Thursday, September 2, 2010

കൃഷ്ണ ജയന്തിയും, നായ വളര്‍ത്തുന്ന കുട്ടിയും

ഈ സെപ്തബര്‍ 1 ന് ഈ വര്‍ഷവും പതിവുപോലെ, നമ്മുടെ വീട്ടമ്മമാര്‍ തങ്ങളുടെ പിഞ്ചോമനകളെ നീലചായത്തില്‍ മുക്കി(അല്ലെങ്കില്‍ നീല ചായം തേച്ച്),കിരീടവും,ഒടക്കുഴലും മയില്പീലിയുമണിയിച്ച് തെരുവിലിറക്കി ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. സമൂഹത്തിന്റെ ശ്രദ്ധ ലഭിക്കുന്ന, സമൂഹത്തിന്റെ പ്രതീക്ഷയാണ് തങ്ങളെന്ന് മുതിര്‍ന്ന കുട്ടികള്‍ക്കെങ്കിലും ബോധ്യമാകുകയും, കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളുടെ ആത്മസാക്ഷാത്ക്കാരത്തിന്റെ അരങ്ങേറ്റമാണ് നടത്തുന്നതെന്ന തിരിച്ചറിവോടെ കൌതുകത്തോടെ ജനം കൃഷ്ണവേഷങ്ങളെ കണ്ട് നിര്‍വൃതിയടയുകയും ചെയ്തു. എല്ലാം ശുഭം !!! പക്ഷേ, ഈ മനോഹര കാഴ്ച്ചയുടെ അനന്തരഫലം എങ്ങിനെയാണ് ജനമനസ്സില്‍ ഒരോ വര്‍ഷവും വളര്‍ന്നു വികസിക്കുക എന്നാണ് ചിത്രകാരന്‍ ചിന്തിക്കുന്നത്. ഇന്ത്യയില്‍ ടെലിവിഷന്‍ വ്യാപിച്ച കാലത്ത്,ഒരു രാമാനന്തസാഗരന്‍ രാമായണം,മഹാഭാരതം സീരിയലുകളിലൂടെ ജനഹൃദയത്തില്‍ സാംസ്ക്കാരികമായി മണ്ണൊരുക്കിയതിനുശേഷമായിരുന്നു ബ്രാഹ്മണ ജനതാ പാര്‍ട്ടിയുടെ ഭരണരഥം നമ്മുടെ തിരഞ്ഞെടുപ്പായി,നമ്മുടെ പ്രതിനിധ്യമായി പ്രതിഷ്ടിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ക്രിയാത്മകമായി ഈ വര്‍ഗ്ഗീയ സാംസ്ക്കാരിക മണ്ണൊരുക്കത്തെ പുരോഗമനവാദികള്‍ അതിജീവിക്കേണ്ടിയിരിക്കുന്നു. സ്നേഹത്തിന്റേയും സാംസ്ക്കാരികതയുടേയും വഴിയിലൂടെ....
മനോരമ 2.9.10

മാതൃഭൂമി 2.9.10

ദേശാഭിമാനിയില്‍ നല്ലൊരു വാര്‍ത്താചിത്രം ശ്രദ്ധയില്‍ പെട്ടു. ഹിന്ദു വര്‍ഗ്ഗീയവാദികളുടെ കൃഷ്ണജയന്തി ആഘോഷത്തിനിടക്ക്
ചേര്‍ത്തുവച്ച് കാണാന്‍ അനുയോജ്യമായ സാമൂഹ്യ വൈരുദ്ധ്യത്തിന്റെ തീഷ്ണയാഥാര്‍ത്ഥ്യം ഒപ്പിയെടുത്ത ചിത്രം. പക്ഷേ, ദേശാഭിമാനി ഈ ചിത്രത്തിന് തന്തയെ അനുവദിച്ചിട്ടില്ല. ഇത്രയും പ്രസക്തമായ കാഴ്ച്ച കാണാനാകുന്ന കണ്ണുകള്‍ ഒരു വ്യക്തിയുടെ കണ്ണല്ല, സമൂഹത്തിന്റെ അമൂല്യമായ കണ്ണാണ്. അതിന്റെ ഉടമയെ അഭിമാനപൂര്‍വ്വം വായനക്കാര്‍ക്കു മുന്നില്‍ കാണിക്കാന്‍ ഒരു തരി തൊഴിലാളിവര്‍ഗ്ഗ സ്നേഹമോ, കലാകാരന്മാരോടുള്ള ബഹുമാനമോ പാര്‍ട്ടി പത്രത്തിന് ഉണ്ടാകേണ്ടതായിരുന്നു. ഈ ചിത്രം പ്രസിദ്ധീകരിച്ച ദേശാഭിമാനിക്ക് ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!! സ്വന്തം ലേഖകനും,ഫോട്ടോഗ്രാഫര്‍ക്കും ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!
ദേശാഭിമാനി 1.9.10

2 comments:

chithrakaran:ചിത്രകാരന്‍ said...

ഹിന്ദു വര്‍ഗ്ഗീയവാദികളുടെ കൃഷ്ണജയന്തി ആഘോഷത്തിനിടക്ക്
ചേര്‍ത്തുവച്ച് കാണാന്‍ അനുയോജ്യമായ സാമൂഹ്യ വൈരുദ്ധ്യത്തിന്റെ തീഷ്ണയാഥാര്‍ത്ഥ്യം ഒപ്പിയെടുത്ത ചിത്രം. പക്ഷേ, ദേശാഭിമാനി ഈ ചിത്രത്തിന് തന്തയെ അനുവദിച്ചിട്ടില്ല. ഇത്രയും പ്രസക്തമായ കാഴ്ച്ച കാണാനാകുന്ന കണ്ണുകള്‍ ഒരു വ്യക്തിയുടെ കണ്ണല്ല, സമൂഹത്തിന്റെ അമൂല്യമായ കണ്ണാണ്. അതിന്റെ ഉടമയെ അഭിമാനപൂര്‍വ്വം വായനക്കാര്‍ക്കു മുന്നില്‍ കാണിക്കാന്‍ ഒരു തരി തൊഴിലാളിവര്‍ഗ്ഗ സ്നേഹമോ, കലാകാരന്മാരോടുള്ള ബഹുമാനമോ പാര്‍ട്ടി പത്രത്തിന് ഉണ്ടാകേണ്ടതായിരുന്നു. ഈ ചിത്രം പ്രസിദ്ധീകരിച്ച ദേശാഭിമാനിക്ക് ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!! സ്വന്തം ലേഖകനും,ഫോട്ടോഗ്രാഫര്‍ക്കും ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

മുകിൽ said...

ചിത്രവും പോസ്റ്റും സമയോജിതം. അവിടെ ആ വളർത്തു നായ കാവലായുള്ള കുട്ടി ഭാഗ്യവതി. കനത്ത ട്രാഫിക് ഉള്ള റോ‍ഡിന്റെ നടപ്പാതകളിൽ മലർന്നു കിടക്കുന്നതും കഷ്ടിച്ച് എണീറ്റിരിക്കാവുന്നതുമായ കുഞ്ഞൂങ്ങളെ കിടത്തി ചുറ്റുവട്ടത്തെവിടെയെങ്കിലും പണിയെടുക്കുന്ന അമ്മമാരെ കാണുന്ന എനിക്ക് അത്രയേ പറയാൻ പറ്റൂ. ധൃതിയിൽ കടന്നു പോകുന്നവരുടെ കാലുകളിൽ നോക്കിക്കിടക്കുന്ന ഭയന്ന കുഞ്ഞിക്കണ്ണുകൾ...
പിന്നെ ആഘോഷങ്ങൾ.. എല്ലാ ആഘോഷങ്ങളേയും വർഗ്ഗീ‍യത ചേർത്തു കാണണോ?. സീരിയലുണ്ടാക്കിയ നനഞ്ഞ മണ്ണിൽ കുഴികുഴിച്ച കഥകളെല്ലാം അംഗീകരിക്കുമ്പോ‍ഴും, തോ‍ന്നുന്നു..