Saturday, December 17, 2011

മുസ്ലീങ്ങളുടെ സത്യത്തിലുള്ള ചരിത്രം അഭിമാനകരമാണ്

ചരിത്രം കെട്ടുകഥയോ, പുരാണങ്ങാളോ, ഐതിഹ്യങ്ങളോ, ദൈവ വചനങ്ങാളോ അല്ല. ചരിത്രം സമൂഹത്തിന്റെ വസ്തുനിഷ്ഠമായ ചരിത്രമാകണം. സ്വന്തം ചരിത്രത്തിലേക്കുള്ള ബന്ധം അല്ലെങ്കില്‍ ഓര്‍മ്മ വിട്ടുപോകുന്നതാണ് ഏതൊരു സമൂഹത്തെയും പാര്‍ശ്വവല്‍ക്കരിക്കാന്‍ എതിരാളികള്‍ ഉപയോഗപ്പെടുത്തുന്ന സന്ദര്‍ഭം.

ഒരു ഉദാഹരണം പറയാം. കേരളത്തിലെ മുസ്ലീങ്ങളോളം അന്തസ്സുള്ള ചരിത്രമുള്ള മലയാളി വിഭാഗമില്ല. ആയിരക്കണക്കിനു വര്‍ഷങ്ങളായി സവര്‍ണ്ണ ഹിന്ദു മതത്തിന്റെ വര്‍ഗ്ഗീയ വേര്‍ത്തിരിവിനെതിരേയും, വിവേചനത്തിനെതിരേയും, ക്രൂരതക്കെതിരേയും ചെറുത്തുനിന്ന അവര്‍ണ്ണരിലെ ഒരു ഭാഗമാണ് മുസ്ലീങ്ങള്‍. മുസ്ലീങ്ങള്‍ക്ക് കേരളത്തില്‍ പതിനാറാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ കണ്ണൂര്‍ ആസ്ഥാനമായി ഒരു മുസ്ലീം രാജാവിനെ സൃഷ്ടിക്കാനായി. ആലി രാജവംശം. 
ഇതിനു പുറമേയാണ് പേടി തൊണ്ടന്മാരായിരുന്ന കോഴിക്കോട്ടെ സാമൂതിരിമാര്‍ക്ക് അധികാരത്തിന്റെ ഉരുക്കുകോട്ട നിര്‍മ്മിച്ച് രാജ്യത്തിന്റെ അഭിമാനം തന്നെ സംരക്ഷിച്ചു പോന്ന കുഞ്ഞാലി മരക്കാന്മാര്‍. ചതിയനും നന്ദികെട്ടവനുമായ സാമൂതിരി രാജാവിനാല്‍ വിദേശികള്‍ക്ക് ഒറ്റിക്കൊടുക്കപ്പെട്ട കുഞ്ഞാലി മരക്കാറെ പോലുള്ള ഒരു വീരനെ മറ്റേതു സമൂഹത്തിനാണ് കേരളത്തില്‍ അവകാശപ്പെടാനാകുക !!!

ഇത്രയും ഉജ്ജ്വല ചരിത്രമുള്ളവര്‍  ആ ചരിത്രം വിസ്മരിച്ച് , മൌദൂതിസത്തില്‍ അകൃഷ്ഠരായി സൌദി അറേബ്യയില്‍ തങ്ങളുടെ വേരുകള്‍ തിരയുമ്പോള്‍  പിറന്ന നാട്ടില്‍ പാര്‍ശ്വവല്‍ക്കരിക്കരിപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളു. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഒരോ ജനതയും തങ്ങളുടെ ശരിയായ ചരിത്രം സമൂഹത്തിന്റെ പൊതു ബോധത്തില്‍ എത്തിക്കുകമാത്രമേ സാമൂഹ്യ സമത്വത്തിന് വഴിവക്കുകയുള്ളു. അതു ചെയ്യാതിരിക്കുമ്പോള്‍ പരാന്നഭോജികളായ ഉപരിവര്‍ഗ്ഗ സമൂഹം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി തങ്ങളുടെ പഴയ ജീര്‍ണ്ണിച്ച അടി വസ്ത്രങ്ങള്‍ “ദയാപുരസ്സരം” എറിഞ്ഞു നല്‍കുകയും, അത് തങ്ങളുടെ സ്വന്തം വസ്ത്രമാണെന്ന് കരുതി പാര്‍ശ്വവല്‍ക്കൃതര്‍ക്ക് വേഷം കെട്ടി നടക്കുകയും ചെയ്യാം. അത്തരം ഒരു കെട്ടു കാഴ്ച്ചയുടെ ആഘോഷമാണ് നമ്മുടെ സമൂഹത്തില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.

അഭിമാനകരമായ ചരിത്രമുള്ള ആലി രാജ വംശത്തെക്കുറിച്ച് (റാണിയെ അറക്കല്‍ ബീബി എന്നും വിളിക്കുന്നു) സവര്‍ണ്ണര്‍ കെട്ടി ചമച്ചതായ അഞ്ചിലേറെ ഐതിഹ്യ കഥകള്‍ നമ്മുടെ ചരിത്ര പുസ്തകങ്ങളില്‍ പോലും സ്ഥാനം പിടിച്ചിട്ടുണ്ട്. ഏഴിമലയിലെ കോലത്തിരി രാജാവിന്റെ കണ്ണൂരിലെ പ്രതിനിധിയായ ഒരു കാര്യസ്ഥന്‍ നായരുടെ പദവി മാത്രമുള്ള ചിറക്കല്‍ കോവിലകത്തെ ഒരു പെണ്ണിനെ “ലൌ ജിഹാദു“ നടത്തി തട്ടിയെടുത്ത മാപ്പിളക്ക് “ദയാപുരസ്സരം” വീതിച്ചു നല്‍കിയ രാജ്യമാണ് അറക്കല്‍ രാജക്കന്മാരുടേതെന്ന തട്ടുപൊളിപ്പന്‍ കള്ളങ്ങളുടെ മാധുര്യമാണ് നമുക്ക് പ്രിയങ്കരമാകുന്നെന്നത് ചരിത്രം നഷ്ടപ്പെട്ടതുകൊണ്ടുള്ള അധപ്പതനമാണ്. കണ്ണൂരിലെ ആലി രാജാവിനു കീഴ്പ്പെട്ടുകൊണ്ടുള്ള ചരിത്രമാണ് 16ആം നൂറ്റാണ്ടിന്റെ ആദ്യപകുതി മുതല്‍ ഏഴിമല രാജവംശത്തിനുണ്ടായിരുന്നത്.
മുസ്ലീങ്ങള്‍ക്കു മാത്രമല്ല, എല്ലാ വിഭാഗം ജനതക്കും വസ്തുനിഷ്ടമായ ചരിത്രം ഭാവിയിലേക്ക് അതിരുകളില്ലാതെ വളരാന്‍ അവസരം നല്‍കുന്ന ഊര്‍ജ്ജ്യ സ്രോതസാണ്.

ഇത്തരം ചരിത്ര സത്യങ്ങളിലേക്ക് സമൂഹത്തെ പിടിച്ചുയര്‍ത്താന്‍ നമ്മുടെ ചരിത്ര രേഖകള്‍  ചരിത്ര പണ്ഡിതര്‍ മാത്രം കണ്ടാല്‍ പോര. ജനങ്ങള്‍ക്ക് തങ്ങളുടെ തായ്‌വേരുകളാണെന്ന് ബോധ്യ വരത്തക്കവിധം ചരിത്ര രേഖകള്‍ പൊതുജന സമക്ഷം പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു. 2011 ഡിസംബര്‍ 12 മുതല്‍ 17 വരെ കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരത്ത് കമ്മ്യൂണിറ്റി ഹാളില്‍ കേരള സര്‍ക്കാറിന്റെ ആര്‍ക്കീവ്സ് ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രദര്‍ശനം മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ പ്രസക്തമായിരുന്നു. അവിടെ പ്രദര്‍ശിപ്പിച്ച ചില ചരിത്ര രേഖകളുടെ കളര്‍ പ്രിന്റുകളില്‍ നിന്നും ചിലവ ഫോട്ടൊയെടുത്ത് താഴെ ചേര്‍ത്തിരിക്കുന്നു. ക്ലിക്കി വലുതാക്കിയോ ഡൌണ്‍ ലോഡു ചെയ്തോ ആവശ്യക്കാര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ആര്‍ക്കീവ്സ് ഡിപ്പാര്‍ട്ടുമെന്റുതന്നെ ഈ ഡോക്കുമെന്റുകള്‍ നെറ്റില്‍ എത്തിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് എന്തുമാത്രം പ്രയോജന പ്രദമാകുമായിരുന്നു എന്ന് ചിന്തിച്ചു പോയി.
(ചരിത്രവിഷയത്തോട് ഉപരിപ്ലജീവികളായ സാധാരണ ജനങ്ങാള്‍ക്ക് പൊതുവെ താല്‍പ്പര്യം കുറവായതിനാലാണ് ഈ പ്രദര്‍ശനത്തെക്കുറിച്ച് പറയാതെ സാമൂഹ്യമായ കാര്യങ്ങള്‍ പരാമര്‍ശിച്ച് കുറച്ച് കാടു കേറാന്‍ ഇടയായത്. ലക്ഷ്യം, ഈ ചരിത്ര രേഖ വിഷയങ്ങളിലേക്ക് സാധാരണ ജനങ്ങള്‍ക്ക് താല്‍പ്പര്യം ജനിക്കണം എന്നതു മാത്രമാണ്.)
കണ്ണൂര്‍ ഭരിച്ചിരുന്ന അറക്കല്‍ രാജവംശത്തിലെ ആലി രാജാവിന്റെ  ഗവര്‍ണ്ണര്‍ക്കുള്ള കത്ത്.

17 comments:

ബയാന്‍ said...

ചിത്രകാരന്റെ പ്രയത്നത്തിനും ഓര്‍മ്മപ്പെടുത്തലിനും അഭിനന്ദനങ്ങള്‍. ഒരു കണ്ണൂരുകാരന്‍.

Elayoden said...

ചരിത്രത്തെ എന്നും വികലമാക്കിയിട്ടാണല്ലോ ചിത്രീകരിച്ചിട്ടുള്ളത്. കോഴിക്കോട്ടെ കുഞ്ഞാലി മരക്കാര്‍, മലബാറിലെ മാപ്പിള ലഹള, ടിപ്പു സുല്‍ത്താന്‍, വാഗണ്‍ ട്രാജഡി, ഇന്ത്യന്‍ ദേശീയതയ്ക്ക് മലബാറിന്റെ വരദാനമായി കിട്ടിയ മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബ് - വെള്ളക്കാര്‍ക്കെതിരെ പോരാടിയ എത്രയെത്ര ധീര ദേശാഭിമാനികള്‍, പക്ഷെ ഇവരെപ്പോലും സത്യസന്ധമായി വിലയിരുത്താന്‍ ചരിത്രത്താളുകളില്‍ വര്‍ഗീയതയുടെ ഒരിക്കലും ഉണങ്ങാത്ത വിഷമയം ചീറ്റിയ മഷികൊണ്ട്എഴുതിയ അപ്പോസ്ത്തലന്മാര്‍ സന്മനസ്സു കാണിച്ചില്ല.

ചരിത്രത്തിന്റെ താളുകളിലേക്കുള്ള നല്ലൊരു എത്തിനോട്ടം, ആശംസകളോടെ..

Suraj said...

Thanks for the excellent collection and the write-up ! It is sad that these are not archived online, though. Such a "rich and varied heritage"!

Sameer Thikkodi said...

അഭിനന്ദനങ്ങൾ...

കണ്ണൂർ മീറ്റിനു വന്നപ്പോൾ അറയ്ക്കൽ മ്യൂസിയം സന്ദർശിക്കാൻ അവസരം ലഭിച്ചത് ഇതു വായിച്ചപ്പോൾ ഓർമ്മ വന്നു....

ചരുത്രങ്ങൾ നമ്മുടെ അഭിമാനകരമായ പാരമ്പര്യം തന്നെ.. അവയെ കുറിച്ച് അവബോധം ഉണ്ടാവേണ്ടത് അത്യാവശ്യം തന്നെ...

നന്ദി

ശിഖണ്ഡി said...

നല്ല പോസ്റ്റ്‌... ഫോട്ടോസ് ഇഷ്ട്ടായി... ശരിക്കും വായിക്കാന്‍ പറ്റുന്നില്ല. പഴയ മലയാളമായത് കൊണ്ടാവും അല്ലെ?

ബഷീർ said...

നന്ദി ഈ വിവരങ്ങള്‍ പങ്ക് വെച്ചതിന്‌.. വ്യഭിചരിക്കപ്പെട്ട ചരിത്രമാണ്‌ നമ്മുടെ തലമുറയെ ആവാഹിച്ചിരിക്കുന്നത്. ഈ സത്യങ്ങള്‍ കണ്ട് തിരിച്ചറിവുണ്ടാവുമോ ആര്‍ക്കെങ്കിലും...

പിന്നെ ചിത്രകാരന്റെ ആത്മരോഷം.. മുസ്‌ലികള്‍ മൗദൂദിസത്തെ പുല്‍കുന്നു.. സൗദി അറേബ്യക്ക് പോകുന്നു എന്നൊക്കെ. മൗദൂദിസം സൗദിയില്‍ ഉദയം കൊണ്ടതല്ല. സൗദിയില്‍ വന്നത് വഹാബിസമാണ്‌ (കേരളത്തല്‍ മുജാഹിദുകള്‍ എന്ന് അറിയപ്പെടുന്നവര്‍).. രണ്ടിന്റെയും ആദര്‍ശങ്ങള്‍ ഏതാണ്ട് ഒന്ന് തന്നെയെങ്കിലും.. ഒരു ചെറിയ വിഭാഗം മാത്രമാണ്‌ ഈ രണ്ട് വിഭാഗത്തിലും ഉള്ളത്.. മൊത്തം മുസ്‌ലിംകള്‍ ഈ ഇസങ്ങളുടേ പിടിയില്‍ നിന്ന് പുറത്താണെന്ന് ഓര്‍ക്കുക

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വിജ്ഞാനപ്രദമായ ലേഖനം
ആശംസകള്‍

അനില്‍@ബ്ലോഗ് // anil said...

Good work.

MOIDEEN ANGADIMUGAR said...

വിജ്ഞാനപ്രദമായ ലേഖനം .അഭിനന്ദനങ്ങൾ.

Muralee Mukundan , ബിലാത്തിപട്ടണം said...

വിജ്ഞാനപ്രദം...
പല ചരിത്രസത്യങ്ങളും ; ഇതൊന്നുമറിയാതിരുന്ന എന്നെപ്പോലുള്ളവർക്ക് അറിയാൻ സാധിച്ചു...!

Cv Thankappan said...

അഭിനന്ദനീയമാണ് ചിത്രകാരന്റെ ഈ
ശ്രമം.വിജ്ഞാനപ്രദമായ വിവരങ്ങള്‍
ശേഖരിച്ച് ബ്ലോഗില്‍ ചേര്‍ത്തിയതില്‍
നന്ദിയുണ്ട്.ഉപകാരപ്രദമാണ്.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

Echmukutty said...

ഈ ഓർമ്മപ്പെടുത്തൽ വളരെ നന്നായി. പ്രയത്നത്തിന് അഭിനന്ദനങ്ങൾ.

Appu said...

ആയിരക്കണക്കിനു വര്‍ഷങ്ങളായി സവര്‍ണ്ണ ഹിന്ദു മതത്തിന്റെ വര്‍ഗ്ഗീയ വേര്‍ത്തിരിവിനെതിരേയും, വിവേചനത്തിനെതിരേയും, ക്രൂരതക്കെതിരേയും ചെറുത്തുനിന്ന അവര്‍ണ്ണരിലെ ഒരു ഭാഗമാണ് മുസ്ലീങ്ങള്‍. ////

പ്രിയ ചിത്രകാരന്‍ മുസ്ലിങ്ങളെ ഒരിക്കലും അവര്ന്നരിലെ വിഭാഗമായോ സവര്ന്നരിലെ വിഭാഗമായോ വിലയിരുത്തരുത്‌ ..അതില്‍ ഒരു അതൃപ്തി രേഖപ്പെടുത്തുന്നു !!

vivek said...

>> കേരളത്തിലെ മുസ്ലീങ്ങളോളം അന്തസ്സുള്ള ചരിത്രമുള്ള മലയാളി വിഭാഗമില്ല. <<

നിരവധി കേരള മുസ്ലിം ചരിത്രകാരന്മാര്‍ അഭിമാനത്തോടെ മുന്നേറാന്‍ അവരുടെ പിന്‍തല മുറക്ക് ചരിത്രം എഴുതിവെച്ചിട്ടുണ്ട്.
ചിത്രകാരന്‍ ആ ചരിത്ര പുസ്തകങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ ഒരു പ്ലാറ്റ് ഫോര്മില്‍ നിന്ന് വ്യക്തതയോടെ എഴുതിയത് കാണാവുന്നതാണ്.
ഈയിടെ അന്തരിച്ച പ്രൊഫസര്‍ ബഹാവുദ്ദീന്‍ എഴുതിയതുല്പ്പെടെ.
പല സവര്‍ണ്ണ ചരിത്രകാരന്മാരും ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുല്പ്പെടെ ചാഞ്ചാടി കളിക്കേണ്ടി വരുന്നതും എവിടെയാണ് തങ്ങള്‍ നില്‍ക്കുന്നതറിയാതെയാണ്. പാരമ്പര്യം അത്ര "അന്തസ്സുള്ളതല്ല" എന്നല്ലേ അവരെ അസ്വസ്ഥപ്പെടുത്തുന്നത്?

vivek said...
This comment has been removed by the author.
MOUSE INTERNET CAFE said...

അഭിനന്ദനങ്ങൾ

MOUSE INTERNET CAFE said...

അഭിനന്ദനങ്ങൾ