Thursday, September 30, 2010

മുക്കുവന് ജ്ഞാനപീഠം കിട്ടുമോ ?

ജ്ഞാനപീഠ പുരസ്ക്കാരത്തെ അധിക്ഷേപിക്കാനൊന്നുമല്ല ചിത്രകാരന്റെ ഈ പോസ്റ്റ്.പ്രത്യേകിച്ചും, സ്വകാര്യ വ്യവസായ കുടുംബത്തിന്റെ നന്മനിറഞ്ഞ സാമൂഹ്യസംഭാവന എന്ന നിലയില്‍ ജ്ഞാനപീഠ പുരസ്ക്കാരത്തെയും അതിന്റെ സംഘാടകരേയും ബഹുമാനിക്കുകതന്നെചെയ്യുന്നു.നമ്മുടെ സാമൂഹ്യപുരോഗതിയില്‍ കാര്യമായ പങ്കൊന്നുമില്ലാത്ത കലാ-സാഹിത്യജീവികള്‍ക്കുവേണ്ടിയുള്ള കാക്കത്തൊള്ളായിരം അവാര്‍ഡുകളോടുള്ള ചിത്രകാരന്റെ നീരസം അറിയിക്കാനുള്ള ധാര്‍മ്മികബാധ്യത നിറവേറ്റുകയാണ്.
ഒരു അധകൃതരാജ്യമായ ഇന്ത്യയില്‍ സാഹിത്യകാരന്മാര്‍ക്കും,കലാകാരന്മാര്‍ക്കും,മുള്ളുവേലിയില്‍ മൂത്രമൊഴിച്ചതിനുപോലും സുവര്‍ണ്ണമയൂരങ്ങളും, ജ്ഞാനപീഠങ്ങളും, ഭാ‍രത രത്നങ്ങളും,ഉര്‍വശിപ്പട്ടങ്ങളും(ദേവലോകത്തെ പ്രധാന വേശ്യയുടെ പേരിലുള്ളത്), ഓടക്കുഴല്‍,പുട്ടുംകുറ്റി,കവിരത്നം,സിംഹവാലന്‍ തുടങ്ങിയ അവാര്‍ഡുകളും വാരിക്കോരി സമ്മാനിക്കുന്നത് നമ്മുടെ സാംസ്ക്കാരിക ദുശ്ശീലത്തിന്റെ ഭാഗമാണ്. അഥവ മനുഷ്യത്വമില്ലായ്മയാണ് എന്നാണ് ചിത്രകാരനു പറയാനുള്ളത്.

നമ്മുടെ നാട്ടിലെ മുക്കുവന്റേയും,കൊല്ലന്റേയും,കുശവന്റേയും,അംബട്ടാന്റേയും,ആശാരിയുടേയും,തെങ്ങുകയറ്റക്കരന്റേയും,കല്ലുവെട്ടുകാരന്റേയും,അലക്കുകാരന്റേയും,വയറ്റാട്ടിയുടേയും,ചെരുപ്പുകുത്തിയുടെയും,അധ്യാപകന്റേയും,വൈദ്യന്റേയും,കൃഷിത്തൊഴിലാളിയുടെയും,കളരിപയറ്റുകാരന്റേയും,ചക്കാളന്റേയും,കാളവണ്ടിക്കാരന്റേയും,ഓട്ടോറിക്ഷക്കാരന്റേയും,കൈവണ്ടിക്കാരന്റേയും,ചുമട്ടുകാരന്റേയും ജ്ഞാനത്തില്‍ നിന്നും സാഹിത്യമെഴുതുന്നവരുടെ ജ്ഞാനം എങ്ങിനെയാണു മേല്‍ക്കൈ നേടുന്നത് ?
നിറയെ കുഴികളുള്ള കാരോലപ്പ ചട്ടിയില്‍ ശര്‍ക്കരചേര്‍ത്ത അരിമാവു കലക്കി ഒഴിച്ച് ഉണ്ണിയപ്പമുണ്ടാക്കുന്നതുപോലെ... ഷണ്ഡകവിതകളെഴുതുന്ന നമ്മുടെ കവിതാനിര്‍മ്മാണ മേസ്തിരിമാര്‍ക്കും,മാഷന്മാര്‍ക്കും,കള്ളകഥയും മോഷണനോവലും വിവരണവുമെഴുതുന്ന അരിവെപ്പുകാര്‍ക്കും കല്‍പ്പിച്ചു കൊടുക്കാനുള്ള ബഹുമതികളും, പുരസ്ക്കാരങ്ങളും നമ്മുടെ നാട്ടില്‍ ധാരാളമുണ്ടാകുന്നത് എന്തുകൊണ്ടാണ് ?? ജനാധിപത്യ സര്‍ക്കാരിന്റെ മുഖ്യ ജോലിതന്നെ ഇത്തരം സന്ദേശകാവ്യ രചയിതാക്കളുടേയും,കീര്‍ത്തനാലാപനക്കാരുടേയും,ഭക്തിപ്രസ്ഥാനതൊഴിലാളികളുടെയും,സിനിമാ നടീനടന്മാരുടെയും,സിനിമാ പാട്ടെഴത്തുകാരുടേയും ക്ഷേമം ഉറപ്പുവരുത്തലും, ഈ മണ്ണുണ്ണികളെ പൊന്നാടയണിയിക്കലും,സാംസ്ക്കാരിക നായകരാക്കലും,ബ്രാന്‍ഡ് അബാസഡറും പിച്ചച്ചട്ടി സ്പോണ്‍സര്‍മാരാക്കലുമൊക്കെയാണ് ! സമൂഹത്തെ ഒരു മനുഷ്യ ശരീരമായി കണക്കിലെടുത്താല്‍, അതിലെ ജീവനില്ലാത്ത രോമത്തോളം പോലും പ്രാധാന്യമില്ലാത്ത നമ്മുടെ കലാസാഹിത്യകാരന്മാരെ ജനഹൃദയത്തിലേറ്റി ആരാധിപ്പിക്കുന്ന ഈ ദുരാചാരത്തിനെതിരെ, അശ്ലീലതക്കെതിരെ പരിഹാസം ചൊരിയുന്ന ശീലങ്ങള്‍ നമുക്ക് വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് ചിത്രകാരന്‍ കരുതുന്നു.

ഉപചാപ/സങ്കുചിത/സ്വാര്‍ത്ഥ പൊതുധാരാ അരിവെപ്പ് കലാസാഹിത്യത്തിനപ്പുറം സാമൂഹ്യപുരോഗതിക്കോ, മാനവിക ചിന്തക്കോ തങ്ങളുടെ ജാതിമതിലിനുപുറത്തേക്ക് വളരാനുള്ള തനതായ കോപ്പൊന്നുമില്ലാത്ത ഊതിവീര്‍പ്പിച്ച കലാസാഹിത്യകാരന്മാരെ അനാവശ്യമായി ആദരിച്ച് സമൂഹോപരിതലത്തില്‍ റിയാലിറ്റിഷോ നടത്തുന്നത് ... ഒരു തരം നഞ്ഞു കലക്കലാണ്. കലാസാഹിത്യകാരന്മാര്‍ക്കുള്ള അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്നതിനും, ആ മഹത്വകാംക്ഷികളെ ആദരിക്കുന്നതിനും മുന്‍പ് നമുക്ക് ഒട്ടേറെ മനുഷ്യരെ ആദരിക്കേണ്ടതുണ്ട്. സത്യത്തില്‍ സാഹിത്യനായകന്മാരേക്കാള്‍ സമൂഹത്തിനു സംഭാവന ചെയ്തിട്ടുള്ള മഹാന്മാര്‍ ഒന്നും രണ്ടുമല്ല, ഒരോ പഞ്ചായത്തില്‍ പോലും അനവധിയുണ്ടാകും. അവരെ ആരും ആദരിക്കുകപോയിട്ട് ജീവിച്ചിരിക്കുന്നുണ്ടെന്ന് അംഗീകരിക്കുന്നുപോലുമില്ല എന്നതാണ് നമ്മുടെ സമൂഹത്തിന്റെ ശാപം.

മാധ്യമം ആഴ്ച്ചപ്പതിപ്പിന്റെ ഈ വര്‍ഷത്തെ(2010)ഓണപ്പതിപ്പില്‍ സമൂഹത്തിന്റെ ഗുരുസ്ഥാനിയനും,അദ്ധ്വാനത്തിന്റെ മഹനീയ മാതൃകയും, അനുഭവങ്ങളുടെ കടലുമായ നന്ദനാശാന്‍ എന്ന ഒരു പാവം മുക്കുവകാരണവരെ പരിചയപ്പെടുത്തിയിരിക്കുന്നു. നാം എന്തുവിലകൊടുത്തു വാങ്ങുന്നതാണെങ്കിലും,നമ്മുടെ ഊണ്‍‌മേശയില്‍ പ്രധാന ഭക്ഷ്യവിഭവമായി മുടങ്ങാതെ എത്തുന്ന മത്സ്യവിഭവങ്ങള്‍ മുക്കുവന്റെ വിയര്‍പ്പാണ്. അത്തരം വിയര്‍പ്പുതുള്ളികളെ ആദരിക്കാതെ ഒരു രാജ്യം എങ്ങിനെയാണ് മാനവിക പുരോഗതിയിലേക്ക് ഉയരുക ? മൈസൂര്‍ പാക്കും,പാന്മസാലയും,കഞ്ചാവുബീഡിയും,ചുരുട്ടും,സിഗ്ഗററ്റും,മദ്യവും,മദിരാക്ഷിയും പോലുള്ള വിവിധ ഗ്രേഡിലുള്ള മയക്കുമരുന്നു സാഹിത്യമെഴുതി സമൂഹത്തെ തങ്ങള്‍ക്കു ചുറ്റുമുള്ള ആരാധകക്കൂട്ടം മാത്രമായി നിചപ്പെടുത്തുന്ന കലാസാഹിത്യകരന്മാരെ ആദരിക്കുന്നത് സമൂഹത്തിന്റെ ജീര്‍ണ്ണതക്കുള്ള പ്രോത്സാഹനം മാത്രമാണ്. ആണുംപെണ്ണുംകെട്ട കലാസാഹിത്യകാരന്മാരെയല്ല,ശാരീരികമായി അദ്ധ്വാനിക്കുന്ന മനുഷ്യരെയാണ് സമൂഹം ആദരിക്കേണ്ടത്. സമൂഹത്തെ കാണാനും കേള്‍ക്കാനും അറിയാനുമുള്ള ഇന്ദ്രിയങ്ങള്‍ മാത്രമായ കലാസാഹിത്യവിഭാഗം ഏറ്റവും അവസാനം മാത്രം ആദരിക്കപ്പെടാന്‍ അര്‍ഹതയുള്ള വിളമ്പുകാരാണ്. മാധ്യമം ഓണപ്പതിപ്പ് അറിഞ്ഞോ അറിയാതെയോ, തലകുത്തനെ നില്‍ക്കുന്ന നമ്മുടെ സമൂഹത്തെ സ്വന്തം കാലില്‍ നിര്‍ത്താനുള്ള ഒറ്റപ്പെട്ട ശ്രമം നടത്തിയിരിക്കുകയാണ്. നന്ദനാശാനെപ്പോലുള്ളവരെ കണ്ടെത്തി ആദരിക്കുന്നതിലൂടെ നമ്മുടെ കപടമായ മൂല്യബോധത്തെ മാധ്യമം തങ്ങള്‍ക്കാകുന്ന വിധത്തില്‍ വിമര്‍ശിക്കുകയാണു ചെയ്തിരിക്കുന്നത്. പൊതുധാരയുടെ പതിവു പൂജാവിധികള്‍ക്ക് വിരുദ്ധമായുള്ള ക്രിയാത്മകമായ ഒരു പുതുദര്‍ശനം തന്നെ അതിജീവനത്തിന്റെ 10 ദൃഷ്ടാന്തങ്ങളിലൂടെ മാധ്യമം വെട്ടിത്തുറക്കുന്നുണ്ട്. നന്ദനാശാനെ മനോഹരമായി കേട്ടെഴുതി ലേഖനം തയ്യാറാക്കിയ കെ.എ.സൈഫുദ്ദീന്‍, അതിജീവനത്തിന്റെ മറ്റ് 9 ലേഖനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ പത്രാധിപര്‍ എന്നിവര്‍ക്ക് ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!! നന്ദനാശാനെക്കുറിച്ചുള്ള ലേഖനം താഴെ സ്കാന്‍ ചെയ്തു ചേര്‍ത്തിരിക്കുന്നു.
24 comments:

chithrakaran:ചിത്രകാരന്‍ said...

നിറയെ കുഴികളുള്ള കാരോലപ്പ ചട്ടിയില്‍ ശര്‍ക്കരചേര്‍ത്ത അരിമാവു കലക്കി ഒഴിച്ച് ഉണ്ണിയപ്പമുണ്ടാക്കുന്നതുപോലെ... ഷണ്ഡകവിതകളെഴുതുന്ന നമ്മുടെ കവിതാനിര്‍മ്മാണ മേസ്തിരിമാര്‍ക്കും,മാഷന്മാര്‍ക്കും,കള്ളകഥയും മോഷണനോവലും വിവരണവുമെഴുതുന്ന അരിവെപ്പുകാര്‍ക്കും കല്‍പ്പിച്ചു കൊടുക്കാനുള്ള ബഹുമതികളും, പുരസ്ക്കാരങ്ങളും നമ്മുടെ നാട്ടില്‍ ധാരാളമുണ്ടാകുന്നത് എന്തുകൊണ്ടാണ് ?? ജനാധിപത്യ സര്‍ക്കാരിന്റെ മുഖ്യ ജോലിതന്നെ ഇത്തരം സന്ദേശകാവ്യ രചയിതാക്കളുടേയും,കീര്‍ത്തനാലാപനക്കാരുടേയും,ഭക്തിപ്രസ്ഥാനതൊഴിലാളികളുടെയും,സിനിമാ നടീനടന്മാരുടെയും,സിനിമാ പാട്ടെഴത്തുകാരുടേയും ക്ഷേമം ഉറപ്പുവരുത്തലും, ഈ മണ്ണുണ്ണികളെ പൊന്നാടയണിയിക്കലും,സാംസ്ക്കാരിക നായകരാക്കലും,ബ്രാന്‍ഡ് അബാസഡറും പിച്ചച്ചട്ടി സ്പോണ്‍സര്‍മാരാക്കലുമൊക്കെയാണ് ! സമൂഹത്തെ ഒരു മനുഷ്യ ശരീരമായി കണക്കിലെടുത്താല്‍, അതിലെ ജീവനില്ലാത്ത രോമത്തോളം പോലും പ്രാധാന്യമില്ലാത്ത നമ്മുടെ കലാസാഹിത്യകാരന്മാരെ ജനഹൃദയത്തിലേറ്റി ആരാധിപ്പിക്കുന്ന ഈ ദുരാചാരത്തിനെതിരെ, അശ്ലീലതക്കെതിരെ പരിഹാസം ചൊരിയുന്ന ശീലങ്ങള്‍ നമുക്ക് വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് ചിത്രകാരന്‍ കരുതുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ആക്ഷേപഹാസ്യത്തോടെയുള്ള രചന എന്തായാലും കലക്കിയിട്ടുണ്ട് ഭായ്
അഭിനന്ദനങ്ങൾ ..കേട്ടൊ

നിസ്സഹായന്‍ said...

അയ്യയ്യേ...ചിത്രകാരന്‍ 'മാധ്യമം' വായിക്കാന്‍ തുടങ്ങി ?!!!!!

Unknown said...

ചിത്രകാരനെ പോലെ കടുത്ത ഭാഷ ഉപയോഗിക്കാന്‍ ഇഷ്ടമില്ലെങ്കിലും ഇമ്മാ‍തിരി അവാര്‍ഡുകള്‍ നല്‍കുന്നത് എന്തിനാണെന്ന് എനിക്ക് പണ്ടേ മനസ്സിലാകാറില്ല. നമ്മുടെ സാമൂഹ്യപുരോഗതിയില്‍ കലാ-സാഹിത്യകാരന്മാര്‍ക്ക് പങ്കില്ല എന്നും എനിക്കഭിപ്രായമില്ല. സമൂഹത്തിന്റെ പുരോഗതിയില്‍ അവരും അവരുടെ പങ്ക് വഹിക്കാറുണ്ട്. വെറും കായികാധ്വാനം കൊണ്ട് മാത്രം സമൂഹം നിലനില്‍ക്കുകയും മുന്നോട്ട് പോവുകയും ചെയ്യില്ല. സര്‍ഗ്ഗാത്മകത സാമൂഹ്യജീവിതത്തിന്റെ അവിഭാജ്യമായ ഭാഗം തന്നെയാണ്. എന്നാല്‍ അവാര്‍ഡ് കൊടുക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. ഒന്നാമത് ഏറ്റവും നല്ല നടനുള്ള അല്ലെങ്കില്‍ ഏറ്റവും നല്ല എഴുത്തുകാരനുള്ള അവാര്‍ഡ് ഒരാള്‍ക്ക് ലഭിക്കുമ്പോള്‍ അയാള്‍ ഏറ്റവും നല്ല നടനോ ഏറ്റവും നല്ല എഴുത്തുകാരനോ ആകുന്നില്ല എന്ന സിമ്പിള്‍ ലോജിക്കാണ് എനിക്കുള്ളത്. ഒരാള്‍ “നല്ല” ആകാം എന്നാല്‍ ആരും “ഏറ്റവും നല്ല” ആകില്ല എന്ന് തന്നെ ഞാന്‍ കരുതുന്നു. മറ്റൊന്ന് ഏറ്റവും നല്ല ചുമട്ടുകാരന്‍ , ഏറ്റവും നല്ല ക്ഷുരകന്‍ എന്നൊന്നും നമ്മള്‍ അവാര്‍ഡ് കൊടുക്കുന്നില്ലല്ലൊ. ഈ അവാര്‍ഡുകളെ പരിഹസിക്കാ‍ന്‍ ഒരിക്കല്‍ രാമദാസ് വൈദ്യര്‍ അലക്കുകല്ലിനെ ആദരിച്ചത് ഒര്‍മ്മവരുന്നു. ചിത്രകാരന്‍ സൂചിപ്പിച്ചത് പോലെ സമൂഹം ഒറ്റ ശരീരമായി കരുതിയാല്‍ അതിലേ ഒരോ കോശവും ശരീരത്തിന്റെ സുസ്ഥിതിക്കായി യത്നിക്കുന്നുണ്ട്. അപ്പോള്‍ ആ അവാര്‍ഡ് നല്‍കല്‍ എന്നത് കോമാളിത്തം തന്നെ. ഇതൊക്കെ പണ്ടേ നിര്‍ത്തേണ്ടത് തന്നെ എന്നതില്‍ എനിക്ക് സംശയം ഇല്ല.

ChethuVasu said...

@സുകുമാരേട്ടന്‍
ഏറ്റവും നല്ല ബ്ലോഗ്ഗരിനുള്ള അവാര്‍ഡു സുകുമാരേട്ടന് നല്‍കിയാല്‍ സ്വീകരിക്കുമോ..?നിരസിക്കുമോ..?
ഇനി സ്വീകരിച്ചാലും നിരസിചാലും ,അതില്‍ ചെരിഉരു സന്തോഷം തോന്നില്ലേ..?
സത്യം പറയൂ :-)

Joker said...

ഇത് മൌദൂദികള്‍ നടത്തുന്ന വാരികയില്‍ വന്നതല്ലേ.എനിക്ക് തോന്നുന്നത് ഇത്തരം കഥകള്‍ കൊടുത്ത് ആളുകളെ വശത്താക്കി പാകിസ്ഥാന് വേണ്ടി ചാരപ്പണി ചെയ്യുകയാണ് മാധ്യമം ചെയ്യുന്നത് എന്നാണ്. ചിത്രകാ‍രാ ഈ മൌദൂദി വാരികയുടെ പേജുകള്‍ കൊടുത്ത് ഈ ബ്ലോഗ് മലീമസമാക്കിയ നടപട്റ്റിയിലുള്ള എന്റെ പ്രതിഷേധം ഞാന്‍ രേഖപ്പെടുത്തുന്നു.

പിന്നെ

“അശ്ലീലതക്കെതിരെ പരിഹാസം ചൊരിയുന്ന ശീലങ്ങള്‍ നമുക്ക് വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് ചിത്രകാരന്‍ കരുതുന്നു.“

ഇനി വളര്‍ത്തി എടുക്കേണ്ട, ആ ശീലം അങ്ങനെ മുഴുത്ത് തന്നെ വളര്‍ന്ന് പന്തലിച്ച് നില്‍പ്പുണ്ടല്ലോ.

Anonymous said...

"നട്ടെല്ലില്ലാത്ത "ഇത്തരം പോസ്റ്റുകള്‍ ഇടാന്‍തക്ക വിധം ചിത്രകാരനും ഇസ്ലാമിസ്റ്റ് ബുജി ആയോ? ഇതൊക്കെ മാധ്യമത്തിന്റെ ഉഡായിപ്പുകളല്ലേ ചിത്രകാരാ മൌദൂദിസ്റ്റുകളുടെ മുഖംമൂടി ബൂലോകത്തെ സകലര്‍ക്കും തിരിച്ചറിയിക്കുന്ന ചിത്രകാരന്‍ സ്വയം ആ മുഖമ്മൂടി കണ്ടു മയങ്ങിയോ? നുമ്മടെ മാതൃഭൂമിയോ മറ്റോ ആണ് ഇപ്പറഞ്ഞിരുന്നതെങ്കില്‍ അതിനൊരു ഇതുണ്ട്. മേലില്‍ ഇത്തരം അബദ്ധങ്ങള്‍ പറ്റരുത്.വന്നതു വന്നു. വേഗം ജബ്ബാര്‍ മാഷിന്റെ പോസ്റ്റിലോ മറ്റോ ചെന്ന് ഒരു പ്രായശ്ചിത്ത കമന്റ് പാസാക്ക്.

അനാമിക said...

തന്‍റെ കണ്ടുപിടിത്തങ്ങളും, പ്രവചനങ്ങളും മാത്രമാണ് ശരിയെന്നു ബോധമില്ലാത്ത വായനക്കാരെ തെറ്റിധരിപ്പിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ സര്‍ഗ്ഗശേഷി പ്രകടിപ്പിക്കുന്നവരില്‍ ജ്ഞാനപീടം കിട്ടുന്നത് തീര്‍ച്ചയായും നമ്മുടെ ഈ ചിത്രകാരന് തന്നെ ആയിരിക്കും. വായില്‍ തോന്നിയതെല്ലാം കോതക്ക് പാട്ട്. അതിനൊക്കെ സാമിയെ.. ശരണം വിളിക്കാന്‍ കുറെ മൂടുതാങ്ങികളും.. ഇവറ്റകളെയൊക്കെ പിടിച്ചിരുത്തി ഒരു കവിതയെഴുത്ത് നടത്തിയാല്‍ അറിയാം ഇപ്പോള്‍ ലോകം അന്ഗീകരിച്ചവരുടെ മഹത്വം. അതെങ്ങനെയാ... കണ്ടവന്റെ തന്തക്ക് വിളിക്കാനും, ശൂദ്രപുലയാടി മക്കളുടെ ആഗോളജീവിതവിജയ ക്രയവിക്രയങ്ങളും കുറെ ചെറ്റത്തരങ്ങളും മാത്രം കൂട്ടികുഴച്ചു പോസ്ടാക്കാന്‍ നടക്കുമ്പോള്‍ ജന്മവാസന കൊണ്ട് നല്ല സാഹിത്യം എഴുതുന്നവനെ ആരെങ്കിലും അന്ഗീകരിക്കുന്നത് കൊണ്ടാന്‍ വിരയിളകുന്നത് സ്വാഭാവികം. അതൊക്കെ എന്തിനാണാവോ ഇവിടെ കൊണ്ട് വന്നു വിളമ്പുന്നത് .......കഷ്ടം

അനാമിക said...
This comment has been removed by the author.
അനാമിക said...

@ സത്യാന്വേഷി
മാധ്യമം ഇപ്പോള്‍ ചിത്രകാരന്‍റെ അനുഗ്രഹാശിസ്സുകളോടെ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ഇത്രനാളും സകലമാന മൌദൂദികളെ തെറിവിളിച്ച ചിത്രകാരന് ഇപ്പോള്‍ മാധ്യമത്തിന്‍റെ അമ്ബാസ്സിഡര്‍ ആയിരിക്കുന്നത് കണ്ടു കണ്ണ് തള്ളി പോകുന്നു. ചിത്രകാരന്‍റെ ഈ കണ്കെട്ടു വിദ്യകള്‍ പഠിച്ചു തുടങ്ങിയ കുഞ്ഞു കുട്ടിബ്ലോഗ്ഗെര്മാരും ഇനി മൌദൂദി പ്രസിദ്ധീകരണങ്ങളെ വേദപുസ്തകങ്ങളാകി ജീവിതവിജയം നേടണമെന്ന് ചിത്രകാരന്‍ പ്രസ്താവിച്ചിരിക്കുന്നു.
ദൈവമേ .. മാതൃഭൂമിയുടെ ഒരു ഇതേ.
അതെന്താണാവോ ആ ഇത്?

ChethuVasu said...

ചിത്രകാരാ അവാര്‍ഡുകള്‍ പൂര്‍ണമായും നിര്‍ത്തണം എന്ന് പറഞ്ഞാല്‍ യോജിപ്പില്ല . സമ്മതിക്കുന്ന പ്രശ്നമില്ല !.അങ്ങനെ വന്നാല്‍ സ്കൂളിലും മറ്റും സോപ്പ് പെട്ടി , പേന തുടങ്ങിയവ ഒന്നാം സമ്മാനം ആയി കൊടുക്കുന്നതിനെയും ഒഴിവാക്കേണ്ടി വരും..അതൊക്കെ അങ്ങനെ ഇരുന്നോട്ടെ - കഴിവുള്ള എല്ലാവരും അന്ഗീകരിക്കപ്പെട്ടാല്‍ മതിയായിരുന്നു . ഏറ്റവും നല്ല ചെത്തിനുള്ള അവാര്‍ഡ് ചെത്തുകാരന്‍ വാസുവിന് കിട്ടിയാല്‍ അതും വാങ്ങി വാസു ഒരു ചെത്ത്‌ ചെത്തും മോനെ ... :-)

മാധ്യമത്തിലെ കോളം കൊള്ളാം. മുന്‍വിധികളില്ലാതെ , ഓരോ വാര്‍ത്തയും അതിന്റെ മൂല്യം മാത്രം കണക്കിലെടുത്ത് സ്വീകരിക്കുന്ന ചിത്രകാരന്‌ അഭിനന്ദനങ്ങള്‍ . മറ്റുള്ളവര്‍ താങ്കളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സ്ടീരിയോ ടൈപ്പ് റോളുകള്‍ താങ്കള്‍ക്ക് ഫിറ്റാകുന്നില്ല എന്ന് കണ്ടു അവരുടെ കണ്ണുകള്‍ തള്ളിപ്പോയിരിക്കുന്നു .;-)

Unknown said...

chethukaaran said it

കാവലാന്‍ said...

സമൂഹമെന്നാല്‍ ഞാനും എന്റെ നുകവും,കഞ്ഞിപ്പാത്രവും മാത്രമാണെന്ന ഒരാളുടെ ധാരണയിലേക്ക് സമൂഹത്തിന്റെ വൈവിധ്യങ്ങളേയും, അതിനെ ബാധിക്കുന്ന കാണാച്ചരടുകളുടേയ അതിനെ ചലിപ്പിക്കുന്ന സംവിധാന ങ്ങളേയും,അതിനെ നിയന്ത്രിക്കുന്ന അച്ചാണികളേയും കുറിച്ച് പ്രബുദ്ധ രാക്കുന്നതിലും ജീവിതത്തിന്റെ യാന്ത്രികതയ്ക്കിടയ്ക്ക് അവര്‍ക്കല്പം ഉല്ലാസം പകരുന്നതിലും സാഹിത്യ / കലാകാരന് വ്യക്തമായ ഒരു പങ്കുണ്ട്. അതില്‍ നന്നായി ശോഭിക്കുന്നവര്‍ അംഗീകരിക്കപ്പെടുന്നതിനെ ഒരിക്കലും വിലകുറച്ചു കാണേണ്ടതില്ല. മിക്കവാറും ജീവിതത്തിന്റെ അവസാന യാമത്തിലെ മണിയും മുഴങ്ങിയതിനു ശേഷമാണ് അതെങ്കിലും ലഭിക്കാറ്.

ഓടൊ.

ചിത്രകാരന് ഒരുപദേശക സമിതിയെത്തന്നെ കിട്ടിയിരിക്കുന്നല്ലോ! നന്നായി പ്പോകുമോ ദുഷ്ടന്‍!

Ajith said...

Undersigning Vasu's comment, as it can't be expressed in a better way.

"മുന്‍വിധികളില്ലാതെ , ഓരോ വാര്‍ത്തയും അതിന്റെ മൂല്യം മാത്രം കണക്കിലെടുത്ത് സ്വീകരിക്കുന്ന ചിത്രകാരന്‌ അഭിനന്ദനങ്ങള്‍ . മറ്റുള്ളവര്‍ താങ്കളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സ്ടീരിയോ ടൈപ്പ് റോളുകള്‍ താങ്കള്‍ക്ക് ഫിറ്റാകുന്നില്ല എന്ന് കണ്ടു അവരുടെ കണ്ണുകള്‍ തള്ളിപ്പോയിരിക്കുന്നു "

ഒരു യാത്രികന്‍ said...

ഒരു ഭാഷയുടെ വളര്‍ച്ച എന്നത് ആ ഭാഷയിലെ സാഹിത്യ കൃതികള്‍ തന്നെ അല്ലെ??ആ നിലയില്‍ ഭാഷയിലെ മികച്ച സൃഷ്ടികളെ, സൃഷ്ടി കര്‍ത്താവിനെ അംഗീകരിക്കുന്നതില്‍ തെറ്റുണ്ടോ? :).ഒരു വെറും സംശയം.....സസ്നേഹം

shaji.k said...

ചെത്തുകാരനോടു യോജിക്കുന്നു.
'മാധ്യമ'ത്തിലെ മാത്രമല്ല ജന്മഭൂമിയിലെയും തേജസ്സിലെയും കേസരിയിലെയും ദേശാഭിമാനിയിലെയും നല്ലതിനെ കണ്ടില്ലെന്നു നടിക്കാന്‍ പറ്റോ!!
ചിത്രകാരന്‍ ദുഷ്ടനായി തുടരുന്നതാണ് നല്ലത്:))

അനാമിക said...

വായില്‍ തോന്നിയതെല്ലാം കോതക്ക് പാട്ട്. അതിനൊക്കെ സാമിയെ.. ശരണം വിളിക്കാന്‍ കുറെ മൂടുതാങ്ങികളും..

Anonymous said...

testing

Anonymous said...

testing

Anonymous said...

ചിത്രകാരാ ഓ എന്‍ വി കുറുപ്പിന്റെ വാലാണോ ഈയാളുടെ പ്രശ്നം ? അതോ പുള്ളിയുടെ കവിതകള്‍ മോശം ആയതു കൊണ്ടാണോ ? എ. പി. ജെ അബ്ദുല്‍ കലാം രാഷ്‌ട്രപതി ആയപ്പോ ആരോ മുസ്ലിം ആണന്നു പറഞ്ഞപ്പോ മാത്രമാണ് നമ്മളൊക്കെ "ആണല്ലോ" എന്ന് ചിന്തിച്ചത് !! അത്രമാത്രം അബ്ദുല്‍ കലാം ജനങ്ങളുടെ ഇഷ്ട കഥാപത്രം ആയിരുന്നു ... അത് പോലെ ഒരു വൃദ്ധനായ ഈ കവിയോടു എന്ത് വിരോധമാ പാര്‍ട്ടി നിങ്ങള്‍ക്ക് തോന്നുന്നത് ? പുള്ളിയുടെ സുദീര്ഖമായ സാഹിത്യ പ്രവര്‍ത്തനങ്ങളുടെ ഏതാണ്ട് അന്ത്യ കാലഘട്ടത്തില്‍ ലഭിച്ച ഈ പുരസ്‌കാരം പോലും ബ്ലോഗര്‍ക്ക് ചൊറിയുന്നു എന്നതിന് തെളിവാണ് ഈ പോസ്റ്റ്‌ .....ലോകത്ത് എല്ലായിടത്തും സാഹിത്യകാരന്മാര്‍ക് സമൂഹത്തില്‍ മുന്തിയ സ്ഥാനം തന്നെയാ ..അധ്വാനിച്ചു സ്വന്തം ജോലിയില്‍ / വ്യാപാരത്തില്‍ വിജയിക്കുന്നവര്‍ക്ക് കൊടുക്കുന്ന അവാര്‍ഡ്‌ ജ്ഞാനപീഠ അല്ലല്ലോ കൂട്ടുകാരാ ...ഈ പോസ്റ്റ്‌ ഇട്ടതുവഴി പരോക്ഷമായി ഒരു സാഹിത്യ കാരനെ അധിക്ഷേപിക്കാനാണ് ചിത്രകാരന്‍ ശ്രമിച്ചത്‌ ..കൂടെ കുറേ വിവര ദോഷികളായ കൂട്ടാളികളും ....എനിക്ക്തോന്നുന്നത് കേരളത്തില്‍ ജാതി കാണുന്നത് കല്യാണം അന്വഷികുമ്പോഴും ഈ മാതിരി ബ്ലോഗിലും ആണന്നു തോന്നുന്നു ...വേറെ എവിടെയും ഞാന്‍ ജാതി കണ്ടിട്ടില്ല ,കേട്ടിട്ടില്ല ...മൊത്തം "അസ്വസ്ഥതയുടെ യുഗത്തില്‍ ആണല്ലോ" മി .ബ്ലോഗര്‍ നിങ്ങള്‍ ജീവിക്കുന്നത് ?

ChethuVasu said...

ഓ എന്‍ വി മാഷിന്റെ കവിത കടമെടുക്കുന്നു

" പേരറിയാത്തൊരു പെണ്കിടാവേ , നിന്റെ
നേരറിയുന്നു ഞാന്‍ ..... പാടുന്നു "

അനാമിക said...

വാസുവേട്ടോ ..നമോവാകം

Unknown said...

ചിത്രകാരനോട് വിയോജിക്കുന്നു. ഓ.എന്‍ വിയ്ക്ക് ജ്ഞാനപീടം കൊടുത്തതില്‍ പ്രതിഷേഢിക്കുകയും ചെയ്യുന്നു. എന്റെ ഒരു അധ്യാപകന്റെ അഭിപ്രായം ഞാനും കടമെടുക്കട്ടെ. ശരിക്കും ഓയെന്‍വിയ്ക്ക് കിട്ടേണ്ടത് ഗാനപീടമായിരുന്നു. ജ്ഞാനപീടത്തിന് ഓയെന്‍വിയേക്കാള്‍ അര്‍ഹന്‍ അക്കിത്തം തന്നെയാണ് .

( ഹോ , ആ നമ്പൂരിക്കെങ്ങാന്‍ ഈ പ്ആരം കിട്ടിയാല്‍ എന്തായിരിക്കും ഇവിടെ ചെലരുടെ പരാക്രം. ആലോചിക്കാന്‍ വയ്യ )

മുക്കുവന്‍ said...

"മുക്കുവന് ജ്ഞാനപീഠം കിട്ടുമോ ?... ആര്‍ക്ക് വേണം നിങ്ങടെ ഒരു പീഠം.. ഇന്നത്തെ വലയില്‍ ഒരു വരാലുപെട്ടാല്‍ എനിക്കതായിരിക്കും കൂടുതല്‍ നല്ലത്