Wednesday, February 13, 2008

ബ്ലൊഗിലെ പൂച്ചക്കുട്ടി വനിതയില്‍ !


em എന്ന മീനാക്ഷിയെക്കുറിച്ച് ഈ മാസത്തെ വനിതയില്‍ (2008ഫെബ്രുവരി 15-29)ഒരു ലേഖനം കാണാനിടയായി. ചൂടോടെ അതു ബൂലോകരെ അറിയിക്കുന്നു.കംബത്സ്സീവ് കണ്‍ഫെസ്സര്‍ എന്ന ബ്ലോഗെഴുതുന്ന മീനാക്ഷി പ്രശസ്ത മലയാള സാഹിത്യകാരനായ എന്‍.എസ്.മാധവന്റേയും,ഔട്ട്‌ലുക്ക് വാരികയില്‍ പത്രപ്രവര്‍ത്തകയായ ഷീല റെഡ്ഡിയുടേയും മകളാണ്. ജീവിതത്തോടും,ലോകത്തോടും സത്യസന്ധത പുലര്‍ത്തുന്നതില്‍ മീനാക്ഷി പ്രകടിപ്പിക്കുന്ന ആര്‍ജ്ജവത്വം ഇന്നത്തെ സമൂഹത്തിന് ഞെട്ടലുണ്ടാക്കുന്ന വിധം നിര്‍മ്മലമാണെന്നതാണ് മീനാക്ഷിയുടെ വ്യക്തിത്വമഹിമ. ആ മഹിമ നമ്മുടേ സദാചാരവാദികള്‍ക്ക് ആര്‍ക്കും സ്വപ്നംകാണാന്‍പോലും കഴിയില്ല എന്നതാണ് സമൂഹത്തിന് മീനാക്ഷിയില്‍നിന്നും പലതും പഠിക്കാനണ്ട് എന്ന് നമ്മേ ഓര്‍മ്മിപ്പിക്കുന്നത്. മീനാക്ഷിയുടെ കമ്പത്സ്സീവ് കണ്‍ഫെസ്സര്‍ ബ്ലോഗിലേക്കുള്ള ലിങ്ക്.
വനിതയിലെ സാധാരണമായ ഒരു അഭിമുഖമാണെങ്കിലും ബ്ലോഗിങ്ങിനു പ്രചാരം ലഭിക്കാന്‍ കാരണമാക്കുന്ന ഒരു സംഗതിയായതിനാല്‍ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപത്തിന്റെ ലിങ്കുകള്‍ താഴെ കൊടുക്കുന്നു. ചിത്രകാരന്‍ ഇതില്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതിന് മീനാക്ഷി എന്ന വ്യക്തി/ബ്ലോഗര്‍ ഒരു മാതൃകയാണെന്ന് ഉയര്‍ത്തിക്കാട്ടുന്നു എന്ന് തോന്നരുത്. മീനാക്ഷിയുടെ സത്യസന്ധതയിലാണ് ചിത്രകാരന്റെ സൌന്ദര്യ ദര്‍ശനം. മറ്റെല്ലാം അവരുടെ വ്യക്തി സ്വാതന്ത്ര്യം!
വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. സത്യസന്ധതയെ വിലമതിക്കുന്നു.

1 comment:

സമാധാനം said...

ഇതിലും നല്ല കുമ്പസാരങ്ങള്‍ തെരുവില്‍ നിന്നു കിട്ടും. തെമ്മാടിത്തരം കാണിക്കുകയും അത് വിളിച്ചു പറയുന്നതും ഒരു പുരോഗമനചിന്താഗതിയായി ഈയിടെ കണ്ടു വരുന്നു. മാധ്യമങ്ങള്‍ അതിനു കുടപിടിക്കുകയും ചെയ്യുന്നു. സര്‍ക്കുലേഷന്‍ മുവ്.

Translate

Followers