സ്ത്രീയെ പര്‍ദ്ദയില്‍ കെട്ടിപ്പൊതിയുന്നതാര് ???

മുകളില്‍ മാതൃഭൂമി വാര്‍ത്ത. താഴെ മനോരമ വാര്‍ത്ത. 13.8.10

പര്‍ദ്ദ അന്തസ്സിന്റേയും,കുലീനതയുടേയും,സ്വാതന്ത്ര്യത്തിന്റേയും സുരക്ഷിത വസ്ത്രമാണെന്ന് നാം ഏറെക്കുറെ വിശ്വസിക്കാന്‍ നിര്‍ബന്ധിതരാണ്. കാരണം അതണിയുന്ന സ്ത്രീകള്‍ വരിവരിയായി നിന്ന് തത്തമ്മേ പൂച്ച പൂച്ച എന്ന താളത്തില്‍ അക്ഷരവടിവോടെ പര്‍ദ്ദയുടെ സുരക്ഷിതത്വവും, സ്വാതന്ത്ര്യവും,മഹത്വവും,ഇസ്ലാം മതം സ്ത്രീക്കു നല്‍കുന്ന പരിപാവന സ്ഥാനവും ഉരുവിട്ടുകൊണ്ടിരിക്കുംബോള്‍ നമുക്കവരെ കാര്‍ക്കശ്യത്തോടെ വസ്തുത ബോധ്യപ്പെടുത്താന്‍ അവകാശമില്ല. അവരുടെ വിശ്വാസത്തെ വിശ്വാസമായി മാനിക്കാനെ നിവൃത്തിയുള്ളു. നമ്മുടെ സഹോദരിയെ ദാര്‍ഷ്ട്ര്യം കൊണ്ട് കണ്ണീരണിയിക്കാനല്ലല്ലോ നാം മനുഷ്യരെ ഒന്നടങ്കം ഒന്നായി കാണുന്നത്.

പര്‍ദ്ദ എന്ന ഇസ്ലാമിക വര്‍ഗ്ഗീയതയുടെ യൂണിഫോം ഏറെ വിമര്‍ശിക്കപ്പെടാതെ സ്ത്രീകളുടെ വസ്ത്രശീലത്തിലൂടെ സമൂഹത്തിനകത്തേക്ക് വിഭാഗീയതയേയും ഇസ്ലാമിക മത വൈരത്തിന്റെ വിഷബീജങ്ങളേയും ഒളിച്ചു കടത്തുമ്പോഴും നമ്മുടെ സഹോദരിമാരോടുള്ള സ്നേഹാധിക്യത്താല്‍ നമുക്ക് കണ്ണടക്കേണ്ടി വരുന്നു. കാരണം അതു സ്ത്രീയാണ്. നമ്മുടെ സമൂഹത്തിന്റെ ഭാവിയേയും, സാസ്ക്കാരികതയേയും ഗര്‍ഭത്തിലേന്തുന്നവള്‍ ! സംസ്കൃത ചിത്തരുടെ ഈ ദൌര്‍ബല്യം മനസ്സിലാക്കിയാണ് മത പൌരോഹിത്യം വിശ്വാസത്തിന്റെ ഉറക്ക ഗുളികകളും, മയക്കുമരുന്നുകളും, സ്ത്രീകളെ സൂക്ഷിക്കാന്‍ എല്‍പ്പിക്കുന്നത്.... സ്ത്രീകളെ വാഹകരാക്കി സമൂഹത്തിലേക്ക് വര്‍ഗ്ഗീയതയുടെ വിഷബീജങ്ങള്‍ കുത്തിവക്കുന്നത്. പര്‍ദ്ദ ഇസ്ലാമികേതരമായ സമൂഹങ്ങളിലേക്ക് സ്ത്രീയിലൂടെ കടത്തിവിടുന്ന മതത്തിന്റെ വര്‍ഗ്ഗീയ സ്വത്വബോധം പേറുന്ന ശക്തിയേറിയ സ്ത്രീവിരുദ്ധ ചിഹ്നമാണ്...മനുഷ്യത്വ വിരുദ്ധ ചിഹ്നമാണ്. ഈ സത്യം ബോധ്യപ്പെടാന്‍ 30 വര്‍ഷങ്ങല്‍ക്കുമുന്‍പ് പര്‍ദ്ദയിടാതിരുന്നിട്ടും കേരളത്തിലെ മുസ്ലീം ജനതക്ക് അതിനുമുന്‍പുള്ള നൂറ്റാണ്ടുകള്‍ വംശനാശ ഭീഷണിയൊന്നുമില്ലാതെ,ഇവിടത്തെ ഭൂരിപക്ഷം വരുന്ന അവര്‍ണ്ണ ജനതയേക്കാള്‍ മികച്ച മാന്യ സാമൂഹ്യ സ്ഥാനത്തോടെ തീണ്ടലും തൊടീലുമില്ലാതെ ജീവിക്കാനായിരുന്നു എന്ന വസ്തുത ഓര്‍ത്താല്‍ മതിയാകും.

ഇന്നത്തെ(13.8.10)മാതൃഭൂമി മനോരമ പത്രങ്ങളില്‍ പര്‍ദ്ദ ധരിക്കാത്തതിന്റെ പേരില്‍ കാസര്‍ഗോഡുള്ള ഒരു പെണ്‍കുട്ടിയെ അയല്‍പ്പക്കക്കാരും,ബന്ധുക്കളുമടങ്ങിയ മത സദാചാര പോലീസ് നിരന്തരം ദ്രോഹിക്കുന്നതിനെതിരെ ഹൈക്കോടതി ഇടപെട്ട് പോലീസ് സംരക്ഷണം നല്‍കിയതിനെക്കുറിച്ച് വാര്‍ത്ത വായിച്ചു. സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പോലും അനുവദിക്കാത്ത മത ഭീകരന്മാരുടെ സദാചാരപ്പോലീസുള്ള ഇസ്ലാം മത സമൂഹത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ സ്ത്രീയെ പര്‍ദ്ദയില്‍ കെട്ടിപ്പൊതിയുന്നവര്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് ചിത്രകാരന്‍ മനുഷ്യത്വത്തിന്റേയും, വ്യക്തി സ്വാതന്ത്ര്യത്തിന്റേയും പേരില്‍ അഭ്യര്‍ത്ഥിക്കുന്നു. പൊതുവെ പിന്നോക്കം നില്‍ക്കുന്ന മുസ്ലീം സമൂഹത്തിന്റെ പുരോഗമനത്തിലേക്കുള്ള പ്രതീക്ഷയായ ഒരു പെണ്‍കുട്ടിയെ അവളുടെ നേട്ടത്തിന്റേയും കഴിവിന്റേയും പേരില്‍ അഭിനന്ദിക്കാനും, അവളില്‍ അഭിമാനിക്കാനും മുതിരാതെ പര്‍ദ്ദക്കകത്ത് കെട്ടിപ്പൊതിഞ്ഞ് അടുക്കളയുടെ അട്ടത്ത് വെക്കാനുള്ള ശ്രമം അപലപനീയമാണ്. മുസ്ലീം സമൂഹത്തില്‍ നിന്നും വ്യക്തി സ്വാതന്ത്ര്യബോധമുള്ള സ്ത്രീകളും യുവാക്കളും ധാരാളമായി പുറത്തുവരട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു.
മത പൌരോഹിത്യത്തിന്റേയും സദാചാരപോലീസിന്റേയും ഇരുണ്ട കാരാഗ്രഹങ്ങളില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കേണ്ട കടമ
യുവജനങ്ങാളുടേതു തന്നെയാണ്... മത മൂരാച്ചികളുടേതല്ല !!!

Comments

പൊതുവെ പിന്നോക്കം നില്‍ക്കുന്ന മുസ്ലീം സമൂഹത്തിന്റെ പുരോഗമനത്തിലേക്കുള്ള പ്രതീക്ഷയായ ഒരു പെണ്‍കുട്ടിയെ അവളുടെ നേട്ടത്തിന്റേയും കഴിവിന്റേയും പേരില്‍ അഭിനന്ദിക്കാനും, അവളില്‍ അഭിമാനിക്കാനും മുതിരാതെ പര്‍ദ്ദക്കകത്ത് കെട്ടിപ്പൊതിഞ്ഞ് അടുക്കളയുടെ അട്ടത്ത് വെക്കാനുള്ള ശ്രമം അപലപനീയമാണ്. മുസ്ലീം സമൂഹത്തില്‍ നിന്നും വ്യക്തി സ്വാതന്ത്ര്യബോധമുള്ള സ്ത്രീകളും യുവാക്കളും ധാരാളമായി പുറത്തുവരട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു.
മത പൌരോഹിത്യത്തിന്റേയും സദാചാരപോലീസിന്റേയും ഇരുണ്ട കാരാഗ്രഹങ്ങളില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കേണ്ട കടമ
യുവജനങ്ങാളുടേതു തന്നെയാണ്... മത മൂരാച്ചികളുടേതല്ല !!!
Joker said…
Pleae read new post in www.jokercircus.blogspot.com about fake encounters.
ശശി said…
ഇക്കാര്യം ആരും ഇതുവരെ ചര്ച്ച ചെയ്യാതിരുന്നതെന്തേ ??
സ്തൃകള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിയ്ക്കാതെ നടക്കാന്‍ എന്തെങ്കിലും തടസ്സമുണ്ടോ ചിത്രകാരന്‍ ?
SMASH said…
"സ്തൃകള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിയ്ക്കാതെ നടക്കാന്‍ എന്തെങ്കിലും തടസ്സമുണ്ടോ ചിത്രകാരന്‍ ?"

ചതിച്ചോ ന്റെ റബ്ബേ..

ആ പെണ്ണ് ലവലേശം തുണിയില്ലാതെ കാസറക്കോട് അങ്ങാടിയില്‍ മൈലാഞ്ചി വാങാനെങ്ങാനും പോയി കച്ചോടക്കാരെ എടങ്ങേറാക്കിയോ !!!!!!
ea jabbar said…
പൊതുവെ പിന്നോക്കം നില്‍ക്കുന്ന മുസ്ലീം സമൂഹത്തിന്റെ പുരോഗമനത്തിലേക്കുള്ള പ്രതീക്ഷയായ ഒരു പെണ്‍കുട്ടിയെ അവളുടെ നേട്ടത്തിന്റേയും കഴിവിന്റേയും പേരില്‍ അഭിനന്ദിക്കാനും, അവളില്‍ അഭിമാനിക്കാനും മുതിരാതെ പര്‍ദ്ദക്കകത്ത് കെട്ടിപ്പൊതിഞ്ഞ് അടുക്കളയുടെ അട്ടത്ത് വെക്കാനുള്ള ശ്രമം അപലപനീയമാണ്. മുസ്ലീം സമൂഹത്തില്‍ നിന്നും വ്യക്തി സ്വാതന്ത്ര്യബോധമുള്ള സ്ത്രീകളും യുവാക്കളും ധാരാളമായി പുറത്തുവരട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു.
ഞാനും !
ea jabbar said…
“റൈഹാന ഒരുമ്പെട്ടപ്പോള്‍“
എന്ന തലക്കെട്ടില്‍ ഒരു എഡിറ്റോറിയല്‍ 'മാധ്യമ'ത്തില്‍ പ്രതീക്ഷിക്കാം !
ഇതെന്താ അഫ്ഗാനിസ്ഥാനോ ? !! ....ഹഹഹ !
പുരുഷമനസ്സിനെ മൂടുന്ന കാട്ടാളത്തത്തിന്റെയും സംസ്കാരശൂന്യതയുടെയും പര്‍ദ്ദ അഴിച്ചുമാറ്റാനായാല്‍ സ്ത്രീകള്‍ക്ക് അവരുടെ ശരീരം പര്‍ദ്ദയില്‍ പൊതിയേണ്ടിവരില്ല.
Thomas said…
വല്യ ന്യൂസ് വാല്യു ആക്കല്ലേ, ആശംസകളും വേണ്ട, ഇതെല്ലാം നമ്മൾ പണ്ട് ജോസഫ് സാറിനും നൽകിയതാണല്ലോ, എന്നിട്ടെന്തായി, ആർക്ക് പോയി, സത്യം പറഞ്ഞാൽ എന്തോ ഒരു ദുർവാർത്ത കേൾക്കാൻ പേടിച്ചിരിക്കുന്നു ഇവിടെ, എത്ര നാൾ പോലിസ് സംരക്ഷണം നൽകാനാവും? എന്താവുമോ മുറിക്കുക? മുടിയോ, മുലയോ, കയ്യോ, കാലോ?
ഏതുമതത്തിലേതായാലും അനാചാരങ്ങള്‍ മുഴുവന്‍ മാറുന്ന ഒരു കാലത്തെ പ്രത്യാശിക്കാമോ ...
ചിത്രകാരൻ,
പർദ്ദയെ എത്ര തന്നെ ബ്ലോഗിലിട്ട് അലക്കിയാലും വെളുക്കില്ല മാഷെ അത് കറുത്ത് തന്നെ ഇരിക്കും. ...:):):):)

റെഹാന ആർ. ഖാസി എന്ന മുസ്ലിം സ്ത്രീക്ക് പർദ്ദ ധരിക്കുന്നതിൽ താല്പര്യമില്ല എന്നല്ലെ ഈ വാർത്തയിൽ നിന്നും മനസിലാക്കേണ്ടത്. മത മൂരാച്ചികളുടെ ഭീഷണികൾക്കെതിരെ കോടതിയെ സമീപിക്കാൻ ധൈര്യം കാട്ടിയ ഈ മുസ്ലിം സ്ത്രീയുടെ ആർജ്ജവത്തെ പ്രകീർത്തിക്കുക തന്നെ വേണം. ഖുറാനല്ല, മറിച്ച് ഇൻഡ്യൻ ഭരണഘടനയാണ് ഈ രാജ്യത്തെ ജനങ്ങളുടെ അവസാനവാക്കെന്ന് ശക്തമായ ഭാഷയിൽ മറുപടി നൽകുന്ന ഹൈക്കോടതിയുടെ വിധിയും ഇത്തരുണത്തിൽ സ്തുത്യർഹമാണ്. ഇഷ്ടമല്ലാത്ത വേഷം ധരിക്കാൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്ന അല്ലെങ്കിൽ അതിനായി ഭീഷണിപ്പെടുത്തുന്ന നിയമ സംഹിത അത് എന്ത് കോപ്പായാലും അതിന്റെ പേര് ഭീകരവാദം എന്ന് തന്നെയാണ്.....
ellaatharam charchakalum arogyakaramayi munneratte........
chanajyante abhiprayathinu salaam...!
"ഏതുമതത്തിലേതായാലും അനാചാരങ്ങള്‍ മുഴുവന്‍ മാറുന്ന ഒരു കാലത്തെ പ്രത്യാശിക്കാമോ"
അനാചാരങ്ങള്‍ ഒകെ ഇല്ലാതായാല്‍ പിന്നെന്തു മതം? അല്ല ഈ അനാചാരങ്ങളുടെ ഒക്കെ ആകെത്തുകയല്ലേ ഈ മതം എന്ന് പറയുന്ന സാധനം ...:-)
വ്യക്തിയുടെ വസ്ത്ര ധാരണ സ്വാതന്ത്ര്യത്തില്‍ കൈ കടത്താന്‍ ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ആര്‍ക്കും തന്നെ അവകാശമില്ല. മറ്റൊരു വാര്‍ത്ത.....
http://www.mathrubhumi.com/story.php?id=118846
മത പൌരോഹിത്യത്തിന്റേയും സദാചാരപോലീസിന്റേയും ഇരുണ്ട കാരാഗ്രഹങ്ങളില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കേണ്ട കടമ
യുവജനങ്ങാളുടേതു തന്നെയാണ്... മത മൂരാച്ചികളുടേതല്ല !!!
ഒരാളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കാന്‍ മറ്റൊരാള്‍ക്ക്‌ സ്വാതന്ത്ര്യമില്ല എന്നത് ആദ്യത്തെ കാര്യം .അത് വളരെ ലളിതമാണ് .
തന്റെ സ്വതന്ത്ര്യത്തെ നിഷേധിക്കാന്‍ തനിക്കു തന്നെ സ്വാതന്ത്ര്യമുണ്ടോ എന്ന ചോദ്യത്തിലാണ്‌ രണ്ടാമത്തെ കാര്യം . അതാണ്‌ പ്രധാനവും !
അതിന്റെ ഉത്തരം വ്യക്തി, വ്യക്തിത്വം,വ്യക്തിസ്വത്വം എന്ന കല്പനകളുമായി ( concept ) ബന്ധപ്പെട്ടുകിടക്കുന്നു .
pakkaran said…
വസുവേ ഇതൊക്കെ ആരേലും മനസ്സിലാക്കുന്നോണ്ടോ
കാശ്മീരില്‍ പര്‍ദ്ദ ധരിക്കാത്ത സ്ത്രീകള്‍ക്ക് നേരെ ഏതു മതക്കാരെന്നു പോലും വിവേചനമില്ലാതെ ഭീകരര്‍ വെടിയുതിര്‍ക്കുന്നത് പത്രങ്ങളില്‍ ഈയിടെ വായിച്ചു ഇങ്ങു കേരളത്തിലും പോപ്പുലര്‍ കാക്കാമാര്‍ പര്‍ദ്ദ എന്ന വിശുദ്ധ ചാക്കിനുള്ളില്‍ കയരാത്തതിനു ഹിന്ദു ക്രിസ്ത്യന്‍ സ്ത്രീകളെ ഉപദ്രവിക്കുന്ന കാലം വരാന്‍ ഇനി എത്ര നാള്‍ കൂടി വേണ്ടി വരും?.
ea jabbar said…
ആ പെണ്‍ കുട്ടിക്കു നേരെ ഇപ്പോള്‍ വധഭീഷണിയും അപവാദ പ്രചാരണവും ശക്തിപ്പെടുത്തിയതായി വാര്‍ത്ത.
Ajith said…
"ആ പെണ്‍ കുട്ടിക്കു നേരെ ഇപ്പോള്‍ വധഭീഷണിയും അപവാദ പ്രചാരണവും ശക്തിപ്പെടുത്തിയതായി വാര്‍ത്ത."

A case to worry. Its strange to know that even VP Suhra (NISA)chose to remain silent. The civil societ and media should take up her case in the same manner as that of Vineeta Kottayi
നമുക്കാ പെണ്‍കുട്ടിയെ ഒന്നു പോയി കണ്ടാലോ
ന്നാലോചിക്കുകയാണ് ചിത്രകാരന്‍.
എത്ര പണമുണ്ടായാലും, സാംസ്ക്കാരികമായി ഉയരാന്‍
ഒരു സമൂഹം വ്യക്തി വികാസത്തിന്റെ
ചിറകിട്ടടിക്കല്‍ നടത്തിയേ പറ്റു.
മതാന്ധതയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന
മുസ്ലീം സമൂഹത്തില്‍ നിന്നും ക്രിയാത്മകമായ ഊര്‍ജ്ജ്യപ്രവാഹമുണ്ടാകുന്നത് ...
മുസ്ലീം സമൂഹത്തിന്റെ സാംസ്ക്കാരികമായ വളര്‍ച്ചയുടെ
ഒരു ജ്വാലയാണ്. തീര്‍ത്തും ന്യായമായ അവരുടെ
വ്യക്തി സ്വാതന്ത്ര്യബോധത്തെ പ്രബുദ്ധരായ ഒരു
മുസ്ലീം മത വിശ്വാസിയും എതിര്‍ക്കുകയില്ലെന്നു മാത്രമല്ല, അതിനെ ഒരു വഴി വിളക്കായി
അടയാളപ്പെടുത്തുകയും ചെയ്യും.

എന്നിട്ടും ഇതൊന്നുമറിയാതെ....

നമ്മുടെ ഡിഫിക്കാരും, സി.പി.എമ്മും മൌദൂതി ഗുരു കെ ഇ എന്‍ സ്രവിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ മുലക്കുപ്പി നുകരാതെ ഇത്തരം
സുവര്‍ണ്ണാവസരങ്ങളിലേക്കൊന്നും തിരിഞ്ഞു നോക്കില്ല.
അവര്‍ക്കിപ്പോഴും അന്‍‌വാര്‍ശ്ശേരിയിലെ വര്‍ഗ്ഗീയ വിഗ്രഹത്തിന്റെ അടുക്കള ചായ്പ്പിലും, നികൃഷ്ട ജീവികളായ തിരുമേനിമാരുടെ അരമനകളുടെ ഇറയത്തും, ചെങ്ങനാശ്ശേരിയിലെ നായര്‍ തറവാടിന്റെ വടക്ക്വോര്‍ത്തും എരപ്പാളികളായി നിന്ന്
ഒഴിച്ചുകിട്ടുന്ന എച്ചില്‍ മോന്തിക്കുടിച്ചാലേ വിശപ്പടങ്ങു എന്നു തോന്നുന്നു.

ഇറക്കുമതി ചെയ്ത മൂലധനവും,വെള്ളക്കാരായ സായിപ്പും,പിന്നെ അമ്മായിന്റെ മോന്‍ ചൈനസഖാവും മാത്രമേ പുരോഗതിയിലേക്ക് വഴികാട്ടു എന്ന്
നമ്പൂരിദൈവം മണ്ണുണ്ണികളെ കാണാപ്പാഠം പഠിപ്പിച്ചിരിക്ക്യല്ലേ !!!
ഒണര്‍ന്നെണീക്കെടാ... സഖാക്കളെ :)
ഹിഹിഹിഹിഹിഹിഹിഹിഹിഹി.....
നാടുകാണിയിലെ ഒരു മുക്കുറ്റി
പൂപോലും നമ്മേ അഭിവാദ്യം ചെയ്യുകയും,
നമ്മേ നേര്‍വഴി ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്.
അതു കാണാനുള്ള കാഴ്ച്ച്ശക്തി ആര്‍ജ്ജിക്കുക എന്നതാണ് സ്വാതന്ത്യത്തിലേക്കും സ്വാശ്രയത്തിലേക്കുമുള്ള തന്തക്കു പിറന്നവരുടെ വഴി.
അതിനെ മാത്രമാണ് നമ്മുടെ രാഷ്ട്രീയമായി
ഉയര്‍ത്തിക്കൊണ്ടുവരാനുമാകു.
ഇറക്കുമതി ചെയ്ത അന്യ രാഷ്ട്രീയങ്ങളെല്ലാം
നമ്മെ അടിമപ്പെടുത്തുന്ന അന്തസ്സില്ലാത്ത
ആരാന്റെ വിട്ടിലെ എച്ചിലുതന്നെയാണ്.
ബ്രാഹ്മണന്റെ രാഷ്ട്രീയവും,മൌദൂതികളുടെ രാഷ്ട്രീയവും,
കമ്മ്യൂണിസ്റ്റുകളുടെ പാര്‍ട്ടി രാഷ്ട്രീയവും,കോണ്‍ഗ്രസ്സുകാരുടെ അളിഞ്ഞ രഷ്ട്രീയവും
സമൂഹത്തെ സ്പര്‍ശനശേഷിയില്ലാത്ത ... അവയവങ്ങള്‍ ലോപിച്ചുപോകുന്ന കുഷ്ടരോഗം ബാധിച്ചതുപോലെ
നശിപ്പിക്കുക മാത്രമേ ചെയ്യു. വളര്‍ത്തില്ല.
നമുക്ക് നമ്മുടെ രാഷ്ട്രീയം തന്നെ ജ്വലിപ്പിച്ചെടുക്കേണ്ടതുണ്ട്.

സമൂഹത്തിന്റെ തല്ലുകൊള്ളുമെന്നറിഞ്ഞിട്ടും
ജ്വലിക്കാന്‍ ധൈര്യപ്പെടുന്ന കരുത്തുറ്റ വ്യക്തി സ്വാതന്ത്ര്യത്തിലധിഷ്ടിതമായ രാഷ്ട്രീയം !!!
സംഘടിച്ചു നടക്കുന്ന ഭീരുക്കളേക്കാള്‍ ഒറ്റക്കു നടക്കുന്ന കരുത്തരിലാണ് ചിത്രകാരന്‍ പ്രതീക്ഷിക്കുന്നത്.
"ഇറക്കുമതി ചെയ്ത മൂലധനവും,വെള്ളക്കാരായ സായിപ്പും,പിന്നെ അമ്മായിന്റെ മോന്‍ ചൈനസഖാവും മാത്രമേ പുരോഗതിയിലേക്ക് വഴികാട്ടു എന്ന്
നമ്പൂരിദൈവം മണ്ണുണ്ണികളെ കാണാപ്പാഠം പഠിപ്പിച്ചിരിക്ക്യല്ലേ !!!
ഒണര്‍ന്നെണീക്കെടാ... സഖാക്കളെ :)"

:)))
SMASH said…
"അവര്‍ക്കിപ്പോഴും അന്‍‌വാര്‍ശ്ശേരിയിലെ വര്‍ഗ്ഗീയ വിഗ്രഹത്തിന്റെ അടുക്കള ചായ്പ്പിലും, നികൃഷ്ട ജീവികളായ തിരുമേനിമാരുടെ അരമനകളുടെ ഇറയത്തും, ചെങ്ങനാശ്ശേരിയിലെ നായര്‍ തറവാടിന്റെ വടക്ക്വോര്‍ത്തും എരപ്പാളികളായി നിന്ന്
ഒഴിച്ചുകിട്ടുന്ന എച്ചില്‍ മോന്തിക്കുടിച്ചാലേ വിശപ്പടങ്ങു എന്നു തോന്നുന്നു."

ഹ..ഹ ഹ..

ഇതൊന്നും കാണാന്‍ സ്വയം പ്രഖ്യാപിത അവര്‍ണ്ണ/ഇസ്ലാമിക ബുജികള്‍ക്ക നേരമില്ലല്ലോ! മതം പ്രത്യാശയും(കുറെ അടിമകളുടെ) ഇന്ധ്യയുടെ ആത്മാവും, ആമവാതവും ഒക്കെയാണല്ലോ! അതുകൊണ്ട് മതത്തെ തൊട്ടുകളിക്കാന്‍ പാടില്ല!പ്രത്യേകിച്ച് ഇസ്ലാമിനെ
vavvakkavu said…
ആ പെണ്കുട്ടി അഭിനന്ദനമര്ഹിക്കുന്നു.
സ്മാഷിന്റെ കമന്റിന്റെ ആദ്യ ഭാഗത്തിനു താഴെ ഒരു നീണ്ട ഒപ്പ് എന്‍റെ വക.......സസ്നേഹം
..naj said…
""പൊതുവെ പിന്നോക്കം നില്‍ക്കുന്ന മുസ്ലീം സമൂഹത്തിന്റെ പുരോഗമനത്തിലേക്കുള്ള പ്രതീക്ഷയായ ഒരു പെണ്‍കുട്ടിയെ അവളുടെ നേട്ടത്തിന്റേയും കഴിവിന്റേയും പേരില്‍ അഭിനന്ദിക്കാനും, അവളില്‍ അഭിമാനിക്കാനും മുതിരാതെ പര്‍ദ്ദക്കകത്ത് കെട്ടിപ്പൊതിഞ്ഞ് അടുക്കളയുടെ അട്ടത്ത് വെക്കാനുള്ള ശ്രമം അപലപനീയമാണ്. മുസ്ലീം സമൂഹത്തില്‍ നിന്നും വ്യക്തി സ്വാതന്ത്ര്യബോധമുള്ള സ്ത്രീകളും യുവാക്കളും ധാരാളമായി പുറത്തുവരട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു.""
..............
ചിത്രകാര...
എന്തൊരു മുസ്ലീം പ്രേമം ! ഇങ്ങിനെയുള്ള വിവാദങ്ങള്‍ വരുമ്പോള്‍ മാത്രമേ ഈ "പ്രേമം" പുറത്തു വരൂ..
അതല്ലാതെ ഈ ബ്ലോഗല്ലാതെ മുസ്ലീമ്ഗലോടുള്ള പ്രേമം കൊണ്ട് അവര്‍ക്ക് വേണ്ടി എന്തെങ്കിലും കാര്യങ്ങള്‍ ! അറിയാന്‍ വേണ്ടി ചോദിച്ചതാണ്.
വിദ്യാ സമ്പന്നരായ യുവാക്കള്‍ക്ക് വേണ്ടി (സച്ചാര്‍ റിപ്പോര്‍ട്ട് കാണണ്ട) ജോലി ലഭിക്കാന്‍ എന്തെങ്കിലും പ്രവര്‍ത്തനം !
താന്‍ സംരക്ഷിച്ചു വളര്‍ത്തുന്ന സ്വന്തം മകളുടെ, ഭാര്യയുടെ, വസ്ത്ര ദാരണത്തിന്റെ കാര്യത്തില്‍ മതമാനുസരിച്ചോ, അല്ലാതെയോ ആരെങ്കിലും നിഷ്കര്‍ഷത പുലര്തുന്നുന്ടെങ്കില്‍ അവിടെ വഴിയെ പോകുന്നവര്‍ക്ക് എന്ത് കാര്യമെന്ന് ഒരു പക്ഷെ സ്വന്തം കാര്യത്തില്‍ വരുമ്പോ ഈ ചിത്രകാരനും ചോദിക്കും ! ഇനി പുറത്തു നിന്ന് ആരെങ്കിലും വസ്ത്ര ധാരണം അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ അവിടെ സ്ത്രീയുടെ രക്ഷകര്താക്കള്‍ ധാരാളം മതി. അവിടെയും ഈ പറയുന്ന എനിക്കോ, ചിത്രകാരനോ റോളില്ല.
മനുഷ്യന്റെ ജീവിതത്തെ ഭാധിക്കുന്ന വേറെ എന്തെല്ലാം പ്രശ്നമുണ്ട് നമുക്ക് ചുറ്റും. ഈ വസ്ത്രതിനെ വിട്ടുകള. അത് ധരിക്കുന്നവര്‍ക്കും, അത് ധരിക്കാന്‍ വാങ്ങി കൊടുക്കുന്ന കുടുമ്പത്തിനും ആ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കൂ.
തുണി ഉടുക്കാതെ നടക്കുന്നെന്ടെങ്കില്‍ പ്രതികരിക്കൂ...