
കാര്‍ട്ടൂണിസ്റ്റിന്റെ “കേരള ഹഹഹ” ബ്ലോഗില്‍ പോസ്റ്റു ചെയ്തിരിക്കുന്ന “2009 കേരള പിറവി ദിനാശംസകള്‍” മൂന്നു ദിവസം വൈകിയാണെങ്കിലും ചിത്രകാരന്‍ ഇന്നു കണ്ടു.ചിത്രകാരന്റെ ചിന്തകളോട് കാര്‍ട്ടൂണ്‍ വളരെ അടുത്തു നില്‍ക്കുന്നതുകൊണ്ടായിരിക്കാം വളരെ പ്രാധാന്യമര്‍ഹിക്കുന്നതായി തോന്നുന്നു. ഈ കാര്‍ട്ടൂണ്‍ കേരളീയ സമൂഹത്തിലേക്ക് അഴിച്ചുവിടുന്ന പരിഹാസ്യമായ,അപമനകരമായ സത്യത്തിന്റെ ദുരവസ്ഥയെ നാം കണ്ണടച്ച് ഇരുട്ടാക്കി അവഗണിച്ചുകൂട.നമ്മുടെ മൂല്യബോധത്തെ കഴുകി തുടച്ച് ശുദ്ധമാക്കേണ്ട ചുമതല ഒരോ കേരളീയന്റെയും രാഷ്ട്രീയത്തിന്റെ ഭാഗമായി അനുഷ്ടിക്കേണ്ട കര്‍ത്തവ്യബോധമായി നമ്മെ പിന്‍തുടരുന്നതായി ഈ മനോഹരമായ കാര്‍ട്ടൂണ്‍ നമ്മേ ഓര്‍മ്മിപ്പിക്കുന്നു. അതു മാത്രമല്ല, ഈ കാര്‍ട്ടൂണ്‍ എങ്ങനെയോ സംഭവിച്ചുപോയ ഒരു നര്‍മ്മ തുരുത്തല്ലെന്ന് കര്‍ട്ടൂണിസ്റ്റിന്റെ വിവരണത്തില്‍ നിന്നും മനസിലാകുന്നു. “അപ്പപ്പ കാണുന്നോരാണപ്പന്‍” സിദ്ധന്തം അണുവിട തെറ്റിക്കാതെ ആചരിച്ചുവരുന്ന മലയാളിയുടെ മൂല്യബോധത്തിന്റെ വൈകല്യത്തെ വളരെ ഭംഗിയായി വരച്ചുകാണിക്കുന്ന ഈ കാര്‍ട്ടൂണ്‍ പോസ്റ്ററായി ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കപ്പെടേണ്ട തരത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന കാര്‍ട്ടൂണിസ്റ്റിന്റെ ഉജ്വല രചനയാണെന്ന് ചിത്രകാരന് അഭിപ്രായമുണ്ട്. നമ്മുടെ സാംസ്കാരിക അപചയത്തിന്റേയും,കപട സദാചാരത്തിന്റേയും,പൊങ്ങച്ചത്തിന്റെ അപ്രമാദിത്വത്തിന്റേയും,മലിനമായ മൂല്യബോധത്തിന്റേയും, കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തിന്റേയും, തന്തയില്ലായ്മയുടേയും എല്ലാം കാരണം ഈ കാര്‍ട്ടൂണില്‍ മലയാളിയുടെ ആത്മവിമര്‍ശനമായി കാര്‍ട്ടൂണിസ്റ്റ് സന്നിവേശിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും കെടിഡിസി യുടെ ബോര്‍ഡുകളാണ് കാര്‍ട്ടൂണിന്റെ പശ്ചാത്തലം എന്നത് യാദൃശ്ചികതയല്ല.വെറുമൊരു പരിഹാസ ചിരിയിലൊതുങ്ങൂന്ന ഉപരിപ്ലവ കാര്‍ട്ടൂണല്ലാ ഇത്.സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മലയാളിയുടെ കാപട്യം നിറഞ്ഞ മൂല്യബോധത്തിനു നേരെ പ്രതിഷ്ടിച്ചിരിക്കുന്ന കണ്ണാടിയാണ് ഈ കാര്‍ട്ടൂണ്‍. ലോകത്തിനു മുന്നില്‍ ഒരു ഭിക്ഷാടകന്റെ വ്യക്തിത്വം മാത്രമുള്ള, പണം കൊണ്ട് എല്ലാം നേടിയെന്ന് വിശ്വസിക്കുന്ന മലയാളിയുടെ ബുദ്ധി മാന്ദ്യത്തിനുനേരേയുള്ള കാര്‍ട്ടൂണിസ്റ്റിന്റെ പരിഹാസമാണിത്. ഇതിനു മുന്നിലെ നമ്മുടെ പൊട്ടന്‍ ചിരി, നമ്മുടെ തന്നെ വൈരൂപ്യം കണ്ടുള്ള വിഢിച്ചിരിയാണെന്ന അപ്രിയ സത്യം ഒരോ മലയാളിയും മനസ്സിലാക്കിയാല്‍ ആത്മാഭിമാനത്തിന്റെ അയലോക്കത്തെങ്കിലും മലയാളിക്ക് എത്തിപ്പെടാം. സ്വന്തം അച്ഛനെ ഭിക്ഷക്കാരനായാലും,കള്ളനായാലും,കൊലപാതകിയായാലും,തെണ്ടിയായാലും അച്ഛാ എന്ന് അഭിമാനത്തോടെ വിളിക്കാനുള്ള തിരിച്ചറിവിന് നമ്മുടെ അമ്മ നന്നാവുകതന്നെ വേണം.അമ്മയില്‍ നിന്നും മുലപ്പാലുപോലെ ആ സംസ്ക്കാരം ലഭിക്കുകതന്നെ വേണം. സാംബത്തികമായി മികവുനേടുന്ന സ്ത്രീകളുടെ കുടുംബ പൊങ്ങച്ചത്തിന്റെ, മഹിമയുടെ പാരംബര്യ വാഹകരായി നില്‍ക്കുംബോള്‍ നമുക്ക് ലഭിക്കുന്നത് പുറം മോടിയുള്ള തന്തയില്ലായ്മയുടെ ദുരഭിമാനം നിറഞ്ഞ സംസ്ക്കാരമാണെന്ന് മലയാളത്തില്‍ പറഞ്ഞാല്‍പ്പോലും അതിന്റെ അര്‍ത്ഥം, അര്‍ത്ഥത്തിന്റെ ലജ്ജാവഹമായ ഭീകരത ബോധ്യമാകാത്തവിധം മലയാളിമനസ്സിന്റെ പൌരുഷം സ്ത്രൈണമായിരിക്കുന്നു.(ഇത് ചിത്രകാരന്റെ ചിന്തയാണ്.കാര്‍ട്ടൂണിസ്റ്റിന്റേതല്ല)
“ഈ പയ്യന്‍സിന്റെ പ്രസക്തി അടിക്കടി കൂടിക്കൂടിവരുമെന്നു
ദിവസം നാലുപത്രം കമ്പോടുകമ്പ് വായിക്കുന്ന എന്റെ അയല്‍വാസി
കിട്ടുണ്ണ്യമ്മാന്‍ പറയുന്നു. അതുകൊണ്ട്, 2050 വരെ
എന്റെ കേരളപ്പിറവിദിനാശംസാകാര്‍ഡ് ഇതു തന്നെ. മാറ്റല്യ !”
ചിത്രകാരന്റെ മെയില്‍ ബോക്സിലേക്ക് പുതിയ പോസ്റ്റിന്റെ വിവരമറിയിച്ചുകൊണ്ട് എത്തിച്ചേര്‍ന്ന കാര്‍ട്ടൂണിസ്റ്റിന്റെ മുകളില്‍ കൊടുത്ത നാലുവരി അറിയിപ്പ് ചിത്രകാരനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. പത്രങ്ങളിലൊക്കെ കാര്‍ട്ടൂണ്‍ വരക്കുന്ന വയറ്റിപ്പെഴപ്പ് കാര്‍ട്ടൂണിസ്റ്റുകളേക്കാള്‍ കുറച്ചുകൂടി ഉയരത്തില്‍ ഈ കാര്‍ട്ടൂണിസ്റ്റിനെ മനസ്സില്‍ പ്രതിഷ്ടിച്ചിരുന്നെങ്കിലും, കക്ഷിയുടെ സ്ഥാന നിര്‍ണ്ണയ കാര്യത്തില്‍ ചിത്രകാരനു തെറ്റുപറ്റിയെന്ന് ബോധ്യപ്പെടുത്തുന്ന വരിയാണ് “2050 വരെ
എന്റെ കേരളപ്പിറവിദിനാശംസാകാര്‍ഡ് ഇതു തന്നെ. മാറ്റല്യ” എന്ന ദൃഢ പ്രതിജ്ഞ.ചിത്രകാരന്റെ “തന്തക്കുപിറന്നവരുടെ ഗവണ്മെന്റ്” എന്ന വായന പോസ്റ്റില്‍ കാര്‍ട്ടൂണിസ്റ്റിന്റെ കന്മന്റ് വീണതില്‍ ഒരു താണു പറക്കലിന്റെ ഭംഗിയാര്‍ന്ന ഒരു വിവരണമുണ്ടായിരുന്നു....മനോഹരമായ ഒരു ആകാശ ദൃശ്യം ! അതു കണ്ടപ്പോഴേ ഒരു ദാര്‍ശനികനെ സംശയിച്ചിരുന്നു. ഇപ്പോള്‍ ബോധ്യമായി. വെറുമൊരു ചിരിയിലപ്പുറം സമൂഹത്തിന്റെ ആന്തരാത്മാവിലേക്ക് ഈ കാര്‍ട്ടൂണിസ്റ്റ് ദൃഢനിശ്ചയത്തോടെ പ്രവേശിക്കുന്നതും, കാര്‍ട്ടൂണിസ്റ്റിന്റെ ചിരി രാഷ്ട്രീയത്തിന്റെ വജ്രരൂപം പ്രാപിക്കുന്നതും ദാര്‍ശനിക രോഗമായി മനസ്സിലാക്കുന്നു. ആ രോഗമുള്ളവരെ, ആത്മബോധം ലഭിച്ചവരെ തത്വമസിയുടെ അര്‍ത്ഥ തലത്തില്‍ തന്നെ അടയാളപ്പെടുത്തേണ്ടതുണ്ട്.
സമൂഹത്തിനന്യമായ ആത്മബോധവും ആത്മാഭിമാനവും സമൂഹത്തിലേക്ക് കൊണ്ടുവരാന്‍ കലാകാരന്മാര്‍ക്ക് ആ വസ്തുതയെക്കുറിച്ച് ബോധോദയമുണ്ടാകുകയാണല്ലോ ആദ്യം വേണ്ടത്. ബൂലോകത്തിന്റെ സ്വതന്ത്രാകാശത്ത് ഇനിയും വളര്‍ന്ന് ഭൂലോകം കൂടി ആത്മപ്രകാശത്താല്‍ ധന്യമാക്കാന്‍ കാര്‍റ്റൂണിസ്റ്റിന്റെ അകകാംബുള്ള ചിരികള്‍ക്ക് സാധിക്കട്ടെ എന്ന് സസന്തോഷം ആശംസിക്കുന്നു.
ബൂലോകത്തെ കാര്‍ട്ടൂണിസ്റ്റിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍...!!!! ഈ വായന പോസ്റ്റിന്റെ മനോഹാരിതക്കും, ചിത്രകാരന്‍ വളരെ ഇഷ്ടപ്പെടുന്ന കാര്‍ട്ടൂണിസ്റ്റിന്റെ കാര്‍ട്ടൂണ്‍ എന്ന നിലക്കും, ചിത്രകാരനുകൂടി അവകാശപ്പെട്ട ഈ കാര്‍ട്ടൂണ്‍ ഇവിടെ മോഷ്ടിച്ച് ചേര്‍ക്കുന്നു. കാര്‍ട്ടൂണിസ്റ്റ് ആവശ്യപ്പെട്ടാല്‍ മാത്രമേ ചിത്രകാരന്റെ ഹൃദയത്തില്‍ നിന്നും ഈ കാര്‍ട്ടൂണ്‍ തിരിച്ചു നല്‍കു എന്നും അഹങ്കാരപൂര്‍വ്വം അറിയിക്കട്ടെ.കാര്‍ട്ടൂണിസ്റ്റിന്റെ കേരള ഹഹഹയിലെ പ്രതിപാദ്യമായ പോസ്റ്റിലേക്കുള്ള ലിങ്ക്.
13 comments:
പത്തു ഫുള്‍സ്കാപ്പ് പേപ്പറില്‍ കുറയാതെ കാര്‍ട്ടൂണിസ്റ്റിന്റെ ഈ കാര്‍ട്ടൂണിനെ അധികരിച്ച് മലയാളികളെല്ലാം പത്തു പ്രാവശ്യമെങ്കിലും കാണാപ്പാഠം പഠിക്കാതെ ഉപന്യസിച്ചാല്‍ ... ഒരു പക്ഷേ മനസ്സിനകത്തേക്ക് കുറച്ച് വെളിച്ചം കേറും !
ഈ കാര്‍ട്ടൂണ്‍ പോസ്റ്ററായി ഒരോ മലയാളി ഭവനത്തിലും സ്വീകരണമുറിയില്‍ പ്രതിഷ്ടിക്കുന്നതും നല്ലതാണ്. സ്വന്തം അച്ഛനെ തിരിച്ചറിയുന്ന ആത്മബോധത്തില്‍ നിന്നേ ഒരു നാറ്റിന്റെ സംസ്ക്കാരം കൃത്രിമമല്ലാതെ സ്വയം വളര്‍ന്നുവരു.
നമ്മുടെ ദിനപത്രങ്ങളിൽ ഇപ്പോൾ കാർട്ടൂണുകളും കാർട്ടൂണിസ്റ്റുകളും നന്നേ കുറവായിരിക്കുന്നു. യേശുദാസൻ വെറും പടം വരക്കാരൻ മാത്രമായിരുന്നു;അതും സ്ത്രീകളെ വരച്ചാൽ പൌരുഷമായിരിക്കും.ബി എം ഗഫൂറും കണക്കായിരുന്നു. ഗോപീകൃഷ്ണനും സുജിത്തും കൊള്ളാം. ഗോപീകൃഷ്ണൻ കേരളകൌമുദിയിലായിരുന്നപ്പോൾ ഉള്ള മികവ് ഇപ്പോൾ കാണാനില്ല.വേണു കാർട്ടൂണിസ്റ്റെന്ന രീതിയിൽ മോശം,എഴുത്തുകാരൻ എന്ന രീതിയിൽ ഉഗ്രൻ.ഇവരെയെല്ലാം വെല്ലുന്ന മികവുള്ളയാളാണ് നമ്മൂടെ ബൂലോകത്തുള്ളത്; വരയിലും ചിന്തയിലും. ചിത്രകാരൻ ചൂണ്ടിക്കാണിക്കുന്നതും അതുതന്നെ. അഭിനന്ദനം,കാർട്ടൂനിസ്റ്റിനും ചിത്രകാരനും.
കാർട്ടൂണുകൽ എപ്പൊഴും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യും. ഒരു പേജ് നീളമുള്ള ലേഖനത്തേക്കാൽ, നാലു വരയും ഒരു അടികുറിപ്പും, അതു തന്നെ ധാരാളം.
കൊള്ളാം പ്രസക്ത മായ ചിന്ത ...
നന്നായി ചിത്രകാരാ...
ചിത്രകാരാ
പഴമയും ചരിത്രവും എല്ലാം പഠിക്കുന്നതും അതിനെ കുറിഛന്വേഷിക്കുന്നതും ചെയ്യുന്നത് അറു പിന്തിരിപ്പനാണെന്നല്ലേ ഇപ്പോള്‍ പുരോഗമന വികസന വാദികള്‍ പറയുന്നത്. ചരിത്രം മാറ്റിയെഴുത്തും എല്ലാം നടക്കുന്നതും അത് കൊണ്ടാണ്. ചരിത്ര ഒരു പാട് മാന്തിയാല്‍ പിന്നെ പലരെയും നമ്മള്‍ എറിഞ്ഞോടിക്കും.
കാര്‍ട്ടൂണ്‍ പത്രങ്ങളിലേക്ക് മാറുമ്പോള്‍ പത്ര മുതലാളിയുടെ മനവും നോക്കണം. ഗോപീ ക്യഷ്ണന്റെ കാര്‍ട്ടൂണിന്റെ മുന കുറേശ്ശേയായി ഒടിയുന്നതിന്റെ കാരണം അതാണ്. സ്വതന്ത്ര മാധ്യമമായി കാര്‍ട്ടൂണ്‍ മാറേണ്ടതുണ്ട്. ടോംസിന് ശേഷം സ്വതന്ത്ര കാര്‍ട്ടൂണ്‍ പ്രവര്‍ത്തനം പേരിലെങ്കിലും ഇപ്പോഴുള്ളത് ബ്ലോഗിലാണ് എന്ന് തോന്നുന്നു.
നന്ദി
ചിത്രാരാ,
ഇങ്ങനെ ഒരു കൊണ്ടാടല്‍ കേരളത്തിലെ മറ്റൊരു കാര്‍ട്ടൂണിസ്റ്റിനും ബ്ലോഗില്‍ കിട്ടിയിട്ടില്ല എന്ന് ഞാന്‍ പേടിക്കുന്നു.
മികവ് എന്ന സാധനത്തെ സംശയദൃഷ്ടിയോടെ മാത്രമേ കാണാവൂ എന്ന് കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ എന്റെ അച്ഛന്‍ ഉദ്വേഗത്തോടെ എന്നെ ഓര്‍മ്മപ്പെടുത്തുമായിരുന്നു.
റിയാലിറ്റി ഷോവിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്നു എന്നു പറയപ്പെടുന്നതടക്കമുള്ള മികവിനു പുറകിലെ അര്‍ഥകല്‍പ്പനകളെ ഇപ്പോഴും സംശയത്തോടെ മാത്രമേ എനിക്കു കാണാനാവൂ. ഒരു തരത്തില്‍ ഒരു മത്സരവും ഒന്നും തെളിയിക്കുന്നില്ല എന്നുപോലും വിശ്വസിച്ചുകൊണ്ടിരിക്കാന്‍ തോന്നാറുണ്ട്.
ഗതികേടുകൊണ്ടുമാത്രം എന്റത്രപോലും മികവു കാണിക്കാനാവാത്ത, ആവാതെ മറഞ്ഞ, ഒരിക്കലും ആവാതെ പോകാവുന്ന ലക്ഷങ്ങള്‍ക്ക് ചിത്രാരന്റെ ഈ നന്മ നിറഞ്ഞ വാക്കുകള്‍ കൊടുത്ത്, ഉള്ള കടം കുറച്ചിരിക്കുന്നു.....
പടം വളരെ നന്നായിരിക്കുന്നു. ഭാഷ അല്പം ക്ലേശകരമായി അനുഭവപ്പെട്ടതുകൊണ്ട് പോസ്റ്റ് മുഴുവന്‍ വായിച്ചില്ല. ഇത്ര നല്ല കാര്‍ട്ടൂണ്‍ വരച്ച താങ്കള്‍ക്കു ചിത്രകാരന്‍ എന്ന പേരിനേക്കാള്‍ നന്നായി യോജിക്കുന്നത് കാര്‍ട്ടൂണിസ്റ്റ് എന്നാണെന്നു തോന്നുന്നു. ഇനിയും വരക്കുക.ആശംസകള്‍
Kalkki.............
പ്രിയ സി.കുഞ്ഞിക്കണ്ണന്‍,
ബ്ലോഗിലെ പരിചയക്കുറവ് കാരണമാണെന്നു തോന്നുന്നു താങ്കള്‍ക്കൊരു തെറ്റു പറ്റിയിരിക്കുന്നു.ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന കാര്‍ട്ടൂണ്‍ ചിത്രകാരന്‍ എന്ന ബ്ലോഗറുടെ രചനയല്ല. കേരള ഹഹഹ എന്ന ബ്ലോഗെഴുതുന്ന കാര്‍ട്ടൂണിസ്റ്റ് എന്ന ബ്ലോഗറുടെതാണ് ഈ കാര്‍ട്ടൂണ്‍. ചിത്രകാരന്‍ അസ്വാദന കംബം മൂത്ത് കക്ഷിയുടെ കാര്‍ട്ടൂണ്‍ അനുവാദം കൂടാതെ മോഷ്ടിച്ച് ഇവിടെ പോസ്റ്റു ചെയ്തെന്നു മാത്രം.
ഈ പൊസ്റ്റിന്റെ എല്ലാ ക്രെഡിറ്റും മുകളില്‍ കമന്റെഴുതിയിരിക്കുന്ന ബ്ലോഗര്‍മാരുടെ അഭിപ്രായങ്ങള്‍ സഹിതം കാര്‍ട്ടൂണിസ്റ്റ് എന്ന ബ്ലോഗര്‍ക്ക് അവകാശപ്പെട്ടതാണ് :)
കമന്റെഴുതിയവര്‍ക്കും വായിച്ചവര്‍ക്കും നന്ദി.
കലക്കി ചിത്രകാരാ സൂപ്പര്‍
ഒട്ടേറെ ജീവിതാനുഭവങ്ങള്‍ ഉണ്ടെങ്കിലും ബ്ലോഗിലെ ശീലങ്ങള്‍ അറിയാത്തതുകൊണ്ടു പറ്റിയ പിഴവാണ്. ക്ഷമിക്കുക. എന്നാലും മറ്റൊരാളുടെ ചിത്രങ്ങള്‍ ഇങ്ങനെ മോഷ്ടിക്കുന്നത് തെറ്റല്ലേ? ആസ്വാദനത്തിന്റെ പേരിലാണെങ്കിലും.
Post a Comment