Friday, October 16, 2009

അല്ലാഹുവിന്റെ സ്വര്‍ഗ്ഗം !!

ദൈവത്തെക്കുറിച്ച് ചിത്രകാരന് കുറച്ചു ബഹുമാനമൊക്കെ ഉണ്ടായിരുന്നു.ഹിന്ദു മതത്തിലും,കൃസ്തുമതത്തിലും,കാണപ്പെടുന്ന ദൈവങ്ങളൊക്കെ കുറച്ച് മെച്ചപ്പെട്ട ബുദ്ധി നിലവാരമുള്ള ദൈവങ്ങളായിരുന്നതുകൊണ്ടാകാം ഈ ബഹുമാനം. ഹിന്ദുക്കള്‍ക്ക് ബഹു ദൈവ വിശ്വാസമായതുകൊണ്ട് നമ്മുടെ സ്വഭാവത്തിനനുസരിച്ച് ഏത് നിലവാരത്തില്‍ പെട്ട ദൈവവും ലഭ്യമാണ് എന്നൊരു ജനാധിപത്യ വ്യവസ്ഥിതിപോലും അവിടെ ലഭ്യമാണ്. തല്ലുന്ന ദൈവം, കൊല്ലുന്ന ദൈവം,തലവെട്ടുന്ന ദൈവം, പ്രേമിക്കുന്ന ദൈവം,പ്രേമിപ്പിക്കുന്ന ദൈവം,കുണ്ടന്‍ പണിയെടുക്കുന്ന ദൈവം,പ്രസവിക്കാന്‍ കഴിവുള്ള ആണ്‍ ദൈവം,ഓപ്പറേഷന്‍ നടത്താതിരുന്നിട്ടും ഇതുവരെ പ്രസവിക്കാതെ മേനിയഴക് കാത്തു സൂക്ഷിക്കുന്ന ദൈവം .... അങ്ങിനെ കോടിക്കണക്കിന് ദൈവവും,ഇവരെയെല്ലാം ഒരു ബിന്ദുവിലേക്ക് സമന്വയിപ്പിക്കുന്ന ബ്രഹ്മവും,പരബ്രഹ്മവും,നിര്‍ഗ്ഗുണ പരബ്രഹ്മവും,ഇതൊക്കെ പോരാഞ്ഞ് ബുദ്ധ ധര്‍മ്മത്തിന്റെ ദൈവ നിഷേധം നടത്തുന്ന, മനുഷ്യനെ ദൈവമായി പരസ്പ്പരം സംബോധന ചെയ്യാന്‍ പഠിപ്പിക്കുന്ന തത്വമസിയുടെ ആത്മാവായ ബുദ്ധന്റെ കേരളത്തിലെ രൂപമായ അയ്യപ്പനും എല്ലാം കൂടി എന്തൊരു രസമാണ് !!! പിന്നെ കൃസ്തു.മറിയ ചേച്ചി ,ജോസപ്പേട്ടന്‍...എല്ലുരോഗ വിദഗ്ദ അല്‍ഫോസേച്ചി....! ഇടത്തെ കയ്യില്‍ ആണിയടിച്ചാല്‍ വലത്തെ കയ്യിലും ആണിയടിക്കണമെന്ന് വാശിപിടിച്ചു കരയുന്ന കൃസ്തുവിനേയാണ് ചിത്രകാരന് കൂടുതല്‍ പ്രിയവും ബഹുമാനവും.

എന്നാല്‍, ഈ വകയിലൊന്നുമല്ലാത്ത ഒരു ദൈവത്തെ കണ്ട് ചിത്രകാരന്‍ ഇന്ന് ആകെ നാണം കെട്ടുപോയി. സ്വര്‍ഗ്ഗത്തില്‍ പഞ്ച നക്ഷത്ര വേശ്യാലയം നടത്തുന്ന ഒരു ദൈവം ചിത്രകാരന്റെ സങ്കല്‍പ്പത്തിലേ ഇല്ലാതിരുന്ന ഒരു പ്രത്യ്യേക ജനുസ്സ് ദൈവമാണ്.
ഈ ദൈവത്തിന്റെ ഭൂമിയിലെ ശവപ്പറംബുപോലുള്ള രാജ്യത്ത് അടിമപ്പണിയും,വെട്ടും കുത്തും,കൊള്ളയും,സ്ത്രീപീഢനവും ജീവിത വൃത്തിയാക്കിയ ഭക്ത ജനങ്ങാളായ പുരുഷന്മാര്‍ക്ക് (സ്ത്രീകള്‍ക്ക് ഇഹത്തിലും പരത്തിലും നോ കൂലി) കൂലിയായി കക്ഷി കൊടുത്തുകൊണ്ടിരുന്നത് മരണ ശേഷം സ്വര്‍ഗ്ഗത്തിലെത്തിക്കഴിഞ്ഞ് നല്‍കുമെന്ന് പറയുന്ന നക്ഷത്ര വേശ്യാലയ സൌകര്യമാണത്രേ ! ഭൂമിയില്‍ നിന്നും കൂടെ കൂട്ടുന്ന ഭാര്യമാര്‍ക്കൊപ്പം നല്ല കിണ്ണം കിണ്ണം വെളുത്ത തൊലിയുള്ള 72 മാദക തിടംബുകളും അതായത് ആരും ഇതുവരെ തൊട്ടിട്ടില്ലാത്ത പര്‍ദ്ദ പൊട്ടിക്കാത്ത 33 വയസ്സുള്ള ചരക്കുകള്‍ !!! ഒരിക്കലും ഉദ്ദരണം നഷ്ടപ്പെടാത്ത വിധം അന്തമില്ലാത്ത കാലത്തോളം നിരന്തരം 72 സുന്ദരികളുമായും ഭാര്യമാരുമായും സംഭോഗത്തിലാകുക എന്ന തൊഴിലു മാത്രമേ അവിടെ ചെയ്യേണ്ടതുള്ളുവത്രേ !!! ഭോഗം,ഭോഗം,ഭോഗം പിന്നെയും ഭോഗം അന്തമില്ലാത്ത ഭോഗം ! വിശപ്പുള്ളപ്പോള്‍ കെട്ടിടത്തിന്റെ അടിയിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന വിവിധ ഓടകളില്‍ നിന്നും നല്ല ഒന്നാന്തരം മദ്യമോ, തേനോ,പാലോ കോരിക്കുടിക്കാം. എന്നു മാത്രമല്ല, കുട്ടികളുണ്ടാകില്ല,നിരോധ് വേണ്ട ! അവിടെ ഒരു തരത്തിലുമുള്ള കക്കൂസിന്റേയും കുളിമുറിയുടേയും ആവശ്യമില്ലത്രേ.സ്വര്‍ഗ്ഗം വൃത്തികേടാകാതിരിക്കാനുള്ള എല്ലാത്തരം വാസാക്ടമികളും ദൈവം ചെയ്തു വച്ചിട്ടാണ് നമ്മെ അവിടേക്ക് പ്രവേശിപ്പിക്കുക ! ഏത്ര ആഞ്ഞു പിടിച്ചാലും മൂത്രമോ,ശുക്ലമോ,മലമോ ബഹിര്‍‌ഗമിക്കില്ലത്രേ !!!ഈ വക സാധനങ്ങളെല്ലാം പൊടിച്ച് ഡൈലൂട്ട് ചെയ്ത് ഗ്യാസാക്കി അത്തറിന്റേയും,ഊദിന്റേയും,കസ്തൂരിയുടേയും സുഗന്ധമാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ മൂത്രം പോലും കുടിവെള്ള മാക്കുന്നതുപോലെ ഈ ദൈവവും സ്വര്‍ഗ്ഗത്തില്‍ 1500 കൊല്ലം മുന്‍പുതന്നെ നടപ്പാക്കി എന്നത് അതിശയകരം തന്നെ ! ഇത്തരം രസകരമായ ഒരു മന്ദബുദ്ധി ദൈവത്തേയും അതിന്റെ ബാലിശവും ക്രൂരവുമായ ആചാര വിശേഷങ്ങളേയും നേരില്‍ കാണാന്‍ ഇ.എ.ജബ്ബാര്‍ മാഷിന്റെ ഖുറാന്‍ വിമര്‍ശനം തന്നെ വായിക്കണം. അതിന്റെ ലിങ്ക്:അല്ലാഹുവിന്റെ സ്വര്‍ഗ്ഗം !! നമ്മുടെ ഹിന്ദുക്കളായ ബ്രാഹ്മണ്യത്തിനും സ്വര്‍ഗ്ഗത്തില്‍ കൂത്തച്ചികളായ അനവധി ദൈവങ്ങളുണ്ടായിരുന്നു. ഉര്‍വശി,രംഭ,തിലോത്തമ,ഇന്ദ്രാണി,മോഹിനിച്ചേച്ചി,കുണ്ടന്‍ വിഷ്ണു തുടങ്ങിയ ബ്രാഹ്മണ സ്വര്‍ഗ്ഗത്തിലെ ചരക്കുകള്‍ !!!
ഈ സാധനങ്ങളും(ബ്രാഹ്മണ്യം) അറേബ്യയില്‍ നിന്നും കെട്ടിയെടുത്തവരായിരിക്കണമെന്നാണ് ഇസ്ലാമിലെ സ്വര്‍ഗ്ഗ സംങ്കല്‍പ്പം അറിഞ്ഞപ്പോള്‍ തോന്നിയത്.
ബ്ലോഗര്‍ ബ്രൈറ്റിന്റെ “ദൈവത്തിന്റെ വികൃതികള്‍” എന്ന വിശേഷപ്പെട്ട ശാസ്ത്രീയമായി തയ്യാറാക്കിയ പോസ്റ്റുകൂടി വായിക്കുക. പ്രാകൃത ദൈവങ്ങള്‍ അറിവിന്റെ സൂര്യപ്രകാശമേറ്റുതന്നെ മനസ്സില്‍ നിന്നും ഒഴിഞ്ഞു പോകണം. അല്ലാതെ സാംസ്ക്കാരികതയിലേക്ക് മറ്റു വഴിയൊന്നുമില്ല.

19 comments:

chithrakaran:ചിത്രകാരന്‍ said...

നമ്മുടെ ഹിന്ദുക്കളായ ബ്രാഹ്മണ്യത്തിനും സ്വര്‍ഗ്ഗത്തില്‍ കൂത്തച്ചികളായ അനവധി ദൈവങ്ങളുണ്ടായിരുന്നു. ഉര്‍വശി,രംഭ,തിലോത്തമ,ഇന്ദ്രാണി,മോഹിനിച്ചേച്ചി,കുണ്ടന്‍ വിഷ്ണു തുടങ്ങിയ ബ്രാഹ്മണ സ്വര്‍ഗ്ഗത്തിലെ ചരക്കുകള്‍ !!!
ഈ സാധനങ്ങളും(ബ്രാഹ്മണ്യം) അറേബ്യയില്‍ നിന്നും കെട്ടിയെടുത്തവരായിരിക്കണമെന്നാണ് ഇസ്ലാമിലെ സ്വര്‍ഗ്ഗ സംങ്കല്‍പ്പം അറിഞ്ഞപ്പോള്‍ തോന്നിയത്.

പള്ളിക്കുളം.. said...

ബുഹഹഹ..
നരകത്തിലെ ഏറ്റവും വലിയ ശിക്ഷ ചിത്രകാരന്റെ പോസ്റ്റുകൾ വായിപ്പിക്കലാണെന്നും കേൾക്കുന്നു..
പടച്ചോനേ കാത്തോളണേ..

ഈ ഭൂമിയിൽ ഇതൊക്കെ സഹിക്കുന്നതിന് സ്വർഗീയ ഹൂറിമാർ എത്ര തവണ വന്ന് ഉഴിഞ്ഞുതന്നാലാവും, ചിത്രകാരാ,,?!

എന്റർടെയിന്മെന്റ് ഇന്ഡസ്ട്രി നില നിൽക്കുന്നതു തന്നെ മാദക തിടമ്പുകളാലാണെന്ന വസ്തുത നിലവിലിരിക്കെ അള്ളാഹുവിന്റെ (ഓരോ മനസ്സും അറിയുന്നവനത്രേ അവൻ) സ്വർഗത്തിലെ ഹൂറിമാരൊന്നിച്ചു കഴിയാൻ ആഗ്രഹമില്ലാത്തവർ ഒരു പക്ഷേ കണ്ണുപൊട്ടന്മാരായിരിക്കാം ചിത്രകാരാ
കണ്ണുപൊട്ടന്മാർ..

അത്യാവശ്യം വിനോദവും ഉല്ലാസവുമൊക്കെ വേണമെങ്കിൽ അതിന്റേതായ സെറ്റപ്പൊക്കെ വേണ്ടേ ചിത്രകാരാ ? വേണ്ടേ?

അങ്ങനെ നോക്കുമ്പോൾ ഇപ്പറഞ്ഞ സെറ്റപ്പിനെന്താ ഒരു കുറവ്?
അല്ല, എന്താ ഒരു കുറവ്?

ചുമ്മാ സ്വർഗത്തെ പറ്റി പോസ്റ്റുകളിട്ട് ആളുകളെ പ്രലോഭിപ്പിക്കാതെ..

അപ്പോ, രണ്ടു റക‌അത്ത് സുന്നത്തു കൂടി നിസ്കരിച്ചു വരാം..

(ഉദ്ധാരണം തീരെ കുറവാണെന്നു തോന്നുന്നു.. ഉവ്വോ?)

Vadakkoot said...

താനെഴുതിയ പ്രോഗ്രാമിലെ തെറ്റ് തിരുത്തുന്നവര്‍ക്ക് സ്വര്‍ഗത്തിലെ തന്റെ എഴുപത്തിരണ്ട് കന്യകമാരില്‍ നിന്ന് രണ്ട് പേരെ വാഗ്ദാനം ചെയ്ത പ്രോഗ്രാമറെപ്പറ്റി കേട്ടിട്ടുണ്ടോ?

കാട്ടിപ്പരുത്തി said...

ഇസ്ലാമിനെകുറിച്ച് പഠിക്കാന്‍ ജബ്ബര്‍മാഷിനെ ആധികാരികമായി ആശ്രയിക്കുന്ന ചിത്രകാരന് -

പ്രശ്നമതാണു സാറെ-

നിസ്സഹായന്‍ said...

അല്ലയോ കാട്ടിപ്പരുത്തി,

ചിത്രകാരന്‍ ഇസ്ലാം മതപഠനത്തിനു ജബ്ബാര്‍മാഷിനെ ആശ്രയിക്കുന്നതിന്റെ കുഴപ്പങ്ങള്‍ കാണാനുണ്ട്. അപ്പോള്‍ താങ്കള്‍ നേരിട്ട് ഇസ്ലാം വിഭാവന ചെയ്യുന്ന സ്വര്‍ഗ്ഗവും അവിടെ ലഭ്യമായ സൌകര്യങ്ങളും ആധികാരിക ഗ്രന്ഥങ്ങള്‍ ഉപയോഗിച്ചു വിശദീകരിക്കാമോ ? ചിത്രകാരനും ഈ ജബ്ബാര്‍മാഷും ഇസ്ലാമില്‍ പറയുന്ന സ്വര്‍ഗ്ഗ സങ്കല്‍പ്പത്തിനു വിരുദ്ധമായി പറയുന്ന കാര്യങ്ങള്‍ ഏതൊക്കെയാണ് ?ശരിയായി സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാടെന്ത് ? ദയവായി വിശദീകരിക്കൂ.

Joker said...

സത്യം പറഞ്ഞാല്‍ ഞാന്‍ പോസ്റ്റ് വായിച്ച് ചിരിച്ചു പോയി. എനിക്കൊന്നും പറയാനില്ല. ഇതൊന്നും പറഞ്ഞാല്‍ തീരുന്നതുമല്ലല്ലോ.

ഹ ഹ ഹ

Mujeeb Rahman Theparambil Ppni (MRTt) said...

You will reach the lowerside of the HELL!
who is more arrogent? devil..or..

- സാഗര്‍ : Sagar - said...

എഴുപത്തിരണ്ടെണ്ണം... അവയവം പറിഞ്ഞ് പോകാതിരുന്നാല്‍ കൊള്ളാം...

ചിന്തകന്‍ said...

മഞ്ഞ കണ്ണുള്ളവര്‍ക്ക് എല്ലാം മഞ്ഞയായി മാത്രമേ കാണാന്‍ കഴിയുള്ളൂ. ഇവിടെ കുടിച്ച് കൂത്താട്ടത്തെയെല്ലാം ന്യായീകരിക്കുന്ന ചിത്രകാരന്മാര്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ ഇതൊക്കെയല്ലാതെ വേറെന്ത് വഴി അല്ലെ ? :)
വിവരക്കേട് അഭിമാനമായി കൊണ്ട് നടക്കുന്നവരെ പറ്റി എന്ത് പറയാന്‍.

ഇതില്‍ ഏറ്റവും പരിഹാസ്യമായത്; മരണത്തിന് ശേഷം ശൂന്യതമാത്രമാണെന്ന് വിചാരിക്കുന്നവര്‍ മരണത്തിന് ശേഷം വിണ്ടും ഒരു ജീവിതമുണ്ടെന്നും അവിടെ രക്ഷാ ശിക്ഷകളുണ്ടെന്നും വിശ്വസിക്കുന്നവരെ, അത് പറഞ്ഞ് പരിഹസിക്കുമ്പോള്‍... സ്വയം തന്നെ പരിഹാസ്യമാവുകയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാനുള്ള യുക്തിയും,ബുദ്ധിയും ഈ പാവങ്ങള്‍ക്കില്ലായിപോയല്ലോ :)

അതൊക്കെ പോട്ടെ. അല്ല ചിത്രകാരോ ഈ സ്വര്‍ഗ്ഗത്തില്‍ ആര്‍ക്കോ എന്തോ കിട്ടിക്കോട്ടെ.. അവിടെ ജാതി പ്രശ്നമൊന്നും ഇല്ലല്ലോ.. താങ്കള്‍ യഥാര്‍ഥ പ്രശ്നം മനസ്സിലായില്ല :)

Bal said...

സ്വര്‍ഗത്തിലും നരകത്തിലും ഉപയോഗിക്കുന്ന സാധനങ്ങള്‍ നിര്‍മ്മിച്ചതെവിടെ ?
• Posted by Sneha John on August 8, 2009 at 12:31am
മിക്ക മതങ്ങളും പറയുന്നു മരണശേഷം നമ്മള്‍ ചെയ്ത കര്‍മ്മങ്ങള്‍ക്ക് അനുസരിച്ച് സ്വര്‍ഗത്തിലോ നരകത്തിലോ പോകുമെന്നും അവിടെ പാപം ചെയ്തവരെ ശിക്ഷിക്കുകയും നന്മ ചെയ്തവരെ പരിപാലിക്കുകയും ചെയ്യുമെന്നും. എങ്കില്‍ ആ കാര്യങ്ങള്‍ (ഇരിക്കുവാനും, ഭക്ഷണം കഴിക്കുവാനും, നാണം മറക്കുവാനും, ശിക്ഷിക്കുവാനും മറ്റും) ഉപയോഗിക്കുന്ന സാധനങ്ങള്‍ നിര്‍മ്മിക്കുന്നതെവിടെ? മരിച്ചു കഴിഞ്ഞു ചെല്ലുന്ന ആള്മാക്കള്‍ക്ക് വീണ്ടും വയസ്സാകുമോ? എതെങ്കിലും മതഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ഉത്തരമല്ല ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം ദൈവത്തെ സ്വന്തം മതത്തിന്റെ മാത്രമാണെന്ന് കരുതുന്ന വിഡ്ഢികളുടെ ജല്പന്നങള്‍ ഞാന്‍ മുഖവിലക്കെടുക്കാറില്ല. യുക്തിയ്ക്ക് നിരക്കുന്ന ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു.

Comment on September 3, 2009 at 7:33pm
നമ്മള്‍ ജീവിക്കുന്ന ലോകം പദാര്‍ത്ഥ ലോകമാണ്. എന്താണ് പദാര്‍ത്ഥ ലോകത്തിന്‍റെ പ്രത്യേകത? അത് അതിസൂക്ഷ്മ കണങ്ങളാല്‍ നിര്‍മ്മിതമാണ്. പദാര്‍ത്ഥത്തിന്‍റെ ഏറ്റവും അവസാനമെന്ന് ഇന്ന് സയന്‍സ് പറയ്യുന്നത് ക്വാര്‍ക്ക് , ആന്‍റി ക്വാര്‍ക്ക്ക് എന്നീ കണങ്ങളാണ് എന്നാണ്. അതായത് ഇന്നു നാം കാണുന്ന ഈ പ്രപഞ്ജം മുഴുവന്‍ അടിസ്ഥാനപരമായി ഈ ഇണകള്‍‍ പോലെ പെരുമാറുന്ന രണ്ട് കണങ്ങളാലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.(അതായത് പ്രപഞ്ജത്തിലെ മുഴൂവന്‍ വ്വസ്തുക്കളും - ജീവജാലങ്ങള്‍ ഉള്‍പ്പെടെ). ഈ നിര്‍മ്മാണം നടത്തിയ ആള്‍ - ശക്തി ഈ പദാര്‍ത്ഥ ലോകത്തിനു പുറത്തായിരിക്കും...അതായത് ആ ശക്തിക്ക് ക്വാര്‍ക്ക്, ആന്‍റി ക്വാര്‍ക്ക് തുടങ്ങിയ അടിസ്ഥാന കണങ്ങള്‍‍ ഉണ്ടാവരുത്...പിന്നെ സ്റ്റീഫന്‍ ഹോക്കിംഗിനെപ്പോലെയുള്ള മഹാ ശാസ്ത്രജ്ഞര്‍ പറയുന്നത് ക്വാര്‍ക്കിന് ഇണയായി ആന്‍റി ക്വാര്‍ക്ക് ഉള്ളത് പോലെ ഈ ലോകത്തിന് അപരനായി മറ്റൊരു ആന്‍റി വേള്‍ഡ് ഉണ്ടെന്നാണ്. അവിടെ ഈ പദാര്‍ത്ഥ ലോകത്തിന് നേരെ വിപരീതമായ അവസ്ഥയായിരിക്കും ഉണ്ടാവ്വുക....അതുകൊണ്ട് മതങ്ങള്‍ പറയുന്ന സ്വര്‍ഗ്ഗ നരകങ്ങള്‍ വെറും തമാശയായി തള്ളിക്കളയേണ്ട ഒന്നല്ല...അവിടെയുള്ള വസ്തുക്കള്‍ എല്ലാം തന്നെ ഈ ലോകത്ത് ഇന്നേവരെ ആരും കണ്ടിട്ടില്ലാത്തതായിരിക്കും എന്നും മതങ്ങള്‍ പറയുന്ന്നു...അതു തന്നെയായിരിക്കാം ഈ ലോകത്തിന്‍റെ ആന്‍റി വേള്‍ഡ്...പിന്നെ ഇവിടെ ഒരാളെ കൊലപ്പെടുത്തിയ ആള്‍ക്കും ദശലക്ഷം ആളുകളെ കൊലപ്പെടുത്തിയ ആള്‍‍ക്കും പരമാവധി ഒരു വധശിക്ഷയേ കൊടുക്കുവാന്‍ സാധിക്കൂ...അത് നീതിക്കു വിരുദ്ധമാണ് താനും...എന്നാല്‍ നാളെ വരാന്‍ പോകുന്ന ലോകത്തില്‍ ഇവീടെ അസാദ്ധ്യമായ പലതും സാദ്ധ്യമാകും...ഓരോരുത്തര്‍ ചെയ്ത് കൂട്ടിയ നന്മ തിന്മകളൂടെ റെക്കോര്‍ഡുകള്‍ അവരവരുടെ കൈകളില്‍ കൊടുക്കും എന്ന് മതം പറഞ്ഞപ്പോള്‍ മുന്‍പത്തെ കാലത്തെ പലര്‍ക്കും സംശയമുണ്ടായിരുന്നു. അതെങ്ങിനെ സാധിക്കുമെന്ന്? എന്തു മാത്രം വലുപ്പം ആ ഗ്രന്ഥത്തിനുണ്ടാവുമെന്ന്...എന്നാല്‍ മെമ്മറിയുടെ ഏകകങ്ങള്‍ ഓരോ നിമിഷത്തിലും കൂടിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് , ചെറിയൊരു റബ്ബര്‍ സ്റ്റാന്മ്പിന്‍റെ വലുപ്പമുള്ള ഫ്ലാഷ് മെമ്മറിയില്‍ ദശലക്ഷക്കണക്കിന് പുസ്തകങ്ങള്‍ ശേഖരിക്കാന്‍ പറ്റുന്ന ഇക്ക്കാലത്ത് അത്തരം സംശയന്ങ്ങള്‍ അസ്തമിച്ചു.....ഒരാള്‍ മരിക്കുന്‍പോള്‍ അയാളില്‍ നിന്നും ഈ ലോകത്ത് നിക്ഷേപിക്കപ്പെട്ട എനര്‍ജി ഒരിക്ക്കല്ലും നശീക്കുന്നില്ല.കാരണം ഊര്‍ജ്ജത്തെ നിര്‍മ്മിക്കുവാനോ നശിപ്പിക്ക്കുവാനോ സാദ്ധ്യമല്ല...രൂപമാറ്റം വരുത്തുവാന്‍ മാത്രമെ സാധിക്കുകയുള്ളൂ...ഇതുപോലെ മരണപ്പെടുക എന്നാല്‍ ഒരിക്കലും തിരിച്ചെടുക്കാന്‍ സാധിക്കാത്ത വിധം നശിക്കുക എന്നല്ല അര്‍ത്ഥം...നിലവിലുള്ള എനര്‍ജിയെ മറ്റൊരു രൂപത്തിലേക്ക് താല്‍ക്കാലികമായി പരിവര്‍ത്തനം ചെയ്യുകയാണ് ദൈവം ചെയ്യുന്നത്...എല്ലാം മറ്റേതോ ഊര്‍ജ്ജ രൂപത്തില്‍ മറ്റേതോ സ്ഥലത്ത് സൂക്ഷിക്കപ്പെട്ടിരിക്ക്കുന്നു.....എല്ലാത്തിനും സയന്‍സും സിദ്ധാന്തങ്ങളും തേടി നടന്നിട്ട് ഒരു കാര്യവുമില്ല...കാരണം ഇന്നത്തെ വിശ്വസനീയമായ ഏറ്റവും നല്ലൊരു സിദ്ധാന്തം നാളത്തെ കുറച്ചുകൂടി വികാസം പ്രാപിച്ച തലമുറക്ക് ചിരിക്കാനുള്ള അക്ഷരക്കൂട്ടങ്ങളായി മാറാം....അതു കൊണ്ട് ചിന്തിക്കുക...നമ്മുടെ ശരീരത്തിലെ ഊര്‍ജ്ജം മറ്റൊരു രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നതിനു മുന്‍പ്....

anony said...

NSS - നെ കുറിച്ച് അറിയാന്‍ ചിത്രകാരനെ ഗുരുവായി സ്വീകരിച്ച പോലെയാവും ഇസ്ലാമിനെ കുറിച്ച് അറിയാന്‍ ജബ്ബാറിനെ ഗുരുവാക്കിയാല്‍.

കുറച്ച് ബുദ്ധി ഉണ്ടെങ്കില്‍ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാ‍യിരുന്നു.

Truthaboutlies said...

പ്രിയപ്പെട്ട ചിത്രകാരന്‍ ,
നിങ്ങളുടെ ബ്ലോഗ്ഗ്ല്‍ വരുന്ന പല പോസ്റ്റുകളും നല്ല നിലവാരം പുലര്‍താറുണ്ട് എന്നാണ് എനിക്ക് തോന്നിയത്‌ പല പോസ്റ്റുകളിലും അശ്ലീലത്തിന്റെ അതി പ്രസരം താങ്കള്‍ അറിഞ്ഞോ അറിയാതെയോ കടന്നു കൂടാറുണ്ട് .. അത് താങ്കളുടെ എഴുത്തിന്റെ ശൈലി എന്നാണ് ഞാര്‍ കരുതുന്നത് , ഈ പോസ്റ്റില്‍ പക്ഷെ താങ്കള്‍ ഉപയോഗിച്ച ഭാഷ കുറച്ചു കടുത്തു പോയി എന്ന അഭിപ്രായം ഉണ്ട് , ഒരാളെയോ ഒരു സമൂത്തിനെയോ ഒരു വിശ്വാസത്തെയോ വിമര്‍ശിക്കാന്‍ താങ്കള്‍ക്ക് ഉള്ള അവകാശത്തെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആളല്ല .. പക്ഷെ ഒരു വിമര്‍ശനം ആവുമ്പോള്‍ അത് മാന്യമായി തനിക്കു പറയാനുള്ളത്‌ കാരണങ്ങള്‍ നിരത്തി വളരെ വ്യക്തമായി പറയുന്നതിന് പകരം വെറുതെ കുറെ തെറി വിളിച്ചത്‌ കൊണ്ട് താങ്കള്‍ക്കു എന്ത് നേട്ടം ? ദൈവങ്ങളെ തെറി വിളിക്കാന്‍ പാടില്ല എന്നല്ല ഞാന്‍ ഉദേശിച്ചത് പക്ഷെ അതില്‍ വിശ്വസിക്കുന്നവരെ വേദനിപ്പിക്കാത്ത രീതിയില്‍ താങ്കളുടെ കാഴ്ചപാടുകള്‍ അവതരിപിച്ചു അവര്‍ക്ക് തങ്ങളുടെ കാഴ്ചപ്പാടുകളും ചിന്തകളും പങ്കു വെക്കാനുള്ള ഒരു വേദി അല്ലെ കൊടുക്കേണ്ടത്‌ ? താങ്കളുടെ ഈ ബ്ലോഗ്‌ വായിക്കുന്നവരില്‍ ചിലരെങ്കിലും ( ഞാന്‍ അടക്കം ) ദൈവ വിശ്വാസികള്‍ ആയിരിക്കാം .. താങ്കളുടെ വിശ്വാസം മറ്റുള്ളവര്‍ക്കും അവരുടെ വിശ്വാസം താങ്കള്‍ക്കും ഒരു ബുദ്ധിമുട്ട് ആവാതെ നോക്കേണ്ടത്‌ എല്ലാവരുടെയും ഒരു ബാധ്യത അല്ലെ സഹോദരാ ? താങ്കള്‍ എവിടെ ഈ പോസ്റ്റ്‌ ഇടാന്‍ കാരണക്കാരന്‍ എന്ന് പറയുന്ന ആ വ്യക്തി .. ശ്രീ ജബ്ബാര്‍ ഇത് വരെ ഒരു ദൈവങ്ങളെയും തെറി വിളിച്ചു പോസ്റ്റ്‌ ഇട്ടിട്ടില്ല എന്നാണ് ഞാന്‍ മനസിലാക്കിയത്‌ . ആ സഹോദരന്‍ തനിക്കു പറയാനുള്ളത് വളരെ മാന്യമായി പറയുന്നു.. എല്ലാവരുടെയും എഴുത്ത് രീതി ഒരു പോലെ എല്ല എന്ന് എനിക്ക് അറിയാം എന്നാലും.. പരസ്പര ബഹുമാനം എന്ന് സംഭവം പാടില്ല എന്ന് ചിത്രകാരനു തോന്നുണ്ടോ ? ബഹുമാനം എന്നത് ജാതി സംബ്രതായം ആണോ സുഹൃത്തേ ?

SUNIL V S സുനിൽ വി എസ്‌ said...

മനസ്സിലാക്കേണ്ടതൊന്നുമാത്രം,
പ്രായം കൂടിയതുകൊണ്ട്‌
പക്വത ഉണ്ടാകണമെന്നില്ല..,
വിദ്യാഭ്യാസമുണ്ടായതുകൊണ്ട്‌
സംസ്കാരവും…!

shudharil shudhan said...

''എങ്ങനെ കെടുത്താം തൂറി കെടുത്താം ''
എന്നൊരു ചൊല്ലുണ്ട്.
'അന്ധമായ മത വിശ്വാസമില്ലാത്ത' എന്നെ പോലെ ചിലര്‍ക്ക് പോലും ഓക്കാനം തോന്നുന്ന എഴുത്ത്‌.
വിശ്വാസങ്ങളെയും വിശ്വാസികളെയും നല്ല ചര്‍ച്ചയ്ക്കും ചിന്തയ്ക്കും വഴിയൊരുക്കുക ആയിരുന്നു ലക്ഷ്യമെങ്കില്‍ ഈ കാട്ടിയത്‌ വിവേകമല്ല,വിമര്‍ശന വ്യഭിചാരമാണ്.
നിങ്ങള്‍ക്ക് മത വിശ്വസികലോടുള്ള വിദ്വേഷം ഭ്രാന്തായി രൂപാന്തരപ്പെട്ടു കഴിഞ്ഞിരിക്കുന്നു.ചികിത്സ ആവശ്യമായ ഖട്ടം.
യുക്തിവാദത്തില്‍ ഒരു തെറ്റുമില്ല.
എനിയ്ക്കറിയാവുന്ന വിവരമുള്ള ഒത്തിരി യുക്തിവാടികല്‍ുണ്ട്.
അവര്‍ നിങ്ങളെ പോലെ ആരാനെ പള്ളു വിളിച്ചു നടക്കുകയല്ല.
നിങ്ങള്ക്ക് തെറി വിളിക്കാന്‍ അപരന്റെ ദൈവമുണ്ട്.
മരിച്ചു അവനു വിളിയ്ക്കാന്‍ നിങ്ങള്‍ക്കൊരു ദൈവമില്ല.
അങ്ങനെ വരുമ്പോള്‍ അവന്‍ തിരികെ തള്ളയ്ക്കു വിളിച്ചു തുടങ്ങുമ്പോഴും ഇതേ രസത്തോടെ കേട്ട് കൊള്ളാന്‍ കനിവുണ്ടാകണം.
കാരണം അവനവന്റെ അമ്മയെപ്പോലെ ,അമ്മയേക്കാള്‍ ഈശ്വരനെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്.പ്രശസ്തനാകാന്‍ ഇത്തരം ഇടപാടിനെക്കാള്‍ നല്ലത് തുനിയിലാണ്ട് അങ്ങാടി വഴി ഓടുകയാണ്.
മതവികാരം മുട്ടി പറഞ്ഞ വിശ്വാസിയുടെ ജല്പനമായി ഇതിനെ കണ്ടാല്‍ അത്,എന്നെ അടുത്തരിയാത്തതിന്റെ അബദ്ധം (അറിയണമെന്ന് നിര്‍ബന്ധമോ അറിയിക്കണമെന്ന് താല്പര്യമോ ഇല്ല)

kochappymon said...

kollam kidilan

kochappymon said...

ha ha ha

kochappymon said...

chthrakaran, u r the great.

vahab said...

സ്വര്‍ഗ്ഗത്തിലെ സൗകര്യങ്ങള്‍ മുഴുവന്‍ ഖുര്‍ആന്‍ വിശദീകരിച്ചിട്ടില്ല. ചില സാമ്പിളുകള്‍ നല്‍കിയിട്ടുണ്ട്‌.

സ്‌ത്രീ എന്നത്‌ ഭംഗിയുടെ പ്രതീകമാണ്‌. ആയതിനാല്‍ സ്വര്‍ഗ്ഗീയ ഭംഗി വിശദീകരിക്കുന്നിടത്ത്‌ ഖുര്‍ആന്‍ ആ വിഷയം സൂചിപ്പിച്ചിട്ടുണ്ട്‌. ചിത്രകാരന്‍ ഈ പോസ്‌റ്റില്‍ സ്‌ത്രീയെ ഭോഗപ്രതീകമാക്കിയിരിക്കുന്നു. പിന്നെ, ഭോഗം മാത്രമേ അവിടെയുള്ളൂ എന്നൊക്കെ പറയുന്നത്‌ ദുര്‍വ്യാഖ്യാനമാണ്‌.

മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ എത്ര ലോകങ്ങള്‍ പിന്നിടുന്നു? പിന്നിട്ട ലോകത്തെ അവന്‍ നിഷേധിക്കുമോ? നമ്മള്‍ മാതാവിന്റെ വയറ്റില്‍ കിടക്കുന്ന സമയത്ത്‌, ആരെങ്കിലും വന്നുകൊണ്ട്‌ "നീ ഇനി ഭൂമി എന്ന ലോകത്തേക്ക്‌ പോകാനുള്ളവനാണ്‌" എന്ന്‌ ബോധിപ്പിച്ചാല്‍ എന്തു പ്രതികരണമായിരിക്കും അവനുണ്ടാവുക? കാണാത്ത ലോകങ്ങളെ നിഷേധിക്കുക എന്ന വിഡ്‌ഢിത്തം ചില മനുഷ്യര്‍ക്കുണ്ട്‌. അവരതിന്‌ യുക്തി എന്നൊക്കെ പേരിടുന്നു.

മനുഷ്യന്‍ എന്തടിസ്ഥാനത്തിലാണ്‌ അവന്റെ യുക്തിയെ വിശ്വാസത്തിലെടുക്കുന്നത്‌? ഒരാളുടെതന്നെ യുക്തി പല സമയങ്ങളില്‍ വ്യത്യസ്‌തമാണ്‌. മാനസികാവസ്ഥക്കനുസരിച്ച്‌ അത്‌ മാറിക്കൊണ്ടിരിക്കും. ഒരു ഉദാഹരണം:- ഒരാള്‍ എന്നെ അകാരണമായി തല്ലുന്നു. ആ സമയത്ത്‌ എനിക്ക്‌ ശാന്തപ്രകൃതിയാണ്‌. 'സാരമില്ല, പോകട്ടെ' എന്നു ചിന്തിച്ച്‌ ഞാനയാള്‍ക്ക്‌ മാപ്പുനല്‍കുന്നു. എന്നാല്‍, എന്റെ മനസ്സില്‍ അപ്പോള്‍ സംഘര്‍ഷമാണുള്ളതെങ്കില്‍ ഈ വിട്ടുവീഴ്‌ചക്ക്‌ ഞാന്‍ തയ്യാറായിക്കൊള്ളണമെന്നില്ല. വിവിധ മനുഷ്യരുടെ വിവിധ വിഷയങ്ങളിലെ യുക്തികള്‍ പലവിധമാണ്‌. എല്ലാ യുക്തികളെയും സൃഷ്ടിച്ച പ്രപഞ്ചനാഥന്റെ യുക്തിയാണ്‌ ഇവിടെ സ്വീകാര്യമായിട്ടുള്ളത്‌.

വിശാലമായ സൗകര്യങ്ങളുള്ള ഈ പ്രപഞ്ചമഖിലം സൃഷ്ടിച്ച ഒരു ദൈവത്തിന്‌ സ്വര്‍ഗ്ഗം സൃഷ്ടിക്കുന്നതിന്‌ പ്രയാസമുള്ളതായി ബുദ്ധിയുള്ളവര്‍ പറയില്ല.

മേല്‍ കമന്റില്‍ സൂചിപ്പിച്ചതുപോലെ, ഈ ലോകത്ത്‌ അനീതി ചെയ്‌തവര്‍ക്ക്‌ ശിക്ഷയും, നീതി ചെയ്‌തവര്‍ക്ക്‌ പ്രതിഫലവും എങ്ങനെ നല്‍കും?

'നിങ്ങളില്‍ ആരാണ്‌ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നത്‌ എന്ന്‌ പരീക്ഷിക്കുവാനാണ്‌ മരണത്തെയും ജീവിതത്തെയും സൃഷ്ടിച്ചത്‌' എന്ന്‌ ഖുര്‍ആന്‍ പറയുന്നു.

'ശൂന്യതയില്‍ നിന്ന്‌ നിങ്ങളെ സൃഷ്ടിച്ച നാഥന്‌ ഒരു പുനര്‍ജീവന്‍ നല്‍കാന്‍ കഴിയില്ലെന്ന്‌ നിങ്ങള്‍ കരുതുന്നുണ്ടോ?' തുടങ്ങിയ നിരവധി ചിന്തനീയമായ ചോദ്യങ്ങള്‍ ഖുര്‍ആന്‍ ഉയര്‍ത്തുന്നുണ്ട്‌. 'സത്യം മനസ്സിലായിട്ടും അതംഗീകരിക്കാത്തവര്‍ക്ക്‌ കഠിനമായ ശിക്ഷയുണ്ടെ'ന്നു തുടങ്ങിയ നിരവധി മുന്നറിയിപ്പുകളും വിശുദ്ധ ഗ്രന്ഥത്തിലുണ്ട്‌.

വിശദമായി റഫര്‍ ചെയ്‌തു തയ്യാറാക്കിയ ഒരു മറുപടിയല്ല ഇത്‌. വിശദപരിശോധനയില്‍ കൂടുതല്‍ പോയന്റുകള്‍ സൂചിപ്പിക്കാന്‍ കഴിയും.

സംശയമുള്ളവര്‍ എന്റെ മെയിലില്‍ ബന്ധപ്പെടുക: vahabvailathur@gmail.com

ഇസ് ലാം വിചാരം said...

പ്രിയപ്പെട്ട ചിത്രകാരാ..

ജനശക്തിയും മനോരമയും വായിച്ച് മാത്രമേ കമ്യൂണിസം പഠിക്കൂ എന്ന് വാശി പിടിക്കരുത് സുഹ്ര്യത്തെ..ദസ് കാപിറ്റലൊക്കെ പിന്നെ എന്തിനാണിവിടെ? വാക്കുകളെ സന്ദർഭങ്ങളിൽ നിന്ന് തൂക്കിയെടുത്ത് പാറക്കടിച്ച് കൊല്ലുന്ന പണിയാണ് കാലങ്ങളായി ജബ്ബാർ മാഷ് ചെയ്തു കൊണ്ടിരിക്കുന്നത്. വേദമായാലും കൊള്ളാം വേദാന്തമായാലും കൊള്ളാം മാഷിന്. ചിത്രകാരൻ അതങ്ങിനെ തന്നെ കോപേസ്റ്റ് ചെയ്ത് ലിങ്ക് കൊടുക്കുന്നത് ധൈഷണികമായ സത്യസന്ധതയാണോ?

ഒന്നും പഠിക്കാതെയും ആഴത്തിൽ മനസ്സിലാക്കാതെയും ഏതെങ്കിലും എന്തെങ്കിലുമാണോ പോസ്റ്റിങ്ങ് എന്നു പറയുന്നത്? നിത്യ ചൈതന്യയതിയുടെയോ വാണിദാസ് എളയാവൂരിന്റെയോ ഖുറാൻ പരിഭാഷയെടുത്ത് ഒരാവർത്തി വായിക്കുന്നത് കൊണ്ട് ചിത്രകാ‍രനെ ആരും മുസ് ലിം തീവ്രവാദി എന്നൊന്നും വിളിക്കില്ല.. വായിച്ച് വിലയിരുത്തി സത്യസന്ധമായ അഭിപ്രായം പറയൂ.

ഇസ് ലാം വിമർശനങ്ങളെ ഭയക്കുന്നില്ല. പൂവും പൂന്തേനുമല്ല കാ‍രമൂള്ളും ശകാരവർഷവും കാലന്തരങ്ങളിൽ ഇസ് ലാം നേരിട്ടിട്ടുണ്ട്. വിമർശനങ്ങൾക്ക് നല്ല മറുപടികളും ലഭ്യമാണ് പുസ്തകമാർക്കറ്റിൽ. നിഷ്പക്ഷമായി പഠിക്കുക.

ജബ്ബാർ മാഷിന് പഠിച്ചാൽ ഇസ് ലാമിന്റെ ആത്മാവ് മനസ്സിലാവുകയില്ല. ഖുറാൻ പഠിക്കുക. വിശദീകരണത്തിനു പ്രവാചക വചനങ്ങളും. പിന്നെ സ്വർഗത്തിൽ പെണ്ണ് പറ്റുകയില്ല എന്ന് അലിഖിത നിയമം ഏത് യുക്തിവിചാരത്തിൽ നിന്ന് കടമെടുത്തതാണ്? ചിത്രകാരന്റെ വിഭാവനയിലുള്ള സ്വർഗത്തിൽ ദൈവം എന്തൊക്കെയാണൊരുക്കേണ്ടത് എന്നു കൂടി പറഞ്ഞു തരുമോ? സാംസങ്ങ് ഉല്പന്നങ്ങൾ മാത്രമാണോ? ഡിജിറ്റൽ ക്യാമറകളും ഹോം തിയേറ്ററുകളും മാത്രമാണെങ്കിൽ സ്വർഗം കുഴപ്പമില്ല എന്നാണോ?

സു ഹ്ര്യത്തെ, താങ്കൾ തന്നെ എഴുതിയത് ഒരാവർത്തി കൂടി വായിക്കുക. നൂറു രൂപ കൊടുത്താൽ ഒരു ഖുറാൻ പരിഭാഷ കിട്ടും. ഏത് വരിയിലാണു “ഉദ്ദരണം നഷ്ടപ്പെടാത്ത വിധം അന്തമില്ലാത്ത കാലത്തോളം നിരന്തരം 72 സുന്ദരികളുമായും ഭാര്യമാരുമായും സംഭോഗത്തിലാകുക എന്ന തൊഴിലു മാത്രമേ അവിടെ ചെയ്യേണ്ടതുള്ളുവത്രേ !!! ഭോഗം,ഭോഗം,ഭോഗം പിന്നെയും ഭോഗം അന്തമില്ലാത്ത ഭോഗം ! “എന്നൊക്കെ പറഞ്ഞിട്ടുള്ളത്? ഒന്നു പറഞ്ഞു തരുമോ? വരച്ചു തന്നാലും മതി ചിത്രകാരാ..

അസത്യ പ്രചാരണത്തിനും ആട്ടിനെ പട്ടിയാക്കലിനും ഇവിടെ ജബ്ബാർ മാഷുണ്ട്. ചിത്രകാരൻ എന്തിനു ക്ലോണാകണം?