Thursday, April 24, 2008

പ്രകാശ് വര്‍മ്മ-മലയാളിക്ക് അഭിമാനിക്കാന്‍ ഒരു പ്രതിഭ !

പ്രകാശ് വര്‍മ്മ ഡയോരമയില്‍ തന്റെ അനുഭവങ്ങളും,നിരീക്ഷണണ്‍ഗളും പങ്കുവക്കുന്നു.

ഇന്ത്യന്‍ ടിവി പരസ്യ രംഗത്തെ അതുല്യ പ്രതിഭ തന്നെയാണ് പ്രകാശ് വര്‍മ്മ. ദൃശ്യമാധ്യമത്തിലൂടെ ജനങ്ങളുടെ ഹൃദയത്തിലേക്ക് വഴികാണിക്കുന്ന ഈ ചെറുപ്പക്കാരന്‍ പ്രശസ്തിയുടേയും,അംഗീകാരത്തിന്റേയും ഉച്ചിയിലെത്തുന്നതിനുമുന്‍പ് അനുഭവിച്ചതും,മനസ്സിനെ പാകപ്പെടുത്താന്‍ ലഭിച്ചതുമായ സന്ദര്‍ഭങ്ങളെക്കുറിച്ച് നിഷ്ക്കളങ്കമായും,ആത്മാര്‍ത്ഥതയോടെയും സംസാരിച്ചപ്പോള്‍ , കേരളാ അഡ്വെര്‍റ്റൈസിംഗ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 19 ന് പാലാരിവട്ടത്തെ റിനൈസന്‍സ് കോണ്‍ഫറന്‍സ് ഹാളില്‍ സമ്മേളിച്ച കേരളത്തിലെ പരസ്യകലാരംഗം കാതുകൂര്‍പ്പിച്ചു കേട്ടു.അനുഭവങ്ങളും,നിരീക്ഷണങ്ങളും ഒരു പ്രതിഭയെ സംസ്ക്കരിച്ചെടുക്കുന്നതില്‍ എന്തുമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്നതിന്റെ ഉദാഹരണമാണ് പ്രകാശ് വര്‍മ്മ.ഒത്തുതീര്‍പ്പുകള്‍ക്കു വശംവദനാകാത്ത കരുത്തുറ്റ മനസ്സും,ആ മനസ്സിനെ കോട്ടയായി നിന്നുകൊണ്ടു പരിരക്ഷിക്കുന്ന പ്രകാശ് വര്‍മ്മയുടെ സഹദര്‍മ്മിണിയും,പ്രൊഡക്ഷന്‍ മാനേജറുമായ സ്നേഹ ഐപ്പ് വര്‍മ്മയുടെകൂടി വിജയകഥയാണ് പ്രകാശ് വര്‍മ്മ എന്ന പരസ്യചിത്രകാരന്‍.
മൊറോക്കോയിലെ അതിര്‍ത്തിയിലെ കംബിവേലിക്കിടയിലെ ഫ്രീ ലാന്‍ഡില്‍ വച്ച് പന്തുകളിക്കുന്ന കുട്ടികളുടെ എയര്‍ ടെല്‍ പരസ്യം,കഴിഞ്ഞ ജന്മത്തിലെ കാമുകിയെ തേടിവരുന്ന പഞ്ചാപി കുട്ടിയുടെ ഹാസ്യാത്മകമായ ഗ്രീന്‍ പ്ലയ് പരസ്യം,വൊഡാഫോണിന്റെ നായ്ക്കുട്ടി അനുഗമിക്കുന്ന പരസ്യം, വോള്‍ട്ടാസിന്റെ ഹൃദയത്തില്‍ തൊടുന്ന എ.സി.കുപ്പിയിലാക്കി കൊണ്ടുപോയി അച്ഛനു സമ്മാനിക്കുന്ന മകളുടെ നിഷ്ക്കളന്കത മുറ്റിയ പരസ്യം,ബജാജ് ബൈക്കിന്റെ അനിമേഷനിലൂടെ നിര്‍മ്മിക്കപ്പെടുന്ന അത്ഭുതകരമായ കണ്‍സെപ്റ്റ് .... എന്നിങ്ങനെ ഹൃദ്യമായ പരസ്യ ചിത്രങ്ങളുടെ നീണ്ട നിരതന്നെ പ്രകാശ് വര്‍മ്മയുടേതായുണ്ട്.ചിത്രകാരന് ക്ഷ്യ ബോധിച്ചു. ഒന്നൊഴിച്ച്...! പ്രകാശിന്റെ പേരിന്റെ പിന്നിലെ നാറുന്ന വര്‍മ്മ വാലൊഴിച്ച് !! (പരസ്യകലയില്‍ വാലുകള്‍ക്ക് വളരെയധികം പ്രസക്തിയുണ്ടെന്നറിയാഞ്ഞിട്ടല്ല, ബ്ലൊഗില്‍ വരുംബോള്‍ പരസ്യകലയെ പാടെ തള്ളിപ്പറഞ്ഞ് മനുഷ്യന്റെ ഭാഗത്ത് നില്‍ക്കുക എന്നൊരു നിലപാട് ചിത്രകാരന്‍ ആത്മ പരിശോധനയുടെ ഭാഗമായി എടുത്തതാണ്. അതില്‍ വെള്ളം ചേര്‍ക്കുക വയ്യ.)


സിംഹവും,സിംഹിനിയും.നിര്‍വ്വാണ ഫിലിംസിന്റെ ഡയറക്റ്റര്‍ പ്രകാശ് വര്‍മ്മയും,പ്രൊഡ്യൂസര്‍ സ്നേഹ ഐപ്പ് വര്‍മ്മയും.

പ്രകശ് വര്‍മ്മ ഡയോരമ ഉദ്ഘാടനം ചെയ്യുന്ന സിനിമാനടന്‍ ദിലീപ്,സമീപം ദിലീപിനെ വിളക്കുകൊളുത്താന്‍ പഠിപ്പിക്കുന്ന കെ.ത്രി.എ.ജനറല്‍ സെക്രട്ടറി ജൈംസ് വളപ്പില, ഏഷ്യാനെറ്റ് സുരേഷ്,പ്രസൂണ്‍,പ്രകാശ് വര്‍മ്മ,മുരളി,കെ ത്രി എ പ്രസിഡന്റ് പി.ടി.എബ്രഹാം എന്നിവര്‍.

2 comments:

SUNIL V S സുനിൽ വി എസ്‌ said...
This comment has been removed by the author.
കാവലാന്‍ said...

വര്‍മ്മപുരാണം കൊള്ളാം ചിത്രകാരാ,സിംഹവും സിംഹിയുമായതിനാല്‍ ഒരു വാലുള്ളത് അത്ര മോശമാണോ? പോസ്റ്റ് മൊത്തം വായിച്ചപ്പോള്‍ കരുതി ഞാന്‍ വല്ല വര്‍മ്മാലയത്തിലോ മറ്റോ ആണോ എത്തിപ്പെട്ടതെന്ന്.'ഐപ്പ് വര്‍മ്മ'യെയാണ് എനിക്ക് ഏറ്റവും ബോധിച്ചത്.(എരട്ട വാലുകാരണമാണെ)
:)

സുനിലേ, അഡ്വര്‍ട്ടൈസിങ്ങിന്റെ എബിസിഡി അറിയണോ നിലവിളക്കുകൊളുത്തലില്‍ വൈദഗ്ദ്യം നേടാന്‍? ഒന്നുമില്ലെങ്കിലും ടിയാന്‍ ഒരു 'വളപ്പില'യല്ലേ? പുലികിടന്നിടത്ത് പൂടയെങ്കിലും കാണാതിരിക്കുമോ?