എന്‍ഡോസള്‍ഫാന്‍ ഗവണ്മെന്റ് !

എന്‍‌ഡോസള്‍ഫാനും,സുരക്ഷിതമല്ലാത്ത എല്ലാ കീടനാശിനികളും ഉല്‍പ്പാദനവും, വില്‍പ്പനയും, ഉപയോഗവും നിരോധിക്കാത്തതില്‍ ചിത്രകാരന്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഉപയോഗിക്കാവുന്ന സുരക്ഷിത കീടനാശിനികള്‍ പോലും അധുനിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് തൊഴിലാളികളുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കി ശാസ്ത്രീയമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, അതിനായി ബോധവല്‍ക്കരണം നടത്താനും ഗവണ്മെന്റ് മുന്നോട്ടുവരാത്ത പക്ഷം , നമ്മുടെ എന്‍‌ഡോസള്‍ഫാന്‍ ഗവണ്മെന്റുകള്‍ക്കെതിരെയും , കൊടിച്ചിപ്പട്ടികളായ രാഷ്ട്രീയക്കാര്‍ക്കും, തന്തയില്ലാത്ത സര്‍ക്കാര്‍ അധികാരികള്‍ക്കെതിരേയും ബഹുജന സമരങ്ങള്‍ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു.

Comments

എന്‍‌ഡോസള്‍ഫാനും,സുരക്ഷിതമല്ലാത്ത എല്ലാ കീടനാശിനികളും ഉല്‍പ്പാദനവും, വില്‍പ്പനയും, ഉപയോഗവും നിരോധിക്കാത്തതില്‍ ചിത്രകാരന്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ഞാന്‍ പൂര്‍ണ്ണമ്മായും ചിത്രകാരനോട് യോജിക്കുന്നു. തട്ടകത്തിന്റെയും എന്റെയും ഐക്യ ദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക.ഉല്‍പ്പാദനവും,വില്‍പ്പനയും, ഉപയോഗവും നിരോധിക്കാത്തതില്‍ തട്ടകവും പ്രതിഷേധം രേഖപ്പെടുത്തുന്നു.
faisu madeena said…
എന്‍‌ഡോസള്‍ഫാനും,സുരക്ഷിതമല്ലാത്ത എല്ലാ കീടനാശിനികളും ഉല്‍പ്പാദനവും, വില്‍പ്പനയും, ഉപയോഗവും നിരോധിക്കാത്തതില്‍ ചിത്രകാരന്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു.കൂടെ ഞാനും ...
“ഉപയോഗിക്കാവുന്ന സുരക്ഷിത കീടനാശിനികള്‍ പോലും അധുനിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് തൊഴിലാളികളുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കി ശാസ്ത്രീയമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, അതിനായി ബോധവല്‍ക്കരണം നടത്താനും ഗവണ്മെന്റ് മുന്നോട്ടുവരാത്ത പക്ഷം..”

അതെ ഇതാണ് യഥാര്‍ത്ഥത്തില്‍ നടപ്പാകേണ്ടത്....
മുകിൽ said…
നമ്മുടെ നാടിന്റെ നാണം കെട്ട അവസ്ഥയാണിത്.. യാതൊരു മാനുഷിക പരിഗണനയുമില്ലാത്ത വർഗ്ഗങ്ങൾ നുരച്ചു നടക്കുന്നതിന്റെ അനന്തരഫലം. ലജ്ജയാണു തോന്നുന്നത്.
"പൌരന്റെ ജീവനെ വിലമതിക്കാത്ത ഏതൊരു രാഷ്ട്രവും ഒരു സാമ്രാജ്യമാകുന്നു..."
നനവ് said…
കീടനാശിനികൾ ഇല്ലാത്ത ഒരു ലോകം.അതാകട്ടെ നമ്മുടെ മുദ്രാവാക്യം.വിഷം എത്ര നേരിയ അളവിലാണെങ്കിലും സുരക്ഷിതമല്ല...
theerchayayum endosulphan nirodhikkuka thanne venam....
ഞാനും പിന്തുണ പ്രഖ്യാപിച്ചു