Tuesday, January 25, 2011

ബൈപോളാര്‍ മൂഡ് ഡിസോര്‍ഡര്‍

വിചിത്രമായ ഒരു സ്വഭാവപ്രകൃതിയാണ് ബൈപോളാര്‍ മൂഡ് ഡിസോഡര്‍.വിഷാദാവസ്ഥയില്‍ ഒന്നിനും കൊള്ളാത്ത അശക്തമായ ഒരു മനുഷ്യനായി കാണപ്പെടുന്ന വ്യക്തി പെട്ടെന്ന് നേരെ വിപരീതദിശയിലുള്ള അസാമാന്യ ഊര്‍ജ്ജ്വസ്വലതയോടെ ചിലപ്പോള്‍ അസാധാരണ കഴിവുകള്‍ പ്രകടിപ്പിച്ചുകൊണ്ട് കൂടെയുള്ളവരെ പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയെന്നുവരും.ബൈപൊളാര്‍ മൂഡ് ഡിസോര്‍ഡറിന്റെ വ്യത്യസ്ഥ അവസ്ഥകളില്‍ വിഷാദ രോഗി പെട്ടെന്ന് രോഗിയല്ലാതാകുന്ന അവസ്ഥയാണുണ്ടാകുക. ഒരു പത്തു പതിനഞ്ചു വര്‍ഷമായി വിചിത്രമായ ഈ ബൈ പോളാറുകാരെ ധാരാളമായി ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഇതൊരു രോഗമാണെന്ന് അറിയുമായിരുന്നില്ല.
ഇവരെ മോശം സ്വഭാവക്കാര്‍ എന്നോ,ചതിയന്മാര്‍,മലയാളിയുടെ പൊതു സ്വഭാവം, വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ എന്നൊക്കെ കരുതിയിരുന്നു.എന്നാല്‍, ഇതൊരു രോഗം തന്നെയാണെന്ന് ചിത്രകാരന്‍ അറിയുന്നത് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഒരു ലേഖനം വായിച്ചതിലൂടെയാണ്. പലപ്പോഴും ആത്മഹത്യയുടെ വക്കിലെത്തുന്ന വിഷാദാവസ്ഥയില്‍ നിന്നും, തന്റെ ദുരവസ്ഥക്ക് കാരണമായ,അല്ലെങ്കില്‍ തന്നെ അപകര്‍ഷപ്പെടുത്തുന്ന ഒരു വ്യക്തിയെ കണ്ടെത്തുന്നതിലൂടെ ചീറ്റപ്പുലിയായി മാറുകയോ, അത്ഭുത പ്രവര്‍ത്തനങ്ങള്‍ പോലും നടത്താന്‍ കഴിവുള്ള ഒരു മനുഷ്യ ദൈവമായി സ്വയം ഉറഞ്ഞുതുള്ളുകയോ പോലും ചെയ്യാനുള്ള ശേഷി ഇവര്‍ക്ക് അനായാസം ലഭിക്കുന്നു.അതായത് വിഷാദാവസ്ഥയുടെ നേരെ വിപരീതദശയിലുള്ള അസാധാരണ വ്യക്തിത്വത്തിലേക്കാണ് ഇവര്‍ ഞൊടിയിടയില്‍ മാറുക. സൈക്ലിക്കലായി തിരിച്ചും മാറാം. ഇതില്‍ മനുഷ്യ ദൈവമായിമാറുന്നവര്‍ ഈ രോഗാവസ്ഥയെ ഫലപ്രദമായി നിയന്ത്രണത്തിലാക്കിയ സമര്‍ത്ഥരാണ്. അസുഖത്തെ അനുഗ്രഹമാക്കിമാറ്റുന്നവര്‍ !അങ്ങനെ ഈ രോഗത്തെ അനുഗ്രഹമാക്കി മാറ്റുന്നതില്‍ കലാ-സാഹിത്യരംഗത്തുള്ളവരും കുറവല്ല. നമ്മുടെ ഫെമിനിസ്റ്റുകളില്‍ പരക്കെ കാണപ്പെടുന്ന മാനസികാവസ്ഥയും ബൈപൊളാര്‍ മൂഡ് ഡിസോര്‍ഡര്‍ തന്നെയാണെന്ന് ചിത്രകാരന്‍ കരുതുന്നു. മത സംഘടനകള്‍ അന്യ വിശ്വാസങ്ങളെക്കുറിച്ച് സംശയവും,വിദ്ധ്വേഷവും, പകയും,പ്രതികാരവും വളര്‍ത്തുന്നതിലൂടെ തീവ്രവാദികളെ ഉത്പ്പാദിപ്പിക്കാനും അവരെ എന്തുക്രൂരതയും പ്രവര്‍ത്തിക്കാനുമുള്ള കരുത്തുള്ളവരാക്കാനും ഈ മാനസികാവസ്ഥയെ വ്യപകമായി ഉപയോഗിക്കുന്നുണ്ടെന്നു തോന്നുന്നു. വസ്തുതാപരമായി നടത്തുന്ന ഏതുവാദഗതിയേയും വൈകാരികമായ ന്യായങ്ങള്‍ നിരത്തി എതിരിടാന്‍ ഈ രോഗികള്‍ക്ക് ഒരു വിഷമവുമുണ്ടാകില്ല. ബുദ്ധിയും ഓര്‍മ്മ ശക്തിയും അതിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന ഓവര്‍സ്മാര്‍ട്ട്നെസ്സ് കണ്ട് സത്യസന്ധമായി ന്യായം പറയുന്നവര്‍ കണ്ണുതള്ളിപ്പോകും. മലയാളികളില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ധാരാളമായി കണ്ടുവരുന്ന ബൈപൊളാര്‍ മൂഡ് ഡിസോര്‍ഡറിനെക്കുറിച്ച് കൂടുതലറിയാന്‍ വിക്കിപ്പീഡിയയിലെ ഈ ലിങ്കൊന്ന് ക്ലിക്കുന്നത് ഉചിതമായിരിക്കും.
ഇതോടൊപ്പം കൊടുത്തിരിക്കുന്നത് കണ്ണൂരില്‍ നിന്നും ഇറങ്ങുന്ന ഒറ്റമൂലി മാസികയില്‍ 2010ല്‍ പ്രസിദ്ധീകരിച്ച  ഡോ.ഗോപിനാഥന്‍ നമ്പ്യാരുടെ ലേഖനത്തിന്റെ പേജുകളാണ്.

10 comments:

chithrakaran:ചിത്രകാരന്‍ said...

വിചിത്രമായ ഒരു സ്വഭാവപ്രകൃതിയാണ് ബൈപോളാര്‍ മൂഡ് ഡിസോഡര്‍.വിഷാദാവസ്ഥയില്‍ ഒന്നിനും കൊള്ളാത്ത അശക്തമായ ഒരു മനുഷ്യനായി കാണപ്പെടുന്ന വ്യക്തി പെട്ടെന്ന് നേരെ വിപരീതദിശയിലുള്ള അസാമാന്യ ഊര്‍ജ്ജ്വസ്വലതയോടെ ചിലപ്പോള്‍ അസാധാരണ കഴിവുകള്‍ പ്രകടിപ്പിച്ചുകൊണ്ട് കൂടെയുള്ളവരെ പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയെന്നുവരും.
ഈ അസുഖത്തെക്കുറിച്ച് കൂടുതല്‍ അനുഭവങ്ങളുള്ളവര്‍
അവ വെളിപ്പെടുത്തുക.

Muralee Mukundan , ബിലാത്തിപട്ടണം said...

ബൈപോളാര്‍ മൂഡ് ഡിസോഡര്‍ ശരിക്കും മനുഷ്യന്റെ ഒരു അവസ്ഥാവിശേഷമാണ്...

പല പല തിരിച്ചടികളിൽ നിന്നും ഊർജ്ജം കിട്ടി അവരുടെയുള്ളിൽ ഉറങ്ങി കിടന്നിരുന്ന ഒരു കഴിവ് പതിന്മടങ്ങായി ഉയർത്തെഴുന്നേൽക്കുന്ന ഒരു ഭാവമാറ്റം..!

ഗുണ്ടകൾ മുതൽ കലാ-കായിക സൂപ്പർ താരങ്ങൾ വരെ ഈ ഗണത്തിൽ വരും...!

ലഹരിപദാർത്ഥങ്ങൾ തൊട്ട്,ചാത്തൻ/ജിന്ന്/മാന്ത്രിക എടവാടൂകൾ,..,..,,... വരെ ഇത്തരം പ്രകടനക്കാരുടെ വളർച്ച്ക്കു നല്ലൊരു വളമാക്കുന്നതുകൊണ്ട്,ഇവരെയെല്ലാം ചൂണ്ടിക്കാട്ടി ലോകം മുഴ്വൻ ഇതിന്റെ പിന്നണിക്കാർ സമൂഹങ്ങളിൽ നിറയുമെന്നും ഒരു ദോഷവശം കൂടി ഈ ഡീസോർഡറിനുണ്ട് കേട്ടൊ

ഉനൈസ് said...

കമന്റാന്‍ ഉള്ള വിവരം പ്രസ്തുതലേഖനത്തില്‍ എനിക്കില്ല..ബൈപോളാര്‍ മൂഡിനെ പറ്റി മനസിലാക്കുവാന്‍ ഈ പോസ്റ്റ്‌ ഉപകരിച്ചു.
നന്ദി ചിത്രകാരന്‍.
ചിത്രകാരന്റെ പോസ്റ്റുകള്‍ക്ക്‌ പഴയ വീര്യം പോരാ...?സമയക്കുറവു കൊണ്ടാണോ പോസ്റ്റ്‌ ചുരുക്കുന്നത്...മികച്ച പോസ്റ്റുകള്‍ ചിത്രകാരനില്‍ നിന്നും ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു...

മുകിൽ said...

ബൈപോളാര്‍ മൂഡ് ഡിസോഡര്‍- ലളിതമായ ഭാഷയിൽ ഒരുതരം ഭ്രാന്തു തന്നെയാണ്. ഈ അസുഖമുള്ള ഒരാളെ അറിയാം. അറിഞ്ഞിടത്തോളം ദയനീയതയാണു തോന്നിയത്.

പക്ഷേ, സമൂഹത്തിൽ കൂടുതൽ ഊർജ്ജ്വസ്വലത കാണിക്കുന്നവരെല്ലാം- പോസിറ്റീവായാലും നെഗറ്റീവായാലും - അവരൊക്കെ ഈ രോഗികളാണെന്നുള്ള ചിത്രകാരന്റെ അഭിപ്രായത്തിനോടു യോജിപ്പില്ല. ഒരു പാട്ട ചായം കയ്യിൽ കിട്ടിയതു കൊണ്ടു ഉടനെയെടുത്തു നമ്മൾ എല്ലാവരുടെ മേലും വീശിയൊഴിക്കുന്നതു പോലെയാണത് എന്നെനിക്കു തോന്നുന്നു. എന്നു വച്ചാൽ ഓരോരുത്തരുടേയും യഥാർത്ഥ നിറം വേറൊന്നായി നമ്മൾ എന്തിനു തെറ്റിദ്ധരിക്കണം എന്ന്.

jayanEvoor said...

ചിത്രകാരൻ പറഞ്ഞതിൽ കഴമ്പുണ്ട്.

ബൈപോളാർ ഡിസോർഡർ ഉള്ള പലരെയും അറിയാം. ലോകപ്രശസ്തരായ പല എഴുത്തുകാർ തുടങ്ങി സിനിമാതാരങ്ങൾ വരെയും ഇത് ബാധിച്ചവരായുണ്ട്.അക്കൂട്ടത്തിൽ ബ്ലോഗർമാരും ഫെമിനിസ്റ്റുകളും ഉണ്ടാവാം.

ബിലാത്തിച്ചേട്ടൻ പറഞ്ഞതു വളരെ ശരി.

എന്നാൽ ഈ അസുഖം ഉള്ളവർ നിന്ദ്യരും, പിശാചുകളും ആണെന്ന ചിന്താഗതിയും പാടില്ല. രോഗം നിയന്ത്രിച്ചു നിർത്താൻ ഏറ്റവും കൂടുതൽ വേണ്ടത്, കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും സഹകരണമാണ്.

പലപ്പോഴും കൂട്ടുകാരുടെയും, കുടുംബാംഗങ്ങളുടെയും അജ്ഞത മൂലമുള്ള കുറ്റപ്പെടുത്തൽ, രോഗം വഷളാക്കാനേ ഉപകരിക്കൂ എന്നതും അനുഭവമാണ്.

ഹ ഹ ഹ said...

ha ha ha

ബയാന്‍ said...

വിഷാദരോഗത്തെ കുറിച്ചും അതീന്ദ്രീയ ശേഷിയെ കുറിച്ചും എവിടെ നിന്നും, എന്തും, വായിക്കാനിഷ്ടപ്പെടുന്ന എനിക്കിത് ഒരു പുതിയ അറിവാണ്‍.

നിസ്സഹായന്‍ said...

നമ്മളെയൊക്കെ ടെസ്റ്റു ചെയ്യേണ്ടി വരുമോ ?!! :-)))

കുഞ്ഞുവര്‍ക്കി said...

നിസ്സഹായന്‍ എന്തിനാണ് ബുദ്ധന്റെ പടം വെച്ച് ബ്ലോഗുന്നത്? ബുദ്ധന്‍ ജാതി മത ഭ്രാന്തന്‍ അല്ലല്ലോ. പഴയ ചിത്രമാണ് നല്ലത് ഉള്ളിലുള്ള ആ കൊടും വിഷം പ്രതിഫലിക്കുന്ന പടവുമാണ് അതുമല്ലെങ്കില്‍ ഹിറ്റ്‌ലര്‍ , മുസോളിനി തുടങ്ങിയവരുടെതും ചേരും

നിസ്സഹായന്‍ said...

@ കുഞ്ഞുവര്‍ക്കി,

ഞാന്‍ ജാതി-മത-ഭ്രാന്തനാണെന്നു തെളിയിക്കൂ. അല്ലാതെ എന്തെങ്കിലും നിക്ഷിപ്ത താല്പര്യം താങ്കള്‍ക്കുണ്ടെങ്കില്‍ ആടിനെ പട്ടിയാക്കാം, പട്ടിയെ പേപ്പട്ടിയാക്കാം, പിന്നെ അതിനെ തല്ലിക്കൊല്ലാം.