Tuesday, December 22, 2009

ഉണ്ണിത്താനും പിഡിപി-ഡിഫി സദാചാരവും

ഉണ്ണിത്താന്‍ പ്രശ്നത്തില്‍ പിഡിപിക്കാര്‍ നമ്മുടെ കപട ഏകഭാര്യവൃതത്തിന്റെ രാമരാജ്യത്തിനെതിരെ വിപ്ലവകരമായ തൊണ്ടി പിടുത്തമാണ് നടത്തിയിരിക്കുന്നത്. അവര്‍ക്കതിനു യോഗ്യതയുണ്ട്. നാലു ഭാര്യമാരെവരെ നിയമ വിധേയമായി മാനേജു ചെയ്യാന്‍ ഭാഗ്യം ലഭിച്ച ഇസ്ലാം മത വിശ്വാസികള്‍ക്ക് നമ്മുടെ കപട രാമന്മാരെ തുറന്നു കാണിക്കാനും,പരിഹസിക്കാനും ധാര്‍മ്മിക യോഗ്യതയുണ്ട്. ഇസ്ലാമിന്റെ ആകര്‍ഷകമായ ഈ വ്യവസ്ഥിതി ഹിന്ദുക്കള്‍ക്കും കൃസ്ത്യാനികള്‍ക്കും കൂടി ലഭ്യമാക്കുന്ന തരത്തില്‍ നമ്മുടെ വിവാഹ നിയമങ്ങള്‍ പൊളിച്ചെഴുതേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയക്കാരുടെ സദാചാര കേസുകള്‍ സാക്ഷ്യപ്പെടുത്തുന്നു! ഹഹഹഹഹഹ............എന്റെ ഭഗവാനേ, ഇതിനായി കൂടുതല്‍ രാഷ്ട്രീയക്കാര്‍ വ്യഭിചാരമാരോപിച്ച് തൊണ്ടി സഹിതം പിടിക്കപ്പെടണമേ ...!!!! പീഡീപ്പിക്കാരെ,പീഡീപിയുടെ പോഷക സംഘടനയായ ഡിഫിക്കാരെ...എന്‍ഡീഎഫ് സഖാക്കളേ...സോളിഡാരിറ്റി വെള്ളരി പ്രാവുകളെ...മുത്തലീക്കുമാരേ..കാക്കി ആറെസ്സസ്സുകാരേ... ജാഗ്രത പുലര്‍ത്തുവിന്‍ !!! എല്ലാവരേയും തൊണ്ടിയോടെ പിടിച്ച് അപമാനിപ്പിന്‍ !!!

എല്ലാ രാഷ്ട്രീയക്കാരും അന്തോണിമാരും,ശ്രീരാമന്മാരുമായിരിക്കണമെന്ന് അടിമകളായ പൊതുജനത്തിന്റെ മൂഢസംങ്കല്‍പ്പം മാത്രമാകാനാണിട. ഒരാള്‍ രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ തല്‍പ്പരനാകുന്നതുതന്നെ തന്റെ ക്രിയാത്മകതക്ക് മേച്ചില്‍പ്പുറ വിസ്തൃതി പോരാത്തതുകൊണ്ടാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവക്കുന്ന ആണത്വം കൂടിയ ആണുങ്ങളില്‍ രാമന്റെ ഏകഭാര്യാവൃതത്തില്‍ കെട്ടിപ്പിടിച്ചിരിക്കുന്നവരുടെ സംഖ്യ തുലോം വിരളമാകാനാണ് സാധ്യത. ഈ അണിയറ രഹസ്യങ്ങളെല്ലാം പത്ര-മാധ്യമ പ്രവര്‍ത്തകര്‍ക്കും,ഉയര്‍ന്ന നിയമപാലകര്‍ക്കും,രാഷ്ട്രീയക്കാരുടെ ധര്‍മ്മപത്നിമാര്‍ക്കും പകല്‍‌പോലെ അറിയാവുന്ന കാര്യവുമാണ്. പരസ്പര സഹകരണത്താല്‍ ആരും പല്ലില്‍ കുത്തി മണപ്പിക്കാതെ അവസരങ്ങള്‍ സഹവര്‍ത്തിത്വത്തോടെ പ്രയോജനപ്പെടുത്തുന്നു! ഈ കപടതയാണ് പൊളിക്കപ്പെടേണ്ടത്.പിഡിപിക്കാരും,ഡിഫിക്കാരും പ്രകടിപ്പിക്കുന്ന സദാചാര രോക്ഷം കണ്ടാല്‍ തോന്നും തങ്ങളുടെ നേതാക്കള്‍ എല്ലാം നപുംസകങ്ങളോ,ഷണ്ഡന്മാരോ ആണെന്ന്‌ !!! ഇവിടെ പള്ളീലച്ചന്മാര്‍ കന്യാസ്ത്രീകള്‍ക്ക് കിടക്കപ്പൊറുതി കൊടുക്കുന്നില്ല,... എന്നിട്ടാണ് ജന്മനാ കോഴികളായ രാഷ്ട്രീയ മുതലാളിമാര്‍ ! ഹഹഹ.......

ചിത്രകാരന്‍ പറയുന്നത് സ്ത്രീ-പുരുഷ ലൈംഗീകതയല്ല സാമൂഹ്യപ്രശ്നം എന്നാണ്. കരിഞ്ചന്തയായി മാത്രം ലൈംഗീകവിനിമയം നിലനില്‍ക്കുന്ന സമൂഹത്തിന്റെ കാപട്യമാണ് ഇന്നത്തെ സാമൂഹ്യപ്രശ്നം. ആ കാപട്യമാണ് അല്ലെങ്കില്‍ സത്യസന്ധത ഇല്ലായ്മയാണ് നമ്മുടെ സമൂഹം അനുഭവിക്കുന്ന സകല ജീര്‍ണ്ണതകളുടേയും കാരണം. ലൌ ജിഹാദു നടത്താനുള്ള അവകാശത്തിനായി താത്വിക ലേഖനങ്ങളെഴുതിനിറച്ച പുരോഗമന നാട്യക്കര്‍ക്കൊന്നും സ്ത്രീ-പുരുഷ ലൈംഗീകതയുടെ കരിംഞ്ചന്തക്കു വിരാമമിടാനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ സമയം കാണില്ല.
വിവാഹത്തിലേര്‍പ്പെടാത്ത ഒരു സ്ത്രീയും പുരുഷനും ഒരു മേല്‍ക്കൂരക്കു കീഴില്‍ ഒരുമിച്ചിരിക്കാനുള്ള മാനുഷിക സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെ അവര്‍ക്ക് ബോധ്യപ്പെടുകയില്ല.ആ സ്വാതന്ത്ര്യത്തെ ബഹുമാനിക്കാനുള്ള മര്യാദയോ സംസ്ക്കാരമോ നമുക്കില്ലെന്ന സത്യമാണ് മനസ്സിലാക്കേണ്ടത്.അന്യന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കാനും,ഒളിഞ്ഞുനോക്കാനും,ആളെ സംഘടിപ്പിച്ച് ചവിട്ടിമെതിച്ച് കടന്നുകയറ്റം നടത്താനുമുള്ള മാടംബി സംസ്ക്കാരമാണ് നമുക്കുള്ളത്.ജനത്തിന്റെ സാംസ്ക്കാരിക രോഗം എന്ന് ഇതിനെ വിശേഷിപ്പിക്കാം.പൊതുജനത്തിന്റെ ഈ ജീര്‍ണ്ണിച്ച സംസ്ക്കാരത്തെ നവീകരിക്കുന്നതിനു പകരം ഈ രോഗത്തിന്റെ മറവില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള ശ്രമമാണ് നമ്മുടെ ചീഞ്ഞ രാഷ്ട്രീയ കക്ഷികളെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത്.ആ ചീഞ്ഞ സദാചാര വിളവെടുപ്പില്‍ ഉണ്ണിത്താന്‍ മികച്ച കൊയ്ത്തുകാരനായിരുന്നു എന്നത് അദ്ദേഹത്തെ പോസ്റ്റുമാര്‍ട്ടം ചെയ്യുന്നവര്‍ക്ക് ആവേശം നല്‍കുന്ന ഘടകമായത് കാലത്തിന്റെ കളിതന്നെ.ലൈംഗീക ആരോപണത്തിന് സര്‍വ്വഥായോഗ്യത തെളിയിച്ച ഉണ്ണിത്താന്‍ ജനക്കൂട്ടത്തിന്റെ സദാചാര ചര്‍ച്ചയില്‍ മുങ്ങിക്കുളിക്കട്ടെ. പക്ഷേ, നമുക്ക് ഇതിലെ മനുഷ്യത്വ വിരുദ്ധതയാണു ചിന്താവിഷയം.ഒരു സ്ത്രീയും പുരുഷനും സ്നേഹിക്കുന്നതും,കാണുന്നതും,സംസാരിക്കുന്നതും,ഒരു വാഹനത്തില്‍ സഞ്ചരിക്കുന്നതും,ഒരു വീട്ടിലോ ലോഡ്ജിലോ താമസിക്കുന്നതും അവര്‍ക്ക് എതിര്‍പ്പില്ലാത്ത കാലത്തോളം അവരുടെ വ്യക്തിപരമായ സ്വകാര്യതയുടേയും സ്വാതന്ത്ര്യത്തിന്റേയും പരിപാവനമായ ഇടമാണ്.ആ സ്വാതന്ത്ര്യത്തെ പൊതുജനം ബഹുമാനിക്കാനും,ആദരിക്കാനും കടപ്പെട്ടിരിക്കുന്നു.അതിനു പകരം ഈ പന്ന സദാചാരം ലംഘിക്കുന്നവര്‍ എതിര്‍ പാര്‍ട്ടിക്കരാണെങ്കില്‍ ഏതു വര്‍ഗ്ഗീയ മൂരാച്ചികള്‍ക്കൊപ്പം വേണമെങ്കിലും ആ മനുഷ്യസ്വാതന്ത്ര്യത്തിനെതിരെ സദാചാര സമരം നയിക്കാന്‍ ലൌ ജിഹാദിനു കുടപിടിക്കുന്ന മാനവിക വാദികള്‍ മടിക്കുന്നില്ല എന്നത് അപലപനീയമായ അളവിലുള്ള സംസ്ക്കാര ശൂന്യതയാണ്.

നമ്മുടെ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മാന്യത ലഭിക്കപ്പെടാതിരിക്കുന്നതും,സ്ത്രീകള്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നതും,കൊച്ചു കുട്ടികള്‍ പോലും ലൈംഗീക ആക്രമണങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നതുമെല്ലാം പോലീസിന്റേയും,നിയമത്തിന്റേയും,പുരുഷവര്‍ഗ്ഗത്തിന്റേയും കുഴപ്പം കൊണ്ടാണെന്ന് പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കുന്ന സദാചാരികളോട് ചിത്രകാരന്‍ പറയുന്നു... സമൂഹം അനുഭവിക്കുന്ന സ്നേഹത്തിന്റേയും ലൈംഗീകതയുടേയും ദാരിദ്ര്യമാണ് നമ്മുടെ പ്രശ്നം.അതെ,സ്നേഹ ദാരിദ്ര്യം !!! എത്ര ശക്തനായ പുരുഷനും അഭയം പ്രാപിക്കാന്‍ സ്ത്രൈണസ്നേഹത്തിന്റെ ഇത്തിരി തണലുവേണം. അതിന്റെ വില ഒരുപക്ഷേ അവന്റെ നേട്ടങ്ങളുടെ കൊടുമുടിയില്‍ നിന്നും ഒരു നിമിഷം കൊണ്ട് അവനെ തള്ളിയിട്ടേക്കാം !!! എങ്കിലും... ആ അഭയത്തിനുവേണ്ടിയാണ് പുരുഷന്‍ ലോകത്തെപ്പോലും കീഴടക്കാന്‍ ഒരുങ്ങിപ്പുറപ്പെടുന്നത് ! ക്ഷമിക്കുക... ചിത്രകാരന്റെ ഭ്രാന്ത ചിന്തകളാവാം :)

ലൈംഗീക ദാരിദ്ര്യവും,സ്നേഹ ശൂന്യതയും സമൂഹത്തില്‍ സ്ത്രീക്കുമാത്രം പരിഹരിക്കാന്‍ കഴിയുന്ന മനുഷ്യ ബന്ധത്തിന്റെ അടിസ്ഥാന ഘടകമാണ്. ഈ സത്യത്തെ വസ്തുതാപരമായി വിശകലനം ചെയ്ത് സാമൂഹ്യ ശാസ്ത്രജ്ഞന്മാരാല്‍,ആണത്വമുള്ള രാഷ്ട്രതന്ത്രജ്ഞരാല്‍ പരിഹരിക്കപ്പെട്ടാലേ സംസ്ക്കാരമുള്ള സമൂഹമായി മുന്നേറാന്‍ നമുക്ക് സത്യസന്ധതയുടെ ഊര്‍ജ്ജ്യം ലഭിക്കു.

38 comments:

chithrakaran:ചിത്രകാരന്‍ said...

ലൈംഗീക ദാരിദ്ര്യവും,സ്നേഹ ശൂന്യതയും സമൂഹത്തില്‍ സ്ത്രീക്കുമാത്രം പരിഹരിക്കാന്‍ കഴിയുന്ന മനുഷ്യ ബന്ധത്തിന്റെ അടിസ്ഥാന ഘടകമാണ്. ഈ സത്യത്തെ വസ്തുതാപരമായി വിശകലനം ചെയ്ത് സാമൂഹ്യ ശാസ്ത്രജ്ഞന്മാരാല്‍,ആണത്വമുള്ള രാഷ്ട്രതന്ത്രജ്ഞരാല്‍ പരിഹരിക്കപ്പെട്ടാലേ സംസ്ക്കാരമുള്ള സമൂഹമായി മുന്നേറാന്‍ നമുക്ക് സത്യസന്ധതയുടെ ഊര്‍ജ്ജ്യം ലഭിക്കു.

അനില്‍@ബ്ലോഗ് // anil said...

കാട്ടിപ്പരുത്തിയുടെ സമാനപോസ്റ്റിലിട്ടൊരു കമന്റ് ഇവിടേം പേസ്റ്റ് ചെയ്യുന്നു.

ഉണ്ണിത്താന്‍ ചെയ്തതതില്‍ തെറ്റുണ്ടെന്ന് ഇവിടുത്തെ ഒരു ബുദ്ധി ജീവിക്കും ആരോപിക്കാന്‍ കഴിയില്ല.കാരണം നിയമത്തിന് ഇതില്‍ ഒന്നും ചെയ്യാനില്ല എന്നതുതന്നെ, അത് പലപ്പോഴായ് പല ബ്ലോഗുകളിലും ചര്‍ച്ചയില്‍ വരുന്നത് നാം കാണുന്നതാണ്.
പിന്നെയുള്ളത് ധാര്‍മികത, സദാചാരം തുടങ്ങിയവ. അതൊക്കെ പിന്തിരിപ്പന്‍ പദങ്ങളായാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.അപ്പോള്‍ അതിലും പ്രസക്തിയില്ല.

ഇനി വാര്‍ത്താ വിശകലനങ്ങളിലേക്ക് വന്നാല്‍ സംഗതിയുടെ കിടപ്പ് വശം മനസ്സിലാകും. മാര്‍ക്സിസ്റ്റുകാരനല്ലാത്ത ആള്‍ എന്തു ചെയ്താലും അത് വലിയ പ്രാധാന്യമൊന്നും കൊടുക്കാതെ നമ്മുടെ ചാനലുകള്‍ അവതരിപ്പിക്കുന്നു. എസ്.എം.എസും ലൈവ് ചര്‍ച്ചകളും ഒന്നും നടക്കുന്നില്ല.

മാദ്ധ്യമങ്ങളുടെ ഇരട്ടത്താപ്പ് തെളിഞ്ഞു മനസ്സിലാക്കാന്‍ ഈ സംഭവം ഉപയോഗപ്പെടുത്താം എന്ന് തോന്നുന്നു.

കുണാപ്പന്‍ said...

പുരോഗാമികളുടെ സദാചാരസങ്കല്‍പ്പം ആണു സഹിക്കാന്‍ പ്രയാസം . പി ഡി പി ഉള്‍പ്പേടെയുള്ള മതമൗലികവാദികളുടെ സദാചാരസങ്കല്‍പ്പം അങ്ങനെയാണല്ലോ!

Kiranz..!! said...

വളരെ തെറ്റായ നിരീക്ഷണം എന്നു പറയാനാഗ്രഹിക്കുന്നു ചിത്രകാരാ,എത്രയോ വെറും ഉണ്ണി ത്താന്മാർ/ച്ചായന്മാർ(ലോ ലവൻന്മാർ ചാടിവീണുകളേം.അച്ചാ‍യന്മാരും കൂടി കിടക്കട്ട്)ഇവിടെ മുണ്ടൂരി തലേൽക്കെട്ടി കൃഷിയിറക്കുന്നു.ആരെങ്കിലും വളഞ്ഞ് പിടിച്ചില്ലല്ല് ?.ഉണ്ണിത്താൻ അതിഫീകരമായ മതബോധനചാരിത്ര്യപ്രസംഗങ്ങൾ നടത്തി നാക്കെടുക്കുന്നതിനു മുന്നേ ഡിങ്കോൾഫിക്കേഷൻ നടത്തിയോണ്ടല്ലീ ലേലു അല്ലു ആക്കിയത്?.ആ‍ശാരിച്ചിയുമായി ഫുൾടം കൊത്തങ്കല്ല് കളിയും മതപ്രബോധനവും ഒരുമിച്ച് കൊണ്ടു പോകുന്ന കാര്യമേ ഇവിടെ എതിർക്കപ്പെടുന്നുള്ളു.അതിനെ ലൈഗിംക ദാരിദ്ര്യം,എത്തിനോട്ടം എന്നൊക്കെപ്പറഞ്ഞ് നിസാരവൽക്കരിക്കുന്നതാണു ശരിയായ നിസാരവൽക്കരണം.

Kaippally said...

പൂർണ്ണമായും യോജിക്കുന്നു,
ചിത്രകാരനു് എന്റെ അഭിനന്തനങ്ങൾ.

Cartoonist said...

ഡിഫി, പി ഡി പി എന്നീ ബഹു. സംഘടനകളുടെ സദാചാരസംന്യാസികളുടെ ചന്തികള്‍ക്ക് ഈരണ്ടു ചവിട്ട് ;

പുംസ്കോകിലം ഉണ്ണിത്താന്റെ സദാചാരഗീര്‍വ്വാണത്തിന്റെ കടുപ്പച്ചന്തിക്ക് നാലു ചവിട്ട് ;

ചാനല്‍ത്തമ്പ്രാക്കള്‍ പണ്ടേ കയറൂരിവിട്ട വേട്ടനായ്ക്കളുടെ അന്വേഷണാത്മക ചന്തികള്‍ക്ക് എട്ടെട്ടു ചവിട്ട് ;

എന്റെ ചന്തിക്ക് എന്റെ മകന്‍ സിദ്ദാണിയെക്കൊണ്ട് പത്ത് പ്രതീകാത്മക ചവിട്ട്....

തല്‍ക്കാലം ഇത്ര മതി. എല്ലാം ശര്യാവും.

Unknown said...

ചിത്രകാരന്‍ ചാനല്‍ ചര്‍ച്ചകളിലൂടെയെ ഇസ്ലാമിനെക്കുറിച് അറിഞ്ഞിട്ടുള്ളൂ എന്ന് തോന്നുന്നു ...ഇസ്ലാം എന്താണെന്നും ബഹു ഭാര്യത്വം എന്താണെന്നും അറിഞ്ഞിട്ടു വേണമായിരുന്നു വിമര്‍ശനം...ഉണ്ണിത്താന്റെ വെറും കുഴലൂതുകാരനായി മാറിയതില്‍ വിഷമമുണ്ട്.......പി ഡീ പി എന്ന പാര്‍ട്ടിയെ വിമര്‍ശിക്കുമ്പോള്‍ ഇസ്ലാമിനെ അതുമായി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ല...ഇനിയെങ്കിലും അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക .......

Unknown said...

ഒരു സ്ത്രീയും പുരുഷനും സ്നേഹിക്കുന്നതും,കാണുന്നതും,സംസാരിക്കുന്നതും,ഒരു വാഹനത്തില്‍ സഞ്ചരിക്കുന്നതും,ഒരു വീട്ടിലോ ലോഡ്ജിലോ താമസിക്കുന്നതും അവര്‍ക്ക് എതിര്‍പ്പില്ലാത്ത കാലത്തോളം അവരുടെ വ്യക്തിപരമായ സ്വകാര്യതയുടേയും സ്വാതന്ത്ര്യത്തിന്റേയും പരിപാവനമായ ഇടമാണ്....

ആ ലെവലില്‍ നമ്മള്‍ എത്താന്‍ ഇനിയും നൂറ്റാണ്ട്കള്‍ തന്നെ വേണ്ടി വരും

Mohamed Salahudheen said...

പെണ്ണും പണവും പ്രശസ്തിയും ബലഹീനതകളാവുന്പോള് ലൈംഗികതയും പാപമാവുന്നു.രാജ്മോഹനെ വെറുതെവിടുക, കാരണം ഒരായിരം രാജ്മോഹന്മാര് നമുക്കുചുറ്റും വിലസുന്നു.
പെണ്ണും ആണും ദൈവത്തിന്റെ സൃഷ്ടിതന്നെ. ഒരേകുറ്റത്തിന് ഒരാളെ മാത്രം കുറ്റംപറയരുത്. ലൈംഗികതയുടെ രാഷ്ട്രീയമേ,,,,

സ്വതന്ത്രന്‍ said...

പ്രിയ ചിത്രകാരന്‍ താങ്കളോട് ഞാനും പൂര്‍ണമായും യോജിക്കുന്നു .ഒരു പുരുഷനും സ്ത്രീയും ഉഭയ കക്ഷി സമ്മതത്തോടെ ഒരു മുറിയില്‍ കിടന്നാലോ ,പിന്നെ മറ്റെന്തും നടത്തിയാലോ ഈ സദാചാര ഷണ്ടാന്മാര്‍ക്ക്
എന്ത് മൈ...... മൈ .....കോപ്പാ .ഒരു
സദാചാര പോലീസ് വന്നിരിക്കുന്നു .

രാഹുല്‍ ഗാന്ധി ഒരു കേസ് കെട്ടുമായി കോവളുത്തുവന്നു ചുറ്റികളി നടത്തിയപ്പോ ഇവന്മാര്‍ ഏവടെ ആയിരുന്നു ....
മോണ്ണന്‍മാര്‍ ,അപ്പൊ രാഹുല്‍ മോന്റെ കിടപ്പറക്ക് പോലീസ് എമ്മാന്‍മാരുടെ കാവല്‍ ആയിരുന്നു .കാന്ഗ്രസ്സിന്റെ ഒരു സദാചാരം ...ത്ഫൂ ......ഫുല്ലന്മാര്‍ ........
ജവഹര്‍ ലാല്‍ നെഹ്‌റു ലേഡി മൌന്റ്റ്‌ ബാറ്റനുമായി ഡിങ്കോള്‍ഫി കളിച്ചപ്പോള്‍ ഇവന്മാര്‍ എവിടേ ആയിരുന്നു ......

ഇന്ദിരാ ഗാന്ധി പലരുമായി പലതും കളിച്ചപ്പോള്‍ ലീ ലവന്മാര്‍ ലെവിടെ ആയിരുന്നു ......ത്ഫൂ അവന്മാരുടെ
ഒരു സദാചാരം .......................

Unknown said...

ഉണ്ണിത്താന്റെ സ്വകാര്യതയെക്കുറിച്ച് വിജൃംഭിച്ച ചിത്രകാരന്റെ മാനസിക വികാര വിക്ഷോഭങ്ങള്‍ വായിച്ചു. സത്യം പറയട്ടെ ചിരിയാണ് വന്നത്. സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി എന്തും പറയാന്‍ മടിക്കാത്തവനാണ് ചിത്രകാരന്‍ എന്നു തെളിയിച്ചിട്ടുള്ളതിനാല്‍ അക്കാര്യം പറയുന്നതില്‍ പുതുമയില്ല. പക്ഷെ ഇതേ ചിത്രകാരനാണ് സ്വന്തം സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടക്കുകയും വാസ്തവവുമായി പുല ബന്ധം പോലുമില്ലാതെ തന്റെ വീടെന്ന പേരില്‍ ലോകമാകമാനം പ്രചരിപ്പിക്കപ്പെട്ട മാളികയുടെ ചിത്രമുള്‍ക്കൊള്ളുന്ന ഇ മെയിലിന്റെ ഉറവിടത്തെക്കുറിച്ച് പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവ് പരാതി നല്കിയപ്പോള്‍ വാളും പരിചയുമെടുത്ത് ഇന്റര്നെറ്റുപയോഗിക്കുന്ന സകലുരേടേയും രക്ഷയ്ക്ക് ചാടിയിറങ്ങിയത്. അന്ന് ചിത്രകാരന്‍ പറഞ്ഞ മഹദ് വചനങ്ങള്‍ ഇപ്രകാരമാണ്

"എതിരാളികളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ അപഹസിക്കുംബോഴേക്ക് ഇടിഞ്ഞുപൊളിഞ്ഞ് താഴെ വീഴുന്ന മാനമാണേങ്കില്‍ നമ്മുടെ കാര്‍ട്ടൂണിസ്റ്റുകളും,രാഷ്ട്രീയ ഹാസ്യ സാഹിത്യക്കാരും,അത്യാവശ്യം രാഷ്ട്രീയമിമിക്രിയൊക്കെ ചെയ്ത് കഞ്ഞികുടിക്കുന്ന കലാകാരന്മാരുമൊക്കെ പട്ടിണികിടന്ന് മരിച്ചുപോകാനുള്ള സാധ്യതയോ ജയില്‍ ഭക്ഷണം കഴിക്കാനുള്ള യോഗമോ കാണുന്നുണ്ട് ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നതിന്റെ പേരില്‍ രാഷ്ട്രീയ നേതാക്കള്‍ നമ്മേ ജയിലിലിടാന്‍ കൊതിക്കുന്നെങ്കില്‍ മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി,ആത്മാഭിമാനമുള്ള ഇന്ത്യന്‍ പൌരന്മാരെന്ന നിലയില്‍ ജയിലില്‍ കിടക്കാന്‍ എന്തുകൊണ്ട് നമുക്കും കൊതിച്ചുകൂട .... ഹഹഹഹ !!!"

പിണറായിയെക്കുറിച്ച് ഇല്ലാത്തത് പ്രചരിപ്പിച്ചതിന് പരാതിപ്പെട്ടപ്പോള്‍ മാധ്യമ സ്വാതന്ത്ര്യം, ഉടഞ്ഞു വീഴുന്ന രാഷ്റ്റ്രീയ നേതാക്കളുടെ മാനം, പരാതിക്കാരനു ചുറ്റും ദൂഷിത വലയം എന്തൊക്കെയായിരുന്നു.

ഇതാ മറ്റൊരു ഒരു പാവന രാഷ്ട്രീയ ദേഹമാണ്‍ പെണ്ണു കേസില്‍ പെട്ട് കൈയ്യോടെ നാട്ടുകാരുടെ പിടിയിലായത്. ചാനലുകളും പത്രങ്ങളും വാര്ത്ത മുക്കാന്‍ കിണഞ്ഞു ശ്രമിച്ചു. എന്നാലും സംഗതി പുറത്തായി. അപ്പോള്‍ ദാ ചിത്രകാരനിലെ മനുഷ്യ സ്നേഹി ഉണര്ന്നെഴുന്നേല്ക്കുന്നു. അദ്ദേഹം പറയുകയാണ്‍

"അന്യന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കാനും,ഒളിഞ്ഞുനോക്കാനും,ആളെ സംഘടിപ്പിച്ച് ചവിട്ടിമെതിച്ച് കടന്നുകയറ്റം നടത്താനുമുള്ള മാടംബി സംസ്ക്കാരമാണ് നമുക്കുള്ളത്.ജനത്തിന്റെ സാംസ്ക്കാരിക രോഗം എന്ന് ഇതിനെ വിശേഷിപ്പിക്കാം.പൊതുജനത്തിന്റെ ഈ ജീര്‍ണ്ണിച്ച സംസ്ക്കാരത്തെ നവീകരിക്കുന്നതിനു പകരം ഈ രോഗത്തിന്റെ മറവില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള ശ്രമമാണ് നമ്മുടെ ചീഞ്ഞ രാഷ്ട്രീയ കക്ഷികളെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത്"

അല്ല ചിത്രകാരാ പിണറായിയെക്കുറിച്ച് പ്രചരിപ്പിച്ചത് വസ്തുതയുമായി പുല ബന്ധം പോലുമില്ലാത്ത കള്ളക്കഥ. ഉണ്ണിത്താനെ പിടിച്ചതാകട്ടെ കൈയ്യോടെ നൂറുകണക്കിനു നാട്ടുകാരുടെ മുമ്പില്‍ വെച്ച്. അതിനെക്കുറിച്ചെഴുതിയാല്‍, പറഞ്ഞാല്‍ അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം. മാടംബി സംസകാരം. സാംസ്കാരിക രോഗം.
പിണറായി വിജയന്‍ തെറ്റായ ഒരു പ്രചരണത്തിനെതിരെ പരാതിപ്പെട്ടാല്‍ അത് രാജ ഭരണകാലം ഫാസിസം.

നാഴികയ്ക്ക് നാല്പത് വട്ടം സ്വന്തം താല്പര്യങ്ങള്‍ക്കായി നിലപാട് മാറ്റുന്ന നിങ്ങളൊക്കെയാണ് ബ്ലോഗെഴുതി കേരളത്തെ രക്ഷിക്കാന്‍ നടക്കുന്നത്. ചിരി നിര്ത്താന്‍ വയ്യ. സത്യം.

ജനശക്തി said...

ന്യൂസ് അറ്റ് കേരളയുടെ കമന്റിനൊരു സല്യൂട്ട്.

കറുത്തേടം said...

കപട സദാചാരവും കപട മതേതരവും കേരളത്തിലെ രാഷ്ട്രീയക്കാരുടെ തറവാട്ടുവക സ്വത്താണ്. പ്രായ പൂര്‍ത്തിയായ ഒരു പെണ്ണും പുരുഷനും ഒരു മുറിയില്‍ അന്തി ഉറങ്ങിയാല്‍ അത് ഒളിഞ്ഞു നോക്കുന്നത് അതിലേറെ മോശം.. ചിത്രകാരനോട് യോചിക്കുന്നു...

Unknown said...

Chithrakranodu Oru Chodhyam
Ellathilum thaangal Love Jihad Kootti Kuzhakuunnu Angane Onnu Undu Ennano Thaangalude Abhipraayam?

കാട്ടിപ്പരുത്തി said...

ചിത്രകാരൻ-
ചിലതിനോടെല്ലാം യോജിക്കുകയും ചിലതിനോട് വിയോജിക്കുകയും ചെയ്യുന്നു.
ഞാൻ സദാചാരത്തെ കപടമായി കാണുന്നില്ല, പക്ഷെ എന്റെ സദാചാര ചിന്തയിൽ അന്യന്റെ സ്വകാര്യതയും സദാചാരത്തിന്റെ ഭാഗമായി കാണുവാൻ പ്രേരിപ്പിക്കുന്നു.

പി.ഡി.പി ക്കാരിൽ നിന്നും ഉണ്ണിത്താനുകിട്ടുന്നത് അയാൾ ചോദിച്ചു വാങ്ങിയതു തന്നെയാൺ- അയാളതർഹിക്കുന്നുവെന്നത് അയാളുടെ മുൻ പ്രസ്ഥാവനകൾ വായിക്കുമ്പോൾ മനസ്സിലാക്കുന്നു.
വിതച്ചത് കൊയ്യാതിരിക്കാനാവില്ലല്ലോ?

നന്ദന said...

ആരുടെ സദാചാരവും ഞാന്‍ ചര്‍ച്ച ചെയ്യുന്നില്ല!
ചിത്രകാരന്‍ അവസാനം പറഞ്ഞ വാക്കുകള്‍ ആരെങ്കിലും ശ്രദ്ദിച്ചോ?
സമൂഹം അനുഭവിക്കുന്ന സ്നേഹത്തിന്റേയും ലൈംഗീകതയുടേയും ദാരിദ്ര്യമാണ് നമ്മുടെ പ്രശ്നം. അതെ,സ്നേഹ ദാരിദ്ര്യം
സ്ത്രീയുടെ സ്നേഹം ലഭിക്കാത്തതാണ് എല്ലാത്തിനും കാരണം.?
അങ്ങ് അമേരിക്കയില്‍ വളരെ കാലം മുന്പ് തന്നെ ഇതിനൊക്കെ ലൈസെന്‍സ് കൊടുത്തിരുന്നു! എനിട്ട്‌ അവിടുത്തെ പുരുഷന്മാര്‍ പഠിച്ചോ?
അതാനെല്ലോ നമ്മള്‍ ക്ളിന്ടനില്‍ (clinton ) കണ്ടത്? അവിടെ സ്നേഹത്തിന്‍റെ കുറവായിരുന്നോ ? സദാചാരത്തിന്‍റെ കുറവായിരുന്നോ?
ചില പുരുഷന്മാര്‍ക്ക് സ്നേഹവും ........ഉം (ഇതൊരു സടചാരമായി കാണുമോ ?) എത്ര ലഭിച്ചാലും പുതിയതിനെയും പുറത്തുള്ളതിനെയും തേടിപ്പോകും ?
അത് വരുടെ ജന്മ വാസനയാണ്! കലയാണ്‌! പലര്‍ക്കും "കല" ആണെല്ലോ ജീവിതം!
ഇതൊക്കെ ഒരു കലയാണ്‌ ചിത്രകാര! ഇത് സ്നേഹം കൊടുത്താലും ........ഉം കൊടുത്താലും ഒന്നും അവസാനിക്കില്ല! മനുഷ്യമനസ്സ് പുതിയതിനെ അന്വേഷിച്ചുകൊണ്ടേയിരിക്കും അവര്‍ കണ്ടെത്തുകയും ചെയ്യും ..അന്വേഷിപ്പിന്‍ കണ്ടെത്താം!
പിന്നെ ഈ സ്നേഹം സ്ത്രീകള്‍ക്ക് മാത്രമേ കൊടുക്കാന്‍ പാടുള്ളൂ? ഒന്ന് തിരിച്ചും കൊടുത്ത് നോക്കൂ? "ഒരു പ്രവര്‍ത്തനത്തിന് തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനം ഉണ്ടാവും" മഹാനായ ന്യുട്ടന്‍. പരസ്പരം സ്നേഹിച്ചാല്‍ ഇതൊക്കെ ഇല്ലാതാവും എന്ന് വിശ്വസിക്കാം

Truthaboutlies said...

ചിത്രകാരാ .. താങ്കള്‍ പറഞ്ഞതില്‍ കാര്യം ഉണ്ട്.. പക്ഷെ ഒരു കാര്യത്തില്‍ വിയോജിപ്പുണ്ട്..P.D.P യുടെ കാര്യം എഴുതുമ്പോള്‍ അതും ഇസ്ലാമും ആയി ബന്ധപെടുതുന്നതില്‍ കാര്യം ഇല്ല എന്നാണെനിക്കു തോന്നുനത് . മദനി മുസ്ലിം ആയത് കൊണ്ടായിരിക്കും അങ്ങിനെ എഴുതിയത്.P.D.P മുസ്ലിംഗളുടെ മാത്രം പാര്‍ട്ടി അല്ല..അതിന്റെ പേര്‍ മുസ്ലിം ലീഗ് എന്നായിരുന്നെങ്കില്‍ താങ്കള്‍ പറഞ്ഞതും ആയി യോജിക്കമായിരുന്നു, എന്റെ അഭിപ്രായത്തില്‍ കേരളത്തിലുള്ള മുസ്ലിംഗളുടെ പിന്തുണ ആ പാര്‍ട്ടിക്ക് ഇല്ല എന്നാണ് തോന്നുന്നത് അവര്‍ പിന്തുണച്ച ഒരു സ്ഥാനര്തിയും ജയിച്ചിട്ടില്ല... അവര്‍ക്ക് മുന്‍‌തൂക്കം ഉണ്ട് എന്ന് കരുതിയ സ്ഥലങ്ങളില്‍ പോലും പ്രതീക്ഷിച്ച വോട്ട് കിട്ടിയിട്ടില്ല.. എന്തായാലും അവരുടെ വോട്ട് നിലവാര അല്ല ഇവിടത്തെ വിഷയം മദനി സമുദായ കാര്‍ഡ്‌ ഇറക്കി ആളുകളെ ഇളക്കി വിടാന്‍ ശ്രമിച്ചു പക്ഷെ സന്തം സമുദായത്തില്‍ പെട്ട ആരും ചെവി കൊടുത്തില്ല എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത് .. .ഒരു നാണയത്തിന് രണ്ടു വശം ഉണ്ട് എന്നത് ചിത്രകാരന്‍ ചിന്തിക്കാത്തത് എന്തേ ? ..അതിനിടയില്‍ ലവ് ജിഹാദ് തിരുകിയത് എന്തിനാണാവോ ? താങ്കള്‍ ഒരു യുക്തി വാദി ആണ് എന്നായിരുന്നു ഞാന്‍ കുറച്ചു ദിവസം വരെ കരുതിയിരുന്നത് ..ലവ് ജിഹാദ് എന്നാ ഭൂതത്തെ കുടത്തില്‍ അടക്കാന്‍ എല്ലാവരും ശ്രമിക്കുമ്പോള്‍ അത് വീണ്ടും കുത്തി പൊക്കി കൊണ്ട് വരണ്ട കാര്യം ഉണ്ടോ ചിത്രകാര ? അത് ഉണ്ടോ ഇല്ലയോ എന്നത് വേറെ വിഷയം.. അതും ഈ ഉണ്ണിത്താന്‍ പ്രശനവും ആയി കൂടി കെട്ടേണ്ട കാര്യം ഉണ്ടായിരുന്നോ ?

രണ്ടു പേര്‍ സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യം ആയി ദായം കളിയ്ക്കാന്‍ പോയത് കൊണ്ട് നാട്ടുകാര്‍ക്ക് എന്ത് നഷ്ടം ???ഇത്രയും സദാചാരം ഉള്ളവരുടെ നാടായ കേരളത്തില്‍ ആണ് ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് രാത്രി ഇറങ്ങി നടക്കാന്‍ കഴിയാത്ത സാഹചര്യം ഉള്ളത് ..സദാചാരം ആയിരുന്നില്ല അവരുടെ പ്രശ്നം എന്നത് സത്യം ..അങ്ങിനെ ആയിരുന്നെങ്കില്‍ അവര്‍ പോലീസ് വന്ന ഉടനെ രണ്ടു പേരെയും വിട്ടു കൊടുക്കുമായിരുന്നു.. എന്ത് കൊണ്ടാണാവോ അവിടെ ഉണ്ടായിരുന്ന മഹാന്മാര്‍ അവരെ ദേഹോദ്രപവം ഏല്പിച്ചത് ? ഉണ്ണിത്താന്‍ ആ സ്ത്രീയെ ബലമായി അല്ല അവിടെ കൊണ്ട് പോയത്.. പിന്നെ അയാളെ തല്ലാന്‍ എന്താ കാരണം ? വെറുതേ കഴപ്പ് തീര്‍ത്തത് അല്ലെ ? കഴുത കാമം കരഞ്ഞു തീര്‍ക്കും എന്നൊരു പഴംചൊല്ല് ഉണ്ട്.. അത് പോലെ ആണ് ഇതും എന്നാണ് എനിക്ക് തോന്നിയത് ..തനിക്കു കിട്ടാത്തത് അവനും വേണ്ട എന്നാ ലൈന്‍ .... അവസരം കിട്ടിയാല്‍ ഇവന്മാരൊക്കെ തലയില്‍ മുണ്ടിട്ടും ഇടാതെയും ഏതൊക്കെ മതില്‍ ചാടി ദയം കളിയ്ക്കാന്‍ പോകും എന്ന് അവര്‍ക്കും എല്ലാവര്ക്കും അറിയുന്ന കാര്യം ആണ്.. അവിടെ കൂടിയിരുന്ന പകുതി പേരെങ്കിലും ഇരുട്ടത്ത് ഒരു പെണ്ണ് തുണി ഉരിഞ്ഞാല്‍ രണ്ടാമത് ആലോചിക്കാതെ ഗോള്‍ഫ് കളിക്കും എന്നത് വാസ്തവം ആണ്.. തെറ്റ് ചെയ്യാത്തവര്‍ കല്ല്‌ എറിയട്ടെ

Truthaboutlies said...

നന്ദന said... ചില പുരുഷന്മാര്ക്ക് സ്നേഹവും ........ഉം (ഇതൊരു സടചാരമായി കാണുമോ ?) എത്ര ലഭിച്ചാലും പുതിയതിനെയും പുറത്തുള്ളതിനെയും തേടിപ്പോകും ?
അത് വരുടെ ജന്മ വാസനയാണ്! കലയാണ്! പലര്ക്കും "കല" ആണെല്ലോ ജീവിതം!

ഈ പറഞ്ഞത് മനസിലായില്ല ... പുരുഷന്മാര്‍ മാത്രം ആണോ മതില് ചാടുന്നത് ?? ഈ കൃഷി ഒരു കൂട്ട് കച്ചവടം അല്ലെ ?? പുതിയതും പുറത്തുള്ളതും ആയ കാര്യങ്ങള്‍ തേടി പോവുന്നത് പുരുഷന്മാര്‍ മാത്രം അല്ല എന്നത് മനസിലാക്കാന്‍ കുറെ പഠിപ്പ് വേണം എന്ന് തോന്നുന്നില്ല..

മനോഹര്‍ മാണിക്കത്ത് said...

ഉണ്ണിത്താന്‍ പറയുന്ന പോലെ ചിത്രകാരന്‍ പറയരുത്. ഇതെല്ലാം പിഡിപി,ഡിഫി ഗൂഡാലോചനയാണ് അല്ലാതെ മറ്റൊന്നുമല്ല.
സത്യമെന്താണെന്ന് പൊതുജനം ശരിക്കും മനസ്സിലാക്കി.

സ്ത്രീകളെക്കുറിച്ച്‌ പൊതുവിലും രാഷ്ട്രീയ എതിരാളികളായ പുരുഷന്‍മാരെക്കുറിച്ച്‌ പ്രത്യേകിച്ചും അശ്ളീലം പ്രസംഗിച്ച്‌ ഒരുപാട്‌ കൈയ്യടിനേടിയയാളാണ്‌ രാജ്‌ മോഹന്‍ ഉണ്ണിത്താന്‍. അര്‍ദ്ധരാത്രിയില്‍ കാരാട്ട്‌ ബൃന്ദയുടെ തുടയില്‍തൊട്ടുണര്‍ത്തിയാല്‍ അവൈലബിള്‍ പൊളിറ്റ്ബ്യൂറൊ ആയി എന്ന സൂപ്പര്‍ഹിറ്റ്‌ മുതല്‍ സൂഫിയയിലാണ്‌ പിണറായിക്ക്‌ കണ്ണെന്ന്‌ ധ്വനിപ്പിക്കുന്ന ലേറ്റസ്റ്റ്‌ ഹിറ്റ്‌ വരെ രാജ്മോഹന്‍ വേദികളില്‍നിന്ന്‌ വേദികളിലേക്ക്‌ പ്രകമ്പനങ്ങളാക്കി കൊണ്ടുനടന്നു.
ആ വലിയ നേതാവിന് ഇത് വന്നല്ലോയെന്ന് കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി.

എന്നാല്‍ പൊതുവില്‍ നമ്മള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇത് ഒരു വ്യക്തിസ്വതന്ത്രത്തെ
ഹനിക്കുന്നുണ്ട്. ഉണ്ണിത്താനും,പെങ്ങളും (?)(ഉണ്ണിത്താന്റെ ഭാഷയില്‍ യാത്രയില്‍ റെസ്റ്റ് എടുക്കാന്‍) അവിടെ തങ്ങിയപ്പോള്‍ അവരെ അറസ്റ്റ് ചെയ്തത് ശരിയോ (തായം കളിച്ചില്ലായെന്നാണല്ലോ മെഡിക്കല്‍ റിസല്‍റ്റ്)
ഇതാണ് പൊതുവേ ചര്‍ച്ച ചെയ്യപ്പെടേണ്ടത്
നാളേ ഞാനും, ചിത്രകാരനും
എവിടെയെങ്കിലും ഒറ്റക്ക് കുറച്ച് നേരം ഇരുന്നു (രാത്രി) സംസാരിച്ചാല്‍ നാളെ ഇവര്‍ സ്വവര്‍ഗ്ഗ രതിക്ക് പിടിച്ചാല്‍ എന്ത് എന്നതാണ്...?
ആ കാലവും വിധൂരമല്ല...

Pheonix said...

പ്രിയ ചിത്രകാരാ,
താങ്കലുടെ ബ്ലോഗ് വായിക്കുന്ന ഒരാളാണ്. ഉണ്ണിത്താന്‍ ചാനലില്‍ വന്നിരുന്ന് വിളിച്ചു പറഞ്ഞ സദാചാര വാഗ്ദോരണികളൊന്നും താങ്കള്‍ കേട്ടിട്ടില്ലേ? അയാള്‍ എന്തു വേണമെങ്കിലും ചെയ്തോട്ടെ, പക്ഷെ ഉരല്‍ വിഴുങ്ങുമ്പോള്‍ വിരലെങ്കിലും മറയായിട്ട് വേണ്ടേ?

ബിനോയ്//HariNav said...

ചിത്രകാരന്‍റെ അഭിപ്രായങ്ങളോട് യോജിക്കുന്നു. ഇതിലും മലിനമായ ചാണകമേറിന് എന്തുകൊണ്ടും യോഗ്യനാണ് ഉണ്ണിത്താനദ്ദേഹം എന്ന ആശ്വാസം മാത്രം :)

പുലരി said...

എന്തിനും ഏതിനു പത്രസമ്മേളനം നടത്തുന്ന സംഘനേതാക്കൾ രാജമോഹൻ ഉണ്ണിത്താന്റെ അപഥസഞ്ചാരം പരസ്യമായിട്ടും നാവ്‌ ഇളക്കിയിട്ടില്ല. "ചിത്രകാരന്റെ" ധർമ്മസംഘടം കൂടി കണ്ടാൽ ചിത്രം വ്യക്തം. കോൺഗ്രസ്സിലെ സംഘ പരിവാറിന്റെ ശബ്ദ സാന്നിദ്ധ്യമായ രാജ്മോഹൻ ഉണ്ണിത്താന്റെ പ്രധാന ചെയ്തി നിയന്ത്രണമില്ലാത്ത സ്വന്തം നാക്കു കൊണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിലേക്കു വരെ കടന്നുകയറിയുള്ള തെറികിളിയാണു. മനോരമ- മാത്രുഭൂമി-ചാനലുകൾക്കും അതുകൊണ്ടു തന്നെ ഉണ്ണിത്താൻ ഒരു ഓമനപുത്രൻ തന്നെ.
പീണറായി വിജയനുമായി സൂഫിയാ മദനിയെ ദുരാരോപണമുന്നയിച്ച്‌ നിമിഷങ്ങൾക്കകം തന്നെ ഉണ്ണീത്താന്റെ "പാർട്ടി പ്രവർത്തകയുമായി ആളൊഴിഞ്ഞുള്ള വാടകവീട്ടിൽ വെച്ചു നത്തിയ പാർട്ടിപ്രവർത്തനം" മാലോകരെ അറിയിക്കാൻ കിട്ടിയ ചാൻസ്‌ പി.ഡി.പി ഉപയോഗിച്ചില്ലെങ്കിൽ പിന്നെയെന്തു പൊതുപ്രവർത്തനം?
ഉണ്ണിത്താൻ അർഹിച്ചത്‌ തന്നെ കിട്ടി.

സുബിന്‍ പി റ്റി said...

ലൈംഗീക ദാരിദ്ര്യവും,സ്നേഹ ശൂന്യതയും സമൂഹത്തില്‍ സ്ത്രീക്കുമാത്രം പരിഹരിക്കാന്‍ കഴിയുന്ന മനുഷ്യ ബന്ധത്തിന്റെ അടിസ്ഥാന ഘടകമാണ്.

പുരുഷന് നിയന്ത്രണം ഒന്നും പാടില്ലേ?

മനനം മനോമനന്‍ said...

പക്ഷേ, നമുക്ക് ഇതിലെ മനുഷ്യത്വ വിരുദ്ധതയാണു ചിന്താവിഷയം.ഒരു സ്ത്രീയും പുരുഷനും സ്നേഹിക്കുന്നതും,കാണുന്നതും,സംസാരിക്കുന്നതും,ഒരു വാഹനത്തില്‍ സഞ്ചരിക്കുന്നതും,ഒരു വീട്ടിലോ ലോഡ്ജിലോ താമസിക്കുന്നതും അവര്‍ക്ക് എതിര്‍പ്പില്ലാത്ത കാലത്തോളം അവരുടെ വ്യക്തിപരമായ സ്വകാര്യതയുടേയും സ്വാതന്ത്ര്യത്തിന്റേയും പരിപാവനമായ ഇടമാണ്.

ഇ.എ.സജിം തട്ടത്തുമല said...

"ആ ചീഞ്ഞ സദാചാര വിളവെടുപ്പില്‍ ഉണ്ണിത്താന്‍ മികച്ച കൊയ്ത്തുകാരനായിരുന്നു എന്നത് അദ്ദേഹത്തെ പോസ്റ്റുമാര്‍ട്ടം ചെയ്യുന്നവര്‍ക്ക് ആവേശം നല്‍കുന്ന ഘടകമായത് കാലത്തിന്റെ കളിതന്നെ.ലൈംഗീക ആരോപണത്തിന് സര്‍വ്വഥായോഗ്യത തെളിയിച്ച ഉണ്ണിത്താന്‍ ജനക്കൂട്ടത്തിന്റെ സദാചാര ചര്‍ച്ചയില്‍ മുങ്ങിക്കുളിക്കട്ടെ."

ഒന്നു സൂക്ഷിയ്ക്കാമായിരുന്നു.മുൻപും ചില മർമ്മറിംഗ് ഉള്ള സ്ഥിതിയ്ക്ക് പ്രത്യേകിച്ചും.

ഈ പോസ്റ്റ് മൊത്തത്തിൽ ചിന്തനീയം. ആശയം മുട്ടുമ്പോൾ വ്യക്തിഹത്യാപരമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർ ഓർക്കേണ്ടതുണ്ട്‌; അവരും ഒരിയ്ക്കൽ ഇതു പോലൊരബദ്ധത്തിൽ ചെന്നു പെട്ടുകൂടെന്നില്ലെന്ന്.നാട്ടിലും ഒക്കെ ഇങ്ങനെ പിടിയ്ക്കപ്പെടുന്നവർ പാവത്തുങ്ങളാണെങ്കിൽ നാട്ടുകാർ താക്കീതു ചെയ്തു വിടും. പക്ഷെ ജനങ്ങളിൽ ആർക്കെങ്കിലും നീരസങ്ങൾ ഉണ്ടാക്കുന്ന സ്വഭാവക്കാരാണെങ്കിൽ ജനം അവസരം മുതലാക്കും. ഇവിടെ സംഭവിച്ചതും അതാണ്. പക്ഷെ എന്നു വച്ച് സദാചാരം പ്രസംഗിയ്ക്കാതിരിയ്ക്കാൻ പറ്റുമോ? പിന്നെ എന്താണെന്നു വച്ചാൽ പിടിയ്ക്കപ്പെടാത്തവർ ഭാഗ്യവാന്മാർ! അവർ മാന്യന്മാരായി തുടരും. എന്തായാലും പൊതു പ്രവർത്തകർ ഇത്തരം കാര്യങ്ങളിൽ അല്പം കരുതലോടെയൊക്കെ പ്രവർത്തിയ്ക്കുന്നത് നല്ലതാണ്. തിളക്കമുള്ള ഒരു രാഷ്ട്രീയ വ്യക്തിത്വമാണു സത്യത്തിൽ ഇപ്പോൾ തെരുവിൽ അലക്കപ്പെടുന്നത്.ഇനിയും ആർക്കും ഇങ്ങനെ സംഭവിയ്ക്കാതിരിയ്ക്കട്ടെ!

അവസരം മുതലെടുത്തതിനു പി.ഡി.പിയെയോ സി.പി.എമ്മിനെയോ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഒരു സി.പി.എം കാരനാണ് ഇങ്ങനെ ഒരബദ്ധം പറ്റുന്നതെങ്കിൽ വിടുമോ, കോൺഗ്രസ്സുകാരും മറ്റും! അതല്ലെങ്കിൽ എല്ലാവരും കൂടി ഇതിലൊന്നും തെറ്റില്ലെന്ന് അങ്ങു തീരുമാനിയ്ക്കണം. അതു നടക്കുമോ? വിഷയം സദാചരമല്ലെ? എന്തായാലും പെൺകുട്ടികളെ രാഷ്ട്രീയത്തിലിറക്കുന്ന കാര്യത്തിൽ രക്ഷകർത്താക്കൾ രണ്ടുവട്ടം ആലോചിയ്ക്കുമെങ്കിൽ അവരെ കുറ്റം പറയേണ്ട. ഏതാണ്ട് സിനിമാ ഫീൽഡു മാതിരി ആയി.

ചെലക്കാണ്ട് പോടാ said...

ആരും ആരെയും വിടില്ല. കാര്യങ്ങള്‍ എങ്ങനെ ഉരുത്തിരിഞ്ഞ് വരുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം. അപ്പോളേക്കും നമ്മുക്ക് പുതിയ ഇരകളെകിട്ടിയാലോ?

മനനം മനോമനന്‍ said...

"പക്ഷേ, നമുക്ക് ഇതിലെ മനുഷ്യത്വ വിരുദ്ധതയാണു ചിന്താവിഷയം.ഒരു സ്ത്രീയും പുരുഷനും സ്നേഹിക്കുന്നതും,കാണുന്നതും,സംസാരിക്കുന്നതും,ഒരു വാഹനത്തില്‍ സഞ്ചരിക്കുന്നതും,ഒരു വീട്ടിലോ ലോഡ്ജിലോ താമസിക്കുന്നതും അവര്‍ക്ക് എതിര്‍പ്പില്ലാത്ത കാലത്തോളം അവരുടെ വ്യക്തിപരമായ സ്വകാര്യതയുടേയും സ്വാതന്ത്ര്യത്തിന്റേയും പരിപാവനമായ ഇടമാണ്".

ഒക്കെ ശരിതന്നെ ചിത്രകാരാ, പക്ഷെ ഇതിയാൻ ഇങ്ങനെ ഒരബദ്ധത്തിൽ ചെന്നു ചാടിയതു തന്നെ സി.പി.എമ്മുകാരുടേ കുഴപ്പമാണെന്നു തോന്നും ചിലരുടെ പോസ്റ്റുകളും കമന്റുകളും കണ്ടാൽ. പെണ്ണുപിടി കേന്ദ്രങ്ങൾ നാട്ടുകാർ വളയുന്നത് നാട്ടു നടപ്പാണ്. അതിപ്പോൾ സി.പി.എമ്മുകാരായാലും പി.ഡി.പി കാരായാലും കോൺഗ്രസ്സുകാരായാലും. ആദ്യം കോൺഗ്രസ്സുകാരാണ് അവിടെ വീടു വളഞ്ഞതെന്നാണ് ഇപ്പോൾ അറിയുന്നത്. ആളെ കണ്ടപ്പോൾ ചുവടു മാറ്റിയത്രേ. അവിടെ ഇങ്ങനെ ഒരു സംഭവം നടക്കുന്നത് പോളിറ്റ് ബ്യൂറോ അറിഞ്ഞ് താത്വിക വിശകലനം നടത്തിയിട്ടൊന്നുമല്ല വളഞ്ഞു പിടിച്ചത്. സാധാരണക്കാരായ നാട്ടുകാരാണ്. അല്ലെങ്കിൽ സദാചാര കാര്യത്തിൽ കാപട്യം പുലർത്താത്ത ഒരു ലൈൻ സ്വീകരിച്ചിട്ട് വെറുതെ വിടാൻ പി.ബി പറഞ്ഞേനെ. പറ്റി പോയില്ലേ? ഇനിയെങ്കിലും രാഷ്ട്രീയ എതിരാളികൾ പെണ്ണു പിടിയ്ക്കാൻ പോകുമ്പോൾ പി.ബിയോടു പറയണം. അപ്പോൾ ചിത്രകാരൻ ഉദ്ദേശിയ്ക്കുന്നതുപോലെ ഇഷ്ടത്തോടെയുള്ള ലൈംഗിക സ്വാതന്ത്ര്യത്തിന്റെ പേരിൽ സി.പി.എം കാരെ പാർട്ടി പി.ബി പിന്തിരിപ്പിയ്ക്കും. പക്ഷെ എന്നാലും തീരില്ലല്ലോ! കോൺഗ്രസ്സും, ബി.ജെ.പിയും, ലീഗും ഒത്തിരിയൊത്തിരി പാർട്ടിക്കാരില്ലേ? എല്ലാവരും സദചാരത്തിൽ ഇംഗ്ലണ്ടിസം പുലർത്തിയാലല്ലേ എത്തി നോക്കാൻ പോകാതിരിയ്ക്കൂ.

ചിത്രകാരൻ പുലർത്തിയ പോലെ ഒരു നിലപാടിലൊക്കെ ആയിരുന്നു മനോമനനും. പക്ഷെ ഇക്കാര്യത്തിൽ പോലും സി.പി.എമ്മിനെ തെരഞ്ഞുപിടിച്ച് ആക്രമിയ്ക്കുമ്പോൾ മിണ്ടാതിരിയ്ക്കുന്നതെങ്ങനെ? ഇനി പരസ്ത്രീ ഗമനം എന്നത് എല്ലാ രാഷ്ട്രീയക്കാർക്കും അവശ്യം വേണ്ട ഒരു യോഗ്യതയാണെന്നുകൂടി പറയാതിരുന്നാൽ നന്ന്‌. ഒരുപാടു കേസുകളിൽ രാഷ്ട്രീയം മറന്ന് ഇത്തരം വിഷയങ്ങളിൽ പലരെയും രക്ഷിച്ച അനുഭവം എല്ലാ പാർട്ടികൾക്കും ഉണ്ട്. സി.പി.എമ്മിനും ഉണ്ട്. കാരണം പാർട്ടിക്കാരിൽ ആരെങ്കിലും ഒക്കെ കാണിയ്ക്കുന്ന അരുതായ്മകൾ പ്രസ്ഥാനത്തെ മൊത്തത്തിലും രാഷ്ട്രീയക്കാരെ മൊത്തത്തിലും ബാധിയ്ക്കുമെന്നതിനാൽ അങ്ങു ഒതുക്കി തീർക്കാറുണ്ട്. പലയിടത്തും. പക്ഷെ എല്ലായ്പോഴും അതിനുന്നും അവസരം ലഭിച്ചെന്നിരിയ്ക്കില്ല. തീർച്ചയായും നേതൃത്വപരമായ ഒരു ഇടപെടൽ ഉണ്ടായാൽ ഇത്തരം കേസുകളിൽ ചില വിട്ടു വീഴ്ചകൾ സി.പി.എമ്മു ചെയ്യാറുണ്ട്. പ്രതി കോൺഗ്രസ്സുകാരനായാൽ പോലും. അതുകൊണ്ടു സി.പി.എമ്മുകാരുടെ മാത്രം തോളിൽ കയറുയുള്ള ആ കസർത്തുണ്ടല്ലോ, അത് കുറച്ചൊക്കെ ഒന്നു മിതപ്പെടുത്തുന്നതിൽ തെറ്റില്ല.

തറവാടി said...

കാട്ടിപ്പെരുത്തി,

>>പക്ഷെ എന്റെ സദാചാര ചിന്തയിൽ അന്യന്റെ സ്വകാര്യതയും സദാചാരത്തിന്റെ ഭാഗമായി കാണുവാൻ പ്രേരിപ്പിക്കുന്നു. <<

നോട്ടഡ്.

താങ്കളുടെ വീടിനടുത്തുള്ളൊരു വീട്ടില്‍ ഒരസാന്മാര്‍ഗ്ഗിക പ്രവൃത്തി നടക്കുമ്പോള്‍ താങ്കള്‍ അത് 'അന്യന്റെ സ്വകാര്യത' എന്ന താങ്കളുടെ സദാചാരത്തില്‍ ഉള്‍പ്പെടുത്തി കണ്ടില്ലെന്ന് വേക്കുമോ?

തറവാടി said...

sorry for wrong spell കാട്ടിപ്പരുത്തി :)

cloth merchant said...

അയ്യേ ഇതൊന്നും ഒരു കുറ്റമേ അല്ല.ചെയ്തത് കൊഗ്രെസ്സുകാരനും നമ്മുടെ ഉണ്ണി ചേട്ടനുമൊക്കെ അല്ലെ ?ഇതൊന്നും കുറ്റമല്ല.ആവാന്‍ പാടില്ല.
ഇത് വെറുമൊരു സി പി ഐ എം ഗൂട്ധാലോചന മാത്രം.സി പി ഐ എം ഉണ്ണിത്താന്‍ ചേട്ടനെ നിര്‍ബന്ധിച്ചു ഒരു പെണ്ണിന്റെ കൂടെ ബലമായി ഒരു മുറിയിലടച്ചു ,പുറത്തു നിന്ന് മുദ്രാവാക്യം വിളിച്ചു പോലീസിനെ വിളിച്ചു അകത്താക്കി.
അകത്താക്കാന്‍ പോയ ഉണ്നിചെട്ടന്റെത് പുറത്തായി.അത്രമാത്രം.

ea jabbar said...

തന്റെ രാഷ്ട്രീയ പ്രതിയോഗികളെ മ്ലേച്ഛമായ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ എപ്പോഴും ഉത്സാഹം കാണിക്കാറുള്ള ഒരു രാഷ്ട്രീയ നേതാവാണ് ശ്രീ രാജ്മോഹന്‍ ഉണ്ണിത്താന്‍ . ആ നിലയ്ക്ക് അദ്ദേഹത്തിന് ഇപ്പോള്‍ കിട്ടിയ “പ്രസിദ്ധി” അദ്ദേഹം അര്‍ഹിക്കുന്ന ഒന്നാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ ഈ സംഭവം കേരളം പോലുള്ള ഒരു പരിഷ്കൃത സമൂഹത്തില്‍ മറ്റൊരു വിധത്തില്‍ കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ? അനാശാസ്യം എന്ന പേരില്‍ ഇവിടെ മാധ്യമങ്ങളും നാട്ടുകൂട്ടങ്ങളും ഏറ്റു പിടിച്ചു നടത്തിയ ഈ പേട്ട തുള്ളല്‍ ഒരു പരിഷ്കൃത സമൂഹത്തില്‍ ആശാസ്യമായ ഒന്നാണോ?
പ്രായപൂര്‍ത്തിയായ ഒരു പുരുഷനും സ്ത്രീയ്ക്കും ഒരുമിച്ച് യാത്ര ചെയ്യാനും ഒരുമിച്ച് അവരിഷ്ടപ്പെടുന്ന സ്ഥല‍ത്തു താമസിക്കനും ഇവിടെ നിയമം അനുവദിക്കുന്നില്ലേ? സൌദി അറേബ്യ പോലുള്ള അപരിഷ്കൃത മതരാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യമില്ല. അതു പോലെ ഇവിടെയും അലിഖിത നിയമം ഉണ്ടെന്നു തോന്നുന്നു. ആരെങ്കിലും എവിടെയെങ്കിലും ഒരുമിച്ചു താമസിക്കുകയോ ഒരുമിച്ചു യാത്ര ചെയ്യുകയോ ചെയ്താല്‍ അതൊക്കെ അനാശാസ്യപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അവരെ വേട്ടയാടുന്നത് നമ്മുടെ സംസ്കാരത്തിനു ചേര്‍ന്നതാണോ?
വ്യക്തികളുടെ സ്വകാര്യതയില്‍ ഒളിഞ്ഞു നോക്കുന്ന മനോരോഗികളുടെ ഒരു ആള്‍ക്കൂട്ടമായി നമ്മുടെ സമൂഹം എന്തുകൊണ്ട് അധപ്പതിക്കുന്നു? പോലീസിന്റെയും മാധ്യമങ്ങളുടെയും ജോലി ഇതൊക്കെയാണോ? അനാശാസ്യക്കാരന്റെ ഭാര്യക്കും അനാശാസ്യക്കാരിയുടെ കുടുംബത്തിനും ഇക്കാര്യത്തില്‍ പരാതിയില്ലെങ്കില്‍ പിന്നെ നാട്ടുകൂട്ടം എന്തിനിതില്‍ ഇത്ര വലിയ രോഷം കാണിക്കണം?
ലൈംഗികത പാപമായി കാണുന്ന അപരിഷ്കൃത സമൂഹങ്ങളില്‍ മനുഷ്യര്‍ അനുഭവിക്കുന്ന ഒരു തരം ദാരിദ്ര്യവും അതുയര്‍ത്തുന്ന മാനസിക സംഘര്‍ഷങ്ങളും അസൂയയും കൂട്ട മനോരോഗമായി പരിണമിക്കുന്നതിന്റെ ലക്ഷണമായി മാത്രമേ ഇത്തരം സംഭവങ്ങളെ കാണാനൊക്കൂ. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതു പോലുള്ള തരം താണ പ്രവൃത്തികള്‍ ചെയ്യാന്‍ അനുയായികളെ പ്രേരിപ്പിക്കരുത് എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.
പെണ്‍ വാണിഭ കേന്ദ്രങ്ങള്‍ നടത്തുന്നതും അത്തരം ഹീന കൃത്യങ്ങളില്‍ പങ്കു ചേരുന്നതും മറ്റൊരു വിഷയമാണ്. അതിനെ ന്യായിക്കരിക്കാനല്ല ഉദ്ദേശിച്ചത്. മഞ്ചേരിയിലേത് അത്തരം ഒരു കേന്ദ്രമാണെങ്കില്‍ തീര്‍ച്ചയായും ഇടപേടേണ്ടതാണ്.

ചാണക്യന്‍ said...

സദാചാരം വിളമ്പുന്ന ഉണ്ണിത്താന് ഉണ്ണിയിൽ പിടിച്ച് കളിക്കാമോ ചിത്രകാരാ...:):):)

കാട്ടിപ്പരുത്തി said...

തറവാടി-
താങ്കളുടെ വീടിനടുത്തുള്ളൊരു വീട്ടില്‍ ഒരസാന്മാര്‍ഗ്ഗിക പ്രവൃത്തി നടക്കുമ്പോള്‍ എന്നതില്‍ ഒരസ്ന്മാര്‍ഗ്ഗപ്രവൃത്തി സ്വകാര്യമായി നടക്കുന്നതില്‍ ഞാനെത്തി നോക്കാന്‍ താത്പര്യപ്പെടുന്നില്ല എന്നു തന്നെയാണുത്തരം. എന്നാല്‍ വേശ്യാവൃത്തി എന്നത് സ്വകാര്യതയില്‍ നിന്നും ഒരു സാമൂഹിക പ്രശ്നമായി മാറുന്നു, രണ്ടും രണ്ടുതന്നെയാണ്.

മഞ്ചേരിയില്‍ നടന്നത് സ്ഥിരമായി ഒരാള്‍ ഒരു വീടെടുത്ത് അവിടെക്ക് ഉന്നതര്‍ക്കുള്ള വ്യഭിചാര കേന്ദ്രമാക്കി വരുമാനമുണ്ടാക്കുന്ന ഒരേര്‍പ്പാടായിരുന്നുവെങ്കില്‍ എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്, അല്ലാതെയെങ്കില്‍ എന്റെ കാഴ്ചപ്പാട് വ്യത്യസ്ഥവുമാണ്.

aju said...

പിണരായി വിജയനെതിരെ വ്യാജ മെയില്‍ കേസ് വന്നപ്പോള്‍ പ്രതികളായവര്‍ക്കു
വേണ്ടി ഘോരമായി വാദിച്ച ഈ മാന്യന്‍ ഒരു പൊതു പ്രവര്‍ത്തകനു നേരെ ആരോപണം
ഉന്നയിക്കുമ്പോളേക്ക് ആകാശം ഇടിഞ്ഞു വീഴില്ലെന്നും ഈ വിധം അപവാദ പ്രചാരണം വലിയ
കുറ്റമല്ലെന്നും വെച്ചു കാച്ചി.
ഇപ്പോള്‍ ഉണ്ണിത്താന്‍ പിടിയിലായപ്പോള്‍ ചാടിയെണീറ്റു, ദ സെല്‍ഫ് പ്രൊക്ലെംഡ് ‘അപ്രിയ സത്യത്തിന്റെ ഉദ്ഘോഷകന്‍’.
‘അന്യന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കാനും,ഒളിഞ്ഞുനോക്കാനും,ആളെ സംഘടിപ്പിച്ച്
ചവിട്ടിമെതിച്ച് കടന്നുകയറ്റം നടത്തുന്നതിനെതിരെ’, ഇതിനെല്ലാം കുട പിടിക്കുന്ന പി.ഡി.പിക്കും
അവരുടെ ‘പോഷക സംഘടനയായ’ ഡിഫിക്കുമെതിരേ
പോസ്റ്റുമായി രംഗത്തിറങ്ങിയിരിക്കുന്നു ഈ കോമാളി.
ഏതായാലും പി.ഡി.പിക്കും അവരുടെ ‘പോഷക സംഘടനയായ’ ഡിഫിക്കുമെതിരേ ശക്തമായി രംഗത്തു
വന്ന ഉണ്ണിത്താനും അയാളുടെ ഉണ്ണിയായ ചിത്രകാകാരനും അഭിവാദ്യങ്ങള്‍!

നാടകക്കാരന്‍ said...

പണി എടുക്കുന്നവർ ഇനി എപ്പൊഴായാലും പണിയെടുത്തു കൊണ്ടേ..ഇരിക്കും ഇനി അതിനു ബ്ലോഗർമ്മാരായ നമ്മൾ വായിട്ടലച്ചിട്ടു കാര്യമില്ല.
പിന്നെ ഉണ്ണിത്താന്റെ സ്വകാര്യത എന്നതിലപ്പുറത്തേക്ക്
ഒരു രാഷ്ട്രീയ സദാചാര ബോധം എന്നുള്ള ഒരു പദം ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്നു തോന്നുന്നു.

Rajesh T.C said...

news@keralaക്ക് ഒരു സെല്യൂട്ട്. ഞാൻ ചിത്രക്കാരന്റെ പോസ്റ്റ് പതിവായി വായിക്കുന്ന ഒരു വ്യക്തിയാണ്. പക്ഷെ ഉണ്ണിത്താന്റെ ‘സേവാ’ദൾ പരിപാടി വളരെ നിസ്സാരവത്കരിച്ചതിൽ ഖേദം തോന്നി. ഇത് കേവലം സദാചാരത്തിന്റെ മാത്രം പ്രശ്നമല്ല. തന്റെ രാഷ്ടിയ എതിരാളികളുടെ നേർക്ക് അശ്ലീലത്തിന്റെ കൂരമ്പ് തൊടുത്തു വിടുമ്പോൾ ഈ മഹാൻ ഒരിക്കലും വിചാരിച്ചു കാണില്ല തന്റെ തനിനിറവും ഒരിക്കൽ പുറത്തുവരുമെന്ന്. ഉണ്ണിത്താന്റെ മുൻ‌കാല ഡയലോഗുകൾ ആരും മറന്നുകാണില്ല.മുരളിധരൻ കെപിസിസി പ്രസിഡന്റായിരുന്നപ്പോൾ ഓഫീസിനുള്ളിൽ ‘സവാരിഗിരി’യായിരുന്നു എന്നുള്ള ആരോപണം
വ്യാജരേഖ നായികയെ കുറിച്ച് അശ്ലീലം കലർന്ന ഒരു തരം മറ്റേ ചിരി ചിരിച്ച് പറഞ്ഞത് “ഞങ്ങൾ പാർട്ടിക്കു വേണ്ടി ശരീരം കൊടുത്തപ്പോൾ, ഇവിടെ ചിലരെല്ലാം ശരീരം പാർട്ടി നേതാക്കൾക്കാണ് കൊടുത്തത്”
പിണറായി, മദനി, സൂഫിയ, കാര്യാട്ട്, വൃന്ദ..etc ആരേയും പുള്ളിക്കാരൻ വെറുതെ വിട്ടിട്ടില്ല
കൊടുത്താൽ മഞ്ചേരിയിലും കിട്ടുമെന്ന് കൊല്ലകാരനായ ഉണ്ണിത്താന് മനസ്സിലായിക്കാണും. എന്നാലും തൊലിക്കട്ടി അപാരം തന്നെ!! പറയാതെ വയ്യ
പത്ര/ചാനൽ മാധ്യമങ്ങൾക്ക് ചില ചായ്‌വ് ഉണ്ടെന്ന് ഈ സംഭവത്തോടെ മനസ്സിലായി. ഇതൊരു ഇടതുപക്ഷ നേതാവിനായിരു സംഭവിച്ചെതെങ്കിൽ കാണാമായിരുന്നു പൂരം(കിളിരൂർ,കവിയൂർ,VIP സന്ദർശനം etc) രമേശിനും,ചാണ്ടിക്കും നാക്കിറങ്ങി പോയെന്നു തോന്നുന്നു. സ്ഥാനത്തും അസ്ഥാനത്തും പത്രസമ്മേളനങ്ങൾ നടത്തി ‘ജീവിച്ചു’ പോകുന്ന വിടുവായൻ ഹസ്സനേയും, ചാനൽജീവി ഷാനവാസിനേയും, മാണിസാറിന്റെ പുതുമണവാട്ടി ‘ഗർജ്ജനം’ ജോർജ്ജിനേയും കണ്ടുകിട്ടുന്നവർ അടുത്തുള്ള ഏതേങ്കിലും ചാനൽ ന്യൂസ് റൂമിൽ എത്തിക്കാൻ അപേക്ഷിക്കുന്നു

Sabu Kottotty said...

കഷ്ടം, ചിത്രകാരന് ഒന്നും അറിയാഞ്ഞിട്ടാണോ...?

Kishore said...

ഞാന്‍ ചിത്രകാരന്റെ കാഴ്ചപ്പാടിലുള്ള സദാചാരത്തോട് യോജിക്കുന്നുണ്ടോ എന്നതിന് ഇവിടെ പ്രസക്തിയില്ല .
കേരളത്തിന്റെ സദാചാരബോധം കപടമാണോ അല്ലയോ എന്നും ഞാന്‍ അന്വേഷിക്കുന്നില്ല . പക്ഷെ ഇതുപോലുള്ള
അവസ്ഥകളില്‍ പെട്ട് പോകുന്ന സ്ത്രീകളെക്കുറിച്ച്‌, അങ്ങനെ അകപ്പെട്ടു പോകാന്‍ കാരണമാകുന്ന അവസ്ഥകളെ കുറിച്ച്
ആരും വിലപിച്ചു കണ്ടില്ല . ഇതൊക്കെ കഴിഞ്ഞു മാത്രമേ നമുക്ക് സദാചാരത്തെ കുറിച്ചും സ്വാതന്ട്ര്യതെകുരിച്ചും
എല്ലാം പറയാന്‍ പട്ടു എന്നാണ് എനിക്ക് തോന്നുന്നത് . ജസ്റ്റ്‌ പറഞ്ഞു എന്ന് മാത്രം . അറിയാവുന്ന ഒരു സ്ത്രീയെക്കുരിച്ചാണ്
ഇങ്ങനെ പറയുന്നതെങ്കില്‍ എത്ര പേര്‍ സദാചാരതെക്കുരിച്ചു വളരെ ഈസി ആയി പറയുമായിരുന്നു ...