബാബാസാ‍ഹേബ് അംബേദ്കറും അതിൽ‌പ്പെടും ഏന്നു പറയുന്നതിൽ ആതിയായ ഖേദം ഉണ്ട്.

Anonymous said...

വിഷയത്തിൽ നിന്നു വ്യതിചലിക്കുന്നതിൽ ക്ഷമ ചോദിക്കുന്നു.
സത്യാന്വേഷി പറഞ്ഞു “ഏകീകൃത സിവില്കോഡ് സംബന്ധമായി നാം തമ്മില്‍ മുന്പൊരിക്കല്‍ ചര്‍ച്ചിച്ചതാണ്. ഒരു സംശയവും വേണ്ട. അഡ്വാണിയുടെ ആ വാദത്തെ പിന്തുണക്കുന്നവര്‍ സവര്‍ണാനുകൂലികളാണെന്നു മാത്രമല്ല, പ്രാഥമിക ജനാധിപത്യ ബോധം പോലുമില്ലാത്തവരാണ്.”
ഇന്ത്യൻ ഭരണഘടനയിൽ 44-ആം വകുപ്പിൽ(നിർദ്ദേശക തത്വങ്ങൾ) പറഞ്ഞിട്ടുള്ളത് - ‘രാജ്യത്താകമാനം ബാധകമായ ഒരു സിവിൽ നിയമസംഹിത നിർമ്മിക്കുക’.
ഭരണഘടനയിൽ നിർദ്ദേശക തത്വങ്ങൾ ഉൾപ്പെടുത്താനുള്ള പ്രേരണയെക്കുറിച്ച് പ്രശസ്ത ഭരണ ഘടനാ വ്യഖ്യാതാവായ ഡോ.എം.വി.പൈലി വിശദീക്കരിക്കുന്നു ‘യു.എൻ.ചാർട്ടറും സാർവ്വലൌകിക മനുഷ്യാവകാശ ചാർട്ടറും ഭരണഘടനാനിർമ്മാതാക്കളെ സ്വാധീനിച്ചിട്ടുണ്ട്. ഭരണഘടനാനിർമ്മാണ സഭ ഭരണഘടനാനിർമ്മാണത്തെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരുന്ന കാലഘട്ടത്തിൽത്തന്നെ, മനുഷ്യാവകാശ ചാർട്ടറിനെപ്പറ്റിയുള്ള ചർച്ചയും പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു.’
1948 ലെ മനുഷ്യാവകാശ പ്രഖ്യാപന തത്വങ്ങൾ നടപ്പാക്കാൻ ഏകസിവിൽ നിയമത്തിനേ കഴിയൂ. കാരണം മത വ്യക്തിനിയമങ്ങളിലുള്ള പല വ്യവസ്ഥകളും മനുഷ്യാവകാശ പ്രഖ്യാപന തത്വങ്ങൾക്ക് എതിരാണ്. ഉദാ.മുത്തലാക്ക് ചൊല്ലി വിവാഹമോചനം നടത്തുന്ന രീതി, ആൺകുട്ടിക്കു ലഭിക്കുന്ന സ്വത്തിന്റെ പകുതിമാ‍ത്രം പെൺകുട്ടിക്ക് ലഭിക്കുന്നത്, പുരുഷന് നാല് ഭാര്യമാരെ അനുവദിക്കുന്നത് തുടങ്ങിയ അനവധി മത നിയമങ്ങൾ സമ്പത്തിന്റെ,ലിംഗത്തിന്റെ പേരിലുള്ള തുല്യതാ നിഷേധമാണ്.
ഏകസിവിൽ നിയമത്തെ അനുകൂലിക്കുന്നവരെല്ലാം സവർണ്ണാനുകൂലികളാണെങ്കിൽ താങ്കൾ ഏറെ ബഹുമാനിക്കുന്ന ഭരണഘടനാ ശില്പിയായ ഡോ.ബാബാസാ‍ഹേബ് അംബേദ്കറും അതിൽ‌പ്പെടും ഏന്നു പറയുന്നതിൽ ആതിയായ ഖേദം ഉണ്ട്.

Anonymous said...

വിഷയത്തിൽ നിന്നു വ്യതിചലിക്കുന്നതിൽ ക്ഷമ ചോദിക്കുന്നു.
സത്യാന്വേഷി പറഞ്ഞു “ഏകീകൃത സിവില്കോഡ് സംബന്ധമായി നാം തമ്മില്‍ മുന്പൊരിക്കല്‍ ചര്‍ച്ചിച്ചതാണ്. ഒരു സംശയവും വേണ്ട. അഡ്വാണിയുടെ ആ വാദത്തെ പിന്തുണക്കുന്നവര്‍ സവര്‍ണാനുകൂലികളാണെന്നു മാത്രമല്ല, പ്രാഥമിക ജനാധിപത്യ ബോധം പോലുമില്ലാത്തവരാണ്.”
ഇന്ത്യൻ ഭരണഘടനയിൽ 44-ആം വകുപ്പിൽ(നിർദ്ദേശക തത്വങ്ങൾ) പറഞ്ഞിട്ടുള്ളത് - ‘രാജ്യത്താകമാനം ബാധകമായ ഒരു സിവിൽ നിയമസംഹിത നിർമ്മിക്കുക’.
ഭരണഘടനയിൽ നിർദ്ദേശക തത്വങ്ങൾ ഉൾപ്പെടുത്താനുള്ള പ്രേരണയെക്കുറിച്ച് പ്രശസ്ത ഭരണ ഘടനാ വ്യഖ്യാതാവായ ഡോ.എം.വി.പൈലി വിശദീക്കരിക്കുന്നു ‘യു.എൻ.ചാർട്ടറും സാർവ്വലൌകിക മനുഷ്യാവകാശ ചാർട്ടറും ഭരണഘടനാനിർമ്മാതാക്കളെ സ്വാധീനിച്ചിട്ടുണ്ട്. ഭരണഘടനാനിർമ്മാണ സഭ ഭരണഘടനാനിർമ്മാണത്തെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരുന്ന കാലഘട്ടത്തിൽത്തന്നെ, മനുഷ്യാവകാശ ചാർട്ടറിനെപ്പറ്റിയുള്ള ചർച്ചയും പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു.’

Unknown said...

സതി സംബ്രദായം ഹിന്ദുക്കള്‍ക്കിടയിലെ """ഒരാചാരമായിരുന്നു. അത് നിര്‍ത്താന്‍ അത് നടത്തുന്നവര്‍ തന്നെ ആവശ്യപ്പെട്ടില്ലെങ്കില്‍ നില നിര്‍ത്തണോ? കാസര്‍ഗൊഡ് കുലവന്‌ മൃഗവേട്ട എന്നൊരാചാരമുണ്ട്. അത് എന്നും തുടരണമെന്നാണ്‌ അതിന്റെ നടത്തിപ്പുകാരുടെ ആവശ്യം. എന്തു ചെയ്യും? നരബലി എന്നൊരാചാര്യമുണ്ടായിരുന്നു. അതു തുടരണമെന്ന്‌ ആര്‍ക്കെങ്കിലും തോന്നിയാല്‍ എന്ത് ചെയ്യും?"""

@ സുശീല്‍

സത്യന്വേഷിയും കൂട്ടരും ഭയങ്കര അവര്‍ണ്ണ സ്നേഹികളും മതേതരവാദികളും ആയിപ്പോയില്ലേ! എന്ത് പറഞ്ഞാലും അംഗീകരിക്കുക തന്നെ.

<-----> said...

ഏകീകൃത സിവില്‍കോഡ് വിശാലമായ അര്‍ത്ഥത്തില്‍ എല്ലാ മത-ജാതി പരമ്പരാഗത ആചാരങ്ങള്‍ക്കും ചെയ്തികള്‍ക്കും എതിരാണ്. അല്ലാതെ 'ശരിയത്തിനു' മാത്രമല്ല. ഏറ്റവും പ്രാകൃതവും മനുഷ്യത്വഹീനവുമായ നിയമങ്ങള്‍ 'ശരിയത്തില്‍' ഉള്ളത് മാറ്റാന്‍ മനുഷ്യാവകാശം മാത്രം നോക്കിയാല്‍ മതി, അതിനു മുസ്ലീങ്ങളുടെ അനുമതി വേണമെന്നില്ല. ഹിന്ദുക്കളിലെ പല ദുരാചാരങ്ങളും സമ്പ്രദായങ്ങളും മാറിയത് ഇന്ത്യന്‍ നിയമത്തിലൂടെയാണ്. അതിനു ഹിന്ദുക്കളുടെ അനുമതി വാങ്ങിയിട്ടൊന്നുമില്ല, വാങ്ങുകയും വേണ്ട. ഇന്ത്യക്കാരന്‍ പോലും അല്ലാത്ത ഒരാള്‍ ഉണ്ടാക്കിയ നിയമം ഇന്ത്യക്കെന്തിനു?ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ നിയമം, അറേബ്യക്കാര്‍ക്ക് അറേബ്യന്‍ നിയമം. അതല്ലേ അതിന്‍റെ ശരി.
ഏകീകൃത സിവില്‍കോഡിനെ സ്വാഗതം ചെയ്യുന്നവര്‍ ആരായാലും അത് ആധുനിക മനുഷ്യന്‍റെ മഹത്വം തന്നെ.

ചിന്തകന്‍ said...

ഏറ്റവും പ്രാകൃതവും മനുഷ്യത്വഹീനവുമായ നിയമങ്ങള്‍ 'ശരിയത്തില്‍' ഉള്ളത് മാറ്റാന്‍ മനുഷ്യാവകാശം മാത്രം നോക്കിയാല്‍ മതി,
പ്രിയ സായികിരണ്‍.

ജാതിവ്യവസ്ഥയോളം പ്രാകൃതവും മനുഷ്യത്വ രഹിതവും ആയ മറ്റൊരു വ്യവസ്ഥയും ഇന്ത്യയില്‍ ഉണ്ടെന്നു തോന്നുന്നില്ല. ഏറ്റവും കുറഞ്ഞത് ഒരേ മതത്തില്‍ ഉള്ള ആളുകളെ തന്നെ സര്‍ട്ടിഫിക്കറ്റുകളിലും മനസ്സുകളിലും വിവിധ ജാതികളും തട്ടുകളും ആയി തരം തിരിക്കുന്നതുന്നതുമായ, തികച്ചും മനുഷ്യത്വ രഹിതവുമായ ഈ ജാതിവ്യവസ്ഥയാണ് ഇന്ത്യയില്‍ ആദ്യം തൂത്തെറിയേണ്ടത്. എല്ലാമനുഷ്യരും ജന്മം കൊണ്ട് തുല്യരാല്ലെന്നു ആ ഈ ആധുനിക കാലഘട്ടത്തിലും നാം മനസ്സിലാക്കുന്നില്ലെങ്കില്‍ നമ്മുടെ മനസ്സു ഇപ്പോഴും 5000 വര്‍ഷം മുമ്പുള്ള സംസ്കാരത്തിന് ചുറ്റും വട്ടം കറങ്ങുകയാണെന്ന് സായി കിരണ്‍ മനസ്സിലാക്കണം.
ഒരു സവര്‍ണ്ണ ജാതിക്കാരനായ സായികിരണിന് ഇതില്‍ മനുഷ്യത്വത്തിന്റെ പ്രശ്നം ഒരു പക്ഷേ കാണാന്‍ കഴിഞ്ഞെന്നു വരില്ല.

ജന്‍മം കൊണ്ട് താഴ്ന്നവനും ഉയര്‍ന്നവനായി ഒരാളും ഇസ്ലാമില്‍ ജനിക്കില്ല. എന്നാല്‍ സായികിരണ്‍ അടങ്ങുന്ന വ്യവസ്ഥിതി ഇപ്പോഴും അങ്ങനെയാണ്. മനുഷ്യന്‍ നാണിച്ച് തല താഴ്ത്തേണ്ട ഒരു വ്യവസ്ഥയല്ലേ ഇത്. രണ്ട് അമ്മമരുടെ ഗര്‍ഭ പാത്രത്തില്‍ ആദ്യമായി ഭൂമിയിലേക്ക് പിറക്കുന്നവരില്‍ ഒരു കുഞ്ഞ് അധ:മനും താഴ്ന്നവനും സംസ്കാരമില്ലാത്തവനും മറ്റേ കുഞ്ഞ് ഉന്നതനും സംസ്കാര സമ്പന്നനും കുലീനനും ആയി ജനിക്കുന്നതിന്റെ അടിസ്ഥാനം സായികിരണ്‍ വ്യക്തമാക്കണം.

അല്ലാതെ ഒരു പ്രത്യേക മത വിഭാഗത്തിനിടയില്‍ മാത്രമുള്ള, അവര്‍ മാത്രം പാലിക്കേണ്ട ഒരു വ്യക്തി നിയമത്തെ ഇല്ലാതാക്കി, ഈ രാജ്യത്തെ സവര്‍ണ്ണ തമ്പുരാക്കാന്മാരുടെ സൌകര്യത്തിനൊത്തുള്ള നിയമങ്ങള്‍ മറ്റുള്ളവര്‍ക്കെല്ലാം ബാധകമാക്കണമെന്നുള്ളതില്‍ എന്ത് മനുഷ്യത്വം എന്ത് ജനാധിപത്യം?

ശരീഅത്തില്‍ ഏതെതു നിയമങ്ങളാണ് താങ്കള്‍ക്ക് മനുഷ്യത്വ രഹിതമായി തോന്നിയത്? ശരിക്ക് ആ പദം പോലും ഉച്ഛരിക്കാനോ, അതിന്റെ അര്‍ത്ഥമോ അറിയാത്ത താങ്കള്‍ക്ക് ശരീഅത്ത് നിയമങ്ങളെ കുറിച്ച് എന്താണ് അറിയുക? എന്തടിസ്ഥാനത്തിലാണ് താങ്കളുടെ പ്രസ്ഥാവനകള്‍? അറിയാത്തതിനെ കുറിച്ചു മിണ്ടാതിരിക്കുന്നതല്ലേ ഉചിതം?


പിന്നെ വന്നവരുടെ കണക്കു പറയാന്‍ തുടങ്ങിയാല്‍ ഇവിടെ സത്യാന്വേഷിയും നിസ്സാഹയനും അവരുടെ സംസ്കാരവുമേ ഒരു പക്ഷേ ബാക്കി കാണൂ. മുഴു മന്തുമായി വന്ന് ഇത്തിരി മന്തുള്ളവനെ നോക്കി മന്താ എന്ന് വിളിക്കാതിരിക്കൂ പ്രിയ സായികിരണ്‍ :)

സസ്നേഹം....

അറുകൊല said...

"അല്ലാതെ ഒരു പ്രത്യേക മത വിഭാഗത്തിനിടയില്‍ മാത്രമുള്ള, അവര്‍ മാത്രം പാലിക്കേണ്ട ഒരു വ്യക്തി നിയമത്തെ ഇല്ലാതാക്കി, ഈ രാജ്യത്തെ സവര്‍ണ്ണ തമ്പുരാക്കാന്മാരുടെ സൌകര്യത്തിനൊത്തുള്ള നിയമങ്ങള്‍ മറ്റുള്ളവര്‍ക്കെല്ലാം ബാധകമാക്കണമെന്നുള്ളതില്‍ എന്ത് മനുഷ്യത്വം എന്ത് ജനാധിപത്യം? "

ചിന്തകാ,
കോമണ്‍ സിവില്‍കോഡ് കുറെ സവര്‍ണ്ണതമ്പുരാക്കന്മാര്‍ തങ്ങളുടെ സൌകര്യത്തിനൊപ്പിച്ചു ഉണ്ടാക്കാന്‍ ശ്രമിച്ചതൊന്നുമല്ല.നമ്മുടെ ഭരണഘടനാശില്പികള്‍ തന്നെ വിഭാവനം ചെയ്ത ആശയം തന്നെയാണ്.“ഒരു പ്രത്യേക മത വിഭാഗത്തിനു മാത്രം” പാലിക്കേണ്ട നിയമങ്ങളില്‍ ബാക്കിയുള്ളവര്‍ക്കെന്താ ഇത്ര കടി എന്നു ചോദിച്ചു തുടങ്ങിയാല്‍ സതിയും ശൈശവ വിവാഹവും നരബലിയും ഒക്കെ ന്യായീകരിക്കാം.പക്ഷെ അതൊക്കെ ഇന്നു തൂത്തെറിഞ്ഞത് ആ മതത്തിനുള്ളില്‍ നിന്നു തന്നെയുള്ള ആളുകളുടെ ശ്രമഫലമായാണ്.
ഇസ്ലാമിന്റെ കാര്യത്തില്‍ ഇതിനൊരു ചാന്‍സുമില്ല.ഒന്നു കാര്യം ചോദിച്ചോട്ടെ ചിന്തകാ.. ഈ സ്വത്തവകാശത്തിലും നാലുകെട്ടുന്നതിലും മാത്രമേ ചിന്തകന്‍ ശരീയത്തിനെ മുറുകിപ്പിടിക്കൂ? ക്രിമിനല്‍ നിയമങ്ങളില്‍ ശരീയത്ത് വേണ്ടേ? പെണ്‌വാണിഭത്തിനു പിടിക്കപ്പെടുന്നവന്‍ മുസ്ലീമാണെന്കില്‍ കല്ലെറിഞ്ഞു കൊല്ലണം.ബാക്കിയുള്ളോരാണെങ്കില്‍ ഇപ്പൊ ഉള്ള നടപടികള്‍. എന്തു പറയുന്നു? മോഷ്ടാവ് മുസ്ലീമാനെങ്കില്‍ കൈ വെട്ടുക,മറ്റുള്ളവരാണെങ്കില്‍ 2 മാസം തടവു മതി. ഈ നാലുകെട്ടാനുള്ള അവകാശത്തിനു വേണ്ടി ഘോരഘോരം നാക്കിട്ടലയ്ക്കുന്നപോലെ അതിനും കൂടി ചിന്തകന്‍ ശബ്ദമുയര്‍ത്തണം എന്നു അഭ്യര്‍ത്ഥിക്കുന്നു.

Anonymous said...

ചിന്തകന്‍ തകര്‍ത്തു..

ചിന്തകന്റെ നിറം എന്താണോ ആവോ?? ഈ രീതിയില്‍ കമന്റ് ഇട്ടതിനു സല്യൂട്ട്..
ഈ ജാതികള്‍ ഇവിടില്ലായിരുന്നെങ്കില്‍ സായ്കിരന്റെ കമന്റിനെ എങ്ങനെ നേരിടുമായിരുന്നോ ആവോ?? ജാതി ഈ സമൂഹത്തില്‍ നിന്ന് മാറിയാല്‍ ഈവക സാഹചര്യങ്ങള്‍ ചുളുവില്‍ കിട്ടുമോ?? അപ്പോള്‍ ഈ ജാതി ഇപ്പോള്‍ ആവശ്യം ആര്‍ക്കാ??

ചരിത്രം പറഞ്ഞത് കൊണ്ട് ചോദിക്കുവാ.. ഇസ്ലാം ഇന്ത്യയില്‍ പ്രച്ചരിപ്പിച്ചപ്പോള്‍ മതം മാറാതിരുന്ന അമുസ്ലീങ്ങളില്‍ പിന്നാക്കക്കാരെ "വെറുതെ" വിട്ടിരുന്നോ,, തല വെട്ടുന്നതില്‍ നിന്നും??(ആ കമന്റിനു ഈ ചോദ്യം എങ്കിലും ചോദിച്ചില്ലെല്‍ ഉറക്കം വരില്ല..)

ഒരു ദളിത്‌ പ്രേമം..

ഹാ..(സവര്‍ണ്ണന്‍ അഞ്ഞൂറാന്‍ മുതലാളിയുടെ ഹാ..)

;)

ചിന്തകന്‍ said...

കോമണ്‍ സിവില്‍കോഡ് കുറെ സവര്‍ണ്ണതമ്പുരാക്കന്മാര്‍ തങ്ങളുടെ സൌകര്യത്തിനൊപ്പിച്ചു ഉണ്ടാക്കാന്‍ ശ്രമിച്ചതൊന്നുമല്ല.

@അറുകൊലാ
അവര്‍ തന്നെയാണിപ്പോള്‍ അതിന് വേണ്ടി പ്രധാനമായും വാദിച്ചു കൊണ്ടിരിക്കുന്നവര്‍! മോഡി രാഷ്ട്രീയക്കാരന്റെയൊക്കെ ഉദ്ദേശ ശുദ്ധി മനുഷ്യത്വമാണെന്ന് മാത്രം പറഞ്ഞേക്കരുത് :)


ഇത്ര കടി എന്നു ചോദിച്ചു തുടങ്ങിയാല്‍ സതിയും ശൈശവ വിവാഹവും നരബലിയും ഒക്കെ ന്യായീകരിക്കാം.

പറ്റില്ല. അങ്ങിനെ ന്യായീകരിക്കണമെങ്കില്‍ അസാമാന്യ വിവരക്കേട് തന്നെ വേണം. കാരണം

1) സ്ത്രീക്ക് പാകുതി സ്വത്തവകാശം എന്നത് സാങ്കേതികം മാത്രമാണ്. സത്യത്തില്‍ പുരുഷനേക്കാള്‍ ആനൂകൂല്യങ്ങളും അവകാശങ്ങളും ഇസ്ലാമില്‍ നല്‍കപെട്ടിരിക്കുന്നത് സ്ത്രീകള്‍ക്കാണ്. നമ്മുടെ നാട്ടിലെ ചില വിവരം കെട്ട ആളുകളെ വെച്ച് ഇതിനെ വിലയിരുത്തുമ്പോഴാണേ താങ്കളും താങ്കളെ പോലുള്ളവരും മുന് വിധി വെച്ച് ഇത്തരം വിവരക്കേടുകള്‍ വീണ്ടും വീണ്ടും ഉന്നയിക്കുന്നത്.

ഇസ്ലാമില്‍ സ്ത്രീക്ക് യാതൊരു തരത്തിലുള്ള സാമ്പത്തിക ബാധ്യതയുമില്ല. സാമ്പത്തിക ബാധ്യതയും കുടുംബത്തെ പോറ്റേണ്ട ചുമതലയും പുരുഷനു മാത്രമുള്ളതാണ്. സ്ത്രീയുടെ ധനത്തില്‍ നിന്ന് അവളുടെ അനുവാദമില്ലാതെ യാതൊന്നും അനുഭവിക്കാനോ അത് വെച്ച് ചിലവ് നടത്താനോ പുരുഷന് അവകാശവുമില്ല. പുരുഷന്‍ ദരിദ്രനാണെങ്കില്‍ സ്ത്രീക്ക് വേണമെങ്കില്‍ അവളുടെ സകാത് വിഹിതം പുരുഷനു നല്‍കാം. എല്ലാ ബാധ്യതയും പുരുഷനെ ഏത്പിച്ചിട്ടും കുടുമ്പത്തിലെ സ്വത്തിന്റെ പകുതി സ്ത്രീക്ക് വേണ്ടി വീണ്ടും ഇസ്ലാം നീക്കി വെച്ചിരിക്കുന്നു. സ്ത്രീയുടെ അവകാശങ്ങള്‍ ഇത് പോലെ സംരഷിച്ചു നിര്‍ത്തിയ മറ്റേത് പ്രത്യയശാസ്ത്രമുണ്ട്?

ഇതിലെവിടെയാ അറുകൊലേ മനുഷ്യത്വത്തിന്റെ പ്രശ്നം???

2) ബഹുഭാര്യത്വം എന്നത് ഇസ്ലാമിലെ ഒരു നിര്‍ബന്ധ കര്‍മ്മമൊന്നുമല്ല. ചില അനിവാര്യ സാഹചര്യങ്ങളില്‍ മാത്രം സംഭവിക്കാവുന്നതാണ്. ഒരു പാട് നിബന്ധനകളോട് കൂടിയാണ് അത് അനുവദിക്കപെട്ടിരിക്കുന്നതും. സ്ത്രീയുടെയും പുരുഷന്റെ മനുഷ്യത്വപരമായ കാര്യങ്ങള്‍ പരിഗണിച്ച് ഏറ്റവും അനുയോജ്യമായ തരത്തിലാണ് ഇത് അനുവദിക്കപ്പെട്ടത്. 99% മുസ്ലീങ്ങളും ഏകഭാര്യാക്കന്മാരാണ്.ഒരു പക്ഷേ
നമ്മുടെ നാട്ടില്‍ മുസ്ലീംങ്ങളെക്കാളധികം ബഹുഭാര്യത്വം മറ്റു മതക്കാരിലാവും കാണാന്‍ സാധിക്കുക. തരൂരേമാന്‍ ചെയ്തമാതിരി വല്ല കുഞ്ഞാലിക്കുട്ടിയോ ചെയ്താ കാണാമായിരുന്നു ഇവിടത്തെ യുക്തിവാദ ഭീകരരുടെയും മാധ്യമ ഭീകരരുടെയും കാക്കപ്പട!

ഭാര്യയും വേണ്ട ഭര്‍ത്താവും വേണ്ട മൃഗങ്ങളെ പോലെ തോന്നുമ്പോള്‍ തോന്നുന്നപോലെ മേയട്ടെ എന്ന വ്യവസ്ഥയുണ്ടാവാന്‍ പണിയെടുക്കുന്ന യുക്തിവാദി സാദാചാരക്കാര്‍ ബഹുഭാര്യത്വത്തെ എതിര്‍ക്കുന്നത് കാണുമ്പോള്‍ ചിരിക്കുകയാണോ അതോ കരയുകയാണോ വേണ്ടത് എന്നറിയില്ല.

സതിയും നരബലിയുമൊക്കെ ഇതിനോടുപമിക്കണമെങ്കില്‍ ടിന്റുമോന്റെ യുക്തിയുപയോഗിക്കേണ്ടിവരും. ടിന്റുമോന്‍ പോലും ചിലപ്പോള്‍ തോറ്റുപോകും :)


കെട്ടലും ചെല്ലലും എറിഞ്ഞു കൊല്ലലുമാണ് ശരീഅത്ത് എന്ന ധരിച്ചു വശായ പാവങ്ങളോട് എന്താണ് പറയേണ്ടത് എന്ന് പോലും സത്യത്തില്‍ എനിക്കറിയില്ല.

ഇസ്ല്ലാമിന്റെ സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ ഏതൊരു മുസ്ലീമിനും സന്തോഷമേ കാണൂ അറുകൊലേ.. ഏറ്റവും സമാധാനമായി ജീവിക്കാന്‍ ആറാം നൂറ്റാണ്ടിലുണ്ടാക്കപെട്ട ആനിയമത്തോളം യോഗ്യതയുള്ള ഒരു നിയമം ഇന്നുവരെയും ലോകത്തുണ്ടായിട്ടില്ല അറുകൊലേ.

അത് മനസ്സിലാക്കാന്‍ മുന്‍ വിധികള്‍ മാറ്റിവെച്ച് അതിനെ പഠിക്കാന്‍ തയ്യാറകണം. അല്ലാതെ ഏതൊ ഒന്നോരണ്ടോ വിവരമില്ലാത്തവര്‍ എഴുന്നള്ളിക്കുന്നത് അതേപടി വിഴുങ്ങേണ്ടതുണ്ടോ എന്ന് ശരിയായ യുക്തിയുപയോഗിച്ച് ചിന്തിക്കുന്നത് നല്ലതാണ്.

Anonymous said...

ചിന്തകാ,

ഈ അകമഴിഞ്ഞ ദളിത്‌ സ്നേഹം കണ്ടത് കൊണ്ട് ചോദിച്ചതാ, കേരളത്തിലെയും ഇന്ത്യയിലെയും എല്ലാ മുസ്ലീങ്ങളെയും പോലെ, ഹിന്ദുക്കള്‍ക്കിടയില്‍ ഉണ്ടായിരുന്ന ജാതി വ്യവസ്ഥിതിയില്‍ മനം നൊന്താവും താങ്കളും മുസ്ലീമായത് അല്ലെ?

ഹിന്ദുക്കളില്‍ ജാതീയത ഉണ്ടായിരുന്നു, കാരണം അത് മനുഷ്യര്‍ ഉണ്ടാക്കിയതായിരുന്നു.. സ്ത്രീകളെ അടിമകളെപ്പോലെ വിവക്ഷിക്കുന്ന മുസ്ലീം വ്യക്തി നിയമങ്ങള്‍ക്കും മറ്റു കിരാത ആചാരങ്ങള്‍ക്കും താങ്കള്‍ ആരെ കുറ്റപ്പെടുത്തും?? ദൈവത്തെയോ??

SMASH said...

എന്താ ചിന്തകന്‍...എന്തൊക്കെയാണീ കേള്‍ക്കുന്നത്?? ശരി അത്ത് നിയമം എന്ന് ഞങ്ങള്‍ മനസിലാക്കിയതൊന്നുമല്ലെ യഥാര്‍ഥത്തില്‍? കട്ടവന്റെ കൈ വെട്ടണമെന്നും, കൊലയാളിക്ക് വധശിക്ഷയാണെന്നും, പിന്നെ അതുപോലെ ചാട്ടവാറടി, തുടങ്ങിയ സാധനങ്ങളൊന്നും നിബന്ധനകള്‍ക്കനുസരിച്ചാണെങ്കിലും, ശരിയത്തില്‍ ഇല്ലേ? സൗദിയില്‍ നിലനില്‍ക്കുന്നത് ഇസ്ലാമിക ശരിയത്തല്ലെ? സൗദിക്കാര്‍ ഇനി വേറെ തത്വം വല്ലതും ഉപയോഗിച്ച് ഉണ്ടാക്കിയ നിയമങ്ങള്‍ ആണോ?

""ഇസ്ല്ലാമിന്റെ സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ ഏതൊരു മുസ്ലീമിനും സന്തോഷമേ കാണൂ അറുകൊലേ.. ഏറ്റവും സമാധാനമായി ജീവിക്കാന്‍ ആറാം നൂറ്റാണ്ടിലുണ്ടാക്കപെട്ട ആനിയമത്തോളം യോഗ്യതയുള്ള ഒരു നിയമം ഇന്നുവരെയും ലോകത്തുണ്ടായിട്ടില്ല അറുകൊലേ.""

എങ്കില്‍ അതിനു വേണ്ടി വാദിക്കൂ.... മുസ്ലീംങ്ങള്‍ എല്ലാവരെയും, ശിക്ഷിക്കുന്നത് ഈ നിയമം വെച്ച് തന്നെ വേണമെന്ന് സധൈര്യം വാദിക്കൂ ചിന്തകാ...

ചിന്തകന്‍ said...

എങ്കില്‍ അതിനു വേണ്ടി വാദിക്കൂ.... മുസ്ലീംങ്ങള്‍ എല്ലാവരെയും, ശിക്ഷിക്കുന്നത് ഈ നിയമം വെച്ച് തന്നെ വേണമെന്ന് സധൈര്യം വാദിക്കൂ ചിന്തകാ...

ചില യുക്തിവാദികളുടെ സവർണ്ണതമ്പുരായ്മയെ കുറിച്ചെഴുതിയ ഈ പോസ്റ്റ്, ചർച്ച ചെയ്ത് ചെയ്ത് അവസാനം ശരീ അത്തിലെത്തിച്ച് വിഷയം മാറ്റുന്നതിൽ സവർണ്ണ യുക്തിവാദികൾ വിജയിക്കുന്ന കാഴ്ച്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മനുഷ്യമക്കളെ കീഴാളനും, ചണ്ഡാളനും, താഴ്ന്നവനും അധമനും ഒക്കെ ആക്കി അവന്റെ പിരടിയിൽ സിംഹാസനത്തിലെന്നപോലെ കയറിയിരുന്നു മനുഷ്യത്വം പ്രസംഗിക്കുന്ന ഇത്തരം കപടയുക്തിവാദികളുടെ കുതന്ത്രങ്ങളുടെ ഒരു ചെറുരൂപമാണ് നാമീ പോസ്റ്റിൽ കണ്ടു കൊണ്ടിരിക്കുന്നത്. ഈ മനുഷ്യമക്കളുടെ ഉയിർത്തെഴുന്നെല്പിന് തടയിടാൻ അവർ കണ്ട ഏറ്റവും നല്ല മാർഗ്ഗം, സാഹചര്യം മൂലം പൊതുവെ വിദ്യാഭ്യാസവും ലോകവിവരവും കുറഞ്ഞ ഈ പാവങ്ങളെ വല്ലതുമൊക്കെ പറഞ്ഞ് മുസ്ലീംങ്ങൾക്കെതിരെ പറഞ്ഞുവിടുക എന്നതാണ്. ഗുജറാത്തിൽ ഇങ്ങനെ അവർ വിജയിച്ചതും അത് ആഘോഷിച്ചു കൊണ്ടിരിക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ അവർ നേടുന്നത് ഒരേവെടിക്കു രണ്ടു മൂന്നും പക്ഷികളാണ്. യുക്തിവാദത്തിന്റെ പേരിൽ മനുഷ്യത്വത്തിന്റെ പൊയ്മുഖണിഞ്ഞ ഈ സവർണ്ണമേലാളൻമാരും ഒരേ ബിസിനസ്സിലെ പങ്കാളികളാണെന്ന്, കീഴാളനെന്നും അധമനെന്നും വിളിക്കപെടുന്ന ഈ പാവം സഹോദരന്മാർ മനസ്സിലാക്കുന്നത് ആ തമ്പുരാക്കന്മാർക്ക് സഹിക്കാൻ പറ്റുന്നില്ല. സംവരണത്തിന്റെ കാര്യത്തിൽ അടിയറവ് പറഞ്ഞ സായികിരൺ പുതിയ നമ്പറുമായി പുറത്ത് ചാടിയത് അത് കൊണ്ടാണ്.

സമാഷേ
ടിന്റു മോന്റെ യുക്തിവാദം പുറത്തെടുക്കല്ല, എന്റെ മോനെ ദിനേശാ :) വ്യക്തി നിയമങ്ങളെ പോലെ ഏകപക്ഷീയ നടപ്പിലാവുന്ന ഒരു സംഗതിയല്ല ക്രിമിനൽ നിയമങ്ങൾ. ആ നമ്പറങ്ങ് പോക്കറ്റിൽ തന്നെ വെച്ചേക്കൂ. അവനവന്റെ ശരീരത്തിലെ പഴുത്തുനാറുന്നതും മനുഷ്യത്വ ഹീനവുമായ വൃണം ഉണക്കിയിട്ട് പോരെ മറ്റുള്ളവരെ ശരീരത്തിലെ പറഞ്ഞ് കേട്ട വൃണം മണപ്പിക്കാൻ നടക്കുന്നത്. ഹിന്ദു എന്നത് ഒരൊറ്റ ജാതിയാണെന്ന് പ്രഖ്യാപിക്കാനും അധമരും കീഴാളരും താഴ്ന്ന ജാതിക്കാരനും ഇല്ല മനുഷ്യൻ മാത്രമേ ഉള്ളൂ എന്ന് പ്രഖ്യാപിക്കാനും അത് പ്രയോഗത്തിൽ വരുത്താനുമാവട്ടെ സമാഷിനെപോലുള്ളവരുടെ ശബ്ദം ഉയരേണ്ടത്. ഈ പാവം മനുഷ്യമക്കളെ ചൂഷണം ചെയ്ത് നേടിയ സമ്പത്തുകൾ അവർക്കായി വീതിച്ചു കൊടുക്കപെടട്ടെ. എന്നാൽ പിന്നെ സംവരണത്തിന്റെ ആവശ്യവും വരില്ല. അതിന് വേണ്ടി തർക്കിക്കുകയും വേണ്ട.

അതിന് ശേഷം ഇസ്ലാമിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് സംസാരിക്കാൻ വരൂ. അപ്പോൾ നിങ്ങൾക്കതിന് യോഗ്യതയുണ്ടെന്ന് അംഗീകരിക്കാം. എന്താ പോരെ?

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

എന്നതായാലും ഒരു വഴിക്കിറങ്ങിയതല്ലേ.... ഇതുംകൂടി ഇരിക്കട്ട്....

ഞങ്ങളുടെ അച്ഛൻ ചാരുക്കുട്ടിയേയും അനുജൻ ഉണ്ണിയപ്പുവിനേയും അവരുടെ അച്ഛൻ ചന്തുണ്ണിയേയും ലഹളത്തലവൻ കുഞ്ഞഹമ്മദ് ഹാജിയും പാർട്ടിയും വീടിന്നും വീട്ടിന്നടുത്തുമുള്ള അംശക്കച്ചേരിക്കും തീ കൊടുത്തു നശിപ്പിച്ച ശേഷം മേൽപ്പറഞ്ഞ മൂന്നുപേരേയും വെട്ടിക്കൊലപ്പെടുത്തുവാൻ ഒരു മൈൽ ദൂരെയുള്ള തൃപ്പനച്ചിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. വഴിയിൽ വച്ച് ഞങ്ങളുടെ അച്ഛൻ ചാരുക്കുട്ടി സൂത്രത്തിൽ ഓടി രക്ഷപ്പെട്ടു. മറ്റു രണ്ട് പേരെ ലഹളക്കാർ നിശ്ചിതസ്ഥലത്തു വച്ച് വെട്ടിക്കൊല്ലുകയും ചെയ്തു. : - ഞാറക്കാട്ട് പുറായിൽ പെരിയാരൻ ചാത്തൻ, പുളിക്കൽ, മലപ്പുറം ജില്ല (13-11-1973)

കോഴിക്കോട് താലൂക്കിൽ പെട്ട പുത്തൂർ വില്ലേജിൽ പടിഞ്ഞാറെ തൊടിയിൽ കണാരൻ (ഇതെഴുതുന്ന ആളുടെ അമ്മയുടെ അച്ഛൻ) പാവപ്പെട്ടവനും പാണൻ സമുദായത്തിൽ പെട്ടവനും 4 പെൺമക്കളുടെ പിതാവും ആയിരുന്നു.ഇളയകുഞ്ഞിന്റെ 28-ആം ദിവസം കടയിൽ ഉപ്പു വാങ്ങാൻ പോയപ്പോൾ കലാപകാരികൾ അദ്ദേഹത്തെ പിടികൂടി. 32 വയസ്സ് പ്രായവും നാലു മക്കളുടേയും ഭാര്യയുടേയും ഏകാവലംബവുമായ അദ്ദേഹം അടിയനെ കൊല്ലരുതേ എന്നു കേണപേക്ഷിച്ചിട്ടും യാതൊരു ദാക്ഷിണ്യവും കൂടാതെ അവർ അദ്ദേഹത്തെ വാളുകൊണ്ട് കഴുത്തുവെട്ടി കൊല്ലുകയാണുണ്ടായത്.: വി.ബാലൻ, അറ്റത്തൊടി വീട്, അരിയൂർ,പാലക്കാട് ജില്ല (17-10-1973)”

ചിന്തകന്‍ said...

വഴിതിരിച്ചുവിടാൻ സവർണ്ണർ നടത്തുന്ന വേലത്തരത്തിന് ഉദാഹരണം കമന്റിയ പ്രവീൺ വട്ടപ്പറമ്പത്തിന് നന്ദി. :)

Anonymous said...

ചിന്തകാ,

~~~~~ചില യുക്തിവാദികളുടെ സവർണ്ണതമ്പുരായ്മയെ കുറിച്ചെഴുതിയ ഈ പോസ്റ്റ്, ചർച്ച ചെയ്ത് ചെയ്ത് അവസാനം ശരീ അത്തിലെത്തിച്ച് വിഷയം മാറ്റുന്നതിൽ സവർണ്ണ യുക്തിവാദികൾ വിജയിക്കുന്ന കാഴ്ച്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്~~~~~~

സത്യാന്വേഷി സവര്‍ണ്ണനാണോ?? യുക്തിവാദികളെ സവര്‍ണ്ണരാക്കി ചിത്രീകരിക്കുന്നതിലെ യുക്തിയില്ലായിമ ചൂണ്ടിക്കാണിച്ച സുഹീലിന്റെ ഉദാഹരണത്തില്‍ നിന്നാണ് ചര്‍ച്ച പുള്ളി വഴി മാറ്റിയത്!! ശരീയതിനെതിരെയാണ്‌ ഏക സിവില്‍ കോഡെന്ന് വാദിച്ചു ഈവിധമാക്കിയതും സത്യാന്വേഷിയാണ്!!

ഉത്തരം ഇല്ലാതെ വരുമ്പോള്‍ ഊളിയിട്ടു(അതൊരു പതിവാണെന്ന് അറിയാമല്ലോ) എന്ന് വച്ച് അദ്ദേഹത്തെ സവര്‍ണ്ണനാക്കരുതെ..

;)

chithrakaran:ചിത്രകാരന്‍ said...

പ്രിയ ചിന്തകാ,
സത്യം ആരു പറഞ്ഞാലും സത്യത്തെ ബഹുമാനിച്ചേ പറ്റു.തിന്മയും നന്മയും നമ്മള്‍ എല്ലാവരിലുമുണ്ട്. ചരിത്രപരമായി അത് അംഗീകരിച്ചു രേഖപ്പെടുത്തിയാല്‍ മാത്രമേ സമൂഹം പുരോഗതി പ്രാപിക്കു.

പ്രവീണ്‍ വട്ടപ്പറംബേ... അത് എവിടെ നിന്നുമാണ് കോട്ടിയതെന്നുകൂടി പറഞ്ഞേക്കണേ...

Anonymous said...

ചിന്തകാ,

നമ്മള്‍ക്ക് ചര്‍ച്ച വീണ്ടും ജാതിയിലേക്ക് തിരിച്ചു വിടാം..

ചിന്തകന്‍ എങ്ങനാ നിറം?? സവര്‍ണ്ണര്‍ എന്ന് പറയുന്നത് ഹിന്ദുക്കളെ മാത്രം ഉദ്ദേശിച്ചല്ല എന്നറിയാമോ?? ക്രിസ്ത്യാനികളും മുസ്ലീങ്ങളും എല്ലാം ഉള്‍പ്പെടുന്നതാനെന്നു അറിയാന്‍ വയ്യേ??

മത ഗ്രന്ഥങ്ങളില്‍ ജാതി ഇല്ലാ, അതുകൊണ്ട് മുസ്ലീങ്ങളില്‍ സവര്‍ണ്ണര്‍ ഇല്ലാ എന്നൊക്കെ പറഞ്ഞു പുതിയ ചരിത്രങ്ങള്‍ രചിക്കരുതെ.. ആ ചൂട് വെള്ളത്തില്‍ കാപ്പിയിട്ടു കുടിച്ചാല്‍ ഈ ക്ഷീണം തീര്‍ക്കാം..

ദളിത്‌ - ഇസ്ലാം പ്രേമ പങ്കുകച്ചവടത്തിന്റെ ലാഭം എങ്ങനാ പങ്കിടുന്നത്?? ജഗതി മോഹന്‍ലാലിനോട് "പത്തെങ്കിലും താടെ!!" എന്ന അവസ്ഥയില്‍ ആണോ ദളിതര്‍??

കുട്ടന്‍ said...

"ജഗതി മോഹന്‍ലാലിനോട് "പത്തെങ്കിലും താടെ!!" എന്ന അവസ്ഥയില്‍ ആണോ ദളിതര്‍?? "

:) :) :)

പാര്‍ത്ഥന്‍ said...

ഇതൊന്നു നോക്യേ ......

ചിന്തകൻ പറഞ്ഞു :

[ഇസ്ലാമില്‍ സ്ത്രീക്ക് യാതൊരു തരത്തിലുള്ള സാമ്പത്തിക ബാധ്യതയുമില്ല. സാമ്പത്തിക ബാധ്യതയും കുടുംബത്തെ പോറ്റേണ്ട ചുമതലയും പുരുഷനു മാത്രമുള്ളതാണ്. സ്ത്രീയുടെ ധനത്തില്‍ നിന്ന് അവളുടെ അനുവാദമില്ലാതെ യാതൊന്നും അനുഭവിക്കാനോ അത് വെച്ച് ചിലവ് നടത്താനോ പുരുഷന് അവകാശവുമില്ല. പുരുഷന്‍ ദരിദ്രനാണെങ്കില്‍ സ്ത്രീക്ക് വേണമെങ്കില്‍ അവളുടെ സകാത് വിഹിതം പുരുഷനു നല്‍കാം. എല്ലാ ബാധ്യതയും പുരുഷനെ ഏത്പിച്ചിട്ടും കുടുമ്പത്തിലെ സ്വത്തിന്റെ പകുതി സ്ത്രീക്ക് വേണ്ടി വീണ്ടും ഇസ്ലാം നീക്കി വെച്ചിരിക്കുന്നു. സ്ത്രീയുടെ അവകാശങ്ങള്‍ ഇത് പോലെ സംരഷിച്ചു നിര്‍ത്തിയ മറ്റേത് പ്രത്യയശാസ്ത്രമുണ്ട്?]

ഇതൊക്കെയാണ് പ്രത്യയശാസ്ത്രപ്രകാരം നടക്കുന്നതെങ്കിൽ പാവപ്പെട്ട ഒരു മുസ്ലീം സ്ത്രീയും ലോകത്ത് ഉണ്ടായിരിക്കില്ല. നമ്മുടെ നാട്ടിൽ വിദ്യഭ്യാസത്തിനുപോലും ഗതിയില്ലാത്ത മുസ്ലിം പെൺകുട്ടികൾ ഉള്ളതുകൊണ്ടാണല്ലോ വിദ്യഭ്യാസ സഹായം പോലും നേടിയെടുത്തിട്ടുള്ളത്. ഇങ്ങനെ പാരമ്പര്യ സ്വത്തുക്കളുള്ള സ്ത്രീ വിഭാഗം അടുത്ത തലമുറയിൽ വേണ്ടി വന്നാൽ മുകേഷ് അമ്പാനിയെ കടത്തി വെട്ടും.

മുസ്ലീംങ്ങളൂടെയിടയിൽ ജാതിവ്യത്യാസം ഇല്ല എന്നു തന്നെ ഞാനും വിശ്വസിക്കുന്നു. പക്ഷെ പല വിഭാഗങ്ങളുണ്ട്. ഒരു വിഭാഗം മറ്റേ വിഭാഗത്തിന്റെ പള്ളിയിൽ നിസ്കരിക്കാൻ പോലും കടക്കില്ല എന്നു മാത്രം. അത്രക്ക് അയിത്തമാണ്.

<-----> said...

പ്രിയ ചിന്തകന്‍ പറഞ്ഞു : "ഒരു സവര്‍ണ്ണ ജാതിക്കാരനായ സായികിരണിന് മനുഷ്യത്വത്തിന്റെ പ്രശ്നം ഒരു പക്ഷേ കാണാന്‍ കഴിഞ്ഞെന്നു വരില്ല."
ഇത്രയും പറഞ്ഞത് കൊണ്ട് ഒരു കാര്യം ഞാന്‍ തുറന്നു പറയാന്‍ ആഗ്രഹിക്കുന്നു. ജാതി ഏതെന്നു പറയാന്‍ ഇഷ്ട്ടമുണ്ടയിട്ടല്ല. പക്ഷെ ചിന്തകനെ പോലെ ചിന്തിക്കുന്നവര്‍ക്ക് വേണ്ടി. (എന്നെ വ്യക്തിപരമായി അറിയുന്നവര്‍ ഇത് സദയം ക്ഷമിക്കുക).
ഞാന്‍ ഒരു OBC വിഭാഗവും, എന്‍റെ ഭാര്യ FC വിഭാഗവുമാണ്.എന്നാല്‍ ഞങ്ങളുടെ വിവാഹത്തിനു പോലും ജാതി ഒരു തടസ്സമോ പ്രശ്നമോ ആയിരുന്നില്ല. രണ്ടു വീട്ടുകാരും തമ്മില്‍ വളരെ സ്നേഹത്തോടെ തീരുമാനിച്ചു നടത്തിയ വിവാഹമാണിത്. ഇവിടെയൊന്നും എനിക്ക് ജാതി കാണാന്‍ കഴിഞ്ഞിട്ടില്ല. കടുത്ത ഹിന്ദുമതവിശ്വാസികളായ എന്റെയും ഭാര്യയുടെയും വീട്ടുകാര്‍ എങ്ങനെ ഇത്ര ആഘോഷമായി ഈ വിവാഹം നടത്തി? ഞാന്‍ ജനിച്ച് വളര്‍ന്നിട്ടു ഇത്രവര്‍ഷമായിട്ടും ജാതി കൊണ്ട് എനിക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. എന്‍റെ ചുറ്റുമുള്ള സമൂഹത്തില്‍ ഞാന്‍ അനുഭവിച്ചിട്ടേ ഇല്ല. ഇതൊക്കെ ആരോ ചിലര്‍ ആചരിക്കുന്നു എന്നേ എന്‍റെ അനുഭവത്തില്‍ നിന്ന് എനിക്ക് പറയാന്‍ കഴിയുകയുള്ളൂ. (ജാതി കാരണം നരകം അനുഭവിക്കുന്നവരെ കുറിച്ച് കേട്ടു. അവര്‍ക്ക് സഹായമോ സംവരണമോ ലഭിക്കട്ടെ).
എന്നാല്‍ ഞാന്‍ ഒരു ഇസ്ലാം ആയിരുന്നെങ്കില്‍ എനിക്ക് ജാതിയോ മതമോ മാറി "എല്ലാവരുടെയും അനുവാദത്തോടെ" വിവാഹം ചെയ്ത് ജീവിക്കാന്‍ കഴിയുമായിരുന്നോ? വലിയ മനുഷ്യത്വം പറയുന്നത് പിന്നെ എന്തിനാണ്? അന്യമതസ്ഥരായ സഹോദരങ്ങള്‍ക്ക്‌ 'എന്‍റെ ദൈവം' നരകം കൊടുക്കുന്നു, അതിനാല്‍ പക്ഷഭേദം കാണിക്കുന്ന ആ ദൈവത്തെ നിഷേധിച്ചു അന്യസഹോദരങ്ങള്‍ക്ക് വേണ്ടി ജീവിക്കാന്‍ എത്ര ഇസ്ലാം സഹോദരന്മാര്‍ ഈ ലോകത്ത് തയ്യാറുണ്ട്? ഇസ്ലാമിന്റെ അര്‍ത്ഥവും ആദമും ഹവ്വയുമൊക്കെ പ്രസംഗിക്കാന്‍ മാത്രം കൊള്ളാം.!!
ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഇസ്ലാം-ഖുര്‍ ആന്‍ കോഴ്സിലൂടെയാണ് ഞാന്‍ ഇസ്ലാമിനെ കുറിച്ച് പഠിക്കുന്നത്. അതുകൊണ്ട് ഇസ്ലാമിലെ നിയമങ്ങളെ കുറിച്ച് ഒന്നുമറിയില്ല എന്ന് പറയരുത്. കോഴ്സില്‍ ഞാന്‍ പഠിച്ചതിന്റെ വിശദമായ പഠനം എന്‍റെ ബ്ലോഗില്‍ താമസിയാതെ പ്രതീക്ഷിക്കാം. അവിടെ നമുക്ക് അത് ചര്‍ച്ച ചെയ്യുന്നതാണ് ഉചിതം.

സത പറഞ്ഞു : 'ഹിന്ദുക്കളില്‍ ജാതീയത ഉണ്ടായിരുന്നു, കാരണം അത് മനുഷ്യര്‍ ഉണ്ടാക്കിയതായിരുന്നു.. സ്ത്രീകളെ അടിമകളെപ്പോലെ വിവക്ഷിക്കുന്ന മുസ്ലീം വ്യക്തി നിയമങ്ങള്‍ക്കും മറ്റു കിരാത ആചാരങ്ങള്‍ക്കും താങ്കള്‍ ആരെ കുറ്റപ്പെടുത്തും?? ദൈവത്തെയോ??'
ഈ അഭിപ്രായമാണ് എനിക്കും പറയാനുള്ളത്. ഹിന്ദുക്കള്‍ തന്നെ എതിര്‍ക്കുന്നവയാണ് ഹിന്ദുമതത്തില്‍ ഉള്ളത്. മുസ്ലീങ്ങള്‍ എതിര്‍ക്കുന്ന എത്ര നിയമങ്ങള്‍ ഇസ്ലാമില്‍ ഉണ്ട്?

എല്ലാം പോട്ടെ. നമുക്ക് ഇന്ത്യയില്‍ മുസ്ലീമിന് ഇസ്ലാമിക നിയമവും, ഹിന്ദുവിന് ഇന്ത്യന്‍ നിയമവും തന്നെ ആക്കാം. പക്ഷെ അത് എല്ലാ കാര്യത്തിലും വേണമെന്ന് മാത്രം.
മോഷ്ടാവ് മുസ്ലീമാണെങ്കില്‍ കൈ വെട്ടുക,മറ്റുള്ളവരാണെങ്കില്‍ 2 മാസം തടവു മതി. ഇസ്ലാമേ നിങ്ങള്‍ യോജിക്കുന്നോ?

ഹ ഹ ഹ said...

അറബികള്‍ക്കിടയിലും ആഫ്രിക്കന്‍ നാടുകളിലും ജാതി(race) വ്യവസ്ഥ ഇന്ത്യയില്‍ ഉള്ളതിനേക്കാള്‍ കൂടുതലായി നില നില്‍ക്കുന്നുണ്ട്.

said...

ഈ പൊട്ടന്‍ മൗഗ്ലി യേതു കാട്ടിലാ ഇപ്പയും? ഇന്തക്കന്‍ എയ്ത്യേത് ജ്ജ് ബായ്ചിലാ? ശരിക്കൂള്ള ഞമ്മന്റാള്‍ക്കാര് ന്ന് ബെച്ചാല് കേരളത്തിലെ മുശ്ലീമല്ല,ഗള്‍പിലെ മുശ്ലീമല്ല,ആപ്രിക്കേലെ മുശ്ലീമല്ല ശരിക്ക് മുശ്ലിംന്ന് ബെച്ചാല്‍ ന്നാ പിടിച്ചോളി.ഒന്ന് ന്തക്കന്‍,രണ്ട് ചോക്കറ്,മൂന്ന് സ്ത്യാന്യേശി, ഇബരൊക്യേണ്.

Vayanakkaran said...

സംശയരോഗികളേ.. ഞാനിതാ ഈ ബ്ലോഗ് ഫോളോ ചെയ്തിരിക്കുന്നു.

ചിന്തകന്‍ said...

പ്രിയ സായികിരൺ
താങ്കളെ സംബന്ധിച്ച് പറഞ്ഞത് ശരിയായിരിക്കാം. എന്നാൽ ഇന്ത്യയിലെ മൊത്തം അവസ്ഥയിൽ ഇത്തരം വരുന്നത് വെറും ഒരു ശതമാനത്തിൽ താഴെമാത്രമേ വരൂ. പിന്നെ കേരളത്തെ സമ്പന്ധിച്ചേടൊത്തോളം ഈ ഒബിസി എന്നു പറയുന്ന വിഭാഗം സാമ്പത്തികമായും അല്ലാതെയും ഏകദേശം എഫ്സി യെപോലെ തന്നെയാണ്. താങ്കൾ ഒരു എസ് സി/എസ്റ്റി യെ കല്യാണം കഴിക്കുകയും അതൊരു അഭിമാനമായി ഇവിടെ പറയുകയും ചെയ്തിരുന്നെങ്കിൽ ഞാനും താങ്കളെ കുറിച്ച് അഭിമാനം കൊണ്ടേനെ. പിന്നെ താങ്കളും താങ്കളുടെ ചുറ്റുമുള്ളവരും അനുഭവിച്ചില്ല എന്നത് ഒരു തെളിവായി അവതരിപ്പിക്കണമെങ്കിൽ കിണറ്റിലെ തവളയുടെ യുക്തിയുള്ളവർക്കേ സാധിക്കുകയുള്ളൂ. സത്യാന്വേഷിയും ചിത്രകാരനും,നിസ്സഹായനെയും , പിന്നെ ഉയർന്ന ജാതിക്കാരനെയോ/ജാതിക്കാരിയെയോ പ്രേമിച്ചതിന്റെ പേരിൽ ജീവൻ വരെ നഷ്ടപെടുത്തേണ്ടി മിഥുനങ്ങളുമൊന്നും, താങ്കൾക്ക് ചുറ്റുമുള്ളവരായി തോന്നുന്നില്ലെങ്കിൽ, അവരുടെ പ്രശ്നങ്ങളെ കാണാൻ സാധിക്കുന്നില്ലെങ്കിൽ , അതിനർത്ഥം: താങ്കളുടെ സവർണ്ണ ചിന്താഗതി ഒബിസി യിൽ നിന്ന് എഫ്സി യിലേക്കു ഉയർന്നിട്ടുണ്ട് എന്നാണെന്ന് ഞാൻ സംശയിക്കേണ്ടിയിരിക്കുന്നു.

[[എന്നാല്‍ ഞാന്‍ ഒരു ഇസ്ലാം ആയിരുന്നെങ്കില്‍ എനിക്ക് ജാതിയോ മതമോ മാറി "എല്ലാവരുടെയും അനുവാദത്തോടെ" വിവാഹം ചെയ്ത് ജീവിക്കാന്‍ കഴിയുമായിരുന്നോ? വലിയ മനുഷ്യത്വം പറയുന്നത് പിന്നെ എന്തിനാണ്? അന്യമതസ്ഥരായ സഹോദരങ്ങള്‍ക്ക്‌ 'എന്‍റെ ദൈവം' നരകം കൊടുക്കുന്നു, അതിനാല്‍ പക്ഷഭേദം കാണിക്കുന്ന ആ ദൈവത്തെ നിഷേധിച്ചു അന്യസഹോദരങ്ങള്‍ക്ക് വേണ്ടി ജീവിക്കാന്‍ എത്ര ഇസ്ലാം സഹോദരന്മാര്‍ ഈ ലോകത്ത് തയ്യാറുണ്ട്? ]]

സത്യം പറയാലോ സായി കിരൺ, താങ്കൾ ഇപ്പറഞ്ഞതൊന്നും എനിക്ക് മനസ്സിലായിട്ടില്ല. വ്യക്തമാക്കുമല്ലോ.


സത പറഞ്ഞു : 'ഹിന്ദുക്കളില്‍ ജാതീയത ഉണ്ടായിരുന്നു, കാരണം അത് മനുഷ്യര്‍ ഉണ്ടാക്കിയതായിരുന്നു.. സ്ത്രീകളെ അടിമകളെപ്പോലെ വിവക്ഷിക്കുന്ന മുസ്ലീം വ്യക്തി നിയമങ്ങള്‍ക്കും മറ്റു കിരാത ആചാരങ്ങള്‍ക്കും താങ്കള്‍ ആരെ കുറ്റപ്പെടുത്തും?? ദൈവത്തെയോ??'
ഈ അഭിപ്രായമാണ് എനിക്കും പറയാനുള്ളത്. ഹിന്ദുക്കള്‍ തന്നെ എതിര്‍ക്കുന്നവയാണ് ഹിന്ദുമതത്തില്‍ ഉള്ളത്. മുസ്ലീങ്ങള്‍ എതിര്‍ക്കുന്ന എത്ര നിയമങ്ങള്‍ ഇസ്ലാമില്‍ ഉണ്ട്?


സതയുടെ സൈക്കോളജി തന്നെയാ താങ്കളെയും ഭരിക്കുന്നത് എനിക്ക് നേരെത്ത് തോന്നിയിരുന്നു. ചില അസുഖങ്ങൾ ചികിത്സിച്ചാലും ഭേദമാകില്ല സായികിരൺ.

സ്ത്രീകളുടെ വിഷയം മുകളിലെ കമന്റിൽ വളരെ വ്യക്തമായി ഞാൻ പറഞ്ഞിരിരുന്നു. ‘അറുകൊല‘ക്കുള്ള കമന്റ് ഒന്ന് കൂടി വായിക്കുക. സ്ത്രീകളെ അടിമകളെ പോലെ വീക്ഷിക്കുന്നു ഇസ്ലാമിൽ എന്ന് താങ്കളെ ആരാ പഠിപ്പിച്ചത്. ഏത് കിരാത ആചാരങ്ങളെ കുറിച്ചാണ് താങ്കളീ പറയുന്നത്.? ഇന്ത്യൻ ഇസ്ലാഹിക്കാർ ശരീ അത്തിനെ കുറിച്ച് താങ്കളെ പഠിപ്പിച്ചത് ഒരു കിരാത് കരിനിയമമായിട്ടാണോ?

എല്ലാം പോട്ടെ. നമുക്ക് ഇന്ത്യയില്‍ മുസ്ലീമിന് ഇസ്ലാമിക നിയമവും, ഹിന്ദുവിന് ഇന്ത്യന്‍ നിയമവും തന്നെ ആക്കാം. പക്ഷെ അത് എല്ലാ കാര്യത്തിലും വേണമെന്ന് മാത്രം.
ഹിന്ദുവും മുസ്ലീമും കൃസ്ത്യാനിയും സിക്കും ഫാർസിയും എല്ലാം അടങ്ങുന്നതാണ് ഇന്ത്യ. ബാക്കി സ്മാഷിനുള്ള കമന്റിലുണ്ട്.

<-----> said...
This comment has been removed by the author.
<-----> said...

പ്രിയ ചിന്തകന്‍,
എന്നെ സവര്‍ണ്ണന്‍ എന്ന് താങ്കള്‍ വിളിച്ചത് കൊണ്ടാണ് ഞാന്‍ അതൊക്കെ വിവരിച്ചത്.
'ചുറ്റുമുള്ളവര്‍' എന്ന് ഞാന്‍ ഉദ്ദേശിച്ചത് എന്‍റെ നാട്ടുകാരെയാണ്, വിശാലമായ അര്‍ത്ഥത്തിലാണെങ്കില്‍ താങ്കള്‍ പറഞ്ഞത് ശരിയാണ്. സമ്മതിക്കുന്നു.
എന്‍റെ വീട്ടുകാര്‍ക്ക്, സര്‍വോപരി എനിക്ക് ഇഷ്ട്ടപെട്ട ഒരു പെണ്‍കുട്ടിയെ ആണ് ഞാന്‍ വിവാഹം ചെയ്തത്. അതില്‍ ജാതിക്കു 0.000001% സ്ഥാനം പോലും ഉണ്ടായിരുന്നില്ല എന്നേ പറഞ്ഞുള്ളൂ. എനിക്കിഷ്ടം ഒരു മുസ്ലീം പെണ്‍കുട്ടിയെ ആയിരുന്നെങ്കില്‍ ഞാന്‍ എന്‍റെ വീട്ടുകാരുടെ സമ്മതത്തോടെ തന്നെ അവളെ വിവാഹം ചെയ്യുമായിരുന്നു. കടുത്ത ഹിന്ദുമത വിശ്വാസികള്‍ ആയിട്ടും എന്‍റെ വീട്ടുകാര്‍ അതിനു സമ്മതിക്കും. എന്നാല്‍ എന്‍റെ രക്ഷിതാക്കള്‍ ഇസ്ലാംമത വിശ്വാസികള്‍ ആയിരുന്നെങ്കില്‍ എനിക്ക് സ്വസമുദായം മാറി വിവാഹിതനാകാന്‍ കഴിയുമായിരുന്നില്ല എന്നാണു ഉദ്ദേശിച്ചത്. അതാണ്‌ താങ്കള്‍ക്കു മനസ്സിലായില്ല എന്ന് പറഞ്ഞത് എന്ന് തോന്നുന്നു. താങ്കള്‍ ആദ്യം പറഞ്ഞു "സവര്‍ണ്ണനായ സായ്കിരണ്‍" എന്ന്. ഇപ്പൊ പറയുന്നു "ചിന്താഗതി obc-യില്‍ നിന്ന് fc-യിലേക്ക് ഉയര്‍ന്ന സായ്കിരണ്‍ എന്ന്. ഒരു ജാതിയിലോ മതത്തിലോ വിശ്വാസമില്ലാത്ത എനിക്ക് താങ്കള്‍ ഒരു ജാതി ചാര്‍ത്തി തന്നേ തീരൂ എന്നാണോ?

താങ്കള്‍ പറഞ്ഞു: " കേരളത്തെ സമ്പന്ധിച്ചേടത്തോളം ഈ ഒബിസി എന്നു പറയുന്ന വിഭാഗം സാമ്പത്തികമായും അല്ലാതെയും ഏകദേശം എഫ്സി യെപോലെ തന്നെയാണ്."

അങ്ങനെയെങ്കില്‍ സംവരണം ഉപാധികളോടെയാവണം എന്ന എന്‍റെ അഭിപ്രായത്തെ താങ്കള്‍ വിമര്‍ശിച്ചതെന്തിനു?

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ എന്താണ് പഠിപ്പിച്ചത് എന്ന് അവരുടെ അറബിയിലും ഇംഗ്ലീഷിലും ഉള്ള text books quote ചെയ്ത്, തെളിവ് സഹിതം ഞാന്‍ എന്‍റെ ബ്ലോഗില്‍ താമസിയാതെ അവതരിപ്പിക്കുന്നുണ്ട്. നമുക്ക് അത് അവിടെ ചര്‍ച്ച ചെയ്യാം. എല്ലാ ടെക്സ്റ്റ്‌ ബുക്സും വീട്ടിലാണ്. ഇപ്പോള്‍ ജോലി സംബന്ധമായി വിദേശയാത്രയിലാണ്. ക്ഷമിക്കുക.

ChethuVasu said...

ഓഫ്‌ ടോപിക് ,

@ വായനക്കാരന്‍
:-)
എന്നെ കൊല്ലു ...ക്ഷമി ..വിട്ടേക്ക് മാഷെ :-) എന്തായാലും ആര്‍ക്കും ഇപ്പോഴും എന്തിനും അനുയായികള്‍ ഇപ്പോഴും - അപ്പോഴും ഉണ്ട് -ഉണ്ടായിരുന്നു- ഉണ്ടാകും എന്നതിന് ഒരു തെളിവ കൂടി ആയി . :-)

ചിന്തകന്‍ said...

ചുറ്റുമുള്ളവര്‍' എന്ന് ഞാന്‍ ഉദ്ദേശിച്ചത് എന്‍റെ നാട്ടുകാരെയാണ്, വിശാലമായ അര്‍ത്ഥത്തിലാണെങ്കില്‍ താങ്കള്‍ പറഞ്ഞത് ശരിയാണ്.

പ്രിയ സായികിരണ്‍
നാം ചര്‍ച്ച ചെയ്യുന്നത് ഒരു പ്രത്യേക നാട്ടുകരുടെ കാര്യമല്ലല്ലോ. പൊതുവായ കാര്യമല്ലേ. താങ്കളുടെ നാട്ടില്‍ ഇങ്ങനെയൊരു വേര്‍തിരിവ് തീരെ ഇല്ലാ എങ്കില്‍ ആ നാടിനെകുറിച്ച് താങ്കള്‍ക്ക് അഭിമാനിക്കാം. ഒപ്പം എന്റെ അഭിനന്ദനങ്ങളും. ഇന്ത്യമുഴുവനും താങ്കളുടെ നാടിനെ ഒരു മാതൃകയാക്കട്ടെ എന്ന് ആശിക്കുകയും ചെയ്യുന്നു.

എനിക്കിഷ്ടം ഒരു മുസ്ലീം പെണ്‍കുട്ടിയെ ആയിരുന്നെങ്കില്‍ ഞാന്‍ എന്‍റെ വീട്ടുകാരുടെ സമ്മതത്തോടെ തന്നെ അവളെ വിവാഹം ചെയ്യുമായിരുന്നു. കടുത്ത ഹിന്ദുമത വിശ്വാസികള്‍ ആയിട്ടും എന്‍റെ വീട്ടുകാര്‍ അതിനു സമ്മതിക്കും. എന്നാല്‍ എന്‍റെ രക്ഷിതാക്കള്‍ ഇസ്ലാംമത വിശ്വാസികള്‍ ആയിരുന്നെങ്കില്‍ എനിക്ക് സ്വസമുദായം മാറി വിവാഹിതനാകാന്‍ കഴിയുമായിരുന്നില്ല എന്നാണു ഉദ്ദേശിച്ചത്.

ഇവിടെ നാം ചര്‍ച്ച ചെയ്യുന്നത് രണ്ട് മതങ്ങളുടെ ഇടയിലുള്ള മിശ്ര വിവാഹത്തെ കുറിച്ചല്ലല്ലോ സായികിരണ്‍? ഒരേ മതത്തില്‍ തന്നെയുള്ളവരുടെ സവര്‍ണ്ണതയെയും അവര്‍ണ്ണതയെയും കുറിച്ചല്ലേ? . ഇന്റര്‍ റിലീജ്യന്‍ മാരേജിനെ കുറിച്ച് മറ്റൊരവസരത്തില്‍ നമുക്ക് ചര്‍ച്ചയാവാം. വിശ്വാസപരമായി ഒരേ തരത്തില്‍ ചിന്തിക്കുന്നവര്‍ക്കിടയിലുള്ള ജാതി വിവേചനമാണ് ഇവിടെ ചര്‍ച്ചാവിഷയം എന്ന് ഞാന്‍ മനസ്സിലാക്കുന്നു.


അങ്ങനെയെങ്കില്‍ സംവരണം ഉപാധികളോടെയാവണം എന്ന എന്‍റെ അഭിപ്രായത്തെ താങ്കള്‍ വിമര്‍ശിച്ചതെന്തിനു?

വിമര്‍ശിച്ചത് എന്തിനാണെന്ന് താങ്കള്‍ ആദ്യം എഴുതിയ കമന്റ് വായിച്ചാല്‍ താങ്കള്‍ക്ക് തന്നെ മനസ്സിലാവും. അതിന് ഞാനെഴുതിയ മറുപടി എന്തെന്നും നോക്കുക. ഒരു വിഭാഗത്തിന് വിദ്യാഭ്യാസപരമായും സര്‍ക്കാര്‍തലത്തിലും മതിയാ‍യ പ്രതിനിധ്യം ഉണ്ടാവുകയും അത് നേടാനുള്ള അവസരം നിലനില്ക്കുകയും ചെയ്യുന്നു എന്ന് സര്‍ക്കാര്‍ കണ്ടെത്തുകയാണെങ്കില്‍ തീര്‍ച്ചയായും അത്തരക്കാരെ സംവരാണാനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കുക തന്നെ വേണം എന്നതാണ് എന്റെ വ്യക്തമായ നിലപാട്. സംശയമേ വേണ്ട. ഹിന്ദുക്കളുടെ ഒബിസിയുടെ കാര്യത്തില്‍, മേല്‍ സൂചിപ്പിച്ച തലത്തില്‍ ഏകദേശം എത്തിയുട്ടെണ്ടെന്നു തന്നെയാണ് അവസാനമായി ഇക്കാര്യത്തിന് സര്‍ക്കാര്‍ നിയോഗിച്ച നരേന്ദ്രന്‍ കമ്മീഷന്‍ പോലുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എസ് സി /എസ്റ്റി മുസ്ലീം വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ഇപ്പോഴും ആയിട്ടില്ല എന്ന് പറഞ്ഞതും സര്‍ക്കര്‍ നിയോഗിച്ച കമ്മീഷനുകള്‍ തന്നെയാണ്. തെറ്റാണെങ്കില്‍ തിരുത്തുക. മതിയാ പ്രാതിനിധ്യവും അത് നിലനില്ക്കുന്ന സാഹചര്യവും ഉണ്ടാവുന്നത് വരെ ആര്‍ക്കും സംവരണത്തിന്റെ ആവശ്യമുള്ളൂ.

എന്നെ സവര്‍ണ്ണന്‍ എന്ന് താങ്കള്‍ വിളിച്ചത് കൊണ്ടാണ് ഞാന്‍ അതൊക്കെ വിവരിച്ചത്.
താങ്കളുടെ വാദങ്ങള്‍ എന്നെ അങ്ങനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു പോയി. അങ്ങനെ സൂചിപ്പിച്ചത് താങ്കളെ വേദനിപ്പിച്ചെങ്കില്‍ എന്നോട് ദയവായി ക്ഷമിക്കുക.


[ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ എന്താണ് പഠിപ്പിച്ചത് എന്ന് അവരുടെ അറബിയിലും ഇംഗ്ലീഷിലും ഉള്ള text books quote ചെയ്ത്, തെളിവ് സഹിതം ഞാന്‍ എന്‍റെ ബ്ലോഗില്‍ താമസിയാതെ അവതരിപ്പിക്കുന്നുണ്ട്. നമുക്ക് അത് അവിടെ ചര്‍ച്ച ചെയ്യാം. ]
തീര്‍ച്ചയായും. അതാണ് ഏറ്റവും ഉചിതമായതും.

സസ്നേഹം...

SMASH said...

"വ്യക്തി നിയമങ്ങളെ പോലെ ഏകപക്ഷീയ നടപ്പിലാവുന്ന ഒരു സംഗതിയല്ല ക്രിമിനൽ നിയമങ്ങൾ. ആ നമ്പറങ്ങ് പോക്കറ്റിൽ തന്നെ വെച്ചേക്കൂ"


ഒറ്റയടിക്ക് നടപ്പിലാക്കണ്ടാ.. മറിച്ച് ബഹു ഭാര്യാത്വത്തിനും, പിന്നെ അതുപോലുള്ള കാര്യങ്ങള്‍ക്കും വേണ്ടി ഘോരഘോരം വാദിക്കുന്നതിനൊപ്പം ഇതും കൂടെ അങ്ങ് ചെറിയ രീതിയില്‍ ഉള്‍പ്പെടുത്താമല്ലോ!


""അവനവന്റെ ശരീരത്തിലെ പഴുത്തുനാറുന്നതും മനുഷ്യത്വ ഹീനവുമായ വൃണം ഉണക്കിയിട്ട് പോരെ മറ്റുള്ളവരെ ശരീരത്തിലെ പറഞ്ഞ് കേട്ട വൃണം മണപ്പിക്കാൻ നടക്കുന്നത്""

എന്താണാവോ ഉദ്ദേശിച്ചത്? അടിയന്‌ അങ്ങ് കത്തിയില്ല!!

"ഹിന്ദു എന്നത് ഒരൊറ്റ ജാതിയാണെന്ന് പ്രഖ്യാപിക്കാനും അധമരും കീഴാളരും താഴ്ന്ന ജാതിക്കാരനും ഇല്ല മനുഷ്യൻ മാത്രമേ ഉള്ളൂ എന്ന് പ്രഖ്യാപിക്കാനും അത് പ്രയോഗത്തിൽ വരുത്താനുമാവട്ടെ സമാഷിനെപോലുള്ളവരുടെ ശബ്ദം ഉയരേണ്ടത്. ഈ പാവം മനുഷ്യമക്കളെ ചൂഷണം ചെയ്ത് നേടിയ സമ്പത്തുകൾ അവർക്കായി വീതിച്ചു കൊടുക്കപെടട്ടെ. എന്നാൽ പിന്നെ സംവരണത്തിന്റെ ആവശ്യവും വരില്ല. അതിന് വേണ്ടി തർക്കിക്കുകയും വേണ്ട."

ഇതൊക്കെ ഏത് അളവുകോല്‍ വച്ച് അളന്നപ്പോള്‍ കിട്ടിയ മുന്‍‌വിധികളാണ്‌..അധമന്‍, കീഴാളന്‍ എന്നിവരെ കുറിച്ചൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ! ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്ന ചില മുസ്ലിംങ്ങളുടെ ഇരട്ടത്താപ്പ് മാത്രമേ ഞാന്‍ പറഞ്ഞുള്ളു. ഇതില്‍ അവര്‍ണ്ണനെ ബാധിക്കുന്ന പ്രശ്നമൊന്നുമില്ല! ഇനി മുസ്ലീംങ്ങളെ ബാധിച്ചാല്‍, അല്ലെങ്കില്‍ മുസ്ലീംഗളെ പറഞ്ഞാല്‍ അത് ഓട്ടോമാറ്റിക്കായി ദളിതനെയും ബാധിക്കും എന്ന നമ്പര്‍ ആണ്‌ പോക്കറ്റില്‍ സൂക്ഷിക്കേണ്ടത്. പാവം മനുഷ്യമക്കളെ ചൂഷണം ചെയ്ത് നേടിയ സമ്പത്ത് അവര്‍ക്ക് വിട്ടു കൊടുക്കണ്ട എന്ന് ആരാണ്‌ പറഞ്ഞത്? അങ്ങനെ പറഞ്ഞു എന്ന് ആക്കി തീര്‍ക്കേണ്ടത് ചിലരുടെ ആവശ്യമായിരിക്കും. സവര്‍ണ്ണ ഹിന്ദുക്കള്‍ക്കും, ക്രിസ്ത്യാനികള്‍ക്കും, ഒപ്പം ഈ ചൂഷണം ചെയ്തവരില്‍ സവര്‍ണ്ണ ജന്മി മുസ്ലീംങള്‍ക്കും തങ്ങളുടേതായ പങ്കുണ്ട് എന്നും മറക്കരുത്. ദളിതരും, ഞമ്മളും ഒന്ന് എന്ന നമ്പര്‍ ഇനി ഇവിടെ അധികം ചിലവാകില്ല ചിന്തകാ..

<-----> said...

പ്രിയ ചിന്തകന്‍,
നമ്മള്‍ ഒരുപാട് ഓഫ്ടോപിക്കിലേക്ക് പോയി എന്ന് തോന്നുന്നു. അവസാനമായി ഇത് കൂടി പറഞ്ഞു അവസാനിപ്പിക്കാം. എന്‍റെ ജാതിഭ്രാന്തു സംബന്ധിച്ച് ചിലര്‍ ഉന്നയിച്ച തെറ്റിദ്ധാരണ നീക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ വിവാഹം പരാമര്‍ശിച്ചത്. ഹിന്ദുക്കളിലെ ജാതി എന്ന ദുരാചാരം തെറ്റ് തന്നെയാണ്. അതില്‍ യാതൊരു സംശയവും ആര്‍ക്കുമില്ല. ഹിന്ദുക്കള്‍ തന്നെ അതിനെ എതിര്‍ക്കുന്നുമുണ്ട്. ജാതി കാര്യമായി എടുക്കാത്ത എത്രയോ പേര്‍ ഹിന്ദുവിശ്വാസവുമായി ജീവിക്കുന്നുമുണ്ട്. ഇന്നത്തെ തലമുറയില്‍ അതിന്‍റെ അളവ് കൂടിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ജാതി നോക്കാതെയുള്ള arranged marriages അതിന്‍റെ ഏറ്റവും വലിയ തെളിവാണ്. അതേസമയം മുസ്ലീങ്ങളിലെ പുതിയ തലമുറയാകട്ടെ നേരെ തിരിച്ചാണ് താനും. ഹിന്ദുക്കള്‍ വെളിച്ചത്തിലേക്ക് വരുമ്പോള്‍ ഇസ്ലാം ആ പഴയ ഇരുട്ടിനെ കെട്ടിപ്പിടിക്കുന്നു.
അതാണ്‌ താങ്കളെ പോലുള്ള ഇസ്ലാം മതവിശ്വാസികള്‍ സ്വസമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്ക് ന്യായീകരണം നിരത്തുകയും അന്യമതവിശ്വാസികളെ വിമര്‍ശിക്കുകയും ചെയ്യുന്നത്. അത് ശരിയാണോ? മന്ത് എല്ലാ വിശ്വാസികളിലും സമമായിതന്നെ ഉണ്ടല്ലോ? അത് ജാതിവിദ്വേഷം ആയാലും മതവിദ്വേഷം ആയാലും ഒന്നുതന്നെ. മുസ്ലീങ്ങള്‍ മ്ലേച്ചന്മാരെന്നു പറഞ്ഞു അവരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാത്ത ചില ഹിന്ദുവൃദ്ധ കേസരികളെ പണ്ട് കണ്ടിട്ടുണ്ട്. മുസ്ലീം കിഡ്നി ആവശ്യമുണ്ടെന്നു അച്ചടിച്ച മുസ്ലീം പത്രവും കണ്ടിട്ടുണ്ട്. വികാരം ജാതിസ്പര്‍ദ്ധയിലും മതസ്പര്‍ദ്ധയിലും ഒന്നുതന്നെ. അന്ധമായി ഒരു തല്ലിപ്പൊളി മതത്തില്‍ വിശ്വസിച്ചു കൊണ്ട് തള്ളിപോളികളായ മറ്റു മതങ്ങളെ പരിഹസിക്കുന്നതില്‍ എന്തര്‍ത്ഥം?!

ചിന്തകന്‍ said...

അധമന്‍, കീഴാളന്‍ എന്നിവരെ കുറിച്ചൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ!

അത് കൊണ്ടാ ഞാനതെല്ലാം പറഞ്ഞതും. കാരണം പോസ്റ്റിലെ വിഷയം അതുമായി ബന്ധപ്പെട്ടതാണ്.

ശരീഅത്ത് നിയമമല്ല ഈ പോസ്റ്റിലെ വിഷയം. അത് സൌകര്യം പോലെ, ഇനി അവസരം കിട്ടിയാല്‍ അതുമായി ബന്ധപെട്ട പോസ്റ്റുകളില്‍ കൂ‍ടുതലായി ചര്‍ച്ച ചെയ്യാം. എന്താ പോരെ :)

ചിന്തകന്‍ said...

അതേസമയം മുസ്ലീങ്ങളിലെ പുതിയ തലമുറയാകട്ടെ നേരെ തിരിച്ചാണ് താനും. ഹിന്ദുക്കള്‍ വെളിച്ചത്തിലേക്ക് വരുമ്പോള്‍ ഇസ്ലാം ആ പഴയ ഇരുട്ടിനെ കെട്ടിപ്പിടിക്കുന്നു.

പ്രിയ സായി കിരണ്‍
എനിക്ക് മനസ്സിലായില്ല. വീണ്ടും താങ്കള്‍ ഓഫിലാക്കോണോ പോകുന്നത്?

<-----> said...

@ Chinthakan,
I would like to conclude with one sentence, You don't have any right to criticize any religion while you are doing a part in another religion, which is same kind in another end. I meant that.

ChethuVasu said...

താന്‍ സ്ഥിരമായി കുടിക്കുന്ന ഷാപ്പിലെ കള്ളില്‍ വെള്ളമില്ല എന്നാണയിടുന്നവന്‍ മറ്റു ഷാപ്പുകളിലെ കള്ളിനെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല . കാരണം എല്ലാ കള്ളിലും മായമുണ്ട് .. ഒരു ചെത്തുകാരന് മാത്രമേ അതറിയൂ... ;-)
വിമര്‍ശന ബുദ്ധ്യാ താന്‍ വിശ്വസിക്കുന്ന ആശയങ്ങളെയും ദര്‍ശനങ്ങളെയും സമീപിക്കാത്തവന്‍ ,തന്റെ വ്യക്തിത്വത്തിന്റെ നിലപാട് തരയെപ്പറ്റി എന്നും അഞ്ജനായിരിക്കും..തന്‍ താത്പര്യം കാണിക്കുന്ന ആശയങ്ങളെ വിമര്‍ശന ബുദ്ധ്യാ സമീപിക്കുന്നവന് മറ്റു ആശയങ്ങളെയും അത് പോലെ വിമര്‍ശിക്കാനുള്ള അവകാശമുണ്ട്‌ - എന്നാല്‍ അങ്ങനെ അല്ലാത്തവന് അതിനു യാതൊരു ധാര്‍മികമായ- യുക്തിപരമായ അവകാശവുമില്ല ...

critical reasoning is the ability of one that helps him to understand a concept. On the other hand one who believes in (yield in) completly set aside this ability . For the evolution of a concept and for the continuous upgrading of it with incremental progress , critical approach to it is a must. That is where the bad is discarded and good is further developed. Those who dont look at things critically, end up in a status co, which ultimately becomes a frozen image of a certain past and thereby lacks entropy ,diversity and "life"

ചിന്തകന്‍ said...

പ്രിയ സായികിരണ്‍
ഒപ്പം ചെത്തുകാരന്‍ വാസുവിനോടും

ഈ പോസ്റ്റിലെ സായികിരണിന്റെ ആദ്യ കമന്റും അതിന് ശേഷമുള്ള എന്റെ കമന്റും വായിക്കുക. രമായണം മുഴുവന്‍ വായിച്ചിട്ട് രാമന്‍ സീതക്കെപ്പടി എന്ന് ചോദിക്കുന്നതില്‍ കാര്യമില്ല.

ഹിന്ദുക്കള്‍ വെളിച്ചത്തിലേക്ക് വരുകയല്ല ചെയ്യുന്നത് സായികിരണ്‍.(താങ്കളുദ്ദേശിക്കുന്ന വെളിച്ചം നിരീശ്വര വാദമാണെങ്കില്‍-ഒകെ) വിദ്യാഭ്യാസം നേടുന്ന മുറക്ക് താങ്കളെ പോലെ നിരീശ്വരവാദിയായി മാറുകയാണ് ചെയ്യുന്നത്. ഇത് അവിടെയുണ്ടായിരുന്ന ഇരുട്ടിന്റെ ആഴം വ്യക്തമാക്കുന്നു.

എന്നാല്‍ കൂടുതല്‍ വിദ്യാഭ്യാസമുള്ള മുസ്ല്ലിം ചെറുപ്പക്കാര്‍ കൂടുതല്‍ ഇസ്ലാമിലേക്ക് അടുക്കുന്നു. ഇത് അവിടെയുള്ള വെളിച്ചത്തിന്റെ പരപ്പും മനസ്സിലാക്കി തരുന്നു.

ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്. :)

ബയാന്‍ said...

@ചിന്തകന്‍: തന്നെ പെറ്റത് പരമ്പരാഗതമായി ഈ മതം ആചരിക്കുന്ന സ്ത്രീ ആയതിനാലാണ് ഇന്ന് ഇസ്ലാം മതം നിലനില്‍ക്കുന്നത് തന്നെ. ചിന്താശേഷി വളരുന്നതിന് മുന്നേ മദ്രസ്സയില്‍ കൂടി പ്രതിരോധകുത്തിവെപ്പെടെത്തിരുന്നില്ലെങ്കില്‍ ഈ മതത്തിന്റെ വിളര്‍ച്ച കാണാമായിരുന്നു. കൂടുതല്‍ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ ഇസ്ലാമിനെ വാരിപ്പുണരുന്നു എന്നത് ഭാവനയാണ്. വിദ്യാഭ്യാസമില്ലാത്തവരിലാണ് ഇസ്ലാമിനോടുള്ള അടുപ്പം കൂടുതല്‍.

(ചിത്രകാരാ: ഈ ചര്‍ച്ചയില്‍ ഇങ്ങിനെയൊരു കമെന്റ് വെക്കേണ്ടിവന്നതില്‍ എനിക്ക് നാണം തോന്നുന്നു.)

കുട്ടന്‍ said...

"ഹിന്ദു" വിചാര ധാരയുടെ പൂര്‍ണത ബുദ്ധ മതത്തില്‍ ആണെന്നാണ്
ഹിന്ദു മതത്തെ കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുള്ള പലരും പറയുന്നതു
ബുദ്ധ മതത്തില്‍ ആണെങ്ങില്‍ ദൈവത്തെ കുറിച്ച് പറയുന്നില്ല
ഒരു spiritual ഫിലോസഫി ആണ് ബുദ്ധ മതം മുന്നോട്ടു വൈക്കുന്നതും .
അതിനാല്‍ വിദ്യാഭാസവും വിവരവും ഉള്ളവര്‍ കൂടുതല്‍ നിരീശ്വര വാദത്തിലേക്ക് പോയേക്കാം
അത് കൊണ്ട് ആത്മീയത നഷ്ടപെടുന്നും ഇല്ല .
ദൈവ വിശ്വാസി ക്ക് മാത്രം ഉള്ളതാലല്ലോ ആത്മീയത !!!!
മാത്രവുമല്ല മതങ്ങളെ പോലെ സ്ഥാപനവല്‍കരിക്കപെടാത്ത നിരീശ്വര വാദത്തിലാണ് ശരി ആയ ആത്മീയത പലപ്പോഴും കാണാന്‍ സാധികുന്നതും !!!

Ajith said...

"വിദ്യാഭ്യാസം നേടുന്ന മുറക്ക് താങ്കളെ പോലെ നിരീശ്വരവാദിയായി മാറുകയാണ് ചെയ്യുന്നത്. ഇത് അവിടെയുണ്ടായിരുന്ന ഇരുട്ടിന്റെ ആഴം വ്യക്തമാക്കുന്നു.

എന്നാല്‍ കൂടുതല്‍ വിദ്യാഭ്യാസമുള്ള മുസ്ല്ലിം ചെറുപ്പക്കാര്‍ കൂടുതല്‍ ഇസ്ലാമിലേക്ക് അടുക്കുന്നു. ഇത് അവിടെയുള്ള വെളിച്ചത്തിന്റെ പരപ്പും മനസ്സിലാക്കി തരുന്നു."

Atheism is drawing people from all the faith , only difference being that in open societies such a is visible ,while in non democratic states they are still under the carpet.

Indonesia , Turkey , Azarbaijan, Kosovo, Uzbekistan,Kazakhstan, Albania,Bosnia ,West Bank(Palastene) are muslim majority - democratic seccular societies who have a significant Rationalist/Agnostic population .
But this has been shadowed by the 'petro-dollar' driven spiritual extravaganza 2 or 3 states having population less than 2 crore. Bet even there too, behind the scenes atheism is in a forward track . See an article published in Qaradhawi's own media.

'Iraqis Shocked as Atheism Creeps in'

Link:
http://www.islamonline.net/servlet/Satellite?c=Article_C&cid=1254573498385&pagename=Zone-English-News/NWELayout

SMASH said...

വിദ്യാഭ്യാസം ഉള്ള മുസ്ലിം യുവക്കള്‍ മതത്തെ ഒരു ആത്മീയ പ്രസ്ഥാനമായി കാണുന്നതിലും കൂടുതല്‍ സംഘടനാ പ്രവര്‍ത്തനം എന്ന രീതിയില്‍ ആണ്‌ കാണുന്നത്. അതിനു കാരണമായി പ്രവര്‍ത്തിക്കുന്നത് വിവേകത്തില്‍ ഉപരിയായി വികാരം ആണ്‌ താനും, ഇതിനു കാരണം ഇസ്ലാമിന്റെ ശത്രുക്കള്‍ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനുള്ള ചൂണ്ടകള്‍ മതമൗലികവാദികളിലൂടെ എറിഞ്ഞു കൊടുക്കുന്നു എന്നതാണ്‌. ഇസ്ലാം എന്നു കേള്‍ക്കുമ്പോല്‍ നെറ്റി ചുളിക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ദിച്ചു വരണം എന്ന ലക്ഷമുള്ളവര്‍ ഇത്തരക്കാരെ അവരറിയാതെ തന്നെ മുതലെടുക്കുന്നു എന്നതുമാണ്‌. വിദ്യാഭ്യാസമുള്ള യുവാക്കള്‍ ഇസ്ലാമിനു വേണ്ടി സ്വന്തം ചങ്കു വരെ വെട്ടിക്കൊടുക്കാന്‍ തയാറാകുന്നതില്‍ മതമൗലീകവാദികളേക്കാളുപരി സന്തോഷിക്കുന്നത് ഒരു പക്ഷെ മറ്റു ചിലരായിരിക്കും. എവിടെ എന്തു ബോംബു വച്ചാലും, ആരെ കൊന്നാലും നേരെ ഈ വിദ്യാഭ്യാസികളുടെ തലയില്‍ എടുത്തിട്ടാല്‍ എല്ലാവരും വിശ്വസിച്ചു കൊള്ളും എന്ന് പലര്‍ക്കും അറിയാം.

ChethuVasu said...

മേല്‍ പോസ്റ്റ്‌ ചെയ്ത ചെത്തുകാരന്റെ കമന്റില്‍ നിന്നും വ്യസ്ത്യസ്ഥമായി വാസുവിന് ഒന്നും പറയാനില്ല .. എന്നാലും ഒരു വരി കൂടി ചേര്‍ക്കുന്നു .വസുനിറെ സ്വന്തം കൊട്ടേഷന്‍ ആണേ ... ചമ്പതെങ്ങു ചെത്താന്‍ കേരിയപ്പം തലയില്‍ വന്നതാണ് ..

"വിദ്യാഭ്യാസം മൌലികമായ അറിവ് തേടാനുള്ള നൈസര്‍ഗ്ഗികതയുടെ മേലുള്ള വിലങ്ങാകുന്നു . അതുകൊണ്ടു തന്നെ വിദ്യാഭാസിക്ക് ഒരിക്കലും മൌലിക ചിന്ത അപ്രാപ്യമാണ് . അത് കൊണ്ടു തന്നെ പകരം കടം വാങ്ങിയ ചിന്തകളും ആശയങ്ങളും അയാളെ ഭരിച്ചു കൊണ്ടെ ഇരിക്കും " - ചെത്തുകാരന്‍ വാസു . ;-)

PS : ആള്‍ ദൈവങ്ങളുടെ ഏറ്റവും വലിയ അനുയായികള്‍ ഏറ്റം മുന്തിയ വിദ്യാഭ്യാസികളും , ജോതിഷ ത്തിന്റെ ഏറ്റം വലിയ പ്രയോക്താക്കള്‍ ടോക്കിട്ടരെറ്റ് വരെ കിട്ടിയ മഹാന്മാരാണ് എന്നതില്‍ അത്ഭുതമൊന്നുമില്ല .വിദ്യാഭ്യാസം നേടിയവന്‍ അക്കാരണം കൊണ്ടു തന്നെ അറിവുല്ലവാണ് എന്നത് നമ്മുടെ സമൂഹത്തിലെ ഏറ്റവും വലിയ തെറ്റിധാരണയാണ്- അന്ധവിശ്വാസമാണ് .സമൂഹത്തെ കബളിപ്പിക്കുന്ന ഏറ്റവും വലിയ അസത്യവും ഇത് തന്നെ . വിദ്യഭ്യാസികളില്‍ ഒരു ചെറിയ വിഭാഗത്തിന് മാത്രമേ അറിവുല്ലവരായുള്ളൂ .. മറിച്ച്‌ ഇന്നേ വരെ ജീവിച്ച മഹാന്മാരില്‍ അറിവുനയിരുന്നവരില്‍ പലരും അധികം ഔപചാരിക വിദ്യാഭ്യാസമൊന്നും ഇല്ലാത്തവരാണ് (ഉദാഹരനഗല്‍ ഞാന്‍ പറയേണ്ടല്ലോ..) .

SMASH said...

മുസ്ലിം രാജ്യങ്ങളിലെ യുവാക്കള്‍ മതത്തോട് കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നു എന്നതിന്‌ ഏറ്റവും കൂടുതല്‍ വാര്‍ത്താപ്രാധാന്യം നല്‍കുന്നത്, അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെയാണ്‌, എന്നത് അവര്‍ അതു തന്നെയാണ്‌ ആഗ്രഹിക്കുന്നത് എന്നതിന്‌ തെളിവാണ്‌.

SMASH said...

Indonesia , Turkey , Azarbaijan, Kosovo, Uzbekistan,Kazakhstan, Albania,Bosnia ,West Bank(Palastene) are muslim majority - democratic seccular societies who have a significant Rationalist/Agnostic population...

):D)

ഇതൊന്നും ഇവിടുത്തെ ഇസ്ലാമികര്‍ കാണില്ല, ഇന്തോനേഷ്യ എന്നൊരു രാജ്യം തന്നെ ഉണ്ടോ എന്ന്‍ ഇവര്‍ക്ക്‌ സംശയമാണ്.

ചിന്തകന്‍ said...

[[അതേസമയം മുസ്ലീങ്ങളിലെ പുതിയ തലമുറയാകട്ടെ നേരെ തിരിച്ചാണ് താനും. ഹിന്ദുക്കള്‍ വെളിച്ചത്തിലേക്ക് വരുമ്പോള്‍ ഇസ്ലാം ആ
പഴയ ഇരുട്ടിനെ കെട്ടിപ്പിടിക്കുന്നു. ]]

സായികുമാറിന്റെ ഈ പ്രസ്ഥാവനക്കുള്ള മറുപടിയാണ് എന്റെ കമന്റ്. ഈ പോസ്റ്റിന്റെ വിഷയവുമായി ബന്ധപെട്ടുള്ളതായിരുന്നു എന്റ് കമന്റിലെ ഭൂരിഭാഗവും. അതിന്റെ കൂട്ടത്തില്‍ മുകളില്‍ സൂചിപ്പിച്ചത് പോലെയുള്ള പ്രസ്ഥാവനകള്‍ക്ക് ഓഫ് ടോപിക്ക് എന്ന നിലക്ക് ചില മറുപടികള്‍ പറഞ്ഞു. എന്നാല്‍ വിഷയുവുമായി ബന്ധപെട്ട നല്‍കിയ കമന്റുകള്‍ക്ക് ഒറ്റ സവര്‍ണ്ണയുക്തിവാദിക്കും ഉത്തരം ഇല്ലാ എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ചിത്രകാരന്റെ ഈ പോസ്സ്റ്റ് എന്തും കൊണ്ടും യാഥാര്‍ഥ്യമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഉള്ളിലുള്ള സവര്‍ണ്ണത പുറത്താകുമെന്നായപ്പോള്‍ യുക്തിവാദികള്‍ പതിവുപോലെ ഈ പോസ്റ്റുമായി പ്രത്യക്ഷ ബന്ധമില്ലാത്ത ഇസ്ലാമിന്റെയും മുസ്ലിങ്ങളുടെയും കുറിച്ചുള്ള അവരുടെ വിവരക്കേടുകള്‍ അര്‍ദ്ധ സത്യങ്ങളും അസത്യങ്ങളും കൂട്ടികുഴച്ച് വിഷയം മാറ്റാന്‍ ശ്രമിക്കുച്ചു കൊണ്ട് കാലിട്ടടിക്കുന്ന കാഴ്ച്ച വളരെ പരിതാപകരം തന്നെയാണ്.

അവനവന്റെത് ഇരുട്ടിനെ തിരിച്ചറിയുമ്പോള്‍ മറ്റുള്ളവന്റെതും ഇരുട്ടാണെന്ന് കണ്ടു പിടിക്കുന്ന ഈ അസുഖത്തിന് വൈദ്യ ശാസ്ത്രത്തില്‍ ‘അഹംഇരുട്ടോള്‍ഫിക്മറ്റുള്ളവന്‍ഇരുട്ടാള്‍ഫിയ‘ എന്നപേരില്‍ അറിയപ്പെടുന്നു :) ഈ അസുഖത്തിന്റെ ഒരു പ്രത്യേക എന്തെന്നാല്‍ ആയുര്‍വേദത്തിലും അലോപതിയിലും ഹോമിയോപതിയിലും ഒന്നും ഇതിന് ചികിത്സയില്ലാ എന്നതാണ്. അത് കൊണ്ട് എന്റെ പ്രിയ സുഹൃത്തുക്കള്‍ ഈ പോസ്റ്റിലെ വിഷയത്തില്‍ വല്ലതും പറയാനുണ്ടോ എന്ന് നോക്ക്. അല്ലെങ്കില്‍ ഈ അസുഖം മൂര്‍ച്ചിച്ച് മെലിഞ്ഞ് മെലിഞ്ഞ്, ഉടുത്തിരിക്കുന്ന വസ്ത്രമെല്ലാം അഴിഞ്ഞു താഴെ ചാടുന്നത് വരെ കാത്തിരുക്കണം എന്നാണെങ്കില്‍ എനിക്ക് യാതൊരു വിരോധവുമില്ല :)

Unknown said...

ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.
:):):)

നിസ്സഹായന്‍ said...

ഹിന്ദുമതത്തെക്കുറിച്ചുള്ള ചില ദൃഷ്ടാന്തങ്ങള്‍ ഇവിടെ വായിക്കുക

Anonymous said...

സുശീല്‍,സെക്കുലര്‍ ഹ്യുമനിസ്റ്റ്,
കുറച്ചുദിവസം നെറ്റ് ആക്സസ് ഇല്ലാതിരുന്നതിനാല്‍ നിങ്ങളുടെ ചോദ്യങ്ങള്‍ കാണാനൊത്തില്ല. ഏതായാലും ഏകീകൃത സിവില്‍ കോഡ് സംബന്ധമായി ഒരു പോസ്റ്റിടാം, എന്റെ ബ്ലോഗില്‍.കഴിവതും തിങ്കളാഴ്ച്ച.

Buddha said...

ഒരു കമ്പനിയിലെ ചെയര്‍മാനും പ്യൂണിനും ഒരേ ബഹുമാനം കിട്ടില്ലല്ലോ. അന്ന് ഓരോ ജോലി ചെയ്യുന്നവന്‍ ഓരോ ജാതി ആയി വേര്‍തിരിഞ്ഞു. ഓരോ ജോലിക്ക് ഓരോ റാങ്ക് എന്ന രീതിയില്‍ അത് മാറി. പരമ്പരാഗതമായി അവരവരുടെ ജോലി മറ്റു ജാതിക്കാര്‍ക്ക് പഠിപ്പിച്ചു കൊടുക്കാതിരുന്നതിനാല്‍ ആ രീതി കൂടുതല്‍ ദൃഡമായി. ദൈവ ഇടപാടുകള്‍ ബ്രാഹ്മണര്‍ക്ക് മാത്രമെന്ന തെറ്റിദ്ധാരണ കാരണം ബ്രാഹ്മണര്‍ രക്ഷപ്പെട്ടു. മറ്റുള്ളവര്‍ക്ക് കഷ്ടപ്പാടുമായി.
റാങ്കും ജോലിയും :-
ബ്രാഹ്മണര്‍ : കാര്‍മികത്വം, പൂജ, അദ്ധ്യാപനം, ആദ്ധ്യാത്മിക കാര്യങ്ങള്‍ മുതലായവ.
നായര്‍ : കാര്യസ്ഥന്‍, കൊട്ടാരം സൂക്ഷിപ്പ് മുതലായവ.
വര്‍മ്മ, കുറുപ്പ്, പിള്ള : രാജകാര്യങ്ങള്‍, പടത്തലവന്‍, ആഭ്യന്തര സുരക്ഷാകാര്യങ്ങള്‍.
മാരാര്‍ : അമ്പല സംഗീതം, അമ്പലത്തിലെ പ്രത്യേക സെക്ഷന്‍ കാര്യങ്ങള്‍.
നമ്പ്യാര്‍, പൊതുവാള്‍ ശ്രേണി : അമ്പല പ്രത്യേക സെക്ഷന്‍, കാര്യസ്ഥന്‍, രാജഭടന്മാരുടെ ആഭ്യന്തരം (Army), ജ്യോതിഷം തുടങ്ങിയവ..
തട്ടാന്‍: സ്വര്‍ണ്ണം, ആഭരണ നിര്‍മാണം തുടങ്ങിയവ.
ആശാരി (ആചാരി): മരപ്പണി, ഗൃഹ വാസ്തു.
ഈഴവന്‍: കള്ള് നിര്‍മാണം, വിതരണം, കല്പണി തുടങ്ങിയവ.
കൊല്ലന്‍, മൂശാരി: ആയുധനിര്‍മ്മാണം, ഓടു-ലോഹപ്പണികള്‍ തുടങ്ങിയവ.
മലയന്‍, വണ്ണാന്‍: ദൈവക്കോലങ്ങല്‍ കെട്ടി എഴുന്നള്ളിക്കല്‍.(വടക്കന്‍ കേരളം).
വണ്ണാന്‍, മന്നാന്‍: വസ്ത്രമലക്കള്‍ (laundry).
പുലയന്‍, അടിയാന്‍: കൃഷി, തൊഴുത്ത് പണികള്‍ തുടങ്ങിയവ (സ്വന്തമായി അല്ല എന്ന ദുരന്തമുണ്ട്. പുരാതന അറേബ്യയിലും ഇസ്ലാമിക ചരിത്രത്തിലും മറ്റുമുള്ള അടിമസമ്പ്രദായം എന്ന ശാപം പഴയ ഇന്ത്യയില്‍ ഇത്തരക്കാര്‍ക്കായിരുന്നു).
തീര്‍ന്നിട്ടില്ല... കുറച്ചുമാത്രം ചൂണ്ടിക്കാണിച്ചു എന്ന് മാത്രം. ഇതൊക്കെയാണ് പഴകാല റാങ്കിംഗ്; തൊഴില്‍ വിഭജനം.
ഇസ്ലാം, കൃസ്ത്യന്‍ ഇവരൊന്നും അന്ന് ഇവിടെ ഇല്ല.
ആര്‍ ഏത് സമുദായത്തില്‍ ജനിക്കുന്നോ അവനു ആ തൊഴില്‍ പഠിച്ചു അത് ചെയ്തു ജീവിക്കാം. അതായിരുന്നു അന്നത്തെ നിയമാവസ്ഥ. ഒരു കമ്പനി എന്ന system ഇല്ലാതിരുന്നതിനാല്‍, സമൂഹം തന്നെ ഒരു കമ്പനി എന്ന വ്യവസ്ഥ ആയതിനാല്‍ കമ്പനിക്കുള്ളില്‍ ലഭിക്കുന്ന പദവി സമൂഹത്തില്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്നു എന്ന ദോഷം നിലനിന്നു. ഇന്ത്യന്‍ പ്രസിഡന്റിനും പഞ്ചായത്തിലെ പ്യൂണിനും ഒരേ പദവി സമൂഹത്തില്‍ ലഭിക്കില്ലല്ലോ. അതിന്റെ സാമൂഹ്യ വേര്‍ഷന്‍ തന്നെയാണ് ജാതിയുടെ അടിസ്ഥാനമായി നിലനിന്നത്. പിന്നീടത്‌ മുതലെടുപ്പിലേക്കും ചൂഷണത്തിലേക്കും വഴിമാറി. എന്നാല്‍ ഇന്ന് എല്ലാ ജോലിയും എല്ലാവര്ക്കും ചെയ്യാമെന്നിരിക്കെ ജാതീയത എന്ന വികാരം തൂത്ത് വെടിപ്പാക്കാന്‍ സമയമായി.

വിരോധാഭാസന്‍ said...

പട്ടിക ജാതിക്കാരന്‍ തുടങ്ങിയ ഹോട്ടല്‍ പൂട്ടുന്നു,പട്ടിക ജാതിക്കാരന്‍ തുടങ്ങിയ പ്രിയദര്‍ശിനി ബസ് സര്‍വ്വീസ് നശിക്കുന്നു,തുടങ്ങിയ താണ ജാതിയുടെ പ്രതിസന്ധികള്‍ എല്ലാം കണ്ണു തുറന്ന് ഒരു സവര്‍ണ്ണനെപ്പോലെ കണ്ടുകൊണ്ടിരിക്കെ, ജാതി സെന്‍സസ്സ് കാരണം, അഴിമതിക്കാരായ താണ ജാതിക്കാര്‍ ഭരണതലത്തില്‍ നിറയാന്‍ കാരണമാകുമെന്നതിനാല്‍ അതൊരിക്കലും അനുവദിച്ചുകൂടെന്ന പിടിവാശി പരിഹാസ്യമായിരിക്കുന്നു !!! അഴിമതിയും, സ്വജന പക്ഷപാതവും,ക്ഷേത്ര തന്ത്രി‌ശാന്തി ജോലിപോലെ സവര്‍ണ്ണര്‍ക്ക് സംവരണം ചെയ്ത മേഖലയാണല്ലോ :) എന്തു മൈര് യുക്തിവാദമാണെടെ.. ഇത്

അടികിട്ടുമോ എന്ന് പേടിച്ചാ ഈ കമെന്‍റ് ഇടുന്നത്..അത്രക്ക് ചൂടിലാണല്ലോ എഴുത്ത്..!!

നന്നായിട്ടുണ്ട്..!

അഭി said...

സ്വയം നന്നായിട്ട് പോരേ ചിന്തകാ മറ്റുള്ളവരെ നന്നാക്കല്‍? ലോകം മൊത്തം നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്ക് വേണ്ടി വാദിക്കാന്‍ ഇറങ്ങിയിരിക്കുന്നു.