Wednesday, September 1, 2010

ചെഗുവേര ചെരുപ്പുകള്‍ക്കെതിരെ ഡിഫി !!!

കണ്ണൂരിലെ രണ്ട് ചെരിപ്പുകടകള്‍ക്കെതിരെ പോലീസ് കേസെടുത്തതായി ഒരു വാര്‍ത്ത ഇന്നത്തെ(1.9.10)ദീപിക പത്രത്തില്‍ വായിച്ചു. കണ്ണൂരിലെ ഡിഫി സഖാക്കള്‍ക്ക് ചെഗുവേരാവികാരം വൃണപ്പെട്ട് പൊട്ടിയൊലിക്കാന്‍ തുടങ്ങിയതാണത്രേ കാരണം !
കണ്ണൂരില്‍ രണ്ടു ചെരിപ്പുകടകളില്‍ ചെഗുവേരയുടെ അടിപൊളി പടങ്ങള്‍ പ്രിന്റു ചെയ്ത ഷൂസുകള്‍ വില്‍പ്പന നടക്കുന്നുണ്ട് എന്ന വിവരം മണത്തറിഞ്ഞ കുറച്ച് കാവി ഡിഫിക്കാര്‍ ചെരിപ്പു കടകളില്‍ കയറി വില്‍പ്പന തടസ്സപ്പെടുത്തുകയും,ചെഗുവേരചെരിപ്പുകള്‍ പിടിച്ചെടുക്കുകയും ചെയ്യുകയും,തുടര്‍ന്ന് പോലീസെത്തി ഡിഫിക്കാരായ തംബ്രാങ്കുട്ടികളുടെ പരാതിപ്രകാരം കടയുടമകള്‍ക്കെതിരെ കേസെടുത്തു എന്നാണ് വാര്‍ത്ത ! സവര്‍ണ്ണ ഹൈന്ദവീകരണത്തിനു വിധേയമായ ഡിഫിയുടെ മാടമ്പിത്വമായിമാത്രമേ ഈ തോന്നിവാസത്തെ കാണാനാകു. ഹൈന്ദവ വര്‍ഗ്ഗീയതക്കു പൊതുജന സ്വീകാര്യതയില്ലാത്തതിനാല്‍ കാവി രാഷ്ട്രീയശക്തികള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തൊഴുത്തിലൂടെയാണ് കുട്ടിസഖാക്കളുടെ മുഖം മൂടിയണിഞ്ഞ് തങ്ങളുടെ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്നത് എന്ന് ചുരുക്കം !

ആ ചെഗുവേര ചെരിപ്പുകള്‍ നിര്‍മ്മിച്ച കംബനി സത്യത്തില്‍ കമ്മ്യൂണിസ്റ്റ് ഭക്തന്മാരായ ചെറുപ്പക്കാരെ ഉപഭോക്താക്കളായി സംങ്കല്‍പ്പിച്ച്, അവരുടെ ചെഗുവേര ദൌര്‍ബല്യം മുതലാക്കാനുദ്ദേശിച്ച് നടത്തിയ ഒരു കച്ചവടബുദ്ധിയാകാം. പക്ഷേ ആ ബുദ്ധിക്ക് ഫിനിഷിങ്ങ് പോരാതെവന്നു എന്നതിലാണു പിഴവു പറ്റിയത്. ചെഗുവേര ചെരുപ്പുകളുടെ ലോഞ്ചിങ്ങ് സഖാക്കളുടെ ഗര്‍ജ്ജ്നമായ ജയരാജന്മാരെക്കൊണ്ടോ,ശ്രീമത്യെച്ചിയെക്കൊണ്ടോ,അറ്റ്ലീസ്റ്റ് അവരുടെ മോനെക്കൊണ്ടോ, കൊടിയേരിസുധന്മാരെക്കൊണ്ടോ നടത്തിക്കാനുള്ള ബുദ്ധി കച്ചവടക്കാര്‍ക്കില്ലാതെപോയി !!! ഒരു വി.കെ.സി.അഹമ്മദാകാനുള്ള സുവര്‍ണ്ണാവസരമാണ് കച്ചവടക്കാര്‍ കളഞ്ഞുകുളിച്ചത് !
ഇപ്പോള്‍ കേസെടുത്ത പോലീസുപോലും നിങ്ങളെ കണ്ടാല്‍ സലൂട്ടടിക്കുമായിരുന്നു. :)

പിന്നൊരു സംശയം ! നമ്മുടെയൊക്കെ ഈ കാലുകള്‍ ഇത്ര അശ്രീകരം പിടിച്ച അവയവമാണോ എന്ന് ഡിഫിക്കാരുടെ കഥകെട്ടപ്പോള്‍ ചിത്രകാരന്‍ സന്ദേഹിച്ചുപോകുന്നു. മനുഷ്യരുടെ കാലുകളുടെ ഏതറ്റം വരെയാണ് മോശപ്പെട്ട ഭാഗമായി കമ്മ്യൂണിസ്റ്റുകള്‍ കണക്കാക്കേണ്ടതും,അയിത്തം പാലിക്കേണ്ടതും എന്ന് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയാല്‍ ഉപകാരമായിരിക്കും. അതോ, അധമ ജാതിയായ ചെരുപ്പുകുത്തികളെക്കുറിച്ചുള്ള ജാതി ഒര്‍മ്മകള്‍ കാരണം നികൃഷ്ടമായി തുടരുന്ന ചെരിപ്പെന്ന നിത്യോപയോഗവസ്തുവിനോടൂള്ള അയിത്താചരണത്തിന്റെ ഭാഗമായാണോ ചെഗുവേരയുടെ ചിത്രം ഭംഗിയായി മുദ്രണം ചെയ്ത ചെരിപ്പു വില്‍ക്കുന്നവരോടുള്ള രോക്ഷം ! നിങ്ങളുടെ ദരിദ്രമനസ്സിനെയോര്‍ത്ത് സഹതപിക്കുന്നു, കാവി മാടംബി ഡിഫി സഖാക്കളെ ....

ചിത്രകാരന് അറിയാഞ്ഞിട്ടു ചോദിക്കുകയാണ്... ഡിഫിക്കാരുടെ ആരായിവരും ഈ ചെഗുവേര സായിപ്പ് ?
ലജ്ജാവഹം ഈ അടിമത്വം !!!

16 comments:

chithrakaran:ചിത്രകാരന്‍ said...

പിന്നൊരു സംശയം ! നമ്മുടെയൊക്കെ ഈ കാലുകള്‍ ഇത്ര അശ്രീകരം പിടിച്ച അവയവമാണോ എന്ന് ഡിഫിക്കാരുടെ കഥകെട്ടപ്പോള്‍ ചിത്രകാരന്‍ സന്ദേഹിച്ചുപോകുന്നു. മനുഷ്യരുടെ കാലുകളുടെ ഏതറ്റം വരെയാണ് മോശപ്പെട്ട ഭാഗമായി കമ്മ്യൂണിസ്റ്റുകള്‍ കണക്കാക്കേണ്ടതും,അയിത്തം പാലിക്കേണ്ടതും എന്ന് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയാല്‍ ഉപകാരമായിരിക്കും. അതോ, അധമ ജാതിയായ ചെരുപ്പുകുത്തികളെക്കുറിച്ചുള്ള ജാതി ഒര്‍മ്മകള്‍ കാരണം നികൃഷ്ടമായി തുടരുന്ന ചെരിപ്പെന്ന നിത്യോപയോഗവസ്തുവിനോടൂള്ള അയിത്താചരണത്തിന്റെ ഭാഗമായാണോ ചെഗുവേരയുടെ ചിത്രം ഭംഗിയായി മുദ്രണം ചെയ്ത ചെരിപ്പു വില്‍ക്കുന്നവരോടുള്ള രോക്ഷം ! നിങ്ങളുടെ ദരിദ്രമനസ്സിനെയോര്‍ത്ത് സഹതപിക്കുന്നു, കാവി മാടംബി ഡിഫി സഖാക്കളെ ....

ചിത്രകാരന് അറിയാഞ്ഞിട്ടു ചോദിക്കുകയാണ്... ഡിഫിക്കാരുടെ ആരായിവരും ഈ ചെഗുവേര സായിപ്പ് ?
ലജ്ജാവഹം ഈ അടിമത്വം !!!

പോരാളി said...

അത് പിന്നെ സക്കറിയായുടെ കൊരലിനു പിടിച്ച ദിഫിക്കരെ ന്യായീകരിച്ചു പിണറായി വിജയന്‍ പറഞ്ഞതോര്‍മ്മയില്ലേ പാര്‍ട്ടി നേതാക്കള്‍ സഖാക്കള്‍ക്ക് ദൈവങ്ങള്‍ ആണെന്നും ആ ദൈവങ്ങളെ പറ്റി എന്തേലും പറഞ്ഞാല്‍ വിശ്വാസികള്‍ (സഖാക്കള്‍ ) കൊരലിനു പിടിക്കുകയല്ല കോരല് തന്നെ കണ്ടിക്കുമെന്നും

saju john said...

ഇതും ഒരു തരം ഫാസ്റ്റിസ്റ്റ് പ്രവണതയാണ്.

എം.എഫ്. ഹുസൈന്‍ ദേവതകളുടെ ചിത്രം വരച്ചതില്‍ പ്രതിഷേധിച്ചത് പോലെ, ആറാം തിരുമുറിവെന്ന നാടകത്തിനെതിരെ സഭ പ്രതിഷേധിച്ചത് പോലെ, മുഹമ്മദ് നബിയുടെ കാര്‍ട്ടൂണിനെതിരെ പ്രതികരിച്ചത് പോലെ.

ഇത് ചൂണ്ടയിലെ ഇരയായിരുന്നുവെന്ന് ഡിഫിക്കാര്‍ അറിയുമ്പോഴെത്തേക്കും കാര്യങ്ങള്‍ തിരിഞ്ഞിട്ടുണ്ടാവും......

അത് ഒന്ന് രണ്ട് ദിവസത്തിനകം കേരളത്തിലെ ടെലിവിഷന്‍ ന്യൂസ് ചാനലുകളില്‍ ന്യൂസ് അവറില്‍ വച്ച് ചര്‍ദ്ദിക്കുന്നത് കാണാം.

ബിജു ചന്ദ്രന്‍ said...

ഡിഫിക്കാര്‍ വിഗ്രഹാരാധനയുടെ കാര്യത്തില്‍ മത വിശ്വാസികളേക്കാള്‍ മോശമാണെന്ന് തെളിയിച്ചിരിക്കുന്നു ...!

ശ്രീജിത് കൊണ്ടോട്ടി. said...

ചെഗുവര ഒരു വിപ്ലവ നക്ഷത്രം ആയിരുന്നു.

ദൈവങ്ങളുടെയും, ലോക നേതാക്കളുടെയും ചിത്രങ്ങളും, രാജ്യങ്ങളുടെ ദേശീയപതകകളും കൊണ്ട് അടിവസ്തത്രങ്ങള്‍ വരെ നെയ്യുന്ന ഇന്നത്തെ കമ്പോളസംസ്കാരത്തിന്റെ ഭാഗമായി കണ്ടാല്‍ മതി ഇതിനെയും എന്ന് തോന്നുന്നു!!!

Suraj said...

ഡിഫിയെപ്പോലെ ഉത്തരവാദിത്തമുള്ളൊരു സംഘടന കമ്പോളവൽക്കരണത്തിനെതിരേ പ്രതിഷേധിക്കേണ്ടത് ഇവ്വിധമായിരുന്നില്ല. മാർക്സിസം മറ്റൊരു മതമായി മാറുമ്പോൾ സഖാക്കൾ അതിനരുനിൽക്കരുതായിരുന്നു :((

Murali said...

ചെഗുവേര എന്ന, സത്യത്തില്‍ മറ്റൊരു കമ്മ്യൂണിസ്റ്റ് മാസ്സ് മര്‍ഡററായ ‘വിപ്ലവകാരി’യെ ഒരു കള്‍ച്ചറല്‍ ഐക്കണായി വളര്‍ത്തിയത് ‘മുതലാളിത്ത’ മാധ്യമങ്ങളും ഹോളിവുഡും ആണ്. ചെഗുവേര എന്തായിരുന്നു എന്ന് പലര്‍ക്കും അറിയില്ല, ചെഗുവേര ടി-ഷര്‍ട്ട് അണിഞ്ഞ് വിപ്ലവം പ്രസംഗിച്ച് നടക്കുന്നവര്‍ക്ക്പോലും. ചെഗുവേര ആരെന്ന് യഥാര്‍ഥത്തില്‍ മനസ്സിലാക്കുന്നവരാരുംതന്നെ ചെഗുവേര ടി-ഷര്‍ട്ടോ അടിവസ്ത്രംതന്നെയോ ധരിക്കുകയുമില്ല. ചെഗുവേരയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭാഗ്യവശാല്‍ Humberto Fontova യുടെ ലേഖനങ്ങളുണ്ട്:
http://www.lewrockwell.com/fontova/fontova63.html
http://www.lewrockwell.com/fontova/fontova64.html
http://www.lewrockwell.com/fontova/fontova67.html
http://www.lewrockwell.com/fontova/fontova-arch.html

Unknown said...

മുസ്ലിം, പര്‍ദ്ദ, ഇഫതാര്‍ പാര്‍ട്ടി, നിസകാരം, താടി എന്നീ പദങ്ങള്‍ കേള്‍ക്കുമ്പോഴും ചിലതൊക്കെ കാണുമ്പോഴും ചര്‍ദ്യതിസാരവും, മുസ്ലിം വിരുദ്ധ ഗീര്‍വാണങ്ങള്‍ അടിച്ചു വിടുന്നവര്‍ വായിച്ചിരിക്ക്കേണ്ട ലേഖനം

ശ്രീജിത് കൊണ്ടോട്ടി. said...

മുരളിയുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു, ചെഗുവേരയുടെ ചിത്രം ഉള്ള ചെരിപ്പും ടിഷര്‍ട്ടും ധരിക്കുന്നവരില്‍ മിക്കവര്‍ക്കും ചെഗുവേര ആരെനെന്നു തന്നെ അറിയില്ല. എന്റെ കൂടെ ജോലിചെയ്യുന്ന,ചെഗുവേരയുടെ ചിത്രങ്ങള്‍ പതിച്ച ടിഷര്‍ട്ട് ധാരാളം ധരിക്കുന്ന, ഒരു ഫിലിപ്പിനോ സുഹൃത്തിനോട് ഒരിക്കല്‍ ഞാന്‍ ചോദിച്ചു. താങ്കള്‍ ചെഗുവേരയെ ഇഷ്ടപ്പെടാന്‍ എന്താ കാരണം എന്ന്! ആരാണ് യഥാര്‍ത്ഥത്തില്‍ ഈ ചെഗുവേര??? അതായിരുന്നു അയാളുടെ മറുപടി.
DYFI - യെ ന്യായീകരിക്കാന്‍ വേണ്ടി പറഞ്ഞതല്ല ഇതൊന്നും!!

നിസ്സഹായന്‍ said...

@ സൂരജ്,

>>>"ഡിഫിയെപ്പോലെ ഉത്തരവാദിത്തമുള്ളൊരു സംഘടന കമ്പോളവല്‍ക്കരണത്തിനെതിരേ പ്രതിഷേധിക്കേണ്ടത് ഇവ്വിധമായിരുന്നില്ല.">>>

ഏത് സംഘടനയ്ക്കാണ് ഉത്തരവാദിത്വമില്ലാത്തത് ? ആര്‍.എസ്.എസ്സിനായാലും എ.ഐ.വൈ.എഫിനായാലും അവരവരോട് ഭയങ്കര ഉത്തരവാദിത്വമാണുള്ളത് ! ആകെ മൊത്തം ടോട്ടല്‍ ഈ ലോകത്ത് ഉത്തരവാദിത്വമില്ലാത്ത ഒരു പൂച്ചക്കാളി സംഘടനപോലുമില്ല. പിന്നെ ഈ പറിയന്മാരുടെ ഉത്തരവാദിത്വം കൊണ്ട് ജനങ്ങള്‍ക്ക് എന്തു പ്രയോജനമാണുള്ളത് എന്നു മാത്രം ചോദിക്കരുത് ! ജനങ്ങളോട് ഉത്തരവാദിത്വമുള്ള സംഘടനയായിരുന്നെങ്കില്‍ ഡിഫി വിവേകാനന്ദന്റേയും ചെഗുവരെയുടേയും പടം വയ്ക്കുന്നതിനു മുമ്പ് അയ്യന്‍കാളിയുടേയും അംബേദ്കറുടേയും പടം സമ്മേളനനഗരികളില്‍ വയ്ക്കുമായിരുന്നു ! ചെഗുവരയുടെ പടം വയ്ക്കാന്‍ പോലും ഇവനൊക്കെ എന്താണു യോഗ്യത ? പിന്നെ ഇപ്പൊ പണിയൊന്നുമില്ലാതെ ഇരിക്കുകയല്ലേ, ചെരുപ്പുകട ഘൊരാവോ ചെയ്തും പോലീസിന്റെ തല്ലുമേടിച്ചും നേതൃത്വത്തിലേക്കു വളരട്ടെ, ഭാവിയില്‍ മന്ത്രിമാരാകേണ്ടവരല്ലേ !

ea jabbar said...

ഇതും ഒരു മതമായി മാറി!
അല്ല, മദം !!

ടോട്ടോചാന്‍ said...

ചെരുപ്പ് ഇത്ര വൃത്തികെട്ട ഒന്നാണോ?
അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും സ്വന്തം ഇഷ്ടങ്ങള്‍ നിലനിര്‍ത്താന്‍ വേണ്ടി മാത്രം. മറ്റാര്‍ക്കും അതിലിടപെടാന്‍ അവകാശമില്ല!!!

Mr. K# said...

'ലോകം ആദരിക്കുന്ന വിപ്ലവനായകന്‍ ' എന്നു ഡിഫിക്കാര്‍ തീരുമാനിച്ചാല്‍ മതിയോ? :-)

അരുൺ ഇലക്ട്ര said...

ഇതു പോലൊരു ചെരുപ്പിനെ വാഴ്ത്തി പണ്ട് പലരും തുടർലേഖനങ്ങൾ തന്നെ എഴുതിയിരുന്നു, ഇതേ ഡിഫി സഖാക്കളിൽ പലരും തന്നെ.

ആ ചെരുപ്പ് ഇറാക്കിലെങ്ങാണ്ടായിരുന്നു.

ചിത്രകാരൻ, ഈ ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കും കാവിയാണു കാരണം എന്ന തേജസ് പോസ്റ്ററുകളിലെ പൊലെ ഫീൽ ചെയ്തു ചില വരികൾ! അത് താങ്കളുടെ അഭിപ്രായം : ആ അടിച്ച് തകർത്തവരെല്ലാം തന്നെ സവർണ ഹൈന്ദവരായിരുന്നു എന്ന് താങ്കൾക്ക് ഉറപ്പുണ്ടാക്കുമെന്ന് വിശ്വസിക്കാം

താങ്കളുടെ ബ്ലോഗിനെ ചില മതമൌലിക വാദികളുടെയും അവരുടെ എച്ചിൽതീനികളുടെയും പോസ്റ്റുകൾക്കുള്ള പരസ്യപ്പലക ആകാനനുവദിക്കണമോ വേണ്ടയോ എന്നത് താങ്കളുടെ ഇഷ്ടമാണ്.

shaji.k said...

ദൈവങ്ങളെ കുറ്റം പറയുന്നത് ശരിയല്ല, വലിയ തെറ്റാണെന്നും,പറയുന്നവര്‍ വലിയ മണ്ടന്മാര്‍ ആണെന്നും പറയുന്ന വലിയ സഖാക്കളുടെ കുട്ടി സഖാക്കളില്‍ നിന്നും ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാം.

::: അഹങ്കാരി ::: said...

ചെരുപ്പുകളിൽ നബിയുടെ ചിത്രമടിച്ചിറങ്ങിയാൽ കട അടിച്ച് തകർക്കുന്ന “കാവി ഇസ്ലാമിസ്റ്റുകളേയും” സവർണ-ഹൈന്ദവ പോപ്പുലർ ഫ്രണ്ടുകാരേയും ഇനി കാണേണ്ടി വരുമല്ലോ ദൈവമേ!


ലാറ്റിനമേരിക്കയിൽ ഉള്ള കംയൂണിസ്റ്റ് നേതാവിനു വേണ്ടി ആർ.എസ്.എസ് സവർണ ഹൈന്ദവർ അടിച്ചു തകർത്തു - സന്തോഷമായി!

ചിത്രകാരാ, താങ്കൾ നിസഹായൻ ടീമിന്റെ വരികൾ വീണ്ടും കടമെടുത്തു തുടങ്ങിയോ? ലോകത്തെ ഏതൊരു പ്രശ്നത്തിലും “കാവി” കാണുന്ന മൌദൂദി സാഹിത്യക്കാരുടേയും താങ്കളുടെയും എഴുത്തുകൾ തമ്മിൽ ഇപ്പോൾ എന്ത് വ്യത്യാസം?