Monday, October 26, 2009

ഗുരുവായൂരപ്പന്റെ അടിമയായ റോക്കറ്റ് ശാസ്ത്രം !


(ഇന്നലെ(25.10.09) ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് തുലാഭാരം നടത്തുന്ന ഇന്ത്യയുടെ റോക്കറ്റ് ശാസ്ത്രജ്ഞന്‍ മാന്യശ്രീ രാധാകൃഷ്ണേട്ടന്റെ ചിത്രം ഇന്നത്തെ മംഗളം പത്രത്തില്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു വന്നതിന്റെ സ്കാന്‍ ചെയ്ത കോപ്പിയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ചിത്രത്തില്‍ ഞെക്കിയാല്‍ ചിത്രം വലുതായി തുറന്നു വരും.)

ഐ.എസ്.ആര്‍.ഒ.പോലുള്ള ഒരു ശാസ്ത്ര സ്ഥാപനത്തിന്റെ തലപ്പത്ത് പ്രതിഷ്ടിക്കാന്‍ ഇന്ത്യയില്‍ ശാസ്ത്രജ്ഞരില്ലാത്തതുകൊണ്ടാകുമോ നമ്മടെ ഇരിങ്ങാലക്കൊടക്കാരനായ ഒരു ചങ്ങായിയെ പിടിച്ചിരുത്തിയിരിക്കുക ? മാധവേട്ടന്‍ നായര്‍ കസേര പറന്നുപോകാതിരിക്കാന്‍ കണ്ടെത്തിയ വിശ്വസ്ഥനായിരിക്കുമോ ഈ മാന്യ ശരീരം ? ഒരു ശാസ്ത്രജ്ഞനായാല്‍ അത്യാവശ്യം ശാസ്ത്രജ്ഞാനമൊക്കെ വേണ്ടേ ? ദൈവത്തിന്റെ അടിമയായി തുല്യ തൂക്കം ചരക്കു നല്‍കി തല്‍ക്കാലത്തേക്ക് ദൈവത്തെ കണ്ണില്‍ പോടിയിട്ട് സ്വാതന്ത്ര്യം വാങ്ങുന്ന ഒരു വിശ്വസിക്ക് ഒരു ശാസ്ത്രജ്ഞനാകാനാകുമോ ? അറിയാഞ്ഞിട്ടു ചോദിക്കുകയാണ്. കാണാതെ ഉരുവിട്ടു പഠിച്ച ശാസ്ത്രജ്ഞാനമല്ല, അറിഞ്ഞു പഠിച്ച ,അതായത് മനസ്സിലാക്കിപ്പഠിച്ച,ഒരു ശാസ്ത്രജ്ഞന്‍ ഇന്ത്യയിലില്ലെന്നു വരുമോ ? അതോ കസേരയും ആസനവും തമ്മിലുള്ള ദാംബത്യ വിജയത്തിന്റെ പരിസമാപ്തിയില്‍ ലഭിക്കുന്ന ആദരണീയ സ്ഥാനക്കേറ്റമായിരിക്കുമോ ഈ അഭിഷേകം ?
എന്തായാലും ശരി ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്ന ആത്മാഭിമാനമുള്ള ചിത്രകാരന് ഷണ്ഢമായ തൂക്കക്കട്ടി പോലെ ത്രാസില്‍ കയറിയിരിക്കുന്ന ഡോ.രാധാകൃഷ്ണേന്‍ ശാസ്ത്രജ്ഞേട്ടന്റെ വിഢിച്ചിത്രം പത്രത്തില്‍ കണ്ട് ഒരു പൌരനെന്ന നിലയിലുള്ള ആത്മാഭിമാനത്തില്‍ കനത്ത ഇടിവു സംഭവിച്ചിരിക്കുന്നു.കാരണം, ചന്ദ്രയാന്‍ വിജയകരമായി വിക്ഷേപിച്ച് ചന്ദ്രനില്‍ വെള്ളത്തിന്റെ നിഴലുവരെ കണ്ടുപിടിച്ച ഒരു മഹാ രാജ്യത്തിന്റെ അഭിമാനം രക്തക്കുഴലില്‍ തിളച്ചുവറ്റികൊണ്ടിരിക്കുന്ന ചിത്രകാരനെപ്പോലൊരു പൌരന് താങ്ങാനാകാത്ത കാഴ്ച്ചയാണ് ശാസ്ത്രത്തെ ഒരു ഠാ വട്ടം ദൈവത്തിന്റെ ത്രാസില്‍ കയറ്റിവച്ച് ആട്ടിക്കളിക്കുന്ന പൊട്ടന്‍ കളി.ചന്ദ്രനില്‍ വെള്ളത്തിന്റെ കുഞ്ഞിക്കാലു കാണാന്‍ ഇവന്മാര്‍ ഏതൊക്കെ അംബലത്തിലാണാവോ ഉരുളി കമഴ്ത്തിയത് ! ചക്കയിടുംബോള്‍ മുയലിനെ കിട്ടുന്ന യാദൃശ്ചികതകളിലും,പൂജ നടത്തി മഴപെയ്യിക്കുന്ന വിഢി വിശ്വസങ്ങളിലും അഭിരമിക്കുന്നവരെയെല്ലാം ഇനി ഐ.എസ് ആര്‍.ഒ. ചെയര്‍മാന്മാരായി കാണേണ്ടിവരുമോ ഗുരുവായൂരപ്പാ !!! ഭഗവാന്റെ ഓരോ ലീലാവിലാസങ്ങള്‍ :)
അമേരിക്കയും,റക്ഷ്യയും,യൂറോപ്യന്‍ രാജ്യങ്ങളും,ജപ്പാനും ചൈനയും പഠിച്ച് നടന്ന വഴികളിലൂടെ ... അവരെഴുതിയ പൊത്തകം കാണാപ്പാഠം പഠിച്ച... ഇംഗ്ലീഷ് വായിക്കാനും, അല്‍പ്പസ്വല്‍പ്പം കണക്കു കൂട്ടാനും അറിയുമെന്ന യോഗ്യതവച്ച് ഒരു മേസ്രിപോലുമാകാനുള്ള ത്രാണിയില്ലാത്തവരാകുമോ രാമ..രാമ..,കൃഷ്ണ..കൃഷ്ണ..നാമജപം നടത്തി,തുലാഭാരം നടത്തി, ഗണപതി കോവിലില്‍ തേങ്ങയുടച്ച് മുട്ടറുത്ത്, ആകാശത്തേക്ക് വാണം വിട്ട് , ചന്ദ്രനില്‍ വീഴ്ത്തി ടാക്സടക്കുന്ന നൂറു കോടി പൌരന്മാരെ തൃശൂര്‍ പൂരത്തിന്റെ വിസ്മയത്തിലെത്തിപ്പിക്കുന്നത് ?

മൊബൈല്‍ ഫോണും, കംബ്യൂട്ടറുമൊക്കെ കണ്ടുപിടിക്കാനെ ബുദ്ധിയുള്ള ശാസ്ത്രജ്ഞരെ ആവശ്യമുള്ളു.
കാശുകൊടുത്ത് അവ വാങ്ങുന്ന മുക്രിക്കും,ശാന്തിക്കും,ശാന്തക്കും,തന്ത്രിക്കും,ഇമാമിനും,കോഴികളായ പള്ളിലച്ചന്മാര്‍ക്കും,തിരുമേനിമാര്‍ക്കും,ദേവദാസികള്‍ക്കും,ബിഷപ്പിനും,മെത്രാനും,മറ്റുള്ള ജ്ഞാനികള്‍ക്കും കംബ്യൂട്ടറും മൊബൈല്‍ ഫോണും ഉപയോഗിച്ച് മന്ദ ബുദ്ധിദൈവങ്ങളുടെ കീര്‍ത്തനം ആലപിക്കാന്‍ കീ ബോഡ് നോക്കി ഞെക്കാനുള്ള ശാസ്ത്രജ്ഞാനമല്ലേ ആവശ്യമുള്ളു. എന്തൊരു നന്ദികെട്ട ലോകമാണ് ദൈവമേ ഇത് ???? :)

35 comments:

ഫസല്‍ ബിനാലി.. said...

ദൈവമേ

Unknown said...
This comment has been removed by the author.
Unknown said...

ഇങ്ങനെ ഒരു പ്രതികരണം കാണാന്‍ കാത്തിരിക്കുകയായിരുന്നു
ഗുരുവായൂരപ്പാ അടുത്ത റോക്കറ്റും മുകളിലേക്ക് തന്നെ പോണേ

Rajesh T.C said...

ഇതിൽ അത്ര അത്ഭുതപെടാനില്ല ചിത്രകാരാ.. ISRO യിൽ നിന്നും എന്ന് റോക്കറ്റ് വിട്ടാലും മാധവൻ നായർ അടക്കമുള്ള ശാസ്ത്രഞർ അന്ന് രാവിലെ തിരുപതി ഭഗവാന്റെ അടുത്തു പോയി വഴിപാടും നടത്തിയിട്ടേ countdown തുടങ്ങുകയുള്ളു.നമ്മുടെ മന്ത്രി സുധാകരൻ അവർകൾ അതേ പറ്റി കഴിഞ്ഞ മാസം വിമർശിച്ച് പ്രസംഗിച്ചിരുന്നു.

Raj said...

ദൈവ വിശ്വാസം ഓരോരുത്തരുടെയും സ്വകാര്യതയാണ്‌, അതില്‍ ഒളിഞ്ഞു നോക്കി കമന്റ് അടിക്കുന്നത് ചിലരുടെ ഹോബ്ബി ആണ്. ഇതിനു ആരെയും കുറ്റം പറയാന്‍ പറ്റില്ല
അല്ലയോ ചിത്രകാര, താങ്കളുടെ അഭിപ്രായത്തില്‍ ഇവിടെ ശാസ്ത്രഞ്ജന്‍, ഡോക്ടര്‍, എഞ്ചിനീയര്‍ തുടങ്ങിയവര്‍ക്ക് ദൈവ വിശ്വാസം ഉണ്ടാവാന്‍ പാടില്ല അല്ലെ
താങ്കളെ ദൈവം രക്ഷിക്കട്ടെ

Anonymous said...

ഇതാണു ‘മഹത്തായ ആർഷ ഭാരത സംസ്കാരം’.ശാസ്ത്രബോധവും ശാസ്ത്രജ്ഞനും തമ്മിൽ ഇൻഡ്യയിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധമാണുള്ളത്. ഓരോ പര്യവേക്ഷണത്തിന്റെ പേരു പറഞ്ഞ് ഫണ്ടടിച്ചുമാറ്റുന്ന വീരന്മാരാണ് ഈ ശാസ്ത്ര’ജ്ഞന്മാർ’ പലരും. ചാന്ദ്രയാൻ പരിപാടിയിൽ പ്രമുഖ പങ്കു വഹിച്ച അമേരിക്കൻ ശാസ്ത്രജ്ഞൻ സ്റ്റിവർട്ട് ഡേവിഡ് നൊസേറ്റ് ഇസ്രായേലി ചാരനായിരുന്നു എന്ന വാർത്ത പുറത്തുവന്നത് ശ്രദ്ധിച്ചിരുന്നില്ലേ?

Anonymous said...

മറ്റുള്ളവരുടെ സ്വകാര്യതകളിൽ ഇത്ര മാത്രം ഇടപെടേണ്ടതുണ്ടോ? ഇവിടെ ആറ്ക്കും അവ്വ്ാ‍രുടെ വിശ്വാസങ്ങളിൽ ഉറച്ചു നിന്നുകൂടേ? ആരൊക്കെ അമ്പലങ്ങളിൽ പോകണം, രക്തസാക്ഷി മണ്ഡപങ്ങളിൽ പുഷ്പചക്രം അറ്പ്പിക്കണം എന്നൊക്കെ dictate ചെയ്യാൻ മറ്റുള്ളവറ്ക്ക് എന്ത് അവകാശം സാറ്. ഞാൻ ചെയ്യുന്നതും എന്റെ വിശ്വാസം അനുസരിച്ച് പ്രവറ്ത്തിക്കുന്നവരും മാറ്രം കേമന്മാറ്. അല്ലാത്തവന്മാറ് വെറും കീടങ്ങൾ, കഷ്ടം. ഇതും വായിക്കാ‍മ്

rudhiramaala രുധിരമാല said...

അമ്മ പെറ്റ എല്ലാ മക്കളും നെറിവ് എന്ന പദത്തിന്റെ സാമാന്യ അര്‍ത്ഥമെങ്കിലും അറിഞ്ഞിരിക്കണം. എതെന്താ? അര്‍ത്ഥശൂന്യത.


Anonymous said...

ശാസ്തജ്ഞന്‍മാര്‍ എന്നു പറയുന്നതിനു പകരം "ശാസ്തജ്ഞ തൊഴിലാളികള്‍" എന്നു വിളിക്കുന്നതായിരിക്കും കൂടുതല്‍ ശരി. കൂടുതല്‍ പേരും സാങ്കേതിക വിദഗ്ധര്‍ മാത്രം. എന്നാലും പത്രങ്ങള്‍ അവരെ ശാസ്ത്രജ്ഞരെന്നാണ് വിളിക്കുക. 14 വയസുകാരി കള്ളിയേയും ശാസ്ത്രജ്ഞ എന്ന് വിളിക്കാമെങ്കില്‍ ഇതുമാകാം.

ഇഅവരാരും തന്നെ ശാസ്ത്രാഭിമുഖ്യമുള്ളതുകൊണ്ട് ശാസ്തജ്ഞന്‍മാരായതല്ല. സമൂഹത്തില്‍ ഉന്നത സ്ഥാനം കിട്ടുന്ന ഒരു തൊഴിലെന്നതുകൊണ്ട് മാത്രമാണ് അവര്‍ ഇത്
തെരഞ്ഞെടുത്തത്. അവരുടെ ദുര്‍ബലവും ഇടുങ്ങിയതുമായ മനസുകള്‍ക്ക് സമൂഹത്തിലെ ഉയര്‍ന്ന aspiration നിലനിര്‍ത്തി നിലനില്‍ക്കണമെങ്കില്‍ ദൈവവും, ജ്യോതിഷവുമൊക്കെ വേണം.

വിശ്വാസവും ശാസ്ത്ര ബോധവും രണ്ടാണ്. വ്യക്തിപരവും മാനസികവുമായ കാരണങ്ങളാണ് ആളുകള്‍ വിശ്വാസികളാകുന്നത്. അവര്‍ക്കത് ശക്തി നല്‍കുന്നുണ്ടെങ്കില്‍ അവര്‍ അത് ചെയ്തോട്ടെ. ശാസ്ത്രത്തിന് അച്ചടക്ക നടപടി ഇല്ല. ആരായാലും അവര്‍ കണ്ടെത്തുന്ന ശാസ്ത്രീയ അറിവുകള്‍ ശാസ്ത്ര ലോകം സ്വീകരിക്കും. ഒരു പാതിരിയായ ഗ്രിഗര്‍ മെന്‍ഡലിന്റെ കണ്ടുപിടുത്തങ്ങളാണ് പരിണാമ സിദ്ധാന്തത്തിന് അടിത്തറ നല്‍കിയത്. അതോ പള്ളി നൂറ്റാണ്ടുകളായി പ്രചരിപ്പിച്ചിരുന്ന കള്ളങ്ങള്‍ക്കെതിരുമായിരുന്നു.

Vadakkoot said...

അമ്പലത്തില്‍ പോകുന്നതും തുലാഭാരം കഴിക്കുന്നതും ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണെന്ന വാദത്തെ അംഗീകരിക്കാം - പക്ഷേ ഐഎസ്ആര്‍ഓ പോലുള്ള സ്ഥാപനത്തിന്റെ തലപ്പത്ത് പുതുതായി നിയമിതനായ വ്യക്തിയുടെ ഫോട്ടോ പത്രത്തില്‍ കൊടുക്കുമ്പോള്‍ അത് പുള്ളി ഇങ്ങനെ തുലാസില്‍ കയറിയിരിക്കുന്നത് തന്നെ വേണം എന്ന് തീരുമാനിച്ച പത്രാധിപനെ എന്ത് പറയും? അതോ ഇനി ഈയൊരു ഫോട്ടോ മാത്രമേ കിട്ടാനുള്ളൂ എന്നുണ്ടോ?

നിസ്സഹായന്‍ said...

ശാസ്തജ്ഞന്‍മാര്‍ എന്നു പറയുന്നതിനു പകരം "ശാസ്തജ്ഞ തൊഴിലാളികള്‍" എന്നു വിളിക്കുന്നതായിരിക്കും കൂടുതല്‍ ശരി. കൂടുതല്‍ പേരും സാങ്കേതിക വിദഗ്ധര്‍ മാത്രം. എന്നാലും പത്രങ്ങള്‍ അവരെ ശാസ്ത്രജ്ഞരെന്നാണ് വിളിക്കുക. 14 വയസുകാരി കള്ളിയേയും ശാസ്ത്രജ്ഞ എന്ന് വിളിക്കാമെങ്കില്‍ ഇതുമാകാം.
ജഗദീഷിന്റെ അഭിപ്രയത്തിന് ഒരു അടിവരയിട്ടുകൊള്ളട്ടെ !
ഇന്ത്യയില്‍ ശാസ്ത്രവും ശാസ്ത്രജ്ഞന്മാരും ഒരുപാടുതരമുണ്ട്; ഹസ്തരേഖാശാസ്ത്രം/ഹസ്തരേഖാശാസ്ത്രജ്ഞന്‍, വാസ്തുശാസ്ത്രം/വാസ്തുശാസ്ത്രജ്ഞന്‍, ഗൌളിശാസ്ത്രം/ ഗൌളിശാസ്ത്രജ്ഞന്‍, മഷിനോട്ടശാസ്ത്രം/അതിന്റെ ശാസ്ത്രജ്ഞന്‍, ജോത്സ്യം/ ജോത്സ്യന്‍ (ജോത്സ്യശാസ്ത്രജ്ഞന്‍), വേദശാസ്ത്രം/വേദശാസ്ത്രജ്ഞര്‍ (ബ്രാഹ്മണര്‍) അങ്ങിനെ ശാ‍സ്ത്രങ്ങളാലും ശാസ്ത്രജ്ഞരാലും സമ്പന്നമായ, ചുട്ടകോഴിയെ പറപ്പിക്കുന്ന ശാസ്ത്രങ്ങളുള്ള നമ്മുടെ ആര്‍ഷഭാരതത്തില്‍ റോക്കറ്റുവിടുന്ന വൈദേശിക ശാസ്ത്രം രക്ഷപെടണമെങ്കില്‍ മേല്‍ ഉദ്ധരിച്ചശാസ്ത്രങ്ങളില്‍ അറിവും ബഹുമാനവും ,പ്രത്യേകിച്ച് ഹൈന്ദവശാസ്ത്രത്തോടു ഭക്തിയും വിശ്വാസവും കൂറും വേണം. അതില്ലത്തവര്‍ ശാസ്ത്രജ്ഞരാകില്ല, ശാസ്ത്രജ്ഞരായി വാഴിക്കയുമില്ല !

Unknown said...

It is indeed a pity to interfere in one's belief / faith. Dr. Radhakrishnan is an individual and he has full right to believe in any faith. His action had no way hindered the people of this country. When political crooks are using all kind of dirty tricks to remain in power with the blessings of minorities / majorities, people like Radhakrishnan are doing their best for the country. I request the readers to assess him based on his works as ISRO scientist and not based on his personal life.

Joker said...

ചന്ദ്രനില്‍ വെള്ളം കണ്ടെത്താന്‍ ഭഗവാന്‍ സഹായിക്കട്ടെ. ഈ ശാസ്ത്ര തൊഴിലാളികള്‍ നിമിത്തം നാടിനുള്ള ഉപകാരം വാണം വിട്ട് കളിയും അങ്ങനെ പൈസ പൊട്ടിക്കലും. നിലവില്‍ ഉള്ള ഭൂമി നശിപ്പിക്കലും ആണ്.

ഈ നാട്ടില്‍ ജനങ്ങള്‍ സുഭിക്ഷമായി ജീവിച്ച് ഇനി ചന്ദ്രനില്‍ സുഖവാസത്തിന് പോകാന്‍ ഒരുങ്ങുകയാണല്ലോ. ആ വെള്ളം ഒന്ന് കണ്ട്റ്റ് പിടിച്ചിട്ട് വേണം.

- സാഗര്‍ : Sagar - said...

മതം പഴം എന്നൊക്കെ പറഞ്ഞ് അന്ധവിശ്വാസത്തിന്‍റെ പടുകുഴിയില്‍ കെടന്ന് പണ്ടാരമടങ്ങുന്ന സാധാരണ ജനങ്ങളില്‍ ശാസ്ത്രബോധം വളര്‍ത്തേണ്ട ശാസ്ത്രജ്നന്‍മാരാ.... ഊഞ്ഞാലേല്‍ കേറിയിരുന്ന് ആടുന്നു....
ആള്‍ക്കാരുടെ മുട്ടേലും നെറ്റിക്കും തഴമ്പും കീശയില്‍ ഓട്ടയും പിന്നെ കുറെയേറെ കൊലപാതകങ്ങളും ബലാത്സംഗങ്ങളുമല്ലാതെ എന്തു വടിയാണ്‌ ഈ മതവും " ദൈവവും " മനുഷ്യന്‌ ഒലത്തിക്കൊടുത്തിരിക്കുന്നതെന്ന് ചിന്തിക്കാന്‍ ശാസ്ത്രജ്ഞനാകണ്ടാ... സാധാരണ ബോധം മതി... അത് പോലുമില്ലേ അണ്ണാ ഈ രാധാകൃഷ്ണണ്ണന്‌...

ഗ്ലോറി...

Sruthi said...

Does this mean that belief in the unknown (call it God, or whatever), and scientific rigour are the opposites? Isnt that a textbook notion of science? It is one thing to protest when poojas are done when a Government project takes off (which I am sure, cynics like you will not do)- but isnt it quite another thing to pry into the personal beliefs of an individual (which u seem to take upon yourself to do)? Live, let live, painter. Otherwise your canvass becomes too grotesque.

തൃശൂര്‍കാരന്‍ ..... said...

ഇതല്പം കടന്ന കൈ ആയിപ്പോയി ചിത്രകാരാ...വിശ്വാസങ്ങളും ആചാരങ്ങളും എല്ലാം, അത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കതിടത്തോളം കാലം തികച്ചും വ്യക്തിപരവും സ്വകാര്യവും ആണ്. പിന്നെ ശാസ്ത്രഞ്ജന്‍ ആയി എന്നത് കൊണ്ട് ഇതെല്ലാം തെറ്റ് ആണെന്ന് പറയുന്നത് വിഡ്ഢിത്തം ആണ്. പിന്നെ എന്തിനേയും വിമര്‍ശിക്കാന്‍ ഉള്ള ത്വര ഉള്ളവര്‍ നല്ലത് കണ്ടാലും വിമര്‍ശിക്കും. എന്തിനു..genetics എന്ന മഹത ശാസ്ത്ര ശാഖയുടെ പിതാവ് "ഗ്രിഗര്‍ മെന്ടല്‍" ഒരു പള്ളിയിലെ വികാരിയായിരുന്നു. അതും പോരെങ്കില്‍ പല പ്രശസ്തരായ വൈദ്യന്മാരും ദൈവ വിശ്വാസികള്‍ ആണ്.

Jikku Varghese said...

അവരവരുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാന്‍ ഉള്ള അവകാശം എങ്കിലും ഇല്ലേ മാഷേ?നമ്മള്‍ ആണെങ്കിലും ഇങ്ങനെ ഒരു നല്ല കാര്യത്തിനു പോകുമ്പോള്‍ നമ്മുടെ ദൈവത്തെ വിളിക്കുന്നത്‌ സാധാരണമാണല്ലോ...അത് ദൈവത്തിന്റെ കണ്ണില്‍ പൊടി വാരി ഇടുന്നതിനു തുല്യമാണോ?എന്തായാലും ഈ പോസ്ടിനോട് എനിക്ക് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്..പിന്നെ തുലാഭാരം നടത്തിയത് ഒരു ത്യവാതെ വിളിക്കാനുള്ള മാര്‍ഗം എന്നേയുള്ളു..അതൊരുകുറ്റമാണോ?

ബിജു ചന്ദ്രന്‍ said...

ഇപ്പറഞ്ഞ രാമകൃഷ്ണന്‍ സാര്‍ IIT, IIM മുതലായവയില്‍ നിന്നൊക്കെ പ്രശസ്തമായ നിലയില്‍ പഠിച്ചിറങ്ങിയ ആള്‍ ആണെന്നാണ്‌ കേട്ടത്. മുന്‍പത്തെ മാധവന്‍ നായര്‍ ചേട്ടനും ഇതുപോലെ NSS ന്റെ പരിപാടികളില്‍ പങ്കെടുത്തു വില കളഞ്ഞിരുന്നു. IISC പോലെയുള്ള മൌലിക ശാസ്ത്രം കൈകാര്യം ചെയ്യുന്ന സ്ഥാപങ്ങളില്‍ ഇത്തരം അന്ധ വിശ്വാസങ്ങള്‍ കുറവായിട്ടാണ് കണ്ടുവരുന്നത്‌.
isro യില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ ഒരു engr/technocrat/mang.expert തലത്തിലുള്ള ജോലിയല്ലേ ചെയ്യേണ്ടി വരുന്നുള്ളൂ. അവന്മാരില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കാന്‍ കഴിയില്ല. isro എല്ലാ വിക്ഷേപണങ്ങള്‍ക്കും മുന്‍പ് തേങ്ങയുടയ്ക്കുന്നതും റോക്കെറ്റിന്റെ miniyature തിരുപ്പതി ക്ഷേത്രത്തില്‍ പൂജിക്കുന്നതുമൊക്കെ ലോക പ്രശസ്തമല്ലേ. വിക്ഷേപണ സമയം തീരുമാനിക്കുന്നത് വരെ ജ്യോത്സ്യന്മാരാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തുലാഭാരം തൂക്കുന്ന രാമകൃഷ്നെട്ടന്റെ പടം എന്തായാലും പരിഹാസ്യം തന്നെ.

തറവാടി said...

വിശ്വാസം എന്നത് ഒരു വ്യക്തിയുടെ തികച്ചും സ്വകാര്യതയാണ്. വിശ്വാസവും ശാസ്ത്രവും രണ്ടായതുകൊണ്ട് തന്നെ ഒന്നുണ്ടായാല്‍ മറ്റൊന്നുണ്ടാവാന്‍ പാടില്ലെന്നില്ല അതുകൊണ്ട് തന്നെ ചിത്രകാരന്റെ ഈ അഭിപ്രായത്തോട് പൂര്‍ണ്ണവിയോജിപ്പ്. അതായത് ശ്രീ രാധാകൃഷ്ണന്‍ എങ്ങിനെ ഉറങ്ങണം എങ്ങിനെ നടക്കണന്‍ എന്നതുപോലെത്തന്നെയുള്ളു ഈ വിശ്വാസത്തെ പറ്റിയുമുള്ളൂ.

തൃശ്ശൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ പൈസ കൊടുത്താന്‍ ഡിഗ്രി കിട്ടുമെന്ന് തോന്നി ചില കമന്റുകള്‍ വായിച്ചപ്പോള്‍ , ശാസ്ത്രഞ്ന്‍ എന്നാല്‍ മരത്തിന് താഴെ ഇരിക്കുമ്പോള്‍ മുകളില്‍ നിന്നും ചക്ക വീണ് മുയല്‍ ചത്തതില്‍ നിന്നും വേണം കണ്ട് പിടുത്തങ്ങളുണ്ടാക്കുന്നവന്‍ ആവണം എന്ന് കരുതുന്നവര്‍ക്ക് സാങ്കേതിക വിദഗ്ധരെ ശാസ്ത്ര തൊഴിലാളികളായേ കാണാന്‍ പറ്റൂ.

ചന്ദ്രയാന്‍ ദൗത്യം ചന്ദ്രനിലെ വെള്ളം കണ്ടെത്തി അവിടേക്ക് കുറെ പേരെ താമസിക്കാന്‍ വിടലാണെന്ന തലത്തില്‍ ചിന്തിക്കുന്നവരില്‍ നിന്നും തൃശ്ശൂര്‍ റെയില്‍ വേസ്റ്റേഷനില് പിന്നില്‍ താമസിക്കുന്നവര്‍ക്ക് വെള്ളം കൊടുത്തിട്ട് മതി എന്ന് പറയുന്നത് കേള്‍ക്കുമ്പോളും അദിശയമില്ല.

ദുബായില്‍ നിന്നും കൊണ്ടുവന്ന ചൈനയില്‍ ഉണ്ടാക്കിയ റിമോട്ട് കാറ് കണ്ട് വാ പൊളിക്കുന്നവര്‍,
ചാന്ദ്രയാന്‍ എന്തെന്ന് മനസ്സിലാക്കാനോ അതിന്റെ വ്യാപ്തി അറിയാനോ ശ്രമിക്കില്ല അത് മലയാളികളായ ശാസ്ത്ര തൊഴിലാളികള്‍ ഒണ്ടാക്കിയ വാണം വിടലായവര്‍ വിലയിരുത്തും പിന്നെ അതിന് വന്ന ചിലവിനെപ്പറ്റി കരയും ആരും അദിശയിക്കെണ്ട ഇതൊന്നുമില്ലെങ്കില്‍ എന്ത് കേരളം എന്ത് മലയാളി?

യുദ്ധത്തോടേയും മറ്റും തകര്‍ന്ന് തരിപ്പണമായ പല രാജ്യങ്ങള്‍ക്കും സ്വന്തമായി എന്തെങ്കിലും ഒരു ബ്രാന്‍ഡുണ്ട് ഇന്ന് ലോകത്തില്‍ ഇന്‍‌ഡ്യക്ക് സ്വന്തമായി ഇന്റര്‍നാഷണലായി പുറത്ത് കാണിക്കാന്‍ എന്തുണ്ട്?

ഇതൊക്കെയാണെങ്കിലും പ്രസ്തുത ചിത്രം അതും പത്രത്തില്‍ വന്നതില്‍ ഒരു ശെരികേടുണ്ട് , ശ്രദ്ധിക്കുക തെറ്റെന്ന് പറഞ്ഞില്ല! കാരണം വിശ്വാസമെന്ന സ്വകാര്യത അറിഞ്ഞോ അറിയാതെയോ ഒരു മാധ്യമത്തില്‍ വന്നു എന്നതുതന്നെ.

C R said...

പ്രിയപ്പെട്ട ചിത്രകാരാ...താങ്കള്‍ക്ക് താങ്കള്‍ വലിയ ചിത്രകാരനാണെന്ന ഭാവത്തില്‍ സ്വയം എടുത്തണിഞ്ഞ "ചിത്രകാരന്‍" എന്ന പേരു പോലെ അല്ല ഈ "ശാസ്ത്രഞ്ജന്‍". അത് Govt തരുന്ന ഒരു പേരാണ്.അവര്‍ ചെയ്യുന്ന ഉദ്യോഗത്തിന് നല്കുന്ന പേര്.അല്ലാതെ കുഞ്ഞിക്കൂനന്‍ എന്ന സിനിമയില്‍ ദിലീപിന്റെ കഥാപാത്രം പറയുന്ന പോലെ "എല്ലാവരും എന്നെ കുഞ്ഞന്‍ എന്നാണ് വിളിക്കുന്നതെങ്കിലും, ഞാന്‍ എന്നെ വിമല്‍കുമാര്‍ എന്നാണ് വിളിക്കുന്നത്" എന്ന ല്വൈനില്‍ സ്വയം "ചിത്രകാരന്‍" എന്ന് വിശേഷിപ്പിക്കുന്നവരെ പോലെ അല്ല. പിന്നെ വിശ്വാസം ഒരു വ്യക്തിപരമായ കാര്യമാണ്. ഈ പറയുന്ന വലിയ ശാസ്ത്രഞ്ജന്‍മാര്‍ പലരും പ്രശസ്തരായ വിശ്വാസികളും കൂടിയായിരുന്നു എന്ന് മറക്കരുത്.(ഇന്ത്യക്കാരുടെ കാര്യമല്ല പറഞ്ഞത്)

Dr.Doodu said...

"ഈ പറയുന്ന വലിയ ശാസ്ത്രഞ്ജന്‍മാര്‍ പലരും പ്രശസ്തരായ വിശ്വാസികളും കൂടിയായിരുന്നു എന്ന് മറക്കരുത്" CR ചേട്ടാ, ഇപ്പറഞ്ഞ ശാസ്ത്രജ്ഞന്‍മാര്‍ ആരോക്കെയാണാവോ?
1: Albert Einstein
2: Charles Darwin
3: Stephan hawking
4: Condoleezza rice
5: Elizabeth Taylor
6: Madame Curie
7: angelina jolly
ഇവരൊക്കെ ആണോ? ബ്യു ഹി ഹി ഹി

തറവാടി said...

ഒരു പ്രതികരണം ഇവിടെ വായിക്കാം , ഈ ലിങ്ക് ഇടുന്ന പരിപാടിയോട് താത്പര്യക്കുറവുണ്ട് അസൗകര്യമായെങ്കില്‍ ഡിലീറ്റുക :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ചിത്രകാരാ,

ഈ പോസ്റ്റിനു താങ്കൾക്ക് നൂറിൽ നൂറ് മാർക്കും...സൂരജിന്റെ പോസ്റ്റിൽ പറഞ്ഞ പോലെ
“കഷ്ടം”


അത്രേ പറയാനുള്ളൂ...

നന്ദി ആശംസകൾ!

Unknown said...

“ദൈവത്തിന്റെ അടിമയായി തുല്യ തൂക്കം ചരക്കു നല്‍കി തല്‍ക്കാലത്തേക്ക് ദൈവത്തെ കണ്ണില്‍ പോടിയിട്ട് സ്വാതന്ത്ര്യം വാങ്ങുന്ന ഒരു വിശ്വസിക്ക് ഒരു ശാസ്ത്രജ്ഞനാകാനാകുമോ ?“

വിശ്വാസങ്ങള്‍ അവനവന്റേതല്ലേ മുരളീസാറേ ... ഒന്നിലും വിശ്വാസമില്ലാത്ത താന്‍ തന്നെതന്നെ “ചിത്രകാരന്‍ “ എന്നു വിളിക്കാമെങ്കില്‍, ദൈവത്തിലെങ്കിലും വിശ്വാസമുള്ള രാധാകൃഷ്ണനു സ്വയം ശാസ്ത്രജ്ഞനെന്നും വിളിക്കാം.

ഡോ. രാധാകൃഷ്ണനുമായി പരിചയമുള്ളവര്‍ ദയവു ചെയ്ത് അദ്ദേഹത്തെ നാളെമുതല്‍ “പറശ്ശിനിക്കടവ് മുത്തപ്പന്റെ അമ്പലത്തിനടുത്തുള്ള ആല്‍ മരത്തിന്റെ” ചുവട്ടില്‍ ചെന്നിരിക്കാന്‍ പറയുക... അവിടെയിരുന്നാലോചിച്ചാല്‍ തലക്ക് പുറകില്‍ ഒരു വെളിച്ചമുണ്ടാകും. പിന്നെ വളരെ ഈസിയായി ശാസ്ത്രജ്ഞനാകാന്‍ കഴിയും... ഇത് ചിത്രകാരാവതാരം തന്നെ ഒരു പോസ്റ്റില്‍ പറഞ്ഞതാണ്!

(പറശ്ശിനിക്കടവ് തന്നെയല്ലേ?)

Dr.Doodu said...

ജനാര്‍ദ്ധനോ;
അടുത്ത കേസിനു സ്കോപ്പുണ്ടോ? ഇനിയും ചൊറിച്ചില്‍ നിര്‍ത്താറായില്ലേ?

Unknown said...

മി. ഡൂഡൂ... പോസ്റ്റിനു കമന്റിടുക... അല്ലാതെ കമന്റിനല്ല... ഓകേ?

സോറി ചിത്രകാരന്‍...

Dr.Doodu said...

തന്റെ കമന്റിലെ പ്രതിപക്ഷ ബഹുമാനം കണ്ടു പറഞ്ഞു പോയതാണ് സഹോദരാ. "ചിത്രകാരാവതാരം", "മുരളി" തുടങ്ങിയവ. ക്ഷമി.

Unknown said...

perfect blend of naked truths.....how can i leave a comment here?..

Unknown said...

perfect blend of naked truths.....how can i leave a comment here?..

Solid Smoke said...

തന്റെ വിശ്വാസവുമായി പൊരുത്തപ്പെടാത്തൊതൊക്കെ 'അന്ധ'വിശ്വാസം!
രാധാകൃഷ്ണന് അമ്പലത്തില്‍ പോകണമെങ്കില്‍ അദ്ദേഹം ജോലി രാജിവയ്ക്കണമായിരിക്കും.

[quote]"ചന്ദ്രയാന്‍ വിജയകരമായി വിക്ഷേപിച്ച് ചന്ദ്രനില്‍ വെള്ളത്തിന്റെ നിഴലുവരെ കണ്ടുപിടിച്ച ഒരു മഹാ രാജ്യത്തിന്റെ അഭിമാനം രക്തക്കുഴലില്‍ തിളച്ചുവറ്റികൊണ്ടിരിക്കുന്ന ചിത്രകാരനെപ്പോലൊരു പൌരന് ...[/quote]

[quote]അമേരിക്കയും,റക്ഷ്യയും,യൂറോപ്യന്‍ രാജ്യങ്ങളും,ജപ്പാനും ചൈനയും പഠിച്ച് നടന്ന വഴികളിലൂടെ ... അവരെഴുതിയ പൊത്തകം കാണാപ്പാഠം പഠിച്ച... ഇംഗ്ലീഷ് വായിക്കാനും, അല്‍പ്പസ്വല്‍പ്പം കണക്കു കൂട്ടാനും അറിയുമെന്ന യോഗ്യതവച്ച് ഒരു മേസ്രിപോലുമാകാനുള്ള ത്രാണിയില്ലാത്തവരാകുമോ രാമ..രാമ..,കൃഷ്ണ..കൃഷ്ണ..നാമജപം നടത്തി,തുലാഭാരം നടത്തി, ഗണപതി കോവിലില്‍ തേങ്ങയുടച്ച് മുട്ടറുത്ത്, ആകാശത്തേക്ക് വാണം വിട്ട് , ചന്ദ്രനില്‍ വീഴ്ത്തി ടാക്സടക്കുന്ന നൂറു കോടി പൌരന്മാരെ തൃശൂര്‍ പൂരത്തിന്റെ വിസ്മയത്തിലെത്തിപ്പിക്കുന്നത് ?[/quote]

എഴുതിയെഴുതി വന്നപ്പോള്‍ രക്തക്കുഴലുകളില്‍ മേലെ പറഞ്ഞ അഭിമാനത്തിന്റെ കാര്യം മറന്നുപോയോ?

മുക്കുവന്‍ said...

yep.. in ISAC clean room they do ayudha pooja for satellites :)

compare to that this is nothing :)

an ex-isacian

vishnu-സഹയാത്രി said...

ദൈവ വിശ്വാസവും ജോതിഷവും എല്ലാം വ്യക്തികളുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ലേ ചിത്രകാരാ ...അതിനെ എങ്ങനെ പുചിചിക്കണോ? ...പിന്നെ ശാസ്ത്രജ്ഞന്‍ എന്ന സ്ഥാനം അദേഹത്തിന് കുടുംബ വക ആയി കിട്ടിയതും അല്ല ...ഇസ്രോ എന്ന ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്ത് എത്തുന്നത്‌ വരെ അദ്ദേഹം നടത്തിയ പരിശ്രമങ്ങളെ എല്ലാം ഒരൊറ്റ പത്ര വാര്‍ത്തയുടെ പേരില്‍ കളിയാക്കിയത് ശരിയായില്ല എന്തായാലും ഈ വിശ്വാസങ്ങള്‍ അദ്ദേഹത്തെ ശരിയായ ദിശയില്‍ സഞ്ചരിക്കാന്‍ തന്നെ അദ്ദേഹത്തെ സഹായിച്ചു എന്ന സത്യം വിസ്മരിക്കരുതെ ..............

നന്ദന said...

ശാസ്ത്രം അത് സത്യമായിരിക്കണം വിസ്വസമാകരുത്‌ ശാസ്ത്രഞ്ഞരുടെ വിശ്വാസം ഒരിക്കലും ശാസ്ത്രത്തില്‍ കൂട്ടികലര്‍ത്തരുത് . അത് അവര്‍ക്ക്‌ വേതനം കൊടുക്കുന്ന ജനങ്ങലോടുള്ള വെല്ലുവിളിയാണ് ....അവഹെലിക്കലാണ്
നന്മകള്‍ നേരുന്നു
നന്ദന

paltalk said...

I was not interested in religion or God. I was always interested in Science

Now I understand that a great scientist like Dr. Radhakrishnan is a believer in God.( no one becomes a scientist like that withought a very good intelligence). That means there is something in religion.
This is what I understood from the thulabharam story.
regards guys.. thinking with your small brain now?

usman said...

mattullavarude vishwaasathe muzhuvan thallli pparanju kondu, swantham vihswasathilekku aale kootunna thirakkilaanu mr. chithrakaaran.....
thaankal vishwasikkunnathinu oru perum koodi ittaal mathi ennal thaankalkum oru mathamaayi.......