Thursday, October 1, 2009

ഗാന്ധി പ്രതിമകള്‍


നമ്മുടെ മനസ്സില്‍ പ്രേതങ്ങളെപ്പോലെ നാം പ്രതിഷ്ഠിച്ച് ആരാധിക്കുന്നത് മഹാത്മാവായ ഗാന്ധിയുടെ പ്രതിമയാണെങ്കില്‍ പോലും
അത് അദ്ധേഹം നമുക്കു സമ്മാനിച്ച ആത്മാഭിമാനത്തോടെയുള്ള സ്വാതന്ത്ര്യബോധത്തിന്റെ നിരാകരണമാണെന്ന് ചിത്രകാരന്‍ മനസ്സിലാക്കുന്നു.ഉജ്ജ്വലവും,മഹത്തരവുമായ ഒരു ആശയത്തെ കേവലം,കല്ലും,മണ്ണും,സിമന്റും,വെങ്കലവും,സ്വര്‍ണ്ണവും കൊണ്ട് നിര്‍മ്മിക്കുന്നതിലൂടെ നമുക്ക് നഷ്ടപ്പെടുന്നത് ഒരു പുരുഷായസ്സില്‍ ആര്‍ജ്ജിച്ച മഹത്വത്തിന്റെ അനുഭവ പാഠങ്ങളും,ആത്മ ബോധവും,സ്വാതന്ത്ര്യത്തിന്റെ അനന്തമായ ആകാശവുമാണ്. ഏത് ഇരുട്ടുകട്ടപിടിച്ച മനസ്സിനും ഹാരാര്‍പ്പണം ചെയ്യാന്‍ നിന്നുകൊടുക്കാന്‍ വിധിക്കപ്പെട്ട ഒരു മഹാത്മാവിന്റെ പ്രതിമയുടെ ദുര്‍വിധിയുടെ കാഠിന്യം എത്ര നിന്ദ്യമാണ് ?!!! നീചമാണ്.
മഹാത്മാവിന്റെ കഴുത്തോളം ഉയര്‍ന്നുനിന്ന് മാലയിടാന്‍ ശ്രമിക്കുന്ന പൂജാരിമാരുടെ അല്‍പ്പത്വത്തിന്റെ ഇരുട്ട് സമൂഹത്തെ വിഴുങ്ങിയില്ലെങ്കിലെ അത്ഭുതമുള്ളു.ഈ പൂജാരിമാരെയും,മന്ത്രവാദികളേയും സൃഷിക്കുന്നത് നമ്മുടെ നീചമായ വിഗ്രഹാരാധന സംസ്ക്കാരമാണ്.സമൂഹത്തിലെ ഇരുട്ട് നീക്കാന്‍ നമ്മുടെ മനസ്സില്‍ നിന്നും വിഗ്രഹങ്ങളെ തുടച്ചു നീക്കുകതന്നെ വേണം.
മ്യൂസിയങ്ങളില്‍ പുഷ്പഹാരങ്ങളില്ലാതെ,പഠന വസ്തുക്കളായി നിലകൊള്ളേണ്ട പ്രതിമകളേ ഹൃദയ ശ്രീകോവിലുകളില്‍ നിന്നും ദൂരെക്കളയുക.
അതോടൊപ്പം ഇല്ലാതാകുന്ന ദുര്‍മന്ത്രവാദികളായ പൂജാരിമാര്‍ ചരിത്രത്തിലേക്ക് ഓടിമറഞ്ഞുകൊള്ളും. സ്വാതന്ത്ര്യത്തിന്റെ ദീര്‍ഘായുസ്സിനും,ആത്മാഭിമാനത്തിന്റെ നവ മുകുളങ്ങള്‍ക്കും അത്തരമൊരു മാര്‍ഗ്ഗമേ ഗാന്ധിജയന്തി പ്രമാണിച്ച് ചിത്രകാരനു നിര്‍ദ്ദേശിക്കാനുള്ളു.
ചങ്ങലകളെ സ്നേഹിക്കാന്‍ പരിശീലിപ്പിക്കുന്ന... , മനുഷ്യചങ്ങല തീര്‍ത്ത് സമൂഹത്തിന്‍ ഉറക്കഗുളിക നല്‍കുന്ന... രാഷ്ട്രീയ മാഫിയകളേയും, രാഷ്ട്രീയ കച്ചവടക്കാരേയും, കോണ്‍ഗ്രസ്സ് കൂട്ടിക്കൊടുപ്പുകാരേയും, കുടുബ വാഴ്ച്ചക്കാരേയും മനസ്സിലാക്കാന്‍ നമ്മുടെ ജനത്തിന് എന്നാണാവോ ആത്മാഭിമാനമുയരുക !

മുകളില്‍ എഴുതിയ ചിത്രകാരന്റെ പരുഷ ചിന്തകള്‍ക്കു കാരണം ജ്യോതിപരിയാടത്തിന്റെ സുഗേയം ബ്ലോഗിലെ "കൂപ്പുകൈ- ലളിതാംബിക അന്തര്‍ജ്ജനം- ആലാപനം" എന്ന പോസ്റ്റാകുന്നു. ചിത്രകാരന്റെ കാടുകേറ്റത്തിന് അവര്‍ ഉത്തരവാദിയല്ലെങ്കിലും,
ലലിതാംബിക അന്തര്‍ജ്ജനത്തിന്റെ
“ദേവനെത്തിരസ്ക്കരിച്ചാപ്പുണ്യ പീഠത്തിങ്കല്‍
പ്രേതത്തെ പ്രതിഷ്ഠിച്ച പാപികളായി നമ്മള്‍”
എന്ന വരികള്‍ ചിത്രകാരന്റെ തലക്കകത്തുവച്ച് ചുരുളഴിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ പ്രകംബനങ്ങള്‍ ചിത്രകാരന്റെ ചിന്താമണ്ഡലത്തിലുണ്ടായി എന്നു സാരം.
മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രകാരന്‍ 21 വര്‍ഷം മുന്‍പ് (1988)വരച്ച ഗാന്ധിയുടെ ചിത്രമാണ്., ഇന്ത്യയുടേയും.അതേക്കുറിച്ച് കൂടുതലറിയാന്‍ ഈ ലിങ്കിലൂടെ പോകുക: നമ്മുടെ സ്വന്തം മഹാത്മാഗാന്ധി /ഇന്ത്യ.

ഈ ഗാന്ധി ജയന്തിയില്‍....മഹാത്മാവിന്റെ ഓര്‍മ്മക്കു മുന്നില്‍ ചിത്രകാരന്റെ ആത്മാഭിമാനത്തോടെയുള്ള പ്രണാമം!!!

സുഗേയത്തില്‍ ചിത്രകാരനെഴുതിയ കമന്റ്:

Blogger chithrakaran:ചിത്രകാരന്‍ said...

ചിത്രകാരന്റെ അശ്രദ്ധമായ അഹങ്കാരത്തെ പൊറുക്കുക.
ചിത്രകാരന്റെ അക്ഷമയുടെ ഹൃസ്വദൃഷ്ടിയാല്‍ കാണാതെപോയ.... മനോഹരമായ കവിതാലാപനം കേള്‍ക്കാതെ പോയ അശ്രദ്ധ കഠിനം തന്നെ.

സാഹിത്യ പരിചയം കുറവായതിനാല്‍ ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ കൂപ്പുകൈ മഹാത്മാവിനു നെരേയാണെന്ന് മനസ്സിലാക്കാനെ കഴിയുന്നുള്ളു.ഇത്തരം കവിത എന്ന്,ഏത് സന്ദര്‍ഭത്തില്‍,എന്നുകൂടി അന്വേഷിച്ചറിയേണ്ട ബാധ്യത വായനക്കാരനുണ്ട്.അതിനു പ്രേരിപ്പിച്ച ഈ ആലാപന പോസ്റ്റിനു നന്ദി.
ഗാന്ധിജയന്തി പ്രമാണിച്ച് ഹൃദയത്തില്‍ തട്ടി പാടി
പോസ്റ്റു ചെയ്തിരിക്കുന്ന കൂപ്പുകൈ എന്ന ഈ ആലാപന പോസ്റ്റിനു മുന്നില്‍ കൂപ്പുകൈയ്യോടെ നില്‍ക്കാനേ ചിത്രകാരനാകു.

“ദേവനെത്തിരസ്ക്കരിച്ചാപ്പുണ്യ പീഠത്തിങ്കല്‍
പ്രേതത്തെ പ്രതിഷ്ഠിച്ച പാപികളായി നമ്മള്‍”

അടിമത്വ്ബോധത്തിന്റെ പ്രേതങ്ങള്‍ പോലുള്ള സകല വിഗ്രഹങ്ങളേയും മനസ്സില്‍ നിന്നും തുടച്ചുകളഞ്ഞ് സ്വാതന്ത്ര്യത്തിന്റെ
പ്രകാശം മനസ്സില്‍ നിറക്കാന്‍ ആവശ്യപ്പെടുന്നതായി തൊന്നുന്നു ഈ വരികള്‍.
വലിയൊരു പൈതൃകസത്യത്തെ മനസ്സിലെക്കു പകര്‍ന്നു തരാന്‍
മാതൃത്വത്തിന്റെ സ്നേഹഭാഷണത്തോളം ഹൃദ്യമായ മറ്റൊരു വഴിയില്ലെന്നും ബോധ്യപ്പെട്ടു.അച്ഛന്റെ മഹത്വത്തെക്കുറിച്ചൂള്ള അമ്മമാരുടെ സാക്ഷ്യത്തേക്കാള്‍
മഹത്തരമായി ആര്‍ക്കാണ് പരിഭാഷപ്പെടുത്താനാകുക!!!


ഈ കവിത ഉചിതമായ സമയത്തുതന്നെ പാടിക്കേള്‍പ്പിച്ച ഔചിത്യബോധത്തിന് ചിത്രകാരന്റെ പ്രണാമം.

October 1, 2009 9:13 AM

8 comments:

chithrakaran:ചിത്രകാരന്‍ said...

ചങ്ങലകളെ സ്നേഹിക്കാന്‍ പരിശീലിപ്പിക്കുന്ന... , മനുഷ്യചങ്ങല തീര്‍ത്ത് സമൂഹത്തിന്‍ ഉറക്കഗുളിക നല്‍കുന്ന... രാഷ്ട്രീയ മാഫിയകളേയും, രാഷ്ട്രീയ കച്ചവടക്കാരേയും, കോണ്‍ഗ്രസ്സ് കൂട്ടിക്കൊടുപ്പുകാരേയും, കുടുബ വാഴ്ച്ചക്കാരേയും മനസ്സിലാക്കാന്‍ നമ്മുടെ ജനത്തിന് എന്നാണാവോ ആത്മാഭിമാനമുയരുക !

Areekkodan | അരീക്കോടന്‍ said...

ഈ കുറിപ്പുകള്‍ മനസ്സിലാക്കാന്‍ എന്നാണാവോ എനിക്ക് ബുദ്ധിയുണ്ടാവുക ?പലതും വായിക്കാറുണ്ട്.ഒരഭിപ്രായം പറയാന്‍ എന്തെങ്കിലും മനസ്സിലാകേണ്ടേ?

chithrakaran:ചിത്രകാരന്‍ said...

അപ്പോള്‍ ഇത് അഭിപ്രായം പറഞ്ഞതല്ലെന്നാണോ:) ???

ANITHA HARISH said...

ആകെ ആശയക്കുഴപ്പത്തില്‍ ആയി... എന്നാലും എവിടെയൊക്കെയോ മനസ്സിലുടക്കുന്നു...

Unknown said...

ചിത്രകാരാ...
താങ്കളെയാണൊ പോലീസു തിരയുന്നതു? വര്‍ക്കലാ കൊലപാതകവുമായി ബന്ധപ്പെട്ട്?

തിരൂര്‍ക്കാരന്‍ said...

ഞാന്‍ എന്റെ ബ്ലോഗില്‍ ഗാന്ധിജിയും ഇന്നും; ഒരു വിലയിരുത്തല്‍. ഇന്നുപോസ്റ്റ്‌ ചെയ്തതിനു ശേഷമാണു ഈ കുറിപ്പ് കണ്ടത്. ഗാന്ധിയെ നാം മറക്കുന്നു

നിങ്ങളുടെ സ്വന്തം ടുട്ടുസ് :) said...

"ഗാന്ധി പ്രതിമകള്‍" മനോഹരം !

Joker said...

ഗാന്ധിയെ ആരും മറക്കുന്നില്ല. ഇപ്പോള്‍ എല്ലാ കളികളും 1000 ന്റെയും 500 ന്റെയും മറ്റും ഗാന്ധിതലകള്‍ക്ക് വേണ്ടിയാണ്‌. കൂടാതെ ശശി തരൂറ്രിനെപോലുള്ള നല്ല 916 ഗാന്ധി സ്നേഹികള്‍ ഈ രാജ്യത്ത് നിറഞ്ഞാടുമ്പോള്‍ നമ്മള്‍ ഗാന്ധിയെ ആഘോഷിക്കുകയാണ്.