Friday, December 11, 2009

മലയാളമറിയാത്ത കേരളമേ ലജ്ജിക്കുക !

നമ്മുടെ നെറ്റ് കഫെകള്‍ അത്യാവശ്യം ഇംഗ്ലീഷില്‍ ഈ-മെയില്‍ അയക്കാനും,പിന്നെ അശ്ലീല വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കാനും മാത്രമുള്ള പൊതു ഇടങ്ങളാണെന്ന് തോന്നുന്നു.കേരളത്തിലെ ഒട്ടുമിക്ക നെറ്റ് കഫെകളിലെ കംബ്യൂട്ടറുകളിലും മലയാള ഭാഷ കിട്ടാക്കനിയാണ്.എവിടേയും യൂണീക്കോഡ് മലയാളം ലഭ്യമല്ല.വളരെ അനായാസമായി മലയാളം ഇന്‍സ്റ്റാള്‍ ചെയ്ത് കംബ്യൂട്ടര്‍ കഫെകളെ വായന ശാലകള്‍ പോലെ ജന സൌഹാര്‍ദ്ദനിലയങ്ങളായും,സാംസ്ക്കാരിക കേന്ദ്രങ്ങളായും പരിവര്‍ത്തനപ്പെടുത്താമെന്നിരിക്കെ നമ്മുടെ സര്‍ക്കാരിനോ,കംബ്യൂട്ടര്‍ സാക്ഷരതാക്കുവേണ്ടിയുള്ള സാങ്കേതിക വിദഗ്ദര്‍ക്കോ അതിനുവേണ്ടിയുള്ള സംഭാവനകളൊന്നും നല്‍കാനാകുന്നില്ലെന്നത് നിര്‍ഭാഗ്യകരം തന്നെ.
കേരളത്തില്‍ യാതചെയ്യേണ്ടിവരുന്ന മലയാളം ഉപയോഗിക്കുന്ന ബ്ലോഗര്‍മാര്‍ക്കാണ് ഈ അസൌകര്യം വളരെ അരോചകമായി തോന്നുക. കാരണം പലരുടെയും മെയില്‍ ബോക്സില്‍ നിറഞ്ഞിരിക്കുന്ന മെയിലുകള്‍ അധികവും മലയാളത്തിലാകുമെന്നതിനാല്‍ മെയില്‍ ബോക്സ് തുറന്നാലും മെയിലുകള്‍ വായിക്കാനാകാതെ വിഷമവൃത്തത്തിലാകുന്നു !
ഇതിനൊരു പരിഹാരം ബ്ലോഗര്‍മാര്‍ മുന്നിട്ടിറങ്ങിത്തന്നെ ഉണ്ടാക്കേണ്ടതാണെന്നു തോന്നുന്നു.
കേരള ബ്ലോഗ് അക്കാദമി,വിവിധ ബ്ലോഗ് കമ്യൂണിറ്റികള്‍,ബ്ലോഗ് പത്രങ്ങള്‍,മലയാളം ന്യൂസ് പോര്‍ട്ടലുകള്‍ എന്നിവര്‍ കൂട്ടായ്മയോടെ ശ്രമിച്ചാല്‍ നമ്മുടെ ഇന്റെര്‍നെറ്റ് കഫെകള്‍ മലയാളം യൂണിക്കോഡ് ഇന്‍സ്റ്റാള്‍ ചെയ്യാനും,മലയാളം മെയില്‍ അയക്കലും ബ്ലോഗ് വായനയും,എഴുത്തും അനായസമാക്കാനും സാധിക്കുന്നതാണ്. ഈ സദുദ്ധേശത്തിനായി നമുക്ക് യോജിച്ച് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.വിദേശങ്ങളില്‍ നിന്നും വല്ലപ്പോഴും നാട്ടില്‍ വരുന്നവര്‍ക്കും കഫെകളുടെ മലയാളവല്‍ക്കരണം വളരെ ആശ്വാസമാകും.ഇത്തരം ചിന്തകളും,പ്രവര്‍ത്തനവും വികസിക്കുന്നതിനായി ഈ വിഷയം ബ്ലോഗര്‍മാര്‍ ചര്‍ച്ചചെയ്യണമെന്ന് ചിത്രകാരന്‍ അഭ്യര്‍ത്ഥിക്കുന്നു.

15 comments:

A Cunning Linguist said...

എല്ലാ കഫേകളിലും ഗ്നു/ലിനക്സ് നിര്‍ബ്ബന്ധമാക്കുക. ഒരു OS ഇന്‍സ്റ്റോള്‍ ചെയ്തുടന്‍, പ്രത്യേകിച്ച് മറ്റ് കോണ്‍ഫിഗറേഷനുകളൊന്നും വേണ്ടാതെ തന്നെ യൂണിക്കോഡ് മലയാളം ഭംഗിയായി കാണിക്കുന്നുവെങ്കില്‍ അത് ഗ്നു/ലിനക്സ് മാത്രമാണ്. [വിന്‍ഡോസ് വിസ്റ്റയില്‍ വരെ റെന്‍ഡറിങ്ങ് മോശമായാണ് കണ്ടത്, സെവനിന്റെ കാര്യമറിയില്ല]

ഇ.കെ.യം.എളമ്പിലാട് said...

വളരെ അത്യാവിശ്യം ! അവശ്യം!
ചിത്രകാരനില്‍ നന്‍മകള്‍ ഉണ്ട്
ബ്ലൂലോകരെ എല്ലാവരും മുന്നിട്ടിരങ്ങിന്‍
അതുവഴി കഫ ഉടമകള്‍ക്ക് ചില്ലറയും തടയട്ടെ !
ഇത് ഈ എഴുത്തില്‍ അവസാനിക്കാതിരുന്നാല്‍ മതിയായിരുന്നു .

saju john said...

ശരിയാണ് ചിത്രകാരാ.....ഞാനും അനുഭവിച്ചിട്ടുണ്ട്, ഈ വിഷമതകള്‍, പക്ഷെ കേറിയ കഫെകളില്‍ എല്ലാം ഞാന്‍ യൂണിക്കോഡ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. എനിക്ക് തോന്നുന്നത് കഫെ ഉടമകള്‍ക്ക് ഇതിനെക്കുറിച്ച് അറിവില്ല എന്നുള്ളതാണ്. എന്തായാലും നല്ല ഒരു കുറിപ്പ് ചിത്രക്കാരാ‍.

നിരക്ഷരൻ said...

ഈ വിഷയത്തെപ്പറ്റി എല്ലാ മലയാളം ബ്ലോഗേഴ്സും കൂടിയാലോചിച്ച് ഒരു അഭ്യര്‍ത്ഥന അല്ലെങ്കില്‍ ലേഖനം എഴുതി ഉണ്ടാക്കുക. അവരവരുടെ നാട്ടില്‍ പരിചയമുള്ള നെറ്റ് കഫേകളിലൊക്കെ അത് വിതരണം ചെയ്യുക. അവര്‍ അത് വേണ്ടതുപോലെ സ്വീകരിക്കും എന്നുതന്നെയാണ് എന്റെ വിശ്വാസം.

ഭാരതീയന്‍ said...

ഇക്കാര്യത്തില്‍ എന്താ ഇത്ര പാട് എന്നു എനിക്കു മനസ്സിലാകുന്നില്ല.ടൌണില്‍ ഒട്ടു മിക്ക കഫേകളിലും ഞാന്‍ ഇരുന്ന മെഷീനില്‍ ഒക്കെ ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്തിട്ടെ പോന്നിട്ടുള്ളു.

poor-me/പാവം-ഞാന്‍ said...

ഭാരതീയന്‍ ജി
അതു പിറ്റെ ദിവസം വരുന്ന ആള്‍ക്ക് ഉപയോഗപ്പെടില്ല...അയാള്‍ പിന്നെ വേറേ സ്ഥാപിക്കണം...

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

പ്രസക്തമായ പോസ്റ്റ്.

ഈ കഫെ ഉടമകൾക്കു അസോസിയേഷൻ ഉണ്ടാവില്ലേ.. അതു വഴി ഒന്നു ശ്രമിച്ചാൽ നടക്കില്ലേ

chithrakaran:ചിത്രകാരന്‍ said...

കഫെ ഉടമകള്‍ക്ക് സംഘടന കാണും.അതുവഴിയും ശ്രമിക്കണം.പക്ഷേ അതിനായി കുറച്ച് ബ്ലോഗര്‍മാര്‍ തയ്യാറായി മുന്നോട്ടു വരണം. അതിനാണീ പോസ്റ്റ്.
നമുക്ക് മലയാളത്തില്‍ ഈ-മെയില്‍ അയക്കാനാണ് ഈ ആവശ്യം ഉനയിക്കുന്നത് എന്നു പറഞ്ഞാലേ ജനത്തിന് ഈ വിഷയത്തില്‍ കൂടുതല്‍ താല്‍പ്പര്യം വരു.
ബ്ലോഗ് ചെയ്യാനാണെന്നു പറഞ്ഞാല്‍ എന്തോ അന്യ ഗ്രഹ ജീവിയെ(വട്ട് കേസ്) നോക്കുന്നതുപോലെയാണ് നെറ്റ് കഫെക്കാരനും,അധികാരികളും നമ്മേ നോക്കുക എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട് :)

അങ്കിള്‍ said...

മലയാളം ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ചുരുക്കം കഫേകളിലാകട്ടെ ആസ്കി ഫോണ്ടുകളാണു, യൂണിക്കോടിനെപറ്റി അറിവേ ഇല്ല. മലയാളത്തിലാക്കേണ്ട വിധത്തെകുറിച്ച് ഒന്നോ രണ്ടോ പേജിൽ കവിയാത്ത ഒരു വിശദീകരണകുറിപ്പ് ആരെങ്കിലും പ്രസിദ്ധീകരിച്ചാൽ സൌകര്യമുള്ളവർ അതിന്റെ കോപ്പി ഉണ്ടാക്കി കഫേകളുടെ സംഘടനക്കോ, അല്ലെങ്കിൽ കഫേകളിൽ തന്നയോ എത്തിച്ചേക്കാം. പി.ഡി.എഫ് ൽ ആണെങ്കിൽ കഫേകൾക്ക് ആ വിവരം അറിയിച്ചാൽ അവർക്ക് തന്നെ ആ വിശദീകരണം നോക്കി മലയാളം ഇൻസ്റ്റാൾ ചെയ്യാനും കഴിഞ്ഞേക്കും.

ശ്രീക്കുട്ടൻ said...
This comment has been removed by the author.
അനില്‍@ബ്ലോഗ് // anil said...

ഈ വിഷയത്തില്‍ ബ്ലോഗ് അക്കാഡമി തന്നെയാണോ മുന്നേ ഒരു ഗ്രൂപ്പ് മെയില്‍ അയക്കുകയും അതില്‍ ചില ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നല്ലോ, അതെന്തായി?
ചില ക്രിയാത്മക നിര്‍ദ്ദേശങ്ങളും വന്നിരുന്നല്ലോ.

ശ്രീക്കുട്ടൻ said...

ബ്ലോഗ് അക്കാദമി ഇറങ്ങട്ടെ ലച്ചം ലച്ചം പിന്നാലെ :)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഇന്റെർനെറ്റ് കഫേ ഉടമകൾക്കു Internet Cafe and DTP Owners' Association of Kerala എന്ന പേരിൽ ഒരു സംഘടന ഉണ്ട് എന്നറിയാൻ കഴിഞ്ഞു. പക്ഷെ ഇപ്പോൾ ആ സംഘടന എത്രമാത്രം പ്രവർത്തനത്തിൽ ഉണ്ട് എന്നു സംശയമാണു. അവരുടെ കൊല്ലം ജില്ലാ കമ്മറ്റിയുടെ ഒരു പഴയ വെബ്സൈറ്റ് ആണു http://www.icdak.netfirms.com/

വർഷങ്ങളായി ഈ വെബ്സൈറ്റിൽ അനക്കമൊന്നുമില്ല എന്നു തോന്നുന്നു. ഇതിലെ ഇമൈൽ വിലാസത്തിൽ ഞാൻ ഒന്നു ബന്ധപെട്ടിട്ടുണ്ട്. വിളിച്ചും നോക്കാം. ICDAK കുറിച്ചു വേറെ ആർക്കെങ്കിലും അറിയുമോ? എല്ലാ കഫേകളും ഇതിൽ അംഗമാവാനുള്ള സാധ്യത ഒന്നും കാണുന്നില്ല. എങ്കിലും ചെറിയ ഒരു മുന്നേറ്റത്തിനു ഈ വഴി ഒരു പക്ഷെ ഉപകരിച്ചേക്കും എന്നു തോന്നുന്നു.

തറവാടി said...

കഴിഞ്ഞ തവണ നാട്ടില്‍ വെച്ച് ഓരോ തവണ കഫേകളില്‍ പോകുമ്പോഴും അവിടെ മലയാളം ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ടായിരുന്നു :).

Unknown said...

നാട്ടിലേ കഫേളിൽ മലയാളം യൂണിക്കോട് ഫോണ്ട് 90% കഫേകളിലും ഇല്ലാ എന്നത്
ശരിയാൺ . വന്നു പോവുന്നവർ ഇൻസ്റ്റാൾ ചെയ്തിട്ടു പോയിട്ടു കാര്യമില്ല. റീസ്റ്റാർട്ട്
ചെയ്യുന്നതോടെ അതില്ലാതെയാവും.
പലർക്കും ഇങ്ങനെ ഒരു ഫോണ്ടുള്ള കാര്യം തന്നെ അറിവില്ല എന്നതാൺ സത്യം.
ഞാനും നാട്ടിൽ ചെറിയൊരു കഫേതുടങ്ങിയിട്ടുണ്ട്. അവിടെ മലയാളം ഫോണ്ടും,കീമാ
മാനും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. സംഘടനയുണ്ടോ? സജീവമാണോ എന്നൊന്നും
അറിയില്ല. പടിച്ചു വരുന്നേയുള്ളു കാര്യങ്ങൾ.