Friday, November 5, 2010

പിയൂഷ് പാണ്ഡെ വരുന്നു !

കേരള അഡ്വെര്‍റ്റൈസിങ്ങ് ഏജന്‍സീസ് അസ്സോസിയേഷന്‍ ആഡ് ഫെസ്റ്റ് 2010 ( Kerala Advertising Agencies Association (K3A)Ad fest 2010 ) നവംബര്‍ 20, 21 തിയ്യതികളിലായി കൊച്ചിയില്‍ നടത്തപ്പെടുന്നു. കേരളത്തിലെ പരസ്യസ്ഥാപനങ്ങളുടെ ഉടമകളുടെ സംഘടനയായ കെ.ത്രി.എ.യുടെ രണ്ടുവര്‍ഷം കൂടുമ്പോഴുള്ള സകുടുംബ സമ്മേളനമാണ് ആഡ് ഫെസ്റ്റ്. ആഡ് ഫെസ്റ്റ് 2010ല്‍ ദക്ഷിണേഷ്യന്‍ രാജ്യകംബോളങ്ങളുടെ പടയോട്ടങ്ങള്‍ക്ക് തിരക്കഥയെഴുതി സംവിധാനവും വിതരണവും വരെ നിര്‍വ്വഹിക്കുന്ന പരസ്യ രംഗത്തെ അണിയറപ്രവര്‍ത്തകരുടെ മുടിചൂടാമന്നന്മാരെ കെ.ത്രി.എ.അതിഥികളായി കൊണ്ടുവരുന്നുണ്ട്.സര്‍വ്വശ്രീ.പിയൂഷ് പാണ്ഡെ,ബിജോ കുര്യന്‍, മീനാക്ഷി മദ്വാവാനി തുടങ്ങിയ പ്രമുഖരാണ് അറിവുകളും അനുഭവങ്ങളും പങ്കുവക്കാനായി നവമ്പര്‍ 20ന് കൊച്ചിയില്‍ എത്തിച്ചേരുന്നത്.
കൂടാതെ കേരളത്തിലെ പത്ര-ടീവി ചാനല്‍ ഉടമകളും,ടോപ്പ് എക്സിക്യൂട്ടീവുകളും, ടോപ്പ് ടെന്‍ വ്യവസായ-വാണിജ്യ പ്രമുഖരായി കെ.ത്രി.എ.തിരഞ്ഞെടുത്തിരിക്കുന്ന പ്രമുഖരും ഈ സംഗമത്തില്‍ പങ്കെടുക്കും.
2007ല്‍ തേക്കടിയില്‍ നടത്തപ്പെട്ട കഴിഞ്ഞ ആഡ് ഫെസ്റ്റില്‍ താഴെപ്പറയുന്ന വ്യവസായ വാണിജ്യ പ്രതിഭകളെ ടോപ്പ് ടെന്‍ അവാര്‍ഡു നല്‍കി കെ.ത്രി.എ. ആദരിച്ചിരുന്നു.
Mr.George., CMD, Geojith Securities Ltd.,
Mr.Gokulam Gopalan, CMD,Gokulam group.
Mr.Jacob M.C., CMD, Anna Kitex Group.
Mr.Joy Alukkas, CMD, Alukkaas Group.
Mr.Kochouseph Chittilappalli, CMD, v-Guard Group.
Mr.Kurian V.J.,Chairman,Spices Board.
Mr.Meeran M.E., CMD, Eastern Group Companies.
Mr.Pattabhiraman T.S.,CMD,Kalyan Silks.
Mr.Ramachandran M.P.,CMD.Jyothi Laboratories.
Mr.Yusuf Ali M>A., CMD, Emke Group.
ഈ വര്‍ഷത്തെ കെ.ത്രി.എ.ടോപ്പ് ടെന്‍ വാണിജ്യ-വ്യവസായ പ്രതിഭകള്‍ കൊച്ചി ഫെസ്റ്റില്‍ പ്രഖ്യാപിക്കപ്പെടും.

കെ.ത്രി.എ. ആഡ് ഫെസ്റ്റ് 2010 നടത്തപ്പെടുന്നത് കൊച്ചിയിലെ ഹോട്ടല്‍ റമദയിലാണ്.
ഇവന്റില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പേടുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്
കെ.ത്രി.എ.ഫെസ്റ്റ്
സംഘാടകരെ ബന്ധപ്പെടണം.
വിലാസം: Joseph Chavara,Chief Patron, K3A&General Convener,Adfest, Chavara Ad media,Kochi.Tel:0484-6500716,mob:09847057862,E-mail:chavaraadvertising@gmail.com
P.T.Abraham,President,K3A,Jelitta Publicity,Kottayam,
Tel:0481-2564075,mob:09447054075,Email:chief@jelitta.com
Dr.James Valappila, General Secretary,Valappila Communications,Thrissur,
Tel:0487-2421737,Mob: 09388257000,Email:creativetcr@valappila.in

പിയുഷ് പാണ്ഡെയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കുക
കെ.ത്രി.എ.യുമായി ബന്ധപ്പെട്ട ചിത്രകാരന്റെ പഴയൊരു പോസ്റ്റിലേക്കുള്ള ലിങ്ക്: പ്രകാശ് വര്മ്മ-മലയാളിക്ക് അഭിമാനിക്കാന്ഒരു പ്രതിഭ !

7 comments:

chithrakaran:ചിത്രകാരന്‍ said...

കേരള അഡ്വെര്‍റ്റൈസിങ്ങ് ഏജന്‍സീസ് അസ്സോസിയേഷന്‍ ആഡ് ഫെസ്റ്റ് 2010 ( Kerala Advertising Agencies Association (K3A)Ad fest 2010 ) നവംബര്‍ 20, 21 തിയ്യതികളിലായി കൊച്ചിയില്‍ നടത്തപ്പെടുന്നു.

SUNIL V S സുനിൽ വി എസ്‌ said...

അറിഞ്ഞിരുന്നു, നല്ല വാർത്ത.. K3A യിലെ തലതൊട്ടപ്പന്മാർ യാതൊരു ക്രീയേറ്റീവ് പാരമ്പര്യവും, സെൻസും, സെൻസിബിലിറ്റിയുമില്ലാത്ത എന്നാൽ റേറ്റിംഗിൽ മുൻ നിരയിൽ നിൽക്കുന്ന ഏജൻസികൾ തന്നെയാണ് ഇപ്പോഴുമെന്നറിയുന്നതിൽ സഹതാപം തോന്നുന്നു.

SUNIL V S സുനിൽ വി എസ്‌ said...

പിയൂഷ് പാണ്ഡെയുടെ വില കളയിക്കാതിരുന്നാൽ മതിയായിരുന്നു.

chithrakaran:ചിത്രകാരന്‍ said...

നല്ല മെറ്റലിന്റെ വില ആര്‍ക്കും കളയാനാകില്ല സുനില്‍. നമ്മുടെ അയ്യപ്പനെപ്പോലെയാണത്.
പിന്നെ, കെ.ത്രി.എ. ഇതുവരെ നടത്തിയ ഒരു പരിപാടിയും മോശമായിരുന്നില്ല.
ചാവറ ജോസഫും,അവറാച്ചനും(പി.ടി.എബ്രഹാം)നേതൃത്വത്തില്‍ ഉള്ളപ്പോള്‍ അത്തരം ചിന്തകള്‍ക്കേ സ്ഥാനമില്ല.കൂടെ ഉള്ള ആരും തന്നെ മോശക്കാരല്ല.ചിലര്‍ക്ക് ക്രിയേറ്റിവിറ്റി കുറയുമായിരിക്കും. പക്ഷേ, മറ്റു പല കഴിവുമുണ്ടെന്ന് കണ്ടെത്തുന്നു !!! വര്‍ഷത്തില്‍ നൂറു കോടിയിലേറെ രൂപയുടെ ടേണോവറുള്ള ക്രിയാത്മകത കുറഞ്ഞ ഏജന്‍സി ഉടമക്ക് എഴുപത്തയായിരമോ ഒന്നര ലക്ഷമോ മാസ ശംബളം നല്‍കി ക്രിയേറ്റീവ് ഡയറക്റ്റര്‍മാരെ വക്കാന്‍ വിഷമമുണ്ടാകില്ലല്ലോ.
ഉടമയുടെ ക്രിയാത്മകതയിലല്ല പ്രശ്നം. മൂല്യബോധത്തിലാണ്. 14% ഡിസ്ക്കൌണ്ട് ആര്‍ക്കും നല്‍കുന്ന നെറികേടിലും അതിന്റെ പിന്നിലെ ഒഴിച്ചുകൂടാനാകാത്ത കള്ളത്തരങ്ങളിലുമാണു പ്രശ്നം.ടേണോവര്‍ വര്‍ദ്ധനക്കായി മതവര്‍ഗ്ഗീയത ഉപയോഗപ്പെടുത്തുന്നതും
മൂല്യബോധത്തിന്റെ ശുദ്ധിയില്ലായ്മയുടെ ഭാഗം തന്നെ.പക്ഷേ, അതില്‍ സമൂഹം കൂടി കൂട്ടുപ്രതിയാണ്.

SUNIL V S സുനിൽ വി എസ്‌ said...

അതെ ചിത്രകാരാ, നല്ല മെറ്റലിന്റെ വില ആർക്കും കളയാനാവില്ല തന്നെ. K3A സംഘടിപ്പിച്ച പരിപാടികൾ മോശമായിരുന്നു എന്നല്ല ഞാൻ പറഞ്ഞത്‌, തരക്കേടില്ലാത്ത രീതിയിൽ അവരത്‌ ചെയ്യുന്നുമുണ്ട്. പിയൂഷ് പാണ്ഡെയെപ്പോലെയുള്ളവരെ ഉൾക്കൊള്ളാൻ പോലും കഴിയാനാവത്ത വിധം ചെറിയ ചിന്താധാരയുള്ളവർ സംഘടനയിലെ നേതൃത്വനിരയിൽ നിന്ന്‌ ഇടയ്ക്കെങ്കിലും വിട്ടു നിന്നിരുന്നെങ്കിലെത്ര നന്നായിയെന്ന്‌ ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. കുറച്ചെങ്കിലും യോഗ്യതയുള്ള സ്റ്റാർക്ക്, മുദ്ര പോലുള്ള ക്രീയേറ്റീവ് ഏജൻസികളിലെ ആരും തന്നെ വർഷാവർഷമുള്ള തെരെഞ്ഞെടുപ്പുകളിൽ നേതൃത്വസ്ഥാനം അലങ്കരിക്കാനിനി മുന്നോട്ടുവരാത്തതാണോ.. അതോ മാടമ്പികൾ വിട്ടു കൊടുക്കാത്തതോ..? യഥാർത്ഥത്തിൽ ടേണോവർ കൂടുതലുള്ള, യാതൊരു ക്രീയേറ്റീവ് ക്വാളിറ്റിയുമില്ലാത്ത മുൻനിര ബിസിനസ്സ് ഏജൻസികൾ ക്രീയേറ്റീവ്/ആർട്ട് ഡയറക്ടർമാർക്ക്‌ കൊടുക്കുന്ന സാലറി ഇപ്പോഴും എത്രയോ ചെറുതാണ്. എന്നാൽ വർഷാവർഷം കോടികളുടെ കണക്കുകളില്ലാത്ത, ക്രീയേറ്റീവായി മുന്നേറാൻ ശ്രമിക്കുന്ന ചില ഏജൻസികൾ‌ ആർട്ട്/ക്രീയേറ്റീവ് ടീമുകൾക്ക്‌ കൊടുക്കുന്ന ശമ്പളവും, ബഹുമാനവും, ആവിഷ്കാര സ്വാതന്ത്ര്യവും മേൽ‌പ്പറഞ്ഞ മാടമ്പി ഏജൻസികളിൽ നിന്നൊരുകാലത്തും പ്രതീക്ഷിക്കേണ്ടതുമില്ല. അവർ പിയൂഷ് പാണ്ഡെയെ വലിയ സംഭവമായി കാണുന്നതുപോലും‌ അദ്ദേഹത്തിന്റെ ക്രീയാത്മകത തിരിച്ചറിഞ്ഞിട്ടല്ല, ഇന്ന്‌ ജീവിച്ചിരിക്കുന്ന ഏറ്റവും പേരുള്ള പരസ്യകലാകാരൻ എന്ന തിരിച്ചറിവുള്ളതുകൊണ്ടുമാത്രമാണ്. കേരളത്തിൽ ചലഞ്ചിംഗായിട്ടുള്ള, നല്ല ചിന്താശേഷിയുള്ള ഏജൻസികൾ പിറവിയെടുക്കാൻ, ഒരു ബാംഗ്ലൂരെങ്കിലുമാകാൻ ഒരുപാടുകാലം കാത്തിരിക്കേണ്ടിവരും. അല്ലെങ്കിൽ ഒരു ഓ ആൻഡ് എമ്മോ, സാച്ചി ആൻഡ് സാച്ചിയോ, ഇംപാക്ട് ബീബിഡിഓ ഒക്കെ കേരളത്തിൽ ശാഖകൾ തുടങ്ങേണ്ടിവരും. ടേണോവര്‍ വര്‍ദ്ധനക്കായി മതവര്‍ഗ്ഗീയത മാത്രമല്ല മറ്റു പലതും നമ്മുടെ നാട്ടിലെ പേരുകേട്ട (?) ഏജൻസികൾ ചെയ്യുന്നതും ‘ജീവിക്കാൻ’ വേണ്ടിയാകും. ചുരുക്കിപ്പറഞ്ഞാൽ ഒരു പരസ്യകലാകാരന് രക്ഷപ്പെടണമെങ്കിൽ കേരളത്തിലെ ഇടുങ്ങിയ ചട്ടക്കൂടുകൾ ഭേദിച്ച് പുറത്തേയ്ക്ക്‌ ചാടേണ്ടിവരും, അപ്പൊ മാത്രമേ അവനർഹിക്കുന്ന ശമ്പളമോ, ബഹുമാനമോ, സ്വാതന്ത്ര്യമോ ലഭിക്കുകയുള്ളു. ശമ്പളത്തേക്കാളുപരി നല്ലൊരു പ്രൊഫൈൽ പോലും ഉണ്ടാക്കണമെങ്കിൽ ഇവിടം മറക്കുകയാണ് നല്ലത്‌.

...sijEEsh... said...

ആ പരിപാടിയില്‍ പങ്കെടുക്കണം എന്ന് വിചാരിച്ചതാണ്.
പക്ഷെ അന്ന് ഒഴിവാക്കാന്‍ കഴിയാത്ത ചില യാത്രകള്‍ ഉള്ളതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ല.
advertising ല്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്ന രീതിയില്‍ അതൊരു ചെറിയ നഷ്ടം തന്നെ ആവും.

പക്ഷെ, ചിത്രകാരന്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ വിശധമായ ഒരു പോസ്റ്റ്‌ ഇടണം എന്ന് അഭ്യര്തിക്കയാണ് .

...sijEEsh... said...

ഒരു പരസ്യകലാകാരന് രക്ഷപ്പെടണമെങ്കിൽ കേരളത്തിലെ ഇടുങ്ങിയ ചട്ടക്കൂടുകൾ ഭേദിച്ച് പുറത്തേയ്ക്ക്‌ ചാടേണ്ടിവരും, അപ്പൊ മാത്രമേ അവനർഹിക്കുന്ന ശമ്പളമോ, ബഹുമാനമോ, സ്വാതന്ത്ര്യമോ ലഭിക്കുകയുള്ളു. ശമ്പളത്തേക്കാളുപരി നല്ലൊരു പ്രൊഫൈൽ പോലും ഉണ്ടാക്കണമെങ്കിൽ ഇവിടം മറക്കുകയാണ് നല്ലത്‌.

സുനില്‍ ഈ പറഞ്ഞതിനോട് യോജിക്കുന്നു.
ബാങ്ങലൂരിലെ 80% പരസ്യ കമ്പനികളുടെയും ബുദ്ധി കേന്ദ്രം അഥവാ Ideas മലയാളി യുവാക്കളുടെതാണ്.