Wednesday, October 14, 2009

തന്തക്കു പിറന്നവരുടെ ഗവണ്മെന്റ് !!!

നമ്മുടെ സമൂഹം കുരുടന്മാരുടേതാണെന്നു തോന്നുന്നു.കണ്ണ് നമുക്ക് കാണാനുള്ളതല്ല. ജീവിതം ഭാവസാന്ദ്രമായി
അഭിനയിച്ചു ഫലിപ്പിക്കാന്‍ മുഖത്ത് സ്ഥാപിച്ചിട്ടുള്ള രണ്ടു ഉരുണ്ട ഗോളങ്ങളാണ് കണ്ണുകള്‍ !
ഭൂപരിഷ്ക്കരണ നിയമം കൊണ്ടുവന്നിട്ട് അരനൂറ്റാണ്ടായെങ്കിലും
ആ സാധനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നിയമമായിരുന്നെന്നേ നമുക്കറിയു.
അതിന്റെ അന്തസത്ത, സാധ്യതകള്‍ എന്നിവയൊന്നും നമുക്ക് വിഷയങ്ങളല്ല.
നമുക്ക് എന്ത് പ്രവര്‍ത്തിയുടേയും ഒരു ഉദ്ഘാടനമോ, തറക്കല്ലിടലോ,അതിനോടനുബന്ധിച്ച പ്രസംഗ തൊഴിലാളികളുടെ
വായ്‌നാറ്റമോ അനുഭവിച്ചാല്‍ മതിയാകും.പ്രസംഗം കേട്ടാല്‍,വായിച്ചാല്‍,നേതാവിനെ കണ്ടാല്‍,സുഭിക്ഷമായി ഉണ്ട പ്രതീതിയാണ്.

തേനീച്ചക്കൂട്ടില്‍ റാണി ഈച്ചയെ കുടിയിരുത്തുന്നതുപോലെ വ്യവസായികളെ ഇന്റസ്ട്രിയല്‍ എസ്റ്റേറ്റുകളില്‍ പ്രതിഷ്ടിച്ചും,
വന്‍ വ്യവസായികള്‍ക്ക് നാടും,പുഴയും,നശിപ്പിക്കാനുള്ള അവകാശങ്ങള്‍ തീറെഴുതിക്കൊടുത്തും, കാടും വെള്ളവും പ്രകൃതി വിഭവങ്ങളും
അവരുടെ മുന്നില്‍ സമര്‍പ്പിച്ചും, ഐടി പാര്‍ക്കുകളും,സ്മാര്‍ട്ട് സിറ്റികളും നല്‍കി സുഖിപ്പിച്ചും നാം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍, നമ്മുടെ നാട്ടിലുള്ള ഈ നാടിന്റെ അവകാശികളും,
ആയിരക്കണക്കിന് വര്‍ഷമായി നമ്മേ ഊട്ടിപ്പോരുന്നവരുമായ പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് കൃഷി ചെയ്യാന്‍ ഭൂമികൊടുക്കണമെന്ന്
ആര്‍ക്കും തോന്നാത്തതെന്ത്? നമ്മുടെ സര്‍ക്കാരിനും,ജനങ്ങള്‍ക്കും ഇവര്‍ ഇന്നും പണിയെടുക്കാന്‍ മാത്രം വിധിക്കപ്പെട്ട കന്നുകാലികളാണെന്ന് തോന്നുന്നതെന്തുകൊണ്ടായിരിക്കും ? നമ്മുടെ വേഷം എത്ര വൃത്തിയുള്ളതായാലും, മനസ്സ് മലിനമാണെന്നുതന്നെയല്ലേ ഇതിനര്‍ത്ഥം ? കൃഷി ചെയ്യാന്‍ മുന്നോട്ടുവരുന്ന പട്ടികജാതി പട്ടിക വിഭാഗം ജനങ്ങള്‍ക്ക് എത്ര ഭൂമിയും ലഭ്യമാക്കുമെന്ന് സസന്തോഷം പറയാനും ആത്മാര്‍ത്ഥമായി അതു നടപ്പിലാക്കാനും നമുക്ക് തന്തക്കു പിറന്നവരുടെ ഗവണ്മെന്റുണ്ടാകേണ്ടിയിരിക്കുന്നു.

ഡി.പ്രദീപ് കുമാറിന്റെ ദൃഷ്ടിദോഷം ബ്ലോഗിലെ അന്നം മുടക്കികള്‍ എന്ന പോസ്റ്റ് വായിച്ചപ്പോള്‍ ചിത്രകാരന്റെ മനസ്സില്‍ തോന്നിയ ചിന്തകള്‍ കുറിച്ചിട്ടതാണ്. പ്രദീപ് കുമാറിന്റെ ബ്ലോഗിലെഴുതിയ ചിത്രകാരന്റെ കാടുകേറുന്ന ചിന്തകളുടെ കമന്റും താഴെ കൊടുക്കുന്നു.

:ചിത്രകാരന്‍ said...

നമുക്ക് ബുദ്ധിയുദിച്ചിട്ട് ഈ നാട് നന്നാകുമെന്ന് തോന്നുന്നില്ല. ഭാവ ഹാവാദികളിലും,ശാസ്ത്ര ജ്ഞാനത്തിലും,ഭാഷാപ്രാവീണ്യത്തിലും,കൂലിപ്പണിയെടുത്താണെങ്കിലും പണത്തിന്റെകാര്യത്തിലും, സ്വത്തും,പെണ്ണും-പൊന്നും,രാജ്യവും പണയം വച്ചാണെങ്കിലും പൊങ്ങച്ചത്തിന്റെ കാര്യത്തിലും നമ്മള്‍ സായിപ്പിനൊപ്പമാണ്. അതേ സമയം പ്രായോഗികബുദ്ധിയുടെ കാര്യത്തില്‍ നമ്മള്‍ ഹൃസ്വദൃഷ്ടികളാണ്. ഞാന്‍ എന്ന ചെറിയ വട്ടത്തിനപ്പുറം നമ്മുടെ മനസ്സ് വികസിക്കില്ല.
അടിമക്കൂട്ടം അവതരിപ്പിക്കുന്ന സംബന്നരെക്കുറിച്ചുള്ള മിഥ്യാധാരണകളുടെ
ഫാന്‍സി ഡ്രസ്സ് മത്സരമാണ് ചുരുക്കത്തില്‍ നമ്മുടെ ജീവിത സങ്കല്‍പ്പം !

വിദ്യാസംബന്നരെന്ന് വിശ്വസിക്കപ്പെടുന്ന നമ്മുടെ ഡോക്റ്റര്‍മാരും, എഞ്ചിനീയര്‍മാരും,പ്രഫസര്‍മാരും,അദ്ധ്യാപകരും,ഐടിവിദഗ്ദരും,ജേണലിസ്റ്റുകളും,
ബാങ്ക്-ഓഫീസ് ജീവനക്കാരും,പ്രവാസികളും,വക്കീലന്മാരും,രാഷ്ട്രീയ കൂട്ടിക്കൊടുപ്പുകാരും .... ഇന്നത്തെ
കംബോള വ്യവസ്ഥയുടെ കോഴിക്കൂട്ടിലെ ചിറകുകളില്ലാത്ത ഇറച്ചിക്കോഴികള്‍ മാത്രമാണ്.
എത്ര വിദ്യാഭ്യാസം ലഭിച്ചിട്ടും മനുഷ്യരാകാന്‍ കഴിയാത്ത ഈ ഹതഭാഗ്യര്‍ വല്ലപ്പോഴും മനുഷ്യരാണെന്ന് ഓര്‍മ്മ പുതുക്കാന്‍ മദ്യത്തില്‍ മുങ്ങിക്കുളിക്കേണ്ടിവരുന്നു. സ്വന്തം തന്തയെ അറിയാത്ത ഈ അടിമകളുടെ സമൂഹത്തില്‍ നിന്നും ... മണ്ണിന്റെ അവകാശികള്‍ക്ക് നീതി കിട്ടുമോ ??!!
ആയിരക്കണക്കിനു കൊല്ലം കൃഷിപ്പണിയെടുത്ത് വെയിലുകൊണ്ട് കരിഞ്ഞുപോയ പൊലയന്റെ കാലുതൊട്ടു വന്ദിക്കാന്‍ നമുക്ക്
നടു വളയുമോ???
നമ്മുടെ മനസ്സിന്റെ ആധാരവും,പട്ടയവും
പോലും ഈ നികൃഷ്ടനായ പൊലയനും,ആദിവാസിക്കും അവകാശപ്പെട്ടതാണെന്ന് ഓര്‍മ്മിപ്പിക്കാന്‍
നമുക്കൊരു അമ്മയുണ്ടോ ?
ഒന്നുമില്ലെങ്കില്‍, അന്തസ്സുള്ള അമ്മയുടെ മുലപ്പാലിന്റെ ഓര്‍മ്മ നഷ്ടപ്പെടാത്ത
ഒരു ചീളു കവിയെങ്കിലും ?


സ്വന്തം നാടിന്റെ തനിമയെ ആദരിക്കാന്‍
വിദ്യാഭ്യാസം കൊണ്ടൊന്നും ബുദ്ധി തെളിയില്ല.
തന്തക്ക് ജനിക്കുകതന്നെവേണം. അച്ഛനെ സത്യസന്ധതയോടെ തൊട്ടു കാണിക്കുന്ന
സ്നേഹമുള്ള അമ്മയില്‍ ജനിക്കുകതന്നെ വേണം !

തരിശിട്ട നിലങ്ങള്‍ പിടിച്ചെടുത്ത് പട്ടികജാതി-പട്ടിക വര്‍ഗ്ഗങ്ങളില്‍ പെട്ടവര്‍ക്കും ആദിവാസികള്‍ക്കും വിതരണം ചെയ്യാന്‍
ത്രാണിയുള്ളവര്‍ ഉയര്‍ന്നുവന്നിരുന്നെങ്കില്‍
എന്ന് സ്വപ്നം കാണാന്‍ പോലും
പ്രായോഗികബുദ്ധി അനുവദിക്കുന്നില്ലല്ലോ
ഭഗവാനേ !!!!
Wednesday, October 14, 2009

അസുരവാണി എന്ന ബ്ലൊഗില്‍ അസുരന്‍ എന്ന ബ്ലോഗര്‍ “അച്ചായനിസം-ചില അസൂയ ചിന്തകള്‍” എന്ന പോസ്റ്റിട്ടിരിക്കുന്നു. അതിന്റെ പ്രതിപാദ്യത്തിന് ഈ പോസ്റ്റുമായി നേരിയൊരു രക്തബന്ധമുള്ളതിനാല്‍ ഇവിടെ ഒരു ലിങ്കു ചേര്‍ക്കുന്നു. അതില്‍ കമന്റിട്ട ഭൂതത്താന്‍,പണിക്കര്‍ എന്നിവരുടെ കമന്റുകളോട് ചിത്രകാരന്റെ നീരസം പ്രകടിപ്പിക്കുന്ന കമന്റ് ലിങ്ക് ഇവിടെ.

9 comments:

chithrakaran:ചിത്രകാരന്‍ said...

കൃഷി ചെയ്യാന്‍ മുന്നോട്ടുവരുന്ന പട്ടികജാതി പട്ടിക വിഭാഗം ജനങ്ങള്‍ക്ക് എത്ര ഭൂമിയും ലഭ്യമാക്കുമെന്ന് സസന്തോഷം പറയാനും ആത്മാര്‍ത്ഥമായി അതു നടപ്പിലാക്കാനും നമുക്ക് തന്തക്കു പിറന്നവരുടെ ഗവണ്മെന്റുണ്ടാകേണ്ടിയിരിക്കുന്നു.

Joker said...

വികസനം എന്നാല്‍ ഇതൊക്കെയാണ്. കൂറെ കമ്പനികള്‍ വരണം. അവര്‍ നാട് കുട്ടിച്ചോറാക്കണം. പ്രക്യതി വിഭവങ്ങള്‍ ചൂഷണം ചെയ്യണം എനാലും വികസനം നടക്കണം.

മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലേക്ക് വയനാട്ടിലെയും മറ്റ് മലയോര പ്രദേശങ്ങളിലെയും എല്ലാം ഈറ്റയും മുളയും എല്ലാം വെട്ടി നഷിപ്പിച്ച് അവിടെയുള്ള കുട്ടനെയ്തും മറ്റും തൊഴിലാക്കിയ ആദിവാസികളെ പട്ടിണീക്കിട്ടൂ. ചാലിയാറില്‍ കാളകൂട വിഷം ഒഴിച്ച് മത്സ്യത്തെയും തീരദേശത്തുള്ള ആളുകളെയും കൊന്നു കൊണ്ടിരുന്നു. ഇതിനെയെല്ലാം എതിര്‍ത്തവര്‍ വികസന വിരോധികളും ഊരാച്ചികളും കപട പ്രക്യതി വാദികളും ആയി. കുറച്ച് മുതലാ‍ളിമാര്‍ക്ക് തടിച്ചു കൊഴുക്കാനുള്ള ഏര്‍പ്പാടായി വികസനം തരം താഴ്ന്നിരിക്കുന്നു. അവസാനം നിക്ഷേപ വിരുദ്ധ സംസ്ഥാനമെന്ന ചീത്തപേരും. എല്ലാ തോന്നിവാസങ്ങള്‍ക്കും നിന്നു കൊടുത്താന്‍ നല്ല സംസ്ഥാനവും വ്യവസായ പുണ്യ ഭൂമിയും ആയി മാറും.

കേരളത്തില്‍ പല മാഫിയകളും കയ്യേറിയ ഭൂമി തന്നെ തിരിച്ചു പിടിക്കുകയാണെങ്കില്‍ ആദിവാസികള്‍ക്കും മറ്റുള്ളവര്‍ക്കും കൊടുക്കാനുള്ള ഭൂമി കിട്ടും. പക്ഷെ അത് തിരിച്ചെടുക്കാന്‍ കെല്പുള്ള ഉണ്ണാമന്‍ മാര്‍ എവിടെയുണ്ട്. എല്ലാം പൂച്ചകളും എലികളുമായി ഇനിയുള്ള സാധ്യത പോലും അവസാനിച്ചില്ലെ.

Anonymous said...

ചിന്തിക്കേണ്ടിയിരിക്കുന്നു...

Cartoonist said...

1983.ഒരു സന്ധ്യ. അന്നത്തെ തിരുവനന്തപുരം കാര്‍ട്ടൂണ്‍ ക്യാമ്പ് കഴിഞ്ഞ് നാട്ടിലേയ്ക്കുള്ള നിര്‍ത്തിയിട്ടിരുഇക്കുന്ന തീവണ്ടിയില്‍ ഞാന്‍ ഒറ്റയ്ക്ക്, പരിഭ്രമിച്ച്..
എതിരെയിരുന്ന രണ്ടുപേര്‍ എനിക്ക് ‘ഹല’ പറഞ്ഞു. മലബാറുകാരാണ്. ഒരാളുടെ സര്‍ക്കാര്‍ പണി നക്സല്‍മുദ്രകുത്തി ഏതാണ്ട് പോയിക്കിടകുകയാണ്. ചില പേപ്പറുകള്‍ ശരിയാക്കാന്‍ വന്നതായിരുന്നു.

കാര്‍ടൂണിസ്റ്റാണെന്നറിഞ്ഞപ്പോള്‍ സംസാരം പത്രങ്ങളില്‍ത്തൊട്ടു.

ഇടയ്ക്ക്, അതിലൊരാള്‍ ചോദിച്ചു:

ഒരു ദിവസം മുഷിഞ്ഞുനാറിയ വേഷത്തില്‍ ഒരാളും കുടുംബവും നിങ്ങളെ വീട്ടില്‍ ഉറക്കത്തില്‍നിന്നെണീപ്പിച്ച് ചോദിക്കുന്നുവെന്നു കരുതുക. ‘ഇത്ര കാലം നിങ്ങളിങ്ങനെ കുളിച്ചുണ്ട് സുഖായി കഴിഞ്ഞില്ലെ.. ഇനി ഞാനീ സ്ഥലത്തൊന്നു താമസിക്കട്ടെ’
നിങ്ങളെന്തു പറയും ? ഒഴിഞ്ഞുകൊടുക്കാന്‍ നിങ്ങള്‍ ബാദ്ധ്യസ്ഥനല്ലെ?

ഭൂമി എന്ന അടിസ്ഥാന സത്യം തൊടാതേകണ്ടാണ് ലോകത്തിലെ സകലമാന രാഷ്ട്രീയക്കാരുടേയും കളി. ഏറിയാല്‍ പരിസ്ഥിതിവരെ താണുപറന്നേക്കും.അപ്പൊ വല്യ പരിക്കില്ല.

Behind every fortune, there is a crime എന്ന ചൊല്ല് ഏറ്റവും സാര്‍ഥകമാവുന്നത് ജാതിയുടേതിനേക്കാള്‍ ഭൂമിയുടെ കാര്യത്തിലാണ്.

SUNIL V S സുനിൽ വി എസ്‌ said...

''കൃഷി ചെയ്യാന്‍ മുന്നോട്ടുവരുന്ന പട്ടികജാതി പട്ടിക വിഭാഗം ജനങ്ങള്‍ക്ക് എത്ര ഭൂമിയും ലഭ്യമാക്കുമെന്ന് സസന്തോഷം പറയാനും ആത്മാര്‍ത്ഥമായി അതു നടപ്പിലാക്കാനും നമുക്ക് തന്തക്കു പിറന്നവരുടെ ഗവണ്മെന്റുണ്ടാകേണ്ടിയിരിക്കുന്നു.''

ചുമ്മാ മറ്റുള്ളവന്റെ മെക്കിട്ടുകേറാൻ
നിൽക്കാതെ ഇങ്ങനെ സമൂഹത്തിനു
ഗുണമുണ്ടാകുന്ന കാര്യങ്ങൾ വല്ലോം
എഴുത്‌..!

Dinkan-ഡിങ്കന്‍ said...

ഓഫ്.ടോ
സ്വന്തം നാടിന്റെ തനിമയെ ആദരിക്കാന്‍
വിദ്യാഭ്യാസം കൊണ്ടൊന്നും ബുദ്ധി തെളിയില്ല.
തന്തക്ക് ജനിക്കുകതന്നെവേണം.
അച്ഛനെ സത്യസന്ധതയോടെ തൊട്ടു കാണിക്കുന്ന
സ്നേഹമുള്ള അമ്മയില്‍ ജനിക്കുകതന്നെ വേണം !


അയ്യായിരം കൊല്ലം മുന്നേ വര്‍ണ്ണാശ്രമം ചമച്ച ബ്രാഹ്മണര്‍ പറഞ്ഞതു തന്നെ അല്ലേ ചിത്രകാരാ ഇപ്പോള്‍ താങ്കള്‍ ഈ പറഞ്ഞ കാര്യം?

ജോണ്‍ ചാക്കോ, പൂങ്കാവ് said...

കഷ്ട്ടപ്പെട്ടു ജോലി ചെയ്തു ജീവിക്കുന്ന ഡോക്ടര്‍,എഞ്ചിനീയര്‍,പ്രവാസി തുടങ്ങിയവര്‍ ഒക്കെ തന്തയെ അറിയാത്ത അടിമകള്‍ എന്നൊക്കെ ഉള്ള പ്രയോഗം ചിത്രകാരന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ജാതി ചിന്തയുടെ ബഹിര്സ്പുരണം മാത്രമാണ്.
ഈ പട്ടികജാതി -പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് മാത്രമേ കൃഷി ചെയ്യാന്‍ അവകാശം ഉള്ളോ?
അവര്‍ക്ക് മാത്രമേ ഈ ഭൂമിയില്‍ അവകാശം ഉള്ളോ?

ഒരാവേശം കൊണ്ട് ഇങ്ങനൊക്കെ പറയുന്നത് ചിത്രകാരന്റെ ശീലം ആവും.

ജോണ്‍ ചാക്കോ, പൂങ്കാവ് said...

കുറച്ചു ഭൂമി കൊടുത്തത് കൊണ്ടൊന്നും ആരും കൃഷി ചെയ്തു നന്നാവാന്‍ പോകുന്നില്ല.
പിന്നെ അതിനു പുറകെ സബ്സിഡികള്‍ കൊടുക്കണം, കൃഷി ഉത്പാദനം താങ്ങ് വിലയില്‍ സംഭരിക്കണം.
മുകളില്‍ പറഞ്ഞ തന്തയെ അറിയാത്തവരുടെ നികുതിപണം ഇതിനൊക്കെ വേണ്ടി ഉപയോഗിക്കേണ്ടി വരും.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഒരു ദിവസം മുഷിഞ്ഞുനാറിയ വേഷത്തില്‍ ഒരാളും കുടുംബവും നിങ്ങളെ വീട്ടില്‍ ഉറക്കത്തില്‍നിന്നെണീപ്പിച്ച് ചോദിക്കുന്നുവെന്നു കരുതുക. ‘ഇത്ര കാലം നിങ്ങളിങ്ങനെ കുളിച്ചുണ്ട് സുഖായി കഴിഞ്ഞില്ലെ.. ഇനി ഞാനീ സ്ഥലത്തൊന്നു താമസിക്കട്ടെ’
നിങ്ങളെന്തു പറയും ? ഒഴിഞ്ഞുകൊടുക്കാന്‍ നിങ്ങള്‍ ബാദ്ധ്യസ്ഥനല്ലെ?


:)