മുന്നറിയിപ്പ്
പ്രായത്തിനനുസരിച്ച് ബുദ്ധി പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാകാത്തവര്‍, അടിമത്വം സുഖകരമാണെന്നു ചിന്തിക്കുന്നവര്‍,ബുദ്ധിവികാസം കുറഞ്ഞവര്‍, പാരംബര്യ വാദികള്‍/യാഥാസ്ഥികര്‍, അന്യരുടെ ചിന്തകളോടും അഭിപ്രായങ്ങളോടും അസഹിഷ്ണുത പുലര്‍ത്തുന്നവര്‍,ദുരഭിമാനികള്‍,വര്‍ണ്ണവെറിയന്മാര്‍;ജാതി മതം, എന്നീ വേര്‍തിരിവുകളോ മാംസളമായ ദൈവസങ്കല്‍പ്പങ്ങളോ അവയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ കഥകളോ,കുട്ടിക്കഥകളോ,പുരാണങ്ങളോ,ഐതിഹ്യങ്ങളോ,ഇതിഹാസങ്ങളോ,വിശ്വാസങ്ങളോ പരമസത്യമാണെന്ന് വിശ്വസിക്കുന്നവര്‍,സ്വന്തം വിശ്വാസങ്ങളെ ശുദ്ധീകരിക്കാനോ/വിമര്‍ശിക്കാനോ വിമുഖരായവര്‍ തുടങ്ങിയ ബഹുമാന്യര്‍ക്ക് ഈ ബ്ലോഗ് വായിക്കുന്നത് അവരുടെ ചിന്താഗതികളെ സ്വാധീനിക്കാനോ, അവരുടെ വിശ്വാസം വൃണപ്പെടാനോ കാരണമായേക്കാം എന്നുള്ളതിനാല്‍ അവര്‍ ഈ ബ്ലോഗ് വായിക്കാനോ കാണാനോ മറ്റുള്ളവരെ കാണിക്കാനോ വായിപ്പിക്കാനോ ശ്രമിക്കരുതെന്ന് ഇതിനാല്‍ മുന്നറിയിപ്പു നല്‍കുന്നു.

അഥവ വല്ലവരും ഈ മുന്നറിയിപ്പിനെ അവഗണിക്കുന്ന പക്ഷം അവരുടെ പ്രവര്‍ത്തിയുടെ ഫലത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അവര്‍ക്കുതന്നെ ആയിരിക്കുന്നതും, ഇതെഴുതുന്ന സമയത്ത് ചിത്രകാരന്‍ എന്ന ബ്ലോഗറുടെ നിയന്ത്രണത്തിലുള്ളതും,
അമേരിക്കയിലെ ഗൂഗിള്‍ കംബനിയുടെ ഉടമസ്തതയിലുള്ളതുമായ ഈ ബ്ലോഗിനോ,ചിത്രകാരന്‍ എന്ന ബ്ലോഗര്‍ക്കോ,തന്നിഷ്ടത്തോടെ അതിക്രമിച്ചുകടന്ന ബ്ലോഗ് വായനക്കാരുടെ കഷ്ട നഷ്ടങ്ങളില്‍ ഉത്തരവാദിത്വമുണ്ടാകുന്നതല്ല എന്ന് അറിയിച്ചുകൊള്ളുന്നു.(ശേഷം ഭാഗം പേജിന്റെ താഴെ)

Thursday, October 22, 2009

ബിടി.ഗര്‍ഭാശയം !


സാമ്രാജ്യത്വവും,വിവിധ ചേരിഭരണവും,മുതലാളിത്വവും എന്നോ അസ്തമിച്ചു കഴിഞ്ഞു. ഇപ്പോള്‍ ലോകം കോര്‍പ്പറേറ്റ് ഭരണത്തിന്റെ കളിത്തൊട്ടിലില്‍ ആര്‍ത്തുല്ലസിച്ച് കളിച്ചുകൊണ്ടിരിക്കയാണ്. ഇനി നാം തന്തയില്ലാമയുടെ മഹത്തായ ഉപഭോക്തൃലോകത്തേക്ക് പിച്ചവക്കും.ഉപഭോക്താവ് രാജാവാണെന്ന് നമ്മേ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. ഇക്കിളിപ്പെടുത്തി രസിപ്പിച്ചുകൊണ്ടിരിക്കും.ഉപഭോക്തൃലോകം ബ്രാന്‍ഡ് ലോകത്തിന്റെ ശൈശവമാണ്. നമ്മേ ഇക്കാലത്ത് ലോകസുദരികളായ പൂതനമാര്‍ മുലപ്പാലൂട്ടും.
ആ മാതൃസ്നേഹത്തിന് നാം ഒന്നും തന്നെ പ്രതിഫലം കൊടുക്കേണ്ടതില്ല. നമ്മെ മടിയിലിരുത്തി പാലൂട്ടാ‍നുള്ള,പൂതനമാര്‍ക്ക് പടിഞ്ഞിരിക്കാനുള്ള മൂന്നടി മണ്ണ്.അതു മാത്രം മതിയാകും. തുടര്‍ന്ന് രാഷ്ട്രങ്ങള്‍ അപ്രത്യക്ഷമാകും. ബി.ടി.വഴുതനയും, അരിയും,ഗോതംബും,ചേനയും,ചേംബും,വാഴക്കുലയും വിളയുന്ന ലബോറട്ടറികളുടെ വയല്‍ വരംബില്‍ കീറ ഷര്‍ട്ടും,കലത്തില്‍ ചോക്കുകൊണ്ട് വരച്ചുണ്ടാക്കിയ തുറിച്ച മുഖഭാവത്തോടെ മറിഞ്ഞു വീഴുന്നതിനായി ഒരു കാറ്റിന്റെ വരവും പ്രതീക്ഷിച്ച് നോക്കുകുത്തികളെപ്പോലെ നമ്മുടെ ജനാധിപത്യ ഗവണ്മെന്റുകള്‍ കാത്തുനില്‍ക്കും. അതും കഴിഞ്ഞാണ് കോര്‍പ്പറേറ്റ് യുദ്ധങ്ങളുടെ യുഗം ആരംഭിക്കുക. ഒരു പക്ഷേ,റോബോട്ടുകളുടെ യുദ്ധങ്ങളും,ലോകമഹായുദ്ധവും.ഈ രസകരമായ സംഭവങ്ങളെല്ലാം കാണാന്‍ ഒരു പത്തു സെന്റ് ചന്ത്രോപരിതലവും, അവിടെയൊരു വീടും, ഒരു കിണറും, കുറച്ചു കപ്പയും,ചീരയും,വഴുതനയും,വെണ്ടയും,വാഴയും,തുളസിത്തറപോലെയെങ്കിലും കുറച്ച് നെല്‍ച്ചെടികളും വളര്‍ത്തുന്നതായി സ്വപ്നം കാണാനുള്ള സിദ്ധി ഉപയോഗപ്പെടുത്തി വര്‍ത്തമാനത്തിന്റെ ആശങ്കകളെ മോഹാലസ്യത്തിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുകയാണ് ഈ ചിത്രകാരന്‍.
സത്യത്തില്‍ നമ്മുടെ യുവരാജനേയും,അവരുടെ ഇറ്റലിക്കാരിയായ അമ്മയേയും പ്രതീക്ഷയോടെ നോക്കുകയാണ് ചിത്രകാരന്‍.ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഇന്ത്യ മുഴുവന്‍ പിടിച്ചടക്കാനുള്ള സാഹചര്യം ഇപ്പോഴും നിലവിലുണ്ടായിട്ടും,... വിയര്‍പ്പുപൊടിയാതെ ഇസ്തിരി ചുളിയാതെ സൌന്ദര്യമത്സരത്തിനുള്ള തയ്യാറെടുപ്പില്‍ മുഴുകിയിരിക്കുന്നപോലുള്ള അതിന്റെ നേതൃത്വത്തിന്റെ ആണത്വത്തില്‍ വിശ്വാസമില്ലാത്തതിനാല്‍, രാജകുടുംബമെങ്കിലും ആത്മാഭിമാനത്താല്‍ ശക്തിപ്പെട്ടിരുന്നെങ്കില്‍ എന്നാശിച്ചുപോകുകയാണ്. കാരണം, താമസിയാതെ നാം വിഷം തീനികളും,പരീക്ഷണ മൃഗങ്ങളും,ദയാവദത്തിനു വിധേയരാകുന്ന മൂന്നാം ലോക കീടങ്ങളുമായിത്തീരും. ബിടി മുല ഞെട്ടുകളും, ബിടി.ഗര്‍ഭപാത്രങ്ങളും,വെളുത്തതൊലിയും,ഇരുണ്ട തൊലിയും,കറുത്തതൊലിയും ഇച്ഛാനുസരണം മാറ്റാന്‍ കഴിവുള്ള തന്തയില്ലാത്ത ബിടി കുട്ടികളെ ബിടി ഗര്‍ഭാശയങ്ങളില്‍ വച്ച് വിരിയിച്ചെടുക്കുന്ന ഒരു ലോകത്ത് ആണെന്നുപറഞ്ഞ് ജീവിച്ചിട്ടെന്തുകാര്യം ? ബിടി വേശ്യാ യുഗത്തിനു മുന്‍പ് അന്തസ്സായി ഒന്ന് ആത്മഹത്യ ചെയ്യാന്‍ അന്തസ്സുള്ള സ്വദേശിയായ ഒരു ഔണ്‍സ് വിഷമെങ്കിലും നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ക്ക് വികസിപ്പിക്കാനാകണേ എന്ന പ്രാര്‍ത്ഥയിലാണിപ്പോള്‍.

ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ ലീഡര്‍ പേജില്‍(നാലാം പേജ്.22.10.09)ഡോക്റ്റര്‍ കെ.പി.പ്രഭാകരന്‍ നായര്‍ എഴുതിയ ബി.ടി.വഴുതന-മോണ്‍സാന്റോയുടെ ചതി എന്ന ലേഖനം വായിച്ച് വിത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ആശങ്കപ്പെട്ടതുകൊണ്ടാണ് ഈ പോസ്റ്റ് എഴുതാനിടയായത്. മാതൃഭൂമിയിലെ ലേഖനം മുകളില്‍ സ്കാന്‍ ചെയ്ത് ചേര്‍ത്തിരിക്കുന്നു. ചിത്രത്തില്‍ ക്ലിക്കിയാല്‍ വായിക്കാവുന്ന വലിപ്പത്തില്‍ തുറന്നുവരും.

3 comments:

chithrakaran:ചിത്രകാരന്‍ said...

ബിടി മുല ഞെട്ടുകളും, ബിടി.മുലപ്പാലും,ബിടി.ഗര്‍ഭപാത്രങ്ങളും,....വെളുത്തതൊലിയും,ഇരുണ്ട തൊലിയും,കറുത്തതൊലിയും ഇച്ഛാനുസരണം മാറ്റാന്‍ കഴിവുള്ള തന്തയില്ലാത്ത ബിടി കുട്ടികളെ ബിടി ഗര്‍ഭാശയങ്ങളില്‍ വച്ച് വിരിയിച്ചെടുക്കുന്ന ഒരു ലോകത്ത് ആണെന്നുപറഞ്ഞ് ജീവിച്ചിട്ടെന്തുകാര്യം ? ബിടി വേശ്യാ യുഗത്തിനു മുന്‍പ് അന്തസ്സായി ഒന്ന് ആത്മഹത്യ ചെയ്യാന്‍ അന്തസ്സുള്ള സ്വദേശിയായ ഒരു ഔണ്‍സ് വിഷമെങ്കിലും നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ക്ക് വികസിപ്പിക്കാനാകണേ എന്ന പ്രാര്‍ത്ഥയിലാണിപ്പോള്‍.

സേതുലക്ഷ്മി said...

ചിത്രകാരന്‍ എസ്എന്‍ടിബിയില്‍ ചേര്‍ന്നോ? കമ്പ്ലീറ്റ് മഞ്ഞ!!!! :)

Joker said...

പ്രതീക്ഷ വേണ്ട ചിത്രകാരാ. ഡിഡിറ്റിയും , എന്‍ഡോസള്‍ഫാനുകളും മറ്റു കൊടുംവിഷങ്ങളും അടങ്ങിയ ചന്തകളില്‍ നിന്നും വാണ്‍ഗുന്ന പച്ചക്കറികളിലൂടെ നമ്മള്‍ ഇപ്പോഴും പരീക്ഷണ മ്യഗങ്ങള്‍ തന്നെയാണല്ലോ ?

പക്ഷെ ഒന്നും മിണ്ടരുത് എന്ത് വിഷമായാലും പത്ത് പേര്‍ക്ക് കഴുത്തില്‍ ടൈ കെട്ടാവുന്ന ജോലി കിട്ടിയാല്‍ മതി. നാസി ജര്‍മനിയുടെ കോണ്‍സന്റ്രേഷന്‍ ക്യാമ്പിനെ പോലെ ആയിരങ്ങളെ ജീവച്ചവങ്ങളാക്കുന്ന ഇത്തരം പുതിയ പരീക്ഷണങ്ങള്‍ക്കെതിരെ വെറുതെ മിണ്ടി വികസന വിരോധിയും കപട കോര്‍പറേറ്റ് വിരോധിയും ആകുന്നതെന്തിന്. നമ്മള്‍ ഏറ്റവും കൂടുതല്‍ സോഫ്റ്റ്വെയറുകള്‍ കയറ്റുമതി ചെയ്യുന്നില്ലേ അത് പോരെ ?

പണ്ട് ഏറെ വിവാദമുണ്ടാക്കിയ നാടന്‍ തക്കാളിക്കെതിരെ അത്യല്പാദനശേഷിയുള്ള പ്രാസ്റ്റിക് പോലെയുള്ള തക്കാളി വന്നപ്പോഴും ആദ്യമൊക്കെ ആളുകള്‍ അത് വാങ്ങാതെയായി പിന്നെ പിന്നെ സാര്‍വത്രികമായി. ഇതേ സംഭവിക്കൂ ഇക്കാര്യത്തിലും. ഏത് പ്രതിശേധങ്ങളെയും ഹൈജാക്ക് ചെയ്യാനുള്ള മറുമരുന്ന് ഈ മുതലാളിമാരടുത്തുണ്ട്.

chithrakaran's posts

ചിത്രകാരന്റെ കുറിപ്പുകള്‍(പോസ്റ്റുകള്‍): » » ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!! |പ്രേമം ഇസ്ലാം അംഗീകരിക്കുമോ ? |പ്രതീക്ഷനല്‍കുന്ന അധ്യാപകരുടെ ബ്ലോഗുകള്‍ |ബ്രാഹ്മണ്യമെന്ന ഇന്ത്യന്‍ തമാശ ! |ജേണലിസ്റ്റ് കരച്ചിലും, ലൌ ജിഹാദും |മാതൃഭൂമി ബ്ലോഗനയുടെ രാഷ്ട്രീയം |അടിമത്വത്തിന്റെ സ്വന്തം മതങ്ങള്‍ |സര്‍ക്കാരിന്റെ മുണ്ട് ചിത്രകാരന് ! |അച്ഛനെ മാറ്റിപ്പറയുന്ന മലയാളിക്കൊരു ചിരിമരുന്ന് |ഫെമിനിസ്റ്റ്കളുടെ പിങ്ക് പാന്റീസ് മാഹാത്മ്യം |ഇഞ്ചിപ്പെണ്ണിന്റെ ഷെഢി സമ്മാനം നമതിന് |ഗുരുവായൂരപ്പന്റെ അടിമയായ റോക്കറ്റ് ശാസ്ത്രം ! |ബൂലോകത്തെ വരട്ടുചൊറിക്കാര്‍ !! |കാരിക്കേച്ചര്‍ മത്സരവും ഒരു പൂക്കുട്ടിയും |വീട്ടമ്മയുടെ മഹത്വം, ഫെമിനിസ്റ്റിന്റെ.... ??? |ബിടി.ഗര്‍ഭാശയം ! |വക്കം മൌലവി,മാധ്യമം,ഇന്ത്യാവിഷന്‍... |നഗ്നവസ്ത്രം നെയ്യുന്നവന്‍‍‍ |അല്ലാഹുവിന്റെ സ്വര്‍ഗ്ഗം !! |തന്തക്കു പിറന്നവരുടെ ഗവണ്മെന്റ് !!! |100%കവികളുടെ ബൂലോകം! |ശ്രീമതി പാര്‍ട്ടിയുടെ ദൌര്‍ബല്യമോ? |കേരള സ്ത്രീകളും മദ്യം കഴിക്കും |ഗാന്ധി പ്രതിമകള്‍ |സമയ സ്പന്ദനമായി ഒരു കവിത ! |വെള്ളഴുത്തിന്റെ സ്വയംഭോഗം !!! | നെറ്റിലെ മലയാളം കമ്മ്യൂണിറ്റികള്? | ചലച്ചിത്രം ചിത്രമാകുംബോള് | അക്ഷരങ്ങളുടെ ജിംനേഷ്യം !!! | സ്നേഹം പൌരുഷത്തെ ആലിംഗനം ചെയ്യുന്നു ! | അനില്പനച്ചൂരാനുമായി ഒരു അഭിമുഖം | കാണ്മാനില്ല :( | ബൂലോകത്തെത്തുന്ന പിച്ചക്കാര്!!! | ശശി തരൂരും മന്ദബുദ്ധികളും ! | അഭയ കൊലപാതകവും മനോരമയും | ഈണം...ബ്ലോഗ് സംഗീതം | പതിനഞ്ചുകാരിക്കും ശാസ്ത്രജ്ഞയാകാം ! | നംബര്വണ് വശ്യ സുന്ദരി ! | വിജയ ദശമി ബുദ്ധന്റെ ജന്മദിനം ! | ബാലചന്ദ്രന്ചുള്ളിക്കാടിന്റെ ബ്ലോഗാവതാരം !!! | ഓം പ്രകാശ് എന്ന പ്രതിഭ !!! | സത്യത്തിനും അസത്യത്തിനുമിടക്കുള്ള ഒത്തുതീര്പ്പ് ശ്രമം | മനോഹരമായ നര്മ്മ കഥകള്| “ബ്രാഹ്മണ്യത്തിന്റെ കോണക ചീളുകള്” |കുറച്ചു പഴയ കാരിക്കേച്ചറുകള്‍|കുറച്ചു പഴയ കാര്‍ട്ടൂണുകള്‍ | മമ്മുട്ടിയും ബാര്ബര്ബാലനും ! | ആഗ്രഹിച്ച ബ്ലോഗ് അഗ്രഗേറ്റര്! | വിമേഷിന്റെ റേഷന്കാര്ഡ് | ഓണത്തെക്കുറിച്ച് ചിന്തിക്കുംബോള്... | പുരോഗതിയുടെ ഗതികേട് !!! | ബ്ലോഗിലെ ഭീരുക്കള്...സംശയ രോഗികള്... | പോള്വധം ആട്ടക്കഥ | ഗലീലിയോ -വിശ്വാസത്തിന്റെ നട്ടെല്ല് തകര്ത്ത ശാസ്ത്രജ്ഞന്| ജനാധിപത്യത്തിന്റെ ലേബലില്.... | സനാതന ഹൈന്ദവ ശവസംസ്ക്കാരം ! | ബ്ലോഗര്മാരുടെ ഭ്രാന്ത് ! | വികെസി സ്ട്രീറ്റ് ലൈറ്റ് റിയലിറ്റി ഷോ! | ബ്ലോഗിലെ ജാതി-മത പ്രചരണം | എങ്ങനെ മലയാളത്തില്ബ്ലോഗാം...കണ്ണൂരാന്റെ പുസ്തകം | റേഡിയോ കണ്ടുപിടിച്ചത് ഇന്ത്യക്കാരന്? | കേരളത്തിന്റെ ബുദ്ധി മാന്ദ്യം ! | ശത്രുക്കളെ സൃഷ്ടിച്ചവരെ തിരിച്ചറിയുക !!! | നാഷണല്ഹെല്ത്ത് സര്വ്വിസ് NHS(National Health Service) | മനുഷ്യപക്ഷ ശ്രദ്ധക്ക് !! | അശ്ലീലമാകുന്ന ആചാരവെടി !| കുടുംബത്തില്അന്യര്ഇടപെടുംബോള്... | ഭക്തിവിഷം പ്രചരിപ്പിക്കുന്ന കല | സാഹിത്യത്തിലെ ചേരികള്!!| ബ്ലോഗ് മീറ്റ് ... ചിത്രങ്ങള്cherai blog meet 2009 | മോഹന്ലാലിന്റെ വിഢിവേഷം ! | മലയാള സിനിമയിലെസവര്ണ്ണ വിഷം | രാജ്യത്തെ വസ്ത്രാക്ഷേപം ചെയ്യുംബോള്... | മാതൃഭാഷയും വളര്ത്തു മൃഗങ്ങളും !!! | ഒരു ബ്ലോഗറുടെ ഭയരോഗം !!! | ഫെമിനിസമെന്ന സാംക്രമിക രോഗം !! | കുഞ്ഞിക്കണ്ണന്വാണിമേലിന്റെ കുപ്പായം | സ്ത്രീകള്ക്ക് വിദ്യാഭ്യാസം നിഷേധിക്കുംബോള്... | നളിനി ജമീലയുടെ ആത്മകഥ/സീതായണം | ബഷീര്കണ്ട നായര്മുലകള് | നിരോധിടാത്ത ചിന്തകള്! | സെപ്റ്റിക് ടാങ്കിലെ പ്രപഞ്ചസങ്കല്പ്പം !!! | കലാനിരൂപണം വഴങ്ങുമോ ? | രവിവര്മ്മ - നെല്ലും,പതിരും| രവിവര്മ്മ എന്ന കൊമേഴ്സ്യല്ആര്ട്ടിസ്റ്റ് ! | സരസ്വതിക്ക് എത്ര മുലകളുണ്ട് ? | വിഷാദം രോഗമാകുമ്പോള്| ബ്രാഹ്മണിക്ക് ബോമ്പ് ! | അദ്ധ്വാനത്തിന്റെ മഹത്വമറിയുന്നയാള് | മലയചരിതം താളിയോല | ക്രിക്കറ്റും,സിനിമയും പോലെ... ആഘോഷിക്കുക | അഭയ - സഭക്ക് കുമ്പസരിക്കാമായിരുന്നു ! | കുറ്റിച്ചൂലുകള്നാടുനീങ്ങുന്നില്ല ! | താരങ്ങള്ഇരുട്ടിന്റെ സൃഷ്ടികള്!! | അല്ഫോണ്സാ റിയാലിറ്റി ഷോ !! | ഒക്റ്റോബര്9 ശ്രീ ബുദ്ധ ജയന്തി| അപര്ണ്ണാ ലവകുമാര് | അക്ഷയ മലയാളം കംമ്പ്യൂട്ടിങ്ങ് പ്രൊജക്റ്റ് | വേദവ്യാസന്.. വിശുദ്ധ ജാരന്!| കൃസ്തുവിന്റെ കാല്തല്ലിയൊടിച്ചു ! | പന്തക്കാരന്- ഇലസ്റ്റ്രേഷന്പരീക്ഷണം | രാഷ്ട്രീയ ദൈവങ്ങളും , വിശ്വാസികളും !| വി.പി.എസ്.എല്.വി വിക്ഷേപണം ! | ശബരിമലയിലെ അനീതി | ആത്മീയത ലൈംഗീകതയാകുമ്പോള്! | ജാതിയുടെ മര്മ്മം- സവര്ണ്ണാഭിമാനം! | സര്പ്പയജ്ഞം | ദേവകി നിലയങ്ങോടിന്റെ “എച്ചില്“ | സൌന്ദര്യ ചരക്കു മത്സരം ! | വെളിച്ചത്തിന്റെ സ്നേഹം | എ.എസ്സ് എന്ന അസാമാന്യ ചിത്രകാരന്| കുഞ്ഞാടുകള്ക്കായി സഭയുടെ പ്രജനന പ്രവര്ത്തനം| ഉണക്കമാന്തള് | കേരളത്തില്വിപ്ലവം നടത്തിയ ഗള്ഫ് മലയാളി | സ്ത്രീപക്ഷാഘാതം-ഒരു മനോരോഗം !!!| ഇതാണ് പത്രധര്‍മ്മം !...കലക്കി മാതൃഭൂമി !! | സ്വയം അധമനാകുന്ന കാവാലത്തെ നാടകാചാര്യന്! | അക്ഷയതൃതീയക്കുപിന്നിലെ ഭൂതം!| നരസിംഹം എന്ന നികൃഷ്ട ഹിന്ദു ദൈവം | ഭൂമിയില്വേരൂന്നുന്ന ബൂലോകം !!! | പ്രകാശ് വര്മ്മ-മലയാളിക്ക് അഭിമാനിക്കാന്ഒരു പ്രതിഭ ! | തിരുമാന്താംകാവ് പത്താം പൂരം ഇന്ന് | ജാതിയത എന്ന വിഷപ്രയോഗം | പത്മനാഭക്ഷേത്രം ബുദ്ധവിഹാരം ! | വിളക്കുകളെ തേടിയ വെളിച്ചം | വിശ്വാസ ഭ്രാന്തിന് രാത്രി പരീക്ഷ ! | ബ്ലോഗേഴ്സ് അക്കാദമി | നെലോളിക്കരുത് | ചിരിക്കുന്ന ബുദ്ധന് | ചലച്ചിത്രകാരന്പി.എന്.മേനോന്| ബ്ലൊഗിലെ പൂച്ചക്കുട്ടി വനിതയില്! | സംവരണ വിരുദ്ധരുടെ പുതിയ യുദ്ധമുറ | കൊലപാതങ്ങളുടെ കാരണങ്ങള്പഠിക്കുകതന്നെ വേണം| മോഷണം പാപമല്ല !!! | നമ്മുടെ സ്വന്തം മഹാത്മാഗാന്ധി /ഇന്ത്യ. | ഒരു ലക്ഷത്തിന്റെ ഇന്ത്യന്കാര് | എം.ടി.യുടെ പ്രതിമ സ്ഥാപിക്കണം | വസ്ത്രാക്ഷേപം കാര്ട്ടൂണ് | മുസ്ലീങ്ങള്ക്ക് വെളിച്ചമാകുന്ന തസ്ലീമ | കറുത്ത മനസ്സുകള് | നാല്ക്കവലയുടെ ചിരി | മരക്കുരിശ് | വസ്ത്രാക്ഷേപം കാര്ട്ടൂണ് | മുസ്ലീങ്ങള്ക്ക് വെളിച്ചമാകുന്ന തസ്ലീമ | ക്രിസ്തുവിനെ നമുക്കു മറന്നൂടെ? | ടിന്നിലാക്കിയ മത്തി, അരവണ, സൌന്ദര്യം... | ഭ്രാന്ത് | ദൈവവും പിശാചും... ഒരു ചര്ച്ച | കുഞ്ചിയമ്മയും അഞ്ചുമക്കളും | ചാനല് സുന്ദരിയുടെ ബെല്ലി ഡാന്സ് | സാംസ്കാരിക ടാക്സ് | അമാവാസി..കാര്ട്ടൂണ് -5 | നഷ്ടപ്പെട്ടെന്നു കരുതിയ ഡ്രോയിങ്ങ്സ് | അമാവാസി..കാര്ട്ടൂണ് - 4 | ചിറകുകളുടെ സൌന്ദര്യം | അമാവാസി.. കാര്ട്ടൂണ്- 3 | ബിസിനസ്സ് ചിന്തകള് ... | അമാവാസി ...കാര്ട്ടൂണ്-2 | B പോസിറ്റീവ് | അമാവാസി-1 - ചിത്രകാരന്റെകാര്ട്ടൂണ് | നംബൂതിരി ഫലിതത്തിലെ വിഷം | മാതൃഭൂമി രൈറ്റ് അപ്പ് 1993 | മാധ്യമം പേപ്പര് കട്ടിങ്ങ് 1993 | ഒരു മനോരമ പേപ്പര് കട്ടിങ്ങ് | നിരോധിട്ട ചിന്തകള് !! | ഹര്ത്താല് ആശംസകള് !!!! | ആശാന് സ്മാരകം | അഴീക്കോട് ശരശയ്യയില് !!! | മനോരമയില് മോഡിയുടെ നരസിംഹാവതാര ചിത്രം | കളറിങ്ങ് മത്സരം !! | ഗ്രീറ്റിങ്ങ്സ് കാര്ട്ടൂണ് | അതിമനോഹരമായ മരണം ! | മാതൃഭൂമി ഊതി വലുതാക്കുന്ന ബൂലോകം? | മനോഹരമായ ഒരു കാര്ട്ടൂണ് | സൂഷ്മ ജീവികളായ മനുഷ്യര് | മാതൃഭൂമിയിലെ ചിത്രം | കൊതുകിനെ കൊല്ലാന്... | ഹനുമാന്മാര് വഴിതടയുന്നു !! | എക്സിബിഷന് ഉദ്ഘാടനം | ബോംമ്പേന്തിയ മനുഷ്യന്-man with a bomb | ചാന്നാര് സ്ത്രീ | ക്രൂരത നിറഞ്ഞ ബീഹാര് | അമ്മയെ സ്നേഹിക്കുന്ന കുട്ടി | കീടനാശിനി...കാര്ട്ടൂണ് | ഒരു കാര്ട്ടൂണ്... ഉല്ഘാടനം !! | പോര്ട്രൈറ്റ് | "മാതൃഭൂമിയില്"ഷവര്മയും, ചില്ലി ചിക്കനും !! | "ശൂദ്ര സ്ത്രീ" ഓയില്പെയിന്റിംഗ് | "നിസംഗത" | "നഗ്ന പ്രതിച്ഛായ" | "പ്രതിസന്ധി" | "ദീപം" -ഓയില് പെയിന്റിംഗ് | കോമ്രേഡ്-പെയിന്റിംഗ് | വസ്ത്രാക്ഷേപം | "കുപ്പായമില്ലാത്ത യാത്രക്കാരന്" | "പൂണൂലിലെ താക്കോല്" | മതാന്ധത-1 | വര്ഗ്ഗ സമരം | കേരള ചരിത്രം | കൃഷ്ണന് | കുട്ടിക്കാലം childhood | ന്യൂസ് പേപ്പര് oil painting | അയ്യപ്പന്:buddha | ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം... ..നര്മ്മ ഭാവന | ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ സ്വതന്ത്രയായിരുന്നു | ആത്മീയത പ്ലാസ്റ്റിക്ക് കുപ്പിയില് !! | എന്താണ് ആത്മീയത ? | കഥകളി ഇന്നത്തെ കലാരൂപമല്ല !! | ശ്രീശ്രീ രവിശങ്കറിന് മുഖംമൂടിയുണ്ടോ? | ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ?

My Blog List

My Blog List followed

മുന്നറിയിപ്പ് (പേജിന്റെ മുകളില്‍നിന്നുള്ള തുടര്‍ച്ച)
അമേരിക്കയിലെ ഗൂഗിള്‍ കംബനിയുടെ ഉടമസ്തതയിലുള്ള സെര്‍വറില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഈ ബ്ലോഗ് സെര്‍ച്ച് ചെയ്ത് കണ്ടുപിടിച്ച് മലയാളം യൂണിക്കോഡ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഡികോഡ് ചെയ്ത് സ്വന്തം കംബ്യൂട്ടറ് മോണിറ്ററിലോ,പ്രൊജക്റ്ററിലോ,മറ്റു ഡിസ്പ്ലേ യൂണിറ്റിലോ പ്രസിദ്ധീകരിക്കാനോ,പ്രസരണം ചെയ്യാനോ,മറ്റു പ്രവര്‍ത്തികള്‍ക്ക് വിധേയമാക്കാനോ,ഉപയോഗിക്കാനോ ഈ ബ്ലോഗ് എഴുത്തുകാരനായ ചിത്രകാരന്‍ ആര്‍ക്കും അനുവാദം നല്‍കുകയോ,ചുമതലപ്പെടുത്തുകയോ, ഏതെങ്കിലും വിധത്തില്‍ ആരെയെങ്കിലും ക്ഷണിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു. സ്വന്തം ഇഷ്ടപ്രകാരം നടത്തുന്ന ബ്ലോഗ് വായനക്കും,പ്രസിദ്ധീകരണത്തിനും,പ്രൊജക്ഷനും,മറ്റു പ്രവര്‍ത്തികള്‍ക്കും അതില്‍നിന്നുണ്ടാകുന്ന അനുഭവങ്ങള്‍ക്കും ,കഷ്ട നഷ്ടങ്ങള്‍ക്കും ഈ ബ്ലോഗ് തുറക്കുന്നവര്‍ / വായനക്കാര്‍ മാത്രമായിരിക്കും ഉത്തരവാദി. ഈ ബ്ലോഗ് ചിത്രകാരന്റെ സ്വകാര്യ ചിന്തയുടെ തികച്ചും സ്വകാര്യമായ ഗൂഗിള്‍ അക്കൌണ്ടാണ്.ഗൂഗിളിന്റെ മാത്രം സ്വന്തമായതും,ഗൂഗിളിന്റെ നിയമ നിബന്ധനകളില്‍ പ്രവര്‍ത്തിക്കുന്നതുമായ ഈ ബ്ലോഗില്‍ ഗൂഗിളിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനും, മാനവിക വീക്ഷണത്തിനും, സല്‍പ്പേരിനും നിരക്കാത്ത വസ്തുതയുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നുന്നപക്ഷം ബ്ലോഗിന്റെ മുകളില്‍ കൊടുത്തിരിക്കുന്ന ഫ്ലാഗ് ബട്ടണില്‍ അമര്‍ത്തി ഗൂഗിളിനെ ആ വസ്തുത അറിയിക്കാനുള്ള സ്വാതന്ത്ര്യം ദയവായി
വിനിയോഗിക്കുക.
...............................................
മനുഷ്യത്വവും,സഹിഷ്ണുതയും,തുല്യത ബോധവും,സ്നേഹവും,അറിവും,നന്മയും,സത്യവുമാണ് ദൈവം എന്നു വിശ്വസിക്കുന്ന സാധാരണ മനുഷ്യര്‍ക്ക് ഈ മുന്നറിയിപ്പ് വിഘാതമാകില്ലെന്ന് വിശ്വസിക്കുന്നു. ഹഹഹ...!!!

ചിത്രകാരന്റെ പല ബ്ലോഗുകളിലായി ചിതറിക്കിടന്നിരുന്ന പോസ്റ്റുകള്‍ വായനയുടെ സൌകര്യാര്‍ത്ഥം ഇവിടെ ഒരൊറ്റ ബ്ലോഗില്‍ സമാഹരിച്ചിരിക്കുകയാണ്.ഈ ബ്ലോഗില്‍ നല്‍കിയിരിക്കുന്ന പല ലിങ്കുകളും പ്രവര്‍ത്തിക്കാനിടയില്ല. സാവകാശം ലിങ്കുകള്‍ ശരിപ്പെടുത്തുന്നതാണ്.
സമയക്കുറവുള്ളതിനാല്‍ കമന്റുകള്‍ക്ക് മറുപടി പ്രതീക്ഷിക്കരുത്‌ :)