Monday, October 25, 2010

സുനിത കൃഷ്ണന്‍ എന്ന മഹതിബ്ലോഗര്‍ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ശിഥില ചിന്തകള്‍ എന്ന ബ്ലോഗില്‍ ജന്മം കൊണ്ട് മലയാളിയായ സുനിത കൃഷ്ണന്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകയെക്കുറിച്ച് നന്മ നിറഞ്ഞ അറിവു നല്‍കുന്ന ഒരു പോസ്റ്റുണ്ട്. എല്ലാ ബ്ലോഗര്‍മാരും അതു വായിച്ചിരിക്കേണ്ടതും, ബ്ലോഗറല്ലാത്ത ഇന്റെര്‍നെറ്റ് ഉപയോക്താക്കള്‍ക്കുപോലും ആ പോസ്റ്റ് ഫോര്‍വേഡ് ചെയ്ത് കൊടുക്കേണ്ടതുമാകുന്നു. സമൂഹത്തില നന്മയുടെ പ്രസരണത്തിനും, സാംസ്ക്കാരികമായ വളര്‍ച്ചക്കും കാരണമാകാന്‍ തക്കവിധം മഹനീയമായിരിക്കുന്നു സുനിത കൃഷ്ണന്റെ അനുഭവങ്ങളും പ്രവര്‍ത്തനങ്ങളും. പോസ്റ്റിലേക്കുള്ള ലിങ്ക് :
സുനിത കൃഷ്ണന്‍


ചിത്രകാരന്‍ അവിടെ എഴുതിയ കമന്റ്:
chithrakaran:ചിത്രകാരന്‍ said...
മഹനീയമായിരിക്കുന്നു ഈ പോസ്റ്റ്.എന്തുകൊണ്ടും അറിഞ്ഞിരിക്കേണ്ടതാണ് ...ജീവിക്കുന്ന ദൈവീകത എന്നോ മാനവീകതയുടെ ഔന്നിത്യമെന്നോ പറഞ്ഞാല്‍ പോലും ഒതുങ്ങാത്തതാണ് സുനിത കൃഷ്ണന്‍ എന്ന വ്യക്തിയുടെ മനുഷ്യത്വമാര്‍ന്ന മനസ്സ്. ആ വീഡിയോ ശ്രദ്ധിച്ചു കേട്ടപ്പോള്‍ ചിത്രകാരന്റെ കണ്ണു നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു. ഈ അറിവു പങ്കുവച്ചതിന് വളരെ നന്ദി സുകുമാരേട്ടന്‍.

9 comments:

chithrakaran:ചിത്രകാരന്‍ said...

സുനിത കൃഷ്ണന്റെ വീഡിയോയുടെ മഹത്വവും പ്രാധാന്യവും കണക്കിലെടുത്ത് ചിത്രകാരന്റെ മെയിന്‍ ബ്ലോഗിലും ഈ പോസ്റ്റ് ചേര്‍ക്കുന്നു.

ഒഴാക്കന്‍. said...

സുനിതയെ കുറിച്ച് നേരത്തെ തന്നെ കേട്ടിരുന്നു എങ്കിലും ഈ അറിവും ഗുണം ചെയ്തു

ഉരിയാടപയ്യന്‍ said...
This comment has been removed by the author.
ഉരിയാടപയ്യന്‍ said...

സുനിതെയെ കുറിച്ച നേരത്തെ അറിയാംമായിരുന്നു ഇപ്പോല്അടുത്ത് അവരുമായി ഒരു കൂടികാഴ്ച ഉണ്ടായിരുന്നു ടീവിയില്‍ .

മുകിൽ said...

എനിക്കറിയില്ലായിരുന്നു.
നന്ദി, ചിത്രകാരാ. വളരെ നന്ദി. ഈ ബ്ലോഗിന്റെ ധർമ്മം നിങ്ങൾ ഈ പോസ്റ്റിലൂടെ നന്നായി ചെയ്തിരിക്കുന്നു.

Anonymous said...

സുനിതാ കൃഷ്ണനെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞതിനു ബ്ലോഗറോട് നന്ദി പ്രകാശിപ്പിക്കുന്നു ! ദാരിദ്ര്യവും അപമാനവും മാത്രം കൈമുതലായി ഉണ്ടായി രുന്ന ഒരു പറ്റം സ്ത്രീകളേ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുകയും അവരെ ജീവിത വിജയത്തിന്റെ പാത ഒരിക്കി കൊടുക്കുകയും ചെയ്യുക എന്നത് സ്തുത്യര്‍ഹമായ സേവനമാണ് അവര്‍ ചെയ്തത് ... ആരെയും ഞെട്ടിക്കുന്ന ഒരു പക്ഷേ നമ്മുടെ പൊതു സമൂഹം അത്രയൊന്നും കേള്‍ക്കാനാഗ്രഹിക്കാത്ത സുനിതയുടെ വിഷയത്തിനു ഇത്രയും ആഴവും പരപ്പും ഉണ്ടന്നുള്ളത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് ...മാധവി കുട്ടി ഒരിക്കല്‍ പറഞ്ഞത് പോലെ ഒരു ഡറ്റൊളില്‍ കുളിച്ചാല്‍ കഴിയുന്ന മാനമേ ഇതില്‍ കല്പിക്കെണ്ടാതായിട്ടുള്ളു എന്ന് നമ്മുടെ സമൂഹം തിരിച്ചറിയണം ..സുനിതയുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ നമ്മളില്‍ അസ്വസ്ഥതയുടെ യുഗം സൃഷ്ടിക്കുന്നു ... അവരുടെ ഈ ഉദ്യമനത്തിനു എല്ലാ വിധ ആശംസകളും നേരുന്നു ..

ഷാരോണ്‍ said...

സുനിതാ മാഡത്തിന്റെ ഭര്‍ത്താവിനെ ചിലപ്പോള്‍ അറിയാമായിരിക്കും...

സംവിധായകന്‍...രാജേഷ് ടച്ച്റിവര്‍...."ഇന്‍ ദ നെയിം ഓഫ് ബുദ്ധ" ഒക്കെ ചെയ്ത....?
പ്രജ്വലക്ക്....ധീര മുന്നേറ്റത്തിന്...അഭിവാദ്യങ്ങള്‍...

<-----> said...

ഏവര്‍ക്കും എന്‍റെ അല്പം പുതിയ ബ്ലോഗിലേക്ക് സ്വാഗതം:-

വായിക്കൂ, പിന്തുടരൂ..

ഹിന്ദുവും ഇസ്ലാമും; ഒരു ചര്‍ച്ചയുടെ ബാക്കി

Blogreader said...

I have watched several videos in TED. But this kind first time. I am ashamed of my life being never able to do any this kind of work. If we all join together and do things like that it will be great for everyone rather than fighting for religion ,greedy for money and countless. Chithrakaran and Sri Sukumaran I salute you for bringing this video...
Let us also give away our mind and money to the under privilaged. Earn Money for one generation and rest give away...