Sunday, November 8, 2009

അടിമത്വത്തിന്റെ സ്വന്തം മതങ്ങള്‍

ബ്രാഹ്മണ ഹിന്ദു മതവും ഇസ്ലാം മതവും അതിന്റെ വിശ്വാസികള്‍ക്ക് ഭക്തിയും,വിനയവും,അനുസരണയും ചേര്‍ത്ത് നിര്‍മ്മിക്കുന്ന ആടിമത്വത്തിന്റെ ചങ്ങല നല്‍കുന്നവരാണ്. രണ്ടു മതവും അതിലെ സ്ത്രീകളെ ലൈംഗീക വസ്തുക്കളായി ചവിട്ടിത്താഴ്ത്തുന്നതിനാല്‍ ഈ മതങ്ങളിലൂടെ സാംസ്കാരികമോ,സാമൂഹികമോ,ശാസ്ത്രീയമോ ആയ വളര്‍ച്ച ഇല്ലാത്തവിധം സമൂഹം ഷണ്ഡമാക്കപ്പെടുന്നുണ്ട്. മനുഷ്യന്റെ ബോധമണ്ഢലത്തെ അനുദിനം നവീകരിച്ചുകൊണ്ടിരിക്കേണ്ട ശാസ്ത്രബോധം നശിപ്പിക്കുന്നതിനായി സഹ്സ്രാബ്ദങ്ങളായി ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധ ഗ്രന്ഥങ്ങളെക്കൊണ്ട് വിശ്വാസികളുടെ കാഴ്ച്ചയെ മറക്കുക എന്ന അത്യന്തം ഹീനമായ മാര്‍ഗ്ഗമാണ് ഇവരവലംഭിച്ചുവരുന്നത്. ഇതിനായി സമൂഹത്തിലെ ഏറ്റവും വിഢികളും,മന്ദബുദ്ധികളും,വരട്ടുവാദക്കാരുമായ മതപുരോഹിതരെ സദാചാര പണ്ഢിതരായി ഈ മതങ്ങള്‍ സ്ഥാനമേല്‍പ്പിക്കുന്നു.
നല്ല ശാസ്ത്രബോധം നല്‍കുന്ന ആധുനിക വിദ്യാഭ്യാസം ലഭിച്ച ഹിന്ദു-മുസ്ലീം സഹോദരങ്ങള്‍ക്കു പോലും മന്ദബുദ്ധികളായ ജാതി-മത പുരോഹിതര്‍ക്ക് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കാന്‍ യാതൊരു സംങ്കോചവും തോന്നുന്നില്ല എന്നത് ഈ മതങ്ങളുടെ മനുഷ്യമനസ്സിലുള്ള ഹിംസാത്മകമായ സ്വാധീനത്തിന്റേയും, വിശ്വാസികളുടെ അടിമത്വത്തിന്റേയും ദൃഷ്ടാന്തങ്ങളാണ്. ബ്രാഹ്മണ ഹിന്ദുമതം കൃഷ്ണ ഭക്തിയിലൂടെ വ്യഭിചാരത്തിനും വിശ്വാസ വഞ്ചനക്കും ദൈവീക അനുമതി നല്‍കി സ്ത്രീകളെ ക്ഷേത്രങ്ങളിലേക്ക് ആകര്‍ഷിച്ച് മതത്തിന്റെ അച്ചുതണ്ട് ഉറപ്പിക്കുംബോള്‍ , ഇസ്ലാം മതം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം തന്നെ പൂര്‍ണ്ണമായി നിഷേധിക്കുന്നതിലൂടെ സമൂഹത്തെ ഒന്നടങ്കം അടിമത്വത്തിന്റെ നുകത്തിനു കീഴിലെ അജ്ഞാനുവര്‍ത്തികളായ മൃഗങ്ങളാക്കി മാറ്റുന്നു.
ഈ രണ്ടു മതങ്ങളിലുമുള്ള വിശ്വാസത്തിന്റെ അടിമകള്‍ മാത്രമായി ജീവിക്കുന്ന ശുദ്ധഗതിക്കാരായ മനുഷ്യരെക്കുറിച്ച് ഏകദേശ ധാരണയുണ്ടെങ്കിലും, ഈ മതങ്ങളുടെ അടിമത്വത്തിനു ഹേതുവായ ചരിത്രപരമായ കാരണങ്ങളെക്കുറിച്ച് ചിത്രകാരന് അവ്യക്തമായ അറിവുകളേയുള്ളു. എന്നാല്‍, ഈ വിഷയത്തില്‍ ആധികാരികമായി, ചരിത്ര വസ്തുതകളേ വസ്തുനിഷ്ടമായി അവലോകനം ചെയ്തുകൊണ്ടുള്ള നല്ലൊരു ലേഖനം യാത്രാമൊഴി എന്ന ബ്ലോഗില്‍ “ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍ ” (ഈ പോസ്റ്റിന്റെ രണ്ടാം ഭാഗത്തിലേക്കുള്ള ലിങ്ക് ഇവിടെ) എന്ന പേരില്‍ എഴുതിയിരിക്കുന്നു. ചിന്താ ശേഷിയുടേയും, സത്യത്തെ ആദരിക്കുന്നതിന്റേയും ശീലം അല്‍പ്പമെങ്കിലും ശേഷിച്ചിട്ടുള്ള മത വിശ്വാസികള്‍ക്ക് ആ പോസ്റ്റില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ ശക്തി ആവാഹിക്കാനാകും. ദയവായി ആ പോസ്റ്റ് വായിക്കുക.

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹഹഹ..............
57 ഇസ്ലാമിക രാജ്യങ്ങളുടെ ജാതകം
നൂറുകോടിയില്‍ അധികം മനുഷ്യരുടെ അടിമജീവിതം...
അതിന്റെ ചരിത്രവും പുരാണവും,വിശ്വാസങ്ങളും,
ദുരഭിമാനങ്ങളുമടക്കം അനോട്ടമി പഠനത്തിനു
വിധേയമാക്കുന്ന ഈ പോസ്റ്റ് നന്മ നിറഞ്ഞ മുസ്ലീം
സഹോദരങ്ങള്‍ക്കും,വര്‍ഗ്ഗീയതയാല്‍ കണ്ണു കാണാതെ നട്ടം തിരിയുന്ന ഇതര മതസ്തര്‍ക്കും,ഗതിയറിയാതെ ഉഴലുന്ന ചിത്രകാരനെപ്പോലുല്ല ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ഗ്ഗദീപമാകട്ടെ എന്ന് ആശംസിക്കുന്നു.
രണ്ടാം ഭാഗം വൈകിയാലും വേണ്ടില്ല,
ഇതുപോലെ സമഗ്രവും,
ആധികാരികവുമാകട്ടെ.
സസ്നേഹം.
2:01 AM

Blogger chithrakaran:ചിത്രകാരന്‍ said...

യാത്രാമൊഴി വീണ്ടും ഗംഭീരമായി ഇസ്ലാം മതവിശ്വാസികളുടെ ശാസ്ത്ര-സാംസ്ക്കാരിക ഷണ്ഡത്വത്തിന്റെ കാരണങ്ങള്‍ ആധികാരികമായി പ്രതിപാദിച്ചിരിക്കുന്നു !!!!
സാംസ്ക്കാരിക ഷണ്ഡത്വവും അടിമത്വവും അപമാനകരമാണെന്ന് തിരിച്ചറിവുളള്അവര്‍ക്ക് മനസ്സിലാകുന്ന ഭാഷ. വളരെ ഹൃദ്യമായി,പ്രതിപക്ഷ ബഹുമാനത്തോടെ....:)

ഖുറാന്‍ പേജുകളില്‍ നിന്നും പാരസിറ്റമോളെ ഉണ്ടാക്കുന്ന വിദ്യ കലക്കി .

സ്വാതന്ത്ര്യം എന്തെന്നറിഞ്ഞു വളര്‍ന്ന നമ്മുടെ നാട്ടിലെ നാടന്‍ തീവ്രവാദികാക്കപ്പട ഇത്രയും ബുദ്ധിമാന്ദ്യത്തോടെ ഈ പോസ്റ്റിനു നേരേ പ്രതികരിക്കുംബോള്‍ അസ്സല്‍ ഇസ്ലാമിക രാജ്യങ്ങളില്‍ ജനിച്ച ഇസ്ലാം മത വിശ്വാസിയുടെ
മനസ്സിന്റെ ഇടുക്കവും,വന്യതയും എന്തായിരിക്കുമെന്നാണ് ചിന്തിച്ചുപോകുന്നത് !!!

ഇസ്ലാം മതത്തിന്റെ ഗുണം കൊണ്ടല്ല നമ്മുടെ നാട്ടുകാരായ മുസ്ലീം മത വിശ്വാസികളായ സുഹൃത്തുക്കള്‍ നന്മയുള്ളവരായിരിക്കുന്നത്.
അവരുടെ അച്ചനമ്മമാരുടെ സുകൃതം കൊണ്ടു മാത്രമാണെന്ന് തീര്‍ച്ച.നമ്മടെ പഴേ നന്മനിറഞ്ഞ ബുദ്ധമതത്തിന്റെ ആള്‍ക്കാരല്ലെ ഇന്നത്തെ ഇസ്ലാമീങ്ങള്‍... ആ പൈതൃകത്തിന്റെ വറ്റിക്കൊണ്ടിരിക്കുന്ന മനുഷ്യത്വം ഇനി എത്രനാള്‍ എന്നാണ് ഭീതിപ്പെടുത്തുന്നത് !

അന്തര്‍ദ്ദേശീയ വര്‍ഗ്ഗീയ വേരുകളുള്ള ആ മതത്തിലേക്ക് നമ്മുടെ മുസ്ലീം സഹോദരങ്ങള്‍ എത്ര അടുക്കുന്നുവോ അത്രക്ക് മനുഷ്യത്വം നഷ്ടപ്പെടുന്നു എന്നത് കേരളീയന്‍ ഇന്ന് വേദനയോടെ മനസ്സിലാക്കുന്നുണ്ട്.

ഒരിക്കലും അടപ്പു തുറക്കാത്ത കുപ്പിക്കകത്ത് വെള്ളം നിറക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ഇസ്ലാം മത വിശ്വാസികളോടുള്ള മതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍. മതമൌലീകത കാരണമുണ്ടാകുന്ന ഭീകരമായ ബുദ്ധിമാന്ദ്യം !!!

പ്രതിപക്ഷ ബഹുമാനമില്ലാത്ത ചിത്രകാര വചനങ്ങള്‍ തല്‍ക്കാലം ഇത്രമതി:) എല്ലാരും പൊറുക്കുക.
.................................................................

November 8, 2009 1:13 PM
ചാണക്യന്റെ മണിച്ചിത്രത്താഴ് എന്ന പോസ്റ്റില്‍ ചിത്രകാരന്‍ എഴുതിയ കമന്റ് താഴെ:
chithrakaran:ചിത്രകാരന്‍ said...

ജനനത്തിലും,മരണത്തിലും,വിവാഹത്തിലും നാം ശത്രുവിന്റെ അഭിവാദ്യം പോലും സ്വീകരിക്കും.

ഈ വിടവിലൂടെയണ് സമൂഹത്തിലെ സ്വാര്‍ത്ഥതയുടെ ഇരുണ്ട അധികാരത്തിന്റെ ചങ്ങലകള്‍ .... മതത്തിന്റെ കൂട്ടിക്കൊടുപ്പുകാര്‍ സ്നേഹത്തിന്റേയും നന്മയുടേയും റോസാപുഷ്പ്പങ്ങളുമായി നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കുക.
അവര്‍ പിന്നീട് നമ്മുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങും.
ആചാരങ്ങളുടെ കാര്‍മ്മികനായും,ഉപദേശിയായും,ജീവിത ക്രമമായും,സമൂഹവുമായി കുടുംബത്തെ ഇണക്കിച്ചേര്‍ക്കുന്ന നമ്മുടെ മാതാപിതാക്കളായും,രക്ഷാധികാരികളായും,അവസാനംനമ്മേ മേച്ചു നടക്കുന്ന ആട്ടിടയനായും, പുരോഹിതനായും,തന്ത്രിയായും നമ്മുടെ ആത്മാഭിമാനത്തിലേക്ക് അവരുടെ വേരുകള്‍ ആഴത്തില്‍ താഴ്ത്തിക്കൊണ്ടിരിക്കും.
പിന്നെ, നമ്മള്‍ എന്തുടുക്കണം?, എങ്ങിനെ ചിന്തിക്കണം?,ഭാര്യാഭര്‍ത്താക്കന്മാര്‍ എങ്ങിനെ സംസാരിക്കണം,ശാരീരിക ബന്ധം എങ്ങിനെ ആകാം എങ്ങിനെ ആകാതിരിക്കാം... എങ്ങനെ,എത്ര കുട്ടികളുണ്ടാക്കണം... എന്നിങ്ങനെയുളള നമ്മുടെ ആത്മാഭിമാനം കൊണ്ട് നിയന്ത്രിക്കപ്പെടുന്ന വ്യക്തി ജീവിതത്തിന്റെ വിവേചന ശേഷി അവര്‍ കവര്‍ന്നെടുക്കുന്നു.
അതോടെ നാം സ്വന്തം കാര്യം നോക്കാന്‍ കഴിവില്ലാത്ത അടിമയാകുന്നു.ആത്മാഭിമാനമില്ലാത്ത മനുഷ്യരാകുന്നു.
അങ്ങനെ നമ്മേ മത വിശ്വാസി എന്നു വിളിക്കാം. ആത്മാഭിമാനമില്ലാ‍ത്ത മനുഷ്യര്‍ക്ക് ആകെയുള്ള ആശ്വാസം തന്റെ കൂടെയുള്ള വിശ്വാസി സമൂഹമാണ്.
ഭീരുത്വവും മതത്തിന്റെ പൌരുഷവും മാത്രമാണ് അവരുടെ ആകെയുള്ള ശക്തി.
ആ ശക്തി മൃദുവായ വിശ്വാസമായും,മതാഭിമാനം മുതല്‍ അതിഭീകരനായ മത മൌലീകവാദി വരെയുള്ള അടിമത്വത്തിന്റെ തീവ്രത വ്യതിയാനമായി... സാന്ദ്രതാ വ്യത്യാസമായി നമ്മളില്‍ കുടിയിരിക്കുന്നു.

ആത്മാഭിമാനത്തിന് വൈറസ് ബാധിച്ച
മനസ്സിനുടമകളാണ് ഓരോ മത വിശ്വാസിയും.

ചാണക്യാ... ക്ഷമിക്ക്.
ചിത്രകാരന്‍ സ്ത്രീ ശരീരപൂട്ടിന്റെ താക്കോല്‍ ധ്വാരത്തിലൂടെ മനുഷ്യന്റെ മനസ്സിലൊന്നു കടന്ന് പരിശോധിച്ചു നോക്കിയതാണ്.
എല്ലാ മനുഷ്യ സഹോദരങ്ങള്‍ക്കും
ചിത്രകാരന്റെ സ്നേഹ പൂര്‍ണ്ണമായ പ്രണാമം.
November 8, 2009 5:30 PM

6 comments:

Ajith said...

ബ്രാഹ്മണന്‍ എന്ന പദത്തിന്റെ
അര്‍ഥം
ബ്രഹ്മ ജ്ഞാനം ഉള്ളവന്‍ എന്നാണ്
സാമൂഹിക പരിണാമത്തിന്റെ
നാളുകളില്‍ ജ്ഞാനികള്‍ക്കു സമൂഹത്തില്‍ മേല്‍കൈ ലഭിച്ചു
ഇന്നും എന്നും എല്ലാ സമൂഹങ്ങളിലും എല്ലാ സംസ്കാരങ്ങളിലും
അത് തന്നെയാണ്
സ്ഥിതി
.ജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹിക വേര്‍തിരിവുകള്‍

ഭാരതത്തില്‍ ജാതി ആയും
മറ്റു ദേശങ്ങളില് ‍വംശീയതയായും
രൂപപെട്ടു
താങ്കളുടെ ബ്രാഹ്മണ
വിരോധവും
ഹിന്ദു മത വിരോധവും
അജ്ഞത കൊണ്ടാണ്
അല്‍പ ജ്ഞാനത്തിന്റെ
പുറത്തു
അഭിപ്രായ പ്രകടനങ്ങള്‍
നടത്തി
സ്വയം പരിഹസ്യനാകരുത്
സ്ത്രീകളെ സംഭോഗോപകരണങ്ങള്‍
ആയി കാണുന്ന ഒരേ ഒരു മതം
ഇസ്ലാം മാത്രമാണ്
ഹിന്ദു മതവും അങ്ങനെ കാണുന്നു എന്ന താങ്ങളുടെ പ്രസ്താവന
ഹിന്ദു മത തത്വങ്ങളെ പറ്റിയുള്ള താങ്ങളുടെ
അജ്ജ്നത
വെളിവാക്കുന്നു
സങ്കുചിത വീക്ഷണങ്ങള്‍ മാറ്റി മനസ്സ് വിശാലമാക്കി കൂടുതല്‍ വായിക്കൂ പഠിക്കൂ
അല്ലെങ്ങില്‍
അന്ധന്മാര്‍
ആനയെ
കണ്ടത് പോലെയാകും

prashanth said...

മതങ്ങള്‍ മണ്ണടിയട്ടെ ; മനുഷ്യര്‍ ഒന്നാകട്ടെ !

@agp - ജ്ഞാനം ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രമായി ഒതിക്കിയതിന് ആരാ ഉത്തരവാദി?

ശ്രീജിത് കൊണ്ടോട്ടി. said...

Matham manushyane mayakkunna karupp thanne!!

Ebrahim Abdulla MP said...

mone laddu {chithrakaran} oru mathatheyum kurichu kuttam parayunnathu athra sheriyulla erpadanennu thonunnundo ,,,,,mone.
mathangal manushya nanmayku vendiyaaanu.allathe hindu ,islam,cristian,sikh,,,etc ennu kandu verthirichu mattu mathangalilulla poraymakalum kuttavum kuravum paranju kalahikkan vendiyalla.
mathangal manushya srishtithamaanu.
athil piyavukal vannekam athu sarva sadharanamaanu.
mathangal engine manushya nanmayku vendi upakarappeduthaam ennathine kurichu chithrakaaran ivide prathivadhichilla,,,,,,anghine oru manassu ninakkundaaayirunnenkil nee adhyam athaanu cheyyendiyirunnathu. allaathe mathangal thammil viyuppalakkanulla oru vedhi create cheyithu kodukkukayella vandathu.......
pinne chithrakaranodu oru vaakku ninte veettil ammmayum penghammarum undallo enkil avar ninnodu parayunnu "njanghal ini muthal vasthram theere dharikkunnilla ennu"
avarku avarudethaya ishtanghal undallo,,,,,
nee enthu parayum avarodu????
!!!!!!!!!!!!

Ebrahim Abdulla MP said...

mone laddu {chithrakaran} oru mathatheyum kurichu kuttam parayunnathu athra sheriyulla erpadanennu thonunnundo ,,,,,mone.
mathangal manushya nanmayku vendiyaaanu.allathe hindu ,islam,cristian,sikh,,,etc ennu kandu verthirichu mattu mathangalilulla poraymakalum kuttavum kuravum paranju kalahikkan vendiyalla.
mathangal manushya srishtithamaanu.
athil piyavukal vannekam athu sarva sadharanamaanu.
mathangal engine manushya nanmayku vendi upakarappeduthaam ennathine kurichu chithrakaaran ivide prathivadhichilla,,,,,,anghine oru manassu ninakkundaaayirunnenkil nee adhyam athaanu cheyyendiyirunnathu. allaathe mathangal thammil viyuppalakkanulla oru vedhi create cheyithu kodukkukayella vandathu.......
pinne chithrakaranodu oru vaakku ninte veettil ammmayum penghammarum undallo enkil avar ninnodu parayunnu "njanghal ini muthal vasthram theere dharikkunnilla ennu"
avarku avarudethaya ishtanghal undallo,,,,,
nee enthu parayum avarodu????
!!!!!!!!!!!!!!!!!

ChethuVasu said...

@agp
രണ്ടു സംശയങ്ങള്‍ (ജ്ഞാനം കുറവായത് കൊണ്ട് തോന്നിയതായിരിക്കും)
1 )എനിക്ക് മനസ്സിലായില്ല സാര്‍ ,ഒരാളുടെ ജ്ഞാനം ഇരിക്കുന്നത് രേതസ്സിലാണോ ..? പരംബാഗതമായി ജ്ഞാനം കൈമാറ്റപ്പെടുന്നത് കണ്ടു തോന്നിയ സംശയമാണേ ! :-)
2 ) ഒരാളെ സുന്ദരന്‍ എന്ന് പേരിട്ടു . നാട്ട്ടുകാര്‍ പറയുന്നു അയാള്‍ക്ക് അത്ര സൌന്ദര്യം ഇല്ലെന്നു . പക്ഷെ അയാള്‍ പറയുന്നു നോക്കൂ , 'സുന്ദരന്‍ എന്നതിന്റെ അര്‍ഥം സൌന്ദര്യം' ഉള്ളവന്‍ എന്നാണ് , അത് കൊണ്ട് ഞാന്‍ സുന്ദരന്‍ തന്നെ !! അമ്പോ!! എന്തൊരു ചന്തം നമ്മുടെ സുന്ദരന് !!ഇമ്മാതിരി ചുന്ദരന്‍മാരെക്കൊണ്ട് ജീവിക്കാന്‍ വയ്യ എന്നാണ് അവസ്ഥ !