Saturday, October 9, 2010

വിദ്യാഭ്യാസ വിപ്ലവം !!!

നമ്മുടെ വിദ്യാഭ്യാസ രംഗം ഒരോ വര്‍ഷവും അഞ്ചു ലക്ഷം കുട്ടികളെ വരിയുടക്കലിനു വിധേയമാക്കുന്നുണ്ട് എന്നാണ് ചിത്രകാരന്റെ ഏകദേശ ധാരണ. നമ്മുടെ സ്കൂളുകളില്‍ എതാണ്ട് 60 ലക്ഷം കുട്ടികള്‍ ഇങ്ങനെ ഷണ്ഡമാക്കപ്പെട്ട അവസ്ഥയില്‍ ഇപ്പോള്‍ വിദ്യാഭാസം നടത്തുന്നുണ്ടായിരിക്കണം.അവരില്‍ രണ്ടു കുട്ടികള്‍ ചിത്രകാരന്റേതുമാ‍ണ് :) പലപ്പോഴും അധ്യാപകരുടേയോ രക്ഷിതാക്കളുടേയോ പ്രത്യേക ശ്രദ്ധകൊണ്ടോ അശ്രദ്ധകൊണ്ടോ അപൂര്‍വ്വം ചില വിദ്യാര്‍ത്ഥികള്‍ വന്ധ്യംങ്കരണത്തിനു വിധേയമാകാതെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട് പുറത്തുവരുന്നുണ്ടാകാം. വളരെ നിസാരമായ ആ വിഭാഗത്തില്‍ നിന്നുമാണ് അപൂര്‍വ്വം രാഷ്ട്രീയക്കാരോ എഴുത്തുകരോ കലാകാരന്മാരോ,മീന്‍ കച്ചവടക്കരോ,ഓട്ടോ ഉടമകളൊ,വ്യവസായികളോ ഉണ്ടാകുന്നത്. ബാക്കിയെല്ലാം ദാസന്മാരാണ്. ലോകത്തിന്റെ മുക്കിലും മൂലയിലേക്കും തൊഴില്‍ ശക്തിയായി കയറ്റി അയക്കാനുള്ള വരിയുടച്ച് ഷണ്ഡമാക്കപ്പെട്ട ഇരുകാലി മൃഗങ്ങളെ നിര്‍മ്മിക്കിന്ന ഫാമുകളാണ് നമ്മുടെ വിദ്യാഭ്യാസ രംഗം. ഇതിനൊരറുതി വരുത്തുക എന്നത് എന്തുകൊണ്ടും വിപ്ലവം തന്നെയാണ്.

ഇന്നത്തെ കേരള കൌമുദി പത്രത്തില്‍(9.10.10)ഒന്നാം പേജില്‍ മെയിന്‍ ന്യൂസായി സര്‍വ്വകലാശാലാ പരീക്ഷാ പരിഷ്ക്കരണ കമ്മിറ്റിയുടെ ശുപാര്‍ശയായി പുസ്തകം നോക്കി പരീക്ഷ എഴുതാന്‍ അനുവദിക്കണം എന്ന വാര്‍ത്ത വന്‍പിച്ച പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു കണ്ടതില്‍ വളരെ സന്തോഷം തോന്നി. എസ്. പ്രേം‌ലാല്‍ എന്ന ലേഖകന്റെ ബൈ ലൈനോടുകൂടിയ ഈ വിപ്ലവകരമായ വാര്‍ത്ത അതിന്റെ പ്രാധാന്യം വിവേചിച്ചറിഞ്ഞ് പ്രസിദ്ധീകരിച്ച കേരള കൌമുദി പത്രാധിപ സമിതിയെ ചിത്രകാരന്‍ പുരോഗമനാത്മക പത്രപ്രവര്‍ത്തനത്തിന്റെ പേരില്‍ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു.

നമ്മുടെ പരീക്ഷാസംബ്രദായം വെറും ഓര്‍മ്മശക്തി പരിശോധനക്ക് വിദ്യാര്‍ത്തികളെ സജ്ജരാക്കുന്ന “തത്തമ്മേ പൂച്ച” രീതിയിലുള്ളതാണ്. ഈ സംബ്രദായത്തിലൂടെ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടാന്‍ കരുത്തുള്ള ഭാവി പൌരന്മാരെ സൃഷ്ടിക്കാനാകില്ല. കുറെ മന്ദ ബുദ്ധികളായ ഡോക്റ്റര്‍മാരേയും, എഞ്ചിനീയര്‍മാരെയും, നേഴ്സുമാരേയും, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരേയും, അധ്യാപകരേയും, ക്ലര്‍ക്കുമാരെയും, വക്കീലന്മാരേയും, അക്ഷര ശ്ലോകക്കാരായ സാഹിത്യകാരന്മാരേയും പന്നിപോലെ... /കൃമികളെപ്പോലെ പടച്ചുവിടുന്ന നമ്മുടെ വിദ്യാഭ്യാസ രംഗം തികഞ്ഞ തന്തരാഹിത്യത്തിന്റെ ഉദാഹരണമാണ്. ഇതിനൊരു മാറ്റം വരിക എന്നത് സാമൂഹ്യ വിപ്ലവമല്ലെങ്കില്‍ പിന്നെന്താണ് !!!

താമസംവിനാ ഈ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ പുരോഗമനേച്ഛുക്കളായ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,സര്‍വ്വകലാശാലക്കും,വിദ്യാഭ്യാസ വകുപ്പിനും, മാറി മാറി വരുന്ന ഗവണ്മെന്റുകള്‍ക്കും സാധിക്കട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു. ഈ സംബ്രദായത്തിന്റെ സ്ഫോടനാത്മകമായ് ഗുണഫലങ്ങള്‍ സാധാരണ ജനങ്ങള്‍ക്കു മനസ്സിലാകുന്ന വിധം വിവിധ മാധ്യമങ്ങളിലൂടെ ജന ഹൃദയങ്ങളിലെത്തിക്കാന്‍ നമ്മുടെ ചിന്താശേഷിയുള്ള കലാ-സാഹിത്യകാരന്മാര്‍ക്കും,എഴുത്തുകാര്‍ക്കും,വിദ്യാഭ്യാസ വിദഗ്ദര്‍ക്കും സാധിക്കട്ടെ. ഈ വാര്‍ത്ത ഇന്നത്തെ മെയിന്‍ സ്റ്റോറിയാക്കി പത്രപ്രവര്‍ത്തനത്തിനു പുരോഗമനാത്മക മാതൃക നല്‍കിയ കേരള കൌമുദിയെ ഒരിക്കല്‍ക്കൂടി അഭിനന്ദിക്കട്ടെ... !!!

22 comments:

chithrakaran:ചിത്രകാരന്‍ said...

നമ്മുടെ പരീക്ഷാസംബ്രദായം വെറും ഓര്‍മ്മശക്തി പരിശോധനക്ക് വിദ്യാര്‍ത്തികളെ സജ്ജരാക്കുന്ന “തത്തമ്മേ പൂച്ച” രീതിയിലുള്ളതാണ്. ഈ സംബ്രദായത്തിലൂടെ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടാന്‍ കരുത്തുള്ള ഭാവി പൌരന്മാരെ സൃഷ്ടിക്കാനാകില്ല. കുറെ മന്ദ ബുദ്ധികളായ ഡോക്റ്റര്‍മാരേയും, എഞ്ചിനീയര്‍മാരെയും, നേഴ്സുമാരേയും, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരേയും, അധ്യാപകരേയും, ക്ലര്‍ക്കുമാരെയും, അക്ഷര ശ്ലോകക്കാരായ സാഹിത്യകാരന്മാരേയും പന്നിപോലെ... /കൃമികളെപ്പോലെ പടച്ചുവിടുന്ന നമ്മുടെ വിദ്യാഭ്യാസ രംഗം തികഞ്ഞ തന്തരാഹിത്യത്തിന്റെ ഉദാഹരണമാണ്. ഇതിനൊരു മാറ്റം വരിക എന്നത് സാമൂഹ്യ വിപ്ലവമല്ലെങ്കില്‍ പിന്നെന്താണ് !!!

Baiju Elikkattoor said...

ചിത്രകാരന്‍,

ശരിയാണ്, വളരെ വിപ്ലവാത്മകായ ഒരു വാര്‍ത്തയാണിത്. ഈ രിതിയില്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഉടച്ചു വര്‍ക്കുകയാണെങ്കില്‍ കുട്ടികളിലെ ചിന്തശേഷി ഉദ്ദീപിപ്പിക്കപെടും. സംശയമില്ല. പുസ്തകം നോക്കി കോപ്പി അടി അല്ല, മറിച്ചു പുസ്തകത്തില്‍ പറയുന്ന കാരിയങ്ങള്‍ സ്വയം അപഗ്രഥിച്ചു സ്വന്തമായ വിശകലനത്തില്‍ എത്തി ചേരുകയും അത് വിലയിരുത്തപ്പെടുകയും ചെയ്യുന്നതല്ലേ ശരിയായ വിദ്യാഭ്യാസം.

ഈ പോസ്റ്റിനു പ്രത്യകം നന്ദി പറയട്ടെ.

മനുഷ്യസ്നേഹി said...

വരിയുടക്കപ്പെടാത്ത ചിത്രകരന്റെ ശക്തമായ അഭിപ്രായത്തൊടു പൂർണ്ണമയി യൊജിക്കുന്നു.

SAJAN S said...

വളരെ ശെരി... അഭിപ്രായത്തോട് യോജിക്കുന്നു.....പോസ്റ്റിനു നന്ദി....... :)

HAINA said...

ഈ പോസ്റ്റിനു പ്രത്യകം നന്ദി പറയട്ടെ.

Anonymous said...

ചിത്രകാരന്റെ അഭിപ്രായത്തോട് യോജിക്കുന്നു ... സാമാന്യ യുക്തിക്കും ബുദ്ധിക്കും ഒരു പ്രാധാന്യവും കല്പിക്കാത്ത ഈ വികലമായ " ഗൈഡ് / ടെക്സ്റ്റ്‌ കാണാ പഠന" സമ്പ്രദായത്തോട് ഒരിക്കലും യോജിക്കുവാന്‍ കഴിയില്ല .. നമ്മുടെയൊക്കെ കോളേജ് /യുണിവേര്സിറ്റികളില്‍ ഗണിത ബിരുദ / ബിരുദാനന്ദര വിഷയങ്ങള്‍ പോലും മനപ്പാഠം പഠിച്ചു മുഴുവന്‍ മാര്‍ക്കും മേടിക്കുന്ന കീഴ്വഴക്കമാണ് കാണപെടുന്നത് .. പഠന വിഷയത്തില്‍ താത്പര്യം ഉള്ള വിദ്യാര്‍ഥികള്‍ പോലും ഇതുപോലു ഉള്ള പുസ്തക പുഴുക്കള്‍ക്ക് പിന്നിലാകുന്ന അവസ്ഥാ വിശേഷം ... ഇതുപോലുള്ള ഉദാഹരണങ്ങള്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസങ്ങള്‍ എന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന ഇടങ്ങളില്‍ പോലും കാണാന്‍ സാധിക്കുന്നതാണ് ... ഈ വിദ്യാഭ്യാസ രീതി ഉടച്ചു വര്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് ...

mini//മിനി said...

ചിത്രകാരാ, തത്തമ്മെ പൂച്ച പൂച്ചയെല്ലാം പോയി, ഇപ്പോൾ കുട്ടികളുടെ ലോകമാണ്. പഠനം എളുപ്പമായിരിക്കുന്നു. സമയമുണ്ടെങ്കിൽ നമ്മുടെ
അനിക്കുട്ടനെ
ഒന്ന് പരിചയപ്പെടുക.

shaji.k said...

:)

ഷാരോണ്‍ said...

പുസ്തകം നോക്കി പരീക്ഷ! ഇതിനെ അനുകൂലിക്കുന്നവര്‍ തന്നെ നാളെ തെറി വിളിക്കും....അല്ലേല്‍ കണ്ടോ...
സ്കൂള്‍ പഠനത്തിനു പറ്റിയ രീതി ആണ് അതെന്നു തോന്നുന്നില്ല ചിത്രകാരാ...
നാളെ പുസ്തകം കാണാതെ പ്യ്ധഗോരസ് തിയറമോ ഐന്‍സ്ടീന്റെ സിദ്ധാന്തമോ പറയാന്‍ അറിയാത്ത....മനപാഠം ഒരു കവിത ചൊല്ലാത്ത...
കാല്കുലെട്ടര്‍ ഇല്ലാതെ നാലും മൂന്നും എഴറിയാത്ത മക്കളെ താങ്കള്‍ക്ക് പ്രതീക്ഷിക്കാം..
ചിന്തിക്കു...അന്ന് പഠിച്ചതിനപ്പുറം നമ്മള്‍ എന്തെങ്കിലും ഓര്‍മയില്‍ സൂക്ഷിക്കുന്നുണ്ടോ? അതും കൂടി ഇല്ലാതാക്കിയാലോ?
ഈ പരീക്ഷ സമ്പ്രദായം കലാലയങ്ങളില്‍ ഒതുക്കുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം...(കലാലയങ്ങളില്‍ അത് നിര്‍ബ്ബന്ധമാക്കണം എന്നും കൂട്ടിച്ചേര്‍ക്കട്ടെ.)

(ഏതൊക്കെ രീതിയില്‍ ഈ സമ്പ്രദായത്തെ വളച്ചൊടിക്കാം എന്നും കൂടി ഓര്‍ക്കുക...മലയാളി അല്ലെ മോന്‍? നൂറ്റൊന്നു ശതമാനം പത്താം ക്ലാസ് വിജയവും ഒന്നിനും കൊള്ളാത്ത അഭ്യസ്തരും ഇപ്പോള്‍ തന്നെ വേണ്ടതില്‍ അധികം നമുക്കുണ്ടല്ലോ... )

ശ്രീജിത് കൊണ്ടോട്ടി. said...

:)

Unknown said...

100 ശതമാനം യോജിക്കുന്നു . നിത്യ ജീവിതത്തില്‍ പലതിന്‍റെയും ഉത്തരം നമ്മള്‍ കാണാതെ പഠിക്കേണ്ടതില്ല. പകരം അതെവിടെ കിട്ടും എന്നറിഞ്ഞിരുന്നാല്‍ മതി ഉദാഹരണം ടെലിഫോണ്‍ നമ്പര്‍ കാണാതെ അറിയേണ്ട. അത് ഡയരക്ടരി നോക്കി കണ്ടു പിടിക്കാന്‍ അറിഞ്ഞിരുന്നാല്‍ മതി.

ബിനോയ്//HariNav said...

സുപ്രധാനവും ഏറെ പ്രതീക്ഷ നല്‍കുന്നതുമായ ഒരു നീക്കം.
പിന്നെ പ്രായോഗിക തലത്തില്‍ ചിത്രകാരന്‍ ഈ പറഞ്ഞ കാര്യമാണ് പ്രധാനം
"ഈ സംബ്രദായത്തിന്റെ സ്ഫോടനാത്മകമായ് ഗുണഫലങ്ങള്‍ സാധാരണ ജനങ്ങള്‍ക്കു മനസ്സിലാകുന്ന വിധം വിവിധ മാധ്യമങ്ങളിലൂടെ ജന ഹൃദയങ്ങളിലെത്തിക്കാന്‍ നമ്മുടെ ചിന്താശേഷിയുള്ള കലാ-സാഹിത്യകാരന്മാര്‍ക്കും,എഴുത്തുകാര്‍ക്കും,വിദ്യാഭ്യാസ വിദഗ്ദര്‍ക്കും സാധിക്കട്ടെ."

ഗ്രീഷ്മയുടെ ലോകം said...

വളരെ പ്രാധാന്യമുള്ള വിഷയം. ചിത്രകാരന്‍ ഇതിവിടെ അവതരീപ്പിച്ചത് നന്നായി. തീര്‍ച്ചയായും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനുതകുന്ന ഒരു നടപടി ആണിത്. ഇന്റേണല്‍ അസസ്മെന്റിനു ഞാന്‍ പരീക്ഷിച്ച് നോക്കിയിട്ടുള്ളതാണിത്. ഫലം ആശാവഹമാണെന്ന് പറയാം ( പുസ്തകം നോക്കിയിട്ടുപോലും പലര്‍ക്കും ഉത്തരം ശരിയായി എഴുതാന്‍ കഴിഞ്ഞില്ല എന്നു മാത്രമല്ല, അവര്‍ക്ക് സ്വയം മനസ്സിലാവുകയും ചെയ്തു!)

poor-me/പാവം-ഞാന്‍ said...

കടവുളെ ഇത് വായിച്ച് ഞാൻ കൺഫ്യുഷ്യസ് ആയല്ലൊ?

ChethuVasu said...

പൊതുവില്‍ അടിസ്ഥാനപരമായി നല്ലത് തന്നെ.. പ്രത്യേകിച്ചും ഇനിയെങ്ങിലും പിള്ളേര് പുസ്തകം വായിക്കുമല്ലോ എന്നൊരു തോന്നല്‍ ഇല്ലാതില്ല .. ;-)

പക്ഷെ ഇനിയിപ്പോ വേറെ സംശയം എന്ത്ന്നു വച്ചാല്‍ , ഗായിഡുകളുടെ സ്വഭാവം മാറാം എങ്കിലും , അത് അപ്രത്യക്ഷമാകാന്‍ സാധ്യത ഇല്ല എന്നതാണ് . ഇനി ഗായിഡുകള്‍ ഒര്രോ ചോദ്യത്തിന്റെ ഉത്തരം തരുന്നതിനു പകരം അത് ഇന്ന പേജ് നമ്പരില്‍ ആണ് എന്നായിരിക്കും പറയുന്നത് ..അപ്പൊ അത് മാത്രം കാണാതെ പഠിച്ചാല്‍ മതിയല്ലോ ... പിള്ളേര്‍ക്കും സുഖം !

അപ്പൊ പണ്ട് ഓര്‍മശക്തി ആണ് പരീക്ഷിചിരുന്നത് എങ്കില്‍ , ഇപ്പൊ ഓര്‍മശക്തിയും , കൈ വേഗവും , കയ്യടക്കവും ഒക്കെ പരീക്ഷിക്കപ്പെടാന്‍ സാധ്യത ഉണ്ട് .!!!

saifu kcl said...

Sankaparivaaran.. Kuraaafi.... Naanamelle...

ബിജുക്കുട്ടന്‍ said...

വാര്‍ത്ത‍ മൊത്തം വായിച്ചപ്പോള്‍, വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ ഒരു പരിവര്‍ത്തനം മുന്നില്‍കണ്ട് തന്നെയാണ് സര്‍വ്വകലാശാലാ പരീക്ഷാ പരിഷ്ക്കരണ കമ്മിറ്റി ഇങ്ങനെ ഒരു ശുപാര്‍ശ സമര്‍പ്പിച്ചത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്‌, അത് ആവശ്യവുമാണ്, അത് കേട്ട പാതി കേള്‍ക്കാത്ത പാതി, സമൂഹത്തിലെ ചില വിഭാഗം ആള്‍ക്കാരെ മൊത്തം അടച്ചാക്ഷേപിച്ചു കൊണ്ട് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടതിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം തോന്നിപ്പോകുന്നു.

കലിപ്പ് said...

ഞാന്‍ പഠിക്കുന്ന കാലത്ത് തന്നെ ഈ 'പുസ്തകം നോക്കി' പരീക്ഷയെഴുതുന്ന പരിപാടി പ്രായൊഗികമാക്കിയുട്ടുണ്ട്. അന്നു സ്ക്വാഡിനെ വിട്ടു പിടിപ്പിച്ച സര്‍വകലാശാല തന്നെയാണ്‌ ഇന്നു അത് അനുവദിക്കണം എന്ന ശുപാര്‍ശയുമായി വന്നിരിക്കുന്നത്.

ഉനൈസ് said...

കോപ്പി അടിക്കാന്‍ അനുവദിക്കണം എന്നതിനു പകരം "പുസ്തകം നോക്കി എഴുതാന്‍ അനുവദിക്കണം " എന്നാക്കിയതല്ല എന്നാരുകണ്ട്(ഒരു ധ്വനിപ്രയോഗം)..ഒരു സബ് ടൈറ്റില്‍ കൂടി "കോപ്പിയടിതടയാന്‍ ക്യാമറ പോലും ,ക്യാമറ"....പിള്ളാര്‌ വിളഞ്ഞ വിത്തുകളാ ഹെഡര്‍ തൊട്ടു ഫുട്ടര്‍ വരെ കോപ്പിയടിക്കാന്‍ അവന്മാര്‍ ഉപയോഗിക്കും....ക്ലര്‍ക്സ് ടേബിള്‍ കൊണ്ട് തൃപ്തി അടയുന്നവര്‍ക്കിടയിലേക്ക് ഒറിജിനല്‍ പുസ്തകം ഇട്ടുകൊടുത്തല്‍ ഉള്ള അവസ്ഥയെ ..(പുസ്തകത്തിന്റെ ഒന്നും ആവശ്യമില്ല മാഷെ അതില്‍ നിന്നും കീറിയ കഷണങ്ങള്‍ ഞങ്ങളുടെ കൈയില്‍ ഉണ്ട്,ഇനി ഈ പരീക്ഷയെ ഒന്ന് ഒഴിവാക്കി തന്നാല്‍ വളരെ സന്തോഷം)..."കുട്ടികള്‍ക്ക് പരീക്ഷ അദ്ധ്യാപകര്‍ എഴുതിക്കൊടുക്കനം എന്ന് പറഞ്ഞില്ലാലോ " ...എന്റെ ഒരു ടീച്ചര്‍ പറഞ്ഞത് പോലെ ഇവന്മാരൊക്കെ എഞ്ചിനീയര്‍മാര്‍ ആയാല്‍ എത്ര പാലങ്ങളും,കെട്ടിടങ്ങളുമാ ഇടിഞ്ഞു വീഴാന്‍ പോകുന്നത്....
പുസ്തകങ്ങള്‍ നോക്കി അപഗ്രഥിച്ചു സ്വന്തമായ വിശകലനത്തില്‍ എത്തിചേരാന്‍ പുസ്തകത്തില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അല്ലെ...
ഇങ്ങനെ ഒരു വാര്‍ത്തക്ക് പകരം "എല്ലാ സ്കൂലുകളിലെയും ,കോളേജുകളിലെയും ലൈബ്രറികള്‍ പൊടിതട്ടി എടുക്കണം" എന്നായിരുന്നു എങ്കില്‍ ഒരു ക്ലാപ്പ്‌ തരാമായിരുന്നു ...പുസ്തകം വാങ്ങാന്‍ കൂടി പൈസ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ പരീക്ഷ എഴുതിപ്പാസായ ബുദ്ധിമാന്മാരായ ഡോക്റ്റര്‍മാരേയും, എഞ്ചിനീയര്‍മാരെയും, നേഴ്സുമാരേയും,അധ്യാപകരേയും, ക്ലര്‍ക്കുമാരെയും, അക്ഷര ശ്ലോകക്കാരായ സാഹിത്യകാരന്മാരെയും ചിത്രകാരന്‍ എന്ത് പറഞ്ഞു വിശേഷിപ്പിക്കും...കോളെജില്‍ ആയാലും സ്കൂളില്‍ ആയാലും ഈ പരിപാടി എത്രനാള്‍ ഓടുമെന്ന് കണ്ടറിയണം
വാല്‍കഷണം:
ചോദ്യം:പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന മരത്തിന്റെ ചില്ലയില്‍ ഇരിക്കുന്ന പക്ഷിയുടെ പേര് എഴുതുക ?

ഉത്തരം:ടീച്ചറെ മരത്തില്‍ പക്ഷിയല്ല പാമ്പാ


...കുട്ടിയുടെ ബുദ്ധി ഇങ്ങനെയും അളക്കാം....

ബിജുക്കുട്ടന്‍ said...

പോസ്റ്റ്‌ ഒന്ന് ശ്രെദ്ധിക്കുമല്ലോ, നന്ദി ചര്‍ച്ച തുടങ്ങിവച്ചതിന്.

ഉനൈസ് said...

ബിജുക്കുട്ടന്‍,

പത്രവാര്‍ത്ത വിശദമായി വായിക്കാന്‍ പറ്റിയത് താങ്കളുടെ പോസ്റ്റില്‍ നിന്നാണ്,1950കളില്‍ നിലനിന്നിരുന്ന ഒരു സമ്പ്രധായമാണ് എന്ന് വാര്‍ത്തയില്‍ കണ്ടു(മുന്‍പ്‌ അറിയില്ലായിരുന്നു).പിന്നീട് എന്തിനു ആ സമ്പ്രദായം എടുത്തുമാറ്റി എന്ന് വാര്‍ത്തയില്‍ വ്യക്തമാക്കാമായിരുന്നു?....

പ്രേമന്‍ മാഷ്‌ said...

ചിത്രകാരന്‍ ,
പുസ്തകം നോക്കി പരീക്ഷയെഴുതല്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്ന ആശയമൊന്നുമല്ല. 2005ലെ നാഷണല്‍ കരിക്കുലം ഫ്രെയിം വര്‍ക്കുമുതല്‍ ഈ ആശയം ചര്‍ച്ച ചെയ്യുന്നുണ്ട്. പുസ്തകത്തിലെ ചോദ്യോത്തരങ്ങള്‍ നോക്കിയെഴുത്താണ് ഈ പരിപാടി എന്നാണോ വിചാരിച്ചത്. അനാവശ്യമായ വിവരങ്ങള്‍ ഓര്‍ത്ത്‌ വെക്കുന്നതിനു പകരം ഉയര്‍ന്ന ചിന്ത ശേഷി ഉപയോഗിച്ച് പ്രയോഗിക്കേണ്ട തരം ചോദ്യങ്ങളാണ് അന്നുണ്ടാവുക. നോക്കിയെഴുതാം എന്ന് വിചാരിച്ചു പോകുന്നവര്‍ പുസ്തകം നോക്കിത്തന്നെ പരീക്ഷാസമയം തീര്‍ക്കും. നല്ല തീരുമാനമാണ്. പക്ഷെ ചോദ്യ നിര്‍മ്മാണം പഠനരീതി എന്നിവ കോളേജുകളില്‍ ആദ്യംമാറണം.