Sunday, August 29, 2010

കെ.പി.രാമനുണ്ണി മൌദൂതിസന്ദേശമെഴുതുകയാണ് !

പോപ്പുലര്‍ ഫ്രണ്ടന്മാരുടെ 12 കുപ്പി രക്തം സ്വീകരിക്കേണ്ടിവന്ന പ്രവാചക നിന്ദകപട്ടം ചാര്‍ത്തപ്പെട്ട പ്രഫസര്‍ ജോസഫിന് സ്വന്തമായി ഒരു ഒപ്പിടാനോ, കേട്ടെഴുതി തയ്യാറാക്കിയ കോളേജ് മാനേജുമെന്റിനുള്ള വിശദീകരണ കത്തിനടിയില്‍ കൈ വിരലടയാളം പോലും നേരൊമ്പോലെ പതിപ്പിക്കാനോ കഴിയില്ലെങ്കിലും, കെ.പി.രാമനുണ്ണിയുടെ സന്ദേശകാവ്യവുമായി ആനന്ദിനെ കാണേണ്ട ധാര്‍മ്മിക ബാധ്യതയില്‍ നിന്നും ഒരിക്കലും ഒഴിവാകാനാകുമെന്ന് തോന്നുന്നില്ല. കാരണം, കെ.പി.രാമനുണ്ണി എന്ന നിയമ നീതി ബോധമുള്ള മഹാസാഹിത്യകാരന്‍ ബ്ലോഗിലല്ല എഴുതിയിരിക്കുന്നത്. മലയാളത്തിന്റെ സാംസ്ക്കാരിക ഹൃദയത്തുടിപ്പായ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലാണ് കെ.പി.രാമനുണ്ണി ആനന്ദിനുള്ള കൈവെട്ട് സന്ദേശകാവ്യം ജോസഫ് വശം കൊടുത്തേല്‍പ്പിക്കുന്നതായി പാരമ്പര്യവിധിപ്രകാരം തയ്യാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കെ.പി.രാമനുണ്ണിയുടെ സന്ദേശകാവ്യരൂപത്തിലുള്ള മൌദൂതി കോടതി ഉത്തരവ് ജോസഫിനെ ദൂതനാക്കി ആനന്ദിനെ വിരട്ടി വിറപ്പിക്കുന്ന ഗുണ്ടാമുന്നറിയിപ്പായി മലയാള സാഹിത്യത്തില്‍ എന്നും പ്രശോഭിച്ചു നില്‍ക്കാന്‍ തക്ക ചരിത്ര പ്രാധാന്യമുള്ളതാണ്. താഴെ അതങ്ങ്ട്ട് ഉദ്ദരിക്കുന്നു:


“ പ്രിയപ്പെട്ട പ്രഫസര്‍ ജോസഫ്,
വിശ്വാസിയും അന്യമത സ്നേഹിയുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞ താങ്കളുടെ ശരീരത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന മുസ്ലീങ്ങളുടെ പന്ത്രണ്ടു കുപ്പി രക്തം മതങ്ങളുടെ സഹജീവന സാധ്യതയെയാണ് ജൈവമായി ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നത്. നബി തിരുമേനിയെ മാത്രമല്ല,യേശുദേവനേയോ ശ്രീകൃഷ്ണനേയോ ആരെങ്കിലും നിന്ദിച്ചാലും ജനാധിപത്യ വ്യവസ്ഥയില്‍ വിവിധ ജനവിഭാഗങ്ങളുടെ മാനാഭിമാനം സംരക്ഷിക്കാനായി സര്‍ക്കാരിന് അവര്‍ക്കു പിറകെ പോലീസിനെ വിടേണ്ടിവരുമെന്ന് താങ്കള്‍ ദയവായി ആനന്ദിനോട് പറയണം.” -കെ.പി.രാമനുണ്ണി

ബഹു. മൌദൂതി സന്ദേശകാവ്യ കര്‍ത്താവായ കെ.പി.രാമനുണ്ണി ഉദ്ദേശിക്കുന്ന “മുസ്ലീങ്ങളുടെ പന്ത്രണ്ടു കുപ്പി രക്തം” നമ്മുടെ മാധ്യമം പരസ്യങ്ങളിലൊക്കെ കാണാറുള്ള “മുസ്ലീം കിഡ്നി” എന്നൊക്കെ പറയപ്പെടുന്ന പച്ച പെയിന്റടിച്ച് ചന്ദ്രക്കല സീല്‍ കുത്തി, പടച്ചോന്‍ മുസ്ലീങ്ങള്‍ക്ക് മാത്രമായി ഉണ്ടാക്കി വിടുന്ന പച്ച കിഡ്നി പോലുള്ള പച്ചരക്തമായിരിക്കുമോ ?എന്നൊരു സംശയമില്ലാതില്ല !!! നബി തിരുമേനിയെ മാത്രമല്ല, ആശാരി ചെക്കന്‍ യേശുവിനേയും, പോത്തിനെ നോക്കുന്ന യാദവ ചെക്കന്‍ കൃഷ്ണങ്കുട്ടിയെയും ആരെങ്കിലും നിന്ദിച്ചാല്‍ പോലും ധര്‍മ്മ സംസ്ഥാപനാര്‍ത്ഥം സര്‍ക്കാരിന് അവര്‍ക്കു പിറകെ പോലീസിനെ അഴിച്ചുവിടേണ്ടിവരുമെന്ന് താങ്കള്‍ ആനന്ദിനോട് പറയണമെന്നാണ് കെ.പി.രാമനുണ്ണിയുടെ മാടംബി ഉത്തരവിലുള്ളത് !!! ഹോ... എന്തൊരു വിനയം !! എന്തൊരു മുടിഞ്ഞ നീതിബോധം !!!

ഇയ്യാളൊക്കെ എന്ത്  കോപ്പിലെ ബുജിസാഹിത്യകാരനാണെന്നാണ് ചിത്രകാരന്‍ അതിശയിച്ചുപോകുന്നത് !!! മലയാള സാഹിത്യവും,ബുജിസാഹിത്യ ജീവികളും ഇത്ര ജീര്‍ണ്ണാവസ്ഥയിലായിരിക്കുമോ ? വല്ല ഇഫ്ത്താര്‍ വിരുന്നിലും മുഖ്യാതിഥിയാകാനായിരിക്കുമോ നാവുകൊണ്ട് അടിച്ചുതളി നടത്തുന്ന ഈ സന്ദേശകാവ്യം കക്ഷി രചിച്ച് , എണീറ്റ് നടക്കാന്‍ കഴിയാത്ത, ആ പാവത്തെ ഉന്തിത്തള്ളി, ആനന്ദിനുള്ള വാറോല കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നത് !! ആ മനുഷ്യന്റെ കൈ അറുത്തെടുത്ത മനുഷ്യ പിശാചുക്കളോ, അതിനാവശ്യമായ മത കോടതി വിധി തയ്യാറാക്കിയ മത ഭ്രാന്തന്മാരോ, ഒരു ടെസ്റ്റ് പേപ്പര്‍ ചോദ്യത്തില്‍ മതനിന്ദ മനപ്പൂര്‍വ്വം കുത്തിവച്ച് പഴുപ്പിച്ച് മതവികാരവൃണമാക്കി വലുതാക്കിയെടുത്ത് , മതസൌഹാര്‍ദ്ദം തകര്‍ക്കാനുള്ള സംഭവ പരംബരകളുടെ തിരക്കഥ രചിക്കുകയും, അത് പണം മുടക്കി ഡയറക്റ്റ് ചെയ്ത് വര്‍ഗ്ഗീയ വിളവെടുക്കുകയും, പന്ത്രണ്ടു കുപ്പി ചോര എണ്ണികൊടുത്ത് സെന്റിയുടെ ഗ്ലിസറിന്‍ കണ്ണീര്‍ മഴ പൊഴിപ്പിക്കുകയും ചെയ്ത സംഘടിത വര്‍ഗ്ഗീയ കുറ്റവാളികളേക്കാള്‍ കെ.പി.രാമനുണ്ണി മ്ലേച്ഛനായ കുറ്റവാളിയാകുന്നു...എന്ന് ചിത്രകാരന്റെ നീതിബോധം രേഖപ്പെടുത്തുന്നു.

ചെയ്യാത്ത കുറ്റത്തിന് മതഭ്രാന്തന്മാരുടെ തൃപ്തിക്കും ആശ്വാസത്തിനുമായി പ്രഫസര്‍ ജോസഫിനെതിരെ പ്രവാചക നിന്ദ ആരോപിച്ച് കള്ളകേസെടുത്തതിനും, അയാളുടെ മകനെ പോലീസ് തടങ്കലില്‍ വച്ച് മാനസികമായി പീഢിപ്പിച്ചതിനും കേരള സാംസ്ക്കാരിക സമൂഹം സര്‍ക്കാരിനു വേണ്ടി മാപ്പുപറയ്യേണ്ട ധാര്‍മ്മിക ബാധ്യത നിലനില്‍ക്കുമ്പോഴാണ്... കെ.പി.രാമനുണ്ണി ഒരു ലേഖനം മാതൃഭൂമി വീക്കിലിയില്‍ പ്രസിദ്ധീകരിച്ചു കാണാനായി കോടാലിയുമായി പ്രഫസറുടെ ഹൃദയം കൂടി വെട്ടിനുറുക്കുന്ന ഈ മനുഷ്യത്വഹീന ക്രൂരതക്ക് ഇറങ്ങിത്തിരിച്ചതെന്നു തോന്നുന്നു. അവിശ്വാസികളോടും, യുക്തിവാദികളോടും ആനന്ദിനോടും രാമനുണ്ണിക്ക് വല്ല കെറുവുമുണ്ടെങ്കില്‍ അത് സ്വതന്ത്രമായ വിഷയമായി അവതരിപ്പിക്കാമായിരുന്നു. ശയ്യാവലംഭിയായ ഒരു ക്രൂശിതന്റെ മുറിപ്പാടുകളില്‍ പിക്കാസുകൊണ്ട് കിളച്ചുകൊണ്ട് അത് വേണ്ടായിരുന്നു... രാമനുണ്ണ്യേ !!!

വര്‍ഗ്ഗീയ ഭ്രാന്തന്മാരുടെ അജ്ഞതയുടേയും ഭീകര ലക്ഷ്യങ്ങളുടേയും ക്രൂരതക്ക് പാത്രീഭവിച്ച , കേരള മത നിരപേക്ഷ സമൂഹത്തിനുവേണ്ടി കൈവെട്ട് ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന പ്രഫസര്‍ ജോസഫ് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യക്തിപരമായ പ്രശ്നങ്ങളിലേക്ക് സൂചന നല്‍കുന്ന ഒരു റിപ്പോര്‍ട്ടും, മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ കെ.പി രാമനുണ്ണി എഴുതിയ സന്ദേശ കാവ്യത്തിന്റെ ഇമേജുകളും ചിത്രകാരന്റെ വായനാ സൌകര്യത്തിനായി താഴെ സൂക്ഷിച്ചുവക്കുന്നു.
ഈ വിഷയത്തിലേക്ക് ചിത്രകാരന്റെ ശ്രദ്ധതിരിയാന്‍ കാരണമായ ബ്ലോഗര്‍ ഇ.എ.ജബ്ബാറിന്റെ പോസ്റ്റിലെക്കുള്ള ലിങ്ക് :
രാമനുണ്ണിയുടെ മതപ്രേമം !


മംഗളം 26.8.1011 comments:

chithrakaran:ചിത്രകാരന്‍ said...

ചെയ്യാത്ത കുറ്റത്തിന് മതഭ്രാന്തന്മാരുടെ തൃപ്തിക്കും ആശ്വാസത്തിനുമായി പ്രഫസര്‍ ജോസഫിനെതിരെ പ്രവാചക നിന്ദ ആരോപിച്ച് കള്ളകേസെടുത്തതിനും, അയാളുടെ മകനെ പോലീസ് തടങ്കലില്‍ വച്ച് മാനസികമായി പീഢിപ്പിച്ചതിനും കേരള സാംസ്ക്കാരിക സമൂഹം സര്‍ക്കാരിനു വേണ്ടി മാപ്പുപറയ്യേണ്ട ധാര്‍മ്മിക ബാധ്യത നിലനില്‍ക്കുമ്പോഴാണ്... കെ.പി.രാമനുണ്ണി ഒരു ലേഖനം മാതൃഭൂമി വീക്കിലിയില്‍ പ്രസിദ്ധീകരിച്ചു കാണാനായി കോടാലിയുമായി പ്രഫസറുടെ ഹൃദയം കൂടി വെട്ടിനുറുക്കുന്ന ഈ മനുഷ്യത്വഹീന ക്രൂരതക്ക് ഇറങ്ങിത്തിരിച്ചതെന്നു തോന്നുന്നു. അവിശ്വാസികളോടും, യുക്തിവാദികളോടും ആനന്ദിനോടും രാമനുണ്ണിക്ക് വല്ല കെറുവുമുണ്ടെങ്കില്‍ അത് സ്വതന്ത്രമായ വിഷയമായി അവതരിപ്പിക്കാമായിരുന്നു. ശയ്യാവലംഭിയായ ഒരു ക്രൂശിതന്റെ മുറിപ്പാടുകളില്‍ പിക്കാസുകൊണ്ട് കിളച്ചുകൊണ്ട് അത് വേണ്ടായിരുന്നു... രാമനുണ്ണ്യേ !!!

ശ്രീജിത് കൊണ്ടോട്ടി. said...
This comment has been removed by the author.
ശ്രീജിത് കൊണ്ടോട്ടി. said...

ഇതെകുറിച്ച് ജബ്ബാര്‍ സാറിന്റെ ബ്ലോഗില്‍ വായിച്ചു. ഇദ്ദേഹത്തെ ഇപ്പോള്‍ ഏറ്റവും അധികവും കാണുന്നത് ജമാ-അത്ത് വേദികളിലും എഴുത്തുകള്‍ കൂടുതലും പ്രബോധനതിലും ആണെന്നിരിക്കെ ഈ ലേഖനം അത്ര അത്ബുധമായി കാണേണ്ട ആവശ്യം ഇല്ല. മറ്റു ജമാ-അത്തെ സാമൂഹ്യ വാദികളില്‍ നിന്നും ഇദ്ദേഹം വ്യത്യസ്തനാകുന്നത്, അവരെല്ലാം ഒരു പ്രത്യേക ആശയത്തെ ന്യായീകരിക്കാനോ, പ്രശംസിക്കണോ മുതിരാറില്ല, അവര്‍ ശബ്ദം ഉയര്‍ത്തുന്നത് താഴെത്തട്ടില്‍ ഉള്ള ജന സമൂഹത്തിനു വേണ്ടി ആണ് എന്ന കാരണത്തില്‍ ആണ്...
അദേഹത്തിന്റെ മറ്റൊരു ലേഖനം പച്ചക്കുതിരയിലും വായിച്ചിരുന്നു..

അനാഗതശ്മശ്രു said...

chithakaran..u said it

ഗ്രീഷ്മയുടെ ലോകം said...

ചിത്രകാരന്റെ ഈ ബ്ലോഗെഴുത്തിനു താഴെ എന്റെയും ഒരു കയ്യൊപ്പ്.

Blogreader said...

Very sad and Ramanunni proved he is an Unni. Muslim friends should expel these kind of double edged swords pretending the saviors of that religion. Actully they are creating more division in the society. Earlier I remember some Mukundan Menon who was a mouth piece of NDF, now some self proclaimed new Bhujis with ZERO sense also can see in blogs.

Joker said...

New Post in www.jokercircus.blogspot.com. about Ground Zero Mosque and Obama.

..naj said...

in reply to old post For Chithrakaaran's attention:

പൊതു സ്ഥലങ്ങളില്‍ നഗ്നത പ്രോത്സാഹിപ്പിക്കണം !

August 20, 2010 8:53 AM
..naj said...
""പൊതുവെ പിന്നോക്കം നില്‍ക്കുന്ന മുസ്ലീം സമൂഹത്തിന്റെ പുരോഗമനത്തിലേക്കുള്ള പ്രതീക്ഷയായ ഒരു പെണ്‍കുട്ടിയെ അവളുടെ നേട്ടത്തിന്റേയും കഴിവിന്റേയും പേരില്‍ അഭിനന്ദിക്കാനും, അവളില്‍ അഭിമാനിക്കാനും മുതിരാതെ പര്‍ദ്ദക്കകത്ത് കെട്ടിപ്പൊതിഞ്ഞ് അടുക്കളയുടെ അട്ടത്ത് വെക്കാനുള്ള ശ്രമം അപലപനീയമാണ്. മുസ്ലീം സമൂഹത്തില്‍ നിന്നും വ്യക്തി സ്വാതന്ത്ര്യബോധമുള്ള സ്ത്രീകളും യുവാക്കളും ധാരാളമായി പുറത്തുവരട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു.""
..............
ചിത്രകാര...
എന്തൊരു മുസ്ലീം പ്രേമം ! ഇങ്ങിനെയുള്ള വിവാദങ്ങള്‍ വരുമ്പോള്‍ മാത്രമേ ഈ "പ്രേമം" പുറത്തു വരൂ..
അതല്ലാതെ ഈ ബ്ലോഗല്ലാതെ മുസ്ലീമ്ഗലോടുള്ള പ്രേമം കൊണ്ട് അവര്‍ക്ക് വേണ്ടി എന്തെങ്കിലും കാര്യങ്ങള്‍ ! അറിയാന്‍ വേണ്ടി ചോദിച്ചതാണ്.
വിദ്യാ സമ്പന്നരായ യുവാക്കള്‍ക്ക് വേണ്ടി (സച്ചാര്‍ റിപ്പോര്‍ട്ട് കാണണ്ട) ജോലി ലഭിക്കാന്‍ എന്തെങ്കിലും പ്രവര്‍ത്തനം !
താന്‍ സംരക്ഷിച്ചു വളര്‍ത്തുന്ന സ്വന്തം മകളുടെ, ഭാര്യയുടെ, വസ്ത്ര ദാരണത്തിന്റെ കാര്യത്തില്‍ മതമാനുസരിച്ചോ, അല്ലാതെയോ ആരെങ്കിലും നിഷ്കര്‍ഷത പുലര്തുന്നുന്ടെങ്കില്‍ അവിടെ വഴിയെ പോകുന്നവര്‍ക്ക് എന്ത് കാര്യമെന്ന് ഒരു പക്ഷെ സ്വന്തം കാര്യത്തില്‍ വരുമ്പോ ഈ ചിത്രകാരനും ചോദിക്കും ! ഇനി പുറത്തു നിന്ന് ആരെങ്കിലും വസ്ത്ര ധാരണം അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാല്‍ അവിടെ സ്ത്രീയുടെ രക്ഷകര്താക്കള്‍ ധാരാളം മതി. അവിടെയും ഈ പറയുന്ന എനിക്കോ, ചിത്രകാരനോ റോളില്ല.
മനുഷ്യന്റെ ജീവിതത്തെ ഭാധിക്കുന്ന വേറെ എന്തെല്ലാം പ്രശ്നമുണ്ട് നമുക്ക് ചുറ്റും. ഈ വസ്ത്രതിനെ വിട്ടുകള. അത് ധരിക്കുന്നവര്‍ക്കും, അത് ധരിക്കാന്‍ വാങ്ങി കൊടുക്കുന്ന കുടുമ്പത്തിനും ആ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കൂ.
തുണി ഉടുക്കാതെ നടക്കുന്നെന്ടെങ്കില്‍ പ്രതികരിക്കൂ...

Ajith said...

'മതമില്ലാത്ത ജീവനുകള്‍' ഉണ്ടാവുക മാത്രമാണ് മതഭീകരവാദത്തിനുള്ള മറുപടി - കവി കുരീപ്പുഴ ശ്രീകുമാര്‍ .

മൂവാറ്റുപുഴ: കേരളത്തെ താലിബാനാക്കാനുള്ള ശ്രമങ്ങളെ മുളയിലേ നുള്ളണമെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. കേരള യുക്തിവാദി സംഘം മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച മതവിരുദ്ധ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം. പരമാവധി 'മതമില്ലാത്ത ജീവനുകള്‍' ഉണ്ടാവുക മാത്രമാണ് മതഭീകരവാദത്തിനുള്ള മറുപടിയെന്നും കുരീപ്പുഴ പറഞ്ഞു.

സംഘം പ്രസിഡന്റ് യു. കലാനാഥന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍. അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് രാജഗോപാല്‍ വാകത്താനം, സംസ്ഥാന സമിതി അംഗം ഇ.എ. ജബ്ബാര്‍, സെക്രട്ടറി സി.എസ്. എലിസബത്ത്, യുക്തിരേഖ മാനേജര്‍ ധനുവച്ചപുരം സുകുമാരന്‍, സംസ്ഥാന സെക്രട്ടറി ഇരിങ്ങല്‍ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

link:
http://www.mathrubhumi.com/ernakulam/news/494913-local_news-moovattupuzha-മൂവാറ്റുപുഴ.html

JEEVAN'S THOUGHTS!!! said...

കെ.പി സുകുമാരന്‍ മാഷും (രണ്ടും കെ.പി അല്ലെ) ശിഥിലചിന്തകളിലൂടെ മൌദൂദി സന്ദേശം എഴുതുകയല്ലേ ചിത്രകാരാ!!! ഇതൊന്നു വായിക്കൂ...
http://kpsukumaran.blogspot.com/2010/08/blog-post_25.html

സുകുമാരന്‍ മാഷ്‌ പറയുന്നു...
>>> ജമാ‌അത്തേ ഇസ്ലാമിയെ ഇന്ന് എതിര്‍ക്കുന്നവര്‍ നാളെ സത്യം അംഗീകരിക്കേണ്ടി വരും എന്നതില്‍ എനിക്ക് അശേഷം സംശയമില്ല<<<<<

http://kpsukumaran.blogspot.com/2010/08/blog-post_22.html

മാധ്യമം ദിനപത്രം സുകുമാരന്‍ മാഷിനെ അഭിനന്ദിക്കുന്നു...
http://www.madhyamam.com/sites/default/files/veli_info_30082010.pdf

ഉദ്ദിഷ്ട കാര്യങ്ങള്‍ക്ക് ഉപകാരസ്മരണ....

chithrakaran:ചിത്രകാരന്‍ said...

ഇസ്ലാമിസ്റ്റ് ബുജികളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണ്. റംസാന്‍ മാസം കഴിയുബോഴേക്കും ഇസ്ലാമിസ്റ്റുകള്‍ ബൂലോകം ഇഫ്ത്താര്‍ വിരുന്നുകള്‍കൊണ്ട് കീഴടക്കുമെന്നും ... കാലാവസ്ഥ പ്രവചന കേന്ദ്രങ്ങളുടെ റിപ്പോര്‍ട്ടുണ്ടാകാന്‍ സാധ്യതയുണ്ട് :) കെ.പി.രാമനുണ്ണിമാര്‍ക്കും, ജി.പി.രാമചന്ദ്രന്മാര്‍ക്കും,എസ്.വി.രാമനുണ്ണിമാര്‍ക്കും,രാജീവ് ശങ്കരന്മാര്‍ക്കും,ചാര്‍വാക, നിസ്സഹായ,സത്യാന്വേഷികള്‍ക്കും,വാണീദാസ് എളയാവൂരിനെപ്പോലുള്ള മഹാസാഹിത്യകാരന്മാര്‍ക്കും ശേഷം കാരിരുമ്പുപോലെ കരുത്തുറ്റ പ്രത്യയശാസ്ത്രത്തിന്റെ ബൂലോക നിറ സാന്നിദ്ധ്യമായ
ശ്രീ.കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി അവര്‍കളും ഇസ്ലാമിസ്റ്റ് ആകാശത്തിന്റെ നെടും തൂണാകാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇത്രയും വലിയൊരു ഭൂരിപക്ഷ ശക്തിക്കുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ആറ്റുകാല്‍ ഭഗവതിയേ..., പഴവങ്ങാടി ഗണപതിയെ.., യുക്തിവാദി ദൈവങ്ങളെ..., നിരീശ്വര ഋഷീശ്വരന്മാരെ.... ഈ ചിത്രകാരനു ശക്തി നല്‍കു !!!
ഇസ്ലാമിസ്റ്റ് ഹൈന്ദവ (അ./സ.)ബുജികള്‍ക്കായി ചിത്രകാരന്‍ തയ്യാറാക്കിയ ഛര്‍ദ്ദ്യാതിസാര നിയന്ത്രണത്തിനായുള്ള അലോപ്പതി മരുന്ന് : വാലുകള്‍ ആടുന്നത് ആര്‍ക്കുവേണ്ടി ? മരുന്ന് കഴിക്കാത്തവര്‍ക്ക് അസുഖം മാറില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ !!!