Wednesday, November 18, 2009

ബ്രാഹ്മണ്യമെന്ന ഇന്ത്യന്‍ തമാശ !

നമ്മുടെ ആര്‍.എസ്സ് എസ്സിലും,മാവോയിസ്റ്റുകളിലും ഒരുപോലെ കുടികൊള്ളുന്ന ദാര്‍ശനിക സ്രോതസ്സ് ബ്രാഹ്മണ്യമാണെന്ന് സൂചിപ്പിക്കുന്ന ഒരു പോസ്റ്റ് "മാവോയിസ്റ്റുകള്‍ക്കും ഹിന്ദുത്വക്കും തമ്മിലെന്ത്" എന്ന തലക്കെട്ടോടെ ദില്ലി പോസ്റ്റ് എന്ന ബ്ലോഗില്‍ വായിച്ചു. തികച്ചും വ്യത്യസ്തവും വസ്തുനിഷ്ടവുമായ വീക്ഷണം. നമ്മുടെ സവര്‍ണ്ണ രാഷ്ട്രീയത്തിന്റെ വിവിധ മുഖങ്ങള്‍ മാത്രമാണ് മാവോയിസ്റ്റുകളായും,കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായും,കോണ്‍ഗ്രസ്സായും,എന്‍.ഡി.എഫ് ആയും,ലീഗായും,(ഒരു ബ്രാഹ്മണ്യനേതാവില്ലാത്തതിനാല്‍ പിളര്‍ന്നുകൊണ്ടിരിക്കുന്ന) കേരള കോണ്‍ഗ്രസ്സായും,ബി.ജെ.പിയായും,വിശ്വരൂപം ധരിച്ച് പ്രത്യക്ഷമായി നില്‍ക്കുന്നതെന്ന് കാണാനാകണമെങ്കില്‍ നമ്മുടെ കപട സമൂഹത്തിന്റെ ജാതി-മതസൌഹാര്‍ദ്ദ മുഖം മൂടി അഴിച്ചുവക്കുകയെങ്കിലും ചെയ്യേണ്ടതുണ്ട്. സത്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലത്തുതന്നെ ചര്‍ച്ചെചെയ്ത് പരിഹരിക്കപ്പെടേണ്ടിയിരുന്ന ജാതീയമായ സാമൂഹ്യ യാഥാര്‍ത്ഥ്യം ഇപ്പോഴെങ്കിലും ചര്‍ച്ചാവിഷയമാകുന്നു എന്നത് സമൂഹത്തിന്റെ സത്യാഭിമുഖ്യ പ്രതീക്ഷകള്‍ ഉണര്‍ത്തുന്നു.
ബ്രാഹ്മണ്യമെന്ന കുശിനിക്കാരന്‍ നിവേദിച്ചുണ്ടാക്കുന്ന പ്രസാദമേ ഇന്ത്യന്‍ സമൂഹം ഒരേപോലെ സ്വീകരിക്കു.അതൊരു ശീലമാണ്,ആചാരമാണ്. ക്ഷേത്രങ്ങളില്‍ നിന്നും ബ്രാഹ്മണ്യ ആചാര വിശ്വാസങ്ങളെ കുടിയൊഴിപ്പിക്കാതെ നമ്മുടെ സമൂഹത്തിന്റെ ബോണ്‍സായ് രൂപത്തില്‍ നിന്നും ശാപമോക്ഷം പ്രതീക്ഷിക്കാനാകില്ല. അതിനായി ജനങ്ങളുടെ തനതായ രാഷ്ട്രീയബൊഢം ശക്തിപ്പെടുകതന്നെ വേണം.
ദില്ലി പോസ്റ്റിലേക്കുള്ള ലിങ്ക് ഇവിടെ(ഞെക്കുക).ചിത്രകാരന്‍ ആ പോസ്റ്റിലെഴുതിയ കമന്റ് താഴെ സൂക്ഷിക്കുന്നു.

Blogger chithrakaran:ചിത്രകാരന്‍ said...

ഇതാണ് ഇന്ത്യന്‍ തമാശ !
ഇന്ത്യയിലെ എല്ലാ മനുഷ്യരും തങ്ങളുടെ പ്രപിതാമഹന്മാര്‍ വളഞ്ഞ വഴിക്കെങ്കിലും ബ്രാഹ്മണരായിരുന്നു എന്ന്
വിശ്വസിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവരാണ്.
കാരണം,ബ്രാഹ്മണ്യം മുന്നോട്ടുവച്ച ദുരഭിമാനത്തിന്റെ സ്വര്‍ഗ്ഗലോകം ആരാണ് കൊതിക്കാത്തത് ?!! സ‌മൃദ്ധിയുടേയും, ഐശ്വര്യത്തിന്റേയും, അധികാരത്തിന്റേയും, ഉയര്‍ന്ന വംശബോധത്തിന്റേയും, ദൈവീക സാന്നിദ്ധ്യത്തിന്റേയും ചരിത്രം കെട്ടുകഥകളാണെങ്കിലും പ്രചാരവും സാമൂഹ്യ സ്വീകാര്യതയും നേടിയിരിക്കയാല്‍ അതിന്റെ ഭാഗമായി ഒരു വേശ്യയായോ കൂട്ടിക്കൊടുപുകാരനായോ ജീവിക്കാന്‍പോലും ജനം കൊതിച്ചുപോകും. ഈ സത്യത്തിനുള്ള ഏറ്റവും സാന്ദ്രത കൂടിയ സാമൂഹ്യ പരിച്ഛേദ ദൃശ്യമാണ് നമ്മുടെ നായന്മാരുടെ വേശ്യചരിത്രം. ബ്രാഹ്മണ്യത്തിന്റെ ശത്രു പാളയത്തിലായിരുന്നിട്ടുകൂടി ... ബ്രാഹ്മണ ഹിന്ദുമതത്താല്‍ അസുരന്മാരെന്ന് ചാപ്പകുത്തി തലയറുക്കപ്പെട്ടിരുന്ന ദാരിക ഈഴവര്‍ ക്ഷേത്രപ്രവേശന വിളം‌ബരത്തിനുശേഷം നായരെക്കാള്‍ അടിമയായ ബ്രാഹ്മണ ദാസരായി ക്ഷേത്രങ്ങളിലെ നിത്യസന്ദര്‍ശകരായി മാറിയതും ബ്രാഹ്മണ്യത്തിന്റെ കള്ളക്കഥകള്‍ക്ക് ലഭിച്ച പ്രചാരവും സ്വീകാര്യതയും കാരണം തന്നെ.
നമ്മുടെ കൃസ്ത്യാനികളും,മുസ്ലീങ്ങളും വരെ ബ്രാഹ്മണ പൈതൃകത്തിന്റെ ദുരഭിമാന സുഖത്തിനായി “ചേംബിലെ കുടുംബ”കഥകളില്‍ ഗവേഷിച്ചുകൊണ്ടിരിക്കുന്നു !


പൊതുജനത്തിന് സ്വീകാര്യമായ എന്തുചെയ്യുന്നതിനും നേതൃത്വം നല്‍കാന്‍ പരംബര്യാവകാശമുള്ള ബ്രാഹ്മണന്‍ തന്നെ വേണം. ആറ്റുനോറ്റ് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടായപ്പോള്‍ അതിന്റെ സെക്രട്ടറി കസേലയിലിരിക്കാനും, മുഖ്യമന്ത്രി കസേരയില്‍ അധികാരത്തിന്റെ ആരംഭം കുറിക്കാനും ജന്മിത്വത്തിന്റേയും ഫ്യൂഡല്‍ പ്രഭുത്വത്തിന്റേയും ബ്രാഹ്മണ പൃഷ്ടം അന്വേഷിക്കേണ്ടി വരുന്നതും അതുകൊണ്ടുതന്നെ!

നേതാവ് ബ്രാഹ്മണനോ,ജാതിയില്‍ മൂത്തവനോ അല്ലാതിരുന്നാല്‍ താഴെയുള്ള നേതാക്കള്‍ അടങ്ങിയിരിക്കില്ലെന്ന് ഇന്ത്യയില്‍ രൂപീകരിക്കപ്പെടുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അറിയാം. അത് നമ്മുടെ സമൂഹത്തിന്റെ പരസ്യമായ മനശ്ശാസ്ത്ര രഹസ്യമാണ്.(തുടക്കത്തിലെ കൂംബടഞ്ഞുപോകുന്ന സംഘടനകളുടെ മുഖ്യ ദോഷവും ഇതാകാം.)മുസ്ലീം ലീഗില്‍ തങ്ങമ്മാര്‍ക്കുള്ള പ്രത്യേക സ്ഥാനവും ഇതിന്റെ ഭാഗം തന്നെ. ബ്രാഹ്മണ്യം ഭാരതത്തില്‍ വളര്‍ത്തിയെടുത്ത വേശ്യാമതത്തിന്റെ തന്തയില്ലായ്മയുടെ സംസ്ക്കാരം നമ്മെക്കൊണ്ട് അങ്ങനെമാത്രമേ ചിന്തിക്കാന്‍ അനുവദിക്കു. നമ്മള്‍ ഏതു മതക്കാരോ ജാതിക്കാരോ ആകട്ടെ നമ്മുടെ നന്മ ബോധം ബ്രാഹ്മണ്യവിരചിതമായ കള്ളക്കഥകളായ പുരാണേതിഹാസങ്ങളില്‍ നിന്നുമാണ് പൈതൃകം ആര്‍ജ്ജിക്കുന്നത്.
കുട്ടിക്കഥകളോ പൊട്ടന്‍ കഥകളോ ആയ ആ മാഹാത്മ്യങ്ങളെ പൈതൃകമായി കൊണ്ടാടുന്നവര്‍ക്ക് അവകാശപ്പെട്ട ദുരന്തം!!!

നക്സലുകളായാലും, മാവോയിസ്റ്റുകളായാലും
ശാസ്ത്രജ്ഞനായാലും ഹഹഹ...എന്തിന് നിരീശ്വരനും,യുക്തിവാദിയുമായാലും ബ്രാഹ്മണ്യത്തിന്റെ ഒന്നാമതാണെന്ന ബോധം നമ്മളില്‍ ആഴത്തില്‍ വേരുന്നിയിരിക്കുന്നു. നമ്മുടെ നല്ല ചിന്തകളേയും, പ്രവര്‍ത്തികളേയും,
പുരോഗതിയേയും ഈ നാശത്തിന്റെ വര്‍ഗ്ഗീയ സ്രോതസ്സായ ബ്രാഹ്മണ്യം ഒന്നാം കാല്‍‌വെപ്പില്‍ തന്നെ ദിശ തെറ്റിച്ചിരിക്കും...!!!

നമ്മുടെ സാമൂഹ്യ ജീര്‍ണ്ണതയുടെ വേരന്വേഷിക്കുന്നവര്‍ സ്വാര്‍ത്ഥതയാല്‍ വിട്ടുപോകുന്ന യാഥാര്‍ത്ഥ്യത്തെ ചെറുതായെങ്കിലും
തിരിച്ചറിയാന്‍ ഈ പോസ്റ്റ് ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു. ലേഖനം പരിഭാഷപ്പെടുത്തി പോസ്റ്റ് ചെയ്തതിന് ചിത്രകാരന്‍ നന്ദി പറയുന്നു.

November 18, 2009 4:55 AM

22 comments:

nandana said...

അങ്ങനെ ബ്രാഹ്മണ്യത്തെ പഴിചാരാമോ ?
സൃഷ്ടിപ്പില്‍ ..അതായത് ബുദ്ധിയുടെ കാര്യത്തില്‍ ഇത്തിരി കൂടുതല്‍ ഉണ്ടായതാണ് താങ്കള്‍ പറഞ്ഞതിനൊക്കെ കാരണം (എല്ലാത്തിലും മുന്നില്‍ വരുന്നത് ) ബുദ്ധി കൂടുതലുള്ളവര്‍ കുറവുള്ളവരെ അടിമകള്‍ ആക്കുന്നു , പ്രകൃതിയില്‍ ഒരുപാട് ഉദാഹരണങ്ങള്‍ കാണാം '
പൂര്‍ണ ജനാധിപത്യം വരുമ്പോള്‍ എല്ലാം മാറിക്കൊള്ളും ..അതിനു നാം ഇനിയും ഒരുപാട് കാത്തിരിക്കണം ..അപ്പോഴേക്കും പണാധിപത്യം നമ്മെ പിടികൂടിയിരിക്കും
നന്‍മകള്‍ നേരുന്നു
നന്ദന

Joker said...

////ചിത്രകാരന്റെ അറിവില്‍ ഹിന്ദു മതം/ഹിന്ദു വര്‍ഗ്ഗീയത എന്നത് ഇന്ത്യയിലെ ബ്രാഹ്മണവര്‍ഗ്ഗതാല്‍പ്പര്യങ്ങളുടെ സംരക്ഷകരായ വളരെ ന്യൂനപക്ഷമായ സവര്‍ണ്ണര്‍ മാത്രമാണ്. അതല്ലാതുള്ള ഭൂരിപക്ഷ ജനത ഒരു വര്‍ഗ്ഗീയതയേയും ഇഷ്ടപ്പെടുന്നവരല്ല. അതുകൊണ്ടാണല്ലൊ നാം മതനിരപേക്ഷ രാജ്യമായി നിലനില്‍ക്കുന്നത്. ഈ മത നിരപേക്ഷതക്ക് ഭീഷണിയായി ഒരേയൊരു മതമേ നമ്മുടെ നാട്ടില്‍ കമ്മ്യൂണിസ്റ്റപ്പപോലെ പടര്‍ന്നു പിടിച്ച് വളരുന്നുള്ളു. ഇസ്ലാം മതം ////////

ചിത്രകാരാ ചിത്രകാരന്റെ വരികള്‍ കടമെട്റ്റുത്തു പറയുകയാണെങ്കില്‍ എന്തിനീ ബ്രാഹ്മണ വിരോധം.വെറും ന്യൂന പക്ഷമായ ബ്രാഹ്മണര്‍ എവിടെയെങ്കിലും ശാന്തിപ്പണി ചെയ്ത് ജീവിച്ച് പൊയ്കൊള്ളും. മത നിരപേക്ഷതക്കും, ജാതി വ്യവസ്ഥക്കും എല്ലാം വിലങ്ങുതടി ഇസ്ലാമും മറ്റ് മതങ്ങളുമാണ്. അല്ലാതെ ബ്രാഹ്മണ്യമല്ല.

ബ്രാഹമണരില്ലാതെ എന്ത് ഹിന്ദുമതം എന്റെ ചിത്രകാരാ. ഹിന്ദുവിനെ തൊഴാനും, മന്ത്രം ജപിക്കാനും , ചത്താല്‍ കത്തിക്കാനും , കുഴിച്ചിടാനും, കുറി തൊടാനും, പേരിടാനും, വസ്ത്രം ധരിക്കാനും,മിണ്ടാനും, തീണ്ടാനും, ദൈവത്തെ പരിചയപ്പെടുത്തിയതും ഒക്കെ ബ്രാഹമണനല്ലേ ചിത്രകാരാ.

ചന്ദനക്കുറിയും , നെറ്റിയില്‍ നീളെയുള്ള കുറിയും , പൂണൂലും ഒന്നും ഇല്ലെങ്കില്‍ ഹിന്ദു എവിടെ ? എവിടെ ഹിന്ദുവിന്റെ സ്വത്വം.

ചിത്രകാരാ ബ്രാഹമണനെ കുറ്റം പറയുന്നതിന് മുമ്പായി പേരും ഊരും നാട്ടാചാരങ്ങളും ഒക്കെ മാറ്റേണ്ടി വരും. അതിനു പറ്റുമോ ? ശേഷം മതിയാകും ഈ ബ്രാഹ്മണനെതിരെയുള്ള പുലയാട്ട് വിളീ.

അരുണ്‍ said...

ജോക്കറേ

ചന്ദനക്കുറിയും , നെറ്റിയില്‍ നീളെയുള്ള കുറിയും , പൂണൂലും ഒന്നും ഇല്ലെങ്കില്‍ ഹിന്ദു എവിടെ ? എവിടെ ഹിന്ദുവിന്റെ സ്വത്വം.

മാലയിട്ട ഒരയ്യപ്പന് ഈ പറഞ്ഞ ലക്ഷണങ്ങള്‍ ഒന്നുമില്ലല്ലോ. എന്നിട്ടും അയാള്‍ ഹിന്ദുവാണെന്ന് താങ്കള്‍ സമ്മതിക്കും.

മലയാളത്തിലെ ഹിന്ദു ആചാരങ്ങള്‍ പകുതിയിലധികം അബ്രാഹ്മണമാണ്.
അതിനെ ബ്രാഹ്മണീകരിക്കാനുള്ള ഒരു ബ്രാഹ്മണജിഹാദ് എത്രയോകാലമായി ഇവിടെ നടക്കുന്നു

പിന്നെ ചിത്രക്കാരാ
ബ്രാഹ്മണരും അവരുടെതാ‍യ സംഭാവനകള്‍ നമുക്കു തന്നിട്ടുണ്ട്. വട്ടെഴുത്തു മുതല്‍ പലതും
കവിതയില്‍, ചിത്രകലയില്‍ ഒക്കെ അവരുടേതായ ഒരു രുചി അവര്‍ വളര്‍ത്തിയേടുത്തു.

ബ്രാഹ്മണര്‍ മാത്രമേ ഉള്ളെങ്കില്‍ എന്നപോലെ അപകടകരമാണ് ബ്രാഹ്മണരേ ഇല്ലയിരുന്നെങ്കില്‍ എന്ന ആ ആശയും

കാരണം പ്രകൃതി വൈവിധ്യത്തിനാണ് പ്രധാന്യന്‍ നല്‍കുന്നത്.

Joker said...

മലയാളത്തിലെ ഹിന്ദു ആചാരങ്ങള്‍ പകുതിയിലധികം അബ്രാഹ്മണമാണ്.
അതിനെ ബ്രാഹ്മണീകരിക്കാനുള്ള ഒരു ബ്രാഹ്മണജിഹാദ് എത്രയോകാലമായി ഇവിടെ നടക്കുന്നു
================================
അരുണ്‍ ഒന്നു വിശദീകരിക്കാമോ ? മനസ്സിലായില്ല.ബ്രാഹ്മണ ജിഹാദ് എന്നാല്‍ ലൌ ഇഹാദ് പോലെ വല്ലതുമാണോ ? :)

ഹിന്ദു ദൈവമായ മഹാ വിഷ്ണ്‍ഊവിന്റെ മോഹിനി അവതാരത്തിനും ശിവനും ഉണ്ടായ മകനായ ധര്‍മ ശാസ്താവിനെ (അയ്യപ്പനെ), ആല്ലെങ്കില്‍ മണി കണ്‍ഠനെ കാണാന്‍ പോകുന്നത്. അവര്‍ ഹിന്ദുക്കളല്ലെന്ന് എങ്ങനെ പറയാന്‍ കഴിയും.(ബുദ്ധനെ അയ്യപ്പനാക്കിയ കഥ പലരും വേറേ പറയുന്നുണ്ട് )

കേരളത്തിലെ ഹൈന്ദവാചാരങ്ങള്‍ ബ്രാഹ്മണികമാണോ അബ്രാഹ്മണികമാണോ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ മാസങ്ങള്‍ കൊണ്ട് അവസാനിക്കില്ല.

ഓടോ : താങ്കള്‍ക്ക് താങ്കളുടെ വിശ്വാസം, പക്ഷെ സ്വയം‍ ഹിന്ദുവാണെന്ന് പറയാനുള്ള ആര്‍ജ്ജവം അത് കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഹിന്ദുവിന്റേതെല്ലാം സാമാന്യവല്‍ക്കരിക്കുകയും മറ്റെല്ലാം വൈദേശിക വല്‍ക്കരിക്കുകയും ചെയ്യുമ്പോഴാണ് അപകടം പതിയിരിക്കുന്നത്. കാരണം ഒന്നും ഒരിടത്തും ഉണ്ടാകുന്നില്ല എല്ലാം പരസ്പര കൊടുക്കല്‍ വാങ്ങലിലൂടെ ഒരിടത്ത് നിന്ന് വന്നും പോയും കൊണ്ടിരിക്കുകയാണ്.

ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈഷ്യര്‍, ശൂദ്രര്‍ എന്നിങ്ങനെയാണല്ലൊ ജാതി ശ്രേണി‍. പിന്നെ ബ്രാഹ്മണനില്ലാതെ ഹിന്ദുമതമെങ്ങനെ നില നില്‍ക്കും സുഹ്യത്തെ , ഉപ ജാതികള്‍ പിന്നെയും.

പിന്നെ അരുണ്‍ ഇതിലൊന്നും വിശ്വസിക്കുന്നില്ലെങ്കില്‍, ചിത്രകാരന്‍ പറാഞ്ഞ പോലെ അരുണ്‍ ബ്രാഹ്മണിക് ഹിന്ദുവല്ല എന്ന് സമ്മതിക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ബ്രാഹ്മണന്റെ അടിമകളല്ലാത്ത ഹിന്ദുവും അടിമകളായ ഹിന്ദുവും വരും. ഇതില്‍ ഏതിലാണ് നമ്മള്‍ വരിക എന്നാലോചിക്കുക.

ദളിതുകള്‍ ഹിന്ദുവാണെന്ന് പറയാനെ തയ്യറാകുന്നില്ല. സമയമുണ്ടെങ്കില്‍ ഗൂഗിളില്‍ ഹിന്ദു എന്ന് ഒന്ന് സെര്‍ച്ച് ചെയ്ത് നോക്കുക. ബ്രാഹമണനും ഹിന്ദുവും തമ്മിലെന്ത് ബന്ധം എന്നും മനസ്സിലാക്കുക. അത്രയേ പറയാനുള്ളൂ‍.

ബിജു ചന്ദ്രന്‍ said...

" ബ്രാഹ്മണര്‍ മാത്രമേ ഉള്ളെങ്കില്‍ എന്നപോലെ അപകടകരമാണ് ബ്രാഹ്മണരേ ഇല്ലയിരുന്നെങ്കില്‍ എന്ന ആ ആശയും"
ചിത്രകാരന്റെ ലേഖനങ്ങളില്‍ ബ്രാഹ്മണരെ അല്ല ബ്രാഹ്മണ്യത്തെയാണ് ഫോക്കസ് ചെയ്യുന്നത്. വട്ടെഴുത്തും മറ്റും ബുദ്ധമതത്തിന്റെ സംഭാവനയല്ലേ?

"ബുദ്ധനെ അയ്യപ്പനാക്കിയ കഥ പലരും വേറേ പറയുന്നുണ്ട്" _ ബുദ്ധനെ അയ്യപ്പനാക്കിയത് കഥയല്ല സോദരാ, ചരിത്രമാണ്. ശബരിമലയിലുള്ളത് ബുദ്ധനാണ്, അയ്യപ്പനല്ല എന്നതിന് എത്ര തെളിവ് വേണമെങ്കിലും ഹാജരാക്കാന്‍ കഴിയും. അതെ സമയം ഹരിഹര പുത്ര കഥയ്ക്ക്‌ എന്ത് തെളിവുണ്ട്? ഏതോ കുബുദ്ധിയുടെ തലയില്‍ ഒരു നിമിഷം കൊണ്ട് വിരിഞ്ഞഭാവന.

ബിജു ചന്ദ്രന്‍ said...

നന്ദന ചേച്ചി പറഞ്ഞത് കാര്യം ! (പണ്ട് ഹിറ്റ്‌ലര്‍ പറഞ്ഞ കാര്യം തന്നെ)

p said...

Please note these blogs...http://katathinna.blogspot.com/2009/11/3.htmlwww.samoohyam.blogspot.com

ജിപ്സന്‍ ജേക്കബ് said...

പഴശ്ശിരാജയില്‍ ജാതി അപ്രത്യക്ഷമായതിനെക്കുറിച്ച് ചെറിയൊരു ലേഖനം ഞാന്‍ ഇവിടെ ഇട്ടിട്ടുണ്ട്. വായിക്കുമല്ലോ?

അരുണ്‍ said...

@ biju

ബ്രാഹ്മണ്യം എന്ന ആശയവും ലോകത്ത് വേണം.
അതും ഒരു സൌന്ദര്യശാസ്ത്രമാണല്ലോ

അരുണ്‍ said...
This comment has been removed by the author.
agp said...

നായന്മാര്‍ ബ്രാഹ്മ്നരക്ക് വേശ്യ പണി ചെയ്തു എന്ന് എഴുതിയിരിക്കുന്നല്ലോ
താങ്കളുടെ പൂര്‍വികര്‍ നീഗ്രോ കള്‍ക്ക്
ആയിരുന്നോ ആ പണി ചെയ്തിരുന്നത്

അരുണ്‍ said...

@ joker
1,
Joker said...
ബ്രാഹമണരില്ലാതെ എന്ത് ഹിന്ദുമതം ഹിന്ദുവിനെ തൊഴാനും, മന്ത്രം ജപിക്കാനും , ചത്താല്‍ കത്തിക്കാനും , കുഴിച്ചിടാനും, കുറി തൊടാനും, പേരിടാനും, വസ്ത്രം ധരിക്കാനും,മിണ്ടാനും, തീണ്ടാനും, ദൈവത്തെ പരിചയപ്പെടുത്തിയതും ഒക്കെ ബ്രാഹമണനല്ലേ

ശുദ്ധ അസംബന്ധമാണ് നിങ്ങളീ പറഞ്ഞത്.
ഏഴാം നൂറ്റാണ്ടില്‍ നമ്പൂരിമാര്‍ കേരളത്തില്‍ എത്തുന്നതിനു മുമ്പെ ആരും ഹിന്ദുക്കള്‍ (ദ്രാവിഡര്‍) തുണിയുടുത്തിരുന്നില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്?
അവര്‍ക്ക് പേരും ഉണ്ടായിരുന്നില്ലേ
നിങ്ങള്‍ സമയം കിട്ടിയാല്‍ അകനാനൂറ് , കുറും തൊക കലിത്തൊക എന്നിവ് ഒന്ന് മറിച്ചുനോക്കുക

അരുണ്‍ said...

@ Joker

നമ്മുടെ നാട്ടിലെ പഴയ ദൈവങ്ങളെയും കാരണവന്മാറെയും ഒക്കെ ശിവന്റെയും വിഷ്ണുവിന്റെയും അവതാരങ്ങളും ബന്ധുക്കളും ഒക്കെ ആക്കി കഥയൂണ്ടാക്കുന്നതിനെയാണ് ഞാന്‍ ബ്രാഹ്മണജിഹാദ് എന്ന് വിളിച്ചത്

മലയാളികളുടെ പഴയ നായാട്ട് ദൈവങ്ങളായ വേട്ടയ്ക്കൊരുമകനെ കിരാതമൂര്‍തി എന്നും കിരാതസൂനു എന്നും ഒക്കെ ശിവനായും ശിവപുത്രനായും മാറ്റുന്നത് ഉദാഹരണം

ശിവന് ഇങ്നനെ ഒരു മകനുണ്ടെന്നത് മറുനാട്ടുകാര്‍ക്ക് അറിയുകയേയില്ല

മറ്റൊരു ഉദാഹരണമാണ് കുട്ടിച്ചാത്തന്‍
വിഷ്ണുമായയുടെ മകനാക്കി നമ്പൂരിമാര്‍ കുട്ടിച്ചാത്തനെ വശത്താക്കി

അരുണ്‍ said...

അയ്യപ്പന്റെ കാര്യം ഞാന്‍ മാറ്റിവെച്ചത് മന:പൂര്‍വമാണ്. ശിവന്റെയും വിഷ്ണുമായയുടെയും മകനായി പുരാണങ്ങളില്‍ ഉള്ളത് ശാസ്താവാണ്.

അത് ഒരിക്കലും അയ്യപ്പനല്ല.
വേട്ടേക്കര(വേട്ടയ്ക്കൊരുമകന്‍)നേക്കള്‍ ശക്തനായ അയ്യപ്പനെ തങ്ങള്‍ക്കും അറിയുമെന്ന് ദ്രാവിദരെ ബോധ്യപ്പെടുത്താന്‍ നമ്പൂരിമാര്‍ ശാസ്താവാണ് അയ്യപ്പന്‍ എന്ന് സ്ഥാപിക്കുകയാണുണ്ടായത്

പാലാഴിമഥനസമയത്ത് ജനിച്ച ശാസ്താവിനെ ഏഴാം നൂറ്റാണ്ടിനു ശേഷം ഉണ്ടായ പന്തളം രാജവംശത്തിലെ രാജാവിനു കൊടുക്കാന്‍ വേണ്ടി വിഷ്ണുമായ പ്രസവിക്കാതെ കൊണ്ടുനടക്കുകയായിരുന്നെന്നോ ?

വീരാസനത്തിലും പുലിപ്പുറത്തും ആനപ്പുറത്തും ഒക്കെ കാണപ്പെടുന്ന വീരാധിവീരനായ മലയാളിദൈവമാണ് ശാസ്താവ്.

അരുണ്‍ said...

ചാതുര്‍വര്‍ണ്യം അടിസ്ഥാനമാക്കിയുള്ള ജാതിശ്രേണി കേരളത്തിന്റേതല്ല
ക്ഷത്രിയരും വൈശ്യരും കേരളത്തിലില്ല
തൊട്ട് താഴെയുള്ള എല്ലാ ജാതിക്കാരെയും ശൂദ്രനാക്കി നമ്പൂരി നിശ്ചയിക്കുകയും ചെയ്തു.

നായാടി മുതല്‍ നമ്പൂരി വരെയാണ് കേരളത്തിലെ ഹിന്ദുക്കളുടെ ജാതിശ്രേണി.

അരുണ്‍ said...
This comment has been removed by the author.
Joker said...

അരുണ്‍..

ഇന്ന് കാണുന്ന ഹൈന്ദവാചാരങ്ങളെ കുറിച്ചാണ് ഞാന്‍ പറഞ്ഞത് ,ദ്രവീഡിയന്‍ ആചാരങ്ങളെ ആരൊക്കെയാണ് ഹൈജാക്ക് ചെയ്തത് എന്നടിത്താണ് വിഷയം കിടക്കുന്നത്.

അരുണ്‍ പറഞ്ഞതിലും കാര്യമുണ്ട്. നന്ദി

പാട്ടോളി, Paattoli said...

ചെങ്ങാതിമാരേ,
മെച്ചമായതെന്തിനേയും ബ്രഹ്മണ്യത്തിന്റെ മൂടുപടമണിയിക്കുക എന്നതു ഒരു പരമ്പരാഗത ശൈലിയാണ്. ഉത്തമ ഉദാഹരണമാണ് പറയി പെറ്റ പന്തിരുകുലം. ബീജം ബ്രാഹ്മണന്റേതാണെന്നു വരുത്താനുള്ള കുത്സിതശ്രമം!! ഇതിന്റെ ഹാങ്ങോവർ നമ്മുടെ ഇതര മതസ്ഥർക്കും ഉണ്ട് എന്നേ ചിത്രകാരൻ ഉദ്ദേശിചുള്ളൂ.
നന്ദന പറഞ്ഞപോലെ ബുദ്ധി കൂടുതലുള്ളവര്‍ കുറവുള്ളവരെ അടിമകള്‍ ആക്കുന്നു. പക്ഷേ ഇവിടെ വിദ്യാഭ്യാസം നിഷേധിച്ച് ബുദ്ധിയെ അടിച്ചമർത്തുക എന്ന ബുദ്ധിപരമായ സമീപനം വിജയം കാണുകയായിരിന്നു!
അതാണു ചെവിയിൽ ഈയം ഒഴിക്കണം എന്ന തത്ത്വശസ്ത്രം വ്യക്തമാക്കുന്നത്...

malayali said...

പൊതുജനത്തിന് സ്വീകാര്യമായ എന്തുചെയ്യുന്നതിനും നേതൃത്വം നല്‍കാന്‍ പരംബര്യാവകാശമുള്ള ബ്രാഹ്മണന്‍ തന്നെ വേണം. ആറ്റുനോറ്റ് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടായപ്പോള്‍ അതിന്റെ സെക്രട്ടറി കസേലയിലിരിക്കാനും, മുഖ്യമന്ത്രി കസേരയില്‍ അധികാരത്തിന്റെ ആരംഭം കുറിക്കാനും ജന്മിത്വത്തിന്റേയും ഫ്യൂഡല്‍ പ്രഭുത്വത്തിന്റേയും ബ്രാഹ്മണ പൃഷ്ടം അന്വേഷിക്കേണ്ടി വരുന്നതും അതുകൊണ്ടുതന്നെ!
-----------------------------------
എല്ലാ ഉയര്‍ന്ന ജാതിയിലെയും കൊള്ളരുതായ്മകള്‍ക്കെതിരെ സബ്ദമുയര്‍ത്തിയത് ആ ജാതിയിലുള്ളവര്‍ തന്നെയായിരുന്നെന്നത് വിസ്മരിച്ചുകൂടാനാവാത്ത നഗ്ന സത്യം!! അവരുടെ പിന്തുണയോ നേതൃത്വമോ ആണു ജാതീയമായ വൃത്തികേടുകള്‍ ഇല്ലായ്മ ചെയ്യുവാനും പ്രസ്ഥാനങ്ങള്‍ കെട്ടിപടുക്കുവാനും സഹായകമായത്......
eg : രാജാറാം മോഹന്‍ റോയ്, ചട്ടമ്പിസ്വാമികള്‍, മന്നത്തു പത്മനാഭന്‍,ചങ്ങനാശേരി പരമേശ്വരന്‍ പിള്ള, വി.ടി. ഭട്ടതിരിപ്പാട്, മുല്ലമംഗലത്തുമനക്കല്‍ എം.രാമന്‍ ഭട്ടതിരിപ്പാട്, എം.പി. ഭട്ടതിരിപ്പാട്, മുത്തിരിങ്ങോട്ട് ഭവത്രാതന്‍ നമ്പൂതിരിപ്പാട്,കുമാരമംഗലത്ത് കുട്ടന്‍ നമ്പൂതിരി,etc ഇതുപോലെ ഇ.എം.എസും

Samoothiri said...

“ഗുണാം‌ സര്‍‌വത്ര പൂജ്യന്തേ
പിതൃവം‌ശോ നിരര്‍ത്ഥക“

ഒരുവനിലെ ഗുണമാണ് മാനിക്കപ്പെടേണ്ടത്, അവന്റെ പൈതൃകമല്ല എന്ന ഈ ശ്ലോകം‌ മഹാഭാരതത്തിലെയാണ്. വസുദേവപുത്രനായ കൃഷ്ണനെ പൂജിക്കുന്നവര്‍‌ വസുദേവരെ പൂജിക്കാറില്ല. മഹാഭാരതം‌ എഴുതിയ വേദവ്യാസനെ പുകഴ്ത്തുന്നവര്‍‌ അദ്ദേഹത്തിന്റെ അച്ഛനായ പരാശര മഹര്‍‌ഷിയെ സ്‌മരിക്കാറില്ല.
ഇവിടെ വായിക്കു

Kishore said...

പ്രിയ ചിത്രകാരന്‍,
ഞാന്‍ താങ്കളുടെ ബ്ലോഗിലെ പോസ്റ്റുകളെല്ലാം വായിച്ചു തീര്‍ന്നിട്ടില്ല . പക്ഷെ ഞാന്‍ വായിച്ചിട്ടുള്ള ബ്ലോഗുകളില്‍ നിന്നും വ്യത്യസ്തമായി സീരിയസ് ആയ കാര്യങ്ങള്‍ ചര്‍ച്ച ചെയുന്ന ഒരു ബ്ലോഗ്‌ എന്ന നിലയില്‍ ഇവിടെ എനിക്ക് ഒരു അഭിപ്രായം പറയുവാനുണ്ട് . നമ്മുടെ ഒരു നല്ല ശതമാനത്തോളം ബ്ലോഗുഗള്‍ എല്ലാം തന്നെ സമൂഹത്തിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും മുഖം തിരിച്ചു ഉപരിപ്ലവമായ പ്രശ്നങ്ങളില്‍ മാത്രം ഒതുങ്ങുകയാണോ എന്ന ഒരു ആശംഗ ഞാന്‍ ഇവിടെ പങ്ങ്ക് വയ്ക്കട്ടെ . ഇനി ഇത് പറയാന്‍ ഉണ്ടായ സാഹചര്യം പറയാം . ഞാന്‍ ഒരു ട്രെയിന്‍ യാത്രയില്‍ സിവില്‍ സപ്പ്ലീസ് നു സാദനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ഒരു കരാരുകാരനുമായി പരിജയപ്പെടാന്‍ ഇടയായി . അയ്യാള്‍ ഒരു ആണ്ട്രാക്കാരന്‍ ആന്നു . ഇവിടെ എറണാകുളത്തു ഇരുപതു വര്‍ഷമായി ബിസിനസ് ചെയുന്നു . സംസാരത്തിനിടയില്‍ അയാള്‍ ഇന്നത്തെ പലചരക്ക് സാടനങ്ങളുടെ വിലവര്ധനയെക്കുരിച്ചും സാടനങ്ങളുടെ ലഭ്യതയില്‍ വരാന്‍ പോകുന്ന വളരെ വലിയ കുരവിനെയും പറ്റി പറഞ്ഞു. ആന്ദ്രയിലും കര്‍ണാടകയിലും ഒരു പാട് കൃഷി സ്ഥലങ്ങള്‍ റിയല്‍ എസ്റ്റേറ്റ്‌ ആയി മാറിയത്രെ . ഇങ്ങനെ പോയാല്‍ കേരളത്തിലെ സാദാരണ ജനങ്ങള്‍ അടുത്ത അഞ്ചു വര്‍ഷത്തിനു ശേഷം ബ്രഡ് ഉം ജാം ഉം കഴിച്ചു കഴിച്ചു കഴിയേണ്ട അവസ്ഥ വരുമെന്ന് പകുതി തമാശയും പകുതി കാര്യമായും പറഞ്ഞു . അയാള്‍ പറഞ്ഞതില്‍ എത്രമാത്രം കാര്യം ഉണ്ട് എന്ന് എനിക്ക് അറിഞ്ഞു കൂടാ . പക്ഷെ ഇന്ത്യ ഇല് ‍വളരെ അധികം കൃഷി ഭൂമികള്‍ റിയല്‍ എസ്റ്റേറ്റ്‌ ആയി മാറുന്നു അത് പോലെ കൃഷി ഭൂമികള്‍ കുറയുന്നു എന്നതും സത്യമാണ് . അതിലെ പകുതി തമാശ മാറി മുഴുവന്‍ സീരിയസ് ആയി മാറാന്‍ അധികം കാലം കൂടി നമ്മള്‍ വെയിറ്റ് ചെയേണ്ടി വരും എന്നും തോന്നുന്നില്ല . നമ്മളുടെ മാധ്യമങ്ങള്‍ ഇപ്പോളും കമുനിസ്റ്റ് വിരോധം പോലെയുള്ള സുഖകരമായ ന്യൂസ്‌ ഉം ആയി മുന്നോട്ടു പോകുകയാണ് . ഇതുപോലെ ഉള്ള വിഷയങ്ങളും നിങ്ങളെ പോലെ ഉള്ള ബ്ലോഗര്‍മ്മാര്‍ മുന്നോട്ടു കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു . ഇങ്ങനെയുള്ള രൂക്ഷമായ പ്രശ്നങ്ങള്‍ ഉണ്ട് എന്നും സമൂഹത്തിലേക്ക് അതിനുള്ള ബോധവത്കരണം തുടങ്ങേണ്ട സമയം വൈകി എന്നും തോന്നുന്നു . എന്റെ വാക്കുകളിലൂടെ ഞാന്‍ പറഞ്ഞത് എത്ര മാത്രം താങ്കള്‍ക്കു മനസിലായി എന്ന് എനിക്ക് അറിഞ്ഞു കൂടാ . എങ്കിലും ചില കാര്യങ്ങള്‍ മനസിലാക്കാന്‍ അദികം വാക്കുകള്‍ വേണ്ട എന്ന് ഞാന്‍ വിശ്വസിക്കുന്നു .
സ്നേഹപൂര്‍വ്വം
കിഷോര്‍

home pets center said...

bramanyamtheyum islaminayum ( ishttamilathadine )edirthal chithrakaran nishpacshamagumo?chodiyam ayale pole nadikkunnavarkum koodi ulladannue. oru manushyane manushynakkunnadil ( chithrakarane manushyganathil peduthiyittilla )avante nilapadugalkkum swabavathinum nalla swadeenam undue agne nokkubol nigle kurich parayubol oru madiri arappue thonnunu oru madiri shandatham illayimma. mattullavarude mumbil nispachamannnue parayappikanulla orumadiri vebbel nispachamalladirikke.aashaya paparathem cheee cheee narunnue

Translate

Followers