Sunday, November 8, 2009

സര്‍ക്കാരിന്റെ മുണ്ട് ചിത്രകാരന് !
കേരളത്തിലെ അതിപ്രമുഖരും,പ്രശസ്തരുമായ മലയാളി മാന്യന്മാര്‍ക്കുള്ള ഓണക്കാല സമ്മാനമായി നല്ല പച്ച കസവുകരയോടുകൂടിയ ഒരു കൈത്തറി ഹാന്‍ഡ് ലൂം മുണ്ട് കേരളത്തിലെ രണ്ടു ബഹു. മന്ത്രിമാരുടെ തൃക്കൈവിളയാടിച്ച പ്രശസ്തി പത്രം സഹിതം ഇയ്യിടെ ചിത്രകാരനു കൊറിയറില്‍ ലഭിച്ച വിവരം രഹസ്യമായി സൂക്ഷിച്ചു വരികയായിരുന്നു എന്ന സത്യം ഇതിനാല്‍ വെളിപ്പെടുത്തിക്കൊള്ളുന്നു. കണ്ണൂരിലെ സ്ഥിരതാമസക്കാരനായ ചിത്രകാരന് കേരള സര്‍ക്കാര്‍ വിലകൂടിയ ഒരു കൈത്തറിമുണ്ട് സമ്മാനിച്ച് ഇലക്ഷന്‍ മര്യാദകളെ കാറ്റില്‍ പറത്തി എന്ന അപഖ്യാതി ഒഴിവാക്കുന്നതിനായി ചിത്രകാരന്‍ മനപ്പൂര്‍വ്വം ആ സത്യം മറച്ചുവക്കുകയായിരുന്നു.
ഇന്നലെ ഇലക്ഷന്‍ എന്ന തൊന്തരവ് പൂര്‍ത്തിയായ സ്ഥിതിക്ക് സര്‍ക്കാരിന്റെ സുചിന്തിതമായ ഈ സത്പ്രവര്‍ത്തിയെക്കുറിച്ച് രണ്ടു വാക്ക് പോസ്റ്റുന്നതില്‍ അപാകതയില്ലെന്ന് കരുതുന്നു.
25.8.09 ന് ചിത്രകാരന് കൊറിയര്‍ മുഖാന്തിരം അയച്ചിരിക്കുന്ന ഈ ബഹുമാന്യ സമ്മാനം ഒക്ടോബര്‍ ആദ്യവാരമാണ് ചിത്രകാരനു കിട്ടുന്നത് എന്നത് ... എന്തായാലും കിട്ടിയല്ലോ എന്ന സന്തോഷത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നില്ല. മാത്രമല്ല,
വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി ശ്രീമാന്‍ ഏളമരം കരീം, വിദ്യാഭ്യാസ സാംസ്ക്കാരിക വകുപ്പ് മന്ത്രി ശ്രീമാന്‍ എം.എം.ബേബി എന്നീ രണ്ടു കാര്യപ്പെട്ട ഉശിരന്‍ മന്ത്രിമാരാണ് ചിത്രകാരനെ മുണ്ടുടുപ്പിക്കാനായി ഈ സമ്മാനം കേരളസര്‍ക്കാരിനുവേണ്ടി ചിത്രകാരന്റെ പേരെഴുതി, കയ്യൊപ്പിട്ട് അയച്ചിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം കോള്‍മയിര്‍കൊള്ളിക്കുന്നു.
ഏതായാലും... ഇത്രയും ദിവസം പാടുപെട്ട് അടക്കിപ്പിടിച്ച ഈ അഭിമാനകരമായ പൊങ്ങച്ചവാര്‍ത്ത ഇനിയും രഹസ്യമായി സൂക്ഷിച്ചാല്‍ ഇഞ്ചിയുടെ അടിവസ്ത്രത്തിന്റെ മണത്താല്‍ നാറിയ ബൂലോകം പോലെ ചിത്രകാരന്റെ തലക്കകത്തെ വായുമണ്ഡലവും മലീമസമാകുമെന്നതിനാല്‍ ഈ പോസ്റ്റിലേക്ക് ആവാഹിച്ചു ചേര്‍ക്കുകയാണ്. സര്‍ക്കാരിന്റെ മുണ്ടു കിട്ടാത്ത ഭാഗ്യഹീനരുടെ അസൂയയും, കല്ലേറും,കുനിഷ്ടും, പ്രതിഷേധവും പ്രതീക്ഷിച്ചുകൊണ്ട്.....

കേരള കൈത്തറിയെ സ്നേഹിക്കാന്‍ നിര്‍ബന്ധിതനായ, നിങ്ങളുടെ വിനീത ചിത്രകാരന്‍.
(അടിക്കുറിപ്പ്: സര്‍ക്കാര്‍ സമ്മാനിച്ച മുണ്ട് പുതു പുത്തനാണ്. ബ്ലോഗര്‍ നമതിനു കിട്ടിയതുപോലല്ല :)

21 comments:

ഭായി said...

ഏതായാലും ചിത്രകാരന് ഇനിയിപ്പോള്‍ മുണ്ടുടിത്ത് നടക്കാമല്ലോ..:-)

സര്‍ക്കാര്‍ മുണ്ടുടുത്ത ചിത്രകാരന്റെ ഒരു ചിത്രം കൂടി പോസ്റ്റിയിരുന്നെങ്കില്‍ ബഹു ഗംഭീരമായേനെ..!!

അസൂയയാന്ന് കൂട്ടിക്കോ ചിത്രകാരാ!!

സര്‍ക്കാര്‍ മുണ്ടുടുത്ത ചിത്രകാരന് എന്റെ വക ആസംസകള്‍!!!

Unknown said...

എന്റെ കടുത്ത അസൂയ ഇവിടെ രേഖപ്പെടുത്തുന്നു!

ഹരീഷ് തൊടുപുഴ said...

ഹോ..!!!


തൊടുപുഴയിൽ കൂടി ഉപതെരഞ്ഞെടുപ്പുണ്ടായിരുന്നുവെങ്കിൽ..!!

ജോണ്‍ ചാക്കോ, പൂങ്കാവ് said...

അപ്പോള്‍ ചിത്രകാരന്‍ വല്യ സംഭവം ആണല്ലേ?
സര്‍ക്കാരിന്റെ സ്വന്തം ആള്?

Joker said...

എന്റെ പെരുത്ത അസൂയ രേഖപ്പെട്റ്റുത്തുന്നു.

മനോഹര്‍ മാണിക്കത്ത് said...

എനിക്ക് ഒരു മുണ്ടും കിട്ടിയില്ല
ജനാധിപത്യം തൊട്ട് തിണ്ടാന്‍പോലും
ഈ കമ്മ്യുണിസ്റ്റുകാര്‍ക്കില്ലായെന്നതിന്റെ
ഉത്തമോദാഹരണമാണ് ഈ സംഭവം

മനോഹര്‍ മാണിക്കത്ത് said...

എനിക്ക് ഒരു മുണ്ടും കിട്ടിയില്ല
ജനാധിപത്യം തൊട്ട് തിണ്ടാന്‍പോലും
ഈ കമ്മ്യുണിസ്റ്റുകാര്‍ക്കില്ലായെന്നതിന്റെ
ഉത്തമോദാഹരണമാണ് ഈ സംഭവം

അനില്‍@ബ്ലോഗ് // anil said...

ചിത്രകാരന്‍,
താങ്കളൊരു പുലിയാണെന്ന് കേരള സര്‍ക്കാര്‍ പോലും തിരിച്ചറിഞ്ഞിരിക്കുന്നു.
ഹോ എനിക്ക് അസൂയ വരുന്നു.
:)

കണ്ണൂരെ എല്ലാ വോട്ടര്‍മാ‍രും ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങളെപ്പറ്റി ബോധമുള്ളവരാണ് എന്നാണ് ഈ അവസരത്തില്‍ എനിക്ക് ബൊദ്ധ്യപ്പെടുന്നത്. തങ്ങള്‍ക്ക് സമ്മാനം കിട്ടിയ വിവരം എല്ലാ വോട്ടര്‍മാരും മറച്ചു വച്ചതിനാലാണല്ലോ മനോരമയോ മാതൃഭൂമിയോ ഇതൊന്നും അറിയാഞ്ഞത്. പുറത്ത് വന്നിരുന്നേല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് എന്തോരം പണിയായേനെ. നല്ല ജനങ്ങള്‍.

sunilfaizal@gmail.com said...

മുണ്ടു മുറുക്കിയുടുക്കണേ..

റൊമാന്‍സ് കുമാരന്‍ said...

അഭിനന്ദനങ്ങള്‍. മലയാളി മുണ്ടുടുക്കാന്‍ തന്നെ മറന്നു തുടങ്ങിയ ഇക്കാലത്ത് താങ്കളെപ്പോലുള്ളവര്‍ മുണ്ടുടുക്കുന്നു എന്നറിയുന്നത് സന്തോഷകരമായ വാര്‍ത്തയാണ്. പക്ഷേ ആരുടെ അടിവസ്ത്രത്തെക്കുറിച്ചാണ് താങ്കള്‍ ഇടക്കിടക്കെ പറയുന്നത് എന്നു മനസ്സിലായില്ല. ബ്ലോഗിന്റെ രീതികള്‍ പരിചയിച്ചു വരുന്നതേയുള്ളൂ.

Anil cheleri kumaran said...

എന്നാലും മറച്ച് വെച്ചത് മോശമായി..

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ശരിക്കും എന്തിനാ മുണ്ട് തന്നത് ????????

Anonymous said...

എന്റെ ശക്തമായ അസൂയയും കുശുമ്പും ഇതിനാല്‍ രേഖപ്പെടുത്തിക്കൊള്ളുന്നു....

പാര്‍ത്ഥന്‍ said...

മുണ്ടു പൊക്കിക്കാണിക്കാൻ ആളെക്കിട്ടാത്ത പ്രതിസന്ധി തരണം ചെയ്യാൻ ജനങ്ങളെ മുണ്ടുടുപ്പിച്ചു പടിപ്പിക്കുക എന്ന സർക്കാരിന്റെ പഞ്ചവത്സര പദ്ധതിയുടെ ഭാഗമാണോ ഇത്.

ബയാന്‍ said...

ചിത്രകാരാ: ആര്‍ക്കാ ? എവിടെയാ ? തെറ്റിയത് ?

ചിത്രകാരനെ മുണ്ടിലൊതുക്കാനാവുമോ ?


എന്റെ മുത്തപ്പാ..

Prasanna Raghavan said...

."..ചിത്രകാരന്റെ തലക്കകത്തെ വായുമണ്ഡലവും മലീമസമാകുമെന്നതിനാല്‍', കൂടുതല്‍ മലീമസമാകുമെന്നതിനാല്‍ എന്നല്ലേ ചിത്രകാരാ കൂറച്ചൂടെ യോജിക്കുന്നത്. ഏന്തായാലും ആശ്വസമായി ചിത്രകാരാ:).

ചിത്രകാരനീ പിങ്കു ഷ്ഡ്ഡി കണ്ട്ടിട്ടെന്താണു ഇങ്ങനെ ബേജ്ജാറാകുന്നത് എന്നു കരുതി ഈ ഷ്ഡ്ഡീയില്‍ നിന്നൊന്നു തിരിച്ചു വിളിക്കണമല്ലോ എന്നു കരുതി ഇരിക്കുമ്പോഴാണല്ലേ സംഭവം മന‍സിലാകുന്നത്. ഇഞ്ചീട ഷഡി രണ്ടു മുണ്ട്, ഇതൊക്കെ തലക്കകത്തു പ്രവര്‍ത്തിക്കുകയായിരു‍ന്നല്ലോ ചിത്രകാരാ.

എല്ലാ സംശയങ്ങളും മാറി സമാധാനമായി.:)

എതായാലും മുണ്ടിന്റെ കാര്യത്തില്‍ അഭിനന്ദനം ചിത്രകാരാ. കുശുമ്പും കുന്നായ്മം ഒന്നുമില്ലാത്ത ഒരു തനി അഭിനന്ദനങ്ങള്‍

കാവാലം ജയകൃഷ്ണന്‍ said...

ചിത്രകാരാ,

ഇനിയെങ്കിലും മുണ്ടുടുക്കൂ... മന്ത്രിമാര്‍ വരെ പറഞ്ഞ സ്ഥിതിക്ക്...

തമാശപറഞ്ഞതാണ് കേട്ടോ...

ഇതൊരു അംഗീകാരമെന്നതിലുപരി, ഖാദി കൈത്തറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം തൊഴിലാളികള്‍ക്ക് നിലനില്‍‍പ്പിനു കൂടിയുതകുന്ന ഒരു പ്രചാരണമായി കാണേണ്ടതുണ്ട്. മഹാത്മജി വിഭാവനം ചെയ്ത ഒരു മഹത്തായ ആശയം കൂടി ഖാദി വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ നമുക്ക് പ്രവൃത്തിയില്‍ വരുത്താന്‍ കഴിയും. (കോണ്‍ഗ്രസ്സുകാര്‍ ഖദറിനെ നാറ്റിക്കാവുന്നതിന്‍റെ പരമാവധി നാറ്റിച്ചുവെങ്കിലും)

ഞാന്‍ നാട്ടില്‍ വന്നാല്‍ ഖാദി വസ്ത്രങ്ങളേ കഴിവതും ഉപയോഗിക്കാറുള്ളൂ. മുതിര്‍ന്നവര്‍ക്കാര്‍ക്കെങ്കിലും വസ്ത്രം വാങ്ങുന്നതും ഖാദി വസ്ത്രങ്ങള്‍ തന്നെ. സൌകര്യവും പ്രൌഢിയും മാത്രമല്ല നന്നേ കഷ്ടപ്പെടുന്ന ഒരു തൊഴിലാളി സമൂഹത്തിന്‍റെ നിലനില്‍‍പ്പിനും നമുക്ക് പിന്‍‍തുണ നല്‍കാന്‍ കഴിയും.

ചിത്രകാരന്‍റെ ഈ പോസ്റ്റ് ഒരു സന്ദേശമാകട്ടെ... ഈ വിഷയത്തില്‍ എനിക്കുമിടണം ഒരു പോസ്റ്റ്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ചിത്രകാരാ,

പാന്റ്സ് പോലെ അല്ല,മുണ്ട് ഒരു വേഷം മാത്രമല്ല..ഒരു “ഭാഷ” കൂടിയാണു

മൌനമായി സംവദിക്കുന്ന ഭാഷ

ബഹുമാനിക്കുന്നവൻ വന്നാൽ മുണ്ട് താഴ്ത്തിയിടാം
വിരോധമുള്ളവനെ കണ്ടാൽ മുണ്ടൊന്ന് കേറ്റി ഉടുക്കാം..

അപ്പോൾ പുതിയ ഉപയോഗങ്ങൾ ആയില്ലേ?

മുണ്ടുടുത്ത ഒരു ഫോട്ടോ കൂടി ഇട്ടേക്കൂ..:):)

ബയാന്‍ said...

പ്രിയ ജയകൃഷ്ണന്‍ കാവാലം :) ഞാന്‍ ഇവിടേയും(അബൂദാബി)ഖാദി- കൈത്തറിയാ ഉപയോഗിക്കുന്നേ.

ഖാദി-കൈത്തറിയുടെ ഷേര്‍ട്ട്പീസുകള്‍ വാങ്ങി, വിദേശ നിര്‍മ്മിത റെഡിമെയ്ഡ് ഷേര്‍ട്ടിന്റെ അളവില്‍ നാട്ടില്‍ നിന്നും തയ്പ്പിച്ചാല്‍ ചുരുങ്ങിയ ചിലവില്‍ ഓഫീസ് ഷേര്‍ട്ടുകള്‍ ഉണ്ടാക്കിയെടുക്കാന്‍ പറ്റും, എല്ലാ ഓണം നാളുകളിലും കണ്ണൂര്‍ ടൌണ്‍സ്ക്വയറില്‍ ഖാദി-കൈത്തറി മേള നടക്കും, കണ്ണൂരിലെ എല്ലാ യൂനിറ്റുകളുടേയും സ്റ്റാളുകള്‍ ഈ മേളയില്‍ ഒന്നിച്ചുണ്ടാവുന്നതിനാല്‍ നല്ല സെലക്ഷനുമാവും, ഞാന്‍ എല്ലാം കൊല്ലവും ചെയ്യുന്ന ഒരേര്‍പ്പാടാണിത്.

പിന്നെ ഈ സ്റ്റാളുകളിലെ ബില്ലിങ്ങ്, ഇത്തിരി സ്ലോ ആയിരിക്കും, റിബേറ്റ് കാല്‍കുലേറ്റ് ചെയ്ത് കൂട്ടിയും കിഴിച്ചും കാര്‍ബണ്‍ കോപിയൊക്കെ വെച്ച് എഴുതിത്തീരുമ്പോഴേക്കും നമ്മുടെ ക്ഷമ വരമ്പ് കടന്നിട്ടുണ്ടാവും.

ചിത്രകാരാ, ഇവിടെ ഇത്രയേ എഴുതുന്നുള്ളൂ, ഖാദി-കൈത്തറി യൂനിറ്റിനെ കുറിച്ചും അവയുടെ പ്രോഡക്റ്റിനെ കുറിച്ചും ഒരു സചിത്ര പോസ്റ്റിടാന്‍ ആരെങ്കിലുമുണ്ടാവും അല്ലേ. സര്‍ക്കാര്‍ നിനക്ക് മുണ്ട് അയച്ചു തന്നതല്ലേ, അങ്ങുന്ന് തന്നെ ഈ കടുകൈ ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടെ.

പള്ളിക്കുളം.. said...

ചിത്രകാരാ..
തിരിച്ചയച്ചേക്കൂ.. നമുക്കെന്തിനാ മുണ്ട്?

ചാണക്യന്‍ said...

അഭിനന്ദനങ്ങൾ ചിത്രകാരാ...

ഒരപേക്ഷയുണ്ട്....ഈ മുണ്ട് ചീഞ്ഞ് അളിയുന്നതുവരെ ഉടുക്കുകയോ ഇനി അങ്ങനെ സംഭവിച്ചാൽ തന്നെ ആർക്കെങ്കിലും സമ്മാനമായി കൊടുക്കുകയോ ചെയ്യരുത്..:):):):)