Sunday, October 11, 2009

100%കവികളുടെ ബൂലോകം!

100% കവികളാലും,കഥാകൃത്തുക്കളാലും,ചിത്രകാരന്മാരാലും,അരിവെപ്പുകാരാലും,ക്ഷുരകന്മാരാലും ബൂലോകം സംബന്നമാകട്ടെ എന്നാണ്
ബൂലോകത്തെക്കുറിച്ചുള്ള ചിത്രകാരന്റെ ഏറ്റവും വലിയ രാഷ്ട്രീയ സ്വപ്നം ! എന്നാല്‍ ചില മൂരാച്ചികള്‍ വീണ്ടും ഗൃഹാതുരതയോടെ പഴയ തറവാടിത്വത്തിന്റെ വണ്ണിച്ച തൂണും,കൊത്തുപണിയുള്ള വാതിലും,മണിച്ചിത്രത്താഴും,ചിത്രപ്പണിയുള്ള മച്ചും, താങ്ങി ബൂലോകത്ത് ഒരു നാലുകെട്ടോ, എട്ടുകെട്ടോ,കോവിലകമോ പണിയണമെന്ന്
ശുദ്ധഗതിയോടെ ധാര്‍മ്മിക രോക്ഷം കൊള്ളുംബോള്‍ ഈ പാവം ചിത്രകാരനെന്തുചെയ്യും ?
ശുദ്ധാത്മാക്കളുടെ ധാര്‍മ്മിക രോക്ഷം ചിത്രകാരനെ ധര്‍മ്മസംങ്കടത്തിലാക്കുന്നു.പക്ഷേ,സ്വന്തം ചിന്തയിലെ വെള്ളെഴുത്ത് മാറാന്‍ കോര്‍ണ്ണിയ ചുരണ്ടി സുതാര്യമാക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല.അതിനുള്ള ഓയിന്മെന്റായി ചിത്രകാരന്‍ സുനില്‍ (പണിക്കര്‍ എന്നൊരു അശ്ലീല വാക്കുകൂടി കക്ഷിയുടെ പേരിനു പിന്നില്‍ കാണുന്നുണ്ട്)എന്ന ബ്ലോഗറുടെ പണിക്കര്‍ സ്പീക്കിങ്ങ് ബ്ലോഗിലെ “ഉത്തരാധുനിക കവികളോട്” എന്ന പോസ്റ്റില്‍ കമന്റായി എഴുതി. ആ കമന്റ് നഷ്ടപ്പെട്ട് പോകാതിരിക്കാന്‍ താഴെ കോപ്പി ചെയ്ത് സൂക്ഷിക്കുകയും ചെയ്യുന്നു.
കവിതയായാലും,കഞ്ഞിയായാലും നിങ്ങള്‍ ജീവിതത്തെ
സ്നേഹിക്കുകയും നിങ്ങളുടെ സ്നേഹത്തെ പകുത്തു നല്‍കാന്‍
ശ്രമിക്കുകയുമാണ്. ആ ശ്രമത്തിന്റെ മഹനീയതയെ കാലമാണ് വിലയിരുത്തുക. നിങ്ങളുടെ കഞ്ഞിവക്കാനുള്ള,കവിത എഴുതാനുള്ള,സ്നേഹം പ്രകടിപ്പിക്കാനുള്ള മൌലീകാവകാശത്തെ
ആര്‍ക്കും വിലക്കാനാവകാശമില്ല.ഈ ചിത്രകാരന്‍ ബൂലോകത്ത് ജീവിക്കുന്നിടത്തോളം കാലം 100% കവിത്വത്തിലേക്ക് ബൂലോകത്തെ നയിക്കുക എന്നതാണ് ചിത്രകാരന്റെ രാഷ്ട്രീയ ലക്ഷ്യം.

സംസ്കാരത്തിന്റെയോ,സദാചാരത്തിന്റേയോ
വിലക്കുകള്‍ അതിനു വിഘാതമായി വന്ന് ഈ ബൂലോകത്തെ ഭരിക്കുകയാണെങ്കില്‍...
ചിത്രകാരന്റെ കാല്‍ച്ചുവട്ടില്‍ ആട്ടങ്ങ ചതഞ്ഞരയുന്നതുപൊലെ ഈ ബൂലോകം ചതഞ്ഞരഞ്ഞുപോകും.ബൂലോക ആട്ടങ്ങക്കകത്ത് എത്ര കോടി ബ്ലോഗര്‍ ഹൃദയങ്ങളുണ്ടെന്നത് ചിത്രകാരനെ തടയുന്നില്ല.
എല്ലാവര്‍ക്കും കവിത എഴുതാനും,ചിത്രം വരക്കാനും കഴിയുമെന്ന അറിവ്,അഥവ ആത്മബോധം ഒരു മനുഷ്യമനസിന്റെ അടിമത്വത്തില്‍ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. സമൂഹത്തിന്റെ മാനവിക വികാസമാണ്.
എനിക്ക് കവിത എഴുതാനറിയില്ല,കഥ പറയാനറിയില്ല,കഞ്ഞിവെക്കാനറിയില്ല,സ്നേഹിക്കാനറിയില്ല എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ നമ്മുടെ അടിമ മനസ്സിന്റെ അടിമത്വ ഘോഷണങ്ങളാണ്.
ആത്മ നിന്ദകളാണ്.
(ഇതിന്റെയൊക്കെ കോപ്പി റൈറ്റ് ചിത്രകാരനാണേ !!! തിരുട ഗ്രാമത്തിലെ മലയാളികള്‍ മേയുന്ന ബൂലോകമായതുകൊണ്ട് പറഞ്ഞുപോകുന്നതാണ്)

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ഹഹഹ....
ഇതു നല്ല തമാശയായല്ലോ സുഹൃത്തേ !
കഥയൊ,കവിതയോ,ചിത്രമോ എങ്ങിനെയുമെഴുതാം.
ആര്‍ക്കുമെഴുതാം.
ചിത്രകാരന്റെ കാഴ്ച്ചപ്പാടില്‍
എല്ലാ മനുഷ്യനും കഥയെഴുതാനും,കവിത എഴുതാനും,
ലേഖനമെഴുതാനും,ചിത്രം വരക്കാനും,ശില്‍പ്പം രചിക്കാനും,നാടകമെഴുതാനും,സിനിമ സംവിധാനം ചെയ്യാനും,ചോറും കറിയുമുണ്ടാക്കാനും,മുറ്റമടിക്കാനും,
വെള്ളം കോരാനും,പറംബുകിളക്കാനും,മുടിവെട്ടാനും,ചെരിപ്പു തുന്നാനും,തീട്ടംകോരാനും,നീന്താനും,മരം കേറാനും,കള്ളു ചെത്താനും,പദ്യം ചൊല്ലാനും,പാട്ടുപാടാനും,ഡാന്‍സ് ചെയ്യാനും,പൂജ ചെയ്യാനും,തന്ത്രിപ്പണി നടത്താനും,മന്ത്രിപ്പണിയെടുക്കുന്നതിനും,കാറോടിക്കുന്നതിനും,വിമാനം പറത്തുന്നതിനും ....അതുപോലുള്ള
മനുഷ്യ സാധ്യമായ എല്ലാ ജോലിയും ചെയ്യുന്നതിനും
കഴിവുണ്ട് ; സ്വാതന്ത്ര്യവുമുണ്ടായിരിക്കണം.

ഇതില്‍ വിമാനം പറത്തലടക്കമുള്ള എല്ലാ ജോലികളും ഭംഗിയായി സ്വയം ചെയ്ത് ബോധ്യപ്പെട്ടിട്ടുള്ള ബഹുമുഖ പ്രതിഭയായതുകൊണ്ടുള്ള അഹങ്കാരം കൊണ്ടു ചിത്രകാരന്‍ പറയുകയാണ് ... ദയവായി കവിത എഴുതുന്നവരെ മൊത്തത്തില്‍ പരിഹസിക്കരുത്. നമ്മുടെ ഓരോ വീട്ടിലും കഞ്ഞി വക്കുന്നതുപോലെ അത് തുടരട്ടെ.സ്റ്റാര്‍ ഹോട്ടലില്‍ ഉണ്ടാക്കുന്ന സദ്യ മാത്രമാണ് സദ്യ,എംബ്രാന്‍ ഉണ്ടാക്കുന്ന ചക്കരച്ചോറേ നിവേദ്യമാകു എന്നൊന്നും നിര്‍ബന്ധം പിടിക്കാതിരിക്കുക.അഴുക്കു പുരണ്ട റോഡ് സൈഡിലെ അഴുക്കു ചാലിന്റെ ചുവരില്‍ കുഴച്ച മൈതമാവ് ചപ്പാത്തിപോലെ പരത്തി വച്ച് സിഗററ്റ് പാക്കറ്റുകളും,കീറക്കടലാസുകളും അതിനോട് ചേര്‍ത്ത് കത്തിച്ച് തന്തൂരി റൊട്ടിപോലെ ചൂടക്കിയെടുത്ത് ഭക്ഷിക്കുന്ന ഒരു മനുഷ്യനെ കണ്ടിട്ടുണ്ട്. അത് നമുക്ക് തിന്നാനുള്ളതല്ലായിരിക്കാം.അത് അയാളുടെ ഭക്ഷണമാണ്. നാം ഭക്ഷിച്ചില്ലെങ്കിലും ആ ഭക്ഷണത്തെ ചവിട്ടിത്തെറിപ്പിക്കാന്‍ നമുക്കവകാശമില്ല.അയാള്‍ തരികയാണെങ്കില്‍ വീശപ്പുള്ള ഒരുവന് ജീവന്‍ നിലനിര്‍ത്താനുള്ള മൃതസഞ്ജീവനിയായി പ്രവര്‍ത്തിക്കാന്‍ ആ ഭക്ഷണത്തിനും കഴിവുണ്ടെന്ന സത്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.കവിതയും അതുപോലെ തന്നെ. ആര്‍ക്കും കവിത എഴുതാം.കവിത മഹത്തരമാകുന്നത് പ്രത്യക്ഷത്തിലും പരോക്ഷമായും എത്രകാലം, അത് എത്രപേരെ ഊട്ടുന്നു എന്ന അടിസ്ഥാനത്തിലാണ്. അഞ്ചപ്പം കൊണ്ട് ചിലര്‍ക്ക് അയ്യായിരത്തെ ഊട്ടാനാകും. ചിലര്‍ക്ക് അഞ്ചു ലക്ഷം,ചിലര്‍ക്ക് അഞ്ചു കോടി.ചിലര്‍ക്ക് മനുഷ്യ വംശത്തെ മുഴുവന്‍ തീറ്റിപ്പോറ്റാനും കഴിയും. അതിനെയാണ് മഹത്വം എന്നു പറയുന്നത്. കവിത ഏതു ചിത്രകാരനുമെഴുതാം. എന്നാല്‍ കവിതയില്‍ കവിയുടെ മനസിന്റെ മഹത്വം നിഴലിക്കുംബോഴെ കവിതക്ക് ആയുസുണ്ടാകു.

ആരെത്ര കഥയെഴുതിയാലും,കവിത എഴുതിയാലും,
കഞ്ഞിവെച്ചാലും അതിന്റെ ഓര്‍മ്മ മനസ്സില്‍ തങ്ങി നില്‍ക്കണമെങ്കില്‍ അതിന്റെ സൃഷ്ടി കര്‍ത്താവിന്റെ
കൈപ്പുണ്യം തന്നെ വേണം.

നിലവാരമില്ലാത്ത സൃഷ്ടികളെയും,സ്രഷ്ടാക്കളേയും
നിലനിര്‍ത്താന്‍ സമൂഹത്തില്‍ അത്രക്കും അസമത്വം നിലനിര്‍ത്തേണ്ടതുണ്ട്. ബ്ലോഗ് ഒരു മാധ്യമമായി നിലവില്‍ വന്നതോടെ കഴിവുള്ളവര്‍ക്ക് സ്വയം ഉയര്‍ന്നുവരാനുള്ള സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

ചിത്രകാരന്‍ ബ്ലോഗിനെ സ്നേഹിക്കുന്നതും,
ബ്ലോഗ് ജനകീയ മാധ്യമമായി പരക്കാന്‍ കൊതിക്കുന്നതും അത് സമൂഹത്തെ ഒന്നടങ്കം സ്നേഹിക്കാനുള്ള പ്രായോഗിക മാര്‍ഗ്ഗമായതുകൊണ്ടാണ്.
സമൂഹത്തിന്റെ രാഷ്ട്രീയത്തെ അടിമത്വത്തില്‍ നിന്നും
മോചിപ്പിക്കാനുള്ള , എല്ലാവരേയും കവിയാക്കുന്ന ബ്ലോഗെന്ന മാധ്യമത്തെ കുറ്റപ്പെടുത്തരുതേ...
ചിത്രകാരനു സഹിക്കാനാകില്ല.

താങ്കളുടെ പോസ്റ്റോ,ഇതിലെ കമന്റുകളോ
മുഴുവനായി വായിക്കാതെ എഴുതിയ കമന്റായതിനാല്‍
ചിത്രകാരന്‍ കാണിച്ച അപരാധമാകാം ഈ കമന്റ്.
ക്ഷമ കീജിയെ !
October 11, 2009 9:47 AM

11 comments:

chithrakaran:ചിത്രകാരന്‍ said...

കവിതയായാലും,കഞ്ഞിയായാലും നിങ്ങള്‍ ജീവിതത്തെ
സ്നേഹിക്കുകയും നിങ്ങളുടെ സ്നേഹത്തെ പകുത്തു നല്‍കാന്‍
ശ്രമിക്കുകയുമാണ്. ആ ശ്രമത്തിന്റെ മഹനീയതയെ കാലമാണ് വിലയിരുത്തുക. നിങ്ങളുടെ കഞ്ഞിവക്കാനുള്ള,കവിത എഴുതാനുള്ള,സ്നേഹം പ്രകടിപ്പിക്കാനുള്ള മൌലീകാവകാശത്തെ
ആര്‍ക്കും വിലക്കാനാവകാശമില്ല.ഈ ചിത്രകാരന്‍ ബൂലോകത്ത് ജീവിക്കുന്നിടത്തോളം കാലം 100% കവിത്വത്തിലേക്ക് ബൂലോകത്തെ നയിക്കുക എന്നതാണ് ചിത്രകാരന്റെ രാഷ്ട്രീയ ലക്ഷ്യം.

സംസ്കാരത്തിന്റെയോ,സദാചാരത്തിന്റേയോ
വിലക്കുകള്‍ അതിനു വിഘാതമായി വന്ന് ഈ ബൂലോകത്തെ ഭരിക്കുകയാണെങ്കില്‍...
ചിത്രകാരന്റെ കാല്‍ച്ചുവട്ടില്‍ ആട്ടങ്ങ ചതഞ്ഞരയുന്നതുപൊലെ ഈ ബൂലോകം ചതഞ്ഞരഞ്ഞുപോകും.ബൂലോക ആട്ടങ്ങക്കകത്ത് എത്ര കോടി ബ്ലോഗര്‍ ഹൃദയങ്ങളുണ്ടെന്നത് ചിത്രകാരനെ തടയുന്നില്ല.
എല്ലാവര്‍ക്കും കവിത എഴുതാനും,ചിത്രം വരക്കാനും കഴിയുമെന്ന അറിവ്,അഥവ ആത്മബോധം ഒരു മനുഷ്യമനസിന്റെ അടിമത്വത്തില്‍ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. സമൂഹത്തിന്റെ മാനവിക വികാസമാണ്.
എനിക്ക് കവിത എഴുതാനറിയില്ല,കഥ പറയാനറിയില്ല,കഞ്ഞിവെക്കാനറിയില്ല,സ്നേഹിക്കാനറിയില്ല എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ നമ്മുടെ അടിമ മനസ്സിന്റെ അടിമത്വ ഘോഷണങ്ങളാണ്.
ആത്മ നിന്ദകളാണ്.
(ഇതിന്റെയൊക്കെ കോപ്പി റൈറ്റ് ചിത്രകാരനാണേ !!! തിരുട ഗ്രാമത്തിലെ മലയാളികള്‍ മേയുന്ന ബൂലോകമായതുകൊണ്ട് പറഞ്ഞുപോകുന്നതാണ്)

സന്തോഷ്‌ പല്ലശ്ശന said...

വളരെ ശക്തവും നട്ടെല്ലുള്ളതുമായ ഒരു വിമര്‍ശ്ശന പ്രതിവിമര്‍ശന സംസ്കാരം ബ്ളോഗ്ഗെഴുത്തില്‍ ഉണ്ടാവണമെന്നാണ്‌ സുനില്‍ പറഞ്ഞതിന്‍റെ സാരം. കമന്‍റുകൊടുത്ത്‌ കമന്‍റു വാങ്ങുന്ന ബ്ളോഗ്ഗ്‌ രംഗത്ത്‌ നമ്മള്‍ അറിഞ്ഞോ അറിയാതെയോ സ്വന്തം പ്രതിഭയെ മുരടിപ്പിക്കുന്നുണ്ട്‌... (ബ്ളോഗ്ഗ്‌ പരസ്പരം വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സൌഹൃദ വേദികൂടി ആണെന്ന കാര്യം ഞാന്‍ വിസ്മരിക്കുന്നില്ല) ചിത്രകാരന്‍ ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം ഒരായിരം അഭിനന്ദനത്തെക്കാള്‍ എത്രയൊ വിലപിടിച്ച ഒന്നാണ്‌ ആത്മാര്‍ത്ഥവും ആരോഗ്യകരവുമായ ഒരു വിമര്‍ശനം. പോസ്റ്റ്‌ മുഴുവനായി വായിക്കാതെ മധുരും തൂവിയ കമെന്‍റിട്ടു പോകുന്നവരാണ്‌ അധികവും... ഇവിടെ സുനില്‍ ഇതിനെ നിശിതമായി വിമര്‍ശിക്കുന്നില്ല മറിച്ച്‌ ഒരു നല്ല വിമര്‍ശനം കൊണ്ട്‌ ഒരു പ്രതിഭയെ അവന്‍റെ സര്‍ഗ്ഗാത്മക സപര്യയെ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കിമാറ്റാന്‍ കഴിയുമെങ്കില്‍ അതു ചെയ്യണമെന്നാണ്‌ പറയുന്നത്‌. അല്ലാതെ ബ്ളോഗ്ഗ്‌ രംഗത്ത്‌ നാലുകെട്ടും ഇല്ലവും വേണം എന്ന്‌ അയാളുടെ പോസ്റ്റ്‌ പറയുന്നില്ല പരോക്ഷമായി പോലും.... നല്ല പോസ്റ്റുകള്‍ ബ്ളോഗ്ഗിനു സംഭാവന ചെയ്ത ചിത്രകാരനോടുള്ള എല്ലാ ബഹുമാനവും വെച്ചുകൊണ്ടു തന്നെ പറയട്ടെ.. നിങ്ങളുടെ ഈ പോസ്റ്റ്‌ തീരെ പ്രതീക്ഷിക്കാത്ത ഒന്നാണ്‌... സുനില്‍ അദ്ദേഹത്തിന്‍റെ പോസ്റ്റില്‍ പറയുന്നപോലെ എതിരഭിപ്രായമുണ്ടെങ്കില്‍ ഒന്നും മിണ്ടാതെ പോകുന്ന ബ്ളോഗ്ഗ്‌ രീതി ഞാന്‍ പിന്തുടരുന്നില്ല.... അതുകൊണ്ടാണ്‌ ഞാനെന്‍റെ പ്രതിഷേധം ഇവിടെ അറിയിക്കുന്നത്‌ (പിന്നെ പേരിലെ അശ്ളീലത്തെക്കുറിച്ച്‌ എനിക്കൊന്നും പറയാനില്ല ... അതു ചിത്രകാരന്‍റെ ബ്ളോഗ്ഗില്‍ നിന്നും പ്രതീക്ഷിക്കാവുന്ന ഒന്നാണ്‌... ഈ അഗ്രസ്സീവ്നെസ്സ്‌ ആണല്ലൊ ചിത്രാകാരന്‍റെ ബ്ളോഗ്ഗിലേക്കുവരാന്‍ പ്രേരിപ്പിക്കുന്നതും.... )

Sabu Kottotty said...

എനിക്ക് കവിത എഴുതാനറിയില്ല,കഥ പറയാനറിയില്ല,കഞ്ഞിവെക്കാനറിയില്ല,സ്നേഹിക്കാനറിയില്ല എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ നമ്മുടെ അടിമ മനസ്സിന്റെ അടിമത്വ ഘോഷണങ്ങളാണ്”.

ഒന്നുകൂടി വിശദീകരിയ്ക്കാമോ...

Sabu Kottotty said...
This comment has been removed by the author.
പാവത്താൻ said...

കാണാതെ പോകുമായിരുന്ന പല നല്ല പോസ്റ്റുകളിലേക്കും വഴി കാട്ടുന്നതിനു നന്ദി....

സുലൈമാൻ said...

ആഹാ പോത്തിനോട് തന്നെ സന്തോഷ് പല്ലശ്ശനേ രാമായണം ഓതണം ! അതിന് സാഹിത്യവും കലയുമൊക്കെ കൊതുമ്പാണോ ചൂട്ടാണോ തിരിച്ചറിയുന്ന ദേഹത്തിനോടല്ലേ ഇതൊക്കെ പറയേണ്ടത് ! ആരെയെങ്കിലും തിണ്ണ നിരങ്ങുകയല്ലാതെ ഇതു വല്ലതും ഇവനു വല്ല പിടിത്തവും ഉണ്ടോ?
Blogger ആറു മുഴുകണ്ടി said...
ബ്ലോഗ് പുലിയെന്ന അനോനിമാഷ് സത്യത്തിലൊരു സംഭവമാണ്. അതും വര്‍മ്മകളുടെ കൂട്ടത്തില്‍ ചിലരും (എല്ലാരുമല്ല മഞ്ഞ ഒതളങ്ങ..) കൂടി ചേരുമ്പോഴുള്ള ഹാസ്യം അപാരമാണ്. അവയില്‍ ബുദ്ധിയുടെ തിളക്കം ഉണ്ട്. എന്നാല്‍ അതേപേരും അടിച്ചുമാറ്റി വല്ലവന്റെയും തിണ്ണ നിരങ്ങി കാലയാപനം ചെയ്യുന്ന വാലു വളഞ്ഞ കൂതറ അനോനിമാഷ് തുടങ്ങിയ ജന്തുക്കളുടെ ജാതകം ആ കാറ്റഗറിയാണോ? ( ഈ ഗണത്തില്‍ പെടുന്ന ഒരുത്തനാണ് പടംവരപ്പുകാരന്‍ നാറിയും.. വല്ലവന്റെയും ഉച്ചിഷ്ടം നക്കിത്തിന്നു സംസ്കൃതത്തില്‍ തെറി വിളിക്കാന്‍ വേണ്ടി മറച്ചുകെട്ടിയ കന്നാലി ഷെഡ്ഡാണ് അവന്റെ കമന്ററ. കുടുംബവക. സ്വന്തമായി എന്തെങ്കിലും എഴുതാനുള്ള ബുദ്ധി വളര്‍ച്ച നഹി) ഈ വക ജന്തുക്കള്‍ക്ക് ആരെങ്കിലും നക്കിയതിന്റെ ബാക്കിയേ അമൃതം!! ഐഡന്റിയെപ്പറ്റി നിറയെ അക്ഷരത്തെറ്റുള്ള ആനമണ്ടന്‍ പോസ്റ്റിട്ടിട്ടുണ്ട് ഡ്യൂപ്ലിക്കേറ്റ് അനോനിമാഷെന്ന പുംഗവന്‍ ! വിവരദോഷി !

SUNIL V S സുനിൽ വി എസ്‌ said...

ചിത്രകാരനോട്‌:
ഒന്നുമറിയാതെ എല്ലാമറിയാമെന്നു നടിക്കുന്ന മൂഡനേക്കാൾ വലുതാണ്‌ ഒന്നുമറിയിക്കാതെ മിണ്ടാതിരിക്കുന്നവൻ. വാചകക്കസർത്തുകൊണ്ട്‌ ഭ്രമിപ്പിക്കുന്നവന്‌ താൽക്കാലിക വിജയം നിശ്ചയമാണ്‌; താൽക്കാലികം മാത്രം! ബൂലോകത്തെ കള്ളനാണയങ്ങളെ തിരിച്ചറിയുന്ന കാലം വരും. ജീവിച്ചിരിക്കുമ്പോൾ ആരേയും ഭർസിക്കാതിരിക്കുക, നിങ്ങളും ഞാനുമൊക്കെ നാളെ ഉണ്ടാകുമോയെന്നാർക്കറിയാം. (നല്ല തിരോന്തരം തള്ളയ്ക്കുവിളി അറിയാഞ്ഞിട്ടല്ല ഈ വെളവൻ സഭ്യനാകുന്നതെന്നോർക്കുക..!
ഒന്നു ഫ്രീ ആയപ്പോഴാണ്‌ ഇവിടമൊന്നു
നെരങ്ങിയത്‌.)

കാപ്പിലാന്‍ said...

കവിതയെയും , കഥയെയും കുറിച്ച് ചിത്രകാരനോട് തന്നെ പറയണം .പണ്ട് ബൂലോക കവികള്‍ എല്ലാം കൂടി എടുത്തിട്ട് ചാണക്കു വെച്ചതാണ് . ഇപ്പോള്‍ അവരുടെ രക്ഷകന്റെ വേഷം കെട്ടിയാടുകയാണ് ചിത്രകാരന്‍ . സംഗതികള്‍ നന്നായി നടക്കട്ടെ . എനിക്ക് കവിതയും കഥയും അറിയില്ല . വേണേല്‍ ഗവിതയെ പറ്റി പറയാം .

chithrakaran:ചിത്രകാരന്‍ said...

"നല്ല തിരോന്തരം തള്ളയ്ക്കുവിളി അറിയാഞ്ഞിട്ടല്ല ഈ വെളവൻ സഭ്യനാകുന്നതെന്നോർക്കുക..!"

സുനിമോനേ,
അവിടത്തെ ആ നല്ല “തിരോന്തരം തള്ളക്കുവിളി”
കേള്‍ക്കാന്‍ ചിത്രകാരന്‍ കൊതിച്ചുപോകുകയാണ്.
കനിഞ്ഞ് അനുഗ്രഹിക്കണം :)

അതിവെളവന്‍ സുനിലേ....പ്ലീസ് ... അമാന്തിക്കരുത് :)

SUNIL V S സുനിൽ വി എസ്‌ said...

കുനിഞ്ഞു തന്നെ അനുഗ്രഹിക്കാം..,
സമയമായി വരുന്നതല്ലേയുള്ളൂ..
അതുവരെ wait and C...!

chithrakaran:ചിത്രകാരന്‍ said...

എടാ പണിക്കരെ,
നിന്റെ ഈഴവക്കളി
ഇവിടെ വേണ്ട !!!
e-mailലൂടെയുള്ള നിന്റെ
ജാതിപുരാണത്തിനും,ക്ലച്ചുപിടിച്ച ന്യൂമറോളജിക്കും
ബ്രേക്കിടാന്‍ അടിയന്‍ കഷ്ടപ്പെട്ടിട്ടുണ്ട്.
ഇനിയും ദയവായി വധിക്കരുത്.പ്ലീസ്....
സമയക്കുറവുണ്ട്.