Sunday, October 25, 2009

കാരിക്കേച്ചര്‍ മത്സരവും ഒരു പൂക്കുട്ടിയും

ചിത്രകാരന്‍ കാര്‍ട്ടൂണും കാരിക്കേച്ചറുമൊക്കെ നിര്‍ത്തിയെങ്കിലും, കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളുമൊക്കെ ഇഷ്ടപ്പെടുന്ന കൂട്ടത്തില്‍ തന്നെയാണ്. ഈ ബൂലോകം കാര്‍ട്ടൂണിസ്റ്റുകളുടെയും, ഗ്രാഫിക് ഡിസൈനര്‍മാരുടേയും,ആര്‍ട്ട് ഡയറക്റ്റര്‍മാരുടേയും,കോപ്പി രൈറ്റര്‍മാരുടേയുമൊക്കെ വിഹാര കേന്ദ്രമായതിനാല്‍ ഇവീടെ കഴിഞ്ഞുകൂടണമെങ്കില്‍ ഒരു കാര്‍ട്ടൂണിസ്റ്റായിരുന്നു എന്നെങ്കിലും പറഞ്ഞു നില്‍ക്കേണ്ടതുണ്ട് ! മാത്രമല്ല,കൊലപാതകികളായ ബൂലോക കവികള്‍,ഹൃദയം പിടിച്ചുപറിക്കുന്നതില്‍ വിദഗ്ദരായ കഥാകൃത്തുക്കള്‍,എസ് കത്തിയുമായി നടക്കുന്ന പാര്‍ട്ടി രാഷ്ട്രീയത്തിന്റെ ഇടയന്മാര്‍, ചെറിയ മോഷണം മുതല്‍ തീവെട്ടികൊള്ളവരെ നടത്തുന്ന ഓണ്‍ലൈന്‍ പത്രങ്ങള്‍,ബ്ലോഗിലെ മറ്റു ക്ഷുദ്ര ജീവികള്‍ എന്നിവരില്‍ നിന്നും ചെറിയൊരു സംരക്ഷണം നല്‍കുന്ന ഘടകമാണ് കാര്‍ട്ടൂണ്‍ തറവാട്ടുപേരിന്റെ മഹിമ.അതുകൊണ്ട് ചിത്രകാരനും ഒരു കാര്‍ട്ടൂണിസ്റ്റായിരുന്നു എന്ന് സ്വയം മനസ്സില്‍ ഉറപ്പിച്ചു വിശ്വസിക്കുന്നതിനും, അന്യരെ വിശ്വസിപ്പിക്കുന്നതിനുമായി ഒരു ശ്രമമാണ് താഴെ.
1) പൂക്കുട്ടിയെക്കൊണ്ടൊരു കാരിക്കേച്ചര്‍ പൂരം
കേരള കാര്‍ട്ടൂണ്‍ അക്കാദമിയിലെ പുലിമഹേശന്മാര്‍ ഒന്നിച്ച് അണിനിരന്ന് പൂക്കുട്ടിയെ പേനകൊണ്ടും ബ്രഷുകൊണ്ടും ആവാഹിച്ച ഒരു കാരിക്കേച്ചര്‍ പൂരത്തിന്റെ നല്ലൊരു ദൃശ്യ ശേഖരം കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ബ്ലോഗില്‍ കണ്ടു.റസൂല്‍ പൂക്കുട്ടിയും കുടുംബവും പൂക്കുട്ടി കാരിക്കേച്ചര്‍ ഷോ നടന്നു കാണുന്നത് ഇവിടെ കാണാം.അംബതോളം കാരിക്കേച്ചറുകള്‍ ഉണ്ടെങ്കിലും അവയോരോന്നും വ്യക്തിഗതമായ പേര്‍ ഉപയോഗിച്ച് ക്ലിക്കി തുറക്കുന്ന വിധം ക്രമികരിച്ചിരിക്കുന്നതിനാല്‍ കാണാനുള്ള ആഗ്രഹം നശിച്ചുപോകുന്നതാണ്. ബൂലോകത്തെ ഹാസ്യത്തിന്റെ തണലും ചിരിയുടെ കുളിര്‍കാറ്റുമായ സജ്ജീവിന്റെ റസൂല്‍ പൂക്കുട്ടി കാരിക്കേച്ചര്‍ ഇവിടെ കാണാം.

2)മന്മോഹന്‍ സിങ്ങ്- സോണിയ ഗാന്ധി കാരിക്കേച്ചര്‍ മത്സരം
ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ് ദേശീയ അന്തര്‍ദ്ദേശീയ നിലയിലുള്ള ഒരു കാരിക്കേച്ചര്‍ മത്സരം നടത്തുന്നതായി ചിത്രകാരന് ഇയ്യിടെ പോസ്റ്റലായി വന്ന ഒരു ബ്രോഷറില്‍ നിന്നും വിവരം ലഭിച്ചു. മന്മോഹന്‍ സിങ്ങ്, സോണിയ ഗാന്ധി എന്നിവരെയാണ് കാരിക്കേച്ചര്‍ രചനക്ക് തിരഞ്ഞെടുക്കേണ്ടത്. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും,രണ്ടാം സമ്മാനം 50000 രൂപയും, മൂന്നാം സമ്മാനം 10000 രൂപയുമാണ് ഇതു കൂടാതെ 5000 രൂപയുടെ മൂന്നു കണ്‍സോളേഷന്‍ സമ്മാനണാളുമുണ്ട്. മുകളില്‍ പറഞ്ഞ സമ്മാനങ്ങള്‍ രണ്ടു വീതമുണ്ട്. ഒന്ന് മന്മോഹന്‍ സിങ്ങിനെ വരക്കുന്നവര്‍ക്കും,അടുത്തത് സോണിയ ഗാന്ധിയെ വരക്കുന്നവര്‍ക്കും. അവസാന തിയ്യതി: 2009 നവംബര്‍ 15 കാരിക്കേച്ചര്‍ എണ്ട്രികള്‍ ഈ മെയിലായി അയക്കാം. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവരുടെ അറിവിലേക്കായി മുഴുവന്‍ ബ്രോഷറും താഴെ സ്കാന്‍ ചെയ്തു ചേര്‍ത്തിരിക്കുന്നു.ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ വായിക്കാവുന്ന വലിപ്പത്തില്‍ ചിത്രം തുറന്നു വരും.ചിത്രകാരന് അക്കാദമിയുമായോ,ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മത്സരവുമായോ ബന്ധമൊന്നുമില്ല. വഴിയറിയാതെ നില്‍ക്കുന്ന വല്ലവരും അദ്ധ്വാനിച്ച് നന്നായാല്‍ സമൂഹത്തിനു നല്ലതാണല്ലോ എന്ന ചിന്ത മാത്രം !


4 comments:

saju john said...

ചിത്രകാരാ‍..........

കൊച്ചുകള്ളന്‍, ഇതൊക്കെ കയ്യിലുണ്ടായിട്ടാ‍ണല്ലെ ഇത്ര ഗമ........

ഹരീഷ് തൊടുപുഴ said...

ചേട്ടാ;

എന്റെയൊരു കാർട്ടൂൺ വരച്ചു തായോ...

മെയിലിൽ അയച്ചാൽ മതി..:)

Cartoonist said...

ചിത്രാരാ,
ഈ ഒരുലക്ഷമത്സരം ഇതിലൂടെ പ്രചരിപ്പിച്ചത്, സിംപ്ലി കലക്കി!!!
ഇന്‍ഡ്യയില്‍ ഏറ്റവും സമ്മാനത്തുകയുള്ളത്
സംഭവാണ്. എല്ലാരും പങ്കെടുക്കട്ടേന്ന്. :)

സന്തോഷ്‌ പല്ലശ്ശന said...

അങ്ങിനെ ഹരീഷിനെ മാത്രം വരച്ചാല്‍ ഞാന്‍ പെണങ്ങും എന്‍റേയും വേണം :):):)