Wednesday, July 21, 2010

കണ്ടല്‍ പാര്‍ക്ക് മോശമാണോ ?

ചിത്രകാരന്‍ കണ്ടല്‍ പാര്‍ക്കില്‍ പോയിട്ടില്ലെങ്കിലും, കണ്ടല്‍ പാര്‍ക്ക് എന്ന ആശയത്തോട് വളരെ താല്‍പ്പര്യമുള്ളയാളാണ്. മറ്റൊന്നും കൊണ്ടല്ല, നമ്മുടെ പുഴയും, കായലും,നീര്‍ത്തടങ്ങളും,കാടുകളും,കടല്‍ തീരവും നിയന്ത്രണത്തോടെയെങ്കിലും അടുത്തറിയാനും , തദ്ദേശിയരായ ജനങ്ങള്‍ക്ക് തങ്ങളുടെ പൈതൃക സ്വത്തിനെക്കുറിച്ച് ബോധമുള്ളവരാകാനും, ആ സമ്പത്ത് അഭിമാനപൂര്‍വ്വം ഉത്തരവാദിത്വത്തോടെ വിനിയോഗിച്ച് ജീവിക്കാനും അവസരം ലഭിക്കുക എന്നത് പുരോഗമനപരമായ ജനങ്ങളുടെ അവകാശമാണ്. അത് ആത്മാഭിമാനപരമാണ്, ദേശസ്നേഹപരമാണ്.

കെട്ടിടങ്ങള്‍ പണിയരുത്, പുഴ നികത്തിയെടുക്കരുത്, ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കരുത്,
റോഡുകള്‍ നിര്‍മ്മിക്കരുത്, ജലം മലിനമാക്കരുത്, കണ്ടല്‍ ക‍ാട് നശിക്കാനിടവരരുത്. കണ്ടലല്ലാതെ മറ്റൊരു സസ്യവും അവിടെ വച്ചുപിടിപ്പിക്കരുത് തുടങ്ങിയ നിബന്ധനകളോടെ ഒരു കണ്ടല്‍ പാര്‍ക്ക് വളപട്ടണം പുഴയുടെ
തീരത്ത് പ്രവര്‍ത്തിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. അതുമാത്രമല്ല, സമുദ്രത്തിന്റേയും പുഴയുടേയും തീരങ്ങള്‍ക്ക് കരുത്തു പകരുന്ന കണ്ടല്‍ വനങ്ങള്‍ക്ക് പൊതു ജനങ്ങള്‍ക്കിടയില്‍ അന്തസ്സുപകരുന്ന കൃത്യം കൂടിയാണ് കണ്ടല്‍ പാര്‍ക്ക് എന്ന ആശയം.

ഇത്രയും പറയുന്നതുകൊണ്ട്, എല്ലാ കണ്ടല്‍ വനപ്രദേശത്തും പാര്‍ക്ക് തുടങ്ങണമെന്ന് അര്‍ത്ഥമില്ല. ഒരു രണ്ടു ശതമാനം കണ്ടല്‍ കാടെങ്കിലും നമുക്ക് ജനോപയോഗത്തിനായി നിയന്ത്രണത്തോടെ വിട്ടുകൊടുക്കാനായാല്‍ ഭാവനാശാലികളായ സംരഭകര്‍ക്ക് കണ്ടല്‍ പാര്‍ക്കു പോലുള്ള ആശയങ്ങള്‍ നടപ്പാക്കാനും,
നാടിന്റെ മുഖസൌന്ദര്യം വര്‍ദ്ധിപ്പിക്കാനും കഴിയും. ഇത്തരം കണ്ടല്‍ പാര്‍ക്കുകളില്‍ നിന്നും മറ്റു ബോട്ടു ജട്ടികളില്‍ നിന്നും ബോട്ട് സര്‍വ്വീസുകളും , ഉല്ലാസ നൌകകളും നമ്മുടെ ജലാശയങ്ങളിലേക്ക് യഥേഷ്ടം പ്രവര്‍ത്തിപ്പിക്കാനായാല്‍ പ്രാദേശിക ടൂറിസവും അന്തര്‍ദ്ദേശീയ ടൂറിസവും നമ്മുടെ സ്വന്തം ഉടമസ്തതയില്‍ തന്നെ വികസിപ്പിക്കാവുന്നതാണ്. അതല്ലാതെ, നമ്മുടെ പൈതൃക സ്വത്തുകളിലൊന്നും തൊട്ടുപോകരുത് എന്നുപറയുന്നത് പ്രകൃതിയുടെ വരദാനങ്ങള്‍ വേസ്റ്റിട്ട് നശിപ്പിച്ച് മുനിസിപ്പല്‍ ഓടപോലെ ജീര്‍ണ്ണിപ്പിച്ച് നശിപ്പിക്കുന്നതു പോലെ പ്രകൃതിവിരുദ്ധതയും ബുദ്ധിശൂന്യതയുമാണ്.
വളപട്ടണം പുഴയോരത്തെ കണ്ടല്‍ പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത് പട്ടികജാതിക്കാരായ പാവപ്പെട്ട ജനങ്ങളുടെ ഭൂമി കബളിപ്പിച്ച് തട്ടിയെടുത്താണെന്ന് ഒരു ശ്രുതികേട്ടു. അതുശരിയാണെങ്കില്‍ വളരെ മോശം തന്നെ !കാരണം, അവര്‍ തൊണ്ടു ചീയിക്കാനായി വളരെക്കാലമായി ഉപയോഗിച്ചുവരുന്ന സ്ഥലത്താണെന്നു തോന്നുന്നു ഈ പാര്‍ക്ക്. അവര്‍ക്ക് പാര്‍ക്കിന്റെ നടത്തിപ്പില്‍ മതിയായ ഉടമസ്തതയോ പ്രാതിനിധ്യമോ നല്‍കാതെയാണ് പാര്‍ട്ടിയുടെ സൊസൈറ്റി ഈ സ്ഥലത്ത് പാര്‍ക്ക് സ്ഥാപിച്ചതെങ്കില്‍ അതിന്റെ ശാപം പാര്‍ട്ടിതന്നെ അനുഭവിക്കണം. കാരണം, പേരിനെങ്കിലും തൊഴിലാളി പാര്‍ട്ടിയാണല്ലോ !!!

പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയുടെ നല്ലൊരാശയം പാര്‍ട്ടി ദാര്‍ഷ്ട്ര്യത്തിന്റെ രക്തസാക്ഷിയായി അടച്ചുപൂട്ടേണ്ടി വന്നിരിക്കുന്നു എന്നത് പാര്‍ട്ടിയെ സംബന്ധിച്ച് പരിഹാസ്യമായ സ്ഥിതിവിശേഷമാണ് കാഴ്ച്ചവച്ചിരിക്കുന്നത്. അധികാരത്തിലേറുബോഴെങ്കിലും തങ്ങള്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും പ്രതിനിധീകരിക്കുന്ന ഉത്തരവാദിത്വ ബോധമുള്ളവരാകേണ്ടതാണെന്ന് ഈ പൊട്ടന്മാരുടെ പാര്‍ട്ടിക്കു തോന്നാറില്ല.
തങ്ങളുടെ പണച്ചാക്കുകളും,മാടംബികളുമായ പാര്‍ട്ടി ഉടമകളും, അടിമത്വ ബോധം പേറുന്ന പാര്‍ട്ടി ഭക്തശിരോമണികളായ അണികളും ഒഴിച്ച് മറ്റെല്ലാ ജനവിഭാഗവും അന്യരാണെന്ന പ്രകടമായ വേര്‍ത്തിരിവ് പാര്‍ട്ടിയുടെ ഉടമസ്തതയിലുള്ള എല്ലാ ബിസിനസ്സ് സംരഭങ്ങളിലും കാണാവുന്നതാണ്. ജനങ്ങളെ വാലാട്ടി വര്‍ഗ്ഗം തിരിച്ച് വേര്‍ത്തിരിക്കുന്ന സംങ്കുചിതത്വം !
വല്ലവനും, തന്റെ ആശയത്തിന്റെ ബലത്തില്‍ പടുത്തുയര്‍ത്തുന്ന സംരഭത്തെ നാടിന്റെ വികസനമായി കണ്ട് അഭിനന്ദിക്കാതെ, ആ സംരഭത്തെ മാടംബിത്വം കൊണ്ട് വെടക്കാക്കി തനിക്കാക്കുന്ന പരിയാരം മെഡിക്കല്‍ കോളേജ് പിടിച്ചെടുക്കല്‍ മോഡല്‍ നീതിബോധമുള്ള പാര്‍ട്ടി അഭിമുഖീകരിക്കേണ്ടി വരാവുന്ന സ്വാഭാവികമായ ഒരു ദുര്യോഗമാണ് കണ്ടല്‍ പാര്‍ക്കിനും സംഭവിച്ചിരിക്കുന്നത്.

ഈ മാടമ്പി ദാര്‍ഷ്ട്ര്യത്തിന്റെ പാര്‍ട്ടിവായ് നാറ്റത്തിനപ്പുറം കണ്ടല്‍ പാര്‍ക്കിന് തീരദേശസംരക്ഷണ നിയമത്തിന്റെ (സി.ആര്‍.സെഡ്) കുരുക്കില്‍ കുടുങ്ങാനുള്ള സാധ്യതയൊന്നുമുണ്ടായിരുന്നില്ല. കണ്ടല്‍ കാട്ടിനുള്ളില്‍ പ്രകൃതി സൌഹാര്‍ദ്ദമായ രീതിയില്‍ പക്ഷിക്കൂടുകള്‍ പോലെ നിര്‍മ്മിച്ചിരിക്കുന്ന എടുപ്പുകള്‍ കലാപരമാണെന്നു മാത്രമല്ല , അഭിനന്ദനീയമായ സൌന്ദര്യബോധത്തിന്റേയും, ക്രിയാത്മകശേഷിയുടേയും പ്രായോഗികമായ വിനിയോഗമാണ് .
പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ക്രിയാത്മകമായ ആശയമായ കണ്ടല്‍ പാര്‍ക്കിന് അനുയോജ്യമായ രൂപം നല്‍കിയ പ്രതിഭകളെ ചിത്രകാരന്‍ അഭിനന്ദിക്കുന്നു.
സത്യത്തില്‍ കണ്ടല്‍ പാര്‍ക്ക് കോണ്‍ഗ്രസ്സുകാര്‍ക്കും അനുകരണീയമായ ആശയമാണ്... സി.ആര്‍.സെഡ്. നിയമങ്ങള്‍ ഇക്കാര്യത്തില്‍ ഓലപ്പാമ്പ് മാത്രമാണ്. നാടിന്റെ വികസനത്തെ വഴിമുടക്കുന്ന ജനവിരുദ്ധമായ കക്ഷി രാഷ്ട്രീയ ബോധമാണ് നിരോധിക്കപ്പെടേണ്ടത്.

ഏഷ്യാനെറ്റില്‍ ജൂലായ് 20 നു കാണിച്ച കണ്ടല്‍ പാര്‍ക്കിന്റെ ചില ദൃശ്യങ്ങള്‍ ചിത്രകാരന്‍ താഴെ സൂക്ഷിച്ചുവക്കുന്നു.നശിപ്പിക്കപ്പെട്ട സുല്‍ത്താന്‍ കനാല്‍ കാണുക !!! ജനം നിത്യ ജീവിതത്തിന്റെ ഭാഗമായി ഉപയോഗിക്കേണ്ടതും, വൃത്തിയോടെ സൂക്ഷിക്കപ്പെടേണ്ടിയിരുന്നതുമായ പുഴയുടെ ഒരു കൈവഴി ഇങ്ങനെ നശിപ്പിക്കുന്നതിന് നമുക്കൊരുമനസ്ഥാപവുമില്ല !!!
മനോരമയുടെ വാര്‍ത്തയും ചിത്രവും. ഇതും കണ്ണൂരില്‍ തന്നെ !

16 comments:

chithrakaran:ചിത്രകാരന്‍ said...

സത്യത്തില്‍ കണ്ടല്‍ പാര്‍ക്ക് കോണ്‍ഗ്രസ്സുകാര്‍ക്കും അനുകരണീയമായ ആശയമാണ്... സി.ആര്‍.സെഡ്. നിയമങ്ങള്‍ ഇക്കാര്യത്തില്‍ ഓലപ്പാമ്പ് മാത്രമാണ്. നാടിന്റെ വികസനത്തെ വഴിമുടക്കുന്ന ജനവിരുദ്ധമായ കക്ഷി രാഷ്ട്രീയ ബോധമാണ് നിരോധിക്കപ്പെടേണ്ടത്.

ജിവി/JiVi said...

കണ്ടല്പാര്ക്ക് പൂട്ടിച്ചതിന്റെ അടിസ്ഥാനകാരണം അപ്പോള്‍ സി പി എംന്റെ ധാര്യ്ട്മാണല്ലേ? അന്യരാജ്യങ്ങളില്‍ ചെന്ന് ഒന്നുകില്‍ വിധേയത്വപ്രകടനം അല്ലെങ്കില്‍ അധിക്ഷേപം ഏറ്റുവാങ്ങല്‍ നടത്തുന്ന കേന്ദ്രമന്ത്രിമാര്‍ സ്വന്തം ജനതയുടെമേല്‍ നടത്തുന്ന ഗുണ്ടായിസമായി ഇതിനെ കാണാന്‍ കഴിയാത്തത് നമ്മുടെ അടിമബോധം കൊണ്ടുമാത്രമാണ്. അതിനെ അങ്ങിനെതന്നെ മനസ്സിലാക്കിയാലല്ലേ അതിനെതിരെ പൊരുതാന്‍ നമുക്കാവുകയുള്ളൂ. എന്‍ ഡി എഫിന്റേയും ആര്‍ എസ് എസിന്റേയും വോട്ട് വാങ്ങി പാര്ലമെന്റിലെത്തിയ ഒരുത്തന്റെ ധാറ്ഷ്ട്യം അപ്പോഴും എവിടെയും പരാമറ്ശിക്കപ്പെടുന്നില്ല. പടന്നപ്പാലവും ആനക്കുളവും എന്തിന് ഒരു ചെറീയ എസ് എന്‍ പാര്ക്കു പോലും മര്യാദക്ക് പരിപാലിക്കാന്‍ കഴിയാത്ത, യു ഡി എഫിന്റെ സ്വന്തം നഗരമായ കണ്ണൂര്‍ വാസിയായ ചിത്രകാരന് ഈ പോസ്റ്റിന് നന്ദി. കണ്ടല്പാര്ക്ക് എന്ന ആശയമെങ്കിലും നല്ലതാണെന്ന് പറഞ്ഞതിന്.

ബിനോയ്//HariNav said...

"..നമ്മുടെ പുഴയും, കായലും,നീര്‍ത്തടങ്ങളും,കാടുകളും,കടല്‍ തീരവും നിയന്ത്രണത്തോടെയെങ്കിലും അടുത്തറിയാനും , തദ്ദേശിയരായ ജനങ്ങള്‍ക്ക് തങ്ങളുടെ പൈതൃക സ്വത്തിനെക്കുറിച്ച് ബോധമുള്ളവരാകാനും, ആ സമ്പത്ത് അഭിമാനപൂര്‍വ്വം ഉത്തരവാദിത്വത്തോടെ വിനിയോഗിച്ച് ജീവിക്കാനും അവസരം ലഭിക്കുക എന്നത് പുരോഗമനപരമായ ജനങ്ങളുടെ അവകാശമാണ്. അത് ആത്മാഭിമാനപരമാണ്, ദേശസ്നേഹപരമാണ്.."

That's it :)

പാവപ്പെട്ടവൻ said...

ടോ ...ചിത്രകാര.... ഏതെങ്കിലും ഒരു പ്രശ്നമെങ്കിലും നന്നായി പഠിച്ചു എഴുതാന്‍ നോക്ക് .വെറുതെ അന്തമായ കമ്മ്യുണിസ്റ്റു വിരോധം വച്ച് വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന് പോകാതെ .....

Unknown said...

അനുചിതമായ പോസ്റ്റ്‌. പക്ഷെ പാവപ്പെട്ടവന്‍ പറഞ്ഞതിലും ഒരു ഇതില്ലേ. അല്ല.ഇല്ലേ..

chithrakaran:ചിത്രകാരന്‍ said...

എടാ ........ പാവപ്പെട്ടവനേ,
പഠിച്ചെഴുതണോ, പഠിക്കാതെഴുതണോ എന്ന്
എഴുതുന്നവര്‍ തീരുമാനിച്ചോളും.ഇതു ബ്ലോഗാണ് , തന്റെ വീടല്ല. പാവപ്പെട്ടവന്റെ തോടിനകത്ത് കയറിക്കൂടിയ സന്യാസി ഞണ്ടുകള്‍ക്ക്
ഇത്തരം ഉപദേശങ്ങള്‍ നടത്താന്‍ ധാര്‍മ്മിക യോഗ്യതയൊന്നുമില്ല :)

ChethuVasu said...

ഓ ! അപ്പൊ ഇതാണ് 'കണ്ടല്‍' പാര്‍ക്ക് . 'കണ്ടാല്‍ ', പാര്ക്കാണെന്നു പറയില്ലല്ലോ.. എന്തായാലും ആര്‍ക്കോ പാര്‍ക്കാന്‍ ഉണ്ടാക്കിയതാണെന്ന് തോന്നുന്നു .മനുഷ്യര്‍ക്കെല്ലാതെ , പറക്കാന്‍ പറ്റാത്ത പക്ഷികളും മറ്റു ജീവികളും പാര്‍ക്കാന്‍ ഉണ്ടാക്കിയതാണ് ഈ പാര്‍ക്കെങ്ങില്‍ അത് പാര്‍ത്തു കേരള മക്കള്‍ക്കും കണ്‍ കുളിരുമെങ്ങില്‍ നല്ലത് തന്നെ !

Unknown said...

ഇത്ര അടുത്തായിട്ടും പാര്‍ക്കില്‍ ഒന്ന് പോകാതിരുന്നത് ചിത്രകാരന് നഷ്ടമായി. പിന്നെ, പാര്‍ക്ക് പൂട്ടിയത്. ഇത്ര പെട്ടെന്ന് പാര്‍ക്ക് പൂട്ടിക്കെട്ടുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. ഇത്രയും നിര്‍മ്മാണം അവിടെ നടത്തിയവര്‍ക്ക് അത് സംരക്ഷിക്കാനും കഴിയും എന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടരി പ്രഖ്യാപിച്ചത് പൂട്ടുന്നതിന്റെ തലേന്ന് മാത്രമാണ്. പിറ്റേന്ന് പാര്‍ക്ക് പൂട്ടിയപ്പോള്‍ കെ.സുധാകരന്‍ പോലും ഞെട്ടിയിട്ടുണ്ടാവണം. മുഖ്യമന്ത്രി അച്യുതാനന്ദനെ സുധാകരന്‍ അഭിനന്ദിച്ചത് കേട്ടില്ലേ? അതെ മുഖ്യമന്ത്രിയുടെ കര്‍ശനനിര്‍ദ്ദേശമാണ് പാര്‍ക്ക് പൂട്ടിക്കലില്‍ അവസാനിച്ചത്. വി.എസ്. നേരിട്ട് നിര്‍ദ്ദേശം കൊടുക്കുകയായിരുന്നു. ജില്ലാ കലക്ടര്‍ക്കും താസില്‍ദാര്‍ക്കും വേറെ വഴിയില്ലാതായി. ഇക്കോ ടൂറിസം സൊസൈറ്റി ഭാരവാഹികള്‍ക്കും പൂട്ടുകയല്ലാതെ ഗത്യന്തരമില്ലെന്നായി.

മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയാണ് ഇവിടെ വിജയം കണ്ടത് എന്നത് പകല്‍ പോലെ വ്യക്തമല്ലെ? പാര്‍ക്ക് പൂട്ടിക്കാന്‍ സുപ്രീം കോടതി വരെ പോകുമെന്ന് പറഞ്ഞ സുധാകരനെ അത്ഭുതപ്പെടുത്തിക്കൊണ്ടല്ലെ 24 മണിക്കൂറിനുള്ളില്‍ പാര്‍ക്ക് പൂട്ടിയത്. വി.എസ്. അല്ല മുഖ്യമന്ത്രി എങ്കില്‍ പാര്‍ക്ക് നിയമക്കുരുക്കില്‍ പെട്ട് ഇഴയുകയും എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുകയും ചെയ്യുമായിരുന്നു എന്നതല്ലെ വാസ്തവം?

പിന്നെ, കണ്ടല്‍ സംരക്ഷണം എന്ന് പറയുന്നത് ഒരു പുകമറയാണ്. കണ്ടല്‍ സംരക്ഷിക്കാന്‍ അഞ്ച് കോടി മുതല്‍മുടക്കുന്നത് എന്തിനാണ്. അഞ്ച് കോടി മുതലിറക്കുന്നവര്‍ക്ക് അന്‍പത് കോടി ലാഭം കൊയ്യാനുള്ള താല്പര്യം ഉണ്ടാവില്ലേ? തലശ്ശേരിക്ക് അടുത്ത് ചെറിയൊരു സ്ഥലത്ത് കണ്ടല്‍ നശിപ്പിച്ച് മണ്ണിട്ട് നികത്തി സ്ഥാപിച്ച സിറ്റി സെന്റര്‍ ഒന്ന് കാണണം. മാസവാടകയായി ലക്ഷങ്ങള്‍ അവിടെ നിന്ന് കൊയ്യുന്നു. പാപ്പിനിശ്ശേരി പാര്‍ക്ക് പൂര്‍ത്തിയായാല്‍ ആയിരക്കണകിന് ഏക്കര്‍ സ്ഥലത്ത് ബിസിനസ്സ് സാമ്രാജ്യം യാഥാര്‍ഥ്യമാകുമായിരുന്നു.

ഇതൊക്കെ പാവം കണ്ടലിനോടുള്ള സ്നേഹം കൊണ്ടാണെന്ന് വിശ്വസിക്കണമെങ്കില്‍ അത്ഭുതാവഹമായ ശുദ്ധഹൃദയം വേണം. പിന്നെ ചിത്രകാരന്‍ പറഞ്ഞല്ലൊ ആ ആക്റ്റ് ഓലപ്പാമ്പാണെന്ന്. അപ്പോ ഓലപ്പാമ്പിനും സി.പി.എം. പദ്ധതി പൂട്ടിക്കാനുള്ള ശക്തി കിട്ടിയല്ലൊ അല്ലേ :)

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
അങ്കിള്‍ said...

പ്രക്രുതിയെ സംരക്ഷിക്കാൻ മനുഷ്യനു കഴിയുമോ? അതിനു സ്വയം സംരക്ഷിക്കാനുള്ള കഴിവുള്ളതു കൊണ്ടല്ലേ ഇക്കാണുന്നതെല്ലാം ഇപ്പോഴും നമുക്ക് കാണാൻ കഴിയുന്നത്. മനുഷ്യന്റെ ഇടപെടൽ ഉണ്ടാകാതിരുന്നാൽ അത് സ്വയം രക്ഷപെട്ടോളൂം.

sony said...

കണ്ടല്‍ കാടുകളെക്കുറിച്ചും അതിനോടനുബന്ധിച്ച ആവാസ വ്യവസ്ഥയെക്കുറിച്ചും നൂലറിവ് പൊലുമില്ലതതു കൊണ്ടാണ് ചിത്രകാരന്‌ കണ്ടല്‍ പാര്‍ക്ക് നല്ലതാണ് എന്ന് തോന്നിയത്.അല്ലെങ്കില്‍ പേരിലെങ്കിലും പുരോഗമന വാദികളായ കണ്ടല്‍ പാര്‍ക്കുടമകളുടെ 'ബന്ധു'വാണ് ചിത്രകാരനും. ചിത്രകാരന്‍ തന്നെ കൊടുത്ത ചിത്രങ്ങളിലെ (ഏഷ്യാനെറ്റ്‌ ദ്രിശ്യങ്ങള്‍) പാലവും വാസസ്ഥലങ്ങളും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താതെ തനിയെ കണ്ടലുകള്‍ക്കിടയില്‍ മുളച്ചു വന്നതാണെന്ന് ചിത്രകാരന്‍ കരുതുന്നുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പ്രിയ ചിത്രകാരാ, പാവപ്പെട്ടവന്‍ പറയുന്നത് പോലെ പഠിചിട്ടെഴുതിയില്ലെങ്കിലും സാമന്യബോധതോടെയെങ്കിലും എഴുതാന്‍ നോക്കൂ. (അറിയാം ഇത് ബ്ലോഗ്ഗാണ്.എന്റെ വീടല്ല)

ജനശക്തി said...

കണ്ടല്‍‌പാര്‍ക്കിനെപ്പറ്റി തന്നെ എന്ന പോസ്റ്റും നോക്കുമല്ലോ.

Deepu said...

ഹാ കഷ്ടം.... ചെറ്റ രാഷ്ട്രീയ ... മക്കള്‍

സന്ദര്‍ഭോജിതമായ ലേഖനം

mini//മിനി said...

ഈ പോസ്റ്റ് വായിക്കാൻ അല്പം വൈകിപ്പോയെങ്കിലും കണ്ടൽ പാർക്ക് അടച്ചുപൂട്ടിക്കും എന്ന് തോന്നലുണ്ടായപ്പോൾ പെട്ടെന്ന് പോയി എടുത്ത ചിത്രങ്ങൾ എന്റെ ഈ പോസ്റ്റിലുണ്ട്.
വെറും ഒരു ഫോട്ടോബ്ലോഗാണ്.
http://mini-chithrasalaphotos.blogspot.com/2010/06/mangroves.html

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

ചിത്രകാരന്‍,
ഒരു സംശയം-ബ്ലോഗില്‍ സ്വന്തം സൃഷ്ടികളുടെ സബ്‌ടൈറ്റലുകള്‍ ഗാഡ്‌ചറ്റുകളായ്‌ പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിലൂടെ ലിങ്കു ലഭിക്കാന്‍ എന്തു ചെയ്യണം. ഒരു മറുപടി തരൂ. കഴിയുമെങ്കില്‍ എന്റെ ലിങ്ക്‌ താങ്കളുടെ ബ്‌ളോഗില്‍ ചേര്‍ക്കൂ