Sunday, October 25, 2009

ബൂലോകത്തെ വരട്ടുചൊറിക്കാര്‍ !!

ബ്ലോഗിലെ ബ്ലോഗ് സുഹൃത്തുക്കള്‍ ഇണങ്ങുകയും പിണങ്ങുകയും തമ്മില്‍ തല്ലി പിരിയുകയുമൊക്കെ ചെയ്യുന്നത് സാധാരണമാണ്. സ്വാഭാവികമായ ഈ പ്രതിഭാസത്തിന് അല്പായുസ്സേ ഉള്ളു എന്നതിനാല്‍ പരിചയക്കുറവോ പക്വതക്കുറവോകൊണ്ടുണ്ടാകുന്ന ഈഗോ ക്ലാഷുകള്‍ എന്ന ഇനത്തില്‍ പെടുത്തി നമുക്ക് കണ്ടില്ലെന്നു നടിക്കാം. എന്നാല്‍, സ്ഥിരമായി ഒരു തൊഴിലുപോലെ ദേഹമാസകലം ചൊറിയുമായി രണ്ടു ബ്ലോഗര്‍മാര്‍ തെരുവു പട്ടികളെപ്പോലെ ബ്ലോഗിലുടനീളം കടിപിടികൂടികഴിഞ്ഞുകൂടുന്നു. മാസങ്ങളായി തങ്ങളുടെ ചൊറിച്ചില്‍ മറ്റുള്ളവരിലേക്കുകൂടി സംക്രമിപ്പിക്കാമോ എന്ന വഴികളന്വേഷിച്ച് ചൊറി മാന്തികളുടെ ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് ബൂലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.

ശ്രദ്ധയാകര്‍ഷിക്കാനുള്ള നംബറുകളെല്ലാം നല്ലതുതന്നെ. പക്ഷേ,ഒരോ പ്രാവശ്യം ഇവരുടെ ബ്ലോഗിലെത്തുംബോള്‍ അഖില ലോക പ്രശ്നമായി കേവലം രണ്ടു ബ്ലോഗ് രോമങ്ങളുടെ ഉയരക്കൂടുതല്‍ ആരാണെന്നുള്ള തര്‍ക്കം അല്ലെങ്കില്‍ ചൊറിച്ചില്‍ മാത്രമാണ് കാണാനാകുന്നത്.ഇതൊരു ബ്ലോഗ് സംഭവമാക്കുന്നതിനും സ്ഥിരമായി ഈ ചൊറിച്ചിലുകൊണ്ടുതന്നെ ഉപജീവിക്കുന്നതിനുമായി ഇവര്‍ തങ്ങളുടെ സുഹൃത്തുക്കളേയും,അഭ്യുദയകാംക്ഷികളേയുംവരെ ഈ വരട്ടുചൊറി ലോകത്തേക്ക് വലിച്ചിട്ട് നാറ്റിക്കുന്നതുകാഉംബോള്‍ ആ പാവങ്ങാളെ ഓര്‍ത്ത് ചിത്രകാരന്‍ വിലപ്പെട്ട സമയം ഉപയോഗപ്പെടുത്തി ഇവരുടെ ചക്കാലപ്പോരിന്റെ അര്‍ത്ഥശൂന്യത മറ്റുള്ളവര്‍ക്കെങ്കിലും ബോധ്യപ്പെടാനായി പോസ്റ്റെഴുതിയതാണ്.

നമ്മുടെ സമയവും,താല്‍പ്പര്യവും,രുചിഭേദങ്ങളും,ബ്ലോഗിലെ പോസ്റ്റുകളുടെ പ്രസക്തിയും,ബ്ലോഗറുടെ ഉദ്ദേശശുദ്ധിയുമെല്ലാം പരിഗണിച്ച് ബ്ലോഗ് വായിക്കുക, അഭിപ്രായം രേഖപ്പെടുത്തുക എന്നല്ലാതെ ഏതെങ്കിലും ബ്ലോഗറോട് കൂറ് പുലര്‍ത്താനോ, സ്നേഹത്തിന്റെ പേരില്‍ കൂലികളാകാനോ ശ്രമിക്കുന്നവര്‍ ബ്ലോഗിലെ വരട്ടുചൊറിയുടെ വിളനിലങ്ങളായി സ്വയം മാറുകയാണ് എന്ന തിരിച്ചറിവിലേക്ക് ഉയര്‍ന്നാല്‍ സമാധാനത്തോടിരിക്കാം.

ഈ പോസ്റ്റ് ആരെയൊക്കെ കുറിച്ചാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വരട്ടുചൊറിക്കാരായ ലക്ഷണയുക്ത ശല്യങ്ങളെ നിങ്ങള്‍ക്കറിയാം !!!! ഹഹഹ.... ബ്ലൊഗ് ചൊറിച്ചില്‍...അഥവ അറിയാത്തവര്‍ അറിയേണ്ടതില്ല. ഭാഗ്യവാന്മാര്‍!

8 comments:

പള്ളിക്കുളം.. said...

അതു കാപ്പിലാനെയും കൂതറയെയും കുറിച്ചാണെന്നു പറഞ്ഞാൽ ചിത്രകാരനെ ആരെങ്കിലും ഇരുട്ടടി അടിക്കുമോ..
എങ്കിലൊന്നു കാണണമല്ലോ..
ചിത്രകാരനുമുണ്ട് ഫാൻസ് അസോസിയേഷൻ..
ആരടാ അവിടെ.. പിടിയെടാ അവനെ..
:)

പള്ളിക്കുളം.. said...

ഒന്നു മറന്നു..
ബുഹഹഹ..

സജി said...

എന്താണാവോ ഇവിടെയാരും കമെറ്റ് ഇടാത്തത്?
ചിത്രകാരന്‍ സത്യം പറഞ്ഞു .. എന്നാര്‍ക്കും തോന്നുന്നില്ല്ലേ?

തറവാടി said...

ചിത്രകാരന്‍, തുറന്ന് തന്നെ പറയട്ടെ താങ്കളുടെ വിമര്‍‌സനത്തിനും മൂര്‍ച്ച കുറയുന്നുവോ?

തറവാടി said...

അക്ഷരതെറ്റിന് ക്ഷമിക്കുക , വിമര്‍ശനത്തിന് :)

കാപ്പിലാന്‍ said...

മുന്‍പേ നടന്ന് പോയ പുഴുത്ത വരട്ടു ചൊറികള്‍ ഉള്ള പട്ടികള്‍ ആകണം ചിത്രകാരനും ചിത്രകാരന്റെ പിറകെ മാസങ്ങളോളം നടന്നതും ഒടുവില്‍ എങ്ങോ ഒരിടത്ത് വെച്ചു കണ്ടുമുട്ടിയപ്പോള്‍ അറിയാതെ കൈകള്‍ കൂട്ടിമുട്ടിയതും .കൂടാതെ ഇപ്പോഴും ആ ചൊറികള് മനസ്സില്‍ കൊണ്ട് നടക്കുന്നതും .

ആത്മകഥ നന്നായി ചിത്രകാര .‍

:):)

ഭായി said...

കാപ്പീ..ഇപ്പൂഴിതാരെയാ പറഞത്...?
ചിത്രകാരനെയോ..കൂതറയെയൊ...?
തെളിയിച്ച് പറ...ഒന്നും മനസ്സിലായില്ലാ‍..

ഈ തമ്മില്‍ തല്ല് ഇനിയെങ്കിലും നിര്‍ത്തി ഭായി ഭാ‍യി ആയിക്കൂ‍ടെ...?

Aisibi said...

എനിക്കറീല!!! ഞാന്‍ ഭാഗ്യവതി അല്ലെ?