Thursday, August 19, 2010

നമുക്കു വേണം മലയോര എക്സ്പ്രസ്സ് ഹൈവെ

മാതൃഭൂമി വാര്‍ത്ത (19.8.10)
തീര്‍ച്ചയായും ഗതാഗത സൌകര്യങ്ങളുടെ വളര്‍ച്ച നമ്മുടെ നാടിന്റെ വളര്‍ച്ചക്ക് അനുപേക്ഷണീയമായ അടിയന്തിര ആവശ്യമാണ്. വാഹന പെരുപ്പത്താല്‍ നിറഞ്ഞുകവിഞ്ഞ് അപകടങ്ങളാലും, സമയ നഷ്ടത്തിലും,ഇന്ധന നഷ്ടത്തിലും,അന്തരീഷ മലിനീകരണത്തിലും കലങ്ങി ഒഴുകുന്ന നമ്മുടെ ദേശീയ പാതകള്‍ നമുക്ക് ഇന്ന് അപര്യാപ്തമാണ്. എന്നാല്‍ മുന്നണി രാഷ്ട്രീയക്കാര്‍ക്കും, അണിയറയില്‍ തീരുമാനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന രാഷ്ട്രീയ ബുദ്ധികേന്ദ്രങ്ങള്‍ക്കും കയ്യയച്ച് നല്‍കുന്ന നോക്കുകൂലിയെന്നോ , കമ്മീഷനെന്നോ, ഒറ്റുകാശെന്നോ അറിയപ്പെടുന്ന കോടികള്‍ കൊണ്ടുള്ള തുലാഭാരമാകരുത്  ദേശീയ പാതകള്‍ക്കുവേണ്ടിയുള്ള കരാറുകള്‍ക്കു പിന്നിലുള്ള ലക്ഷ്യം.പ്രത്യേകിച്ചും ഭരണമവസാനിപ്പിച്ച് പോകാന്‍ കാലത്ത് കയ്യില്‍ കിട്ടുന്നതെല്ലാം ഊരിയെടുത്ത്  സംബത്തു വര്‍ദ്ധിപ്പിക്കാനെ ഇടതുപക്ഷ രാഷ്ട്രീയ സവര്‍ണ്ണതൊഴിലാളി നേതൃത്വം ശ്രമിക്കു എന്ന യാഥാര്‍ത്ഥ്യം ശ്രദ്ധിക്കേണ്ടതുണ്ട്.
കേന്ദ്ര പദ്ധതി പ്രകാരമുള്ള ഒരു ദേശീയ പാത കേരളത്തിന് അനുവദിക്കപ്പെടുംബോള്‍ അത് നിലവിലുള്ള ദേശീയപാതയുടെ മുകളിലൂടെത്തന്നെ വിരിക്കപ്പെടണമെന്നത് ബി ടി ഒ കരാറിലേര്‍പ്പെടുന്ന സ്വകാര്യ റോഡ് ഉടമസ്ത കമ്പനിയുടെ മാത്രം താല്‍പ്പര്യമാണ്. ജനത്തിരക്കുള്ള പ്രദേശാങ്ങളിലൂടെ നിലവിലുള്ള റോഡ് സൌകര്യം ഇല്ലാതാക്കി നിര്‍ബന്ധിത പിരിവ് പണം നല്‍കി യാത്രചെയ്യിക്കാന്‍ ജനങ്ങാളെ സമ്മര്‍ദ്ദപ്പെടുത്താന്‍  കഴിയുന്നത് പുതിയ ബി.ഒ.ടി. റോഡ് നിര്‍മ്മിക്കുന്നതിനേക്കാള്‍ സ്വകാര്യ കമ്പനിക്ക് നൂറിരട്ടി ലാഭകരമാണ്.

കേരള ജനത ഈ പകല്‍ കൊള്ളക്കെതിരെ വിവരദോഷികളും കച്ചകപടക്കാരുമായ വ്യാപാരി വ്യവസായി സംഘടനകളോട് കൂട്ടു ചേര്‍ന്നിട്ടാണെങ്കില്‍  പോലും (കൂടുതല്‍ വിശ്വസിക്കരുതെന്ന്  !!) ജനാഭിപ്രായം സ്വരൂപിക്കെണ്ടതായിട്ടുണ്ട്. കൂട്ടിക്കൊടുപ്പുകാരും, കൊള്ളക്കാരുമായ രാഷ്ട്രീയക്കാരില്‍ നിന്നും നമ്മുടെ നാടിനെ രക്ഷിക്കേണ്ടതുണ്ട്.

അന്താരാഷ്ട്ര ഗുണനിലവാരത്തോടെയുള്ള ഒരു മലയോര എക്സ്പ്രസ്സ് ഹൈവെ ആണെങ്കില്‍ ബി.ഓ.ടി. യെ ഒഴിവാക്കേണ്ടതുമില്ല.കാസര്‍ഗോഡ് മുതല്‍ പാറശ്ശാലവരെ നല്ലൊരു എക്സ്പ്രസ്സ് ഹൈവെ കേരളത്തിന്റെ നട്ടെല്ലുപോലെ പുതുതായി നിര്‍മ്മിക്കുന്നത് എന്തുകൊണ്ടും ദീര്‍ഘദൂര യാത്രക്കാരെ സംബന്ധിച്ചും, നിലവിലുള്ള ദേശീയപാതയിലെ തിരക്ക് കുറക്കുന്നതിനും, കേരളത്തിലെ സന്തുലിതമായ വികസനത്തിനും എല്ലാം ഗുണം ചെയ്യും.  എന്നാല്‍ നിലവിലുള്ള പൊതുജനത്തിന്റെ യാത്രാ മാര്‍ഗ്ഗം സ്വകാര്യ മേഖലക്ക് തീറെഴുതിക്കൊടുത്തുകൊണ്ടുള്ള ഒരു പദ്ധതിയും നമുക്കു വേണ്ട. 

നിലവിലുള്ള ജനങ്ങളുടെ ഉടമസ്തതയിലുള്ള പൊതുസ്ഥലങ്ങളെല്ലാം രാഷ്ട്രീയ പിംബുകളുടെ സഹായത്തോടെ സ്വകാര്യ മേഖല ചുളുവിലക്ക് സ്വന്തമാക്കാന്‍ നടത്തുന്ന ഉപജാപങ്ങളെ പച്ചക്ക് തുറന്നു കാണിക്കാന്‍ നമ്മുടെ ദൃശ്യ അച്ചടി മാധ്യമങ്ങളും നമ്മെ സഹായിക്കട്ടെ !

23 comments:

chithrakaran:ചിത്രകാരന്‍ said...

അന്താരാഷ്ട്ര ഗുണനിലവാരത്തോടെയുള്ള ഒരു മലയോര എക്സ്പ്രസ്സ് ഹൈവെ ആണെങ്കില്‍ ബി.ഓ.ടി. യെ ഒഴിവാക്കേണ്ടതുമില്ല.കാസര്‍ഗോഡ് മുതല്‍ പാറശ്ശാലവരെ നല്ലൊരു എക്സ്പ്രസ്സ് ഹൈവെ കേരളത്തിന്റെ നട്ടെല്ലുപോലെ പുതുതായി നിര്‍മ്മിക്കുന്നത് എന്തുകൊണ്ടും ദീര്‍ഘദൂര യാത്രക്കാരെ സംബന്ധിച്ചും, നിലവിലുള്ള ദേശീയപാതയിലെ തിരക്ക് കുറക്കുന്നതിനും, കേരളത്തിലെ സന്തുലിതമായ വികസനത്തിനും എല്ലാം ഗുണം ചെയ്യും. എന്നാല്‍ നിലവിലുള്ള പൊതുജനത്തിന്റെ യാത്രാ മാര്‍ഗ്ഗം സ്വകാര്യ മേഖലക്ക് തീറെഴുതിക്കൊടുത്തുകൊണ്ടുള്ള ഒരു പദ്ധതിയും നമുക്കു വേണ്ട.

വരയും വരിയും : സിബു നൂറനാട് said...

"ചക്കരക്കുടം എവിടെ, എങ്ങനെ വച്ചാലും ഞങ്ങള് നക്കും"
രാഷ്ട്രീയക്കാരുടെ ഈ മാനസിക രോഗം മാറാതെ എങ്ങനെയാ നമ്മുടെ നാട് രക്ഷപെടുക..?!

Prince Mathew said...
This comment has been removed by the author.
Prince Mathew said...

എക്സ്പ്രസ്സ്‌ ഹൈവേയുടെ കാര്യം ഇവിടെ ആര് പറഞ്ഞു? സുധീരന്‍ പറഞ്ഞത്‌ നാഷണല്‍ ഹൈവേ വികസനത്തിന്റെ കാര്യമാണ്. മലയോരമേഖലയില്‍ ഹൈവേ പണിതാല്‍ ജനജീവിതത്തെ എന്താ ബാധിക്കില്ലേ? മലയോരമേഖല മുഴുവന്‍ വിജനമായി കിടക്കുകയാണോ? അതോ മലയോരകര്‍ഷകര്‍ക്കിട്ട് ഒരു പണി കൊടുത്തുകളയാം എന്നാണോ? അതല്ലെങ്കില്‍ പിന്നെ എവിടെയാണ് സാര്‍ ഹൈവേ പണിയേണ്ടത്‌? കാട്ടിലോ? നാടുഭരിച്ചു കുളംതോണ്ടിയതു പോരാഞ്ഞിട്ടാണോ ഇനി കാടും കൂടി വെട്ടിനിരത്താന്‍ പ്ലാനിടുന്നത്?

പിന്നെ ഒന്നു ചോദിച്ചോട്ടെ? ഈ ബിഒടി ബിഒടി എന്നു പറയുന്ന സംഭവം ഇത്ര ഭീകരമായ ഒന്നാണോ? ഇതല്ലേ ആ സംഭവം?

"......Examples of countries using BOT are Taiwan, Israel, India, Iran, Croatia, Japan, China, Malaysia, Philippines, and a few U.S. states (California, Florida, Indiana, Texas, and Virginia). However, in some countries, such as Canada, Australia and New Zealand, the term used is Build-Own-Operate-Transfer (BOOT)......."
(കടപ്പാട്: വിക്കിപീഡിയ)

ബി.എം. said...
This comment has been removed by the author.
ബി.എം. said...
This comment has been removed by the author.
ബി.എം. said...
This comment has been removed by the author.
കുട്ടന്‍ said...

റബ്ബര്‍ ബെല്ട്ടേല്‍ തൊട്ടാല്‍ വിവരം അറിയും ...
നിര്ടിഷ്ട്ട ശബരി പാത പോലും നടപ്പാക്കാന്‍ സാധിച്ചിടില്ല
പിനനലെ BOT ...

ബി.എം. said...

എക്പ്രെസ്സ് ഹൈവേ ഒരു കിലോമീറ്ററിനു 60 കോടിയോളം രൂപയാണ് ചിലവ്. ഇപ്പോഴത്തെ അവസ്ഥയില്‍ നമ്മുടെ സര്ക്കാ്രിനു ഇത്രയും വലിയ തുക സ്വന്തം ഖാജനാവില്‍ നിന്നും വകയിരുതുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എ ഡി ബി യില്‍ നിന്നോ ലോക ബാങ്കില്‍ നിന്നോ കടമെടുത്തു പദ്ദ്തതി നടത്തുന്നു എന്ന് കരുതുക. സര്ക്കാനര്‍ ടെണ്ട്ടെര്‍ വിളിച്ചു ഇതൊരു കരാറുകാരനെ ഏല്പിക്കുന്നു. ഏറ്റെവും ഭികരമായ അഴിമതി നടക്കുന്ന ഒരു വകുപ്പാണ് നമ്മുടെ പബ്ലിക്‌ വര്ക്സ്. 30 കോടി മുടക്കി പണി തീര്കുകയും ബാക്കി 30 കോടി കരാറു കാരനും ഉദ്യോഗസ്ഥന്മാരും കൂടി പങ്കിട്ടെടുക്ക്‌ുമെന്നുമുള്ള കാര്യത്തില്‍ ആര്ക്കും തന്നെ തന്നെ സംശയമുണ്ടാകുമെന്നു തോന്നുനില്ല. ഒന്നോ രണ്ടോ വര്ഷോത്തിനുള്ളില്‍ റോഡു പൊളിഞ്ഞു കുളമാകും എന്നതും ഉറപ്പ്. ഇതിലൂടെ യാത്ര ചെയ്യുന്നവന്റെ ഇന്ധന നഷ്ടം സമയനഷ്ടം അത് കൂടാതെ അപകട സാധ്യതയും കൂടിയാല്‍ മൊത്തം നഷ്ടം വളരെ ഭിമമാണ്.
ഇവിടെയാണ് BOTയുടെ(നിര്മ്മി ച്ച്‌ നടത്തിച്ചു കൈമാറ്റം ) സാധ്യതയെ നമ്മള്‍ വിലയിരുത്തേണ്ടത്. ഈ പദ്ദ്തിയില്‍ നിക്ഷേപിക്കുന്നവന്‍ മേല്‍ പറഞ്ഞ കരാരുകരെനെപോലെ സര്‍കാര്‍ പണം കൊണ്ട് (ജനങ്ങളുടെ പണം) അധികം കൈ നനയാതെ മീന്‍ പിടിക്കുന്നവനല്ല. മറിച്ച സ്വന്തം കൈയില്‍ നിന്ന് പണം മുടക്കുന്നവനാണ്. ഇവിടെ നടുത്തുന്നത് ദീഘകാല നിക്ഷേപമയതിനാല്‍ പണിയുടെ അല്ലെങ്കില്‍ പദ്ദ്തി നടത്തിപ്പിന്റെ നിലവാരം (QUALITY) നിഷേപകനെ സംബന്ധിച്ച വളരെ പ്രധാനമാണ്. നിലവാരം കുറഞ്ഞാല്‍ നഷ്ട സാധ്യത (RISK) കൂടും. BOT വ്യവസ്ഥയില്‍ നിര്മിച്ച ബാംഗ്ലൂര്‍- മൈസൂര്‍ , ബാംഗ്ലൂര്‍ -ഹൈദരാബാദ് റോഡ്‌കളിലൂടെ യാത്ര ചെയ്തതില്‍ നിന്നും മനസ്സിലായ കാര്യം PAY ചെയ്ത TOLL ളിനേക്കാള്‍ എത്രയോ ഇരട്ടി ഗുണമാണ് ഇന്ധന ലാഭത്തിലൂടെയും സമയ ലാഭാത്തിലൂടെയും യാത്ര സുഖത്തിലുഉടെയും ഉപഭോക്താവ്‌ നേടുന്നത്. ഇവിടെ BOT യെ എതിര്‍ക്കുന്നവരുടെ വാദം നിക്ഷേപ ഭിമനമാര്‍ ലാഭംമുണ്ടാക്കുന്നു എന്നതാണ്. നിക്ഷേപം ചെയ്യുന്നവന്‍ ലാഭ മുണ്ടാക്കുന്നതില്‍ എന്തു തെറ്റാണുള്ളത്?. ഇനിയും സ്വകാര്യ നിഷേപം എതിര്‍ക്കുന്നവര്‍ ഓര്ക്കു്ക നിങ്ങളുടെ എതിര്പ്പു കള്‍ മുതലക്കുന്നവര്‍ സര്ക്കാ്ര്‍ ഖാജനവ് കട്ടുമുടിക്കുന്നവരന്നു.

Prince Mathew said...

@ബിജുമോന്‍:
താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. സ്വകാര്യമേഖലയോടുള്ള അന്ധമായ വിരോധം മാത്രം മാറ്റി വെച്ചാല്‍ കേരളത്തിന് സിംഗപ്പൂരിന്റെയും മലേഷ്യയുടെയും ദുബൈയുടെയും പാത പിന്തുടരാനാവും. ഈ കാര്യങ്ങള്‍ വിശദമായി ഒരു പോസ്റ്റ്‌ ആക്കിക്കൂടെ?

@കുട്ടന്‍
"റബ്ബര്‍ ബെല്ട്ടേല്‍ തൊട്ടാല്‍ വിവരം അറിയും ...
നിര്ടിഷ്ട്ട ശബരി പാത പോലും നടപ്പാക്കാന്‍ സാധിച്ചിടില്ല
പിനനലെ BOT ..."


മധ്യതിരുവിതാംകൂറിനു സ്വന്തമായി ഒരു എയര്‍പോര്‍ട്ട് എന്ന ആശയവുമായി വന്ന ആറന്മുള എയര്‍പോര്‍ട്ട് പദ്ധതിയെ എതിര്‍ക്കാന്‍ മുന്നോട്ടുവന്നവര്‍ മുറവിളി കൂട്ടിയത്‌ 'അയ്യോ ദേ പാടം നികത്തി എയര്‍പോര്‍ട്ട് പണിയുന്നേ' എന്നാണ്‌. അന്നത്തെ പ്രകൃതിസ്നേഹികള്‍ ഇപ്പോളെവിടെ? പാടം നികത്തുന്നത് സഹിക്കാനാവാത്തവര്‍ക്ക്‌ കാടുവെട്ടിയും കൃഷി നശിപ്പിച്ചും കുന്നിടിച്ചു നിരത്തിയും എക്സ്പ്രസ്സ്‌ ഹൈവേ പണിയുന്നതില്‍ എതിര്‍പ്പില്ലാത്തത് സംശയാസ്പദമല്ലേ? അപ്പോള്‍ പിന്നെ പ്രകൃതിസ്നേഹമല്ല, മധ്യതിരുവിതാംകൂറിലെ മേല്‍പ്പറഞ്ഞ റബ്ബര്‍ ബെല്‍റ്റിനിട്ട് 'പണി'യാനുള്ള ഓരോരോ തന്ത്രങ്ങള്‍ ആണ് ഇതൊക്കെ എന്ന് വ്യക്തമല്ലേ? "അങ്ങനെ ഇപ്പൊ അവന്മാര്‍ക്ക് ഒരു എയര്‍പോര്‍ട്ട് വേണ്ട" എന്ന ബാലിശമായ ചിന്ത. കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ കാര്യത്തില്‍ എന്താ ഉത്സാഹം! അതേ സമയം ആറന്മുളയുടെ കാര്യം വന്നപ്പോള്‍ നൂറുനൂറു തടസവാദങ്ങള്‍. എം.സി. റോഡ്‌ വികസനം എവിടെവരെയായി? എം.സി. റോഡ്‌ വികസിപ്പിക്കാന്‍ വന്ന് അവസാനം ആത്മഹത്യചെയ്ത ആ പാവം മലേഷ്യക്കാരന്റെ ആത്മാവ്‌ ഇപ്പോഴും ഗതികിട്ടാതെ കേരളത്തിലെ നിരത്തുകളില്‍ തേരാപാരാ നടക്കുന്നുണ്ടാവും.

ശബരിപാതയെ ആരും എതിര്‍ത്തിട്ടില്ല. കാട്ടിനുള്ളില്‍ വരെ ട്രെയിന്‍ എത്തണമെന്ന ദുരാഗ്രഹത്തെയാണ് എതിര്‍ക്കുന്നത്. കാടിന് നടുവില്‍ക്കൂടി ട്രെയിനുകള്‍ കുതിച്ചുപായുന്നത് വന്യജീവിവര്‍ഗങ്ങളെ അപകടത്തിലാക്കും എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാന്‍ തരമില്ല. ഇതിന് 'റബ്ബര്‍ ബെല്‍റ്റ്‌'മായി എന്ത് ബന്ധം?

ഓ.ടോ: മലയ്ക്കു പോകുന്നവര്‍ക്ക്‌ എന്തിനാണ് റെയില്‍വേ? കല്ലും മലയും ചവുട്ടി ഇരുമുടിക്കെട്ടുമായി മലകയറുന്നതല്ലേ പുണ്യം. അതല്ല സുഖയാത്രയാണ് ആഗ്രഹിക്കുന്നതെങ്കില്‍ എന്തിന് റെയില്‍വേ സ്റ്റേഷന്‍ ആക്കണം? ഒരു എയര്‍പോര്‍ട്ട് തന്നെ ആയാലെന്താ? :)

പ്രേമന്‍ മാഷ്‌ said...

എക്സ് പ്രസ് ഹൈവേ മലയോരത്തുകൂടെയോ? പി. പി. രാമചന്ദ്രന്റെ കവാത്ത ഓര്‍മ്മിപ്പിക്കട്ടെ
കാറ്റേ കടലേ

Pony Boy said...

താങ്കളൂടെ പോസ്റ്റുകളിളോടുള്ള ഇഷ്ടം നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ... ആരെന്തു ചെയ്താലും അതിനിടയിൽ സവർണ്ണത എന്ന പദം തിരുകികയറ്റാതെ താങ്കൾക്ക് പറ്റില്ല അല്ലേ...അമേരിക്ക ഹിരൊഷിമയിൽ ബോംബിട്ടതും, പേൾ ഹാർബർ ആക്രമണവും കൂടീ സവർണ്ണതയുടെ പേരിൽ ചാർത്തിയാൽ കോറം തികയും കേട്ടോ ചേട്ടാ..

ChethuVasu said...

മനുഷ്യ സംസ്കാരം ഉണ്ടായ കാലം മുതല്‍ക്കേ , സഞ്ചാര മാര്‍ഗ്ഗങ്ങള്‍ ആണ് ഭൌതിക പുരോഗതിയുടെ ചാലക ശക്തിയായി വര്ത്തിച്ച്ചിട്ടുള്ളത് . ആളുകളുടെയും ചരക്കുകളുടെയും സുഗമമായ നീക്കം വിനിമയം - ഭാതികമായ വസ്തുക്കളുടെയും - ശാസ്ത്രം , ഗണിതം , തുടങ്ങിയ ധൈഷണികമായ വസ്തു കൈമാറ്റത്തിനും ഒക്കെ ഇത് അത്യാവ്സ്യമായിരുന്നു - കൊടുങ്ങല്ലൂരിലെ പട്ടണത്തില്‍ ക്രിസ്തുവിനു എത്രയോ മുന്പ് അറബികളും ചൈനക്കാരും , സായിപ്പന്മാര്‍ വരെ വന്നിട്ടുന്റ്റെങ്ങില്‍ അത് അവരുടെ പൂര്‍വികര്‍ സന്ചാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി അട്ടയലപ്പെടുതിയത് കൊണ്ടാണ് . സില്‍ക്ക് റൂട്ടും ,കേപ ഓഫ് ഗുഡ് ഹോപും മാര്‍ക്കോ പോലെയും ഹുയങ്ങ്സാങ്ങും ഒക്കെ ഈ സഞ്ചാര മര്ഗ്ഗളിലൂടെ കടന്നു വന്നവരാണ് .ഒപ്പം ഇന്ത്യക്കാരുടെ പൂജ്യവും മറ്റു ഗണിതവും അങ്ങോട്ടും പോയത് ഈ മര്ഗ്ഗന്ഗ്ഗല്‍ തുര്‍ക്കപ്പെട്ടത്‌ കൊണ്ടാണ് .ചുരുക്കത്തില്‍ ആസയങ്ങളുടെയും , വ്യക്തി അനുഭവങ്ങളുടെയും ഭൌതിക വസ്ത്തുക്കളുടെയും പരസ്പര വിനിമയത്തിന് സുഗമമായ യാത്രകള്‍ ആവശ്യമാണ് .അതോ കൊണ്ടു പാഠം ഒന്ന് - പാതകള്‍ വികസിക്കേണ്ടത് തന്നെ , cond -

ChethuVasu said...

ഇനി പാഠം 2 :

ഒരു റോഡ്‌ പണിയാന്‍ എന്തൊക്കെ ആണ് മാഗങ്ങള്‍ ?
1 . നികുതിപ്പണം ഉപയോഗിച്ച് സര്‍ക്കരിനെക്കൊന്ടു പണിയിക്കുക
ഇതിന്റെ അടിസ്ഥാന പ്രശ്നം എന്നത് ,സര്‍ക്കാരിന്റെ നികുതിപ്പണം പ്രധാനമായും ഇവിടത്തെ ഏറ്റവും പാവപ്പെട്ടവനും അവസ്ഥ അനുഭവിക്കുന്ന വാനും വേണ്ടി ഉപയോഗിക്കാനുള്ളതാണ് . ഓര്‍ക്കുക നമ്മുടേത്‌ (കേരളത്തിന്റെതു) ഒരു മിച്ച (surplus ) സമ്പത്ത് വ്യവസ്ഥ അല്ല . മരിച്ച ഒരു കമ്മി (deficit ) എകനോമി ആണ് . അതായത് നമ്മുടെ ജനങ്ങളുടെ അവസ്ഥകള്‍ പൂര്‍ണമായും മാറ്റാനുള്ള ധന വരുമാനം പോലും നികുതിയില്‍ നിന്ന് ലഭിക്കുന്നില്ല . അപ്പോള്‍ ആ പണം ഉപയോഗിച്ച് ഒരു വലിയ റോഡ്‌ പ്രൊജക്റ്റ്‌ ചെയ്യുക എന്നത് പിച്ചക്കാരന്റെ ചില്ലറ അടിച്ചു മാറ്റി കൊണ്ടു സ്റ്റാര്‍ ഹോടലില്‍ പോയി ബിരിയാണി കഴിക്കുന്നത്‌ പോലെയാണ് .

2 നാട്ടിലുള്ള പരമ്പരാഗത സ്വത്ത് (asset ) വിറ്റു ആ പൈസ ഉപയോഗിക്കുക . ഉദാഹരണത്തിന് കേരളത്തിന്റെ ധട്ര്‍ഹു നിഷേപങ്ങള്‍ , പുഴ മണല്‍ , ഭൂമി തുടങ്ങിയവ വിറ്റു ആ പണം ഉപയോഗിച്ച് റോഡു വെട്ടുക .
തതകാല്തെക്ക് സര്‍ക്കാര്‍ ബജറ്റിനെ തൊടാതെ കാര്യം കഴിക്കമെങ്ങിലും , പെട്ടെന്നുള്ള അത്യവസ്യക്കാരന്റെ വില്പന ഇതിന്റെ യഥാര്‍ത്ഥ മൂല്യത്തിന്റെ ഒരു സതമാനം മാത്രം ലഭിക്കുന്ന ഒന്നായിരിക്കും, വാങ്ങുന്നവന്‍ (അവന്‍ miner ആയിരുന്നാലും , റിയല്‍ എസ്റ്റേറ്റ്‌ സും infrastructure provider ആയിരുന്നാലും അവനു കൊല്ല ലാഭം കൊയ്യാന്‍ ചുള് വിലക്ക് കേരളത്തിന്റെ സ്വത്ത് കൊടുക്കുന്നത് കൊടും പാതകമാണ് . ( ദില്ലിയില്‍ frequency spectrum വിറ്റു ഇടനിലക്കാര്‍ രണ്ടു മാസം കൊണ്ടു സര്‍ക്കാരിനേക്കാള്‍ പനമുന്റാക്കിയത് പോലെ ) . അപ്പൊ ഈ മാര്‍ഗ്ഗവും ruled out

3 ദേശിയ അന്തര്ദേസിയ ബന്കുലില്‍ നിന്ന് ലോണ്‍ എടുത്ത് കാര്യം നടത്തുക.

ഇതും അടിസ്ഥാനപരമായി നികുതി ദയകനിലും സര്‍ക്കാരിലും instalment ആയി ഭാരം അടിച്ചേല്‍പ്പിക്കുന്ന ഒന്നാണ് . ഓരോ വര്ഷം കൊടുത്തു തീര്‍ക്കേണ്ട പലിശ ഇവിടത്തെ പാവപ്പെട്ടവന് ലഭിക്കേണ്ട ആനുകൂല്യത്തെ എവിടെയെങ്കിലും ഒന്ന് ഞെക്കി പ്പിഴിഞായിരിക്കും

4 . BOT : ഇവിടെ ഒരുത്തന്‍ മുതല്‍ മുടക്കി ലാഭം പ്രതീക്ഷിച്ചു നടത്തുന്ന ബിസിനസ്സില്‍ , നമ്മള്‍ക്ക് കൂടെ ഗുണം കിട്ടുമെങ്ങില്‍ നമ്മളും കൂടുന്നു . ശ്രദ്ധിക്കേണ്ട കാര്യം , എത്ര വര്‍ഷത്തേക്ക് ഇതു നിരക്കില്‍ ആണ് toll പിരിക്കുക തുടങ്ങിയ നിബന്ധനകള്‍ ഇങ്ങളെ നിശ്ചയിക്കുന്നു എന്നതാണ്. ഇത് ശ്രദ്ധിച്ചാല്‍ മതി , നെല്ല് കൃഷി ചെയ്യുന്നവന്‍ ലാഭമുന്ടക്കാതിരിക്കാന്‍ നമ്മള്‍ അരി വാങ്ങാതെ പട്ടിണി കിടക്കരുത് . ( യാതാര്തത്ത്തില്‍ ഒരു 5 - 10 വര്ഷം കൊണ്ട് പെട്രോള്‍ വില ഇരട്ടിയാകും ഒരു 20 വര്ഷം കൊണ്ടു ലോകത്തില്‍ പെട്രോലെ കിട്ടളില്ലതാകും , അപ്പോള്‍ ഒരു കിലോമിടരിനു ഒരാള്‍ കൊടുക്കുന്ന പെട്രോള്‍ വിലയുടെ 0 .1 % സതമാനം മാത്രമേ ആകൂ ഈ തോല്‍ എന്നൊക്കെ പരുന്നത് എന്ന് മാത്രം ഓര്‍ത്താല്‍ മതി .

൫.ഇതിനെക്കാള്‍ ഒക്കെ നല്ലതായി വാസുവിന് മുന്നോട്ടു വക്കാനുള്ളത് , ഒരു പക്ഷെ govt ലോണ്‍ എടുക്കുകയും , ആ ലോണ്‍ അടക്കാനുള്ള തുക ഈ റോഡിന്‍റെ ഇരുവസത്തുംയുള്ള ൨൦ കിലോമീറ്ററില്‍ നടക്കുന്ന വസ്തു വിനിമയങ്ങളുടെ രേങിസ്ട്രറേന്‍ ഫീസില്‍ ഒരു 2 % കൂടുതല്‍ ഏര്‍പ്പെടുത്തിയാല്‍ മതി . കൂടുതല്‍ റിയല്‍ എസ്റ്റേറ്റ്‌ പേരും ഭൂമി വാങ്ങി മാര്‍ച്ച് വിക്കുന്നവരാകയാല്‍ ഒരു 5 വര്ഷം കൊണ്ടു തന്നെ ഈ തുക ത്രിരിച്ചു പിടിക്കവുന്നത്തെ ഒള്ളൂ .റോഡ്‌ വലുതാവുന്നതോറെ സ്ഥല വില ഇരട്ടിയാകും എന്നതിനാല്‍ അത് വിക്കുന്ന സമയത്ത് 2 % സര്‍ക്കാരിനു കൊടുക്കാന്‍ ആര്‍ക്കും വലിയ പരഭവം കാണില്ല .

കുട്ടന്‍ said...

പ്രിന്‍സി ,
കാടിനുള്ളിലൂടെ റെയില്‍ വേണം എന്നൊന്നും ആരും പരയുനില്ല
പക്ഷെ മലയോര റെയില്‍ ഒരു യാഥാര്‍ഥ്യം ആകെണ്ടതലേ ?
അങ്കമാലി മുതല്‍ അഴുത വരെ ഉള്ള നൂറ്റി മുപ്പതു കിലോമീറ്റര്‍ , ഏറണാകുളം , ഇടുക്കി ., കോട്ടയം ജില്ലകളിലെ 22 പഞ്ചായത്തുകള്‍ ഉം , 4 മുനിസിപളിറ്റിയും കവര്‍ ചെയുന്നു ..
ഇതില്‍ വന മേഖല കുറവാണു .അത് ഒഴിവകേണ്ടത് താനെ ആണ് .
കോട്ടയം ജില്ലയിലെ എല്ലാ സാമാജികരും പദ്ധതികെതിരെ , രംഗത്ത് വന്നു എന്നതും ശ്രദ്ധേയം ആണ് .
അതിനു മുന്‍പ് , വെറും 44 കിലോമീറ്റര്‍ നിര്‍ദ്ധിഷ്ട കോട്ടയം -എരുമേലി റെയില്‍ പാതയും ഇത് പോലെ അട്ടിമറിക്കപെട്ടു .
ശബരി മലയില്‍ ആള്‍കാര്‍ എങ്ങനെയെങ്ങിലും പൊയ്കോട്ടേ ..
ഇടയ്ക്കു പറയുന്ന കേടു ഹെലിപാഡ് , റോപെവായ്‌ ഒക്കെ കൊണ്ട് വന്നു അവിടെ ഒരു കുളു-മണാലി സെറ്റ്പ്പില്‍ ,
തീര്‍ഥആടാന വിനോദ സഞ്ചാര മേഖല ആക്കാനും , വാട്ടര്‍ തീം പാര്‍ക്ക്‌ ഉണ്ടാക്കി കുടി വെള്ളം പോലും കിട്ടാതെ നട്ടം തിരിയുന്ന അയ്യപ്പന്‍മാരെ കുട്ടി നിക്കെര്‍ ഒക്കെ ഇടിച്ചു
ആറാടിക്കാം എന്നൊക് . അയ്യപ്പന് ആനന്ദ ലബ്ധിക്കു ഇനി എന്ത് വേണം ..ഇപോ എന്തായാലും അതിനെ കുറിച്ചൊന്നും മിണ്ടാട്ടം ഇല്ല ..

കുട്ടന്‍ said...

പ്രിന്‍സി ,
കാടിനുള്ളിലൂടെ റെയില്‍ വേണം എന്നൊന്നും ആരും പരയുനില്ല
പക്ഷെ മലയോര റെയില്‍ ഒരു യാഥാര്‍ഥ്യം ആകെണ്ടതലേ ?
അങ്കമാലി മുതല്‍ അഴുത വരെ ഉള്ള നൂറ്റി മുപ്പതു കിലോമീറ്റര്‍ , ഏറണാകുളം , ഇടുക്കി ., കോട്ടയം ജില്ലകളിലെ 22 പഞ്ചായത്തുകള്‍ ഉം , 4 മുനിസിപളിറ്റിയും കവര്‍ ചെയുന്നു ..
ഇതില്‍ വന മേഖല കുറവാണു .അത് ഒഴിവകേണ്ടത് താനെ ആണ് .
കോട്ടയം ജില്ലയിലെ എല്ലാ സാമാജികരും പദ്ധതികെതിരെ , രംഗത്ത് വന്നു എന്നതും ശ്രദ്ധേയം ആണ് .
അതിനു മുന്‍പ് , വെറും 44 കിലോമീറ്റര്‍ നിര്‍ദ്ധിഷ്ട കോട്ടയം -എരുമേലി റെയില്‍ പാതയും ഇത് പോലെ അട്ടിമറിക്കപെട്ടു .
ശബരി മലയില്‍ ആള്‍കാര്‍ എങ്ങനെയെങ്ങിലും പൊയ്കോട്ടേ ..
ഇടയ്ക്കു പറയുന്ന കേടു ഹെലിപാഡ് , റോപെവായ്‌ ഒക്കെ കൊണ്ട് വന്നു അവിടെ ഒരു കുളു-മണാലി സെറ്റ്പ്പില്‍ ,
തീര്‍ഥആടാന വിനോദ സഞ്ചാര മേഖല ആക്കാനും , വാട്ടര്‍ തീം പാര്‍ക്ക്‌ ഉണ്ടാക്കി കുടി വെള്ളം പോലും കിട്ടാതെ നട്ടം തിരിയുന്ന അയ്യപ്പന്‍മാരെ കുട്ടി നിക്കെര്‍ ഒക്കെ ഇടിച്ചു
ആറാടിക്കാം എന്നൊക് . അയ്യപ്പന് ആനന്ദ ലബ്ധിക്കു ഇനി എന്ത് വേണം ..ഇപോ എന്തായാലും അതിനെ കുറിച്ചൊന്നും മിണ്ടാട്ടം ഇല്ല ..

Prince Mathew said...

ശബരി റെയില്‍വേ വരട്ടെ. അങ്കമാലി - ശബരിമല പദ്ധതി പൂര്‍ത്തിയായിട്ടു വേണം എടത്വാ - മലയാറ്റൂര്‍ റെയില്‍വേയുടെ പണി തുടങ്ങാന്‍. :)

manoj kumar said...

കുട്ടന്‍ പറഞ്ഞതില്‍ കാര്യമുണ്ട്. ശബരി മലയിലേക്ക് ഒരു റെയില്‍ വേ ലൈന്‍ സാധ്യമാകുന്നതോടെ. ഇപ്പോഴുള്ള യാത്രാ പ്രശ്നങ്ങളും, പരിസ്ഥിതി പ്രശ്നങ്ങളും കുറയും, ഒരു പരിധിവരെ അപകടങ്ങളും കുറയും.നമ്മുടെ വന സമ്പത്തും നശിച്ചു പോകാതെ നില നിര്‍ത്താന്‍ അത് ഉപകരിക്കും. ബി ഒ ടി എന്നപേരില്‍ സ്വകാര്യ കമ്പനികാളുമായുള്ള ഒത്തുകളികളാണോ അതോ സര്‍ക്കാറിന്റ്റ്റെ കൈയില്‍ കാശില്ലാത്തതാണോ പ്രശ്നം എന്നതും അന്വേഷിക്കേണ്ട്റ്റതാണ്.

Anonymous said...

http://samakaleesam.blogspot.com/ കാളിദാസൻ എന്ന പേരിൽ ബ്ലോഗെഴുന്നവന്റെ വിശേഷങ്ങൾ വായിക്കാൻ വിസിറ്റ് ചെയ്യുക

Anonymous said...

http://samakaleesam.blogspot.com/ കാളിദാസൻ എന്ന പേരിൽ ബ്ലോഗെഴുന്നവന്റെ വിശേഷങ്ങൾ വായിക്കാൻ വിസിറ്റ് ചെയ്യുക

കുട്ടന്‍ said...

കൊഴികോട് - തിരുവനന്തപുരം ബോട്ട് സര്‍വീസ് നടത്തും എന്ന് ഇടയ്ക്കു കേട്ടിരുന്നു
ഇപ്പൊ ഒരു അനക്കവും ഇല്ല .
5 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കൊഴികോട് എത്താന്‍ സാധിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത് .

കോട്ടയം തൊട്ടു ത്തിരുവനന്തപുരം വരെ , ഉള്‍നാടന്‍ ജല ഗതാഗതവും പ്രായോഗികം ആണ് .
പഴയ കാലത്ത് ഇത്തരം തോടുകളും , കാന്നാല്‍ ഉകളും ആയിരുന്നു പ്രധാന യാത്ര വഴികള്‍ .

നേട്ടം

സാധാരണ ജനങ്ങള്‍ക്ക്‌ .
സമയലാഭം , വളരെ കുറഞ്ഞ ചിലവില്‍ യാത്ര .

കോട്ടം

സര്‍ക്കാരിനും , പ്രൈവറ്റ് ബസ്‌ കാര്‍ക്കും
KSRTC , പ്രൈവറ്റ് ബസ്‌ റോഡ്‌ സര്‍വീസ് വരുമാനം കുറയും

അപ്പൊ ആരാണ് ഇതിനൊക്കെ തടസം എന്ന് നമ്മള്‍ ഒന്ന് ആലോചിക്കണം .

varnashramam said...

അങ്കമാലി - ശബരിമല പദ്ധതി പൂര്‍ത്തിയായിട്ടു വേണം എടത്വാ - മലയാറ്റൂര്‍ റെയില്‍വേയുടെ പണി തുടങ്ങാന്‍. :)

പ്രിന്‍സി യുടെ പ്രശ്നം അത്രേ ഉള്ളൂ .

Jomy said...

കേരളത്തില്‍ ഏറ്റവുമധികം പ്രവാസികളുള്ള ജില്ലകളിലൊന്നാണ് പത്തനംതിട്ട. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ 2,000 കോടി രൂപ മുതൽമുടക്കിൽ നിർമിക്കാനുദ്ദേശിക്കുന്ന വിമാനത്താവളമാണ് ആറന്മുള ഇന്റർനാഷണൽ എയർപോർട്ട്. ഏകദേശം 700 ഏക്കർ ഭൂമിയിലാണ് വിമാനത്താവളം പണിയാനുദ്ദേശിച്ചിരുന്നത്. ഈ പദ്ധതി നേരിട്ട് 1,500 ആൾക്കാർക്കും നേരിട്ടല്ലാതെ 6,000 ആൾക്കാർക്കും തൊഴിൽ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.എയർബസ് എ-300, ബോയിംഗ്-747 എന്നിവ ഇറക്കുവാൻ പാകത്തിൽ വിമാനത്താവളം നിർമ്മിക്കാനാണ് പദ്ധതി. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ കോട്ടയം എന്നീ ജില്ലകളിലെ പ്രവാസികളെ ലക്ഷ്യമിട്ടാണ് ഇവിടെ വിമാനത്താവളം നിർമ്മിക്കുന്നത്.കേരളത്തില്‍ ഏറ്റവുമധികം പ്രവാസികളുള്ള ജില്ലകളിലൊന്നയാ പത്തനംതിട്ടയുടെ പരിസരത്തുനിന്ന് ഒരു ദിവസം നെടുമ്പാശ്ശേരിയിലേക്കും തിരുവനന്തപുരത്തേക്കും ഓടുന്ന കാറുകളുടെ എണ്ണമെടുത്തു നോക്കിയാലറിയാം ഇവിടെ ഒരു ഇന്റർനാഷണൽ എയർപോർട്ട് ആവശ്യമാണെന്ന് . റോഡിലുണ്ടാകുന്ന തിരക്കുകൾ കുറക്കുന്നതിനും നാടിൻറെ കൂടുതൽ മുന്നോട്ടുള്ള വളർച്ചക്കും എയർപോർട്ട് ആവശ്യമാണ് . നാടിന്റെ പൊതുവായ ആവശ്യത്തിനാകണം പരിഗണന കൊടുക്കേണ്ടത്. വിമാനത്താവളം വരുന്നതോടെ പത്തനംതിട്ട ജില്ലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വർദ്ധിക്കും.വികസനത്തിൽ ഒരു കുതിച്ചു ചട്ടം തന്നെ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല . വിമാനത്താവളം വന്നാൽ പുതിയ റോഡുകളും ശബരിമലയിലെക്കുള്ള യാത്ര സൗകര്യങ്ങളും വർദ്ധിക്കും. കൃഷിയിറക്കാതെ തരിശായി കിടക്കുന്ന പാടങ്ങള്‍ കേരളത്തിൽ എമ്പാടും പതിനായിരക്കണക്കിനു ഏക്കര് ഉണ്ട് അവിടെ ഒന്നും കൃഷി ചെയ്യാതെ ഇവിടെ മാത്രം വെറുതെ സമരം ചെയ്തു വികസനം വഴി മുട്ടിക്കുന്നവരാണ് നമ്മുടെ നാടിൻറെ ശാപം .
malayalatthanima.blogspot.in