Saturday, October 2, 2010

അയോധ്യയും നക്കിക്കൊല്ലുന്ന ബുജികളും

അയോധ്യ-ബാബറി മസ്ജിദ് തര്‍ക്ക പരിഹാരത്തിനായുള്ള അലഹാബാദ് കോടതി വിധി നമ്മുടെ ജനാധിപത്യ പരിമിതിയില്‍ നിന്നുള്ള സ്വീകാര്യമായ ഒരു വിധിയാണ്. ആ വിധിയെ ജനം സമാധാനത്തോടേ വരവേറ്റു എന്നത് സമൂഹത്തിന്റെ പൊതുബോധം ഇപ്പോള്‍ ഇതിന്റെ പേരില്‍ അക്രമങ്ങള്‍ക്ക് അനുകൂലമല്ല എന്നതുകൊണ്ടാണ്. അല്ലാതെ, ആരും മര്യാദരാമന്മാരായതല്ല . ജനം വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ മാത്രമല്ല, ഇതിന്റെ പേരില്‍ ഒരു സംവാദം പോലും പൊറുക്കാന്‍ തയ്യാറല്ല. അങ്ങനെയൊരു പൊതുബോധത്തിന്റെ പേരിലാണ് ഇപ്പോഴത്തെ സമാധാനം. ഈ പൊതുബോധത്തിലെത്തിയതിന്റെ പേരില്‍ ചിത്രകാരന്‍ ഏതൊരു ഇന്ത്യക്കാരനേയും പോലെ സന്തോഷിക്കുന്നു.

വ്യക്തിപരമായി വിധിയെ ന്യായീകരിക്കാന്‍ ചിത്രകാരനാകില്ല. ഒരു മത നിരപേക്ഷ രാജ്യമായ ഇന്ത്യയില്‍ സമൂഹത്തെ വര്‍ഗ്ഗീയമായി വിഭജിക്കുന്ന മതങ്ങള്‍ക്ക് ചരിത്രപരമായ നമ്മുടെ പൈതൃക സ്വത്തുക്കള്‍ അവരുടെ കള്ളക്കഥകളുടേയും, സംഘബലവും, പേശീബലവും, നിലവിളിച്ച് കരയാനുള്ള ലജ്ജയില്ലായ്മയും പരിഗണിച്ച് വീതിച്ചു നല്‍കുന്നത് കഷ്ടം തന്നെയാണ്. ഇത്തരം തര്‍ക്കപ്രദേശങ്ങളും പാരമ്പര്യസ്വത്തുക്കളും പൊതുസ്വത്തായി ഏറ്റെടുക്കേണ്ടതും, ജനങ്ങളില്‍ ചരിത്രാഭിമുഖ്യമുണ്ടാക്കുന്നതിനായി കേടുകൂടാതെ, മനോഹരമായി സംരക്ഷിക്കേണ്ടതുമാണ് എന്നാണ് ചിത്രകാരന്റെ നിലപാട്. എന്നാല്‍, നമ്മുടെ നിലവിലുള്ള സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ പരിതസ്ഥിതിയില്‍  ഈ നിലപാട് പ്രായോഗികമല്ലെന്നാണ് ചിത്രകാരന്റെ വിലയിരുത്തല്‍. അതായത് നമ്മുടെ ജനാധിപത്യം അത്രയൊന്നും മതേതരമായി വളര്‍ന്നിട്ടില്ല. ആ വളര്‍ച്ച നേടുന്നതുവരെ അത്തരം ചിന്തകളൊക്കെ കയ്യെത്താത്ത ആര്‍ഭാടങ്ങളാണ് !!!

നമ്മുടെ സവര്‍ണ്ണ ഇസ്ലാമിസ്റ്റ് ബുജികള്‍ക്ക് അലഹാബാദ് കോടതിവിധിയെ അശേഷം ഉള്‍ക്കൊള്ളാനാകുന്നില്ല. സമാധാനത്തിന്റെയും സമവായത്തിന്റേയും മാന്യപൊയ്മുഖങ്ങളിലേക്ക് ഉള്‍വലിയാന്‍ നിര്‍ബന്ധിതരായിരിക്കുന്ന വര്‍ഗ്ഗീയ കക്ഷികളില്‍ നിന്നും വ്യത്യസ്തമായി, നന്ദി പൂര്‍വ്വം വാലാട്ടാന്‍ പ്രതിബദ്ധതയുള്ള ബുജികള്‍ തങ്ങളുടെ ആടുന്ന വാലുകൊണ്ടെങ്കിലും ഒരു ചൊറിച്ചിലുണ്ടാക്കാമോ എന്ന പരീക്ഷണത്തില്‍.... വിവിധമാധ്യമങ്ങളിലൂടെ മിച്ചഭൂമി വിതരണത്തിലേക്ക് ശ്രദ്ധയാകര്‍ഷിക്കാനുള്ള അത്യദ്ധ്വാനത്തിലേര്‍പ്പെട്ടിരിക്കയാണ്.

പണ്ട് കാലത്ത് ബ്രഹ്മണമതത്തെ അനുകൂലിക്കാതിരുന്ന കേരളത്തിലെ ജന്മികളും അഭ്യാസികളുമായിരുന്ന ഈഴവരെ / തിയ്യരെ കൊന്നൊടുക്കുന്നതിനായി ബ്രാഹ്മണ്യം രണ്ടു പരോക്ഷ രീതികള്‍ ഉപയോഗിച്ചിരുന്നു. ഒടിയന്മാര്‍ എന്ന കൂലികൊലയാളികളേയും, അങ്ക ചേകവന്മാരുടെ വീരകൃത്യങ്ങള്‍ നാടൊട്ടുക്ക് പാടി നടക്കുന്ന പാട്ടുകാരെയും. വാശിയും വീര്യവും ഊതിക്കത്തിച്ച്  കുടിപ്പകയായി വളര്‍ത്തിയിരുന്ന ഈ വടക്കന്‍ പാട്ടുകാരാണ് അങ്ക ചേകവന്മാരെ പരസ്പ്പരം കൊത്തിചത്തൊടുങ്ങാനുള്ള സാഹചര്യം ബോധപൂര്‍വ്വം ഒരുക്കിയിരുന്നത്. പ്രത്യക്ഷത്തില്‍ ചേകവന്മാരുടെ മുഖസ്തുതിക്കാരായിരിക്കുകയും, പരോക്ഷമായി അവരുടെ ഘാതകരായും തീര്‍ന്നിരുന്ന ബ്രാഹ്മണ ഉപകരണമായിരുന്ന പാട്ടുകാരുടെ പിന്തുടര്‍ച്ചക്കാരാണ് നമ്മുടെ വര്‍ത്തമാന  ഇസ്ലാമിസ്റ്റ് ബുജികള്‍. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ മുഴുവന്‍ സമാധാനം കളിയാടുമ്പോഴും, സമാധാനം ലഭിക്കാതെ ... രംഗമൊന്നു കലക്കിയെടുക്കാന്‍ കൊതിക്കുന്ന പാക്കിസ്ഥാനി ഇസ്ലാമിക രാഷ്ട്രീയതയെപ്പോലെ  ... ഹിന്ദുക്കളായ ആട്ടില്‍ തോലണിഞ്ഞ കുറുക്കന്മാരായ ഇസ്ലാമിസ്റ്റ് ബുജികള്‍ മന്ദരമാരുടെ കയ്യടക്കത്തോടെ നാടിനെ കുട്ടിച്ചോറാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ നപുംസകങ്ങളാണ് നമ്മുടെ സമൂഹത്തിന്റെ ശാപം.

ഈ വിഷയത്തില്‍ ചിത്രകാരന്റെ ശ്രദ്ധയില്‍പ്പെട്ട പോസ്റ്റുകള്‍ :

അയോധ്യയിലെ അശാന്തിയുടെ നാൾ‌വഴികളിലൂടെ....


അയോദ്ധ്യാക്കേസിന്റെ വിധി പ്രസ്താവിക്കുമ്പോള്‍....


അയോധ്യവിധി:കണ്‍ട്രോളു തരണേ കര്‍ത്താവേ !


രാമന് ജന്മഭൂമി ബാബരിന് മിച്ചഭൂമി


രാമന്റെ ജന്മ സ്ഥലം


വിധിയോ ഒത്തുതീര്‍പ്പോ?


ഇത് മുസ്ലിംഗളുടെ വിധി........

44 comments:

chithrakaran:ചിത്രകാരന്‍ said...

വ്യക്തിപരമായി വിധിയെ ന്യായീകരിക്കാന്‍ ചിത്രകാരനാകില്ല. ഒരു മത നിരപേക്ഷ രാജ്യമായ ഇന്ത്യയില്‍ സമൂഹത്തെ വര്‍ഗ്ഗീയമായി വിഭജിക്കുന്ന മതങ്ങള്‍ക്ക് ചരിത്രപരമായ നമ്മുടെ പൈതൃക സ്വത്തുക്കള്‍ അവരുടെ കള്ളക്കഥകളുടേയും, സംഘബലവും, പേശീബലവും, നിലവിളിച്ച് കരയാനുള്ള ലജ്ജയില്ലായ്മയും പരിഗണിച്ച് വീതിച്ചു നല്‍കുന്നത് കഷ്ടം തന്നെയാണ്. ഇത്തരം തര്‍ക്കപ്രദേശങ്ങളും പാരമ്പര്യസ്വത്തുക്കളും പൊതുസ്വത്തായി ഏറ്റെടുക്കേണ്ടതും, ജനങ്ങളില്‍ ചരിത്രാഭിമുഖ്യമുണ്ടാക്കുന്നതിനായി കേടുകൂടാതെ, മനോഹരമായി സംരക്ഷിക്കേണ്ടതുമാണ് എന്നാണ് ചിത്രകാരന്റെ നിലപാട്. എന്നാല്‍, നമ്മുടെ നിലവിലുള്ള സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഈ നിലപാട് പ്രായോഗികമല്ലെന്നാണ് ചിത്രകാരന്റെ വിലയിരുത്തല്‍. അതായത് നമ്മുടെ ജനാധിപത്യം അത്രയൊന്നും മതേതരമായി വളര്‍ന്നിട്ടില്ല. ആ വളര്‍ച്ച നേടുന്നതുവരെ അത്തരം ചിന്തകളൊക്കെ കയ്യെത്താത്ത ആര്‍ഭാടങ്ങളാണ് !!!

ബി.എം. said...

1947 ല്‍ ഇന്ത്യയെന്ന രാജ്യം പിറവിയെടുക്കൊമ്പോള്‍ ബാബറിമസ്ജിദ് എന്ന ഒരു കെട്ടിട സമുച്ചയം ഉണ്ടായിരുന്നു. ആരുടെയും ആകട്ടെ , അത് അങ്ങനെ തന്നെ നിലനിര്‍ത്താന്‍ നാം ബാധ്യസ്ഥരാണ്.അതിന് മുന്‍പത്തെ ചരിത്രത്തില്‍ പലതും നടന്നിട്ടുണ്ടാകാം പക്ഷെ അന്ന് ഇന്ത്യയില്ല, അതുകൊണ്ടുതന്നെ ആ ചരിത്രം അവകാശികളെ തീരുമാനിക്കുന്ന ഈ വിഷയത്തില്‍ കോടതി തെളിവായി എടുക്കാന്‍ പാടില്ലായിരുന്നു.മതേതര ഇന്ത്യയില്‍ ഒരു കൂട്ടം വര്‍ഗ്ഗിയ ഗുണ്ടകള്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടി നടത്തിയ തെമ്മാടിത്തത്തിനു അവരെ ശിക്ഷിക്കേണ്ടതിനു പകരം ,അതിന് കൂട്ട്നിന്ന് പ്രതിഫലം നല്കിയ ഈ വിധിയെ എനിക്ക് അംഗികാരിക്കാന്‍ കഴിയുന്നില്ല. കുറഞ്ഞ പക്ഷം,അവകാശം തെളിയിക്കാന്‍ ആര്‍ക്കും കഴിയാത്ത അവസ്ഥയില്‍ ,സര്‍ക്കാരിലേക്ക് കണ്ടു കെട്ടി മസ്‌ജിദ്‌ പഴയപോലെ പണിത് ഒരു മ്യൂസിയം ആയി നടത്താന്‍ കോടതിക്ക് ആന്ജാപിക്കാമായിരുന്നു.ഇത് എന്‍റെതു മാത്രമായ നീതിബോധം.അത് കൊണ്ട് തന്നെ കൂടുതല്‍ ചര്‍ച്ചക്ക് താത്പര്യം ഇല്ല.ഈ വിധിയില്‍ മുറിവേറ്റ മനസ്സുകളെ ..നിങ്ങളോട് അനീതി കാണിച്ചവര്‍ക്ക് നമ്മുടെ രാജ്യത്തിനു വേണ്ടി മാപ്പ് കൊടുക്കാന്‍ അപേക്ഷിക്കുന്നു ...ആവിശ്യത്തിലേറെ ചോര നമ്മള്‍ ഒഴുക്കികഴിഞ്ഞിരിക്കുന്നു.

Anonymous said...

"The whole business of Hindutva and its nationalism is a poison in the body politic of India. We have to accept that the poison has been injected and it will take a lot to purge it," Arundhati Roy
ഈ വിധിയെ ഒരു "ഹിന്ദു ഇസ്ലാമിസ്റ്റ് ബുജിയും സര്‍വോപരി നപുംസകവുമായ "സത്യാന്വേഷിയും സ്വാഗതം ചെയ്യുന്നു. വിധി തങ്ങള്‍ക്കെതിരാവുമെന്ന് ഭയപ്പെട്ട്,"വിശ്വാസക്കാര്യത്തില്‍ കോടതിവിധി സ്വീകാര്യമല്ലെ"ന്ന് മുന്‍കൂര്‍ ജാമ്യമെടുത്തിരുന്ന മതഭീകരവാദികള്‍ക്ക് വിധി അനുകൂലമായതിന്. അല്ലായിരുന്നെങ്കില്‍ ഈ നാട്ടിലെന്തു സംഭവിക്കുമായിരുന്നു എന്നോര്‍ക്കാന്‍കൂടി ഭയമാണ്. നന്ദി ജഡ്ജമാരേ നന്ദി. ഇതാണു ശരിയായ രാജ്യതന്ത്രജ്ഞത. ശരിക്കും ഇത്തരക്കാരാണ് ഭരണാധികാരികളാവേണ്ടത്. എന്തു ചെയ്യാം ? നശിച്ച ജനാധിപത്യത്തില്‍ കഴിവുള്ളവരല്ലല്ലോ ഭരണാധികാരികളാവുന്നത്, പലപ്പോഴും.

ChethuVasu said...

കോടതി വിധിയെ വിമര്‍ശിക്കുന്നവരോട് ഒരു ചെറിയ വിയോജനക്കുറിപ്പ് :

കേട്ടാല്‍ തോന്നും ,രെണ്ട്‌ ദിവസം മുമ്പ് എന്തോ "ഭയങ്ങരമായത് സംഭവിച്ചു " എന്ന് . അതിന്റെ ഒരു രസം എന്ന് പറയുന്നത് , സംഭവം നടന്ന സ്ഥലത്ത് നിന്ന് ദൂരം കൂടുന്തോറും സംഭാവിതിന്റെ തീവ്രത കൂടുതല്‍ അനുഭവപ്പെടുന്നു എന്നാ വിരോധാഭാസമാണ് . ( ഭൂകമ്പം തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളില്‍ നിന്നും നേരെ വിരുദ്ധമാണ് ഇത് ). ഇനി ദൂരം കൂടുന്നത് പോലെ ഉയരം കൂടുന്തോറും സംഭവത്തിന്റെ തീവ്രത കൂടിയതായി അനുഭവപ്പെടുന്നു എന്നത് ദന്തഗോപുര വാസികളായ ചിന്തകരുടെ അഭിപ്രായങ്ങളും കാണിക്കുന്നു ...(കാര്യങ്ങള്‍ തല തിരിഞ്ഞോ ഭഗവാനെ --അല്ലെങ്ങില്‍ ആര്‍ക്കാണ് തല തിരിയുന്നത് ഭഗവാനെ...!!!) എന്തായാലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നത് അയോധ്യക്കാരായ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും സംബധിചെടുതോളം ശരിയാണ് എന്ന് തെളിഞ്ഞിരിക്കുന്നു .അവര്‍ക്ക് ഇതൊന്നുക് അത്ര വലിയ ഒരു പ്രശ്നമേ അല്ല . ഇങ്ങു താഴെ കേരളത്തില്‍ നിന്ന് ദന്തഗോപുരങ്ങളില്‍ കയറി വടക്കന്‍ കാറ്റിന്റെ മണം പിടിക്കാന്‍ നില്‍ക്കുന്നവരെ നമുക്ക് നമിക്കാം , ഇവര്‍ക്കും അയോധ്യക്കരുടെ നല്ല ബുദ്ധി കൊടുക്കണേ എന്ന് ..!! :-)

ഇനി കാര്യത്തിലേക്ക് വന്നാല്‍ , വിമര്‍ശനം കേട്ടാല്‍ തോന്നുക നമുക്ക് തോന്നുക ഇന്ത്യ ഒരു ഉട്ടോപ്യന്‍ രാജ്യമാണെന്നും , ഇവിടെ ഉള്ള ആ ബാലവൃധം ജനങ്ങളും , ആയിരക്കണക്കിന് മത - ജാതി - ഉപജാതികളും ഉത്യോപ്പിയന്‍ ഐഡിയല്‍ മാനവികത ഉള്ളവരും ഭയങ്ങരമായ ആത്മ നിയന്ത്രണം ഉള്ളവരും ആയിരിക്കെ ,അത് കണക്കിലെടുക്കാതെ കോടതി വിധി പ്രസ്താവം നടത്തി എന്നുമൊക്കെ ആണ് . !!!!!!

സമാധാനം ആഗ്രഹിക്കുന്ന , ഉപരി വര്‍ഗ്ഗത്തിന് ലഭിക്കുന്ന സംരക്ഷണം ഇല്ലാതെ നിസ്സഹായരായി ജീവിക്കേണ്ടി വരുന്ന ബഹു ഭൂരിപക്ഷത്തിനു ഒരു വര്‍ഗീയ കലാപം എത്ര ഭയാനകമായ ഒരു പേടിസ്വപ്നമാണെന്നും അറിയുന്നവര്‍ക്ക് ഈ കോടതി വിധിയുടെ പ്രാധാന്യവും അന്തസ്സത്തയും മനസ്സിലാകും . അതിനു നാടിനെ അറിയണം . അടച്ചിട്ട മുറികളില്‍ ഇരുന്നു പുസ്തകങ്ങളും , ഇന്ററ്നെറ്റും വാരികകളും , ലേഖനങ്ങലും മാത്രം ആധാരമാക്കി , അയഥാര്‍ത്ഥമായ ഒരു ചിന്താ ലോകത്തില്‍ മാത്രം കഴിഞ്ഞു കൂടിയാല്‍ സാധിക്കില്ല . അതിനു നാടിനെ അറിയണം , നാട്ടില്‍ ഇറങ്ങി നടക്കണം , നാട്ടുകാരില്‍ ഒരാളാവണം . ഇന്ത്യ എന്നത് ഒരു മോഡേണ്‍ സ്റ്റേറ്റ് എന്നതിന്റെ ഉത്തമ ഉദാഹരണമായ ഉട്ടോപ്യ അല്ലെന്നും അറിയണം .

ഈ നാട്ടിലെ പാവങ്ങള്‍ ജീവിച്ചു പൊക്കോട്ടെ സാര്‍ , എല്ലാം തല്ക്കലത്തെന്കിലും സമാധാനമായി അവസാനിച്ചു എന്ന് സമാധാനിച്ചു തൊഴിലിടങ്ങലിക്കും ജീവിതത്തിന്റെ മറ്റു വ്യവഹാരങ്ങളിലെക്കും പൊതു ജനം ദീര്ഘനിശ്വാസം വിട്ടു മടങ്ങി പ്പോകാന്‍ തുടങ്ങിയതെ ഉള്ളൂ .. അവര്‍ ജീവിച്ചു പൊക്കോട്ടെ , പ്രശ്നങ്ങള്‍ കണ്ടുപിടിച്ചു ആരുംകുത്തിപ്പോക്കാതിരുന്നാല്‍ മതി .കാരണം ഒരു പക്ഷെ സമൂഹത്തിന്റെ ഉപരിവര്‍ഗ്ഗത്തില്‍ പ്പെടുന്ന ബുദ്ധിജീവികള്‍ക്കും , ദന്തഗോപുര ചിന്തകര്‍ക്കും ഉള്ള സാമൂഹ്യ സുരക്ഷിതത്വം / സംരക്ഷണം അവര്‍ക്കാര്ക്കുമില്ല . അത് കൊണ്ടു സമാധാനമായി ജീവിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്ത ഈ കോടതി വിധിയെ വാസു ആത്മാര്‍ത്തമായി സ്വാഗതം ചെയ്യുന്നു .

തങ്ങളുടെ ബൌധിക സുഖത്തിനു വേണ്ടി യാധാര്‍ത്യങ്ങളെ അവഗനിക്കുന്നവരോടു വാസുവിന് ഒന്നേ പറയാനുള്ളൂ .. ദയവായി ഒരല്പം ചിന്തിക്കുക ..പ്ലീസ് !!

സുശീല്‍ കുമാര്‍ said...

ഈ ചര്‍ച്ചയില്‍ ബി എമ്മിന്റെ അഭിപ്രായത്തോട് യോജിപ്പ് രേഖപ്പെടുത്തുന്നു.

സുശീല്‍ കുമാര്‍ said...

ഈ വിധികൊണ്ട് സമാധാനം ഉണ്ടാകുമെങ്കില്‍ നല്ലത്.

ബിജുക്കുട്ടന്‍ said...

"ഹിന്ദുക്കളായ ആട്ടില്‍ തോലണിഞ്ഞ കുറുക്കന്മാരായ ഇസ്ലാമിസ്റ്റ് ബുജികള്‍ മന്ദരമാരുടെ കയ്യടക്കത്തോടെ നാടിനെ കുട്ടിച്ചോറാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ നപുംസകങ്ങളാണ് നമ്മുടെ സമൂഹത്തിന്റെ ശാപം."

Well Said...

പുലരി said...

അസ്സലാമു അലൈക്കും..മൌലാനാ 'ചിത്രകാരന്‍ മദനി'
താങ്കള്‍ അത് പറഞ്ഞു കളഞ്ഞു.
ഇത്രയും നാള്‍ ഇത്തരമൊരു ഉപദേശം താങ്കളില്‍ നിന്നും ലഭിക്കാതിരുന്നതിന്റെ വിലയാണ് മുസ്ലിം സമുദായം ഇന്ന് അനുഭവിക്കുന്നത്..
'മൌലാനാ ചിത്രകാരന്റെ' സദുപദേശം ബഹുമാനത്തോടെ സ്വികരിച് ഇനി മുസ്ലിം സമുടായതിന്നു സമാധാനത്തോടെ കിടന്നുറങ്ങാം.

പുലരി said...

നിസാഹായത വ്യക്തികളില്‍ വരുത്തുന്ന മാറ്റം പലനിലക്കാന്.
ചിലര്‍ നിസ്സഹായാവസ്ഥ സ്വയം മനസ്സിലാക്കി എസ്ട്ടാബ്ലിഷ്മെന്റിനെതിരെ പോരാടും.
എന്നാല്‍ ചിലര്‍ നിസ്സഹായാവസ്ഥ അവകാശമായി കണ്ടു 'പോയ്കൊലങ്ങലനിഞ്ഞു' സമുഹത്തില്‍ പ്രത്യക്ഷപ്പെടും

ഉനൈസ് said...

പ്രിയ ചിത്രകാരന്,

"വ്യക്തിപരമായി വിധിയെ ന്യായീകരിക്കാന്‍ ചിത്രകാരനാകില്ല"
"ഇത്തരം തര്‍ക്കപ്രദേശങ്ങളും പാരമ്പര്യസ്വത്തുക്കളും പൊതുസ്വത്തായി ഏറ്റെടുക്കേണ്ടതും, ജനങ്ങളില്‍ ചരിത്രാഭിമുഖ്യമുണ്ടാക്കുന്നതിനായി കേടുകൂടാതെ, മനോഹരമായി സംരക്ഷിക്കേണ്ടതുമാണ് എന്നാണ് ചിത്രകാരന്റെ നിലപാട്."

വിധിയെ ന്യായീകരിക്കാന്‍ ചിത്രകാരനു മാത്രമല്ല എനിക്കുമാകില്ല.....മേല്‍പറഞ്ഞ ചിത്രകാരന്റെ അഭിപ്രായങ്ങളോട്‌ ഞാന്‍ പൂര്‍ണമായും യോജിക്കുന്നു .മറ്റൊരു വസ്തുത ....ജസ്റ്റിസ്‌ ശര്‍മയുടെ വിധിന്യായം...പുള്ളി ഏതു കോളേജില്‍ നിന്നാണ് നിയമം പഠിച്ചു പാസ്സായത്‌ എന്ന്‍ എനിക്ക് ഒന്ന് കണ്ടെത്തനം
വിരമിച്ചത് ഏതായാലും നന്നായി .ശ്രീരാമന്‍ ജനിച്ച സ്ഥലം ഇത്ര കൃത്യമായി ശര്‍മക്ക് മാത്രം എങ്ങനെ ബോധ്യപ്പെട്ടു....(തായ്‌ലണ്ടിലും,ശ്രീലങ്കയിലും ഒക്കെ ശ്രീരാമന്‍ ജനിച്ചതായി പറയപ്പെടുന്നു )...ഇഷ്ടമുല്ലെപ്പോള്‍ ആഗ്രഹിക്കുന്ന രൂപമെടുക്കാനും,ഇഷ്ടമുള്ളിടത്ത്ജന്മമെടുക്കാനും ഈശ്വരന് സാധിക്കും എന്നൊരു ന്യായീകരണവും പാസ്സാക്കി ...ഇനി സുപ്രീം കോടതി വളപ്പില്‍ വല്ല വിഗ്രഹുവും പ്രത്യക്ഷപ്പെട്ടാല്‍ അതും പൊളിക്കുമോ...അല്ല ഇങ്ങനെ നിയമം പുറപ്പെടുവിക്കുന്നവര്‍ ഉള്ളപ്പോള്‍ ആ സാധ്യതയും തള്ളിക്കളയാനാവില്ല....പിന്നെ പള്ളിയുടെ കാര്യം.....സ്വന്തം നിലക്ക് മതങ്ങള്‍ രൂപ പ്പെടുത്തുകയും,പള്ളികള്‍ നിര്‍മിക്കുകയും ചെയുന്ന,മുഗള്‍ ചക്രവര്‍ത്തിമാരോട് മാത്രം നമ്മുടെ മുസ്ലിം പണ്ഡിതന്മാര്‍ക്ക് എന്തെ ഇത്ര പ്രതിപത്തി...അതും ഇസ്ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമല്ലേ...പോപ്പുലര്‍ ഫ്രണ്ട് കാര്‍ക്ക് കൈയും കാലും വെട്ടാനും അല്ലാത്തവര്‍ക്ക് ചേകന്നൂരിനെ കൊന്ന പോലെ കൊന്നു ശൂന്യതയില്‍ മായിച്ചു കളയാനും ആകാമെങ്കില്‍ പിന്നെ മതവിരുദ്ധമായ ഒരു സംഭവത്തിനു വേണ്ടി എന്തിനു അവകാശം ഉന്നയിക്കുന്നു..അക്ബറിന്റെ ദീന്‍ ഇലാഹിയും ആര്‍ക്കും വേണ്ട...ആ നിലക്ക് എന്തിനു പള്ളിക്ക് വേണ്ടി എന്തിനു വാശിപിടിക്കുന്ന...
ഞാന്‍ പ്രതീക്ഷിച്ചത് സ്ഥലം വല്ല പുരാവസ്തു ഗവേഷണ കേന്ദ്രവും ആക്കും എന്നാണു ..

Anonymous said...

മറ്റൊരു ഹിന്ദു(?) ഇസ്ലാമിസ്റ്റ് ബുജി പറയുന്നു:
"അലഹബാദ് ഹൈകോടതിയുടെ വിധിയില്‍ ഞാന്‍ തികച്ചും അതൃപ്തനും അസ്വസ്ഥനുമാണ്. രണ്ടുമൂന്നു കാര്യം ചോദിക്കട്ടെ: ബാബരി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികള്‍ പൊളിച്ചത് ശരിയാണ് എന്നാണോ കോടതി പറയുന്നത്? '92ല്‍ പള്ളി പൊളിച്ചില്ല എന്ന് സങ്കല്‍പിക്കുക. ഭൂമി മൂന്നായി പങ്കിടണമെന്ന കോടതി വിധി നടപ്പാക്കാന്‍ മസ്ജിദ് തകര്‍ക്കേണ്ടി വരില്ലേ? മറ്റൊന്നു കൂടി: എല്‍.കെ. അദ്വാനിയും ജോഷിയും ഉമാഭാരതിയും മറ്റും പ്രതികളായ കേസിന് ഇനി എന്താണ് പ്രസക്തി?
കുറ്റം ചെയ്ത് നേട്ടമുണ്ടാക്കാന്‍ കഴിയില്ല എന്നാണ് പഴമൊഴി. പക്ഷേ, കോടതി വിധി വന്നു കഴിഞ്ഞപ്പോള്‍ തോന്നുന്നത്, കുറ്റം ചെയ്തത് നേട്ടമായെന്നാണ്. അതല്ലെങ്കില്‍ പള്ളി പൊളിച്ചതില്‍ ന്യായമുണ്ടെന്ന് പറയുകയല്ലേ കോടതി ചെയ്തത്? വിഡ്ഢിത്തം നിറഞ്ഞ പിഴവാണ് സംഭവിച്ചിരിക്കുന്നത്. അയോധ്യാപ്രശ്‌നത്തില്‍ വര്‍ത്തമാനകാല ഇന്ത്യ കണ്ടത്, ബാബരി മസ്ജിദ് പൊളിച്ചതും താല്‍ക്കാലികക്ഷേത്രം പണിതതുമാണ്. കുറ്റകൃത്യം നടന്നിരിക്കുന്നു. പക്ഷേ, ആ കുറ്റകൃത്യത്തിന് പ്രേരകമായി പറഞ്ഞ കാരണങ്ങളില്‍ ന്യായം കണ്ടെത്തുകയാണ് കോടതി ഇപ്പോള്‍ ചെയ്തിരിക്കുന്നത്. മസ്ജിദ് പൊളിച്ചെന്ന കൊടുംകുറ്റം കാണാതെ പോയി. ഉദാഹരണം പറയാം: അച്ഛനെ മകന്‍ കൊല്ലുന്നു. ഈ ഹീനകൃത്യം ചെയ്യുന്ന മകന് ശിക്ഷ ലഭിക്കുമെന്നു മാത്രമല്ല, പിതാവിന്റെ സ്വത്തില്‍ അവകാശവുമില്ല. അതാണ് പൊതുനിയമം. ഇവിടെ നോക്കൂ. വധം നടന്നു. കൊലയാളികള്‍ക്ക് ശിക്ഷയില്ല. സ്വത്തില്‍ അവകാശമുണ്ടെന്നും വന്നിരിക്കുന്നു...........

Anonymous said...

"..........കോടതി വിധിയെക്കുറിച്ച് രാഷ്ട്രീയ നേതാക്കളും കുറെ മാധ്യമങ്ങളും നടത്തുന്ന പ്രചാരണത്തോട് എനിക്ക് യോജിപ്പില്ല. എല്ലാം പഴയ കാര്യങ്ങളല്ലേ, നമുക്ക് അതൊക്കെ മറന്ന് മുന്നോട്ടു നടക്കാം, യുവതലമുറക്ക് ഈ തര്‍ക്കത്തിലൊന്നും താല്‍പര്യമില്ല, അതുകൊണ്ട് ഒത്തുതീര്‍പ്പിനുള്ള അവസരം വീണുകിട്ടിയെന്ന മട്ടില്‍ കോടതിവിധിയെ സമീപിക്കണം എന്നൊക്കെയാണ് പറച്ചില്‍. ഇതൊക്കെ ഒരു പെയ്ഡ് ന്യൂസ് സ്വഭാവമുള്ള പ്രചാരവേല പോലെയുണ്ട്. പഴയ കാര്യങ്ങളെ എങ്ങനെയും മറന്നു കളയുകയല്ല സംസ്‌കാരവും പൈതൃകവുമുള്ള ഒരു ജനത ചെയ്യുന്നത്. പറ്റിയ തെറ്റിന് പരിഹാരം ചെയ്തുകൊണ്ടാകണം മുന്നോട്ടുള്ള നടപ്പ്.
ബാബരി മസ്ജിദ് പൊളിച്ചു എന്ന കുറ്റമാണ് അയോധ്യാപ്രശ്‌നത്തില്‍ പൊതുസമൂഹത്തിനു മുന്നില്‍ നില്‍ക്കുന്ന പ്രധാന വിഷയം. ബാബരി മസ്ജിദ് പൊളിച്ചതൊരു കുറ്റമല്ലെന്ന മട്ടില്‍ ഇന്ത്യക്ക് മുന്നോട്ടു നടക്കാന്‍ കഴിയില്ല. ആ വിഷയം കോടതി അവഗണിക്കുന്നു എന്നു മാത്രമല്ല, അതിന് ആധാരമാക്കിയത് വിശ്വാസങ്ങളും ഐതിഹ്യങ്ങളുമാണ്. കോടതിക്ക് പരിഗണിക്കേണ്ടത് കേട്ടുകേഴ്‌വികളല്ല. വസ്തുതകളും തെളിവുകളുമാണ്. വിധിയില്‍ ന്യായയുക്തത വേണം. ആരുടെയെങ്കിലും വിശ്വാസം അടിസ്ഥാനമാക്കി കോടതിക്ക് തീരുമാനമെടുക്കാനും വിധി കല്‍പിക്കാനും കഴിയില്ല. ഖുത്തുബ് മിനാര്‍ ഹിന്ദു നിര്‍മിച്ചതാണെന്നു പറഞ്ഞാല്‍ കോടതിക്ക് സ്വീകരിക്കാന്‍ കഴിയുമോ?
രാമന്‍ അയോധ്യയില്‍ ജനിച്ചെന്ന് വിശ്വസിക്കുന്നവര്‍ ലക്ഷക്കണക്കിനുണ്ടാകാം. രാമന്‍ അയോധ്യയില്‍ തന്നെയാകാം ജനിച്ചത്. പക്ഷേ, ബാബരിമസ്ജിദ് നിലനിന്ന, മൂന്നു താഴികക്കുടങ്ങള്‍ക്ക് ഒത്ത നടുവിലുള്ള സ്ഥലത്താണ് പിറന്നുവീണതെന്ന് കോടതി എങ്ങനെ കണ്ടെത്തി? പിറന്നു വീണ കട്ടില്‍ കിട്ടിയോ? ഒരു കട്ടിലിടാന്‍ വേണ്ട സ്ഥലത്ത് ഒതുങ്ങുന്നതാണോ രാമന്‍? രാമന്‍ വിശ്വാസമാണ്. വിശാലമായ അയോധ്യയില്‍ എവിടെയോ ആകാം ജനിച്ചത്. ആ നിലക്ക് അയോധ്യയില്‍ രാമക്ഷേത്രം പണിയാനും വിശ്വാസികള്‍ക്ക് അനുവാദമുണ്ട്. അതിനപ്പുറം, തകര്‍ക്കപ്പെട്ട മസ്ജിദിനുള്ളില്‍ തന്നെ രാമന്റെ ജന്മഗൃഹം കണ്ടെത്തിയതിന് വസ്തുതകളുടെയോ തെളിവുകളുടെയോ പിന്‍ബലമില്ല. ദശരഥന്റെയും കൗസല്യാദേവിയുടെയും മകനായി രാമന്‍ പിറന്നു വീണത് കൊട്ടാരത്തിലാണെന്നു കൂടി ഓര്‍ക്കണം. കൊട്ടാരവും പരിസരവും സ്വാഭാവികമായും 2.77 ഏക്കറില്‍ അധികം വരുന്ന സ്ഥലത്താകണം സ്ഥിതി ചെയ്തിരുന്നത്...............

Anonymous said...

........സുന്നി വഖഫ് ബോര്‍ഡിന്റെ ഹരജി കോടതി തള്ളിയതിലും ന്യായം കണ്ടെത്താന്‍ സാധിക്കുന്നില്ല. വ്യവഹാര കാര്യങ്ങളില്‍ ആറു വര്‍ഷത്തിനകം കക്ഷി ചേരണമെന്ന വ്യവസ്ഥ പാലിച്ചില്ല എന്നതാണ് കോടതി പറയുന്ന കാര്യം. കോടതിയെ വീനീതമായി ബോധ്യപ്പെടുത്തേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിച്ച്, ഒരു വസ്തു ഒരാള്‍ തുടര്‍ച്ചയായി 12 കൊല്ലം കൈവശം വെച്ചാല്‍, ഉടമ അയാളായി മാറും. ബാബരി മസ്ജിദിന് നാനൂറു കൊല്ലത്തോളമാണ് പഴക്കം. ഇക്കാലമത്രയും മസ്ജിദ് ഹിന്ദുക്കളുടെ കൈവശമായിരുന്നില്ല. അപ്പോള്‍ സ്വാഭാവിക ഉടമ ആരാണ്? നാനൂറു കൊല്ലം മുസ്‌ലിംകളുടെ നിയന്ത്രണത്തിലായിരുന്ന ഒരു ഭൂമിയില്‍, ഹിന്ദുക്കള്‍ അവകാശം ചോദിച്ചെത്തിയത് കോടതിയില്‍ എത്തിയത് ഏതു വര്‍ഷമാണ്? അപ്പോള്‍ പിന്നെ, സുന്നി വഖഫ് ബോര്‍ഡ് ഉടമാവകാശം ചോദിക്കാന്‍ വൈകിയെന്നു പറയുന്നതില്‍ എന്തു ന്യായം? സമയം വൈകിയെന്ന ഒരു കാരണം ഈ തര്‍ക്കത്തില്‍ നിലനില്‍ക്കത്തക്ക ന്യായമല്ല.
1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. അതിന് മുമ്പേ കോടതി കേട്ടു തുടങ്ങിയതാണ് ഉടമസ്ഥാവകാശ കേസ്. ഉടമ ആരെന്ന് നിശ്ചയിക്കുകയാണ് കേസില്‍ കോടതി ചെയ്യേണ്ടത്. ഇനി, ബാബരി മസ്ജിദ് ഇന്നും കേടുകൂടാതെ നിലനില്‍ക്കുന്നു എന്നു കരുതുക. അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ച് ഇക്കഴിഞ്ഞ ദിവസം നടത്തിയ വിധിപ്രസ്താവം അതേപടി നടത്താന്‍ കഴിയുമോ? മസ്ജിദ് ഇടിച്ചു നിരത്തി തര്‍ക്ക സ്ഥലം മൂന്നായി പങ്കിടണമെന്ന് കോടതി പറയുമോ? അതാണ് പറഞ്ഞത്, കോടതി പരിഗണിക്കേണ്ട വിഷയം പരിഗണിച്ചില്ല. വിശ്വാസങ്ങള്‍ക്കും ഐതിഹ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കി. ഇന്ത്യയെ ലോകത്തിനും സ്വന്തം ജനതക്കും മുന്നില്‍ നാണം കെടുത്തി പള്ളി പൊളിച്ച കുറ്റം മറന്നു കളഞ്ഞു. കുറ്റം ചെയ്തവര്‍ക്ക് നേട്ടമുണ്ടാക്കി കൊടുത്തു.
ഒത്തുതീര്‍പ്പിന് അവസരമുണ്ടാക്കുന്നതാണ് കോടതി വിധിയെന്ന പ്രതീതി നല്‍കാനാണ് രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളുമൊക്കെ ശ്രമിക്കുന്നത്. പക്ഷേ, മുസ്‌ലിംകള്‍ക്ക് സ്വീകാര്യമല്ലാത്ത വിധിയുടെ അടിസ്ഥാനത്തില്‍ ഒത്തുതീര്‍പ്പ് എങ്ങനെ ഉണ്ടാക്കാനാണ്? അതുകൊണ്ട് അവര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ പോകുന്നു. ഹിന്ദുക്കള്‍ എന്തുകൊണ്ടാണ് സുപ്രീംകോടതിയിലേക്ക് പോകുമെന്ന് പറയുന്നത്? കിട്ടിയതു പോരെന്നു പറയുന്ന അവര്‍ എങ്ങനെ ഒത്തുതീര്‍പ്പിന് സന്നദ്ധമാവും?................

Anonymous said...

.........ക്ഷേത്രം നിലനിന്ന സ്ഥലത്ത് ഇസ്‌ലാമികവിശ്വാസങ്ങള്‍ക്ക് വിരുദ്ധമായാണ് ബാബരി മസ്ജിദ് പണിതതെന്ന കാഴ്ചപ്പാട് കോടതി വിധിയില്‍ കാണുന്നു. ഒരു വിശ്വാസത്തെ തകര്‍ത്തുകൊണ്ടാകരുത് മറ്റൊന്നിന് വേണ്ടിയുള്ള ശ്രമം എന്നതാണ് പരസ്‌പരം ആദരിക്കുന്ന മതങ്ങളെല്ലാം പറയുന്നത്. ക്ഷേത്രം ഇടിച്ചു നിരത്തിയല്ല മസ്ജിദ് പണിതതെന്ന് കോടതി തന്നെ അഭിപ്രായപ്പെടുന്നുണ്ട്. നാനൂറു കൊല്ലം മുമ്പ് ബാബരി മസ്ജിദ് അവിടെ ഉയര്‍ന്നു. പള്ളിയായിട്ടാണ് പണിതത്, ആ നിലക്കാണ് ഉപയോഗിച്ചത്. പതിനെട്ടു കൊല്ലം മുമ്പ് തകര്‍ത്തു. ആ ഭൂമിയില്‍ ക്ഷേത്രം പണിയാന്‍ ഹിന്ദുമതം വിശ്വാസികളെ അനുവദിക്കുന്നുണ്ടോ? ആര് ആരാധിക്കുന്നതുമാകട്ടെ. ദൈവം ദൈവമാണ്. ദൈവത്തിനായി നീക്കിവെച്ച സ്ഥലമാണത്. മുസ്‌ലിംകളുടെ വികാരത്തെ മുറിവേല്‍പിച്ചാണോ അവിടെ ക്ഷേത്രം പണിയേണ്ടത്? വിധി അക്കാര്യവും പരിഗണിച്ചില്ല.
മസ്ജിദ് അവിടെ നിലനിന്നു എന്ന് വര്‍ത്തമാനകാല ഇന്ത്യ കണ്‍മുന്നില്‍ കണ്ടതാണ്. അവിടെ ക്ഷേത്രം ഉയരണമെന്ന കോടതി വിധി സാമുദായിക സൗഹാര്‍ദത്തിന്റെ പ്രശ്‌നം എത്രത്തോളം കണക്കിലെടുത്തിട്ടുണ്ട്? രാം ഛബൂത്ര മസ്ജിദിന് പുറത്തെ ഭാഗമാണെന്നും കൂട്ടിച്ചേര്‍ക്കണം. പള്ളിയില്‍ വിഗ്രഹം കൊണ്ടുവെച്ചതാണ് എന്നതിന് ചരിത്ര സാക്ഷ്യങ്ങളുമുണ്ട്. ഇതൊന്നും കണക്കാക്കാതെയുള്ള വിധി, ശരിക്കും അനീതിയാണെന്ന് പറയേണ്ടിയിരിക്കുന്നു. പള്ളി തകര്‍ത്തവര്‍ക്ക് ഭൂമി കൊടുക്കാന്‍ പറയുന്ന വിധി സമൂഹത്തോട് നീതി ചെയ്തില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ സൗകര്യപ്രദമായ നിലപാട് സ്വീകരിച്ചിരിക്കുകയുമാണ്. നമ്മുടെ മതേതര പാരമ്പര്യമാണ് വീണ്ടുമൊരിക്കല്‍ കൂടി പ്രശ്‌നത്തിലായത്."
ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

Anonymous said...

നിര്‍മാണകാലവുമായി തട്ടിച്ച് നോക്കി സംശയത്തിന്റെ പേരില്‍ ബാബര്‍ അല്ല പള്ളിയുണ്ടാക്കിയതെന്ന് ഒരു ജഡ്ജി വിധിച്ചിരിക്കുന്നു. അതേസമയം, പള്ളിയുടെ മിനാരങ്ങള്‍ക്ക് താഴെ സ്ഥലത്ത് രാമന്‍ എപ്പോഴാണ് ജനിച്ചതെന്ന് വിധി വ്യക്തമാക്കിയിട്ടുമില്ല?
* ഇതു തന്നെയാണ് പ്രശ്‌നം. ഒരു വിഭാഗത്തിന്റെ വാദങ്ങള്‍ പരിഗണിച്ചപ്പോള്‍ കര്‍ക്കശമായ യുക്തിയുടെ സമീപനം സ്വീകരിച്ചു. അതേസമയം മറുവിഭാഗത്തിന്റെ യുക്തിക്ക് നിരക്കാത്ത വാദങ്ങള്‍ക്ക് പോലും വിശ്വാസം അടിസ്ഥാനം. ബാബറിന്റെ കാലത്തെക്കുറിച്ച് ബാലിശവാദം ഉന്നയിച്ച കോടതിക്ക് രാമന്‍ ജനിച്ച കാലയളവായി ഹിന്ദു സന്യാസി നല്‍കിയ മൊഴിയില്‍ ഒരു യുക്തിരാഹിത്യവും തോന്നിയില്ല. പ്രത്യേക കോടതിയില്‍ വിചാരണ വേളയില്‍ രേഖപ്പെടുത്തിയ പ്രമുഖസന്യാസിയുടെ ഈ മൊഴി പ്രകാരം ഒമ്പത് ലക്ഷം വര്‍ഷം മുമ്പാണ് ശ്രീരാമന്‍ ജനിച്ചത്. ഒമ്പത് ലക്ഷം വര്‍ഷം മുമ്പ് ഭൂമുഖത്ത് മനുഷ്യവാസമുണ്ടായിരുന്നോ എന്നത് കോടതിക്ക് പ്രശ്‌നമായില്ല. ഒരാള്‍ ജനിച്ചോ ഇല്ലയോ എന്നത് വിശ്വാസത്തിന്റെ പ്രശനമല്ല. അത് വസ്തുതാപരമായി ബോധ്യപ്പെടുത്തേണ്ട വിഷയമാണ്. അത്തരമൊരാളുടെ ജനനവുമായി ബന്ധപ്പെട്ട് തര്‍ക്കമുയരുമ്പോള്‍ വിശേഷിച്ചും. സാമാന്യയുക്തിക്ക് നിരക്കാത്ത ഇക്കാര്യം ബഹുമാനപ്പെട്ട കോടതിയുടെ മുമ്പില്‍ സമര്‍ഥിച്ചതാണ്. രാമന്റെ ജനനം 15 ലക്ഷം വര്‍ഷം മുതല്‍ ഒരു കോടി ലക്ഷം വര്‍ഷം വരെ മുമ്പാണെന്ന് പറഞ്ഞതിന്റെ വിവിധ രേഖകളും വഖഫ് ബോര്‍ഡ് സമര്‍പ്പിച്ചിരുന്നു. ഈ കോടതിയുടെ വിചാരണക്കിടയില്‍ നല്‍കിയ മൊഴികളിലോ സമര്‍പ്പിച്ച രേഖകളിലോ, ചരിത്ര ഗ്രന്ഥങ്ങളിലോ നാലായിരമോ ആറായിരമോ വര്‍ഷം മുമ്പാണ് രാമന്‍ ജനിച്ചതെന്ന് ഒരിക്കല്‍ പോലും അവകാശപ്പെട്ടിട്ടില്ല. യുക്തിപൂര്‍ണമല്ലാത്ത വിധിയാണിത് എന്നതിന്റെ നിരവധി ഉദാഹരണങ്ങളിലൊന്നായി ഇക്കാര്യവും ചൂണ്ടിക്കാട്ടാനേ ഇനി കഴിയൂ.
-സഫരിയാബ് ജീലാനിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്.

Anonymous said...

ഈ 'ഹിന്ദു ഇസ്ലാമിസ്റ്റ് ബുജി നപുംസകങ്ങളെ'ക്കൊണ്ടു തോറ്റു. ദേ രാജീവ് ശങ്കരന്‍ പറയുന്നു:
"1997 മുമ്പ്‌ കൈവശാവകാശത്തിലുള്ള ഭൂമിക്ക്‌ മുഴുവന്‍ പട്ടയം നല്‍കാനാണ്‌ കേരള സര്‍ക്കാറിന്റെ തീരുമാനം. അതുപോലൊരു സമീപനമാണ്‌ ജസ്റ്റിസ്‌ ഖാന്‍ സ്വീകരിച്ചത്‌. ഹിന്ദുക്കളും മുസ്‌ലിംകളും ദീര്‍ഘകാലമായി കൈവശം വെച്ചിരിക്കുന്ന, വ്യക്തമായ രേഖകളില്ലാത്ത ഭൂമി. അതിന്‍മേല്‍ ഇരുകൂട്ടര്‍ക്കും നിര്‍മോഹി അഖാര എന്ന സംഘടനക്കും അവകാശമുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ തുല്യമായി പങ്കിടാന്‍ വിധിക്കുന്നു. ഇത്‌ രാഷ്‌ട്രീയ ഒത്തുതീര്‍പ്പിന്റെ ഭാഗമായ വിധിയാണെന്ന്‌ വേണമെങ്കില്‍ വിലയിരുത്താം. സമാനമായ നിര്‍ദേശം പുറപ്പെടുവിക്കുന്നുവെങ്കിലും മറ്റ്‌ ജഡ്‌ജിമാര്‍ വിശ്വാസത്തിനൊപ്പം നില്‍ക്കുന്ന നിലപാട്‌ സ്വീകരിക്കുകയാണ്‌. കുറേക്കൂടി സത്യസന്ധമായി വസ്‌തുതകളെ സമീപിക്കുകയും വ്യക്തമായ രേഖകളില്ലാത്ത ഭൂമി, കൈവകാശത്തിന്റെ തെളിവുകള്‍ ചൂണ്ടിക്കാട്ടി മൂന്ന്‌ പേര്‍ക്കായി പങ്കിടാന്‍ വിധിക്കുന്നുവെന്ന്‌ തുറന്ന്‌ പറയുകയും ചെയ്‌തിരുന്നുവെങ്കില്‍ അതിന്‌ കുറേക്കൂടി ബലം കൈവരുമായിരുന്നു. മറ്റിടങ്ങളില്‍ ബാധകമാക്കാന്‍ സാധിക്കാത്ത സാഹചര്യവും സൃഷ്‌ടിക്കപ്പെടുമായിരുന്നു. അതിന്‌ പകരം കാര്യങ്ങള്‍ കുറേക്കൂടി സങ്കീര്‍ണമാവുകയാണ്‌. "
വിധിയിലെ വിശ്വാസങ്ങള്‍

നിസ്സഹായന്‍ said...

ഒരാളുടെ മകള്‍ ബലാല്‍സംഗത്തിനു വിധേയയായെന്നു കരുതുക. പ്രതിയെ കൈയില്‍ കിട്ടിയാല്‍ അയാള്‍ കൊല്ലാന്‍ മടിക്കില്ല. പിതാവിനെ പിടിച്ച് പത്തുമാസം കെട്ടിയിട്ടിരുന്നാല്‍ കോപമെല്ലാം പതുക്കെ തണുത്തുറഞ്ഞു പൊയ്ക്കൊള്ളും. പിന്നെ അയാളെ സ്വതന്ത്രനാക്കിയാല്‍ ഒരു പക്ഷെ പ്രതിയെ കണ്ടാല്‍ അയാള്‍ പ്രതികാരത്തിനൊന്നും മുതിരില്ല. വല എവിടെയെങ്കിലും പോയി തുലയട്ടെ അല്ലെങ്കില്‍ അവനുള്ള ശിക്ഷ ദൈവം കൊടുക്കട്ടെ എന്നൊക്കെ സമാധാനിക്കും. പ്രതി വിചാരിക്കും,ശെടാ ഇങ്ങനായിരുന്നെങ്കില്‍ പിതാവിന്റെ എല്ലാ പുത്രിമാരെയും ബലാല്‍സംഗം ചെയ്യാഞ്ഞത് എന്തൊരു നഷ്ടമായി പോയി. ഷണ്ഡത്വം സമാധാനം തരുമെങ്കില്‍ കോടതിവിധി നമുക്ക് സ്വാഗതം ചെയ്യാം.

അനാമിക said...

അയോദ്ധ്യ വിധി വന്നതിനു ശേഷം ഭൂലോകത്തെ കോപ്പിലെ യുക്തിവാദി കൂട്ടങ്ങളെ കാണാനേയില്ല. തലയില്‍ മുണ്ടിട്ടു നടക്കാണെന്ന് തോന്നുന്നു. ഒരു മതേതര രാജ്യത്തിലെ ഏറ്റവും സ്വീകാര്യരായ നീതിന്യായവ്യവസ്ഥയാണ് പ്രഖ്യാപിച്ചത് ഹിന്ദു ദൈവമായ രാമന്‍ അയോധ്യയില്‍ തന്നെയാണ് ജനിച്ചതെന്ന്.ഇനിയിപ്പോ യുക്തിവാദി, നിരീശ്വരവാദി, തുടങ്ങിയ ജീവിധോധ്യെശ്യഅഞ്ജത ഉള്ള കേസുകള്‍ വായപൂട്ടി കക്കൂസില്‍ പോകുന്നതാണ് നല്ലത്.ഭൂമിയില്‍ ജനിച്ച സകലമാന ദൈവങ്ങളെയും തെറി വിളിച്ച ചിത്രകാരനും അടിയാന്‍ ചമഞ്ഞ് ഒരുമാതിരി നപുംസക പോസ്ടിടുന്നു. ഇനിയിപ്പോ മുപ്പതു മുക്കോടി ദൈവങ്ങള്‍ക്കും ജന്മസ്ഥലം തീറെഴുതികൊടുക്കണമെന്ന് പറഞ്ഞു സുപ്രീം കോടതിയില്‍ തിരുമ്മു നടത്തിയാലും ചിത്രകാരന്‍ പറയും

<<<<<<<<<<“ോടതി വിധി നമ്മുടെ ജനാധിപത്യ പരിമിതിയില്‍ നിന്നുള്ള സ്വീകാര്യമായ ഒരു വിധിയാണ്.”>>>>>>>>

മുസ്ലിങ്ങള്‍ കെട്ടും കിടക്കയും എടുത്തു പാകിസ്ഥാനിലേക്ക് പോകേണ്ടി വരും!!!!!!!!!!!

അനാമിക said...

മണ്ണിനെയും മനുഷ്യനെയും വിഭജിച്ചു, ഭിന്നിപ്പിച്ചു സ്വാര്‍ത്ഥലാഭം കൊയ്യുന്ന ഈ രാജ്യത്തിന്‍റെ വേരുകളില്‍ കത്തി വെക്കുന്ന കപടമതേതര, രാഷ്ട്രീയ, ദൈവരാജ്യ സേവകരെ തിരിച്ചരിയുക.രാജ്യത്തെ നശിപ്പിക്കുന്ന ഇത്തരം വൈറസ്കളെ പിഴുതെറിഞ്ഞാല്‍ അവിടെ ഈ പുണ്യഭൂമിയില്‍ ബാങ്ക് വിളികളും, രാമനാമ ജപവും ഒരേ ഈണത്തില്‍ മുഴങ്ങും. മതത്തിനും ജാതിക്കും അതീതമായി മനുഷ്യരായി സഹോദരന്മാരായി സഹവര്‍ത്തിത്തതോടെ ജീവിക്കാന്‍ ഇനി വരും തലമുറയെ പഠിപ്പിക്കാനെങ്കിലും നമ്മുടെ കൈകളെയും മനസ്സുകളെയും മത ചിന്തയില്‍ നിന്നും സ്വതന്ത്രമാക്കുക.
ദൈവത്തിന് രക്ഷിക്കാന്‍ ദൈവത്തിനറിയാം.

അനാമിക said...

ഒരു കാര്യം എല്ലാവരും സൌകര്യപൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നു. കടിപിടികൂടിയവര്‍ക്ക് ഭൂമി വീതിച്ചു കൊടുത്തത് അങ്ങിനെ തന്നെ ആയിക്കോട്ടെ. ഒരു വിരോധവുമില്ല . ഒരു ആരാധനാലയത്തേക്കാള്‍ ചരിത്രത്തിന്‍റെ ഭാഗമായിരുന്ന ബാബരി മസ്ജിദ്‌ കയൂക്ക് കാണിച്ചു നിലം പരിശാക്കിയവരോട് ആര്‍ക്കും ഒന്നും ചോദിക്കാനില്ല. ചെയ്തതൊന്നും കുറ്റമല്ല . ശിക്ഷാര്‍ഹാമല്ല. കൂലിക്ക് ആളെ വെച്ച് പട്ടാപ്പകല്‍ എന്തും തല്ലിതകര്‍ക്കാം . ആരും ഒന്നും ചോദിക്കില്ല.

ഉനൈസ് said...

സുപ്രീംകോടതിയും അതെ വിധി അംഗീകരിച്ചു (എല്ലാ ജനങ്ങളും)ബാകി കഥ : ഇങ്ങനെ ഭൂമികിട്ടി ,ഭൂമികിട്ടി,ഭൂമി ഒടുവില്‍ നോക്കാന്‍ വയ്യണ്ട് ദൈവം മനുഷ്യരൂപമെടുത്തു റിയല്‍എസ്റ്റേറ്റ്‌ കച്ചവടം തുടങ്ങി..അങ്ങനെ കച്ചവടം തുടങ്ങിയ ദൈവം ആരും നോക്കാണ്ട് ക്ഷയിച്ചു പോയ ഒരു ക്ഷേത്രം നിന്നിരുന്ന സ്ഥലം ഒരു മുല്ലാകക്ക് കൊടുത്തു,മുല്ലാക്ക വീണ്ടും അവിടെ ഒരു പള്ളി പണിതു...ബാക്കി റിക്കോയരിംഗ് ഫ്രാക്ഷന്‍....ഹല്ല പിന്നെ

ഷൈജൻ കാക്കര said...

അയോദ്ധ്യ വിധി നൂറു ശതമാനം നീതിയുക്‌തവും നിയമവ്യവസ്ഥയുടെ വിശ്വാസ്യത കാത്ത്‌ പരിപാലിക്കുന്നതും അല്ല എന്ന കാര്യത്തിൽ കാക്കരയും യോജിക്കുന്നു...

ഈ വിധിയിൽ നിയമപുസ്തകത്തിന്‌ വെളിയിലെ പ്രായോഗിക അവസ്ഥയും ജഡ്ജിമാരുടെ സ്വന്തം നിഗമനങ്ങളും (ഒരു പക്ഷെ വിശ്വാസവും) ഇന്ത്യൻ കോടതിയുടെയും ജനാധിപത്യത്തിന്റെയും ജനത്തിന്റെയും പക്വതയില്ലായ്‌മയും എല്ലാം ഈ വിധിയിലൂടെ വെളിവാകുന്നുണ്ട്...

എന്നിരുന്നാലും സഘർഷഭരിതമായി നീണ്ടുപോകുന്ന അയോദ്ധ്യ പ്രശ്നത്തേക്കാൽ കാക്കരയിഷ്ടപ്പെടുന്നത്‌ ഇപ്പോൾ വിധിക്കപ്പെട്ടിരിക്കുന്നപോലത്തെ ഒരു ഒത്തുതിർപ്പ്‌ വിധി തന്നെയാണ്‌... പ്രായോഗികതയിലൂന്നിയുള്ള ഒരു ഒത്തുതീർപ്പ്‌...

ഇനി സുപ്രീംകോടതിയിലായാലും വിധികൾ നീണ്ടുപോകരുത്‌...

ഉനൈസ് said...
This comment has been removed by the author.
ഉനൈസ് said...

ചിത്രകാരാ അനാമിക പറഞ്ഞ "കോപ്പിന്റെ"സാധാരണ ഇതൊരു തെറിയായിട്ട കരുതിപ്പോരുന്നത് ...അര്‍ത്ഥമെന്താ അല്ല അറിയാഞ്ഞിട്ടാ ..പഠനം പ്ലസ്‌ടു വരെ ആയിട്ടെ ഉള്ളെ,...ഇംഗ്ലീഷില്‍ "cop"ഇന് "പോലീസുകാരന്‍ ","ഉപേക്ഷിക്കുക"എന്നൊക്കെയ അര്‍ത്ഥം ഇനി അനാമിക വല്ല നാനാര്‍ത്ഥങ്ങളും കണ്ടു വെച്ചിട്ടുണ്ടോ?..അര്‍ത്ഥം അറിഞ്ഞിരുന്നെങ്കില്‍ ഈ കോപ്പിലെ യുക്തിവാദികളെ ഒന്ന് കാണാമായിരുന്നു(യുക്തിവാദികള്‍ എല്ലാം പോലീസില്‍ ആണോ അതോ ഉപേക്ഷിക്കപ്പെട്ടവരാണോ എന്നറിയാനാ)...അല്ല ചിത്രകാരന്‍ അത്തരത്തിലുള്ള ആളല്ല എന്നെനിക്കറിയാം...സംശയം ധുരീകരിക്കണമല്ലോ...?

Murali said...

The court should have looked at the case from a property rights point of view (that is the proper libertarian position too. Not clear why faith was brought into a 'title suit' at all). Clearly, the case of the Sunni Waqf board was much stronger than that of the other parties, and the judgment should have gone to them.

[Some problem with Keyman, so could not type in Malayalam]

അനാമിക said...

ഈ കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ കൊടുക്കരുതെന്ന് പറയുന്നത് ഇതുകൊണ്ടാണ്. കാണുന്നതെല്ലാം സംശയങ്ങള്‍.
മോനേ,
ബ്ലോഗ്ഗുണ്ണി, വീട്ടില്‍ രാമായണമോ, മഹാഭാരതമോ ഒക്കെ കാണുമല്ലോ?
അതൊക്കെ എടുത്തു വെച്ചിരുന്നു വായിക്കു
ചിത്രകാരന്‍റെ വാക്കുകള്‍ക്കു അര്‍ഥം തേടി ഡിക്ഷണറിയില്‍ നോകിയിട്ടു കാര്യമില്ല. അതൊക്കെ അങ്ങോരുടെ സ്വന്തം വാക്കുകളാണ്. അര്‍ഥം ദൈവത്തിനും അങ്ങോര്‍ക്കും മാത്രം അറിയാം!!!!!!!!!!
അതൊക്കെ വായിച്ചു ഭൂലോഗജീവികള്‍ കൃതാര്‍ത്ഥരാകുന്നു

Anonymous said...

"എന്നിരുന്നാലും സഘര്‍ഷഭരിതമായി നീണ്ടുപോകുന്ന അയോദ്ധ്യ പ്രശ്നത്തേക്കാല്‍ കാക്കരയിഷ്ടപ്പെടുന്നത്‌ ഇപ്പോള്‍ വിധിക്കപ്പെട്ടിരിക്കുന്നപോലത്തെ ഒരു ഒത്തുതിര്‍പ്പ്‌ വിധി തന്നെയാണ്‌... പ്രായോഗികതയിലൂന്നിയുള്ള ഒരു ഒത്തുതീര്‍പ്പ്‌..."
എന്ന കാക്കരയുടെ അഭിപ്രായമാണ് പൊതുവില്‍ നിഷ്കളങ്കര്‍ പങ്കുവയ്ക്കുന്നത്. അത്തരക്കാര്‍ മനസ്സിലാക്കുന്നത് ബാബരി മസ്ജിദ് വിഷയം ഇങ്ങനെ അവസാനിച്ചാല്‍ സംഘ് പരിവാര്‍(ശരിക്കും ബ്രാഹ്മണ്യാധികാര ശക്തികള്‍) അടങ്ങുമെന്നാണ്. അവര്‍ക്ക് ഈ അമ്പലവും വിശ്വാസവും ഒന്നുമൊരു പ്രശ്നമല്ലെന്ന് ദയവായി മനസ്സിലാക്കുക. അത് നിര്‍മോഹി അഖാരയെപ്പോലെ അപൂര്‍വം പേരുടെ മാത്രം കാര്യമാണ്. എന്തെങ്കിലും കാരണം പറഞ്ഞ് എപ്പോഴും മുസ്ലിങ്ങളെ അപരരും ഭീകരരും തീവ്രവാദികളുമൊക്കെ ആക്കി നിര്‍ത്താനും മുസ്ലിങ്ങളും പിന്നാക്ക-ദലിത് വിഭാഗങ്ങളും ഐക്യപ്പെട്ട് ബ്രാഹ്മണ്യാധികാരത്തെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കുക എന്നതുമാണ് അവരുടെ ആത്യന്തിക ലക്ഷ്യം. ഭരണകൂട ഉപകരണങ്ങളെയും മാധ്യമങ്ങളെയും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതുകൊണ്ട് ഇതെല്ലാം അവര്‍ക്കു നിസ്സാരമാണ്. സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളിലൊന്നും ഇടപെടാതെ,വെറും മതപരമായ കാര്യങ്ങള്‍ നോക്കി ഇഷ്ടം പോലെ കാശോ സൌകര്യങ്ങളോ ഉണ്ടാക്കി ,അവസരവാദപരമായി ഇടതു-വലതു-മധ്യ മുന്നണികളെ താങ്ങി നില്‍ക്കുന്ന അറുപിന്തിരിപ്പന്‍ യാഥാസ്ഥിതിക മുസ്ലിം സംഘടനകളെ ഒരു വിധത്തിലും ഇവര്‍ ഉപദ്രവിക്കാറില്ല. എന്നു മാത്രമല്ല, അവര്‍ക്ക് എല്ലാവിധ സഹായവും ഭരണകൂട ഏജന്‍സികളിലൂടെ ചെയ്തു കൊടുക്കയും ചെയ്യും. എന്നാല്‍ പിന്നാക്ക-ദലിത് വിഷയങ്ങള്‍ ഏറ്റെടുക്കുന്ന, ബ്രാഹ്മണ്യാധികാരത്തെ ചെറുക്കുന്ന, രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന മുസ്ലിം സംഘടനകളെയും വ്യക്തികളെയും വച്ചുപൊറുപ്പിക്കില്ല. അതുകൊണ്ട് ഈ വിധിയിലൂടെ പ്രശ്നങ്ങളെല്ലാം തീരും എന്നു വ്യാമോഹിക്കുന്നത് കാര്യങ്ങള്‍ ഉപരിപ്ലവമായി മാത്രം കാണുന്നതില്‍ നിന്നുളവാകുന്ന നിഷ്കളങ്കതയാണെന്നേ പറയാനാവൂ.

chithrakaran:ചിത്രകാരന്‍ said...

ബ്രാഹ്മണ്യത്തെ ചെറുക്കാന്‍ ബുജികള്‍ക്ക് അധര്‍മ്മത്തിന്റെ കൂട്ടുവേണമെന്ന് തോന്നുന്നിടത്ത് ബുജികള്‍ വഴിപിഴച്ചുകഴിഞ്ഞു. മത ഭ്രാന്തോളം താണുപോയ ദര്‍ശനം കൊണ്ട് നിങ്ങള്‍ക്ക് മതങ്ങളെ അഭിമുഖീകരിച്ച് പിന്നോട്ടെ നടക്കാനാകു. ദയവായി... ബ്രാഹ്മണ്യവും ഇസ്ലാമികതയും മനുഷ്യന്റെ ശത്രുവല്ലെന്നും പിന്നോട്ട് നടക്കാന്‍ പ്രേരിപ്പിക്കുന്ന തത്വശാസ്ത്രങ്ങളാണെന്നും മനസ്സിലാക്കുക. ആ ജീര്‍ണ്ണ തത്വശാസ്ത്രങ്ങളുടെ നഷ്ടങ്ങള്‍
നികത്തിക്കൊടുക്കാനുള്ള ന്യായവും നീതിയും മാനവിക സമൂഹത്തില്‍ നിന്നും കവര്‍ന്നെടുക്കാതിരിക്കണമെന്ന് ബുജികളോട് ചിത്രകാരന്‍ അഭ്യര്‍ത്ഥിക്കുന്നു. മതങ്ങളുടെ നാശം ചരിത്രത്തിലെ അനിവാര്യതയാണ്.കലഹ പ്രിയരായ മതങ്ങളെ അതിനനുവദിക്കുക. അവരിലെ മനുഷ്യരെ മതത്തിന്റെ അടിമത്വത്തില്‍ നിന്നും മോചിപ്പിച്ചെടുക്കുക. അതിലപ്പുറം പീഢിപ്പിക്കപ്പെടുന്ന മതങ്ങളുടെ രാജവെംബാല കുഞ്ഞുങ്ങളെ പാലും മുട്ടയും കൊടുത്തു വളര്‍ത്തി വലുതാക്കി, ശത്രുക്കളെ ഒറ്റക്കു നേരിടാനുള്ള കരുത്തുണ്ടാക്കി, സാമൂഹ്യ നീതി തുല്യമാക്കി സമൂഹത്തെ നരകമാക്കല്ലേ, പ്രിയ ബുജികളെ !!! നിങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് നിങ്ങളറിയുന്നില്ല.

chithrakaran:ചിത്രകാരന്‍ said...

ബ്രാഹ്മണ്യം പോലെത്തന്നെ അപകടകരമാണ് ഇസ്ലാമികതയും. ഒന്നില്‍ മാത്രം അധര്‍മ്മം ദര്‍ശിക്കുംബോള്‍ അപരന്‍ ധര്‍മ്മവും നന്മയുമാണെന്ന് വിശ്വസിക്കേണ്ടി വരുന്നു. ഇത് മാനവികമായി ചിന്താശേഷിയുള്ളവരേയും മലിനമാക്കുന്നു.അത്തരം മലിനമാക്കപ്പെട്ട മനുസുകളില്‍ നിന്നും സത്യം പ്രസരിക്കില്ല. ബുജികള്‍ നേരിടുന്നപ്രതിസന്ധിയും അതുതന്നെ. ന്യായവും തര്‍ക്കവും അന്തമില്ലാതെ തുടരാം.സത്യം കൈമോശം വന്നാല്‍ ന്യായങ്ങളിലൊന്നും കാര്യമില്ല.

chithrakaran:ചിത്രകാരന്‍ said...

ഈ ഒരൊറ്റ തര്‍ക്കത്തില്‍ തന്നെ കാലഹരണപ്പെട്ട മതങ്ങളുടെ ജയ പരാചയ നിര്‍ണ്ണയത്തിനായി അനേകായിരം മനുഷ്യ ജീവനുകള്‍ കുരുതികൊടുക്കപ്പെട്ടു. ഈ തര്‍ക്കത്തിന്റെ പേരില്‍ തന്നെ അനേകം ഭീകര സംഘടനകളെ രണ്ടു മതു വര്‍ഗ്ഗീയതകളും ജന്മം നല്‍കി വളര്‍ത്തിയെടുക്കുകയും, അവരെക്കൊണ്ട് നാടാകെ സ്ഫോടനങ്ങളും,അസാമാധാനവും വിതക്കുകയും ചെയ്തു. ഇനിയും ആ പുണ്ണില്‍ തന്നെ വീണ്ടും വീണ്ടും മാന്തി മത വൃണങ്ങളുടെ ആഴം കൂട്ടണമെന്ന് മതവര്‍ഗ്ഗീയത ആഗ്രഹിക്കും. മതത്തിനു വളരാന്‍ അതേ വഴിയുള്ളു. വര്‍ത്തമാനത്തില്‍ അപ്രസക്തമായ മതത്തിനു പ്രസക്തിയുണ്ടാക്കാന്‍ ഉപരിപ്ലവ നീതീകരണങ്ങളുമായി വക്കാലത്തേറ്റെടുക്കുന്ന ബുജികള്‍ ദയവായി ചിത്രകാരന്റെ വഴിയില്‍ നിന്നെങ്കിലും മാറിനില്‍ക്കുക. നിങ്ങളുടെ കൂടെ എത്ര പ്രസിദ്ധരായ എഴുത്തുകാരുണ്ട് എന്നതൊന്നും ചിത്രകാരനു വിഷയമല്ല :)

Akbar said...

അങ്ങിനെ അതു ഒരു തരത്തില്‍ പഞ്ചായത്താക്കി. മൂന്നു ജഡ്ജിമാരും കൂടി സ്ഥലം മൂന്നായി പങ്കിട്ടു മൂന്നു കൂട്ടര്‍ക്കും നല്‍കി. വിധി പല പുതിയ നിയമ കീഴ്വഴക്കങ്ങള്‍ക്കും തുടക്കം കുറിക്കുമെങ്കിലും അയോധ്യ പ്രശ്നം എങ്ങിനെയെങ്കിലും അവസാനിച്ചു കിട്ടിയാല്‍ മതിയായിരുന്നു എന്ന അവസ്ഥയില്‍ എല്ലാവരും എത്തിയിരുന്നതിനാല്‍ തികഞ്ഞ നിസ്സംഗതയോടെ ഈ വിധി സ്വീകരിക്കുകയാണ്. ലക്‌ഷ്യം നേടിയവരുടെ പാളയത്തില്‍ (ഇനി പറയാന്‍ ഒരു ലക്ഷ്യമില്ല) മ്ലാനത പടരുമ്പോള്‍ ആ മ്ലാനത കണ്ടു നഷ്ടപ്പെട്ടവരും സന്തോഷിക്കുന്നു. അങ്ങിനെ ആഹ്ലാദവും നിരാശയുമില്ലാതെ, ആഘോഷവും ഹര്‍ത്താലുമില്ലാതെ ജയ പരാജയം പറയാതെ ഇത് ഇവിടെ അവസാനിക്കുകയാണ്.

ഇനി ഇതിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാന്‍ സ്കോപ് ഇല്ലാത്തതിനാല്‍ അടുത്ത രഥം എങ്ങോട്ടാണാവോ ഉരുട്ടാന്‍ പോകുന്നത് എന്നെ അറിയേണ്ടതുള്ളൂ. ഇന്ത്യയില്‍ ചോരക്കളം തീര്‍ക്കാന്‍ ഇനിയും രഥങ്ങള്‍ ഉരുളാതിരിക്കട്ടെ. പള്ളിയും അമ്പലവും അല്ല പകരം അധികാരവും പണവുമാണ്‌ രാഷ്ട്രീയക്കാരന്റെ ലക്‌ഷ്യം. അതിനുള്ള കുറുക്കു വഴിയാണ് അവര്‍ക്ക് ആരാധനാലയങ്ങളുടെ പേരില്‍ മതവികാരം ഇളക്കി വിട്ടു കലാപങ്ങള്‍ ഉണ്ടാക്കല്‍. അതു തിരിച്ചറിയാനുള്ള ഇച്ചാശക്തി ഭാരതത്തിലെ എല്ലാ മതവിഭാഗത്തില്‍ പെട്ടവര്‍ക്കും ഉണ്ടാവട്ടെ. അഖണ്ട ഭാരതത്തില്‍ ഇനിയും ഉരുളാന്‍ പോകുന്ന വര്‍ഗ്ഗീയ രഥങ്ങളെ നമുക്കൊന്നിച്ച്‌ തടയാം.

Anonymous said...

നന്ദി ചിത്രകാരാ. താങ്കളുമായി യോജിക്കുന്നവര്‍ക്കു മാത്രമേ ഈ ബ്ലോഗില്‍ കമന്റാവൂ എന്നാണെങ്കില്‍ "വഴി മാറി നടക്കു"ന്നു. ഇക്കാര്യം സകലമാന ബ്ലോഗുകളിലും കയറി 'ഹ ഹ ഹ 'വയ്ക്കുന്ന താങ്കള്‍ക്കു ബാധകമാണെന്ന ജനാധിപത്യബോധം ആദ്യം ഉണ്ടാക്കുക.

Anonymous said...

മതമൌലികവാദികളുടെ വിഷമം മനസ്സിലാക്കാം!! പക്ഷെ, ബുജികള്‍ "അനീതി" പൈതിറങ്ങി എന്ന് പരിതപിക്കുകയാണ്.. ഹിന്ദുക്കള്‍ക്കോ(അങ്ങനെ ആഗ്രഹിക്കുന്ന ബുജികള്‍ ഇല്ല എന്നറിയാം, എങ്കിലും) മുസ്ലീങ്ങള്‍ക്കോ മാത്രമായി ഭൂമി വീതം വച്ച്, രാജ്യത്ത് കുറെ കലാപങ്ങളും രാഷ്ട്രീയ മുതലെടുപ്പുകളും നടത്താന്‍ തയ്യാറായി ഇരുന്ന കൂട്ടരാണ് ഇവര്‍ എന്ന് ഈ നിലവിളികള്‍ തെളിയിക്കുന്നു!

Anonymous said...

ബുജികളുടെ കരച്ചില്‍ പോകുന്നത് ഈ വഴിക്കാണ്..

സ്വാതന്ത്ര്യത്തിനു മുന്‍പുള്ള ചരിത്രങ്ങള്‍ കോടതി ചികഞ്ഞത് ആവശ്യമായിരുന്നോ?(ഹിന്ദുക്കളെ പരിഹസിക്കാന്‍ പതിനായിരം വര്‍ഷത്തെ ആര്യഅധിനിവേശ ചരിത്രവുമായി നടക്കുന്നവരാണേ ഇവര്‍..)

രാമന്‍ എന്ന ദൈവത്തെ കോടതി ഈ നൂറ്റാണ്ടില്‍ അംഗീകരിക്കാമോ?(കോടതി ഒരു ദൈവത്തെയും അംഗീകരിച്ചിട്ടില്ല, ആ സ്ഥലത്ത് ബാബറി കെട്ടിടം പണിയുന്നതിനു മുന്‍പ് ക്ഷേത്രം ഉണ്ടായിരുന്നോ, അവിടെ രാമന്റെ ജന്മസ്ഥാനമായി ജനം കണക്കാക്കിയിരുന്നോ എന്ന് മാത്രമേ കോടതി പരിശോധിച്ചുള്ളൂ എന്ന് ഇവറ്റകള്‍ക്ക് അറിയാന്‍ വയ്യാഞ്ഞിട്ടല്ല)

വിശ്വാസത്തെ കോടതി എങ്ങനെ തെളിവാക്കി?(വിശ്വാസത്തെ തെളിവാക്കിയിട്ടില്ല, വിശ്വാസങ്ങള്‍ കപടവാദങ്ങള്‍ മാത്രമായിരുന്നോ എന്നേ കോടതി പരിശോധിച്ചുള്ളൂ എന്നും ലവന്മാര്‍ക്കു അറിയാം)

പള്ളി അല്ല എന്ന് പറഞ്ഞത് അനീതിയായില്ലേ? (പരിശോധിച്ച കാര്യം "നമ്മടെ" ആള്‍ക്കാര്‍ക്ക് അനുകൂലമല്ലാത്തത് വെളിപ്പെടുത്തരുതായിരുന്നു)

Anonymous said...

ബുജികളെ വിട്ടേക്കൂ,

ഇനിയെങ്കിലും കോടതിവിധി മാനിച്ചു ബാബറി കെട്ടിടം എന്നോ ബാബറി മന്ദിരം എന്നോ, ബാബറിന്റെ പേരില്‍ അറിയപ്പെട്ടിരുന്ന തര്‍ക്കമന്ദിരം എന്നോ പ്രതിപാദിക്കാന്‍ നിക്ഷ്പക്ഷരായ മാധ്യമങ്ങള്‍ തയ്യാറാകുമോ?? ആ കെട്ടിടം പള്ളിയല്ല എന്ന് കോടതി വിധിച്ച സ്ഥിതിക്ക്??

അങ്ങനെ പറഞ്ഞിരുന്നവര്‍ സംഘ പരിവാര്‍ സവര്‍ണ്ണ ഹിന്ദുത്വ ഫാസ്സിസ്ടുകള്‍ മാത്രമായിരുന്നല്ലോ?? അതുകൊണ്ട് നിഷ്പക്ഷര്‍ക്ക് എന്തെങ്കിലും വൈക്ലബ്യം?? ശിവ ശിവ..

chithrakaran:ചിത്രകാരന്‍ said...

ആ‍ വസ്തുവിന് വല്ല ആധാരോ, കടലാസോ,ഉണ്ടെങ്കില്‍ അതിന്റെ അവകാശികള്‍ക്ക് നല്‍കുക. അത്തരം ഉടമസ്താവകാശ രേഖകളൊന്നുമില്ലെങ്കില്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുക.

സര്‍ക്കാരിലേക്ക് കണ്ടു കെട്ടിയാല്‍പ്പോലും വസ്തുവിന്റെ വാച്ചുമാനെങ്കിലും അവിടെ ഒരു കലണ്ടര്‍ ചിത്രമെങ്കിലും വച്ച് ആരാധിക്കും. ദൈവാരാധന നല്ല കാര്യമല്ലേ, ആയിക്കോട്ടെ എന്ന് ഭംഗിയായി കുറിവരച്ച് ജാതിവാല്‍ പേരിനൊപ്പം ചേര്‍ത്ത് മൊടഞ്ഞുകെട്ടിവരുന്ന
അധികാരികളെല്ലാം പറയും ! ഒന്നു കൈകൂപ്പി തൊട്ടു നെറൂല്‍ വച്ചേ ആരും അകത്തേക്ക് കാലെടുത്തുവക്കു.
കാരണം ഇന്ത്യ ബ്രാഹ്മണ സവര്‍ണ്ണ സാംസ്ക്കാരികതയുടെ ഭരണത്തിനു കീഴിലുള്ള പ്രതീകാത്മക ജനാധിപത്യമുള്ള രാജ്യമാണ്.
ജനാധിപത്യത്തിലേക്ക് വളരെ ദൂരം നടക്കാനുള്ള രാജ്യം.
ഇന്ത്യയുടെ ബ്രാഹ്മണ്യസാംസ്ക്കാരികതയാണ് ആദ്യം മാറ്റേണ്ടത്. അതിന്റെ കുഴപ്പം കണ്ടെത്താനാകാതെ,അതു മാറ്റാതെ, എന്തു പുരോഗതി നേടിയിട്ടും കാര്യമില്ല. പൊട്ടിച്ചൂട്ട് കണ്ട് പുലരുവോളം നടന്നാലും പുറപ്പെട്ട സ്ഥലത്തുതന്നെ തിരിച്ചെത്തുന്നതുപോലെയാകും!

shaji.k said...

പച്ചരി വേടിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാര്‍ക്ക്‌ എന്ത് അമ്പലം എന്ത് പള്ളി,പക്ഷെ അവരില്‍ മുറിവുകള്‍ ഉണ്ടാക്കുകയാണല്ലോ ചിലരുടെ ലക്‌ഷ്യം.ഒരു മുറിവ് ഉണക്കാന്‍ മറ്റൊരു മുറിവ്. ഇപ്പോള്‍ കോടതി വിധിയുമായി, സത്യം പറഞ്ഞാല്‍ ചിത്രകാരന്‍ പറഞ്ഞ പോലെ ആ സ്ഥലം മുഴുവന്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമായിരുന്നു,അതിനുള്ള ഇചാശക്തി സര്‍ക്കാരിനുമില്ല കോടതിക്കും ഇല്ല. ഈ വിധി വന്ന ശേഷം നാട്ടില്‍ ഒരു കുഴപ്പവും ഉണ്ടായില്ല എന്നതില്‍ നിന്നും മനസ്സിലാക്കാം, എല്ലാവര്ക്കും ഇത് മടുത്തു,പിന്നെ ഏതു സമയവും മതം മതം എന്ന് ചിന്തിച്ചു നടക്കുന്നവര്‍ക്ക് ഈ കാര്യത്തില്‍ മടുപ്പുണ്ടാവില്ലല്ലോ.

ബുജികള്‍ക്ക് അവരുടെ പാണ്ഡിത്യം പ്രകടിപ്പിക്കാന്‍ ഒരു വിഷയം കിട്ടി,അവര്‍ എഴുതിയും ചര്ചിച്ചും സമാധാനം ഉണ്ടാക്കട്ടെ.

ചിന്തകന്‍ said...
This comment has been removed by the author.
ചിന്തകന്‍ said...

ഈ വിധി വന്ന ശേഷം നാട്ടില്‍ ഒരു കുഴപ്പവും ഉണ്ടായില്ല എന്നതില്‍ നിന്നും മനസ്സിലാക്കാം, എല്ലാവര്ക്കും ഇത് മടുത്തു,പിന്നെ ഏതു സമയവും മതം മതം എന്ന് ചിന്തിച്ചു നടക്കുന്നവര്‍ക്ക് ഈ കാര്യത്തില്‍ മടുപ്പുണ്ടാവില്ലല്ലോ.

ഷാജി ഖത്തർ
മടുത്തതല്ല . മറിച്ച് വിധി എതിരായാൽ മാനിക്കില്ല എന്ന് നേരെത്തെ പ്രഖ്യപിച്ച കൂട്ടർക്ക് അനുകൂലമായാണ് വിധി വന്നത്! എന്ത് വിധി വന്നാലും അത് മാനിക്കാമെന്ന് നേരെത്തെ പ്രഖ്യാപിച്ചവർക്കു എതിരും!! അത് കൊണ്ട് കാര്യങ്ങളൊക്കെ സമാധാനപൂർണ്ണമായി കലാശിച്ചു!!!

ഇതൊന്നും മനസ്സിലാക്കാനുള്ള ബുദ്ധി/യുക്തി ചില സവർണ്ണ വിരുദ്ധ വാദക്കാർക്കില്ലെങ്കിൽ നാം എന്താണ് മനസ്സിലാക്കേണ്ടത്....? അന്തരാളത്തിന്റെ അഗാതാ ഗർത്തങ്ങളുടെ അധികം അടിത്തട്ടിലല്ലാതെ തന്നെ സവർണ്ണതയുടെ മൂരാച്ചിത്തരവും, ജനാധിപത്യ വിരുദ്ധതയും ഇത്തരക്കാർക്കുള്ളിലും ഒളിച്ചിരിപ്പുണ്ട് എന്ന് തന്നെയല്ലേ :)

വായുജിത് said...

മറിച്ച് വിധി എതിരായാൽ മാനിക്കില്ല എന്ന് നേരെത്തെ പ്രഖ്യപിച്ച കൂട്ടർക്ക് .....

വിധി എതിരായാല്‍ മാനിക്കില്ല എന്ന് പറഞ്ഞുവോ, വിധിക്കടുത്ത ദിനങ്ങളില്‍ വിധി മാനിക്കും എന്നും എതിരായാല്‍ സുപ്രീം കോര്‍ട്ടില്‍ പോകുമെന്നുമല്ലേ ഉത്തരവാദപ്പെട്ടവര്‍ പറഞ്ഞത് .

നേരത്തെ വിശ്വാസക്കാര്യത്തില്‍ കോടതി എങനെ വിധിക്കും , നിയമനിര്‍മാണാം നടത്തണം എന്നൊക്കെ പറഞ്ഞിരുന്നു എന്നത് ശരിയാണ്.

അത് പണ്ടൊരു സുപ്രീം കോട്തി വിധിയെ മറികടക്കാന്‍ നിയമനിര്‍മാണം നടത്തിയതിന്റെ ചുവടു പിടിച്ചു പറഞ്ഞതാ‍ാണെന്നു കൂടി അറിയുക

അപ്പി ഹിപ്പി said...

സത്യാന്വേഷി
"പഴയ കാര്യങ്ങളെ എങ്ങനെയും മറന്നു കളയുകയല്ല സംസ്‌കാരവും പൈതൃകവുമുള്ള ഒരു ജനത ചെയ്യുന്നത്. പറ്റിയ തെറ്റിന് പരിഹാരം ചെയ്തുകൊണ്ടാകണം മുന്നോട്ടുള്ള നടപ്പ്"
സത്യാന്വേഷിടെ സംസ്കാരം നല്ലതാണെങ്കിൽ ആദ്യം പരിഹാരം ചെയ്യേണ്ഡതു താങൾ തന്നെയാണു.
സത്യാന്വേഷിടെ അപ്പൂപ്പന്മാർ പല രാജ്യങളിലായി പൊളിച്ച ആരാധനാലയങളുടെ കണക്കെടുതതു നോകൂ

കുണാപ്പന്‍ said...

കെ വേണു മാതൃഭൂമി വാരികയില്‍ എഴുതിയതില്‍ നിന്ന് നാലു പതിറ്റാണ്ടിലധികമായി മുസ്ലിങ്ങള്‍ ആരാധിച്ചിരുന്ന മസ്ജിദില്‍നിന്ന് അവര്‍ പുറത്താവുകയും ഹിന്ദുക്കള്‍ക്ക് അവിടെ രാമവിഗ്രഹത്തെ പൂജിക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. ഇതിന് കോടതികളും ഉദ്യോസ്ഥരും വഹിച്ച പക്ഷപാതപരമായ ,ഗൂഢാലോചനാപരമായ സമീപനം നമ്മുടെ മതേതര ജനാധിപത്യ വ്യവസ്ഥയുടെ ദുര്‍ബലാവസ്ഥയെയാണ് അനാവരണം ചെയ്തത്. ഹിന്ദുക്കള്‍ കോടതിയെ സമീപിച്ചപ്പോഴൊക്കെ ഉടനടി അനുകൂല തീര്‍പ്പുകളുണ്ടായപ്പോള്‍ ഈ അന്യായത്തിനെതിരെ മുസ്ലിങ്ങള്‍ നല്‍കിയ ഹര്‍ജികളെല്ലാം അവഗണിക്കപ്പെടുകയും മാറ്റിവയ്ക്കപ്പെടുകയുമായിരുന്നു

വായുജിത് said...

എം ജി എസ്സിന്റെ ലേഖനവും ഉണ്ട് ആ മാതൃഭൂമിയില്‍ . അത് കണ്ടു കാണില്ലായിരിക്കും

:)

humanbeing(body and soul) said...

രാമജന്‍മഭൂമിയും കൃഷ്ണജന്‍മഭൂമിയും പോലുള്ള കുറച്ചു ഹിന്ദുക്കലെങ്കിലും പാവനം എന്ന് കരുതുന്ന
പ്രദേശങ്ങള്‍ അവര്‍കു വിട്ടുകൊടുത്തു മുസ്ലിംകള്‍ക് പകരം അത്ര തന്നെ സ്ഥലം പള്ളി പണിയാന്‍ വേണ്ടി
കൊടുക്കുക. കാരണം മക്കയോ മദീനയോ പോലെ അത്ര പ്രാധാന്യം അവര്‍കു അയോധ്യ പോലുള്ള സ്തലത്തോട് ഉണ്ടാവില്ല. പള്ളിയും അംബലവും മുസ്ലിം ഹിന്ദു ഭക്തന്മാരുടെ സംഭാവന കൊണ്ട് നിര്‍മിക്കുക.