Friday, October 1, 2010

സ്വര്‍ഗ്ഗാര്‍ത്ഥികളായ മതകുറ്റവാളികള്‍ !

മാതൃഭൂമി വാര്‍ത്ത 1.10.10
മാതൃഭൂമി വാര്‍ത്ത 1.10.10
(മനോരമ വാര്‍ത്ത 1.10.10)
മനോരമ വാര്‍ത്ത 30.9.10
ഇസ്ലാമിക മതഗുണ്ടകള്‍ അടിയുറച്ച മതവിശ്വാസികളാണ്. സ്വര്‍ഗ്ഗം നേടാന്‍ മഹാപാവങ്ങള്‍ എന്തും ചെയ്യും !! സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന പുതിയ നവീകരണ ചിന്തകള്‍ കണ്ടപാടെ നുള്ളിക്കളയുക എന്നതാണ് മതം ഇടിഞ്ഞുപൊളീഞ്ഞ് വീഴാതിരിക്കുന്നതിനും, പ്രവാചകനും ദൈവത്തിനും പരിക്കേല്‍ക്കാതിരിക്കാനുമുള്ള മാര്‍ഗ്ഗം. മതത്തേയും ദൈവത്തേയും പരിക്കേല്‍ക്കാതെ രക്ഷിക്കുന്നതിനായി, വെട്ടോ കുത്തോ തകര്‍ക്കലോ കൂട്ടക്കൊലയോ നടത്തുന്നതാണ് ദൈവസന്നിധിയില്‍ പ്രതിഫലം ലഭിക്കാനുള്ള കടുപ്പം കൂടിയ മാര്‍ഗ്ഗമെന്ന് പാക്കിസ്ഥാനില്‍ നിന്നായാലും, അറേബ്യന്‍ നാടുകളില്‍ നിന്നായാലും, നാട്ടിലെ ഹാജിമാരില്‍ നിന്നായാലും ... മതഗുണ്ടകള്‍ക്ക് നിരന്തരം ഉപദേശം (പണവും) കിട്ടുന്നുണ്ടാകണം.

അതിന്റെ ഫലമായി ഇസ്ലാമിക പുരോഗമന ചിന്തകനായ ഒരു നിരുപദ്രവിയും സമുദായസ്നേഹിയുമായ മനുഷ്യനെ അറുംകൊലചെയ്ത് പടച്ചോന്റെ സന്നിധിയിലേക്ക് പറഞ്ഞുവിട്ടു. കുഴിവെട്ടി തയ്യാറാക്കി, അറക്കാനുള്ള മനുഷ്യനെ ക്ഷണിച്ചുകൊണ്ടുവന്ന് നരബലിനടത്തുന്ന  വിശേഷപ്പെട്ട ശിക്ഷാരീതി ഇസ്ലാമികമായി വളരെ പൊതുസമ്മതിയുള്ളതായതുകൊണ്ടാകാം കുറ്റവാളികള്‍ 17 വര്‍ഷം സുരക്ഷിതരായി കഴീഞ്ഞു. കുറ്റവാളികളെ  കയ്യില്‍ കിട്ടിയാലും ശിക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയുമാണുള്ളത്. എന്നിട്ടും, അതിലൊരുത്തന് രണ്ടു ജീവപര്യന്തം ( നക്കാപിച്ച ഒരു ലക്ഷം രൂപക്കും ) ശിക്ഷവിധിച്ച കോടതി ജനാധിപത്യത്തിന്റെ മാനം കാത്തെന്നുപറയാം !

ഇയ്യിടെ നവജാത ശിശുവിന് പല്ലുണ്ടായിരുന്നു എന്ന കാരണത്താല്‍ ... ഒരു മന്ത്രവാദിയുടെ വാക്കുകേട്ട്... ദൈവകോപം ഭയന്ന് ഒരച്ഛന്‍ തന്റെ കുഞ്ഞിനെ അടിച്ചു കൊന്ന് , ദൈവാനുഗ്രഹത്താല്‍ ഇരുംബഴിക്കുള്ളിലായി. എന്നാല്‍, ഇസ്ലാമിക ഗുണ്ടകള്‍ക്ക് അത്തരം ആശങ്കകളൊന്നുമില്ല. കാരണം, മതഗുണ്ടകളെ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കളൊഴിച്ച് മറ്റാരും തന്നെ കുറ്റവാളികളായി കാണില്ല എന്നുമാത്രമല്ല, മതഗുണ്ടകളെ മതത്തിന്റെ അഭിമാനമായി ബഹുമാനിക്കുകയും, കേസു തേച്ചുമായ്ച്കളയാനും, പരാതിക്കാരെ നിശബ്ദരാക്കാനും മതപ്രമാണികള്‍ എത്രകോടിവേണമെങ്കിലും ഒഴുക്കും.

പള്ളീലച്ഛന്മാരും കന്യാസ്ത്രീയും തങ്ങളുടെ അവിഹിത ലൈഗീകവേഴ്ച്ച പുറത്തറിയുമല്ലോ എന്ന ഭയത്താല്‍ ഒരു സാധു മനുഷ്യസ്ത്രീയെ കൊന്ന് കിണറ്റിലെറിഞ്ഞ നിഷ്ടൂരകൃത്യമൊക്കെ ചേകന്നൂര്‍ മൌലവിയുടെ മനുഷ്യത്വ രഹിതമായ ആസൂത്രിത കൊലപാതകത്തിനു മുന്നില്‍ എത്ര നിസ്സാരം !

വിദ്യാസമ്പന്നരെപ്പോലും അപരിഷ്കൃതരാക്കുന്ന ഈ പ്രാകൃതവിശ്വാസത്തില്‍ നിന്നും അതിന്റെ വിശ്വാസികളെ മാനവിക തലത്തിലേക്ക് ഉയര്‍ത്താനും, മത പൌരോഹിത്യത്തേയും, മതരാഷ്ട്രീയത്തേയും ചവറ്റുകൂടയിലെറിയാനും മുസ്ലീങ്ങളില്‍ നിന്നും അനേകം പ്രബുദ്ധരായ മനുഷ്യസ്നേഹികള്‍ ഉയര്‍ന്നുവരട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു !!!

10 comments:

chithrakaran:ചിത്രകാരന്‍ said...

പള്ളീലച്ഛന്മാരും കന്യാസ്ത്രീയും തങ്ങളുടെ അവിഹിത ലൈഗീകവേഴ്ച്ച പുറത്തറിയുമല്ലോ എന്ന ഭയത്താല്‍ ഒരു സാധു മനുഷ്യസ്ത്രീയെ കൊന്ന് കിണറ്റിലെറിഞ്ഞ നിഷ്ടൂരകൃത്യമൊക്കെ ചേകന്നൂര്‍ മൌലവിയുടെ മനുഷ്യത്വ രഹിതമായ ആസൂത്രിത കൊലപാതകത്തിനു മുന്നില്‍ എത്ര നിസ്സാരം !

സന്തോഷ്‌ said...

അയോധ്യായുടെ വിധി പ്രഖ്യാപനം ഇല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ ഈ കേസിന്റെ വിധി കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടേനെ.

Anonymous said...

ശങ്കരരാമന്‍ കൊലക്കേസില്‍ ഒരു ശങ്കരാചാര്യര്‍ അറസ്റ്റു ചെയ്യപ്പെട്ടിരുന്നല്ലോ! അങ്ങേരിപ്പോള്‍ അകത്തോ പുറത്തോ? ജാമ്യത്തില്‍ പുറത്തുവന്നതിനു ശേഷം കേരളത്തില്‍ വന്ന അങ്ങേരെ ബ്രാഹ്മണ'ശ്രേഷ്ഠന്മാരു'ടെ നേതൃത്വത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്ന പടം കണ്ടിരുന്നോ? എന്തു പറ്റും കക്ഷിക്ക്? ചിത്രകാരന്‍ കവടി നിരത്തി ഒന്നു പറയുമോ?
"മത ഗുണ്ട"കള്‍ക്കു കിട്ടുന്ന ആനുകൂല്യം മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രമേയുള്ളോ എന്നെങ്കിലും അറിയാനാണ്. ഈ അടുത്ത ദിനമാണല്ലോ പ്രമോദ് മുത്തലിക്ക് എന്ന മതഗുണ്ട കാശിന് കലാപം സംഘടിപ്പിച്ചു കൊടുക്കാമെന്ന് പറയുന്ന കാര്യം തെഹല്‍ക പുറത്തുകൊണ്ടുവന്നത്. എന്തു പറ്റി കക്ഷിക്ക്? അകത്തോ പുറത്തോ? ബാല്‍ ഠാക്കറേ എന്ന വിദ്വാന്‍ എന്നെങ്കിലും അകത്താക്കാന്‍ ഇന്‍ഡ്യന്‍ ഭരണകൂടത്തിനു കഴിയുമോ? ബാബരി മസ്ജിദ് പൊളിച്ച ക്രൈം ഇപ്പോള്‍ ഇവിടെ സദ്പ്രവൃത്തിയായ വിധി വന്ന ഈ സന്ദര്‍ഭത്തിലും മുസ്ലിങ്ങളെ അടിക്കാനുള്ള വടി എവിടെയെങ്കിലും കിട്ടുമോ എന്ന് അന്വേഷിച്ചു നടന്നു കണ്ടെത്തിയ ഈ അതിബുദ്ധിക്കു നമോവാകം.
ഈ കേസില്‍ എന്തൊക്കെയായാലും ഒരു പ്രതിയെ എങ്കിലും ശിക്ഷിച്ചല്ലോ! ഹിന്ദു മതഗുണ്ടകള്‍ പ്രതികളായ ഒരൊറ്റ കേസിലെങ്കിലും അതൊന്നു കാണാന്‍ ഈ ജന്മത്തില്‍ ചിത്രകാരനു ഭാഗ്യമുണ്ടാകുമെന്നു തോന്നുന്നില്ല.

varnashramam said...

സത്യന്വേഷീ, പോസ്റ്റിനെ കുറിച്ച് എന്തെങ്കിലും പറയു . ചുമ്മാ ആര് എന്ത് പോസ്ടിആലും വള വളാ ഹിന്ദു ,സവര്‍ണന്‍, അവര്‍ണന്‍ ബാബറി എന്ന് ഒക്കെ ആയി എന്തിനാണ് കൂവുന്നതു ?

ChethuVasu said...

ഇതേ വരെ ഈ വിഷയത്തെപ്പറ്റി വേറെ ഒരു പോസ്റ്റും ആരും എഴുതിയത് കണ്ടില്ല . അത് കൊണ്ടു തന്നെ വിഷയം സാധാരണയില്‍ കവിഞ്ഞു ശ്രദ്ധേയമാണ് . " conspicuous by its absence in blog space ": ബ്ലോഗ്ഗിലെ അസാന്നിധ്യം കൊണ്ടു തന്നെ വിഷയം കൂടുതല്‍ പ്രാധാന്യമുള്ളതും ആകുന്നു

വായുജിത് said...

തിരൂര്‍: ലക്നോ ഹൈക്കോടതിയുടെ വിധിയനുസരിച്ച്‌ മുസ്ലീംവിഭാഗത്തിനനുവദിച്ച 90 സെന്റ്‌ സ്ഥലത്തിലുളള അവകാശവാദം പോലും മുസ്ലീങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നും രാമജന്മഭൂമി പൂര്‍ണ്ണമായും ഹൈന്ദവ സമൂഹത്തിന്‌ വിട്ടുനല്‍കണമെന്നും ഖുര്‍ആന്‍ സുന്നത്ത്‌ സൊസൈറ്റി ആവശ്യപ്പെട്ടു.

ഇങ്ങനെ പറയുന്ന ഒരു പ്രസ്ഥാനമാണ് ചേകന്നൂര്‍ മൌലവി തുടങ്ങിയത് . പിന്നെ അദ്ദേഹം എങ്ങനെ ജീവിച്ചിരിക്കാനാ ?

Akbar said...
This comment has been removed by the author.
Akbar said...
This comment has been removed by the author.
Akbar said...

ചേകനൂര്‍ കൊലപത്തകത്തില്‍ കോടതി ശിക്ഷ വിധിച്ച ഈ ഒരു ഗുണ്ട മാതല്ല ഉള്ളതെന്ന് കോടതിക്ക് പോലും അറിയാം. എന്നിട്ടും ശിക്ഷിക്കാന്‍ കോടതിക്കായില്ല. ആകെ കിട്ടിയത് ഒരു നാഞ്ഞൂലിനെ മാത്രമാണ്. യഥാര്‍ത്ഥ സര്‍പ്പങ്ങള്‍ ഇപ്പോഴും തൊണ്ടക്കുഴിയോളം വിഷവുമായി പുറത്തു വിലസുന്നു. ഈ നിയമ വ്യവസ്ഥയാണ് മാറേണ്ടത്. അതിനെതിരിലാണ് ശബ്ധിക്കേണ്ടത്.

മതം ആരെയും ഗുണ്ടകളായി നിയമിച്ചിട്ടില്ല. സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കാനല്ലാതെ വിഭിന്ന വിശ്വാസം ഉള്ളവരെയോ വിമര്‍ശകരെയോ കൊല്ലാന്‍ ഒരു മതവും ആരോടും കല്പിച്ചിട്ടില്ല. വിമര്‍ശനത്തെ ആശയപരമായി നേരിടാന്‍ ആവാത്ത വിധം ആശയ ദാരിദ്യമുള്ള മതമാണ്‌ ഇസ്ലാം എന്ന് വരുത്തിത്തീര്‍ക്കുകയാണ് ഇത്തരം നീച പ്രവര്‍ത്തിയിലൂടെ ഈ കൊലപാതകികള്‍ ചെയ്തത്. മത വിശ്വാസികള്‍ തിരിച്ചറിയേണ്ടതും പുറത്താക്കേണ്ടതും ഇവരെയാണ്.

മതവുമായി തര്‍ക്കിക്കാന്‍ വരുന്നവരോട് നിനക്ക് "നിന്റെ മതം എനിക്ക് എന്റെ മതം" എന്ന് പറഞ്ഞു ഒഴിയാനാണ് ഖുര്‍-ആന്‍ കല്‍പിച്ചതു. മതത്തില്‍ നിങ്ങള്‍ ഒരിക്കലും അതിര് വിടരുത് എന്ന കല്പന എത്ര ദീര്‍ഘ ദ്രിഷ്ടിയോടു കൂടിയുള്ളതാണ്. എന്നിട്ടും മത ഭ്രാന്തന്മാര്‍ കൊന്നും കൈ വെട്ടിയും മതത്തെ ഇങ്ങിനെ അവഹേളിക്കുന്നു. നിയമത്തിനു മുമ്പില്‍ നിന്ന് രക്ഷപ്പെട്ടാലും സമുദായം ഇവര്‍ക്ക് മാപ്പ് നല്‍കരുത്.

(സമാനമായ സംഭവങ്ങള്‍ എല്ലാ മതവിഭാഗങ്ങളിലും നടക്കുന്നുടാവാം. തെറ്റിനെ തെറ്റ് കൊണ്ട് ന്യായീകരിക്കുക എന്നത് എന്‍റെ പോളിസി അല്ല).

അജേഷ് ചന്ദ്രന്‍ ബി സി said...

വര്‍‌ഗീയതയെ വര്‍ഗീയത കൊണ്ടല്ല നേരിടേണ്ടത്.
മുസ്ലീം വര്‍‌ഗീയതയെ പരാമര്‍ശിയ്ക്കുന്ന വേളയില്‍
അതിനോട്‌ സമാനുപാതത്തില്‍ ഹിന്ദു വര്‍‌ഗീയതയെയും പരാമര്‍ശിയ്ക്കേണ്ട കാര്യമുണ്ടോ?
അതിന്റെ പൊരുളെനിയ്ക്ക് മനസ്സിലാകുന്നില്ല ...
അവിടെ ഒരു കുത്തു കൊടുത്തിട്ട് ഇവിടെ ഒരു വെട്ടു കൊടുക്കാം എന്ന രീതിയില്‍ ആരെങ്കിലും പുറം ചൊറിയല്‍ ചെയ്യുന്നുണ്ടെകില്‍ അത് ഭീരുത്വമല്ലേ..
.
ഹിന്ദു വര്‍ഗീയ വാദികളും സംഘപരിവാരങ്ങളും ചെയ്യുന്ന കര്‍മ്മത്തെ വിമര്‍ശിയ്ക്കുന്ന വേളയില്‍ അതിനെ
വിമര്‍ശിയ്ക്കുക
മുസ്ലീം വര്‍ഗീയ വാദത്തെ പരാമര്‍ശിയ്ക്കുന്ന വേളയില്‍ അതു പറയുക ..
ഇത് ചര്‍ച്ചയുടെ വഴി തെറ്റുകയല്ലേ ഉള്ളൂ...